നമ്മുടെ MLA(സി.മമ്മുട്ടി)യുടെ വെബ് സൈറ്റ് http://www.mla.tirur.net/
1960 ഫെബ്രുവരി 10 സി. ഇബ്രാഹിം ഹാജിയുടെയും ഫാത്തിമയുടെയും മൂത്ത മകനായി വയനാട് ജില്ലയിലെ തരുവണയിൽ ജനനം. നാദാപുരം സ്വദേശി എറോത്ത് പോക്കർ ഹാജിയുടെ മകൾ ലൈലയാണ് ഭാര്യ. കൊല്ലം ടി.കെ.എം. കോളേജ് രണ്ടാം വർഷ MBA വിദ്യാർത്ഥിനി ഫാത്തിമ നവാർ, അൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം റെസിഡെൻഷ്യൽ സ്കൂൾ, ഫാറൂഖ് കോളേജ് ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി ആയിശ ജിനാൻ, ഹിൽ ബ്ലൂംസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിഹലീമ ഇഫ്‌ല, ഹിൽ ബ്ലൂംസ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അഫ്രീൻ മറിയം എന്നിവരാണ് മക്കൾ.
സ്കൂൾപഠനം മുതൽക്കേ രാഷ്ട്രീയജീവിതത്തിലേക്ക് പിച്ചവെച്ചുതുടങ്ങിയിരുന്നു സി.മമ്മുട്ടി തന്റെ പതിനൊന്നാം വയസ്സിൽ MSF ബ്രാഞ്ച് സെക്ക്രട്ടറിയായാണ് രാഷ്ട്രീയജീവിതത്തിലെ ആദ്യ ഭാരവാഹിത്വം. ഒരു ബ്രാഞ്ച് സെക്ക്രട്ടറിക്കപ്പുറം കമാന്റിംഗ് പവറും ലീഡർഷിപ്പു ക്വാളിറ്റിയും പതിനെഞ്ചാം വയസ്സിൽ തന്റെ ഭാരവാഹിത്വം MSFതാലൂക്ക് സെക്രട്ടറിയിലേക്ക് എത്തിച്ചിരുന്നു(1975). രണ്ടു വർഷമായപ്പോഴേക്കും താലൂക്ക് പ്രസിഡന്റായി മാറിയിരുന്നു ആ പതിനേഴുകാരാൻ. പതിനെട്ടാം വയസ്സിലെത്തിയപ്പോഴേക്കും ജില്ലാകമ്മിറ്റിയിലെ ഭാരവാഹിത്വങ്ങൾഏറ്റെടുക്കാൻ പ്രാപ്തനായതിനാൽ 1978ൽ വയനാട് ജില്ലാ MSF ട്രഷറർ, 1979ൽ ജനറൽ സെക്ക്രട്ടറി, 1980ൽ ജില്ലാപ്രസിഡന്റ് എന്നീ പദവികളും സി.മമ്മുട്ടി അലങ്കരിക്കാനിടയായി.
1979ൽ ഫാറൂഖ് കോളേജിൽ BA.Economics ബിരുതപഠനത്തിന്റെ യൗവനത്തിൽ 1981ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലർ, തുടർന്ന് യൂണിവേഴ്സിസിറ്റി യൂണിയൻജനറൽ സെക്രട്ടറി, സ്റ്റുഡന്റ്സ് കൌണ്‍സിൽ സെക്ക്രട്ടറി, അക്കാദമിക് കൗണ്‍സിൽ മെമ്പർ എന്നിവിടങ്ങളിലും സി.മമ്മുട്ടി എന്നാ പേര് നാമകരിക്കപ്പെട്ടു. 1982-88 കാലയളവിലെ MSF "റിവ്യൂ മാഗസിൻ" എഡിറ്ററുമായിരുന്നു സി.മമ്മുട്ടി.
