വിവരസാങ്കേതികം

ഇന്ത്യയുടെ അഭിമാന മുഹുര്‍ത്തം.
________________________________________
ചരിത്രയാത്ര ഇന്ന് തുടങ്ങുന്നു,ഐ എസ ആര്‍ ഓയുടെ ചൊവ്വാ പര്യവേഷണ പെടകവുമായി പിഎസഎല്‍വി C25 ഇന്ന് ഉച്ചക്ക് ശേഷം 2.38 നു ശ്രീ ഹരിക്കോട്ടയിലെ സതീഷ്‌ധവാന്‍ സ്പേസ് സെന്‍റെറില്‍ നിന്ന് കുതിച്ചുയരും.


********************************************************************************************
സോളാര്‍ എനര്‍ജി പവർ പ്ലാന്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം?

സോളാര്‍ എനര്‍ജി പവർ പ്ലാന്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം?

ഇന്‍ഡ്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നല്ലൊരു കൂട്ടം ആളുകള്‍ സോളാര്‍ പവര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത് പല 
പലതരത്തിലുള്ളതും തലത്തിലുള്ളതുമായ അവകാശവാദങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള പൊള്ളയായ പരസ്യങ്ങൾ ദിവസേനയെന്നോണം കാണുമ്പോൾ ഉപഭോക്താവിന് ആശയകുഴപ്പമുണ്ടാവുക സ്വാഭാവികമാണ്‌. ശ്രദ്ധിക്കാതേയും വിലയിരുത്താതേയും സാമാന്യം വിലയുള്ള സോളാർ പവർ പ്ലാന്റുകൾ സ്ഥാപിച്ചാൽ സാമ്പത്തിക നഷ്ടത്തിനുപുറമെ വീടിനുമുകളിലെ നല്ലൊരു സ്ഥലവും നഷ്ടമാകും.

ആദ്യമായി സൂചിപ്പിക്കാനുള്ളത്, ഇലക്ട്രിസിറ്റി ബില്ല് ലാഭിക്കാനായി മാത്രം സോളാർ പ്ലാന്റുകൾ സ്ഥാപിക്കരുതെന്നാണ്, സാമാന്യം വിലയുള്ള സോളാർ പവർ പ്ലാന്റിനായി മുടക്കുന്ന തുക ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി നൽകിയാൽ ലഭിക്കുന്ന വരുമാനം കൊണ്ട് ഇലക്ട്രിസിറ്റിബില്ല് അടക്കാനാവുമെന്നതാണ് കാരണം.

ഔദ്യോഗികവും അനൌദ്യോഗികവുമായ ലോഡ് ഷെഡ്ഡിങ്ങടക്കം പല സമയങ്ങളിലും വൈദ്യുതിലഭിക്കാത്ത കേരളത്തിലെ വീടുകൾക്ക്, ഒരു പരിധിവരെയെങ്കിലും ഇലക്ട്രിസിറ്റിൽ സ്വയം പര്യാപ്തത കൈവരിക്കുക; കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റിയിൽ നിന്നും സ്വതന്ത്രരവുക എന്നതിനൊക്കെ പുറമെ, ജലസ്രോദസ്സുകളെ പ്രധാനമായും ഡിപ്പെൻഡ് ചെയ്യുന്ന കേരള വൈദ്യുത മേഖലയെ രക്ഷിക്കുക, പരിസ്ഥിതിയേയും ഭൂമിയേയും സംരക്ഷിക്കുക എന്ന വിശാല ഉദ്ദേശമായിരിക്കണം സോളാർ പവർ പ്ലാന്റ് സ്വന്തമായി സ്ഥാപിക്കാൻ പോകുന്ന ഉപഭോക്താവ് ലക്ഷ്യം വെക്കേണ്ടത് അങ്ങിനെയാവുമ്പോൾ അത് തിരഞ്ഞെടുപ്പിൽ കുറച്ചുകൂടി ശ്രദ്ധചെലുത്താൻ ഉപഭോക്താവിന് സാധിക്കും.

സോളാർ പവർ പ്ലാന്റിന്റെ കപാസിറ്റി

വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന സർവ്വതും സോളാർ പവറിൽ പ്രവർത്തിപ്പിക്കാമെങ്കിലും, സാമാന്യം നല്ല വിലയുള്ളതും കപ്പാസിറ്റിക്കനുബന്ധമായി കൂടുന്നതുമാണ് സോളാർ പവർ പ്ലാന്റുകളുടെ വില.

അതുകൊണ്ട്തന്നെ ഏതൊക്കെ ഉപകരണങ്ങളാണ് സോളാർ പവറിൽ പ്രവർത്തിക്കേണ്ടതെന്ന ഒരു ധാരണ ആദ്യമേയുണ്ടായാൽ കൃത്യമായ കപ്പാസിറ്റിയിലുള്ള പ്ലാന്റ് തിരഞ്ഞെടുക്കാൻ സാധിക്കും. ഉദാഹരണത്തിന്, എ.സി (എയർ കണ്ടീഷൻ), പമ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉൾപ്പെടുത്തി സോളാർ പവർ പ്ലാന്റിന്റെ കപ്പാസിറ്റി കൂട്ടുന്നതിനേക്കാൾ ലൈറ്റ്, ഫാന്, ടി.വി. തുടങ്ങിയവ മാത്രം പ്രവർത്തിപ്പിക്കാനായി സോളാർ പവർ പ്ലാന്റുകൾ തിരഞ്ഞെടിക്കുന്നതാണ് ഉത്തമം.

