Edathody bhaskaran
________________________
ഞാന്‍ 1983ല്‍ സൌദിയില്‍ എത്തി. ആദ്യ രണ്ടു-മൂന്നു നാട്ടിലേക്കുള്ള വരവുകളില്‍ (ഓരോ വര്‍ഷം കഴിയുമ്പോള്‍) എന്റെ അച്ഛന്‍ വളരെ സന്തോഷവാനായിരുന്നു. അന്നും അച്ഛന്‍ എന്നെ പറഞ്ഞുപദേശിക്കുമായിരുന്നു, 'മോനെ, ഗള്‍ഫിലെ പണം അമൂല്യമാണ്, അവിടെ നീ ചൂടില്‍ കിടന്നു കഷ്ട്ടപ്പെട്ടുണ്ടാക്കുന്നതല്ലേ ; സൂക്ഷിച്ചേ ഉപയോഗിക്കാവൂ. വസ്ത്തുക്കളുടെ രേഖകളെ പോലെ, പണത്തിനു ഒരു ഉടമസ്താവകാശവും (കോപ്പി-റൈറ്റ്) ഇല്ല; അതിന്നു നിന്റെകയ്യില്, പിറ്റേന്ന് മറ്റൊരാളുടെ കയ്യില് (സൂക്ഷിച്ചു ഉപയോഗിചില്ലെങ്കില്‍). അച്ഛന്‍ പിന്നെയും ഒരു ഉദാഹരണം കൂടെ പറഞ്ഞു നിര്‍ത്തി അന്ന്. "തെക്കേലേ രാമന്‍ പറയുവാ, അവന്റെ വീടിനടുത്തുള്ള ഒരു പയ്യന്‍ ഗള്‍ഫീന്ന് അവധിക്കു വന്നു. അവന്‍ കാലത്ത് യെഴുന്നെല്‍ക്കുന്നതേ കയ്യില്‍ സിഗറടറ്റ് പുകച്ചുകൊണ്ടാണത്രേ! പത്രം വായിക്കുമ്പോഴും കയ്യില്‍ 'തികതത്തു', കക്കൂസില്‍ പോകുമ്പോഴും കയ്യില്‍ 'തികതത്തു', ഇപ്പൊഴതാ "തകതത്താ" എന്നും പറഞ്ഞു കിടക്കുന്നു എന്ന്. അവന്‍ ഭോഷത്തരം ഒരുപാട് അങ്ങിനെ കാട്ടിക്കൂട്ടി, ഒടുവില്‍ തകര്‍ന്നു പാളീസായി കിടക്കുന്നു എന്ന് സാരം. ചെറിയ ഉപമ യെങ്കിലും അന്നേ ഒരു പാട് അച്ഛനില്‍ (അദ്ദേഹം ഇന്നില്ല!) നിന്നും പഠിക്കാന്‍ കഴിഞ്ഞു
________________________
ഞാന്‍ 1983ല്‍ സൌദിയില്‍ എത്തി. ആദ്യ രണ്ടു-മൂന്നു നാട്ടിലേക്കുള്ള വരവുകളില്‍ (ഓരോ വര്‍ഷം കഴിയുമ്പോള്‍) എന്റെ അച്ഛന്‍ വളരെ സന്തോഷവാനായിരുന്നു. അന്നും അച്ഛന്‍ എന്നെ പറഞ്ഞുപദേശിക്കുമായിരുന്നു, 'മോനെ, ഗള്‍ഫിലെ പണം അമൂല്യമാണ്, അവിടെ നീ ചൂടില്‍ കിടന്നു കഷ്ട്ടപ്പെട്ടുണ്ടാക്കുന്നതല്ലേ