മലപ്പുറം ജില്ല വിഭജന വാദത്തിന്‍റെ' ന്യായങ്ങള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയും ഭൂവിസ്ത്രിയില്‍ മൂന്നാം സ്ഥാനവും മലപ്പുറത്തിനാണ്. ധാരാളം വന ഭൂമിയുള്ളതിനാല്‍ പാലക്കാടും ഇടുക്കിയും ഭൂവിസ്തൃതിയുടെ... കാര്യത്തില്‍ മലപ്പുറത്തെക്കാള്‍ മുന്നില്‍ ആണ് എന്ന് മാത്രം. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ പന്ത്രണ്ടു ശതമാനവും അധിവസിക്കുന്നത് മലപ്പുറം ജില്ലയില്‍ ആണ് . പത്തനം തിട്ട , ഇടുക്കി, വയനാട് , കാസര്‌ഗോഡ് എന്നീ നാല് ജില്ലകളിലെ മൊത്തം ജനസംഖ്യക്ക് തുല്യം ആണ് മലപ്പുറത്തെ മാത്രം ജനസംഖ്യ. ഭരണ സൌകര്യത്തിനും വികസന പദ്ധതികള്‍ അടിസ്ഥാന തലത്തില്‍ എത്തിച്ചേരുന്ന വിധത്തില്‍ ഭരണ നിര്‍വഹണം സൌകര്യ പ്രധാമാക്കുന്നതിനു വേണ്ടി വിഭജിക്കുമ്പോള്‍ ജന സാന്ദ്രത തന്നെയാണല്ലോ പരിഗണിക്കാറുള്ളതു . തിരൂര്‍ പൊന്നാനി ഭാഗത്തുള്ള തീരദേശ മേഖല മുതല്‍ നിലമ്പൂര്‍ കരുവാരകുണ്ട് വരെയുള്ള മലയോര മേഖല വരെ ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഭാഷ ശൈലിയില്‍ വരെ ഏറെ വിത്യസതം ആയ വിശാലമായ ഭൂപ്രദേശം ആണ് മലപ്പുറം ജില്ല ഉള്‍കൊള്ളുന്നത് .
മൂന്നോ നാലോ ജില്ലയോക്കെ ആവാന്‍ മാത്രം വിസ്ത്രിദവും ജന നിബിഡവും ആയ ഈ മേഖല ഒറ്റ ജില്ലയായി നില നില്‍ക്കുന്നത് ആണ് എല്ലാ വികസന കാര്യങ്ങളും ഈ ജില്ല ഏറ്റവും പിറകെ നില്ക്കാന്‍ ഉള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് . മെഡിക്കല്‍ കോളേജ് മുതല്‍ പുതിയ കോളേജുകളും കോഴ്‌സുകളും അനുവദിക്കുമ്പോള്‍ ഒക്കെ വിതരണത്തിന്റെ മാനദണ്ഡം ജില്ലകള്‍ ആവുമ്പോള്‍ മലപ്പുറത്തിന്റെ നാലില്‍ ഒന്ന് മാത്രം ജനസാന്ദ്രതയുള്ള ജില്ലക്കും മലപ്പുറത്തിനും ഒരേ വിഹിതം ലഭിക്കുകയാണ് എങ്കില്‍ പോലും ഉണ്ടാവുന്ന അസന്തുലിതാവസ്ഥ മനസ്സിലാക്കാമല്ലോ . രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശ പ്രകാരം ഉള്ള വിദ്യഭ്യാസ പദ്ധതികള്‍ പോലും ഈ ജില്ല രണ്ടെണ്ണം ആയിരുന്നുവെങ്കില്‍ ഇരട്ടി ലഭിക്കുമായിരുന്നു .
1960 ഇല്‍ ആണ് ബോംബ സംസ്ഥാനം മഹാരാഷ്ട്രയും ഗുജറാത്തും ആയി വിഭജിച്ചത് . 1963 ല്‍ ആണ് നാഗാലാ!ന്‍ഡ് രൂപീകരിച്ചത് . 1966 ഇല്‍ പഞ്ചാബ് വിഭജിച്ചു ഹരിയാന രൂപീകരിക്കുകയും വടക്കന്‍ ജില്ലകള്‍ ഹിമാചല്‍ പ്രാദേശിനോട് കൂട്ടി ചേര്‍ക്കുകയും ചെയ്തു. 1975 ഇല്‍ ആണ് സിക്കിം ഇന്ത്യയില്‍ ചേരുന്നതും സമസ്ഥാന പദവി നേടുന്നതും. ഏറ്റവും അവസാനം 2000 ത്തില്‍ ചത്ത്തിസ്ഘട് , ഉത്തരാഞ്ചല്‍ , ജാര്‍ഖണ്ട് എന്നിവ യഥാക്രമം മധ്യ്പ്രദേശ , യു പി , ബീഹാര്‍ എന്നിവ വിഭജിച്ചു രൂപീകരിച്ചു. 1956 ല്‍ സമസ്ഥാന പുന:ക്രമീകരണ നിയമം പാസ്സാക്കുകയും ഭാഷയുടെയും എത് നിസിറ്റിയുടെയും അടിസ്ഥാനത്തില്‍ സമസ്ഥാനങ്ങള്‍ പുന:ക്രമീകരിക്കുകയും ചെയ്തതിന്റെ ഭാഗമായി ആണല്ലോ കേരള സമസ്ഥാനം തിരുവതാംകൂര്‍ , കൊച്ചിയോടൊപ്പം പഴയ മദ്രാസ് സമസ്ഥാനത്തിന്റെ ഭാഗം ആയിരുന്ന മലബാറും കൂടി കൂട്ടി ചേര്‍ത്ത് രൂപീകരിച്ചത്. ദക്ഷിണ കാനറയുടെ ഭാഗം ആയിരുന്ന കസര്‍ഗോഡ് കേരളത്തിലേക്കും തെക്ക് ഭാഗത്തുള്ള ചില താലൂക്കുകള്‍ തമിഴ്‌നാടിനോടും കൂട്ടിച്ചേര്‍ത്തു. ഭരണ സൌകര്യാര്‍ത്ഥം ഓരോ സംസ്ഥാനങ്ങളിലും പലപ്രാവശ്യം ആയി ജില്ലകള്‍ വിഭജിച്ചു ഇപ്പോള്‍ രാജ്യത്തെ അകെ ജില്ലകളുടെ എണ്ണം 671 ഇല്‍ എത്തി നില്‍ക്കുകയാണ്.
കേരളം രൂപീകരിക്കുമ്പോള്‍ അകെ നാല് ജില്ലകള്‍ ആണ് ഉണ്ടായിരുന്നത്. ഭരണ സൌകര്യാര്‍ത്ഥം വിവിധ ജില്ലകള്‍ രൂപീകരിച്ചപ്പോള്‍ വലിയ വിവാദം ഒന്നും ഉണ്ടായില്ലെങ്കിലും 1969ഇല്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ തന്നെ ഇപ്പോഴത്തെ മലപ്പുറം ജില്ല വിഭജന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ എന്ന പോലെ , അന്നും പലരും വര്‍ഗീയ പേപിടിച്ചു നാക്കും പല്ലും നീട്ടി ദുര്‍ഗന്ധം വമിക്കുന്ന വര്‍ഗീയകേല ഒലിപ്പിക്കാന്‍ തുടങ്ങി. മൂവാറ്റു പുഴ ജില്ല രൂപീകരിക്കണം എന്ന ആവശ്യം അടുത്ത കാലതതായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടല്ലോ. ആ ആവശ്യത്തില്‍ ഒരു മുസ്ലിം എലിമെന്റ് തപ്പി എടുക്കാന്‍ കഴിയാത്തതിനാലാവാം , അവിടെ ഒരു വര്‍ഗീയ നിറം ആരും ആരോപിച്ചു കാണുന്നില്ല. മലപ്പുറം ജില്ല രൂപീകരണം തന്നെ പഴയ പാകിസ്ഥാന്‍ വാദത്തിന്റ ആവര്‍ത്തനമായി പേക്കിനാവ് കണ്ടു പലരും ഞെട്ടി വിറച്ചിരുന്നു . മലപ്പുറം ജില്ല നിലവില്‍ വന്നാല്‍ അന്യ മതസ്ഥരെ കൂട്ടകുരുതി നടത്തുമെന്നു പലരും കവടി നിരത്തി പറഞ്ഞു. പക്ഷെ , എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ചു കേരളത്തിലെ മറ്റു ഇതു ജില്ലക്കും മാതൃകയായി മത സഹിഷ്ണുതയും സഹോധര്യവും മലപ്പുറം ജില്ല അതിന്റെ മുഖമുദ്രയാക്കി. ബാബരി മസ്ജിദ് തകര്‍ച്ചയും രാമക്ഷേത്ര പ്രക്ഷോഭവും ആയി ബന്ധപെട്ടു കേരളത്തില്‍ അല്ലറ ചില്ല അസ്വസ്ഥതകല്‍ നിലനിന്ന്വെങ്കിലും മലപ്പുറം സ്തുത്യര്‍ഹം ആയ സഹിഷ്ണുത പാരമ്പര്യം മുറുകെ പിടിച്ചു. മലപ്പുറം വിഭജിക്കണം എന്ന വളരെ ന്യായമായ ആവശ്യം വിഘടനവാദമായി ഒക്കെ ചിത്രീകരിക്കുന്നത് ചിലരുടെ ജനിതക വൈകല്യം ആയി മനസ്സിലാക്കാവുന്നതെയുള്ളൂ.
