നേര്‍വഴി

നിസ്ക്കാരത്തിലേക്ക് വരൂ വിജയതിലേക്കും
ജീവിതപ്രയാസങ്ങളില്‍ ലക്ഷ്യമില്ലാതെ അലയേണ്ട ഒന്നാണോ നമ്മുടെ മനസ്സ് ? മനസ്സിന് ആശ്വാസം നല്‍കാനും സുരക്ഷ നല്‍കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമില്ലേ ?

മനുഷ്യന്‍ പൊതുവേ ദുര്‍ബലനാണ്, അവന്‍ എത്ര ശക്താനാണെന്ന് വാദിച്ചാലും. ഏകനായിരിക്കുമ്പോഴെല്ലാം നിരാശയും ജീവിതത്തിലെ അനിശ്ചതത്വവും അവനെ വല്ലാതെ അലോസരപ്പെടുത്തും. മുന്നോട്ട്‌പോക്കിനിടയില്‍ രണ്ടു ശാഖകളുള്ള പാതയിലെത്തി ഏത് തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ അവന്‍ പകച്ച് നില്‍ക്കും. തെറ്റായ പാതയാണ് അവന്‍ തെരഞ്ഞെടുത്തതെങ്കില്‍ ലക്ഷ്യത്തിലെത്താനാവാതെ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം ദുര്‍ഘടസന്ധിയില്‍ അകപ്പെടും. ഉത്തമമായ ഒരു മാര്‍ഗദര്‍ശനത്തിന്റെ അഭാവത്തില്‍ യാത്ര തുടങ്ങിയതാണ് ഇതിനൊക്കെ കാരണം.

ശരിയായ തെരഞ്ഞെടുപ്പിന് പ്രചോദിപ്പിക്കുന്ന, സത്യത്തിലേക്ക് ആനയിക്കുന്ന ഒരു സഹായിയുടെ ആവശ്യം തീര്‍ച്ചയായും മനുഷ്യനുണ്ട്. മനുഷ്യശരീരത്തിന് എപ്പോഴും അസ്വസ്ഥതകള്‍ ബാധിക്കാം. ഏത് ഭാഗത്ത് ആക്രമണമുണ്ടായേക്കാവുന്ന ഒരു തുറന്ന പട്ടണംപോലെയാണത്. മനുഷ്യന്‍ ഇക്കാര്യം ചിന്തിക്കുകയാണെങ്കില്‍, അവന്റെ ശരീരത്തിലെ ഓരോ ആറ്റവും ഒരു മഹാവ്യാധിയിലേക്കുള്ള പ്രവേശനമാര്‍ഗമായേക്കാമെന്ന് അവന് ബോധ്യപ്പെടും.

യഥാര്‍ഥത്തില്‍, പ്രയാസകരമായ ഇത്തരം അവസ്ഥകളില്‍ നിന്ന് മോചനം ലഭിക്കാനും ജീവിതം സമാധാനപരവും അനുഗ്രഹീതമാക്കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമുണ്ട്. ആ സ്രഷ്ടാവുമായി നമുക്ക് ആത്മബന്ധം ഉണ്ടാവേണ്ടതുണ്ട്.

നമസ്‌കാരം വിശ്വാസിക്ക് അത്തരമൊരു ദൈവിക തണലും ആശ്വാസവുമാണ് നല്‍കുന്നത്. ഒരു ദിവസത്തെ ഓട്ടത്തിനിടയില്‍ കരുണാവാരിധിയായ റബ്ബിന് വേണ്ടി വിശ്വാസി അഞ്ച് തവണ നില്‍ക്കുന്നു; നിശ്ചിത സമയങ്ങളില്‍. തുറന്ന ഹൃദയത്തോടെ തങ്ങളുടെ രക്ഷിതാവിനെ അഭിമുഖീകരിക്കുകയും അവനോട് നേരിട്ട് സംവദിക്കുകയുമാണ് അവിടെ വിശ്വാസി. റബ്ബിന്റെ മഹത്വത്തെ വാഴ്ത്തിയും സ്തുതിച്ചുമാണ് വിശ്വാസി നമസ്‌കാരം തുടങ്ങുന്നത്. പിന്നീട് അവന്റെ സഹായത്തില്‍ മാത്രം പ്രതീക്ഷയര്‍പിച്ച് അനുഗ്രഹങ്ങള്‍ തേടലായി; ഒപ്പം ദുര്‍മാര്‍ഗങ്ങളില്‍ നിന്ന് അകറ്റണമേയെന്ന പ്രാര്‍ഥനയും. അല്ലാഹുവിന്റെ പരമമായ ജ്ഞാനത്തെ അപേക്ഷിച്ച് തന്റെ അറിവ് അങ്ങേയറ്റം പരിമിതമാണെന്നും അവന്റെ വിശ്വശക്തി തന്റെ പരിമിത ശക്തിയേക്കാള്‍ ബൃഹത്താണെന്നും വിശ്വാസി അപ്പോഴെല്ലാം മനസ്സില്‍ ഊട്ടിയുറപ്പിക്കും.

ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നതായി നബി(സ) പറയുന്നു: നമസ്‌കാരം നമുക്കും നമ്മുടെ ദാസനുമിടയില്‍ രണ്ടാം പകുത്തിരിക്കുന്നു. ദാസന്‍ സര്‍വസ്തുതിയും സര്‍വലോകനാഥനായ അല്ലാഹുവിന്നാകുന്നു എന്നു പറയുമ്പോള്‍ അല്ലാഹു പറയും: 'എന്റെ ദാസന്‍ എന്നെ സ്തുതിച്ചിരിക്കുന്നു.' അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: 'എന്റെ ദാസന്‍ എന്നെ പ്രശംസിച്ചിരിക്കുന്നു.' പ്രതിഫലദിനത്തിന്റെ ഉടമസ്ഥന്‍ എന്നു ദാസന്‍ പറയുമ്പോള്‍ അല്ലാഹു പറയും: 'എന്റെ ദാസന്‍ എന്നെ പ്രകീര്‍ത്തിച്ചിരിക്കുന്നു. 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം സഹായമര്‍ഥിക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: 'ഞാനും എന്റെ ദാസനും തമ്മിലുള്ള ബന്ധം ഇതാണ്.' ദാസന്‍, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കേണമേ എന്നു പറയുമ്പോള്‍ അല്ലാഹു പറയും: 'അത് എന്റെ ദാസന്നുള്ളതാണ്; എന്റെ ദാസന്ന് അവന്‍ ചോദിച്ചതുണ്ട്.'
അഥവാ നമസ്‌കരിക്കുന്ന വിശ്വാസിയില്‍ നിന്ന് അല്ലാഹു അകലെയല്ല. മറിച്ച്, അവന് മറുപടി നല്കിക്കൊണ്ടേയിരിക്കയാണ്.

നമസ്‌കാരവും ആത്മസംസ്‌കരണവും
ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പാച്ചിലിനിടയില്‍ മനുഷ്യന്റെ മനസ്സിന് പലപ്പോഴും ആത്മീയ ശോഷണം സംഭവിച്ചേക്കാം. നിരാശയുടെ കറുത്ത ധൂമപടലങ്ങള്‍ അതിനെ ആവരണം ചെയ്‌തേക്കാം. ഈ സന്ദര്‍ത്തില്‍ തീര്‍ച്ചയായും അവന്‍ തന്റെ മനസ്സിനെ അതിന്റെ സ്വാഭാവിക വിശുദ്ധിയിലേക്ക് കൊണ്ടുവരാനാഗ്രഹിക്കും. നമസ്‌കാരമാണ് മനസ്സിനെ കളഞ്ഞുപോയ ആത്മീയവിശുദ്ധിയിലേക്ക് അവനെ വീണ്ടും ആനയിക്കുന്നത്.
അബൂസഈദില്‍ ഖുദ് രിയ്യ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍(സ) പറയുന്നു:  അഞ്ച് നേരത്തെ നമസ്‌കാരം അവക്കിടയില്‍ ഉണ്ടായേക്കാവുന്ന പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ്. ഒരാളുടെ വീടിനും ജോലസ്ഥലത്തിനുമിടയില്‍ ഒരു നദിയുണ്ടെന്ന് വിചാരിക്കുക. മാലിന്യം പുരണ്ട അദ്ദേഹം ജോലിക്ക് പോവുമ്പോഴെല്ലാം ആ നദിയില്‍ കുളിക്കാറുമുണ്ട്. എങ്കില്‍ അയാളുടെ ശരീരത്തില്‍ എന്തെങ്കിലും മാലിന്യം അവശേഷിക്കുമോ ? ഇതുപോലെയാണ് അഞ്ചുനേരത്തെ നമസ്‌കാരവും. തെറ്റു ചെയ്യുമ്പോഴെല്ലാം നമസ്‌കാരക്കാരന്‍ പാപമോചനത്തിന് അര്‍ഥിക്കുകയും അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു ദിവസത്തിനിടക്ക് അദ്ദേഹത്തിന് സംഭവിച്ചുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നു.

മനുഷ്യരിലധികപേരും നിലനില്‍പിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളിലേര്‍പ്പെടുന്നവരാണ്. അതിനാല്‍തന്നെ സ്വാര്‍ഥത അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അതാവട്ടെ, പലപ്പോഴും അവരിലെ മാനുഷികമായ കരുണ, സ്‌നേഹം, പരക്ഷേമ തല്‍പരത, അലിവ് തുടങ്ങിയ വികരങ്ങളെ കരിച്ചുകളയുന്നു. ഇത്തരം അധമമായി വികാരങ്ങളില്‍ മനുഷ്യനെവിഹരിക്കാന്‍ വിട്ടാല്‍ അത് തീര്‍ച്ചയായും മാനുഷിക മൂല്യങ്ങളെ കാര്‍ന്നുതിന്നും. അത്തരമൊരവസ്ഥയില്ലാതിരിക്കാനാണ്, ആ അധമവികാരത്തെ തച്ചുടക്കാനാണ് അല്ലാഹു നമസ്‌കാരം നിര്‍ണയിച്ചു തന്നിരിക്കുന്നത്.
റസൂല്‍(സ) പറഞ്ഞു: ഓരോ നമസ്‌കാരത്തിനും അല്ലാഹുവിന്റെ ഒരു മലക്ക് വന്ന വിളംബരം ചെയ്യും: ആദമിന്റെ മക്കളേ, നിങ്ങളിലെ പാപചൂടിനെ കെടുത്താന്‍ നമസ്‌കാരത്തിലേക്ക് കടന്നുവരൂ.
ഇബ്‌നു മസ്ഊദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ (പാപച്ചൂടില്‍) എരിഞ്ഞുകൊണ്ടിരിക്കയാണ്, നിങ്ങള്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. അങ്ങനെ നിങ്ങള്‍ സുബ്ഹ് നമസ്‌കരിച്ചാല്‍ ആ പാപങ്ങള്‍ കുറെ നിങ്ങള്‍ കഴുകിക്കളയുകയാണ്. വീണ്ടും നിങ്ങള്‍ പാപച്ചൂടില്‍ എരിയുമ്പോള്‍ ദുഹ് ര്‍ നമസ്‌കരിക്കുന്നു. അപ്പോഴും പാപങ്ങള്‍ കഴുകിക്കളയുന്നു. അസര്‍, മഗ് രിബ്, ഇശാഅ് എന്നിവ നമസ്‌കരിക്കുമ്പോഴെല്ലാം അവക്കിടയിലെ നിങ്ങളുടെ തിന്‍മകളെല്ലാം ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. (ത്വബറാനി).