ജില്ലാ കമ്മിറ്റിയിലെയും കോളേജ് തലത്തിലെയും രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും ഭാരവാഹിത്വങ്ങളുടെയും കൃത്യനിഷ്ടതകളും ദീർഘവീക്ഷണങ്ങളും 1981-85 കാലയളവിലെ MSF സ്റ്റേറ്റ് ജനറൽസെക്ക്രട്ടറി ഭാരവാഹിത്വത്തിനുകാരണമായി. ഇതിന് ശേഷം 1985-88ൽ MSFസ്റ്റേറ്റ് പ്രെസിഡന്റും സംസ്ഥാന യൂത്ത് വെൽഫയർ ബോർഡ് മെമ്പറുമായി. തന്റെ ഇരുപത്തിഒന്നാം വയസ്സിൽ സംസ്ഥാന മുസ്ലിം ലീഗ് സമിതി മെമ്പറായ സി.മമ്മുട്ടി ആ സ്ഥാനം ഇന്നും തുടരുകയാണ്.
1987ൽ ചരിത്രത്തിൽ ആദ്യമായി MSF സ്ഥാനാർത്ഥി അസംബ്ലി ഇലക്ഷനിലേക്ക് മത്സരിച്ചു. ഇതിനായി നിയോഗിച്ച മണ്ഡലം വയനാട് ജില്ലയിലെ കൽപ്പറ്റയും മത്സരിച്ചത് കർമ്മ നിരതനായ സി.മമ്മുട്ടിയുമായിരുന്നു എന്നാൽ ആ തെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവന്നു. തനിക്കെതിരെയുള്ള ജനവിധിയിൽ പതറാതെ പ്രവർത്തനങ്ങളിലെ അത്മാർത്ഥത ആയുധമാക്കി ആ രാഷ്ട്രീയ പ്രവർത്തകൻ മുന്നോട്ടുനീങ്ങി.
തന്റെ പതിനൊന്നാം വയസ്സിൽ ബ്രാഞ്ച് സെക്ക്രട്ടറിയിൽ അരങ്ങേറ്റം കുറിച്ച MSFലെ പൊതു പ്രവർത്തനങ്ങൾ കാലത്തിന്റെ കടന്നു പോക്കിൽ 1988ൽ MSF സ്റ്റേറ്റ് പ്രേസിഡന്റിൽയവനികയായി.
തന്റെ പതിനൊന്നാം വയസ്സിൽ ബ്രാഞ്ച് സെക്ക്രട്ടറിയിൽ അരങ്ങേറ്റം കുറിച്ച MSFലെ പൊതു പ്രവർത്തനങ്ങൾ കാലത്തിന്റെ കടന്നു പോക്കിൽ 1988ൽ MSF സ്റ്റേറ്റ് പ്രേസിഡന്റിൽയവനികയായി.
യൂത്ത് ലീഗ് തലത്തിലെത്തിച്ച പ്രായവും വിവേകവും സി മമ്മുട്ടി എന്ന പൊതുപ്രവർത്തകനെ 1988-99ലെ സ്റ്റേറ്റ് ജനറൽസേക്രട്ടറിയും പാർട്ടി മാഗസിനായ "തൂലിക"യുടെ ചീഫ് എഡിറ്ററുമാക്കി.നായനാർ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 40 ദിവസം നീണ്ട പദയാത്രയിലൂടെ തലസ്ഥാന നഗരിയിലെത്തി കുറ്റപത്രം സമർപ്പിച്ചു. മുസ്ലിം ലീഗിന്റെ സമര പോരാട്ടങ്ങളിൽ എടുത്തു പറയേണ്ട ഒരു സമരമുറയായിരുന്നു ഈ യുവജനയാത്ര. മാത്രമല്ല Dr. എം.കെ.മുനീർ ക്യാപ്റ്റനും സി.മമ്മുട്ടി വൈസ് ക്യാപ്റ്റനുമായി 1 ലക്ഷം പേരെ അണിനിരത്തിയ "വൈറ്റ് ഗാർഡ് പരേഡും" 9 തവണ കളക്ട്രേറ്റ് മാർച്ചുകളും, ചരിത്ര പ്രസിദ്ധമായ സെക്രട്ടറിയേറ്റ് മാർച്ചും, ബാബരി മസ്ജിദിന്റെ തകർച്ചയെ തുടർന്ന് നടത്തിയ യൂത്ത് ലീഗിന്റെ ഡൽഹി മാർച്ച്എന്നിവയെല്ലാം ഈ നീണ്ട 11 വർഷത്തിലെ സി.മമ്മുട്ടി എന്ന പൊതുപ്രവർത്തകന്റെ തിലകക്കുറികളായി.
