ഹസ്ന ഹസന്‍
----------------------------------
മാതൃത്വം ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആദരണീയസ്ഥാനമാണ്. ഒരുവേള സ്ത്രീ ജീവിച്ചിരുന്നുവെന്നതിന്റെ ചരിത്രരേഖയാണ് മാതൃത്വത്തിലൂടെ അടയാളപ്പെടുത്തുന്നത്. ഗര്‍ഭിണിയാകുന്നതോടെ അവളുടെ മനസ്സും ശരീരവും വയറിനകത്ത് രൂപമെടുത്തുകൊണ്ടിരിക്കുന്ന ചെറിയ ആ ജീവിയെക്കുറിച്ച ബോധത്തിലേക്ക് ചുരുങ്ങിവരും. ജനിക്കാനിരിക്കുന്ന ശിശുവിനെക്കുറിച്ചായിരിക്കും അധിക ആലോചനകളും. ശിശു കാഴ്ചയില്‍ ആരെപ്പോലെയിരിക്കും? അവന്/അവള്‍ക്ക് ഏതുപേരായിരിക്കും അനുയോജ്യമാവുക?

തനിക്ക് ശിശുവിനോട് മാതൃകാഅമ്മയെ പ്പോലെ പെരുമാറാനാകുമോ? മാതാവാകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെന്ത്? കുട്ടികള്‍ക്ക് വേണ്ട സാധനങ്ങളൊക്കെ ലിസ്റ്റ് ചെയ്ത് അതെവിടെനിന്നൊക്കെ വാങ്ങണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍. മിക്കവാറും ശിശുവിനെക്കുറിച്ച ചിന്തകളെല്ലാം തന്നെ പ്രസവാനന്തരമുള്ള ശിശുപരിചരണത്തെക്കുറിച്ചും മറ്റുമായിരിക്കും. എന്നാല്‍ പ്രസവത്തിന് മുമ്പ് ശിശുവിന്റെ കാര്യത്തില്‍ നാം കാര്യമായിച്ചിന്തിച്ചിട്ടുണ്ടോ?
ഗര്‍ഭസ്ഥശിശുവിന് മാതാവിനെ കേള്‍ക്കാനാകുമോ?
തന്റെ മാതാവിന്റെ ഹൃദയമിടിപ്പിനോട് (മിനിറ്റില്‍ 60 എന്ന കണക്കില്‍)സാദൃശ്യമുള്ള ഏതുസംഗീതവും ശിശു ആസ്വദിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നാലുമാസംപിന്നിട്ട ശിശു ബാഹ്യശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുമെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നുണ്ട്. എന്തൊക്കെ, ഏതൊക്കെ ശബ്ദങ്ങളോട് ശിശു എവ്വിധം പ്രതികരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയുമത്രേ. ഉദാഹരണത്തിന് ഗര്‍ഭധാരണത്തിന്റെ അഞ്ചാം മാസംതൊട്ട് സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ശബ്ദത്തില്‍ കുട്ടി ഉറങ്ങാന്‍ ശീലിക്കുമെന്നാണ് വിദഗ്ധമതം. ഏഴാം മാസത്തിലെത്തുമ്പോള്‍ എന്താണാ ശബ്ദമെന്ന് ശ്രദ്ധിക്കാന്‍ തുടങ്ങും. അപ്പോഴേക്കും ശ്രവണശേഷിയുടെ പ്രസക്തമായ ഒരു ഘട്ടം ഗര്‍ഭസ്ഥശിശു പിന്നിട്ടിട്ടുണ്ടാകും. മാതാവ് രാത്രി കുട്ടികള്‍ക്കായുള്ള കഥകള്‍ സ്ഥിരമായി വായിച്ചുകൊണ്ടിരിക്കുകയോ പിതാവ് കുട്ടിയോട് സ്ഥിരമായി വര്‍ത്തമാനം പറയുകയോ ചെയ്താല്‍ വയറ്റിലുള്ള ശിശു അത് പിന്നെയും പിന്നെയും കേള്‍ക്കാന്‍ താല്‍പര്യം കാണിക്കും. പ്രസവാന്തരം മാതാവോ പിതാവോ ശിശുവിനോട് സംസാരിക്കുമ്പോഴുണ്ടാകുന്ന മുഖഭാവത്തില്‍ നിന്നും ശരീരഭാഷയില്‍നിന്നും അത് ബോധ്യമാകും. അതിനാല്‍ ഗര്‍ഭപാത്രത്തിലുള്ള കുട്ടിയോട് മാതാവ് സംസാരിക്കുന്നതും മറ്റും മാതൃ-ശിശു ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കും. മാതാവിന്റെ ശബ്ദം കുട്ടിക്ക് വളരെ ആശ്വാസവും സമാധാനവും പകരുന്നതായിരിക്കുമെന്നാണ് പറഞ്ഞതിന്റെ ചുരുക്കം.
പരുക്കന്‍ ശബ്ദങ്ങളും ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങളും ഗര്‍ഭിണികള്‍ കേള്‍ക്കാന്‍ ഇടവരരുത്. കാരണം അതെല്ലാം വയറ്റിലുള്ള ശിശുവിന് കടുത്ത അസ്വസ്ഥത സൃഷ്ടിക്കും. ശിശുവിനോട് വളരെ മയത്തിലും പതിഞ്ഞ ശബ്ദത്തിലും സംസാരിക്കാനാണ് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടത്. തന്റെ മാതാവിന്റെ ശബ്ദം പരിചയിക്കുന്നതോടെ പ്രസവാന്തരമുള്ള ആദ്യനിമിഷങ്ങളില്‍തന്നെ അവരുടെ ശബ്ദം ശിശുതിരിച്ചറിയുന്നു.