അതുപോലത്തന്നെ, കൂടുതൽ ഉപകരണങ്ങൾ കൂട്ടുന്നതിനേക്കാൾ അത്യാവശ്യം ഉപകരണങ്ങൾ ഉൾപ്പെടുത്തുകയും കൂടുതൽ സമയം സോളാർ പവർ ലഭ്യമാക്കത്തതുമായ പ്ലാന്റുകൾ തിരഞ്ഞെടുക്കുന്നതാൺ കേരളം പോലുള്ള വൈദ്യുതി പലപ്പോഴും തടസ്സപ്പെടുന്നിടത്തേക്ക് നല്ലത്. ഉദാഹരണത്തിനു് ആയിരം വാട്ട് വൈദ്യുതി ഏഴുമണിക്കൂർ ലഭ്യമാക്കുന്ന സോളാർ പവർ പ്ലാന്റാണ് രണ്ടായിരം വാട്ട് വൈദ്യുതി മൂന്നുമണിക്കൂർ മാത്രം ലഭ്യമാക്കുന്ന സോളാർ പ്ലാന്റിനേക്കാളുത്തമം.

ഇതൊക്കെയാണെങ്കിലും ഉപഭോക്താവിന്റെ കഴിവനുസരിച്ച് സോളാർ പവർ പ്ലാന്റിന്റെ കപ്പാസിറ്റി തീരുമാനിക്കാം.ഒരു ശുപാർശയായിട്ട് സൂചിപ്പിച്ചാൽ, ഉപഭോക്താവ് തിരഞ്ഞെടുത്ത കപാസിറ്റി വൈദ്യുതി ഏഴോ എട്ടോ മണിക്കൂർ നേരം ലഭ്യമാക്കുന്ന സോളാർ പ്ലാന്റ് വാങ്ങിക്കുകയാവും നല്ലത്.


ബാക്കപ്പ് ടൈം

സോളാർ പവർ പ്ലാന്റ് ദിവസത്തിൽ എത്ര മണിക്കൂർ സമയം തിരഞ്ഞെടുത്ത കപ്പാസിറ്റിയിലുള്ള വൈദ്യുതി ലഭ്യമാകും എന്നാണിത് കാണിക്കുന്നത്. ഉദാഹരണത്തിന്, 1000 വാട്ട് പവർ / ബാക്ക് അപ്പ് ടൈം ഏഴുമണിക്കൂർ എന്നുപറഞ്ഞാൽ; ദിവസം ഏഴുമണിക്കൂർ സമയം 1000W വൈദ്യുതി സൌരോർജ്ജത്തിൽ നിന്നും ഉത്പാദിപ്പിച്ച് ലഭ്യമാക്കും.


കപ്പാസിറ്റിയും, ബാക്കപ്പ് ടൈമും തീരുമാനിച്ചുകഴിഞ്ഞതിനു ശേഷം ഒരു ഉപഭോക്താവിനത് വാങ്ങിക്കാനായി സോളാർ കമ്പനികളെ സമീപിക്കാം. ഇനിയാണ് ഉപഭോക്താവായ നിങ്ങൾ വഞ്ചിക്കപ്പെടാനുള്ളതെല്ലാമിരിക്കുന്നത്.

വാങ്ങിക്കേണ്ട കപ്പാസിറ്റിയും ബാക്കപ് ടൈമും അറിയീച്ചാൽ മോഹവിലയോടെ പല ഉറപ്പുകളുമായും സെയിത്സ് മാൻ നിങ്ങളെ സമീപിക്കും. നിങ്ങൾക്ക് തരാൻ പോകുന്ന സോളാർ പവർ പ്ലാന്റിന്റെ ഓരോ ഘടകങ്ങളും വിലയിരുത്താതെ സെയിത്സ് മാൻ തന്ന ‘ഉറപ്പിൽ’ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചാൽ, തീരെ പ്രവർത്തിക്കാത്തതോ അപൂർണ്ണമായി പ്രവർത്തിക്കുന്നതോ ആയ നില്ല നിറത്തിലുള്ള കുറച്ച് ഗ്ലാസ്സ് ഫ്രെയിമുകളാവും നിങ്ങളുടെ ടെറസ്സിൽ ഇരിക്കുന്നത്.

സോളാർ കമ്പനി ഓഫർ ചെയ്യുന്ന പ്ലാന്റ് നിങ്ങളുടെ ഉപകരണങ്ങൾ, ബാക്കപ്പ് ടൈം വരെ പ്രവർത്തിക്കാൻ പര്യാപ്തമാണോ എന്ന് കാറ്റലോഗിൽ നോക്കി സ്വയം കണക്കുകൂട്ടിയോ അല്ലെങ്കിൽ സോളാർ കമ്പനിയിലെ ആളുകളോട് തന്നെ കണക്കുകൂട്ടി പറഞ്ഞുതരാനോ ആവശ്യപ്പെടുക.

സോളാർ പവർ പ്ലാന്റിന്റെ ഘടകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.

സോളാര്‍ പാനലുകള്‍ കൺസ്ട്രക്ഷൻ (നിർമ്മിതി)

സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കു സോളാര്‍ പാനലുകളാണ് സോളാർ പവർ പ്ലാന്റിന്റെ പ്രധാന ഘടകം. പ്രധാനമായും മൂന്ന് വിഭാഗത്തിലുള്ള സോളാർ പാനലുകളാണുള്ളത്, മോണോ ക്രിസ്റ്റലൈന്‍ , പോളി ക്രിസ്റ്റലൈന്‍, തിൻ ഫിലിം. ഇവയിൽ പ്രവർത്തന ക്ഷമത കുറഞ്ഞതിനാൽ തിൻ ഫിലിം വിഭാഗമൊഴിച്ച് മറ്റ് രണ്ട് വിഭാഗമാണ് സാധാരണ സോളാർ പവർ പ്ലാന്റിനൊപ്പം ലഭിക്കുക. നിർമ്മിതിയിലെ വ്യത്യാസമാണ് തരം തിരിവിനാധാരം.

