2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

കോളേജിൽ ടീഷർട്ട് വിറ്റ പിള്ളേരാ...പോണ പോക്ക് കണ്ടോ?

കോളേജിൽ ടീഷർട്ട് വിറ്റ് കിട്ടിയ ഒന്നര ലക്ഷം രൂപയും സൗഹൃദത്തിന്റെ ശക്തിയുമായിരുന്നു സ്വന്തം ഐ. ‌ടി കമ്പനി എന്ന ഈ ചെറുപ്പക്കാരുടെ ആശയത്തിന്റെ ആദ്യ നിക്ഷേപം. വീട്ടുകാരുടെ സഹായം കൂടിയായപ്പോൾ ആ ആശയം ടെക്‌നോപാർക്കിലെ ഇൻകുബേഷൻ യൂണിറ്റിലെ വേബിയോ
ടെക്‌നോളജീസ് എന്ന സ്ഥാപനമായി. ഇപ്പോൾ രണ്ട് കോടി രൂപ എന്ന വിറ്റുവരവിലേക്ക് അടുത്തിരിക്കുകയാണ് വേബിയോ.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിലെ വിദ്യാർത്ഥികളായിരുന്ന എ.പി. ബുഷൈർ, ശിവ്ശങ്കർ, മനുദേവ്, ബിജോയ് ബി.എസ്, നിതുൻ കെ.വി എന്നിവരും മാർ ഇവാനിയോസ് കോളേജിലെ സുഹൃത്തായ ആർ.വി. കൃഷ്ണനും ചേർന്നാണ് കമ്പനിക്ക് തുടങ്ങിയത്.
പഠിക്കുമ്പോൾ തന്നെ പണമുണ്ടാക്കുക എന്ന ചിന്തയാണ് കോളേജിൽ ടീഷർട്ട് വിൽക്കാൻ ചുറുചുറുക്കുള്ള ഈ വിദ്യാർത്ഥികൾക്ക് പ്രേരണയായത്. ടീഷർട്ട് വിറ്റ് ഒന്നര ലക്ഷം രൂപ ഉണ്ടാക്കി. അപ്പോൾ തോന്നി സ്വന്തമായി ഒരു കമ്പനി തുടങ്ങിയാലെന്തെന്ന്. സംഘംചേർന്ന് തലപുകഞ്ഞാലോചിച്ചു. ഒടുവിൽ ഐഡിയ കിട്ടി. ഐ.ടി കമ്പനി. ഉത്പന്നത്തിന് അടിപൊളി പേരുമിട്ടു-ബൗൺസ് ഡി.
"ഒരിക്കൽ ജർമ്മനിയിലെ ഒരു വെബ് കമ്പനിയിലേക്ക് അവരുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു. ഇന്ത്യയിൽ നിന്ന് ആ കാൾ സൗജന്യമായിരുന്നില്ല. മറ്റൊരിക്കൽ ഡൽഹിയിൽ ഒരു ഹോട്ടൽ ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴും ഇതേ പ്രശ്നമുണ്ടായി. പലപ്പോഴും ടോൾ ഫ്രീ നമ്പറുകൾ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്ന് മനസിലായി. അങ്ങനെയാണ് 'ബൗൺസ് ഡി' രൂപകൽപ്പന ചെയ്തത്. ഉപഭോക്താക്കൾക്ക് കമ്പനികളുമായി വേഗത്തിൽ ബന്ധപ്പെടാൻ സഹായിക്കുന്ന ഒരു വോയിസ് ബ്രോഡ്കാസ്റ്റിംഗ് സങ്കേതമാണിത്. ഇതിലൂടെ അനായാസം ആശയവിനിമയം നടത്താം-" കമ്പനി സി.ഇ.ഒ ബുഷൈർ പറഞ്ഞു.
23-ാം വയസിലാണ് ആറംഗ സംഘം ഐ.ടിയിലേക്ക് തിരിഞ്ഞത്. 2009ൽ കമ്പനി തുടങ്ങുമ്പോൾ ടീഷർട്ട് വിറ്റ് കിട്ടിയ ഒന്നര ലക്ഷത്തിനൊപ്പം വീട്ടുകാർ നൽകിയ പണവും ചേർത്ത് ആറു ലക്ഷം രൂപയായിരുന്നു നിക്ഷേപം. വീട്ടുകാരുടേയും ടെക്‌നോപാർക്ക് അധികൃതരുടേയും സഹായത്താലാണ് വളരർന്നതെന്ന് ബുഷൈർ പറയുന്നു. സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചു. വേബിയോ ടെക്നോളജീസിനെ ലോകത്തെ ഏറ്റവും സാധ്യതയുള്ള പത്ത് ടെക്നോളജി സ്റ്റാർട്ട് അപ്പുകളിലൊന്നായി നാസ്കോം എമർജ് അടുത്തിടെ തിരഞ്ഞെടുത്തിരുന്നു.
ഇപ്പോൾ ബാംഗ്ളൂർ, മുംബയ്, ഗുഡ്ഗാവ്, സാൻ ജോസ് എന്നിവിടങ്ങളിൽ വേബിയോയുടെ ഓഫീസുകളുണ്ട്. "ആഗോള മാർക്കറ്റ് ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങി. അമേരിക്കയിലും യൂറോപ്പിലും ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിദേശത്ത് നിന്ന് കൂടുതൽ ബിസിനസ് എത്തുന്നതോടെ അടുത്ത സാമ്പത്തിക വർഷം ആറു കോടി രൂപ എന്ന ലക്ഷ്യം നേടുമെന്ന് ബുഷൈർ പറയുന്നു.
വേബിയോ ടീം:
എ.പി. ബുഷൈർ- ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എം.എസ്.ശിവ്ശങ്കർ- ചീഫ് മാർക്കറ്റിംഗ് ഓഫീസർ
ആർ.വി. കൃഷ്ണൻ- ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
നിതുൻ കെ.വി- ഡയറക്ടർ
മനുദേവ്- എച്ച്. ആർ. എം ആൻഡ് ബിസിനസ് ഡെവലപ്മെന്റ്
ബിജോയ് ബി.എസ്-ചീഫ് ഫിനാൻഷ്യൽ ഓഫീസർ


                                                                   പ്രതീഷ് ഡി. മണി

ഒരു ടോര്‍ച്ചിന്‍റെ അരണ്ടവെളിച്ചത്തില്‍

ഇന്ന് അദ്ദേഹം നമ്മുടെ കൂടെയില്ല.ഈ ലോക ജീവിതത്തില്‍ നിന്നും ഒരിക്കലും അവസാനിക്കാത്ത പരലോക ജീവിതത്തിലേക്ക് അദ്ദേഹം യാത്രയായി 


ഓര്‍മ്മവച്ച നാള്‍ മുതല്‍ കാണുന്നതാണ് ഞാനിദ്ധേഹത്തെ.പതുക്കെയുള്ള നടത്തം,തലയിലൊരു കെട്ടും,കൈവിരലുകളില്‍ നിന്ന് ചുണ്ടുകളിലേക്ക് മാറി-മാറി സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന ബാപ്പുബീഡിയും  വായുവില്‍ അലസമായി  സഞ്ചരിക്കുന്ന അതിന്‍റെ പുകയും.രാത്രിയില്‍ തന്‍റെ സന്തത സഹാജാരിയായി കൂടെ കൊണ്ട് നടക്കുന്ന ബാറ്ററിയുടെ ഒരു എവറടി ടോര്‍ച്ചും.
        
           സംസാരത്തില്‍ അറു പിശുക്കനായിരുന്നു ഇബ്രാഹിംക്ക,ആരെങ്കിലും എന്തങ്കിലും ചോതിച്ചാല്‍ മാത്രം മറുപടി.ചിലപ്പോള്‍ അദ്ദേഹം പറയുന്ന മറുപടി നമ്മള്‍ കേള്‍ക്കണമെന്നില്ല.രണ്ടാമത് ചോതിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കിട്ടണമെന്നില്ല.ആരോടും ഒരു പരിഭവവും പരാതിയുമില്ലാതെ തന്‍റെ ലക്ഷ്യത്തിലേക്ക് പതുക്കെ നടന്നുകൊണ്ടിരിക്കും...
        
            കല്ല്യാണവീട്ടിലും,സല്‍ക്കാരവീട്ടിലും,മരണവീട്ടിലുമെല്ലാം അദ്ദേഹത്തിന്‍റെ സാമീപ്യം നാട്ടുകാര്‍ക്കെല്ലാം ആസ്വാശമായിരുന്നു ,ആരു എന്ത് സഹായത്തിനു വിളിച്ചാലും എതിര്‍പ്പില്ലാതെ അവരോട്സഹകരിക്കുന്ന സമീപനം.ആരങ്കിലും കണ്ടറിഞ്ഞു വല്ലതും കൊടുത്താല്‍ അത് സ്വീകരിക്കും ഇല്ലങ്കില്‍ ആരോടും പരിഭവമില്ല.
                    
                            തികച്ചും ഒരു ഏകാന്ത ജീവിതം ആയിരുന്നു അദ്ദേഹത്തിന്‍റെത്.എങ്കിലും കക്കിടിപ്പറമ്പത്ത് മുഹമ്മദ്‌ കാക്കയും അദ്ദേഹത്തിന്‍റെ കുടുംബവുമായി നല്ല അടുപ്പമായിരുന്നു.
      ഏകാന്ത  ജീവിതം അദ്ദേഹം തിരഞ്ഞെടുത്തതോ ഒറ്റപ്പെടലുകള്‍ അങ്ങിനെ ആക്കിതീര്‍ത്തതോ ആവാം,ഒരു പക്ഷെ പാരമ്പര്യമാവാം ,കാരണം അദ്ദേഹത്തിന്‍റെ സഹോദരനും ഈ ശൈലി ആയിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ.സ്കൂളില്‍ പോവുമ്പോള്‍ സ്ഥിരം കണ്ടിരുന്ന ഒരു മുഖമായിരുന്നു അദ്ദേഹത്തിന്‍റെത്.     

       ഞാന്‍ ജനിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇബ്രാഹിംക്ക  ഇസ്ലാമിലേക്ക് കടന്നു വന്നത്.
        ഏകദൈവ വിശ്വോസം എന്ന സത്യം മനസ്സിലാകി ഇസ്ലാമിലേക്ക് വന്ന അദ്ദേഹത്തിനു ആ മുല്യങ്ങളില്‍ ഉറച്ചുനിന്നു സഞ്ചരിക്കാനുള്ള സാഹജര്യം ഒരുക്കി കൊടുക്കുന്നതില്‍ ഇവിടുത്തെ മഹല്ല് കമ്മിറ്റികളും കാരണവന്മാരും ഒരു പരാജയമായിരുന്നു.അദ്ദേഹത്തിനു കുടുംബ ജീവിതം ഒരുക്കികൊടുക്കുന്നതിലും താമസിക്കാന്‍ ഒരിടം നല്‍കുന്നതിലും ആരും ശ്രദ്ധിച്ചില്ല.ഒഴിഞ്ഞു കിടന്നിരുന്ന വീടുകളും പീടികത്തിണ്ണകളുമായിരുന്നു അന്തിയുറങ്ങാനുള്ള ഒരാശ്രയം.എങ്കിലും ഒരു പരാതിയും പരിഭവവും പ്രകടിപ്പിച്ചില്ല.
            
         ഇതിനിടയിലാണ്  കുടുംബസ്വത്തില്‍ ഭാഗം വെപ്പ് നടന്നപ്പോള്‍ കിട്ടിയ കുറച്ചു ലക്ഷങ്ങള്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ വന്നു ചേരുന്നത്.
        
       ഒരു വീട് വേണമെന്നും  ഒരു കുടുംബം വേണമെന്നും മനസ്സില്‍ ഒളിപ്പിച്ചു കൊണ്ടുനടന്നിരുന്ന ആഗ്രഹം ഈ കാശ് കയ്യില്‍ കിട്ടിയതിനു ശേഷമാണ് അദ്ദേഹം പ്രകടിപ്പിച്ചു തുടങ്ങിയത്.
            
         അദ്ദേഹത്തിന്‍റെ കയ്യിലെ കാശില്‍ നോട്ടമിട്ടു ചിലര്‍ പെണ്ണുകാണല്‍ ചടങ്ങിന്‍റെ ഒരു ഘോഷയാത്ര തന്നെ നടത്തി.രാവിലെ തന്നെ ബ്രോക്കര്‍മാരുടെ കൂടെ പെണ്ണുകാണാന്‍ ഇറങ്ങിയാല്‍ രാത്രിയാവും തിരിച്ചു വരാന്‍ .ഇതിനിടയില്‍ ബ്രോക്കര്‍മാരുടെ രാവിലത്തെ പിട്ടും കടലയും,ഉച്ചക്കുള്ള ബിരിയാണി,രാത്രിയിലെ ബീഫും പൊറാട്ടയും എല്ലാം ഇബ്രാഹിംക്കായുടെ  കണക്കില്‍ പെടുത്തി അവര്‍ ഹാപ്പിയാവും.

            ഇതിനിടയില്‍ തന്നെ ആദ്ദേഹത്തിന് സ്വന്തമായി ഒരു വീടിനുവേണ്ടി നാട്ടിലെ യുവാക്കള്‍ ശ്രമിക്കുന്നതിനിടയിലാണ് തണ്ണീര്‍ചാല്‍ കോളനിയില്‍ കല്‍പ്പകഞ്ചേരി പഞ്ചായത്തിന്‍റെ വീടില്ലാത്തവര്‍ക്ക് വീട് വെക്കാനുള്ള പട്ടയ ഉത്തരവ് വരുന്നത്.

                  അങ്ങിനെ എല്ലാവരുടെയും ശ്രമഫലമായി ഒരു ഓല മേഞ്ഞ കൊച്ചു വീട് ആ കോളനിയില്‍ ഇബ്രാഹിംക്കായുടെതായി ഉയര്‍ന്നു.പക്ഷെ ഒരു കുടുംബജീവിതം എന്ന അദ്ദേഹത്തിന്‍റെ സ്വപ്നം മാത്രം പൂവണിഞ്ഞില്ല.
        പിന്നീടങ്ങോട്ട് തന്‍റെ ജീവിതത്തിന്‍റെ അവസാന കാലഘട്ടത്തില്‍ പള്ളിയും നിസ്ക്കാരവും പ്രാര്‍ത്തനയുമായി ചിലവയിച്ചു.

   പറന്നൂര്‍ചോല ജുമാമസ്ജിദ് മുന്‍പ് നിസ്ക്കരപ്പള്ളിയായിരുന്നപ്പോള്‍ ദീര്‍ഘകാലം ഇമാമായും മദ്രസ്സ സദര്‍ ആയും സേവനം അനുഷ്ട്ടിചിരുന്ന ചാപ്പനങ്ങാടി അബൂബക്കര്‍ മുസ്ലിയാരുമായി നല്ല അടുപ്പവും അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടവനുമായിരുന്നു .
      
       നമുക്കെല്ലാം പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇവിടെ വിട്ടുകൊണ്ട് ഒരിക്കലും അവസാനിക്കാത്ത പരലോക ജീവിതത്തിലേക്ക് അദ്ദേഹം യാത്രയായി.കൂടെ ആ ടോര്‍ച്ചിന്‍റെ അരണ്ട വെളിച്ചവും.

          പക്ഷെ ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിക്കുന്നു 

  ''ജീവിച്ചിരിക്കുമ്പോള്‍  അദ്ദേഹത്തോട് നമ്മള്‍ ചെയ്യേണ്ട കടമകള്‍ നിര്‍വഹിച്ചുവോ.....?''

2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

സൗദി ദേശീയ ചാനലിന്റെ ഇന്ത്യയിലെ നിരോധനം ; ചില കാര്യങ്ങൾ പറയാതെ വയ്യ


  • 9
    ഇരുപതു ലക്ഷം ഇന്ത്യക്കാർ ഉപജീവനം തേടിയെത്തിയ രാജ്യം ...
    ഇന്ത്യയോടു എന്നും അനുഭാവ പൂർണ്ണമായ നിലപാട് സ്വീകരിക്കുന്ന രാജ്യം ... സൗദിയിലെ ഓരോ പോലീസ് ചെക്ക് പോസ്റ്റുകൾ പിന്നിടുമ്പോഴും ഇന്ത്യകാരാൻ ആയതിൽ വീണ്ടും വീണ്ടും അഭിമാനം തോന്നുന്ന അവസ്ഥ ... കാരണം ..സൌദിയും , പാകിസ്ഥാനിയെയും ബംഗ്ലാദേശിയെയും എല്ലാം അരിച്ചു പെറുക്കി ചെക്ക് ചെയ്യുമ്പോഴും ഇന്ത്യക്കാരനെ കണ്ടാൽ "ഹിന്ദി? ചിലപ്പോൾ "കേരള?" എന്നുകൂടി ചോദിച്ച് ...യാ ള്ളാ " എന്ന് പറഞ്ഞ് ഗ്രീൻ സിഗ്നൽ തന്നു വിടുന്ന പോലീസുകാർ ഉള്ള ഒരു രാജ്യം .... ആ രാജ്യത്തിന്റെ ഔദ്യോഗിക ചാനൽ "ഇന്ത്യ വിരുദ്ധം " എന്ന് മുദ്രകുത്തി ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു ...ആരാണ് ഇതിനു പിന്നിൽ പ്രവര്ത്തിക്കുന്നത് ?
    സൗദി ചാനല വണ്‍ സൌദിയുടെ ദേശീയ ചാനൽ എന്നതിനപ്പുറം ലോക മുസ്ലിങ്ങളുടെ തിരു ഗേഹങ്ങൾ ആയ മക്കയിലെയിൽ മദീനയിലെയും പ്രാര്തനകളുടെ തത്സമയ സംപ്രേക്ഷണം ഉള്ള ചാനൽ കൂടിയാണ് .... വര്ഷം തോറും ഒന്നര ലക്ഷം പേരെ ഹജ്ജിനു പറഞ്ഞയക്കുന്ന ഇന്ത്യ ആ ഹജ്ജിന്റെ തത്സമയ വാർത്തകൾ കാനുന്നതിനിന്ന് തങ്ങളുടെ പൌരന്മാരെ വിലക്കുന്നത് എന്തിന്റെ പേരില് ന്യായീകരിക്കും ?
    ആർ എസ് എസ് ചാനലായ സുദർശൻ അടക്കം അനേകം സുവിശേഷ ചാനലുകൾ / മതകീയ ചാനലുകൾ നിര്ബാധം ലഭിക്കുന്ന ഒരു രാജ്യമാണ് സൗദി അറേബ്യ . ഒരു ചാനലിനും ഇവിടെ വിലക്ക് ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല . എന്നിട്ടും സൗദി ദേശീയ ചാനൽ ഇന്ത്യയിൽ നിരോധിക്കാൻ ഉള്ള ബുദ്ധി ആരുടെ തലയിൽ ഉദിച്ചതാണ്‌? എന്ത് ഇന്ത്യ വിരുദ്ധ വാര്ത്തയാണ് ഈ ചാനൽ നല്കിയിട്ടുള്ളത് ? ഈ നിരോധനത്തിന്റെ മാനദണ്ഡം എന്താണ് ? തിരിച്ചു നമ്മുടെ ദേശീയ ചാനലായ ദൂരദര്ശാണോ മറ്റോ സൗദി വിരുദ്ധം എന്ന് പറഞ്ഞ് സൗദി ഒരു വിലക്ക് ഏർപ്പെടുത്തിയാൽ എന്തായിരിക്കും നമ്മുടെ പ്രതികരണം ?
    സൌദിയിൽ ജീവിക്കുന്ന ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരെ അപമാനിക്കുന്ന ഈ തീരുമാനത്തിൽ നിന്ന് സര്ക്കാര് എത്രയും പെട്ടെന്ന് പിന്തിരിയണം എന്ന് അഭ്യർത്ഥിക്കുന്നു ... (കു; ബോയ്സ്)

