ഗ്രോ ബാഗിലെ വളപ്രയോഗം – എന്തൊക്കെ വളം ഉപയോഗിക്കാം ഗ്രോ ബാഗ് , നടീല്‍ മിശ്രിതം , കൊക്കോ പീറ്റ് ഉപയോഗിച്ചുള്ള കൃഷി രീതി , ഇവയൊക്കെ നേരത്തെ തന്നെ പറഞ്ഞതാണ്. ഇനി നമുക്ക് ഗ്രോ ബാഗിലെ വളപ്രയോഗം എങ്ങിനെയെന്ന് നോക്കാം. രാസ വളവും കീടനാശിനിയും ടെറസ്സ് കൃഷിയില്‍ പാടെ ഒഴിവാക്കണം എന്ന് നേരത്തെ സൂചിപ്പിച്ചതാണല്ലോ, ടെറസിനു കേടു വരാതെ സൂക്ഷിക്കാന്‍ ആണ് ഈ മുന്‍കരുതല്‍. ഗ്രോ ബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കുറച്ചു ഉണങ്ങിയ കരിയില […]

ചാഴി – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍
പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍ – ചാഴി ചാഴി പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്. നീരും പാലും ഊറ്റിക്കുടിച്ച് ധാന്യവിളവ് നശിപ്പിക്കുകയാണ് ചാഴിയുടെ ഹോബി. പച്ചക്കറികളില്‍ , പയർ വർഗ്ഗങ്ങളിലാണ് ചാഴിയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. നെല്‍കൃഷിയില്‍ ചാഴിയുടെ ആക്രമണം വലിയ നഷ്ട്ടം ആണുണ്ടാക്കുന്നത്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ചാഴി ആക്രമിക്കുന്നു. ചാഴികള്‍ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി മാറ്റുന്നു. നിയന്ത്രണ മാര്‍ഗങ്ങള്‍ 1, മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം […]

__________________________________________
തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം വാഴയില്‍
വാഴകൃഷിയിലെ തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണവും പ്രതിരോധ മാര്‍ഗങ്ങളും വാഴകൃഷിയിലെ പ്രധാന ശത്രു ആണ് തടതുരപ്പന്‍ പുഴു. ഇവയെ ഇതിനെ ചെല്ലി, ചെള്ള് , തടപ്പുഴു എന്നും വിളിക്കാറുണ്ട്. വാഴയില്‍ തടതുരപ്പന്‍ പുഴു നാലാം മാസം മുതല്‍ ആക്രമണം ആരംഭിക്കും. കറുത്ത് തിളക്കമുള്ള ചെല്ലികള്‍ വാഴയുടെ പുറം പോളകളില്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ പിണ്ടിതുരന്നു വലുതാകുന്നു. വാഴനാര് കൊണ്ടുള്ള കൂടുണ്ടാക്കി സമാധിയിരുന്നു ചെല്ലിയായി പുറത്തു വരുന്നു. തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണ ലക്ഷണങ്ങള്‍ 1, പുറം പോളകളില്‍ നിന്നും കൃഷിയെപറ്റിയുള്ളകൂടുതല്‍അറിവിന് ഈ ലിങ്കുകളില്‍ ക്ലിക്കുക http://www.krishipadam.com/ ,http://www.mathrubhumi.com/agriculture/

-----------------------------------------------------
പേരക്ക
കാര്യമായ വളപ്രയോഗം ആവശ്യമില്ലാതെ സമൃദ്ധിയായി കായ്‌കള്‍ തരുന്ന ചെറിയ വൃക്ഷമാണ് പേര. ചിലയിടങ്ങളില്‍ ഇതിനെ അടക്കാപ്പഴം എന്നും വിളിക്കാറുണ്ട്. നന്നായി വളം ചെയ്യുകയും വേനല്‍കാലത്തു നനയ്‌ക്കുകയും നല്ല സൂര്യപ്രകാശം ലഭിക്കുകയും ചെയ്‌താല്‍ വിളവ് പതിന്മടങ്ങ് വര്‍ധിക്കും. ആദ്യകാലത്ത് ഇത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്‌തിരുന്നില്ല. ഒരാളും തന്നെ പേരയ്‌ക്ക പൈസകൊടുത്തു വാങ്ങുന്ന സമ്പ്രദായവുമുണ്ടായിരുന്നില്ല.
ഇന്ത്യയില്‍ ഒന്നര ലക്ഷം ഏക്കറിലധികം പേര കൃഷിചെയ്‌തുവരുന്നുണ്ട്. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് ഇന്ത്യയില്‍ ഏറ്റവും ഗുണനിലവാരമുള്ള പേരകൃഷിയുള്ളത്. ജന്മം കൊണ്ട് അമേരിക്കക്കാരനായ പേര എല്ലാ നാട്ടിലും ഏത് കാലാവസ്ഥയിലും വളരുന്നു. വരള്‍ച്ച നേരിടാനുള്ള കഴിവുമുണ്ട്. നട്ടു വളര്‍ത്തി ആവശ്യത്തിനു വളം ലഭിച്ചാല്‍ മൂന്നര വര്‍ഷം മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ പുഷ്‌പിക്കാന്‍ തുടങ്ങും. ഫെബ്രുവരി, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പുഷ്‌പിക്കുന്നത്. പേരമരത്തിന് സാധാരണ ഗതിയില്‍ 30 വര്‍ഷം മുതല്‍ 50 വര്‍ഷം വരെ ആയുസ്സുണ്ട്. പഴുത്താല്‍ ചിലയിനത്തിന് അകം നേരിയ മഞ്ഞ നിറവും ചിലത് നേരിയ ചുവപ്പ് നിറവുമാണ്. പതിനേഴാം നൂറ്റാണ്ടില്‍ വിദേശ സഞ്ചാരികള്‍ ഇന്ത്യയിലെത്തിച്ച ഇതിന്റെ ശാസ്‌ത്രനാമം `സിഡിയം ഗ്വാജാവ്' എന്നാണ്.
താരതമ്യേന മറ്റു പഴങ്ങളെ അപേക്ഷിച്ച് വില കുറവാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 100 ഗ്രാം പേരയ്‌ക്കയില്‍ അന്നജം 14.5 ശതമാനവും നാര് 6.9 ശതമാനവും, മാംസ്യം 1.5 ശതമാനവും ഇരുമ്പ് ഒരു ശതമാനവും കൊഴുപ്പ് 0.2 ശതമാനവും ഫോസ്‌ഫറസ് 0.4 ശതമാനവും കാത്സ്യം 0.1 ശതമാനവും ജീവകം സി 300 മില്ലിഗ്രാമും ജീവകം ബി 30 മില്ലിഗ്രാമും നിക്കോട്ടിനിക്ക് ആസിഡ് 0.2 മില്ലിഗ്രാമും റീബോഫ്‌ളാവിന്‍ 10 മില്ലിഗ്രാമും അടങ്ങിയിട്ടുണ്ട്.
പേരക്ക പച്ചയും പഴുത്തതും പാതി പഴുത്തതും (കരിംപഴുപ്പ്) ഉപയോഗിക്കാം. പച്ച പ്രമേഹരോഗികള്‍ക്ക് മരുന്നായും ഉപയോഗിക്കാവുന്നതാണ്.
പേരയിലയും പേരമരത്തിന്റെ തോലും ഔഷധഗുണമുള്ളതാണ്. പേരയിലയുടെ നീര് ഒന്നാന്തരം വിഷഹര ഔഷധവും, പ്രമേഹഹരവുമാണ്. പഴമക്കാരും പുതുമക്കാരും താംബൂല സേവ ചെയ്യുമ്പോള്‍ വെറ്റിലയുടെ ഞരമ്പ് കൈകൊണ്ട് നീക്കാറുണ്ട്. അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ കീടങ്ങളെ മാറ്റുകയാണ് ലക്ഷ്യം. എന്നാല്‍ അവ എങ്ങനെയെങ്കിലും അകത്തേക്ക് ചെന്നാല്‍ ഛര്‍ദി, മോഹാലസ്യം എന്നിവയുണ്ടാകുന്നു. ഈ സന്ദര്‍ഭത്തില്‍ പേരയില കൊടുക്കുന്നത് നല്ലതാണ്.
കുട്ടികളില്‍ ഉണ്ടാകുന്ന ദഹനക്ഷയം, കൃമിരോഗം എന്നീ അസുഖങ്ങള്‍ക്ക് പേരയില നീരില്‍ അല്‍പം ഇഞ്ചിനീരോ ഏലക്കാപൊടിയോ ചേര്‍ത്ത് ആവശ്യത്തിന് മധുരവും ചേര്‍ത്ത് കൊടുത്താല്‍ പെട്ടെന്നാശ്വാസമുണ്ടാവുന്നതാണ്. മഞ്ഞളും ഉലുവയും പേരയിലയും കൂട്ടിയരച്ചു ഗോട്ടി വലുപ്പത്തില്‍ ഉരുളകളാക്കിക്കഴിക്കുന്നത് (രണ്ടോ മൂന്നോ പ്രാവശ്യം) പ്രമേഹ ശമനത്തിന് ഉത്തമമാണ്. ഇടക്കിടെയുണ്ടാവുന്ന തലവേദനയ്‌ക്ക് പേരയില, അയമോദകവും കുറച്ചു ഏലക്കായയും ചുക്കും പാകത്തിനരച്ചു ചേര്‍ത്തു കഴിച്ചാല്‍ ആശ്വാസമുണ്ടാകും. രോഗപ്രതിരോധത്തിനും രോഗശമനത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന, പണച്ചെലവ് തീരെയില്ലാത്ത ഇതിനെ നട്ടുവളര്‍ത്തി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിനാവശ്യമാണ്.
********************************************
പൊതിന

ആയുർവേദത്തില്‍ ഇതിനെ കുറിച്ചു പ്രതിപാദിക്കുന്നില്ല..
അറബി വൈദ്യന്മാരും റോമക്കാരും ഗ്രീക്കുകാരും ചൈനക്കാരും,ജപ്പാങ്കാരും പൊതുവെ ഔഷദമൂല്ല്യമുള്ള ഒരു വസ്തുവായി കണക്കാക്കിയ ഒന്നാണു പൊതീന എന്നത്..
ഇതു തിബ്ബുന്നബിയിലെ, യൂനാനിയിലെ ഒരു ദിവ്യാ ഔഷദം എന്നു തന്നെ പറയാം..
ഇന്ത്യയിൽ തുളസിക്കു നൽകുന്ന അതേ പ്രാദാന്യം തന്നെയാണു അറേബ്യൻ നാടുകളിൽ പൊതീനക്കു നൽകുന്നത്..
ഹ്യദ്യമായ വാസനയുള്ള ഒരു ലഘു സസ്യമാണു പൊതീന.
ഇതു ഒരു പാടു രോഗത്തിനു മരുന്നായി ഉപയോഗപ്പെടുത്തുന്നു
"വില തുച്ചം ഫലമോ മെച്ചം" എന്ന വാക്യം ഒരു പക്ഷെ പൊതീനക്കു നന്നായി ചേരും..
