2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

കുട്ടികളെ കുലുക്കി കൊല്ലല്ലേ

കുട്ടികളെ മെപ്പോട്ട് ഉയർത്തി എറിഞ്ഞോ അല്ലാതെയോ ,.സ്നേഹപൂർവമയിട്ടോ ദേഷ്യത്തോടെയോ ,കരച്ചിൽ നിർത്തിപ്പിക്കാൻ വേണ്ടിയോ ചിരിപ്പിക്കാൻ വേണ്ടിയോ ഒക്കെയായി എടുത്തു കുലുക്കുന്ന ഒരു പതിവ് നമ്മുടെ സമൂഹത്തില് നിലനിൽക്കുന്നുണ്ട് .വർഷത്തിൽ ലക്ഷത്തിൽ പരം കുട്ടികളുടെ മരണത്തിനു കാരണമായ ഈ സ്നേഹപ്രകടനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നമ്മുടെ സമൂഹം ഇനിയും ബോധവാന്മാരല്ല .അറിഞ്ഞിരുന്നു വെങ്കിൽ എന്നോ ഈ സ്നേഹപ്രകടനം അപ്രത്യക്ഷമായേനെ .
ഷൈക്കണ്‍ ബേബി സിൻഡ്രോം (shaken baby syndrome) എന്നാണ് കുട്ടികളെ പിടിച്ചു കുലുക്കുന്നതുമൂലമുണ്ടാവുന്ന സംഭവവികാസങ്ങളെ മൊത്തത്തിൽ വിശേഷിപ്പിക്കുന്നത് .മൂന്ന് കാര്യങ്ങളാണ് ശരീരത്തിൽ ഇതുമൂലം പ്രദാനമായും സംഭവിക്കുന്നത് .
1...തലച്ചോറിലെ ആന്തരിക കവജത്തിനുള്ളിൽ രക്തമുഴയുണ്ടാവുക ,(രക്തം കട്ടപിടിച്ച് )(subdural haematoma )

2...കണ്ണിലെ രക്തക്കുഴൽ പൊട്ടി അതിൽനിന്നും രക്തസ്രാവമുണ്ടാവുക .

3....തലച്ചോറിനുള്ളിൽ നീരുകെട്ടുക (സെറിബ്രൽ എടെമ )
പുറത്ത് ഭാഹ്യ ലക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല എന്നതിനാൽ കുട്ടികളുടെ പെട്ടെന്നുള്ള പല മരണങ്ങൾക്കും കാരണം ഈ പിടിച്ചുകുലുക്കൽ ആയിരുന്നു വന്നത് അറിയാൻ കഴിയാതെ പോവുന്നു .കുലുക്കുന്ന അതേ നിമിഷം മരണം സംഭവിക്കില്ല എന്നതിനാൽ ഈ പിടിച്ചു കുലുക്കലിന്റെ ഭീകര മുഖം കാണാതെ പോവുന്നു .

കുട്ടികൾ ദിനേന 2 മുതൽ 3 മണിക്കൂർ വരെ ഉരങ്ങുമെന്നതു ഒരു വസ്തുദയാണ് .പിടിച്ചുകുലുക്കി ചിരിപ്പിച്ച് അത് നിര്തെണ്ടതില്ല .
പിടിച്ചുകുലുക്കൽ മൂലം തലച്ചോറിനേൽക്കുന്ന ക്ഷതം പിന്നീട് അപസ്മാരത്തിനും മറ്റു തലച്ചോറിന്റെ വയ്കല്യങ്ങൾക്കും കാരണമാവുന്നു .35 ശതമാനത്തോളം ഷൈക്കണ്‍ ബേബി സിൻഡ്രോം മാസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളുടെ മരണത്തിലേക്ക് നയിക്കുന്നു .
ഈ പിടിച്ചുകുലുക്കൾ സ്നേഹപ്രകടനം തടയാൻവേണ്ടി സമൂഹത്തിലും കുടുംബത്തിലും വിദ്യാലയങ്ങളിലും ഭോധവല്ക്കരണം നടത്തിയേ പറ്റൂ 

                                                      ( ആരോഗ്യമാണ് സമ്പത്ത് എന്ന പേജില്‍ നിന്ന്)

ഏറ്റവും ക്രൂരമായ നരനായാട്ട് 1921

മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ അവരെ കൊല്ലുകയോ മര്‍ദിച്ചവശരാക്കുകയോ ചെയ്തത് ചരിത്രസത്യമാണ്. അതില്‍ ഏറ്റവും ക്രൂരത കാണിച്ച സംഭവമാണ് വാഗണ്‍ ട്രാജഡി.

കലാപത്തെ അടിച്ചമ
ര്‍ത്താന്‍ എന്തു നിഷ്ഠുരമാര്‍ഗവും ഭരണകൂടം അവലംബിച്ചിരുന്നു. കലാപത്തില്‍ പങ്കെടുക്കാത്തവരെയും കൊടിയ ശിക്ഷകള്‍ക്കവര്‍ വിധേയരാക്കി. കലാപം അടിച്ചമര്‍ത്തിയിട്ടും പല നേതാക്കളെയും തൂക്കിലേറ്റിയിട്ടും പീഡനം അവസാനിപ്പിച്ചിരുന്നില്ല. മൂന്നു മാസങ്ങള്‍ക്കുശേഷം നവംബറിലും അത് തുടരുകയായിരുന്നു. വെള്ളപ്പട്ടാളവും സില്‍ബന്തികളും നരനായാട്ട് നടത്തി പിടികൂടിയ തടവുകാരെ അടച്ചിട്ട ചരക്കുവണ്ടികളില്‍ ജയിലുകളിലേക്കയച്ചു. കാറ്റും വെളിച്ചവും കടക്കാത്ത സാമാനവണ്ടികളില്‍ പലപ്പോഴായി ഏകദേശം 300 മാപ്പിളത്തടവുകാരെ മിലിട്ടറി ക്യാമ്പുകളിലെത്തിച്ചതായി വാഗണ്‍ ട്രാജഡി വിചാരണവേളയില്‍ തെളിഞ്ഞിട്ടുണ്ട്. രണ്ടായിരത്തോളം തടവുകാരെ 32 പ്രാവശ്യമായി കേണല്‍ ഹംഫ്രിബ്, സ്‌പെഷല്‍ ഓഫീസര്‍ ഇവാന്‍സ്, ഡിസ്ട്രിക്റ്റ് പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക്, ആമു സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ പലപ്പോഴായി അടച്ചുപൂട്ടിയ വാഗണുകളില്‍ ജയിലറകളിലേക്ക് അയച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

കുറ്റം ചെയ്തവരോ അല്ലാത്തവരോ ആയ നൂറോളം തടവുകാരെ എം.എസ്.ആന്റ് എം.റെയില്‍വേയുടെ 1711-ാം നമ്പര്‍ വാഗണില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ഇരുട്ടറയില്‍ തള്ളിക്കേറ്റി കോയമ്പത്തൂര്‍ക്ക് അയയ്ക്കുകയായിരുന്നു. അവരില്‍ അഞ്ചു ഹിന്ദുസഹോദരങ്ങളുമുണ്ടായിരുന്നു. ഗുഡ്‌സ് വാഗണില്‍ വായുവോ വെളിച്ചമോ കടക്കുമായിരുന്നില്ല. ആന്‍ഡ്രൂസ്, ഒ.ഗോപാലന്‍ നായര്‍ എന്നിവര്‍ കൂടാതെ അഞ്ചു പോലീസുകാരായിരുന്നു കാവല്‍ക്കാര്‍. സര്‍ജന്റ് ആന്‍ഡ്രൂസ് 2-ാം ക്ലാസ് കംപാര്‍ട്ടുമെന്റിലും ബാക്കിയുള്ളവര്‍ തടവുകാരെ കയറ്റിയ വാഗന്റെയടുത്തുള്ള കംപാര്‍ട്ടുമെന്റിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. സ്റ്റേഷന്‍ വിട്ടപ്പോള്‍ത്തന്നെ തടവുകാര്‍ ദാഹിച്ചുവരണ്ടും പ്രാണവായു കിട്ടാതെയും മരണവെപ്രാളം കാണിച്ചിരുന്നു. അവരുടെ നിലവിളി കാവല്‍പ്പോലീസുകാര്‍ ശ്രദ്ധിച്ചില്ല. വണ്ടി 15 മിനിട്ട് വീതം ഷൊര്‍ണൂരും ഒലവക്കോട്ടും നിര്‍ത്തിയിട്ടിരുന്നു. അപ്പോഴും തടവുകാരുടെ ദീനരോദനം അവര്‍ ശ്രദ്ധിച്ചില്ല. ദയനീയമായ നിലവിളി കേട്ടിട്ടും ഹതഭാഗ്യരോട് മനുഷ്യത്വം കാണിക്കാന്‍ ബ്രിട്ടീഷ് പട്ടാളക്കാരോ അവരുടെ കൂട്ടാളികളോ തയ്യാറായില്ല. 180 കിലോമീറ്റര്‍ ദൂരത്തുള്ള പോത്തന്നൂര്‍ സ്റ്റേഷനിലെത്താതെ കംപാര്‍ട്ട്‌മെന്റ് തുറക്കില്ലെന്ന വാശിയിലായിരുന്നു പട്ടാള ഉദ്യോഗസ്ഥര്‍.

വാഗണിലെ ദാരുണമരണത്തില്‍നിന്ന് രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുടെ വാക്കുകള്‍: 'ഞങ്ങളെയെല്ലാം വാഗണില്‍ കയറ്റി വാതിലടച്ചു. കുറെ കഴിഞ്ഞപ്പോള്‍ നിലവിളിയും മരണവെപ്രാളവുമായി. എനിക്ക് ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞ് നോക്കുമ്പോള്‍ എന്റെ ദേഹത്തില്‍ ഒന്നിന്റെമേല്‍ ഒന്നായി രണ്ടും മൂന്നും മയ്യത്തുകള്‍! എന്റെ അടുത്തുണ്ടായിരുന്ന മമ്മദ് വാഗന്റെ അരികില്‍ മുഖം അമര്‍ത്തിപ്പിടിച്ച് കിടക്കുന്നു. ഞാന്‍ തൊട്ടുവിളിച്ചു. അപ്പോഴാണ് ഞാന്‍ കണ്ടത് ഒരാണിയുടെ ദ്വാരത്തില്‍ മൂക്ക് വെച്ച് ശ്വാസം വിടുന്നത്. മറ്റുള്ളവര്‍ മരിച്ചുകഴിഞ്ഞതോടുകൂടി ശ്വാസം കഴിക്കാനുള്ള വായു അതില്‍നിന്ന് ലഭിച്ചു. അങ്ങനെയാണ് ഞാന്‍ ജീവിച്ചത്. (അഹമ്മദ് ഹാജി 1982-ല്‍ മരിച്ചു).

അഹമ്മദ് ഹാജിയേയും ജ്യേഷ്ഠന്‍ യൂസഫിനേയും പോലീസ് വീട്ടില്‍നിന്നും പിടിച്ചുകൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന് 21 വയസ് പ്രായം. ജ്യേഷ്ഠന്‍ ഖിലാഫത്തു പ്രവര്‍ത്തക ക്യാമ്പിലേക്കാണാദ്യം കൊണ്ടുപോയത്. പുലാമന്തോള്‍ പാലം പൊളിച്ചു എന്ന കള്ളക്കേസ് ചമച്ച്, തിരൂരിലേക്കു കൊണ്ടുവന്നാണ് വാഗണില്‍ കേറ്റിയത്. കാളവണ്ടികള്‍ക്ക് പിന്നാലെ കെട്ടിയിട്ടാണ് തടവുകാരെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. വാഗണില്‍ ഒറ്റക്കാലില്‍പ്പോലും നില്ക്കാനാവാത്ത അവസ്ഥയായിരുന്നു. ശ്വസിക്കാന്‍ വയ്യ. ദാഹജലം കിട്ടിയില്ല. ആര്‍ത്തുവിളിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. കൈക്കുമ്പിളില്‍ മൂത്രമൊഴിച്ച് ദാഹം തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചുപറിക്കാനും തുടങ്ങി. പൊട്ടിയൊലിച്ച രക്തം നക്കിക്കുടിച്ചു. മരണവെപ്രാളത്തില്‍ മാനുഷികവികാരങ്ങള്‍ ഇല്ലാതാവുകയായിരുന്നു.

പോത്തന്നൂരില്‍വെച്ച് വാഗണ്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ദാരുണമായിരുന്നു. പരസ്പരം മാന്തിപ്പൊളിച്ചും, കണ്ണുകള്‍ തുറിച്ചും കെട്ടിപ്പുണര്‍ന്നും മരണം വരിച്ച അറുപത്തിനാലു ശവശരീരങ്ങള്‍. അവശേഷിച്ചവര്‍ വാടിത്തളര്‍ന്നു. ശവശരീരങ്ങള്‍ പോത്തന്നൂര്‍ സ്റ്റേഷനില്‍ ഇറക്കുവാന്‍ അവിടത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. ജീവന്‍ ബാക്കിയായവരെ ആശുപത്രികളിലേക്കെത്തിച്ച്, ശവങ്ങള്‍ തിരൂരിലേക്കുതന്നെ കൊണ്ടുവന്നു. ദുര്‍ഗന്ധം വമിച്ചിരുന്ന ശവശരീരങ്ങള്‍ പുറത്തെടുക്കുവാന്‍ പോലീസുകാരുണ്ടായിരുന്നില്ല.വായും മൂക്കും കെട്ടി സന്നദ്ധസേവാപ്രവര്‍ത്തകരാണ് മയ്യത്തുകള്‍ പുറത്തെടുത്തതും ശുദ്ധീകരണം നടത്തിയതും. തിരൂരിലെ കൊരണ്ടത്തു ജുമാഅത്ത് പള്ളിയിലെ കബറിസ്ഥാനിലാണ് ഈ രക്തസാക്ഷികള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. ഹൈന്ദവസഹോദരങ്ങള്‍ക്ക് മറ്റൊരിടത്തും.

മദ്രാസിലെ പത്രങ്ങള്‍ വാഗണ്‍ ട്രാജഡിയെ ലോകത്തെ അറിയിച്ചു. ഹിന്ദു പത്രം എഴുതി: 'എഴുപതു മനുഷ്യാത്മാക്കള്‍ ശബ്ദമുണ്ടാക്കുകയും ഉച്ചത്തില്‍ കരയുകയും ബഹളം കൂട്ടുകയും കൊടിയ നെടുവീര്‍പ്പുകളിടുകയും ചെയ്തു. ശ്വാസം മുട്ടി മൃതിയടഞ്ഞു.' കഴിഞ്ഞ കാലത്തില്‍ കെ.പി.കേശവമേനോന്‍, ഈ ദാരുണസംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. 1921 ലെ മലബാര്‍ കലാപം ഒരു പഠനം എന്ന ഗ്രന്ഥത്തില്‍ എം.ആലിക്കുഞ്ഞി ഒരധ്യായത്തില്‍ വാഗണ്‍ ട്രാജഡി സംഭവത്തെക്കുറിച്ച് വിവരണം നല്കുന്നു.

സമ്മര്‍ദങ്ങള്‍ വന്നപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് എ.എന്‍.നാപ്പ് ചെയര്‍മാനായി ഒരന്വേഷണക്കമ്മിറ്റിയെ നിയമിച്ചു. മലബാര്‍ സ്‌പെഷല്‍ കമ്മീഷണറായിരുന്നു എ.എന്‍.നാപ്പ്. അദ്ദേഹത്തെ സഹായിക്കുവാന്‍ മൂന്ന് ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. അബ്ബാസ് അലി (റിട്ടയേര്‍ഡ് പ്രസിഡന്‍സി മജിസ്‌ട്രേട്ട്, മദിരാശി), മഞ്ചേരി എസ്.രാമയ്യര്‍ (അഡ്വക്കേറ്റ്, കോഴിക്കോട്), ഖാന്‍ ബഹദൂര്‍ കല്ലടി മൊയ്തൂട്ടി സാഹിബ് (ഒലവക്കോട്) എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.