2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ജനന-മരണ വിവാഹ രാജിസ്ട്രേഷന്‍

ജനന-മരണ വിവാഹ രാജിസ്ട്രേഷന്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ നടത്തിയ ആദ്യ ജില്ലയായി മലപ്പുറം ,ലോകത്തിന്‍റെ ഏതു ഭാകത്ത് നിന്നും ജനന-മരണ വിവാഹ സര്‍ട്ടിഫിക്കറ്റ് കമ്പ്യൂട്ടറിലൂടെ പ്രിന്റെടുത്ത് ശൂക്ഷിക്കാം ഇങ്ങനെയെടുക്കുന്ന സര്‍ട്ടിഫിക്കറ്റ്നു ഒപ്പും സീലും വേണ്ട.ഔദ്യോഗികമായ ഏതു ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം 

          ഇതിന്‍റെ പ്രഖ്യാപനം നാളെ 24/10/2013 ഉച്ചക്ക് മലപ്പുറം ടൌണ്‍ഹാളില്‍ വച്ച് ഡോ;എം കെ മുനീര്‍ നിര്‍വഹിക്കും 

ലോകത്തെവിടെനിന്നും ഇനി ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി എടുക്കാം   .ഇവിടെ ക്ലിക്കിയാല്‍ ആ വെബ്സൈറ്റില്‍ എത്താം .www.cr.lsgkerala.gov.in 

       

2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

വരുമാനമുണ്ടാക്കുന്ന ആധുനിക കർഷകൻ.

ഗൾഫിൽ പതിമൂന്ന് വർഷം. മടുത്തപ്പോൾ അനിൽകുമാർ നാട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയപ്പോൾ കൃഷിയോട് വല്ലാത്തൊരു കമ്പം. തമിഴ്നാട്ടിൽ കുറച്ചു വസ്‌തുവാങ്ങി. കൃഷിക്ക് ഒരുക്കം തുടങ്ങിയപ്പോഴേക്കും അച്ഛൻ രോഗക്കിടക്കയിലായി. അച്ഛനെ പരിചരിക്കലും തമിഴ്നാട്ടിലെ കൃഷിയും ഒരുമിച്ച് കഴിയില്ലെന്നായപ്പോൾ വീടിനടുത്തുള്ള സ്വന്തം പറമ്പിൽ കൃഷി ഉറപ്പിച്ചു. ഗൾഫിൽ നിന്നുള്ള സമ്പാദ്യം കൃഷിക്ക് മുടക്കിയ അനിൽ ആലപ്പുഴയിലെ ആദ്യ ഹൈടെക് കർഷകനാണ്. രാസവളത്തിന്റെയും കീടനാശിനിയുടേയും വിഷമില്ലാത്ത പയറും പാവലും സാലഡ് വെള്ളരിയുമൊക്കെ വിളയിച്ച് വരുമാനമുണ്ടാക്കുന്ന ആധുനിക കർഷകൻ.

ആലപ്പുഴ തത്തംപള്ളി 'അനുപമ'യിൽ അനിൽകുമാർ (43) തലവടി ജംഗ്ഷനടുത്തുള്ള 22. 22 സെന്റിലാണ് ഹൈ ടെക് കൃഷിവിപ്ളവം നടത്തുന്നത്. പുറമേ നോക്കിയാൽ വലിയൊരു പന്തലാണെന്ന് തോന്നും 'നന്ദനം ഗാർഡൻസ്'. ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത അൾട്രാ വയലറ്റ് പ്രൊട്ടക്‌ഷൻ ഷീറ്റുകൊണ്ടാണ് പന്തൽ നിർമ്മിച്ചിരിക്കുന്നത്.
ഉള്ളിൽ എല്ലായിടത്തും ഒരേപോലെയാണ് പ്രകാശം. ഷീറ്റിന്റെ പ്രത്യേകത കൊണ്ട് പുറത്തുള്ളതിനേക്കാൾ മൂന്ന് ഡിഗ്രി ചൂട് കൂടുതലുണ്ട്. വിളകൾക്ക് ചൂടു അസഹനീയമാവുമ്പോൾ തണുപ്പിക്കും. ഷീറ്റിനോടു ചേർന്നുള്ള ടാപ്പുകൾ തുറന്നാൽ മതി. മഴയത്ത് തൂവാനയടിക്കും പോലെ വെള്ളം മൂടൽ മഞ്ഞ് പോലെ പന്തലിനകത്ത് പരക്കും. ചെടികൾ ആകെ തണുത്ത് കുളിര് കോരും.

ഒരു കീടം പോലും പന്തലിനകത്തെത്തില്ല. അത്കൊണ്ട് തന്നെ കീടനാശിനി പ്രയോഗമില്ല. നാടൻ പശുവിന്റെ ചാണകം മാത്രമാണ് വളം.
തെങ്ങും മറ്റ് മരങ്ങളും പിഴുതുമാറ്റിയ ശേഷം കൃഷിയിടം ഒരുക്കാൻ 54 ലോഡ് ഗ്രാവൽ വേണ്ടിവന്നു. വേപ്പിൻപിണ്ണാക്ക്, ഉമി, എല്ലുപൊടി, ചാണകം എന്നിവ ഗ്രാവലുമായി കലർത്തി വളക്കൂറുണ്ടാക്കി. പതിനഞ്ച് വരമ്പുകൾ കോരിയിട്ടാണ് വിളകൾ നടുന്നത്. ജലസേചനത്തിന് ചെടികളുടെ അടിത്തട്ടിനോടു ചേർന്ന് ദ്വാരങ്ങളുള്ള ട്യൂബ് വലിച്ചിട്ടുണ്ട്.

പകുതിഭാഗത്തെ കൃഷി വിളവെടുപ്പിന് പാകമാവുമ്പോഴാണ് ബാക്കിഭാഗത്ത് കൃഷിയിറക്കുന്നത്. രണ്ടു മാസത്തോളം വിളവെടുക്കാം. അപ്പോഴേക്കും രണ്ടാമത്തെ ഭാഗം വിളവെടുപ്പിനു പാകമാവും. ഇങ്ങനെ മാറിമാറി കൃഷിയിറക്കും. അതുകൊണ്ട് ഒരു ദിവസം പോലും വിളവെടുപ്പ് മുടങ്ങില്ല. പകുതിഭാഗത്തു നിന്ന് ദിവസം 60 കിലോ വിള ലഭിക്കും. അനിൽകുമാർ തന്നെയാണ് ഇവ വിപണിയിലെത്തിക്കുന്നത്. കിലോയ്‌ക്ക് 45-50 രൂപയ്‌ക്കാണ് സാലഡ് വെള്ളരി വിൽക്കുന്നത്. ദിവസം ശരാശരി 2500 രൂപ വരുമാനം.
സാലഡ് വെള്ളരിക്ക് ആദ്യം അത്ര ആവശ്യക്കാർ ഇല്ലായിരുന്നു. തമിഴന്റെ വെള്ളരിയേക്കാൾ ഗുണവുമുണ്ടെന്നറിഞ്ഞപ്പോൾ ആരാധകരേറെയായെന്ന് അനിൽകുമാർ പറയുന്നു. സഹായത്തിന് ഭാര്യ മീരയുമുണ്ട്. അനിലിന്റെ ഫോൺ: 9447975659

സബ്സിഡിയും കറണ്ടും
അനിൽകുമാർ ഹൈ ടെക് കൃഷി തുടങ്ങിയിട്ട് ഒരു വർഷമേ ആയുള്ളൂ. 14 ലക്ഷം രൂപയാണ് ആകെ ചെലവ്. ഇസ്രയേലിൽ നിന്നുള്ള ഷീറ്റിന്റെ വില ചതുരശ്ര മീറ്ററിന് 800 രൂപയായിരുന്നു. സർക്കാരിൽ നിന്ന് 50 ശതമാനം സബ്സിഡി ലഭിച്ചു. പമ്പിംഗിനും മറ്റുമായി രണ്ടുമാസം കൂടുമ്പോൾ 250 രൂപയാണ് വൈദ്യുതിചാർജ്. അത് കൃഷിവകുപ്പാണ് അടയ്‌ക്കുന്നത്.

താത്പര്യമേറുന്നു
ഹൈടെക് കൃഷിയോട് ആളുകൾക്ക് താത്പര്യം കൂടുന്നുണ്ടെന്ന് ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.കെ. സജിത 'കേരളകൗമുദി'യോടു പറഞ്ഞു. ജില്ലയിലെ കൃഷിഭവനുകളുടെ പരിധിയിൽ മൂന്നുവീതം ഹൈടെക് കൃഷിയിടങ്ങൾ തുടങ്ങും. ആകെ 78 കൃഷിഭവനുകളുണ്ട്. മൂന്നിടത്ത് കൃഷി തുടങ്ങി. സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷനാണ് ഹൈടെക് കൃഷിക്ക് സബ്സിഡി നൽകുന്നത്. 400 ചതുരശ്ര മീറ്റർ വരെയുള്ള കൃഷിക്ക് 50 ശതമാനവും മുകളിലേക്ക് 75 ശതമാനവും സബ്സിഡി ലഭിക്കും.
                                                                          കേരള കൌമുദി
                                                                          

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

പാവങ്ങളുടെ ഗൈനക്കോളജിസ്റ്റ്

പ്രസവം ഒരു സാധാരണ പ്രക്രിയ ആണ്. അതിന് മരുന്നോ മന്ത്രമോ ഒന്നും വേണ്ട. ലോകത്തുള്ള സകല ചരാചരങ്ങളും പ്രസവിക്കുന്നത് മരുന്ന് കഴിച്ചോ, ആശുപത്രിയില്‍ പോയോ, വയറ് കീറിയോ അല്ല. പക്ഷേ മനുഷ്യര്‍ക്ക് ഇപ്പോള്‍ ആശുപത്രിയില്‍ അല്ലാതെ പ്രസവിക്കാന്‍ വയ്യ എന്ന സ്ഥിതി എത്തിയിരിക്കുന്നു. ഗര്‍ഭിണികളെ രോഗികളെ പോലെ കണ്ട് പണം പിടുങ്ങാന്‍ ആശുപത്രികളും ഡോക്ടര്‍മാരും മത്സരിക്കുകയാണ്. എന്നാല്‍ ഈ കാര്യങ്ങളൊന്നും യോജിക്കാത്ത ഒരു ഗൈനക്കോളജിസ്റ്റ് ഉണ്ട് മലപ്പുറം ജില്ലയിലെ ചെമ്മാട് എന്ന ഇടത്തരം ടൗണില്‍. പേര് ഡോ. ലൈല ബീഗം. ചെമ്മാട് ഇവര്‍ക്ക് ഒരു ആശുപത്രിയും ഉണ്ട് ലൈലാസ് ഹോസ്പിറ്റല്‍. 40,000 പ്രസവങ്ങള്‍ എടുത്തിട്ടുണ്ട് ഡോ. ലൈല. ഇതില്‍ 428 എണ്ണം ഇരട്ടക്കുട്ടികളായിരുന്നു. മൂന്ന് കുട്ടികളെ ഒറ്റയടിക്ക് പ്രസവിച്ച നാല് കേസുകളും ഡോക്ടറുടെ കൈകളിലൂടെ കടന്നു പോയി. ഇതൊരു ലോക റെക്കോര്‍ഡ് ആയിരിക്കും. ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പാവങ്ങളുടെ ഗൈനക്കോളജിസ്റ്റ് എന്നാണ് ഡോ. ലൈല അറിയപ്പെടുന്നത്. അനാവശ്യ മരുന്നുകളും പരിശോധനകളും ഒഴിവാക്കി പ്രസവത്തിന്റെഅധികച്ചെലവുകള്‍ ഇല്ലതാക്കുന്ന പാവങ്ങളുടെ ഡോക്ടര്‍ ആണ് ഇവര്‍. നല്ലൊരു മത വിശ്വാസി കൂടിയാണ് ഡോക്ടര്‍. പ്രകൃതിയുടെ രീതിയില്‍ തന്നെ കുട്ടികള്‍ പുറത്തെത്തിക്കാന്‍ ദൈവം തന്നെ നിയോഗിച്ചതാകുമെന്നാണ് ഡോ. ലൈല വിശ്വസിക്കുന്നത്. കോട്ടയം സ്വദേശിനിയാണ് ഇവര്‍. മെഡിക്കല്‍ വിദ്യാഭ്യാസവും കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ. 1994 വരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്നു. പിന്നീടാണ് ലൈലാസ് ഹോസ്പിറ്റല്‍ തുടങ്ങിയത്. മൂന്ന് മക്കളുണ്ട്. മൂത്ത മകള്‍ സുമയ്യ ഡോക്ടറെ പോലെ തന്നെ ഒരു ഗൈനക്കോളജിസ്റ്റ് ആണ്. മകന്‍ നാദിര്‍ എന്‍ജിനീയര്‍. മൂന്നാമത്തെ മകള്‍ ആയിഷ മെഡിസിന് പഠിക്കുന്നു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പഞ്ചായത്തിന് ഒരു പ്രത്യേകതയുണ്ട്. ഉയര്‍ന്ന ജനന നിരക്കാണ് ഒന്ന്. ഇരട്ട കുട്ടികളുടെ കാര്യത്തിലുള്ള റെക്കോര്‍ഡ് ആണ് രണ്ടാമത്തേത്. എന്തായലും ഡോക്ടര്‍ ഇപ്പോള്‍ ഉള്ളത് ഈ പഞ്ചായത്തിലാണ്. ഐഎംഎ തിരൂരങ്ങാടി യൂണിറ്റിന്റെ പ്രസിഡന്റ് ഡോ. ലൈല ബീഗം ഇപ്പോള്‍. 

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

പ്രവാചകനെ നിന്ദിച്ചു സിനിമ എടുത്തതില്‍ ഞാന്‍ ഖേദിക്കുന്നു




മക്ക: മനുഷ്യ സമൂഹത്തിന്റെ നായകനായ മുഹമ്മദ് നബി(സ)യുടെ പാദസ്പര്‍ശമേറ്റ ഈ പുണ്യനഗരിയില്‍ എനിക്ക് ലഭിച്ച ആത്മീയ നിര്‍വൃതി വാക്കുകള്‍ക്കതീതം. ഞാനെന്റെ ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രപഞ്ച നാഥനോട് മനമുരുകി പ്രാര്‍ഥിച്ചു. ഹജ്ജ് കര്‍മ്മം കഴിഞ്ഞ് നാട്ടിലെത്തിയാല്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. പ്രവാചകന്റെ പേരില്‍ ഞാന്‍ അടുത്ത് തന്നെ പുതിയ ചിത്രം നിര്‍മ്മിക്കുന്നുണ്ട്. അതുവഴി ഇസ്‌ലാമിന്റെ യഥാര്‍ഥ ചിത്രം എല്ലാവര്‍ക്കും കാണിച്ചുകൊടുക്കും. .

ഇസ്‌ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും കരിവാരിത്തേക്കാന്‍ ഫിത്‌ന എന്ന സിനിമയിറക്കുകയും ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഡെന്‍മാര്‍ക്കിലെ ഫ്രീഡം പാര്‍ട്ടി മുന്‍ എം.പി ആര്‍നോഡ് വാന്‍ ഡൂണിന്റെ വാക്കുകളാണിത്.

ഈ പുണ്യഭൂമിയില്‍ കാലുകുത്തിയത് മുതല്‍ ഞാന്‍ കണ്ണീരിലലിയുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സുവര്‍ണഘട്ടമായി ഞാന്‍ ഇതിനെ കണക്കാക്കുന്നു.

ഹജ്ജ് കര്‍മം കഴിഞ്ഞ് ഇനി കുറച്ച് കാലം പുണ്യമദീനയില്‍ കഴിയണം. എന്റെ മനസ്സ് ഇപ്പോഴും മദീനയുടെ ചാരത്താണ്. ജീവിതകാലം മുഴുവന്‍ മദീനയില്‍ കഴിയാനാണ് എനിക്ക് താത്പര്യം. പക്ഷേ അതിന് ചില സാങ്കേതിക തടസ്സങ്ങളുണ്ട്. തന്റെ രാജ്യത്തേക്ക് മടങ്ങിയ ശേഷം പ്രവാചകനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും ഞാന്‍ ചിത്രം നിര്‍മ്മിക്കും. മുസ്‌ലിം സമൂഹത്തില്‍ ജീവിക്കാത്ത എനിക്ക് ഇസ്‌ലാമില്‍ വന്നയുടനെ അല്‍പം പ്രയാസങ്ങളുണ്ടായിരുന്നു. പിന്നീട് അതെല്ലാം ഒഴിവായി. ഈ പുണ്യ നാടിന്റെ ഓരോ മണല്‍ തരികളും എന്റെ മനസിന്റെ പുളകമാണ്. ആദ്യമായാണ് ഞാന്‍ ഹജ്ജ് നിര്‍വഹിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാന്‍ ഉംറ ചെയ്യാനെത്തിയിരുന്നു.

സിനിമ പുറത്തിറങ്ങിയപ്പോള്‍ ലോകവ്യാപകമായുണ്ടായ പ്രതിഷേധമാണ് വാന്‍ ഡൂണിനു ഇസ്‌ലാമിലേക്കുള്ള വഴിവിളക്കായത്. മുഹമ്മദ് എന്ന പ്രവാചകനെ എന്തു കൊണ്ട് ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ ഇത്രയേറെ സ്‌നേഹിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം തേടി ഒരു വര്‍ഷത്തോളം നടത്തിയ ഖുര്‍ആന്‍, ഹദീസ് പഠനത്തിനു ശേഷം വാന്‍ ഡൂണ്‍ ഇസ്‌ലാം മതം ആശ്ലേഷിക്കുകയായിരുന്നു.

ഡച്ച് പാര്‍ലമെന്റംഗവും ഹേഗ് സിറ്റി കൗണ്‍സില്‍ അംഗവുമായ വാന്‍ ഡൂണ്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതായി ഒരു വര്‍ഷം മുമ്പ് ട്വിറ്റര്‍ വഴിയാണ് പ്രഖ്യാപിച്ചത്.

അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നുള്ള സത്യസാക്ഷ്യവും അതോടൊപ്പം ഡൂണ്‍ കുറിച്ചിട്ടപ്പോള്‍ കടുത്ത ഇസ്‌ലാം വിരുദ്ധനായ ഡൂണിന്റെ തമാശയായി മാത്രമേ ആദ്യഘട്ടത്തില്‍ അനുയായികള്‍ കരുതിയുള്ളൂ. പിന്നീട് ഹേഗ് സിറ്റി മേയര്‍ക്ക് താന്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്ന കത്ത് ഔദ്യോഗികമായി നല്‍കിയപ്പോഴാണ് എല്ലാവരും വിശ്വസിച്ചത്.
_______***********************________________________-

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

കേരളാരാഷ്ട്രീയത്തിലെ മാലിന്യങ്ങള്‍

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മാലിന്യകൂമ്പാരമാവുകയാണ് പി സി .ജോര്‍ജ്ജ്  ഒരു തെളിവുമില്ലാതെ അടിസ്ഥാനവുമില്ലാതെ വയില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നപോലെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്‌ അയാള്‍ പഴന്ജ്ജന്‍ രാഷ്ട്രീയം പഴറ്റ്കയാണ് ഇപ്പോഴും അയാള്‍ .രാഷ്ട്രീയത്തെയും,രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് മാറിചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ ഒരു മാലിന്യ കൂമ്പാരമായി തടസ്സം നില്‍ക്കുകയ്യാണ് അയാള്‍.. .,
  ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുംപോഴെങ്കിലും മാന്യമായ രീതിയില്‍ മറുവടികൊടുക്കാന്‍ അയാള്‍ക്കാവുന്നില്ല ഒരു ചന്ത സ്വഭാവം കാണിച്ചു കൊണ്ടാണ് അവര്‍ക്ക് മറുവടി കൊടുക്കുന്നത്,ചാനലുകള്‍ക്ക് വേണ്ടതും അത് തന്നെയാണ്
               

                        ഇന്നലെ ഒരു ചാനലില്‍ വളരെ മാന്യമായ രീതിയില്‍ തന്നെ ജോര്‍ജ്ജിന്‍റെ പ്രസ്ഥാവനെയെ കുറിച്ചുള്ള ചര്‍ച്ചയി പങ്കെടുത്തു മുസ്ലിം ലീഗിന്‍റെ കെ എന്‍ എ  ഖാദര്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുംപോള്‍
അതിനു വളരെ വിലകുറഞ്ഞ രീതിയിലാണ് ജോര്‍ജ്ജ് പ്രതികരിച്ചത്.

കുറച്ചെങ്കിലും അഭിമാനം ഉണ്ടങ്കില്‍ ജോര്‍ജ്ജ് ചെയ്യേണ്ടത് തന്‍ വിമര്‍ശിക്കുന്ന ഗവര്‍മെന്‍റെ ചീഫ് വിപ്പ് സ്ഥാനം രാജി വെക്കുകയന്നു ചെയ്യേണ്ടത് .ആ സ്ഥാനത്തിരുന്നു അതിന്‍റെ ആനുകുല്യങ്ങള്‍ വാങ്ങി വിഴുങ്ങി ഒരു സത്യവും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല ചെയ്യേണ്ടത്.
     
                ജോര്‍ജ്ജിനെ പോലെ ,ആര്യാടന്‍ മുഹമ്മതും ,കെ മുരളീതരനുമെല്ലാം രാഷ്ട്രീയത്തില്‍ നിന്നും രാജിവെച്ച് കേരളാരാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ സ്വോയം അവസരമൊരുക്കുകയാണ് ചെയ്യേണ്ടത്.ഈ പറഞ്ഞ മൂന്ന് പേരും കേരളരാഷ്ട്രീയത്തിനും,വികസനത്തിനും ഒരു സംഭാവനയും നല്‍കത്തവരാണ്.കാര്യമെന്തായാലും രാഷ്ട്രീയമാന്യതയും സംസ്ക്കാരവും ഉള്ള വിലപിടിപ്പുള്ള ഒരു നേതാവാണ്‌ സഖാവ് പിണറായി വിജയന്‍ 
       
ഉമ്മന്‍ചാണ്ടിയുടെ ജന പിന്തുണയും വികസനപ്രവര്‍ത്തനങ്ങളും കേരളരാഷ്ട്രീയത്തില്‍ ചര്ച്ചയാവുംപോള്‍ പ്രതിപക്ഷത്തിന്‍റെ ഒരു സമരവും വിജയിക്കാതെ പോവുന്നത് ജനപിന്തുണയില്ലാത്തതു കൊണ്ടാണ്.ഇന്ന് നടന്ന ജനസമ്പര്‍ക്ക പരിപാടി വന്‍വിജയം ആയതും സമരക്കാര്‍ മാളത്തിലോളിച്ചതും ജനരോക്ഷം ഭയന്നാണ്
             
                 
                 
                       

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

സദാം ഹുസൈന് ...(ശറഫുന്നിസ)

ത്യാഗത്തിന്റെ ഒര്മ്മപെടുതലാണ് ബലിപെരുന്നാൾ ...എങ്കിൽ നിന്റെ ത്യാഗവും അതിൽ പെടുന്നു ....എന്റെ പ്രിയ വായനകാർക്ക് ....ഹ്രദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.....
------------------------------------
ഇന്നു ഞാൻ അതീവ ദുഖിതയാണ്
ഒരു കൂട്ടം ഭ്രാന്തൻ ചെന്നായകളുടെ ഓരിയിടൽ എന്നെ ഭ്രാന്തിയാകുന്നു ഭ്രുണതെ ചവച്ചരച്ച അമേരികൻ സാമ്രാജ്യത്വത്തെ ഞാൻ കാർകിച്ചു തുപ്പുന്നു ധീരനായ നേതാവേ സദാം ഹുസൈന് ... കിഴക്കൻ ചക്രവാളങ്ങൾ പോട്ടിപ്പിലര്ന്നത് നീ അറിഞ്ഞുവോ യുഗങ്ങൾ സാക്ഷി നിരത്തി കാപാലികർ നിന്നെ തൂക്കിലേറ്റിയപ്പോൾ ഇരുണ്ട വനാന്തരത്തിൽ തക്ബീര് ധ്വനി മുഴങ്ങി...
നിന്റെ വാക്കുകൾ പുലർന്ന് തുടങ്ങി ഇറാഖിന്റെ മക്കൾ ചോരപൊടിച്ചു കൊണ്ടിരിക്കുന്നു പുലരുക തന്നെ ചെയ്യും നിന്റെ സ്വപ്നത്തിന്റെ മഞ്ഞു വീണ പുലരി പെരുച്ചാഴികളെ പോലെ അവർ ഓടിയൊളിച്ചു തുടങ്ങി പ നിന്റെ ദാഹം നിന്റെ പിന്മുറകാരുടെ ദാഹം കൂടിയാണ്.
--------------------------------
ശറഫുന്നിസ

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

ബലിപെരുന്നാള്‍ ആശംസകള്‍

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരായിരം സ്മരണകളുണര്‍ത്തി ഒരിക്കല്‍ കൂടി ബലി പെരുന്നാളിന്റെ സുന്ദര ദിനങ്ങള്‍ സമാഗതമായി. ഇബ്രാഹീം നബിയുടെയും ഇസ്മായീല്‍ നബിയുടെയും (അ)ത്യാഗ നിര്‍ഭരവും തീക്ഷ്ണവുമായ ചരിതം ഓര്‍മ്മകളിലുണര്‍ത്തി കൊണ്ട് മക്കയിലും പരിസര പ്രദേശങ്ങളിലും ലബ്ബൈക്കിന്റെ വിളികള്‍ അലയടിച്ചു കൊണ്ടിരിക്കുന്നു.
ദുല്‍ ഹജിന്റെ പോന്നമ്പിളി മാനത്തുദിച്ചത് മുതല്‍ ഓരോ വിശ്വോസിയുടെയും ചുണ്ടിലും ഹൃദയത്തിലും തക്ബീരിന്റെ മണിനാദം അലയടിക്കുകയായി.
ലോക മുസ്ലിം ജനത ഒരേ മെയ്യും മനസ്സുമായി ബലി പെരുന്നലിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഈ അസുലഭ മുഹൂര്‍ത്തത്തില്‍ സെലസ്  നേരുന്നു, സ്നേഹവും സമധാനവും മത സൌഹാര്‍ദ്ധവും കളിയാടുന്ന ഒരായിരം ബലിപെരുന്നാള്‍ ആശംസകള്‍.  
അല്ലാഹു അക്ബര്‍ അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍,
ലാ ഇലാഹ ഇല്ലല്ലാഹു വള്ളാഹു അക്ബര്‍,
അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്......
-----------------------------------------------------------------------------------
പ്രപഞ്ചം മുഴുവന്‍ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അലകളുയര്‍ത്തി ബലിപെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പിലാണ്. ഏതൊരാഘോഷത്തിനുപിന്നിലും മനുഷ്യനു പാഠമുള്‍ക്കൊള്ളാന്‍  സാധിക്കുന്ന നിരവധി ചരിത്രസംഭവങ്ങളും സന്ദേശങ്ങളുമുണ്ട്. ഇപ്പോള്‍ നാം ആഘോഷിക്കുന്ന ഈദേ ഖുര്‍ബാന്‍, അഥവാ ബലിപെരുന്നാള്‍, നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഐതിഹാസികമായ ചരിത്രസംഭവങ്ങളുടെ നിതാന്ത സ്മരണകളാണ് നമ്മുടെ സ്മൃതിപഥങ്ങളിലേക്ക് കൊണ്ടുവരുന്നത്.
ബാബിലോണിയന്‍ അസീരിയന്‍ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായ, യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഇടയില്‍ ‘മെസപ്പൊട്ടോമിയ’ എന്ന പേരിലറിയപ്പെടുന്ന  ആധുനിക ഇറാഖിലാണ് ദൈവദൂതനായ ഇബ്‌റാഹീം നബി(അ) ജനിച്ചത്. ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദനാകാതെ, തന്റെ ഇഛകള്‍ മുഴുവനും ദൈവേച്ഛക്കുമുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇബ്‌റാഹീം ചരിത്രത്തിലെത്തന്നെ ഉജ്ജ്വല വിജയം കൈവരിച്ചു.
മനുഷ്യചിന്തയെ അതിശയിപ്പിക്കുംവിധം ഈ ഭൗതിക പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കുകയും സൃഷ്ടിക്കുകയും ചെയ്ത ദൈവം, അതിനിസ്സാരമായ ബീജാണുവില്‍നിന്നും നിരവധി സങ്കീര്‍ണ്ണ പ്രക്രിയകളിലൂടെ മനുഷ്യനെ രൂപപ്പെടുത്തിയെടുത്തു. ദൈവം അവന് വിശേഷബുദ്ധി നല്‍കി. അതിനാല്‍ ബുദ്ധിയുദിച്ച ശേഷം നല്ലതേത്, ചീത്തയേത് എന്നു തിരിച്ചറിയാനുള്ള വിവേകവും നല്‍കി. മാര്‍ഗദര്‍ശനത്തിനായി  ദൈവം പ്രവാചകന്‍മാരെ അയച്ചു, വഴികാട്ടി.
അങ്ങനെ ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദരാകാതെ ഈശ്വര നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും  ത്യജിക്കാന്‍ മനുഷ്യന്‍ ആജ്ഞാപിക്കപ്പെട്ടു. ആ ആജ്ഞാപനാനുസരണത്തിന്റെ ആള്‍രൂപമായി  ഇബ്‌റാഹീം ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു.
ജീവിത പാതയിലെ മുള്‍കിരീടങ്ങള്‍, അഗ്‌നികുണ്ഠം, ശക്തമായ പരീക്ഷണങ്ങള്‍ -ഇവയെല്ലാം ഇബ്‌റാഹീം മനോദാര്‍ഢ്യത്തോടെ നേരിട്ടു. സ്വന്തം തട്ടകത്തില്‍, ബാബിലോണ്‍ ജനതക്കും  രാജ്യം ഭരിക്കുന്ന നംറൂദ് ചക്രവര്‍ത്തിക്കും വേണ്ടി വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന കുടുംബത്തില്‍, പൗരോഹിത്യ വര്‍ഗത്തില്‍ പിറന്ന ഇബ്‌റാഹീമിന് വേണമെങ്കില്‍, ആ പാരമ്പര്യം ഏറ്റെടുത്ത് സുഖസൗകര്യങ്ങളുടെ മടിത്തട്ടില്‍ ആര്‍ത്തുല്ലസിക്കാമായിരുന്നു. പക്ഷേ, പ്രപഞ്ച നാഥനായ അല്ലാഹുവിനോട് പ്രകൃതി ശക്തികളെ ഉപമിക്കുന്നതും  അവയുടെ പ്രതിരൂപങ്ങളാക്കി  അവയെ ആരാധിക്കുന്നതും ഇബ്‌റാഹീം വെറുത്തു. തന്റെ ഈറ്റില്ലത്തില്‍നിന്നും തുടങ്ങി രാജ്യത്തും രാജധാനിയിലും അദ്ദേഹം ശിര്‍ക്കിനെതിരെ, ബിംബാരാധനക്കെതിരെ  പോരാടി.
ചെറിയ പ്രായത്തില്‍തന്നെ  അദ്ദേഹം വീട്ടില്‍നിന്നും നിഷ്‌കാസിതനായി. അവസാനം നംറൂദ് ചക്രവര്‍ത്തിയുടെ  തീകുണ്ഠത്തിലെറിയപ്പെട്ടു. എന്നാല്‍, ഈശ്വരകൃപ കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു. തുടര്‍ന്ന് നിരന്തരമായ  യാത്ര. ജന്‍മദേശം വിട്ട് ‘ഊര്‍’ എന്ന പട്ടണത്തിലേക്ക്.  പിന്നെ ഹാറാനിലേക്ക് . പിന്നെ ഫലസ്തീനിലേക്ക്. അദ്ദേഹത്തിന്റെ  കൂടെ ഭാര്യയായ സാറയുമുണ്ട്. അല്ലാഹുവില്‍ വിശ്വസിച്ച ഒരേ ഒരു സ്ത്രീ. ലൂഥുമുണ്ട് -വിശ്വസിച്ച ഒരേയൊരു പുരുഷന്‍. വിശ്വാസ സംരക്ഷണത്തിനായി  സുഭിക്ഷതയുടെ ഊര്‍വ്വരതയില്‍ നിന്ന് മരുഭൂമിയുടെ  ഊഷരതയിലേക്കുള്ള  അനന്തയാത്ര. ഫലസ്തീനും കടന്ന് ഇബ്‌റാ ഹീം ഈജിപ്തിലേക്ക് പോയി.
ഇബ്‌റാഹീം ജീവിതത്തിന്റെ  സായന്ദനം. സാറ പ്രസവിക്കുകയില്ല. ഈജിപ്തിലെ  രാജാവ് ഇബ്‌റാഹീമിന്റെ സേവനത്തിന് ഒരു സ്ത്രീയെക്കൂടി നല്‍കിയിരുന്നു. ഇബ്‌റാഹീം വൃദ്ധനായിട്ടുണ്ട്. ദൈവത്തിലേക്കുള്ള വിളിയുമായി  നടന്നകാലം കൊണ്ട് മുടി നരച്ചിരുന്നു. സാറയുടെ ആവശ്യപ്രകാരം, ഈജിപ്ഷ്യന്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട, തൊലി കറുത്ത, മുടി ചുരുണ്ട ഹാജറയെ ഇബ്‌റാഹീം(അ) വേള്‍ക്കുന്നു. ജീവിതത്തിന്റെ സായന്ദനത്തില്‍ തന്റെ  പ്രബോധനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഒരു കുഞ്ഞിനുവേണ്ടിയുള്ള നിരന്തരമായ ആഗ്രഹവും  പ്രാര്‍ത്ഥനയും  ആ വന്ദ്യവയോധികനെ ആലോചനാമൃദനാക്കി. ഹാജറ ഗര്‍ഭം ധരിച്ചു. വീട്ടില്‍ സന്തോഷം കളിയാടി. പത്തുമാസം കഴിഞ്ഞു പ്രസവിച്ചു. വീണ്ടു ശക്തമായ പരീക്ഷണം. ഇബ്‌റാഹീമിനതാ ദൈവകല്‍പന വരുന്നു. ഹാജറയെയും കുഞ്ഞിെനയും പരിശുദ്ധമായ കഅ്ബാലയത്തിനടുത്ത്  താമസിപ്പിക്കാനുള്ള കല്‍പന. ഈജിപ്തില്‍നിന്നും കടലും കരയും താണ്ടി തന്റെ കുഞ്ഞിനെയും തോളിലേറ്റി പ്രിയസഖിയുമായി  ഊഷരഭൂമിയിലേക്കുള്ള  യാത്ര.  അങ്ങനെ മക്കയിലെത്തി. വിജനമായ പ്രദേശം. ജീവല്‍സ്പര്‍ശനമില്ല. മരുക്കാറ്റുകളുടെ ആരവമല്ലാതെ  തണലേകാന്‍ മരങ്ങളില്ല, ഇലകളില്ലാത്ത  സര്‍ഹാ മരമല്ലാതെ.
ഇബ്‌റാഹീം കുഞ്ഞിനെയും ഭാര്യയെയും മരുഭൂമിയില്‍ താമസിപ്പിച്ചു തോല്‍പാത്രത്തിലുള്ള  വെള്ളവും അല്‍പ്പം ഈത്തപ്പഴവും നല്‍കി തിരിച്ചു പോരുകയാണ്. തന്റെ പ്രിയതമന്റെ  വേര്‍പ്പാടില്‍ മനംനൊന്ത് ഹാജറ കണ്ഠമിടറിക്കൊണ്ട് ഇബ്‌റാഹീമിനോട് ചോദിക്കുകയാണ്: ”ദൈവകല്‍പനയാലാണോ താങ്കള്‍ ഞങ്ങളെ ഇവിടെ താമസിപ്പിക്കുന്നത്?” ”അതെ” എന്ന വാക്കില്‍ ആശ്വാസം കണ്ടെത്തുന്ന വിശ്വോത്തര മാതൃകാവനിതയായ ഹാജറ, വിണ്ണിന്റെ വിഹായസ്സോളം വളരുന്ന ഒരു സംസ്‌കാരത്തിന്റെ  ഊടുവെപ്പിനായുള്ള സഹിഷ്ണുതാപൂര്‍ണ്ണമായ  ധര്‍മ്മം. ഇബ്‌റാഹീം തിരിച്ചു നടക്കുകയാണ്. തിരിഞ്ഞു നോക്കിക്കൊണ്ട്, കണ്ണുനീര്‍  തൂകിക്കൊണ്ട്, ശേഷമുള്ള പ്രാര്‍ത്ഥന…. കരുതിവെച്ച വെള്ളവും ഭക്ഷണവും കഴിഞ്ഞപ്പോഴുള്ള  ഹാജറയുടെ വ്യാധി. മാറിടം വറ്റിവരണ്ട ഉമ്മ. ചുണ്ടു നനക്കാന്‍ ജലാംശമില്ലാതെ പൊട്ടിക്കരയുന്ന പൂംപൈതല്‍. വെള്ളത്തിനു വേണ്ടിയുള്ള ഒരു ഉമ്മയുടെ ഉദ്വേഗത്തോടെയുള്ള അലച്ചില്‍. സഫായില്‍ നിന്നും മര്‍വ്വയിലേക്കുള്ള ഓട്ടം. തിരിച്ചു വരുമ്പോള്‍ ഇസ്മായീലിന്റെ ഇളംകാലിനടിയില്‍ നിന്നും നിര്‍ഗളിക്കുന്ന ജലധാര. സംസം എന്ന നാമകരണം. ജലം കണ്ടു ആളുകള്‍ തമ്പടിക്കാന്‍ തുടങ്ങി. മക്ക ജനനിബിഢമാരംഭിച്ചു.
സംസ്‌കാരത്തിന്റെ കളിത്തൊട്ടിലിനു വേദിയൊരുങ്ങുകയാണ്. ഇബ്‌റാഹീം(അ) ഈജിപ്തില്‍ നിന്നും തിരിച്ചെത്തുന്നു. വീണ്ടും ദൈവത്തിന്റെ അതിശക്തമായ പരീക്ഷണം. ഇബ്‌റാഹീമിന്റെ ക്ഷമ വീണ്ടും അല്ലാഹു പരീക്ഷിക്കുകയാണ്. സ്വപ്നത്തിലിതാ ദിവ്യദര്‍ശനമുണ്ടാകുന്നു. തന്റെ അരുമ പുത്രനെ  അല്ലാഹുവിന്റെ  മാര്‍ഗത്തില്‍  ബലിയര്‍പ്പിക്കണമെന്ന്. പിശാചിന്റെ ദുര്‍ബോധനമാണെന്ന് കരുതി തിരിഞ്ഞുകിടന്നു. വീണ്ടും സ്വപ്നദര്‍ശനം. അല്ലാഹുവിന്റെ കല്‍പന  നിറവേറ്റാന്‍  ആ പിതാവ് ഉറപ്പിച്ചിറങ്ങി.  ഹാജറയോട് കാര്യം  പറയുന്നു. ഇസ്മായീലിനോട്  വിഷയം അവതരിപ്പിക്കുന്നു. മനസ്സില്‍ വേദനയുടെ മിന്നല്‍ പിണര്‍. എന്നാലും, ദൈവകല്‍പന നിറവേറ്റാന്‍ ആ കുടുംബം മുന്നോട്ടുവന്നു. കുളിച്ചൊരുങ്ങി  വസ്ത്രവുമണിഞ്ഞ്  ആ മകനും, ഊരിപ്പിടിച്ച  കത്തിയുമായി  ഇബ്‌റാഹീമും അടുത്തുള്ള മിനയെന്ന പര്‍വ്വത താഴ്‌വരയിലേക്ക് നീങ്ങി. ലോകം തന്നെ വിറങ്ങലിച്ച നിമിഷം. ദൈവകല്‍പന നിറവേറ്റാന്‍ ഒരു പിതാവ് തന്റെ മകന്റെ കഴുത്തില്‍ കത്തിവെക്കാന്‍ ഒരുങ്ങുന്ന ചരിത്രത്തിലെത്തന്നെ അപൂര്‍വ്വ നിമിഷം. മകന്റെ മുഖം കണ്ടാല്‍ തന്റെ നിശ്ചയദാര്‍ഢ്യം ചോര്‍ന്നുപോവുമോ എന്നു ഭയപ്പെട്ടുകൊണ്ട് മകനെ കമിഴ്ത്തിക്കിടത്തുകയാണ് ഇബ്‌റാഹീം. ക്ഷമയോടെ കിടക്കുകയാണ് ഇസ്മായീല്‍.  കഴുത്തില്‍ കത്തിവെച്ച് അറുക്കാന്‍ തുടങ്ങി. കഴുത്ത് മുറിയുന്നില്ല. കോപാകുലനായ ഇബ്‌റാഹീം കത്തികൊണ്ട് പാറയില്‍ വെട്ടി. പാറ രണ്ടായി  പിളര്‍ന്നു. ദൈവിക മാലാഖ  ജിബ്‌രീല്‍ അതാ പ്രത്യക്ഷപ്പെടുന്നു. ഇബ്‌റാഹീമിന്റെ  ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ സ്വര്‍ഗത്തില്‍നിന്ന്  ഒരു ആടിനെയുമായി  എത്തിയിരിക്കുകയാണ്.  അങ്ങനെ ഇസ്മായീലിനു പകരമായി ഇബ്‌റാഹീം  ആ ആടിനെ ബലി നല്‍കി.  ഈ സംഭവത്തിന്റെ ഓര്‍മ്മ  പുതുക്കിക്കൊണ്ടാണ്  ലോകത്തുള്ള വിശ്വാസികള്‍  മുഴുവനും ബലിപെരുന്നാള്‍  ആഘോഷിക്കുന്നത്.  ഭൗതിക ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ ദൈവശാസനക്കും നീതിക്കും മുമ്പില്‍, ഭൗതിക പ്രമത്തതക്കു വശംവദരാവാതെ  ഈ ലോകത്തും മരണശേഷമുള്ള ജീവിതത്തിലും വിജയം വരിക്കണമെന്നും  ലോകത്തുള്ള ജനസമൂഹത്തിന് മുഴുവന്‍ ഇബ്‌റാഹീം മാതൃകയും നേതാവുമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
(കെ.ടി. മുഹമ്മദ് അശ്റഫ്, തേഞ്ഞിപ്പലം, )

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

ഏറെ തെറ്റിദ്ധരിക്കപ്പെട്ട മതമാണ് ഇസ്ലാം(കെ ടി ജലീല്‍ )

ഏറെ തെറ്റിദ്ധരിക്കപ്പെട്ട മതമാണ് ഇസ്ലാം . പുരോഹിതന്മാരുടെ വ്യാഖ്യാനപ്പിശകുകളും , കാര്യങ്ങളുടെ ആന്തരാര്‍ത്ഥം മനസ്സിലാക്കാതെയുള്ള ഉപരിപ്ലവമായ സമീപനങ്ങളും , ഈ തെറ്റിദ്ധാരണക്ക് ആക്കം കൂട്ടുകയാണ് ചെയ്തിട്ടുള്ളത് . ബഹുഭാര്യത്വം , ശൈശവവിവാഹം എന്നിവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ , ഇസ്ലാമിനെക്കുറിച്ച് അപമതിപ്പുണ്ടാക്കാന്‍ മാത്രമെ ഉപകരിച്ചിട്ടുള്ളൂ . പുരുഷന്മാരുടെ എണ്ണം കുറയുകയും സ്ത്രീകളുടെ എണ്ണം കൂടുകയും ചെയ്യുന്നതുള്‍പ്പടെയുള്ള അസാധാരണമായ ചില സാമൂഹ്യ ചുറ്റുപാടില്‍ അപൂര്‍വ്വമായി ഇസ്ലാമില്‍ അനുവദിക്കപ്പെട്ടിട്ടുള്ളതാണ് ബഹുഭാര്യത്വം . ദൗര്‍ഭാഗ്യവശാല്‍ ഇതിനെ ന്യായീകരിക്കാനുള്ള ചിലരുടെ ആവേശം കാണുമ്പോള്‍ ഇവരൊക്കെ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാം കല്ല്യാണം കഴിക്കാന്‍ പോകുകയാണെന്ന പ്രതീതിയാണ് വാദകോലാഹലങ്ങള്‍ കേട്ടു നില്‍ക്കുന്നവരില്‍ ഉണ്ടാക്കുക . ഇന്ത്യയില്‍ നിയമപരമായി മുസ്ലിംകള്‍ക്ക് ബഹുഭാര്യത്വം അനുവദിക്കപ്പെട്ടിട്ടും 99% മുസ്ലിംങ്ങളും ഏകഭാര്യ സമ്പ്രദായം തന്നെയാണ് തുടര്‍ന്നുപോരുന്നത് . പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമ ബീവി ജീവിച്ചിരിക്കെ , അവരുടെ ഭര്‍ത്താവും നാലാം ഖലീഫയുമായിരുന്ന അലി(റ)ക്ക് , രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന കാര്യം പ്രവാചകനെ അറിയിച്ചപ്പോള്‍ , അതിനോട് നബി പ്രതികരിച്ചത് "എന്റെ ഫാത്തിമാന്റെ ഹൃദയം വേദനിക്കു"മെന്ന് പറഞ്ഞുകൊണ്ടാണ് . ലോകത്തിലെ ഓരോ സ്ത്രീക്കും തന്റെ ഭര്‍ത്താവ് രണ്ടാമതൊരു വിവാഹം കഴിക്കുമ്പോള്‍ വേദനിക്കുന്ന ഒരു ഹൃദയമുണ്ടെന്ന പ്രഖ്യാപനവും കൂടിയായിരുന്നു അത് . നാം അറിഞ്ഞോ അറിയാതെയോ ഒരശരീരി പോലെ നമ്മുടെ മനസ്സില്‍ നബിയുടെ ആ വാക്കുകള്‍ പ്രതിധ്വനിക്കുന്നതു കൊണ്ടാണ് അനുവദിക്കപ്പെട്ടിട്ടും മഹാഭൂരിഭാഗം മുസ്ലിംങ്ങളും സ്വജീവിതത്തില്‍ ബഹുഭാര്യത്വത്തെ നിരാകരിച്ചത് . മുഹമ്മദ് നബി തന്നെ തന്റെ ഇരുപത്തി അഞ്ചാമത്തെ വയസ്സിലാണ് 40 വയസ്സുള്ള ഖദീജാബീവിയെ വിവാഹം കഴിച്ചത് . നീണ്ട 25 വര്‍ഷം ഏകഭാര്യനായാണ് പ്രവാചകന്‍ ജീവിച്ചത് . 50 വയസ്സിന് ശേഷമായിരുന്നു നബിയുടെ മറ്റു വിവാഹങ്ങള്‍ . അവക്കെല്ലാം അനിവാര്യമായ രാഷ്ട്രീയ സാമൂഹ്യ കാരണങ്ങളും ഉണ്ടായിരുന്നു . നബി ആയഷാബീവിയെ വിവാഹം കഴിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രായം പത്തൊമ്പതായിരുന്നു . എന്നാല്‍ അതൊമ്പതായിരുന്നു എന്ന് അബദ്ധത്തിലാരോ എഴുതിപ്പിടിപ്പിച്ചത് എഴുന്നള്ളിക്കാനായിരുന്നു പുരോഹിതന്മാര്‍ക്ക് വലിയ താത്പര്യം . തന്റെ ജീവിതം ലോകത്തോട് പറയാന്‍ ബുദ്ധിമതിയായ ഒരു പെണ്‍കുട്ടി ആവശ്യമാണെന്ന ബോദ്ധ്യമായിരുന്നു ആ വിവാഹത്തിന്റെ പോലും പ്രേരണ . റസൂല്‍ ആയിഷയെ വിവാഹം കഴിച്ചത് അവരുടെ ഒമ്പതാം വയസ്സിലായിരുന്നുവെന്ന് കട്ടായം പറയുന്നവര്‍ , എന്തുകൊണ്ടാണ് 9 വയസ്സുള്ള തങ്ങളുടെ പെണ്‍കുട്ടികളെ പ്രായമായവര്‍ക്ക് കല്ല്യാണം കഴിപ്പിച്ചുകൊടുത്ത് ആ നബിചര്യ പിന്തുടരാത്തത് ? നമ്മുടെ ജീവിതത്തില്‍ നടപ്പിലാക്കാന്‍ നാം ഇഷ്ടപ്പെടാത്ത ഒന്ന് മുഹമ്മദ് നബി തന്റെ ജീവിതത്തില്‍ പ്രയോഗവല്ക്കരിച്ചിരുന്നുവെന്ന് കൊട്ടിഘോഷിച്ച് , എന്തിനാണ് ലോകം കണ്ട മഹാനായ ആ വിപ്ലവനായകനെ അപകീര്‍ത്തിപ്പെടുത്തുന്നത് ? ശൈശവ വിവാഹപ്രശ്നവും പുരോഹിതന്മാര്‍ വ്യാഖ്യാനിച്ച് വഷളാക്കിയതിന്റെ ഫലമാണ് കേരളത്തിലെ മുസ്ലിം സമൂഹം മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യമാക്കപ്പെടുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുള്ളത് . ഇസ്ലാമില്‍ വിശ്വാസപരമായി നിര്‍ബന്ധമല്ലാത്ത വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കാടുകയറി ബഹുഭാര്യത്വതിലേക്കും ശൈശവ വിവാഹത്തിലേക്കും വഴിമാറിപ്പോയി രംഗം വഷളാക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിരിക്കുന്നത് . ഇസ്ലാമിന്റെ യശസ്സ് ഉയര്‍ത്താന്‍ നമുക്കായില്ലെങ്കിലും അതിനെ ഇകഴ്ത്താതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും നാം കാണിക്കണ്ടെ?

ചായക്കട (കാലശ്ശേരിമാഷും ചാനലും )

കാലശ്ശേരിമാഷും ചാനലും 
******************************

ഓട്ക്കാ..അലവ്യെ ഇജ്ജി രാവിലെന്നെ..?


ചായക്കടക്കാരന്‍ കോയന്‍റെ ചോദ്യം


       രാവിലെത്തന്നെ ഒന്ന് പുറത്തിറങ്ങിയത് മ്മടെ ജോര്‍ജ്ജ്അച്ചായന്‍ രണ്ടീസം ഓന്‍റെ  ബടായിക്ക് അവുധി കൊട്ത്തൂന്നു അറിഞ്ഞപ്പോള ..അല്ലങ്കി കുട്ടിയോള് ആ സൈത്താന്‍ പെട്ടി ഓണാക്കിട്ട് ഇള്ള തെറിയൊക്കെ പഠിച്ചും .... ഹാ ..ഇജ്ജൊരു  ചായട്ത്ത കോയ ...


കോയാക്ക ചായ നല്ല സ്റ്റൈലായി ആറ്റികൊണ്ടിരിക്കുന്നതിനിടയില്‍ ചോദിച്ചു.

    അല്ല അലവ്യെ..ഇജ്ജറിഞാ..മ്മടെ പാര്‍ട്ടി...ഞമ്മളെ മാപ്ലാരെ..സമ്മേല്‍നം  നടത്തീത് ...നിസ്ക്കരിക്കാന്‍ ..നിസ്ക്കാരപായീം.നല്ല തരം ബിര്യാനിം ഒക്കാണ്ടായിര്‍നാല...
            ആയീന്..നമ്മളെ പാര്‍ട്ടീല്‍ ബിര്യാണി തിന്നനല്ലാതെ മറ്റേ കാര്യൊക്കെ അറ്യ.. കോയ ...

       അതിപ്പോ ഞമ്മക്കെല്ലേ അറ്യോ...അലവ്യെ..ന്നാ ചായ, കടിക്കാം ബല്ലത്തും മാണന്‍ക്ക്...

     
      മാണ്ട ...ഇജ്ജൊരു നുറുക്ക് ഇങ്ങട്ട് തന്നാള..അത് മതി..,ന്നാലും കോയ ഞമ്മളെ പാര്‍ട്ടീക്ക് എന്താ പറ്റ്യേത്..,നിസ്കരിക്നോരും നോമ്പോല്‍ക്കുനോരും പാര്‍ട്ടിക്ക് മാണ്ടാത്ത കാലണ്ടായീന്നു....
     അതോണ്ടല്ലേ ..അലവ്യെ ഞമ്മള് പള്ള്യുല്ല്യ..പള്ളിക്കൂടോം ഇല്ലാത്തോരായത്......
           ഏതായാലും കോയാ... മാപിളാരെ സമ്മേളനത്തില് ബിര്യെണി പുള്ളും കാല്യായാലും നിസ്ക്കാരപ്പായ നീര്‍ത്തെണ്ടി ബന്നിട്ടില്ലാന്ന പോയോരോക്കെ പര്‍ന്നത് ...
         
     ആയീന് ഞമ്മളെ...സഖാക്കക്ക് തലീല് പുണ്ണാക് അല്ലെ  അലവ്യെ..പണ്ട് ഞമ്മളെ വീ ഏസ് സഖാവ് ഹജ്ജിന്‍റെ ഓപീസ്‌ ഉത്ഘാടനം ചെയ്തപ്പോ പറഞ്ഞത് ഓര്‍ത്ത് ഞമ്മളിപ്പോളും ചിര്‍ച്ചാരുണ്ട്..

   

    അതെന്താ കോയ ..സഖാവ് പറഞ്ഞത് ....?