സാധാരണ രീതിയിൽ കറുപ്പ് നിറത്തിലാണ് മോണോ വിഭാഗത്തെ കാണുക, പ്രവർത്തന ക്ഷമത മോണോവിഭാഗത്തിന് പോളിയെ അപേക്ഷിച്ച് കൂടുതലാണ്, വിലയും മോണോ ക്രിസ്റ്റലൈൻ വിഭാഗത്തിനാണ് കൂടുതൽ.

ഏറ്റവും ചുരുങ്ങിയത് മുപ്പത് വർഷം ഉപയോഗിക്കേണ്ട, വെയിലും മഴയും കൊള്ളേണ്ട ഒന്നാണ് സോളാർ പാനലുകൾ അതുകൊണ്ടുതന്നെ ഗുണനിലവാരത്തിൽ നിർമ്മിക്കപ്പെട്ടതാണോ എന്നുറപ്പുവരുത്തൽ വളരെ പ്രധാനമാണ്. കാഴ്ചയിൽ തന്നെ നിലവാരമുള്ള പാനലുകൾ തിരിച്ചറിയാനാവും. അലുമിനിയം കൊണ്ട് ഷാർപ്പ് മൂലകളില്ലാതെ ഉണ്ടാക്കിയ ഫ്രെയിമിലുള്ള പാനലുകൾ നല്ലതാണ്‌.

പാനൽ ഫ്രെയിമുകളുടെ മൂലകൾ ഷാർപ്പായി പൊന്തിനിൽക്കുന്നതാണെങ്കിൽ ആഭാഗത്ത് പൊടിയും ചെളിയുമൊക്കെ തടഞ്ഞുനിന്ന് പാനലുകളിൽ സൂര്യപ്രകാശം തട്ടാതെ പൂർണ്ണ കപ്പാസിറ്റിയിൽ വൈദ്യുതി ഉതപാദിപ്പിക്കാതിരിക്കാൻ സാധ്യതയുണ്ട്. കോർണ്ണറുകൾ ഷാർപ്പല്ലെങ്കിൽ മഴവെള്ളവും മറ്റും തങ്ങിനിൽക്കാതെ ഒഴുകുന്നതിനാൽ ഷാർപ്പില്ലാത്ത കോർൺറുകളുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

സോളാർ പാനലുകൾ - പവർ

വൈദ്യുതി ഉത്പാദിക്കാനുള്ള ശേഷിയുടെ അടിസ്ഥാനത്തിൽ പല വാട്ട് പവറിലാണ് സോളാർ പാനലുകള്‍ ലഭിക്കുന്നത്, ഉദാഹരണം 10, 50, 200, 250 W അങ്ങിനെ പോകുന്നു. നിങ്ങൾ വഞ്ചിക്കപ്പെടാനുള്ള മറ്റൊരു സാഹചര്യമാണിവിടെയുള്ളത്. നിങ്ങൾ വാങ്ങിക്കാൻ പോകുന്ന സോളാർ പവർ പാനലുകളുടെ കപ്പാസിറ്റിയുടെ ആകെത്തുകയായിരിക്കണം പ്ലാന്റിന്റെ കപ്പാസിറ്റി എന്നുറപ്പുവരുത്തേണ്ടത് ഏറ്റവും അടിസ്ഥാനമായ സംഗതിയാണ്.

അതായത് ആയിരം വാട്ടിന്റെ ഒരു സോളാര്‍ പവര്‍ പ്ലാന്‍റ്റില്‍ 250 വാട്ടിന്റെ നാലു സോളാർ പാനലുകളോ 200W പവറിന്റെ അഞ്ച് സോളാർ പാനലുകളോ ഏറ്റവും ചുരുങ്ങിയത് ഉണ്ടായിരിക്കണം. എന്നാൽ, സോളാർ പവർ പാനലുകളിൽ സൂചിപ്പിച്ച പവർ യഥാർത്ഥത്തിൽ ലഭിക്കില്ല എന്നുകൂടി മനസ്സിലാക്കുക, അതായത് 250W പവർ എന്ന് എഴുതിയിരിക്കുന്ന സോലാർ പാനൽ ശെരിയായ അർത്ഥത്തിൽ 250W പവറിൽ കുറവ് വൈദ്യുതിയേ ഉത്പാദിപ്പിക്കൂ അങ്ങിനെ വരുമ്പോൾ, 1000W സോളാർ പവർ പ്ലാന്റിന് 200W ന്റെ അഞ്ചു പാനലുകളോ 250W ന്റെ നാലുപാനലുകളോ മതിയാവില്ലെന്ന് ചുരുക്കം.

