അടുക്കള

-------------------------------------------------------------------------------------------------------

ഉണ്ണിയപ്പം

ആവശ്യമുള്ള സാധനങ്ങൾ
പുട്ടിനു തയ്‌യാറാക്കിയ അരിപ്പൊടി വലിയ കണ്ണുള്ള അരിപ്പയിൽ തെള്ളിയത്‌ - ഒരു കപ്പ്‌
പാളയൻകോടൻപഴം - നാലെണ്ണം (ഞെരടുക)
ശർക്കര (അൽപ്പം വെള്ളം ചേർത്ത്‌ ഉരുക്കി അരിച്ച്‌ പാനിയാക്കുക) - 100 ഗ്രാം
പഞ്ചസാര - ഒരു ഡിസേർട്ട്‌ സ്‌പൂൺ
സോഡാ ഉപ്പ്‌ - ഒരു നുള്ള്‌
ജീരകപ്പൊടി, ഏലയ്‌ക്കാപ്പൊടി - ഒരു നുള്ള്‌ വീതം
എണ്ണ - വറുക്കാനാവശ്യത്തിന്‌
തയാറാക്കുന്നവിധം
അരിപ്പൊടി, പാളയൻകോടൻപഴവും ശർക്കരപ്പാനിയും പഞ്ചസാരയും ചേർത്ത്‌ ഇഡ്‌ഡലിമാവിന്റെ പരുവത്തിൽ കലക്കണം. സോഡ ഉപ്പുചേർത്ത്‌ ഇളക്കണം . ഇത്‌ ഒരു മണിക്കൂർ വയ്‌ക്കുക. ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ഒഴിച്ച്‌ കായുന്പോൾ മാവ്‌ ചെറിയ സ്‌പൂൺകൊണ്ട്‌ കോരിയൊഴിച്ച്‌ വറുത്തെടുക്കുക. ഉണ്ണിയപ്പം റെഡി

തുട്ട്‌ ദോശ

ആവശ്യമുള്ള സാധനങ്ങൾ
ദോശമാവ്‌ - 1 കപ്പ്‌
നെയ്‌യ്‌ - 2 ടേബിൾസ്‌പൂൺ
ചട്‌നിപ്പൊടി - 2 ടേബിൾസ്‌പൂൺ
തയാറാക്കുന്നവിധം
നോൺസ്‌റ്റിക്ക്‌ പാനിൽ ദോശമാവ്‌ നാണയത്തിന്റെ വലുപ്പത്തിൽ ഒഴിച്ച്‌ വെള്ളം വലിയുന്പോൾ ഓരോ തുള്ളി നെയ്‌യ്‌ വീതം ഒഴിച്ച്‌ മുകളിൽ ചട്‌നിപ്പൊടി തൂവുക. തിരിച്ചിട്ട്‌ മൂപ്പിച്ച്‌ വാങ്ങുക.

കുന്പിൾ അപ്പം

ആവശ്യമുള്ള സാധനങ്ങൾ
ചക്ക വിളയിച്ചത്‌ - ഒരു കപ്പ്‌
വറുത്ത അരിപ്പൊടി - ഒരു കപ്പ്‌
തേങ്ങ ചിരകിയത്‌ - ഒന്നരക്കപ്പ്‌
ജീരകം - ഒരു നുള്ള്‌
ഏലയ്‌ക്ക പൊടിച്ചത്‌ - 2 എണ്ണം
തയാറാക്കുന്നവിധം
എല്ലാ ചേരുവകളും ഒരുമിച്ച്‌ കുഴച്ച്‌ വയ്‌ക്കുക. മധുരം വേണമെങ്കിൽ കുറച്ച്‌ ശർക്കര ഉരുക്കി അരിച്ച്‌ ചേർക്കാം അല്ലെങ്കിൽ 2 ടേബിൾസ്‌പൂൺ പഞ്ചസാര ചേർത്താലും മതി. വഴനയില കോട്ടി കുറേശ്ശെ മാവ്‌ വാരിവച്ച്‌ ഇലയുടെ ഞെട്ടുള്ള വശം മടക്കി കുത്തി ആവിയിൽവച്ച്‌ വേവിക്കണം. ഒരു ദിവസം കഴിഞ്ഞ്‌ ഉപയോഗിക്കുക.

ശർക്കര ഗോതന്പട

ആവശ്യമുള്ള സാധനങ്ങൾ
ഗോതന്പുപൊടി - ഒരു കപ്പ്‌
തേങ്ങ - അരക്കപ്പ്‌
ശർക്കര - കാൽകപ്പ്‌
ഏലയ്‌ക്കാപ്പൊടി - 1 ടീസ്‌പൂൺ
തയാറാക്കുന്നവിധം
ഗോതന്പുപൊടി കട്ടിയിൽ വെള്ളം അധികം ചേർക്കാതെ കുഴയ്‌ക്കുക. ഇത്‌ ഒരു വാഴയിലയിൽ പരത്തിയെടുക്കുക. തേങ്ങ, ശർക്കര, ഏലയ്‌ക്കാപ്പൊടി എന്നിവ ഒരുമിച്ച്‌ ചേർത്തിളക്കി മാവിൽ നിരത്തുക. ഇല രണ്ടായി മടക്കി ആവിയിൽ വേവിച്ചെടുക്കുക.

സുഖിയൻ

ആവശ്യമുള്ള സാധനങ്ങൾ
ചെറുപയർ വേവിച്ചത്‌ - 2 കപ്പ്‌
ശർക്കര - മുക്കാൽകിലോ
തേങ്ങ ചിരവിയത്‌ - ഒരു തേങ്ങ
ഏലയ്‌ക്ക പൊടിച്ചത്‌ - ഒരു ടീസ്‌പൂൺ
നെയ്‌യ്‌ - ഒന്നര ടീസ്‌പൂൺ
അരിപ്പൊടി - അരക്കപ്പ്‌
മൈദ - അരക്കപ്പ്‌
വെള്ളം, ഉപ്പ്‌ - ആവശ്യത്തിന്‌
എണ്ണ - വറുക്കാൻ ആവശ്യത്തിന്‌
തയാറാക്കുന്നവിധം
ശർക്കര ചീകി അൽപ്പം വെള്ളം ചേർത്ത്‌ ഉരുക്കി പാനിയാക്കുക. ഇത്‌ അരിച്ചശേഷം തേങ്ങ ചേർത്തിളക്കുക. പയർ, നെയ്‌യ്‌, ഏലയ്‌ക്ക എന്നിവയും ചേർത്തിളക്കി ഉരുളകളാക്കുക. അരിപ്പൊടിയും മൈദയും വെള്ളം ചേർത്ത്‌ കലക്കുക. പാകത്തിന്‌ ഉപ്പുചേർത്ത്‌ ഇളക്കുക. ഓരോ ചെറുപയർ ഉരുളയും ഇതിൽ മുക്കി എണ്ണയിൽ വറുത്തുകോരുക. ചൂടോടെ വിളന്പാം.

ശർക്കര കൊഴുക്കട്ട

ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി - 2 കപ്പ്‌
വെള്ളം - 3 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
നെയ്‌യ്‌ - ഒരു ടീസ്‌പൂൺ
ശർക്കര ചീകിയത്‌ - ഒരു കപ്പ്‌
തേങ്ങ - ഒരു കപ്പ്‌
ജീരകം - ഒര ടീസ്‌പൂൺ
ഏലയ്‌ക്കാപ്പൊടി - അരടീസ്‌പൂൺ
തയാറാക്കുന്നവിധം
തേങ്ങ, ശർക്കര, ഏലയ്‌ക്ക, ജീരകം എന്നിവ ഒരുമിച്ചിളക്കിവയ്‌ക്കുക. വെള്ളം ഉപ്പ്‌ ചേർത്ത്‌ തിളപ്പിക്കുക. നെയ്‌യ്‌ ചേർക്കുക. തീ കുറച്ച ശേഷം അരിപ്പൊടി ചേർത്ത്‌ കട്ടകെട്ടാതെ ഇളക്കുക. നല്ല ചൂട്‌ മാറിയശേഷം കുഴയ്‌ക്കുക. ഇതിൽനിന്ന്‌ കുറച്ചുവീതം മാവെടുത്ത്‌ അകത്ത്‌ തേങ്ങക്കൂട്ട്‌ വച്ച്‌ ഉരൂട്ടി ആവിയിൽ പുഴുങ്ങിവയ്‌ക്കുക. ശർക്കര കൊഴുക്കട്ട റെഡി

ഏത്തപ്പഴ വട്ടയപ്പം

ആവശ്യമുള്ള സാധനങ്ങൾ
വട്ടയപ്പത്തിന്റെ മാവ്‌ - രണ്ട്‌ കപ്പ്‌
ഏത്തപ്പഴം - ചെറുത്‌ ഒരെണ്ണം
നെയ്‌യ്‌ - പാകത്തിന്‌
തയാറാക്കുന്നവിധം
വട്ടയപ്പം പുഴുങ്ങാനുള്ള പാത്രത്തിൽ അൽപ്പ നെയ്‌യ്‌ തടവി മാവ്‌ ഒഴിക്കുക. മാവിന്‌ മീതെ ഏത്തപ്പഴം വട്ടത്തിൽ അരിഞ്ഞിടുക. ആവിയിൽ പുഴുങ്ങുക. ശേഷം മുറിച്ച്‌ വിളന്പാം.

പരിപ്പുവട

ആവശ്യമുള്ള സാധനങ്ങൾ
തുവരപ്പരിപ്പ്‌ - ഒരുകപ്പ്‌ ( നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്ത്‌ തരുതരുപ്പായി അരയ്‌ക്കുക)
ഉള്ളി അരിഞ്ഞത്‌ - അരക്കപ്പ്‌
പച്ചമുളക്‌ അരിഞ്ഞത്‌ - ഒരു ടേബിൾസ്‌പൂൺ
ഇഞ്ചി കൊത്തിയരിഞ്ഞത്‌ - ഒരു ടീസ്‌പൂൺ
കറിവേപ്പില അരിഞ്ഞത്‌ - ആവശ്യത്തിന്‌
കായം - അരടീസ്‌പൂൺ
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
ഒരു പാത്രത്തിൽ പരിപ്പ്‌, പച്ചമുളക്‌, ഇഞ്ചി, കറിവേപ്പില, കായം, ഉപ്പ്‌ എന്നിവ ചേർത്തിളക്കുക. ഉരുളകളായി അമർത്തി വടയുടെ രൂപത്തിലാക്കുക. ചൂടായ എണ്ണയിൽ തവിട്ടുനിറം ആകുംവരെ ഇട്ട്‌ മൊരിച്ചെടുക്കുക.

