2013, നവംബർ 5, ചൊവ്വാഴ്ച

നിന്നെ ഭയമാണനിക്ക്.(കവിത)

ഈ ലക്കം മാധ്യമം ആഴ്‌ചപ്പതിപ്പിൾ വന്ന എന്റെ കവിത.......(ഇ വി രാജീവന്‍ )

നിന്നെ ഭയമാണനിക്ക്.
എന്‍റെ ഇഴ പിഞ്ഞിയ ജീവിതത്തിലേക്ക് നീ കടന്നുവരരുത്.....
ആകാശത്തിന്റെ നീല സ്വപ്നങ്ങളെ മെതിച്ച് നീ
നടന്നുപോയി.
എന്നെ പിരിയുകയാണെന്ന് ഞാന്‍ ഭയന്നില്ല.
വെള്ളക്കുതിരകള്‍ കുളമ്പിട്ടു പാഞ്ഞപ്പോള്‍ നീ ഭയക്കുമോഎന്നായിരുന്നു എന്റെ ഭയം.
തരിശായ ജീവിതത്തിന്‍റെ തോണി നമ്മളോന്നിച്ച് കടലിലിറക്കി.
നീ രക്ഷപ്പെടുമെന്ന് ഞാന്‍ രക്ഷപ്പെടുമെന്ന് അങ്ങനെ രണ്ടാളും ഭയന്നില്ല.
എന്റെ മുറിവില്‍ നീയും നിന്റെ മുറിയില്‍ ഞാനും...അങ്ങനെ പരിഹസിച്ച്ചാനെങ്കിലും നമ്മള്‍ പരസ്പരം ചാരിനിന്നു.
ഇടക്ക് നിയും ഞാനും ;എന്റെ കടലേ,, എന്റെ കാമമേ എന്നാര്‍ത്തു.
നമുക്കിടയില്‍ ഒളിക്കാന്‍ ഒന്നുമുണ്ടായില്ല.
അതാണ്‌ നീ പോയ നേരത്തും ,ഓ; നീ പോയിയല്ലോയെന്നും ഞാന്‍ ഭയക്കാതിരുന്നത്.
മരിച്ചവരുടെ തണുപ്പേറ്റ് എന്റെ ഒററ്പ്പെടല്‍ പൂ ര്ത്തിയായി.
വീന്ടും സ്വപ്നം കണ്ടു തുടങ്ങുമ്പോള്‍ ഭയം എന്റെ നെഞ്ചില്‍ കൂടൊരുക്കുന്നു.
നിന്നെ ക്കാത്തിരിക്കുന്നു.
പൊള്ളുന്ന വഴിയിലും ,പ്രണയമേ; നിന്നെ മാത്രം ഭയക്കുന്നു.