2013, നവംബർ 11, തിങ്കളാഴ്‌ച

ഇ-മഷി വാര്ഷികപ്പതിപ്പ് 2013

റഫീക്ക് പന്നിയങ്കര 
_______________

മലയാളത്തിന്റെ മുഖ്യധാരയില് ഇ നി യും ഇടം ലഭിക്കാതിരിക്കുകയും രചനാ വഴിയിലെ മുതിര്ന്നവരുടെ അവഹേളനം അനു ഭവിക്കുന്നതുമായ സാഹിത്യമേഖലയാണ് ബ്ളോഗെഴുത്ത്. കാര്യകാരണങ്ങള് നി രത്തി ബ്ളോഗെഴുത്തിനോ ടുള്ള അവരുടെ നി ലപാടുകള് അവര് വ്യക്തമാക്കുകയും ചെയ്യുന്നു. ‘എഴുത്തിന്റെ കക്കൂസായി’ ബ്ളോഗിനെ വിവരിച്ച ഒരെഴുത്തുകാരനെ ക്കുറിച്ച് (പേര് ഓര്മയില്ല) സുഹൃത്ത് പറഞ്ഞത് ഇപ്പോള് ഓര്മയില് വരുന്നു.
സ്വന്തം ചിന്തകള്ക്കുമേല് പത്രാധിപന്മാരുടെ തിരുത്തിയെഴുത്തോ കടുംപിടുത്തങ്ങളോ ബാധകമാവാത്ത എഴുത്തി ന്റെ ന വഭൂമികയില് ‘ചവറു’കളും ‘പൈങ്കിളി’ത്തരങ്ങളുമാണെന്ന് പ്രമുഖരില് പലരും പറഞ്ഞിരിക്കുന്നു. എങ്കിലും ചില ചെറുചലന ങ്ങള് ഉണ്ടാവുന്നത് കാണാനും അറിയാനു മുള്ള ത്വര എവിടെയും ആരിലും പ്രകടമാവുന്നില്ല എന്ന തും ഈ മേഖലയെ പരിപോഷിപ്പിക്കാനു തകുന്ന പ്രവര്ത്തന ങ്ങള് സജീവമല്ല എന്നതും യാഥാര്ത്ഥ്യമായി നാം ഉള് ക്കൊള്ളണം. 
കേരളത്തിന്റെ കലാസാഹിത്യ രാഷ്ട്രീയ സാംസ്ക്കാരികരംഗത്തെ ചലന ങള് സസൂക്ഷ്മം നി രീക്ഷിച്ച്, കാലിക പ്രസ ക്തമായ വിഷയങ്ങളില് സക്രിയമായ ഇടപെടല് ന ടത്തുന്ന ബ്ളോഗെഴുത്തുകാരുടെ വലിയൊരു നി ര സൈബര് പരിസരങ്ങളില് വളര്ന്നു വരുന്ന കാര്യം അംഗീകരിക്കുക തന്നെ വേണം. അവരുടെ എഴുത്തും പുരോഗമനാ ത്മക മായ ആശയപരിസരവും സമീപഭാവിയില് ബ്ളോഗെഴു ത്തിനു മലയാളത്തിന്റെ മുഖ്യധാരയില് ഇടം ലഭിക്കാന് ഇടയാ വുമെന്നും ന മുക്ക് പ്രതീക്ഷിക്കാം.