ഉള്ളിവട

ആവശ്യമുള്ള സാധനങ്ങൾ
സവാള - മൂന്നെണ്ണം (നീളത്തിലരിയുക)
പച്ചമുളക്‌ - നാല്‌ (നീളത്തിലരിയുക)
വെളുത്തുള്ളി - ഒരു ടീസ്‌പൂൺ (ചതയ്‌ക്കുക)
നെയ്‌യ്‌ - കാൽടീസ്‌പൂൺ
മുട്ട്‌ - ഒന്ന്‌
ഗരംമസാല - കാൽടീസ്‌പൂൺ
മുളകുപൊടി - കാൽടീസ്‌പൂൺ
അരിപ്പൊടി - ഒരു ടേബിൾസ്‌പൂൺ
കടലപ്പൊടി - രണ്ടു ടേബിൾസ്‌പൂൺ
മഞ്ഞൾപ്പൊടി - കാൽടീസ്‌പൂൺ
കറിവേപ്പില - രണ്ടു കതിർ
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
സവാള, പച്ചമുളക്‌, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, കറിവേപ്പില, ഗരംമസാല, മുളകുപൊടി, മുട്ട, ഉപ്പ്‌ യോജിപ്പിക്കുക. അരിപ്പൊടി, കടലപ്പൊടി ചേർക്കുക. വടപോലെ പരത്തുക. ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

ഏത്തയ്‌ക്കാപ്പം

ആവശ്യമുള്ള സാധനങ്ങൾ
ഏത്തപ്പഴം - ആറെണ്ണം (നീളത്തിൽ മൂന്നായി കീറുക)
മൈദ - അരക്കപ്പ്‌
അരിപ്പൊടി - ഒരു ടേബിൾസ്‌പൂൺ
പഞ്ചസാര - ഒരു ടീസ്‌പൂൺ
ഉപ്പ്‌ - പാകത്തിന്‌
മഞ്ഞൾപ്പൊടി - ഒരു നുള്ള്‌
മുട്ട - ഒരെണ്ണം
ജീരകം - ഒരു ടേബിൾസ്‌പൂൺ
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
മൈദ, അരിപ്പൊടി, പഞ്ചസാര, ഉപ്പ്‌, മഞ്ഞൾപ്പൊടി, മുട്ട, ജീരകം കലക്കുക. ഏത്തപ്പഴം മൈദക്കൂട്ടിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

ഉരുളക്കിഴങ്ങ്‌ ബോണ്ട

ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ്‌ - രണ്ട്‌ കപ്പ്‌ (വേവിച്ച്‌ പൊടിച്ചത്‌)
കടലമാവ്‌ - ഒരു കപ്പ്‌
അരിപ്പൊടി - രണ്ട്‌ ടേബിൾസ്‌പൂൺ
ഉണക്കമുളക്‌ കീറിയത്‌ - നാലെണ്ണം
കടുക്‌ - ഒരു ടീസ്‌പൂൺ
ഉഴുന്നുപരിപ്പ്‌ - ഒരു ടേബിൾസ്‌പൂൺ
മുളകുപൊടി - കാൽ ടീസ്‌പൂൺ
മഞ്ഞൾപ്പൊടി - കാൽടീസ്‌പൂൺ
കായപ്പൊടി - കാൽടീസ്‌പൂൺ
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
ചൂടായ എണ്ണയിൽ കടുക്‌, ഉണക്കമുളക്‌, ഉഴുന്നുപരിപ്പ്‌, മൂപ്പിക്കുക. ഉരുളക്കിഴങ്ങ്‌, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്‌ എന്നിവ ചേർത്തിളക്കുക. തണുത്തശേഷം ഉരുളകളാക്കുക. അരിപ്പൊടിയും കടലമാവും വെള്ളം ചേർത്ത്‌ കലക്കുക. കായപ്പൊടി, ഉപ്പ്‌ എന്നിവ ചേർത്തിളക്കുക. ഉരുളക്കിഴങ്ങിന്റെ ഉരുളകൾ ഇതിൽ മുക്കി വറുത്തെടുക്കുക.

ഉഴുന്നുവട

ആവശ്യമുള്ള സാധനങ്ങൾ
ഉഴുന്ന്‌ - രണ്ടര കപ്പ്‌ (കുതിർത്ത്‌ അരച്ചെടുക്കുക)
സവാള - അരക്കപ്പ്‌ (കൊത്തിയരിയുക)
പച്ചമുളക്‌ - രണ്ട്‌ ടേബിൾസ്‌പൂൺ (അരിയുക)
ഇഞ്ചി - 2 ടേബിൾസ്‌പൂൺ (ചെറുതായരിയുക)
കായപ്പൊടി - കാൽടീസ്‌പൂൺ
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
ഉഴുന്ന്‌, സവാള, പച്ചമുളക്‌, ഇഞ്ചി, കായപ്പൊടി, ഉപ്പ്‌ ചേർത്തിളക്കുക. മാവ്‌ കൂട്ട്‌ കുറേശ്ശെയെടുത്ത്‌ പരത്തി തിളച്ച എണ്ണയിൽ വറുത്ത്‌ കേരുക.

------------------------------------------------------------------------------

കാരറ്റ്‌- മാംഗോ ഡ്രിങ്ക്‌

കാരറ്റ്‌ - ഗ്രേറ്റ്‌ ചെയ്‌തത്‌ ഒന്ന്‌
മാങ്ങ (പഴുത്തത്‌) - കഷണങ്ങളാക്കിയത്‌ ഒന്ന്‌
കറുത്ത മുന്തിരി - 4, 5 എണ്ണം
പഞ്ചസാര/ തേന്‍ - ഒരു സ്‌പൂണ്‍

തയാറാക്കുന്ന വിധം

കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തതും, മാങ്ങ കഷണങ്ങളാക്കിയതും, കറുത്ത മുന്തിരി നന്നായി കഴുകിയതും മിക്‌സിയില്‍ അടിക്കുക. പഞ്ചസാരയോ തേനോ ചേര്‍ക്കുക. ആവശ്യത്തിന്‌ വെള്ളം അല്ലെങ്കില്‍ പാല്‍ ഉപയോഗിക്കാവുന്നതാണ്‌. നന്നായി മിക്‌സായതിനു ശേഷം ഒരു ബൗളിലേക്ക്‌ മാറ്റി ആവശ്യത്തിന്‌ തണുപ്പോടുകൂടി കഴിക്കാവുന്നതാണ്‌.

ബനാനാ - യോഗര്‍ട്ട്‌ സ്‌മൂത്തി

ഏത്തപ്പഴം - ഇടത്തരം ഒന്ന്‌
തൈര്‌ (നെയ്‌ നീക്കം ചെയ്‌തത്‌) - അരക്കപ്പ്‌
തേന്‍- 1-2 ടീസ്‌പൂണ്‍
ഐസ്‌ ക്യുബ്‌ - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഏത്തപ്പഴത്തിനുള്ളിലെ കുരു നീക്കം ചെയ്‌തശേഷം ചെറിയ കഷണങ്ങളാക്കി മിക്‌സിയില്‍ മറ്റു ചേരുവകളായ തൈര്‌, തേന്‍ എന്നിവയ്‌ക്കൊപ്പം നന്നായി അടിച്ചെടുക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ പകര്‍ന്നശേഷം തണുപ്പിനാവശ്യമായ ഐസ്‌ക്യൂബ്‌ ചേര്‍ത്ത്‌ കഴിക്കാവുന്നതാണ്‌. ഏത്തപ്പഴത്തിനു പകരം പപ്പായയും ഉപയോഗിക്കാവുന്നതാണ്‌.

ഫ്യൂഷന്‍ സാലഡ്‌

കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ - കാല്‍കപ്പ്‌
വെള്ളരിക്ക - അരക്കപ്പ്‌
കൊത്തിയരിഞ്ഞ കാബേജ്‌ - മുക്കാല്‍കപ്പ്‌
ചെറുതായരിഞ്ഞ തക്കാളി - അരക്കപ്പ്‌
സവാള അരിഞ്ഞത്‌ - ഒരു കപ്പ്‌
ചെറുനാരങ്ങാനീര്‌ - രണ്ട്‌ ടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
തൈര്‌ - വേണമെങ്കില്‍
പച്ചമുളക്‌ - ഒരെണ്ണം എരിവ്‌ ആവശ്യം ഉണ്ടെങ്കില്‍ ചേര്‍ക്കുക.

തയാറാക്കുന്ന വിധം

അരിഞ്ഞുവച്ചിരിക്കുന്ന എല്ലാം കൂടി യോജിപ്പിച്ച്‌ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. തണുത്തതിനുശേഷം ഉപ്പ്‌, ചെറുനാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ വിളമ്പുക. സാലഡിനു പകരം റൈത്താ വേണമെങ്കില്‍ തൈര്‌ കൂടി ചേര്‍ക്കുക. ഫ്യൂഷന്‍ സാലഡ്‌ തയാര്‍.

ആംലാ - ജിഞ്ചര്‍ പഞ്ച്‌

നെല്ലിക്ക - അഞ്ചെണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്‌) - ഒരു ടീസ്‌പൂണ്‍
പഞ്ചസാര - ഒരു സ്‌പൂണ്‍
പുതിനയില - ഒരു ചെറിയ സ്‌പൂണ്‍
തുളസിയില - കാല്‍ ടീസ്‌പൂണ്‍ അരിഞ്ഞത്‌

തയാറാക്കുന്ന വിധം

നെല്ലിക്ക അഞ്ചെണ്ണം കുരുകളഞ്ഞ്‌ ചെറുതായി അരിയുക. അതിനൊപ്പം ഇഞ്ചി അരിഞ്ഞതും ചേര്‍ത്ത്‌ അല്‌പം വെള്ളം കൂടി യോജിപ്പിച്ച്‌ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യത്തിന്‌ പഞ്ചസാര ചേര്‍ക്കുക. തുളസിയില, പുതിനയില ഇവ ചെറുതായി മുറിച്ചതും കുറച്ചു വെള്ളവും ചേര്‍ത്ത്‌ തണുപ്പിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌. പഞ്ചസാരയ്‌ക്കു പകരം ആവശ്യത്തിന്‌ ഉപ്പ്‌, ഒരു ചെറിയ പച്ചമുളക്‌ എന്നിവ ചേര്‍ക്കാവുന്നതാണ്‌.