തിരൂരില്‍നിന്ന് പോത്തന്നൂര്‍ എത്തുന്നതുവരെ വാഗണ്‍ തുറന്നുനോക്കിയിട്ടില്ലെന്ന് വിചാരണവേളയില്‍ വെളിവാക്കപ്പെട്ടിരുന്നു. അടച്ചുപൂട്ടാവുന്ന വാഗനാണ് തടവുകാരെ കൊണ്ടുപോകാന്‍ റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടതെന്നും വ്യക്തമായി. ശ്വാസംമുട്ടിയല്ല തടവുകാര്‍ മരിച്ചതെന്ന് വരുത്താന്‍ പോലീസുകാര്‍ നടത്തിയ ശ്രമം കോയമ്പത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: രാം പൊളിച്ചെഴുതി. വാഗണ്‍ ജീവനുള്ള ഒന്നിനേയും കൊണ്ടുവരാന്‍ പറ്റുന്നതല്ലെന്ന് മനുഷ്യസ്‌നേഹിയായ ആ മെഡിക്കല്‍ ഓഫീസര്‍ തെളിവ് കൊടുത്തു. വണ്ടി പുറപ്പെടാന്‍ നേരം തടവുകാര്‍ക്കു വെള്ളം കൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് സര്‍ജന്റ് ആന്‍ഡ്രൂസ് കള്ളത്തെളിവ് കൊടുക്കാന്‍ ശ്രമിച്ചിരുന്നു.

കേന്ദ്ര നിയമസഭയില്‍ മഹ്മൂദ് ഷംനാടും മറ്റും ശബ്ദമുയര്‍ത്തുകയും അബ്ദുറഹിമാന്‍ സാഹിബിനെപ്പോലുള്ളവര്‍ കൊടുംക്രൂരകൃത്യത്തിനെതിരെ മുറവിളി കൂട്ടുകയും ചെയ്തതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തിനു മുതിര്‍ന്നത്. കമ്മീഷന്‍, ഗവണ്‍മെന്റ് ഹിതത്തിനെതിരായി പ്രവര്‍ത്തിക്കുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അന്വേഷണം ഒരു പ്രഹസനമാക്കി. റെയില്‍വേ പോലീസോ പട്ടാളക്കാരോ കുറ്റക്കാരല്ലെന്ന നിഗമനത്തിലാണ് അന്വേഷണക്കമ്മീഷന്‍ എത്തിച്ചേര്‍ന്നത്. റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേണല്‍ ഹംഫ്രിബോ, സ്‌പെഷല്‍ ഓഫീസര്‍ ഇവാന്‍സോ, ഡി.എസ്.പി ഹിച്ച്‌കോക്കോ കുറ്റക്കാരല്ലെന്നും ഇതൊരു യാദൃച്ഛികസംഭവമാണെന്നും അവര്‍ വിധിയെഴുതിയിരുന്നു. അലംഭാവം കാണിച്ചത് റെയില്‍വേ കമ്പനിക്കാരും ട്രാഫിക്ക് ഇന്‍സ്‌പെക്ടറും പോലീസ് സര്‍ജനുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി 1922 ആഗസ്ത് 30 ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇങ്ങനെ പറയുന്നു: 'അടിയന്തരഘട്ടങ്ങളില്‍ ചരക്ക് കയറ്റുന്ന വാനില്‍ തടവുകാരെ കൊണ്ടുപോകുന്നതില്‍ അസംഗത്വമോ മനുഷ്യരാഹിത്യമോ ഇല്ലെന്ന് കമ്മിറ്റിയുടെ അഭിപ്രായത്തോട് ഗവണ്‍മെന്റ് യോജിക്കുന്നു.
തടവുകാര്‍ തങ്ങളുടെ ദുരിതങ്ങളറിയിക്കുന്ന വിധത്തില്‍ ശബ്ദങ്ങളുണ്ടാക്കിയിരുന്നില്ലെന്ന് സ്വതന്ത്രമായ തെളിവുകള്‍ കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നു. പരിപൂര്‍ണ ഉത്തരവാദിത്വം ആരുടെ മേല്‍ ചുമത്തണമെന്ന് ഖണ്ഡിതമായി പറയുവാന്‍ സാധ്യമല്ലെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു.'

സര്‍ജന്റ് ആന്‍ഡ്രൂസ് കുറ്റക്കാരനല്ലെന്ന് കമ്മിറ്റി പറഞ്ഞില്ല. പക്ഷേ ബോധപൂര്‍വം ചെയ്തതാണെന്നും കമ്മിറ്റി പറഞ്ഞില്ല. സര്‍ജന്റ് ഔദ്യോഗികമായി കൃത്യവിലോപം നടത്തിയെന്നും ഹെഡ്‌കോണ്‍സ്റ്റബിള്‍ സര്‍ജന്റിനെ വിവരം ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കമ്മിറ്റി രേഖപ്പെടുത്തി. സര്‍ജന്റിന്റെയും ഹെഡ്‌കോണ്‍സ്റ്റബിളിന്റെയും പേരില്‍ മദിരാശി ഗവണ്‍മെന്റ് കേസെടുത്തുവെങ്കിലും കോടതി അവര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിച്ചു വിട്ടയയ്ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 300 രൂപ വീതം നഷ്ടപരിഹാരം നല്കാന്‍ മദിരാശി ഗവണ്‍മെന്റ് ഉത്തരവിട്ടു. (1.4.1922, 290 കല്പന)

ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന അതിക്രൂരമായ വാഗണ്‍ ട്രാജഡി സംഭവത്തെ ഈ വിധം ബ്രിട്ടീഷ് സര്‍ക്കാര്‍ പാടെ മൂടിക്കെട്ടുകയാണ് ചെയ്തത്. രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയാതെ, മടങ്ങിപ്പോകുമ്പോള്‍ കപ്പലില്‍ വെച്ച് മരിച്ച ഹിച്ച്‌കോക്കിന് മലപ്പുറത്ത് സ്മാരകം പണിയാനാണ് സര്‍ക്കാര്‍ ശ്രമിച്ചത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.


(മലബാര്‍ : പൈതൃകവും പ്രതാപവും എന്ന പുസ്തകത്തില്‍ നിന്ന്)

കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍(.(; (.അഡ്വ;നൂര്‍ബിന റഷീദ്)

കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയര്‍ എടുക്കുന്നവരാണ് ചുറ്റും. മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകള്‍ ചേര്‍ന്നു വ്യക്തിനിയമവും ശിക്ഷാനിയമവും തമ്മിലുള്ള പരസ്പരവിരുദ്ധതയെ ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചു എന്നു കേട്ടതും വിഷ്വല്‍ മീഡിയകളും പുരോഗമനവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്നവരും കൂടി മുസ്‌ലിം സമുദായത്തെ കരിവാരിതേക്കുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

എക്കാലവും മതേതരത്വത്തില്‍ ഊന്നിനിന്ന് മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ചും ഭരണഘടന നല്‍കിയ മതസ്വാതന്ത്ര്യം അനുഭവിച്ചും ജീവിച്ചുവരുന്നവരാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്നു ഭിന്നമാക്കുന്നത്. ഇന്ത്യയില്‍ നാനാജാതി മതസ്ഥര്‍ ഏകോദര സോദരങ്ങളെപോലെ ജീവിക്കുന്നുമുണ്ട്. ഭരണഘടന നല്‍കിയ അവകാശമാണ് മതസ്വാതന്ത്ര്യം.

ഓരോ പൗരനും അവനവന്‍ വിശ്വസിക്കുന്ന മതാടിസ്ഥാനത്തില്‍ ജീവിക്കുവാനും മരിക്കുവാനുമുള്ള അവകാശം ഓരോ മത വിഭാഗങ്ങള്‍ക്കും ഭരണഘടന നല്‍കിയിട്ടുണ്ട്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയൊക്കെ തീരുമാനിക്കുന്നതും വ്യക്തിനിയമത്തിനനുസരിച്ചാണ്. ഇത്തരം കാര്യങ്ങള്‍ ഓരോ വ്യക്തിനിയമത്തിലും വ്യത്യസ്തമാണ് എന്ന സത്യവും നമുക്കു നിരാകരിക്കുവാന്‍ സാധിക്കുകയില്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇന്ത്യയില്‍ എല്ലാ മത വിഭാഗങ്ങളിലും ശൈശവ വിവാഹം സര്‍വ്വസാധാരണയായതിനാല്‍ ശൈശവ വിവാഹം നിരുത്സാഹപ്പെടുത്തുന്നതിനും തടയുന്നതിനും വേണ്ടിയാണ് 1929ല്‍ ശൈശവ വിവാഹം വിലക്കിക്കൊണ്ട് ചൈല്‍ഡ് മാര്യേജ് റിസ്ട്രയിന്റ് ആക്ട് (ഠവല രവശഹറ ാമൃൃശമഴല ൃലേെൃമശി േഅര,േ 1929) കൊണ്ടുവന്നത്. 12 വകുപ്പുകള്‍ മാത്രമുള്ള പ്രസ്തുത നിയമത്തില്‍പോലും ശൈശവ വിവാഹമായി എന്നത് കൊണ്ട് അത്തരം വിവാഹങ്ങളെ അസാധുവാക്കുന്നില്ല.

കൂടാതെ ശൈശവ വിവാഹം ചെയ്യുന്ന പുരുഷനും ചെയ്തുകൊടുക്കുന്ന പുരോഹിതനും രക്ഷിതാക്കള്‍ക്കും വളരെ ചെറിയ തോതിലുള്ള ശിക്ഷയും നിര്‍വചിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാല്‍ യാതൊരു വിധത്തിലുള്ള കേസുകളും എടുക്കുവാനോ ശിക്ഷാ നടപടികള്‍ നടപ്പിലാക്കുവാനോ പാടില്ല എന്നും പ്രസ്തുത നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

1860-ല്‍ ഇന്ത്യക്കുവേണ്ടി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ശിക്ഷാ നിയമത്തില്‍ 494 വകുപ്പുപ്രകാരം പുരുഷന്മാരോ സ്ത്രീകളോ ഒരു വിവാഹബന്ധം നിലനില്‍ക്കുമ്പോള്‍ വീണ്ടും വിവാഹിതനായാല്‍ അയാള്‍ ശിക്ഷാര്‍ഹമായ കുറ്റം ചെയ്തതായി കണക്കാക്കുവാനും അയാളെ ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന രീതിയില്‍ നിയമപ്രകാരം ശിക്ഷിക്കുവാനും സാധിക്കും.

എന്നാല്‍ മുസ്‌ലിം സമുദായത്തിലുള്ളവര്‍ക്കു അവരുടെ വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങള്‍ അവരുടെ വ്യക്തിനിയമമായ ശരീഅത്ത് അനുസരിച്ച് ആവണമെന്നത് മനസിലാക്കിയ ബ്രിട്ടീഷുകാര്‍ 1937-ല്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് എന്ന നിയമനിര്‍മ്മാണത്തിലൂടെ ശരീഅത്ത് അനുസരിച്ച് വ്യക്തിജീവിതം നയിക്കുവാന്‍ അവസരം ഒരുക്കി.

സ്വതന്ത്ര ഭാരതത്തിലും ഭരണഘടനാ ശില്‍പികള്‍, മതസ്വാതന്ത്ര്യം മൗലികാവകാശമാക്കി. അതുപ്രകാരം ഹിന്ദു - മുസ്‌ലിം - ക്രിസ്ത്യന്‍ - സിക്ക് തുടങ്ങി വ്യത്യസ്ത മതവിശ്വാസികള്‍ അവരുടെ മത നിയമങ്ങള്‍ക്കനുസരിച്ച് ജീവിച്ചുവന്നു. എന്നാല്‍ ദുര്‍ബലമായ ഠവല രവശഹറ ാമൃൃശമഴല ൃലേെൃമശി േഅര േ1929നെ പൂര്‍ണ്ണമായും റദ്ദ് ചെയ്തുകൊണ്ട് 2006-ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് The prohibition of child marriage Act 2006 എന്ന നിയമം കൊണ്ടുവന്നു. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഇന്ത്യയിലെ ശൈശവ വിവാഹം വിലക്കികൊണ്ടുള്ള നിയമത്തെ കുറച്ചുകൂടി കാഠിന്യപ്പെടുത്തികൊണ്ട് ശൈശവ വിവാഹത്തെ നിരോധിക്കുന്നതിനുവേണ്ടി ശൈശവ വിവാഹം നിരോധന നിയമം 2006-ല്‍ കൊണ്ടുവന്നു.

എന്നാല്‍ 2006-ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ശൈശവ വിവാഹ നിരോധന നിയമം ഉണ്ടാക്കിയപ്പോള്‍ ആ നിയമത്തില്‍പോലും ശൈശവ വിവാഹം ആയതുകൊണ്ട് പ്രസ്തുത വിവാഹം അസാധുവാകുന്നില്ല. കൂടാതെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ശൈശവ വിവാഹത്തിനെതിരെ കേസ് എടുത്തിട്ടില്ലെങ്കില്‍ പിന്നീട് ഒരിക്കലും ശൈശവ വിവാഹത്തിന്റെ പേരുപറഞ്ഞ് ആര്‍ക്കെതിരെയും കേസുകള്‍ എടുക്കുവാന്‍ സാധിക്കുകയില്ല എന്ന് നിയമം അനുശാസിക്കുന്നു.

1955-ല്‍ ഹിന്ദു മാര്യേജ് ആക്ട് നിലവില്‍വന്നപ്പോള്‍ ഹിന്ദുവിവാഹം നടക്കാനുള്ള നിബന്ധനകളില്‍ ഒന്ന് പുരുഷനു 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയാവണമെന്നായിരുന്നു പ്രസ്തുത നിയമത്തിലെ 5-ാം വകുപ്പിലെ 3-ാം ഉപവകുപ്പില്‍ പ്രതിപാദിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ വിവാഹപ്രായം എല്ലാ പൗരന്മാര്‍ക്കും ഒരുപോലെയാണ് എന്നുപറഞ്ഞ് ഇന്നു വരെയും ഒരു നിയമം നിര്‍മ്മിച്ചിട്ടില്ല. ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശിശു നിര്‍വ്വചനത്തില്‍ 18 വയസ്സിനു താഴെയുള്ള സ്ത്രീയും 21 വയസ്സിനു താഴെയുള്ള പുരുഷനും എന്ന നിര്‍വ്വചനമാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ നിലവിലുള്ള ശരീഅത്ത് ആപ്ലിക്കേഷന്‍ നിയമവും 2006-ല്‍ പാസാക്കിയ ശൈശവ വിവാഹ നിരോധന നിയമവും തമ്മില്‍ പരസ്പര വിരുദ്ധത നിലവില്‍വന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 494 വകുപ്പ് (ഒന്നിലധികം സ്ത്രീകളെ ഒരേസമയത്ത് ഭാര്യമാരായി സ്വീകരിക്കുക എന്നത് ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്). മുസ്‌ലിം സമുദായത്തിനു ബാധകമല്ലാത്തത് പോലെ 1937ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് പ്രകാരം ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പരിധിയില്‍ മുസ്‌ലിം സമുദായം വരില്ല എന്ന ക്ലാരിഫിക്കേഷനുവേണ്ടിയാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒരു നിയമത്തിന്റെ വ്യാഖ്യാനങ്ങളിലും വ്യത്യസ്ത നിയമങ്ങളിലുള്ള പരസ്പരവിരുദ്ധമായ കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടവരാണ് ഉന്നത നീതിപീഠങ്ങള്‍.

ഒരു വിഭാഗം പേര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ എന്തിനാണ് ഇത്ര വലിയ മുറവിളികള്‍. സുപ്രീംകോടതി തീരുമാനിക്കട്ടെ, നിയമത്തിലെ പരസ്പര വിരുദ്ധത. മുസ്‌ലിംസമുദായത്തിലെ സംഘടനാ മേധാവികള്‍ചേര്‍ന്ന് പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കുവാന്‍പോകുന്നു എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ തീര്‍ത്തും ഖേദകരമാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വസ്തുത കാണാതെപോകുന്നു. വിദ്യാഭ്യാസ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം സമുദായത്തില്‍ ശൈശവ വിവാഹങ്ങളും മറ്റുള്ള അനാചാരങ്ങളും ദുരാചാരങ്ങളും കുറഞ്ഞുവരുന്നു. ശൈശവ വിവാഹം എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കുവാന്‍ പാടില്ലാത്തതാണ്. തീര്‍ത്തും നിരുല്‍സാഹപ്പെടുത്തേണ്ട ഒന്നായി ശൈശവ വിവാഹത്തെ മുസ്‌ലിം സമുദായം ഏറ്റെടുത്തുകഴിഞ്ഞു.

