-------------------------------------------------------------
“ഈ കുട്ടി എന്താ ഇങ്ങനെ? മറ്റു കുട്ടികളുടെ കൂടെ കളിക്കാതെ, കൂട്ട് കൂടാതെ, എപ്പോഴും തനിച്ചിരുന്ന് അവന്‍റെ കളിപാട്ടങ്ങള്‍ മാത്രം അടുക്കിപെറുക്കിവെച്ച്… “ നിങ്ങളുടെ കുട്ടി ഇങ്ങനെ ആണ് എന്ന് നിങ്ങള്‍ പരിതപ്പിക്കാറുണ്ടോ? ഒരു പക്ഷേ ഓട്ടിസം എന്നപേരില്‍ അറിയപെടുന്ന, കുട്ടികളിലെ മനോവ്യക്തിത്വ വികസനത്തിന് തടസമുണ്ടാക്കുന്ന ഒരു പ്രതേകസ്ഥിതിവിശേഷം നിങ്ങളുടെ കുട്ടിക്ക് ഉണ്ടായിരിക്കാം..
എന്താണ് ഓട്ടിസം ?
പരിസരവുമായി ബന്ധമില്ലാതെ കുട്ടി അവന്റേതായ ലോകത്ത് വിരഹിക്കുന്ന ഒരുതരം അവസ്ഥയാണ് ‘ഓട്ടിസം' എന്ന വാക്കുക്കൊണ്ട് സൂചിപ്പിക്കുന്നത്. കുട്ടികളിലെ വളര്ച്ചാവികാസത്തിലുണ്ടാകു ന്ന അപാകതകളില്‍ ( പെര്‍വാസീവ് ഡെവലപ്പ്മെന്റല്‍ ഡിസോര്‍ഡെര്‍സ് ) ഏറ്റവും പധാനപ്പെട്ട ഒന്നാണ് ‘ഓട്ടിസം'. ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തില്‍ 2 പേര്‍ക്കെങ്കിലും ‘ഓട്ടിസം' ഉണ്ട്. ചിലസവിശേഷമായ പ്രതേകതകള്‍ ഓട്ടിസത്തെ ഒരു മാനസികവൈകല്യത്തിനേക്കാളുപര ി ഒരു മാനസികാവസ്ഥയായി കാണാന്‍ ആധുനിക മനശാസ്ത്രത്തിനെ പ്രേരിപ്പിക്കുന്നു.
ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചക്ക് വളരെ സാധാരണക്കാരാണ്. വിവിധ വ്യക്തികളില്‍ പലനിലക്കാണ് ഓട്ടിസം കാണപ്പെടുക. പഠനവൈകല്ല്യമുള്ളതും സംസാരശേഷി തീരെകുറഞ്ഞ അവസ്ഥമുതല്‍ സ്വന്തമായി കുടുംബം പുലര്‍ത്താനും വരുമാനം ആര്‍ജ്ജിക്കാനും സാധിക്കുന്ന വിധത്തില്‍ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥവരെ ഓട്ടിസത്തില്‍ കാണാം. ലോക്പ്രസക്ത ഭൌതിക ശാസ്ത്രക്ഞനായാ സര്‍ ഐസക്ക് ന്യൂടണ്ണ്‍, കലാകാരനായ മൈക്കല്‍ആന്‍ജലോ, മൈക്രോസോഫ്റ്റ് അതികായകന്‍ ബില്‍ഗേറ്റ്സ് എന്നിങ്ങനെ ലോകചരിത്രത്തിലെ പല പ്രമുഖരും ഓട്ടിസം ഉള്ളവരായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.
കാരണങ്ങള്‍ .
നിരവധി ഘടകങ്ങള്‍ ഓട്ടിസത്തിന് കാരണമായിത്തീരുന്നുണ്ട്. ഇതേ സംബന്ധിച്ച് അന്വേഷണങ്ങളും പഠനങ്ങളും നിരന്തരം നടന്നുവരുന്നു. ചിലയിനം ഒൌഷധങ്ങള്‍ , മെര്‍ക്കുറി പോലുള്ള ലോഹങ്ങള്‍ , ചില വാക്സിനുകള്‍ , ചില ആഹാരവസ്തുക്കള്‍ എന്നിവയ്ക്ക് ഓട്ടിസത്തിനു കാരണമായിത്തീരാനുള്ള കഴിവുണ്ടെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭകാലത്ത് മെര്‍ക്കുറി ധാരാളമായി കലര്‍ന്നിട്ടുള്ള കടല്‍വിഭവങ്ങളുടെ ഉപയോഗം, മെര്‍ക്കുറി കലര്‍ന്നിട്ടുള്ള മിശ്രിതംകൊണ്ട് പല്ലിന്റെ പോട് അടയ്ക്കല്‍ തുടങ്ങിയവകൊണ്ട് ഗര്‍ഭസ്ഥ ശിശുവിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത ഏറുന്നു. പുകവലിക്കുന്ന അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
വ്യാവസായിക മാലിന്യമായും മറ്റും പരിസരങ്ങളില്‍ പരക്കുന്ന മെര്‍ക്കുറി വലിയ അപകടകരമായ സ്ഥിതി വിശേഷമാണ് സംജാതമാക്കുന്നത്. വികസിത രാജ്യങ്ങളില്‍ മെര്‍ക്കുറി ചേരുന്ന വാക്സിനുകള്‍ക്ക് എതിരെ ജനകീയ മുന്നേറ്റങ്ങളും നിയമയുദ്ധങ്ങളും ധാരാളം നടക്കുന്നുണ്ട്. മുണ്ടിനീര്, അഞ്ചാംപനി തുടങ്ങിയവയ്ക്ക് എതിരെ നല്‍കുന്ന എം.എം.ആര്‍. വാക്സിന്‍ ഓട്ടിസത്തിനുള്ള ഒരു കാരണമാണെന്ന് കരുതപ്പെടുന്നു. പൊതുവില്‍ രാസവസ്തുക്കളടങ്ങിയ ഒൌഷധങ്ങളുടെ അമിതോപയോഗം, കീടനാശിനികളുടെ വ്യാപനം, മറ്റു പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെല്ലാം തന്നെ അവയുടേതായ സംഭാവന നല്കുന്നുണ്ട്.
വ്യക്തിയുടെ ജനിതകഘടന ഓട്ടിസത്തിനനുകൂലമായി കാണപ്പെടുന്നതും പ്രധാനപ്പെട്ട ഒരുകാരണമായി പരിഗണിക്കണം. മുമ്പേ സൂചിപ്പിച്ച ഘടകങ്ങളുമായി ഇടപഴകുന്ന എല്ലാ കുഞ്ഞുങ്ങളും രോഗബാധിതരാകുന്നില്ല എന്ന നിരീക്ഷണമാണ് ഇത്തരത്തിലുള്ള ജനിതക കാരണത്തിന്റെ അടിസ്ഥാനം.
എങ്ങിനെ ഓട്ടിസ്റ്റിക്ക് കുട്ടികളെ തിരിച്ചറിയാം?
ശൈശവത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ നിരീക്ഷിച്ചാല്‍ അവരില്‍ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ പറ്റും. ശൈശവ ഓട്ടിസം (ഇന്‍ഫാന്റയില്‍ ഓട്ടിസം ) ഉളള കുട്ടികള്‍ ശൈശവത്തില്‍ തന്നെ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. ചിലകുട്ടികളാകട്ടെ പതിനഞ്ചു മുതല്‍ പതിനെട്ടു മാസം വരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കുകയ ും അതിനുശേഷം വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഓരോന്നായി കുറഞ്ഞുവരികയും ചെയ്യുന്നു. ഓട്ടിസ്റ്റിക് കുട്ടികള്‍ അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ, പരിചയത്തോടെയുള്ള ചിരിയോ, എടുക്കാന്‍ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല. ചില ഓട്ടിസ്റ്റിക്ക് കുട്ടികള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും. സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാല്‍ പേടിയോ, ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികള്‍ കാണിക്കുകയില്ല. സ്ക്കൂളില്‍ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികള്‍ ഓട്ടിസ്റ്റിക് കുട്ടികളില്‍ അപൂര്‍വ്വമായിരിക്കും. സദാസമയവും സ്വന്തമായ ഒരു ലോകത്ത് വിരഹിക്കുന്നവരാകും അധികം ഓട്ടിസ്റ്റിക്ക് കുട്ടികളും.
