2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

ഫേസ്ബുക്കില് പുതിയ വൈറസ്



"സൂക്ഷിക്കുക..!!
"ഫേസ്ബുക്കില് പുതിയ വൈറസ് " വാട്ട്സ്അപ്പ് ഓണ് പി.സി "
കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളെ കബളിപ്പിക്കാനായി ഫേസ്ബുക്കില് പുതിയ വൈറസ്. "വാട്ട്സ്അപ്പ് ഓണ് പി.സി എന്ന പേരിലുള്ള ലിങ്കാണ് ഫേസ്ബുക്കില് പ്രചരിക്കുന്നത്. ഇത് ട്രൈ ചെയ്തു
നേക്കാനും പറയുന്നുണ്ട്.ലിങ്കില് ക്ലിക്ക് ചെയ്യുന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില് നിന്ന് തനിയെ ഷെയറുകളും മറ്റു പോസ്റ്റുകളും തുടരെയായുണ്ടാകുന്നുവെന്നാണ് അനുഭവസ്ഥര് പറയുന്നത്. ചിലരുടെ അക്കൗണ്ടില് ഓട്ടോമാറ്റിക്കായി ഇത്തരത്തില് നൂറില് കൂടുതല് പോസ്റ്റുകള് ഈ വൈറസ് വരുത്തി..!!

"വൈറസിന്റെ പിടിയില് പെട്ട പലരും ഓട്ടോമാറ്റിക് പോസ്റ്റുകള് റിമൂവ് ചെയ്യാന് നന്നേ പാടുപെട്ടെന്നും പറയുന്നു. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി പലരും അറിയാതെ വൈറസ് ലിങ്ക് ഫേസ്ബുക്കില് ഷെയര് ചെയ്തിരുന്നു. ഇതുമൂലം കൂടുതല് ഫേസ്ബുക്ക് പ്രൊഫൈലുകളെ വാട്ട്സ്അപ്പ് വൈറസ് കീഴടക്കിയിട്ടുണ്ട്.

"പലരും ഇതില് നിന്ന് എങ്ങിനെ രക്ഷപ്പെടാമെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. വാട്ടസ്അപ്പ് (WhatsApp ) എന്ന് ഇംഗ്ലീഷില് എഴുതിയതിനെ ചെറിയ രീതിയില് മാറ്റിയാണ് പുതിയ വൈറസ് ഇറങ്ങിയത്.അതേസമയം വാട്ടസ്അപ്പിന്റെ ലോഗോ അതേപടി
ഉപയോഗിച്ചിട്ടുണ്ട്..!!