പപ്പായ പായസം

നന്നായി പഴുത്ത പപ്പായ
(തൊലികളഞ്ഞ്‌ കുരുനീക്കം ചെയ്‌ത കഷണങ്ങളാക്കിയത്‌) - ഒരെണ്ണം
ശര്‍ക്കര പാനി - അര ഗ്ലാസ്‌
തേങ്ങാപ്പാല്‍ - രണ്ടു തേങ്ങയുടെ
(ഒന്നാ പാലും, രണ്ടാം പാലും വേര്‍തിരിച്ചത്‌)
ഉണക്ക മുന്തിരി - 5 എണ്ണം
അണ്ടിപരിപ്പ്‌ (നെയ്യില്‍ വറുത്തത്‌) - 4 എണ്ണം
തേന്‍ - ഒരു ടീസ്‌പൂണ്‍
ഏലയ്‌ക്കാപൊടി - 4 എണ്ണത്തിന്റേത്‌
വെളുത്ത എള്ള്‌ (നെയ്യില്‍ വറുത്തത്‌) - ഒരു സ്‌പൂണ്‍
ജീരകം, ചുക്ക്‌ പൊടിച്ചത്‌ - ഒരു ചെറിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

പപ്പായ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക്‌ രണ്ടാം പാല്‍ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ ചെറുതീയില്‍ വേവിക്കുക. ചെറിയ തിളവരുമ്പോള്‍ ശര്‍ക്കരപാനിയും തേനും ചേര്‍ക്കുക. 10 മിനിറ്റിനുശേഷം ഒന്നാംപാല്‍ ചേര്‍ക്കുക. ഇതിലേക്ക്‌ ജീരക്കം, ചുക്ക്‌, ഏലയ്‌ക്കാപൊടി ഇവ ചേര്‍ത്തിളക്കുക. തിളയ്‌ക്കുന്നതിനുമുമ്പ്‌ മുന്തിരി, അണ്ടിപ്പരിപ്പ്‌, എള്ള്‌ ഇവ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കാഷ്യൂ - ബദാം ഷേക്ക്‌

ബദാം (കുതിര്‍ത്ത്‌ തൊലികളഞ്ഞത്‌) - ഒരു വലിയ സ്‌പൂണ്‍
അണ്ടിപരിപ്പ്‌ - ഒരു വലിയ സ്‌പൂണ്‍
ഈന്തപ്പഴം (ചെറുതായി അരിഞ്ഞത്‌) - കാല്‍ കപ്പ്‌
പാല്‍ - മുക്കാല്‍ കപ്പ്‌
ശര്‍ക്കര/പഞ്ചസാര - ഒരു സ്‌പൂണ്‍

തയാറാക്കുന്ന വിധം

ബദാം, അണ്ടിപരിപ്പ്‌, ഈന്തപ്പഴം, ശര്‍ക്കര/പഞ്ചസാര ഇവ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. കാച്ചിയ പാല്‍ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച്‌ ഈ കൂട്ടില്‍ ചേര്‍ത്തിളക്കി ഒരു ബൗളില്‍ പകരുക. ഇതിനു മുകളില്‍ ബദാം നടുവെ ചെറുതായി നീളത്തില്‍ മുറിച്ചത്‌ വച്ചു അലങ്കരിക്കാം.

പംപ്‌ങ്കിന്‍ സര്‍പ്രൈസ്‌

റവ - 200 ഗ്രാം
വെള്ളശര്‍ക്കര (പാനിയാക്കിയത്‌) - 250 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - അര കപ്പ്‌
എള്ള്‌ - 50 ഗ്രാം
മത്തങ്ങ (കഷണങ്ങളാക്കിയത്‌) - 250 ഗ്രാം
ഏലയ്‌ക്കാപൊടി - ഒരു ചെറിയ സ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍ - ഒരു നുള്ള്‌
മത്തങ്ങാക്കുരു - ഒരു വലിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

റവയും എള്ളൂം കൂടി വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ നന്നായി ചീകിയെടുക്കുക. ഇത്‌ ശര്‍ക്കരപാനിയില്‍ ചേര്‍ത്ത്‌ ചെറു തീയില്‍ വേവിക്കുക. മത്തങ്ങാക്കുരു ചെറിയ സ്‌പൂണ്‍ നെയ്യില്‍ വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ വേകുമ്പോള്‍ ഒന്നാംപാല്‍, ഏലയ്‌ക്കാപ്പൊടി, മത്തങ്ങാക്കുരു പൊടിച്ചത്‌, ബേക്കിംഗ്‌പൗഡര്‍ എന്നിവ ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കുറുകിവരുമ്പോള്‍ തീ കെടുത്തുക. ഒരു ട്രേയില്‍ അല്‍പം എണ്ണ പുരട്ടി ഈ മിശ്രിതം അതിലേക്ക്‌ പകരുക. ഒരു പരന്ന തവി ഉപയോഗിച്ച്‌ നിരത്തുക. തണുത്തശേഷം ചെറിക കഷണങ്ങളാക്കി ഉപയോഗിക്കാവുന്നതാണ്‌.

വെജ്‌ജി സൂപ്പ്‌

തക്കാളി തൊലിയോടെ
മിക്‌സിയില്‍ അടിച്ചെടുത്തത്‌ - 500 മില്ലി
നീളന്‍പയര്‍ ചെറുതായരിഞ്ഞത്‌ - 50 ഗ്രാം
കുമ്പളങ്ങ ചെറുതായരിഞ്ഞത്‌ - 25 ഗ്രാം
വെളുത്തുള്ളി ചതച്ചത്‌ - ഒരു ചെറിയ സ്‌പൂണ്‍
കുരുമുളകുപൊടി - ആവശ്യത്തിന്‌
എള്ള്‌ - ഒരു ചെറിയ സ്‌പൂണ്‍
മുരിങ്ങയില - ഒരു ചെറിയ സ്‌പൂണ്‍
മല്ലിയില - ഒരു ചെറിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

തക്കാളി മിശ്രിതം തിളച്ചുവരുമ്പോള്‍ ചെറുതായി അരിഞ്ഞ നീളന്‍പയര്‍, കുമ്പളങ്ങ, വെളുത്തുള്ളി എന്നിവ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ്‌ കുറുകി വരുമ്പോള്‍ കുരുമുളകുപൊടി, ഉപ്പ്‌, മുരിങ്ങയില, മല്ലിയില, എള്ള്‌ എന്നിവ ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കുക.

പപ്പായ ജാം

(പഴുത്ത പപ്പായയുടെ കുരുനീക്കം ചെയ്‌ത് ഉള്ളിലെ മാര്‍ദവമായ ഭാഗങ്ങള്‍ ഒരു സ്‌പൂണ്‍കൊണ്ട്‌ വേര്‍തിരിച്ചെടുക്കുക. അത്‌ അരിപ്പയില്‍ ഇട്ട്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ പഴക്കാമ്പ്‌ വേര്‍തിരിച്ചെടുക്കുക)
പഴകാമ്പ്‌ - 6 കപ്പ്‌
പഞ്ചസാര - 6 കപ്പ്‌
സിട്രിക്‌ ആസിഡ്‌ - 1 ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

ഒരു സ്‌റ്റീല്‍ പാത്രത്തില്‍ പഴക്കാമ്പെടുത്ത്‌ അടുപ്പില്‍വച്ച്‌ തവികൊണ്ട്‌ തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ പഞ്ചസാര അല്‍പാല്‍പം ചേര്‍ത്ത്‌ ഇളക്കികൊണ്ടിരിക്കുക. ജാം പരുവമാകുമ്പോള്‍ സിട്രിക്കാസിഡ്‌ ചേര്‍ക്കുക.

ആല്‍മണ്ട്‌ റെയ്‌ത്ത

ബദാം (വെള്ളത്തില്‍ കുതിര്‍ത്തത്‌) - അഞ്ച്‌ എണ്ണം
കാരറ്റ്‌ - ഒരു ചെറിയ കഷണം
തേങ്ങ - ഒരു ചെറിയ സ്‌പൂണ്‍
പച്ചമുളക്‌ - ഒന്ന്‌
തൈര്‌ - അര കപ്പ്‌

തയാറാക്കുന്ന വിധം

ബദാം തൊലി കളഞ്ഞെടുക്കുക. ഇതിലേക്ക്‌ ബാക്കി ചേരുവകള്‍ ചേര്‍ത്ത്‌ നന്നായി അരച്ചെടുക്കുക. ഇതിലേക്ക്‌ അധികം പുളിക്കാത്ത തൈര്‌ ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ കടുകും കറിവേപ്പിലയും വറുത്ത്‌ ഇതില്‍ ചേര്‍ക്കാവുന്നതാണ്‌.
                                                           
=========================================
                                        നല്ല ചായ

ചായയും കാപ്പിയും ആരോഗ്യത്തിന് കേടെന്ന് ആരൊക്കെ പറഞ്ഞാലും രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് ചായ മിക്കവര്‍ക്കും പതിവാണ്. ഉറക്കം തൂങ്ങല്‍ ഒഴിവാക്കാനും ഉന്മേഷം ലഭിക്കാനുമെല്ലാം ചായ തന്നെയാണ് പലര്‍ക്കുമുള്ള ഔഷധം. ചായയെന്ന പേരില്‍ അതേ നിറമുള്ള പാനീയം കുടിച്ചാല്‍ മതിയാകുമോ, പോരല്ലോ. നല്ല ചായ തയ്യാറാക്കാന്‍ ചില എളുപ്പവഴികളുണ്ട്. ചായക്കെടുക്കുന്ന വെള്ളവും തേയിലപ്പൊടിയുടെ അളവും ആനുപാതത്തിലായിരിക്കണം. 200 മില്ലിഗ്രാം വെള്ളത്തിന് 5.2 ഗ്രാം ചായപ്പൊടി എന്നതാണ് ശരിയായ കണക്ക്. ഇത് പാകം. കടുപ്പം കുറയുന്നതും കൂടുന്നതും അനുസരിച്ച് അളവിലും വ്യത്യാസം വരാം. നല്ലപോലെ വെള്ളം വെട്ടിതിളച്ച ശേഷം മാത്രം തേയിലപ്പൊടിയിടുക. ഉടനെ തീ കെടുത്ത അടച്ചു വച്ച് രണ്ടു മിനിറ്റ് കഴിഞ്ഞ് ഊറ്റിയെടുക്കാം. തേയിലയിട്ട ശേഷം വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ഇലയുടെ ചവര്‍പ്പുള്ള ചായയാണ് ലഭിക്കുക.
----------------------------------------------------------------------

ഇലയട

അട പലവിധത്തില് ഉണ്ടാക്കാം. ചക്ക വരട്ടിയതോ അവല് വിളയിച്ചതോ അല്ലെങ്കില് ഉപ്പും എരിവും ചേര്‍ന്ന ഏതെങ്കിലും കൂട്ടോ ഉള്ളില് വച്ച് വിവിധ സ്ഥലങ്ങളില് വിവിധ രീതിയില് ഉണ്ടാക്കുന്നു.
ഇത് വീട്ടില് പണ്ടുമുതലേ ഉണ്ടാക്കിയിരുന്ന അടയാണ്. ശര്ക്കരയും നേന്ത്രപ്പഴവും തേങ്ങയും കൊണ്ടാണ് കൂട്ട് തയ്യാറാക്കുന്നത്.

ആവശ്യമുള്ള സാധനങ്ങള്*:

ശര്*ക്കര : അരക്കിലോ
തേങ്ങ ചിരകിയത് : 3 മുറി
നേന്ത്രപ്പഴം : 3-4 എണ്ണം (നന്നായി പഴുത്തത്)
ഏലയ്ക്കാപ്പൊടി : 2 സ്പൂണ്*
ചുക്കുപൊടി : 1 ചെറിയ സ്പൂണ്*
അരിപ്പൊടി : അരക്കിലോ(കൃത്യമായ കണക്കല്ല)
നെയ്യ് : 2 സ്പൂണ്*
വാഴയില : ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ശര്*ക്കര കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് ഉരുക്കി അരിച്ചെടുക്കുക. ഇതില്* തേങ്ങ ചിരകിയതും നേന്ത്രപ്പഴം ചെറുതായി നുറുക്കിയതും ചേര്*ത്ത് അടുപ്പത്ത് വച്ച് തുടരെ ഇളക്കുക(ചുവട് കട്ടിയുള്ള പാത്രമാ*യിരിക്കണം. അല്ലെങ്കില്* കരിഞ്ഞു പിടിയ്ക്കും. പണ്ട് ഉരുളിയായിരുന്നു ഉപയോഗിച്ചിരുന്നത്).കുറച്ചു നേരം കഴിയുമ്പോള്* വെള്ളം നന്നായി വറ്റി കൂട്ട് ഒരു കുഴഞ്ഞ പരുവത്തിലാവും. ഈ ഘട്ടത്തില്* വാങ്ങി വച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്*ത്തിളക്കുക. ഇങ്ങനെ തയ്യാറാക്കിയ കൂട്ടാണ് താഴെ കാണുന്നത്.

വാഴയില തുടച്ചു വൃത്തിയാക്കി,കഷ്ണങ്ങളായി കീറിയെടുത്ത് തീയ്ക്കു മുകളില്* പിടിച്ച് ഒന്നു ചെറുതായി വാട്ടിവയ്ക്കുക.

ഇനി, അരിപ്പൊടി നെയ്യും വെള്ളവും ചേര്*ത്ത് കട്ടിയായി കലക്കുക. (ഏതാണ്ട് ഇഡ്ഡലി മാവിന്റെ പരുവത്തില്*).ഓരോ കയില്* അരിമാവ് ഇലക്കഷ്ണങ്ങളുടെ നടുക്ക് ഒഴിയ്ക്കുക.

ഇലക്കഷ്ണം എടുത്ത് നിവര്*ത്തി പിടിയ്ക്കുമ്പോള്*(പത്രം നിവര്*ത്തി പിടിയ്ക്കുന്നതുപോലെ) മാവ് സാവധാനം ഒഴുകിപ്പരക്കുന്നത് കാണാം(വളരെ സാവധാനം മാത്രം ഒഴുകുന്നവിധത്തിലായിരിക്കണം അരിമാവിന്റെ പരുവം.വെള്ളം കൂടിപ്പോയാല്* വല്ലാതെ കനം കുറയുമെന്നു മാത്രമല്ല, ഇല മടക്കുമ്പോള്* മാവ് പുറത്തേയ്ക്ക് വരുകയും ചെയ്യും) .മാവ് എല്ലാ വശത്തേയ്ക്കും ഒരുപോലെ ഒഴുകിപ്പരക്കാനായി ഇലക്കഷ്ണത്തിന്റെ വശങ്ങള്* മാറ്റിമാറ്റി പിടിയ്ക്കുക.

എല്ലാ ഇലക്കഷ്ണങ്ങളും ഇങ്ങനെ തയ്യാറാക്കിയതിനുശേഷം ഓരൊന്നിലും പകുതി ഭാഗത്തായി കൂട്ട് നിരത്തുക

പിന്നെ ഇല പകുതിയ്ക്ക് വച്ച് മടക്കുക

രണ്ടറ്റവും മടക്കുക

തുറന്നിരിക്കുന്ന ബാക്കി വശവും കൂടി മടക്കിയാല്*(മടക്കിയ ഭാഗം അടിയിലേയ്ക്കായി വയ്ക്കുക. ഇല്ലെങ്കില്* മടക്ക് തുറന്നുപോരും) ഇതുപോലിരിയ്ക്കും:

അടകളെല്ലാം ഇതുപോലെ തയ്യാര്* ചെയ്തശേഷം കുക്കറിലോ ഇഡ്ഡ്ലലി പാത്രത്തിലോ അടുക്കി വച്ച് ആവിയില്* വേവിച്ചെടുക്കുക.അടുക്കുമ്പോള്* ആവി എല്ലായിടത്തും എത്തുന്ന വിധത്തില്* ഇട വിട്ടു വേണം വയ്ക്കാന്*. വല്ലാതെ തിക്കി വയ്ക്കരുത്.

അട തയ്യാര്*! ഇനി കഴിയ്ക്കാം


===========================================

തക്കാളി പച്ചടി :-
By:V's Culinary

വളരെ എളുപ്പം വളരെ കുറച്ചു സാധനങ്ങള്‍ കൊണ്ടുനടക്കാവുന്ന ഒരു കറി ആണിത്..

ആവശ്യമായ സാധനങ്ങള്‍ :-

തക്കാളി-നാല്
പച്ചമുളക്-എട്ട്
സവാള-രണ്ടു നീളത്തില്‍ അരിഞ്ഞത്
തേങ്ങ-ഒരു മുറി
കടുക്-ഒന്നര ടീസ്പൂണ്‍
തയിര്‍-ഒരു കപ്പ്‌
ഉലുവ-അരക്കാല്‍ ടീസ്പൂണ്‍
കറിവേപ്പില-ഒരു തണ്ട്
വറ്റല്‍ മുളക്-രണ്ടു
എണ്ണ -ആവശ്യത്തിനു
ഉപ്പ്-ആവശ്യത്തിനു

ചെയുന്ന വിധം :-

ഒരു പാനില്‍ കുറച്ചു എണ്ണ ഒഴിച് ചൂടാവുമ്പോള്‍ രണ്ടു പച്ച മുളക് നെടുകെ കീറിയതും സവാളയും ഇട്ടു വഴറ്റുക.തക്കാളി ചേര്‍ത് വീണ്ടും വഴറ്റുക..തേങ്ങയും ഒരു ടീസ്പൂണ്‍ കടുകും ബാക്കി പച്ച മുളകും തയിരും ചേര്‍ത് അരക്കുക.ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ത്താല്‍ മതിയാവും .വഴട്ടിയത്തിലേക്ക് അരപ്പ് ചേര്‍ക്കുക.ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക .അധികം തിളക്കരുത്.കുറു തിള വരുമ്പോള്‍ ഓഫ്‌ ചെയാം..ഒരു പാനില്‍ രണ്ടു ടീസ്പൂണ്‍ എണ്ണ ഒഴിച്(വെളിച്ചെണ്ണ ആണെങ്കില്‍ നന്ന് ) ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.അതിലേക്ക് ഉലുവയും വറ്റല്‍ മുളകും കറിവേപ്പിലയും ഇട്ടു വഴറ്റി കറിയില്‍ ചേര്‍ക്കുക..സിമ്പിള്‍ ...കറി റെഡി...
(തക്കാളിയുടെയും തായിരിന്റെയും പുളിപ്പ് നോക്കി അളവില്‍ മാറ്റങ്ങള്‍ വരുത്താം )
------------------------------------------------------------------------

എഗ്ഗ് കറി 

ചേരുവകള്‍:
മുട്ട പുഴുങ്ങിയത്‌ - 2 എണ്ണം
സവാള - 2 എണ്ണം
ഉരുളകിഴങ്ങ് പുഴുങ്ങിയത്‌ - 2 എണ്ണം
(സവാളയും കിഴങ്ങും ഇവിടെ കിട്ടണതാണെങ്കില്‍ വലിയ ഒരെണ്ണം മതി)
വെള്ളുള്ളി - 4 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - 2 എണ്ണം
കറി വേപ്പില - 2 തണ്ട്
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
ഉപ്പു - പാകത്തിന്
ചുവന്നുള്ളി - 6 എണ്ണം
വെളിച്ചെണ്ണ - 4 സ്പൂണ്‍
തേങ്ങപാല്‍ - ഒരു കപ്പ്‌ (ഒന്നാം പാല്‍ വേണം. ഞാന്‍ ഇവിടെ കോക്കനട്ട് മില്‍ക്ക് പൌഡര്‍ ആണ് ഉപയോഗിക്കാറ്)

തയാറാക്കുന്ന വിധം:
1)പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അറിഞ്ഞത് ചേര്‍ത്ത് വഴറ്റുക.
2)സവാള ചെറുതായി വെന്തു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും, പച്ചമുളകും ചേര്‍ക്കുക.
3)നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ക്കുക.
4)പൊടികള്‍ എല്ലാം ചേര്‍ത്ത് ഒന്ന് ചൂടായതിനു ശേഷം പുഴുങിയ ഉരുളകിഴങ്ങ് ഉടച്ചു ചേര്‍ത്ത് നന്നായി ഇളക്കുക.
5)ഇതിലേക്ക് തേങ്ങപാല്‍ ചേര്‍ത്ത് തിള വരുമ്പോള്‍ മുട്ട പുഴുങ്ങിയത്‌ രണ്ടായി മുറിച്ചോ മുഴുവനോടയോ ചേര്‍ത്ത് അടുപത്തുനിന്നു ഇറക്കി വെക്കുക.
6)വേറെ ഒരു ചെറിയ പാനില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും മൂപിച്ചു കറിയുടെ മുകളില്‍ ഒഴിക്കുക. എഗ്ഗ് കറി റെഡി.

പൊടികളുടെ കൂടെ 1 സ്പൂണ്‍ ഗരംമസാല ചേര്‍ത്തും വെക്കാം. അപ്പൊ അവസാനം ഉള്ളി മൂപിച്ചു ഒഴിക്കണ്ട. ആ കറിക്ക് വേറൊരു സ്വാദായിരിക്കും.
____________________________________________



മസാല ദോശ 
By:- Vimal Ninan

ദോശ ഉണ്ടാക്കുന്ന കഥ എല്ലാവര്ക്കും അറിയാമല്ലോ… അതിന്റെ കൂടെ ഒരു മസാല കറിയും, ഒരു തക്കാളി ചമ്മന്തിയും ഉണ്ടാക്കിയാല്‍, ഇടയ്ക്ക് ഒരു ചേഞ്ച്‌ ആവും…

ദോശ

1. അരി – ഒരു 1കിലോ ഗ്രാം

2. ഉഴുന്ന് – കാല്‍ കിലോ ഗ്രാം

3. ഉപ്പ് – ആവശ്യത്തിന്
അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയില്‍ ആട്ടി എടുക്കുക എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക.

ഇനി മസാല ഉണ്ടാക്കാം. അതിന് വേണ്ട ചേരുവകള്‍

1) ഉരുളകിഴങ്ങ് – 2 വലുത്
2) സവാള ചെറുതായി അരിഞ്ഞത് – 3 എണ്ണം
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 5 എണ്ണം
ഇഞ്ചി കൊത്തി അരിഞ്ഞത് – 1 ഇന്ജ് നീളത്തില്‍
വെളുള്ളി – 3 എണ്ണം
കറിവേപ്പില – 1 കതിര്‍
3) കാരറ്റ് – 1 എണ്ണം
ഗ്രീന്‍ പീസ് (പച്ച ഗ്രീന്‍ പീസ് ) – 1/2 കപ്പ്‌
എണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പു – ആവശ്യത്തിനു
മഞ്ഞള്‍ പോടീ – 1/2 സ്പൂണ്‍

പാകം ചെയ്യേണ്ട വിധം

ഉരുളകിഴങ്ങ് കുക്കറില്‍ വേവിച്ച് മാറ്റി വക്കുക ( കിഴങ്ങ് രണ്ടോ മൂനോ കഷ്ണങ്ങള്‍ ആകി ഒരു 5 മിനുടോളം കുക്കറില്‍ വേവിച്ചാല്‍ മതിയാകും ) ,കാരറ്റ്, ഗ്രീന്‍ പീസ് എന്നിവയും വേവിച്ച് മാറ്റി വക്കുക . എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ വഴറ്റുക , അധികം സമയം വഴറ്റ്ണ്ട ആവശ്യം ഇല്ല. സവാള നല്ലപോലെ തളര്‍ന്ന പരുവത്തില്‍ ആകുമ്പോള്‍, മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കുക. ഒരു മിനുടു വഴറ്റിയതിനു ശേഷം, വേവിച്ച് വച്ചിരിക്കുന്ന, ഉരുളകിഴങ്ങ് ഉടച്ചതും , കാരറ്റ്, ഗ്രീന്‍ പീസ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക . ഇഷ്ടമുല്ലവര്ക് കുറച്ചു മല്ലി ഇല കൂടി അരിഞ്ഞു ചേര്‍ക്കാം .
ദോശ കല്ലിലില്‍ എണ്ണ പുരട്ടി ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് കനം കുറച്ച് പരത്തി ഒരു വശം ചുവക്കുമ്പോള്‍ രണ്ട് സ്പൂണ്‍ മസാലക്കൂട്ട് വച്ച് ദോശ മടക്കി രണ്ടറ്റവും അമര്‍ത്തി കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ച് എടുക്കുക . ദോശ ഉണ്ടാക്കുമ്പോള്‍ പരമാവധി വട്ടത്തില്‍ ഉണ്ടാക്കണം. ദോശയുണ്ടാക്കാന്‍ നെയ്യ്, അല്ലെങ്കില്‍ എള്ളെണ്ണ ഉപയോഗിക്കുക.

തക്കാളി ചമ്മന്തി ഉണ്ടാക്കാം

അരിഞ്ഞത് ( ചെറിയ ഉള്ളി ആണെങ്കില്‍ നല്ലത് ) – 1 എണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി – 1 ഇന്ജ് നീളത്തില്‍
വെള്ളുള്ളി – 3 എണ്ണം
വറ്റല്‍മുളക് – 4 എണ്ണം
എണ്ണ – 1 സ്പൂണ്‍
മഞ്ഞള്‍പൊടി – രണ്ടുമൂന്നു നുള്ള്
ഉപ്പു – ആവശ്യത്തിനു

തയ്യറാക്കേണ്ട വിധം

എണ്ണയില്‍ സവാള വറ്റല്‍മുളക്, വെളുള്ളി, ഇഞ്ചി എന്നിവ വഴറ്റുക (3 മിനുട്ട് ) ,മഞ്ഞള്‍പൊടിയും, തക്കാളിയും ,ഉപ്പും ചേര്‍ത്ത് ഒന്ന് കൂടി വഴറ്റി എടുത്തു , മിക്സിയില്‍ നല്ലതുപോലെ അരച്ച് എടുക്കുക, പുളി വേണം എന്ന് തോന്നിയാല്‍്, കുറച്ചു പിഴിഞ്ഞ് ചേര്കാം (പുളി, വലിയ ഒരു കടലയുടെ വലപ്പത്തില്‍് മതി



=======================================

ആലൂ റൈസ് :-
By:V's Culinary

സ്കൂള്‍ തുറന്നില്ലേ..കുഞ്ഞുങ്ങള്‍ക്ക്‌ ലഞ്ച് ബോക്സില്‍ വ്യത്യസ്തമായ രുചികള്‍ നിറക്കാന്‍ ബുദ്ധിമുട്ടുന്ന അമ്മമാര്‍ക്കായി ഇതാ ഒരു വ്യത്യസ്തമായ രുചികരമായ ഈസി ആയി തയാറാക്കാന്‍ കഴിയുന്ന ഒരു വിഭവം.

വേണ്ടുന്ന സാധനങ്ങള്‍ :-

ചോറ്-ഒരു കപ്പ്‌ (പച്ചരി ചോറ് ആണെങ്കില്‍ നന്ന്..)
ഉരുളക്കിഴങ്ങ്-ഒന്ന്‍
സവാള-പകുതി
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-കാല്‍ ടീസ്പൂണ്‍
പാവ് ബാജി മസാല-കാല്‍ ടീസ്പൂണ്‍
മുളകുപൊടി-കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി-ഒരു നുള്ള്
കസുരി മേത്തി-കുറച്ച്
മല്ലിയില-കുറച്ച്
എണ്ണ-രണ്ടു ടീസ്പൂണ്‍
നെയ്-കാല്‍ ടീസ്പൂണ്
ഉപ്പ്-ആവശ്യത്തിനു

ചെയുന്ന വിധം:-

ഉരുളക്കിഴങ്ങ് പുഴുങ്ങി..തൊലി കളഞ്ഞു മുറിച്ചു വക്കുക.ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക.അതിലേക്കു ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക.അതും വഴന്നു വരുമ്പോള്‍ അതിലേക്കു ഉരുളക്കിഴങ്ങ് ചേര്‍ത്ത് നന്നായി റോസ്റ്റ് ചെയുക .അതിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.തീ താഴ്ത്തി മസാലകളെല്ലാം ഉരുളക്കിഴങ്ങില്‍ പെരണ്ട് വരുന്ന പരുവതിലാവുമ്പോള്‍ ചോറ് ചേര്‍ക്കുക .വീണ്ടും രണ്ടു മിനുട്ട് ഇളക്കുക.അവസാനം കസുരി മേത്തിയും മല്ലിയിലയും ചേര്‍ത്തിളക്കുക .വാങ്ങുന്നതിന് മുന്‍പ്‌ നെയ്‌ ചേര്‍ക്കുക....
ഇതിനു മറ്റു കൂട്ടുകളൊന്നും ആവശ്യമില്ല ..ഒരു റൈത്തയോ പപ്പടോ ചിപ്സോ എന്തെങ്കിലും മതി
-------------------------------------------------------------------------------------------------------------------------------------------------









----------------------------------------------------


ഫിഷ്‌ പുട്ട്

ചേരുവകള്‍


പുട്ടിന്‍റെ പൊടി - 2 ലിറ്റര്‍ .
ദശകട്ടിയുള്ള മീന്‍ - 750 ഗ്രാം .
സവാള - 4 എണ്ണം .
പച്ചമുളക് - 15 എണ്ണം .
ഇഞ്ചി ചതച്ചത് - 2 വലിയ കഷ് ണം .
മല്ലിയില - 4 പിടി
കറിവേപ്പില - കുറച്ച് .
വെളിച്ചണ്ണ - 4 ടേബിള്‍ സ്‌പൂണ്‍ .
ഉപ്പ് - പാകത്തിന്.

പാകം ചെയ്യുന്ന വിധം

മീന്‍ വൃത്തിയാക്കി മുറിച്ച് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ച് മുള്ള് മാറ്റി പൊടിച്ചെടുക്കുക.
സവാള ,പച്ചമുളുക് ,ഇഞ്ചി എന്നിവ ചെറുതായി അരിയുക .
പുട്ടിനെ പൊടിയില്‍ പാകത്തിന്‍ ഉപ്പും വെള്ളവും ചേറത്ത് നനചെടുക്കുക .
ചീനച്ചട്ടിയില്‍ വെളിച്ചണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വച്ച ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക.
ഇതിലേയ്ക്ക്‌ പൊടിച്ചു വച്ച മീന്‍,മല്ലിയില,കറിവേപ്പില എന്നിവ ചേറത്ത് ഉലര്‍ത്തിയെടുകുക .
പുട്ട് കുറ്റിയില്‍ ആദ്യം മീന്‍ മാസലകൂട്ട് പിന്നെ മാവ് എന്ന ക്രമത്തില്‍ നിറച്ച് ആവിയില്‍ വേവിച്ചെ ടുകുക.
____________________________________________________________

മലബാർ കലത്തപ്പം
By:Seeniya Nazar 

കുതിർത്ത പച്ചരി 1/2 കപ്പ്‌
ശർക്കര 5 അച്ച്
പഞ്ചസാര 2 സ്പൂണ്‍
ഏലക്ക 2
സോഡാ പൊടി 1 നുള്ള്
തേങ്ങ 1/4 മുറി
ചെറിയ ഉള്ളി 3 എണ്ണം
സണ്‍ ഫ്ലവർ ഓയിൽ 3സ്പൂണ്‍
ഉപ്പ് കുറച്ച്

ശർക്കര ഒഴിച്ച് ബാക്കിയുള്ള ചേരുവകളെല്ലാം കുറഞ്ഞ വെള്ളത്തിൽ അരച്ചെടുക്കുക. ഉരുക്കി വെച്ച ശർക്കര കുറേശെയായി ഇതിലേക്ക് ചേർത്ത് കൊടുക്കുക(വെള്ളം അധികമാവരുത്) .കുക്കറിൽ എണ്ണയൊഴിച്ചു നല്ലവണ്ണം ചൂടായതിനു ശേഷം ഈ മാവ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക,മുകളിൽ ചെറിയ ഉള്ളി മൊരിച്ചത് വിതറി കൊടുക്കുക,കുറഞ്ഞ തീയിൽ വെയ്റ്റിടാതെ 20മിനുട്ട് വേവിച്ചെടുക്കുക.ഒന്ന് ചൂടാറിയതിനു ശേഷം ഇളക്കിയെടുക്കാം, നല്ല ചൂടുള്ള കട്ടൻ ചായയോടൊപ്പം കഴിക്കാം....

----------------------------------------------------



ചപ്പാത്തിക്ക് ഒരു തക്കാളി കറി
By:- Shaila Warrier



ഈ തക്കാളി കറി ഉണ്ടാക്കാൻ 7 മിനിട്ടോളം സമയം മതി . താഴെ പറയുന്ന അളവിൽ ഉണ്ടാക്കിയാൽ 4 പേർക്ക് കഴിക്കാൻ ഉണ്ടാകും.

പഴുത്ത തക്കാളി - 3
ഇടത്തരം സവാള - 4
എണ്ണ- 2 ടേബിൾ സ്പൂണ്‍
മഞ്ഞൾപ്പൊടി- 1/4 ടി സ്പൂണ്‍
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1/2 സ്പൂണ്‍
മുളകുപൊടി- എരുവിന് ആവശ്യത്തിനു
മല്ലിപ്പൊടി - 1/2 ടി സ്പൂണ്‍
ജീരകപ്പൊടി - 3 നുള്ള്
ഗരം മസാല - 1 ടി സ്പൂണ്‍
കസൂരി മേഥി - 2 ടേബിൾ സ്പൂണ്‍
കട്ടി തേങ്ങാപ്പാൽ - 1 കപ്പ്‌
ഉപ്പ് - ആവശ്യത്തിന്

സവാള നുറുക്കി സ്വല്പം വെള്ളം ഒഴിച്ച് കുക്കറിൽ വേവിക്കുക. 2 വിസിൽ വന്നാൽ തീ കെടുത്തുക. ഈ സമയത്ത് തക്കാളി ചെറിയ ചതുരക്കഷ്ണങ്ങൾ ആയി നുറുക്കി എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തക്കാളി അതിൽ ഇട്ടു വഴറ്റുക. തക്കാളി വഴന്നു വരുമ്പോൾ , വേവിച്ച സവാള മിക്സിയിൽ അരച്ചെടുത്തത് ചേർത്തിളക്കുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേർക്കുക. തക്കാളി സവാള കൂട്ട് വഴന്നു കുറുകി വന്നാൽ മുളകുപൊടി, ജീരകപ്പൊടി, ഗരം മസാല , കസൂരി മേഥി , ഉപ്പ് ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാകമായാൽ മുക്കാൽ കപ്പ്‌ തേങ്ങാപ്പാൽ ചേർത്ത് ഇളക്കി തിളപ്പിക്കുക. ഇനി ബാക്കി പാൽ ചേർത്ത് ഒരു തിള വന്നാൽ തീ കെടുത്തുക . ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിക്കാം .

--------------------------------------------------------


മാമ്പഴ പുളിശ്ശേരി 

  • വേണ്ട സാധങ്ങള്‍ ;-
  • കട്ടത്തൈര്  ഒരു ലിറ്റര്‍ 
  • നന്നായി പഴുത്ത നാടന്‍ മാങ്ങ രണ്ടണ്ണം 
  • പച്ചമുളക് അഞ്ചു എണ്ണം 
  • തേങ്ങ അര മുറി 
  • ജീരകം,മുളക്പൊടി ,ഉലുവാപൊടി,മഞ്ഞള്‍പൊടി ,ഉപ്പ് -ആവശ്യത്തിന് 
    1. തയ്യാറാക്കുന്ന വിതം 
മാങ്ങ തൊലി കളഞ്ഞു പച്ചമുളക് മഞ്ഞള്‍പൊടി,മുളകുപൊടി  ഉപ്പു എന്നിവ ചേര്‍ത്തു വേവിച്ചെടുക്കുക.തേങ്ങയും ജീരകവും നന്നായി അരച്ചെടുക്കുക.ആദ്യം വേവിച്ചെടുത്തവയില്‍ അരച്ചുണ്ടാക്കിയത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക  അത് തിളച്ചു കഴിയുമ്പോള്‍ കട്ടിത്തൈരു നന്നായി ഉടച്ചു ചേര്‍ത്ത് ഒരു നുള്ള് ഉലുവാപൊടിയും ചേര്‍ത്തു ഇളക്കുക ശേഷം കടുക് താളിചിറക്കി ടെസ്റ്റ്‌ ചെയ്തു നോക്കു.
                                                                            റിഷാന ഇ.കെ . കല്‍പ്പകഞ്ചേരി 
ചെമ്മീന്‍ തീയല്‍
By:- Jhona Mariam
തനി നാടന്‍ രീതിയിലാണ് ഇത് തയ്യാറാക്കിയത്..ചെമ്മീന്‍ തീയലിന്റെ രുചി കിട്ടണമെങ്കില്‍ ഇങ്ങനെ തന്നെ തയ്യാറാക്കണം .....

ആവശ്യമായവ :

ചെമ്മീന്‍ - ½ കിലോ
കുഞ്ഞുള്ളി - 10 – 15
തേങ്ങാ തിരുമ്മിയത്‌ - 2 cup
തെങ്ങാക്കൊത്ത്‌ - ¼ cup
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി -.ഒരു ചെറിയ കഷണം
പെരുംജീരകം – ഒരു നുള്ള്
പച്ചമുളക് - 4 – 5
മഞ്ഞപ്പൊടി – ½ tspn
കാശ്മീരി മുളക് പൊടി – 2 tspn
മല്ലിപൊടി - 2 tspn
ഉലുവ - ഒരു നുള്ള്
കുടംപുളി – 2-3
കറിവേപ്പില – 2 തണ്ട്
വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ ഒന്നും വേണ്ട, പാകത്തിന് അനുസരിച്ച് അല്പം പുളിവെള്ളം പിഴിഞ്ഞോഴിക്കാം.
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം :

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തിരുമ്മിയ തേങ്ങാ ഇട്ടു നല്ലത് പോലെ വറുത്തെടുക്കുക.
വാങ്ങുന്നതിന് മുന്പ് മുളക് പൊടിയും മല്ലിപൊടിയും അതിലേക്കിട്ടു ഒരു മിനിറ്റ് ഇളക്കി എടുക്കുക.എന്നിട്ട് ഈ തേങ്ങ തണുക്കാന്‍ മാറ്റി വെയ്ക്കുക..തണുത്തതിനു ശേഷം മിക്സറില്‍ വെള്ളം തൊടാതെ നല്ല നേര്മ്മയായി അരച്ചെടുക്കുക.. ( മറക്കണ്ട..ഈ തേങ്ങാ വറക്കുമ്പോള്‍ കരിഞ്ഞു പോകുകയോ അടിക്കു പിടിക്കുകയോ ചെയ്യരുത് ,ഇടയ്ക്കിളക്കി കൊടുക്കണം..)

കുടംപുളി അല്പം വെള്ളത്തില്‍ ഇട്ടു വയ്ക്കുക.

ഇനി ഒരു ചട്ടിയില്‍ ( ചട്ടിയില്ലാത്തവര്ക്ക് ചീനച്ചട്ടിയോ പാനോ ഉപയോഗിക്കാം..)എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില താളിയ്ക്കുക..അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും ചേര്ത്ത് വഴറ്റുക. അല്പം മഞ്ഞള്‍ പൊടിയും ഒരു നുള്ള് ഉലുവ പൊടിയും ഒരു നുള്ള് പെരുംജീരകവും ചേര്ക്കുക .
അതിലേക്കു പച്ചമുളക് കീറിയതും തേങ്ങാക്കൊത്തും ചേര്ത്ത് ഒന്നിളക്കുക, (ചെമ്മീന്‍ തീയലിനു തേങ്ങാക്കൊത്ത് വറുക്കണ്ട കാര്യമില്ല...എന്റെ കണ്ടുപിടിത്തം അല്ല , പണ്ടേ അങ്ങനെയാണ് കേട്ടോ....)

ഇതിലേക്ക് ചെമ്മീന്‍ കൂടി ചേര്ത്ത് നല്ലത് പോലെ രണ്ട്‌ മിനിറ്റ് ഇളക്കി ആവശ്യത്തിനു വെള്ളവും ഒഴിക്കുക.ഏകദേശം ഒരു തിള വന്നാല്‍ പുളിവെള്ളവും ഒഴിക്കുക, ഇനി തേങ്ങാ വറുത്തരച്ചത് ചേര്ത്ത് ഒന്നിളക്കി ഉപ്പും കൂടി ഇട്ടു അടച്ചു വെയ്ക്കുക, തീയ് അല്പം കുറച്ചോ.. ഇടയ്ക്ക് അടപ്പ് മാറ്റി ഒന്ന് ഇളക്കി കൊടുക്കാം,വേവും നോക്കാം.ചാറു ഒന്ന് കുറുകി വരുമ്പോള്‍ തീയ് അണച്ച് അല്പം കറിവേപ്പില വിതറി അടച്ചു വെയ്ക്കുക....ചെമ്മീന്‍ തീയല്‍ തയ്യാറായി..!!!!