ഇതു വായു ദോഷം തീർക്കും, തടസ്സങ്ങൾ നീക്കും, കനമുള്ള ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കും, ചർമ്മത്തിന്റെ നിറം നന്നാക്കും മുത്രത്തെയും ആർത്തവരക്തത്തെയും ശരിയാക്കിയെടുക്കും, ആമാശയത്തെയും കരളിനെയും തണുപ്പിക്കും, ലൈഗിക ശക്തി വർദ്ധിപ്പിക്കും,
ഇതു മണത്താൽ വരെ ജലദോശത്തിനു ശമനം ഉണ്ടാകും.. അതു ചൂടാക്കിയ വെള്ളം അല്ലെങ്കിൽ അതിന്റെ നീരു കുടിച്ചാൽ ക്യമികൾ നശിച്ചു പോകും,
തക്കാളി, ഉള്ളി, കക്കിരി, പൊതീന, മല്ലിയില ഇവ നുറുക്കി കുറച്ചു ഉപ്പും പച്ചമുളകും , സുർക്കയും ചെറുനാരങ്ങ നീരും ചേർത്തു മിക്സ് ചെയുതു എല്ലാ ആഹാരത്തിന്റെ കൂടെ കഴിക്കുന്നതു.. അഹാര സാധനങ്ങളിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ കളയാൻ നശിപ്പിക്കാൻ സഹായിക്കുന്നു..
പൊതീന നന്നായി തിളപ്പിച്ചു കുറുകി കാഷായം വെച്ചു കുടിച്ചാൽ വായു ഗുമൻ, പനി, ജലദോശം എന്നിവ സുഖപ്പെടുന്നതാണു
പൊതീന വെള്ളം ഉണ്ടാക്കേണ്ട വിധം:
മൂന്നു ഗ്ലാസ്സു വെള്ളത്തിൽ ചുരുങ്ങിയത് അഞ്ചു ചെടി പൊതീന കഴുകിയിട്ടു.. വെള്ളം രണ്ടു ഗ്ലാസ്സ് ആവുന്നത് വരെ ചൂടാക്കുക..
ഇതു ഗൾഫിലെ മാറുന്ന കാലാവസ്തക്കു നല്ലതാണു, ഇപ്പോൾ ഗൾഫിൽ കാലാവസ്ഥ മാറി തുടങ്ങി..
ഈ കാലാവസ്ഥ മാറ്റത്തിൽ ജലദോശം മൂക്കടപ്പ്, പനി എന്നിവ കൂടുതൽ വരാൻ സാധ്യത കൂടുതലാണു ഇവക്കു മുകളീൽ പറഞ്ഞ പൊതീന ചൂടാക്കിയ വെള്ളം നല്ലതാണു..
കൂടാതെ ഗ്യാസ്ട്രബിൾ(വായു) ന്റെ അസുഖം ഉള്ളവർ ഇതേപോലെ വെള്ളം കുടിക്കുകയോ പൊതീന ജ്യൂസ് കുടിക്കുകയോ ചെയ്താൽ അതു മാറികിട്ടുന്നതാണു..
വായനാറ്റം ഉള്ളവർക്കു.. പൊതീന ചവക്കുകയോ. പൊതീന ചെടിയുടെ തണ്ട് കൊണ്ട് പല്ലുതേക്കുകയോ ചെയ്യുക. പൊതീന ഇല, പൊതീന തണ്ട് ഇവ വായിപ്പുണ്ണു, മോണവീക്കം , വായിനാറ്റം എന്നിക്കു ഉത്തമമാണു, പല്ലിനെ ശുദ്ധീകരിക്കാൻ പറ്റിയ ഒരു പ്രക്യതിദത്ത അണുനാശിനി കൂടിയാണ!!!... വായക്കു രുചിയുണ്ടാക്കാനും പല്ലു കേടുവരാതിരികാനും പൊതീന ഇല, തണ്ട് എന്നിവകൊണ്ട് രാവിലെ തന്നെ പല്ലു തേച്ചാൽ മതി.
മൂട്ട, കൂറ, കൊതുകു ശല്ല്യം ഒഴിവാക്കാൻ പൊതീന പുകക്കുകയോ, അല്ലെങ്കിൽ അരച്ചു കുടയുകയോ അതു മല്ലാ എങ്കിൽ കിടക്കയുടെ അടിയിൽ വിതറുകയോ ചെയ്യുക
തലവേദന, മുറിവ്, ചതവ് ഇവക്കു പൊതീന നീരും ചെറുനാരങ്ങ നീരും സമം എടുത്തു പുരട്ടിയാൽ മതി...
പൊതീന(Mint)യില ജ്യൂസ്സ്
അൽപ്പം പൊതീനയും(നന്നയി കഴുകി ഇലമാത്രം ഉപയോഗിക്കുക), ഒരു നാടൻ ചെറുനാരങ്ങയും (ചെറുത്) ചേർത്തു നന്നായി ജ്യൂസ്സ് അടിച്ചെടുക്കുക.
ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കാം.. പ്രമേഹരോഗികൾ പഞ്ചസാര ചേർക്കരുത്..
പൊതീന(Mint)യില കൊണ്ടൊരു ചമ്മന്തി.
പൊതീനയില, ഉപ്പ്, പുളി, ഉഴുന്നുപരിപ്പ്, തേങ്ങ, പച്ചമുളക്, അല്പം വെളിച്ചെണ്ണ എന്നിവ വേണം.ഏകദേശം നാലു ടേബിൾസ്പൂൺ പുതിനയിലയെടുക്കുക. ചിരവിയ തേങ്ങ മൂന്നു ടേബിൾസ്പൂൺ എടുക്കുക. പുളി അല്പം എടുക്കുക. ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ എടുക്കുക. രണ്ട് പച്ചമുളക് എടുക്കുക. പൊതീനയില കഴുകിവൃത്തിയാക്കി എടുക്കുക.
ഒരു പാത്രത്തിൽ വെളിച്ചെണ്ണ (വേറെ പാചകയെണ്ണയായാലും മതി) ചൂടാക്കുക. ഉഴുന്നുപരിപ്പ് അതിലിട്ട് ചുവപ്പിക്കുക. അതിൽ പച്ചമുളക് ഇട്ട് വാട്ടുക. അതിലേക്ക് പൊതീനയിലയിട്ട് വാട്ടുക. ഒന്നു തണുത്താൽ, തേങ്ങ, പുളി (പുളിക്കു പകരം തൊലി കളഞ്ഞ പച്ചമാങ്ങയും ചേർക്കാം) , ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക. അരയ്ക്കുമ്പോൾ അല്പം വെള്ളം ചേർക്കുക.പച്ചമുളക് നിങ്ങൾക്ക് എരിവ് വേണ്ടതനുസരിച്ച് എടുക്കാം. പൊതീനയില നാലു ടേബിൾസ്പൂൺ എടുത്ത്, എണ്ണയിൽ വാട്ടിക്കഴിഞ്ഞാൽ, കുറച്ചേ കാണൂ. ശർക്കര ഒരു കഷണം വേണമെങ്കിൽ ഇടാം.

ഇന്ത്യയില്‍ ഒന്നര ലക്ഷം ഏക്കറിലധികം പേര കൃഷിചെയ്‌തുവരുന്നുണ്ട്. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് ഇന്ത്യയില്‍ ഏറ്റവും ഗുണനിലവാരമുള്ള പേരകൃഷിയുള്ളത്. ജന്മം കൊണ്ട് അമേരിക്കക്കാരനായ പേര എല്ലാ നാട്ടിലും ഏത് കാലാവസ്ഥയിലും വളരുന്നു. വരള്‍ച്ച നേരിടാനുള്ള കഴിവുമുണ്ട്. നട്ടു വളര്‍ത്തി ആവശ്യത്തിനു വളം ലഭിച്ചാല്‍ മൂന്നര വര്‍ഷം മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ പുഷ്‌പിക്കാന്‍ തുടങ്ങും. ഫെബ്രുവരി, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പുഷ്‌പിക്കുന്നത്. പേരമരത്തിന് സാധാരണ ഗതിയില്‍ 30 വര്‍ഷം മുതല്‍ 50 വര്‍ഷം വരെ ആയുസ്സുണ്ട്. പഴുത്താല്‍ ചിലയിനത്തിന് അകം നേരിയ മഞ്ഞ നിറവും ചിലത് നേരിയ ചുവപ്പ് നിറവുമാണ്. പതിനേഴാം നൂറ്റാണ്ടില്‍ വിദേശ സഞ്ചാരികള്‍ ഇന്ത്യയിലെത്തിച്ച ഇതിന്റെ ശാസ്‌ത്രനാമം `സിഡിയം ഗ്വാജാവ്' എന്നാണ്.
താരതമ്യേന മറ്റു പഴങ്ങളെ അപേക്ഷിച്ച് വില കുറവാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 100 ഗ്രാം പേരയ്‌ക്കയില്‍ അന്നജം 14.5 ശതമാനവും നാര് 6.9 ശതമാനവും, മാംസ്യം 1.5 ശതമാനവും ഇരുമ്പ് ഒരു ശതമാനവും കൊഴുപ്പ് 0.2 ശതമാനവും ഫോസ്‌ഫറസ് 0.4 ശതമാനവും കാത്സ്യം 0.1 ശതമാനവും ജീവകം സി 300 മില്ലിഗ്രാമും ജീവകം ബി 30 മില്ലിഗ്രാമും നിക്കോട്ടിനിക്ക് ആസിഡ് 0.2 മില്ലിഗ്രാമും റീബോഫ്‌ളാവിന്‍ 10 മില്ലിഗ്രാമും അടങ്ങിയിട്ടുണ്ട്.
പേരക്ക പച്ചയും പഴുത്തതും പാതി പഴുത്തതും (കരിംപഴുപ്പ്) ഉപയോഗിക്കാം. പച്ച പ്രമേഹരോഗികള്‍ക്ക് മരുന്നായും ഉപയോഗിക്കാവുന്നതാണ്.
പേരയിലയും പേരമരത്തിന്റെ തോലും ഔഷധഗുണമുള്ളതാണ്. പേരയിലയുടെ നീര് ഒന്നാന്തരം വിഷഹര ഔഷധവും, പ്രമേഹഹരവുമാണ്. പഴമക്കാരും പുതുമക്കാരും താംബൂല സേവ ചെയ്യുമ്പോള്‍ വെറ്റിലയുടെ ഞരമ്പ് കൈകൊണ്ട് നീക്കാറുണ്ട്. അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ കീടങ്ങളെ മാറ്റുകയാണ് ലക്ഷ്യം. എന്നാല്‍ അവ എങ്ങനെയെങ്കിലും അകത്തേക്ക് ചെന്നാല്‍ ഛര്‍ദി, മോഹാലസ്യം എന്നിവയുണ്ടാകുന്നു. ഈ സന്ദര്‍ഭത്തില്‍ പേരയില കൊടുക്കുന്നത് നല്ലതാണ്.
