2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

മലപ്പുറം മണ്ണിലൂടെ ഒരു യാത്ര,......



കടലുണ്ടി
ജില്ലയിലെ ഏറ്റവും വലിയ പക്ഷികെന്ദ്രം
മലപ്പുറം ജില്ലയില്‍ കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്നിടത്തുള്ള മനോഹരമായ ചെറു ദ്വീപുകളിലാണ് ഈ പക്ഷി സങ്കേതം. ബോട്ടില്‍ ദ്വീപുകള്‍ക്ക് സമീപം സഞ്ചരിച്ച് പക്ഷികളെ നിരീക്ഷിക്കാം. നീലപൊന്‍മാന്‍, മലബാര്‍ മലമുഴക്കി വേഴാമ്പല്‍ തുടങ്ങി ഒട്ടനവധി പക്ഷികളെ ഈ സങ്കേതത്തില്‍
കാണാന്‍ സാധിക്കും വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണു് കടലുണ്ടി പക്ഷിസങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപൂര്‍ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. 100-ഇൽ ഏറെ ഇനം കേരളത്തിലെ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടനപക്ഷികളെയും ഇവിടെ കാണാം 
നിലമ്പൂര്‍ തേക്കിന്‍കാടും ആഢ്യന്‍ പാറ വെള്ളച്ചാട്ടവും പൊന്നാനി കടപ്പുറവും കോട്ടക്കുന്നും കൊടി കുത്തി മലയുമുള്‍പ്പെടെ നാടിന്‍െറ   സംസ്കാരത്തോടൊപ്പം ഇഴുകി ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൊണ്ട് സമ്പന്നമാണ്് മലപ്പുറം. വളഞ്ഞ് പുളഞ്ഞൊഴുകുന്ന ചാലിയാറിന്‍െറ ശീതളിമ ഹൃദ്യമായ കാഴ്ചാനുഭവം തന്നെയാണ്. ചാലിയാറിന്‍െറ  കരയിലുള്ള ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന പട്ടണമാണ് നിലമ്പൂര്‍. കോഴിക്കോട്ട് നിന്ന് 70 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിലമ്പൂരിലത്തൊം. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പെരിന്തല്‍മണ്ണയില്‍ നിന്ന് പാണ്ടിക്കാട് വണ്ടൂര്‍ വഴി  നിലമ്പൂരിലത്തൊന്‍ 35 കിലോ മീറ്റര്‍ യാത്ര  ചെയ്താല്‍ മതി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍തോട്ടം സ്ഥിതി ചെയ്യുന്ന പട്ടണമെന്ന നിലയിലാണ് നിലമ്പൂര്‍ ശ്രദ്ധേയമാകുന്നത്. ലോകത്തിലെ  ആദ്യത്തെ തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.  തേക്കുകളുമായി ബന്ധപ്പെട്ട സര്‍വവും മ്യൂസിയത്തില്‍ നിന്ന് മനസ്സിലാക്കാം.  കൂടാതെ തേക്കു കൊണ്ട് തീര്‍ത്ത ശില്പങ്ങളും ഇവിടെയുള്ള മറ്റൊരു കാഴ്ചയാണ്.  നിലമ്പൂരില്‍ നിന്ന് ഊട്ടിയിലേക്ക് 100 കിലോ മീറ്റര്‍ ദൂരമുണ്ട്. 
നെടുങ്കയം
നെടുങ്കയം മലപ്പുറം ജില്ലയിലെ  പ്രധാന വനപ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമാണ് .   നിലമ്പൂരില്‍  നിന്ന് ഏകദേശം 18 കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ. വെള്ളക്കാരുടെ കാലത്ത് നിര്‍മിച്ച മനോഹരമായ ഒരു വിശ്രമകേന്ദ്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷകമാണ്. നെടുങ്കയത്തെ  മഴക്കാടുകളില്‍  വന്യമൃഗങ്ങളായ ആന, മുയല്‍, മാന്‍  തുടങ്ങിയവയുടെ വാസകേന്ദ്രമാണ്. ഈ നിബിഡവനങ്ങളിലാണ്  ചോലനായ്ക്കര്‍ എന്ന ആദിവാസി വിഭാഗം അധിവസിക്കുന്നത്. നിത്യഹരിത വനപ്രദേശങ്ങളും, തേക്കിന്‍  തോട്ടങ്ങളും പുഴകളും നെടുങ്കയത്തെ ആകര്‍ഷകമാകുന്ന വിഭവങ്ങളാണ്.   1930കളില്‍ നിര്‍മ്മിച്ച ഇരുമ്പു പാലങ്ങള്‍ ഇവിടെത്തെ മറ്റൊരു കാഴ്ചയാണ്.  ബ്രിട്ടീഷ് എഞ്ചിനീയറായിരുന്ന ഇ.കെ. ഡോസനാണ് ഇതിന്‍്റെ ശില്‍പി. ഇദ്ദേഹത്തിന്‍്റെ ശവകുടീരം ഇന്നും നെടുങ്കയത്തുണ്ട്. 
കരിമ്പുഴക്ക് അഭിമുഖമായി ഡോസന്‍ തടികൊണ്ട് തീര്‍ത്ത ബംഗ്ളാവും ഇന്നും അതേപടിയുണ്ട്. മുന്‍പ് ആനപിടുത്തം നടന്നിരുന്നുവെന്നതിന്‍െറ ശേഷിപ്പുകളാണ് ഇവിടെയുള്ള  ആനപന്തിയും ഉള്‍ വനത്തിലെ വാരിക്കുഴികളും. 
ആഢ്യന്‍പാറ വെള്ളച്ചാട്ടം
 നിലമ്പൂരിന് സമീപം  കുറുമ്പലകോട്ടാണ്    ആഢ്യന്‍ പാറ വെള്ളച്ചാട്ടം. നിലമ്പൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.   വെള്ളച്ചാട്ടത്തിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്. നിത്യഹരിത വനങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്നതും , വേനല്‍ കാലത്ത് പോലും വറ്റാത്തതുമായ  കാഞ്ഞിരപ്പുഴയിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കൊടിനും മലപ്പുറത്തിനും ഇടയ്ക്കുള്ള മലനിരകളില്‍  നിന്നും ഉത്ഭവവിക്കുന്ന കാഞ്ഞിരപ്പുഴ ചാലിയാറിന്‍്റെ ഒരു കൈവഴിയാണ്. 
ആഢ്യന്‍പാറയും പരിസരപ്രദേശങ്ങളും ഇടതൂര്‍ന്നതും നയനമനോഹരവുമായ വനപ്രദേശങ്ങളാല്‍ സമ്പന്നവും വിനോദയാത്രയ്ക്കും അനുയോജ്യമാണ്.ആഡ്യൻ പാറയും പരിസരപ്രദേശങ്ങളും ഇടതൂർന്നതും നയനമനോഹരവുമായ കാടിനാൽ സമ്പന്നവും വിനോദയാത്രയ്ക്കും അനുയോജ്യമാണ്. വൈവിധ്യമാർന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണിവിടം വൈവിധ്യമാര്‍ന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രവുമാണിവിടം. 
കോട്ടക്കുന്ന്
മലപ്പുറം ജില്ലാ ആസ്ഥാനത്തിന് സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്.മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചരിത്രപ്രധാന്യമുള്ള സ്ഥലം എന്ന പ്രത്യേകത കൂടി കോട്ടക്കുന്നിനുണ്ട്.  വലിയ കുന്നിന്‍ പ്രദേശം എന്നതിനുപുറമേ കുടുംബസമേതം വിശ്രമ വേളകള്‍ ചെലവഴിക്കാന്‍ അനുയോജ്യമായ ചുറ്റുവട്ടം എന്ന നിലയിലും കോട്ടക്കുന്ന് സഞ്ചാരികളെ ആകര്‍ഷിക്കും.   മുന്‍പ് പ്രഭാത സവാരിക്കാരുടെ താവളമായിരുന്നു ഇവിടമെങ്കില്‍ കൃത്യമായ ആസൂത്രണമത്തോടെ തനിമ നിലനിര്‍ത്തി കൊണ്ടുള്ള  ടൂറിസം വകുപ്പിന്‍െറ ഇടപെടല്‍ കോട്ടക്കുന്നിന്‍െറ മുഖഛായ തന്നെ മാറ്റി.   സാമൂതിരിമാര്‍  നിര്‍മ്മിച്ച ഒരു പഴയ കോട്ടയുടെ അവശിഷ്ടവും ഇവിടെയുണ്ട്. 
കുന്നിനു മുകളില്‍  വിശാലമായ പുല്‍പ്പരപ്പാണ്. പുല്‍പ്പരപ്പിനു നടുവില്‍  ഒരു കിണറുണ്ട്. മലബാര്‍ സമര കാലത്ത്  നേതാക്കളെ പട്ടാളം  വിചാരണ ചെയ്തിരിന്നത് ഇവിടെയാണെന്ന് കരുതുന്നു.  സമീപത്താണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും കൂട്ടരേയും ബ്രിട്ടീഷ് സൈന്യം വധിച്ചത്. 
 സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്  ടൗണ്‍ഹാളും, ആര്‍ട്ടു ഗാലറിയും,സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി കോട്ടകുന്ന് മോടിപിടിപ്പിച്ചിട്ടുണ്ട്.കോട്ടക്കുന്നിന്‍്റെ ചരിവില്‍ മലപ്പുറം മുനിസിപ്പാലിറ്റിയുടെയും  ഡി.ടി.പി.സി.യുടെയും  സംയുക്തസംരംഭമായ ഒരു അമ്യൂസ്മെന്‍്റ് പാര്‍ക്കുമുണ്ട്. 
പൊന്നാനി 
 ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്‍്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. പൊന്നാനിയിലെ വലിയ ജമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. തൃക്കാവിലെ ക്ഷേത്രവും,കണ്ടകുറമ്പകാവ്, ഓം ത്രിക്കാവ് തുടങ്ങി ഇവിടത്തെ ക്ഷേത്രങ്ങളും പ്രശസ്തമാണ്. 
കൊടികുത്തി മല
 ജില്ലയില്‍  പെരിന്തല്‍മണ്ണക്ക് സമീപമാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്.   സഞ്ചാരികള്‍ക്ക് പ്രകൃതി കനിഞ്ഞരുളിയ സുന്ദര താവളമാണിവിടം. സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരമുള്ള പ്രദേശമെന്നതാണ് കൊടികുത്തി മലയുടെ പ്രത്യേകത.  കൊടികുത്തി മലയുടെ മുകളില്‍ നിന്നാല്‍ മലപ്പുറത്തിന്‍്റെയും പ്രത്യേകിച്ച് പെരിന്തല്‍മണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം. 


പൊന്മുണ്ടം

ഉയര്‍ന്ന പാറകെട്ടുകളും, താഴ്വരകളും, സമതലപ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് ഈ പഞ്ചായത്ത്. ബംഗ്ളാകുന്ന്, മണ്ണാരകുന്ന്, തവളാംകുന്ന്, അയ്യായ കറുത്താല്‍, മുട്ടുത്താലകുന്ന്, ചെനമ്മല്‍കുന്ന്, കുറുക, കോഴിച്ചെന എന്നിവയാണ് പഞ്ചായത്തിലെ ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍. മലബാര്‍ കലാപം അടിച്ചമര്‍ത്തുന്നതിനും കലാപകാരികളെ പിടികൂടി പീഡിപ്പിക്കുന്നതിനും സ്ഥാപിച്ചതായിരുന്നു കോഴിച്ചെന മലബാര്‍ സ്പെഷ്യല്‍ പോലീസ് ക്യാമ്പ്. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട സമയത്ത്, ബ്രിട്ടീഷുകാരുടെ കുതിരപ്പട്ടാളം വന്ന് പെരുമണ്ണകിഴക്കിനിയകത്ത് മനയുടെ തെക്കുഭാഗത്തു വച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ഏഴു പേരെ വെടിവെച്ച് കൊല്ലുകയുണ്ടായി. ദേശസ്നേഹികളായ ആ പോരാളികള്‍ വെടിയേറ്റു വീണ സ്ഥലവും അവരുടെ ജഡം മറവുചെയ്ത സ്ഥലവും ഇന്നും ഈ ഗ്രാമത്തില്‍ ദു:ഖസ്മരണകളുണര്‍ത്തിക്കൊണ്ട് ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു.
ടിപ്പുവിന്റെ പടയോട്ടത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെ വീറുറ്റ പ്രവര്‍ത്തനങ്ങളുടേയും  ചരിത്രസ്മരണകള്‍ ഏറെ പറയാനുള്ള ഗ്രാമമാണ് പൊന്മുണ്ടം. ബ്രിട്ടീഷ് ഭരണകാലത്ത് പൊന്മുണ്ട പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്നു. ഫ്യൂഡല്‍ജന്മിത്തത്തിന്റേയും സവര്‍ണ്ണപീഡനത്തിന്റേയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും കയ്പുനീര്‍ കുടിച്ചവരാണ് ഈ ഗ്രാമത്തിലെ ജനങ്ങള്‍. നാടുവാഴി പ്രഭുക്കളുടെ അധീശാധികാരത്തെ ചെറുത്തുനിന്ന കഥകളും ഈ ഗ്രാമത്തിനു പറയാനുണ്ട്. വിദേശവസ്ത്ര ബഹിഷ്കരണവുമായി ബന്ധപ്പെട്ട് ആദ്യമായി നടന്ന പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചത് ഈ ഗ്രാമത്തിലെ ക്ളാരിപുത്തൂര്‍ വലിയ മാളിയേക്കല്‍ സെയ്യിദ് കുഞ്ഞിക്കോയ തങ്ങളായിരുന്നു. ഇദ്ദേഹം ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയ്ക്കെതിരെ ഇന്നാട്ടുകാര്‍ സധൈര്യം പോരാടിയ ചരിത്രം പുതിയ തലമുറയെ ഇന്നും ആവേശം കൊള്ളിക്കുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ്, കോഴിച്ചെനയില്‍ മലബാര്‍ സ്പെഷ്യല്‍ പോലീസ് ക്യാമ്പ് സ്ഥാപിക്കപ്പെടുന്നത്. ഇതാണ് ഇന്നത്തെ ദ്രുതകര്‍മ്മ സേനയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്


