2013, നവംബർ 14, വ്യാഴാഴ്‌ച

ഇസ്ലാമും കമ്മ്യുണിസവും

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇന്ന് മുസ്ലിം പ്രീണന യുഗത്തില്‍ ആണ്.. മുസ്ലിം സമ്മേളനങ്ങള്‍ - മുസ്ലിം മാസിക - നമസ്കാര സൗകര്യം എന്ന് വേണ്ട, റാത്തീബും കൂട്ട ദുആയും വരെ അവര്‍ നടത്തി കൊടുക്കാന്‍ റെഡി ആണ്.

പണ്ട് കാലത്ത് മുസ്ലിംകള്‍ കമ്മ്യൂണിസ്റ്റ്‌ കാര്‍ ആണെങ്കില്‍ പള്ളിയില്‍ കയറാതെ നടക്കുമായിരുന്നു. ഞാന്‍ കമ്മ്യൂണിസ്റ്റ്‌ ആണ് എന്നായിരിക്കും ആ വാദം. എന്റെ നാട്ടില്‍ ഞാന്‍ അത്തരം ആളുകളെ വളരെ അധികം കണ്ടിട്ടുണ്ട്. അതില്‍ ഒരാള്‍ ആയിരുന്നു സഖാവ് കുട്ടിക്ക; അദ്ദേഹം തന്റെ ഉമ്മ മരിച്ച കബറടക്കത്തിനു പോലും പള്ളി പറമ്പില്‍ പോയില്ല. മറ്റൊരു ഉദാഹരണം രണ്ടു മുസ്ലിം സഖാക്കളുടെ വിവാഹം ആയിരുന്നു. ഒരു മുസ്ലിം സഖാവ് ഒരു മുസ്ലിം വനിതാ സഖാവിനെ കല്യാണം കഴിക്കുന്ന സംഭവം. മുസ്ലിം വനിതാ സഖാവിനു മുസ്ലിം എന്നതിന്റെ ഒരു ലക്ഷണം പോലും ഇല്ലായിരുന്നു. അവരുടെ കല്യാണം നടത്തിയത് മുസ്ലിം മതാചാര പ്രകാരം അല്ലായിരുന്നു. പാര്‍ട്ടിയുടെ കാമികത്വതില്‍ ആയിരുന്നു വിവാഹം. സഖാവ് വനിതാ സഖാവിന്റെ കഴുത്തില്‍ അരിവാള്‍ ചുറ്റിക ലോക്കറ്റ് ഉള്ള താലി മാല ചാര്‍ത്തി.. നികാഹ് ഇല്ല, ദുആ ഇല്ല, ഖുത്ബ ഇല്ല..

ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മുസ്ലിംകള്‍ക്ക് മാത്രമായി മാസിക ഇറക്കുന്നു, സമ്മേളനങ്ങള്‍ നടത്തുന്നു, ആ സമ്മേളന പന്തലില്‍ നമസ്കാര സൗകര്യം ഒരുക്കുന്നു. പള്ളി കമ്മിറ്റികളില്‍ കയറാന്‍ വേണ്ടി സഖാക്കള്‍ മത്സരിക്കുന്നു.. കാലം മാറി..
നല്ല മാറ്റം.. പക്ഷെ ഒരു തലമുറ ഇതൊന്നും ഇല്ലാതെ കഴിഞ്ഞു പോയി. അവര്‍ ദീനില്‍ നിന്നും വിട്ടു പോയതിനു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തന്നെയാണ് ഉത്തരവാദി. അതായത് ഒരു തലമുറയിലെ ജനങ്ങളെ മുഴുവന്‍ നരകാവകാശികള്‍ ആക്കിയതിന് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തന്നെ ഉത്തരവാദി.. അതില്‍ ചിലപ്പോള്‍ ഇവിടെ ഉള്ള പല സഖാക്കളുടെയും ഉപ്പമാര്‍ ഉണ്ടാകാം, എലാപ്പമാര്‍ ഉണ്ടാകാം, വല്ലിപ്പമാര്‍ ഉണ്ടാകാം.