കുട്ടികളില്‍ ഉണ്ടാകുന്ന ദഹനക്ഷയം, കൃമിരോഗം എന്നീ അസുഖങ്ങള്‍ക്ക് പേരയില നീരില്‍ അല്‍പം ഇഞ്ചിനീരോ ഏലക്കാപൊടിയോ ചേര്‍ത്ത് ആവശ്യത്തിന് മധുരവും ചേര്‍ത്ത് കൊടുത്താല്‍ പെട്ടെന്നാശ്വാസമുണ്ടാവുന്നതാണ്. മഞ്ഞളും ഉലുവയും പേരയിലയും കൂട്ടിയരച്ചു ഗോട്ടി വലുപ്പത്തില്‍ ഉരുളകളാക്കിക്കഴിക്കുന്നത് (രണ്ടോ മൂന്നോ പ്രാവശ്യം) പ്രമേഹ ശമനത്തിന് ഉത്തമമാണ്. ഇടക്കിടെയുണ്ടാവുന്ന തലവേദനയ്‌ക്ക് പേരയില, അയമോദകവും കുറച്ചു ഏലക്കായയും ചുക്കും പാകത്തിനരച്ചു ചേര്‍ത്തു കഴിച്ചാല്‍ ആശ്വാസമുണ്ടാകും. രോഗപ്രതിരോധത്തിനും രോഗശമനത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന, പണച്ചെലവ് തീരെയില്ലാത്ത ഇതിനെ നട്ടുവളര്‍ത്തി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിനാവശ്യമാണ്.

**************************************************************
പപ്പായയുടെ പോഷകമേന്മയേ കുറിച്ച്
കർമൂസിക്കായ, കപ്ലങ്ങ, കപ്ലക്കായ, ഓമക്ക എന്നീ വിവിധ പേരുകളിലും "കരിക്കം പപ്പായലിൻ" എന്ന ശാസ്ത്ര നാമത്തിലും അറിയപ്പെടുന്ന നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി കാണുന്ന ഒന്നായ പപ്പായുടെ പോഷകമേന്മയേ കുറിച്ച് ഇന്നും നാം ശരിക്കും മനസിലാക്കിയിട്ടില്ല എന്നുവേണം പറയാൻ. "കാരിക്കേസി" എന്ന സസ്യകുലത്തിൽ അംഗമായ പപ്പായയെ ഇംഗ്ലീഷ് ഭാഷയിലും പപ്പായ എന്നുതന്നെയാണ് അറിയപ്പെടുന്നത്. "ഗതികെട്ടാ പുലി പുല്ലും തിന്നും" എന്ന രീതിയിൽ കറിവെക്കാൻ വീട്ടിൽ ഒന്നും കിട്ടിയില്ലങ്കിൽ മിക്ക വീട്ടമ്മമാരുടെയും അവസാലത്തെ ആശ്രയമാണ് പപ്പായ. എന്നാൽ പച്ച പപ്പായ സ്ഥിരമായി കറികളിൽ ഉൾപ്പെടുത്തണമെന്നാണ് ഗവേഷകരുടെ ശുപാശ.
ദഹന പ്രകൃയയെ സഹായിക്കുന്ന ഏറ്റവും നല്ല സസ്യാഹാരമാണ് പപ്പായ. ആമാശയത്തിലെത്തിയ ഭക്ഷണ പദാർഥങ്ങളിലെ അസിഡിറ്റി നിയന്ത്രിക്കാനും പോഷകഗുണങ്ങൾ പ്രധാനം ചെയ്യുന്ന അമിനോ ആസിഡുകൾ രൂപപ്പെടുത്തുവാനും പപ്പായ സ്ഥിരമായി കഴിക്കുന്നത് ഉപകരിക്കും. പപ്പായയുടെ കറയിൽ അടങ്ങിയിരിക്കുന്ന "പപ്പയിൻ" എന്ന രാസാഗ്നിയാണ് ഇതൊക്കെ ചെയ്യുന്നത്. ചർമ്മത്തിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ ജീവകം 'എ' പപ്പായയിൽ സമൃദ്ധമായതോതിൽ അടങ്ങിയിരിക്കുന്നു. അതുപൊലേ ജിവകം 'സി' യുടെയും ഒരു കലവറയാണ് പപ്പായ. ഏത്തക്കായയിൽ ഉള്ളതിൻറെ പന്ത്രണ്ട് ഇരട്ടിയും ഓറഞ്ചിൻറെ ഏഴു ഇരട്ടിയും കാത്സ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലിൻറെയും പല്ലിൻറെയും ആരോഗ്യത്തിനു പപ്പായ നല്ലതാണ്. പപ്പായ സ്ഥിരമായി കഴിക്കുന്നവർക്ക് പല്ലുവേദന അപൂർവ്വമാണ്.
പഴുത്ത പപ്പായയുടെ മാംസളഭാഗം ദിവസേന മുഖത്തു തേച്ച് ഉണങ്ങുമ്പോൾ കഴുകി കളയുകയാണെങ്കിൽ മുഖശോഭ വർദ്ധിക്കും. മൂലക്കുരു രോഗികളിൽ കാണപ്പെടുന്ന മലബന്ധത്തിനു ഉത്തമ ഔഷധമാണ് പപ്പായ. ആർത്തവ ക്രമമില്ലാത്ത സ്ത്രീകൾ പച്ച പപ്പായ തുടർച്ചയായി ഒരാഴ്ചയോളം കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആർത്തവം ക്രമത്തിലാവും. പച്ച പപ്പായ കഴിക്കുമ്പോൾ തുടക്കമുള്ള ഗർഭം അലസുന്നതിനും ചിലപ്പോൾ സാധ്യത ഉണ്ട്. പപ്പായക്കുരു അരച്ച് ലേപനം ചെയ്താൽ പുഴുക്കടി ശമിക്കും. വിരകളെ അകറ്റാൻ ഈ കുരു തേനിൽ ചേർത്ത് കഴിച്ചാൽ മതി. പപ്പായക്ക് ഔഷധഗുണം മാത്രമല്ല പോഷക ഗുണം കൂടി ഉള്ളതാണ്.
പപ്പായയിൽ നിന്നെടുക്കുന്ന "പപ്പയിൻ" ഇന്ന് രാജ്യാന്തര വിപണിയിൽ വളരെ വിലമതിക്കുന്ന ഒരു ഔഷധമാണ്. ദഹനക്കേടിന് ഏറ്റവും നല്ല മരുന്നാണ് പപ്പയിൻ. ആമാശയരോഗങ്ങൾക്കുള്ള മരുന്നായും ആന്തരികാവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ഇത് സഹായിക്കുന്നു. അർശസ്സ്, കരൾ രോഗം എന്നീ അസുഖങ്ങൾ തടയാൻ പപ്പയിനു കഴിവുണ്ട്. -
----------------------------------------------------------
ഓറഞ്ചു നീരില്‍ അടങ്ങിയിരിക്കുന്നതിനേക്കാള
മുടിക്കൊഴിച്ചിലിന്: നെല്ലിക്കാ കുഴന്പുരൂപത്തിലാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ആറു നെല്ലിക്ക ഒരു കപ്പ് പാലില്‍ ചേര്‍ത്ത് തിളപ്പിക്കുക. നെല്ലിക്ക പതം വരുന്പോള്‍ ഇറക്കുക. പിന്നീട് കുരു കളഞ്ഞ് അത് കുഴന്പുരുപത്തിലാക്കുക. ഇത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് ശേഷം കഴുകി കളയുക.
മുടികൊഴിച്ചിലിനും മുടിവളരുന്നതിനും: നെല്ലിക്കാ നീരും സമം നീലയമരി നീരും ചേര്‍ത്ത് എണ്ണ കാച്ചി മണല്‍ പാകത്തില്‍ അരിച്ചുതേയ്‌ക്കുക.
കണ്‍ഡീഷനര്‍: നെല്ലിക്കയും ഷിക്കായിപ്പൊടിയും തൈരും ചേര്‍ത്ത് മുടി കഴുകിയാല്‍ നല്ലൊരു ഹെയര്‍ കണ്ടീഷണറായി .
പ്രമേഹത്തിന്: നെല്ലിക്കാനീരും ശുദ്ധമായ തേനും (നാഴിനീരിന് ഒരു തുടം തേന്‍) മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കുടത്തിലാക്കി പാത്രത്തിന്‍റെ വായ് ഭാഗം തുണികൊണ്ട് നന്നായി പൊതിഞ്ഞ് (ഉണങ്ങിയ സ്ഥലത്ത്) കുഴിച്ചിട്ട് ഒരു മാസം കഴിഞ്ഞ് പിഴിഞ്ഞരിച്ച് ഉപയോഗിക്കുക. ഒരൗണ്‍സ് നെല്ലിക്കാനീരില്‍ ഒരു വലിയ കരണ്ടി തേനൊഴിച്ച് ഒരു നുളളു മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ദിവസവും അതിരാവിലെ സേവിക്കുക.
യൗവ്വനം നിലനിര്‍ത്തുന്നതിനും സ്‌ത്രീഗമന ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും: പച്ച നെല്ലിക്കാ കഴുകി നന്നായി തുടച്ചതിനു ശേഷം ചുക്കുപൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്തു ഭരണിയിലാക്കി പതിയന്‍ ശര്‍ക്കര നെല്ലിക്കാ മൂടുന്നതു വരെ ഒഴിച്ച് ശീലമണ്‍ ചെയ്‌ത് നെല്ലില്‍ കുഴിച്ചു വച്ചിരുന്ന് ഒരു മാസം കഴിഞ്ഞു പിഴിഞ്ഞരിച്ചു സേവിക്കുക.
ഉള്‍ചൂടിനും വായ അഴുകുന്നതിനും: നെല്ലിക്കാ അരികളഞ്ഞരച്ച് പച്ച മോരില്‍ കലക്കി സേവിക്കുക.
വയറുകടിക്ക്: പച്ചനെല്ലിക്കാ അരികളഞ്ഞരച്ച് പച്ച മോരില്‍ കലക്കി സേവിക്കുക.
മഞ്ഞപിത്തത്തിന്: നെല്ലിക്കാനീരും സമം കരിമ്പിന്‍ നീരും അതിരാവിലെ കഴിക്കുക.
സ്‌ത്രീഗമന ശക്തി ഇല്ലാത്തവര്‍ക്ക്: ഉണക്കനെല്ലിക്കാ അരികളഞ്ഞ് പൊടിച്ച് പച്ചനെല്ലിക്കാനീരില്‍ ഭാവനചെയ്‌ത് ദിവസവും കാലത്തും രാത്രിയിലും തേനും നെയ്യും ചേര്‍ത്ത് സേവിക്കുക. പാല്‍ അനുപാതമായി കഴിക്കണം.
മുഖക്കുരു: രക്തം ശുദ്ധമല്ലാത്തതിനാലാണ് മുഖക്കുരു ഉണ്ടാകുന്നത്. രക്ത ശുദ്ധീകരണത്തിന് നെല്ലിക്കാ നീര് ഉത്തമമാണ്. വെണ്ണയും തേനും ചേര്‍ത്ത നെല്ലിക്കാനീര് കുടിക്കുക. നെല്ലിക്കാ നീര് ലഭ്യമല്ലെങ്കില്‍ 20 ഗ്രാം നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.