ഇത്രയും വായിക്കുമ്പോള്‍ എന്തുപറയണമെന്നായിരിക്കും ഗര്‍ഭിണികളുടെ ചോദ്യം. തന്റെ ശിശു പുറത്തുവരാന്‍ കാത്തിരിക്കുകയാണെന്നോ, താനെത്രമാത്രം ശിശുവിനെ സ്‌നേഹിക്കുകയാണെന്നോ, അവനെ/അവളെ കാണാന്‍ കൊതിയാകുന്നുവെന്നോ മറ്റോ തുടങ്ങി തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്ന എന്തുവര്‍ത്തമാനങ്ങളും അതില്‍ഉള്‍പ്പെടുത്താം. പതിഞ്ഞ ശബ്ദത്തിലുള്ള താരാട്ടുപാട്ടുകള്‍, ലളിതമായ പാട്ടുകള്‍, മ്യൂസികുകള്‍ എന്നിവ കുട്ടിയെ സന്തോഷിപ്പിക്കാന്‍ കേള്‍പ്പിക്കാം. നല്ല ശ്രവണമധുരമായ സ്വരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കാം.
അടുത്തിടെ നടന്ന ഒരു പഠനത്തില്‍ വെളിപ്പെട്ട സംഗതി വളരെ ചിന്തനീയമാണ്. 60 ഗര്‍ഭിണികളെ രണ്ടുഗ്രൂപായി തിരിച്ചു. ഗര്‍ഭസ്ഥശിശുക്കളുടെ ഹൃദയമിടിപ്പ് രേഖപ്പെടുത്തി.അതില്‍ ഒരു ഗ്രൂപിലെ ഗര്‍ഭിണികളുടെ വയറിന്‍മേല്‍ മാതാക്കളുടെ റെകോര്‍ഡുചെയ്ത ശബ്ദം സ്പീകറിലൂടെ കേള്‍പ്പിച്ചു. മറുവിഭാഗത്തിന്റെ വയറിന്‍മേല്‍ അപരിചിതരുടെ ശബ്ദവും കേള്‍പ്പിച്ചു. മാതാക്കളുടെ ശബ്ദറെക്കോര്‍ഡിങ് ശ്രവിച്ച ഗര്‍ഭസ്ഥശിശുക്കളുടെ ഹൃദയമിടിപ്പ് വര്‍ധിച്ചതായി രേഖപ്പെടുത്തി. അതേ സമയം അപരിചിതരുടെ ശബ്ദംകേട്ട ശിശുക്കള്‍ക്കാകട്ടെ, അവരുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ നാലെന്ന കണക്കിന് കുറയുകയും ചെയ്തു. ഗര്‍ഭസ്ഥശിശു ബാഹ്യശബ്ദങ്ങളെ ശ്രദ്ധിക്കുകയും അത് ഓര്‍മയില്‍സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഈ പരീക്ഷണത്തിലൂടെ ബോധ്യപ്പെട്ടു. ഇത് മാതാപിതാക്കള്‍ക്ക് വലിയ ഒരു സാധ്യതയാണ് തുറന്നുകൊടുക്കുന്നത്. തങ്ങളുടെ സ്‌നേഹപ്രകടനങ്ങള്‍ ശിശുവിനെ അറിയിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണം. മാത്രമല്ല, ദമ്പതികള്‍ക്കിടയിലുള്ള ബന്ധത്തെ ഊഷ്മളമാക്കുവാനും ഇത് വളരെ സഹായിക്കും. വയറ്റില്‍ തുള്ളുകയും ചവിട്ടുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് ശിശു വളര്‍ന്നുകഴിഞ്ഞാല്‍ മാതാപിതാക്കള്‍ ഇക്കാര്യം വളരെ ശ്രദ്ധിക്കേണ്ടതാണ്.
മാതാപിതാക്കള്‍ക്ക് ഒന്നിലേറെ കുട്ടികളുള്ള ഘട്ടത്തില്‍ മറ്റുകുട്ടികളെ ഗര്‍ഭസ്ഥശിശുവുമായി ആശയവിനിമയത്തിന് പ്രേരിപ്പിക്കുന്നത് അവരുമായുള്ള ബന്ധത്തിന് ഊഷ്മളത പകരാനും താന്‍ അവഗണിക്കപ്പെടുമോയെന്ന മൂത്തസഹോദരങ്ങളുടെ ആശങ്കയ്ക്ക് അറുതിവരുത്താനും സഹായിക്കും.
അതിനാല്‍ നിങ്ങള്‍ ഗര്‍ഭസ്ഥശിശുവിനോട് വളരെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുകയും പാട്ടുപാടുകയും അവന്/അവള്‍ക്ക് വായിച്ചുകൊടുക്കുകയും ചെയ്യുക. ശിശുവിന് മനസ്സിലാകുമോ ഇല്ലയോ എന്നതല്ല, നിങ്ങളുടെ ശബ്ദവും അതിലൂടെ സ്‌നേഹവും പരിചരണവും ലഭിക്കുന്നുവെന്നതാണ് പ്രസക്തമായ കാര്യം.
N.B:(ടിവിയിലൂടെ കേള്‍ക്കുന്ന ചാനല്‍സംവാദങ്ങള്‍, തട്ടുപൊളിപ്പന്‍ സംഗീതങ്ങള്‍, നഗരത്തിരക്കുകളിലൂടെയുള്ള സ്ഥിരയാത്രകള്‍ തുടങ്ങിയവയെല്ലാം ഗര്‍ഭസ്ഥശിശുക്കളെ ദോഷകരമായി ബാധിച്ചേക്കാം എന്ന് ചുരുക്കം)