തിരൂര്‍
മലയാളഭാഷ യുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍്റെ ജന്മദേശമാണ് തിരൂര്‍. തിരൂര്‍ തുഞ്ചന്‍ പറമ്പ് ഈ അര്‍ഥത്തില്‍ പാധാന്യമര്‍ഹിക്കുന്നു.
വാഗണ്‍ ട്രാജഡി സമ്ഭവിച്ച സ്ഥലവും തിരൂര്‍ തന്നെയാണ്.മലപ്പുറം ജില്ലയിലെ ഏറ്റവും തിരക്കേറിയ പട്ടണമാണ് തിരൂര്‍.  അതിലെല്ലാമുപരി തിരൂരില്‍ നിന്നും ഏതാനും കിലോമീറ്ററുകള്ക്കപ്പുറത്താണു ചരിത്ര പ്രസിദ്ധമായ മാമാങ്കം നടന്ന നിളാ തീരം . വാവുബലിക്കും മറ്റും പതിനായിരങ്ങളെത്തുന്നതും ഇവിടെത്തന്നെയാണ്. തിരൂരില്‍ നിന്നും ഏകദേശം 10 കിലോമീറ്ററോളമേ ഉള്ളു ഉണ്ണ്യാല്‍ കടപ്പുറത്തേക്കും കൂട്ടായി അഴിമുഖത്തേക്കുമ്. ഭാരതപ്പുഴ ഒഴുകിയെത്തി കടലില്‍ ചേരുന്നതും കൂട്ടായി അഴിമുഖത്താണ്.1861-ൽ ബ്രിട്ടീഷ്കാര്‍ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ റെയിൽപാത തിരൂർ മുതൽ ബേപ്പൂർ വരെ ആയിരുന്നു.അടുത്ത വർഷം തന്നെ തിരൂർ കുറ്റിപ്പുറം പാതയും തുടങ്ങി. ഇന്നിത് ഷൊർണൂർ-മംഗലാപുരം പാതയിലെ ഒരു പ്രധാന സ്റ്റേഷനാണു. 1921-ലെ സ്വോതന്ത്രസമര പോരാട്ടത്തില്‍ നടന്ന വാഗന്‍ ദുരന്തത്തിന്റെഓർമ്മക്കായുള്ളവാഗന്‍ ദുരന്ത  സ്മാരക ടൌൺഹാൾ നഗരമധ്യത്തിലാണു സ്തിതിചെയ്യുന്നത്
. ഈ ചരിത്രദുരന്തത്തിന്റെ സ്മരണാര്‍ഥം സ്ഥാപിച്ച വാഗണ്‍ട്രാജഡി  കലാപമെന്ന് വ്യാഖ്യാനിക്കപ്പെട്ട സമരത്തില്‍ അണിനിരന്ന ധീരയോദ്ധാക്കളെ തടവുകാരാക്കി തിരൂരില്‍ കൊണ്ടു വന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു വാഗണ്‍ മുറിയില്‍ കുത്തിനിറച്ച് വാതില്‍ വലിച്ചടച്ച് പോത്തനൂരിലേക്ക് കയറ്റി വിടുന്നു. വാഗണിനകത്തെ അവസ്ഥ അതിഭീകരമായിരുന്നു. നില്‍ക്കാന്‍ കാലുറപ്പിക്കാനിടമില്ലാതെ, ശ്വാസമെടുക്കാനാവാതെ മനുഷ്യര്‍ തിങ്ങി നിറഞ്ഞ വാഗണ്‍. ഇളകിപ്പോയ ആണിപ്പഴുതിലൂടെ അരിച്ചെത്തുന്ന പ്രാണവായു നുണയാന്‍ കടിപിടി കൂടുന്നവര്‍, വരണ്ടു പൊട്ടുന്ന തൊണ്ട നനക്കാന്‍ ദാഹജലത്തിനും ജീവശ്വാസത്തിനും വേണ്ടി അവരന്യോന്യം കടിച്ചുകീറി. മുറിപ്പാടിലൂടെ ഒലിച്ചിറങ്ങിയ മനുഷ്യ രക്തം നക്കിത്തുടച്ച് മരണം വരിച്ച ഹതഭാഗ്യര്‍ മരിച്ചു വീഴാന്‍ പോലും ഇടമില്ലാത്ത ഞെട്ടിക്കുന്ന ദുരന്തമായിരുന്നു വാഗണ്‍ ട്രാജഡി. പോത്തനൂരില്‍ സ്വീകരിക്കാതെ മടക്കി അയച്ച വാഗണ്‍ തിരൂരില്‍ വെച്ച് തുറന്നപ്പോള്‍ മിഴി തുറന്നു നോക്കാനാവാത്ത ശവക്കൂമ്പാരം. ജീവന്റെ നേരിയ തുടിപ്പുകളവശേഷിച്ചവര്‍ രണ്ടോ മൂന്നാ പേര്‍ മാത്രം.വാഗന്‍ ട്രാജഡിസ്മാരക ടൗണ്‍ഹാളും തുഞ്ചന്‍ സ്മാരകവുമാണ് തിരൂരിലെ ശ്രദ്ധേയമായ സാംസ്കാരിക കേന്ദ്രങ്ങള്‍. തിരൂര്‍ നഗരസഭയില്‍ സ്ഥിതി ചെയ്യുന്ന തൃക്കണ്ടിയൂര്‍ ക്ഷേത്രവും കോട്ട് ജുമാമസ്ജിദും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിലെ വാവുത്സവം, കല്ലിങ്ങല്‍ നേര്‍ച്ച, കാളപൂട്ട്, തുഞ്ചന്‍ പറമ്പിലെ ദശമി ആഘോഷം എന്നിവ തിരൂരിലെ പ്രധാന ആഘോഷങ്ങളാണ്. കളരിപ്പയറ്റ്, പരിചമുട്ടുകളി, കോല്‍ക്കളി, ദഫ്മുട്ട്, താലംകളി എന്നിവക്കും പ്രസിദ്ധമാണ് തിരൂര്‍.വെറ്റിലയുടെ വ്യാപാരകേന്ദ്രങ്ങളിൽ പ്രമുഖമാണ്‌ തിരൂർ.ഇപ്പോൾ വിദേശ വസ്തുക്കൾ വിൽക്കുന്ന മാർക്കറ്റുമുണ്ട്. മത്സ്യവും വെറ്റിലയും ഇവിടെ നിന്നും കയറ്റുമതി ചെയ്യാറുണ്ട്. കിഴക്കെ അങ്ങാടിയിലെ ഒരു തെരുവ് പാൻ ബസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇക്കാരണത്താലാണ്. ഇവിടെയുള്ളഎസ.എസ.എം പൊളി കേരളത്തിൽ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ്.തിരൂര്‍ പുഴ മിക്കവാറും ഭാഗങ്ങളിൽ തിരൂരിന്റെ അതിർത്തി നിർണ്ണയിച്ചുകൊണ്ട് ഒഴുകുന്നു.മുൻപ് വെട്ടത്തുരാജാക്കന്മാർ ഭരിച്ചിരുന്ന ഈ പ്രദേശം 1963-ലാണു ഒരു പഞ്ചായത്ത് രൂപം കൊണ്ടത് .1971-ൽ നഗരസഭയായി മാറി. തിരൂർ കേന്ദ്രമാക്കി പുതിയതുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാസാല 2012 നവംബർ-1 നു തുടക്കം കുറിച്ചു. തിരൂരിലെ ആദ്യ പാഠശാല മതപഠനശാലയായിരുന്നു. മേപ്പറമ്പ് സ്കൂള്‍ എന്ന് വിളിക്കുന്ന ജി.എം.യു.പി.സ്കൂള്‍ തിരൂരിന്റെ സാമൂഹ്യ മാറ്റത്തില്‍ പങ്ക് വഹിച്ചു. മുത്തൂര്‍ ദേശബന്ധു വായനശാല, മുനിസിപ്പല്‍ ലൈബ്രറി, ലോക്കല്‍ ലൈബ്രറി, അനാഥശാല, സാംസ്കാരിക കേന്ദ്രമായ തുഞ്ചന്‍ സ്മാരകം എന്നിവ ഇവിടത്തെ പ്രധാന സാമൂഹ്യ സാംസ്കാരിക കേന്ദ്രങ്ങളാണ്. പ്രശസ്തമായ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം, ഭണ്ഡാരക്കാവ് ക്ഷേത്രം, തെക്കുമുറി പാട്ടുപറമ്പ് ഭഗവതി, ചെറുതൃക്കോവില്‍ വിഷ്ണു ക്ഷേത്രം, കുമാരമംഗലം സുബ്രഹ്മണ്യന്‍ ക്ഷേത്രം, പൊറൂര്‍ അയ്യപ്പക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും തിരൂരിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം ദേവാലയമായ കോട്ട് ജുമാ മസ്ജിദ്, കോരങ്ങത്ത് ജുമാ മസ്ജിദ്, ഏറ്റിരിക്കടവ് മസ്ജിദ്, തിരൂര്‍ ടൌണ്‍പള്ളി, താഴെപ്പാലത്ത് ക്രിസ്ത്യന്‍ ദേവാലയമായ സെന്റ്മേരീസ് ചര്‍ച്ച്, തെക്കും മുറി സി.എസ്.ഐ. ചര്‍ച്ച് എന്നിവ പ്രധാന ആരാധനാലയങ്ങളാണ്. തിരൂര്‍ പുഴയില്‍ നിന്ന് തുടങ്ങി കൂട്ടായി അഴിമുഖം വരെയുള്ള പുതുതായി ആരംഭിച്ച ബോട്ട് സര്‍വ്വീസ് വിനോദ സഞ്ചാരത്തിനുതകുന്നതാണ്. 1906-ല്‍ ആരംഭിച്ച തുഞ്ചന്‍ സ്മാരകം വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്.