ചില കൂട്ടായ്മകളിലെ അംഗങ്ങളുടെ സ്വപ് നം യാഥാര്ത്ഥ്യമാവുമ്പോള് ന മ്മള് ധരിച്ചുവെച്ചിരുന്ന വിശ്വാസങ്ങള്ക്കും അപ്പുറത്ത് അതിന്റെ പ്രതിഫലങ്ങള് കാണാന് സാധിക്കും. അത്തരം ഒരു സ്വപ്ന സാഫല്യമാണ് ബ്ളോഗേഴ്സ് ഗ്രൂപ്പി ന്റെ കൂട്ടായ്മയില് പുറത്തിറങ്ങിയ ഇ-മഷി വാര്ഷികപ്പതിപ്പ് 2013. 
ഇ-മഷിയുടെ പത്രാധിപക്കുറിപ്പില് സൂചിപ്പിച്ച പോലെ, കേവലമൊരു ഫെയ്സ്ബുക്ക് കൂട്ടായ്മയായി തുടങ്ങിയ ‘മലയാളം ബ്ളോഗേഴ്സ് ഗ്രൂപ്പ്’ മലയാളം ഓണ്ലൈന് എഴുത്തുകാരുടെ സംഗമവേദിയായി വളര്ന്നതിനി ടയില് കഴി ഞ്ഞ ഒരു വര്ഷം കൊണ്ട് പിന്നിട്ട നി രവധി നാ ഴികക്കല്ലുകളില് പ്രധാന പ്പെട്ടതായിരുന്നു ‘ഇ-മഷി’ ഓണ്ലൈന് മാഗ സിന്. ഓണ്ലൈന് എഴുത്തിടങ്ങളില് ‘ഇ-മഷി’ ന ടത്തുന്ന സാര്ത്ഥകമായ ഇടപെടലുകളുടെ ചരിത്രസാക്ഷ്യമായി വാര്ഷികപ്പതിപ്പ് പ്രിന്റ് രൂപത്തിലും ന മ്മുടെ മുമ്പില് നി വര്ത്തി വെയ്ക്കപ്പെട്ടിരിക്കുന്നു. എല്ലാം തികഞ്ഞ മികച്ച വായ ന യ്ക്ക് ഇതുപകരിക്കുമെന്ന അര്ത്ഥത്തിലല്ല ഈ കൃതിയുടെ വായാനാ നു ഭവം കുറിച്ചിടുന്നത്. ന മ്മുടെ കാഴ്ചപ്പുറത്ത് ഇത്തരമൊരു സംരംഭം ന ടന്നിരിക്കുന്നു. ഒപ്പം, ഓണ്ലൈന് പരിസരത്തു നി ന്നും കുറേ എഴുത്തുകാരുടെ സൃഷ്ടികള് അച്ചടിരൂപമായി ന മ്മുടെ വായനാ മേശ പ്പുറ ത്ത് എത്തിയിരിക്കുന്നു. ഈയൊരു സന്തോഷം പങ്കുവെയ്ക്കല് മാത്രമായി ഇതിനെ കണ്ടാല് മതി. 

തീര്ത്തും വേറിട്ട അനു ഭവമാവുന്ന ഈ പുസ്തകം, മാറുന്ന ഓണസങ്കല്പ്പങ്ങള് എന്ന ലേഖന ത്തില് തുടങ്ങുന്നു. ഓണത്തെക്കുറിച്ച് വേറിട്ട ചിത്രവും ചിന്തയും ന ല്കുന്ന അജിത്കുമാറിന്റെ കുറിപ്പ് വ്യത്യസ്ഥത പുലര്ത്തുന്നു.

‘അതെ, ഓണം എന്നും ദരിദ്രന്റെയും അടിച്ചമര്ത്തപ്പെട്ടവന്റെയും ചവിട്ടിത്താഴ്ത്തപ്പെട്ടവരുടെയും സ്വന്തം ആഘോഷ മായിരുന്നു. ഇല്ലാത്ത നി റവിപ്പെറ്റി പാടിയാണ് അവന് എന്നും സന്തോഷിച്ചിരുന്നത്. ഇ ല്ലം നിറ വ ല്ലം നി റ എന്നു പാടി പ്പാടി അവന് സങ്കല്പ്പങ്ങളില് മാത്രം വല്ലം നി റഞ്ഞവായി തുടര്ന്നു. പൂവേ പൊലി എന്നു ആര്പ്പിട്ട് അവന്റെ പൂക്ക ളും ഫലങ്ങളുമെല്ലാം പൊലിച്ചു പൊലിച്ച് വരുന്ന വ്യര്ത്ഥസ്വപ്ന ത്തിലവന് ന ടന്നു. പത്തായങ്ങള് നി റയുന്നുണ്ടായി രുന്നു. ഉല്പ്പന്നങ്ങള് പൊലിച്ചു വര്ദ്ധിക്കുന്നുണ്ടായിരുന്നു. അത് തമ്പുരാന്റെ പത്തായത്തിലായിരുന്നെന്ന് മാത്രം. അതില് അവ നു അവകാശം ഒരു ദിവസത്തേക്ക് മാത്രം അനു വദിക്കപ്പെട്ട് ബാക്കി 364 നാ ളും അവന് പാതാളത്തില് കഴിഞ്ഞു. ഓണം എന്നും അവന്റെ മാത്രം ആഘോഷമായിരുന്നു. അവന് ഓണപ്പൊട്ടനാ യും ഓണത്തല്ല് കൂടുന്നവ നാ യും ഓണത്തപ്പന് കുടവയറനാ യുമൊക്കെ സൌന്ദര്യ സങ്കല്പ്പങ്ങളില് നി ന്നും തിരസ്ക്കരിക്കപ്പെട്ടു’.
ഇതിലെ വരികളൊന്നും കാടുകയറുന്നില്ല. ഒറ്റവീര്പ്പില് വായിച്ചു തീര്ക്കാന് പാകത്തില് അയത് ന ലളിതവുമാണ്.
പുതിയകാലത്തിന്റെ ആഘോഷങ്ങളെല്ലാം അതിന്റെ സത്തയില് നി ന്നും വഴിമാറിപ്പോവുന്നതിന്റെ സകല ആകുലത കളും വരികളില് ചേര്ത്തുവെച്ച് മാറുന്ന ഓണസങ്കല്പ്പങ്ങള് വായ ന അവസാനി പ്പിക്കുന്നിടത്ത് അനു വാചകന്റെ ചിന്തകള് ആരംഭിക്കുന്നു എന്നത് രചന യുടെ കരുത്താണ് പ്രകടമാവുന്നത്. 
ബഷീര് സി.വി.യുടെ ബലി എന്ന കവിതയും മികച്ച വായ നാ നു ഭവം തരുന്നുണ്ട്.

..ഉറപ്പില്ലാത്തൊരച്ഛനി ല്ലാത്ത പെണ്കുഞ്ഞിനെ 
പാളങ്ങള് കെട്ടിപ്പിടിച്ചപ്പോള്
നൊ ന്തുരുകിയ ഗര്ഭപാത്രം
വെറ്റില നീ ട്ടിത്തുപ്പിയത തിന് ഞാന് സാക്ഷി..