വിശദമാക്കാം: 250W എന്നടയാളപ്പെടുത്തിയിരിക്കുന്ന സോളാർ പാനൽ സത്യത്തിൽ 250W വൈദ്യുതി തരിക STC ( Standard Testing Condition) ൽ മാത്രമാണ്. STC ഇ പ്രധാനം രണ്ട് പരാമീറ്ററുകൾക്കാണ്, ടെമ്പറേച്ചർ, സോളാർ രശ്മിയുടെ ശക്തി ; 25 ഡിഗ്രി ചൂടും 1000W/sq.m സൂര്യപ്രകാശത്തിന്റെ ശക്തി. 250W സോളാർ പവർ പ്ലാന്റ് നമ്മുടെ കാലാവസ്ഥയിൽ 250W ൽ കുറവ് വൈദ്യുതോർജ്ജമേ ഉത്പാദിപ്പിക്കൂ. എത്ര ഉത്പാദിപ്പിക്കും എന്നത് കണ്ടുപിടിക്കുന്നത് സോളാർ പാനലുകളിൽ തന്നെ അടയാളപ്പെടുത്തിയ പരാമീറ്റർ നോക്കി കണ്ട് പിടിക്കാം.

ടെമ്പെറെച്ചര്‍ കോയിഫിഷ്യന്റ്

250 W എന്നെഴുതിരിക്കുന്ന ഒരു സോളാർ പാനൽ 250 W വൈദ്യുതി ഉത്പാദിപ്പിക്കുക 25 ഡിഗ്രി സെന്റിഗ്രേഡിലാണ്. സൂര്യപ്രകശത്തിലിരിക്കുന്ന സോളാർ പാനലിന്റെ ചൂട് കൂടുന്നതനുസരിച്ച് അതുത്പാദിപ്പിക്കുന്ന വൈദ്യുതിയിലും കുറവുവരും, എത്ര കുറവെന്നത് Temperature Coeff, താപവുമനുസരിച്ചിരിക്കും. ഒരേകദേശ കണക്കായി 35 ഡിഗ്രി ചൂടിൽ സൂര്യപ്രകാശം കൊണ്ടിരിക്കുന്ന സോളാർ പാനൽ, നാല്പത്തഞ്ചു ഡിഗ്രി ചൂടിൽ പ്രവർത്തിക്കുകയാണെങ്കിൽ 20XTemperature Coeff വാട്ട് പവർ 250 W ൽ നിന്നും കുറവുമാത്രമേ ലഭിക്കുകയുള്ളൂ.

പവർ ടോളറൻസ്

സോളാർ പാനലുകൾ യഥാർത്ഥത്തിൽ എത്ര വൈദ്യുതി ലഭ്യമാക്കും എന്ന് കണ്ടെത്താനാവുന്ന മറ്റൊരു parameter ആണിത്. എല്ലാ സോളാർ പാനലുകളിലും ഇത് സൂചിപ്പിച്ചിരിക്കും, ഉദാഹരണത്തിന് 250 W സോളാർ പാനലിൽ എഴുതിയിരിക്കുക 250+- 5% ( എന്നോ +3%) എന്നോ ഒക്കെ ആയിരിക്കും, നിർമ്മിക്കുന്നതിന്റേയും മറ്റും നിലവാരമനുസരിച്ച് ഇതിൽ വ്യത്യാസവും വരും.

ഇതിനർത്ഥം 250 വാട്ട് സോളാർ പാനലിൽ നിന്നും 237.5 വാട്ടോ അല്ലെങ്കിൽ 262.5 വാട്ടോ ലഭിച്ചേക്കാം എന്നാണ്. അത്യാധുനികമായ സാങ്കേതികത്തോടെ നിലവാരത്തിൽ നിർമ്മിച്ച പാനൽ നിർമ്മാതാക്കൾ Positive Power Tolerance അതായത് + മാത്രം നൽകുന്നവരുണ്ട്, ഉദാഹരണത്തിന് 250+ 0 / 3% അതായത് . അത്തരം സോളർ പാനലുകൾ 250 W ഓ 257.5 വാട്ടോ ഉറപ്പുനൽകുന്നു അതായത് ഏറ്റവും ചുരുങ്ങിയത് എഴുതിയ 250 W power out put തരുന്നെന്നർത്ഥം.

വാറണ്ടി

ഉപഭോക്താവ് ആശയകുഴപ്പത്തിലാവാൻ സാധ്യതയുള്ള മറ്റൊരു വിഷയമാണിത്.
അടിസ്ഥാനപരമായി സിലിക്കൺ കൊണ്ട് നിർമ്മിച്ചതിനാൽ കാലപ്പഴക്കം കൊണ്ട് കേടുവരുന്ന ഒന്നല്ല സോളാർ പാനലുകൾ, അതുകൊണ്ടുതന്നെ 25വർഷം വാറണ്ടി എന്ന് മാത്രം പറയുന്നതിൽ ചില ചതികൾ ഒളിഞ്ഞുകിടപ്പുണ്ട്.

കാലപ്പഴക്കം കൊണ്ട് സോളാർ പാനലിന്റെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കഴിവിനാണ് കുറവുവരിക അല്ലാതെ പാനലുകൾ അമ്പതുവർഷം കഴിഞ്ഞാലും കാണാൻ ഒരുപോലിരിക്കാം.

ഇന്ന് സ്ഥാപിക്കുന്ന 250വാട്ട് പവറ് തരുന്ന ഒരു സോളാർ പാനൽ രണ്ടുവർഷം കഴിഞ്ഞാൽ അത്രയും തരണമെന്നില്ല. നിർമ്മിക്കാനുപയോഗിച്ച അടിസ്ഥാന പദാർത്ഥങ്ങളുടെ ഗുണനിലവാരവും, നിർമ്മിതിക്കുപയോഗപ്പെടുത്തുന്ന സാങ്കേതികതയേയും അടിസ്ഥാനപ്പെടുത്തിയാണ് എത്ര ശതമാനം കുറവുവരുമെന്നതിനടിസ്ഥാനമിരിക്കുന്നത്.

നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങളിലും പലതരത്തിലുമുള്ള ഗുണനിലവാരങ്ങളനുസരിച്ച് പാനലുകളുടെ അടിസ്ഥാന ഘടകമായ സെല്ലുകളുടെ നിലവാരം നാലായി ( അനൌദ്യോഗികമായി) തിരിച്ചിട്ടുണ്ട്. ഈ പല നിലവാരത്തിലുമുള്ള സെല്ലുകൾ കൊണ്ടുണ്ടാക്കുന്ന സോളാർ പാനലുകള്‍ കാലപ്പഴക്കം കൂടുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലും വ്യത്യാസപ്പെട്ടിരിക്കും; ഇവിടെയാണ്‍ വാറണ്ടിയുടെ മറിമായങ്ങളിരിക്കുന്നത്.

ഇരുപത്തഞ്ചുവര്‍ഷം വാറണ്ടി എന്നല്ല, 25 വര്ഷം കഴിഞ്ഞാല്‍ എത്ര ശതമാനം പവര്‍ തരുമെന്നതിനാണ്‍ വാറണ്ടി നല്‍കേണ്ടത്. 25 വർഷം കഴിഞ്ഞാൽ 80% പവർ തരും എന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പത്തുവര്‍ഷമോ അഞ്ചു വര്ഷമോ കഴിഞ്ഞാൽ എത്ര ഔട്ട് പുട്ട് പവർ തരുമെന്ന് സൂചിപ്പിക്കുന്നതാണ്. അതുപോലെ ചുരുങ്ങിയ കാലയളവിൽ എത്ര പവർ തരുമെന്ന് സൂചിപ്പിക്കുന്ന കമ്പനികളുടെ സോളാർ പാനലുകളാൺ ഉത്തമം.

വിശദമാക്കാം; 80% Power output @ 25 വര്ഷം എന്നുപറയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്, 90% Power output @ 5 വര്ഷം എന്നോ 10 വര്ഷം എന്നോ പറയുന്ന സോളാർ പാനലാവും.

100% Power output @ 10 വര്ഷത്തേക്ക് വാറണ്ടി കൊടുക്കുന്ന അത്യാധുനിക സോളാർ പാനലുകളും ഇന്ന് മാർക്കെറ്റിൽ ഉണ്ട്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാനലുകള്‍ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളായി.

ഇന്‍വേര്‍ട്ടർ

തന്റെ വീട്ടിലുള്ള ഇൻ‌വേർട്ടറുകൾ സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിച്ചുകൂടേ എന്നത് മിക്ക ഉപഭോക്താക്കൾക്കുമുള്ള ഒരു സംശയമാണ്. സോളാർ ഇൻ‌വേർട്ടർ കരുതുന്നതുപോലെ വെറുമൊരു ഇൻ‌വേർട്ടറല്ല, അതിനൊപ്പം സോളാർ പവർ ചാർജിങ്ങ് കണ്ട്രോൾ ചെയ്യാനുള്ളതെല്ലാം അടങ്ങിയ ഒന്നാണ്.

ഇൻ‌വേർട്ടറുകളിൽ പ്രധാനമായും നോക്കേണ്ടത് രണ്ടുകാര്യമാണ്, ഒന്ന് കപ്പാസിറ്റി രണ്ട് വേവ് ഫോം.
പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ പവറിന്റെ ആകെത്തുകയായിരിക്കണം സോളാർ കമ്പനി ഓഫർ ചെയ്യുന്ന ഇൻ‌വേർട്ടറിന്റെ കപ്പാസിറ്റി. വേവ്ഫോം Pure Sine wave ആകുന്നതാണുത്തമം.

ബാറ്ററി

ബാറ്ററിയുടെ കപ്പാസിറ്റിയാണ് സോളാർ പവർ പ്ലാന്റിൽ പ്രവർത്തിക്കാനായുൾപ്പെടുത്തിയ ഉപകരണങ്ങൾ നിശ്ചിത ബാക്കപ്പ് ടൈം നിശ്ചയിക്കുന്നത്.

പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നത് ബാറ്ററിയുടെ കപ്പാസിറ്റി മാത്രമാണ്. അതുകൊണ്ടുതന്നെ കപ്പാസിറ്റിയാണ് മുഖ്യമായും ബാറ്ററി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. സൂര്യപ്രകാശത്തിന്റെ അളവനുസരിച്ച് കൂടിയും കുറഞ്ഞും ചാര്ജ്ജ് ചെയ്യുകയും തുടര്ച്ചയായി റീചാര്ജ്ജ് ചെയ്യുകയും ചെയ്യുന്നതിനാല്‍ ഡീപ് ഡിസ്ചാര്ജിങ്ങ് ടൈപ്പ് ബാറ്ററികളാണ് സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിക്കേണ്ടത്. സോളാർ കമ്പനി ഓഫർ ചെയ്യുന്ന ബാറ്ററി സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിക്കാൻ പറ്റുന്നതാണോ,

കപ്പാസിറ്റിയനുസരിച്ച് ബാക്കപ് ടൈം ലഭ്യമാകുമോ എന്ന രണ്ടുവിഷയങ്ങൾ ശ്രദ്ധിച്ചാൽ മതിയാവും. കാര്‍ ബാറ്ററികൾ, നിലവിൽ ഉപയോഗിക്കുന്ന ബാറ്ററികൾ സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിച്ചാൽ മുകളിൽ സൂചിപ്പിച്ച ച്ഛാർ‌ജിങ്ങ് ഡിസ്ചാർ‌ജിച്ച് മൂലം അധികകാലം പ്രവർത്തിക്കില്ല.