ഓര്‍മ്മകള്‍ തോരാതെ(എം കെ മുനീര്‍)

എന്നെ ഒരു ഡോക്ടറാക്കുക എന്നതായിരുന്നു ബാപ്പയുടെ എക്കാലത്തെയും മോഹം. എത്രയോ കാലം ബാപ്പ മനസ്സില്‍ കൊണ്ടുനടന്ന മോഹമാണതെന്ന് മുതിരുംതോറും എനിക്ക് ബോധ്യമാവുകയും ചെയ്തു. എന്റെ ചെറുപ്പത്തില്‍ തന്നെ ഉമ്മക്ക് നിരവധി രോഗങ്ങളുണ്ടായിരുന്നു. 11 തവണ ഗര്‍ഭം ധരിച്ചെങ്കിലും മൂന്ന് കുട്ടികള്‍ മാത്രമാണുണ്ടായത്.

വൈദ്യന്മാരെയും ഡോക്ടര്‍മാരെയും നിരന്തരം സന്ദര്‍ശിക്കുക പതിവായിരുന്നു. വൈകാതെ ബാപ്പയെയും രോഗങ്ങള്‍ പിടികൂടി തുടങ്ങിയിരുന്നു. ഒരുപക്ഷെ ഇതും എന്നെ ഡോക്ടറാക്കാനുള്ള ആഗ്രഹത്തിന് പ്രേരകമായിട്ടുണ്ടാവാം. പഠിക്കുന്ന കാലത്ത് ശരാശരി നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. അന്ന് എന്‍ട്രന്‍സ് പരീക്ഷ ആരംഭിച്ചിരുന്നില്ല. ഏറ്റവും കൂടിയ മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് മെഡിസിനു പ്രവേശനം ലഭിച്ചിരുന്നത്.

എന്റെ ചെറുപ്പത്തില്‍ തന്നെ എനിക്ക് ബാപ്പ വാങ്ങിത്തന്ന കളിക്കോപ്പുകള്‍ അധികവും മെഡിക്കല്‍ ഉപകരണങ്ങളായിരുന്നു. ഒരിക്കല്‍ ഒരു മെഡിക്കല്‍ കിറ്റ് എനിക്ക് കൊണ്ടുവന്നു തന്നു. സ്‌തെതസ്‌കോപ്പും ഫസ്റ്റ്എയ്ഡ് ഉപകരണങ്ങളുമായിരുന്നു ആ പെട്ടിയില്‍. ഒരുപാടു കാലം ഞാന്‍ ആ സ്‌തെതസ്‌കോപ്പും തൂക്കി നടന്നിട്ടുണ്ട്. എന്റെ കൊച്ചു നാളില്‍ തന്നെ മനസ്സിലേക്ക് ഒരു ഡോക്ടറെ സന്നിവേശിപ്പിക്കുകയായിരുന്നു ബാപ്പയുടെ ലക്ഷ്യമെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.

എസ്.എസ്.എല്‍.സി പാസായപ്പോള്‍ ഫസ്റ്റ് ഗ്രൂപ്പിന് ചേരാമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ബാപ്പയുടെ മോഹം വേറെയായിരുന്നു. ക്രിസ്ത്യന്‍ കോളജില്‍ എന്നെ ചേര്‍ക്കാന്‍ ബാപ്പ തന്നെ നേരിട്ടു വന്നു. അന്നു പ്രിന്‍സിപ്പല്‍ ചോദിച്ചു: എന്തിനാണ് നിങ്ങള്‍ ബുദ്ധിമുട്ടി വന്നത്. ആരെയെങ്കിലും കൂടെ അയച്ചാല്‍ മതിയായിരുന്നല്ലോ? ബാപ്പ ചിരിച്ചു. ആ ചിരിയില്‍ നിന്ന് എനിക്ക് എല്ലാം വായിക്കാമായിരുന്നു.

പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ വലിയ മാര്‍ക്കൊന്നുമില്ല. കേരളത്തില്‍ മെഡിസിനു ചേരാന്‍ കഴിയില്ലെന്ന് എനിക്കുറപ്പായി. അപ്പോഴും ബാപ്പ ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല. ബാംഗ്ലൂരില്‍ ആ വര്‍ഷം ഒരു പുതിയ മെഡിക്കല്‍ കോളജ് തുടങ്ങുന്നുണ്ടായിരുന്നു. അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി ഗുണ്ടുറാവുവുമായി ബാപ്പക്ക് അടുത്ത ബന്ധമാണ്. അദ്ദേഹമാണ് അംബേദ്കര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് ശരിയാക്കി തന്നത്.

മെഡിസിനു ചേര്‍ന്നതു മുതല്‍ ഞാന്‍ കോട്ട് ധരിച്ചു കാണാന്‍ ബാപ്പക്ക് വലിയ കൊതിയായിരുന്നു. പലപ്പോഴും വീട്ടില്‍ വരുമ്പോള്‍ കോട്ടില്ലെങ്കില്‍ മുഖത്ത് പ്രസാദം നഷ്ടപ്പെടും. ബാപ്പയുടെ സന്തോഷത്തിന് ക്രസന്റ് ഹൗസില്‍ ഞാനൊരു കോട്ട് വാങ്ങിവെച്ചു. ബാപ്പ വീട്ടില്‍ വരുമ്പോഴെല്ലാം പിന്നീട് ആ കോട്ട് ധരിച്ചാണ് മുന്നില്‍ ചെല്ലാറുള്ളത്. അത് കാണുമ്പോള്‍ വലിയ സന്തോഷമായിരുന്നു.

ഞാന്‍ മെഡിസിനു ചേര്‍ന്നപ്പോഴേക്കും ബാപ്പയുടെ ആരോഗ്യം വല്ലാതെ മോശമായിരുന്നു. രോഗപീഡകള്‍ ശരീരത്തെ തളര്‍ത്തിയപ്പോഴും മനസ്സിന് ഒരു പതര്‍ച്ചയുമുണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ ഒരു കേണലിന്റെ വീടിന് മുകളില്‍ പേയിങ് ഗസ്റ്റായാണ് ഞാന്‍ താമസിച്ചിരുന്നത്. ബാപ്പ ജിന്റാലില്‍ പ്രകൃതിചികിത്സക്ക് വന്നപ്പോള്‍ എന്റെ മുറി കാണാന്‍ വന്നു. വീടിന്റെ മുകളിലേക്കുള്ള കോണി കയറാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും വളരെ കഷ്ടപ്പെട്ട് മുകളിലേക്ക് വന്നു. എന്റെ മെഡിക്കല്‍ പുസ്തകങ്ങള്‍ മറിച്ചുനോക്കുമ്പോള്‍ ആ കണ്ണിലുണ്ടായിരുന്ന തിളക്കം ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.

വീട്ടില്‍ രാഷ്ട്രീയം പറയുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. മുസ്‌ലിംലീഗ് പിളര്‍പ്പിന്റെ ഏറ്റവും വാശിയേറിയ ഘട്ടത്തിലും ഞങ്ങള്‍ പലരെക്കുറിച്ചും ഓരോന്നു ചോദിക്കും. എന്നാല്‍ അതൊന്നും പറയാന്‍ ബാപ്പ കൂട്ടാക്കിയിരുന്നില്ല. സ്വതസിദ്ധമായ തമാശകളില്‍ മുഖരിതമായിരുന്നു ക്രസന്റ് ഹൗസിന്റെ അകത്തളം. പ്രസംഗിക്കാന്‍ പോകുമ്പോള്‍ പലപ്പോഴും എന്നെയും ഇത്താത്തയെയും കാറില്‍ കൂടെക്കൂട്ടും. ജനങ്ങള്‍ ബാപ്പയോട് കാണിക്കുന്ന സ്‌നേഹവും ആദരവും കാണുമ്പോള്‍ ഞങ്ങള്‍ കോരിത്തരിച്ചിട്ടുണ്ട്. ബാപ്പക്ക് എന്നും ഇഷ്ടം ആള്‍ക്കൂട്ടത്തിനകത്തു ജീവിക്കാനായിരുന്നു.

കോയമ്പത്തൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയ ശേഷം രോഗം മൂര്‍ഛിച്ചു. ഒട്ടും സുഖമില്ലാതിരുന്നിട്ടും ആളുകളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കോയമ്പത്തൂരിലേക്ക് പോയത്. ഞാനന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. ബാപ്പക്ക് അസുഖമാണെന്നും കാലിക്കറ്റ് നഴ്‌സിംഗ് ഹോമില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞ് അങ്ങോട്ടുപോയി. ബാപ്പ കണ്ണടച്ചുകിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. ഞാന്‍ കുറേനേരം ബാപ്പയെ നോക്കിനിന്നു. ഒരിക്കലും ഇങ്ങനെ കിടക്കുന്നത് കണ്ടിട്ടില്ല. ദു:ഖമടക്കാനാവാതെ ഞാന്‍ കരഞ്ഞു. പിന്നീടാണറിഞ്ഞത് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോയിരിക്കുന്നു. മുഖം ഒരു വശത്തേക്ക് കോടുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ലണ്ടനില്‍ ചികിത്സക്കായി കൊണ്ടുപോകുന്നത്.

മണ്ടന്മാര്‍ ലണ്ടനില്‍ എന്ന സിനിമ റിലീസ് ചെയ്ത സമയത്താണ് ബാപ്പ ലണ്ടനില്‍ നിന്ന് തിരിച്ചുവന്നത്. സിനിമാ പോസ്റ്റര്‍ കണ്ടപ്പോള്‍ ഉമ്മയോട് പറഞ്ഞു. 'നമ്മള്‍ ലണ്ടനില്‍ പോയതും സിനിമയാക്കിക്കളഞ്ഞല്ലോ' എന്ന്. ബാപ്പയുടെ ഒരുപാട് തമാശകള്‍ ഞങ്ങള്‍ ആസ്വദിച്ച് ചിരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ഡല്‍ഹിയിലേക്ക് ടൂര്‍ പോയി. ഉമ്മയും പെങ്ങന്മാരും ബാബുക്കയും കൂടെയുണ്ട്. ഡല്‍ഹിക്ക് പോകുമ്പോള്‍ തന്നെ ബാപ്പ ഉമ്മയോട് പറഞ്ഞു. രണ്ടു ഹിന്ദി വാക്കെങ്കിലും നീ പഠിക്കണം. 'തുമാരാ നാം ക്യാഹെ' എന്നു ചോദിച്ചാല്‍ 'മേരാ നാം ആമിന ഹെ' എന്നു പറയണം. 'ആപ്‌കോ കിത്‌നാ ബച്ചാഹെ'? എന്നു ചോദിച്ചാല്‍ 'ഹംകോ തീന്‍ ബച്ചെ ഹെ' എന്നും പറയണം. ഉമ്മ ഏതാണ്ട് ഇത് മന:പാഠമാക്കിയെങ്കിലും ഇടക്ക് ബാപ്പ ചോദിക്കുമ്പോള്‍ ഉത്തരം തലതിരിഞ്ഞായിരിക്കും പറയുക.

അങ്ങനെ ഞങ്ങളെല്ലാവരും ഒരു മൃഗശാല കാണാന്‍ പോയി. വ്യത്യസ്ത മൃഗങ്ങളുടെ മുരള്‍ച്ചയും അലറലും മൃഗശാലയെ ഭീതിദമാക്കിയിരുന്നു. അപ്പോഴാണ് ഒരു കൂട്ടമാളുകള്‍ നിലവിളിച്ച് ഓടുന്നു. കണ്ടവരെല്ലാം ഓടാന്‍ തുടങ്ങി. പലരും മരക്കൊമ്പില്‍ കയറി. ഞങ്ങളും ഓടുകയാണ്. അപ്പോള്‍ മൃഗങ്ങള്‍ക്കുള്ള ഭക്ഷണം സൂക്ഷിക്കുന്ന ഒരു മുറി കണ്ടു. ഞങ്ങള്‍ ആ മുറിയില്‍ കയറി കതകടച്ചു. ഞങ്ങള്‍ കരുതിയത് സിംഹമോ കടുവയോ കൂടുതുറന്നു പുറത്തെത്തിയെന്നായിരുന്നു. പിന്നീട് ഒരു ചിമ്പാന്‍സിയാണ് കൂട് തുറന്നോടിയതെന്ന് ബോധ്യമായി. രംഗം ശാന്തമായപ്പോള്‍ ബാപ്പയുടെ കമന്റ് വന്നു. ആമിനയുടെ ഹിന്ദി കേട്ടാണ് ചിമ്പാന്‍സി ഇറങ്ങി ഓടിയത്. യാത്രകളില്‍ അങ്ങനെ എത്രയോ അനുഭവങ്ങള്‍!

ബാംഗ്ലൂരില്‍ എന്റെ മുറിയില്‍ വന്നുപോയശേഷം ബാപ്പ എനിക്കൊരു കത്തയച്ചു. ആദ്യമായും അവസാനമായും ബാപ്പ എനിക്കയച്ച കത്തായിരുന്നു അത്. യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷ സ്ഥിരമായി വായിക്കണമെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ നീ ബാംഗ്ലൂരില്‍ ജീവിക്കുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനമുണ്ടെന്നും ആ കത്തിലുണ്ടായിരുന്നു. ഇന്നും ഒരു നിധിപോലെ ഞാന്‍ ആ കത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മൂത്ത പെങ്ങളെ ഇന്ദിരാഗാന്ധിയുടെ അടുത്ത് കൊണ്ടുപോയിരുന്നു. പിന്നീട് ഡോ. സക്കീര്‍ ഹുസൈനെയും ഇന്ദിരാഗാന്ധിയെയും കാണാന്‍ പോയപ്പോള്‍ എന്നെയും കൊണ്ടുപോയി. യാത്രകളിലെപ്പോഴും ഞങ്ങള്‍ ആരെങ്കിലും കൂടെയുണ്ടാവും.

ബാപ്പയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ പലപ്പോഴും രോമാഞ്ചമുണ്ടാകുമായിരുന്നു. പരിപാടി നടക്കുമ്പോള്‍ എന്നെയും സ്റ്റേജിലിരുത്തും. അക്കാലത്ത് പാടത്തും പറമ്പിലുമൊക്കെയാണ് ഏറെയും വേദികളുണ്ടാവുക. സ്റ്റേജിന്റെ മേശപ്പുറത്ത് വന്നിരിക്കുന്ന ഈച്ചയെ പിടിക്കലായിരുന്നു എന്റെ പ്രധാന ഹോബി. 80-ലെ ഭാഷാസമരത്തിനുശേഷം ബാംഗ്ലൂരില്‍ ഒരു പ്രസംഗത്തിന് പോയപ്പോള്‍ ബാപ്പ എന്നേയും കൂടെ കൊണ്ടുപോയിരുന്നു. പ്രസംഗത്തിനിടയില്‍ ആവേശഭരിതരായ ജനങ്ങള്‍ക്ക് മുമ്പില്‍ ബാപ്പ തന്റെ തൊപ്പി ഊരി കാണിച്ചു. അതില്‍ പ്രവര്‍ത്തകര്‍ നിറച്ചത് ആയിരക്കണക്കിന് രൂപയായിരുന്നു.

ജീവിതത്തിലൊരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്തത് ബാപ്പയുടെ മരണമാണ്. അന്നെനിക്ക് 21 വയസ്സായിരുന്നു. വ്യവസായമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബാപ്പ ഹൈദരാബാദിലായിരുന്നു. ആയിടെ ഹൈദരാബാദില്‍ ഒരു കലാപവുമുണ്ടായിരുന്നു. കലാപത്തിനിരയായവരെ സന്ദര്‍ശിക്കുക എന്ന ലക്ഷ്യവും യാത്രയിലുണ്ടായിരുന്നു. ഞാനും ഉമ്മയും അത്തോളിയില്‍ എളാപ്പയുടെ വീട്ടിലാണുണ്ടായിരുന്നത്.

ബാപ്പക്ക് തീരെ സുഖമില്ലെന്നും അടിയന്തരമായി ഹൈദരാബാദിലേക്ക് പോവണമെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നു. ഞങ്ങള്‍ പെട്ടെന്ന് തന്നെ നടക്കാവിലേക്ക് പുറപ്പെട്ടു. ക്രസന്റ് ഹൗസില്‍ അപ്പോള്‍ ബി.വി അബ്ദുല്ലക്കോയ സാഹിബും എം.കെ.സി അബുഹാജിയും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇരുവരുടെയും മുഖത്ത് ദു:ഖം തളംകെട്ടിനില്‍ക്കുന്നു. നമുക്ക് വേഗം പുറപ്പെടാമെന്ന് ഇരുവരും പറഞ്ഞു. ഞങ്ങള്‍ കാറില്‍ കയറി ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചു. അവിടെ നിന്ന് വിമാനമാര്‍ഗം ഹൈദരാബാദിലെത്താനായിരുന്നു ആലോചന. യാത്ര തുടങ്ങിയപ്പോള്‍ തുടങ്ങിയ ചാറ്റല്‍മഴ കനത്തു. വയനാട് ചുരത്തിലെത്തിയതോടെ ഓരോ തടസ്സങ്ങള്‍ ഞങ്ങളുടെ യാത്ര മുടക്കിക്കൊണ്ടിരുന്നു. രണ്ടുതവണ ടയര്‍ പഞ്ചറായി. ഓരോ വളവിലും വണ്ടി ബ്രേക്ക് ഡൗണായി. എന്റെ മനസ്സില്‍ ആധി നിറഞ്ഞിരുന്നു. നേതാക്കള്‍ ഒന്നും പറയുന്നില്ല. ഉമ്മ ആകെ തളര്‍ന്നിരിക്കുകയാണ്. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. എന്തോ അപകടം സംഭവിക്കുന്നുണ്ടെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

ഇഴഞ്ഞും ഞെരങ്ങിയും കാര്‍ മൈസൂരിലെത്തി. പെട്രോള്‍ അടിക്കാന്‍ ഒരു പമ്പില്‍ കയറിയപ്പോള്‍ ബി.വി പുറത്തുപോയി ഫോണ്‍ ചെയ്തു വന്നു. അതോടെ ഇരുവരുടെയും മുഖം വല്ലാതെ വിളറിയിരുന്നു. യാത്ര തുടരുമ്പോള്‍ ഞാന്‍ പിറകിലേക്ക് തിരിഞ്ഞുനോക്കി. അപ്പോള്‍ എം.കെ.സിയുടെ കണ്ണുകള്‍ നിറഞ്ഞുതൂവുകയാണ്. എന്റെ ഹൃദയം വിങ്ങിപ്പൊട്ടുകയാണ്. ബി.വി എന്റെ ചെവിയില്‍ പറഞ്ഞു. 'ബാപ്പ പോയി.'

തേങ്ങല്‍ ഉള്ളില്‍ തളംകെട്ടിനില്‍ക്കുകയാണ്. ഒരു തുള്ളി കണ്ണുനീര്‍പോലും പുറത്തുവരുന്നില്ല. ഹൃദയമിടിപ്പ് കൂടിയിരിക്കുന്നു. ബാംഗ്ലൂരിലെ വോള്‍ഗ ഹോട്ടലില്‍ ഞങ്ങളെത്തുമ്പോള്‍ അവിടെ വന്‍ ജനക്കൂട്ടമാണ്. പലരും പൊട്ടിക്കരയുന്നു. എന്നെ ബാംഗ്ലൂരിലേക്ക് കൊണ്ടുവരുമ്പോള്‍ ബാപ്പ ആദ്യം വന്നത് ഈ ഹോട്ടലിലാണ്. ഓര്‍മ്മകള്‍ തിരയടിച്ചുവന്നു. ബാപ്പയില്ലാത്ത ഒരു ലോകത്തേക്കാണ് എനിക്ക് ഇനി മടങ്ങാനുള്ളത്. ആശ്വാസവാക്കുകള്‍ക്കൊന്നും എന്നെ സമാധാനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ യാന്ത്രികമായി നില്‍ക്കുകയാണ്. മടക്കയാത്രയില്‍ ഉമ്മ ബോധരഹിതയായി എന്റെ മടിയിലേക്ക് വീണു.

ക്രസന്റ് ഹൗസില്‍ തിരിച്ചെത്തുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ വിങ്ങിപ്പൊട്ടിനില്‍ക്കുകയാണ്. ഹൈദരാബാദില്‍ നിന്ന് ബാപ്പയുടെ മയ്യിത്ത് തിരുവനന്തപുരത്തേക്കാണ് കൊണ്ടുവരുന്നത്. പിന്നീട് കോഴിക്കോട്ടും പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ക്രസന്റിലേക്കെത്തുക. ഞാന്‍ പ്രാര്‍ത്ഥനയോടെ യാചിച്ചു. ഇതു താങ്ങാനുള്ള കരുത്ത് നല്‍കണേ അള്ളാ...

ചേതനയറ്റ ബാപ്പയുടെ മുഖത്തേക്ക് ഒരു നോട്ടം. അതുവരെ പിടിച്ചുനിര്‍ത്തിയ എല്ലാ ദു:ഖവും അണപൊട്ടി ഒഴുകി. ഞാന്‍ അനാഥനായിരിക്കുന്നുവെന്ന വേദന. എന്നെ സ്‌നേഹംകൊണ്ടുമൂടിയ ബാപ്പ പോയിക്കഴിഞ്ഞു. അണമുറിയാതെ ഞാന്‍ കരഞ്ഞു. പുറത്ത് മഴ ആര്‍ത്തലച്ചു പെയ്യുകയാണ്. ബാപ്പയുടെ കല്യാണത്തിനു പുതിയാപ്പിള വരുമ്പോഴും തോരാത്ത മഴയാണെന്ന് ഉമ്മ പറഞ്ഞിരുന്നു. ഇപ്പോഴിതാ അവസാനത്തെ യാത്രയിലും മഴ തിമര്‍ത്തുപെയ്യുന്നു.

എന്റെ മനസ്സ് ശൂന്യമായിരുന്നു. വീടിന്റെ തെക്കുഭാഗത്ത് നടക്കാവ് പള്ളിയുടെ ഓരത്ത് അവസാനത്തെ ഒരുപിടി മണ്ണും ആ ഖബറിലേക്ക് വെച്ചു തിരിച്ചുനടന്ന 21 കാരന്‍ എന്നും എന്റെ മനസ്സിലുണ്ട്. ഓരോരുത്തരായി കോലായില്‍ വന്ന് എന്റെ കൈപിടിച്ച് പടിയിറങ്ങി പോവുന്നു. ആയിരക്കണക്കിനാളുകളെ ബാപ്പ സലാം ചൊല്ലി സ്വീകരിച്ച അതേ കോലായില്‍ ഞാന്‍ ആളുകളെ യാത്രയയക്കുകയാണ്. നെഞ്ചുപിളര്‍ത്തിയ മുറിവുകളില്‍ എരിയുന്ന വേദന അടക്കിപ്പിടിച്ച് ഞാന്‍ കോലായില്‍ തന്നെ നിന്നു. ഇനിയൊരിക്കലും ഈ കോലായില്‍ ബാപ്പ ഉണ്ടാവില്ലെന്ന് വിശ്വസിക്കാനാവാതെ....

2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

സൂര്യന്‍റെ പതനം

Islam and modern  Science .ദ്ര;സാക്കിര്‍നായിക്

കഴിഞ്ഞ 5 ബില്യന്‍ വര്‍ഷങ്ങളായി സൂര്യന്‍റെ ഉപരിതലത്തില്‍ നടക്കുന്ന രാസപ്രക്രിയയുടെ ഭാഗമായാണ് സൂര്യന്‍ പ്രകാശിക്കുന്നത്. ഭൂമിയിലെ മുഴുവന്‍ ജീവനും നാശം വരുത്തിവെക്കത്തക്ക വിധത്തില്‍ ഭാവിയിലെ ഒരു പ്രത്യേക കാലയളവിനു ശേഷം സൂര്യന്‍ പൂര്‍ണ്ണമായും നശിക്കും. സൂര്യന്‍റെ നാശത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

اللَّـهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ (13:2)

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.(13:2)


يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ اللَّـهُ رَبُّكُمْ لَهُ الْمُلْكُ ۚوَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ(35:13)

രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.(35:13)



وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ (36:38)

'സൂര്യന്‍ അതിനു സ്ഥിരമായുള്ള(നിര്‍ണ്ണിതമായ) ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജഞനുമായ അല്ലാഹു കണക്കാക്കിയതാണിത്.' (36:38)


خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۗ أَلَا هُوَ الْعَزِيزُ الْغَفَّارُ (39:5)

ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു.രാത്രിയെകൊണ്ട് അവന്‍ പകലിന്മേല്‍ ചുറ്റിപ്പൊതിയുന്നു.പകലിനെകൊണ്ട് അവന്‍ രാത്രിയിന്മേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനേയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധി വരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും. (39:5)


സൂര്യന്‍ ഒരു നിര്‍ണ്ണിതമായ, പരിധി നിശ്ചയിക്കപ്പെട്ട ഒരു സ്ഥാനത്തേക്ക് ചലിക്കുന്നുവെന്നും , ഈ ചലനം മുന്‍കൂട്ടി നിര്‍ണ്ണയിക്കപ്പെട്ട ഒരു കാലയളവ് വരേക്ക് മാത്രമേ നടക്കുന്നുവെന്നും, അവസാനം സൂര്യന്‍ പൂര്‍ണ്ണമായി നശിക്കുമെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഇ ടി മുഹമ്മദ്‌ ബഷീറിന്‍റെ വര്‍ഗീയത

നന്മയുടെ പ്രതീകങ്ങളെ കല്ലെറിയാന്‍ പിശാചിന്‍റെ സന്തത സഹാജാരികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്,അത്രയേ ഉള്ളു ആര്യാടന്‍റെ ജല്‍പ്പനങ്ങള്‍ക്ക്
രോഗം കൊണ്ട് കഷ്ട്പ്പെടുന്നവ്ന്റെ കൂടെ നന്മ നിറഞ്ഞ മനസ്സോടെ മുസ്ലിം ലീഗും ഇ ടി യും  സാന്ത്വനമായി .നീതി നിഷേധം എവിടെ ഉണ്ടോ ഇരയുടെ കൂടെ നില്ക്കാനും അവരുടെ ശബ്ദം പാര്‍ലമെന്റില്‍ എത്തിക്കാനും ET യുടെ കൂടെ മുസ്ലിം ലീഗും അതിന്‍റെ ലൈവ് ആയി നില്‍ക്കുന്ന അണികളും ഉണ്ടാവും 
തന്നെ തിരഞ്ഞെടുത്തവരുടെ വികസന സ്വപ്നങ്ങള്‍ക്ക് വാദിക്കാനും നടപ്പില്‍ വരുത്താനും ETഎന്നും മുന്‍പന്തിയില്‍ തന്നെയുണ്ടായിട്ടുണ്ട്എല്ലാ ജന വിഭാകങ്ങള്‍ക്കും സ്വീകാര്യനാണ് ഇദ്ദേഹം 
തന്‍റെ പാര്‍ട്ടിക്ക് വേണ്ടി ഏതു കൊലകൊമ്പന്റെ മുന്നിലും തലകുനിക്കാത്ത ശിരസ്സ് ഉയര്‍ത്തി ET ഉണ്ടാവും .ഇ ടി പൊന്നാനിയില്‍ നിന്നും ജയിച്ചത്‌ മുസ്ലിംകളുടെ വോട്ടു കൊണ്ട് മാത്രമല്ല മലപ്പുറം സംസ്ക്കാരം മനസ്സിലും പുറത്തും കൊണ്ട് നടക്കുന്ന ഹിന്ദുക്കളുടെയും മറ്റു മതസ്ഥരുടെയും വോട്ടുകള്‍ കൊണ്ടാണ്
ഫാഷിസ്റ്റ്‌ സംഘപരിവാര്‍ ശക്തികളുടെ കയ്യടി നേടാന്‍ ET യെ കിട്ടില്ല .
പാര്‍ട്ടി നിലപാടുകള്‍ അര്‍ത്ഥ ശങ്കക്ക് ഇടവരാതെ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കാനും ETഉണ്ടാവും ..
അതെ അത് തന്നെയാണ് ET എന്ന വെക്തിയില്‍ രൂപപ്പെട്ട ജനകീയതയും .അതിനു അസൂയപ്പെട്ടിട്ട് കാര്യമില്ല.
മുസ്ലിംലീഗ്    നടപ്പാക്കികൊണ്ടിരിക്കുന്നകാരുന്ന്യ ഭവന പദ്ധധി പാവപ്പെട്ട എല്ലാ വിഭാകം ആളുകള്‍ക്കുമാണ് നിര്‍മ്മിച്ച്‌ നല്‍കുന്നത് അതില്‍ മതം നോക്കാറില്ല രാഷ്ട്രീയം നോക്കാറില്ല,പക്ഷെ അതിവിടെ ആരും ചര്‍ച്ച ആക്കാറില്ല സംഘപരിവാര സക്തികളുടെ കിമ്പളം പറ്റുന്ന ചാനല്‍ മേലാളന്മാര്‍ക്ക് അതിനു ഒട്ടും സാധിക്കുമില്ല പക്ഷെ മുസ്ലിം ലീഗിനെ അറിയുന്ന എല്ലാ മതവിഭാകവും ആ പാര്‍ട്ടിക്ക് സക്തി പകരാന്‍ ഉണ്ടാവും അത് കൊണ്ട് തന്നെയാണ് എന്നും സക്തിയോടെ നിലനില്‍ക്കുന്നതും.ഇവിടെ ഹിന്ദു സമുഹത്തിന്‍റെ അരമനകള്‍ എന്ന് സ്വയം പറഞ്ഞു നടക്കുന്ന ശിവകിരിയും അമ്രതാനന്താ മടവും ഒരു നരഭോജിയെ കൊണ്ടുവന്നു പൂവിട്ടു പൂജിച്ചത് ഒരു ചാനലും ചര്‍ച്ചയാകിയില്ല. ഇത് വല്ല മുസ്ലിം സംഘടനയോ മറ്റോ ആയിരുന്നങ്കില്‍ എന്താവുമായിരുന്നു പുകില്‍ പക്ഷെ അവര്‍ക്കൊന്നിനും സമയമില്ല കാരണം മുസ്ലിം സമൂഹത്തെ മാത്രം ലക്ഷ്യം വെക്കാന്‍ തന്നെ അവര്‍ക്ക് സമയം തികയുന്നില്ല.
നരേന്ദ്ര മോടിയെ അധികാരത്തിലെത്തിക്കുന്നതിനു കോർപ്പറേറ്റുകൾ വ്യാപകമായി പണമൊഴുക്കുന്നു എന്നത്‌ വസ്തുതയാൺ.അടുത്ത ലോക്സ്ഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ക്ക്‌ കൂടുതൽ സീറ്റ്‌ ലഭിക്കുകയാൺ ലക്ഷ്യം ഈ സന്ദര്‍ഭത്തില്‍ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ട തല മുതിര്‍ന്ന നേതാവ് തന്നെ തലതിരിഞ്ഞ അവസ്ഥയിലേക്ക് മാറുന്നത്  

സംശയികെണ്ടിരിക്കുന്നു 
       കേരള    രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവും താന്‍ ഏറ്റടുത്ത രണ്ടു വകുപ്പുകളും കുളം തോണ്ടുകയും ചെയ്യുന്ന ദ്രവിച്ചു പോയ വെറും ചകിരി നാരാണ് ആര്യാടന്‍,ചാനല്‍ചര്‍ച്ചയില്‍ അവതാരകന്‍റെ നിസാരമായ ചോദ്യത്തിന് പോലും ഉത്തരം മുട്ടുമ്പോള്‍ മൈക്കും വലിച്ചെറിഞ്ഞു  ഓടിയൊളിക്കുന്ന ഒരു ഭീരുവല്ല ഇ ടി ഏതു പ്രകോപനമായ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഷമയോടെ മറുവടി നല്‍കി അഭിമാനത്തോടെ ഇറങ്ങിവരുന്ന മാന്യതയുടെ രൂപമാണ് ഇ ടി
  .മുസ്ലിം ലീഗിനു മതേതരത്വം പറഞ്ഞു തരാൻ ആരുടേയും ആവശ്യമില്ല.രാത്രിയുടെ മറവിലല്ല ലീഗ് ഇത്രയും കാലം പ്രവർത്തിച്ചത്.ജനങ്ങൾക്കിടയിൽ അന്തസ്സോടെ അഭിമാനത്തോടെ .. റഹീമും രാമനും ജോസഫും എല്ലാം കോണിയിൽ വോട്ട് ചെയ്യുന്നവർ/അവർക്കറിയാം ലീഗിനെ
 .ഏത് പ്രവർത്തിയിലാണു ലീഗില്‍  തീവ്രത കണ്ടത്?അവകാശങ്ങൾ നേടിയെടുക്കുന്നത് മതം പറഞ്ഞീട്ടാണോ? അടിച്ചമര്‍ത്തുന്നവര്‍ക്ക് വേണ്ടി ഏതെങ്കിലും മത സംഖടനകൾ ആവശ്യമുന്നയിച്ച് എവിടെ എങ്കിലും... വന്നിട്ടുണ്ടോ? വല്ല പ്രസ്താവനയും നറ്റത്തിയിട്ടുണ്ടോ? തീവ്രവാത സംഖങ്ങളിൽ ലീഗിന്‍റെ കൊടിയോ പ്രവർത്തകരെയോ നേതക്കളേയോ നിങ്ങൾ കണ്ടിട്ടുണ്ടോ? ലീഗിനു തീവ്രത പോരെന്ന് അട്ടഹസിച്ചവർ എല്ലാം മാർകിസ്റ്റ് പാർട്ടിയുടെ കൂടെ വല്ല സഖാവിനും മറുപടിയുണ്ടോ? മതം നോക്കിയല്ല ലീഗിൽ മെമ്പർ ഷിപ്പ് കൊടുക്കാരുള്ളത്?എല്ലാം മനുഷ്യ സ്നേഹികൽക്കും .അതാണു ലീഗിന്റെ നിലപാട് .ലീഗ് വിജയിക്കുന്നതും എന്നും പൂർവ്വാധികം ശക്തി പ്രാപിക്കുന്നതും ഇതു കൊണ്ടാണു
           ശരിക്കും കോണ്‍ഗ്രസ് നേത്രോത്വം ആര്യാടനെ നല്ലൊരു മനോരോഗ ഡോക്ടറെ കാണിച്ചു ആര്യാടന്‍റെ വകുപ്പുകള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചു ആ വകുപ്പുകളെ പുരോഗതിയിലേക്ക് കൊണ്ട് വരികയന്നു വേണ്ടത്.
    

യാഥാസ്തിക-പണ്ഡിത നിലപാടുകള്‍ക്കെതിരെ(കെ .ടി .ജലീല്‍)) )

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിവാദം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ . സാധാരണത്തേതില്‍ നിന്ന് വ്യത്യസ്തമായി യാഥാസ്തിക-പണ്ഡിത നിലപാടുകള്‍ക്കെതിരെ ശക്തവും ഗുണപരവുമായ ഒരു വ്യതിയാനം മുസ്ലിം സംഘടനകള്‍ക്കിടയില്‍ നിന്നും ലീഗിന്റെ വിദ്യാര്‍ത്ഥി-യുവജന വിഭാഗങ്ങളില്‍ നിന്നും ഉണ്ടായി എന്നുള്ളത് എടുത്തു പറയത്തകതാണ് . മലപ്പുറം ജില്ലയിലെ M.E.S മാനേജ്മെന്റ് എയ്ഡഡ് കോളേജുകളില്‍ പഠിക്കുന്ന 4040 മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ അവരുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയുടെ ഫലം എല്ലാവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ് . വോട്ടിങ്ങില്‍ പങ്കെടുത്ത 4040 മുസ്ലിം വിദ്യാര്‍ത്ഥിനികളില്‍ 4004 പേരും പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടവരാണെന്ന് കേട്ടപ്പോള്‍ സന്തോഷം മാത്രമല്ല അഭിമാനവും തോന്നി . പതിനെട്ട് വയസ്സിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചില്ലെങ്കില്‍ അവര്‍ 'വഴി പിഴച്ചുപോകു'മെന്ന വാദം ഏത്ര അര്‍ത്ഥശൂന്യമാണ്' . മുസ്ലിം സാന്ദ്രീകൃത മേഘലകളിലുള്ള എല്ലാ കോളേജുകളിലും ആണ്‍കുട്ടികളുടെ ഇരട്ടിയിലധികമാണ് പെണ്‍കുട്ടികളുടെ എണ്ണം . മുസ്ലിം വിദ്യാര്‍ത്ഥികളെ മാത്രം എടുത്താല്‍ അവരിലെ പെണ്‍കുട്ടികള്‍ 70 ശതമാനത്തിലധികമാണെന്ന് കാണാം . എന്‍ജിനീയറിങ്ങ് കോളേജുകള്‍ , പോളിടെക്നിക്കുകള്‍ , ITIകള്‍ എന്നിവയില്‍ മാത്രമായിരിക്കും ഇതിനൊരു അപവാദം ചൂണ്ടികാണിക്കാനാവുക . നമ്മുടെ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന അവിവാഹിതരായ മുസ്ലിം പെണ്‍കുട്ടികള്‍ വഴികേടിലാണെന്ന് വിശ്വസിക്കാന്‍ നമുക്കെങ്ങനെ കഴിയും? മുസ്ലിം പെണ്‍കുട്ടുകള്‍ക്ക് അറിവിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെട്ടിരുന്ന ഒരു ശപിക്കപ്പെട്ട കാലം കഴിഞ്ഞുപോയിട്ടുണ്ട് . ആ കരിമ്പടം വലിച്ചു കീറി തീയിട്ടു കരിച്ച് അറിവിന്റെ ജാലകം അവര്‍ക്കു മുമ്പില്‍ തുറന്നുവെച്ച പരിഷ്ക്കര്‍ത്താക്കളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനാണ് ചില മുസ്ലിം പണ്ഡിതന്മാര്‍ ശ്രമിച്ചത് . മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള സമസ്തയുടെ നീക്കത്തെ എതിര്‍ത്തുകൊണ്ട് എന്റെ സുഹൃത്തും മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനറുമായ K.P ഫിറോസ് മാതൃഭൂമി ദിനപത്രത്തില്‍ 24/9/2013 ന് എഴുതിയ ലേഖനം അര്‍ത്ഥവത്തായിരുന്നു . ഏന്റെ അനുജസഹോദരന്മാരായ യൂത്ത് ലീഗ് പ്രസിഡന്റ് സാദ്ദിഖലിയും MSF പ്രസിഡന്റ് അഷ്റഫലിയും ഇക്കാര്യത്തില്‍ നടത്തിയ പ്രസ്താവനകളും അഭിനന്ദനീയമാണ് . മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ചെയ്യേണ്ട ധര്‍മം അവര്‍ ചെയ്യാതെ വന്നപ്പോള്‍ പ്രസ്തുത ധര്‍മം അവരിലെ തന്നെ കുട്ടികളും യുവാക്കളും ഏറ്റെടുക്കേണ്ടി വന്നതാവണം . ഈ ശബ്ദം അവഗണിക്കാനാണ് പണ്ഡിതന്മാരുടെയും സമുദായ നേതൃത്വത്തിന്റയും തീരുമാനമെങ്കില്‍ കാലം അവരെ 'അറു പിന്തിരിപ്പന്മാര്‍' എന്ന് ചാപ്പ കുത്തും , തീര്‍ച്ച .


2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

ഇന്ത്യ കൊലക്കയറിൽ(കവിത)ശറഫുന്നിസ

"ഇന്ത്യ കൊലക്കയറിൽ --"
നരേന്ദ്ര മോഡിയെന്ന നരഭോജി.....

-----------------------------------------

ആത്മ നിന്ദയാൽ എന്റെയും 
നിങ്ങളുടെയും 
മുഖം ചുളിഞ്ഞു പോയിരിക്കുന്നു ...,
മോഡി എന്ന കിരാതന്റെ കരസ്പർശം
മതേതരത്വ ,
ജനാതിപത്യത്തെ ,
മുക്കി താഴ്ത്തുന്നു ,
മോഡിയുടെ അധികാര ഭ്രമം ,
നെജ്ജോട് ചേർത്ത് വെക്കുന്നവർ ,
അറിയുന്നുവോ ...അവർ ഗ്രഹതുരത്തിൽ ചോര പടർത്തുന്നത്...,
എവിടെ വർഗീയതയുടെ,
വിഷവിത്തുകൾ ,
ഭുജിച്ചവർ ...അവരത്രെ ..മോഡിയെ താങ്ങുന്നവർ ...,
കരിഞ്ഞ മാംസവും ,
നഗ്നമായ മേനിയും ,
ശൂലം കുത്തി പിളർന്നു ,
പോയിരിക്കുന്നു ...,
ഓരോ ദിക്കുകളും ,
നിലവിളിക്കുന്നു ,
ഒരു ഹിറ്റ്ലരുടെ സ്പന്ദനത്തെ...
മോഡി !!!!!!...രക്ത രഷസ്സെ !!!!!!..നിന്റെ നരച്ച മുടിയിൽ ,
മാംസ പിണ്ഡം ,
ചോര തുപ്പുന്നു ,
നിന്റെ രാക്ഷസ കണ്ണിൽ
ദുർഗന്ധം വമിക്കുന്ന ,
നീരൊഴുകുന്നു..
നിന്റെ മാറ രോഗം പടർന്ന നാവ് ..,

ഇന്ത്യയെന്ന മഹാ ..സൗധത്തെ...അവസാനിപ്പിക്കുന്നു ...
അവസാനത്തെ കണ്ണി മുറിയും -
മുമ്പാർജ്ജവം നേടിയെടുക്കുക നാം .........

                                         
                                                                   ശറഫുന്നിസ

വിവാഹപ്രായമല്ല പ്രശ്‌നം

വിവാഹപ്രായമല്ല പ്രശ്‌നം 
പി.കെ. ഫിറോസ്‌ 
പരസ്പരം കടിച്ചുകീറുന്ന സമുദായസംഘടനകള്‍ ഐക്യപ്പെടുന്നതും ഒരുമിച്ചിരിക്കുന്നതും പൊതുവില്‍ സ്വാഗതാര്‍ഹമാണ്. ഹിന്ദുസമുദായ സംഘടനകളായ എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി. യോ ഗവും സമീപകാലത്ത് ഐക്യപ്പെട്ടത് മുസ്‌ലിങ്ങള്‍ അനര്‍ഹമായി പലതും നേടുന്നു എന്നുപറഞ്ഞാണ്. എന്നാല്‍, ഇപ്പോള്‍ മുസ്‌ലിം സംഘടനകള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐക്യപ്പെട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് കോഴിക്കോട്ടുനടന്ന യോഗത്തില്‍ അത്തരം ഒരു തീരുമാനമെടുത്തിട്ടില്ല എന്നുപറഞ്ഞ് ചില സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നത് വേറെ കാര്യം. ഏതായാലും പൊതുസമൂഹത്തിലും വിശേഷിച്ച് മുസ്‌ലിം സമുദായത്തിലും ഈ വിഷയം വലിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട്.

സത്യത്തില്‍, പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് പറയുന്നവര്‍ നിരത്തുന്ന ന്യായങ്ങളില്‍ കഴമ്പില്ലെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാകും. 16-ാം വയസ്സില്‍ ഉഭയകക്ഷിസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെങ്കില്‍ പിന്നെ എന്തുകൊണ്ട് വിവാഹംചെയ്തുകൂടാ എന്നതാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. എന്നാല്‍, പ്രസ്തുതനിയമത്തില്‍ ഭേദഗതിവരുത്തി (criminal law amendment Act 2013)18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി അവളുടെ സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും ബലാത്സംഗമായി കണക്കാക്കി ശിക്ഷിക്കുമെന്ന നിയമഭേദഗതിയെക്കുറിച്ച് അറിയാതെയാണ് ഈ വാദം ഉന്നയിക്കുന്നത്. 2012-ല്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ 2013 ഫിബ്രവരി മൂന്നിന് രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സ് വഴിയും പിന്നീട് പാര്‍ലമെന്റ് ആക്ട് വഴിയും ഈ ഭേദഗതിക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ നിയമപരിരക്ഷ നല്‍കിയിട്ടുള്ളതും അവര്‍ മറന്നുപോകുന്നു. 2013-ലാണ് ഇങ്ങനെ നിയമം മാറ്റി കേന്ദ്രസര്‍ക്കാര്‍ ഭേദഗതിയിറക്കിയത്.

അനിവാര്യമായ സാഹചര്യങ്ങളില്‍ വിവാഹം നടത്തേണ്ടി വന്നാല്‍ എന്തുചെയ്യും എന്നതാണ് മറ്റൊരു ചോദ്യം. എന്താണ് അനിവാര്യമായ സാഹചര്യം എന്നതിന് പ്രണയ വിവാഹമാണ് ഒരു ഉദാഹരണമായി ഉദ്ധരിക്കപ്പെട്ടത്. പ്രണയവിവാഹത്തെ മതസംഘടനകള്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നും പ്രണയിനികളെ സംരക്ഷിക്കാനാണ് മതസംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത് എന്നും പറയുന്നത് അതത് സംഘടനകള്‍ക്കുതന്നെ ആക്ഷേപമല്ലേ? ഇനി പ്രണയവിവാഹവും ഒളിച്ചോട്ടവും തടയാനാണെങ്കില്‍ വിവാഹിതരായശേഷമുള്ള ഒളിച്ചോട്ടങ്ങളെ എങ്ങനെ പ്രതിരോധിക്കും? വധുവിന്റെ അമ്മയും വരനുംവരെ ഒളിച്ചോടുന്ന വാര്‍ത്തകള്‍ നിരന്തരമായി കാണുന്ന ഇക്കാലത്ത് ഒളിച്ചോട്ടം തടയാന്‍ നേരത്തേ വിവാഹം കഴിപ്പിക്കുന്നതാണ് നല്ലതെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?

ഇനി, പ്രണയിനികള്‍ക്ക് വിവാഹം കഴിക്കുന്നതിന് വല്ല ബുദ്ധിമുട്ടും നേരിട്ടാല്‍ അവര്‍ നേരിട്ട് കോടതിയെ സമീപിക്കുന്നതല്ലേ ഉചിതം? 18 വയസ്സായാല്‍ ചില പെണ്‍കുട്ടികള്‍ വിരൂപയായിപ്പോകും എന്നതാണ് പറഞ്ഞുകേട്ട മറ്റൊരു ന്യായം. ഇത്തരം പെണ്‍കുട്ടികളെ 16-ാം വയസ്സില്‍ കല്യാണം കഴിച്ചയച്ചാലും ഇവര്‍ 18 വയസ്സ് തികയുമ്പോള്‍ വിരൂപയാകില്ലേ? അപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തേണ്ടി വരുമോ? ചില വിദേശരാഷ്ട്രങ്ങളില്‍ 16-ലും 15-ലുമൊക്കെ വിവാഹം നടക്കുന്നില്ലേ എന്നുചോദിക്കുന്നവരും കുറവല്ല. അങ്ങനെ പല നിയമങ്ങളും പാശ്ചാത്യരാഷ്ട്രങ്ങളിലുണ്ട്. സ്വവര്‍ഗ വിവാഹം നടത്താന്‍ നിയമമുള്ള രാജ്യങ്ങളുമുണ്ട്. ഇത്തരം പാശ്ചാത്യസംസ്‌കാരവും നിയമങ്ങളും നമുക്ക് കരണീയമാണെന്ന് പറയാനാകുമോ? മുഹമ്മദന്‍ ലോ പ്രകാരവും ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് അനുസരിച്ചും മുസ്‌ലിങ്ങള്‍ക്ക് നല്‍കുന്ന നിയമപരിരക്ഷ ഇല്ലായ്മചെയ്യുന്നു എന്നതാണ് പിന്നെയുള്ള പ്രധാന ആക്ഷേപം. ഒരു മുസ്‌ലിമിന് അവന്റെ വിശ്വാസത്തിന്റെ അടിത്തറയില്‍ ഉലച്ചില്‍തട്ടാതെ, താന്‍ താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്നതില്‍ വിശ്വാസപരമായി എന്ത് പ്രശ്‌നമാണുള്ളത്?