കോട്ടക്കല്‍ 
കോട്ടക്കല്‍ ആയുര്‍വേദതിന്റെ നാട് മലപ്പുറം ജില്ലയില്‍, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കല്‍. വൈദ്യരത്നം പി. എസ്. വാര്യര്‍  സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കല്‍ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുര്‍ വേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാര്‍ച്ച്‌-ഏപ്രില്‍ മാസത്തില്‍ നടക്കുന്ന കോട്ടക്കല്‍ പൂരവും പ്രശസ്തം തന്നെ.ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്‍റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌മലപ്പുറം ജില്ലയില്‍സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു. ദേശീയസമരത്തിന്റെ ഭാഗമായ ഖിലാഫത്ത് സമരത്തിലും പഞ്ചായത്തിലെ നിരവധി ദേശാഭിമാനികള്‍ പങ്കെടുത്തിട്ടുണ്ട്. അക്കാലത്ത് സമരക്കാരെ അമര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പട്ടാളം പഞ്ചായത്തിലെ വീടുകള്‍ മുഴുവനും റെയ്ഡ് ചെയ്യുകയും പുരുഷന്‍മാരെ ബന്ധനസ്ഥരാക്കി കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുകയോ, നാടു കടത്തപ്പെടുകയോ ഉണ്ടായി. തിരൂരങ്ങാടി പള്ളിയ്ക്കു ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുവെന്ന വാര്‍ത്തയറിഞ്ഞ് രോഷാകുലരായ സമരക്കാര്‍ തിരൂര്‍ ട്രഷറി, കല്‍പകഞ്ചേരി സബ്രജിസ്റ്റാര്‍ ഓഫീസ്, കല്‍പകഞ്ചേരി പോലീസ് സ്റ്റേഷന്‍ എന്നിവ ആക്രമിക്കുകയുണ്ടായി. ഇന്ന് നാനാജാതിമതസ്ഥരുടെ നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. വിശ്വംബരക്ഷേത്രം, വെങ്കിടത്തേവര്‍ ശിവക്ഷേത്രം, ഇന്ത്യനൂര്‍ മഹാഗണപതി ക്ഷേത്രം, പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോര്‍ജ് സിറിയന്‍ പള്ളി, ആതുരമാത പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങള്‍. കോട്ടക്കല്‍ പൂരം, വെങ്കിടത്തേവര്‍ ക്ഷേത്രോത്സവം, പാലപ്പുറ നേര്‍ച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങള്‍ പഞ്ചായത്തില്‍ ആണ്ടുതോറും നടന്നുവരുന്നു. സാഹിത്യകാരനായ പി.വി.കൃഷ്ണ വാര്യര്‍, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മേധാവിയും പ്രമുഖ ആയൂര്‍വേദ ഭിഷ്വഗ്വരനുമായ ഡോ.പി.കെ വാര്യര്‍, ആയൂര്‍വേദപണ്ഡിതന്‍ വൈദ്യരത്നം പി.എസ്.ബിരാന്‍ സാഹിബ്, നര്‍ത്തകന്‍ കോട്ടക്കല്‍ ശശിധരന്‍, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയവര്‍ ഈ നാട്ടില്‍ ജനിച്ച മഹത് വ്യക്തികളാണ്.
                                       

ബിയ്യം കായല്‍
നിരവധി വിനോദസഞ്ചാരികള്‍ ദിനംപ്രതി ബിയ്യം കായൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തുന്നത്. കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികൾക്കു സുഖകരമായ താമസമൊരുക്കുന്നു. മാറഞ്ചേരിയെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന ബിയ്യം കായലിന് കുറുകെയുള്ള തൂക്കുപാലം, ബോട്ടിങ് സൗകര്യം ഇവയെല്ലാം ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.വലിയൊരു വിനോദസഞ്ചാര സമുച്ചയത്തിന്റെ നിർമ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ് മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിച്ച് നിർമാണം പൂർത്തിയാവുന്ന പാലമാണ് ബിയ്യം ബ്രിഡ്ജ്. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ മലബാർ മേഖലയിൽ മികച്ച വാട്ടർ സ്പോർട്സ് കേന്ദ്രമായി ബിയ്യം കായൽ മാറും. കയാക്കിങ്, കനോയിങ്, റോബോട്ടിങ്, വാട്ടർബോൾസ്, വാട്ടർ സ്കൂട്ടർ തുടങ്ങി വിവിധ വാട്ടർ സ്പോർട്സ് ഇനങ്ങൾക്ക് ഇവിടെ മികച്ച സൗകര്യമൊരുക്കും. കൂടാതെ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് പരിശീലന കേന്ദ്രവും ആരംഭിക്കും. കുട്ടികളുടെ പാർക്ക്, ആംഫി തിയറ്റർ, ബോട്ടുജെട്ടി, നടപ്പാത, മേൽക്കൂര, പാർക്കിങ് സൗകര്യം, ഫിഷിങ് ഡെക്ക്, വാച്ച് ടവർ, പ്രകാശ സംവിധാനം എന്നി പുതിയ പദ്ധതികളും ബ്രിഡ്ജിനോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ട്.എല്ലാ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന വള്ളംകളി മത്സരം ശ്രദ്ധേയമാണ്. വനിതാ തുഴക്കാരുടേതടക്കം രണ്ടു ഡസനോളം നാടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. മത്സര സന്ദർശകർക്കായി പ്രത്യേകം തയ്യാർ ‍ചെയ്ത സ്ഥിരമായ ഇരിപ്പിടവുമുണ്ട്‌.

താനൂർ. “താനൂരിൽ ചക്ക തിന്നാൻ പോയ പോലെ“ എന്നൊക്കെയുള്ള പഴമൊഴികൾ പ്രസിദ്ധമാണ്.തീരദേശവും,റെയിൽവെയും ഉള്ള ഗ്രാമം 
കൂടിയാണിത്.താനൂരുംപ്രദേശങ്ങളും പോര്‍ച്ചുഗീസ് കോളനിയായിരുന്നു.ഭാഷാപിതാവായ തുഞ്ചന്‍പള്ളിക്കൂടം താനൂരിനടുത്തുള്ള തിരൂരായിരുന്നുവെന്നു പറയപ്പെടുന്നു. [1].മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, താനൂർ ബ്ളോക്കിലാണ് താനൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. താനൂർ, പരിയാപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന താനൂർ ഗ്രാമപഞ്ചായത്തിനു 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പരപ്പനങ്ങാടി പഞ്ചായത്ത്, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബികടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ്. 1964-ലാണ് താനൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. താന്നിമരങ്ങൾ ഇടതിങ്ങി വളർന്നിരുന്ന പ്രദേശമായിരുന്നതുകൊണ്ടാവാം “താന്നിമരമുള്ള ഊര്” എന്ന അർത്ഥത്തിൽ താന്നിയൂരും, താന്നിയൂർ ലോപിച്ച് താനൂരും ആയത് എന്ന് സ്ഥലനാമത്തെക്കുറിച്ച് ഒരഭിപ്രായമുണ്ട്. രാജഭരണകാലത്ത്, താനൂർ ഭരിച്ചിരുന്ന രാജാവിന്റെ ആസ്ഥാനം, ഇന്ന് രായിരിമംഗലം എന്ന് അറിയപ്പെടുന്ന അന്നത്തെ രാജരാജമംഗലം ആയിരുന്നുവെന്നും, രാജകുടുംബത്തിനു മോരെത്തിച്ചുകൊടുത്തിരുന്ന സ്ഥലമാണ് ഇന്നത്തെ മോര്യ എന്നും പറയപ്പെടുന്നു. താനൂർ തീരത്ത് ഫ്രഞ്ചുകാർക്ക് കോളനിയുണ്ടായിരുന്നതായി രേഖകളുണ്ട്. “ഫ്രഞ്ച് ചാപ്പ” എന്നറിയപ്പെടുന്ന ആ സ്ഥലം ഏകദേശം അഞ്ച് ഏക്കറോളം വരുന്ന വാണിജ്യകേന്ദ്രമായിരുന്നു. ഇവിടെനിന്നും വൻതോതിൽ നാളികേരകയറ്റുമതി നടന്നിരുന്നു. സ്വാതന്ത്ര്യാനന്തരവും കുറേക്കാലം ഈ സ്ഥലം ഫ്രഞ്ച് അധീനപ്രദേശമായിരുന്നു. പിന്നീടിത് കേരളസർക്കാർ ഏറ്റെടുത്തു. താനൂരിൽ പോർച്ചുഗീസുകാർക്കും കോളനിയുണ്ടായിരുന്നു. “ലൂസിയാദ്” എന്ന പോർച്ചുഗീസ് നോവലിൽ താനൂരിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. 63000-ത്തിനു മുകളിൽ വരുന്ന ജനസംഖ്യയിൽ 92%-വും സാക്ഷരരാണ്. ഒട്ടുമ്പുറം-പൂരപ്പുഴ താനൂരിൽ വെച്ച് അറബിക്കടലുമായി സംഗമിക്കുന്ന അതിമനോഹരമായ അഴിമുഖം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണ്. താനൂർ ഒരു തീരദേശപഞ്ചായത്താണ്. മൊത്തം വിസ്തൃതിയുടെ ഒരു ശതമാനം പ്രദേശത്ത് കണ്ടൽകാടുകൾ വളരുന്നുണ്ട്. നാളികേരമാണ് ഈ പഞ്ചായത്തിലെ പ്രധാന കാർഷികവിള.

കുറ്റിപ്പുറം  നിളയോരം 
1867 ൽ രൂപം കൊടുത്തതാണ്. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറത്തെയും തവനൂർ പൊന്നാനി ഭാഗത്തെ യോജിപ്പിക്കുന്ന പാലം. കൊഴികോട് തൃശൂർ/ എറണാംകുളം ഹൈവേ NH18 ഒരു ഭാഗം ആണ് ഈ പാലം. മലപ്പുറം ജില്ലയെ എറണാകുളം ഭാഗത്തേക്ക്‌ യോജിപ്പിക്കുന്ന ഒരു പ്രധാന പാലം തന്നെ ആണ് കുറ്റിപ്പുറം പാലം. കുറ്റിപ്പുറത്തിനു മലഞ്ചരക്കു വ്യാപാരവുമായി ബന്ധപ്പെട്ട് 800 വര്‍ഷത്തിലധികം പഴക്കമുള്ളൊരു ചരിത്രമുണ്ട്. നിളാനദിയിലൂടെയായിരുന്നു തുറമുഖനഗരവുമായി ബന്ധപ്പെട്ടിരുന്നത്. ചെങ്ങണയില്‍കടവ്, കാങ്കപ്പുഴക്കടവ്, മല്ലൂര്‍കടവ് എന്നിവ അക്കാലത്ത് ചെറിയ തുറമുഖങ്ങള്‍ തന്നെയായിരുന്നു. ടിപ്പുവിന്റെ പടയോട്ടം നടന്നിട്ടുള്ള പ്രദേശമാണിത്. കുറ്റിപ്പുറം-ചെമ്പിക്കല്‍-തിരൂര്‍ റോഡിനു “ടിപ്പു സുല്‍ത്താന്‍ റോഡ്” എന്ന പേരു വരാന്‍ കാരണം തന്നെ ഇതാണ്. 1900-ാമാണ്ടില്‍ കുറ്റിപ്പുറത്ത് ഉല്‍ക്ക വീണ സംഭവമുണ്ടായിട്ടുണ്ട്. ഇതിന്റെ അവശിഷ്ടം കല്‍ക്കത്താ മ്യൂസിയത്തില്‍ ഇപ്പോഴും പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. പഴയ കാലത്ത് കുറ്റിപ്പുറം ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ഇവിടെ നടന്നിരുന്ന ശനിയാഴ്ച ചന്ത പ്രശസ്തമായിരുന്നു. ഒപ്പം കന്നുകാലിച്ചന്തയുമുണ്ടായിരുന്നു. അക്കാലത്ത് മരക്കച്ചവടത്തിലും മുന്‍പന്തിയില്‍ കുറ്റിപ്പുറമുണ്ടായിരുന്നു. കൂടാതെ മാങ്ങ, ചക്ക മുതലായ പഴവര്‍ഗ്ഗങ്ങള്‍ വാഗണുകളിലും, ലോറികളിലും കുറ്റിപ്പുറത്തു നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. പുരാതനകാലം മുതല്‍ പൊന്നാനി തുറമുഖം വഴി കുറ്റിപ്പുറത്തു നിന്നുള്ള വാണിജ്യ സുഗന്ധവിളകളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് കുറ്റിപ്പുറം. കുറ്റിപ്പുറം പാലമാണ് കുറ്റിപ്പുറത്തിന്റെ വികസനത്തില്‍ സുപ്രധാന നാഴികക്കല്ലായത്. ഈ ഗ്രാമത്തിന്റെ ജനവാസചരിത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാഗപറമ്പ് പ്രദേശത്ത് അഞ്ചും ആറും അടി താഴ്ചയുള്ള പൌരാണിക ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റിപ്പുറത്തെ ചുള്ളക്കാട്ടില്‍പറമ്പില്‍ എന്ന സ്ഥലത്ത് ഒരു കുടുംബത്തിന് കഴിയാന്‍ മാത്രം വലിപ്പമുള്ള പൌരാണിക ഗുഹയുമുണ്ട്. കുറ്റിപ്പുറം പഞ്ചായത്തിന്റെ മൂന്നു ഭാഗവും ഭാരതപ്പുഴ വലയം ചെയ്തിരിക്കുന്നു. നടുവട്ടംപാടം, ഇരുവപ്പാടം, കായന്‍പാടം, കൊളത്തോള്‍പാടം, കുന്താണിപാടം, പാഴൂര്‍പാടം, പൂങ്കോറപാടം, ചെല്ലൂര്‍പാടം, കഴുത്തല്ലൂര്‍പാടം, എടച്ചലംപാടം, പേരശനൂര്‍ പുഞ്ചപ്പാടം, പൈങ്കണ്ണൂര്‍ പാടം, കുളക്കാട് പാടം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന നെല്‍ക്കൃഷി സ്ഥലങ്ങള്‍. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ നിളാതീരം, സമതലം, ഉയര്‍ന്ന സമതലം, ചെറുചെരിവ്, കുന്നിന്‍പ്രദേശം എന്നിങ്ങനെ പ്രധാനമായും അഞ്ചു മേഖലകളായി തിരിക്കാം. നിള നദിക്കു കുറുകെ വന്ന ഏറ്റവും വലിയ പാലം ആണ് കുറ്റിപ്പുറം പാലം,ഭാരതപുഴയുടെ തീരത്ത്‌ മനോഹരമായ ഒരു പാര്‍ക്കുണ്ട് നിളയോരം പാര്‍ക്ക് ദൂര ദിക്കുകളില്‍ നിന്നുപോലും ഇതിന്‍റെ ഭംഗി അസ്വോധിക്കുവാനും ,ഒഴിവു സമയങ്ങള്‍ ചിലവിടുവാനും ആളുകള്‍ കുടുമ്പ സമേതം എത്തുന്നു, വിനോദ സഞ്ചാരികള്‍ക്ക് വളരെ ഇഷ്ട്ടമാവുന്ന മനോഹാരിതമാണ്‌ ഇവിടത്തെ ആകര്‍ഷണം 