ഇനി ഇസ്ലാമും കമ്മ്യൂണിസവും തമ്മില്‍ ഉള്ള പ്രധാന വ്യത്യാസങ്ങള്‍

ഇസ്ലാമും കമ്മ്യൂണിസവും:

ഇസ്ലാമും കമ്മ്യൂണിസവും തമ്മില്‍ ബേസിക് ആയ കാര്യങ്ങളില്‍ വൈരുധ്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമായത് (1) വൈരുധ്യാത്മക ഭൌതിക വാദവും (2) സാമ്പത്തിക നയവും തന്നെയാണ്.

1) വൈരുദ്ധ്യാത്മക ഭൌതിക വാദം:


പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ, പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു. ഇന്നത്തെ കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ലോകവീക്ഷണത്തിന്റെ സൈദ്ധാന്തിക അടിത്തറ ഈ സിദ്ധാന്തത്തിലാണ്. വൈരുദ്ധ്യാത്മക വാദം, ഭൗതികവാദം എന്നീ തത്ത്വസംഹിതകളെ കൂട്ടിയോജിപ്പിച്ചതാണ് ഈ തത്ത്വസംഹിത. എങ്കിലും കാൾ മാർക്സ് തന്റെ കൃതികളിലൊന്നും ഈ പേര് ഉപയോഗിച്ചിരുന്നില്ല. പകരം ചരിത്രപരമായ ഭൗതികവാദം എന്നാണ് അദ്ദേഹം കൂടുതലും പരാമർശിച്ചത്. വൈരുദ്ധ്യാത്മക ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.

ഇത് ഇസ്ലാമിന്റെ അടിസ്ഥാന തത്വവുമായി തികച്ചും വിരുദ്ധമാണ്. ഇസ്ലാമിന്റെ അടിസ്ഥാന തത്വ പ്രകാരം ദൈവം ആണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത്. നമ്മളെ സൃഷ്ടിച്ചത്. അതിനു ഒരു ലക്ഷ്യമുണ്ട്, ദൈവത്തിനു നമ്മളുടെ സൃഷ്ടിപ്പ് കൊണ്ട് ചില ഉദ്ദേശവുമുണ്ട്. അല്ലാതെ ഇതൊന്നും വെറും ഭൌതികം ആണ് എന്ന് സമ്മതിച്ചു കൊടുക്കാന്‍ നിര്‍വാഹമില്ല..നമ്മുടെ ജീവിതത്തിന്റെ ലക്‌ഷ്യം പരിശുദ്ധ ഖുറാനില്‍ അല്ലാഹു തന്നെ പല തവണ പറഞ്ഞു തന്നിട്ടുണ്ട്

2) സാമ്പത്തികം:

കമ്മ്യൂണിസത്തിന്റെ തത്വ പ്രകാരം സ്വത്ത് എന്നത് സ്റ്റേറ്റിന്റെതാണ്. അത് തുല്യവിധത്തില്‍ എല്ലാ ജനങ്ങള്‍ക്കും വീതിച്ചു കൊടുക്കുന്നു. ഫ്രീ മാര്‍ക്കറ്റ്‌ എന്നത് കമ്മ്യൂണിസ്റ്റ്‌ തത്വ പ്രകാരം ഇല്ലതന്നെ. സ്വകാര്യ സ്വത്തുക്കളും പാടില്ല. ധനികന്‍, ദരിദ്രന്‍ എന്ന ക്ലാസുകളും പാടില്ല.

ഇസ്ലാമിന്റെ തത്വ പ്രകാരം സ്വത്തു അല്ലാഹുവിന്റെതാണ്. അവന്‍ അവന്റെ നിശ്ചയപ്രകാരം അത് ജനങ്ങള്‍ക്കിടയില്‍ കൊടുത്തിരിക്കുന്നു. തുല്യ നിലയില്‍ അല്ല, അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. അത് അല്ലാഹു തന്നെ ഉദ്ദേശിച്ചതാണ്.
സൂറ സുഖ്റുഫ് വചനം 32ല്‍ അല്ലാഹു പറയുന്നു:
അവരാണോ നിന്റെ രബ്ബിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത്? ഐഹിക ജീവിതത്തില്‍ അവരുടെ ജീവിത മാര്‍ഗം അവര്‍ക്കിടയില്‍ നാം തന്നെ ഭാഗിചിരിക്കുകയാണ്
അവരില്‍ ചിലരെ ചിലര്‍ക്ക് മീതെ നാം പല പടികള്‍ ഉയര്ത്തിവേക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ ചിലരെ കീഴ്പ്പെട്ടവരാക്കി വെക്കുവാന്‍ വേണ്ടി. നിന്റെ രബ്ബിന്റെ കാരുണ്യം അവര്‍ ശേഖരിച്ചു വരുന്നതിനേക്കാള്‍ ഉത്തമമാകുന്നു