എക്‌സീമ, ചുണങ്ങുകള്‍, ത്വക്ക് ചുളിവ്, മുഖത്തെ കറുപ്പ്, വിളര്‍ച്ച, നേത്രരോഗങ്ങള്‍ എന്നിവയ്‌ക്ക്: ച്യവനപ്രാശ ലേഹ്യം സേവിക്കുകയും പുറമേ നെല്ലിക്കാ അരച്ചു പുരട്ടുകയും ചെയ്യുക.
അസ്മാ: അഞ്ച് ഗ്രാം നെല്ലിക്കാ ഒരു ടെബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. നെല്ലിക്ക കിട്ടിയില്ലെങ്കില്‍ നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.
പച്ച നെല്ലിക്ക നീരില്‍ കരിഞ്ചീരകം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണിനു ശമനം ലഭിക്കുന്നതാണ്. അതു പോലെ നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിച്ചു വന്നാല്‍ കാന്‍സര്‍ വന്നു നശിച്ച കോശങ്ങള്‍ക്കു പോലും പുനരുജ്ജീവനം ലഭിക്കുന്നതാണ്,
--------------------------------------------------------
കുടമ്പുളി
കുടംപുളിയെ മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. മധ്യതിരുവിതാംകൂറിലെ മീന്‍കറിക്ക് കുടംപുളി അത്യാവശ്യ ചേരുവയാണ്. വടക്കന്‍ പുളി, പിണംപുളി, മലബാര്‍പുളി എന്നിങ്ങനെ പല പേരില്‍ ഇത് കേരളത്തില്‍ അറിയപ്പെടുന്നു. ഇതിന്റെ പാകമായ കായ്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (എച്ച് സി എ) എന്ന രാസവസ്തുവിന് അമിതവണ്ണം കുറയ്ക്കുവാനുള്ള കഴിവുണ്ട്.
ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
വാതരോഗത്തിനെതിരെയും പ്രസവശേഷം ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയിലാകുവാനും ഇവയുടെ പുറംതൊലി ഉപയോഗിക്കുന്നു. സ്വര്‍ണവും വെള്ളിയും പോളിഷ് ചെയ്യുവാനും ഉണങ്ങിയ കുടംപുളി ഉപയോഗിക്കാറുണ്ട്. മനുഷ്യശരീരത്തിലെ അമിതവണ്ണം നിയന്ത്രിച്ച് ഹൃദ്രോഗവും വാതസംബന്ധമായ രോഗങ്ങളും അകറ്റിനിര്‍ത്തുവാനുള്ള അലോപ്പതി മരുന്നുകളുടെ നിര്‍മാണത്തിന് കുടംപുളി ഉപയോഗിക്കുന്നുണ്ട്.
ആറ്റുതീരങ്ങളിലും സമതലങ്ങളിലുമാണ് കുടംപുളി നന്നായി വളരുന്നതെങ്കിലും ഉയര്‍ന്ന കുന്നിന്‍ ചരുവുകളില്‍ പോലും വളരെ ലാഭകരമായി കൃഷി ചെയ്യാം. ഏതുതരം മണ്ണും കുടംപുളിക്ക് അനുയോജ്യമാണെങ്കിലും മണല്‍ കലര്‍ന്ന എക്കല്‍മണ്ണിലാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്.
കുടംപുളി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ മടിക്കുന്നത് പ്രധാനമായും വിത്ത് മുളയ്ക്കാന്‍ 5-7 മാസത്തെ കാലതാമസവും ആണ്‍-പെണ്‍ ചെടികളെ നേരത്തെ തിരിച്ചറിയുവാനുള്ള പ്രയാസം എന്നീ കാരണങ്ങള്‍ കൊണ്ടാണ്.
വിത്ത് മുളച്ചുണ്ടാകുന്ന തൈകളില്‍ 50-60 ശതമാനം വരെ ആണ്‍ മരങ്ങളായിരിക്കും. തൈകള്‍ കായ്ക്കാന്‍ 10-12 വര്‍ഷമെങ്കിലും എടുക്കും.
വളപ്രയോഗം
ഒരു വര്‍ഷം പ്രായമായ ചെടിക്ക് 10 കിലോഗ്രാം കാലിവളമോ കമ്പോസ്റ്റോ നല്‍കണം. ചെടി 15 വര്‍ഷം പ്രായമാകുമ്പോള്‍ 50 കിലോഗ്രാം ജൈവവളം നല്‍കത്തക്കവിധം അളവ് ക്രമേണ കൂട്ടണം.
ഒരു വര്‍ഷം പ്രായമായ ചെടികള്‍ക്ക് 45 ഗ്രാം യൂറിയ, 120 ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റ്, 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ നല്‍കണം.
അളവ് ക്രമേണ കൂടി 15 വര്‍ഷം പ്രായമായ മരങ്ങള്‍ക്ക് 1100 ഗ്രാം യൂറിയ, 150 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 1500 ഗ്രാം മ്യൂരിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടുതുല്യ ഗഡുക്കളായി മെയ്-ജൂണ്‍ മാസങ്ങളിലും സെപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലും നല്‍കണം.
വിളവെടുപ്പ്
വിത്തുപയോഗിച്ച് കൃഷിചെയ്ത മരങ്ങള്‍ 10-12 വര്‍ഷം പ്രായമെത്തിയ ശേഷമേ കായ്ച്ചു തുടങ്ങാറുള്ളൂ. എന്നാല്‍ ഒട്ടു തൈകള്‍ മൂന്നാം വര്‍ഷം മുതല്‍ കായ്ക്കും. സ്ഥായിയായ വിളവു ലഭിക്കുവാന്‍ 10-15 വര്‍ഷം പ്രായമെത്തണം.
കുടംപുളി സാധാരണയായി ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് പൂവിടുന്നത്. മൂന്നാഴ്ച കഴിയുമ്പോള്‍ കായ് പിടിച്ച് ജൂണ്‍-ജൂലൈ മാസങ്ങളില്‍ പഴുത്തു പാകമാകുന്നു. മരങ്ങളുടെ വ്യത്യാസമനുസരിച്ച് 100-200 ഗ്രാം വരെ ഭാരമുള്ള കായ്കള്‍ ലഭിക്കും.
സംസ്‌കരണം
പറിച്ചെടുത്ത കായ്കള്‍ സ്റ്റീല്‍ കത്തി ഉപയോഗിച്ച് നീളത്തില്‍ മുറിച്ചെടുത്ത് കുരു കളയുന്നു. ശേഷം അവ വെയിലത്ത് ഉണക്കുന്നു.
വെളിച്ചെണ്ണയും ഉപ്പും പുരട്ടി വെയിലത്തും പുകയിലും മാറി മാറി ഇട്ടാണ് കുടംപുളി ഉണക്കുന്നത്. പുളിക്ക് മൃദുത്വം കിട്ടാന്‍ വേണ്ടിയാണ് ഉപ്പും വെളിച്ചെണ്ണയും പുരട്ടുന്നത്. കുമിള്‍ബാധ ഉണ്ടാകാതിരിക്കുവാനും ഇത് സഹായകമാണ്. ഒരു കിലോഗ്രാം തോടുണക്കുമ്പോള്‍ 400 ഗ്രാം വരെ ഉണങ്ങിയ പുളി ലഭിക്കും.
------------------------------------------------------------------------------------
കുപ്പിയിലടച്ചുവരുന്ന വിലകൂടിയ കോളപാനീയങ്ങള്‍ക്ക് എന്തിന് വെറുതെ കാശ് കളയുന്നു? ദിവസവും ഒരു ഇളനീര്‍ കുടിക്കൂ. ഒരുമാസത്തിനുള്ളില്‍തന്നെ നിങ്ങളുടെ ഊര്‍ജസ്വലത പതിന്മടങ്ങ് വര്‍ധിക്കുകയും ശരീരത്തിന് അഴകും ആരോഗ്യവും ഉണ്ടാവുകയും ചെയ്യുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട. ദഹനശക്തിയെ വര്‍ധിപ്പിക്കാന്‍ കഴിവുള്ള കരിക്കിന്‍വെള്ളം നവജാതശിശുക്കള്‍ക്കുപോലും ഉത്തമമായതും പോഷകപ്രധാനവുമായ ആഹാരമാണ്. മുലപ്പാല്‍ ശരിയായ അളവില്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാതെവരുകയും മുലയൂട്ടാന്‍ സാധിക്കാതെ വരുമ്പോഴും പശുവിന്‍പാലില്‍ സമം കരിക്കിന്‍വെള്ളം ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്നതാണ്. ഇളനീരില്‍ നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ചുചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം പാലിന് പകരമായി കൊടുക്കാവുന്ന ഭക്ഷണമെന്നാണ് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരുഗ്ളാസ് ഇളനീരില്‍ ഏകദേശം അരഗ്ളാസ് പാലിന് തുല്യമായ പോഷകമൂല്യങ്ങള്‍ അടങ്ങിയിരിക്കുമെന്ന വൈദ്യശാസ്ത്ര നിഗമനം വിസ്മരിക്കാതിരിക്കുക. നാം കുടിക്കുന്ന പാനീയങ്ങളില്‍ ഏറ്റവും രുചിയേറിയതാണ് കരിക്കിന്‍വെള്ളം. രണ്ടുഗ്ളാസ് ഇളനീരില്‍ ഒരുഗ്ളാസ് തൈരിലുള്ളതിനേക്കാള്‍ മാംസ്യവും ലവണങ്ങളും അടങ്ങിയിട്ടുണ്ട്. വേഗത്തില്‍ ദഹിക്കുന്നതും കൊഴുപ്പിന്‍െറ അളവ് കുറവുമായതിനാല്‍ പൊണ്ണത്തടിയാല്‍ കഷ്ടപ്പെടുന്നവര്‍ക്കുപോലും കരിക്കിന്‍വെള്ളം ധൈര്യത്തോടെ കഴിക്കാവുന്നതാണ്.
