2013, മേയ് 31, വെള്ളിയാഴ്‌ച

സുന്ദരമാകാൻ 
വേനൽക്കാലത്ത് ചൂടേറ്റു മുഖത്തു കരുവാളിപ്പ് വരാം, നിറം മങ്ങി പോകാം, പെണ്‍കുട്ടികളും യുവാക്കളും ഏറ്റവും കൂടുതൽ വെളുക്കാനുള്ള ക്രീമുകളുടെ പുറകെ പോകുന്നത് ഈ സമയത്താണ്. ഇതാ നിറം വർദ്ധിപ്പിച്ചു സൗന്ദര്യം കൂട്ടാൻ ഇതാ ഒറ്റമൂലികൾ

വെളുപ്പു നിറം ലഭിക്കാന്‍ ആഗ്രഹിക്കാത്തവര്‍കുറവാണ് . ഇതിന് വേണ്ടി ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങാത്തവര്‍ ചുരുങ്ങും. കയ്യില്‍ കിട്ടുന്നതെന്തും മുഖത്തു വാരിപ്പൊത്തുന്നവരും കുറവല്ല. ഇത്തരക്കാര്‍ക്ക് തികച്ചും ആരോഗ്യകരമായ വഴികള്‍ പരീക്ഷിക്കാം. ചില ഭക്ഷണങ്ങളുണ്ട്, ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കുന്നവ. ചിലവ കഴിയ്ക്കാം. ചിലത് കഴിയ്ക്കുകയും മുഖത്തു തേയ്ക്കുകയും ചെയ്യാം.

1. ക്യാരറ്റ് ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവ ചര്‍മത്തിന് നല്ലതാണ്. ദിവസവും ക്യാരറ്റ് കഴിച്ചു നോക്കൂ, അല്ലെങ്കില്‍ ക്യാരറ്റ് ജ്യൂസ് കുടിച്ചു നോക്കൂ. വ്യത്യാസം കാണാം.

2.പപ്പായയും ഇത്തരത്തില്‍ പെട്ട മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും ചര്‍മത്തിലെ പാടുകളും അകറ്റാന്‍ ഫലപ്രദമാണ്. ഇത് മുഖത്തു തേയ്ക്കാം. കഴിയ്ക്കാം.

3. തക്കാളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫീന്‍ ചര്‍മത്തിന് തിളക്കവും നിറവും നല്‍കാന്‍ നല്ലതാണ്. ഇത് കഴിയ്ക്കാം. ഫേസ് പായ്ക്കായും ഉപയോഗിക്കാം. ക്യാന്‍സര്‍ തടയാനും വണ്ണം കുറയ്ക്കാനും പ്റ്റിയ ഒന്നാണ് തക്കാളി.

4. കിവിയും ഇത്തരത്തിലുള്ള ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. ഇത് കഴിയ്ക്കാം. മുഖത്തു പുരട്ടാം. ചര്‍മത്തില്‍ കറുത്ത പാടുള്ളവര്‍ക്ക് കിവി ഇത്തരം ഭാഗങ്ങളില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

5. ബീറ്റ്‌റൂട്ട് ചര്‍മ്ത്തില്‍ അദ്ഭുതങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒരു ഭക്ഷണസാധനമാണ്. ഇത് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കാനും രക്തപ്രവാഹം കൂട്ടാനും സഹായിക്കും. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുകയോ ഇത് ഫേസ്പായ്ക്കില്‍ ചേര്‍ക്കുകയോ ചെയ്യും.

6. ഇലക്കറികള്‍ ഇത്തരത്തിലുള്ള മറ്റു ഭക്ഷ്യവിഭവങ്ങളാണ്. ഇതിലെ വൈറ്റമിനുകള്‍, ധാതുക്കള്‍ എ്ന്നിവ നല്ല ചര്‍മത്തിന് സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

7. സ്‌ട്രോബെറിയിലെ വൈറ്റമിന്‍ സി നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന് ഗുണം ചെയ്യും.

8. ചുവന്ന ക്യാപ്‌സിക്കം ലൈകോഫീന്‍, വൈറ്റമിന്‍ സി എന്നിവ ചര്‍ത്തിന് നിറം നല്‍കുന്ന ഘടകങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും.

9. ഗ്രീന്‍ ടീയും ചര്‍മത്തിന് നിറം നല്‍കുന്ന ഘടകമാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ അഴുക്കുകള്‍ കളയുന്നതിന് സഹായിക്കും. സൂര്യഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും ചര്‍മം മൃദുവാക്കുന്നതിനും ഗ്രീന്‍ ടീ നല്ലതു തന്നെ. തടി കുറയ്ക്കുന്നതിനും ഇത് നല്ലതു തന്നെ.

10. മഞ്ഞ നിറത്തിലുള്ള ക്യാപ്‌സിക്കവും ചര്‍മത്തിന് നിറം നല്‍കുന്ന ഘടകമാണ്. ഇതിലെ സിലിക്ക ചര്‍മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കും.

11. സോയ ഉല്‍പന്നങ്ങള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നവയാണ്. സോയ മില്‍ക് മുഖക്കുരു, മറ്റു ചര്‍മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു പറ്റിയ പരിഹാരങ്ങളാണ്.

12. വൈറ്റമിന്‍ സി, ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് ബ്രൊക്കോളി. ഇത് ശരീരവും ചര്‍മവും വൃത്തിയാക്കും. ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

13. മീനിലെ ഒമേഗ ത്രീ ഫാറ്റി അസിഡുകള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നവയാണ്. ഇതിലെ വൈറ്റമിനുകളും ചര്‍മത്തിന് ഗുണം ചെയ്യും.

2013, മേയ് 30, വ്യാഴാഴ്‌ച

1.ആട്ടിറച്ചി- 250ഗ്രാം
2.സവാള-3
3.പച്ചമുളക്-4
4.ഇഞ്ചി-4 സെ.മി കഷ്ണം
5.വെളുത്തുള്ളി-ഒരു കൂട്
6.പെരുഞ്ചീരകം-1ടീസ്പൂണ്‍

7.മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
8. മുളക് പൊടി-1ടീസ്പൂണ്‍
9.മഞ്ഞള്‍ പൊടി-അരടീസ്പൂണ്‍
10.ഗരം മസാലപ്പൊടി-അര ടീസ്പൂണ്‍
11.തക്കാളി-2
12.മല്ലിയില-അര കെട്ട് 
13.റിഫൈന്‍ഡ് ഓയില്‍-4 ടേബിള്‍ സ്പൂണ്‍ 
14.പഞ്ചസാര-2 ടീസ്പൂണ്‍
15.ചെറുനാരങ്ങ-പകുതി
ഉപ്പ് -പാകത്തിന്
പാചക രീതി-
ഇറച്ചി വലിയ കഷ്ണങ്ങളായി മുറിച്ച കഴുകണം.മൂന്ന് മുതല്‍ അഞ്ച് വരെ ചേരുവകള്‍ വെവ്വറേ ചതച്ചെടുക്കണം പെരുഞ്ചീരകം നല്ല മയത്തില്‍ അരച്ച് മല്ലിപ്പൊടിയും ചേര്‍ത്ത് ഒന്നു കൂടെ അരച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ട് ഇളം ചുവപ്പ് നിറമാകുന്നത് വരെ ഇളക്കി അരച്ച മസാലകളും മുളകു പൊടിയും മഞ്ഞള്‍ പൊടിയുംചേര്‍ത്ത് മൂത്ത വാസന വരുന്നത്‌വരെ ഇളക്കണം .ഇതില്‍ മുറിച്ച് വെച്ച ഇറച്ചി ഇട്ട് എണ്ണ തെളിയുന്നത് വരെ തുടര്‍ച്ചയായി ഇളക്കി തക്കാളിയും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി ഒരു വധം വെന്താല്‍ പഞ്ചാസാര,മല്ലിയില,ചെറുനാരങ്ങ നീര്,ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കുക. ഇറച്ചി വെന്ത് മസാല കുഴഞ്ഞ പരുവത്തിലായല്‍ ഇറക്കി ഉപയോഗിക്കാം.

2013, മേയ് 29, ബുധനാഴ്‌ച


അടുക്കളയില്‍ ചില പൊടിക്കൈകള്‍
ഗ്രേവിയില്‍ ഉപ്പ് ചേര്‍ക്കുന്നതിനു പകരം സോയാസോസ് ചേര്‍ക്കുക. ഗ്രേവിക്ക് നിറവും ഫ്‌ളേവറും വേറെ ചേര്‍ക്കേണ്ടി വരില്ല.

കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പകം ചെയ്യരുത്.കൂണ്‍ കറുത്ത് പോകും.

പാചകം ചെയ്യുമ്പോള്‍ വെള്ളം തിളക്കുന്നത് വരെ ഉപ്പ് ചേര്‍ക്കരുത്.ഉപ്പ് ചേര്‍ക്കുന്നത് വെള്ളം തിളക്കുന്നത്താമസിപ്പിക്കും.
കായ, കിഴങ്ങ്, ഉപ്പേരികള്‍ മൊരുമൊരെ കിട്ടാന്‍ അവ വറുക്കുമ്പോള്‍ അതിനു മേലെ ഉപ്പ് വെള്ളം തളിക്കുക.
ബദാം പെട്ടെന്ന് തൊലി കളയുന്നതിന് അത് ചെറു ചൂട് വെള്ളത്തില്‍ ഒരു മിനിട്ട് നേരം ഇട്ട് വക്കുക.


കറിയില്‍ ഉപ്പ് കൂടിയാല്‍ കുറച്ച് തേങ്ങ തിരുമ്മിയതും ജീരകപൊടിയും ചേര്‍ത്തിളക്കുക.
പോഷകം പോകാതെ ഭക്ഷണം പാകം ചെയ്യാന്‍      
    
പാചകം ചെയ്യുന്നതിലെ അശ്രദ്ധമൂലം ഭക്ഷ്യവിഭവങ്ങളിലെ പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടാം. ഇത് ഭക്ഷണം കൂടുതല്‍ പാകം ചെയ്യുന്നതിലൂടെയും കുറച്ചു വേവിക്കുന്നതിലൂടെയും സംഭവിക്കാം.

എന്നാല്‍ അല്‍പം ശ്രദ്ധ വയ്ക്കുകയാണെങ്കില്‍ പോഷകമൂല്യം നഷ്ടപ്പെടുത്താതെ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കും. പാചകകലയെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ പ്രയോജനപ്പെടുത്തുമ്പോഴാണ് പാചകം പോഷക മൂല്യമുള്ളതും രുചികരവുമായിത്തീരുക. പോഷകാംശം നഷ്ടപ്പെടുത്താതെ ഭക്ഷണം പാകം ചെയ്യാനുള്ള ചില വഴികള്‍ ഇതാ

പച്ചക്കറികള്‍ 1015 മിനുട്ടില്‍ കൂടുതല്‍ തിളപ്പിക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ തിളപ്പിച്ചാല്‍ അവയിലെ ജീവകങ്ങള്‍ നഷ്ടമാകും. പച്ചക്കറികള്‍ മുറിക്കുന്നതിനു മുമ്പ് വെള്ളത്തിലിട്ട് കുതിര്‍ക്കരുത്. പാചകം ചെയ്യുന്നതിന് ഏറെ മുമ്പ് പച്ചക്കറികള്‍ മുറിക്കുന്നത് പോഷകമൂല്യം നഷ്ടമാക്കും.

പച്ചക്കറികള്‍ അധികം വേവിക്കരുത്. സാവധാനം എരിയുന്ന തീയില്‍ വേവിക്കുന്നതാണ് ഉത്തമം. പ്രഷര്‍ കുക്കറുകളില്‍ പാചകം ചെയ്താല്‍ പോഷകമൂല്യം നഷ്ടമാകില്ല. പാചകത്തിന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം. പാചകം ചെയ്തതിനു ശേഷം ബാക്കിവരുന്ന ജലം സൂപ്പായി ഉപയോഗിക്കാവുന്നതാണ്.

വേഗം ചീത്തയാകുന്ന പച്ചക്കറികളും പഴങ്ങളും ഈര്‍പ്പമില്ലാത്തതും തണുപ്പുള്ളതും വായു കടക്കുന്നതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. ചീര, കാരറ്റ് ഇല, മുരിങ്ങയില തുടങ്ങിയവയില്‍ ധാരാളം ഇരുമ്പും വിറ്റമിന്‍ സി യും അടങ്ങിയിട്ടുണ്ട്. ഇവ അധിക സമയം വേവിച്ചാല്‍ പോഷമൂല്യം നഷ്ടപ്പെടും.

അരി കൂടുതല്‍ പ്രാവശ്യം കഴുകിയാല്‍ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടും. വിറ്റാമിന്‍ ബി ധാരാളം അടങ്ങിട്ടുള്ള ധാന്യങ്ങളിലെ തവിട് കളയാതെ ഉപയോഗിക്കാന്‍ ശ്രമിക്കണം. ധാന്യങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

മുളപ്പിച്ച പയര്‍, സാലഡ്, തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ആഹാര സാധനങ്ങള്‍ കഴിവതും അടച്ചുവച്ച് പാകം ചെയ്യുക. പാകം ചെയ്താലുടന്‍ കഴിക്കുന്നതാണ് ഉചിതം. ഫ്രിഡ്ജില്‍ വച്ചതിനു ശേഷം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണം.
വീട്ടമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍
 http://www.aramamonline.nte

മഞ്ഞള്‍ കൂടിപ്പോയാല്‍
കറി വെക്കുമ്പോള്‍ മഞ്ഞളിന്റെ അളവു കൂടിപ്പോയാല്‍ വൃത്തിയുള്ള ഒരു വെള്ളത്തുണിയില്‍ ചോറ് കിഴികെട്ടി കറിയിലിടുക. അധികമുള്ള മഞ്ഞള്‍ ഈ കിഴി വലിച്ചെടുത്തോളും.
കാബേജിന്റെ ഗന്ധം മാറ്റാന്‍
കാബേജ് പാകം ചെയ്യുമ്പോള്‍ ദുര്‍ഗന്ധം ഇല്ലാതിരിക്കാന്‍ ഒരു ചെറിയ കഷ്ണം റൊട്ടി പൊടിച്ചു ചേര്‍ക്കുക. കുറച്ചു ചെറുനാരങ്ങ നീര് ചേര്‍ത്ത് കാബേജ് പാകം ചെയ്താലും ദുര്‍ഗന്ധം മാറ്റാന്‍ സാധിക്കും.
പച്ചമുളക് സൂക്ഷിച്ചു വയ്ക്കാന്‍
പച്ചമുളക് കേടാകാതിരിക്കാന്‍ അവയുടെ ഞെടുപ്പു നീക്കി കടലാസില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ വെക്കുക.
കറിവേപ്പില വാടാതിരിക്കാന്‍
ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ കറിവേപ്പില ഞെട്ടുകളയാതെ വെച്ചാല്‍ ദിവസങ്ങളോളം വാടാതിരിക്കും.
ഇഞ്ചി സൂക്ഷിച്ചുവെക്കാന്‍
അധികമുള്ള ഇഞ്ചിക്കഷ്ണങ്ങള്‍ കേടുവരാതിരിക്കാന്‍ മണ്ണിനടിയില്‍ കുഴിച്ചിടുക. മാസങ്ങളോളം പുതുമ നഷ്ടപ്പെടാതിരിക്കാനുള്ള വഴിയാണിത്.
ചേന ചൊറിയാതിരിക്കാന്‍
പുളിവെള്ളത്തില്‍ കഴുകി കറിവെച്ചാല്‍ ചേന ചൊറിയുകയില്ല.
മിക്‌സിയിലെ ദുര്‍ഗന്ധം അകറ്റാന്‍
മിക്‌സിയുടെ ബൗളിനുള്ളിലെ ദുര്‍ഗന്ധം മാറാന്‍ പൊതീനയിലയോ നാരങ്ങാ തൊലിയോ ഇട്ട് അടിക്കുക. ജാറിനുള്ളില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം മസാലയും മറ്റും അടിച്ചാല്‍ ബൗളിനുള്ളില്‍ മസാല പറ്റിപ്പിടിച്ചിരിക്കില്ല. 


ഗ്രേവിയില്‍ ഉപ്പ് ചേര്‍ക്കുന്നതിനു പകരം സോയാസോസ് ചേര്‍ ക്കുക. ഗ്രേവിക്ക് നിറവും ഫ്‌ലേവറും വേറെ ചേര്‍ക്കേണ്ടി വരില്ല.കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പകം ചെയ്യരുത്.കൂണ്‍ കറുത്ത് പോകും.പാചകം ചെയ്യുമ്പോള്‍ വെള്ളം തിളക്കുന്നത് വരെ ഉപ്പ് ചേര്‍ക്കരുത്.ഉപ്പ് ചേര്‍ക്കുന്നത് വെള്ളം തിളക്കുന്നത്താമസിപ്പിക്കും.കായ, കിഴങ്ങ്, ഉപ്പേരികള്‍ മൊരുമൊരെ കിട്ടാന്‍ അവ വറുക്കുമ്പോള്‍ അതിനു മേലെ ഉപ്പ് വെള്ളം തളിക്കുക.ബദാം പെട്ടെന്ന് തൊലി കളയുന്നതിന് അത് ചെറു ചൂട് വെള്ളത്തില്‍ ഒരു മിനിട്ട് നേരം ഇട്ട് വക്കുക.കറിയില്‍ ഉപ്പ് കൂടിയാല്‍ കുറച്ച് തേങ്ങ തിരുമ്മിയതും ജീരകപൊടിയും ചേര്‍ത്തിളക്കുക. അപ്പത്തിന് അരയ്ക്കുന്ന അരിയോടൊപ്പം അല്‍പം ഉഴുന്ന് അരയ്ക്കുക. തേങ്ങാവെള്ളം പഞ്ചസാരചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അപ്പത്തിന് അരയ്ക്കുന്ന വെള്ളത്തിന് പകരം ഈ ലായനി ഉപയോഗിക്കാം.അപ്പമുണ്ടാക്കാന്‍ പുട്ടുപൊടി പരുവത്തില്‍ മാവ് വറുത്താലും മതി. മാവ് കലക്കാന്‍ പശുവിന്‍പാല്‍ ഉപയോഗിക്കാം. തേങ്ങാവെള്ളമൊഴിച്ച് അപ്പമുണ്ടാക്കുമ്പോള്‍ അല്‍പം ചൂടുള്ള പാല്‍ കൂടി ചേര്‍ക്കുക. അപ്പം ചട്ടിയില്‍ പിടിക്കാതിരിക്കാന്‍ അപ്പമുണ്ടാക്കുന്നതിന് മുമ്പ് ചട്ടിയില്‍ ഒരു ബുള്‍സൈ ഉണ്ടാക്കുക. അപ്പത്തിന് നല്ല മാര്‍ദ്ദവം വേണമെന്നുണ്ടോ. അപ്പം ചുടുന്നതിനു മുന്‍പ് ഒരു മുട്ട ഉടച്ചു ചേര്‍ക്കുക. നല്ല മാര്‍ദ്ദവം കിട്ടും.

പായസം വയ്ക്കുമ്പോള്‍ ശര്‍ക്കര നല്ലവണ്ണം അരിച്ച് എടുക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്തില്ല എങ്കില്‍ രുചിവ്യത്യാസം ഉണ്ടാവും. അരി വെന്തതിനു ശേഷം മാത്രമേ ശര്‍ക്കര ചേര്‍ക്കാവൂ അല്ലെങ്കില്‍ വേവ് കുറയും.പായസത്തിനു മധുരം കൂടിപ്പോയോ? വിഷമിക്കേണ്ട, കുറച്ചു പാല്‍ കൂടി ചേര്‍ത്താല്‍ മതിയാവും. കുറുകിപ്പോയാലോ, അല്‍പ്പം തേങ്ങാപ്പാല്‍ കൂടി ചേര്‍ത്താല്‍ മതിയാവും.പായസത്തില്‍ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ഇവ നെയ്യില്‍ വറുത്ത് ഇട്ടാല്‍ രുചി കൂടും. ഏലക്ക, ചുക്ക്, ജീരകം ഇവ പൊടിച്ച് ചേര്‍ക്കുന്നത് ആസ്വാദ്യമായ ഗന്ധം നല്‍കും.സേമിയ തിളച്ച വെള്ളത്തില്‍ വേണം വേവിക്കാന്‍. നെയ്യില്‍ വറുത്ത് വേവിച്ചാല്‍ വെന്ത് കലങ്ങുകയില്ല.അധികം വരുന്ന പായസം അല്‍പ്പം പാല്‍ കൂടിചേത്ത് കുറുക്കി ഫ്രിഡ്ജി സൂക്ഷിക്കാം. ഇത് അടുത്ത ദിവസം ഉപയോഗിച്ചാല്‍ രുചിവ്യത്യാസം തോന്നില്ല.

പോഷകം പോകാതെ ഭക്ഷണം പാകം ചെയ്യാന്‍              
പാചകം ചെയ്യുന്നതിലെ അശ്രദ്ധമൂലം ഭക്ഷ്യവിഭവങ്ങളിലെ പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടാം. ഇത് ഭക്ഷണം കൂടുതല്‍ പാകം ചെയ്യുന്നതിലൂടെയും കുറച്ചു വേവിക്കുന്നതിലൂടെയും സംഭവിക്കാം. എന്നാല്‍ അല്‍പം ശ്രദ്ധ വയ്ക്കുകയാണെങ്കില്‍ പോഷകമൂല്യം നഷ്ടപ്പെടുത്താതെ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കും. പാചകകലയെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ പ്രയോജനപ്പെടുത്തുമ്പോഴാണ് പാചകം പോഷക മൂല്യമുള്ളതും രുചികരവുമായിത്തീരുക. പോഷകാംശം നഷ്ടപ്പെടുത്താതെ ഭക്ഷണം പാകം ചെയ്യാനുള്ള ചില വഴികള്‍ ഇതാ പച്ചക്കറികള്‍ 1015 മിനുട്ടില്‍ കൂടുതല്‍ തിളപ്പിക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ തിളപ്പിച്ചാല്‍ അവയിലെ ജീവകങ്ങള്‍ നഷ്ടമാകും. പച്ചക്കറികള്‍ മുറിക്കുന്നതിനു മുമ്പ് വെള്ളത്തിലിട്ട് കുതിര്‍ക്കരുത്. പാചകം ചെയ്യുന്നതിന് ഏറെ മുമ്പ് പച്ചക്കറികള്‍ മുറിക്കുന്നത് പോഷകമൂല്യം നഷ്ടമാക്കും.പച്ചക്കറികള്‍ അധികം വേവിക്കരുത്. സാവധാനം എരിയുന്ന തീയില്‍ വേവിക്കുന്നതാണ് ഉത്തമം. പ്രഷര്‍ കുക്കറുകളില്‍ പാചകം ചെയ്താല്‍ പോഷകമൂല്യം നഷ്ടമാകില്ല. പാചകത്തിന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം. പാചകം ചെയ്തതിനു ശേഷം ബാക്കിവരുന്ന ജലം സൂപ്പായി ഉപയോഗിക്കാവുന്നതാണ്.വേഗം ചീത്തയാകുന്ന പച്ചക്കറികളും പഴങ്ങളും ഈര്‍പ്പമില്ലാത്തതും തണുപ്പുള്ളതും വായു കടക്കുന്നതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. ചീര, കാരറ്റ് ഇല, മുരിങ്ങയില തുടങ്ങിയവയില്‍ ധാരാളം ഇരുമ്പും വിറ്റമിന്‍ സി യും അടങ്ങിയിട്ടുണ്ട്. ഇവ അധിക സമയം വേവിച്ചാല്‍ പോഷമൂല്യം നഷ്ടപ്പെടും.അരി കൂടുതല്‍ പ്രാവശ്യം കഴുകിയാല്‍ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടും. വിറ്റാമിന്‍ ബി ധാരാളം അടങ്ങിട്ടുള്ള ധാന്യങ്ങളിലെ തവിട് കളയാതെ ഉപയോഗിക്കാന്‍ ശ്രമിക്കണം. ധാന്യങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മുളപ്പിച്ച പയര്‍, സാലഡ്, തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ആഹാര സാധനങ്ങള്‍ കഴിവതും അടച്ചുവച്ച് പാകം ചെയ്യുക. പാകം ചെയ്താലുടന്‍ കഴിക്കുന്നതാണ് ഉചിതം. ഫ്രിഡ്ജില്‍ വച്ചതിനു ശേഷം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണം.

പാചകവാതകം ലാഭിക്കാന്‍            
പാചക വാതക വില കുതിച്ചുകയറുകയാണ്. പാചകവാതകം വാങ്ങാതിരിക്കാനാവില്ല. ഉപയോഗം പരമാവധി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെലവ് കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. അതിനുള്ള ചില വഴികള്‍ :പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുന്നത് സമയം മാത്രമല്ല ഇന്ധനവും ലാഭിക്കാം. അരിയും പയറുവര്‍ഗ്ഗങ്ങളും കുതിര്‍ത്ത് കഴിയുന്നത്ര കുറച്ചുമാത്രം വെള്ളമൊഴിച്ചു വേവിക്കുക.അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും അടുപ്പത്ത് വച്ച് തിളച്ച ഉടന്‍ ചൂട് പെട്ടിയിലോ തെര്‍മല്‍ കുക്കറിലോ ഇറക്കി വയ്ക്കണം.സ്റ്റൗവ് കത്തിക്കും മുന്‍പേ പാചകം ചെയ്യേണ്ടവ അതിനടുത്തു വയ്ക്കണം.ഗ്യാസ് സ്റ്റൗവ് കത്തിക്കുമ്പോള്‍ നോബ് മുഴുവന്‍ തുറന്നാല്‍ വലിയ വട്ടത്തില്‍ തീനാളം കത്തി ഗ്യാസ് പാഴാവും. നോബ് അല്‍പം തുറന്ന് സിമ്മില്‍ വച്ചുവേണം സ്റ്റൗവ് കത്തിക്കാന്‍.പരന്ന് പരമാവധി ഉയരം കുറഞ്ഞ പാത്രത്തില്‍ പാചകം ചെയ്താല്‍ ഗ്യാസ് ലാഭം 25 ശതമാനമാണ്.ഫ്രിഡ്ജില്‍ സൂക്ഷിച്ചത് ചൂടാക്കുന്നതിനോ പാചകത്തിനോ മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും പുറത്തെടുത്ത് വയ്ക്കണം. ഫ്രിഡ്ജില്‍ നിന്നെടുത്ത പാത്രത്തിന്റെ തണുപ്പ് മാറാതെ സ്റ്റൗവില്‍ വയ്ക്കരുത്. പുതിയ കുക്കറാണ് വാങ്ങിയിട്ട് അധിക കാലമായില്ല. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല അകമെല്ലാം കറപിടിച്ച് മങ്ങിയിരിക്കുന്നു. എന്തുചെയ്യും?വെറുതെ ആലോചിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ല. കുക്കറില്‍ കുറച്ച് പുളി വെള്ളം തിളപ്പിച്ചു നോക്കൂ. കറ പോയ വഴി അറിയില്ല.ഇനി പ്ലാസ്റ്റിക് ബക്കറ്റിന്റെ നിറം പോയി എന്ന പരാതിയാണോ? അല്‍പ്പം മണ്ണെണ്ണ പുരട്ടി വെയിലത്ത് വച്ച് ഉണക്കിയ ശേഷം കഴുകി നോക്കൂ, തിളക്കം വര്‍ദ്ധിച്ചില്ലേ?വാഷ്‌ബേസിനില്‍ ഇരുമ്പ് കറ ഉണ്ടെങ്കില്‍ ഭംഗി നശിച്ച് അഴുക്ക് പുരണ്ടതായി തോന്നും. ഇത് മാറ്റാന്‍ അല്‍പ്പം ഉപ്പും ടര്‍പ്പന്റയിനും ചേര്‍ത്ത് തിരുമ്മി കഴുകിയാല്‍ മതി. സ്റ്റീല്‍ പാത്രങ്ങള്‍ക്ക് തിളക്കം കൂട്ടാന്‍ വിനാഗിരി ഒരു തുണിയില്‍ മുക്കി തുടച്ചാല്‍ മതി. പാത്രത്തിലെ എണ്ണമയം നീക്കാന്‍ ബേക്കിംഗ് സോഡ കലക്കിയ വെള്ളം കൊണ്ട് കഴുകിയാല്‍ മതി.

പാത്രങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ തരം പാത്രങ്ങള്‍ക്കും അതിനു യോജിക്കുന്നവ ഉപയോഗിച്ചു വേണം വൃത്തിയാക്കാന്‍. ഏതു തരം പാത്രങ്ങളും വൃത്തിയാക്കാന്‍ ചില എളുപ്പവഴികളുണ്ട്. സ്റ്റീല്‍ പാത്രങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്നു നോക്കിയാല്ലോ..1. ചായക്കറ കളയാന്‍: ഉമിക്കരിയും ഉപ്പുവെള്ളവും ചേര്‍ത്ത് തേച്ചാല്‍ സ്റ്റീല്‍ പാത്രങ്ങളിലെ ചായക്കറ അപ്രത്യക്ഷമാകും.2. അടിയില്‍പിടിച്ചാല്‍: സ്റ്റീല്‍ പാത്രത്തിനടിയില്‍ ഭക്ഷണ സാധനങ്ങള്‍ കരിഞ്ഞു പിടിച്ച പാടുകള്‍ മാറുന്നതിനു പാത്രത്തില്‍ വെള്ളമൊഴിച്ച് സവാള അതിലിട്ട് തിളപ്പിച്ചാല്‍ മതി.3. കറകള്‍: അലക്കുകാരം ചേര്‍ത്ത ചൂടുവെള്ളത്തില്‍ മുക്കി വച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിയാല്‍ പാത്രത്തിലെ കറകള്‍ മുഴുവനായും പോകും.4. തിളക്കം കിട്ടാന്‍: ചാരം തേച്ച ശേഷം തുണിക്കൊണ്ട് തുടച്ചാല്‍ പാത്രങ്ങള്‍ക്ക് നല്ല തിളക്കം കിട്ടും.5. എണ്ണക്കറ: ചായപിണ്ടിയോ (ചായമട്ട്) കാപ്പിപിണ്ടിയോ കൊണ്ട് തേച്ചാല്‍ എണ്ണക്കറ എളുപ്പത്തില്‍ കളയാനാകും. പെട്ടന്നു കറി വയ്ക്കാം             ദോശയ്ക്കു കറിവക്കാന്‍ നേരമില്ല രാവിലെ ഉണര്‍ന്നതേ വൈകിയാണ്. എന്തു ചെയ്യും. രണ്ടുതക്കാളി അരിഞ്ഞു സവാള അരിഞ്ഞതും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് വെള്ളമാക്കുക. ഒന്നു കടുകുവറത്ത് എടുത്താല്‍ ഒന്നാംതരം ടൊമാറ്റോ ചട്ണി... മീന്‍ വറുക്കുമ്പോള്‍ മീന്‍ വറുത്തിട്ടു സ്വാദു പോരെന്നു തോന്നുന്നു. ഭയങ്കര ഉളുമ്പുനാറ്റം മനസ്സുമടുപ്പിക്കുന്നു. എന്താണി പ്രശ്‌നത്തിനു പരിഹാരം. മീന്‍ വറുക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അരപ്പു തേച്ചുപിടിപ്പിച്ച ശേഷം നല്ല ചെറുനാരങ്ങാ നീരും തിരുമ്മിപ്പിടിപ്പിക്കുക. ഉളുമ്പുനാറ്റം പോകുമെന്നു മാത്രമല്ല നല്ല സാദും കിട്ടും.കോളിഫ്‌ലവര്‍ പ്രശ്‌നമായാല്‍ കോളിഫ്‌ലവര്‍ അരിയാനെടുത്തപ്പോ അവിടവിടെ പുഴു. കളയാനും വയ്യ കഴിക്കാനും വയ്യ എന്നതായി സ്ഥിതി. എങ്ങനെയാണിത് കറിവക്കുന്നതെന്നു മനപ്രയാസവും... കോളിഫ്‌ലവര്‍ അല്‍പം വിനാഗിരി ചേര്‍ത്ത തിളച്ച വെള്ളത്തിലിട്ട് രണ്ടുമിനിറ്റ് മുക്കിവച്ചശേഷം കറിവച്ചോളു... പുഴുശല്യം പ്രശ്‌നമാവില്ല. പലഹാരങ്ങള്‍ സൂക്ഷിക്കുമ്പോള്‍ മുറുക്കും പക്കാവടയുമൊക്കെ ഉണ്ടാക്കി വച്ചാല്‍ കഴിക്കാന്‍ എന്തുരസമാണ്. സുക്ഷിക്കുന്ന കാര്യമാണ് പ്രയാസം.എണ്ണപ്പലഹാരങ്ങള്‍ വയ്ക്കുന്ന ടിന്നില്‍ അല്‍പ്പം അരിവിതറിനോക്കൂ.. തണുക്കുകയുമില്ല കരുകരുപ്പും പോകില്ല.തിരക്കിനെ നേരിടാന്‍ രാവിലെ എല്ലാവരും പോകും മുന്‍പ് ഭക്ഷണം റെഡിയാക്കുന്ന തിരക്ക് ഭയങ്കരം തന്നെ. ഇത് എളുപ്പമാക്കാന്‍ ചില വിദ്യകളുണ്ട്. തേങ്ങ ഒന്നിച്ചുതിരുമ്മി ഫ്രിഡ്ജില്‍ വയ്ക്കാം. ഉള്ളി പൊളിച്ചു സൂക്ഷിക്കാം. കഷ്ണങ്ങള്‍ തലേന്ന് അരിഞ്ഞു ഫ്രിഡ്ജില്‍ വയ്ക്കുക. കറി വയ്ക്കും മുന്‍പ് കഷ്ണങ്ങള്‍ കുക്കറില്‍ വേവിച്ചെടുക്കുക കൂടി ചെയ്താല്‍ എല്ലാം എളുപ്പമായില്ലേ. തേങ്ങയും ഉള്ളിയും ഒരാഴ്ചത്തേക്ക് അവധി ദിവസം തയ്യാറാക്കി വയ്ക്കാം.

മക്കള്‍ ദിശാബോധമുള്ളവരാകാന്‍

എഴുതിയത് : ജലീല്‍ താഴശ്ശേരി  
ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ അവന്റെ മാതാവിന്റെ അദ്ധ്വാനം ഏറെ വലുതാണ്. അതെത്രയെന്ന് ആര്‍ക്കും തിട്ടെപ്പടുത്താനാകില്ല. എന്ത് പ്രതിഫലം നല്‍കിയാലും അതിന് പകരവുമാകില്ല. അതിനാലാണ് ''മഹതി, വനിത'' എന്നീ നാമ ങ്ങളാല്‍ സ്ത്രീ ആദരിക്കെപ്പട്ടത്. ആണ്‍മക്കളിലായിരിക്കും രക്ഷിതാക്കളുടെ മുഴുവന്‍ പ്രതീക്ഷയും. അവന്റെ ശ്രദ്ധയും പരിചരണവും ഏറെ ആവശ്യമുള്ള സന്ദര്‍ഭമാണ് അവരുടെ വാര്‍ധക്യം. എന്നാല്‍ പല കുട്ടികളും വളരുംതോറും ഈ പ്രതീക്ഷക്ക് വിരുദ്ധമായാണ് പ്രവര്‍ ത്തിക്കുക. അനുസരണക്കേട്, ധിക്കാരം, തന്നിഷ്ടം പ്രവര്‍ത്തിക്കല്‍ തുടങ്ങിയ എതിര്‍പ്രതികരണം അവരുടെ സ്വഭാവത്തിലും സമീപനത്തിലും പ്രകടമാകും. യുവാവാകുംതോറും അപഥസഞ്ചാരത്തില്‍ പോലും അവര്‍ ഏര്‍െപ്പട്ടേക്കം.

തന്റെ ശ്രദ്ധയും പരിചരണവും ആവശ്യമായ വൃദ്ധമാതാപിതാക്കളെ ശ്രദ്ധിക്കാതിരിക്കുകയാണ് ഈ ഘട്ടത്തിലെ ഗുരുതരമായ വീഴ്ച. ഉപദേശ ത്തിനൊന്നും അവര്‍ വഴങ്ങുകയില്ല. മതാപിതാക്കള്‍ എ ന്തുചെയ്യും? ഇതൊക്കെ നാട്ടില്‍ കണ്ടുവരുന്ന രീതികളാണ്. തനിക്ക് താന്‍ സ്വയം മതിയായവനെന്ന് അവര്‍ക്ക് തോന്നുകയോ തന്റെ ഇഷ്ടത്തിനും സൗകര്യത്തിനും യോജിക്കുകയില്ലെന്ന് മനസ്സിലാക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ് മക്കള്‍ ഇങ്ങനെ പ്രതികരിക്കാറുള്ളത്. ഈ വിഷയത്തില്‍ അവര്‍ മാത്രമാണോ കുറ്റവാളികള്‍ അതോ രക്ഷിതാക്കള്‍ക്കതില്‍ വല്ല പങ്കുമുണ്ടോ? തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മക്കള്‍ വളരാ ത്തതിലും അവര്‍ തെറ്റുകുറ്റങ്ങളില്‍ ഏര്‍െപ്പടുന്നതിലും മാതാപിതാക്കള്‍ അസ്വസ്ഥരാകാം. കുട്ടികളുടെ ഈ അവസ്ഥയില്‍ അവര്‍ നിസ്സഹായരായി കാലം കഴിക്കുകയാണോ വേണ്ടത്? കുറ്റകൃത്യങ്ങളില്‍ അവര്‍ പ്രതികളാകുമ്പോഴും ഈ നിസ്സംഗതയാണോ രക്ഷിതാക്കള്‍ക്കുണ്ടാകേണ്ടത്? കുടുംബ രംഗെത്ത അസ്വസ്ഥതകള്‍ക്ക് കാരണമാകും വിധം പല തകരാറുകളും മക്കളില്‍നിന്നുണ്ടാകാം; പ്രത്യേകിച്ച് മുതിര്‍ന്നവരില്‍നിന്ന്. അവരുടെ കൂട്ടുകെട്ടും സാഹചര്യവുമൊക്കെ അതില്‍ സ്വാധീനം ചെലുത്തുന്നുണ്ടാകും. പക്ഷേ, അവയെ വിലയിരുത്തുന്നതിനു മുമ്പ് തങ്ങളുടെ ഭാഗത്തു നിന്ന് ഏതെങ്കിലും വിധത്തിലുള്ള സമീപനദൗര്‍ബല്യങ്ങള്‍ മക്കളില്‍ സ്വാധീനം ചെലു ത്തിയിട്ടുണ്ടോയെന്ന് രക്ഷിതാക്കള്‍ കാര്യമായി ആലോചിക്കേണ്ടതുണ്ട്.
മക്കളുടെ കാര്യത്തില്‍ പരിഭവിക്കുന്നവരാണ് പല മാതാക്കളും. പ്രത്യേകി ച്ച് പിതാക്കന്മാരുടെ അഭാവത്തില്‍. ചെറിയ ശ്രമമുണ്ടെങ്കില്‍ അവരെ രക്ഷിക്കാവുന്നതാണ്. പൊതുവായ ചില സമീപ നരീതികള്‍ സൂചി പ്പിക്കുന്നു:

മക്കള്‍ ഏത് പ്രായക്കാരായാലും അഗാധമായി സ്‌നേഹിക്കുക
കുട്ടികള്‍ മൂന്ന്-നാല് വയസ്സാകുന്നതോടെ പല രക്ഷിതാക്കളും അവരെ ലാളിക്കുന്നതിലും സ്‌നേഹിക്കുന്നതിലും അല്‍പം കുറവ് വരുത്തും. അവന്റെ/അവളുടെ താഴെയുള്ള കുഞ്ഞിനായിരിക്കും അതത്രയും നല്‍കുക. മനുഷ്യപ്രകൃതിയാണത്. ചില കുട്ടികളിലെങ്കിലും ഈ സമീപനം ദുര്‍വാശിയുണ്ടാക്കും. ചെറിയ കുട്ടിയോട് ഒരുതരം അസംതൃപ്തി അവന്‍ അപൂര്‍വമായി പ്രകടി പ്പിച്ചെന്നും വരാം. ഈ സമീപനെത്ത നിസ്സാരമായി തള്ളിക്കളയരുത്. മുതിര്‍ന്നാലും അവന്റെ മനസ്സില്‍ അത് നിലനില്‍ക്കും.
കുട്ടികള്‍ക്കായി കുറ ച്ച് ഫ്രീസമയം ഉണ്ടാക്കിയെടുക്കണം. പ്രായ ത്തിനനുസരിച്ചാണ് അവരെ സമീപ്പിക്കേണ്ടത്. അവരെത്ര മുതിര്‍ന്നാലും തലോടുന്നതിലും മുത്തം നല്‍കുന്നതിലും ഒട്ടും പിശുക്കരുത്. അതവരുടെ അവകാശമാണ്. ചെറിയ കുട്ടികളാണെങ്കില്‍ അവരുടെ കളിയിലും തമാശയിലും പങ്ക് ചേരണം. സാരോപദേശ കഥകള്‍ കേള്‍പ്പിക്കണം. കൂടെ ലഘുവായ നിര്‍ദേശങ്ങളും നല്‍കണം. എന്നാല്‍ അത്തരം പ്രായക്കാരെ തിരുത്തേണ്ടതും മാര്‍ഗനിര്‍ദേശം നല്‍കേണ്ടതും അവര്‍ എന്തെങ്കിലുംകര്‍മ്മങ്ങളില്‍ ഏര്‍െപ്പടുമ്പോള്‍ അതുമായി ബന്ധ െപ്പട്ട സന്ദര്‍ഭങ്ങളിലാണ്. ഇന്ന് ഉപദേശം കേള്‍ക്കാന്‍ പറ്റിയ പ്രായമല്ല അവരുടേത്. 14-15 വയസ്സിനു മുകളിലുള്ള കുട്ടികളാണെങ്കില്‍ അവന്റെ/അവളുടെ കൂട്ടുകാരെക്കുറിച്ചും അവരുടെ ചുറ്റുപാടുകളെക്കുറി ച്ചും അന്വേഷിക്കുക. നമുക്ക് പരിചിതരായ ചീ ത്ത കുട്ടികള്‍ അതിലുണ്ടെങ്കില്‍ നേര്‍ക്കുനേരെ തുറന്നു പറയാതെ ചില അനുഭവങ്ങള്‍ അവരെപറ്റി (ഉണ്ടെങ്കില്‍) കുട്ടികളോട് പറയുക. ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടരുതെന്ന് സ്‌നേഹത്തോടെ പറയുക. ചീത്ത കൂട്ടുകെട്ടിന്റെ ദോഷവും നല്ല കൂട്ടുകെട്ടിന്റെ ഗുണവും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക. ഈ ഘട്ടത്തില്‍ തന്നെയാണ് കുട്ടികള്‍ക്കാവശ്യമായ വിശിഷ്യാ പെണ്‍കുട്ടികള്‍ക്ക് ലൈംഗികവിജ്ഞാനവും പകര്‍ന്നു കൊടുക്കേണ്ടത്. 12 വയസ്സു മുതല്‍ അത് തുടങ്ങാം. രക്ഷിതാക്കള്‍ കുട്ടികളുടെ ഗുണകാംക്ഷികളാകണം. അവര്‍ തന്നെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നും താന്‍ മോശമാകുന്നതില്‍ അവര്‍ വേദനിക്കുന്നുണ്ടെന്നും അതിലൂടെ അവര്‍ക്ക് ബോധ്യമാകണം.
മാതാപിതാക്കളുടെ സ്‌നേഹം ഏറെ ആവശ്യമുള്ള ഘട്ടമാണ് കൗമാരം. ആ സമയ ത്ത് അത് നിഷേധി ച്ചാല്‍ സ്‌നേഹം നടിക്കുന്ന പുറത്തുള്ളവരോട് കുട്ടികള്‍ കൂട്ടുകൂടും. അവിഹിതമായ മേഖലകളിലേക്ക് അവര്‍ കുട്ടികളെ കൊണ്ടുപോകും. പിന്നീട് തിരു ത്താന്‍ പ്രയാസമുള്ള ജീവിതശീലങ്ങളിലേക്ക് അവര്‍ വീഴുകയും ചെയ്യും.
പ്രായോഗിക ജീവിത ത്തിലൂടെ ദിശാബോധം ഒരു ദിവസം കുറച്ചു നേരമെങ്കിലും അവരുടെ കൂടെയിരിക്കണം. സംസാരത്തിലും ജോലിയിലുമൊക്കെ അതാകാം.
പ്രായത്തിനനുസരിച്ചാണ് അത് നിര്‍ണയിക്കേണ്ടത്. 7 മുതല്‍ 10 വയസ്സു വരെയുള്ള കുട്ടികളെ തന്റെ കൂടെ ഏതെങ്കിലും പ്രവൃ ത്തികളില്‍ കൂട്ടുക. ആജ്ഞയുടെ സ്വരത്തിലല്ല ഈ പങ്കാളിത്തം. സ്‌നേഹ ത്തിന്റെ സമീപന ത്തിലൂടെയായിരിക്കണം അത്. അവര്‍ക്ക് വീടിനോട് പ്രതിപത്തിയും ഉത്തരവാദി ത്തബോധവുമുണ്ടാക്കാന്‍ അതുപകരിക്കും. 10 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ വീട്ടിലെ ചില്ലറ കാര്യങ്ങള്‍ അവരെ ഏല്‍പിക്കുക. അവര്‍ ചെയ്യുന്ന കാര്യങ്ങളെ പിന്നീട് നിരൂപണം ചെയ്യുക. അപാകതകളെ സ്‌നേഹ േത്താടെ തിരുത്തുക. ചെയ്യുന്ന ശരികളില്‍ അവരെ പ്രശംസിക്കാം ശരിയായ പാഠം നല്‍കാം മറക്കരുത്. ഗൗരവബോധം അവരില്‍ ഊട്ടിയുറ പ്പിക്കാന്‍ അത് ഉപകരിക്കും.സാധാരണ കഴുകി അയയിലിട്ട വസ്ത്രം താഴെ വീണാല്‍, ബുക്ക്, ന്യൂസ് പേ പ്പര്‍, വീടുപകരണങ്ങള്‍ എന്നിവ താഴെ കിടക്കുന്നത് കണ്ടാല്‍, സിറ്റൗട്ടിലെ കസേരകള്‍ അലങ്കോലെപ്പട്ടു കിടക്കുന്നത് കണ്ടാല്‍, വല്ല സാധനവും അലക്ഷ്യമായി സ്ഥാനം തെറ്റി കിടക്കുന്നത് കണ്ടാല്‍, ആളില്ലാത്ത റൂമില്‍ ഫാന്‍ കറങ്ങുന്നത് കണ്ടാല്‍, ആവശ്യമില്ലാത്തേപ്പാള്‍ ലൈറ്റ് കത്തുന്നത് കണ്ടാല്‍, ഉപയോഗം കഴിഞ്ഞ ഉപകരണങ്ങള്‍ ആവശ്യം കഴിഞ്ഞിട്ടും തിരികെവെക്കാ ത്തത് കണ്ടാല്‍ ഇതൊക്കെ സാധാരണ നിര്‍ദേശം കൊടു ത്താലാണ് കുട്ടികള്‍ ചെയ്യാറുള്ളത്. പക്ഷേ, അത് സ്ഥാനത്ത് വെക്കല്‍ എന്റെ കൂടി ആവശ്യമാണ് എന്ന് കുട്ടികളുടെ മനസ്സില്‍ തോന്നണമെങ്കില്‍ അതിനനുസരിച്ച പ്രതിപത്തി രക്ഷിതാക്കള്‍ ഉണ്ടാക്കിയെടുക്കുക തന്നെ വേണം.

