അടുക്കളയില്‍ ചില പൊടിക്കൈകള്‍
ഗ്രേവിയില്‍ ഉപ്പ് ചേര്‍ക്കുന്നതിനു പകരം സോയാസോസ് ചേര്‍ക്കുക. ഗ്രേവിക്ക് നിറവും ഫ്‌ളേവറും വേറെ ചേര്‍ക്കേണ്ടി വരില്ല.
കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പകം ചെയ്യരുത്.കൂണ്‍ കറുത്ത് പോകും.
പാചകം ചെയ്യുമ്പോള്‍ വെള്ളം തിളക്കുന്നത് വരെ ഉപ്പ് ചേര്‍ക്കരുത്.ഉപ്പ് ചേര്‍ക്കുന്നത് വെള്ളം തിളക്കുന്നത്താമസിപ്പിക്കും.
കായ, കിഴങ്ങ്, ഉപ്പേരികള്‍ മൊരുമൊരെ കിട്ടാന്‍ അവ വറുക്കുമ്പോള്‍ അതിനു മേലെ ഉപ്പ് വെള്ളം തളിക്കുക.
ബദാം പെട്ടെന്ന് തൊലി കളയുന്നതിന് അത് ചെറു ചൂട് വെള്ളത്തില്‍ ഒരു മിനിട്ട് നേരം ഇട്ട് വക്കുക.
കറിയില്‍ ഉപ്പ് കൂടിയാല്‍ കുറച്ച് തേങ്ങ തിരുമ്മിയതും ജീരകപൊടിയും ചേര്‍ത്തിളക്കുക.
പോഷകം പോകാതെ ഭക്ഷണം പാകം ചെയ്യാന്‍
പാചകം ചെയ്യുന്നതിലെ അശ്രദ്ധമൂലം ഭക്ഷ്യവിഭവങ്ങളിലെ പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടാം. ഇത് ഭക്ഷണം കൂടുതല്‍ പാകം ചെയ്യുന്നതിലൂടെയും കുറച്ചു വേവിക്കുന്നതിലൂടെയും സംഭവിക്കാം.
എന്നാല്‍ അല്‍പം ശ്രദ്ധ വയ്ക്കുകയാണെങ്കില്‍ പോഷകമൂല്യം നഷ്ടപ്പെടുത്താതെ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കും. പാചകകലയെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ പ്രയോജനപ്പെടുത്തുമ്പോഴാണ് പാചകം പോഷക മൂല്യമുള്ളതും രുചികരവുമായിത്തീരുക. പോഷകാംശം നഷ്ടപ്പെടുത്താതെ ഭക്ഷണം പാകം ചെയ്യാനുള്ള ചില വഴികള്‍ ഇതാ
പച്ചക്കറികള്‍ 1015 മിനുട്ടില്‍ കൂടുതല്‍ തിളപ്പിക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ തിളപ്പിച്ചാല്‍ അവയിലെ ജീവകങ്ങള്‍ നഷ്ടമാകും. പച്ചക്കറികള്‍ മുറിക്കുന്നതിനു മുമ്പ് വെള്ളത്തിലിട്ട് കുതിര്‍ക്കരുത്. പാചകം ചെയ്യുന്നതിന് ഏറെ മുമ്പ് പച്ചക്കറികള്‍ മുറിക്കുന്നത് പോഷകമൂല്യം നഷ്ടമാക്കും.
പച്ചക്കറികള്‍ അധികം വേവിക്കരുത്. സാവധാനം എരിയുന്ന തീയില്‍ വേവിക്കുന്നതാണ് ഉത്തമം. പ്രഷര്‍ കുക്കറുകളില്‍ പാചകം ചെയ്താല്‍ പോഷകമൂല്യം നഷ്ടമാകില്ല. പാചകത്തിന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം. പാചകം ചെയ്തതിനു ശേഷം ബാക്കിവരുന്ന ജലം സൂപ്പായി ഉപയോഗിക്കാവുന്നതാണ്.
വേഗം ചീത്തയാകുന്ന പച്ചക്കറികളും പഴങ്ങളും ഈര്‍പ്പമില്ലാത്തതും തണുപ്പുള്ളതും വായു കടക്കുന്നതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. ചീര, കാരറ്റ് ഇല, മുരിങ്ങയില തുടങ്ങിയവയില്‍ ധാരാളം ഇരുമ്പും വിറ്റമിന്‍ സി യും അടങ്ങിയിട്ടുണ്ട്. ഇവ അധിക സമയം വേവിച്ചാല്‍ പോഷമൂല്യം നഷ്ടപ്പെടും.
അരി കൂടുതല്‍ പ്രാവശ്യം കഴുകിയാല്‍ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടും. വിറ്റാമിന്‍ ബി ധാരാളം അടങ്ങിട്ടുള്ള ധാന്യങ്ങളിലെ തവിട് കളയാതെ ഉപയോഗിക്കാന്‍ ശ്രമിക്കണം. ധാന്യങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
മുളപ്പിച്ച പയര്‍, സാലഡ്, തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ആഹാര സാധനങ്ങള്‍ കഴിവതും അടച്ചുവച്ച് പാകം ചെയ്യുക. പാകം ചെയ്താലുടന്‍ കഴിക്കുന്നതാണ് ഉചിതം. ഫ്രിഡ്ജില്‍ വച്ചതിനു ശേഷം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണം.
വീട്ടമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍
http://www.aramamonline.nte
മഞ്ഞള്‍ കൂടിപ്പോയാല്‍
കറി വെക്കുമ്പോള്‍ മഞ്ഞളിന്റെ അളവു കൂടിപ്പോയാല്‍ വൃത്തിയുള്ള ഒരു വെള്ളത്തുണിയില്‍ ചോറ് കിഴികെട്ടി കറിയിലിടുക. അധികമുള്ള മഞ്ഞള്‍ ഈ കിഴി വലിച്ചെടുത്തോളും.
കാബേജിന്റെ ഗന്ധം മാറ്റാന്‍
കാബേജ് പാകം ചെയ്യുമ്പോള്‍ ദുര്‍ഗന്ധം ഇല്ലാതിരിക്കാന്‍ ഒരു ചെറിയ കഷ്ണം റൊട്ടി പൊടിച്ചു ചേര്‍ക്കുക. കുറച്ചു ചെറുനാരങ്ങ നീര് ചേര്‍ത്ത് കാബേജ് പാകം ചെയ്താലും ദുര്‍ഗന്ധം മാറ്റാന്‍ സാധിക്കും.
പച്ചമുളക് സൂക്ഷിച്ചു വയ്ക്കാന്‍
പച്ചമുളക് കേടാകാതിരിക്കാന്‍ അവയുടെ ഞെടുപ്പു നീക്കി കടലാസില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ വെക്കുക.
കറിവേപ്പില വാടാതിരിക്കാന്‍
ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ കറിവേപ്പില ഞെട്ടുകളയാതെ വെച്ചാല്‍ ദിവസങ്ങളോളം വാടാതിരിക്കും.
ഇഞ്ചി സൂക്ഷിച്ചുവെക്കാന്‍
അധികമുള്ള ഇഞ്ചിക്കഷ്ണങ്ങള്‍ കേടുവരാതിരിക്കാന്‍ മണ്ണിനടിയില്‍ കുഴിച്ചിടുക. മാസങ്ങളോളം പുതുമ നഷ്ടപ്പെടാതിരിക്കാനുള്ള വഴിയാണിത്.
ചേന ചൊറിയാതിരിക്കാന്‍
പുളിവെള്ളത്തില്‍ കഴുകി കറിവെച്ചാല്‍ ചേന ചൊറിയുകയില്ല.
മിക്‌സിയിലെ ദുര്‍ഗന്ധം അകറ്റാന്‍
മിക്‌സിയുടെ ബൗളിനുള്ളിലെ ദുര്‍ഗന്ധം മാറാന്‍ പൊതീനയിലയോ നാരങ്ങാ തൊലിയോ ഇട്ട് അടിക്കുക. ജാറിനുള്ളില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം മസാലയും മറ്റും അടിച്ചാല്‍ ബൗളിനുള്ളില്‍ മസാല പറ്റിപ്പിടിച്ചിരിക്കില്ല.
ഗ്രേവിയില്‍ ഉപ്പ് ചേര്‍ക്കുന്നതിനു പകരം സോയാസോസ് ചേര്‍ ക്കുക. ഗ്രേവിക്ക് നിറവും ഫ്‌ലേവറും വേറെ ചേര്‍ക്കേണ്ടി വരില്ല.കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പകം ചെയ്യരുത്.കൂണ്‍ കറുത്ത് പോകും.പാചകം ചെയ്യുമ്പോള്‍ വെള്ളം തിളക്കുന്നത് വരെ ഉപ്പ് ചേര്‍ക്കരുത്.ഉപ്പ് ചേര്‍ക്കുന്നത് വെള്ളം തിളക്കുന്നത്താമസിപ്പിക്കും.കായ, കിഴങ്ങ്, ഉപ്പേരികള്‍ മൊരുമൊരെ കിട്ടാന്‍ അവ വറുക്കുമ്പോള്‍ അതിനു മേലെ ഉപ്പ് വെള്ളം തളിക്കുക.ബദാം പെട്ടെന്ന് തൊലി കളയുന്നതിന് അത് ചെറു ചൂട് വെള്ളത്തില്‍ ഒരു മിനിട്ട് നേരം ഇട്ട് വക്കുക.കറിയില്‍ ഉപ്പ് കൂടിയാല്‍ കുറച്ച് തേങ്ങ തിരുമ്മിയതും ജീരകപൊടിയും ചേര്‍ത്തിളക്കുക. അപ്പത്തിന് അരയ്ക്കുന്ന അരിയോടൊപ്പം അല്‍പം ഉഴുന്ന് അരയ്ക്കുക. തേങ്ങാവെള്ളം പഞ്ചസാരചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അപ്പത്തിന് അരയ്ക്കുന്ന വെള്ളത്തിന് പകരം ഈ ലായനി ഉപയോഗിക്കാം.അപ്പമുണ്ടാക്കാന്‍ പുട്ടുപൊടി പരുവത്തില്‍ മാവ് വറുത്താലും മതി. മാവ് കലക്കാന്‍ പശുവിന്‍പാല്‍ ഉപയോഗിക്കാം. തേങ്ങാവെള്ളമൊഴിച്ച് അപ്പമുണ്ടാക്കുമ്പോള്‍ അല്‍പം ചൂടുള്ള പാല്‍ കൂടി ചേര്‍ക്കുക. അപ്പം ചട്ടിയില്‍ പിടിക്കാതിരിക്കാന്‍ അപ്പമുണ്ടാക്കുന്നതിന് മുമ്പ് ചട്ടിയില്‍ ഒരു ബുള്‍സൈ ഉണ്ടാക്കുക. അപ്പത്തിന് നല്ല മാര്‍ദ്ദവം വേണമെന്നുണ്ടോ. അപ്പം ചുടുന്നതിനു മുന്‍പ് ഒരു മുട്ട ഉടച്ചു ചേര്‍ക്കുക. നല്ല മാര്‍ദ്ദവം കിട്ടും.
പായസം വയ്ക്കുമ്പോള്‍ ശര്‍ക്കര നല്ലവണ്ണം അരിച്ച് എടുക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്തില്ല എങ്കില്‍ രുചിവ്യത്യാസം ഉണ്ടാവും. അരി വെന്തതിനു ശേഷം മാത്രമേ ശര്‍ക്കര ചേര്‍ക്കാവൂ അല്ലെങ്കില്‍ വേവ് കുറയും.പായസത്തിനു മധുരം കൂടിപ്പോയോ? വിഷമിക്കേണ്ട, കുറച്ചു പാല്‍ കൂടി ചേര്‍ത്താല്‍ മതിയാവും. കുറുകിപ്പോയാലോ, അല്‍പ്പം തേങ്ങാപ്പാല്‍ കൂടി ചേര്‍ത്താല്‍ മതിയാവും.പായസത്തില്‍ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ഇവ നെയ്യില്‍ വറുത്ത് ഇട്ടാല്‍ രുചി കൂടും. ഏലക്ക, ചുക്ക്, ജീരകം ഇവ പൊടിച്ച് ചേര്‍ക്കുന്നത് ആസ്വാദ്യമായ ഗന്ധം നല്‍കും.സേമിയ തിളച്ച വെള്ളത്തില്‍ വേണം വേവിക്കാന്‍. നെയ്യില്‍ വറുത്ത് വേവിച്ചാല്‍ വെന്ത് കലങ്ങുകയില്ല.അധികം വരുന്ന പായസം അല്‍പ്പം പാല്‍ കൂടിചേത്ത് കുറുക്കി ഫ്രിഡ്ജി സൂക്ഷിക്കാം. ഇത് അടുത്ത ദിവസം ഉപയോഗിച്ചാല്‍ രുചിവ്യത്യാസം തോന്നില്ല.
പോഷകം പോകാതെ ഭക്ഷണം പാകം ചെയ്യാന്‍
പാചകം ചെയ്യുന്നതിലെ അശ്രദ്ധമൂലം ഭക്ഷ്യവിഭവങ്ങളിലെ പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടാം. ഇത് ഭക്ഷണം കൂടുതല്‍ പാകം ചെയ്യുന്നതിലൂടെയും കുറച്ചു വേവിക്കുന്നതിലൂടെയും സംഭവിക്കാം. എന്നാല്‍ അല്‍പം ശ്രദ്ധ വയ്ക്കുകയാണെങ്കില്‍ പോഷകമൂല്യം നഷ്ടപ്പെടുത്താതെ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കും. പാചകകലയെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ പ്രയോജനപ്പെടുത്തുമ്പോഴാണ് പാചകം പോഷക മൂല്യമുള്ളതും രുചികരവുമായിത്തീരുക. പോഷകാംശം നഷ്ടപ്പെടുത്താതെ ഭക്ഷണം പാകം ചെയ്യാനുള്ള ചില വഴികള്‍ ഇതാ പച്ചക്കറികള്‍ 1015 മിനുട്ടില്‍ കൂടുതല്‍ തിളപ്പിക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ തിളപ്പിച്ചാല്‍ അവയിലെ ജീവകങ്ങള്‍ നഷ്ടമാകും. പച്ചക്കറികള്‍ മുറിക്കുന്നതിനു മുമ്പ് വെള്ളത്തിലിട്ട് കുതിര്‍ക്കരുത്. പാചകം ചെയ്യുന്നതിന് ഏറെ മുമ്പ് പച്ചക്കറികള്‍ മുറിക്കുന്നത് പോഷകമൂല്യം നഷ്ടമാക്കും.പച്ചക്കറികള്‍ അധികം വേവിക്കരുത്. സാവധാനം എരിയുന്ന തീയില്‍ വേവിക്കുന്നതാണ് ഉത്തമം. പ്രഷര്‍ കുക്കറുകളില്‍ പാചകം ചെയ്താല്‍ പോഷകമൂല്യം നഷ്ടമാകില്ല. പാചകത്തിന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം. പാചകം ചെയ്തതിനു ശേഷം ബാക്കിവരുന്ന ജലം സൂപ്പായി ഉപയോഗിക്കാവുന്നതാണ്.വേഗം ചീത്തയാകുന്ന പച്ചക്കറികളും പഴങ്ങളും ഈര്‍പ്പമില്ലാത്തതും തണുപ്പുള്ളതും വായു കടക്കുന്നതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. ചീര, കാരറ്റ് ഇല, മുരിങ്ങയില തുടങ്ങിയവയില്‍ ധാരാളം ഇരുമ്പും വിറ്റമിന്‍ സി യും അടങ്ങിയിട്ടുണ്ട്. ഇവ അധിക സമയം വേവിച്ചാല്‍ പോഷമൂല്യം നഷ്ടപ്പെടും.അരി കൂടുതല്‍ പ്രാവശ്യം കഴുകിയാല്‍ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടും. വിറ്റാമിന്‍ ബി ധാരാളം അടങ്ങിട്ടുള്ള ധാന്യങ്ങളിലെ തവിട് കളയാതെ ഉപയോഗിക്കാന്‍ ശ്രമിക്കണം. ധാന്യങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മുളപ്പിച്ച പയര്‍, സാലഡ്, തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ആഹാര സാധനങ്ങള്‍ കഴിവതും അടച്ചുവച്ച് പാകം ചെയ്യുക. പാകം ചെയ്താലുടന്‍ കഴിക്കുന്നതാണ് ഉചിതം. ഫ്രിഡ്ജില്‍ വച്ചതിനു ശേഷം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണം.
പാചകവാതകം ലാഭിക്കാന്‍
പാചകവാതകം ലാഭിക്കാന്‍
പാചക വാതക വില കുതിച്ചുകയറുകയാണ്. പാചകവാതകം വാങ്ങാതിരിക്കാനാവില്ല. ഉപയോഗം പരമാവധി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെലവ് കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. അതിനുള്ള ചില വഴികള്‍ :പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുന്നത് സമയം മാത്രമല്ല ഇന്ധനവും ലാഭിക്കാം. അരിയും പയറുവര്‍ഗ്ഗങ്ങളും കുതിര്‍ത്ത് കഴിയുന്നത്ര കുറച്ചുമാത്രം വെള്ളമൊഴിച്ചു വേവിക്കുക.അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും അടുപ്പത്ത് വച്ച് തിളച്ച ഉടന്‍ ചൂട് പെട്ടിയിലോ തെര്‍മല്‍ കുക്കറിലോ ഇറക്കി വയ്ക്കണം.സ്റ്റൗവ് കത്തിക്കും മുന്‍പേ പാചകം ചെയ്യേണ്ടവ അതിനടുത്തു വയ്ക്കണം.ഗ്യാസ് സ്റ്റൗവ് കത്തിക്കുമ്പോള്‍ നോബ് മുഴുവന്‍ തുറന്നാല്‍ വലിയ വട്ടത്തില്‍ തീനാളം കത്തി ഗ്യാസ് പാഴാവും. നോബ് അല്‍പം തുറന്ന് സിമ്മില്‍ വച്ചുവേണം സ്റ്റൗവ് കത്തിക്കാന്‍.പരന്ന് പരമാവധി ഉയരം കുറഞ്ഞ പാത്രത്തില്‍ പാചകം ചെയ്താല്‍ ഗ്യാസ് ലാഭം 25 ശതമാനമാണ്.ഫ്രിഡ്ജില്‍ സൂക്ഷിച്ചത് ചൂടാക്കുന്നതിനോ പാചകത്തിനോ മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും പുറത്തെടുത്ത് വയ്ക്കണം. ഫ്രിഡ്ജില്‍ നിന്നെടുത്ത പാത്രത്തിന്റെ തണുപ്പ് മാറാതെ സ്റ്റൗവില്‍ വയ്ക്കരുത്. പുതിയ കുക്കറാണ് വാങ്ങിയിട്ട് അധിക കാലമായില്ല. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല അകമെല്ലാം കറപിടിച്ച് മങ്ങിയിരിക്കുന്നു. എന്തുചെയ്യും?വെറുതെ ആലോചിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ല. കുക്കറില്‍ കുറച്ച് പുളി വെള്ളം തിളപ്പിച്ചു നോക്കൂ. കറ പോയ വഴി അറിയില്ല.ഇനി പ്ലാസ്റ്റിക് ബക്കറ്റിന്റെ നിറം പോയി എന്ന പരാതിയാണോ? അല്‍പ്പം മണ്ണെണ്ണ പുരട്ടി വെയിലത്ത് വച്ച് ഉണക്കിയ ശേഷം കഴുകി നോക്കൂ, തിളക്കം വര്‍ദ്ധിച്ചില്ലേ?വാഷ്‌ബേസിനില്‍ ഇരുമ്പ് കറ ഉണ്ടെങ്കില്‍ ഭംഗി നശിച്ച് അഴുക്ക് പുരണ്ടതായി തോന്നും. ഇത് മാറ്റാന്‍ അല്‍പ്പം ഉപ്പും ടര്‍പ്പന്റയിനും ചേര്‍ത്ത് തിരുമ്മി കഴുകിയാല്‍ മതി. സ്റ്റീല്‍ പാത്രങ്ങള്‍ക്ക് തിളക്കം കൂട്ടാന്‍ വിനാഗിരി ഒരു തുണിയില്‍ മുക്കി തുടച്ചാല്‍ മതി. പാത്രത്തിലെ എണ്ണമയം നീക്കാന്‍ ബേക്കിംഗ് സോഡ കലക്കിയ വെള്ളം കൊണ്ട് കഴുകിയാല്‍ മതി.
പാത്രങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ തരം പാത്രങ്ങള്‍ക്കും അതിനു യോജിക്കുന്നവ ഉപയോഗിച്ചു വേണം വൃത്തിയാക്കാന്‍. ഏതു തരം പാത്രങ്ങളും വൃത്തിയാക്കാന്‍ ചില എളുപ്പവഴികളുണ്ട്. സ്റ്റീല്‍ പാത്രങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്നു നോക്കിയാല്ലോ..1. ചായക്കറ കളയാന്‍: ഉമിക്കരിയും ഉപ്പുവെള്ളവും ചേര്‍ത്ത് തേച്ചാല്‍ സ്റ്റീല്‍ പാത്രങ്ങളിലെ ചായക്കറ അപ്രത്യക്ഷമാകും.2. അടിയില്‍പിടിച്ചാല്‍: സ്റ്റീല്‍ പാത്രത്തിനടിയില്‍ ഭക്ഷണ സാധനങ്ങള്‍ കരിഞ്ഞു പിടിച്ച പാടുകള്‍ മാറുന്നതിനു പാത്രത്തില്‍ വെള്ളമൊഴിച്ച് സവാള അതിലിട്ട് തിളപ്പിച്ചാല്‍ മതി.3. കറകള്‍: അലക്കുകാരം ചേര്‍ത്ത ചൂടുവെള്ളത്തില്‍ മുക്കി വച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിയാല്‍ പാത്രത്തിലെ കറകള്‍ മുഴുവനായും പോകും.4. തിളക്കം കിട്ടാന്‍: ചാരം തേച്ച ശേഷം തുണിക്കൊണ്ട് തുടച്ചാല്‍ പാത്രങ്ങള്‍ക്ക് നല്ല തിളക്കം കിട്ടും.5. എണ്ണക്കറ: ചായപിണ്ടിയോ (ചായമട്ട്) കാപ്പിപിണ്ടിയോ കൊണ്ട് തേച്ചാല്‍ എണ്ണക്കറ എളുപ്പത്തില്‍ കളയാനാകും. പെട്ടന്നു കറി വയ്ക്കാം ദോശയ്ക്കു കറിവക്കാന്‍ നേരമില്ല രാവിലെ ഉണര്‍ന്നതേ വൈകിയാണ്. എന്തു ചെയ്യും. രണ്ടുതക്കാളി അരിഞ്ഞു സവാള അരിഞ്ഞതും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് വെള്ളമാക്കുക. ഒന്നു കടുകുവറത്ത് എടുത്താല്‍ ഒന്നാംതരം ടൊമാറ്റോ ചട്ണി... മീന്‍ വറുക്കുമ്പോള്‍ മീന്‍ വറുത്തിട്ടു സ്വാദു പോരെന്നു തോന്നുന്നു. ഭയങ്കര ഉളുമ്പുനാറ്റം മനസ്സുമടുപ്പിക്കുന്നു. എന്താണി പ്രശ്‌നത്തിനു പരിഹാരം. മീന്‍ വറുക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അരപ്പു തേച്ചുപിടിപ്പിച്ച ശേഷം നല്ല ചെറുനാരങ്ങാ നീരും തിരുമ്മിപ്പിടിപ്പിക്കുക. ഉളുമ്പുനാറ്റം പോകുമെന്നു മാത്രമല്ല നല്ല സാദും കിട്ടും.കോളിഫ്‌ലവര്‍ പ്രശ്‌നമായാല്‍ കോളിഫ്‌ലവര്‍ അരിയാനെടുത്തപ്പോ അവിടവിടെ പുഴു. കളയാനും വയ്യ കഴിക്കാനും വയ്യ എന്നതായി സ്ഥിതി. എങ്ങനെയാണിത് കറിവക്കുന്നതെന്നു മനപ്രയാസവും... കോളിഫ്‌ലവര്‍ അല്‍പം വിനാഗിരി ചേര്‍ത്ത തിളച്ച വെള്ളത്തിലിട്ട് രണ്ടുമിനിറ്റ് മുക്കിവച്ചശേഷം കറിവച്ചോളു... പുഴുശല്യം പ്രശ്‌നമാവില്ല. പലഹാരങ്ങള്‍ സൂക്ഷിക്കുമ്പോള്‍ മുറുക്കും പക്കാവടയുമൊക്കെ ഉണ്ടാക്കി വച്ചാല്‍ കഴിക്കാന്‍ എന്തുരസമാണ്. സുക്ഷിക്കുന്ന കാര്യമാണ് പ്രയാസം.എണ്ണപ്പലഹാരങ്ങള്‍ വയ്ക്കുന്ന ടിന്നില്‍ അല്‍പ്പം അരിവിതറിനോക്കൂ.. തണുക്കുകയുമില്ല കരുകരുപ്പും പോകില്ല.തിരക്കിനെ നേരിടാന്‍ രാവിലെ എല്ലാവരും പോകും മുന്‍പ് ഭക്ഷണം റെഡിയാക്കുന്ന തിരക്ക് ഭയങ്കരം തന്നെ. ഇത് എളുപ്പമാക്കാന്‍ ചില വിദ്യകളുണ്ട്. തേങ്ങ ഒന്നിച്ചുതിരുമ്മി ഫ്രിഡ്ജില്‍ വയ്ക്കാം. ഉള്ളി പൊളിച്ചു സൂക്ഷിക്കാം. കഷ്ണങ്ങള്‍ തലേന്ന് അരിഞ്ഞു ഫ്രിഡ്ജില്‍ വയ്ക്കുക. കറി വയ്ക്കും മുന്‍പ് കഷ്ണങ്ങള്‍ കുക്കറില്‍ വേവിച്ചെടുക്കുക കൂടി ചെയ്താല്‍ എല്ലാം എളുപ്പമായില്ലേ. തേങ്ങയും ഉള്ളിയും ഒരാഴ്ചത്തേക്ക് അവധി ദിവസം തയ്യാറാക്കി വയ്ക്കാം.