(ഒരുപാടു അങ്ങ് വേവണ്ട. കറിയെല്ലാം ഒന്ന് ശെരിയായി കുറുകി വരാന്‍ അങ്ങേയറ്റം പോയാല്‍ 20 മിനിറ്റ് മതി ,അല്ലെങ്കില്‍ ചെമ്മീന്‍ റബ്ബര്‍ പോലെ ആയി പോകും...
എല്ലാ തീയലിനും ഒരു നുള്ള് പെരുംജീരകം ചേര്ക്ക്ണം എന്നാണു, അതില്‍ കൂടരുത്,കൂടിയാല്‍ ടേസ്റ്റ് മാറി പോകും...

യഥാര്ത്ഥത്തില്‍ തീയലിനു എല്ലാം വാളന്‍ പുളി ആണ് ചേര്ക്കു ന്നത്..ചെമ്മീന്‍ ആയതു കൊണ്ട് ആണ് അല്പം കുടംപുളി കൂടി ചേര്ത്ത്ത്..ചെമ്മീനില്‍ വാളന്‍ പുളി നന്നായി പിടിക്കില്ല്ല ...
കുടംപുളി ഇട്ടു വെച്ച വെള്ളം മാത്രം ഒഴിച്ചാല്‍ മതി..കുടം പുളി നല്ലതല്ലെങ്കില്‍ കറിയില്‍ ഇട്ടാല്‍ കമര്പ്പ് ഉണ്ടാകും..

ആദ്യമേ കറിവേപ്പില താളിയ്ക്കുകയോ,അവസാനം താളിച്ച്‌ ചേര്ക്കു കയോ ചെയ്യാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.തേങ്ങയും മസാലകളും കരിഞ്ഞു പോകാതെ നോക്കിയാല്‍ അടിപൊളി ചെമ്മീന്‍ തീയല്‍ തയ്യാര്‍....)...



ദാല്‍ പാലക്ക്
ചേരുവകള്‍

പാലക്ക് ചീര :- ചെറുതായി അരിഞ്ഞത് :- 2കപ്പ്‌
പരിപ്പ് :- 1കപ്പ്‌
സവാള :- ചെറുതായി അരിഞ്ഞത് :- 1
ഇഞ്ചി ചെറുതായി അരിഞ്ഞത് :-2സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് :-1 സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീ സ്പൂണ്‍
ഗരം മസാല പൊടി - 1/2 ടീ സ്പൂണ്‍
പച്ചമുളക് - 3 or 4 എണ്ണം
ജീരകം ചതച്ചത് - 1ടീ സ്പൂണ്‍
എണ്ണ - 2 ടീ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു

പരിപ്പ് ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വേവിക്കുക (പ്രഷര്‍ കുക്കറില്‍ മതി ) . ഇത് നന്നായി ഉടയ്ക്കുക .എണ്ണ ചൂടാക്കി പൊടികള്‍ ചെറുതായി മൂപ്പിക്കുക. ഇതില്‍ പാലക്കും ഉപ്പും പച്ചമുളകും ചേര്‍ത്ത് നന്നായി ഇളക്കി അഞ്ചു മിനുട്ട് മൂടി വച്ചു വേവിക്കുക. ഇനി ഉടച്ചു വച്ച പരിപ്പ് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങി ചപ്പാത്തിയുടെ കൂടെ കഴിച്ചോളൂ..
_____________________________________________

ഗോതമ്പ് പായസം

By- Rajesh Channar ( ഓണത്തിന് ഉണ്ടാക്കിയതാണ്.. കുറവുകള്‍ കാണും ഏതായാലും ഞങ്ങള്‍ ഉണ്ടാക്കിയതുപോലെ രിസൈപ്‌ പോസ്റ്റുന്നു)

സൂചി ഗോതമ്പ്(നുറുക്കിയത്) 400 ഗ്രാം 
ഉണ്ടശര്‍ക്കര 1.2 കി.ഗ്രാം 
തേങ്ങാപ്പാല്‍ 4 തേങ്ങയുടെത് ( 0.5ലിറ്റര്‍ ഒന്നാം പാലും 1.5 ലിറ്റര്‍ രണ്ടാം പാലും)
അണ്ടിപ്പരിപ്പ് 100 ഗ്രാം
ഉണക്കമുന്തിരി 100 ഗ്രാം
നെയ്യ്‌ 150 ഗ്രാം
എലക്കായ്‌ 15-20 എണ്ണം ചതച്ചത്
ചുക്കുപൊടി 20 ഗ്രാം

സൂചിഗോതമ്പ് ഒന്നുരണ്ടു മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക. ഏകദേശം ഒന്നരലിറ്റര്‍ വെള്ളത്തില്‍ ഉണ്ടശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. കുതിര്‍ത്തുവച്ചിരിക്കുന്ന ഗോതമ്പ് കുക്കറില്‍ വേവിച്ചെടുക്കുക(കുഴയരുത്). ചുവടു കട്ടിയുള്ള പാത്രത്തില്‍ അടുപ്പത്ത് തിളച്ചുകൊണ്ടിരിക്കുന്ന ശര്‍ക്കരപാനിയില്‍ വേവിച്ചെടുത്ത ഗോതമ്പ്ചേര്‍ക്കുക. മീഡിയം ഫ്ലെയിമില്‍ വേവിക്കുക.നന്നായി ഇളക്കിക്കൊണ്ടിരിക്കണം. കുറുകിവരുമ്പോള്‍ രണ്ടാംപാല്‍ ഒഴിച്ച് വീണ്ടും തിളപ്പിക്കുക.നന്നായി ഇളക്കിക്കൊണ്ടിരിക്കണം. അത് കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക. നന്നായി തിളച്ചു തുടങ്ങുമ്പോള്‍ ചതച്ചുവച്ചിരിക്കുന്ന എലക്കായ്‌ ചേര്‍ത്തിളക്കുക. നെയ്യില്‍ വഴറ്റിയ കശുവണ്ടിയും, ഉണക്ക മുന്തിരിയും നെയ്യുള്‍പ്പടെ പായസത്തിലേക്ക് ചേര്‍ക്കുക. സ്റ്റവ് ഓഫ്‌ ചെയ്തശേഷം ചുക്കുപൊടി ചേര്‍ത്ത് നന്നായി ഇളക്കുക.
ഗോതമ്പ് പായസം തയാര്‍.....

 കൊഴുക്കട്ട
വറുത്ത അരിപൊടി (അപ്പത്തിനുള്ളത്),
വെള്ളം & ഉപ്പ്‌.

ഇനി വെള്ളം തിളപ്പിക്കുക. അത് അരിപൊടിയിൽ ഒഴിക്കണം. ഉപ്പ്‌ ചേർക്കുക. കുഴക്കുക. കട്ടയില്ലാതെ നല്ല മയത്തിൽ കുഴച്ചെടുക്കണം. കൊഴുക്കട്ടയുടെ പരുവത്തിൽ കുഴക്കുക. ഇനി ചെറിയ ഉരുളകൾ (പിടിയുണ്ടാക്കില്ലേ, അതുപോലെ) ആക്കുക. ഇത് ആവിയിൽ 10 മിനിറ്റ് പുഴുങ്ങുക.

Step 2 -
ഇനി ഓയിൽ ചൂടാക്കി കടുക് വറുക്കുക. ഉഴുന്ന് പരിപ്പ് ചേർക്കുക. കുറച്ചു കായം, ചുവന്ന ഉണക്ക മുളക് (crushed red chilli വാങ്ങാൻ കിട്ടും), തേങ്ങ ചിരകിയത് (കുറച്ചു മതി), കറി വേപ്പില, സ്വല്പം ഉപ്പ്‌, ഒരു pinch sugar ഇവ ചേർക്കുക ഇവ ചേർത്ത് 1 മിനിറ്റ് ചെറിയ തീയിൽ ഇളക്കുക. ഇനി പുഴിങ്ങിവച്ചിരിക്കുന്ന കൊഴുക്കട്ട (?) കുഞ്ഞുങ്ങളെ ഇടുക. നന്നായി ഇളക്കി ഫയർ ഓഫ്‌ ചെയ്യുക. വൈകുന്നേരം ചായക്ക് snack ആയിട്ട് നല്ല ഒരു വിഭവം ആണ് .
--------------------------------------------------------------------------
പഴങ്ങളിലെ വിഷാംശ്യം എങ്ങിനെ കളയാം..

പഴങ്ങള്‍ പോഷകങ്ങളുടെ കലവറയാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍ പേടിക്കാതെ കഴിക്കാന്‍ പറ്റുന്ന ഏതു പഴമുണ്ട് എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്തുത്തരം നല്‍കും? ഇതാണ് പഴങ്ങളുടെ ഉപയോഗം സംബന്ധിച്ച് ലോകമെമ്പാടുമുള്ള ജനതയെ ആശങ്കയിലാക്കുന്ന പ്രശ്നം.
വിഷം കലരാത്ത പഴം ഇന്ന് എവിടെയും കിട്ടാനില്ല എന്നത് ഒരു നഗ്നസത്യമ
ാണ്. ചില രാജ്യങ്ങളില്‍ ഭക്ഷ്യനയങ്ങള്‍ വളരെ നന്നായി പാലിക്കപ്പെടുന്നതിന്റെ പേരില്‍ വിഷംകലര്‍ത്തല്‍ കുറെയൊക്കെ നിയന്ത്രിക്കപ്പെടുന്നുണ്ട്. എന്നാല്‍ കൃഷിക്കാരനും ഇടനിലക്കാരനും വ്യാപാരിക്കും ഒരുപോലെ സ്വാതന്ത്യ്രം അനുവദിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും നഗരവാസികള്‍ക്ക് ഈ പഴവര്‍ഗ്ഗങ്ങളെ സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ.
സംഗതി ഇതൊക്കെയാണെങ്കിലും ജീവകങ്ങള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ തുടങ്ങി നിരവധി പോഷകമൂല്യങ്ങളടങ്ങിയ മധുരക്കനികളെ നമുക്ക് പാടേ നിരാകരിക്കാനൊക്കുമോ? അപ്പോള്‍ കരുതലാണ് ആവശ്യം.