തിരുനാവായ 
ബ്രിട്ടീഷുകാരുടെ വരവിനും വളരെ മുമ്പ്, ജര്‍മ്മന്‍കാര്‍ ഇവിടെ വരികയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ബാസല്‍ ഇവാഞ്ചലിക് മിഷന്‍ സ്ഥാപിതമാവുന്നതും, കൊടക്കല്‍ ബി.ഇ.എം സ്കൂളും, ടൈല്‍സ് ഫാക്ടറിയും ആരംഭിക്കുന്നതും. ബ്രിട്ടീഷുകാരുടെ വരവിനുശേഷം പ്രകടമായ പല മാറ്റങ്ങളും തിരുനാവായ പ്രദേശത്തുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ പരാജയത്തെതുടര്‍ന്ന്, ഇന്ത്യയിലെ അവരുടെ എല്ലാ സ്ഥാപനങ്ങളും ബ്രിട്ടന്റെ നിയന്ത്രണത്തിലായി. അങ്ങനെയാണ് “കൊടക്കല്‍ ടൈല്‍ ഫാക്ടറി” ബ്രിട്ടനില്‍ ഏതാനും സ്വകാര്യവ്യക്തികള്‍ രൂപം നല്‍കിയ കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ കീഴില്‍ വരാന്‍ കാരണം. ട്രസ്റ്റിന്റെ കേന്ദ്രം ലണ്ടനായിരുന്നു. 1906-ല്‍ സ്ഥാപിച്ച ഈ കമ്പനി മംഗലാപുരത്തെ “ജപ്പൂ ടൈല്‍ ഫാക്ടറി”ക്കു ശേഷം ഇന്ത്യയില്‍ സ്ഥാപിതമായ രണ്ടാമത്തേതാണ്. അന്ന് കൊടക്കല്‍ കമ്പനിയിലേക്കുള്ള ഗതാഗതമാര്‍ഗ്ഗം ബന്തര്‍ അഥവാ തുറമുഖത്തു നിന്നും ആരംഭിക്കുന്ന പാതയായിരുന്നു. ആ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ചെത്തുവഴിയാണ് ഇന്നത്തെ ബി.പി.അങ്ങാടി-കുറ്റിപ്പുറം റോഡ്. കമ്പനിക്കു മുമ്പിലുള്ള പഴയ ബംഗ്ളാവുവളപ്പിലാണ് “മരുന്നറ”യുള്ളത്. ബന്തറിലേക്കുള്ള ഒരു ഗുഹയുടെ കവാടവും ഇവിടെ ദൃശ്യമാണ്. തിരുനാവായ പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസകേന്ദ്രം കൊടക്കല്‍ ബി.ഇ.എം.യു.പി.സ്കൂളായിരുന്നു. ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോഴിക്കോട്ടു നിന്ന് എടക്കുളം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ അദ്ദേഹത്തെ കാളവണ്ടിയില്‍ കൊടക്കല്‍ എത്തിച്ചിരുന്നത് പുഴക്കല്‍ മുഹമ്മദ് എന്ന വ്യക്തിയായിരുന്നു. തവനൂര്‍ മനക്കല്‍ വാസുദേവന്‍ നമ്പൂതിരി ഡിസ്ട്രിക്ട് ബോര്‍ഡില്‍ മെമ്പറായിരിക്കുമ്പോഴാണ് എടക്കുളം റെയില്‍വേ സ്റ്റേഷന്റെ പേര് “തിരുനാവായ” എന്നാക്കിയത്. അക്കാലത്ത് ഇവിടുത്തെ പ്രഗത്ഭ ആയുര്‍വ്വേദ ഭിഷഗ്വരനായിരുന്നു തൃപ്രങ്ങോട് ശങ്കരന്‍ മൂസ്സത്. പ്രസിദ്ധമായ “ചങ്ങമ്പള്ളി കളരി” സ്ഥിതി ചെയ്യുന്നതും തിരുനാവായയിലാണ്.ഒരുകാലത്ത് കോഴിക്കോട് സാമൂതിരിയുടെ അധീനതയിലായിരുന്ന പ്രദേശമാണ് തിരുനാവായ. ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവായയില്‍, ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാമാങ്കം നടത്തിയിരുന്നത്. മാഘമാസത്തില്‍ ശുക്ളപക്ഷത്തിലെ മകം നാളിലാണ് മാമാങ്കം നടത്തിവന്നിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. ആദ്യം തളിയാതിരിമാരും, പിന്നീട് പെരുമാക്കന്മാരും, ഒടുവില്‍ വള്ളുവക്കോനാതിരിമാരുമാണ് നിലപാടുതറയില്‍ “പെരുനില” നിന്നിരുന്നത്. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൈയ്യടക്കിയതിനെ തുടര്‍ന്നാണ് ചാവേര്‍പടയുടെ ഉത്ഭവം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലുള്ള മാമാങ്കത്തറയില്‍ നിന്നും ചാവേര്‍ പടയാളികള്‍, ബീരാന്‍ ചിറയിലെ പട്ടിണിത്തറയില്‍ എത്തി ക്യാമ്പു ചെയ്തതിനു ശേഷമാണ് വ്രതാനുഷ്ഠാനത്തോടെ നിലപാടുതറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. സാമൂതിരിയുടെ ഭടന്മാര്‍ അരിഞ്ഞുവീഴ്ത്തിയിരുന്ന ചാവേര്‍ പടയാളികളുടെ മൃതദേഹങ്ങള്‍ വാരിവലിച്ചിട്ട്, ആനയെക്കൊണ്ട് ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കണര്‍, കൊടക്കല്‍ മിഷന്‍ ആശുപത്രി കോമ്പൌണ്ടില്‍ ഇപ്പോഴും കാണാം. വീരനായകന്മാരെ മറവു ചെയ്ത സ്ഥലത്ത് കുടയുടെ രൂപത്തില്‍ കല്ലുചെത്തി രൂപപ്പെടുത്തി വെച്ചിരുന്നതുകൊണ്ടാണ് കുടക്കല്ല് (കൊടക്കല്‍) എന്നു പേരു വരാന്‍ കാരണമെന്ന് 1992-ല്‍ അന്തരിച്ച സാമൂതിരി കുടുംബാംഗമായ കെ.സി.വി.രാജ പറഞ്ഞിട്ടുണ്ട്.  ടിപ്പു സുല്‍ത്താന്‍ മലബാര്‍ പടയോട്ടം നടത്തിയ കാലത്ത്, ടിപ്പുവിന്റെ പടത്തലവന്മാരില്‍ ഒരാളായിരുന്നു പഠാണി ശഹീദ്. അദ്ദേഹത്തിന്റെ കീഴില്‍ സൈനികര്‍ പരിശീലനം നടത്തിവന്നിരുന്ന സ്ഥലമാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന “ഇടിവെട്ടിപ്പാറ” എന്നാണ് വിശ്വാസം. ഇവിടെ അടുത്ത കാലം വരെയുണ്ടായിരുന്ന വെള്ളത്തടാകവും ഈമ്പിപ്പാറയും പ്രസിദ്ധമാണ്. 1921-ലെ മലബാര്‍ ലഹളക്കാലത്ത് പട്ടാളം ക്യാമ്പ് ചെയ്തിരുന്നത്, പഠാണി ശഹീദിന്റെ മഖ്ബറയുടെ പരിസരത്തായിരുന്നു. തുക്കിടി സായ്പിന്റെ ഓഫീസ് തൊട്ടടുത്ത അംശക്കച്ചേരിയിലായിരുന്നു. ഈ പഞ്ചായത്തിലെ കൈത്തക്കര ജുമാ മസ്ജിദിനു 400 വര്‍ഷത്തോളം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ പള്ളിയുടെ ഖാസിയായ സൈനുദ്ദീന്‍ മഖ്ദൂമായിരുന്നു കോന്നല്ലൂര്‍ പള്ളിക്കു കുറ്റിയടിച്ചത്. 150 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ടാട്ടൂര്‍ പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലവും ആദ്യകാലത്ത് ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നു. തീപിടിച്ച് നശിച്ചതിനെതുടര്‍ന്നാണ് മഠം തവനൂരിലേക്കു മാറ്റിയത്. തിരുനാവായ പഞ്ചായത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും മുമ്പ് നെല്‍വയലുകളായിരുന്നു. കളിയടക്ക, വെറ്റില, താമരപ്പൂവ് എന്നിവയായിരുന്നു അന്നത്തെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങള്‍. വലിയ പറപ്പൂര്‍ കായലിലെ താമരപ്പൂവ് കേരളത്തിനകത്തും പുറത്തും പുകള്‍പെറ്റതാണ്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയില്‍ നിര്‍മ്മിച്ചിരുന്ന ഓട്, മുമ്പ് ബന്തര്‍ കടവുവഴിയും റെയില്‍ മാര്‍ഗ്ഗവും നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. 1940-കളുടെ മധ്യകാലം വരെ, വളരെ വിപുലമായ ഒരു മത്സ്യമാര്‍ക്കറ്റ് ഇന്നത്തെ തിരുനാവായ അങ്ങാടിക്കു പടിഞ്ഞാറുവശത്തായി പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇവിടെ നിന്നും തലച്ചുമടായി സമീപ പ്രദേശങ്ങളിലേക്ക് മത്സ്യം കൊണ്ടുപോയി കച്ചവടം നടത്തിയിരുന്നു. കൂട്ടിലങ്ങാടി ചന്തയും പ്രസിദ്ധമാണ്. വെറ്റില വ്യാപാരത്തിനായിരുന്നു ഇവിടെ പ്രാധാന്യം. ബര്‍മ്മയില്‍ നിന്നുമുള്ള അരിയും, ജാവയില്‍ നിന്നുമുള്ള പഞ്ചസാരയും മറ്റും പൊന്നാനി വാണിജ്യകേന്ദ്രങ്ങള്‍ വഴി ഭാരതപ്പുഴയില്‍, വള്ളത്തില്‍ തിരുനാവായ കടവത്ത് ഇറക്കിയിരുന്നതായി ചരിത്രം പറയുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഈ പഞ്ചായത്തിലെ മുസ്ളീങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. ബ്രിട്ടീഷു വിരോധം അവരുടെ മനസ്സുകളില്‍ വളര്‍ന്നുവന്നതിന്റെ ഫലമായി, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എന്തിനേയും എതിര്‍ക്കുക എന്ന നയത്തിന്റെ ഭാഗമായി, ഇംഗ്ളീഷ് ഭാഷയോടും എതിര്‍പ്പുകളുയരുകയും, ഇംഗ്ളീഷ് വിദ്യാഭ്യാസം അക്കാലത്ത് മുസ്ളീം സമൂഹം ഹറാമായി കാണുകയും ചെയ്തു. പക്ഷെ, ഇത് പഞ്ചായത്തിലെ മുസ്ളീങ്ങളുടെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണമായി മാറിയെന്നു മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള തിരുനാവായയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. മഹാപണ്ഡിതനും സൂഫിവര്യനുമായിരുന്ന കൈത്തക്കര മുഹിയുദ്ദീന്‍ കുട്ടി മുസലിയാര്‍, പല്ലാര്‍ കമ്മുമുസലിയാര്‍, എടക്കുളം എന്‍.അബൂബക്കര്‍ മുസലിയാര്‍, കെ.പി.കമ്മു മുസലിയാര്‍, കെ.സി.വി.രാജ, വെള്ളുത്താട്ട് നമ്പൂതിരി, അമരിയില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.കെ.പല്ലാര്‍ തുടങ്ങിയവരെല്ലാം ഈ പഞ്ചായത്തില്‍ ജനിച്ച, മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭാധനന്മാരായിരുന്നു. നാരായണീയ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ ആസ്ഥാനമായ ചന്ദനക്കാവ്, അരിയിട്ട് വാഴ്ചയുടെ അധിപനായ ആഴ്വാഞ്ചരി തമ്പ്രാക്കള്‍ വാഴുന്ന ആതവനാട്, കുട്ടികൃഷ്ണമാരാരുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന തൃപ്രങ്ങോട് എന്നീ സാംസ്കാരിക കേന്ദ്രങ്ങളൊക്കെ തിരുനാവായയുടെ അടുത്താണ്

