പ്രാദേശികം

----------------------------------------------------------------------------------------

കൊണ്ടോട്ടിക്കടുത്തൊരു മിനി ഊട്ടി(കടപ്പാട് അഷ്‌റഫ്‌ മലയില്‍))

________________________________________________________________

ഒരു യാത്ര പോയാലോ..
വെറുതെയിരിക്കുമ്പോൾ തോന്നിയതാ രണ്ടു പേർക്കും ...അങ്ങനെ ഒരു മോഹം 
ഊട്ടിയാക്കിയാലൊ ..എന്ന് ഞാൻ ..
വേണ്ട മലയിൽ ..ഇവിടെയടുത്തൊരു മിനി ഊട്ടിയുണ്ട്..അവിടം വരെ ഒന്ന് പോയാലോ എന്ന് അവൻ 
അവൻ ആരെന്നല്ലേ. സുഹൃത്ത്‌ സഹീർ.,,ആട്ടെ ...
എങ്കിൽ അവിടെയൊന്ന് കാണണമെന്ന് എനിക്കൊരു ആശ ...
ഞങ്ങൾ തീരുമാനമെടുത്തു..അടുത്ത ഞായർ വൈകിട്ട് 
ചാറ്റൽ മഴക്കെപ്പോഴും ഒരു പ്രത്യേക താളമാണ് ..പ്രത്യേകിച്ച് ഒഴിവു സമയങ്ങളിലെ യാത്രയിൽ !!മഴയുടെ കുഞ്ഞു തുള്ളികൾ മുഖതെക്കിറ്റി വീഴുമ്പോൾ മനസ്സൊന്നു സന്തോഷിക്കും ...ബൈക്ക് യാത്ര കൂടിയാണെങ്കിലൊ..!!!

രാമനാട്ടുകരയിൽ നിന്ന് യാത്ര തിരിച്ച ഞങ്ങൾ കൊണ്ടോട്ടി മുസ്ല്യാരങ്ങാടി എത്തുന്നതിനു മുമ്പ് കൊട്ടുക്കര കഴിഞ്ഞു കോളനി റോഡ്‌ വഴി മിനി ഊട്ടിയിലേക്ക് ..നല്ല റോഡ്‌ ..യാത്രക്ക് പറ്റിയ അന്തരീക്ഷം ..
തുടക്കത്തിൽ ഒരു ചുരം കയറുന്ന പോലെ തുടങ്ങി മേലെ പറമ്പ് അങ്ങാടി കഴിഞ്ഞു റോഡിനിരുവശതായ് ഉയരത്തിലുള്ള കുന്നുകൾ കാണാമായിരുന്നു .
ഇടക്കെപ്പോഴോ വയനാടാൻ ചുരത്തിലെ 9 - ആം വളവിൽ നിന്ന് താഴോട്ട് നോക്കുന്ന അനുഭൂതി !!കണ്ണിനു ആനന്ദമുള്ള കാഴ്ച ..
ചാറ്റൽ മഴക്കൊപ്പം ചെറിയ തണുപ്പ് കൂടി വരുന്നതായ് അനുഭവപ്പെട്ടു 

കിഴക്കേ പറമ്പും കഴിഞ്ഞു മുന്നോട്ടു  പോകുമ്പോൾ റോഡരികിലൂടെ നടന്നു വരുന്ന പ്രായം ചെന്ന കോളനിയുടെ കാരണവന്മാരും വലതു വശത്തിലൂടെ ഒഴുകുന്ന നീർച്ചാലുകളിൽ നിന്ന് കുളിക്കുന്നവരെയും കാണാമായിരുന്നു .നേരെയെതുന്നിടത് ചെറിയ അങ്ങാടി .എൻ.എച് കോളനി എന്ന് എഴുതിയ ബോഡ് കാണാം .
വലതു ഭാഗത്ത്‌ ഒരു പൊളിഞ്ഞു തുടങ്ങിയ റോഡുണ്ടായിരുന്നു അവിടെ മഞ്ഞ ബോഡിൽ ചെറുതായ് ,സ്ഥല വിവരവും കൊടുത്തിരുന്നു .അങ്ങോട്ട്‌ തിരിയാതെ നേരെ ഞങ്ങൾ യാത്ര തുടർന്നു.
ഇട തൂർന്നു നിൽക്കുന്ന റബ്ബർ കൃഷിയും കാട്ടു ചീരയും റോഡിനെ പൊതിഞ്ഞു ഇരു വശത്തുമായ് നിലയുറപ്പിച്ച മരച്ചില്ലകളും യാത്രയെ കൂടുതൽ മനോഹരമാക്കി .ഇപ്പോൾ ഏകദേശം മുസ്ല്യാരങ്ങടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ കഴിഞ്ഞു കാണുമെന്നു മനസ്സ് കണക്കു കൂട്ടി.ചെറിയ വെള്ളച്ചാട്ടം ശ്രദ്ധയിൽ പെട്ടു..നല്ല കാഴ്ച !!അവന്റെ ക്യാമറ അതൊന്നു ഒപ്പിയെടുത്തു  

ഏകദേശം 3 കിലോമീറ്റർ കഴിഞ്ഞപ്പോൾ കുറെ ചെറുപ്പക്കാർ മൂന്നു പേരുമായ് മഴ നനഞ്ഞു ബൈകുകളിൽ അതിവേഗത്തിൽ താഴേക്ക്‌ വരുന്നതായ് കണ്ടു .അവർ ശരിക്കും യാത്ര ആസ്വദിക്കുന്നതായ് തോന്നി.കുറച്ചു മുന്നോട്ടു നീങ്ങിയപ്പോൾ ചെറിയ കയറ്റത്തോടെയുള്ള വളവ്.പ്രകൃതിയുടെ സൗന്ദര്യം പാളികളായി കാണുന്ന മസനഗുഡി യാത്രയെ ഒന്നോർമപ്പെടുത്തുന്ന പോലെ !!.

മലപ്പുറത്തിന്റെ ഹരിത ഭംഗി നല്ല വണ്ണം ആസ്വദിച്ചു .പഴക്കം ചെന്ന ചർചിനെയും പിന്തള്ളി ഇടത്തോട്ടുള്ള വഴിയിലൂടെ ചെരിഞ്ഞ കുന്നിൽ കൃഷി ചെയ്ത റബ്ബർ തോട്ടവും കഴിഞ്ഞു ഒരു ചെറിയ കട കാണുന്നിടത്ത് എത്തി ...ദ..സ്പോട്ടെത്തി!!അവൻ പറഞ്ഞു .
ചുരം കയറി കഴിഞ്ഞാൽ കാണുന്ന ചെറിയ പെട്ടിക്കടകൾ യാത്രയിലെപ്പോഴും ഒരു സുഖമാണല്ലോ ..


ഊട്ടി പോലെ ...

സ്ഥലമെത്തിയപ്പോൾ അവന്റെ ക്യാമറ പ്രകൃതിയുടെ സൗന്ദര്യം ഒപ്പിയെടുക്കാൻ തുടങ്ങി .ഉയരത്തിൽ നിന്ന് താഴേക്കുള്ള കാഴ്ചകളും കാറ്റിനനുസരിചു മുടിയിഴകൾ പാറിക്കളിക്കുന്നത് പോലെ തെങ്ങോലകളുടെ താളവും..എല്ലാം മനസ്സ് ഏറ്റു വാങ്ങി .കാഴ്ച്ചക്കിടെ അങ്ങ് ദൂരെ മഞ്ഞു കണങ്ങൾ കൂട്ടമായ്‌ ആകാശത്തിലൂടെ ഒഴുകുന്നത്‌ കൂടി കണ്ടപ്പോൾ മനസ്സറിയാതെ പറഞ്ഞു ഊട്ടി പോലെ !!!

ചെരുപ്പടി മലയിൽ!!
.
അരിമ്പ്ര മലയിൽ നിന്ന് മടങ്ങുകയായ്.ഇറക്കം ഇറങ്ങി നേരത്തെ കണ്ട എൻ എച്.കോളനി എന്ന ബോഡിനടുത്ത് നിന്ന് ചെരുപ്പടി മലയിലേക്ക്.തുടങ്ങുന്നിടത്ത് റോഡ് അല്പം മോശം ..പിന്നീട് അങ്ങോട്ട്‌  നല്ല റോഡ് ആയിരുന്നു .പ്രകൃതിയുടെ ഉറപ്പുകളെ തുരന്നെടുത്ത സ്ഥലത്ത് ഇന്ന് ജലാശയങ്ങൾ രൂപപ്പെട്ടിരിക്കുന്നു .രണ്ടു വശത്തും ക്വാറികൾ..ദൂരത്തു നിന്നും തൊട്ട ഉപയോഗിച്ച് പാറ പൊട്ടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.കുന്നിനു മുകളിൽ നിന്ന് നോക്കിയപ്പോൾ കാലികറ്റ് എയർ പോർടിന്റെ റണ്‍വേ കാണാമായിരുന്നു .
രണ്ടു മണിക്കൂറോളം അവിടെ ചിലവഴിചെന്നു തിരിച്ചു പോരാനൊരുങ്ങുമ്പോൾ സമയം നോക്കിയപ്പോഴാണറിഞ്ഞത്..

ഫോട്ടോ കടപ്പാട് :ഗൂഗിൾ 

-----------------------------------------------------------------------------------------

ഇളം മനസ്സിലെ വര്‍ഗീയത

ഈ ഫോട്ടോ . പ്രമുഖ മാധ്യമ പ്രവർത്തകൻ സന്ദീപ്‌ പയ്യേരിയുടെ ചിത്ര ശേഖരത്തിൽ നിന്നും  
ജാതിയും മതവും നോക്കിയല്ല ഇവർ ആ അമ്മയുടെ കൈപിടിച്ചത് ആ അമ്മ തിരിച്ചും ഹ്രദയം നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു കൊണ്ട്  അതുപോലെ തന്നെ , ഈ നന്മയാണ് നമ്മുടെ നാടിന്‍റെ അടയാളവും ലക്ഷ്യവും 
ഇതു തന്നെ ആണ് മലയാളത്തിന്റെ നന്മയും തനിമയും 
ഈ ഇളം മനസുകളിൽ ആരും വിഷം നിറക്കാതിരിക്കാൻ സന്മാന്സുകാട്ടിയാൽ 
നമുടെ പിന്മുറക്കാരുടെ ജന്മം എങ്കിലും പുണ്യമായി എന്ന് പറയാം.

ഇന്ന് വാര്‍ത്താ ചാനലുകളില്‍ സോഷ്യല്‍ മീഡിയകളില്‍ എല്ലാം നിറഞ്ഞാടുന്നത് ഇളം മനസ്സുകളില്‍ പോലും വിഷം കുത്തി നിറക്കുന്ന ചര്‍ച്ചകളും കമാണ്ടുകളും മാത്രമാണ് ,ഒരു ചെറിയ വിഷയത്തെ  പോലും ന്യൂസ്‌ ചാനലുകള്‍  ചര്‍ച്ചയ്ക്ക വെച്ച്  ആ ചര്‍ച്ചയെ നയിക്കാന്‍ വിളിക്കുന്നത് മനസ്സില്‍ വിഷം നിറചവരെയാണ് ,ഒരു വേളയില്‍ ആ ചര്‍ച്ച തട്ടികൂട്ടിയത് തന്നെ ആ വിഷ ജന്തുക്കള്‍ക്ക് വേണ്ടിയാണോന്നു തോന്നിപ്പോവും,അവതാരകന്‍ തന്നെ ചിലപ്പോള്‍ അവരിലൊരാളായി മാറുന്നു.
                 നമുക്ക് വേണ്ടത് നമയുടെ മഴത്തുള്ളികള്‍ ചേര്‍ന്ന്ള്ള അരുവികളും പുഴകളും സമുദ്രവുമാണ്‌ ,പക്ഷെ ഇവിടെ എന്തുകൊണ്ടോ വറ്റിവരളുന്ന പുഴകളെ പോലെ മനുഷ്യരുടെ മനസ്സുകളില്‍ നിന്നും നന്മയുടെയും നനവുകള്‍ വറ്റിക്കൊണ്ടിരിക്കുന്നു.
              ഓരോ മനുഷ്യരും അവരവരുടെ വിസ്വോസങ്ങളില്‍ അടിയുറച്ചു നില്‍ക്കട്ടെ അതില്‍ നിറയെ നന്മയെ ഒള്ളു, ആ വിശ്വോസങ്ങളില്‍ നിന്നും മാറി വിദ്ധ്വോസങ്ങളിലേക്ക് പോവുമ്പോഴാണ് നന്മകള്‍ നശിക്കുന്നത്.
   മതവിശ്വോസത്തിലെക്ക് ചര്‍ച്ചകള്‍ നടത്തി രണ്ടു ആടുകളെ തമ്മിലടിപ്പിച്ചു ചോരകുടിച്ച കുറുക്കന്‍റെ പിന്‍തലമുറക്കാരാവുകയാണ് ചാനലുകാര്‍,അനുദിനം കാഴ്ചക്കാര്‍ കുറഞ്ഞു വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ പഴറ്റുന്ന തന്ത്രമാവാം ഇത് അതിനു വേണ്ടി അറിഞ്ഞോ അറിയാതയോ ചിലര്‍ ചാനലില്‍ തല കാണിക്കാന്‍ കിട്ടുന്ന ആവശരം പാഴാക്കുന്നുമില്ല.
         കിണറ്റിലെ തവളകളെ പോലെയാണ് ഇപ്പോഴും ചാനലുകള്‍ അവര്‍ക്കറിയുന്നത് മതവും രാഷ്ട്രീയവും മാത്രം അതിനു ചുറ്റും അവര്‍ വട്ടം കറങ്ങുന്നു അതില്‍ എങ്ങനെ മുറിവുണ്ടാക്കി വിഷം പുരട്ടാം എന്ന് ഊണിലും ഉറക്കിലും അവര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നു, ഇതിനുമപ്പുറം ഒരു ലോകമുണ്ട് അവിടെ വളര്‍ന്നു വരുന്ന ഒരു തലമുറയുണ്ട് അവര്‍ നന്മയുടെ വിത്തു പാകാനും അവരുടെ ലക്ഷ്യം നിറവേറുവാനും ആഗ്രഹിക്കുന്നു എന്നൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്
                                                                        സെലസ് പറവന്നൂര്‍
--------------------------------------------------------------------------------------------------------------------------------------------------