എന്നു തുടങ്ങുന്ന കവിത നി ലവിലെ കേരളീയ പെണ്ജീവിതത്തെ വരച്ചുവെയ്ക്കുന്നു.
ഒപ്പം നി ല്ക്കുന്ന രചന യാണ് സിയാഫ് അബ്ദുല്ഖാദറിന്റെ സാക്ഷിമൊഴികള്. എട്ടു കഥാപാത്രങ്ങള് പറഞ്ഞു വെക്കു ന്നത് വെറും കഥയല്ല. ദിന വും ന മ്മുടെ വാര്ത്തകളില് തെളിയുന്ന ജീവിതങ്ങളുടെ നി ലവിളിപ്പൊട്ടുകളാണവ.
ബ്ളോഗര് ദ വീക് എന്ന സെഗ്മെന്റ് അവതരിപ്പിക്കുന്ന ദര്ശന ടീവിയിലെ ഇ-ലോകം പരിപാടിയെക്കുറിച്ചും പ്രവീണ് ശേഖര് എഴുതിയ ഷട്ടറിനു ള്ളിലെ തിരിച്ചറിവുകള് എന്ന സിനി മാസ്വാദവും ഡോ. അബ്സാര് മുഹമ്മദ് എഴുതിയ ഉപ്പാപ്പ ആപ്പുറത്ത് പോയതിന്റെ തഴമ്പ് പേരക്കുട്ടിക്ക് ഉണ്ടാകുമോ? എന്ന ചോദ്യത്തോടെ വ്യാജവൈദ്യന്മാര് വില സുന്ന ആയുര്വ്വേദ, സിദ്ധ, യൂനാനി , ഹോമിയോ മേഖലയിലെ അരുതായ്മകളെക്കുറിച്ചുള്ള ബോധ്യപ്പെടുത്തലുക ളും മികച്ചതായി. വ്യാജന്മാരും കള്ളച്ചികിത്സകരും രോഗികളില് അടിച്ചേല്പ്പിക്കുന്ന ‘ഔഷധങ്ങള്’ ഏതെല്ലാം രീതി യില് മനു ഷ്യനെ രോഗാതുരനാ ക്കുന്നു എന്ന വസ്തുത ഡോക്ടര് അനാ യാസേ ന പറഞ്ഞു വെക്കുന്നു ഈ ലേഖന ത്തില്.
ജൈവകൃഷി ആവശ്യമല്ല, അത്യാവശ്യമാണ് എന്ന ജൈവലേഖനം (ന വാസ് ഷംസുദ്ദീന്) കൃഷിയെയും പ്രകൃതി യെയും മണ്ണിനെയും മറന്ന മലയാളിയുടെ പുതുജീവിതത്തിനു നേരെ വിരല് ചൂണ്ടുന്നുണ്ട്.

സംഗീതസാന്ദ്രമായ രണ്ടു വായനാ വിഭവങ്ങള് ഇ-മഷിയെ കൂടുതല് നി റപ്പകിട്ടുള്ളതാക്കുന്നു എം. അജോയ്കുമാര് എഴുതിയ വി. ദക്ഷിണാമൂര്ത്തിയെക്കുറിച്ചുള്ള‘സംഗീതസാഗരമേ സ്തുതി’ എന്ന അനു സ്മരണവും കൈതപ്രത്തെ ക്കുറിച്ചും മകന് ദീപാങ്കുരനെ ക്കു റിച്ചും റിയാസ് അലി തയ്യാറാക്കിയ ‘സംഗീതത്തിന്റെ ശ്രുതിമാധുര്യം’ എന്ന മുഖാ മുഖവും. ഇതിലെ തീര്ത്തും വേറിട്ടു നി ല്ക്കുന്നതും ഒരുപാട് അറിവുകള് സമ്മാനി ക്കുന്നതുമായ വിഭവമാണ് ഇ-മഷി ടീം തയ്യാറാക്കിയ ഓണ്ലൈന് അഭിമുഖം. ‘മിനി സ്ക്രീനി ലെ അവതരണ മികവിന്റെ പര്യായം’. ഇന്ഡ്യാവിഷിലെ ‘24 ഫ്രെയിംസ്’ പരിപാടിയിലൂടെ ലോകസിനി മകളെ പരിചയപ്പെടുത്തുന്ന ആണ്ടൂര് സഹദേവന് എന്ന ചാന ല് അവതാരക നെ അടുത്തറിയാന് ഈ വര്ത്തമാനം ന ന്നായി ഉപകരിക്കും. ഇതില് പങ്കാളിയായ എല്ലാ അംഗങ്ങളും അഭിന ന്ദന ങ്ങള് അര്ഹിക്കുന്നു.