   ഓഫീസ് ഉല്‍ഘാടനം ചെയ്ത് ഓല് പറഞ്ഞി ..അടുത്ത കൊല്ലം മൊതല് ഇബ്ടത്തന്നെ ഹജ്ജി ചെയ്യാനു  ഞമ്മള് സൗകര്യം ഒണ്ടാക്കുന്നു ....


             ഹ  ഹാ ഹാ .. ആയീന് മൂപ്പര് ഐസ്ക്രീം....ഐസ്ക്രീന്നും പറഞ്ഞി ഒള്ള ബോദ്ധി ഒക്കെയും കളഞീലേ....

    കോയാ...ആ..ബര്ന്നത് ..ഞമ്മളെ കാലശ്ശേരി മാസ്റ്റല്ലേ...
ഹാ... അതേന്നെ..അലവ്യെ..മൂപരിപ്പോ..ഞമ്മളെ കല്യാണ പ്രായ ബിസയം വന്നപ്പോ എപ്പോളും ടീവീല് ഇല്ലെ പണി ..
      മൂപര് ബേറെ ആരെയും തൊള്ള തുറക്കാനയക്കൂലല്ലോ ടീവീ ചര്‍ച്ചലൊന്നും
            നിര്‍ത്തിക്കാളെ മൂപ്പര് ഇബ്ടെത്തി ....
  ഹായ് ..അലവി.....കോയ...ഗുഡ്മോണിംഗ് ....
         കുട്മോനിംഗ്..മാസ്റ്റെ..
  കോയാ..ഒരു സുലൈമാനി എടുത്താ..
   ഇങ്ങലോട്ക്കാ..രാവിലേന്നെ..മാസ്റ്റെ..

ടി വി ക്കാര് ഒരു ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട് അതിന്‍റെ റെകോര്‍ഡിംഗ് ഉണ്ട്.


അപ്പൊ ഇന്നലെ നമ്മെളെ ഇന്ത്യാവിസനില് ഞമ്മളെ മുസ്ലിം സമുദായം പെണ്ണുങ്ങള്‍ക്ക് എതിരാണോ എന്ന ചര്‍ചീല്‍ ഇങ്ങളുണ്ടായിര്നീലെ..


   ഉം ..ഇത് വേറെ ചാനലാ....അലവ്യെ ..


ഇങ്ങള് ഏതു ചാനലീല്‍ പോയാലും ഒരേ വര്‍ത്താനല്ലേ....വേറെ ആരിം പറയാനും സമ്മൈകൂല..

  ഹാ ഹാ ഹാ ...അലവി ...അവരെ പറയാന്‍ വിട്ടാല്‍ നമ്മള് വീട്ടിലിരിക്കേണ്ടി വരും ...

       , ഇതിനിടയില്‍ ക്ലാസ്സ്‌ കഴുകിക്കൊണ്ടിരുന്ന കൊയാക്ക് ഒരു ശംശയം,


അല്ല മാസ്റ്റെ ഇങ്ങള് അതീല് പര്‍ണതു ഓകെ ശേരിയാനോന്നു ഇങ്ങക്ക് തോന്നുണ്ട..?

  അത്...അതുപ്പോ ...അങ്ങിനെ ചോതിച്ചാല്‍ ..ശരിയായിട്ടു ഒന്നും അല്ല കോയ ...നമ്മള് ശരിയുടെ ഭാകത്ത് നിന്നാല്‍ പിന്നെ ചാനല് കാര്‍ക്ക് നമ്മളെ വേണ്ടാതാവും ....
    എന്നാലും എന്‍റെ മാസ്റ്റെ...ഇനിക്കിപ്പോ ഒരു ചൊല്ലാ ഓര്‍മ വേര്‍നത്.
അതെന്താ കോയാ ...
  ചാത്തപ്പന് എന്ത് മഹ്സറ..

            സെലസ്

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍.

ഹജ്ജ് അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ, ദുര്‍വൃത്തിയോ, വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അറിയുന്നതാണ്. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഭൗതികാനുഗ്രങ്ങള്‍ നിങ്ങള്‍ തേടുന്നതില്‍ കുറ്റമൊന്നുമില്ല. അറഫയില്‍ നിന്ന് നിങ്ങള്‍ പുറപ്പെട്ട് കഴിഞ്ഞാല്‍ മശ്അറുല്‍ ഹറാമിനടുത്ത് വെച്ച് നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍.
അവന്‍ നിങ്ങള്‍ക്ക് വഴികാണിച്ച പ്രകാരം നിങ്ങളവനെ ഓര്‍ക്കുവിന്‍. ഇതിന് മുമ്പ് നിങ്ങള്‍ പിഴച്ചവരില്‍പെട്ടവരായിരുന്നാലും. എന്നിട്ട് ആളുകള്‍ എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്ന് തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (അല്‍ബഖറ 197-199)

പരിശുദ്ധ കഅ്ബാലയത്തില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് അല്ലാഹു തന്റെ അടിമകള്‍ക്ക് മേല്‍ നിര്‍ബന്ധമാക്കിയ കാര്യമാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതാണ് അത്. ഇബ്‌റാഹീം പ്രവാചകന്റെ കാലത്തായിരുന്നു ഹജ്ജ് കര്‍മത്തിന്റെ പ്രാരംഭം. അദ്ദേഹമാണ് ഈ ഭവനം പണിപൂര്‍ത്തിയാക്കിയത്. ജനങ്ങളെ പ്രസ്തുത ഭവനത്തിലേക്ക് ക്ഷണിക്കാന്‍ അല്ലാഹു അദ്ദേഹത്തോട് കല്‍പിച്ചു: ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ സ്ഥാനം നാം സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം. യാതൊരു വസ്തുവിനെയും എന്നോട് നീ പങ്ക് ചേര്‍ക്കരുത് എന്നും ത്വവാഫ് ചെയ്യുന്നവര്‍ക്ക് വേണ്ടിയും നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കി വെക്കണം. ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്ന് കൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നു കൊള്ളും. അവര്‍ക്ക് പ്രയോജനകരമായതില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍ക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ച് കൊണ്ട് ബലി കഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. പിന്നെ അവര്‍ തങ്ങളുടെ അഴുക്ക് നീക്കിക്കളയുകയും തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്യട്ടെ. (അല്‍ഹജ്ജ് 26-28)

ഇബ്‌റാഹീം(അ) ഹജ്ജ് വിളംബരം നടത്തുകയും ജനങ്ങള്‍ അതിന് ഉത്തരം നല്‍കുകയുമുണ്ടായി. അവര്‍ സംഘങ്ങളായും ഒറ്റക്കും ആ ഭവനത്തെ ലക്ഷ്യം വെച്ച് യാത്ര തുടങ്ങി. കഠിനമായ ഉഷ്ണത്തില്‍ വെന്തുരുകിയിരുന്ന ആ ഭവനവും, പ്രദേശവും ലോകമുസ്ലിംകളുടെ ഹൃദയങ്ങള്‍ക്കുള്ള അഭയകേന്ദ്രമായി മാറി. ഇബ്‌റാഹീം(അ) പ്രവാചകന്റെ പ്രാര്‍ത്ഥനക്കുള്ള ഉത്തരമായിരുന്നു അത്: 'ഞങ്ങളുടെ രക്ഷിതാവെ, എന്റെ സന്തതികളില്‍ നിന്ന് കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍ നിന്റെ പവിത്രമായ ഭവനത്തിന്റെ അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവെ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനകളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്ന് വരാം' (ഇബ്‌റാഹീം 37)

അന്ന് മുതല്‍ ജനങ്ങള്‍ ഹൃദയങ്ങള്‍ ആഗ്രഹിച്ച, ആശിച്ച സ്ഥാനമായി മാറി പരിശുദ്ധ കഅ്ബാലയം. എന്ന് മാത്രമല്ല, ലോകമുസ്ലിംകളുടെ സംഗമകേന്ദ്രമായി മാറി  അതിന്റെ തിരുമുറ്റം. നന്മകല്‍ പ്രസരിക്കുന്ന, അനുഗ്രഹീത ഭവനമായി അല്ലാഹു അതിനെ എടുത്തുയര്‍ത്തി. ഇബ്‌റാഹീം(അ) കാണിച്ച് കൊടുത്ത മാതൃകയില്‍ വര്‍ഷങ്ങളോളം ഹജ്ജ് നിര്‍വഹിക്കപ്പെട്ടു. പിന്നീട് കാലാന്തരത്തില്‍ അവ സല്‍പന്ഥാവില്‍ നിന്ന് വ്യതിചലിക്കുകയും ശേഷം പ്രവാചകന്‍ മുഹമ്മദ്(സ) അവയെ ഇസ്ലാമിക രീതിയില്‍ തന്നെ പുനര്‍പ്രതിഷ്ഠിക്കുകയും ചെയ്തു. 

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വ്യക്തമാക്കുന്നത് പോലെ കഴിവും ശേഷിയുമുള്ളവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമാണ്. അത് നിര്‍ബന്ധമായാല്‍ പിന്നെ പിന്തിക്കാന്‍ പാടുള്ളതല്ല എന്നതാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം. അല്ലാഹുവിനെ ഭയപ്പെടുന്ന, അവനെ കണ്ട് മുട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഒരു വിശ്വാസി കഴിവുണ്ടായിരിക്കെ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുകയോ, കാരണമില്ലാതെ പിന്തിക്കുകയോ ഇല്ല. അല്ലാഹുവിന്റെ കോപം വിശ്വാസി ഒരിക്കലും ആഗ്രഹിക്കുകയില്ലല്ലോ. 

ഭാവിയില്‍ എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് ഒരു മനുഷ്യനും അറിയില്ല. അല്ലാഹുവിനോടുള്ളള ബാധ്യത പൂര്‍ത്തീകരിക്കാത്ത പക്ഷം ഭാവിയില്‍ അത് നിര്‍വഹിക്കാന്‍ കഴിയുമെന്ന് അവന് ഉറപ്പുമില്ല. സാമ്പത്തികമായോ, ശാരീരികമായോ, മറ്റ് ഏതെങ്കില്‍ തരത്തിലോ അവന് മുന്നില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടേക്കാം. അതിനാലാണ് ഹജ്ജ് നിര്‍വഹിക്കുന്നതില്‍ ധൃതി കാണിക്കണമെന്ന് തിരുമേനി(സ) വ്യമാക്കിയത്. 
ഇസ്ലാമിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണ് ഹജ്ജ്. ജിബ്‌രീലിന് മുന്നില്‍ അനുചരന്മാര്‍ക്കിടയില്‍ വെച്ച് ഇസ്ലാമിനെ വിശദീകരിക്കവെ പ്രത്യേകം എടുത്ത് പറഞ്ഞ കാര്യമാണ് അത്. അല്ലാഹുവിന്റെ അടുത്ത് ഏറ്റവും ശ്രേഷ്ഠകരമായ കര്‍മമാണ് ഹജ്ജെന്ന് തിരുമേനി(സ)യില്‍ നിന്ന് മറ്റൊരു റിപ്പോര്‍ട്ട് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു ശ്രേഷ്ഠമാക്കിയ, അല്ലാഹുവിന് പ്രിയപ്പെട്ട കര്‍മങ്ങള്‍ ചെയ്യുവാനാണ് വിശ്വാസി ആഗ്രഹിക്കുക. അതിനാല്‍ ഹജ്ജ് കര്‍മത്തെ മാറ്റി വെച്ച് എന്ത് ശ്രേഷ്ഠതയാണ് നാം നേടാന്‍ ശ്രമിക്കുന്നത്?
ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ അതിനുള്ള അവസരമൊരുക്കുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേണ്ടതാണ്. എന്നാല്‍ മാത്രമെ ആ മഹത്തായ കര്‍മത്തിന്റെ പ്രതിഫലം നേടാന്‍ വിശ്വാസിക്ക് സാധിക്കുകയുള്ളൂ. തിരുമേനി(സ)യില്‍ നിന്ന് ഇബ്‌നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്: നിങ്ങള്‍ ഹജ്ജും ഉംറയും തുടര്‍ത്തുക. അവ രണ്ടും ദാരിദ്ര്യത്തെയും, പാപങ്ങളെയും അകറ്റുന്നു. കൊല്ലന്റെ ഉല ഇരുമ്പിന്റെ മാലിന്യങ്ങളെ കളയുന്നത് പോലെ. 
ഈ മഹത്തായ കര്‍മം വിശ്വാസിയില്‍ ചെലുത്തുന്ന സ്വാധീനത്തെയാണ് തിരുമേനി(സ) വ്യക്തമാക്കിയത്. ഒരു വിശ്വാസിയുടെ ഇഹ-പര ലോകങ്ങളില്‍ വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ് അവ. 
പുണ്യകരമായ ഹജ്ജിന് ഏറ്റവും കുറഞ്ഞ പ്രതിഫലം സ്വര്‍ഗമാണെന്ന് തിരുദൂതര്‍(സ) പറയുന്നു. സ്വര്‍ഗത്തേക്കാള്‍ മഹത്തരമായ മറ്റെന്തുണ്ട്? സ്വര്‍ഗത്തേക്കാള്‍ വലിയ എന്ത് സമ്മാനമാണ് വിശ്വാസി ആഗ്രഹിക്കുന്നത്?
അല്ലാഹുവിന്റെ അടുത്ത് ആദരിക്കപ്പെടുന്ന വിഭാഗമാണ് ഹജ്ജിന് വേണ്ടി പുറപ്പെടുന്ന വിശ്വാസികള്‍ എന്നത് മതി അവര്‍ക്ക് പ്രതാപവും മഹത്വവും ലഭിക്കാന്‍. റസൂല്‍(സ) അരുള്‍ ചെയ്യുന്നു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതുന്നവനും, ഉംറക്ക് വേണ്ടി പുറപ്പെട്ടവരും അല്ലാഹുവിന്റെ പ്രതിനിധി സംഘങ്ങളാണ്. അല്ലാഹു അവരെ വിളിക്കുകയും അവര്‍ ഉത്തരം നല്‍കുകയും ചെയ്തു. അതിനാല്‍ അവര്‍ അവരോട് ചോദിക്കുന്നതെന്തും അവന്‍ അവര്‍ക്ക് നല്‍കുന്നതാണ്. 

ആ പരിശുദ്ധമായ മന്ദിരത്തിലേക്ക് കറകളഞ്ഞ ഹൃദയവും അനുവദനീയ മാര്‍ഗത്തില്‍ സമ്പാദിച്ച ധനവുമായി പുറപ്പെടുകയും ഹജ്ജ് നിര്‍വഹിക്കുകയും അല്ലാഹുവിലേക്ക് പശ്ചാതപിക്കുകയും, അവന്റെ മുന്നില്‍ ഇരക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു എങ്ങനെ പൊറുത്ത് കൊടുക്കാതിരിക്കും?  അതല്ല, അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഇറങ്ങിത്തിരിച്ച വിശ്വാസി ഹജ്ജിനിടയില്‍ മരണപ്പെടുന്നുവെങ്കില്‍ അത് അല്ലാഹു നല്‍കുന്ന മഹത്തായ ആദരവ് കൂടിയാണ്. വിശ്വാസി എങ്ങനെയാണോ മരിച്ചത് അത് പോലെയാണ് പുനര്‍ജീവിക്കപ്പെടുക. ഇഹ്‌റാം കെട്ടി, തല്‍ബിയത്ത് ചൊല്ലി അന്ത്യനാളില്‍ എഴുന്നേല്‍പിക്കപ്പെടുകയെന്നതിനേക്കാള്‍ ഉന്നതമായ സൗഭാഗ്യം മറ്റെന്തുണ്ട്? ഹജ്ജിനിടയില്‍ മരണപ്പെട്ട വ്യക്തിയെക്കുറിച്ച് തിരുമേനി(സ) പറഞ്ഞു (വെള്ളവും താളിയുമുപയോഗിച്ച് നിങ്ങളയാളെ കുളിപ്പിക്കുകയും, ആ രണ്ട് വസ്ത്രത്തില്‍ കഫന്‍ ചെയ്യുകയും ചെയ്യുക. അദ്ദേഹത്തിന് സുഗന്ധം പൂശുകയോ, തല മറക്കുകയോ ചെയ്യരുത്. അദ്ദേഹം അന്ത്യനാളില്‍ തല്‍ബിയത്ത് ചൊല്ലുന്നവനായി എഴുന്നേല്‍പിക്കപ്പെടുന്നതാണ്). 

അബ്ദുല്‍ അസീസ് ബിന്‍ ത്വാഹിര്‍ ബിന്‍ ഗൈസ്

വിവാഹധൂര്‍ത്തും ആഡംബരങ്ങളും

ശ്രീ കുട്ടന്‍
വിവാഹധൂര്‍ത്തും ആഡംബരങ്ങളും നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ഓരോ ദിവസവും വിവാഹരീതികളില്‍ വന്‍ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാശുള്ളവന്‍ അവനിഷ്ടമായ രീതിയില്‍ വിവാഹം നടത്തട്ടെ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. പൊതുവേ നാം എപ്പോഴും തൊട്ടടുത്തവീട്ടിലെ നിലവാരത്തിനോട് മത്സരിക്കുവാന്‍ വ്യഗ്രതയുള്ളവനാണ്. അയല്‍പക്കത്തുള്ളവന്‍ മൂന്നു കൂട്ടം പായസം ഉള്‍പ്പെടെ സദ്യയൊരുക്കിയെങ്കില്‍ തന്റെ മകളുടേതിനു അഞ്ച് കൂട്ടം വേണം എന്ന്‍ വാശിപിടിക്കുന്ന മനസ്ഥിതി. കല്യാണം എന്നത് ഇത്രമാത്രം ചിലവേറിയതായിതീര്‍ന്നതിന്റെ പ്രധാനകാരണവും ഈ മനസ്ഥിതി തന്നെ. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന അര്‍ത്ഥമില്ലാത്ത വിചാരത്താല്‍ നീറിപ്പുകയുന്ന രക്ഷിതാക്കള്‍ കഴിവില്ലെങ്കിലും കടം വാങ്ങിയും മറ്റും ആര്‍ഭാടത്തിനു കുറവില്ലാതെ കല്യാണമങ്ങ് കൊഴുപ്പിക്കും. വിളിച്ചുകൂട്ടിയവര്‍ വന്ന്‍ സകലതും തിന്നും കണ്ടും കുറ്റം പറഞ്ഞേച്ചങ്ങ് പോകുകയും ചെയ്യും. എല്ലാം കഴിഞ്ഞ് കണ്ണ്‍ തള്ളിപ്പിക്കുന്ന ബാധ്യതക്കണക്കിനുമുന്നില്‍ പകച്ചിരിക്കുകയും ചിലപ്പോള്‍ ജീവിതം തന്നെ നരകതുല്യമായി മാറുകയും ചെയ്യും. വിവാഹമെന്നത് രണ്ട് പേരെ മാത്രം ബാധിക്കുന്ന ഒരു സ്വകാര്യചടങ്ങാവുകയും എന്നാല്‍ അതിനെ രണ്ടായിരം പേരുമായി ബന്ധപ്പെടുത്തി ബാധ്യതക്കൂമ്പാരമാക്കുകയും ചെയ്യുന്നതിനു സാമ്പത്തികസ്ഥിതി കുറഞ്ഞകുടുംബങ്ങളിലെ കുടുംബനാഥന്മാര്‍ നിര്‍ബന്ധിതരായിപോകുകയുമാണ്. വിവാഹം ഒരാഘോഷമെന്നതിലുപരി രണ്ട് പേരുടെ ജീവിതചേര്‍ച്ചയുടെ തുടക്കദിനം എന്ന ഒരു ചടങ്ങായി മാത്രം കാണപ്പെടുന്ന നാളുകള്‍ ഉണ്ടാകട്ടേ. സ്ത്രീധനം എന്ന ദുരാചാരവും തുലയട്ടേ...

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഇസ്ലാം സ്ത്രീ വിരുദ്ധം

ഇസ്ലാം സ്ത്രീ വിരുദ്ധം മാത്രമല്ല സാമൂഹിക വിരുദ്ധം തന്നെയാണ് ചാനല്‍ റേറ്റ് താഴേക്ക്‌ പോരുമ്പോള്‍ ...
മാതാവിന്‍റെ കാലടിക്കീഴിലാണ് സ്വര്‍ഗം എന്ന് പറയുന്നത് സ്ത്രീ വിരുദ്ധം
         മദ്യത്തിനെതിരെ പറയുമ്പോള്‍ ഇസ്ലാം പാവപ്പെട്ട കുടിയന്‍ വിരുദ്ധമാണ്, പതിനാറു വയസ്സിലെ വിവാഹത്തിനു മുന്‍പുള്ള ലൈംഗിക ബന്ധത്തിന് എതിരെ നില്‍ക്കുമ്പോള്‍ അത് ബാല വേശ്യ വിരുദ്ധമാണ് ,താഴ്ന്ന ജാതിക്കാരനെ തോളോട് ചേര്‍ത്തു നിര്‍ത്തുമ്പോള്‍ അത് മേല്‍ജാതി വിരുദ്ധമാണ് ,പെണ്ണായി പിറന്നത് കൊണ്ട് കുഴിച്ചുമൂടപ്പെട്ടിരുന്ന കാലത്തെ അമര്‍ച്ച ചെയ്തു പെണ്ണിന് തുല്യമായ നീതി നടപ്പാക്കിയ ഇസ്ലാം പെണ്‍കുട്ടിക്ക് മണ്ണിനടിയില്‍ കിടന്നുറങ്ങാനുള്ള അവകാശത്തെ ഇല്ലാതാക്കി ,അതുകൊണ്ട് ഇസ്ലാം സ്ത്രീ വിരുദ്ധമാണ് ,സ്ത്രീക്ക് അല്പ്പവസ്ത്ര ധാരിണിയായി ഒരു പ്രദര്‍ശന വസ്തു ആയി നിര്‍ത്തുന്നതിനെ എതിര്‍ക്കുമ്പോള്‍ സ്ത്രീ വിരുദ്ധമാണ് ,പലിശരഹിത ബാങ്ക് വേണ്ടി വാദിക്കുമ്പോള്‍ സാമൂഹിക വിരുദ്ധമാണ് , കള്ള രോധിക്കണം എന്ന് പറയുമ്പോള്‍ അത് ഈഴവ വിരുദ്ധമാണ്...ഇനിയുമുണ്ട് ഒരുപാട് വിരുദ്ധത ...ഏതായാലും ചാനലുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇസ്ലാമില്‍ ഒരു പാട് വിരുദ്ധതയുണ്ട്...ചര്‍ച്ചയ്ക്ക നമ്മുടെ സുരേന്ദ്രനെ കൂടി വിളിച്ചാലെ പൂര്‍ണ്ണമാവു...ഈ ഇസ്ലാമില്ലങ്കില്‍ ചാനലുകള്‍ എന്നോ അടച്ചു പൂട്ടിയേനെ അത് കൊണ്ട് ഇസ്ലാം ചാനല്‍ വിരുദ്ധമാവില്ല ...ല്ലോ.?
--------------------------------------------------------------------------------
സത്യസാക്ഷ്യവിളംബരം
എന്തായാലും ഒരിക്കല്‍ ശൈഖ് ഖാലിദ് യാസീന്റെ  'ജീവിതലക്ഷ്യം' എന്ന പ്രഭാഷണം കേട്ടുകൊണ്ടിരിക്കെ  അതിലെ ഒരു പ്രസ്താവന എന്നെ കൊളുത്തിവലിച്ചു.'നിങ്ങള്‍ക്കെന്തുകൊണ്ട് ഇസ്‌ലാമിലേക്ക് കടന്നുവന്നുകൂടാ? ദൈവം ഏകനാണെന്നും മുഹമ്മദ്(സ) അവന്റെ ദൂതനാണെന്നും അംഗീകരിച്ചുകൂടാ..!? നിങ്ങള്‍ മര്‍ക്കടമുഷ്ടിക്കാരനാണോ?'
ഇതുകേട്ടതോടെ എന്റെ പിടിവാശി ഉപേക്ഷിക്കണമെന്നെനിക്കുതോന്നി. ആ നിമിഷംതന്നെ ഞാന്‍ ശഹാദത്തുകലിമചൊല്ലി. എനിക്കതുചൊല്ലാന്‍ കഴിഞ്ഞു എന്നതില്‍ അത്ഭുതം തോന്നുന്നു. എന്റെ ഭര്‍ത്താവായിരുന്നു  അതിന് സാക്ഷ്യം വഹിച്ച ആദ്യവ്യക്തി. തുടര്‍ന്ന് ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചുകൊണ്ടേയിരുന്നു. വിജ്ഞാനസമ്പാദനം തൊട്ടില്‍ മുതല്‍ ചുടലവരെ എന്നാണല്ലോ. ഇസ്‌ലാം സ്വീകരണത്തിന്റെ ഏതാനുംദിവസങ്ങള്‍ക്കുശേഷം അബ്ദുല്‍ മലിക് ലെ ബ്ലാന്‍കിന്റെ 'ബൈബിള്‍ എന്നെ ഇസ്‌ലാമിലേക്കുനയിച്ചു ' എന്ന പുസ്തകം വായിക്കാനിടയായി. ദൈവത്തെക്കുറിച്ച സങ്കല്‍പനത്തില്‍ എനിക്കൊട്ടേറെ പ്രചോദനമേകുകയുണ്ടായി ഈ പുസ്തകം. യേശു ദൈവത്തിന്റെ പ്രവാചകന്‍ മാത്രമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.'ഗിഫ്റ്റ് ഓഫ് മുഹമ്മദ് 'എന്ന പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ഹദീസുകള്‍ പ്രതിപാദിക്കുന്ന  മറ്റൊരു പുസ്തകവും വായിച്ചു. മുഹമ്മദ് നബിയെക്കുറിച്ച്  അറിയുന്നത് അന്നായിരുന്നു. ദൈവം പറഞ്ഞിട്ടുണ്ടല്ലോ, 'നീ എന്നിലേക്ക് നടന്നാല്‍ ഞാന്‍ നിന്നിലേക്ക് ഓടിയെത്തു'മെന്ന്(ബുഖാരി). അതോര്‍ത്ത് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട് പലപ്പോഴും.

ഹിജാബ്
ഞാന്‍ ഹിജാബ് അണിയാന്‍ തീരുമാനിച്ചു. കഴിഞ്ഞ മുപ്പതുവര്‍ഷമായി തികച്ചും അമാന്യമായ രീതിയില്‍ വസ്ത്രംധരിച്ചുനടന്ന എന്നെ സംബന്ധിച്ചിടത്തോളം അത്രയെളുപ്പമായിരുന്നില്ല അത്. എന്നെ അറിയുന്നവരൊക്കെ 'സൗന്ദര്യം വെളിപെടുത്തുന്ന' എന്റെ വസ്ത്രങ്ങളെ പരിചയമുള്ളവരായിരിക്കും. അതിനാല്‍ ഹിജാബ് ധരിച്ച എന്നെക്കാണുമ്പോള്‍ പരിചയക്കാര്‍ എന്തുവിചാരിക്കുമെന്ന ചിന്ത മനസ്സിലേക്ക് കടന്നുവന്നു.  അപ്പോള്‍ മനസ്സാക്ഷി തിരിച്ചൊരു ചോദ്യം എന്റെമുമ്പിലിട്ടു:'ആളുകളെയാണോ ദൈവത്തെയാണോ കൂടുതല്‍ മാനിക്കുന്നത് ?' ഉത്തരം പൊടുന്നനെയുണ്ടായി. 'ഞാന്‍ ചോദിച്ചതും അല്ലാത്തതുമായ ഒട്ടേറെ സംഗതികള്‍ എനിക്കുസമ്മാനിച്ച ദൈവമല്ലാതെ മറ്റാരെയാണ് ഞാന്‍ മാനിക്കുക?' അങ്ങനെ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ഹിജാബ് ഞാന്‍ ധരിക്കാന്‍ തുടങ്ങി.

ഹജ്ജ് തീര്‍ഥാടനം
ഇസ്‌ലാമാശേഷത്തിന്റെ ഏതാനും മാസങ്ങള്‍ക്കുശേഷം ദൈവം എനിക്ക് വീണ്ടും അനുഗ്രഹം ചൊരിഞ്ഞു. ഹജ്ജിലൂടെ മക്ക സന്ദര്‍ശിക്കാനുള്ള അവസരം എനിക്കേകി. ഇത് ഇസ്‌ലാമിലുള്ള എന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ ഒട്ടേറെ സഹായിച്ചു. മക്കാപുണ്യഭൂമി ഞാന്‍ ശരിയായ പാതയിലാണെന്ന് എന്നെ ബോധ്യപ്പെടുത്തി. കഅ്ബയില്‍ ആദ്യമായി കാലെടുത്തുവെച്ചപ്പോള്‍ എന്റെ കണ്ണില്‍നിന്ന് നീര്‍മണിമുത്തുകള്‍ ഉതിര്‍ന്നുവീഴുകയായിരുന്നു. എന്റെയും എന്റെ ചുറ്റുമുള്ളവരുടെയും മനസ്സുകളിലെ സമാധാനമെന്തെന്ന് അപ്പോള്‍ ഞാനറിഞ്ഞു.
 ഇസ്‌ലാമാശ്ലേഷത്തിനുശേഷം
 മുസ് ലിമായതിനുശേഷം എന്റെ ജീവിതം എന്തിനുള്ളതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദൈവം സദാ എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ഞാനുള്‍ക്കൊണ്ടു. ഇഹപരലോകങ്ങളിലെ ജീവിതവിജയം എന്റെ ലക്ഷ്യമായപ്പോള്‍ മനസ്സ് സമാധാനം കൈവരിച്ചു. സ്വര്‍ഗത്തില്‍ മഹോന്നതമായ ഇടം പിടിക്കണമെന്നാണെന്റെ ആഗ്രഹം. ഇന്‍ശാ അല്ലാഹ്! ഈ ദിനംവരേക്കും ഞാന്‍ ഇസ്‌ലാമിനെ കൂടുതല്‍ കൂടുതല്‍ പഠിക്കുകയും സത്കര്‍മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയുമാണ്.

വീട്ടുകാരുടെ പ്രതികരണം
ഞാന്‍ മുസ്‌ലിമായതറിഞ്ഞ് എന്റെ അമ്മ ഞെട്ടിത്തെറിച്ചില്ല.എന്നെ ആട്ടിയകറ്റിയില്ല. പക്ഷേ യേശുവിനെയും കന്യാമര്‍യത്തെയും കുരിശിനെയും സംബന്ധിച്ച അവരുടെ കാഴ്ചപ്പാടുകള്‍ കീഴ്‌മേല്‍ മറിഞ്ഞു. അവയ്ക്ക് നല്‍കിയിരുന്ന ദിവ്യത്വം ഉപേക്ഷിച്ചു. അവര്‍ ഇതുവരെ സത്യസാക്ഷ്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തീര്‍ച്ചയായും കരുണാമയനായ ദൈവം ഹൃദയത്തില്‍ സന്‍മാര്‍ഗത്തിന്റെ തിരികൊളുത്തുമെന്നുതന്നെയാണ് പ്രതീക്ഷ. എന്റെ ഒട്ടേറെ സുഹൃത്തുക്കള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച സന്ദേശം പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞു എന്നതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്, അല്‍ഹംദുലില്ലാഹ്! അവരില്‍ ചിലര്‍ പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയുമുണ്ടായി.

--------------------------------------------------------------------------------------------
അമ്മേ, ഞാന്‍ മുസ് ലിമാണ്' ഈ വാക്കുകള്‍ നിങ്ങളുടെ അധരങ്ങളില്‍നിന്ന് ഉതിര്‍ന്നുവീണു.
നിങ്ങള്‍ അമ്മയുടെ മുഖത്തേക്ക് കണ്ണിമവെട്ടാതെ നോക്കി. മത്സരത്തിനെന്നോണം നിങ്ങളുടെയും അമ്മയുടെയും നെഞ്ചുയര്‍ന്നുതാഴുന്നത് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കാരണം അമ്മയെ ഭീതിപ്പെടുത്തുന്ന വര്‍ത്തമാനമാണ് നിങ്ങള്‍ പറഞ്ഞത്. സ്വന്തം പെറ്റമ്മയുടെ പ്രതികരണത്തെയോര്‍ത്താണല്ലോ നിങ്ങളുടെ ഹൃദയത്തില്‍നിന്ന് പടഹധ്വനി ഉയര്‍ന്നത്. കാരണം നിങ്ങള്‍ ലോകത്തെ ഏറ്റവും പ്രബലമായ ആദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന് അമ്മയോട് പറയുന്നത് തികച്ചും അപ്രതീക്ഷിതമായാണല്ലോ.
ഞാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മുസ്‌ലിംരാജ്യങ്ങളില്‍ കറങ്ങിനടക്കുകയാണെന്ന് എന്റെ അമ്മയ്ക്കറിയാമായിരുന്നു. എന്നിട്ടും എന്റെ ഇസ് ലാം സ്വീകരണവാര്‍ത്ത അമ്മയ്ക്ക് കടുത്ത ആഘാതമാണേല്‍പിച്ചത്. ജാക് ഡാനിയേല്‍ (വിസ്‌കി)കുടിക്കുന്ന, മാറ് കാണിച്ചുനടക്കുന്ന, നാക്കുകാരിയായ, മൂത്തമകള്‍  കര്‍ക്കശമതനിയമങ്ങളടങ്ങിയ ഇസ് ലാമിനെ പുല്‍കുമെന്ന് സ്വപ്‌നേപി വിചാരിച്ചിരുന്നില്ല.

  ---------------------------------------------------
(പാകിസ്താന്‍ ടെലിവിഷനില്‍ ഷോ ബിസിനസ് താരമായിരുന്നു സാറാ ചൗധരി.  അടുത്ത കാലത്ത്  ഇസ്‌ലാമിലേക്ക് തിരികെയെത്തിയതിനെത്തുടര്‍ന്നാണ് അവര്‍ അഭിനയവും  മോഡലിങും ഉപേക്ഷിച്ചത്.  ഏതാനും മാസങ്ങള്‍ക്കുമുമ്പ് സംഗീതജ്ഞനായിരുന്ന ശീറാസ് ഉപ്പല്‍  സംഗീതം  ഉപേക്ഷിച്ച്  ഇസ് ലാമിലേക്ക് തിരിഞ്ഞുനടന്നിരുന്നു. സാറാ ചൗധരിയുമായി  മുസ്‌ലിംമാറ്റേഴ്‌സ്  പ്രതിനിധി സദഫ് ഫാറൂഖി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍)

സദഫ്: താങ്കളെങ്ങനെയാണ് പാകിസ്താന്‍ ഷോ ബിസിനസ്(മോഡലിങ്) പരിപാടിയില്‍ എത്തിപ്പെട്ടതെന്ന് വിശദീകരിക്കാമോ?
സാറാ: എനിക്ക് പതിനാലുവയസ്സുള്ളപ്പോള്‍ 2001 ലാണ് ഞാന്‍ ആ മേഖലയിലേക്ക് കാലെടുത്തുവെക്കുന്നത്. എന്റെ പിതാവിന്റെ സുഹൃത്താണ് അതിന് അവസരമൊരുക്കിയത്. എന്റെ കുടുംബം സാമ്പത്തികപ്രയാസത്തിലായിരുന്നതുകൊണ്ടും ഷോ ബിസിനസ് എനിക്കിഷ്ടമായിരുന്നതുകൊണ്ടും ഞാനതില്‍ സജീവമായി. പൈസ സമ്പാദിച്ച് എന്റെ കുടുംബത്തിന് താങ്ങുംതണലുമാകുന്ന  ആണ്‍കുട്ടിയാകാന്‍ ഞാന്‍  ആഗ്രഹിച്ചു.
സദഫ്: വളരെ വിജയകരമായിത്തീര്‍ന്ന ഈ മോഡലിങ്-അഭിനയ സംരംഭം നിങ്ങള്‍ക്ക് പ്രശസ്തിനേടിത്തരുകയുണ്ടായല്ലോ. ആ ഘട്ടത്തില്‍നിങ്ങള്‍ക്കെന്തുതോന്നി?
സാറാ: ഒട്ടും മോശമായിരുന്നില്ല കാര്യങ്ങള്‍. ഞാനെന്റെ പരിപാടികളുടെ തിരക്കുകളില്‍ മുഴുകി. പൊതുവേദികളിലൊന്നും പങ്കെടുക്കേണ്ടതായ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ചില അവാര്‍ഡ് ചടങ്ങുകള്‍ക്ക് പങ്കെടുക്കും അത്രമാത്രം. എന്റെ ജോലിയായിട്ടാണ് ഞാന്‍ ഷോ ബിസിനസിനെ കണ്ടത്. മണിക്കൂറുകളോളം ഞാന്‍ അതിനായി പണിയെടുത്തു. ചില നല്ല വ്യക്തിത്വങ്ങളെ  കണ്ടുമുട്ടിയത് അതിനിടക്കാണ്. അവരില്‍ ചിലരുമായി ഇപ്പോഴും സൗഹൃദങ്ങളുണ്ട്. നല്ലസമയവും ചീത്തസമയവും അക്കാലത്തുണ്ടായിരുന്നു. കൊടുംവേനല്‍ക്കാലത്ത് പവര്‍കട്ടിന്റെ സമയത്ത് എ സിയൊന്നുമില്ലാതെ ശരീരമാസകലം വിയര്‍പ്പില്‍ കുളിച്ചിരിക്കുന്ന അവസ്ഥയില്‍ പോലും കഠിനാധ്വാനം ചെയ്യേണ്ടിവന്നിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നുദിവസം ഉറങ്ങുകപോലും ചെയ്യാതെ ജോലിചെയ്തവളാണ് ഞാന്‍. പലരീതിയിലുള്ള അപവാദങ്ങളും പാരവെയ്പുകളും ആക്ഷേപങ്ങളും ഒട്ടേറെ സഹിച്ചു. പ്രശസ്തയായതുകൊണ്ട് പലപ്പോഴും അത് ഗുണംചെയ്തിരുന്നെങ്കിലും ഒട്ടേറെ പ്രയാസങ്ങളും അതുകൊണ്ടുണ്ടായി. സത്യം പറഞ്ഞാല്‍ എനിക്ക് സ്വകാര്യജീവിതമുണ്ടായിരുന്നില്ല. എന്റെ ബന്ധുമിത്രാദികളുടെ കുടുംബപരിപാടികളിലൊന്നും പങ്കെടുക്കാന്‍ എനിക്കു കഴിയാതായി . ഞാന്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന എന്റെ ബന്ധുക്കളുമായുള്ള അടുപ്പം നഷ്ടപ്പെടാന്‍ അതിടയാക്കി.
സദഫ്: സാധാരണയായി ഏതുപെണ്‍കുട്ടിയും കൊതിക്കുന്ന ഒന്നാണ് മോഡലിങും മിനിസ്‌ക്രീന്‍ താരത്തിളക്കവും. അത്തരത്തിലുള്ള ജീവിതം സമ്മാനിക്കുന്ന പ്രശസ്തിയും തിളക്കവും യഥാര്‍ഥജീവിതത്തില്‍ സന്തോഷംനല്‍കിയിരുന്നുവോ?

സാറാ:  ഒരിക്കലുമില്ല. നിങ്ങള്‍ക്കറിയാമല്ലോ, ഒരുപാട് നാടക-സിനിമാതിരക്കഥാകൃത്തുക്കളുടെ  പ്രമേയങ്ങളധികവും പ്രശസ്തിയാഗ്രഹിക്കുന്ന നായികമാരെയും അവരുടെ മയക്കുമരുന്നുപയോഗത്തെയും അവസാനം അവര്‍ ആത്മഹത്യചെയ്യുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റെയും ദുരന്തപര്യവസാനം ചിത്രീകരിക്കുന്ന തരത്തിലുള്ളതാണ്്.  യാഥാര്‍ഥ്യലോകത്തുനിന്നാണ് അവര്‍ അത്തരം ആവിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. വളരെ ശോകമൂകമായ ഘനാന്ധകാരമാണ് അവരുടെ പര്യവസാനം. ശരിയാണ് ഷോ ബിസിനസ് നമുക്ക് പൈസ നേടിത്തരുന്നുണ്ട്. പക്ഷേ അത്യന്തം അപകടകരമായ ഇരുണ്ടവശം കൂടിയുണ്ട് അതിന്. മോഡലിങ് രംഗത്തും മറ്റും വിഹരിക്കുന്ന ആളുകള്‍ ഒട്ടേറെ ത്യാഗം സഹിച്ചാണ് ആ മേഖലയില്‍ തുടരുന്നത്. അത്തരക്കാരില്‍ ശാരീരിക-മാനസികസമ്മര്‍ദങ്ങള്‍, ഉറക്കമില്ലായ്മ, മൈഗ്രെയ്ന്‍, പുറംവേദന, വിഷാദം തുടങ്ങി കടുത്ത വിഷമതകള്‍ കണ്ടുവരുന്നു. ഇതിനെല്ലാം പുറമേ, നമ്മുടെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്നുവെന്ന തിക്തയാഥാര്‍ഥ്യവുമുണ്ട്. നിങ്ങളൊന്ന് കൂര്‍ക്കംവലിച്ചാല്‍ അത് പോലും പത്രവാര്‍ത്തയാകുന്നു.

സദഫ്: ഷോ ബിസിനസ് രംഗം ഉപേക്ഷിക്കാനിടയായ സാഹചര്യം എന്തായിരുന്നു?

സാറാ : ഒരു യാഥാസ്ഥിതികമുസ്‌ലിംകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അഞ്ചുനേരം നമസ്‌കരിക്കുന്ന, നബിദിനം ആഘോഷിക്കുന്ന, ചെറുതെങ്കിലും ദാനധര്‍മങ്ങള്‍ ചെയ്യുന്ന ഒരു കുടുംബം.  പക്ഷേ, എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി. അതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് നബിചരിത്രം വായന തുടങ്ങി. നബി പത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കളെന്ന വിശേഷണത്തിനര്‍ഹമായതും അവരുടെ ജീവിതവിശുദ്ധിയും  വായിച്ചപ്പോള്‍ എന്റെ അധഃപതനത്തിന്റെ ആഴമെനിക്ക് മനസ്സിലായി. ഞാന്‍ എന്റെ പതിതാവസ്ഥയോര്‍ത്ത് ദുഃഖിച്ചു. അതോടെ  മോഡലിങും അഭിനയവും നിര്‍ത്താന്‍ തീരുമാനമെടുത്തു. അതത്ര എളുപ്പമായിരുന്നില്ല. ആളുകള്‍ എനിക്ക് വട്ടാണെന്നുപറഞ്ഞു. ഞാന്‍ അധികം വൈകാതെ സ്വബോധം വീണ്ടെടുത്തുകൊള്ളുമെന്ന് അവര്‍ ആശ്വാസം കൊണ്ടു. അതിനെ അതിജയിക്കാനാവശ്യമായ ഈമാനികസ്ഥൈര്യം അല്ലാഹു എനിക്ക് നല്‍കിയതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു.അല്‍ ഹംദുലില്ലാഹ്!

എന്റെ അത്തരം പഠനങ്ങള്‍ക്കിടയിലാണ് ഹിജാബ് അന്തസ്സിന്റെയും മാന്യതയുടെയും വേഷമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. ആളുകള്‍ മുഖം മറച്ചതുകണ്ടിട്ട് അവരെ വിലയിരുത്തരുത്. അവരുമായി സംസാരിക്കുകയും അവരെ അടുത്തറിയുകയും വേണം. ആളുകളെ കാണാതെ അവരുമായി സംസാരിക്കാതെ പടിഞ്ഞാറന്‍കണ്ണടയിലൂടെ ഇസ്‌ലാമിന്റെ നന്‍മയിലധിഷ്ഠിതമായ കല്‍പനകളെ വിലയിരുത്തരുത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

സദഫ്: മോഡലിങ് ഉപേക്ഷിച്ച് പര്‍ദ ധരിക്കാന്‍  തീരുമാനിച്ചപ്പോള്‍ വീട്ടുകാരുടെ പ്രതികരണമെന്തായിരുന്നു ?

സാറാ: തുടക്കത്തില്‍ അവര്‍ അതിനെ എതിര്‍ത്തു. ചില അനുഷ്ഠാനങ്ങളില്‍മാത്രം പരിമിതമായിരുന്നു അവരുടെ ദീനി പരിജ്ഞാനം. ഖുര്‍ആന്‍ എന്തുപറയുന്നുവെന്നത് അവര്‍ക്ക് അജ്ഞാതമായിരുന്നു. എല്ലാവര്‍ക്കുമറിയാവുന്നതുപോലെ നാമൊക്കെ പേരുകൊണ്ടും പാരമ്പര്യംകൊണ്ടും മുസ്‌ലിമായവരാണ്. സമുദായം സ്വീകരിച്ചിട്ടുള്ള വസ്ത്ര-ജീവിത-ആചാര ശീലങ്ങളാണ് നമ്മെ മുസ്‌ലിമാക്കിയത്. വളരെ കുറച്ചാളുകള്‍ മാത്രമാണ് ശരിയായ രീതിയില്‍ ഇസ്‌ലാമിന്റെ അനുശാസനങ്ങള്‍ പിന്തുടരുന്നവരായുള്ളത്. അത്തരം യഥാര്‍ഥവിശ്വാസികള്‍ക്ക് പാശ്ചാത്യനാടുകളില്‍നിന്ന് നേരിടുന്നതിനേക്കാള്‍ കടുത്ത വിമര്‍ശമാണ് മുസ്‌ലിംനാടുകളില്‍നിന്ന്  നേരിടേണ്ടിവരുന്നത്.

സദഫ്:  ഈ എതിര്‍പ്പിനെ നിങ്ങളെങ്ങനെ നേരിട്ടു?

സാറാ:  ഞാന്‍ അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്ത് അവന്‍ എനിക്കുനല്‍കുകയായിരുന്നു.

സദഫ്: സമൂഹത്തില്‍ അധികമാളുകളും കരുതുന്നത് പര്‍ദയണിയുന്നതോടെ മുസ്‌ലിം വനിതയുടെ ജീവിതം ഇരുളടഞ്ഞതും ദുസ്സഹവുമായിത്തീരുന്നുവെന്നാണ്. പ്രശസ്തിയുടെ കൊടുമുടിയില്‍നിന്ന മോഡല്‍ഗേളിന്റെയും മനഃപരിവര്‍ത്തനം വന്ന മുസ്‌ലിംസ്ത്രീയുടെയും രണ്ടവസ്ഥകളും പരിചയിച്ചവ്യക്തി എന്ന നിലക്ക് അത്  താരതമ്യം ചെയ്ത് വിശദീകരിക്കാമോ?
സാറാ: ജീവിതം ഇരുളടയുമെന്നോ? അങ്ങനെയുണ്ടോ? എനിക്കതിനെപ്പറ്റി അറിയില്ല. എന്തായാലും അങ്ങനെയൊന്നുണ്ടോ എന്ന് ഇനിയങ്ങോട്ടുനിരീക്ഷിക്കാന്‍ പോകുകയാണ്. ഞാനിപ്പോള്‍  എന്റെ ഭര്‍ത്താവിന്റെ സഹായത്തോടെ വിദ്യാഭ്യാസം തുടരുന്നു.അതോടൊപ്പം ഒരു ബിസിനസും നടത്തുന്നുണ്ട്. എനിക്കുചുറ്റും എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുണ്ട്. അല്‍ഹംദുലില്ലാഹ്! ഞാനിപ്പോള്‍ ആരുടെയും നയനരതിക്കുള്ള ഉപാധിയല്ല.  എന്റെ ഭര്‍ത്താവിന്റെ മാത്രം കണ്‍കുളിര്‍മയാണ് ഞാന്‍. അല്‍ഹംദുലില്ലാഹ് !. എന്റെ ജീവിതത്തില്‍ ഞാന്‍ പരിചയിച്ച രണ്ടവസ്ഥകളും താരതമ്യം ചെയ്യുമ്പോള്‍ മോഡലിങില്‍ ഞാന്‍ സന്തോഷവതിയായിരുന്നുവെന്നത് ശരിയാണ്. പക്ഷേ എപ്പോഴും എന്താണെന്നറിയാത്ത നഷ്ടബോധവുമുണ്ടായിരുന്നു. ജീവിതത്തിന്റെ ഒരു ഭാഗം അചേതനമായിരുന്നു. എപ്പോഴും ദുരന്തങ്ങളും പ്രയാസങ്ങളും വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇറച്ചികണ്ട നായയെപ്പോലെ എന്നെ ആളുകള്‍ തുറിച്ചുനോക്കുന്നത് വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. അല്‍ഹംദുലില്ലാഹ് ! ഇപ്പോള്‍ വളരെ സമാധാനം ആസ്വദിക്കുന്നു. പരലോകത്തെപ്പറ്റിമാത്രമാണ് ആശങ്ക. ഇന്‍ശാ അല്ലാഹ്! സ്വര്‍ഗമാണ് എന്റെ ലക്ഷ്യം. മുമ്പൊക്കെ കാര്യങ്ങള്‍ നമ്മള്‍ ഉദ്ദേശിക്കുന്നപോലെ നടന്നില്ലെങ്കില്‍ കടുത്ത വിഷാദമനുഭവപ്പെട്ടിരുന്നു. പ്രതിസന്ധികളെ എങ്ങനെ തരണംചെയ്യുമെന്ന ആശങ്ക ഏറെയായിരുന്നു. അല്ലാഹു ആണ് അന്നദാതാവ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെയടുക്കല്‍ എത്ര സമ്പാദ്യമുണ്ടെന്നത് ് ഇപ്പോള്‍ എനിക്കൊരു വിഷയമല്ല. നാളെ എന്തായിരിക്കും സംഭവിക്കുക എന്നതിനെ ഞാനിപ്പോള്‍ ഭയപ്പെടുന്നില്ല.

സദഫ്: ഇസ്‌ലാമിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവില്‍ ഭര്‍ത്താവിന്റെ പങ്കിനെക്കുറിച്ച് വിശദീകരിക്കാമോ ? ദീനില്‍ അതിന്റെ അടിസ്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിന് ഭാര്യയും ഭര്‍ത്താവുമെന്ന നിലയില്‍ പരസ്പരസഹകരണത്തിന് എത്രമാത്രം പങ്കുണ്ടെന്നാണ് കരുതുന്നത്?
സാറാ:  എന്റെ ഭര്‍ത്താവ് എനിക്ക് അനുഗ്രഹമായിരുന്നു. അതേ പോലെ ഞാന്‍അദ്ദേഹത്തിനും അനുഗ്രഹമായിരുന്നു. ഞങ്ങളനന്യോന്യം ഇരുവര്‍ക്കുമുള്ള സന്‍മാര്‍ഗത്തിന് നിമിത്തമാകാന്‍ അല്ലാഹു അനുഗ്രഹിച്ചു. എന്റെ ഭര്‍ത്താവ് എന്നോടൊപ്പം ഉറച്ചുനിന്നു. ആളുകള്‍ എനിക്കെതിരെ തിരിഞ്ഞപ്പോള്‍ എനിക്ക് പരിപൂര്‍ണപിന്തുണ നല്‍കിയത് ഭര്‍ത്താവാണ്. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വരൂപീകരണത്തിന് സഹായിക്കുംവിധം  എനിക്ക് ആവേശം പകര്‍ന്നുനല്‍കി അദ്ദേഹം. അലസനായി എവിടെയെങ്കിലും ഒതുങ്ങാതെ പ്രവര്‍ത്തനനിരതയാകാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ എനിക്ക് ധൈര്യം പകര്‍ന്നു. ഒട്ടേറെ കഴിവുള്ളവളാണ് ഞാനെന്ന് പറഞ്ഞ് എന്നെ കര്‍മമണ്ഡലത്തില്‍ ഇറക്കിവിട്ടു. എന്റെ കഴിവുകള്‍ മുരടിപ്പിക്കാന്‍ സമ്മതിക്കുകയില്ലെന്ന് അദ്ദേഹം എന്നോടുപറഞ്ഞു. എന്നെ അദ്ദേഹം ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ല. അല്ലാഹുവിനോടും ഭര്‍ത്താവിനോടും (ഭാവിയിലുണ്ടാകുന്ന)കുട്ടികളോടുമുള്ള ബാധ്യതകളെ വിസ്മരിക്കാതെതന്നെ എന്റെ ലക്ഷ്യം നേടിയെടുക്കാന്‍ അദ്ദേഹം എനിക്ക് പ്രചോദനം നല്‍കിക്കൊണ്ടിരിക്കുന്നു.
വൈവാഹികജീവിതത്തില്‍ നമ്മുടെ മാതൃക പ്രവാചകന്‍ മുഹമ്മദ്(സ)ആണ്. എല്ലാറ്റിനുമുപരി ഞങ്ങള്‍ പരസ്പരം ആദരിക്കുന്നു.സ്‌നേഹിക്കുന്നു. ഭാര്യാഭര്‍ത്താവെന്ന നിലയില്‍ ബാധ്യതകള്‍ നിറവേറ്റുന്നു. കേവല ദമ്പതികളെന്നതിനപ്പുറം ഉറ്റസുഹൃത്തുക്കളാണ് ഞങ്ങള്‍.അല്‍ഹംദുലില്ലാഹ്!

ഒരു ഭാര്യ യാഥാര്‍ഥ്യബോധമുള്ളവളായിരിക്കണം. ലോകപരിജ്ഞാനവും  ബിസിനസ് സാക്ഷരതയും അവള്‍ക്കുണ്ടാകേണ്ടതുണ്ട്. ഉദാഹരണത്തിന്, എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ ജോലികള്‍ ഞാനുമായി പങ്കുവെക്കുന്നു. പലപ്പോഴും അഭിപ്രായങ്ങള്‍ ആരായുന്നു. മറ്റേതൊരു ദമ്പതിമാരെപ്പോലെയും കായികവിനോദങ്ങളിലേര്‍പ്പെടുന്നു. ഇടക്ക് കലഹിക്കാറുണ്ടെങ്കിലും അതെല്ലാം നൈമിഷികം മാത്രം. ഭാര്യയും ഭര്‍ത്താവും അന്യോന്യം പരിപൂര്‍ണപരിഹാരം ആയിരിക്കണം. ആവശ്യമുള്ളപ്പോള്‍ കുടുംബജീവിതത്തിലെ റോളുകള്‍ പരസ്പരസഹകരണത്തോടെ ഏറ്റെടുക്കാന്‍ കഴിയണം. അവര്‍ പങ്കാളികളെന്നപോലെത്തന്നെ സുഹൃത്തുക്കളുമായിരിക്കണം. പരസ്പരബന്ധത്തിന് ഊഷ്മളതപകരാനെന്തൊക്കെ വേണമോ അതെല്ലാം നല്‍കണം. പരസ്പരവിശ്വാസം വച്ചുപുലര്‍ത്തണം. തന്റെ ജീവിതപങ്കാളിയോട് എത്രത്തോളം വിശ്വസ്തത പുലര്‍ത്തുന്നുവോ അത്രത്തോളം സമാധാനപൂര്‍ണമായിരിക്കും നിങ്ങളുടെ ജീവിതം.(ഇന്‍ശാ അല്ലാഹ്)

കുട്ടികളുടെ സൈറ്റ് ..

ഇത്  ഒരു സ്വതന്ത്ര വെബ്‌ സൈറ്റാണ്‌. കുട്ടികളെ ആത്മീയവും മൂല്യവത്തും സാംസ്കാരികവുമായ പരിപാടികള്‍ ആവിഷ്കരിച്ച്‌ നന്മയുടെ പാതയിലേക്ക്എന്നതാണ്‌ അതിന്റെ ലക്ഷ്യം. മൂല്യവത്തായ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നന്മയെ സ്നേഹിക്കുന്ന ആരുമയും വഴി വെബ്‌ സൈറ്റ്‌ സഹകരിക്കും. ഇവിടെ ക്ലിക്കുക 
http://www.vazhi.org/vazhi-for-kids-malayalam.html

കുഞ്ഞ്ങ്ങള്‍ക്ക് പേരിടുമ്പോള്‍..,,

കുട്ടികളുടെ പേരിടല്‍ രക്ഷിതാക്കള്‍ക്ക് ഇന്നൊരു ഹരം പകരുന്ന വിഷയമായി മാറിയിരിക്കുന്നു. ഈ ദൌര്‍ബല്യം ചൂഷണം ചെയ്യാനായി എത്രയോ 'ഏഴാം തരം സാഹിത്യ'ങ്ങളും മാര്‍ക്കറ്റിലിറങ്ങിയതായി കാണാം. ആയിരക്കണക്കിന് മുസ്ലിം പേരുകള്‍ ഉള്‍ക്കൊള്ളുന്ന 'നാമാവലി'കളും 'അഭിധാന കോശ'ങ്ങളും മലയാളത്തില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. അതുനോക്കി ഓരോ ശബ്ദം തങ്ങളുടെ അരുമസന്തതിക്ക് നിശ്ചയിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നതും കാണാം. എന്താണാ പേരിന്റെ അര്‍ഥമെന്നോ അതിന്റെ ശരിയായ അക്ഷരങ്ങള്‍ ഏതാണെന്നോ വല്ല പൈതൃകപാരമ്പര്യം അതിനുണ്ടോ എന്നോ മറ്റോ അവര്‍ ചിന്തിക്കുന്നില്ല. പലരും സിനിമാതാരങ്ങളുടെയും കലാപ്രതിഭകളുടെയും പേരുകളാണ് സ്വീകരിക്കുന്നത്. മുസ്ലിമാണെന്ന് മനസ്സിലാക്കപ്പെടാത്ത പേരുകള്‍ പരതി നടക്കുകയാണ് മറ്റു ചിലര്‍ ഷബിന്‍, ജുബിന്‍, സുനില്‍, മുനില്‍, സോന, ശീന, സാജി, ബാജി.... എന്തു മാത്രം സഹതാപമര്‍ഹിക്കുന്ന മൗഢ്യം!

ശിശുക്കളുടെ നാമകരണത്തിലും വിശുദ്ധ ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ചില രക്ഷിതാക്കളെങ്കിലും ഇതിനെപ്പറ്റി കൂടുതലറിയാത്തവരുണ്ടായിരിക്കും. ഇസ്ലാം മതത്തിലും താന്‍ മുസ്ലിമായിരിക്കുന്നതിലും അഭിമാനം കണ്ടെത്തുന്ന സഹോദരന്‍ തീര്‍ച്ചയായും സ്പഷ്ടമായ മുസ്ലിം നാമങ്ങള്‍ മാത്രമേ തന്റെ കുട്ടിക്ക് നല്‍കൂ. പരലോകത്ത് തന്റെയും ബാപ്പയുടെയും പേരിലായിരിക്കും ഒരാള്‍ വിളിക്കപ്പെടുകയെന്ന് തിരുനബി(സ) പഠിപ്പിച്ചിരിക്കുന്നു. ജനകോടികള്‍ക്കു മധ്യേ ഇന്നത്തെ പുതുഞ്ചന്‍ പേരുകളില്‍ വിളിക്കപ്പെടുന്നത് എത്ര അപഹാസ്യമായിരിക്കും! റസൂല്‍(സ) പഠിപ്പിക്കുകയുണ്ടായി: നിങ്ങളുടെയും പിതാക്കളുടെയും പേരില്‍ (ഹേ, മുഹമ്മദിന്റെ പുത്രന്‍ അബ്ദുല്ലാ എന്ന് ഉദാഹരണം.) ആണ് അന്ത്യനാളില്‍ നിങ്ങള്‍ വിളിക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ നല്ല പേരുകള്‍ സ്വീകരിക്കുക (അബൂദാവൂദ്).
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏറ്റം അമൂല്യമായിരിക്കേണ്ടത് അവന്റെ വിശ്വാസാദര്‍ശാനുഷ്ഠാനങ്ങള്‍ തന്നെയാണ്. പേരില്‍, ഭാവഹാവങ്ങളില്‍, പരിസരപശ്ചാത്തലങ്ങളില്‍, വസ്ത്രധാരണത്തില്‍, സംസാരത്തില്‍, സ്വഭാവചര്യകളില്‍... എല്ലാമെല്ലാം. 'താന്‍ മുസ്ലിമാണ് എന്ന് ഉദ്‌ഘോഷിക്കുന്നവനേക്കാള്‍ ഉത്തമഭാഷി ആരുണ്ട്' എന്നാണ് ഖുര്‍ആന്‍ (സൂറത്തു ഫുസ്സ്വിലത്ത് 33) ചോദിക്കുന്നത്.
അതിനാല്‍ സ്പഷ്ടമായ ഇസ്ലാമിക നാമങ്ങള്‍ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. തിരുനബി(സ) പറഞ്ഞു: നിങ്ങളുടെ നാമങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് അബ്ദുല്ലാ, അബ്ദുര്‍റഹ്മാന്‍ എന്നിവയാകുന്നു (മുസ്ലിം). അല്ലാഹുവിന്റെ അടിമ എന്നാണല്ലോ ഇതിന്റെ അര്‍ഥം. സാര്‍ഥകവും ഉത്തമവുമായ മറ്റു പേരുകളും സ്വീകരിക്കാവുന്നതാണ്. 'പ്രവാചകന്മാരുടെ നാമങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക; അല്ലാഹുവിന് ഏറ്റം പ്രിയപ്പെട്ടത് അബ്ദുല്ലാ, അബ്ദുര്‍റഹ്മാന്‍ എന്നിവയാണ്...' എന്നും റസൂല്‍(സ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്, നസാഈ). പല ശിശുക്കളുടെയും നാമകരണം പ്രവാചകപുംഗവര്‍(സ) നിര്‍വഹിച്ചതായി ഹദീസുകളില്‍ കാണാം. അവയത്രയും ഉത്തമനാമങ്ങളായിരുന്നു. അനസ്(റ) ഉദ്ധരിക്കുന്നത് കാണുക: അബൂഥല്‍ഹ(റ)വിന് ഒരു കുഞ്ഞ് ജനിച്ചു. ഞാനതിനെയും കൊണ്ട് നബി(സ)യുടെ അടുത്തുചെന്നു. അതിന് അവിടന്ന് മധുരം കൊടുക്കുകയും അബ്ദുല്ലാ എന്ന് പേരിടുകയും ചെയ്തു (ബുഖാരി, മുസ്ലിം).
ഉത്തമമല്ലാത്തതും വികൃതവുമായ നാമങ്ങള്‍ റസൂല്‍(സ) മാറ്റിയിരുന്നു എന്നതും ശ്രദ്ധേയമാണ്. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നുസൈനബിന്റെ ആദ്യനാമം 'ബര്‍റ' (പുണ്യവതി എന്നര്‍ഥം.) എന്നായിരുന്നു. അവള്‍ തന്‍പോരിമക്കുവേണ്ടിയാണ് ആ പേര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ആരോ പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക് സൈനബ് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു (ബുഖാരി, മുസ്ലിം). ആസ്വിയ (പാപിനി എന്നര്‍ഥം.) യുടെ പേര്‍ നബി(സ) ജമീല എന്നാക്കിയതായും ഹദീസിലുണ്ട് (മുസ്ലിം).

സയ്യിദുത്താബിഈന്‍ (താബിഉകളുടെ നായകന്‍) എന്ന അപരാഭിധാനത്തിലറിയപ്പെടുന്ന സഈദുബ്‌നുല്‍ മുസയ്യബിന്റെ പിതാമഹന്‍ ഹസ്ന്‍ ഒരിക്കല്‍ നബി(സ)യുടെ അടുത്തുചെന്നു. അവിടന്ന് ചോദിച്ചു: എന്താണ് നിങ്ങളുടെ പേര്? 'ഹസ്ന്‍.' (പരുപരുത്ത ഭൂമി എന്നാണ് ഈ പദത്തിന്റെയര്‍ഥം.) നബി(സ) പ്രതികരിച്ചു: നീ സഹ്ല്‍ (സൌമ്യന്‍) ആകുന്നു. (ആദ്യപേരിന് പകരം പുതിയ സഹ്ല്‍ എന്ന പേര് സ്വീകരിക്കണമെന്ന് താല്‍പര്യം.) അദ്ദേഹം മറുപടി നല്‍കി: 'ഇല്ല, എന്റെ പിതാവ് വെച്ച പേര് ഞാന്‍ മാറ്റുകയില്ല.' ഇബ്‌നുല്‍ മുസയ്യബ് പറയുന്നു: പിന്നീട് ഞങ്ങളിലൊക്കെ ഒരു പാരുഷ്യവും കാഠിന്യവും വിടാതെ നിലനിന്നുപോന്നു (ബുഖാരി).
കുട്ടികളുടെ നാമകരണം ഏഴാം ദിവസമാണ് സുന്നത്ത്. മുടിനീക്കലും അഖീഖ അറുക്കലുമൊക്കെ അന്നുതന്നെയായിരിക്കേണ്ടതാണ്. പുത്രന്‍ ഇബ്രാഹീമിന്റെ ഈ മൂന്ന് കര്‍മങ്ങളും ഏഴാം ദിവസമായിരുന്നു പുണ്യറസൂല്‍ നിര്‍വഹിച്ചത് (തുഹ്ഫത്തുല്‍ മൌദൂദ് 83). അനിവാര്യ സാഹചര്യങ്ങളില്‍ മാറ്റുന്നതിന് വിരോധമില്ല. ഏഴാം ദിവസം അറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പതിനാലാം ദിവസവും, അന്നും അസൌകര്യമായാല്‍ ഇരുപത്തൊന്നാം ദിവസവും അറവ് നടത്താമെന്ന് ഇമാം അബൂഅബ്ദില്ലാ ബൂശന്‍ജി പ്രസ്താവിച്ചതായി ഇമാം നവവി(റ) ഉദ്ധരിച്ചിരിക്കുന്നു (റൌള 3:229). ഏഴിനോ പതിനാലിനോ ഇരുപത്തിയൊന്നിനോ  അറുക്കാമെന്ന് ഹദീസിലും വന്നിട്ടുണ്ട് (ബൈഹഖി). അമിതവ്യയവും ധൂര്‍ത്തും അനാവശ്യച്ചെലവുകളുമായി ധാരാളം പണം വാരിവലിച്ചെറിയുന്ന നമ്മുടെ പല സഹോദരന്മാരും ഇത്തരം കാര്യങ്ങള്‍ അവഗണിച്ചുകളയുന്നത് എത്ര സങ്കടകരമാണ്. തിരുനബി(സ) പ്രസ്താവിച്ചതായി ഹ.സമുറ (റ) പറയുന്നു: എല്ലാ ശിശുവിന്റെയും ഉത്തമ വളര്‍ച്ച ഏഴാം ദിവസം അറുക്കപ്പെടുന്ന അവന്റെ 'അഖീഖ'യുമായി ബന്ധപ്പെട്ടതാകുന്നു (അബൂദാവൂദ്, നസാഈ, തുര്‍മുദി, ഇബ്‌നുമാജ).

സന്തോഷകരമായ സന്ദര്‍ഭങ്ങളില്‍ സുഹൃത്തുക്കള്‍ക്ക് ആശംസകളര്‍പ്പിക്കുക എന്നത് ആധുനികയുഗത്തിലെ ഒരു നടപടിച്ചട്ടമായി മാറിയിരിക്കുന്നു. എന്നാല്‍, ഈ മര്യാദ ലോകത്തെ പഠിപ്പിച്ചത് ഇസ്ലാമാണെന്ന് എത്ര പേര്‍ക്കറിയും? തബൂക്ക് യുദ്ധത്തിന് പോകാതെ നിന്ന മൂന്ന് സ്വഹാബിമാരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടപ്പോള്‍ സ്‌നേഹിതന്മാര്‍ സമീപിച്ച് ആശംസകളറിയിച്ച സംഭവം സുപ്രസിദ്ധമാണ് (ബുഖാരി, മുസ്ലിം). ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍, സന്തോഷകരവും ആനന്ദദായകവുമായ സന്ദര്‍ഭങ്ങളില്‍ ആശംസകളര്‍പ്പിക്കുന്നത് സുന്നത്താണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചതായി കാണാം (ഉദാഹരണത്തിന് ദലീലുല്‍ ഫാലിഹീന്‍ 1:124 നോക്കുക). ഈയടിസ്ഥാനത്തില്‍ കുഞ്ഞ് ജനിക്കുമ്പോള്‍ പിതാവിനെ ആശംസിക്കുന്നതും സുന്നത്താകുന്നു.
ഹ. ഇബ്‌റാഹീം നബി(അ)യുടെ അടുത്ത് മലക്കുകള്‍ വന്ന സംഭവം ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. അന്ന്, ഇസ്ഹാഖ് നബി ജനിക്കാന്‍ പോകുന്ന സന്തോഷവാര്‍ത്ത അവര്‍ സാറാബീവിയെ അറിയിച്ചതായി അല്ലാഹു വിവരിച്ചിരിക്കുന്നു (സൂറത്തു ഹൂദ് 71, അദ്ദാരിയാത്ത് 28). ഇസ്മാഈല്‍ ജനിക്കുവാന്‍ പോകുന്ന ശുഭവൃത്താന്തം ഇബ്‌റാഹീം നബിയെ അറിയിച്ചതും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അസ്സ്വാഫ്ഫാത്ത് 101). ഒരു കുഞ്ഞിക്കാലുകാണാന്‍ കൊതിച്ച് കാലം കഴിഞ്ഞ് വാര്‍ധക്യം പ്രാപിച്ച സകരിയ്യാനബി(അ)ക്കും യഹ്‌യാ എന്ന കുഞ്ഞ് ജനിക്കാന്‍ പോകുന്ന ശുഭവാര്‍ത്ത അല്ലാഹു അറിയിക്കുകയുണ്ടായി (സൂറത്തു മര്‍യം 7). സന്തോഷവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരുടെ ഹൃദയങ്ങള്‍ ആനന്ദതുന്ദിലമാകുന്നു. ആ സന്തോഷം സംഭവിച്ചുകഴിയുകയും പ്രയോഗവല്‍കൃതമായിത്തീരുകയുമൊക്കെ ചെയ്യുമ്പോഴാകട്ടെ അവര്‍ ആനന്ദനൃത്തം ചവിട്ടും. ആ ശുഭമുഹൂര്‍ത്തത്തില്‍ അവരുടെ സന്തോഷത്തില്‍ പങ്കു ചേരുക, ആ നേട്ടത്തിന്റെ ലബ്ധിയില്‍ അവരെ അനുമോദിക്കുകഇതൊക്കെ മനുഷ്യര്‍ക്കിടയിലെ സ്‌നേഹ സാഹോദര്യ ബന്ധങ്ങള്‍ സുദൃഢമാക്കുമെന്ന കാര്യം തീര്‍ച്ചയാണല്ലോ.

നവജാതശിശുവിന്റെ പിതാവിന് അല്ലെങ്കില്‍ മാതാവിന് ആശംസകളറിയിക്കല്‍ സുന്നത്താണ് എന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും മറ്റുമൊക്കെ കാണാം (റൌളത്തുഥ്ഥാലിബീന്‍ 3:233). ഇമാം നവവി(റ) പറയുന്നു: പിറന്നുവീണ ശിശുവിന്റെ പിതാവിന് ആശംസകളറിയിക്കല്‍ സുന്നത്താകുന്നു. അത് ഇമാം ഹസന്‍(റ) ഒരാള്‍ക്ക് പഠിപ്പിച്ചുകൊടുത്ത ആശംസാവാക്യമായിരിക്കുന്നതും സുന്നത്താണ്. അതിങ്ങനെയത്രേ:
(ഈ നവജാതശിശുവില്‍ അല്ലാഹു നിനക്ക് അനുഗ്രഹം ചൊരിയട്ടെ, അല്ലാഹുവിന് നീ നന്ദി ചെയ്യുമാറാകട്ടെ, ഈ കുട്ടി വലുതാവുകയും അവന്റെ നന്മ നിനക്ക് ലഭിക്കുകയും ചെയ്യട്ടെകിതാബുല്‍ അദ്കാര്‍ 256, 1983 ബൈറൂത്ത്, മുഗ്‌നി 4:296 ഉം നോക്കുക).
ആശംസകന്റെ മന്ദ്രോദാരവും മധുരമയവുമായ വാക്കുകള്‍ കേട്ട് വെറുതെയിരിക്കുകയല്ല വേണ്ടത്, അതിന് പ്രത്യാശംസകളര്‍പ്പിക്കണം. നന്മക്ക് നന്മ കൊണ്ടുതന്നെ പ്രതിഫലം നല്‍കണമെന്നാണല്ലോ ഖുര്‍ആന്‍ (അര്‍റഹ്മാന്‍ 60) പഠിപ്പിക്കുന്നത്.
(അല്ലാഹു  നിന്നെയും അനുഗ്രഹിക്കട്ടെ. ഈ ആശംസാവര്‍ഷത്തിന് അവന്‍ നിന്നെയും ആശീര്‍വദിക്കുമാറാകട്ടെ. അവന്‍ നിനക്ക് നല്ല പ്രതിഫലം നല്‍കട്ടെ.) എന്നാണ് പകരം അങ്ങോട്ട് ആശംസിക്കേണ്ടത് (കിതാബുല്‍ അദ്കാര്‍ 256, മുഗ്‌നി 4:96). ഇസ്ലാമിക സംസ്‌കാരം എത്ര മനോഹരമായിരിക്കുന്നു എന്ന് ചിന്തിച്ചുനോക്കൂ.

അവലംബം :www.islamonsite.com