2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

സൌജന്യമായി മൊബെല്‍ റീചാര്‍ജ് ചെയ്യന്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതിനോപ്പം സൌജന്യമായി മൊബെല്‍ റീചാര്‍ജ് ചെയ്യന്‍ കഴിയുന്ന സംവിധാനവുമായി മലയാളി രംഗത്ത്. ഹൈ കേരള ഡോട്ട്‌കോം (www.hikerala.com) എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്സൈറ്റാണ് ഇത്തരമൊരു സേവനവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രമുഖരായ എല്ലാ മൊബൈല്‍ സേവനദാതക്കളുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് ഹൈകേരള അധികൃതര്‍ അവകാശപ്പെടുന്നു. ഹൈകേരളയില്‍ നിങ്ങള്‍ അംഗമാകുമ്പോള്‍ അവിടെ നിങ്ങള്‍ ചെയ്യുന്ന ഒരോ പ്രവവര്‍ത്തിയും കണക്കാക്കി നിശ്ചിത പോയിന്റുകള്‍ നിങ്ങള്‍ ലഭിക്കും ( പോസ്റ്റ് ഇടുക, ഫോട്ടോ പോസ്റ്റ് ചെയ്യുക, ഫ്രണ്ട്സിനെ ആഡ് ചെയ്യുക തുടങ്ങിയ എല്ലാ കാര്യത്തിനും) പോയന്റ് ലഭിക്കും.
ഈ പോയന്റുകള്‍ വച്ച് നിങ്ങള്‍ക്ക് മൊബെല്‍ റീചാര്‍ജ് ചെയ്യാംനാകും. മൊബൈല്‍ റീചാര്‍ജ് ആവശ്യമില്ലെങ്കില്‍ പോയിന്റുകള്‍ കണക്കാക്കി സമ്മാനം വീട്ടിലെത്തിക്കും. റിസ്റ്റ് ബാന്‍ഡ്, പെന്‍ഡ്രൈവ്, ക്യാമറ മുതല്‍ ലാപ്‌ടോപ്പുവരെ ഹൈകേരള വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് മൊബൈല്‍ റീചാര്‍ജ് സംവിധാനം ലഭിക്കുക. എന്നാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന നിലയില്‍ ഇത് ലോകം മുഴുവന്‍ ലഭിക്കും. സ്വന്തമായ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കായ ഹൈ കേരള, പുതിയ ലേ ഔട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് പുതിയ മൊബൈല്‍ റീചാര്‍ജ് ഫീച്ചര്‍ പുറത്തിറക്കുന്നത്. 2011ല്‍, തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് ഷഹീര്‍ തുടങ്ങിയതാണ് ഈ ഹൈകേരള.