2013, നവംബർ 4, തിങ്കളാഴ്‌ച

ഒരു ഇക്കിളി പീഡനവും കുറെ മാധ്യമങ്ങളും

എഴുതിയത്  നിയാസ് തോടികപ്പുലം 
രാവിലെ ഓഫീസിലെത്തി ഓണ്‍ലൈൻ പത്രങ്ങളിലൂടെ ഒന്നു കണ്ണോടിക്കുമ്പോഴാണ് ആ വാർത്ത ആദ്യമായി കാണുന്നത് .'ശ്വേതാ മേനോൻ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു '. പീഡനം എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക്  ആദ്യം കടന്നു വരുന്നതു എന്താണെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ . കേരളക്കരയിൽ കുപ്രസിദ്ധിയാർജ്ജിച്ച ഒരു വ്യക്തിയായതിനാൽ തന്നെ ഇവരെയും പീഡിപ്പിക്കുകയോ എന്ന സംശയ ദൂരീകരണത്തിനു വേണ്ടിയാണ് വാർത്തയുടെ വിശദാംശങ്ങളിലേക്ക് കടന്നത് .അപ്പോഴാണ്‌ സംഭവത്തിന്റെ ഏകദേശ രൂപം മനസ്സിലാകുന്നത് . കേരള പ്പിറവി ദിനത്തിൽ കൊല്ലത്തൊരു വള്ളം കളി നടക്കുന്നു . പ്രത്യേക ക്ഷണിതാവായി ഈ വ്യക്തിയെ ക്ഷണിക്കുന്നു .സംഭവ സ്ഥലത്തേക്ക് പോകുന്ന വഴിയിൽ കാറിൽ വെച്ചും വേദിയിൽ വെച്ചും അവർ പീഡിപ്പിക്കപ്പെട്ടത്രേ . കുറെയൊക്കെ ബോൾഡ് ആണെന്നറിയപ്പെടുന്ന, ഒരു സാദാരണ പെണ്‍ കുട്ടിയേക്കാൾ ധൈര്യവതിയായ ഇവർ വൈകുന്നേരം ചാനലുകളിൽ ആണത്രേ ഈ പീഡന വിവരം ആദ്യമായി വിളിച്ചു പറയുന്നത് .ഒരു സിനിമാ കഥപോലെ കുറച്ചു സസ്പൻസ് കൊണ്ടുവരുവാനും ബോധപൂർവം ശ്രമിച്ചു . ആരാണ് പീഡനം നടത്തിയതെന്നു ആദ്യം പറഞ്ഞില്ല . ഫ്ലാഷ് ന്യൂസിനു വകയില്ലാതെ വായും പൊളിച്ചിരിക്കുന്ന മാധ്യമങ്ങൾക്ക് കിട്ടിയതോ നല്ലൊരു എല്ലിൻ കഷ്ണം . പിന്നെ അവരുടെ വക അന്വേഷണങ്ങളായി , ചർച്ച കളായി . അവസാനം കണ്ടു പിടിച്ചിരിക്കുന്ന പ്രതിയോ ചില്ലറക്കാരനല്ല . കോണ്ഗ്രസ് എം.പി .

കോണ്ഗ്രസ് എം .പി പീഡിപ്പിക്കുന്നു എന്നതിനു മാധ്യമങ്ങൾ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങൾ ഏകദേശം എല്ലാവരും കണ്ടിരിക്കും. ആ ദൃശ്യങ്ങളിൽ ഒരു ജനകൂട്ടത്തിനുള്ളിൽ സാദാരണയായി ഉണ്ടാകാൻ സാധ്യതയുള്ള ചില കൂട്ടി മുട്ടലുകളല്ലാതെ മറ്റെന്താണ് നമുക്ക് കാണാൻ കഴിയുന്നത് . ഇനി ഇതിനപ്പുറം എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ തിരിഞ്ഞു നിന്നു സുനന്ദ പുഷ്കർ പണ്ടു തിരുവനന്തപുരത്തു ചെയ്തപോലെ ചെകിടടച്ചു ഒരടി വെച്ചു കൊടുക്കാൻ കഴിയാത്തത്ര അബലയാണോ ഇവിടെ പീഡിപ്പിക്കപ്പെട്ടവൾ ?.അതു ചെയ്യാനുള്ള തന്റേടം കാണിക്കാതെ എല്ലാം കഴിഞ്ഞു വീട്ടിൽ  പോയി ഈ വിഷയത്തിന്റെ മാർകെറ്റിങ്ങ് സാധ്യത മനസ്സിലാക്കികൊണ്ട്  കാമറ കണ്ണുകൾക്ക് മുൻപിലിരുന്നു പരാതി പറയുന്നവരെ കുറിച്ചു എന്താണ് പറയുക .'അവള്‍ ഒന്നു ഉറക്കെ  കരഞ്ഞിരുന്നെന്കില്‍ , ഒന്നു ഒച്ച  വെച്ചിരുന്നെങ്കില്‍ ' എന്ന അന്തരിച്ച  സിനിമാ നടന്‍ സോമന്റെ ഒരു ഡയലോഗ് ആണ് ആദ്യം മനസ്സില്‍ വന്നത് .