ഗള്‍ഫ് പണം കൊണ്ട് നിര്‍മ്മിച്ച റോഡ് വക്കില്‍ ഉള്ള ഇരു നില വീടുകള്‍ മാത്രം കണ്ടു വിലയിരുത്താതെ മലപ്പുറത്തെ മൊത്തം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നാല്‍ മനസ്സിലാവുന്നത്, കേരളത്തിലെ ഏറ്റവും കുറഞ്ഞ ആളോഹരി പ്രതി ശീര്‍ഷ വരുമാനം ഈ ജില്ലക്ക് ആണ്. ഏറണാകുളം 79553 രൂപയും , തിരുവനന്തപുരം 57563 രൂപയും ആണെന്നിരിക്കെ മലപ്പുറത്തിന്റേതു കേവലം 33783 രൂപ മാത്രം ആണ് .
ആരോഗ്യ മേഖലയില്‍ ഏറെ ദയനീയം ആണ് മലപ്പുറം ജില്ലയുടെ അവസ്ഥ. പി എച് സി , ഹോമിയോ /ആയുര്‍വേദ ഡിസ്‌പെന്‍സറി അടക്കം ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ ഉള്ള ആരോഗ്യ സ്ഥാപനം മലപ്പുറത്ത് 18686 ആളുകള്‍ക്ക് ഒന്ന് മാത്രം ആണ് . ആളോഹരി സൗകര്യം നോക്കുമ്പോള്‍ ബാക്കി പതിമൂന്നു ജില്ലകളുടെയും സ്ഥാനം മലപ്പുറത്തിനു മുകളില്‍ ആണ് . ഇടുക്കി പത്തനം തിട്ട എന്നി ജില്ലകളില്‍ യഥാക്രമം 8584, 5564 ആളുകള്‍ക്ക് ഒരു ആശുപത്രി വീതം ഉണ്ട് . മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ മെഡിക്കല്‍ കോളെജോ സ്‌പെഷ്യാലിറ്റി ആശുപത്രിയോ മറ്റെര്‍ണിട്ടി ഹോസ്പിട്ടലോ ഇല്ല . മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 13611 ആളുകള്‍ക്ക് ഒറ്റ ഡോക്ടര്‍ മാത്രം ആണുള്ളത്. പത്തനം തിട്ടയില്‍ 5911 ആളുകള്‍ക്ക് ഒരു ഡോക്ടറും തിരുവനന്തപുരത്ത് 7997 ഒരു ഡോക്ടറും വീതം ഉള്ളപോഴാണിത് . സര്‍ക്കാര്‍ ആശുപത്രികളിടെ കിടത്തി ചികിത്സ സൗകര്യം മലപ്പുരതെത് നോക്കുമ്പോള്‍ അതിലേറെ ദയനീയം ആണ് . മലപ്പുറത്ത് 1013 ആളുകള്‍ ഒറ്റ ബെഡില്‍ കിടന്നോളണം. പത്തനം തിട്ടയില്‍ 554 ആളുകള്‍ക്ക് ഒരു ബെഡും തിരുവനന്തപുരത്ത് 608 ആളുകള്‍ക്ക് ഒരു ബെഡും വീതമാണ് ഉള്ളത് . മലപ്പുറത്തെ മനുഷ്യര്‍ മാത്രം അല്ല മൃഗങ്ങള്‍ പോലും വിവേചനത്തിനിരയവുന്നു എന്നതാണ് വസ്തുത . മലപ്പുറത്ത് അകെ 11 മൃഗാശുപത്രി മാത്രം. തിരുവനന്തപുരത്തും കൊല്ലത്തും ഏറണാകുളത്തും 23 എണ്ണം വീതവും തൃശൂരില്‍ 22 എണ്ണവും ഉണ്ട്.