താനാളൂര്‍

സമ്പന്നമായ സംസ്ക്കാരിക പൈതൃകമുള്ള പ്രദേശമാണ് താനാളൂര്‍തീരദേശവും ഇടനാടും ചേര്‍ന്നതാണ് താനാളൂര്‍. പകര നിരപ്പ്, അരീക്കോട് നിരപ്പ്,ഒഴുക്കും പാറ എന്നിവ താനാളൂര്‍ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് നില കൊള്ളുന്ന ഉയര്‍ന്നപാറകളും ചരലും നിറഞ്ഞ കുന്നിന്‍പ്രദേശങ്ങളാണ്.അയ്യായപാടത്ത് നിന്നും ആരംഭിച്ച് തലക്കടത്തൂര്‍പുഴയില്‍ ചേരുന്ന വലിയതോട് മുതല്‍ പടിഞ്ഞാറ് കനോലികനാല്‍ വരെ മണല്‍പ്രദേശമായ സമതലവുംകനോലി കനാല്‍ മുതല്‍ പടിഞ്ഞാറുഭാഗം വരെ മണല്‍ നിറഞ്ഞ പ്രദേശവും ബ്രട്ടീഷ് ഭരണകാലത്ത് ജലഗതാഗതത്തിന്റെ സുഗമമായ നിലനില്‍പ്പിനായി താനൂര്‍ മുതല്‍ കൂട്ടായിവരെ കൂട്ടായി പുഴയേയും പുരപ്പുഴയേയും ബന്ധിപ്പിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ 1850ല്‍ സ്ഥാപിച്ച കനാല്‍ ആദ്യകാലത്ത് വളരെ ഉപയോഗപ്രദമായിരുന്ന സംവിധാനമായിരുന്നു.താനാളൂര്‍ ഒരു ചരിത്ര സങ്കേതമാണ്. ഹരിതാഭമായ പുല്‍മേടുകളും ചേതോഹരമായ പുഞ്ചപാടങ്ങളും താനാളൂരിനെ സുന്ദരിയാക്കുന്നു . കാലങ്ങള്‍ക്ക് ശേഷം മെഡിറ്ററേനിയന്‍ വംശജരായ ദ്രാവിഡര്‍ ഇന്ത്യയില്‍ വന്നു തുടങ്ങിയ കാലം ഇവര്‍ കേരളത്തിന്റെ തീരപ്രദേശമായ താനാളൂരില്‍ കടല്‍ മാര്‍ഗ്ഗവും പശ്ചിമഘട്ടത്തിലെ ചുരങ്ങള്‍ തണ്ടി കരമാര്‍ഗ്ഗവും വ്യത്യസ്ഥ സംഘങ്ങളായി ഇവിടെ എത്തി തുടങ്ങി.ചരിത്രത്തിന്റെ ഭാഗമായ ശിലായുഗത്തിലെ നന്നങ്ങാടികള്‍ താനാളൂരിലെ പലഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ശിലായുഗത്തിലെ ഗുഹാവാസികള്‍ തങ്ങളുടെ ഗുഹാമുഖം അടയ്ക്കാന്‍ ഉപയോഗിച്ചിരുന്ന കുടകല്ലുകള്‍ ഇന്നും പലയിടത്തും ദൃശ്യമാണ് 

എടരിക്കോട്

തികച്ചും ഒരു കാര്‍ഷികഗ്രാമമാണ് എടരിക്കോട്. പഴയകാലത്ത് ഒഴിഞ്ഞു വിജനമായി കിടന്നിരുന്ന ഈ പ്രദേശം എടാര്‍കോട് എന്നാണറിയപ്പെട്ടിരുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടിയും കടന്നുപോയിട്ടുണ്ട്. പാലച്ചിറമാട് കാണുന്ന “ടിപ്പുസുല്‍ത്താന്റെ വഴി” എന്നു വിളിക്കപ്പെടുന്ന പ്രദേശം ഇതിനൊരു തെളിവായി ചൂണ്ടി കാണിക്കപ്പെടുന്നു. എല്ലാ ചൊവ്വാഴ്ചകളിലും കൂടിയിരുന്ന ഒരു ചന്ത കോഴിച്ചെനയില്‍ 1970-കളുടെ ആരംഭം വരെ പ്രവര്‍ത്തിച്ചിരുന്നു. എടരിക്കോട് യു.പി.സ്കൂളിനു മുന്‍വശം ദേവര്‍പറമ്പില്‍ ഓത്തുപള്ളിക്കൂടം, തിരുത്തിയില്‍ പള്ളിക്കൂടം, കഞ്ഞിക്കുഴിങ്ങര സര്‍ക്കാര്‍ പള്ളിക്കൂടം എന്നിവയാണ് ആദ്യകാല പാഠശാലകള്‍. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പള്ളി ചെറുശോല അരീക്കല്‍ പള്ളിയാണ്. എടരിക്കോട് പള്ളിക്കും രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. മൂച്ചിക്കല്‍ ക്ഷേത്രത്തിലെ കുളക്കടവില്‍ ആനയെ ഇറക്കിയിരുന്ന “ആനക്കടവ്” ഇന്നും കാണാം.
                             കാര്‍ഷികാനുഷ്ഠാനത്തിന്റെ ഭാഗമായ “നിറ” എന്ന ചടങ്ങും ഇവിടെ നിലനിന്നിരുന്നു. ചിങ്ങമാസത്തിലെ കൊയ്ത്തിന് മുമ്പ് വാതിലുകളും ജനലുകളുമൊക്കെ അരിമാവ് കൊണ്ട് വരച്ച്, നെല്‍ക്കതിര്‍ കൊണ്ടലങ്കരിക്കും. ഞാറു നടുമ്പോഴുള്ള നടീല്‍പാട്ടുകള്‍ ഇവിടെയെങ്ങും മുഴങ്ങിയിരുന്നു. വിദ്യാസമ്പന്നരും പുരോഗമന ചിന്താഗതിക്കാരും കായികാഭിരുചിയുമുള്ള ഒരു പറ്റം യുവാക്കളുടെ ശ്രമഫലമായി 1950-കളില്‍ അമ്പലവട്ടത്ത് യംങ് സ്റ്റാര്‍ സ്പോര്‍ട്സ് ക്ളബ്ബും (വൈ.എസ്.സി), അതിനുകീഴില്‍ ഒരു ഗ്രന്ഥശാലയും വനിതകളുടെ നേതൃത്വത്തില്‍ ഒരു മഹിളാസമാജവും പ്രവര്‍ത്തിച്ചുതുടങ്ങി. 60-കളില്‍ ഏതാനും അധ്യാപകര്‍ ചേര്‍ന്ന് ബുഖാറ ലൈബ്രറി എന്ന പേരില്‍ ഒരു ഗ്രന്ഥശാല എടരിക്കോട് സ്ഥാപിച്ചു. 70-കളില്‍ ബുഖാറ ലൈബ്രറി അംഗങ്ങളായ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് യൂത്ത് ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ - “യാക്ക” എന്ന പേരില്‍ ഒരു കലാസാംസ്കാരിക സംഘടനക്ക് രൂപംകൊടുത്തു. 1942-ല്‍ കോളറ പടര്‍ന്നു പിടിച്ചതോടെ നിരവധിയാളുകള്‍ ഇവിടെ മരിച്ചുവീണു. ആദ്യകാലത്ത് വേലമ്മ, കുഞ്ഞഹമ്മദ് മുസ്ള്യാര്‍, താമുവൈദ്യര്‍, പെരുന്തന്‍ വൈദ്യര്‍ എന്നീ നാട്ടുവൈദ്യന്മാരുടെ ചികിത്സ ഈ രംഗത്ത് പ്രയോജനപ്പെട്ടിരുന്നു. “വേലമ്മയുടെ എണ്ണ” തേച്ചാല്‍ എല്ലാ രോഗങ്ങളും മാറും എന്ന വിശ്വാസം ഈ നാട്ടുകാര്‍ക്കുണ്ടായിരുന്നു. എടരിക്കോട്ടെ കാപ്പാട് മുല്ലക്കോയ തങ്ങളുടെ കുടുംബവും പ്രസിദ്ധരായ നാട്ടുവൈദ്യന്മാര്‍ തന്നെയായിരുന്നു. അവര്‍ നല്‍കിയിരുന്ന നെയ്യ് അപസ്മാരത്തിനുള്ള ദിവ്യഔഷധമായിട്ടാണ് കരുതപ്പെട്ടിരുന്നത്.


മാറാക്കര

മാറാക്കര എന്ന പേരിനേക്കാള്‍ ഒരു കാലത്ത് അച്ചിപ്ര എന്ന സ്ഥലപേര് പ്രസിദ്ധമായിരുന്നു. ആനക്കുഴിമാട് മുതല്‍ കോട്ടക്കല്‍ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള നെച്ചിവരമ്പ് വരെയുള്ള ഭൂപ്രദേശത്തെയാണ് ഈ പേരുകൊണ്ട് സൂചിപ്പിച്ചിരുന്നത്.
          
              ഗ്രാമത്തിന്റെ മദ്ധ്യത്തിലൂടെ ഒഴുകുന്ന അരീക്കര തോട് ഒരുകാലത്ത് പുഴയായിരുന്നു എന്ന് വിശ്വസിക്കുന്ന കാരണവന്‍മാരുണ്ട്. തോടിന്റെ ഇടത്തേകരയില്‍ കിണറുകള്‍ കുഴിക്കുമ്പോള്‍ വലിയ മരത്തടികളും മണലും കണ്ടത് ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. പുഴ ശുഷ്കിച്ച് വഴിമാറി ഒഴുകിയതാകാം എന്നാണ് പഴമക്കാരുടെ അഭിപ്രായം.ഈ പഞ്ചായത്തിലെ മേല്‍മുറി വില്ലേജിലാണ് പ്രസിദ്ധമായ ശ്രീകാടാമ്പുഴ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
                               ആദ്യമായി ഫോണ്‍കണക്ഷന്‍ കിട്ടുന്നത് 1978-ല്‍ മാറാക്കര പോസ്റ്റോഫീസിലേക്കാണ്. 1980-ല്‍ മാറാക്കരയില്‍ വൈദ്യുതി എത്തി. പ്രസിദ്ധമായ ചില കളരി സംഘങ്ങള്‍ ഇവിടെയുണ്ടായിരുന്നു, പരുന്തുരാക്കം തുടങ്ങിയ മുറകള്‍ അറിയുന്ന അഭ്യാസികള്‍ ഇവിടെയുണ്ടായിരുന്നു. ജ്യോതിഷത്തില്‍ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു മരുതില്‍ രാമന്‍കുട്ടി പണിക്കര്‍. പന്തീരായിരം ഏറ് എന്ന അപൂര്‍വ്വക്ഷേത്രകലയില്‍ വിദഗ്ദനായിരുന്നു പരിയാരത്തു നാരായണന്‍ നമ്പൂതിരി. പാരമ്പര്യ ചികിത്സാരംഗത്തെ പ്രതിഭകളില്‍ അഷ്ടവൈദ്യന്‍ വി.പി.രാവുണ്ണി വൈദ്യന്‍, എരേക്കത്ത് അയ്യപ്പന്‍ വൈദ്യന്‍, വാഴയില്‍ കണ്ടപ്പന്‍വൈദ്യര്‍, ചെന്ത്രത്തില്‍ കേശവന്‍കുട്ടി നായര്‍ എന്നിവരുടെ നാമം നന്ദിയോടെ സ്മരിക്കപ്പെടുന്നുണ്ട്. ബാലചികിത്സയില്‍ അത്തിപ്പറ്റ തടത്തില്‍ അഹമ്മദ്ഹാജിയും പാമ്പലത്ത് കോമുഹാജിയും മര്‍മ്മ ചികിത്സാരംഗത്ത് തെക്കഞ്ചേരി രാഘവനുണ്ണി നായരും സാമൂഹ്യ പരിഷ്കരണ രംഗത്ത് കെ.പി.അഗ്നിശര്‍മ്മന്‍ നമ്പൂതിരിയും അഭിമാനപൂര്‍വ്വം സ്മരിക്കപ്പെടുന്നു. പി.കുട്ടിഹസ്സന്‍ മാസ്റ്ററുടെ കല്യാണപാട്ട് ഒരു കാലത്ത് സമ്പന്നഗൃഹങ്ങളിലെ കല്യാണത്തിന്റെ അവിഭാജ്യഘടകമായിരുന്നു. പുരാതനകാലത്ത് നാട്ടുവഴികളും കാളവണ്ടിച്ചാലുകളുമായിരുന്നു ഗതാഗത മാര്‍ഗ്ഗങ്ങള്‍. ഇവയില്‍ പലതും ഇപ്പോള്‍ റോഡുകളായി മാറിക്കഴിഞ്ഞിട്ടുണ്ട്.
                  പുരാതനമായ മുസ്ളീംപള്ളിയാണ് അച്ചിപ്ര കല്ലാര്‍മംഗലം ജുമാമസ്ജിദ്. ആനുകാലികങ്ങള്‍ അപൂര്‍വ്വമായിരുന്ന കാലത്ത് ഇവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഗ്രാമദീപം എന്ന കയ്യെഴുത്ത് മാസിക അപൂര്‍വ്വ ചാരുതയോടെ വര്‍ഷങ്ങളോളം പ്രസിദ്ധീകരിക്കപ്പെട്ടു. 1962-63-ല്‍ രൂപംകൊണ്ട മാറാക്കര സ്പോര്‍ട്സ് ക്ളബ്ബ് ആന്റ് ലൈബ്രറി, ഇതോടൊപ്പം രൂപംകൊണ്ട അച്ചിപ്ര കലാസമിതി, 1968-ല്‍ ഏര്‍ക്കരയില്‍ രൂപം കൊണ്ട ഫ്രന്റ്സ് ആര്‍ട്സ് ക്ളബ്ബ് മാറാക്കര, 1980-ല്‍ ചേലക്കുത്ത് കേന്ദ്രമായി രൂപം കൊണ്ട കവിത ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ് തുടങ്ങിയവ മാറാക്കരയുടെ സാംസ്കാരിക പുരോഗതിക്ക് വളരെയേറെ സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങളാണ്.

