
കേരളത്തിലെ ഇപോഴത്തെ ചാനല്‍സംസ്ക്കാരത്തെ കുറിച്ച് യുസഫ് മുട്ടനൂര്‍ അദ്ദേഹത്തിന്‍റെ മാരിവില്ല് എന്ന ബ്ലോഗില്‍ എഴുതിയത്
___________________________________________
കേരളം എന്ന് കേട്ടാല് ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനക്കാര്ക്ക് വലിയ അഭിമാനമാണ് എന്നും അവരല്ലാം ആദരിക്കുന്നവരാണ് മലയാളി എന്നും മലയാളികള്ക് വലിയ വിവരമാണ് എന്നുമാണ് മലയാളി അല്ലാത്ത മറ്റുള്ളവരുടെ വിവരം. എന്നാണ് മലയാളികള് ദരിച്ചിരിക്കുന്നത്![]() |
ആട്. മാഞ്ചിയം. തേക്ക് .മുതല് ടോട്ടല് ഫോര് യു . ആപ്പിള്ഫ്ലാറ്റ് . സോളാര് .വാട്ടര്ബെഡ് പിന്നെ. r m p , മോടികെയര് തുടങ്ങി കന്നക്കല്ലാത്ത കുറെ നെറ്റ്വര്ക്കും. പിന്നെ ഓരോ നാട്ടിലും ലാഭം കൊടുക്കാം എന്ന് പറഞ്ഞു തട്ടിപ്പും വെട്ടിപ്പും വേറെ,
ഇതിനു എല്ലാം പുറമെയാണ് ചാനാലുകാര് ഇറങ്ങി പുറപെട്ടു ജനങ്ങളെ പറ്റിക്കാന്. ചാനലുകാര് പറ്റിക്കുന്നത് പൈസക്ക് വേണ്ട്ടിയല്ലങ്കിലും നില നില്പ് ആണല്ലോ പ്രശ്നം, കേരളം എന്ന ഈ ചെറിയ സംസ്ഥാനത്ത് എത്ര ചാനല് ഉണ്ട്ട്,
അതില് തന്നെ എത്ര ന്യൂസ് ചാനല് ഉണ്ട്ട് , എന്നാലോ വല്ല വാര്ത്തയും അറിയണമെങ്കില് ചിലപ്പോള് പത്രം വായിക്കന്നം ഇതാണ് ഇന്നത്തെ അവസ്ഥ. ആരെങ്കിലും. സ. എന്ന് പറഞ്ഞാല് സരിതയാണ് എന്നും, സൊ. എന്ന് പറഞ്ഞാല് സോളാര് എന്നും, ജോ എന്ന് പറഞ്ഞാല് പീ സി ജോര്ജ് എന്നും പറയുന്നവരാണ് ഇപ്പോഴത്തെ വാര്ത്ത വായനക്കാര്,
ഒരു ആടിനെ കിട്ടിയാല് അത് ആടല്ല എന്നും. വേണമെങ്കില് രാഷ്ട്രീയ നേതാക്കളെ വിളിച്ചു ചോദിക്കാം എന്നു പറയുകയും എന്നിട്ട് 2 രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയ നിരീക്ഷകര് എന്ന് പറയുന്ന( ഒരു ചുക്കും അറിയാത്ത )2 പേരെയും വിളിക്കും എന്നിട്ട് ചോദിക്കും,
ഇതാണ് ഇപ്പോള് ചാനലുകളില് 9 മണി ചര്ച്ചകളില് നടക്കുന്നത്, ജനങ്ങളെ എങ്ങിനെ എല്ലാം പറ്റിക്കാം എന്നാണ് ചാനലുകള് ആലോചിക്കുന്നത്,ഒരു ചാനല്. ഒരു നടി മരിച്ചു എന്ന് പറയുക. അത് മറ്റുള്ള ചാനലുകള് ഏറ്റു പറയുക . പിന്നീട് ആ നടി ഞാന് മരിച്ചിട്ടില്ല എന്ന് പറയുക,
പിന്നെ അത് ലൈവായി കാണിക്കുക. ഇവര്ക്ക് ഒന്നും ഒരു ലജ്ജയും ഇല്ലെ ? ഇങ്ങനെ എല്ലാം പറയാനും കാണിക്കാനും, .പോക്കറ്റടിക്കാരനും കള്ളനും മാത്രമല്ല സാമൂഹിക ദ്രോഹികള് ,ഇവരും ആ ഗണത്തില് പെടും എന്നാണ് എനിക്ക് പറയാനുള്ളത് ,
നല്ല ഒരു വാര്ത്ത കൊടുക്കാന് ഇവര്ക്ക് സമയം ഇല്ല .എന്തല്ലാം കോമാളി ത്തരങ്ങളാണ് ഇപ്പൊ ചാനലുകളില് വരുന്നത് മലയാളി ഹൗസ് എന്ന് പറയുക, കാണിക്കുന്നത് കുറെ അന്തം കുന്തം ഇല്ലാത്ത കുറെ കൂതറകളെ, മലയാളികളുടെ വീടുകളില് ഇങ്ങനെയാണോ നടക്കുന്നത്, മലയാളി വീട് എന്ന് പറയാന് പോലും ഇവര്ക്ക് വല്ല ആറുഹതയും ഉണ്ട്ടോ ,
ഇനി ഇക്കിളി ഇല്ലാത്തവര്ക്ക് ഇക്കളി ആക്കാന് മറ്റു പല പ്രോഗ്രാമും നടക്കുന്നു അതിന്റെ അവതാരകാരോ കേരളത്തിലെ ഏറ്റവും വലിയ ജെർണലിസ്ട്ടുകാര് എന്ന് പറയുന്ന കൊമാളികളും, വാര്ത്ത വായിക്കുന്നവരുടെ വിജാരം കേരളം ഭരിക്കുന്നത് അവരാണ് എന്നാണ് ഇങ്ങനെയും ഉണ്ടോ പൊന്തകള്,
ഉപദേശം കാരണം ഒരാള് പറഞ്ഞത്ര, ഇപ്പോ ഞാന് എല്ലാ കുരുത്തകേടും നിറുത്തി , കിടത്തം മാത്രം അമ്മാഴിയുടെ കൂടെ ആണന്നു ,അത് പോലെയാണ് ചാനലുകാരുടെ അവസ്ഥ, പറയുന്നത് ഒന്നും കാണിക്കുന്നത് മറ്റൊന്നും( ഇനി ഞാന് അങ്ങനെ പറഞ്ഞു എന്ന് കരുതി എന്റ്റെ നേരെ കലി തുള്ളാന് വരരുത് എല്ലാ ചാനലുകാരെയും ഞാന് അങ്ങനെ പറയുന്നില്ല ഇങ്ങനെ ചെയ്യുന്നവരെ മാത്രം പറഞ്ഞതാണ് ) പിന്നെ ഇത് വല്ല ചാനലുകാരും വായിച്ചാല് നിങ്ങള് അവിടെയുള്ള എല്ലാവര്ക്കും ഓരോ ആപ്പിള് വാങ്ങി കൊടുക്കുക , എന്നലങ്കിലും അവിടെ ഉള്ളവര്ക്ക് നാണം വരട്ടേ,,,,,,,,,,,,,,,,,,,,,,,,,,,,, പിന്നെ മംഗ്ലീഷ് ടൈപ് ചെയ്തു മലയാളം ആക്കുന്നതാണ് അതിനാല് പല പിശകും ഉണ്ട്ടാവും ക്ഷമിക്കുക.......
യുസഫ്