ഇതിന്റെ വ്യാഖ്യാനത്തില്‍ അമാനി മൌലവി ഇത് വ്യക്തമാക്കുന്നുണ്ട്:
മനുഷ്യര്‍ എല്ലാവരും ഒരേ നിലവാര്തിലുള്ളവര്‍ ആണെങ്കില്‍ ജോലി ചെയ്യുവാനും ചെയ്യിക്കുവാനും തൊഴില്‍ ശാലകള്‍ നടത്തുവാനും നടത്തിക്കുവാനും ഉപദേശിക്കുവാനും അത് കേള്‍ക്കാനും നേതൃത്വം കൊടുക്കുവാനും അത് സ്വീകരിക്കുവാനും പഠിക്കുവാനും പഠിപ്പിക്കുവാനും ആളെ കിട്ടുമോ? ദരിദ്രന്‍ ഇല്ലെങ്കില്‍ ധനവാന്റെ ധനം കൊണ്ട് എന്ത് പ്രയോജനം? ചുരുക്കി പറഞ്ഞാല്‍ മനുഷ്യര്‍ക്കിടയില്‍ പരിപൂര്‍ണ്ണം ആയ സ്ഥിതി സമത്വം ആണ് നല്കപ്പെട്ടിരിക്കുന്നതെങ്കില്‍ മനുഷ ലോകമാസകലം ഒരേ മൂഅഹ്യില്‍ വാര്ത്തുണ്ടാക്കപ്പെട്ട യന്ത്രങ്ങള്‍ കണക്കെ മറ്റെന്തോ തരം ജീവിയായി മാരുമായിരുന്നെനെ
മനുഷ്യ പ്രകൃതിക്ക് അനുയോജ്യമായി അല്ലാഹു നിശ്ചയിച്ചരുളിയ ഈ പ്രകൃതി നിയമത്തെ മാറ്റി തലസ്ഥാനത്ത് പരിപൂര്‍ണമായ ഒരു സ്ഥിതി സമത്വം സ്ഥാപിക്കുവാന്‍ ഏതൊരു ഇസത്തിനോ ഇസക്കാര്‍ക്കോ സാധ്യമല്ല തന്നെ

3) വിമര്‍ശനത്തിനുള്ള സ്വാതന്ത്ര്യം:

കമ്മ്യൂണിസ്റ്റ്‌ ഭരണം അവസാനം ഒരു എകാധിപത്യതിലേക്ക് വഴി മാറുന്നു എന്നത് ചരിത്രത്തിലൂടെ നാം കണ്ടതാണ്. സ്റ്റാലിനും ക്രൂഷ്ചേവും എന്നല്ല പലരും ആ പട്ടികയില്‍ ഉണ്ട്. അവര്‍ക്കെതിരെ ഒരു വിമര്‍ശനം നടത്താന്‍ ഒരു സാധാരണക്കാരന് അനുവാദം ഇല്ല തന്നെ. അത് ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. ഉമര്‍ (റ) ഒരു ഖുതുബ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ എന്ത് കൊണ്ട് താങ്കളുടെ വസ്ത്രത്തിനു അധികം നീളം ഉണ്ടായി എന്ന് ഒരു സാധാരണക്കാരന്‍ ആയ അറബി ചോദിച്ചപ്പോള്‍ അബ്ദുല്ലാ നീ പറയൂ എന്ന് പറഞ്ഞു മകന്‍ അബ്ദുല്ലയോടു അതിന്റെ സമാധാനം പരയിപ്പിച്ചവനാണ് (അബ്ദുള്ളക്ക് അനുവദിച്ച തുണിയും കൂട്ടി ആയിരുന്നു ഉമര്‍ വസ്ത്രം തുന്നിയത്) ഇസ്ലാമിന്റെ ഖലീഫ. അതുമായി ഇത് താരതമ്യം ചെയ്യുവാന്‍ കഴിയുമോ?