ഓട്ടിസത്തിന്റെ മറ്റൊരു ലക്ഷണം സംസാരവൈകല്യമാണ് . ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രത്യേകതയും ഓട്ടിസത്തില്‍ കാണാറുണ്ട്. ഉച്ചാരണ, വ്യാകരണ പിഴവുകള്‍ ഇവര്‍ക്ക് ഉണ്ടാകാറുണ്ട്. അപൂര്‍വ്വം ചിലര്‍ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓര്‍മശക്തിയും പ്രകടിപ്പിക്കാറുണ്ട്.
മറ്റു കുട്ടികളുടെ കൂടെ കൂടി ഓട്ടിസ്റ്റിക്ക് കുട്ടികള്‍ കളിക്കാറില്ല. കളിപ്പാട്ടങ്ങള്‍ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കി വെക്കുക എന്നീ കാര്യങ്ങളോടാണ് ഇവര്‍ക്ക് കൂടുതല്‍ താല്പര്യം . ദൈനംദിന കാര്യങ്ങള്‍ ഒരേ പോലെ ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ലേറ്റ് , ഇരിക്കുവാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവര്‍ വാശിപിടിച്ചെന്നിരിക്കും. പുതിയ സ്ഥലത്തേക്ക് താമസം മാറല്‍ , ഗൃഹോപകരണങ്ങള്‍ മാറ്റല്‍ , ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ ശക്തിയായി എതിര്‍ക്കും.
ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തില്‍ കാണാം. ചിലര്‍ക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന രോഗവും ഇത്തരക്കാരില്‍ കൂടുതലാണ്.
ഓട്ടിസം ചികിത്സ ഹോമിയോപ്പതിയിലൂടെ
കുട്ടിയുടെ മാനസികവും ശാരീരികവുമായ പ്രതേകതകള്‍ പഠിച്ച് , പാരമ്പര്യ രോഗപ്രവണതകള്‍ കണക്കിലെടുത്ത് ചികിത്സിക്കുന്ന രീതിയാണ് ഓട്ടിസം ചികിത്സയില്‍ ഹോമിയോപതി അവലംബിച്ചു വരുന്നത്. ഹോമിയോപതി ചികിത്സ എത്രയും പെട്ടെന്ന് ആരംഭിക്കുന്നുവോ അത്രയും ഗുണകരമായിതീരും. കുട്ടി ലക്ഷങ്ങള്‍ കാണിച്ചു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ ആരംഭിക്കുക. ഒരുപക്ഷേ ചികിത്സയിലൂടെ കുട്ടിക്ക് ഉണ്ടാകുന്ന പുരോഗതി ചിലപ്പോള്‍ വളരെ മന്ദഗതിയിലായിരിക്കും. എന്നിരുന്നാലും അതില്‍ തന്നെ ഉറച്ചുനിന്ന് ചികിത്സ തുടര്‍ന്നുകൊണ്ട് പോകുന്നത് കുട്ടിക്ക് കൈവരിക്കാന്‍ സാധിക്കുന്ന അത്രയും കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ അവനെ സഹായിക്കുന്നു. ഇവരുടെ പെരുമാറ്റ രൂപീകരണത്തിനുളള പരിശീലനം വീട്ടില്‍വച്ചും, സ്കൂളില്‍വച്ചും നല്‍കേണ്ടി വരുന്നു. മാതാപിതാക്കള്‍ക്ക് ഇവരെ കൈകാര്യം ചെയ്യുന്നതിനുളള പ്രത്യേക പരിശീലനവും നല്‍കേണ്ടതുണ്ട്.