ഒരുകാലത്ത് ശൈശവവിവാഹം സാര്‍വത്രികമായിരുന്നു. സമൂഹത്തില്‍ത്തന്നെ രൂപപ്പെട്ട ചില മാറ്റങ്ങളുടെ ഫലമായി അത് തെറ്റാണെന്ന് ബോധ്യപ്പെടുകയും അവയ്ക്ക് നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തു. 1978-ല്‍ ശൈശവവിവാഹ നിയന്ത്രണനിയമം(child marriage restraint act 1978) കൊണ്ടുവന്നു. എന്നാല്‍, നിയമത്തിന്റെ പഴുതുകള്‍ ചൂഷണംചെയ്ത് ശൈശവവിവാഹം വീണ്ടും തുടര്‍ന്നപ്പോള്‍നിയമം കൂടുതല്‍ കര്‍ക്കശമാക്കി 2006-ല്‍ ശൈശവ വിവാഹ നിരോധനനിയമവും(2) child marriage prohibition act )) പാര്‍ലമെന്റ് പാസാക്കി. ഇതോടെ ആണ്‍കുട്ടികളെപ്പോലെത്തന്നെ പെണ്‍കുട്ടികളെയും വിദ്യ അഭ്യസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പൊതുസമൂഹവും രാഷ്ട്രവും തിരിച്ചറിഞ്ഞു.

അത്തരമൊരു തിരിച്ചറിവിന്റെ വഴിയിലേക്ക് മുസ്‌ലിം സമുദായത്തെ എത്തിക്കാന്‍ സീതിസാഹിബും സി.എച്ച്. മുഹമ്മദ് കോയയും മറ്റ് നവോത്ഥാനനായകരും കഠിനമായ പരിശ്രമം കഴിഞ്ഞകാലങ്ങളില്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് മലപ്പുറംജില്ലയിലെ കോളേജുകളിലെ വിദ്യാര്‍ഥികളില്‍ മഹാഭൂരിപക്ഷവും പെണ്‍കുട്ടികളായത്. എന്നാല്‍, പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ വിവാഹം കഴിക്കണമെന്ന്, വിദ്യാഭ്യാസവിപ്ലവം നടക്കുന്ന ഇക്കാലത്ത് ഏതെങ്കിലും പെണ്‍കുട്ടി പറയുമോ? കുടുംബത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് കടന്നുവരാനുള്ള ശാരീരികവും മാനസികവുമായ വളര്‍ച്ച 16 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് ഉണ്ടാകുമെന്ന് ആധുനികകാലത്തെ മനശ്ശാസ്ത്ര നിരീക്ഷണപഠനങ്ങള്‍ അടിസ്ഥാനമാക്കി കരുതാനാകുമോ?

ശരീഅത്ത് പ്രകാരം ഋതുമതിയാകുന്ന പെണ്‍കുട്ടിയുടെ വിവാഹം നടത്താം. 11 വയസ്സിലും ചിലപ്പോള്‍ ഒമ്പത് വയസ്സിലും ഒരു പെണ്‍കുട്ടി ഋതുമതിയായേക്കാം. എന്നാല്‍, 11 വയസ്സില്‍ വിവാഹംനടത്താന്‍ അനുവദിക്കണമെന്ന് ഒരു സമുദായസംഘടനയും ആവശ്യപ്പെടുന്നില്ല. മാത്രവുമല്ല, ഋതുമതിയായാല്‍ പെണ്‍കുട്ടികളെ നിര്‍ബന്ധമായും വിവാഹംചെയ്യണമെന്ന് ശരീഅത്തില്‍ പറഞ്ഞതായി പണ്ഡിതര്‍ക്ക് അഭിപ്രായമില്ല. പിന്നെ ഈ 16 വയസ്സിന്റെ കണക്കിനെ ശരീഅത്തിന്റെ പേരുപറഞ്ഞ് ന്യായീകരിക്കുന്നവര്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് എന്താണ് നേടാന്‍ ശ്രമിക്കുന്നത്? പെണ്‍കുഞ്ഞായി പിറന്നതിന്റെപേരില്‍ ജനിച്ച ദിവസംതന്നെ കുഴിവെട്ടി ജീവനോടെ സംസ്‌കരിച്ച ഒരു സമൂഹത്തെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ മഹിമയാര്‍ന്ന പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ച് മക്കമുതല്‍ സന്‍ആ (യമന്‍) വരെ സ്വതന്ത്രയായി ആരുടെ ശല്യവുമില്ലാതെ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പ്രാപ്തരാക്കിയ പ്രവാചകന്റെ മാതൃക അട്ടിമറിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? 16-ല്‍ പക്വത എത്തുന്നവരും 20 വയസ്സായിട്ടും പക്വതയെത്താത്തവരും നമ്മുടെ രാജ്യത്തുണ്ടാകാം. ഇത്തരം സാമൂഹികവും ആരോഗ്യപരവുമായ കാര്യങ്ങള്‍ വിശകലനംചെയ്ത് സവിശേഷസാഹചര്യങ്ങള്‍ ചര്‍ച്ചചെയ്ത് പെണ്‍കുട്ടിയുടെ വിവാഹപ്രായം 18 ആയി രാജ്യം നിജപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കുകയല്ലേ നമുക്ക് അഭികാമ്യം?

മുസ്‌ലിം വിവാഹത്തില്‍ മഹറാണ് (പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ടത്) പരമപ്രധാനം. എന്നാല്‍, മഹറിനെ പിന്‍തള്ളി സ്ത്രീധനം ഇന്ന് സാര്‍വത്രികമായിരിക്കുന്നു. മഹര്‍ വാങ്ങേണ്ട പണംപോലും വരന് സ്ത്രീധനമായി മുന്‍കൂട്ടി നല്‍കേണ്ട സ്ഥിതിയിലേക്ക് വിവാഹക്കമ്പോളം മാറിയിരിക്കുന്നു. സ്ത്രീധനം നല്‍കാനാകാത്തതിന്റെ പേരില്‍ എത്ര പെണ്‍കുട്ടികളാണ് പുരനിറഞ്ഞ് നില്‍ക്കുന്നത്. മൈസൂര്‍ കല്യാണത്തിലൂടെ വിവാഹിതരായ എത്ര പെണ്‍കുട്ടികളാണ് ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവകളാക്കപ്പെടുന്നത്! സമുദായം ഇത്തരം വിഷയങ്ങളില്‍ പ്രതിലോമപരമായി യോജിക്കുന്നതിനുപകരം ഈ വിധത്തില്‍ ജീവിതം ഹോമിക്കപ്പെട്ട പാവം പെണ്‍കുട്ടികളുടെ കണ്ണുനീര്‍ തുടയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനല്ലേ ഒന്നിക്കേണ്ടത്? വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ശരീഅത്ത് വിരോധികളെന്നും സമുദായത്തിന്റെ ശത്രുക്കളെന്നും മുദ്രകുത്തുന്നതിനുപകരം ആത്മവിമര്‍ശത്തിനും സ്വയംതിരുത്തലിനും തയ്യാറായാല്‍ അതായിരിക്കും മതസംഘടനകളുടെ അന്തസ്സിനും അവര്‍ സൃഷ്ടിച്ച പുരോഗതിയുടെ പിന്തുടര്‍ച്ചയ്ക്കും ചേര്‍ന്നത്.

റിക്രൂട്ടിംഗ് ഏജന്‍സിക്ക് നിയമസാധുത ഉണ്ടോ

ഒരു വിശ ലഭിക്കുമ്പോള്‍ അതിനു റിക്രൂട്ടിംഗ് ഏജന്‍സിക്ക് നിയമസാധുത
ഉണ്ടോ എന്നറിയല്‍ അത്യാവശ്യമാണ് .ഒരു റിക്രൂട്ടിംഗ് ഏജന്റു ഇന്ത്യയിലെ പ്രാവസ്യകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്നറിയാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

  •          http://www.poeonline.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക (ഈ വെബ്സൈറ്റ് ദിവസം തോറും പുതുക്കികൊണ്ടിരിക്കും)
  • അതിലെ ഏറ്റവും ഇടത്തെ ഭാകത്ത് കാണുന്ന Apply എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് (Applicant(individual,PE or RA) അതിലെ പച്ചനിറമുള്ള ബോക്സില്‍ ക്ലിക്ക് ചെയ്യുക 
  • അതിലെ RA മെനുവില്‍ ക്ലിക്കുക 
  • അഞ്ചമാത്തെ മഞ്ഞ ബോക്സിലെ(Recruiting Agent:)എന്ന ബോക്സില്‍ ക്ലിക്ക് ചെയ്യുക  അപ്പോള്‍ Recruiting Agent  സിന്‍റെ മുഴുവന്‍ പേരും വരും 
  • അതില്‍ വരുന്ന  Recruiting Agents റെജിസ്റ്റെര്‍ ചെയ്തതും അംഗീകൃതവുമാണ്

പറവന്നുര്‍ ഗൂഗിള്‍ ചേര്‍ച്

പറവന്നൂര്‍ ഗൂഗിളില്‍

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ആജീവനാന്ത ക്യാന്‍സര്‍ സുരക്ഷ

500 രൂപയ്ക്ക് ആജീവനാന്ത ക്യാന്‍സര്‍ സുരക്ഷ നേടാം .

മനുഷ്യവംശത്തിനു തന്നെ ഭീതിയായി തീര്‍ന്നിരിക്കുന്ന ക്യാന്‍സര്‍ എന്ന മഹാവ്യാധിക്കു മുമ്പില്‍ നാം ഇന്നും പകച്ചു നില്‍ക്കുകയാണ്‌. എന്തെല്ലാം കണ്ടുപിടുത്തങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഈ മഹാവ്യാധിയുടെ കാരണവും അതിന്‍റെ പ്രതിവിധിയും ജനത്തെ ആശങ്കയില്‍ നിര്‍ത്തുകയാണ്. മനുഷ്യശരീരത്തില്‍ അണുബാധ കാരണം ചില ഭാഗങ്ങളിലെ കോശങ്ങള്‍ക്ക്‌ അസാധാരണമായ വളര്‍ച്ചയുണ്ടായി അത്‌ നശിക്കുന്നു. അതാണ്‌ ക്യാന്‍സര്‍ എന്ന്‌ പൊതുവില്‍ പറയാം.

നമ്മുടെ ഭക്ഷണവും ജീവിത ശൈലിയും തന്നെയാണ് കാന്‍സര്‍ ഇങ്ങനെ വ്യാപകമായി പിടിപെടാന്‍ കാരണം. മിക്ക കാന്‍സര്‍ രോഗബാധിതരും തങ്ങള്‍ ആ മഹാമാരിക്ക് അടിമയായി എന്നറിയുന്നത് തന്നെ അതിന്റെ അവസാന സ്റ്റെജിലോ മറ്റോ ആകും. അത് കൊണ്ട് തന്നെ മരണം തന്നെയാകും അവരെ പിന്നീടു കാത്തിരിക്കുന്നത്. ഇതില്‍ നിന്നൊരു മോചനം വേണ്ടേ മനുഷ്യ സമൂഹത്തിന് ? കാന്‍സര്‍ രോഗ സാധ്യത ആദ്യമേ അറിഞ്ഞാല്‍ മിക്ക ആളുകള്‍ക്കും അതില്‍ നിന്നും മോചനം നേടാന്‍ സാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ പറയുന്നത്. ഇങ്ങനെ നമ്മുടെ ശരീരത്തില്‍ ഉള്ള കാന്‍സര്‍ സാധ്യതകളെ ആദ്യമേ കണ്ടു പിടിച്ച് പൂര്‍ണമായും സൌജന്യമായി ചികിത്സിക്കാനുള്ള ഒരു പദ്ധതിയുമായി ആര്‍ സി സി രംഗത്ത് വന്നിരിക്കുന്നത്.

കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. വെറും 500 രൂപയ്ക്ക് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്‍റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.

കുടുംബത്തിലെ ഒരംഗത്തിന് 500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. ഒറ്റത്തവണ മാത്രം അടച്ചാല്‍ മതി.

ഇനി കുടുബാംഗങ്ങള്‍ക്ക് ഒന്നാകെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിലും ഓഫര്‍ ഉണ്ട്. 3 അംഗങ്ങള്‍ക്ക് ഒരുമിച്ചു അംഗമാകാന്‍ 1500 നു പകരം 1400 അടച്ചാല്‍ മതി. നാല് പേര്‍ക്കാണെങ്കില്‍ 2000 രൂപക്ക് പകരം 1700 അടച്ചാല്‍ മതി. 5 അംഗ കുടുംബത്തിനുള്ള ഫീ 2000 രൂപയാണ്. തിരുവനന്തപുരത്തിന് പുറത്തുള്ള കാന്‍സര്‍ സെന്ററുകളില്‍ ചികിത്സ വേണമെങ്കില്‍ 10000 രൂപ മെമ്പര്‍ഷിപ്പുള്ള മറ്റൊരു പദ്ധതിയും ഉണ്ട്.

കാന്‍സര്‍ രോഗികളല്ലാത്ത, നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്ത ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം. അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്.
http://www.rcctvm.org/ എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അംഗത്വമെടുക്കാം. അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.

അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും. വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടുവര്‍ഷത്തിനുശേഷം ആജീവനാന്ത സംരക്ഷണം ലഭിക്കും. അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.

ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ല.

0471 2522324,
0471 2522288
എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും.

അപേക്ഷാ ഫോറം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് ബ്രോഷര്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുകhttp://www.rcctvm.org/ccl-brochure.pdf

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

വിവാഹപ്രായം.....

കേരളത്തിലെ മുസ്‌ലിം സംഘടനകളിലെ നായകന്മാരെല്ലാം ഒന്നിച്ചു കൂടി സ്ത്രീധനം വാങ്ങിയുള്ള വിവാഹങ്ങൾക്ക് ഞങ്ങളാരും കാർമികത്വം വഹിക്കില്ല എന്നൊരു തീരുമാനം എടുത്തിരുന്നുവെങ്കിൽ അതീ സമുദായത്തിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമായിരുന്നു. വിവാഹ പ്രായം കുറക്കാൻ വേണ്ടി സുപ്രിം കോടതിയിൽ പോകുന്നതിനു പകരം അത്തരമൊരു ധർമ സമരത്തിന് നേതൃത്വം കൊടുക്കാനുള്ള ആർജവം കാണിച്ചിരുന്നുവെങ്കിൽ അതൊരു പുതിയ നവോത്ഥാനത്തിന്റെ തുടക്കമാകുമായിരുന്നു.ഓരോ മഹല്ലിനും സമുദായത്തിലും സമൂഹത്തിലും സ്വോതീനമുള്ള വ്യക്തികള്‍ ഉണ്ട് അവര്‍ക്ക് തന്നെ ഒരു കമ്മിറ്റി കൂടി നിമിഷനേരം കൊണ്ട് തന്നെ സ്ത്രീധനത്തിനു എതിരായ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാം അതിനു പിന്തുണയുമായി മഹല്ലിലെ ഭൂരിഭാകവും പിന്തുണക്കുകയും ചെയ്യും,മാസത്തിലെ വരുമാനം പിരിക്കുവാനും അത് തിട്ടപെടുത്തുവാനും പള്ളിമദ്രസ്സകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാനും മാത്രമായി ഒരു മഹല്ല് കമ്മിറ്റിയുടെ ആവശ്യം ഉണ്ടോ?
 അതുപോലെ തന്നെയാണ് മഹല്ലിലെ പണ്ഡിതന്മാരുടെയും കടമ .,അവര്‍ക്കും ഈ സമുദായത്തോട് സമൂഹത്തോട് ഒരുപാട് കടപ്പാടുകലുണ്ട് ഒരു പാതിരാ പ്രസംഗത്തിലും പള്ളിയില്‍ ഇമാം നില്‍ക്കുന്നതിലും അപ്പുറം ഒരു ഉത്തരവാദിത്വം അവരില്‍ നിന്നും ഉണ്ടാവുന്നില്ല ഈ സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് നന്മ പ്രചരിപ്പിക്കുവാനും അനാചാരങ്ങള്‍ക്കെതിരെ ബോധവല്‍ക്കരിക്കുവാനുമുല്ല ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്