ആപ്പിളിലെ അപകടം ഒഴിവാക്കാം
പഴങ്ങളില്‍ പ്രധാനാനിയാണല്ലോ ആപ്പിള്‍. നമുക്കു കിട്ടുന്ന ആപ്പിളില്‍ വലിയൊരു ഭാഗവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഏതൊരു ബിഗ്‌ മാര്‍ക്കറ്റിലും മിന്നിത്തിളങ്ങുന്ന ഈ കനിസുന്ദരിയെ ഇത്രകണ്ട് തേച്ചുമിനുക്കുന്നതാരാണെന്നറിയാമോ? വാക്സ് എന്ന പെര്‍ഫ്യൂമില്‍ കുളിച്ചെത്തുന്ന ഈ സുന്ദരിക്കനികള്‍ എത്ര ദിവസം വേണമെങ്കിലും കേടുകൂടാതിരിക്കും ഈച്ചയോ പ്രാണികളോ അടുക്കാന്‍ ധൈര്യപ്പെടുകയില്ല. പുതുമ നഷ്ടപ്പെടാതെ തിളക്കംകൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കഴിയും. ഇതൊക്കെയാണ് വാക്സ് കോട്ടിങ്ങിനു പിന്നിലെ സൂത്രധാരന്റെ ഉദ്ദേശവും.
പ്രകൃതിയില്‍നിന്നു ലഭിക്കുന്ന മെഴുകുകളായ ബീസ് വാക്സ്, ഷെല്ലാക്ക്, കാര്‍നോബാ വാക്സ് തുടങ്ങിയവ ആപ്പിളില്‍ പുരട്ടാന്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ പാരഫിന്‍ പോലുള്ള പെട്രോളിയം വാക്സുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനു ഭീഷണിയാവുന്നത്. നഖംകൊണ്ട് മെല്ലെ ചുരണ്ടിനോക്കിയാല്‍ വാക്സിന്റെ സാന്നിധ്യം മനസിലാകും. വയറിളക്കവും അള്‍സറുമടക്കം പല രോഗങ്ങള്‍ക്കും ഇത് ഇടയാക്കും. വാക്സിനു പുറമേ ആപ്പിളില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിന്റെ പശയും കീടനാശിനികളും അതിലേറെ നാശം വിതയ്ക്കുന്നു.

എങ്ങനെ അപകടമൊഴിവാക്കാം
1. ആപ്പിളിനു മുകളിലെ സ്റ്റിക്കര്‍ ഇളക്കിമാറ്റി പശ നന്നായി തുടച്ചുനീക്കുക
2. ചൂടുവെള്ളത്തില്‍ കഴുകി വാക്സ് ഇളക്കുക
3. പോഷകമൂല്യം കുറഞ്ഞാലും തൊലി ചെത്തി മാത്രം കുട്ടികള്‍ക്കു കൊടുക്കുക
4. കീടനാശിനികള്‍ അടിഞ്ഞുകൂടുന്ന ഞെട്ടുഭാഗം നീക്കംചെയ്തു മാത്രം കഴിക്കുക

മുന്തിരി
എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരിയായ മുന്തിരിക്കുലകളെ വിഷലിബ്ധമാക്കുന്നത് വിളവെടുപ്പുസമയത്തും പായ്ക്കു ചെയ്യുമ്പോഴും അവയില്‍ തളിക്കുന്ന കീടനാശിനികളാണ്. ഈച്ചകളും പ്രാണികളും അടുക്കാത്ത മുന്തിരി കണ്ടാല്‍ ഉറപ്പിക്കാം അതില്‍ അപകടമുണ്ടെന്ന്. ചിലപ്പോള്‍ വെളുത്ത പൌഡര്‍ സ്പ്രേചെയ്തതു കാണാം. ഇതും അപകടസൂചനയാണ്.

മുന്തിരി കഴിക്കുംമുമ്പ് ശ്രദ്ധിക്കേണ്ടത്
1. പൈപ്പിനു ചുവട്ടിലോ ഒഴുക്കുള്ള വെള്ളത്തിലോ നന്നായി കഴുകുക
1. അതിനുശേഷം ഉപ്പിട്ട വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുന്തിരി ഇട്ടുവയ്ക്കുക
2. മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തിലിട്ടുവയ്ക്കുന്നതും നന്ന്
3. നാരങ്ങാനീരോ വിനാഗിരിയോ ഈ വെള്ളത്തില്‍ ഇറ്റിച്ചാല്‍ പെട്ടെന്ന് വിഷാംശം ഇളകും
4. കുട്ടികള്‍ക്കു മുന്തിരി നല്‍കുമ്പോള്‍ തൊലി നീക്കം ചെയ്തു കൊടുക്കുക
5. ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുന്തിരി നല്‍കാതിരിക്കുന്നതാണ് നല്ലത്.

മാമ്പഴം
ഇന്ത്യക്കാരുടെ ആപ്പിള്‍ എന്നു കരുതപ്പെടുന്ന മാമ്പഴത്തെയും വിഷാഭിഷേകം നടത്താതെ ആരും മാര്‍ക്കറ്റിലെത്തിക്കുകയില്ല. ഒരാഴ്ചയെങ്കിലും ഗെറ്റപ്പ് വെടിയാതെ കുട്ടയിലിരിക്കണമല്ലോ. സീസണല്ലാത്ത സമയത്ത് വിപണിയിലെത്തുന്ന മാമ്പഴത്തിലാണ് കൂടുതല്‍ അപകടം പതിയിരിക്കുന്നത്. മൂക്കാത്ത മാങ്ങ കൃത്രിമമായി പഴുപ്പിക്കാനുപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് എന്ന വില്ലനാണ് ഏറ്റവും മാരകം. വെല്‍ഡിങ്ങിനായി ഉപയോഗിക്കുന്ന ആര്‍സനിക്, ഫോസ്ഫരസ് തുടങ്ങിയ രാസവസ്തുക്കളടങ്ങിയതാണ് കാല്‍സ്യം കാര്‍ബൈഡ്.
ഒരേ നിറമുള്ള മാങ്ങകള്‍ കണ്ടാല്‍ ഓര്‍ക്കുക, രാസവസ്തുക്കളുടെ സാന്നിധ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന്. ചില മാങ്ങയുടെ തൊലി ചുക്കിച്ചുളിഞ്ഞിരിക്കുന്നതു കാണാം. ഇതും വിഷം ആവരണം ചെയ്തതിന്റെ സൂചനയാണ്.

മാമ്പഴം കഴിക്കുമ്പോള്‍ സൂക്ഷിക്കേണ്ടത്
1. ശക്തിയായി വെള്ളംവരുന്ന പൈപ്പിനു ചുവട്ടില്‍പ്പിടിച്ച് നന്നായി കഴുകുക
2. കടയില്‍നിന്നു വാങ്ങുന്ന മാമ്പഴം തൊലി ചെത്തി മാത്രം കഴിക്കുക
3. കഴിയുന്നതും നാട്ടുമാമ്പഴങ്ങളെ കൂട്ടുപിടിക്കുക
5. കേരളത്തിന്റെ മണ്ണില്‍ സമൃദ്ധമായി വളരുന്ന വൃക്ഷമാണ് മാവ്.
6. മുറ്റത്തൊരു മാവിന്‍തൈ നട്ട് മാമ്പഴമധുരത്തില്‍ സ്വയംപര്യാപ്ത നേടുക.

പേരയ്ക്ക
പാവങ്ങളുടെ ആപ്പിള്‍ എന്നു വിശേഷിപ്പിക്കാറുള്ള പേരയ്ക്കയുടെ പുറത്ത് മന്തുപിടിച്ചതുപോലെ കാണുന്നത് എന്താണ്? കുറേക്കാലമായി കേരളത്തിലെ വീട്ടമ്മമാര്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. കടിച്ചാല്‍ കല്ലുപോലിരിക്കുന്ന പേരയ്ക്ക വാങ്ങി ഒന്നോ രണ്ടോ ആഴ്ച വച്ചിരുന്നാലും ഒരു കുലുക്കവുമില്ല. ഇതിന്റെ രഹസ്യം അന്വേഷിച്ചുപോകുന്നവര്‍ക്കറിയാം ഏതൊക്കെ രാസവസ്തുക്കളാണ് പേരയ്ക്കയെ കാര്‍ന്നുതിന്നുന്നതെന്ന്.
മുന്തിരിപോലെ പേരയ്ക്കയും തൊലിചെത്തിക്കഴിക്കുന്ന പഴമല്ല. അതുകൊണ്ടുതന്നെ രാസവസ്തുക്കള്‍ മാംസളഭാഗത്തേക്ക് പെട്ടെന്നു വ്യാപിക്കും. കട്ടിയുള്ള തൊലിയോടുകൂടിയ ഓറഞ്ചുപോലുള്ള പഴങ്ങളാണ് കൂടുതല്‍ സുരക്ഷിതം. പിന്നെ നമ്മുടെ നാടന്‍ വാഴപ്പഴങ്ങളും. പേരമരവും മുറ്റത്തേക്കു കൂട്ടിക്കൊണ്ടുവരാന്‍ പറ്റുന്ന ഒരതിഥിയാണ്. മണ്ണില്ലാത്ത നഗരവാസികള്‍ മുറ്റം മുഴുവന്‍ സിമന്റു പൂശാതെ ഫലവര്‍ഗ്ഗങ്ങള്‍ക്കുകൂടി ഇടംനല്‍കുകയാണ് വിഷംതിന്നുന്ന കാലത്തേക്കു വേണ്ട ഏറ്റവും നല്ല മുന്‍കരുതല്‍.
പഴങ്ങള്‍ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കിനിര്‍ത്തുന്നതും ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാവും. ആപ്പിളും ഓറഞ്ചും മുന്തിരിയും മാത്രമല്ല പഴങ്ങള്‍ എന്ന കാര്യം ഓര്‍ക്കുക. നമ്മുടെ നാട്ടില്‍ സുലഭമായ ജാമ്പക്കയും പേരക്കയും സീതപ്പഴവും പപ്പായയും ചക്കപ്പഴവും കൈതച്ചക്കയുമൊക്കെ ഗുണമേന്മയുള്ള പഴങ്ങളാണ്. നാനാതരം വാഴപ്പഴങ്ങളെയും പരിഗണിക്കാം. വിപണിയിലെ വിഷംതീണ്ടിയ പഴങ്ങള്‍ വാങ്ങുന്നത് കുറച്ചുകൊണ്ട് ഇത്തരം പഴങ്ങളിലേക്കു തിരിയുന്നതാണ് ഏറ്റവും നല്ല പോംവഴി.