ജയേഷ് എസ്. എഴുതിയ അവരുടെ ആകാശം, ഭൂമി, ബോണി പിന്റോ എഴുതിയ തണല്മരങ്ങള് എന്നീ കഥകളും ഷലീര് അലിയുടെ എനി ക്കും ഒരു കാവ്യമെഴുതണം എന്ന കവിതയും നി ലവാരം പുലര്ത്തുന്നു. ഉസ്മാന് പാണ്ടിക്കാ ടിന്റെ നേ ര്ച്ചിത്രം (കവിത), ശിഹാബ് മദാരിയുടെ കാറ്റ് പറഞ്ഞ പൊള്ള് (കഥ), ജിലു ആഞ്ചല ജോസഫ് എഴുതിയ ഓര്മ്മയിലെ നി ഴലക്കങ്ങള് (കഥ), പ്രവീണ് കാരോത്തിന്റെ അഭയം തേടി (കവിത), ബാബു ഏഴുമാവില് രചിച്ച സായാഹ്ന ത്തിലെ വേദന (കഥ), നാ സര് അമ്പഴേക്കല് എഴുതിയ മരണത്തിന്റെ അതിരില് ഒരു വേലി (കഥ), ഷിക്കു ജോസിന്റെ പാവകളി (കവിത), മിനി പി.സി. എഴുതിയ ജീവാശ്മങ്ങള് (കഥ), ആര്ഷാ അഭിലാഷിന്റെ മഴയിതള് പ്പൂവുകള് (കഥ), മ നോ രാജിന്റെ പുസ്തകത്തെക്കുറിച്ച് കുമാരന് എഴുതിയ പുസ്തക പരിചയം, രഞ്ജിത് തോമസ് എഴുതിയ കണ്ണീരുപ്പുള്ള ഓണസദ്യ (അനു ഭവം), അരുണ് ചാത്തംപൊന്നത്തും അസ്രൂസ് ഇരുമ്പുഴിയും ചേര്ന്നെഴു തിയ ന ന്മപൂരിതമീ സൌമ്യദര്ശനം (ബ്ളോഗറും ബ്ളോഗറും തമ്മിലുള്ള കൂടിക്കാഴ്ച), ശ്രീജിത് എന്.പി, ലിബിന്സണ് സാം, റോബിന് പൌലോസ് എന്നിവര് ചേര്ന്നെഴുതിയ ബ്ളോഗര് വാര്ഷികഫലം തുടങ്ങിയ രചന കളെല്ലാം ചേര്ന്ന് ഇ-മഷി വാര്ഷികപ്പതിപ്പി നെ അതിമനോ ഹരമാക്കിയിരിക്കുന്നു. ഒപ്പം ഷാജി മാത്യുവിന്റെയും അസ്രൂസ് ഇരുമ്പുഴി യുടെയും കാര്ട്ടൂണുകളും നി ലവാരമുള്ളതായി.
ഇ-മഷിയുടെ മുഖ്യ പത്രാധിപര് നാ സര് അമ്പഴേക്കല്, നി ഷ ദിലീപ് എന്നിവരാണ്. 

അരുണ് ചാത്തംപൊന്നത്ത്, ന വാസ് ഷംസുദ്ദീന്, അംജത്ഖാന്, വിഷ്ണു ഹരിദാസ്, ഫസലുല് കുഞ്ഞാക്ക, അസ്രൂ സ് ഇരുമ്പുഴി എന്നിവരെല്ലാം ചേര്ന്ന പത്രാധിപസംഘം ഇതിന്റെ അണിയറ പ്രവര്ത്തന ത്തിലുണ്ട്. ഇതിലെ രേഖാ ചിത്രങ്ങള് ഒരുക്കിയിരിക്കുന്നത് റിയാസ്, ഷാജി മാത്യൂ, നി ഷ എന്നിവരാണ്. റിയാസ് ടി. അലിയുടെ കവര് ചിത്രം മനോ ഹരമായി എന്നു പറയാതിരുന്നു കൂടാ.

My Blog: www.muttayitheru.blogspot.com