കവിത
വിറയുന്ന അധരങ്ങളോടെ കവിതേ....
നിയെന്നെ ചുംബികുന്നത്
ഏകാന്തതയിൽ
നെരിഞ്ഞമരുന്ന
ഇരുട്ടുമുറിയിലൂടെ
ഹ്രദയം സഞ്ചരികുമ്പോഴാണ്
ശരമായി നീയെന്നിൽ
തുളച്ചുകയറുന്നത്
കവചമാം മാത്മാവ്
പൊട്ടിപ്പിള്ളരുബോഴാണ്
ദിശയറിയാതെ നീ
പരക്കം പായുന്നത്
നിശാകാല മന്ദമാരുതൻ
എന്നെ താരട്ടുംബോഴാണ്
എനിക്ക് ഭ്രാന്തകുന്നത്
നിന്റെ ശബ്ദം ക്രുരമായി
നീ പിടിവിട്ടു പോകുമ്പോഴാണ്
എന്നിൽ നീ ഉറങ്ങുന്നത്
എന്റെ മിഴിയിമകൾ
അടയുംബോഴാണ്