1992ലെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനായി എന്നാൽ ഇത് രാജിവെച്ചതിനെ തുടർന്ന് 1993-96 ഹാന്റക്സിന്റെ ചെയർമാനായി ചുമതലയേറ്റു. ചുമതലയേൽക്കുമ്പോൾ നഷ്ടത്തിലായിരുന്ന ഹാന്റക്സ് ലാഭത്തിൽ ആകുന്നതുവരെ ശമ്പളം വാങ്ങില്ല എന്ന് പ്രഖ്യാപനം നടത്തുകയും 3 വർഷംകൊണ്ട് 24 കോടിയുടെ ടേണ്‍ ഒവറിലേക്ക് മാറ്റിയെടുത്തു സ്ഥാപനം ലാഭത്തിലാക്കി. ഹാന്റക്സ് ഷോറൂമുകൾ, ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം തുടങ്ങിയവയും സി.മമ്മുട്ടിയെന്ന ചെയർമാന്റെ പ്രവർത്തനഫലമായിരുന്നു. ഈ സമയം ഓൾ ഇന്ത്യ ഹാൻഡ്‌ലൂം ഡയറക്ടർ ബോർഡ് മെമ്പറും വയനാട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയും സ്റ്റേറ്റ് കമ്മിറ്റി അംഗവും ആയിരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ അസംബ്ലി ഇലക്ഷനായ 2001ലെ പതിനൊന്നാം നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ നിന്നും എതിരാളിയായിരുന്ന ജനദാദളിലെ കെ.മുഹ്സിനെ 16,877 വോട്ടിനു പരാജയപ്പെടുത്തി സി.മമ്മുട്ടി ആദ്യമായി എം.എൽ.എ.യായി അസംബ്ലിയിലെത്തി. ഇതിനു തൊട്ടു മുമ്പത്തെ ഇലക്ഷനിൽ 95 വോട്ടിന്റെ ഭുരിപക്ഷത്തിനായിരുന്നു യു.ഡി.എഫ് വിജയം എന്നതിനാൽ സി. മമ്മുട്ടിയുടെ വിജയത്തിന് തിളക്കം കൂടി.
2011ൽ പതിമൂന്നാം നിയമസഭയിലേക്ക് പാർട്ടി നിർദ്ദേശപ്രകാരം സി.മമ്മുട്ടി എന്ന പേര് തിരൂർ അറിഞ്ഞു. വയനാടുകാരനെന്ന പ്രയോഗം എതിരാളികൾ സി. മമ്മുട്ടിക്കുനേരെ ആയുധമാക്കി. എന്നാൽ ഞാൻ വയനാടുകാരനാണ് എന്ന കാരണത്താൽ നിങ്ങളിലൊരാളും എന്നെ കാണാൻ ബുദ്ധിമുട്ടേണ്ടി വരില്ലാ എന്ന ഉറപ്പിലൂടെ സി.മമ്മുട്ടി തെരഞ്ഞെടുപ്പിൽ സി.പി.എം-ലെ അബ്ദുള്ളക്കുട്ടിയെ 23,566 വോട്ടുകൾക്ക് പരാജയപ്പെടുത്തി. രാഷ്ട്രീയക്കാരുടെ പ്രകടന പത്രികകളിൽ പറയുന്ന സ്ഥിരം വാക്കുകളല്ല സി. മമ്മുട്ടിയുടേത് എന്ന് മനസ്സിലാക്കാൻ തിരുരിനു അധികകാലമൊന്നും വേണ്ടിവന്നില്ല. ടൗണിലൂടെ ഓടുന്ന കാറിനപ്പുറം ജനങ്ങളുടെ ഇടയിലെക്കിറങ്ങുന്നവനാണ് എം.എൽ.എ എന്ന പാഠത്താൽ ഏതൊരു പൊതു പ്രവർത്തകനും മാതൃക കാണിക്കുകയാണ് സി.മമ്മുട്ടി എന്ന തിരൂർ എം.എൽ.എ.