കാലശ്ശേരിമാഷും ചാനലും
******************************
ഓട്ക്കാ..അലവ്യെ ഇജ്ജി രാവിലെന്നെ..?
ചായക്കടക്കാരന്‍ കോയന്‍റെ ചോദ്യം
രാവിലെത്തന്നെ ഒന്ന് പുറത്തിറങ്ങിയത് മ്മടെ ജോര്‍ജ്ജ്അച്ചായന്‍ രണ്ടീസം ഓന്‍റെ ബടായിക്ക് അവുധി കൊട്ത്തൂന്നു അറിഞ്ഞപ്പോള ..അല്ലങ്കി കുട്ടിയോള് ആ സൈത്താന്‍ പെട്ടി ഓണാക്കിട്ട് ഇള്ള തെറിയൊക്കെ പഠിച്ചും .... ഹാ ..ഇജ്ജൊരു ചായട്ത്ത കോയ ...
കോയാക്ക ചായ നല്ല സ്റ്റൈലായി ആറ്റികൊണ്ടിരിക്കുന്നതിനിടയില്‍ ചോദിച്ചു.
അല്ല അലവ്യെ..ഇജ്ജറിഞാ..മ്മടെ പാര്‍ട്ടി...ഞമ്മളെ മാപ്ലാരെ..സമ്മേല്‍നം നടത്തീത് ...നിസ്ക്കരിക്കാന്‍ ..നിസ്ക്കാരപായീം.നല്ല തരം ബിര്യാനിം ഒക്കാണ്ടായിര്‍നാല...
ആയീന്..നമ്മളെ പാര്‍ട്ടീല്‍ ബിര്യാണി തിന്നനല്ലാതെ മറ്റേ കാര്യൊക്കെ അറ്യ.. കോയ ...
അതിപ്പോ ഞമ്മക്കെല്ലേ അറ്യോ...അലവ്യെ..ന്നാ ചായ, കടിക്കാം ബല്ലത്തും മാണന്‍ക്ക്...
മാണ്ട ...ഇജ്ജൊരു നുറുക്ക് ഇങ്ങട്ട് തന്നാള..അത് മതി..,ന്നാലും കോയ ഞമ്മളെ പാര്‍ട്ടീക്ക് എന്താ പറ്റ്യേത്..,നിസ്കരിക്നോരും നോമ്പോല്‍ക്കുനോരും പാര്‍ട്ടിക്ക് മാണ്ടാത്ത കാലണ്ടായീന്നു....
അതോണ്ടല്ലേ ..അലവ്യെ ഞമ്മള് പള്ള്യുല്ല്യ..പള്ളിക്കൂടോം ഇല്ലാത്തോരായത്......
ഏതായാലും കോയാ... മാപിളാരെ സമ്മേളനത്തില് ബിര്യെണി പുള്ളും കാല്യായാലും നിസ്ക്കാരപ്പായ നീര്‍ത്തെണ്ടി ബന്നിട്ടില്ലാന്ന പോയോരോക്കെ പര്‍ന്നത് ...
ആയീന് ഞമ്മളെ...സഖാക്കക്ക് തലീല് പുണ്ണാക് അല്ലെ അലവ്യെ..പണ്ട് ഞമ്മളെ വീ ഏസ് സഖാവ് ഹജ്ജിന്‍റെ ഓപീസ് ഉത്ഘാടനം ചെയ്തപ്പോ പറഞ്ഞത് ഓര്‍ത്ത് ഞമ്മളിപ്പോളും ചിര്‍ച്ചാരുണ്ട്..
അതെന്താ കോയ ..സഖാവ് പറഞ്ഞത് ....?
ഓഫീസ് ഉല്‍ഘാടനം ചെയ്ത് ഓല് പറഞ്ഞി ..അടുത്ത കൊല്ലം മൊതല് ഇബ്ടത്തന്നെ ഹജ്ജി ചെയ്യാനു ഞമ്മള് സൗകര്യം ഒണ്ടാക്കുന്നു ....
ഹ ഹാ ഹാ .. ആയീന് മൂപ്പര് ഐസ്ക്രീം....ഐസ്ക്രീന്നും പറഞ്ഞി ഒള്ള ബോദ്ധി ഒക്കെയും കളഞീലേ....
കോയാ...ആ..ബര്ന്നത് ..ഞമ്മളെ കാലശ്ശേരി മാസ്റ്റല്ലേ...
ഹാ... അതേന്നെ..അലവ്യെ..മൂപരിപ്പോ..ഞമ്മളെ കല്യാണ പ്രായ ബിസയം വന്നപ്പോ എപ്പോളും ടീവീല് ഇല്ലെ പണി ..
മൂപര് ബേറെ ആരെയും തൊള്ള തുറക്കാനയക്കൂലല്ലോ ടീവീ ചര്‍ച്ചലൊന്നും
നിര്‍ത്തിക്കാളെ മൂപ്പര് ഇബ്ടെത്തി ....
ഹായ് ..അലവി.....കോയ...ഗുഡ്മോണിംഗ് ....
കുട്മോനിംഗ്..മാസ്റ്റെ..
കോയാ..ഒരു സുലൈമാനി എടുത്താ..
ഇങ്ങലോട്ക്കാ..രാവിലേന്നെ..മാസ്റ്റെ..
ടി വി ക്കാര് ഒരു ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട് അതിന്‍റെ റെകോര്‍ഡിംഗ് ഉണ്ട്.
അപ്പൊ ഇന്നലെ നമ്മെളെ ഇന്ത്യാവിസനില് ഞമ്മളെ മുസ്ലിം സമുദായം പെണ്ണുങ്ങള്‍ക്ക് എതിരാണോ എന്ന ചര്‍ചീല്‍ ഇങ്ങളുണ്ടായിര്നീലെ..
ഉം ..ഇത് വേറെ ചാനലാ....അലവ്യെ ..
ഇങ്ങള് ഏതു ചാനലീല്‍ പോയാലും ഒരേ വര്‍ത്താനല്ലേ....വേറെ ആരിം പറയാനും സമ്മൈകൂല..
ഹാ ഹാ ഹാ ...അലവി ...അവരെ പറയാന്‍ വിട്ടാല്‍ നമ്മള് വീട്ടിലിരിക്കേണ്ടി വരും ...
, ഇതിനിടയില്‍ ക്ലാസ്സ് കഴുകിക്കൊണ്ടിരുന്ന കൊയാക്ക് ഒരു ശംശയം,
അല്ല മാസ്റ്റെ ഇങ്ങള് അതീല് പര്‍ണതു ഓകെ ശേരിയാനോന്നു ഇങ്ങക്ക് തോന്നുണ്ട..?
അത്...അതുപ്പോ ...അങ്ങിനെ ചോതിച്ചാല്‍ ..ശരിയായിട്ടു ഒന്നും അല്ല കോയ ...നമ്മള് ശരിയുടെ ഭാകത്ത് നിന്നാല്‍ പിന്നെ ചാനല് കാര്‍ക്ക് നമ്മളെ വേണ്ടാതാവും ....
എന്നാലും എന്‍റെ മാസ്റ്റെ...ഇനിക്കിപ്പോ ഒരു ചൊല്ലാ ഓര്‍മ വേര്‍നത്.
അതെന്താ കോയാ ...
ചാത്തപ്പന് എന്ത് മഹ്സറ..
സെലസ്