അതുപോലെ ഭക്ഷണനിയന്ത്രണം ആവശ്യമുള്ള രക്തസമ്മര്‍ദ രോഗികള്‍ക്ക് ശരീരക്ഷീണം മാറിക്കിട്ടാന്‍ കരിക്കിന്‍വെള്ളം കുടിക്കുന്നത് ഏറെ ഗുണംചെയ്യും. ശസ്ത്രക്രിയകള്‍ക്കുശേഷവും ആന്‍റിബയോട്ടിക്കുകളും മറ്റും വളരെയധികം ഉപയോഗിക്കേണ്ടിവരുമ്പോഴും ഇളനീര്‍ മുടങ്ങാതെ കഴിക്കുകയാണെങ്കില്‍ രോഗാവസ്ഥയില്‍നിന്ന് വളരെ പെട്ടെന്നുതന്നെ മുക്തി ലഭിക്കും. മൂത്രസംബന്ധമായ രോഗങ്ങള്‍കൊണ്ട് വിഷമിക്കുന്നവര്‍ ഇളനീര്‍ കുടിച്ചാല്‍ വൃക്കകളിലേക്കുള്ള രക്തപ്രവാഹം കൂടുകയും മൂത്രത്തിന്‍െറ അളവ് വര്‍ധിക്കുകയും ചെയ്യും. മറ്റു ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ ഛര്‍ദി മാറ്റാന്‍ കരിക്കിന്‍വെള്ളം തുടര്‍ച്ചയായി കൊടുത്താല്‍ മതി. ദഹനമില്ലായ്മ, അള്‍സര്‍, ആമാശയവ്രണം, വന്‍കുടല്‍വീക്കം, മഞ്ഞപ്പിത്തം, മൂലക്കുരു, അതിസാരം എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഇളനീര്‍ ജ്യൂസ് ഒന്നാന്തരം ആഹാരപദാര്‍ഥമാണ്.
ദിവസവും കരിക്കിന്‍വെള്ളംകൊണ്ട് മുഖം കഴുകുന്നത് മുഖക്കുരു കാരണമുണ്ടാകുന്ന മുഖത്തിലെ അടയാളങ്ങള്‍ മാറിക്കിട്ടാന്‍ സഹായകമാകും. പൊങ്ങന്‍പനി, അഞ്ചാംപനി എന്നിവ കാരണമായുണ്ടാകുന്ന പാടുകള്‍ മാറുന്നതിന് കരിക്കിന്‍വെള്ളം നല്ലതുതന്നെ. കരിക്കിന്‍വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഞരമ്പുകളുടെ തളര്‍ച്ച മാറാനും മലബന്ധം, അര്‍ശസ്സ്, വിട്ടുമാറാത്ത ശ്വാസകോശരോഗം എന്നിവക്ക് ആശ്വാസം നല്‍കും. കുട്ടികളുടെ ശരീരകാന്തിക്കും മസിലുകളുടെ പുഷ്ടിക്കും പാലില്‍ കരിക്കിന്‍വെള്ളം ചേര്‍ത്ത് കഴിക്കുന്നത് വളരെയധികം ഗുണംചെയ്യും. മൂത്രതടസ്സമുണ്ടാകുമ്പോള്‍ ഏലത്തരി പൊടിച്ചിട്ട ഇളനീര്‍ കുടിച്ചാല്‍ മതി.
ഒരു കരിക്കു വെട്ടി പകുതി വെള്ളം മാറ്റി ചുവന്നുള്ളി അരിഞ്ഞതും മുന്തിരിയും അവിലുമിട്ട് നിറച്ച് അടച്ചുവെച്ച് അതിരാവിലെ പിഴിഞ്ഞ് കുടിക്കുന്നത് മൂത്രച്ചൂടിനും തല്‍സംബന്ധമായ അസുഖങ്ങള്‍ക്കും ശമനം കിട്ടാന്‍ ഏറെ ഗുണം ചെയ്യും. കരിക്ക് തുരന്ന് ഒരുപിടി പച്ചരി അതിലിട്ട് പുളിക്കുന്നതുവരെ സൂക്ഷിച്ച് മുഖത്ത് അരച്ചുചേര്‍ത്താല്‍ മുഖക്കുരു, എക്സിമ, കൈവിള്ളല്‍, ചൊറിച്ചില്‍, തൊലിയുടെ നിറംമാറ്റം എന്നിവക്ക് ശമനം കിട്ടും. ഒരു കരിക്കില്‍നിന്ന് രണ്ടുഗ്ളാസ് വരെ ഇളനീര്‍ ലഭിക്കും. 20 രൂപ മുടക്കിയാല്‍ കേരളത്തിലെ മിക്ക നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇളനീര്‍ സുലഭമായി ലഭ്യമാണ്. ദാഹവും ക്ഷീണവും മാറ്റുന്നതില്‍ ഇതിനെ വെല്ലാന്‍പറ്റിയ ദാഹശമനി ഇല്ലതന്നെ. നമ്മുടെ കല്‍പവൃക്ഷത്തിന്‍െറ പോഷകഗുണവും ഔധമൂല്യവും നിറഞ്ഞ ഉത്തമ പോഷകാഹാരമാണ് ഇളനീര്‍. ‘ഇളനീര്‍ കഴിക്കു; രോഗമകറ്റൂ’ എന്നതാകട്ടെ ഇനി നമ്മുടെ ആരോഗ്യ മുദ്രാവാക്യം
-----------------------------------------------------------
തക്കാളി
അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവര്‍ഗമാണ് തക്കാളി. തക്കാളിയുടെ ചില ഗുണമേന്മകള്‍ ഇതാ.
നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക. ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന എ, ബി, സി വിറ്റമിനുകളും ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മനുഷ്യശരീരത്തെ വേണ്ടപോലെ പോഷിപ്പിക്കുന്നു. രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്.
ഗര്‍ഭിണികള്‍ നിത്യവും ഒരു ഗ്ളാസ് തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാല്‍ അവര്‍ക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങള്‍ ജനിക്കും.
തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന ‘ലൈസോലിന്‍’ എന്ന രാസവസ്തു കാന്‍സറിനെതിരെയുള്ള പ്രതിരോധകമായി നിലകൊള്ളുന്നതിനാല്‍ നിത്യേന തക്കാളി നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. വാര്‍ധക്യത്തിന് തടയിടാനും തക്കാളി ഒരു പരിധിവരെ സഹായിക്കും.
നാം കഴിക്കുന്ന ആഹാരത്തില്‍ സസ്യപോഷകങ്ങളുടെ കുറവുകാരണം ഉണ്ടാകുന്ന ഒരു രോഗമാണ് സ്കാര്‍വി. ഈ അസുഖം പിടിപെടാതിരിക്കാന്‍ നിത്യേന തക്കാളി കഴിക്കുന്നത് പതിവാക്കിയാല്‍ മതി. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെയൊക്കെ സുഗമമായ പ്രവര്‍ത്തനത്തിന് തക്കാളി സഹായിക്കുകയും ചെയ്യും.
മുഖകാന്തിയും അഴകും വറധിപ്പിക്കാനും തക്കാളി ഉപകരിക്കും. ഒലിവെണ്ണ മുഖത്ത് നന്നായി പുരട്ടി അതിനു മുകളില്‍ തക്കാളിയുടെ സത്ത് തേക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഈ പ്രക്രിയ പതിവായി ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖചര്‍മത്തിന് തിളക്കമേറുകയും കവിള്‍ തുടുത്ത്വരുകയും ചെയ്യും.
തക്കാളിനീരും ഓറഞ്ചുനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു വരില്ല. അര സ്പൂണ്‍ തക്കാളിനീര്, ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ഇത് ആവര്‍ത്തിച്ചാല്‍ ആഴ്ചകള്‍ക്കകംതന്നെ മുഖകാന്തി വര്‍ധിക്കുകയും മുഖത്തിന് നല്ല പ്രസരിപ്പ് കൈവരുകയും ചെയ്യും. ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും മിശ്രിതമാക്കി കണ്ണിനുചുറ്റും തേക്കുക. രണ്ടാഴ്ചയോളം തുടര്‍ച്ചയായി ഈ പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകള്‍ അകലുകയും കണ്ണുകള്‍ക്ക് നല്ല തിളക്കം കിട്ടുകയും ചെയ്യും. അതുപോലെ തക്കാളിനീര്, അരടീസ്പൂണ്‍ തേന്‍ എന്നിവ മിശ്രിതമാക്കി കഴുത്തില്‍ തേക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ചയില്‍ ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും ഈ പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ കഴുത്തിലെ കറുപ്പുനിറവും പാടുകളും അകലും.
‘തക്കാളി കഴിക്കൂ ദേഹകാന്തിയും രോഗശാന്തിയും നേടൂ’ എന്നതാകട്ടെ ഇനി നമ്മുടെ ആരോഗ്യ മുദ്രാവാക്യം.

കക്കിരിക്ക/വെള്ളരിക്ക
നമുക്ക് നിത്യവും ആവശ്യമായ വിറ്റാമിനുകളില്‍ മിക്കതും കക്കിരിക്കായിലുണ്ട്. വിറ്റാമിന്‍ B, B2, B3, B5, B6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്… ക്ഷീണം തോന്നുമ്പോള്‍ കക്കിരിക്ക സ്വല്‍പ്പം ഉപ്പ് വിതറി കഴിക്കുക. ആശ്വാസം തോന്നും.
നല്ല തല വേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്കാ കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ സമാധാനമുണ്ടാവും. ശരീരത്തില്‍ കുറവുവരുന്ന പോഷകാംശങ്ങള്‍ നികത്താന്‍ കക്കിരിക്കയ്ക്ക് കഴിവുണ്ട്.
വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം വറുത്തതും പൊരിച്ചതും കഴിക്കുന്നത് ഒഴിവാക്കണമെന്നുണ്ടോ? പകരം കക്കിരിക്ക കുരുമുളകും ഉപ്പും വിതറി കഴിക്കുക. വയറും നിറയും കൊഴുപ്പ് കൂടുകയുമില്ല.
ഭക്ഷണമെന്നതിലപ്പുറം ഗുണങ്ങളുണ്ട് കക്കിരിക്കയ്ക്ക്. വായനാറ്റം തടയാന്‍ ഉത്തമം. ഭക്ഷണ ശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി 30 സെക്കന്‍ഡ് സൂക്ഷിക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുന്നു.
നല്ലൊരു ഫേഷ്യല്‍ ഒരുക്കാനും കക്കിരിക്ക ധാരാളം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍നിന്ന് വരുന്ന ആവി മുഖത്ത് തട്ടണം. ചര്‍മം ഫ്രഷ് ആവും.
---------------------------------------------------------
മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? അല്‍പ്പം കറ്റാര്‍വാഴ നീര്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും.
കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ലി മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു നല്ലതാണ്.
കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും .
ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.
കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.
ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. ‘കുമാരി’ എന്ന പേര് കറ്റാര്‍ വാഴയ്ക്ക് വളരെ അന്വര്‍ത്ഥമാണ്. ഗര്‍ഭാശയ സംബംന്ധമായ രോഗങ്ങള്‍ക്ക് കറ്റാര്‍വാഴ അടങ്ങിയ മരുന്ന് ഉത്തമ പ്രതിവിധിയാണ്. ആയുര്‍വേദത്തില്‍ കുമാരാസവം നടത്തുന്നു. കൂടാതെ അശോകാരിഷ്ടം അമിതമായ രക്തസ്രാവം തടയുന്നു.
ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ചാര്‍ ഉപയോഗിച്ചുവരുന്നു. ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി. ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും.
നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍ ധാരാളം ജലം ഉള്ളതിനാലും പോഷകഗുണങ്ങള്‍, ഔഷധഗുണങ്ങള്‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.