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
ഓട്ടിസം ഉള്ള കുട്ടികള്‍ക്ക് പരിഗണയും അന്ഗീകാരവും മറ്റുകുട്ടികള്‍ക്ക് കൊടുക്കുന്നത് പോലെ കൊടുക്കാന്‍ മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കണം. ദൈനംദിന കാര്യങ്ങളില്‍ കുട്ടിക്ക് നിര്‍ദേശങ്ങളും പരിശീലനങ്ങളും കൊടുക്കുക.
ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ചെറുതാക്കി വിശദീകരിച്ചു കൊടുക്കുക.
കുട്ടിയെ ദേഹത്ത് തൊട്ട് പേരുചൊല്ലി വിളിക്കുക.
അമിതമായ ചോദ്യങ്ങള്‍ ചോദിക്കാതെ ലളിതമായി സ്നേഹത്തോട് കൂടി സംസാരിക്കുക.
കുട്ടിക്ക് പ്രതികരിക്കാനുളള സമയം നല്‍കുക
സംസാരത്തിലോ മറ്റോ എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടിയെ കളിയാക്കുകയോ അനുകരിക്കുകയോ ചെയ്യരുത്.
കുട്ടിയെ അനാവശ്യമായി ആശയക്കുഴപ്പത്തിലാക്കരുത്.
— at German Medical Centre for Homoeopathy.“ഈ കുട്ടി എന്താ ഇങ്ങനെ? മറ്റു കുട്ടികളുടെ കൂടെ കളിക്കാതെ, കൂട്ട് കൂടാതെ, എപ്പോഴും തനിച്ചിരുന്ന് അവന്‍റെ കളിപാട്ടങ്ങള്‍ മാത്രം അടുക്കിപെറുക്കിവെച്ച്… “ നിങ്ങളുടെ കുട്ടി ഇങ്ങനെ ആണ് എന്ന് നിങ്ങള്‍ പരിതപ്പിക്കാറുണ്ടോ? ഒരു പക്ഷേ ഓട്ടിസം എന്നപേരില്‍ അറിയപെടുന്ന, കുട്ടികളിലെ മനോവ്യക്തിത്വ വികസനത്തിന് തടസമുണ്ടാക്കുന്ന ഒരു പ്രതേകസ്ഥിതിവിശേഷം നിങ്ങളുടെ കുട്ടിക്ക് ഉണ്ടായിരിക്കാം..
എന്താണ് ഓട്ടിസം ?
പരിസരവുമായി ബന്ധമില്ലാതെ കുട്ടി അവന്റേതായ ലോകത്ത് വിരഹിക്കുന്ന ഒരുതരം അവസ്ഥയാണ് ‘ഓട്ടിസം' എന്ന വാക്കുക്കൊണ്ട് സൂചിപ്പിക്കുന്നത്. കുട്ടികളിലെ വളര്ച്ചാവികാസത്തിലുണ്ടാകു
ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചക്ക് വളരെ സാധാരണക്കാരാണ്. വിവിധ വ്യക്തികളില്‍ പലനിലക്കാണ് ഓട്ടിസം കാണപ്പെടുക. പഠനവൈകല്ല്യമുള്ളതും സംസാരശേഷി തീരെകുറഞ്ഞ അവസ്ഥമുതല്‍ സ്വന്തമായി കുടുംബം പുലര്‍ത്താനും വരുമാനം ആര്‍ജ്ജിക്കാനും സാധിക്കുന്ന വിധത്തില്‍ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥവരെ ഓട്ടിസത്തില്‍ കാണാം. ലോക്പ്രസക്ത ഭൌതിക ശാസ്ത്രക്ഞനായാ സര്‍ ഐസക്ക് ന്യൂടണ്ണ്‍, കലാകാരനായ മൈക്കല്‍ആന്‍ജലോ, മൈക്രോസോഫ്റ്റ് അതികായകന്‍ ബില്‍ഗേറ്റ്സ് എന്നിങ്ങനെ ലോകചരിത്രത്തിലെ പല പ്രമുഖരും ഓട്ടിസം ഉള്ളവരായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.