കൊടിഞ്ഞി(നന്നമ്പ്ര)

                കൊടിഞ്ഞി: ഏകദേശം 15000 പേര്‍ മാത്രം താമസിക്കുന്ന മലപ്പുറം ജില്ലയിലെ നന്നംബ്ര പഞ്ചായത്തിലെ കൊടിഞ്ഞി ഗ്രാമത്തില്‍ 230 ജോഡി ഇരട്ടകള്‍. ഒരു ചെറിയ പ്രദേശത്ത്‌ ഇത്രയധികം ഇരട്ടകള്‍ (twins) ഉണ്ടാകുന്നതിന്റെ കാരണമന്വേഷിക്കുകയാണ്‌ വൈദ്യശാസ്‌ത്ര വിശാരദര്‍. ഉത്തരകേരളത്തിലെ കൊടിഞ്ഞി ഗ്രാമം അങ്ങനെ ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിരിക്കുന്നു.
   കൊടിഞ്ഞി ഗ്രാമത്തിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ്സുകളിലെത്തിയാല്‍ ആകെയൊന്ന്‌ അമ്പരക്കും. കാരണം മിക്ക മുഖങ്ങളും ഒരേപോലെ. അതിശയപ്പെടാനില്ല. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏറെപ്പേരും ഇരട്ടകളാണ്‌. പുറത്തുനിന്നെത്തുന്നവരേക്കാള്‍ ഇതുകൊണ്ട്‌ വലയുന്ന മറ്റൊരു കൂട്ടരുണ്ട്‌. ഇവിടത്തെ അധ്യാപകര്‍. ഇരട്ടകള്‍ നിറഞ്ഞുവരുന്നതിനാല്‍ തങ്ങള്‍ ആകെ വിഷമവൃത്തത്തിലാകുന്നുവെന്ന്‌ ഇവര്‍ തുറന്ന്‌ സമ്മതിയ്‌ക്കുകയും ചെയ്യുന്നു. മിക്ക ഇരട്ടകളെയും തിരിച്ചറിയാന്‍ പ്രയാസമാണ്‌. ആരുമായാണ്‌ തങ്ങള്‍ തൊട്ടുമുമ്പ്‌ സംസാരിച്ചിരുന്നതെന്ന്‌ പലപ്പോഴും തിരിച്ചറിയാന്‍ കഴിയില്ല- ഒരധ്യാപകന്‍ പറയുന്നു. ഇതിന്‌ പരിഹാരമായി പ്രവേശനത്തിനെത്തുന്ന ഇരട്ടകളെ രണ്ട്‌ ഡിവിഷനുകളിലാക്കാമെന്ന്‌ തീരുമാനിച്ചു. പക്ഷേ മിക്കവര്‍ക്കും ഇത്‌ ഇഷ്ടവുമല്ല. ഇക്കാരണത്താല്‍ മിക്കപ്പോഴും അധ്യാപകരാണ്‌ തമാശക്കഥാപാത്രങ്ങളാകുന്നത്‌-ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കെല്ലാം ഒരേസ്വരം. സ്‌കൂളില്‍ അമ്പതിലേറെ ഇരട്ടക്കുട്ടികളാണ്‌ പഠിയ്‌ക്കുന്നത്‌. ഇവരെല്ലാം കൊടിഞ്ഞി ഗ്രാമത്തില്‍ നിന്നുള്ളവര്‍തന്നെ. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ഇരട്ടകളുള്ള പഞ്ചായത്തെന്ന റക്കോര്‍ഡും കൊടിഞ്ഞിയ്‌ക്കാണ്‌. ഇവിടെയുള്ള ഇരട്ടകളില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ എഴുപത്‌ കാരനായ അബ്ദുല്ലക്കുട്ടിയാണ്‌. കൊടിഞ്ഞിയില്‍ ഇങ്ങനെ ഇരട്ടകള്‍ പിറക്കാനുള്ള കാരണമെന്താണെന്നറിയില്ല. എന്തായാലും ഇത്‌ ദൈവത്തിന്റെ അനുഗ്രഹംതന്നെയാണ്‌- അബ്ദുല്ലക്കുട്ടി പറയുന്നു. കൊടിഞ്ഞിയിലെ ഈ അപൂര്‍വ്വതയുടെ കാരണങ്ങള്‍ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ ഇവിടത്തെ ആരോഗ്യ വിദഗ്‌ധരും പറയുന്നു. ഇവിടെയിപ്പോള്‍ നൂറിലേറെ ഇരട്ടകളാണുള്ളത്‌. ഇത്‌ ഇനിയും കൂടിക്കൊണ്ടിരിക്കുകയാണ്‌.

ചരിത്രസ്മരണകളേറെയുള്ള ദേവാലയമാണ് കൊടിഞ്ഞി പഴയ ജുമു അത്ത് പള്ളി. ഒന്നമുക്കാല്‍ നൂറ്റാണ്ടിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ്, മമ്പുറം സയ്യിദ് അലവി തങ്ങള്‍ സ്ഥാപിച്ചതാണ് ഈ പള്ളി. എല്ലാ വെള്ളിയാഴ്ചയും ജുമു അ - ക്കു ശേഷം അവിടെ നടന്നു വരുന്ന “സത്യം ചെയ്യല്‍” ചടങ്ങ് പ്രശസ്തമാണ്. പള്ളി സ്ഥാപിതമായതു മുതല്‍ പള്ളി ദര്‍സും ഇവിടെ നടന്നു വരാറുണ്ട്. പള്ളിക്ക് തറക്കല്ലിട്ട ദിനത്തിന്റെ ഓര്‍മ്മയ്ക്കായി സഫര്‍മാസം(ഹിജ്റ വര്‍ഷം) 12-ാം തിയതി, കൊടിഞ്ഞിയുടെ മൊത്തം ആഘോഷ ദിനമായി കൊണ്ടാടുന്നു. 1920 മുതല്‍ 1950 വരെ ഈ പ്രദേശത്ത് അനവധി പാരമ്പര്യ അനുഷ്ഠാനകലകള്‍ നിലനിന്നിരുന്നു. പരിചമുട്ടുകളി, പകിടകളി, പടക്കലി, ചവിട്ടുകളി, ഹോക്കിയുടെ പ്രാഗ് രൂപമായ കാറകളി, പടാളി തല്ല്, പുരാണനാടകങ്ങള്‍, വായ്പാട്ട്, തിരുവാതിരകളി, കൈകൊട്ടിക്കളിപ്പാട്ട്, കോല്‍ക്കളി, ദഫ്മുട്ട്, കാളപൂട്ട്, കൊയ്ത്ത്പാട്ട് എന്നിവ നാട്ടില്‍ പ്രചുരപ്രചാരം നേടിയവയായിരുന്നു. കലാരംഗത്തു പ്രവര്‍ത്തിച്ചിരുന്ന പഴയകാല ഗുരുക്കന്‍മാരില്‍ പലരും ഇന്ന് മണ്‍മറഞ്ഞുപോയിരിക്കുന്നു. പാറതി പണിക്കത്യാര്‍, കുഞ്ഞ്യാമ പണിക്കത്ത്യാര്‍, മാതു പണിക്കത്യാര്‍ എന്നിവര്‍ വായപാട്ട്, തിരുവാതിരക്കളി എന്നിവ പഠിപ്പിച്ചിരുന്ന പ്രസിദ്ധ കലാകാരികളായിരുന്നു. അക്കാലത്തു ഈ പ്രദേശങ്ങളില്‍ കോല്‍ക്കളി, ദഫ്മുട്ട് എന്നിവ പഠിപ്പിച്ചിരുന്ന ഉസ്താദുമാരായിരുന്നു മണലപ്പുഴക്കാരനായ അഹമ്മദുഗുരുക്കള്‍, കുണ്ടൂരിലെ മച്ചിഞ്ചരിഅറവു തുടങ്ങിയവര്‍. കെ.കെ.രാമന്‍കുട്ടി പരിചമുട്ടു കളിയുടെ ഗുരുവാണ്. വായ്പാട്ടില്‍ തിലായില്‍ കുഞ്ഞിമുഹമ്മദ്, സി.കെ.മുഹമ്മദ്, തേറേമ്പില്‍ തിത്തിക്കുട്ടി എന്നിവര്‍ അദ്വിതീയരാണ്. വേളക്കാട്ട് കുമാരന്‍, കാച്ചിരി കുഞ്ഞന്‍ നായര്‍ എന്നിവര്‍ പകിടകളിയിലും പുരാണ നാടകാവതരണത്തിലും പുകള്‍പെറ്റവരായിരുന്നു. അറിയപ്പെടുന്ന ഒരു എഴുത്തുകാരനും വാഗ്മിയും ആയിരുന്നു ജനാബ് ടി.മുഹമ്മദ് മൌലവികൊടിഞ്ഞി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതിയാണ് “ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍”. മാപ്പിളപ്പാട്ട് രചനയിലും എഴുത്തുകാരനെന്ന നിലയിലും പ്രസിദ്ധി നേടിയ വ്യക്തിയായിരുന്നു മറ്റത്ത് മുഹമ്മദ്.
 ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ജന്മിത്തത്തേയും സവര്‍ണ്ണമേധാവിത്വത്തേയും തുരത്താന്‍ ജാതിമതഭേദമെന്യേ കര്‍ഷകരും തൊഴിലാളികളും ഒന്നിച്ചണിനിരന്നു. ഭൂമാടമ്പിമാര്‍ക്കും, പ്രമാണിമാര്‍ക്കുമെതിരെ 1921 കാലഘട്ടത്തില്‍ മലബാറില്‍ നടന്ന കാര്‍ഷികസമരം, നന്നമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ അലയൊലികള്‍ സൃഷ്ടിച്ചു. വൈദേശിക ശക്തിയുടെ അതീശത്വമവസാനിപ്പിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടുകൂടി നടന്ന ഈ സമരത്തില്‍, കുണ്ടൂര്‍ സ്വദേശികളായ മറയക്കുളത്ത് അബ്ദുള്ളകുട്ടി, ആലിമുസ്ള്യാരുടെ വിശ്വസ്തനും വലംകയ്യുമായി പ്രവര്‍ത്തിച്ചിരുന്ന കുഞ്ഞലവി എന്നിവര്‍ സജീവമായി പങ്കെടുത്തിരുന്നു. നന്നമ്പ്ര പൂഴിക്കല്‍ തറവാടും ഈ സമരവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന പ്രസിദ്ധമായ നാമമാണ്. മലബാര്‍ കലാപവുമായി ബന്ധമുള്ള ഒട്ടനവധി പ്രദേശങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ലഹളയുമായി ബന്ധപ്പെട്ട് വീരമൃത്യൂ വരിച്ചവരില്‍ പൂഴിക്കല്‍ മാധവന്‍ നായര്‍, അബ്ദുള്ളകുട്ടി, കുഞ്ഞലവി എന്നിവര്‍ ചിരസ്മരണീയരാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി ധാരാളം നേതാക്കന്മാരെ സംഭാവന ചെയ്യാന്‍ ഈ പ്രദേശത്തിന് സാധ്യമായിട്ടുണ്ട്. ഈ പഞ്ചായത്തില്‍ നിന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഏതാനും സേനാനികള്‍ക്ക് സ്വതന്ത്ര്യഭാരതം “താമ്രപത്രം” നല്‍കി ആദരിക്കുകയുണ്ടായി. സാമൂഹിക സാംസ്കാരിക മേഖലകളിലും കാര്യമാത്ര പ്രസക്തമായ സംഭാവനകള്‍ ഈ പ്രദേശത്തിന്റേതായിട്ടുണ്ട്. കുണ്ടൂരിലെ മൂടേരി ചിന്നന്‍ നായര്‍ (നായരച്ഛന്‍), മച്ചിഞ്ചേരി മൊയ്തീന്‍ ഹാജി, തച്ചറക്കല്‍ കുഞ്ഞുമൊയ്തീന്‍, കെ.എം.അലവി ഹാജി, തെയ്യാലയിലെ പട്ടേരിക്കുന്നത്ത് മുഹമ്മദ്കുട്ടി അധികാരി, ചിറ്റമ്പലം ഉണ്ണീതു മാസ്റ്റര്‍, പലേക്കോടന്‍ അഹമ്മദ് ഹാജി, വെള്ളിയാമ്പുറത്തെ അയമുണ്ണി സാഹിബ്, പനക്കല്‍ സൈതാലിക്കുട്ടി, കൊടിഞ്ഞിയിലെ കെ.പി.ആറ്റക്കോയ തങ്ങള്‍, കൊളത്തൂര്‍ സൈതാലി മുസ്ള്യാര്‍, പരപ്പനങ്ങാടി ബഞ്ച് കോടതിയിലെ ന്യായാധിപനായിരുന്ന പാലക്കാട്ട് ഹൈദര്‍ സാഹിബ്, പൊറ്റാണിക്കല്‍ കുഞ്ഞാലസ്സന്‍ ഹാജി, മതാരി മൊയ്തീന്‍, പൂക്കുഞ്ഞി തങ്ങള്‍, പത്തൂര്‍ കോയക്കുട്ടി ഹാജി, പാട്ടശ്ശേരി മൂസ, സര്‍വ്വോദയ സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന കെ.വി.കുറുപ്പ് മുതലായവര്‍ ഈ നാട്ടില്‍ നിന്നും പുറംലോകത്ത് അറിയപ്പെട്ട പ്രഗത്ഭവ്യക്തികളായിരുന്നു.
     വിസ്തൃതിയുടെ മൂന്നില്‍ രണ്ടു ഭാഗവും പാടശേഖരങ്ങളാണ്. തട്ടത്തലം, ചുള്ളിക്കുന്ന്, ചൂലന്‍കുന്ന്, കൊടിഞ്ഞികല്ലാപ്പറമ്പ്, ചെറുമുക്ക്, ആതൃക്കാട് എന്നിവിടങ്ങളാണ് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന തുരുത്തിപ്രദേശം പുഞ്ചവയലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ്. കടലുണ്ടിപുഴയുടെ കൈവഴിയായ പൂരപ്പുഴക്ക് കിഴക്കുഭാഗം ചേര്‍ന്നുകിടക്കുന്നതും പുഞ്ചവയലുകളാല്‍ ചുറ്റപ്പെട്ടതുമായ കാളംതിരുത്തി പഞ്ചായത്തിന്റെ മെയിന്‍ലാന്റില്‍ നിന്നും വേറിട്ടുകിടക്കുന്ന പ്രദേശമാണിത്.
    
പൊന്മള
പൊന്ന് വിളയുന്ന ഗ്രാമം എന്ന അര്‍ത്ഥത്തില്‍ “പൊന്‍മുള” എന്ന് അറിയപ്പെട്ടിരുന്ന പ്രദേശമാണത്രെ, പില്‍ക്കാലത്ത് “പൊന്‍മള”യായിത്തീര്‍ന്നത്. ഈ പ്രദേശത്തെ മണ്ണിന്റെ വളക്കൂറാണ് പ്രസ്തുത സ്ഥലനാമത്തിനാസ്പദമെന്ന് പറയപ്പെടുന്നു. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തില്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങള്‍. സാമൂതിരി രാജാവും അദ്ദേഹത്തിന്റെ സാമന്തന്‍മാരുമായിരുന്നു ഇവിടുത്തെ ഭരണാധികാരികള്‍. ഭൂസ്വത്തുക്കളില്‍ ഭൂരിപക്ഷവും സാമൂതിരി കോവിലകം, കിഴക്കേകോവിലകം, വടക്കത്തുമന, പുല്ലാനിക്കാട്ട് മന തുടങ്ങിയ ജന്മികുടുംബങ്ങളും, പൊന്‍മളദേവസ്വവും ചേര്‍ന്നു കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. ഈ പ്രദേശത്തെ ജന്‍മി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 
             
   രാജഭരണത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും, ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെയും കയ്പുനീര്‍ ഏറെ കുടിച്ചവരാണ് ഈ നാട്ടിലെ അടിസ്ഥാനവര്‍ഗ്ഗം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബഹുഭൂരിപക്ഷം ഗ്രാമീണരും ദാരിദ്യ്രത്തിന്റെയും വറുതിയുടെയും തടവുകാരായിരുന്നു. കാര്‍ഷികമേഖല മാത്രമായിരുന്നു ഏക വരുമാനമാര്‍ഗ്ഗം. ജന്മി-നാടുവാഴി സവര്‍ണ്ണക്കൂട്ടവും, കീഴാള അടിസ്ഥാനവര്‍ഗ്ഗവും എന്ന രണ്ടു തട്ടുകളിലായാണ് അന്നത്തെ സമൂഹഘടന വിഭജിക്കപ്പെട്ടിരുന്നത്. ജന്മിമാരുടെ പാട്ടക്കുടിയാന്‍മാരും അടിയാന്‍മാരുമായ കര്‍ഷക തൊഴിലാളികളായിരുന്നു ഭൂരിപക്ഷസാധാരണ ജനത. ഇടത്തരക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. കൃഷിക്കാരും കര്‍ഷക തൊഴിലാളികളും ദാരിദ്യ്രത്തിലും അജ്ഞതയിലുമായിരുന്നു ജീവിച്ചിരുന്നത്. 1921-ഏപ്രില്‍ മാസത്തില്‍ മഞ്ചേരിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ മലബാര്‍ ജില്ലാ സമ്മേളനത്തിന്റെ തീരുമാനപ്രകാരം കൂരിയാട് പ്രദേശത്ത് ഖിലാഫത്ത് കമ്മിറ്റി നിലവില്‍ വന്നു. ടി.എസ്.അബ്ദുള്ളക്കോയ തങ്ങളായിരുന്നു ഈ പ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകന്‍. 1930-കളുടെ അവസാനത്തിലാണ് ഈ പ്രദേശത്ത് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് നാന്ദി കുറിക്കുന്നത്. അക്കാലയളവിലാണ് പഞ്ചായത്തിലെ കൂരിയാട് പ്രദേശത്ത് ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നത്. 1937-ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും, എ.വി.കുട്ടിമാളു അമ്മയുടെയും സാന്നിധ്യത്തിലായിരുന്നു കമ്മിറ്റി രൂപീകരണം. ചേങ്ങോട്ടൂര്‍, പൊന്‍മള പ്രദേശങ്ങളില്‍ ജന്‍മിമാരുടെ നിരവധി അക്രമപിരിവുകള്‍ക്കും ഒഴിപ്പിക്കലിനുമെതിരെ കൃഷിക്കാര്‍ കര്‍ഷകപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിരവധി പോരാട്ടങ്ങള്‍ നടത്തുകയുണ്ടായി.
                  ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അക്ഷരം അന്യമായിരുന്നു. നിലത്തെഴുത്തു കേന്ദ്രങ്ങള്‍ മാത്രമായിരുന്നു അക്ഷരവിദ്യ പകര്‍ന്നു നല്‍കിയിരുന്ന സ്ഥാപനങ്ങള്‍. വരേണ്യകുടുംബത്തിലുള്ളവര്‍ കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമായിരുന്നു വിദ്യ നേടിയിരുന്നത്. പഞ്ചായത്തില്‍ സ്ഥാപിതമായ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസകേന്ദ്രം ചാപ്പനങ്ങാടി ജി.എല്‍.പി.സ്കൂളാണ്. തുടര്‍ന്ന് ആക്കപറമ്പ് എ.എം.എല്‍.പി യും നിലവില്‍വന്നു. പഞ്ചായത്തിലെ മുഖ്യറോഡായ വട്ടപ്പറമ്പ്-മണ്ണഴി റോഡിന്റെ നിര്‍മ്മാണം നാട്ടുകാരുടെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. 1930-ല്‍ ഒളകര കുഞ്ഞിമുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു ഈ റോഡുനിര്‍മ്മാണം നടന്നത്.
      “അമരകോശം” രചയിതാവും സംസ്കൃതപണ്ഡിതനും ആയുര്‍വ്വേദാചാര്യനുമായിരുന്ന വൈദ്യവാചസ്പതി പരമേശ്വരന്‍മൂസ്സത് പൊന്‍മള സ്വദേശിയായിരുന്നു. പ്രശസ്ത നിയമപണ്ഡിതനും ഹൈക്കോടതി ജഡ്ജിയുമായിരുന്ന കൃഷ്ണന്‍ മൂസ്സത് പൊന്‍മള ചണ്ണഴികുടുംബാംഗമാണ്. സുപ്രീം കോടതി ജഡ്ജിയായിരുന്ന ബാലകൃഷ്ണന്‍ ഏറാടി കൃഷ്ണന്‍ മൂസ്സതിന്റെ പുത്രനാണ്. മലയാളനോവല്‍ സാഹിത്യരംഗത്തെ പ്രതിഭാധനനായ കെ.കെ.കുരിയാടും ഈ നാട്ടുകാരനാണ്. ഗ്രാമത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും മുസ്ളീങ്ങളാണ്. ഹിന്ദുക്കളും നല്ലൊരു ശതമാനമുണ്ട്. കൂടാതെ വിരലിലെണ്ണാവുന്ന ക്രിസ്തീയ കുടുംബങ്ങളുമുണ്ട്. 1912-ല്‍ ചാപ്പനങ്ങാടിയില്‍ സ്ഥാപിച്ച ജി.എം.എല്‍.പി.എസ് ആണ് ഇവിടെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥാലയങ്ങളും, വായനശാലകളും, കായിക ക്ളബുകളും, മഹിളാസംഘങ്ങളും ഗ്രാമത്തിന്റെ സാംസ്കാരികവികസനത്തെ ത്വരിതപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പൊന്‍മളയിലെ ശ്രീധരന്‍ നമ്പീശന്‍ സ്മാരകവായനശാലയും, മണ്ണഴിയിലെ ബാപ്പുജിസ്മാരക വായനശാലയും ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. 1951-ല്‍ ബാപ്പുജി സ്മാരക വായനശാലയും 1953-ല്‍ ശ്രീധരന്‍ നമ്പീശന്‍ സ്മാരക വായനശാലയും സ്ഥാപിതമായി. ചേങ്ങോട്ടൂര്‍ ദേശത്തെ മണ്ണഴിയിലുളള പി.വി.കൃഷ്ണന്‍ നായര്‍, ഒ.രാമന്‍കുട്ടി മാസ്റ്റര്‍, കെ.സി.കൃഷ്ണന്‍ നായര്‍, പുല്ലാനിക്കാട് മനയിലെ ഭവദാസന്‍ നമ്പൂതിരിപ്പാട്, എം.മയാണ്ടി വൈദ്യര്‍ എന്നിവരെല്ലാം ബാപ്പുജി സ്മാരക വായനശാലയുടെ സ്ഥാപകരും അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകരുമായിരുന്നു. പഞ്ചായത്തില്‍ ആദ്യം നിര്‍മ്മിക്കപ്പെട്ട മുസ്ളീംപള്ളി ചാപ്പനങ്ങാടി ജുമാഅത്ത് പള്ളി ആണ്. പഞ്ചായത്തിലെ ആദ്യത്തെ മഹിളാ സമാജം പ്രവര്‍ത്തിച്ചു തുടങ്ങിയത് പൊന്‍മള പ്രദേശത്തായിരുന്നു. കുഞ്ഞിഖദീജ ടീച്ചര്‍, കുമ്മിണിടീച്ചര്‍ എന്നിവരായിരുന്നു മഹിളാസമാജത്തിന്റെ ആദ്യകാല സംഘാടകര്‍. ചാപ്പനങ്ങാടിയിലെ മുസ്ളീം മതപണ്ഡിതനും ആത്മീയനേതാവുമായ ബാപ്പു മുസ്ള്യാരും, മുസ്ളീം മതപണ്ഡിതരായ മച്ചിങ്ങലത്ത് കുഞ്ഞയമുട്ടി മുസ്ള്യാരും, കുരിയാട് തേനു മുസ്ള്യാരും പൊന്‍മള പഞ്ചായത്തിന്റെ സാംസ്ക്കാരിക വളര്‍ച്ചയില്‍ നിസ്തുലമായ പങ്കു വഹിച്ച വ്യക്തികളാണ്. പൊന്‍മള അമ്പലവട്ടത്തുള്ള പൊന്‍മള ശിവക്ഷേത്രവും, മണ്ണഴി ശിവക്ഷേത്രവും വളരെ പൌരാണികമായ ദേവാലയങ്ങളാണ്.