കറ്റാര്‍വാഴ ആയുര്‍വേദ സൗന്ദര്യ ചികിത്സയില്‍ മുന്നില്‍ നില്‍ക്കുന്ന ചെടിയാണ്. മുടിക്കും ചര്‍മ്മത്തിനും ഒരു പോലെ ഗുണം ചെയ്യുന്നതാണ് കറ്റാര്‍ വാഴ. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് കറ്റാര്‍ വാഴ. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണിതെന്നു വേണം പറയാന്‍. ഇതിന്റെ ജെല്‍ മുഖത്തു തേയ്ക്കുന്നത് മുഖക്കുരു മാറ്റും. മുഖക്കുരുവിന്റെ കലകള്‍ മുഖത്തു നിന്നും പോകാനും ഇത് സഹായിക്കും.

-----------------------------------------------------------------
അയമോദകം

നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകം അംബലിഫെറെ (Umbeliferae) സസ്യകുലത്തില്‍ പെട്ടതാണ്. ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു. അജമോദ (ആടിനെ സന്തോഷിപ്പിക്കുന്നത്) അജമോജം എന്നീവയാണ് അയമോദകത്തിന്റെ സംസ്കൃതനാമങ്ങള്‍. അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക എന്നിവയാണ് പര്യായങ്ങള്‍. ഇതിനെ ഇംഗ്ലീഷില്‍ കാലറി സീഡ് (Calery seed) എന്നു പറയുന്നു.
ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം. ഭക്ഷ്യവിഭവങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടാന്‍ പ്രിസര്‍ വേറ്റീവ് ആയും അയമോദകം ഉപയോഗിക്കുന്നു. ചിലര്‍ വെറ്റില മുറുക്കാനും ഉപയോഗിക്കുന്നു. അയമോദകത്തിന്റെ കുടുംബത്തില്‍ പെട്ട മറ്റു സുഗന്ധവിളകളാണ് സെലറി, മല്ലി, ജീരകം, ഉലുവ, പെരുംജീരകം തുടങ്ങിയവ.
മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധമാണിത്. ഒരു സുഗന്ധമസാല വിളകൂടിയാണ് അയമോദകം. വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളില്‍ അയമോദകം ഫലപ്രദമാണ്. അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്. അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്. കോളറയുടെ ആദ്യഘട്ടങ്ങളില്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്. കഫം ഇളകിപ്പോകാത്തവര്‍ക്ക് അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍ അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി. മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല്‍ മദ്യപാനത്തിനുള്ള മോഹം കുറയുകയും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും. അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്.
അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്. അയമോദകം, ചുക്ക്, താതിരിപ്പൂവ് ഇവ സമം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ എത്ര വര്‍ധിച്ചതായ അതിസാരവും മാറുന്നതാണ്. അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം ഇവ സമമെടുത്ത് പൊടിച്ചതില്‍ നിന്ന് അല്പമെടുത്ത് ഊണുകഴിക്കുമ്പോള്‍ ആദ്യയുരുളയോടൊപ്പം നെയ്യുചേര്‍ത്ത് കഴിച്ചാല്‍ ജഠരാഗ്നി (വിശപ്പ്)വര്‍ധിക്കും. മയില്‍പ്പീലികണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കര്‍പ്പൂരവും അയമോദകവും സമം കൂട്ടിപ്പൊടിച്ച് ചേര്‍ത്ത് (എല്ലാം കൂട്ടി 5 ഗ്രാം) തേനില്‍ ചാലിച്ച് കഴിച്ചാല്‍ എത്ര പഴകിയ ചുമയായാലും ശമിക്കുന്നതാണ്, ഔഷധമായി ഉപയോഗിക്കുന്ന അയമോദകം ആട്ടിന്‍പാലില്‍ പന്ത്രണ്ട് മണിക്കൂര്‍ ഇട്ടശേഷം ശുദ്ധജലത്തില്‍ കഴുകിയെടുത്ത് ഉണക്കി ശുദ്ധീകരിച്ച ശേഷമാണ് ഔഷധങ്ങളില്‍ ചേര്‍ക്കേണ്ടത്.
അയമോദകം വാറ്റിയെടുത്ത് തൈമോള്‍ എന്ന ഒരുതരം എണ്ണ ഉല്പാദിപ്പിക്കുന്നു. തീക്ഷ്ണമായ സ്വാദാണ് ഇതിന്. ഈ എണ്ണയില്‍ നിന്നും തൈമോളിന്റെ ഒരു ഭാഗം പരലിന്റെ രൂപത്തില്‍ വേര്‍പ്പെടുത്തിയെടുത്ത് ഇന്ത്യന്‍ വിപണിയിലും വില്‍ക്കപ്പെടുന്നു. ഇത് ശാസ്ത്രക്രിയാ വേളയില്‍ ആന്റിസെപ്റ്റിക് എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു. അയമോദകം വാറ്റുമ്പോള്‍ കിട്ടുന്ന വെള്ളം, എണ്ണ, തൈമോള്‍ എന്നിവ കോളറക്കുപോലും ഫലപ്രദമായ മരുന്നാണ്. തൈമോള്‍ ലായനി ഒന്നാന്തരം മൌത്ത് മാഷും ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകംവും കൂടിയാണ്.
ത്വക്ക് രോഗങ്ങള്‍ക്ക് ഇത് ആശ്വാസം പകരുകയും ചെയ്യുന്നു. പുഴുക്കടി, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്കു പറ്റിയ മരുന്നാണ് അയമോദകം. ഇതു മഞ്ഞള്‍ ചേര്‍ത്തരച്ച് പുരട്ടുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് നല്ലതാണ്. ആസ്തമാരോഗികള്‍ക്ക് ആശ്വാസം പകരുന്ന ലേപനൌഷധമായും ഇതുപയോഗിക്കാം.
അയമോദകത്തിന്റെ വേരിനുപോലും ഔഷധഗുണമുണ്ട്. കുതിര്‍ത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേര്‍ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു നല്ലമരുന്നാണ്. ഇതു കഫം കെട്ടുന്നതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്കു ശമനം നല്കുന്നു. അയമോദകം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വിഷമമില്ലാതെ കഫം ഇളകിപ്പോരും. ബ്രോങ്കൈറ്റിസിനും നല്ല മരുന്നാണ് അയമോദകം. ഇതുകൊണ്ട് ആവിപിടിക്കുന്നതും ആസ്തമക്കു ശമനം കിട്ടും. അയമോദകം കൊണ്ടു തയ്യാറാക്കുന്ന കഷായം ക്ഷയത്തിന്റെ ചികിത്സക്കും ഉപയോഗിക്കുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വീതം അയമോദകവും ഉലുവയും ചേര്‍ത്ത് അരമണിക്കൂര്‍ ചെറുതീയില്‍ തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ഈ കഷായം. ഇത് 30 മില്ലി വീതം ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം കഴിക്കുന്നത് വളരെ പ്രയോജനം ചെയ്യും. കടുത്ത ജലദോഷം മൂലം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാന്‍ ഒരു ടീസ്പൂണ്‍ അയമോദകം ചതച്ച് ഒരു തുണിയില്‍ കെട്ടി ആവിപിടിക്കാം. ഇത്തരം കിഴി കെട്ടി ഉറങ്ങുന്ന സമയത്ത് തലയിണയുടെ അടിയില്‍ വെയ്ക്കുന്നതും മൂക്കടപ്പ് മാറ്റാന്‍ നല്ലതാണ്. കൊച്ചു കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ അവര്‍ ഉറങ്ങുമ്പോള്‍ അയമോദകം ഒരു ചെറുകിഴിയായി കെട്ടി അവരുടെ താടിക്കു താഴെയായി ഉടുപ്പില്‍ പിന്‍ ചെയ്തു വെച്ചാലും മതി.
ഒരുനുള്ള അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ചു തിന്നാല്‍ ഇന്‍ഫ്ലുവന്‍സ കൊണ്ടുണ്ടാകുന്ന ചുമ മാറും. ഉപ്പും അയമോദകവും ചേര്‍ത്തു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും തൊണ്ടയടപ്പിനു നല്ലതാണ്. കൊടിഞ്ഞിക്കും പിച്ചും പേയും പറയുന്നതിനുമെല്ലാം ഇത് കണ്‍കണ്ട മരുന്നാണ്. സന്ധിവാതം മൂലമുണ്ടാകുന്ന വേദനക്ക് അയമോദകത്തില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നാന്തരം മരുന്നാണ്. വേദനയുള്ള ഭാഗത്ത് ഈ എണ്ണ പുരട്ടി തിരുമ്മിയാല്‍ വതി. അയമോദകം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു വേദനയുള്ള സന്ധികളില്‍ പുരട്ടുന്നതും നല്ലതാണ്.
പുളിങ്കുരുവും അയമോദകവും ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്ന് നല്ല സെക്സ് ടോണിക്കാണ്. ഇവ തുല്യ അളവിലെടുത്ത് നെയ്യില്‍ വറുത്തുപൊടിച്ച് കാറ്റുകയറാത്ത കുപ്പിയില്‍ അടച്ചു സൂക്ഷിക്കുക. ഇതില്‍ നിന്ന് ഒരു ടീസ്പൂണെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് എല്ലാ ദിവസവും കിടക്കും മുമ്പ് കഴിച്ചാല്‍ ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും. ഇത് വിലകൂടിയ മരുന്നിനേക്കാള്‍ പ്രയോജനം ചെയ്യും. ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതു സഹായകമാകും. ഗര്‍ഭപാത്രം പുറത്തേക്കു തള്ളി വരുന്നതു തടയാനും അയമോദകം സഹായിക്കുന്നു. കുറച്ച് അയമോദകമെടുത്ത് ഒരു തുണിയില്‍ കിഴികെട്ടി 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. പിന്നീടെടുത്ത് വെള്ളം ഊറ്റിക്കളയുക. തുണിക്കഷ്ണത്തില്‍ എണ്ണ പുരട്ടി കിഴി ചൂടാക്കുക. ഈ കിഴികൊണ്ടു പുറത്തേക്കു തള്ളിവരുന്ന ഗര്‍ഭപാത്രം ഉള്ളിലേക്കു തള്ളുക. ഈ ചികിത്സ ദിവസം നാലഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്യുകയാണെങ്കില്‍ പ്രയോജനം ചെയ്യും.
--______________________________

പൈപ്പറേസിലിന്‍ സസ്യകുടുംബത്തില്‍ പെട്ടതാണ് തിപ്പലി. പൈപ്പര്‍ ലോങം ലിന്‍ (Piper Longum Linn) എന്നു ശാസ്ത്രനാമമുള്ള ഇതിനെ സംസ്കൃതത്തില്‍ പിപ്പലി, കൃഷ്ണ, വൈദേഹി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. കായ്കളും വേരുമാണ് ഔഷധ യോഗ്യമായ ഭാഗങ്ങള്‍ .