തിരക്കുപിടിച്ചതും സങ്കീര്‍ണവുമായ ജീവിതത്തിന്റെ മുന്നോട്ടുപോക്കില്‍ മനുഷ്യന് സംഭവിച്ചേക്കാവുന്ന തെറ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്ന മേല്‍ ഹദീസുകള്‍, പാപങ്ങള്‍ക്ക് മേല്‍ നമസ്‌കാരം ചെലുത്തുന്ന, നൈര്‍മല്യവും തികവുറ്റതുമായ സ്വാധീനത്തെക്കുറിച്ചും ഏറെ പറയുന്നു.

നമസ്‌കാരവും മാനസിക ശക്തിയും
മനസ്സ് ഇഹലോകത്തിന്റെ നശ്വര സുഖാനന്ദങ്ങളോട് ഒട്ടിപ്പോവാന്‍ വെമ്പുമ്പോള്‍ നമസ്‌കാരം അതിനെ ശാശ്വത സ്വര്‍ഗീയാനുഗ്രഹങ്ങളിലേക്ക് മാടിവിളിക്കുന്നു. അശ്രദ്ധയും ഭൗതിക ഇടപാടുകളും ദൈവസ്മരണയില്‍നിന്ന് അകറ്റുമ്പോള്‍ നമസ്‌കാരം മനസ്സിനെ അതിന്റെ സ്രഷ്ടാവുമായി കൂട്ടിയിണക്കുന്നു. നമസ്‌കാരം, അത് യഥാവിധം നിര്‍വഹിക്കുന്നവന് നല്‍കുന്ന മാനസിക ശക്തിയെക്കുറിച്ച് അമേരിക്കന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡെയ്ല്‍ കാര്‍നീഷെ പറഞ്ഞതു നോക്കുക: 'തീര്‍ച്ചയായും വലിയ ശാസ്ത്രജ്ഞര്‍ വരെ മതകീയതത്വങ്ങളിലേക്ക് തിരുയുന്നതായാണല്ലോ നാമിപ്പോള്‍ കാണുന്നത്. Man, The Unknown എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവും നോബേല്‍ ജേതാവുമായ ഡോ.അലെക്‌സിസ് കാറല്‍ തന്നെ ഒരിക്കല്‍ Reader's Digest ല്‍ എഴുതിയത് കാണുക: മാനസിക ശക്തി കൈവരിക്കാന്‍ ഉപയുക്തമായ എറ്റവും ശക്തമായ മാര്‍ഗമാണ് നമസ്‌കാരം. ഭൂഗുരുത്വാകര്‍ഷണ ശക്തിയപോലുള്ള ഊര്‍ജവുമാണത്.
പല തരം ചികിത്സകള്‍ നടത്തി പരാജയപ്പെട്ട് അവസാനം ശാന്തമായ നിര്‍വഹണംകൊണ്ട് മാത്രം രോഗാപീഡാവസ്ഥകളില്‍നിന്ന് മോചിതരായ പലരെയും ഒരു ഡോക്ടറെന്ന നിലക്ക് എനിക്കറിയാം. സ്വയം പ്രസരണശക്തിയുള്ള റേഡിയം മൂലകം പോലെ നമസ്‌കാരം സ്വയം ഉത്തേജനവും ഊര്‍ജവും പ്രസരപ്പിക്കുന്ന ആരാധനാ കര്‍മമാണ്. അനന്തമായ ശക്തിവിശേഷങ്ങളുടെ അധിപനായ അല്ലാഹുവില്‍ തന്നെ സ്വയം സമര്‍പിക്കുന്ന നമസ്‌കാരത്തിലൂടെ വിശ്വാസി നേടുന്നത്, എപ്പോഴും കെട്ടുപോകാവുന്ന തന്റെ മാനസിക ഊര്‍ജത്തിന്റെ പരിപോഷണമാണ്. ഈ ലോകത്തെ ചരിപ്പിക്കുന്ന രക്ഷിതാവില്‍ നിന്നുള്ള അനന്തമായ പ്രചോദകശക്തിയിലേക്ക് നാമറിയാതെ നമ്മെ ഇണക്കിച്ചേര്‍ക്കുകയും ചെയ്യുന്നു നമസ്‌കാരത്തില്‍. പ്രപഞ്ചനാഥന്റെ മഹാശക്തിയുടെ ഒരുഭാഗം നമ്മുടെ ആവശ്യങ്ങള്‍ക്കായി അവന്‍ പകുത്തുതരികയാണെന്നും നമുക്ക് തോന്നും. (How to stop Worrying 80).

വേദഗ്രന്ഥം പറയുന്നതു കാണുക: 'എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.' (അല്‍ബഖറ: 182)

ദിനേന ഉണരുമ്പോള്‍ നിങ്ങളുടെ ആദ്യ ചിന്ത പ്രപഞ്ച സ്രഷാടാവിനെക്കുറിച്ചാവുമ്പോള്‍ ദിവസവും മുഴുവന്‍ അവന്റെ സുരക്ഷയും സമാധാനവും നിങ്ങളെ ചൂഴ്ന്ന് നില്‍ക്കുന്നു. ഉണര്‍ച്ചയില്‍ തന്നെ ദൈവസ്മരണ നിലനിര്‍ത്തുന്ന, അല്ലാഹുവില്‍ അഭയവും രക്ഷയും തേടുന്ന നിങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കാന്‍ എങ്ങനെയാവാണ് അല്ലാഹുവിനാവുക. പ്രവാചകന്‍ (സ) പറഞ്ഞല്ലോ: 'ആരെങ്കിലും സുബ്ഹ് നമസ്‌കാരം നിര്‍വഹിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. അവന്റെ സംരക്ഷണത്തെ അതിലംഘിക്കാതിരിക്കുവിന്‍. ആരെങ്കിലും അതിലംഘിക്കാന്‍ ശ്രമിച്ചാല്‍ അല്ലാഹു അവനെ പിടികൂടി നരകത്തിലേക്ക് മൂക്കി കുത്തിയെറിയും.'