സോളാർ പ്ലാന്റിനൊപ്പം നൽകുന്ന ബാറ്ററിയുടെ കപ്പാസിറ്റിയിൽ , സോളാർ പവർ പ്ലാന്റ് അതിന്റെ പൂർണ്ണ കപ്പാസിറ്റിയിൽ നിശ്ചിത ബാക്കപ്പ് സമയം പ്രവർത്തിക്കാനാവുമോ എന്നത് മനസ്സിലാക്കാൻ ചില അടിസ്ഥാന കണക്കുകളിഞ്ഞാൽ മാത്രം മതി.

ഒന്നുകിൽ സ്വന്തമായോ അല്ലെങ്കിൽ സോളാർ കമ്പനികളോടോ പ്രസ്തുത കണക്ക് പറഞ്ഞുതരാൻ ആവശ്യപ്പെടുക. ഈ കപ്പാസിറ്റി ശെരിയല്ലാത്ത പക്ഷം ഒന്നുമനസ്സിലാക്കുക, നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് സോളർ പവറിലല്ല കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റിയിൽ തന്നെയാണ്!

വിലകുറവില്‍ സോളാര്‍ പ്ലാന്റുകള്‍ ഓഫര്‍ ചെയ്യുന്ന പരസ്യകമ്പനികളോട് മുകളിൽ സൂചിപ്പിച്ച കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി കൃത്യമായി സർ‌ട്ടിഫിക്കറ്റുകളുള്ളവ വാങ്ങിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക, പരസ്യക്കെണിയില്‍ വീഴാതിരിക്കുക, നല്ല സോളാര്‍ പാനലുകൾക്ക് നല്ല വില കൊടുക്കണം ആരുകുറവില്‍ തരുന്നുവോ ശ്രദ്ധിക്കുക അതിലെന്തോ ഒളിഞ്ഞുകിടപ്പുണ്ട്.
കടപ്പാട് : Aliyu Palathingal
-----------------------------------------------------------------------------------------

മെമ്മറികാര്‍ഡ്‌ ഫോര്‍മാറ്റിംഗ്

നിങ്ങളുടെ കയ്യില്‍ ഉള്ള ഫ്ലാഷ് മെമ്മറി ഉപയോഗിക്കുമ്പോള്‍ ഫോര്‍മാറ്റ്‌ ചെയ്യണം എന്ന മെസ്സേജ് വരുന്നുവോ ? ഇനി ഫോര്‍മാറ്റ്‌ ചെയ്യാം എന്ന് വെച്ചാല്‍ അതും നടക്കുന്നില്ലേ. പിന്നീട് ആ മെമ്മറി നിങ്ങള്‍ എന്ത് ചെയ്യും? അത് വലിച്ചെറിഞ്ഞു പുതിയത് വാങ്ങാം അല്ലെ. നില്‍ക്കട്ടെ! നമുക്ക് ഇവനെ തന്നെ ഒന്ന് ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കാം .

താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ

- ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക
- പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക
- ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക
- ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
- വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക
- Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

-------------------------------------


തടസ്സമില്ലാതെ ഇന്റര്‍നെറ്റ്....

ആപ്പിൾ കന്പനിയുടെ ഐ ഫോണുകളിലൂടെയും ഐ പാഡുകളിലൂടെയും ഇന്റ‌ർനെറ്റ് വഴി വിവരങ്ങൾ കൈമാറുന്നതിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഐഒഎസ് 7 എത്തി. മ‍ൾട്ടി-പാത്ത് ടിസിപി എന്ന പേരിലുള്ള പുതിയ സംവിധാനമാണ് ആപ്പിൾ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഒരുക്കിയിരിക്കുന്നത്. പക്ഷേ ആപ്പിൾ ഈ സൗകര്യത്തിന് അത്ര വലിയ പ്രചാരം നൽകിയിട്ടില്ല.
വൈഫൈ ആയാലും ജി.എസ്.എം ആയാലും ഇന്റർനെറ്റ് കണക്‌ഷൻ മുറിഞ്ഞുപോകാതെ സംയോജിപ്പിക്കും എന്നതാണ് മ‍ൾട്ടി പാത്ത് ടിസിപിയുടെ പ്രത്യേകത.

ഐഫോണിൽനിന്നോ ഐപാഡിൽനിന്നോ വലിയ ഫയലുകളും മറ്റും അയയ്ക്കുന്പോൾ ഇടയ്ക്ക് ഇന്റർനെറ്റ് കണക്‌ഷൻ ലഭിക്കാതെ വരുന്നത് അങ്ങേയറ്റത്തെ തലവേദനം സൃഷ്ടിക്കുന്നുണ്ട്. വീണ്ടും അയയ്ക്കേണ്ടിവരികയും അത് സമയനഷ്ടത്തിന് ഇടയാക്കുകയും ചെയ്യും. എന്നാൽ വൈഫൈ കണക്‌ഷനും 3ജി കണക്‌ഷനുമുള്ള ഒരു ഉപകരണത്തിൽ ഒന്ന് മുറിഞ്ഞുപോകുകയാണെങ്കിൽ മറ്റേത് വഴി വിവരകൈമാറ്റം നടക്കും.