കേരളത്തില്‍ ശരാശരി 77 കുട്ടികള്‍ക്ക് ഒരു അംഗന്‍വാടി വീതം ഉണ്ട് എങ്കില്‍ മലപ്പുറത്ത് 132 കുട്ടികള്‍ക്ക് ഒന്ന് മാത്രം. മലപ്പുറത്ത് 1356 കുട്ടികള്‍ക്ക് ഒരു ഹൈസ്‌കൂള്‍ ആണെങ്കില്‍ പത്തനം തിട്ടയില്‍ 271 കുട്ടികള്‍ക്കും , കോട്ടയത്ത് 334 കുട്ടികള്‍ക്കും ഇടുക്കിയില്‍ 321 കുട്ടികള്‍ക്കും ഓരോ ഹൈസ്‌കൂള്‍ വീതം ഉണ്ട്. ഹയര്‍സെക്കന്‍ഡറി വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി , ഐ ടി ഐ പൊളിടെക്‌നിക്ക് തുടങിയ വിദ്യാഭാസ സൌകര്യതിന്റെ കാര്യത്തിലും മലപ്പുറത്തെ കുട്ടികളുടെ അവസ്ഥ ദയനീയം ആണ് . മലപ്പുറത്ത് കുട്ടികള്‍ക്ക് 358 കുട്ടികള്‍ക്ക് ആശ്രയിക്കാന്‍ ഇത്തരം ഒരു സ്ഥാപനം മാത്രം. പത്തനം തിട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും യഥാക്രമം 91,168,179 കുട്ടികള്‍ക്ക് ഓരോ സ്ഥപനം വീതമുണ്ട്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് , ടിടിഐ, തുടങ്ങിയ സ്ഥപനങ്ങള്‍ മലപ്പുറത്തെ 2749 വിദ്യാര്‍ഥികള്‍ക്ക് ആശ്രയിക്കാന്‍ ഒരു കോളേജ് മാത്രം . പത്തനം തിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും യഥാക്രമം 504 , 921, 693 കുട്ടികള്‍ക്ക് ഒരു സ്ഥപനം വീതമുണ്ട്. ഇത്രയും വിദ്യാര്‍ഥി സാന്ദ്രത ഉള്ള മലപ്പുറത് ഒറ്റ ഫിസിക്കല്‍ എജുകെഷന്‍ കോളെജോ , മ്യൂസിക് കോളെജോ , ഫൈന്‍ ആര്‍ട്‌സ് കോളെജോ ഇല്ല. സ്‌കൂള്‍ വിദ്യഭ്യാസം കാര്യക്ഷമമവണമെങ്കില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനു അനുസരിച്ച് വിദ്യഭ്യസ ഉപജില്ല വിഭജനവും അതിനനുസരിച്ച ഭരണ ഓഫീസുകളും വേണം . മലപ്പുറത്തെ ഒരു വിദ്യാഭ്യാസ ജില്ലയില്‍ ഉള്ളതിന്റെ മൂന്നിലൊന്നോ നാലിലൊന്നോ കുട്ടികള്‍ മാത്രം ആണ് മറ്റു പല ജില്ലയിലെയും വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്ളത് . 2011 ലെ എന്ജിനീയറിംഗ് എന്ട്രന്‍സ് റാങ്ക് ലിസ്റ്റ് മാത്രം പരതുമ്പോള്‍ മലപ്പുറത്ത് കാരായി 4840 കുട്ടികള്‍ ഉണ്ട്. പക്ഷെ സര്‍ക്കാര്‍ മേഖലയിലോ ഐഡഡ മേഖലയിലോ ഒറ്റ എന്ജിനീയറിംഗ് കോളേജ് പോലും മലപ്പുറത്ത് ഇല്ല. മെഡിക്കല്‍ എന്ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ മലപ്പുറത്ത് കാരായി 8385 കുട്ടികളെ കാണുന്നുവെങ്കിലും അവര്‍ക്ക് പഠിക്കാന്‍ ആയി മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍
ഒരു ഡെന്റല്‍ കോളെജോ ഒരു ഫാര്‍മസി കോളെജോ ഒരു നഴ്‌സിംഗ് കോളെജോ ഇല്ല . കോട്ടയത്തെയും തിരുവനന്തപുരത്തെയും വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ ജില്ലയില്‍ ഇത്തരം നാല് സ്ഥാപനങ്ങള്‍ വീതം ലഭിക്കുന്നു എന്നറിയുമ്പോള്‍ ആണ് ‘മുസ്ലിം പ്രീണന കോലാഹലങ്ങളുടെ തനി നിറം ശരിയായി മനസ്സിലാവുന്നത് . സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ ബി എഡ കോളെജോ ലോ കോളെജോ മലപ്പുറത്ത് ഇല്ല.