അല്ലാഹുവും അവന്റെ ദാസരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഈ ഹദീസില്‍ നമുക്ക് മനസ്സിലാക്കാനാവുന്നു. അല്ലാഹു അവരെ തന്റെ സംരക്ഷണത്തിലേക്ക് ചേര്‍ക്കുക മാത്രമല്ല, അവര്‍ തന്റേതുമാത്രമായി പരിഗണിക്കുകയും ചെയ്യുന്നു. ആ ദാസര്‍ക്ക് നേരെയുള്ള ഏത് അതിക്രമവും തനിക്കെതിരെയുള്ള കയേറ്റമായി അല്ലാഹു സുബ്ഹാനഹു തആല പറയുകയും ചെയ്യുന്നു.
മറ്റൊരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നതായി പ്രവാചകന്‍ (സ) പറഞ്ഞു: 'എന്റെ ഒരു  ഉത്തമ ദാസനോട് ആരെങ്കിലും ശത്രുത പുലര്‍ത്തിയാല്‍ ഞാനവനോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നു. എന്റെ അടിമ ഞാനവനോട് നിര്‍ബന്ധമാക്കിയതിനേക്കാളുപരി എനിക്കിഷ്ടമുള്ള ഒരു കാര്യംകൊണ്ടും എന്നോട് അടുത്തിട്ടില്ലതന്നെ. നിര്‍ബന്ധകര്‍മ്മങ്ങളുടെ പൂരകങ്ങളായ സുകൃതങ്ങള്‍ മൂലം എന്റെ അടിമ എന്നോട് അടുത്തു കൊണ്ടേയിരിക്കുകയും അങ്ങനെ ഞാനവനെ ഇഷ്ടപ്പെടുകയും ചെയ്യും. ഞാനവനെ സ്‌നേഹിച്ചാല്‍ അവന്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ശ്രവണ ശക്തിയും കാണാനാഗ്രഹിക്കുന്ന ദൃഷ്ടിയും  ഗ്രഹിക്കാനുപയോഗിക്കുന്ന കരവും നടക്കാനുപയോഗിക്കുന്ന കാലുമെല്ലാം ഞാനായിരിക്കും. നിശ്ചയം, അവനെന്നോട് ചോദിക്കുന്നപക്ഷം ഞാനവന് നല്‍കും. എന്നോട് അഭയം തേടുന്നപക്ഷം ഞാനവന് അഭയം നല്‍കുക തന്നെ ചെയ്യും' (ബുഖാരി)

നമസ്‌കാരാദി കര്‍മങ്ങളിലൂടെ അല്ലാഹുമായി ഹൃദയബന്ധം സ്ഥാപിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്ന അനുഗ്രഹത്തിന്റെ ആധിക്യത്തെക്കുറിച്ചാണ് മേല്‍ ഹദീസ് സൂചിപിക്കുന്നത്. അത്തരം ഉത്തമ ദാസര്‍ക്ക് അവരുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രയാസം നേരിടുമ്പോള്‍ അല്ലാഹുവിന്റ സ്‌നേഹകരങ്ങളിലേക്ക് സംരക്ഷണത്തിനും രക്ഷക്കുമായി ഓടിയടുക്കും; കൊച്ചുകുട്ടികള്‍ ഭയത്തില്‍ നിന്ന് രക്ഷതേടാന്‍ മാതാപിതാക്കളുടെ മടിത്തട്ടിലേക്ക് ഓടിയടുക്കുന്നതുപോലെ.

ഇക്കാര്യം തന്നെയാണ് ഒരു ഹദീസില്‍ സൂചിപ്പിക്കപ്പെട്ടത്. അതിങ്ങനെ: എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ടാല്‍ നബി(സ) ഉടനെ നമസ്‌കാരത്തിലേക്ക് മുഴുകും.

മനുഷ്യപ്രക്യതിയില്‍ നിലീനമായ അവന്റെ എല്ലാ മാനസിക ആവശ്യങ്ങളെയും നമസ്‌കാരം പൂര്‍ത്തീകരിക്കുന്നു.
ഡെയ്ല്‍ കാര്‍നീഷെ വീണ്ടും എഴുതുന്നു:'എന്തുകൊണ്ടാണ് മതവിശ്വാസം മനുഷ്യന് ശാന്തിയും സമാധാനവും ആത്മവിശ്വാസവും നല്‍കുന്നതെന്ന് നാം ചിന്തിച്ചുനോക്കിയിട്ടുണ്ടോ ? അമേരിക്കന്‍ തത്വശാസ്ത്രജ്ഞനും സൈക്കോളജിസ്റ്റുമായ വില്യം ജെയിംസ് തന്നെ അതിനെക്കുറിച്ച് പറയട്ടെ: 'അത്യന്തം ക്ഷോഭിച്ച തിരമാലകളുള്ള സമുദ്രഭാഗങ്ങള്‍ അന്തര്‍ഭാഗങ്ങള്‍ ഏപ്പോഴും വളരെ ശാന്തമായാണ് കാണപ്പെടുന്നത്. അവ്വിധം യാഥാര്‍ഥ്യങ്ങളെ എറ്റവും മികച്ച രീതിയില്‍ മനസ്സിലാക്കിയ ഒരാള്‍ക്ക് നിമിഷങ്ങളില്‍ തന്നെ തിരമാലകള്‍ പോലെ പലതരം ജീവാതാവസ്ഥകള്‍ അഭിമുഖീകരിച്ചാലും അതയാളെ പ്രയാസത്തിലാക്കില്ല. അയാളെപ്പോഴും ശാന്തനായിരിക്കും.
അഥവാ, ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ശരിയായ ബോധ്യമുള്ള ഒരു യഥാര്‍ഥ സത്യവിശ്വാസി എല്ലായ്‌പോഴും ഉറച്ച മനസ്സുള്ളവനും ശാന്തനും ഏത്് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ കെല്‍പുള്ളവനുമായിരിക്കും.
നിങ്ങള്‍ ദുഃഖിതനാണോ, അല്ലെങ്കില്‍ ഉത്കണഠകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ, എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ദൈവവിശ്വാസത്തില്‍ അഭയം തേടിക്കൂടാ ? ജര്‍മന്‍ തത്വശാസ്ത്രജ്ഞനായ ഇമ്മാനുവല്‍ കാന്റ് പറഞ്ഞതു പോലെ: എന്തുകൊണ്ട് നമുക്ക് ദൈവിക വിശ്വാസം മനസ്സില്‍ കാത്തുസൂക്ഷിച്ചുകൂടാ ? അത്തരമൊരു വിശ്വാസം നമുക്ക് ആവശ്യവുമാണല്ലോ. ലോകത്തെ നിലനിര്‍ത്തുന്ന, അനന്തമായ ശക്തിയുടെ അധിപനായ ദൈവവുമായി നമുക്ക് എന്തുകൊണ്ട് ഒരു ആത്മബന്ധം സൃഷ്ടിച്ചെടുത്തുകൂടാ ?'

ഇതുവായിക്കുന്ന എന്റെ സഹൃദര്‍ ദൈവവിശ്വാസിയോ അതല്ലാത്തവരോ ആയിക്കൊള്ളട്ടെ, അല്ലെങ്കില്‍ വിശ്വാസകാര്യങ്ങളില്‍ സംശയങ്ങള്‍ നിലനിര്‍ത്തുന്നവരോ ആയിക്കൊള്ളട്ടെ, അവര്‍ക്കെല്ലാം തീര്‍ച്ചയായും നമസ്‌കാരത്തില്‍ ഒരുപാട് പ്രയോജനം ചെയ്യും. കാരണമതിന് ഒരു പ്രാക്റ്റിക്കല്‍ സ്വഭാവമാണുള്ളത്.
പ്രാക്റ്റിക്കല്‍ എന്നാല്‍ ഞാനുദ്ദേശിച്ചത്, വിശ്വാസിയോ അവിശ്വാസിയോ ആയ എല്ലാം മനുഷ്യന്റെയും മുന്ന് മാനസികമായ ആവശ്യങ്ങളെ നമസ്‌കാരം പൂര്‍ത്തീകരിച്ചു തരുന്നവെന്നതാണ്. അവ താഴെ:

1. നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നതും പ്രയാസപ്പെടുത്തുന്നതുമായ കാര്യങ്ങളെ വാക്കുകളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ നമസ്‌കാരമാണ് നമ്മെ സഹായിക്കുന്നത്. അവ്യക്തവും കൃത്യമായ ധാരണയില്ലാത്തതുമായ ഒരു പ്രശ്‌നത്തെ അഭിമൂഖീകരിക്കാന്‍ പലപ്പോഴും അസാധ്യമാണ്. നമസ്‌കാരമാവട്ടെ നമ്മുടെ പ്രയാസങ്ങളെ ഒരു വെള്ള പേപ്പറില്‍ എഴുതുന്നത് പോലെയാണ്. തീര്‍ച്ചയായും നമ്മുടെ ഒരു പ്രയാസത്തില്‍ നമുക്ക് സഹായം ആവശ്യമാണെങ്കില്‍ -അത് ദൈവത്തില്‍ നിന്നാണെങ്കിലും- നാമതിലെ വാക്കുകളിലേക്ക് മാറ്റിയെഴുതേണ്ടതുണ്ട്.

2. മനസ്സിന്റെ വേദനകളെ പങ്കുവെക്കാനുള്ള മാനസികാവസ്ഥയിലേക്ക് നമസ്‌കാരം നമ്മെ ഉയര്‍ത്തും. പിന്നെയവിടെ ഏകാന്തതയുടെ അന്തരീക്ഷമുണ്ടാവില്ല. നമ്മില്‍ പലര്‍ക്കും എത്ര വലിയ വിഷമമുണ്ടായാലും അത് സഹിക്കാനുള്ള മനക്കരുത്തുണ്ടാവും. ചില പ്രയാസങ്ങള്‍, മറ്റാരോടും പങ്കുവെക്കാന്‍ സാധിക്കാത്ത വിധം തീര്‍ത്തും വൈയക്തികമായിരിക്കും. ഈ സന്ദര്‍ഭങ്ങളിലെല്ലാം നമസ്‌കാരമാണ് നമുക്ക് ഏറെ ആശ്വാമാവേണ്ടത്. മാനസിക പിരുമുറുക്കം അനുഭവിക്കുന്ന എല്ലാവര്‍ക്കും മനഃശാസ്ത്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഒരേ ഒരു ചികിത്സ, നിങ്ങള്‍ നിങ്ങളുടെ വേദനകള്‍ അടുത്തവരുമായി പങ്കുവെക്കുകയെന്നാണ്. ഇനി നമ്മുടെ പ്രയാസങ്ങള്‍ പറയാന്‍ ആരുമില്ലെങ്കില്‍ എന്തിന് മടിക്കണം, നമുക്ക് അല്ലാഹുവിനോട് പറയാമല്ലോ.

3. നമസ്‌കാരം തീര്‍ച്ചയായും കര്‍മനിരതനാവാനുള്ള ഒരു തരം ശക്തി ഉളവാക്കുന്നുണ്ട്. കര്‍മനൈരന്തര്യത്തിനുള്ള പ്രാഥമിക ഘട്ടവുമാണത്. എന്തെങ്കിലും ഒരു പ്രയോജനം ലഭിക്കാതെ ഒരാളും ദിവസേന നമസ്‌കാരം നിര്‍വഹിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഡോ.അലെക്‌സിസ് കാറല്‍ എഴുതിയത് ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ : മാനസിക ശക്തി കൈവരിക്കാന്‍ ഉപയുക്തമായ എറ്റവും ശക്തമായ മാര്‍ഗമാണ് നമസ്‌കാരം.

ചുരുക്കത്തില്‍, അല്ലാഹു അതിരറ്റ വാത്സല്യത്തോടയും സ്‌നേഹത്തോടെയും സൃഷ്ടികളോട് പറയുന്നതിപ്രകാരമാണ് : നിങ്ങള്‍ നിങ്ങളുടെ പരിമിതമായ കഴിവിനെ വല്ലാതെ ആശ്രയിക്കരുത്. ആ കഴിവിനെ നിങ്ങള്‍ അതിരുകവിഞ്ഞ രീതിയില്‍ അവലംബിച്ചാല്‍ ദൈവികമായ സന്‍മാര്‍ഗത്തില്‍ നിന്ന് നിങ്ങള്‍ അകറ്റപ്പെടും. സ്വന്തം ദൗര്‍ബല്യത്തിന്റെയു അജ്ഞതയുടെയും ഇരുണ്ട അറകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും. അതിനാല്‍ വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിലാണ് ശക്തി തേടേണ്ടത്.

ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നത് കാണുക: എന്റെ സൃഷ്ടികളേ, നിങ്ങള്‍ നാം വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കിയവരല്ലാത്ത എല്ലാവരും തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ എന്റെ സന്മാര്‍ഗം തേടുക. തീര്‍ച്ചയായും നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങള്‍ നാം ഭക്ഷണം നല്‍കിയവരല്ലാത്ത എല്ലാവരും വല്ലാതെ വിശപ്പനുഭവിക്കുന്നവരാണ്. അതിനാല്‍ നിങ്ങള്‍ നമ്മോട് ആഹാരം തേടുക, നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം ഉടുപ്പിച്ചവരല്ലാത്ത എല്ലാവരും വിവസ്ത്രരാണ്. അതിനാല്‍ നിങ്ങള്‍ നമ്മോട് വസ്ത്രം ചോദിക്കുക, നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ പലര്‍ക്കും രാപകലുകളില്‍ വീഴ്ചകളും തെറ്റുകുറ്റങ്ങളും സംഭവിക്കുന്നവരാണ്. നാമാവട്ടെ എല്ലാം തെറ്റുകുറ്റങ്ങളും പൊറുത്തുകൊടുക്കുന്നവനും. അതിനാല്‍ നിങ്ങള്‍ മാപ്പപേക്ഷിക്കുക, നാം മാപ്പ് നല്‍കുന്നതാണ് (മുസ് ലിം).

അതിനാല്‍, അല്ലാഹുവിന്റെ സന്മാര്‍ഗത്തില്‍ വഴിതെറ്റിപ്പോയവരെ അവനിലേക്ക് അടുപ്പിക്കാനും സര്‍വാതിശായിയായ അവന്റെ  ശക്തികൊണ്ട് അവരുടെ മനസ്സിനെ ഊര്‍ജസ്വലമാക്കാനും ആത്മാര്‍ഥതയോടെ വിശ്വാസികള്‍ കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്ന്. ഇത് വായിക്കുന്ന സഹൃദയര്‍ക്ക് അത്തരമൊരു മാനസികാവസ്ഥ വന്നിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

(ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ Renew Your Life  എന്ന് പുസ്തകത്തിലെ ഒരു അധ്യായം)

വിവ: എസ്. അബ്ദുല്‍ജലീല്‍
____________________________________________________________-

ദുനിയാവും,ആഖിറവും
ആഖിറത്ത് അഥവാ പരലോകം, മറുലോകം എന്നുപറയുന്നത് ഈ ദുന്‍യാവില്‍ മനസ്സിലാക്കപ്പെടാത്ത ഒരു കാര്യമാണ്. ഒരാള്‍ തന്റെ ഭാവിയെക്കുറിച്ച് പറയുകയും അതിനു വേണ്ടി സജ്ജമാകുന്നതു പോലെയാണത്. എന്നാല്‍ ഭാവിക്കു വേണ്ടി തയ്യാറാകുമ്പോള്‍ തന്നെയും നമ്മുടെ വര്‍ത്തമാനത്തെക്കുറിച്ചും നമ്മുടെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും നാം മറക്കണം എന്നല്ല ആ പറഞ്ഞതിന്റെ അര്‍ത്ഥം. ജീവിക്കുന്ന ലോകത്തെ മറന്നുകൊണ്ട് മറ്റൊരു ലോകത്തിനു വേണ്ടി പണിയെടുക്കുക എന്നത് യുക്തിയല്ലല്ലോ.

എന്നാല്‍ ഇസ്‌ലാമിക പ്രബോധകരില്‍ ചിലര്‍ ഈ യാഥാര്‍ത്ഥ്യം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു. ഇസ്‌ലാമിക പ്രബോധനത്തിലും മുസ്‌ലിം സമൂഹത്തിലും ഇത് നന്‍മയേക്കാള്‍ ദോഷമാണുണ്ടാക്കുന്നത്.
വിശ്വാസികളുടെ മനസ്സില്‍ ദുന്‍യാവ് ദീനിന്റെ ശത്രുവാണെന്ന മിഥ്യബോധം സ്ഥാനം പിടിക്കുകയും ദുന്‍യാവിലെ പല ഉത്തരവാദിത്ത്വങ്ങളും പൂര്‍ത്തീകരിക്കപ്പെടാതെ പോകുകയും ചെയ്യും. ഒരാള്‍ ഈ ദുന്‍യാവില്‍ ജീവിച്ചാലല്ലാതെ തഖ്‌വ എന്ന യാഥാര്‍ത്ഥ്യത്തിലേക്കു എത്തിച്ചേരാന്‍ സാധ്യമല്ല. ഇതുമൂലം ധനസമ്പാദനത്തിലും കുടുംബബന്ധത്തിലും അവന്‍ അസ്വസ്ഥനാകും. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ഭൗതികനിയമങ്ങളെ കുറിച്ചും പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ ഭൗതിക സൃഷ്ടിപ്പിനെക്കുറിച്ചു മനസ്സിലാക്കാത്ത ഒരാള്‍ വിഡ്ഢികളുടെ ലോകത്തായിരിക്കും ജീവിക്കുക. ഇങ്ങനെ ദുന്‍യാവിനെ പാടെ അവഗണിച്ച് ആഖിറത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വീക്ഷണം നമ്മുടെ ഒരുപാട് മുസ്‌ലിം തലമുറകളെ നാശത്തിലകപ്പെടുത്തിയിട്ടുണ്ട്. അവര്‍ ദീനിനെ മനസ്സിലാക്കിയുമില്ല തന്‍മൂലം ദുന്‍യാവ് നേടാനുമായില്ല. ഇന്നത്തെ ആഗോള മുസ് ലിംകളുടെ സാംസ്‌ക്കാരിക നാഗരികരംഗത്തെ പതിതാവസ്ഥയുടെ കാരണം ഈ വീക്ഷണമാണ്.

ദീനുല്‍ ഇസ്‌ലാം ആഖിറത്തുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ വിശ്വാസികളെ ഉണര്‍ത്തുകയും അതിനുവേണ്ടി സദാ പണിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ നിരാകരിക്കുകയല്ല ഞാന്‍. സ്വര്‍ഗത്തെ കുറിച്ചുള്ള നല്ല പ്രതീക്ഷകളും നരകത്തെ സംബന്ധിച്ചുള്ള ഭയവും അതില്‍ നിന്ന് രക്ഷ നേടാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങളും വേണ്ടെന്നല്ല ഞാന്‍ പറയുന്നത്. മനുഷ്യന്റെ ജന്‍മവാസനകളെ മെരുക്കിയെടുക്കാനും സ്വേച്ഛകള്‍ക്ക് കടിഞ്ഞാണിടാനുമാണ് ഇസ്‌ലാമിന്റെ ഇത്തരത്തിലുള്ള താക്കീതുകളും മുന്നറിയിപ്പുകളും. ക്ഷണിക ജീവിതത്തില്‍ അതിരുകവിയാതിരിക്കാനും പാരത്രിക ജീവിതത്തെ മറക്കാതിരിക്കാനുമാണ്. മണ്ണിനോടു ചേര്‍ന്നു നില്‍ക്കുന്ന അവന്റെ മനുഷ്യ പ്രകൃതത്തില്‍ നിന്ന് ആത്മീയതയുടെ ഉല്‍കൃഷ്ടതയിലേക്കു ഉയര്‍ത്തുന്നതിനു വേണ്ടിയാണത്. എന്നെന്നും നിലനില്‍ക്കുന്ന ഒരു നിത്യജീവിതത്തെ കുറിച്ച് അവന്റെ അകക്കണ്ണു തുറപ്പിക്കാന്‍ വേണ്ടിയാണിതെല്ലാം.

ദുന്‍യാവിനെകുറിച്ച അജ്ഞത, ഭൂമിക്കുമപ്പുറം ഉപരിലോകത്തെ കുറിച്ച അപരിചിതത്വം, ഇഹലോകഭോഗങ്ങള്‍ക്കുമേല്‍ കടിഞ്ഞാണില്ലായ്മ തുടങ്ങിയവ തഖ്‌വയുടെ ലക്ഷണങ്ങളല്ല. ദീനിന് ദോഷം ചെയ്യുന്ന  ചിന്തകളുടെ തുടക്കമെന്നേ ഇതിനെ കാണാന്‍ കഴിയൂ. ദീനിന്റെ പല അധ്യാപനങ്ങള്‍ക്കും വിരുദ്ധമാണ് ദുന്‍യാവിനെ അവഗണിക്കുക എന്നത്. പരലോകത്തേക്ക് നേരെ എത്തിപ്പെടാനുള്ള ചവിട്ടുപടികളാണ് ദുന്‍യാവ്. അല്ലാഹു ഈ ദുന്‍യാവില്‍ ഒരു മനുഷ്യന് ഒരുക്കി വച്ചിരിക്കുന്ന കാര്യങ്ങള്‍ അവന്‍ പ്രയോജനപ്പെടുത്താതിരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിരസിക്കലാണ്.

