2013, നവംബർ 5, ചൊവ്വാഴ്ച

ഇന്ത്യൻ മുജാഹിദീൻ-സത്യമെന്ത്..?

ഇന്ത്യൻ മുജാഹിദീൻ: ജനങ്ങൾക്ക്‌ സത്യമറിയാൻ അവകാശമുണ്ട്‌ !! ഇന്ത്യൻ മുജാഹിദീൻ സത്യത്തിൽ ഒരു ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പ് ആണെങ്കിൽ അങ്ങേയറ്റം പ്രതിഷേധകരമാണ് അവരുടെ പ്രവർത്തികൾ . തീർച്ചയായും അതിനു പിന്നിലെ യഥാർത്ഥ ദുഷ്ട ശക്തികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം . പക്ഷെ ബഹുമാന്യനായ മുൻ ജഡ്ജ് കട്ജു അഭിപ്രായപ്പെടുന്നത് ഇന്ത്യൻ മുജാഹിദീൻ വെറും മാധ്യമ സൃഷ്ടിയാണ് എന്നാണ് . ഇന്ത്യയുടെ ഏറ്റവും ഉന്നതമായ നീതി പീഠം അലങ്കരിച്ച ഒരു ന്യായാധിപന്റെ വാക്കുകൾക്കു തീർച്ചയായും അതിന്റേതായ പ്രാധാന്യമുണ്ട് . ഈ അടുത്ത കാലത്തായി ഏതു തീവ്ര വാദി അക്രമങ്ങൾ നടന്നാലും നിമിഷങ്ങൾക്ക് അകം ഉയർന്നു കേൾക്കുന്ന പേര് ഇന്ത്യൻ മുജാഹിദീന്റെ പേരാണ് . മാസങ്ങളോളം ആരും അറിയാതെ അക്രമം ആസൂത്രണം ചെയ്തു വിജയകരമായി ആ ഹീന കൃത്യം ഇരുചെവി അറിയാതെ നടപ്പിലാക്കുന്ന ഇന്ത്യൻ മുജാഹിദീൻ എങ്ങനെയാണ് സ്ഫോടനം നടന്നു മിനിട്ടുകൾക്കുള്ളിൽ പിടിയിലാവുന്നത് ? ജനങ്ങൾക്ക്‌ സംശയമുണ്ട്‌ . സത്യം സത്യമായി അറിയാൻ നികുതിപ്പണം നൽകുന്ന ജനങ്ങൾക്ക്‌ അവകാശമുണ്ട്‌ . ജനങ്ങളുടെ പണം വാരിക്കോരി നല്കി അന്വേഷണ ഏജൻസികളെ ഉണ്ടാക്കിയിരിക്കുന്നത് തിരക്കഥകൾക്ക് അനുസരിച്ച് നാടകം കളിക്കാനല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തട്ടിക്കൂട്ട് പ്രതികളെ പിടിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടുമ്പോൾ യഥാർത്ഥ പ്രതികൾ സമൂഹത്തിനു ഭീഷണിയായി പുറത്തു വിഹരിക്കുന്നത് ഭയപ്പെടുത്തുന്നു. ചില പൊതു സംശയങ്ങൾ ഇതാ : 1)സ്ഫോടനം നടന്ന ഉടൻ ഇന്ത്യൻ മുജാഹിദീൻ ആണെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്നത്‌ എങ്ങനെയാണ്? അവർക്കും രാഷ്ട്രത്തിനും ഇടയിൽ സജീവമായി നില്ക്കുന്ന എന്ത് പ്രശ്നമാണ് അവരിലേക്ക്‌ മാത്രം വിരൽ ചൂണ്ടുന്നത് 2)മറ്റു തീവ്രവാദി ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ മുജാഹിദീനെ സംശയിക്കാൻ മാത്രം അവർ പ്രത്യേകമായി വല്ല ആവശ്യങ്ങളും രാജ്യത്തിന് മുൻപിൽ വെക്കുന്നുണ്ടോ? 3)അവർ ആരാണ്? എന്താണ് ലക്‌ഷ്യം ? വല്ല ആവശ്യങ്ങളും അവർ ഉന്നയിക്കുന്നുണ്ടോ? അങ്ങനെയൊന്നും അവർ അവകാശപ്പെടുന്നതായി അറിവില്ല . തമിഴ്‌ പുലികൾ തമിഴ് രാഷ്ട്രത്തിനും മാവോയിസ്റ്റുകൾ ഇടതു ഭരണത്തിനും പൊരുതുന്നത് പോലെ ഇവർക്ക് പൊതുവായി ഒരാവശ്യം ഉണ്ടെന്നു തോന്നുന്നില്ല . രാജ്യത്തെ നിരന്തരം ടാര്ഗറ്റ് ചെയ്യുന്നവര ഒരു ലക്ഷ്യവുമില്ലാതെ ആണോ ബോംബു പൊട്ടിക്കുന്നത് ? 4)ജസ്റ്റിസ് കട്ജു പറഞ്ഞത് പോലെ ഇന്ത്യൻ മുജാഹിദീൻ മാധ്യമ സൃഷ്ടി അല്ലെന്നുണ്ടോ ? സുപ്രീം കോടതി ജഡ്ജിക്ക് പോലും ബോധ്യപ്പെടാനാവാത്ത വിധം ഒരു പുകമറ എന്ത് കൊണ്ടാണ് ? 5)ഇന്ത്യൻ മുജാഹിദീൻ ചെയ്തു എന്ന് ആരോപിക്കുന്ന ബാൻഗ്ലൂർ സ്ഫോടനത്തിനു ഉപയോഗിച്ചത് ആർ എസ് എസ് നേതാവിന്റെ സിം കാർഡ് ആയിരുന്നു എന്ന് തെളിഞ്ഞു . എന്തുകൊണ്ട് ആ വഴിക്ക് അന്വേഷണം പോയില്ല ? 6)ഒന്നിലധികം തവണ സ്ഫോടനം നടന്നതിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ടു കൊണ്ട് ഇന്ത്യൻ മുജാഹിദീൻ കത്തയച്ചത് ബി ജെ. പി ഓഫീസിലെക്കാണ് . ആ കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം മുന്നോട്ടു പോവാത്തത് എന്ത് കൊണ്ടാണ്? 7)അവസാനം നടന്ന പാറ്റ്ന സ്ഫോടനത്തിൽ അവിടെ നിന്ന് ജീവനോടെ പിടികൂടിയ തീവ്രവാദിയുടെ കയ്യിൽ രാഖി കേട്ടിയതായി കാണുന്നു . ആരാണയാൾ ? അയാളുടെ പേരെന്താണ് ? അയാൾ ഇന്ത്യൻ മുജാഹിദീൻ ആണോ ? ആണെങ്കിൽ ഇന്ത്യൻ മുജാഹിദീന്റെ പുറകിൽ ആരാണ് ? 8)പാട്ന സ്ഫോടനത്തിൽ പിടിയിലായ ഒരാള് മൂത്രമൊഴിക്കാൻ എന്ന വ്യാജേന പോലീസിനെ കബളിപ്പിച്ചു മുങ്ങി. രാജ്യം ഉറ്റു നോക്കുന്ന ഒരു കേസിലെ പ്രതിയെ ഇങ്ങനെ ശ്രദ്ധയില്ലാതെ ആണോ കൈകാര്യം ചെയ്യുന്നത് ? 9)മുങ്ങിയ ആളെ കണ്ടെത്താൻ രേഖാ ചിത്രമോ ഫോട്ടോയോ പുറത്തു വിടാത്തത്‌ എന്ത് കൊണ്ടാണ് ? ഇത്ര ലാഘവതോടെയാണോ ആണോ അന്വേഷണം ? 10)മറ്റൊരു പ്രതി മരിച്ചു എന്ന് കേൾക്കുന്നു . ഈ മുങ്ങലും കസ്ടടി മരണവും എന്തൊക്കെയോ മറച്ചു വെക്കാൻ ആണെന്ന് ജനങ്ങൾ സംശയിക്കുന്നതിൽ തെറ്റുണ്ടോ ? 11)ജസ്റ്റിസ് കട്ജു പറഞ്ഞത് പോലെ അവർ വെറും മാധ്യമ സൃഷ്ടി ആണെങ്കിൽ ആരാണ് യഥാർത്ഥ ഭീകരർ ? അവരെ കുറിച്ച് ഒരാശങ്കയുമില്ലെ കടപ്പാട്: