ഇന്ത്യയോടു എന്നും അനുഭാവ പൂർണ്ണമായ നിലപാട് സ്വീകരിക്കുന്ന രാജ്യം ...
സൗദിയിലെ ഓരോ പോലീസ് ചെക്ക് പോസ്റ്റുകൾ പിന്നിടുമ്പോഴും ഇന്ത്യകാരാൻ ആയതിൽ വീണ്ടും വീണ്ടും അഭിമാനം തോന്നുന്ന അവസ്ഥ ...
കാരണം ..സൌദിയും , പാകിസ്ഥാനിയെയും ബംഗ്ലാദേശിയെയും എല്ലാം അരിച്ചു പെറുക്കി ചെക്ക് ചെയ്യുമ്പോഴും ഇന്ത്യക്കാരനെ കണ്ടാൽ "ഹിന്ദി? ചിലപ്പോൾ "കേരള?" എന്നുകൂടി ചോദിച്ച് ...യാ ള്ളാ " എന്ന് പറഞ്ഞ് ഗ്രീൻ സിഗ്നൽ തന്നു വിടുന്ന പോലീസുകാർ ഉള്ള ഒരു രാജ്യം ....
ആ രാജ്യത്തിന്റെ ഔദ്യോഗിക ചാനൽ "ഇന്ത്യ വിരുദ്ധം " എന്ന് മുദ്രകുത്തി ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു ...ആരാണ് ഇതിനു പിന്നിൽ പ്രവര്ത്തിക്കുന്നത് ?
സൗദി ചാനല വണ്‍ സൌദിയുടെ ദേശീയ ചാനൽ എന്നതിനപ്പുറം ലോക മുസ്ലിങ്ങളുടെ തിരു ഗേഹങ്ങൾ ആയ മക്കയിലെയിൽ മദീനയിലെയും പ്രാര്തനകളുടെ തത്സമയ സംപ്രേക്ഷണം ഉള്ള ചാനൽ കൂടിയാണ് ....
വര്ഷം തോറും ഒന്നര ലക്ഷം പേരെ ഹജ്ജിനു പറഞ്ഞയക്കുന്ന ഇന്ത്യ ആ ഹജ്ജിന്റെ തത്സമയ വാർത്തകൾ കാനുന്നതിനിന്ന് തങ്ങളുടെ പൌരന്മാരെ വിലക്കുന്നത് എന്തിന്റെ പേരില് ന്യായീകരിക്കും ?
ആർ എസ് എസ് ചാനലായ സുദർശൻ അടക്കം അനേകം സുവിശേഷ ചാനലുകൾ / മതകീയ ചാനലുകൾ നിര്ബാധം ലഭിക്കുന്ന ഒരു രാജ്യമാണ് സൗദി അറേബ്യ . ഒരു ചാനലിനും ഇവിടെ വിലക്ക് ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല . എന്നിട്ടും സൗദി ദേശീയ ചാനൽ ഇന്ത്യയിൽ നിരോധിക്കാൻ ഉള്ള ബുദ്ധി ആരുടെ തലയിൽ ഉദിച്ചതാണ്? എന്ത് ഇന്ത്യ വിരുദ്ധ വാര്ത്തയാണ് ഈ ചാനൽ നല്കിയിട്ടുള്ളത് ? ഈ നിരോധനത്തിന്റെ മാനദണ്ഡം എന്താണ് ?
തിരിച്ചു നമ്മുടെ ദേശീയ ചാനലായ ദൂരദര്ശാണോ മറ്റോ സൗദി വിരുദ്ധം എന്ന് പറഞ്ഞ് സൗദി ഒരു വിലക്ക് ഏർപ്പെടുത്തിയാൽ എന്തായിരിക്കും നമ്മുടെ പ്രതികരണം ?
സൌദിയിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അപമാനിക്കുന്ന ഈ തീരുമാനത്തിൽ നിന്ന് സര്ക്കാര് എത്രയും പെട്ടെന്ന് പിന്തിരിയണം എന്ന് അഭ്യർത്ഥിക്കുന്നു ...
(കു; ബോയ്സ്)