2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

കല്പകഞ്ചേരിയുടെ ചരിത്രം

സാമൂഹ്യചരിത്രം
കല്‍പകവൃക്ഷം തിങ്ങിവളര്‍ന്നിരുന്ന പ്രദേശമായതിനാലാണ് ഈ ഗ്രാമത്തിനു കല്‍പകഞ്ചേരി എന്ന പേരു ലഭിച്ചത്. വെട്ടത്തുനാടിന്റെ അധീനതയിലായിരുന്നു ആദ്യകാലത്ത് കല്‍പകഞ്ചേരി. പില്‍ക്കാലത്ത് വെട്ടത്തുനാട് കോഴിക്കോട് സാമൂതിരി കീഴ്പ്പെടുത്തിയപ്പോള്‍ ഇവിടെയുള്ള ഭൂസ്വത്തുക്കള്‍ മണ്ടായത്തുപുറം, കിഴക്കേ കോവിലകം പൂമുള്ളിമന, പാക്കത്തുമന, കേരളാധിശ്വരപുരം ഊട്ട് ബ്രഹ്മസ്വം എന്നിവരുടെ അധീനതയിലായി. കുറച്ച് ഭൂപ്രദേശം വട്ടപറമ്പുകാരും കൈയ്യടക്കി. അക്കാലത്ത് ഇവിടെയുള്ള ഭൂസ്വത്തുക്കളില്‍ 60 ശതമാനവും തരിശുഭൂമിയായിരുന്നു. പടയോട്ടകാലത്ത് ടിപ്പുവിന്റെ പടയാളികള്‍ കല്‍പകഞ്ചേരിയിലെ നടയാല്‍പറമ്പ്, ചോലക്കമാട് എന്നിവിടങ്ങളില്‍ ടെന്റടിച്ച് കൂടിയിരുന്നതായി പറയപ്പെടുന്നു. അതുമായി ബന്ധപ്പെട്ട്, ചോലക്കമാട് പ്രദേശത്തുള്ള പാറപ്പുറത്ത് നൂറോളം കുഴികള്‍ ഇപ്പോഴും കാണാവുന്നതാണ്. നടയാല്‍പറമ്പിലും അടുത്തകാലം വരെ കുഴികളും മറ്റടയാളങ്ങളും കാണാമായിരുന്നു. സൌകര്യപ്രദമായും സുരക്ഷിതമായും ചുറ്റുപാടുകള്‍ വീക്ഷിക്കാന്‍ പറ്റുന്ന തരത്തില്‍ ഉയര്‍ന്ന സ്ഥലമായിരുന്നതിനാലാവാം പടയാളികള്‍ അവിടെ തമ്പടിച്ചത്. അക്കാലത്ത് കല്‍പകഞ്ചേരിയിലെ പ്രമുഖ മുസ്ളീം കുടുംബമായ മണ്ടായപുറത്ത് തറവാട്ടിലെ കാരണവരായിരുന്ന മുയ്തീന്‍ മൂപ്പന്റെ പിതാവ് ഇവരുമായി സൌഹൃദബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പറഞ്ഞുകേള്‍ക്കുന്നു. സെമിന്താരി വ്യവസ്ഥയില്‍ നികുതി ചുമത്തുവാനും പിരിക്കുവാനും അധികാരമുള്ളവരായിരുന്നു അവര്‍. ആദ്യകാല പഞ്ചായത്തു പ്രസിഡന്റുമാരായ മണ്ടായപുറത്ത് അഹമ്മദ് ഉണ്ണിമൂപ്പന്‍ എന്ന എം.എ.മൂപ്പന്‍, കൊച്ചുണ്ണി എന്ന ആലികുട്ടിമൂപ്പന്‍ എന്നിവര്‍ ആ തറവാട്ടിലെ പിന്മുറക്കാരായിരുന്നു. പഞ്ചായത്തു രൂപീകരണത്തിനു മുമ്പുണ്ടായിരുന്ന അംശകച്ചേരിയില്‍, പാരമ്പര്യമായി കള്ളിയത്ത് ബീരാന്‍കുട്ടി ഹാജി മുതല്‍ കള്ളിയത്ത് ഹുസൈന്‍കുഞ്ഞി വരെ “മേനോന്മാ”രായി 6 പേര്‍ സേവനം ചെയ്തിട്ടുണ്ട്. 1940 കാലഘട്ടത്തില്‍ കല്‍പകഞ്ചേരി പഞ്ചായത്ത് ജുഡീഷറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്‍പകഞ്ചേരി പഞ്ചായത്തിലെ രണ്ടത്താണി അങ്ങാടി, രണ്ടത്താണിയിലൂടെ കടന്നുപോകുന്ന പഴയ ഊടുവഴികള്‍ എന്നിവിടങ്ങളിലെല്ലാം പഴയ കാലത്ത് ചുമടുകള്‍ ഇറക്കിവെക്കാന്‍ പൂര്‍വ്വികര്‍ അത്താണികള്‍ സ്ഥാപിച്ചിരുന്നു. കല്ലുവെട്ടിച്ചന്ത എന്ന പുത്തന്‍ചന്തയിലേക്കും, കോട്ടക്കല്‍ ചന്തയിലേക്കും ചുമടുകളുമായി പോകുന്ന ആളുകള്‍ക്കു വേണ്ടി രണ്ട് അത്താണികള്‍ സ്ഥാപിച്ചിരുന്നു. ചുമടുകള്‍ ഇറക്കിവെച്ചിരുന്ന രണ്ട് അത്താണികള്‍ ഉള്ള സ്ഥലമെന്ന നിലയില്‍ വഴിപോക്കരാണ് ഈ പ്രദേശത്തിനു രണ്ടത്താണി എന്ന പേരു നല്‍കിയത്. അതുപോലെ തന്നെ കല്‍പകഞ്ചേരിയുടെ പരിസരങ്ങളിലുള്ള പുത്തനത്താണി, കുട്ടികളത്താണി, കുറുകത്താണി എന്നീ സ്ഥലങ്ങളിലും അത്താണികള്‍ ഉണ്ടായിരുന്നതിനാലാണ് പ്രസ്തുത സ്ഥലനാമങ്ങളുമുണ്ടായത്. പഞ്ചായത്തിലെ പുരാതനമായ മസ്ജിദുകളില്‍ ഏറ്റവും പ്രമുഖമാണ് കാനാഞ്ചരി ജുമാഅത്ത് പള്ളി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കാനാഞ്ചരി പള്ളിയ്ക്ക് നാലു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കരുതാം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ പ്രശസ്തരായ പല മതപണ്ഡിതന്മാരും ഇവിടെ താമസിച്ചുപഠിച്ചിട്ടുണ്ട്. പ്രശസ്ത ഖുര്‍ ആന്‍ പരിഭാഷകനായ മര്‍ഹും മുഹമ്മദ് അമാനി മൌലവി, മുദര്‍യ്യിസ് അബ്ദുറഹ്മാന്‍ ഫസ്ഫരി എന്ന കുട്ടി മുസ്ള്യാര്‍ തുടങ്ങിയവര്‍ ഇവിടെ അധ്യാപകരായിരുന്നിട്ടുണ്ട്. താനൂര്, പാങ്ങ്, കരേക്കാട് മുതലായ നാല്‍പതു കിലോമീറ്ററോളം ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നുപോലും, കനാഞ്ചരി ജുമാ അത്ത് പള്ളി ശ്മശാനത്തില്‍ മറവ് ചെയ്യുന്നതിനായി മയ്യത്തുകള്‍ എത്തിക്കാറുണ്ട്. 1911-ല്‍ കൊടക്കല്ലിങ്ങല്‍ സ്ഥാപിതമായ ബാസല്‍ മിഷന്‍ ഓടുകമ്പനിയില്‍ നിന്നും ആദ്യം ഉല്‍പാദിപ്പിച്ച ഓടുകളാണ് കാനാഞ്ചരി പള്ളിയുടെ മേല്‍ക്കൂര മേയുന്നതിനായി ഉപയോഗിച്ചത്. കാനാഞ്ചരി പ്രദേശത്തെ പല സ്ഥലങ്ങളും മലബാര്‍ സ്വതന്ത്ര്യസമരസേനാനികള്‍ തങ്ങളുടെ ഒളിത്താവളമായി ഉപയോഗിച്ചിട്ടുണ്ട്. കല്‍പകഞ്ചേരി പഞ്ചായത്തിലും വളവനൂര് പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഹൈന്ദവ ക്ഷേത്രമാണ് “ഹൈവന്ദരം കാവ്”. ഇതിന് ഏകദേശം 200 വര്‍ഷത്തോളം പഴക്കമുണ്ട്. പാറക്കാട് നായന്മാര്‍ ഹൈവന്ദരം കാവില്‍ താമസമാക്കിയിരുന്നു എന്ന് പറയപ്പെടുന്നു. കാലക്രമേണ കാവിന്റെ ആദ്യകാലപ്രതാപം ക്ഷയിച്ചുപോവുകയാല്‍ പില്‍ക്കാലത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്നും അതിന്റെ ഉടമസ്ഥാവകാശം മാറാക്കര പഞ്ചായത്തിലെ ഒരു പുരാതന മനയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികളായി ചിലരെയെങ്കിലും സംഭാവന ചെയ്യാന്‍ ഈ ഗ്രാമത്തിനു സാധിച്ചിട്ടുണ്ട്. അതില്‍ പ്രമുഖനായിരുന്നു ഓടായപ്പുറത്ത് ചേക്കുട്ടി സാഹിബ്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ വലങ്കൈ ആയി സ്വതന്ത്ര്യസമരത്തിന് ഇറങ്ങിയ ചേക്കുട്ടി സാഹിബ് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. സ്വഭാവമഹിമയുടെയും, പക്വതയുടെയും, ധീരതയുടെയും പര്യായമായിരുന്നു സാഹിബ്. അദ്ദേഹം ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത്, വ്യത്യസ്ത വേഷത്തിലും നാമത്തിലും ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ചു. സ്വാതന്ത്ര്യസമരവും മതനവോത്ഥാന പ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. കല്‍പകഞ്ചേരിയില്‍ ആയിരുന്നപ്പോള്‍ രണ്ടത്താണിയും, കല്‍പകഞ്ചേരിയുമായിരുന്നു പ്രവര്‍ത്തനകേന്ദ്രം. ദേശീയസമരത്തിന്റെ ഭാഗമായ ഖിലാഫത്ത് സമരത്തിലും പഞ്ചായത്തിലെ നിരവധി ദേശാഭിമാനികള്‍ പങ്കെടുത്തിട്ടുണ്ട്. അക്കാലത്ത് സമരക്കാരെ അമര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പട്ടാളം പഞ്ചായത്തിലെ വീടുകള്‍ മുഴുവനും റെയ്ഡ് ചെയ്യുകയും പുരുഷന്മാരെ ബന്ധനസ്ഥരാക്കിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുകയോ, നാടു കടത്തപ്പെടുകയോ ഉണ്ടായി. കല്‍പകഞ്ചേരി സ്വദേശിയായ പള്ളിയത്ത് മുയ്തീന്‍ ഉള്‍പ്പെടെ ചിലരെ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റിയിട്ടുമുണ്ട്. തിരൂരങ്ങാടി പള്ളിയ്ക്കു ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുവെന്ന വാര്‍ത്തയറിഞ്ഞ് രോഷാകുലരായ സമരക്കാര്‍ തിരൂര്‍ ട്രഷറി, കല്‍പകഞ്ചേരി സബ്രജിസ്റ്റാര്‍ ഓഫീസ്, കല്‍പകഞ്ചേരി പോലീസ് സ്റ്റേഷന്‍ എന്നിവ ആക്രമിക്കുകയുണ്ടായി. പട്ടാളം കടുങ്ങാത്തകുണ്ടില്‍ ക്യാമ്പ് ചെയ്യുമ്പോഴും സമരസേനാനികള്‍ തൊട്ടടുത്ത അതിരുമട പ്രദേശത്ത് തോക്കെടുത്ത് വെടിവെക്കാന്‍ പരിശീലിക്കുകയായിരുന്നു. സ്വതന്ത്ര്യസമരകാലത്ത് കെ.കെ.ഇപ്പന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കേരളീയന്‍ തുടങ്ങിയ നേതാക്കള്‍ പലവട്ടം കല്‍പകഞ്ചേരി സന്ദര്‍ശിച്ചിട്ടുണ്ട്. മലബാര്‍ മാപ്പിള ലഹള എന്ന് ബ്രിട്ടീഷുകാര്‍ പേരിട്ട മലബാര്‍ സ്വാതന്ത്ര്യസമരത്തെ പട്ടാളനിയമമുപയോഗിച്ച് അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ഇവിടെ പൂര്‍വ്വാധികം സജീവമാകുകയുണ്ടായി. ബ്രിട്ടീഷ് ഭരണകാലത്ത് പഴയ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴിലായിരുന്നു കല്‍പകഞ്ചേരി പഞ്ചായത്ത്. 1940 ഒക്ടോബര്‍ 10-ാം തിയ്യതിയാണ് കല്‍പകഞ്ചേരി പഞ്ചായത്ത് നിലവില്‍ വന്നത്. അന്ന് ഭൂസ്വത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂവകുപ്പായിരുന്നു പഞ്ചായത്തുമെമ്പര്‍മാരെ തെരഞ്ഞെടുത്തിരുന്നത്. അക്കാലത്ത് ഏഴ് ചതുരശ്രനാഴിക ചുറ്റളവാണ് പഞ്ചായത്തിനുണ്ടായിരുന്നത.് കല്‍പകഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. കല്‍പകഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസ് സ്ഥാപിക്കുന്നതിനു മുമ്പ് തിരുനാവായ കൊടക്കല്‍ രജിസ്ട്രാഫീസായിരുന്നു കല്‍പകഞ്ചേരിക്കാരുടെ രജിസ്ട്രാര്‍ കേന്ദ്രം.
വിദ്യാഭ്യാസചരിത്രം
സന്നദ്ധ പ്രവര്‍ത്തകരും മഹത്വ്യക്തികളും നാടിന്റെ വിദ്യാഭ്യാസവികസനത്തിന് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമായ കല്‍പകഞ്ചേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 1958-ലാണ് ആരംഭിക്കുന്നത്. ഹൈസ്കൂളിന് ആവശ്യമായ സ്ഥലം എം.എ.മൂപ്പന്‍ സംഭാവന നല്‍കി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നാട്ടുകാരില്‍ നിന്നും 10000 രൂപയും, ബ്ളോക്കില്‍ നിന്ന് 10000 രൂപയും സ്വരൂപിച്ചുകൊണ്ട് 5 ക്ളാസ്സുമുറികളുള്ള കെട്ടിടം നിര്‍മ്മിച്ചുനല്‍കി. പഞ്ചായത്തിലെ പല ഭാഗങ്ങളിലും ആദ്യകാലത്ത് മതപഠനവും ഭൌതികപഠനവും ഒന്നിച്ചു നടന്നിരുന്ന ഓത്തുപള്ളികള്‍ നിലവിലുണ്ടായിരുന്നു. ഇവയാണ് പലയിടത്തും പ്രൈമറി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ സാഹചര്യമൊരുക്കിയത്. ഇതാണ് പഞ്ചായത്തിന്റെ പുരാതന ഔപചാരിക വിദ്യാഭ്യാസ ചരിത്രം. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ പഞ്ചായത്തില്‍ 1902-ല്‍ സ്ഥാപിതമായ വിദ്യാലയമാണ് കല്‍പകഞ്ചേരി പാലേത്ത് ജി.എം.എല്‍.പി.സ്കൂള്‍. തുടര്‍ന്ന് പാറപ്പുറം ജി.എം.എല്‍.പി, കാനാഞ്ചരി ജി.എം.എല്‍.പി, ഐരാനി ജി.എം.എല്‍.പി എന്നീ സ്കൂളുകള്‍ സ്ഥാപിതമായി. കിഴക്കെപുറം മുഹിയദ്ദീന്‍ പള്ളിക്കല്‍ തങ്ങന്മാര്‍, കിഴക്കെ പുറത്ത് സ്ഥാപിക്കുകയും, തുടര്‍ന്ന് രണ്ടത്താണിയിലേക്ക് മാറ്റുകയും ചെയ്ത സ്ക്കൂളാണ് ഇന്നത്തെ രണ്ടത്താണി ജി.യു.പി.സ്ക്കൂള്‍. അക്കാലത്തു തന്നെ മൊല്ലാക്കമാര്‍ ഓത്തുപള്ളിക്കൂടങ്ങള്‍ എന്ന പേരില്‍ നടത്തിയിരുന്ന വിദ്യാലയങ്ങളാണ് കാലാന്തരത്തില്‍ തോഴനൂര്‍ വെസ്റ്റ് എ.എം.എല്‍.പി.സ്ക്കൂളും, തോഴനൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്ക്കൂളുമായി മാറിയത്. സ്ത്രീ വിദ്യാഭ്യാസ പ്രോത്സാഹനാര്‍ത്ഥം പെണ്‍കുട്ടികള്‍ക്കു മാത്രമായി ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തെ തുടര്‍ന്ന്, കല്‍പകഞ്ചേരി മേലെ അങ്ങാടിയില്‍ സ്ഥാപിതമായ ഗവണ്‍മെന്റ് ബോര്‍ഡ് മാപ്പിള യു.പി.സ്ക്കൂള്‍ പിന്നീട് കല്‍പകഞ്ചേരി ഗവ.ഹൈസ്ക്കൂള്‍ ആയി മാറുകയും, അതില്‍ നിന്ന് എല്‍.പി. വിഭാഗം വേര്‍തിരിച്ചു കല്‍പകഞ്ചേരി ജി.എല്‍.പി.എസ്സ് ഉണ്ടാവുകയും തുടര്‍ന്ന്, മഞ്ഞച്ചോല ജി.എം.എല്‍.പി.എസ്, തോഴന്നൂര്‍ എം.എ.എല്‍.പി.എസ്, കഴിങ്ങല്‍ പറമ്പ് ചിനക്കല്‍ എം.എസ്സ്.എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവ സ്ഥാപിതമാവുകയും ചെയ്തു.
