ക്യാന്‍സറിന് പല കാരണങ്ങളുണ്ട്. ഓരോ തരം ക്യാന്‍സറിനുമുള്ള കാരണങ്ങളും വ്യത്യസ്തമായിരിക്കും. മിക്കവാറും ഭക്ഷണജീവിത രീതികളാണ് ക്യാന്‍സര്‍ വര്‍ദ്ധിച്ചു വരുന്നതിനുള്ള കാരണമായി പറയാറ്. എന്നാല്‍ ഇവയല്ലാതെ നാം വീട്ടില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും ക്യാന്‍സറിന് ഇട വരുത്താറുമുണ്ട്. ഇവ പല ഗുണങ്ങള്‍ക്കുമായാണ് നാം ചെയ്യുന്നതെങ്കിലും അറിയാതെ ക്യാന്‍സര്‍ കാരണങ്ങളായി മാറുകയാണ് ചെയ്യുന്നത്. ക്യാന്‍സര്‍ വരുത്തി വയ്ക്കുന്ന, നാം വീട്ടില്‍ ഉപയോഗിയ്ക്കുന്ന ചില ഉല്‍പന്നങ്ങളെക്കുറിച്ച് അറിയൂ,
റൂം ഫ്രഷ്‌നര്‍ മുറിയില്‍ സുഗന്ധം നിറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇവയില്‍ ഫോര്‍മാല്‍ഡിഹൈഡ്, നാഫ്തലീന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനു കാരണമാകുന്ന വസ്തുക്കളാണ്.
പെയിന്റിംഗുകള്‍
ചുവരലങ്കാരത്തിന് ഏറ്റവും നല്ല ഒരു വഴിയാണ് പെയിന്റിംഗുകള്‍. എന്നാല്‍ പെയിന്റില്‍ ക്യാന്‍സറിനു കാരണമായ കാര്‍സിനോജനുകളുണ്ടാകും.
വീടിനുള്ളില്‍ സുഗന്ധം നിറയ്ക്കുന്ന മറ്റൊന്നാണ് മണമുള്ള മെഴുകുതിരികള്‍. എന്നാല്‍ ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന പല പദാര്‍ത്ഥങ്ങളും ക്യാന്‍സറിന് ഇട വരുത്തും. ബീവാക്‌സ് പോലുള്ള തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളുപയോഗിച്ചു നിര്‍മിക്കുന്ന മെഴുകുതിരികള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
കെമിക്കലുകള്‍
വാഹനങ്ങളുടെ യന്ത്രഭാഗങ്ങളിലും മറ്റും ഉപയോഗിയ്ക്കുന്ന ഉല്‍പന്നങ്ങളില്‍ ഹാനികരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ വീട്ടില്‍ സൂക്ഷിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇവയും ക്യാന്‍സറിന് കാരണമാകുന്ന ഒന്നാണ്.
ഡ്രൈക്ലീനിംഗ് വസ്ത്രങ്ങള്‍
ഡ്രൈ ക്ലീനിംഗിനു നല്‍കേണ്ട ആവശ്യവുമുണ്ടാകാറുണ്ട്. ഡ്രൈക്ലീനിംഗിന് ചിലപ്പോള്‍ പെട്രോക്ലോറോ എഥിലീനാണ് ഉപയോഗിക്കാറ്. ഇത് സ്‌കിന്‍ ക്യാന്‍സറിനു കാരണമാകുന്ന ഒരു ഉല്‍പന്നമാണ്. ലിക്വിഡ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സിട്രസ് ജ്യൂസ് ക്ലീനറുകള്‍ എന്നിവയുപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
കീടനാശിനികള്‍ മിക്കവാറും എല്ലാ വീടുകളിലും സൂക്ഷിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ലിന്‍ഡേന്‍ അടങ്ങിയിരിക്കുന്ന പെസ്റ്റിസൈഡുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക. ഇവ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്.
മൈക്രോവേവ്
പാചകം എളുപ്പമാക്കുന്ന ഒന്നാണ് മൈക്രോവേവ്. എന്നാല്‍ ഇതിന്‍റെ വികിരണങ്ങള്‍ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല, ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം വച്ച് മൈക്രോവേവില്‍ ചൂടാക്കരുത്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. മൈക്രോവേവ് പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക.
കാര്‍പെറ്റ്
കാര്‍പെറ്റ് ക്ലീനറുകളിലും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പകരം ബേക്കിംഗ് സോഡ, ക്ലബ് സോഡ, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.