ഒരിക്കല്‍ ഒരു ഖത്വീബ് സൂറതുത്തകാസുര്‍ വിശദീകരിച്ചുകൊണ്ടു പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു. വേറെയും പ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ ഭൗതിക ലോകത്ത് ജനങ്ങള്‍ വിരക്തിയോടെ ജീവിക്കണമെന്ന്  അദ്ദേഹം സമര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഭൗതിക ജീവിതത്തില്‍ സംതൃപ്തി നേടുകയോ ഭൗതിക ജീവിതത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയോ അല്ല ചെയ്യേണ്ടത് ജീവിതത്തെ കുടുസ്സാക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. തീര്‍ച്ചയായും വെള്ളിയുടെയും സ്വര്‍ണ്ണത്തിന്റെയും പാത്രങ്ങളില്‍ ഭക്ഷിക്കരുതെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷണം തന്നെ  ഒപ്പിക്കാന്‍ പാടുപെടുന്ന പാവപ്പെട്ടവരുടെയും കൂലിപ്പണിക്കാരുടെയും മുന്നില്‍ നിങ്ങള്‍ സ്വര്‍ണ്ണത്തളികയില്‍ ഭക്ഷണം കഴിക്കരുതെന്ന് പറയേണ്ട ആവശ്യമുണ്ടോ? ഭാര്യമാര്‍ക്കിടയില്‍ നീതി പൂലര്‍ത്തണമെന്നത്് ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. എന്നാല്‍ കാലങ്ങളായി തടവില്‍ കഴിയുന്ന തടവുപുള്ളികള്‍ക്ക് ഈ ഉപദേശം നല്‍കുന്നത് ഏവരെയും ചിരിപ്പിക്കും. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇസ്‌ലാമിന്റെ ഭൗതിക ജീവിതത്തോടുള്ള കാഴ്ചപ്പാട് എന്താണെന്ന് അവര്‍ നന്നായി മനസ്സിലാക്കണം. അതിനവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കണം. ജീവിതത്തിന്റെ അവസ്ഥകള്‍ ഗ്രഹിക്കേണ്ട കാര്യത്തില്‍ സമൂഹത്തിലെ സമ്പന്നരും ദരിദ്രരും തുല്യരാണ്. അവരില്‍ ചിലര്‍ക്ക് ധനം കൂടുതലുണ്ടായാലും മറ്റു ചിലര്‍ക്ക് സമ്പത്തു കുറഞ്ഞു പോയാലും ശരി. അവര്‍ക്ക് ജീവിതത്തെ കുറിച്ച് ശരിയായ കാഴ്ചപ്പാടാണ് ലഭിക്കേണ്ടത്. പരസ്പരം പെരുമ നടിക്കല്‍ നിങ്ങളെ നാശത്തിലാക്കിയിരിക്കുന്നു. ധാരാളിത്തം നിങ്ങളെ നശിപ്പിച്ചിരിക്കുന്നു എന്ന ഖുര്‍ആന്റെ പരാമര്‍ശം പണം സമ്പാദിക്കാനുള്ള അനുവദനീയമായ മാര്‍ഗങ്ങള്‍ വിട്ട് തെറ്റായ രീതിയില്‍ പണം സമ്പാദിക്കാനും അതില്‍ മറ്റുള്ളവരുമായി മത്സരിക്കാന്‍ കാണിക്കുന്ന വ്യഗ്രതയെയുമാണ് അപലപിക്കുന്നത്. ഭ്രാന്തമായ അവസ്ഥയില്‍ പണത്തിനു പിന്നാലെയുള്ള പരക്കം പാച്ചില്‍ നിന്ദ്യമാണെന്നാണ് ഇതുകൊണ്ട് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. അത് തീര്‍ച്ചയായും ഈ ദുന്‍യാവിനോടുള്ള അടങ്ങാത്ത പ്രേമവും ഭൗതികതയുടെ അടിമയായിത്തീരലുമാണ്.

എന്നാല്‍ ധനത്തിനോടുള്ള ഇസ്‌ലാമിന്റെ നിലപാട് അങ്ങേയറ്റം പ്രതിലോമകരമാണെന്ന് ഈ അധ്യായം അര്‍ത്ഥമാക്കുന്നില്ല.  കാരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ മറ്റൊരിടത്ത് പറയുന്നു:'അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന്നാധാരമാക്കി വച്ചിട്ടുള്ള സമ്പത്ത് നിങ്ങള്‍ മൂഡന്‍മാരെ ഏല്‍പ്പിക്കരുത്. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് ഉണ്ണാനും ഉടുക്കാനും നല്‍കുക. അവരോടു നല്ല വാക്കു പറയുകയും ചെയ്യുക.' (സൂറതുന്നിസാഅ്-5)

അതിനാല്‍ പണം സമ്പാദിക്കുന്നതും അത് വര്‍ധിപ്പിക്കുന്നതും സത്യവിശ്വാസിയുടെ അവകാശം തന്നെയാണ്. എന്നാല്‍ അത് ഒരു വിശ്വാസിയെ അവന്റെ ബാധ്യതകളില്‍ നിന്നു തടയുന്നതാവരുത് എന്നുമാത്രമല്ല അതിനെ സംരക്ഷിക്കുന്നതാവണം. ഈ ആയത് ആഖിറതിനെ അവഗണിക്കുന്നുവെന്നു പറയാന്‍ കഴിയില്ല. മറിച്ച് ഭൗതിക ലോകത്തെ അവഗണിക്കുന്നില്ലെന്നു മാത്രം.ഇതിലൂടെ ഭൗതിക ലോകത്തോടു വിരക്തി കാണിക്കരുതെന്നു ആവശ്യപ്പെടുകയാണ് . സൂറതുത്തകാസുറിന്റെ അവസാനത്തില്‍ അല്ലാഹു പറയുന്നു.'ഒരിക്കലുമല്ല, അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്. ഒരിക്കലുമല്ല അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്'. (തകാസുര്‍ 3, 4)

ഇവിടെ ആഖിറത് എന്നാല്‍ ദുന്‍യാവിനെ അവഗണിക്കലല്ല. ചിലര്‍ കരുതുന്നതു പോലെ ഭൗതിക ജീവിതത്തില്‍ നിന്നു മുഖം തിരിക്കലുമല്ല.  ഖാറൂന് സമ്പത്തുണ്ടായതുപോലെ ഒരുപക്ഷേ ഇസ്‌ലാംസമ്പത്തുണ്ടാവുന്നതിനെ നിര്‍ബന്ധിച്ചേക്കാം. എന്നാല്‍ ഖാറൂന്റെ അഹങ്കാരവും അവന്റെ പിശുക്കും നിനക്കു ഉണ്ടായിക്കൂടാ. അവനെപ്പോലെ കുഴപ്പക്കാരനാകരുതെന്ന് ചുരുക്കം.
------------------------------------------------------------------------------------------------