കാരണങ്ങള്‍ .
നിരവധി ഘടകങ്ങള്‍ ഓട്ടിസത്തിന് കാരണമായിത്തീരുന്നുണ്ട്. ഇതേ സംബന്ധിച്ച് അന്വേഷണങ്ങളും പഠനങ്ങളും നിരന്തരം നടന്നുവരുന്നു. ചിലയിനം ഒൌഷധങ്ങള്‍ , മെര്‍ക്കുറി പോലുള്ള ലോഹങ്ങള്‍ , ചില വാക്സിനുകള്‍ , ചില ആഹാരവസ്തുക്കള്‍ എന്നിവയ്ക്ക് ഓട്ടിസത്തിനു കാരണമായിത്തീരാനുള്ള കഴിവുണ്ടെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭകാലത്ത് മെര്‍ക്കുറി ധാരാളമായി കലര്‍ന്നിട്ടുള്ള കടല്‍വിഭവങ്ങളുടെ ഉപയോഗം, മെര്‍ക്കുറി കലര്‍ന്നിട്ടുള്ള മിശ്രിതംകൊണ്ട് പല്ലിന്റെ പോട് അടയ്ക്കല്‍ തുടങ്ങിയവകൊണ്ട് ഗര്‍ഭസ്ഥ ശിശുവിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത ഏറുന്നു. പുകവലിക്കുന്ന അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
വ്യാവസായിക മാലിന്യമായും മറ്റും പരിസരങ്ങളില്‍ പരക്കുന്ന മെര്‍ക്കുറി വലിയ അപകടകരമായ സ്ഥിതി വിശേഷമാണ് സംജാതമാക്കുന്നത്. വികസിത രാജ്യങ്ങളില്‍ മെര്‍ക്കുറി ചേരുന്ന വാക്സിനുകള്‍ക്ക് എതിരെ ജനകീയ മുന്നേറ്റങ്ങളും നിയമയുദ്ധങ്ങളും ധാരാളം നടക്കുന്നുണ്ട്. മുണ്ടിനീര്, അഞ്ചാംപനി തുടങ്ങിയവയ്ക്ക് എതിരെ നല്‍കുന്ന എം.എം.ആര്‍. വാക്സിന്‍ ഓട്ടിസത്തിനുള്ള ഒരു കാരണമാണെന്ന് കരുതപ്പെടുന്നു. പൊതുവില്‍ രാസവസ്തുക്കളടങ്ങിയ ഒൌഷധങ്ങളുടെ അമിതോപയോഗം, കീടനാശിനികളുടെ വ്യാപനം, മറ്റു പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെല്ലാം തന്നെ അവയുടേതായ സംഭാവന നല്കുന്നുണ്ട്.
വ്യക്തിയുടെ ജനിതകഘടന ഓട്ടിസത്തിനനുകൂലമായി കാണപ്പെടുന്നതും പ്രധാനപ്പെട്ട ഒരുകാരണമായി പരിഗണിക്കണം. മുമ്പേ സൂചിപ്പിച്ച ഘടകങ്ങളുമായി ഇടപഴകുന്ന എല്ലാ കുഞ്ഞുങ്ങളും രോഗബാധിതരാകുന്നില്ല എന്ന നിരീക്ഷണമാണ് ഇത്തരത്തിലുള്ള ജനിതക കാരണത്തിന്റെ അടിസ്ഥാനം.
എങ്ങിനെ ഓട്ടിസ്റ്റിക്ക് കുട്ടികളെ തിരിച്ചറിയാം?
ശൈശവത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ നിരീക്ഷിച്ചാല്‍ അവരില്‍ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ പറ്റും. ശൈശവ ഓട്ടിസം (ഇന്‍ഫാന്റയില്‍ ഓട്ടിസം ) ഉളള കുട്ടികള്‍ ശൈശവത്തില്‍ തന്നെ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. ചിലകുട്ടികളാകട്ടെ പതിനഞ്ചു മുതല്‍ പതിനെട്ടു മാസം വരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കുകയ