ഈ വിഷയം ആഘോഷിക്കുന്ന മാധ്യമങ്ങളും സോഷ്യൽ മീഡിയ ആക്ടിവിസ്ടുകളും ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട് . ശ്വേതാ മേനോൻ മാത്രമല്ല കേരളത്തിൽ സ്ത്രീയായിട്ടുള്ളത്.കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യത്യസ്ത തരത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് ഒരു യാഥാര്‍ത്യമാണ് .എന്നാല്‍ ഒരു തലക്കൽ രാഷ്രീയം ഉണ്ടെന്ന ഒരൊറ്റ കാരണത്താൽ മാത്രം ഈ വിഷയം കുടുംബ സദസ്സുകൾക്കു മുൻപിൽ വീണ്ടും വീണ്ടും ഇക്കിളി വാർത്തകളായി വിളമ്പുന്നവർ രണ്ടു ദിവസം മുന്പ് മാതാവിന്റെ കാമ ഭ്രാന്തിനും  അഴിഞ്ഞാടാനും  സൗകര്യമൊരുക്കാൻ സ്വന്തം കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു തലക്കടിച്ചു കൊന്ന കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവം ഒരൊറ്റ വാർത്തയിലൊതുക്കി.മദ്യപസംഘം ഒരു വീട്ടമ്മയെ നഗനയാക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവം ഒരു വരി വാര്‍ത്തയില്‍ ഒതുങ്ങി . നിരന്തരമായ മാധ്യമ ചർച്ചകൾ ഈ വിഷയങ്ങളില്‍ എന്തു കൊണ്ടു ഉണ്ടായില്ല ? 

തെറ്റു ചെയ്തവര്‍ ആരുതന്നെയായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ട് .അത് ജനപ്രതിനിധികളോ സമൂഹത്തിനു മത്രുകയാവേണ്ടവരോ ആണെങ്കില്‍ അവര്‍ കഠിനമായ ശിക്ഷ തന്നെ അര്‍ഹിക്കുന്നുണ്ട് . എന്നാല്‍ കേവലം ഒരു പെണ്ണിന്റെ വാക്കു കൊണ്ടു മാത്രം ഒരാളെ കുറ്റാരോപിതനാക്കുന്ന നിലവിലെ സമ്പ്രദായത്തില്‍ നിന്നും മാധ്യമങ്ങളും പൊതു സമൂഹവും പിന്തിരിയാന്‍ തയാറാവണം  . കുറ്റാരോപണങ്ങള്‍ വര്‍ദ്ധിച്ചു വരികയും എന്നാല്‍  യഥാര്‍ത്ഥ പ്രതികള്‍ക്ക്‌ ശിക്ഷ നല്‍കല്‍ കുറഞ്ഞു വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നു നിലവിലുള്ളത് . അനാവശ്യ ബഹളങ്ങളിലും ചര്‍ച്ചകളിലുമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും താല്പര്യമുള്ളത് .സെലിബ്രിറ്റികളുമായി അല്ലെങ്കില്‍ രാഷ്രീയക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം വീണ്ടും വീണ്ടും   ചര്‍ദ്ദിക്കുന്ന മാധ്യമ സംസ്കാരത്തെ കേരള സമൂഹം അറബി കടലിലേക്ക്‌ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .