മനുഷ്യവംശത്തിനു തന്നെ ഭീതിയായി തീര്‍ന്നിരിക്കുന്ന ക്യാന്‍സര്‍ എന്ന മഹാവ്യാധിക്കു മുമ്പില്‍ നാം ഇന്നും പകച്ചു നില്‍ക്കുകയാണ്. എന്തെല്ലാം കണ്ടുപിടുത്തങ്ങളുണ്ടായിട്ടുണ്ട െങ്കിലും ഈ മഹാവ്യാധിയുടെ കാരണവും അതിന്‍റെ പ്രതിവിധിയും ജനത്തെ ആശങ്കയില്‍ നിര്‍ത്തുകയാണ്. മനുഷ്യശരീരത്തില്‍ അണുബാധ കാരണം ചില ഭാഗങ്ങളിലെ കോശങ്ങള്‍ക്ക് അസാധാരണമായ വളര്‍ച്ചയുണ്ടായി അത് നശിക്കുന്നു. അതാണ് ക്യാന്‍സര്‍ എന്ന് പൊതുവില്‍ പറയാം.
കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. വെറും 500 രൂപയ്ക്ക് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്‍റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.
കുടുംബത്തിലെ ഒരംഗത്തിന് 500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. ഒറ്റത്തവണ മാത്രം അടച്ചാല്‍ മതി.
കാന്‍സര്‍ രോഗികളല്ലാത്ത, നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്ത ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം. അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്. www. rcctvm. org എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അംഗത്വമെടുക്കാം. അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.
അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും. വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടുവര്‍ഷത്തിനുശേഷം ആജീവനാന്ത സംരക്ഷണം ലഭിക്കും. അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.
ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ല. 0471 2522324, 2522288 എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും. by anaz ali