ആപ്പിളിന്റെ വോയ്‌സ് കമാൻഡ് ആയ സിരി വഴിയും കണ‌ക്‌ഷൻ മാറ്റികൊടുക്കാം. രണ്ടു തരം കണക്‌ഷനുകൾ തമ്മിലുള്ള ആശയവിനിമയം നടക്കന്നുവെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ഭാവിയിൽ പുതിയ സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടാനും കണക്‌ഷനുകൾ മുടക്കം വരുത്താതെ മാറി ഉപയോഗിക്കാനും ഇത് സഹായകമാകും.

---------------------------------------------
ഖുര്‍ആന്‍ പഠനം ഇനി വീട്ടിലിരുന്നും...

വിശുദ്ധ ഖുര്‍ആന്‍ ആശയസഹിതം പഠിക്കാന്‍ ഇസ് ലാം പാഠശാല ഒരുക്കിയ 'ഖുര്‍ആന്‍ പാഠശാല' പുതിയ ഭാവത്തില്‍...
കൂടുതല്‍ ഉള്ളടക്കങ്ങളോടെ..
സന്ദര്‍ശിക്കുക...
www.islampadasala.com/quran

___________________________________________________
ഈ കാണുന്ന സോഫ്റ്റ്‌വെയരുകൾ മുഴുവനു ഒരൊറ്റ ക്ലിക്ക് കൊണ്ട് ഇൻസ്റ്റാൾ ചെയ്യാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://downloadmalayalam.blogspot.in/2013/06/download-and-install-all-essential.html
-----------------------------------------------------------------------------------
 പ്രവാസികൾക്ക് ഓണ്‍ലൈൻ ആയി വോട്ടർ പട്ടികയിൽ പേര് ചേർക്കാം 
പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഓണ്‍ലൈൻ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നു ,വോട്ടു ചെയ്യാൻ പോവുമ്പോൾ പാസ്പോർട്ട്‌ കയ്യിൽ  കരുതണം എന്ന് മാത്രം .
                  വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷ ഓണ്‍ലൈൻ ആയി സമർപ്പിക്കുന്ന പക്രിയ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന രീതിയിലാണ് വെബ്സൈറ്റിൽ ക്രമീകരിച്ചിരിക്കുന്നത്.ചീഫ് ഇലക്ട്രൽ ഓഫീസറുടെ www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ ഹോം പേജിൽ കാണുന്ന 
Online Application-Apply here എന്ന ലിങ്കിലോ അതേ പേജിൽ മുകളിലുള്ള E-Registration എന്ന ലിങ്കിലോ ക്ലിക്ക് ചെയ്യുമ്പോൾ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആദ്യ പേജിൽ എത്തും. ഒന്നാം ഘട്ടത്തിൽ ഇപ്പോൾ  താമസിക്കുന്ന ജനന ത്യ്യതി,മുൻപ് ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്‌ എടുത്തിട്ടുണ്ടോ,വിദേശത്ത് താമസിക്കുന്ന പൌരനാണോ എന്നീ വിവരങ്ങൾ നൽകണം. ഇത്രയും വിവരങ്ങൾ പുരിപ്പിച്ചു കഴിഞ്ഞാൽ വെബ് പേജിൻറെ വലതു വശത്ത് ഏറ്റവും അടിയി ലുള്ള Proceed to step2 എന്നതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്ന രണ്ടാം ഘട്ടത്തിലേക്ക് കടക്കാം സ്ക്രീനിൽ തെളിയുന്ന വെബ് പേജിൽ വലതു വശത്തുള്ള ഒഴിഞ്ഞ കോളത്തിൽ ഇപ്പോഴത്തെ താമസസ്ഥലത്തെ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള കുടുമ്പ അംഗത്തിന്റെയോ അല്ലങ്കിൽ അയൽവാസിയുടെയോ തിരിച്ചറിയൽ കാർഡിൻ നമ്പർ ചേർക്കുക ,ഇതിനു ശേഷം ആ കാർഡിൻ ഉടമസ്ഥനും താങ്കളുമായുള്ള ബന്ധം വലതുവശത്തെ ബോക്സിൽ ക്ലിക്ക് ചെയ്തു അടയാളപെടുത്തണം 
                    ഇനി അപേക്ഷ സമർപ്പിക്കുന്ന 3-)ഘട്ടം proceed step3 എന്നതിൽ ക്ലിക്ക് ചെയ്യുക ഇതിൽ 7 കാര്യങ്ങൾ അടയാളപെടുത്തണം പേര് ഇഗ്ലീഷിൽ ,മലയാളത്തിൽ,ഇപ്പോൾ താമസിക്കുന്ന വീട് നമ്പർ വീട്ടു പേര് ,വാർഡ്‌ നമ്പർ,ഇപ്പോഴത്തെ മേൽവിലാസത്തിൽ എത്ര കാലമായി താമസിച്ചു വരുന്നു എന്നിങ്ങനെയുള്ള വിവരം നൽകണം.
               ഇതേ വെബ് പേജിൽ തന്നെ വലതു വശത്തുള്ള Upload photo എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോട്ടോ ചേർക്കാം വെളുത്തതോ ഇളംനിറത്തിലുള്ളതോ പാശ്ചാത്തലത്തിൽ എടുത്ത ഫോട്ടോ ആയിരിക്കണം .
                           www.ceo.kerala.gov.in ഹോം പേജിൽ കാണുന്ന Continuous Rrevision 2013-list ofApplictions എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു സേർച്ച് ചെയ്‌താൽ സമർപ്പിച്ച അപേക്ഷ കാണുന്നതിനും അപേക്ഷയുടെ സ്ഥിതി അറിയുന്നതിനും സാധിക്കും 
-------------------------------------------------------------------------------------
ഓളം 
കോഴിക്കോട് : സൈബര്‍ മലയാളലോകത്ത് ഇതിനകം ശ്രദ്ധേയമായ 'ഓളം' ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്‌സിലേക്ക് മാറുന്നു. സ്വന്തന്ത്ര സോഫ്റ്റ്‌വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനമേകുന്ന നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.