സാംസ്കാരികചരിത്രം
പഞ്ചായത്തിലെ പുരാതനമായ മസ്ജിദുകളില്‍ ഏറ്റവും പ്രമുഖമാണ് കാനാഞ്ചരി ജുമാഅത്ത് പള്ളി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കാനാഞ്ചരി പള്ളിയ്ക്ക് നാലു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കരുതാം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ പ്രശസ്തരായ പല മതപണ്ഡിതന്മാരും ഇവിടെ താമസിച്ചുപഠിച്ചിട്ടുണ്ട്. പ്രശസ്ത ഖുര്‍ ആന്‍ പരിഭാഷകനായ മര്‍ഹും മുഹമ്മദ് അമാനി മൌലവി, മുദര്‍യ്യിസ് അബ്ദുറഹ്മാന്‍ ഫസ്ഫരി എന്ന കുട്ടി മുസ്ള്യാര്‍ തുടങ്ങിയവര്‍ ഇവിടെ അധ്യാപകരായിരുന്നിട്ടുണ്ട് താനൂര്, പാങ്ങ്, കരേക്കാട് മുതലായ നാല്‍പതു കിലോമീറ്ററോളം ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നുപോലും, കനാഞ്ചരി ജുമാ അത്ത് പള്ളി ശ്മശാനത്തില്‍ മറവ് ചെയ്യുന്നതിനായി മയ്യത്തുകള്‍ എത്തിക്കാറുണ്ട്. 1911-ല്‍ കൊടക്കല്ലിങ്ങല്‍ സ്ഥാപിതമായ ബാസല്‍ മിഷന്‍ ഓടുകമ്പനിയില്‍ നിന്നും ആദ്യം ഉല്‍പാദിപ്പിച്ച ഓടുകളാണ് കാനാഞ്ചരി പള്ളിയുടെ മേല്‍ക്കൂര മേയുന്നതിനായി ഉപയോഗിച്ചത്. കല്‍പകഞ്ചേരി പഞ്ചായത്തിലും വളവനൂര് പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഹൈന്ദവ ക്ഷേത്രമാണ് “ഹൈവന്ദരം കാവ്”. ഇതിന് ഏകദേശം 200 വര്‍ഷത്തോളം പഴക്കമുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ വലങ്കൈ ആയി സ്വതന്ത്ര്യസമരത്തിന് ഇറങ്ങിയ ചേക്കുട്ടി സാഹിബ,് സ്വഭാവമഹിമയുടെയും, പക്വതയുടെയും, ധീരതയുടെയും പര്യായമായിരുന്നു. സ്വാതന്ത്ര്യസമരവും മതനവോത്ഥാന പ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. നിമിഷകവി ആയിരുന്ന അദ്ദേഹം ജയിലില്‍ ആയിരുന്നപ്പോള്‍ കവിതകളുടെ രൂപത്തിലായിരുന്നു കത്തുകള്‍ അയച്ചിരുന്നത്. മാപ്പിളപാട്ട് രചയിതാവായ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഇന്നും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും കൈവശമുണ്ട്. ഉന്നതമായ സാംസ്കാരികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിവിധ ജാതിമത വിഭാഗങ്ങള്‍ കല്‍പകഞ്ചേരി ഗ്രാമത്തില്‍ അധിവസിക്കുന്നുണ്ട്. ജാതിമത സ്പര്‍ദ്ധകളൊന്നും കൂടാതെ സഹിഷ്ണുതയോടെ ജീവിതം നയിക്കുന്നവരാണ് ഇവിടുത്തെ ഗ്രാമവാസികള്‍. മുസ്ളീം സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശമാണിവിടം. 35-ഓളം മുസ്ളീം പള്ളികളും ഈ ഗ്രാമത്തിലുണ്ട്. കുടുങ്ങാത്തുണ്ട് മാമുള്ളിക്കാവ് ക്ഷേത്രം, കല്ലിങ്ങല്‍പറമ്പ് “ഹൈവന്ദരം കാവ്” ക്ഷേത്രം, കരിനരപ്പ് ഭഗവതി ക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവാരാധനാലയങ്ങള്‍. പഞ്ചായത്തിലെ ഏക അംഗീകൃത ഗ്രന്ഥശാല 1980 മെയ് 1-ന് സ്ഥാപിതമായ കടുങ്ങാത്തുകണ്ടിലെ നാഷണല്‍ ലൈബ്രറിയാണ്. കല്‍പകഞ്ചേരി പഞ്ചായത്തിന്റെ കീഴില്‍ പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്ന് ഒരു സാംസ്കാരിക നിലയം പ്രവര്‍ത്തിക്കുന്നുണ്ട്.
             മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ താനൂര്‍ ബ്ളോക്കിലാണ് കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കല്‍പകഞ്ചേരി വില്ലേജ് പരിധിയില്‍ വരുന്ന ഈ പഞ്ചായത്തിന് 16.25 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് എടരിക്കോട്, കോട്ടക്കല്‍ പഞ്ചായത്തുകളും തെക്കുഭാഗത്ത് വളവന്നൂര്‍, തിരുനാവായ, ആതവനാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ആതവനാട്, മാറാക്കര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വളവന്നൂര്‍, പൊന്‍മുണ്ടം പഞ്ചായത്തുകളുമാണ്. 1940 ഒക്ടോബര്‍ 10-ാം തിയതിയാണ് കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 2001-ലെ സെന്‍സസനുസരിച്ച് കല്‍പകഞ്ചേരി പഞ്ചായത്തിലെ ജനസംഖ്യ 26983 ആയിരുന്നു. ഇതില്‍ 12881 പുരുഷന്‍മാരും 14102 സ്ത്രീകളുമാണ്. പഞ്ചായത്തിലുള്ള മൊത്തം ജനങ്ങളുടെ സാക്ഷരതാ നിരക്ക് 89% മാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിനെ കുന്നിന്‍ പ്രദേശം, ചെറിയ ചരിവ്, സമതലം, വയല്‍പ്രദേശം എന്നിങ്ങനെ നാലായി തരംതിരിക്കാം. കല്‍പകഞ്ചേരി പഞ്ചായത്ത് പൂര്‍ണ്ണമായും ഒരു കാര്‍ഷിക ഗ്രാമമാണ്. കുന്നുകളും ചെരിവുകളും തട്ടുകളും ഈ ഭൂപ്രദേശത്തിന്റെ പ്രത്യേകതയാണ്. തെങ്ങ്, കവുങ്ങ്, വെറ്റില എന്നിവയാണ് പ്രധാനവിളകള്‍. കൂടാതെ നെല്ല്, വാഴ, കശുമാവ്, കുരുമുളക്, മരച്ചീനി എന്നിവയും കൃഷി ചെയ്യുന്നു. പഞ്ചായത്തിലുള്ള 18 പൊതുകിണറുകളും 6 കുളങ്ങളുമാണ് ജനങ്ങളുടെ മുഖ്യ ജലസ്രോതസ്സുകള്‍. 250 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് കല്‍പകഞ്ചേരി പഞ്ചായത്തിന്റെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. കല്‍പകഞ്ചേരി പഞ്ചായത്തില്‍ 124 കി.മീ ദൂരം ഗതാഗതയോഗ്യമായ റോഡുകളുണ്ട്. കോഴിക്കോട്,തൃശ്ശൂര്‍ ദേശീയപാത പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പഞ്ചായത്തതിര്‍ത്തിയിലൂടെ 5 കി.മീ ദൈര്‍ഘ്യം വരുന്ന ഹൈവേ കടന്നു പോകുന്നു. തിരൂര്‍-പുത്തനത്താണി, പുത്തനത്താണി-തിരുനാവായ, പുത്തനത്താണി-വൈലത്തൂര്‍, രണ്ടത്താണി-വാര്യത്ത് എന്നിവ പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രധാന റോഡുകളാണ്. കല്‍പകഞ്ചേരി നിവാസികള്‍ വിദേശയാത്രയ്ക്കായി ആശ്രയിക്കുന്നത് 35 കി. മീ അകലെയുള്ള കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. തിരൂര്‍ റെയില്‍വേ സ്റ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റയില്‍വേ സ്റ്റ്റേഷന്‍. തുറമുഖമെന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിനകത്ത് ബസ് സ്റ്റാന്റുകളൊന്നുമില്ല എന്നാല്‍ തിരൂര്‍, വളാഞ്ചരി, കോട്ടക്കല്‍ എന്നിവിടങ്ങളിലുള്ള ബസ് സ്റ്റാന്റുകളാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലങ്ങള്‍.ഗ്രാമപഞ്ചായത്തിനകത്ത് 11 റേഷന്‍കടകളും, 2 നീതി സ്റ്റ്റോറുകളും പൊതുവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കല്‍പകഞ്ചേരി ചന്തയാണ് പഞ്ചായത്തിലുള്ള പ്രധാന വ്യാപാരകേന്ദ്രം. കല്‍പവൃക്ഷം തിങ്ങി നിറഞ്ഞിരുന്ന പ്രദേശമായതിനാലാണ് ഈ പ്രദേശത്തിന് കല്‍പകഞ്ചേരി എന്ന നാമകരണം കിട്ടിയത് എന്ന് പറയപ്പെടുന്നു. പുരാതന ആരാധനാലയങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ് ഈ ഗ്രാമം. പഞ്ചായത്തിലുള്ള പുരാതന മസ്ജിദുകളില്‍  ഒന്നാണ് 40-ലേറെ വര്‍ഷത്തോളം പഴക്കമുള്ള കാനാഞ്ചരി ജുമാഅത്ത് പള്ളി. പ്രശസ്തരായ പല മതപണ്ഡിതന്‍മാരും ഇവിടെ താമസിച്ച് പഠിച്ചിട്ടുണ്ട്. കല്‍പകഞ്ചേരി പഞ്ചായത്തിലും, വളവന്നൂര്‍ പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഹൈന്ദവ ക്ഷേത്രമാണ് 2 നൂറ്റാണ്ടോളം പഴക്കമുള്ള ഹൈവന്ദരം കാവ്. പഞ്ചായത്തിലുള്ള ഒരു പുരാതന മനയുടെ ഉടമസ്ഥാവകാശത്തിലുള്ള ഈ കാവിന്റെ ആദ്യകാല പ്രതാപം ക്ഷയിച്ചു പോവുകയാല്‍ സമീപകാലത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 35-ഓളം മുസ്ളിംപള്ളികളും, മതപഠനസ്ഥാനങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുന്നു. കടുങ്ങാത്തുണ്ട്, മാമുള്ളിക്കാവ്, കല്ലിങ്ങല്‍പറമ്പ്, ഹൈവന്ദരം കാവ്, കരിനരപ്പ് ഭഗവതി ക്ഷേത്രം എന്നിവ പഞ്ചായത്തിലുള്ള പ്രധാന ക്ഷേത്രങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന മാമ്പ്ര നേര്‍ച്ച, ഹൈവന്ദരം കാവ് ഉത്സവം എന്നീ ആഘോഷങ്ങള്‍ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നവയാണ്. ദേശീയ സ്വാതന്ത്ര്യത്തിന്റെ മുന്നണി പോരാളിയായിരുന്ന ഓടായപ്പുറത്ത് ചേക്കുട്ടി സാഹിബ് പഞ്ചായത്തിനെ പ്രശസ്തിയിലേക്ക് നയിച്ച വ്യക്തിയാണ്. 25-ലധികം ക്ളബ്ബുകള്‍ പഞ്ചായത്തിന്റെ കലാ-കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നു. കല്‍പകഞ്ചേരി പഞ്ചായത്തിന്റെ കീഴില്‍ ഒരു സാംസ്കാരിക നിലയം പ്രവര്‍ത്തിക്കുന്നു. വായനാശാലയും അത്യാവശ്യം പുസ്തകങ്ങളുമുള്ള ഒരു ലൈബ്രറിയും ഈ സ്ഥാപനത്തിലുണ്ട്. ഒരു ആയുര്‍വേദ ആശുപത്രി, ഹോമിയോ ഡിസ്പെന്‍സറി എന്നിവ പഞ്ചായത്തിന്റെ പരിധിയിലുള്ള ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളാണ്. കൂടാതെ പി.എച്ച്.സിയുടെ 10 ഉപകേന്ദ്രങ്ങളും ഒരു ആശുപത്രിയും പഞ്ചായത്തിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടക്കല്‍ അല്‍മാസ് ആശുപത്രി, മിംസ് ആശുപത്രി എന്നിവ പഞ്ചായത്തിനകത്ത് ആംബുലന്‍സ് സൌകര്യം ലഭ്യമാക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി ആശുപത്രി രണ്ടത്താണിയില്‍ സ്ഥിതി ചെയ്യുന്നു. ക്രിസ്തു വര്‍ഷം 1902-ലാണ് പഞ്ചായത്തില്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. ആദ്യകാലത്ത് പ്രൈമറി വിദ്യാഭ്യാസത്തിന് മാത്രം സൌകര്യമുണ്ടായിരുന്ന ഈ പ്രദേശത്തില്‍ 1958-ലാണ് ആദ്യമായി ഒരു ഹൈസ്കൂള്‍ ആരംഭിക്കുന്നത്. 2010-ല്‍ എത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 9 എല്‍.പി സ്കൂളുകളും, 2 ഹയര്‍സെക്കന്ററി സ്കൂളുകളും സ്വകാര്യമേഖലയില്‍ രണ്ടത്താണിയില്‍ ഒരു എല്‍.പി സ്കൂളും ചെനയ്ക്കലില്‍ ഒരു ഹയര്‍സെക്കന്ററി സ്കൂളും പ്രവര്‍ത്തിക്കുന്നു.കാനറാ ബാങ്ക്, സൌത്ത് മലബാര്‍ ഗ്രാമീണ ബാങ്ക്, കത്തോലിക് സിറിയന്‍ ബാങ്ക്, സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ കല്‍പകഞ്ചേരിയിലും, കനറാ ബാങ്കിന്റെ ഒരു ശാഖ കുറുകത്താണിയിലും പ്രവര്‍ത്തിക്കുന്നു. വിവിധ ബാങ്കുകള്‍ പഞ്ചായത്തിന്റെ സാമ്പത്തിക മേഖലയിലുള്ള സ്ഥാപനങ്ങളാണ്. രണ്ടത്താണി, കല്‍പകഞ്ചേരി എന്നിവിടങ്ങളിലായി പോസ്റ്റ്റ് ഓഫീസുകളും, രണ്ടത്താണിയില്‍ ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും പഞ്ചായത്ത് ഓഫീസിനോടടുത്ത് കൃഷിഭവനും സ്ഥിതി ചെയ്യുന്നു.