ജില്ല മാത്രം അല്ല മലപ്പുറത്തെ തലുക്കുകളും പുനര്‍ക്രമീകരിക്കേണ്ടതുണ്ട്. തെക്കന്‍ ജില്ലകളില്‍ 433921 പേര്‍ക്ക് ഒരു താലൂക്ക് ആണ് എങ്കില്‍ മലബാറില്‍ 666190 ആള്‍ക്ക് ഒരു താലൂക്ക് ആണ് . താലൂക്കുകളിലെ ജന സാന്ദ്രത സമസ്ഥാന ശരാശരിയില്‍ എത്തണം എങ്കില്‍ മലപ്പുറത്ത് ഇനിയും 12 താലൂക്കുകള്‍ രൂപീകരിക്കേണ്ടതുണ്ട്. മലപ്പുറം ജില്ല വിഭജനം നടത്തി നിയമ സംഭാ മണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എന്നൊക്കെ ചിലര്‍ ആശങ്കപെടുന്നത് കണ്ടു. നിയമ സഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ ജന സാന്ദ്രതയുള്ളതും മലപ്പുറം ഉള്‍പടെയുള്ള വടക്കന്‍ ജില്ലകളില്‍ ആണ് . മലപ്പുറത്തെ നിയമസഭ മണ്ഡലങ്ങളില്‍ ശരാശി 256934 ആളുകള്‍ ആണ് ഉള്ളത് . കോട്ടയത്തെ ശരശരി 219931 ഉം തിരുവനതപുരത്തെത് 236234 ഉം ആണെന്ന് ഓര്‍ക്കുക.
വൈദ്യുതി ഒരു സെക്ഷനില്‍ മലപ്പുറത്ത് ശരാശരി 63245 ആളുകള്‍ ആണ് ഉള്ളത് . മറ്റു ജില്ലകളില്‍ ഒക്കെ ശരാശരി 45000 ആളുകള്‍ മാത്രം ആണ് വരുന്നത് . ഇത് ഈ വകുപ്പിന്റെ സേവനത്തിനെ കാര്യക്ഷമതയെ കര്യമായി ബാധിക്കുന്നു. നിയമ സഹായം ലഭിക്കേണ്ട കോടതികള്‍ പോലീസ് സ്‌റെഷനുകള്‍ അപകട സഹായം ലഭിക്കേണ്ട ഫയര്‍ സ്‌റെഷനുകള്‍ എന്നിങ്ങനെ സര്‍ക്കാര്‍ സേവനങ്ങള്‍ ഏതു എടുത്തു പരിശോധിച്ചാലും ജനസംഖ്യനുപ്തികമയി നോക്കുമ്പോള്‍ മലപ്പുറത്തിന്റെ സ്ഥാനം ഏറ്റവും അവസാനത്തെത് ആണ് . രജിസ്ട്രാര്‍ ഓഫീസുകള്‍ , സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ , ട്രഷറികള്‍ എന്നിവയുടെ ജനസംഖ്യനുപതിക എണ്ണത്തിന്റെ കാര്യത്തിലും മലപ്പുരത്തിനാണ് അവസാന സ്ഥാനം . സപ്ലൈകോ മാവേലി സ്‌റോറുകള്‍ നീതി മെഡിക്കല്‍ സ്‌റോറുകള്‍ എന്നിവയുടെ കണക്ക് പരിശോധിക്കുമ്പോള്‍ മലപ്പുറത്ത് 373723 ആളുകള്‍ക്ക് ഒരു സ്ഥാപനം മാത്രം. പത്തനം തിട്ടയിലും കോട്ടയത്തും ഇടുക്കിയിലും യഥാക്രമം 99628, 28276, 22149 ആളുകള്‍ക്ക് ഒരു സ്ഥാപനം വീതം ഉണ്ട്.
മലപ്പുറം ജില്ല വിഭജിച്ച് മലപ്പുറവും , തിരൂരും ആയി വേര്‍തിരിയുന്നതോടെ തന്നെ ഈ മേഖലയുടെ വികസന സ്തംഭനത്തിനു മുഴുവന്‍ പരിഹാരം ആവുന്നില്ലെങ്കിലും വികസന വിഭവ വിതരണത്തില്‍ കുറച്ചു കൂടി നീതി പൂര്‍വകമായ വിഹിതം ഈ മേഖലക്ക് നല്‍കാന്‍ ജില്ലാ വിഭജനത്തോടെ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാവും എന്നത് വസ്തുതയാണ്..!!