ഓപ്പണ്‍ സോഴ്‌സ് ആകുന്നു എന്നത് മാത്രമല്ല 'ഓള'ത്തിന്റെ ഇപ്പോഴത്തെ പ്രത്യേകത. ഇതുവരെ ഉപയോക്താക്കള്‍ക്ക് വാക്കുകളും വിശദീകരണവും സമര്‍പ്പിക്കാവുന്ന ഇംഗ്ലീഷ് - മലയാളം നിഘണ്ടു മാത്രമായിരുന്നു ഓളമെങ്കില്‍, ഇപ്പോള്‍ അതൊരു 'മലയാളം-മലയാളം നിഘണ്ടു' കൂടിയായി മാറിയിരിക്കുന്നു.

83,000 ലേറെ പദങ്ങളും അവയുടെ ഒന്നര ലക്ഷത്തിനടുത്ത് വിശദീകരണവുമുള്ള 'മലയാളം-മലയാളം നിഘണ്ടു' ശനിയാഴ്ച്ച (മെയ് 18) മുതല്‍ ഓളത്തിന്റെ ഭാഗമായതായി, ഈ ഓണ്‍ലൈന്‍ നിഘണ്ടു സ്ഥാപിച്ച ബി.എന്‍.കൈലാഷ് നാഥ് അറിയിച്ചു. 

മൂന്നുവര്‍ഷം മുമ്പ് ലണ്ടനിലെ മിഡില്‍സക്‌സ് സര്‍വകലാശാലയില്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യില്‍ പി.എച്ച്.ഡി. ചെയ്യുന്ന വേളയിലാണ് കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥ് 'ഓളം' ആരംഭിച്ചത്. ഇപ്പോള്‍ പ്രതിമാസം 80,000 സന്ദര്‍ശകരുള്ള, പത്തുലക്ഷത്തിലേറെ പേജ് വ്യൂ ലഭിക്കുന്ന സൈറ്റാണ് ഓളം (www.olam.in/)

ഉപയോക്താക്കള്‍ക്ക് പദങ്ങളും വിശദീകരണങ്ങളും സമര്‍പ്പിക്കാവുന്ന രീതിയിലാണ് ഓളം ആരംഭിച്ചത്. അത്തരത്തില്‍ ഇതിനകം 60,000 ത്തോളം പദങ്ങളും രണ്ടുലക്ഷത്തോളം വിശദീകരണങ്ങളും ചേര്‍ക്കാനായി. നിലവില്‍ പ്രതിമാസം ആയിരത്തോളം പദങ്ങളും വിശദീകരണങ്ങളും യൂസര്‍മാര്‍ ഓളത്തിന് സമര്‍പ്പിക്കാറുണ്ടെന്ന് കൈലാഷ് നാഥ് പറയുന്നു. 

'ദത്തുക്' കെ.ജെ.ജോസഫ് 
എന്നയാള്‍ 1990 കളില്‍ കമ്പ്യൂട്ടറിലാക്കിയ ഡേറ്റയാണ്, ഓളത്തില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ട 'മലയാളം - മലയാളം നിഘണ്ടു'വിന്റെ അടിസ്ഥാനം. പഴയൊരു മലയാളം നിഘണ്ടുവില്‍നിന്ന് നൂറുകണക്കിന് പേജുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്‌തെടുക്കാന്‍ ജോസഫിന് കഴിഞ്ഞു. ആ ഡേറ്റയെ ഓളത്തിലാക്കാന്‍ രണ്ടുവര്‍ഷമായി കൈലാഷ് നാഥ് ശ്രമിച്ചു വരികയായിരുന്നു.

ഓളത്തിലെ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും, മലയാളം-മലയാളം നിഘണ്ടുവും താമസിയാതെ ഓപ്പണ്‍ സോഴ്‌സ് ആകുമെന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം കൈലാഷ് നാഥ് പ്രഖ്യാപിച്ചിരുന്നു. 'ദി ദത്തുക് കോര്‍പ്പസ്' എന്ന പേരിലാകും മലയാളം-മലയാളം നിഘണ്ടു ഓപ്പണ്‍സോഴ്‌സില്‍ എത്തുകയെന്ന് കൈലാഷ് നാഥ് അറിയിച്ചു. 
---------------------------------------------------------------------------------
മലയാളത്തിൽ ഫോട്ടോഷോപ്പ് പഠിക്കാൻ താല്പര്യമുണ്ടോ? ബേസിക് എന്ന വിഭാകത്തിൽ ഫോട്ടോഷോപ്പ് പഠിച്ചു തുടങ്ങുന്നവർക്കുള്ള ക്ലാസുകൾ ഉൾപെടുത്തിരിക്കുന്നു ,ഫോട്ടോഷോപ്പ ടൂളുകളെയാണ് പ്രധാനമായും ഇതിൽ ഉൾപെടുത്തിരിക്കുന്നത്www.fotoshopi.net ഇതിൽ ക്ലിക്ക് ചെയ്തു പരീക്ഷിച്ചു നോക്കാം
-------------------------------------------------------