തവനൂര്‍
നിളാ നദിയുടെ തീരത്താണ് തവനൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്  വടക്കുകിഴക്കേ അതിരുമുതല്‍ പടിഞ്ഞാറേ അതിരു വരെ കേരളത്തിലെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയുടെ തീരമാണ്  അറബിക്കടലിന്റേയും ഭാരതപ്പുഴയുടെയും സാമീപ്യവും അങ്ങിങ്ങായി കാണപ്പെടുന്ന കുന്നുകളും പഞ്ചായത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളാണ്. കാവുകള്‍ക്കു പേരുകേട്ടതാണ് തവനൂര്‍ ഗ്രാമം. കാവുകളുടെ കൂട്ടത്തില്‍ പാപ്പിനിക്കാവിനു ചരിത്രപരമായ സവിശേഷതകളേറെയുണ്ട്. തവനൂരംശത്തിലെ പേരുകേട്ട രണ്ടു മനകളായിരുന്നു വെള്ളയില്‍ മനയും തവൂനര്‍ മനയും. “വെള്ളയുടെ വാക്കും, തവനൂരിന്റെ പണവും” എന്നാരു പഴഞ്ചാല്ലു തന്നെ ഈ പ്രദേശത്തു നിലവിലുണ്ട്. ഈ മനകള്‍ തമ്മിലുണ്ടായിരുന്ന പരസ്പര കിടമത്സരത്തിന്റേയും, സവര്‍ണ്ണ-ആഭിജാത്യ മേല്‍ക്കോയ്മയുടെയും പരിച്ഛേദമാണ് പ്രസ്തുത പഴഞ്ചാല്ല്. കാവുകള്‍ക്കു പേരുകേട്ടതാണ് തവനൂര്‍ ഗ്രാമം. പാപ്പിനിക്കാവ്, ചുണ്ടേക്കാവ്, കരിമ്പിയന്‍കാവ്, വേളാമ്പുള്ളിക്കാവ്, ഭരണിക്കാവ് തുടങ്ങിയവ ഇവിടുത്തെ പേരുകേട്ട കാവുകളാണ്. കാവുകളുടെ കൂട്ടത്തില്‍ പാപ്പിനിക്കാവിനു ചരിത്രപരമായ സവിശേഷതകളേറെയുണ്ട്. വെള്ളയില്‍ മനക്കാരുടേതായിരുന്ന ഈ കാവ്,
                കേരളഗാന്ധിയെന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ ആഗമനത്തോടെയാണ് തവനൂരില്‍ ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായത്.പൊന്നാനിയില്‍ അധ്യാപകനായിരിക്കവേയാണ് തവനൂര്‍ അദ്ദേഹത്തിന്റെ കര്‍മ്മപഥമായിമാറിയത്. മലബാര്‍ കലാപത്തിന്റെ പോറലുകള്‍ ഇവിടെ സംഭവിക്കാതെപോയതിന്റെ കാരണം, കേളപ്പന്റെയും മുസ്ളീം വേദപണ്ഡിതനും ലീഗ് നേതാവുമായിരുന്ന പൊന്നാനിയിലെ ആറ്റക്കോയ തങ്ങളുടെയും അശ്രാന്തപരിശ്രമം കൊണ്ടായിരുന്നു. 1942-ല്‍ പാപ്പിനിക്കാവ് മൈതാനിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തോടെയാണ് ഇവിടെ സ്വാതന്ത്ര്യസമരം ശക്തമായത്. ബ്രിട്ടീഷ് വാഴ്ചക്കെതിരെയുണ്ടായ ആദ്യത്തെ കൂട്ടായ സമരത്തിന്റെ തുടക്കം കൂടിയായിരുന്നു അത്. വാസുദേവന്‍ നമ്പൂതിരി, എന്‍.പി.ദാമോദരന്‍, വക്കീല്‍ രാമന്‍ മേനോന്‍, ഗോപാലക്കുറുപ്പ്, പി.കെ.മേനോന്‍, മാടമ്പത്ത് ഗോവിന്ദന്‍ മേനോന്‍ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം കൊടുത്തവരില്‍ പ്രമുഖര്‍. 1948-ല്‍ ഗാന്ധിജിയുടെ ചിതാഭസ്മം ഇവിടെയും നിമജ്ജനം ചെയ്തതോടെ തവനൂരിനു കൂടുതല്‍ പ്രസിദ്ധി കൈവന്നു. സര്‍വ്വോദയമേളയുടെ തിരുഭൂമിയാണിവിടം.
                 നിറഞ്ഞുനില്‍ക്കുന്ന ക്ഷേത്രോല്‍സവങ്ങള്‍ ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഹിന്ദുക്കളുടെയിടയില്‍ തന്നെ വ്യത്യസ്ത ജാതികളുടെ അടിസ്ഥാനത്തില്‍ വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ തന്നെ ഈ ഗ്രാമത്തില്‍ നടക്കാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഉല്‍സവങ്ങളാണ് പറയര്‍ക്കിടയിലെ “മലഭായ്” ആട്ടവും ഹരിജന്‍ പൂജാരിയായിട്ടുള്ള വല്ലോലപ്പാടം ക്ഷേത്രത്തിലെ ഉത്സവവും. പ്രാചീന ഗോത്രസംസ്കൃതിയുടെ പാരമ്പര്യവും, മേലാളമേല്‍ക്കോയ്മയില്‍ വിസ്മൃതിയിലേക്ക് തള്ളിവിടപ്പെട്ട അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വിയര്‍പ്പിന്റേയും അധ്വാനത്തിന്റേയും മണ്ണിന്റേയും മണമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ഈ ഉത്സവങ്ങളിലൂടെ പുനര്‍ജ്ജനി തേടുന്നതെന്നു കാണാം
___________________________.    
        ചെറിയമുണ്ടം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹൈന്ദവക്ഷേത്രങ്ങളും, മുസ്ളീം ആരാധനാലയങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ഗ്രാമം. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ളതാണ്,
                         പഴക്കം കൊണ്ടും പ്രൌഢി കൊണ്ടും പ്രശസ്തമാണ്, ചാത്തന്‍ കുളങ്ങര ജുമാഅത്ത് പള്ളി, തലക്കടത്തൂര്‍ ജുമാഅത്ത് പള്ളി, ആശാരിപ്പാറ ജുമാഅത്ത് പള്ളി, അമ്പലംകുന്ന് ജുമാഅത്ത് പള്ളി, പറപ്പൂത്തടം ജുമാഅത്ത് പള്ളി, വാണിയനൂര്‍ ജുമാഅത്ത് പള്ളി എന്നിവ. പാരമ്പര്യ സിദ്ധ വൈദ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പല വ്യക്തികളും ഈ പഞ്ചായത്തിലുണ്ടായിരുന്നു. മച്ചിങ്ങല്‍ മുഹമ്മദ് എന്ന ബാപ്പു മുസ്ളിയാര്‍, ഊട്ടുപറമ്പില്‍ നാരായണന്‍, കൂരിയാറ്റില്‍ വെളുത്ത രാമനും, കറുത്ത രാമനും, കളത്തിങ്ങല്‍ ഹബീബ് കോയ തങ്ങള്‍, കമ്മുണ്ണി മുസ്ളിയാര്‍, ഉണ്ണിച്ചോപ്പന്‍സ് എന്നിവര്‍ അക്കൂട്ടരില്‍ ചിലര്‍ മാത്രം. കലാരംഗത്തു പ്രശസ്തരായ നിരവധി പേര്‍ക്ക് ജന്മം നല്‍കിയ ചെറിയമുണ്ടത്തിന്റെ കലാചരിത്രത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകള്‍ നിമിഷനേരം കൊണ്ട് രചിച്ചിരുന്ന ഗായകരായിരുന്നു തൂമ്പില്‍ അഹമ്മദുകുട്ടിയും, കുറ്റിപ്പുലാന്‍ അഹമ്മദുകുട്ടിയും. കുടുക്കില്‍ ചന്തു, കൂരിയാറ്റില്‍ കുട്ടന്‍വൈദ്യര്‍, കാന്തളൂര്‍ കുമാരന്‍ തുടങ്ങിയ പ്രശസ്തരായ പല ചെണ്ടമേളക്കാരും ചെറിയമുണ്ടത്തുകാരായിരുന്നു. മമ്മിണി ഉപ്പാപ്പാന്റെ നേര്‍ച്ചയോടനുബന്ധിച്ച് (പറപ്പൂത്തടം) നടന്നുവന്നിരുന്ന “പടകളിതല്ലി”ല്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ പങ്കെടുത്തിരുന്നു. ഇരിങ്ങാവൂരിലെ മണ്ടകത്തും പറമ്പിലും, ചെറിയമുണ്ടത്തെ കള്ളിക്കലും, ചോലപ്പുറത്തും നടന്നിരുന്ന “പകിടകളി”യും പ്രസിദ്ധമാണ്. 1970-കളുടെ പകുതി വരെ, പനമ്പാലത്തിനടുത്ത് ഇളംകുളത്ത് ബാവഹാജിയുടെ സ്ഥലത്ത് കാളപൂട്ട് മത്സരം ആഘോഷപൂര്‍വ്വം നടത്തപ്പെട്ടിരുന്നു. പഞ്ചായത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും മുസ്ളീംകുടുംബങ്ങളാണ്. മുസ്ളീം ആരാധനാലയങ്ങള്‍ പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും സ്ഥിതിചെയ്യുന്നുണ്ട്. പറാള്‍ പള്ളിയില്‍ ആണ്ടുതോറും “അപ്പ വാണിഭ നേര്‍ച്ച” നടത്താറുണ്ട്. ജാതിമതഭേദമെന്യേ ധാരാളം ജനങ്ങള്‍ ഇതില്‍ പങ്കെടുക്കാറുണ്ട്. ഇരിങ്ങാവൂര്‍ പുളിക്കപറമ്പിലും ഇതുപോലെ നേര്‍ച്ച നടത്താറുണ്ട്. നേര്‍ച്ചകളോടനുബന്ധിച്ച്, മുസ്ളീങ്ങളുടെ തനതുകലാരൂപങ്ങളായ ദഫ്മുട്ട്, കോല്‍ക്കളി എന്നിവ നടക്കാറുണ്ട്. ഇരിങ്ങാവൂര്‍ ശിവക്ഷേത്രം, ഇരിങ്ങാവൂര്‍ പരദേവതാക്ഷേത്രം, ചെറിയമുണ്ടം ഹനുമാന്‍ ക്ഷേത്രം, മണ്ടകത്തില്‍ പറമ്പ് ശ്രീകുറുമ്പക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവാരാധനാലയങ്ങള്‍.
                     1915-ഓടുകൂടിയാണ് ചെറിയമുണ്ടത്തിന്റെ ആധുനിക വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്. ചെറിയമുണ്ടം എ.എം.എല്‍.പി.സ്കൂള്‍ ആലുംകുണ്ട്, ജി.എം.എല്‍.പി.സ്കൂള്‍ ഇരിങ്ങാവൂര്‍, എസ്.വി.എ.യു.പി.സ്കൂള്‍ ഇരിങ്ങാവൂര്‍, ജി.എം.എല്‍.പി.സ്കൂള്‍ പറപ്പൂത്തടം, എ.എം.എല്‍.പി.സ്കൂള്‍ തലക്കടത്തൂര്‍ നോര്‍ത്ത്(ഓവുങ്ങല്‍), ജി.എം.എല്‍.പി.സ്കൂള്‍ തലക്കടത്തൂര്‍, എ.എം.യു.പി.സ്കൂള്‍ വാണിയനൂര്‍, എ.എം.എല്‍.പി.സ്കൂള്‍ ഇരിങ്ങാവൂര്‍ നോര്‍ത്ത് തുടങ്ങിയവയാണ് വിദ്യാഭ്യാസരംഗത്ത് ഇവിടെയുണ്ടായ പ്രഥമ സംരംഭങ്ങള്‍. ആ കാലഘട്ടത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയ പല വ്യക്തികളും ഈ പ്രദേശത്തുണ്ടായിരുന്നു. അക്കൂട്ടത്തില്‍ മാടമ്പത്ത് തടത്തില്‍ ഹംസക്കുട്ടി കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കളക്ടറായും, നെല്ലിക്കല്‍ കുഞ്ഞിക്കോയ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലാ കളക്ടറായും, തെണ്ടത്ത് കുഞ്ഞിമൊയ്തീന്‍ എന്ന ബാപ്പുഹാജി ജില്ലാ സപ്ളൈ ഓഫീസറായും, സുകുമാരന്‍പണിക്കര്‍ കോഴിക്കോട് ജില്ലയില്‍ തഹസ്സില്‍ദാറായും സേവനമനുഷ്ഠിച്ച മഹത് വ്യക്തികളില്‍ ചിലര്‍ മാത്രമാണ്. ഇതില്‍ നിന്നും ഇവിടുത്തെ വിദ്യാഭ്യാസരംഗം വളര്‍ത്തി വലുതാക്കി, ഉന്നത ഔദ്യോഗികപദവികളിലെത്തിച്ചേര്‍ന്ന ഈ പ്രദേശത്തുകാരുടെ പങ്ക് മനസ്സിലാക്കാവുന്നതാണ്. 1935 കാലഘട്ടങ്ങളില്‍ ബി.എ.ബിരുദം നേടിയ ഏക വ്യക്തിയായിരുന്നു പി.കെ.മൂസാ സാഹിബ്. ഇദ്ദേഹം ഓയില്‍ മില്ലിനായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇന്നത്തെ തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്നിക്ക് പ്രവര്‍ത്തിക്കുന്നത്.