അര്‍ശസ്, ജീര്‍ണജ്വരം, ചുമ എന്നീ അസുഖങ്ങള്‍ക്ക് തിപ്പലിപ്പൊടി പാലില്‍ ചേര്‍ത്ത് ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ഫലപ്രദമാണ്. ച്യവനപ്രാശം, പഞ്ചകോലം, താലീസപത്രചൂര്‍ണം, ദശമൂലകടുത്രയകഷായം, കൃഷ്ണാവലേഹ്യം, അഗസ്ത്യരസായനം തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് മുഖ്യമായി ഉപയോഗിക്കുന്നത്.
ദഹനശക്തി, ജ്വരം, ആമവാതം, ചുമ ഊരു സ്തംഭം, അതിസാരം, മൂത്രാശയ കല്ല് തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ തിപ്പലി കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്‍ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യണം. 15 ദിവസങ്ങള്‍ക്കുള്ളില്‍ കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാകുന്നു. (ശരീരം മെലിയും) തിപ്പലി ചേര്‍ത്ത പ്രധാന ഔഷധങ്ങള്‍ ഭൃഗരാജാദി തൈലം, അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം, നിര്‍ഗുണ്‍ഡ്വാദി തൈലം, അജമാംസ രസായനം __________________
__________________________________________________________________________________________
ഗ്രാമ്പൂ

--------------------------------------------------------------------------------------------------------------------------------
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിന്റെ അപൂര്‍വ്വ ഗുണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മനുഷ്യരില്‍ കാന്‍സര്‍ വരുന്നത് തടയാന്‍ മധുരക്കിഴങ്ങിന് കഴിയുമത്രേ. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങിനു കഴിയുമെന്ന് പണ്ടുമുതലേ വിശ്വാസമുണ്ടായിരുന്നു. പക്ഷേ ക്യാന്‍സര്‍ പ്രതിരോധ ശേഷിയെക്കുറിച്ച് അറിവില്ലായിരുന്നു. കാന്‍സര്‍ പ്രതിരോധശേഷിയെപ്പറ്റിയും വ്യക്തമായതെളിവുകള്‍ ലഭിച്ചതോടെ എല്ലാഗുണങ്ങളുമുള്ള മധുരക്കിഴങ്ങ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാന്‍സാസ് സര്‍വകലാശാലയിലാണ് ഇതിന്റെ ഗവേഷണം നടന്നത്.
അധികം വില കൊടുക്കാതെ വാങ്ങാന്‍ കിട്ടുന്ന ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങെന്നാണ് പേരെങ്കിലും ഇത് പ്രമേഹം നിയന്ത്രിക്കാനും ഓര്‍മ്മശക്തി നിലനിര്‍ത്താനുമെല്ലാം സഹായകമാണ്. ഒപ്പം തന്നെ ഹൃദയാരോഗ്യത്തിനും മധുരക്കിഴങ്ങ് നല്ലതാണ്. മോണിങ് ഗ്ലോറി സസ്യകുടുംബത്തില്‍പ്പെട്ടതാണ് സ്വീറ്റ് പൊട്ടാറ്റോ. കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണിത് ഒപ്പം, താഴ്ന്ന കലോറിയും ഇതിന്റെ പ്രത്യേകതയാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ, സി എന്നിവയും ബീറ്റ കരോട്ടിനുമാണ് ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഒപ്പം കാന്‍സര്‍ തടയുകയും ചെയ്യുന്നത്. നാരുകളുടെ കലവറകൂടിയാണിത്. ഇതുകൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിന് ശരീരത്തെ സഹായിക്കാന്‍ കഴിയുന്നത്
_____________________________________________________________________________________________
ബ്രഹ്മി. (Bacopa monnieri )എന്നാണു ശാസ്ത്രനാമം. ഔഷധരംഗത്തെ ഒറ്റയാനാണ്. സമാന്തരങ്ങളില്ലാത്ത ഉന്നതനാണ്. ശാരീരിക അവശതകളും, അസുഖങ്ങളും മാറുവാനുള്ള ഔഷധമായിട്ടല്ല ബ്രഹ്മി ഉപയോഗിക്കുന്നത്. ബുദ്ധിവികാസമാണ് ബ്രഹ്മി നല്കുന്നത്. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ഈ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങള്‍ സഹസ്രയോഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.
ബ്രഹ്മിയുടെ ഔഷധഗുണം സമൂലമാണ്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും, ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു.
ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.
ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം.
ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.
ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൌവ്വനം നിലനിര്‍ത്താം. ബ്രഹ്മി അരച്ചുപുരട്ടിയാല്‍ അപക്വമായ വൃണങ്ങള്‍ പെട്ടെന്ന് പഴുത്തു പൊട്ടും. പ്രമേഹം, ക്ഷയം , വസൂരി, നേത്രരോഗങ്ങള്‍ എന്നിവക്കും ഉപയോഗിക്കുന്നു. ബ്രഹ്മി അരച്ച് പഥ്യമില്ലാതെ ദിവസവും ആദ്യാഹാരമായി കഴിച്ചാല്‍ പ്രമേഹം കുഷ്ഠം എന്നിവക്ക് ഫലപ്രദമാണ്.
ഉണങ്ങിയ ബ്രഹ്മിയില പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും.
ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാവുന്നതാണ്. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.
ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ല ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. ഉഴുതു മറിച്ച് പച്ചില, ജൈവവളം എന്നിവ ചേര്‍ത്ത് കൊത്തിയിളക്കി വെള്ളം കെട്ടി നിര്‍ത്തി പാടം ഒരുക്കുകയാണ് കൃഷിയുടെ ആദ്യപടി. ഇത് നിലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 3 ടണ്‍ ജൈവവളം ചേര്‍ത്തിളക്കി 4 ഇഞ്ച് നീളമുള്ള നടീല്‍ വസ്തു നടുകയോ വിതറുകയോ ചെയ്യുക. 6 മാസം കൊണ്ട് വളര്‍ന്നുവരും. ഒരാഴ്ചയ്ക്കു ശേഷം വെള്ളം ഭാഗികമായി തുറന്ന് വിട്ട് ഏക്കറിന് 500 കിലോ വീതം കുമ്മായം ചേര്‍ത്തിടുക. നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞ് വെള്ളം പാകത്തിനു നിര്‍ത്തി വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മി വിതറിയിടുക എന്നതാണ് നടീല്‍ രീതി. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നു തുടങ്ങിയാല്‍ ആവശ്യാനുസരണം വെള്ളം നിര്‍ ത്തേണ്ടത് അത്യാവശ്യമാണ്. കള പറിക്കല്‍ യഥാസമയങ്ങളില്‍ ചെയ്യുവാന്‍ സാധിക്കുകയും വേണം. നട്ട് 4 മാസത്തിനു ശേഷം വിളവെടുക്കാവുന്നതാണ്. ബ്രഹ്മി പറിച്ചെടുക്കുകയാണ് പതിവ്. പൊട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന് അവ വീണ്ടും വളര്‍ന്നു കൊള്ളും. ഓരോ പ്രാവശ്യവും വിളവെടുപ്പിനു ശേഷം വെള്ളം നിയന്ത്രിച്ച് ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായി ബ്രഹ്മി വീണ്ടും വളരുന്നതിന് സഹായിക്കും. ഒരു വര്‍ഷത്തില്‍ 4 പ്രാവശ്യം വിളവെടുപ്പ് നടത്താവുന്നതാണ്. പറിച്ചെടുത്ത ബ്രഹ്മി പച്ചയായിത്തന്നെ വിപണനം നടത്താം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മൊത്തം പറിച്ച് പുതുകൃഷി ചെയ്യാം. നല്ല നനവുള്ള മണ്ണിലെ ബ്രഹ്മി വളരുകയുള്ളൂ.
____________________________________________________________________________________________
കീഴാർ നെല്ലി.
സാധാരണ വയല്‍ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി.
Phyllanthus niruri എന്നാണു ശാസ്ത്രനാമം
ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷദസസ്യമാണിത് കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള പൂക്കളുണ്ടാകുന്നു.
കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി എന്നും അറിയപ്പെടുന്നു.
ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം,പനി, മൂത്രാശയരോഗങ്ങള്‍ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ് മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളത്കൊണ്ട് കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. വാത രോഗികൾക്ക് നല്ലതല്ല.
________________________________________________________________________________
കറുകപുല്ല്
പുല്ലുവര്‍ഗ്ഗത്തില്പെട്ട ഒരു ഔഷധിയാണ്‍ . തമിഴ്നാട്ടിലെ പ്രധാന ചികിത്സാരീതിയായ സിദ്ധം ഇതിനെ ആദിമൂലം ആയിട്ടാണ്‍ കരുതുന്നത്. അതായത് സസ്യജാലങ്ങളുടെ ഉല്പത്തിയിലുളത്.
ദശപുഷ്പങ്ങളില്‍ പെടുന്ന ഈ സസ്യം വളരെ പവിത്രമായി കരുതപെടുന്നു. അതിനാല്‍ ഇവയെ ഹോമത്തിന്നും , ചില്‍ പൂജകള്‍കും ഉപയോഗിക്കാറുണ്ട് . പ്രത്യേകിച്ച് ബലിതര്‍പ്പണതിന്‍ ഇത് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ദ്രവ്യമാണ്‍. അതിനാല്‍ ഇതിനെ ബലികറുക എന്നും വിളിച്ചുവരുന്നു.
കറുകയെപറ്റി ഞാന്‍ ആദ്യമായി അറിയുന്നത് അമ്മയില്‍ നിന്നുമാണ്‍. അച്ചഛന്‍റെ കാലിലുണ്ടായ ചൊറിമാറുന്നതിന് ഒരു നാട്ടുവൈദ്യന്‍ പറഞ്ഞുതന്നതാണു "ഒരു പിടി കറുക ഒരു തുടം പാലില്‍ കുറുകി കഴിച്ചാല്‍ ഏതു ദുഷ്ടവ്രണവും മാറും"
ഇത് പ്രധാനാമയും പിത്ത കഫഹരമാണ്‍ .ദൂര്‍വ്വാദികേരം,ദൂര്‍വ്വാദി ഘൃതം എന്നിമരുന്നുകളില്‍ ചേരുന്നു.താരന്‍ , ചൊറി ചിരങ്ങ് വട്ടപുണ്ണ് , (ത്വക്ക് രോഗങ്ങള് , ദൂഷ്ടവ്രണങ്ങള്‍) തുടങ്ങിയരോഗങ്ങള്‍ക് പുറമെപുരട്ടുന്നതിന്നു സേവിക്കുന്നതിന്നും ഉപയോഗിക്കുന്നു.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര്‍ വളരെ ഫലപ്രദമാണ്‍. നാഡിരോഗങ്ങള്‍ക്കും തലചോറിന് സംബന്ധിക്കുന്ന രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിര്‍ത്താനും മുലപാല്‍ വര്‍ദ്ധിക്കുന്നതിനും നന്ന്
ചില ഉപയോഗങ്ങള്‍
കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അര ഗ്ലാസ്സ് വീതം പതിവായി കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. മുറിവിന് കറുക അരച്ചു പൂരട്ടിയാല്‍ രക്തസ്രാവം നില്കും.കറുക ചതച്ചിട്ടു പാലുകാച്ചി ദിവസവും കഴിക്കുന്നത് രക്താര്‍ശസ്സിന് ഗുണം ചെയ്യും. കറുകനീര് 10 മില്ലി വീതം രാവിലെയും രാത്രിയും സമം പാല്‍ ചേര്‍ത്ത് കഴിക്കുന്നത് നാഡീക്ഷീണമകറ്റും.കറുകയുടെ സ്വരസം നസ്യം ചെയ്താല്‍ മൂക്കില്‍ നിന്നും രക്തം പോകുന്നത് തടയാന്‍ കഴിയും
ആദിത്യന്‍ കറുകയുടെ ദേവതയായികരുതുന്നു.നിലം പറ്റി വളരുന്നതുമായ പുല്ല്‍ച്ചെടിയായതിനാല്‍ ഇത് ഒരു പുല്ല് തകിടിയായി ഉപയോഗിക്കുന്നു.
________________________________________________________________________________________
തുമ്പപൂവ്
30-60 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ഓഷധിയാണ് തുമ്പ. കരിന്തുമ്പ (Anisomelos malabarica), പെരുന്തുമ്പ (Leucas cephalotus) എന്നീ രണ്ടുതരം തുമ്പച്ചെടികളും കേരളത്തില്‍ സുലഭമായി കാണുന്നു. പുഷ്പങ്ങളില്‍ ആല്‍ക്കലോയിഡും സുഗന്ധതൈലവും അടങ്ങിയിട്ടുണ്ട്; ഇലകളില്‍ ഗ്ളൂക്കോസൈഡും. തുമ്പച്ചെടിയുടെ തണ്ടും ഇലയും പൂവും ചിലപ്പോള്‍ സമൂലവും ഔഷധമായുപയോഗിക്കുന്നു. ചെറിയ തോതില്‍ അണുനാശകശക്തിയുണ്ട്.പ്രധാനമായും കുട്ടികള്‍ക്കുണ്ടാകുന്ന വിരക്കാണ് ഉപയോഗിക്കുന്നത്.ഗര്‍ഭാശയ ശുദ്ധിക്കും ഗ്യാസ്ട്രബിളിനും തുമ്പ മരുന്നായി ഉപയോഗിക്കുന്നു. ജ്വരരോഗങ്ങള്‍ ശമിപ്പിക്കും. വിരേചനൌഷധമായും ഉപയോഗിക്കാറുണ്ട്. തേള്‍ കടിച്ച ഭാഗത്ത് തുമ്പഇല ചതച്ചു പുരട്ടിയാല്‍ വിഷബാധ അകലും. വിരനാശകവും ദഹനത്തെ വര്‍ധിപ്പിക്കുന്നതുമായ തുമ്പച്ചെടിയുടെ ഔഷധഗുണ ങ്ങളെപ്പറ്റി ഗുണപാഠത്തില്‍ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:
'കച്ചെരിച്ചുഷ്ണമായുള്ളു തുമ്പാ വാതം കഫം വിഷം
കൃമി ഗുല്‍മങ്ങളര്‍ശസ്സെന്നിവറ്റെ കളവാന്‍ ഗുണം.'
കേരളീയ ജീവിതത്തില്‍ തുമ്പയ്ക്ക് വളരെയേറെ സാംസ്കാരിക പ്രാധാന്യമുണ്ട്. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ വിവിധ ആഘോഷങ്ങളില്‍ തുമ്പത്തൂപ്പും തുമ്പപ്പൂവും ഉപയോഗിക്കുന്നുണ്ട്. വീട്ടുമുറ്റത്തൊരുക്കുന്ന പൂക്കളത്തില്‍ തുമ്പ അനിവാര്യമാണ്. ഓണത്തപ്പനെ അലങ്കരിക്കുന്നത് തുമ്പക്കുടം കൊണ്ടാണ്. തൃക്കാക്കരയപ്പനെ വരവേല്‍ക്കാനായി തിരുവോണനാളില്‍ നിവേദിക്കുന്ന പൂവടയിലും തുമ്പപ്പൂ ചേര്‍ക്കാറുണ്ട്.
ശ്രീപരമേശ്വരന്‍ തിരുജടയില്‍ തുമ്പപ്പൂ അണിയുന്നു എന്ന വിശ്വാസം കേരളത്തിലുണ്ട്. അതുകൊണ്ട് ശിവപ്രീതിക്കായി തുമ്പപ്പൂ അര്‍പ്പിക്കുക പതിവാണ്. തുമ്പപ്പൂവും പെരുകിന്‍പൂവും ചേര്‍ത്തുകെട്ടി ശ്രീപരമേശ്വരന് അര്‍പ്പിക്കുന്ന അനുഷ്ഠാനം കര്‍ക്കടകമാസത്തില്‍ നടത്തുന്ന പതിവ് കേരളത്തില്‍ നിലനിന്നിരുന്നു. 'തുമ്പയും പെരുകും ചാര്‍ത്തുക' എന്നാണിതറിയപ്പെട്ടിരുന്നത്.
___________________________________________________________________________________
തഴുതാമ
നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ
തമിഴാമ എന്നും ഇവ അറിയപ്പെടുന്നു.(Boerhaavia diffusa)എന്നാണുശാസ്ത്രനാമം. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് തരത്തിൽ കാണപ്പെടുന്നുണ്ട് . എങ്കിലും വെള്ളയും ചുവപ്പുമാണ് സാധാരണ കാണപ്പെടുന്നവ.
തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി ശരീരത്തിലുണ്ടാകുന്ന നീര് പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ് കൂടുതൽ ഉപയോഗ്യമായ ഭാഗം.
വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഗണ്ടൂ എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാഷത്തിലും, കുഷ്ടരോഗത്തിനും, ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നു ചരക സംഹിതിയില്‍ പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം , നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.
തഴുതാമവേര്, വേപ്പിന്റെ തൊലി, പടവലം, ചുക്ക്,കടുകരോഹിനി , മഞ്ഞള്‍ത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
_______________________________________________________________________
നീലനാരകം
പണ്ടൊക്കെ പറമ്പിലും റോഡരികിലും കണ്ടിരുന്ന ഔഷധസസ്യമാണ് നിലനാരകം. പക്ഷേ, ഇന്ന് അപൂര്‍വമായിമാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.സസ്യശാസ്ത്രത്തില്‍ നിലനാരകത്തിന്റെ പേര് നരഗാമിയ അലേറ്റാ എന്നാണ്. 30 സെ.മീ.വരെ വളരുന്ന ചെറിയ സസ്യമാണിത്. പശ്ചിമഘട്ടമേഖലയില്‍ ഏകദേശം 900 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളിലും നിലനാരകം വളരുന്നതായി കണ്ടിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ പലയിടങ്ങളിലും ഈ ചെടി കാണുന്നുണ്ട്. ഹിന്ദിയില്‍ 'തിനപാമി'യാണ് ഈ ചെടി. സംസ്‌കൃതത്തില്‍ 'അംലവല്ലി'യും കന്നടയില്‍ നിലനാരങ്ങയും തെലുങ്കില്‍ 'പഗാപാപ്പു' എന്നുമാണീ ചെടിയുടെ പേര്.
തമിഴിലും മലയാളത്തിലും 'നിലനാരക'മെന്നറിയപ്പെടുന്നു. ഇതിന്റെ എല്ലാ ഭാഗങ്ങള്‍ക്കും മണമുണ്ട്. നാരകത്തിന്റെ ഇലകളുടെ മാതിരിയാണിതിന്റെ ഇലകളും. വേരുകള്‍ക്ക് നല്ല ഔഷധഗുണമുണ്ട്. പൂക്കള്‍ വെളുത്തിരിക്കും. വിത്തുമുഖേനയാണ് ഈ ചെടി പ്രധാനമായി പ്രജനനം നടത്തുന്നതെങ്കിലും വേരടങ്ങിയ ചിനപ്പുകള്‍ നട്ടാലും വളരും. മണ്ണ്, മണല്‍, കാലിവളം എന്നിവ നിറച്ച് ചെടിച്ചട്ടിയിലും നിലനാരകത്തൈ നടാം.
മികച്ച പച്ചമരുന്നായി അറിയപ്പെട്ടിരുന്ന 'നിലനാരക'ത്തിന് ആയുര്‍വേദമേഖലയില്‍ നല്ല പ്രിയമുണ്ട്. ആയുര്‍വേദാചാര്യന്മാര്‍ നിലനാരകത്തെ നിരവധി ദീനങ്ങള്‍ക്കെതിരെ നല്ല മരുന്നായി പരാമര്‍ശിച്ചിട്ടുണ്ട്.
ശരീരകലകളെ ശീതികരിക്കാന്‍ ശേഷിയുള്ള നിലനാരകം മുറിവ്, ചതവ്, ശരീരവേദന എന്നിവയ്ക്കും കരളിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്.
ഛര്‍ദിപ്പിച്ച് വിഷാംശം നീക്കാന്‍, വാതരോഗം ശമിപ്പിക്കാന്‍, പ്ലീഹാവീക്കം, ശരീരത്തിലെ ചൊറിച്ചില്‍, രക്തശുദ്ധീകരണം, വായ്‌നാറ്റം പനിബാധ, വയറിളക്കം, വലിവ്, ദഹനക്കേട്, നേത്രരോഗം, മലേറിയ, മഞ്ഞപ്പിത്തം, ചെന്നിക്കുത്ത് ഇവയ്‌ക്കെല്ലാം നിലനാരകം നല്ല മരുന്നായി ഗവേഷണഫലങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലനാരകത്തിന്റെ ഇലയുടെ പ്രത്യേകഗന്ധം, പച്ചക്കറി വിളകളിലെ കീടങ്ങളെ അകറ്റിനിര്‍ത്താന്‍ നല്ലതാണ്. നിലനാരകയില ചതച്ചരച്ച് പച്ചമുളക് (കാന്താരി), വെളുത്തുള്ളി എന്നിവ അരച്ചുചേര്‍ത്ത് ഇരട്ടി അളവില്‍ വെള്ളംചേര്‍ത്ത് തളിച്ചാല്‍ മികച്ച കീടനാശിനിയായി. ഇലക്കറി വിളകളിലെ പ്രാണിശല്യം നിയന്ത്രിക്കാന്‍ നല്ല മരുന്നാണിത്. ഇതില്‍ സോപ്പ് പതപ്പിച്ച് തളിച്ചാല്‍ ഗുണമേറും.
വളര്‍ത്തുപക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ ദേഹത്തെ പേന്‍ശല്യം നിയന്ത്രിക്കാന്‍ നിലനാരകം അടയ്ക്കാമണിയന്‍ചെടിയുമായോ ചണ്ണക്കൂവ എന്ന ചെടിയുമായോ ചേര്‍ത്തരച്ചുണ്ടാക്കിയ ലായനി ഉപയോഗിച്ചാല്‍ നല്ലതാണ്.