കുട്ടികള്‍ക്ക് ദിശാബോധവും ഉയര്‍ന്ന കാഴ്ചപ്പാടും നല്‍കുക

കുട്ടികളുടെ കര്‍മ്മങ്ങളെ നിരീക്ഷിക്കുക. അപാകതകള്‍ ചെയ്യുമ്പോള്‍ അതിന്റെ ദോഷഫലങ്ങള്‍ പറഞ്ഞു ഉപദേശിക്കുക. ശകാരിക്കുന്ന രീതിയോ കാര്‍ക്കശ്യമോ പാടില്ല. അത് വിപരീത ഫലം ചെയ്യും. വസ്ത്രം എങ്ങനെ ധരിക്കണംസാധനങ്ങള്‍ എങ്ങനെ സൂക്ഷിക്കണം മറ്റുള്ളവരോട് എങ്ങനെ പെരുമാറണം മോശെപ്പട്ട സ്വഭാവങ്ങളെ ന്ത്
നല്ലതൈന്താക്കെ സ്വഭാവത്തിലും പെരുമാറ്റത്തിലും ആരെ അനുകരിക്കാം, ആരെ അനുകരിക്കരുത്,തെറ്റുകളോടുള്ള സമീപനമെന്തായിരിക്കണം, നല്ലതിനോടുള്ള സമീപനമെന്തായിരിക്കണം, എന്ത് കാണണം, എന്ത് കാണരുത് തുടങ്ങി മിക്ക വിഷയങ്ങളിലും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അതവരുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തും. പക്ഷേ, അവരുടെ മുമ്പില്‍ രക്ഷിതാക്കള്‍ സ്വയം മാതൃകായോഗ്യരാകണം. മീഡിയകളുടെ ഉപയോഗത്തിലും പൊതുവിഷയങ്ങളുടെ വായനയിലും അവര്‍ക്ക് തികഞ്ഞ കാഴ്ച പ്പാടുണ്ടാക്കണം. ഇന്നത് കാണണം, ഇന്നത് കാണരുത്, അത് വായിക്കാം, ഇത് വായിക്കരുത് അതിന്റെ കാരണങ്ങള്‍ ഇന്നതാണ് എന്ന് ഓരോ വിഷയത്തിലും അവര്‍ക്ക് ചെറുപ്പത്തില്‍ തന്നെ അവബോധമുണ്ടാക്കിയെങ്കില്‍ മാത്രമേ വളര്‍ച്ചയില്‍
അത് ഉപകാര െപ്പടുകയുള്ളു. നല്ലതും ചീത്തയും വേര്‍തിരിച്ചറിയുന്നതിനുള്ള അവരുടെ കഴിവ് സംസ്‌കരിക്ക െപ്പടുന്നതില്‍ പിന്നീട് അതവരെ സഹായിക്കും. ഈ കാഴ് പ്പാട് നല്‍കാത്തതിനാലാണ് വകതിരിവില്ലാതെ ഏത് അശ്ലീലവും ഇരുന്ന് കാണാം ആസ്വദിക്കാം, അത് പ്രാവര്‍ത്തികമാക്കാം എന്ന നിലപാട് കുട്ടികളില്‍ വളര്‍ന്നുവരുന്നത്. 15-17 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളില്‍ കണ്ടുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇത് ഏറെ സ്വാധീനിക്കുന്നുണ്ട് . ദൃശ്യമാധ്യമങ്ങള്‍ മൊ ത്ത ത്തില്‍ നല്ല ശീലങ്ങളല്ല ഇക്കാല ത്ത് പ്രക്ഷേപണം ചെയ്യുന്നത്. കുട്ടികള്‍ക്ക് അവബോധം നല്‍കാതിരുന്നാല്‍ അവരുടെ ഭാവി ഇരുളടയും. മൊബൈല്‍ പോലുള്ള വസ്തുക്കളുടെ അമിതോപയോഗക്കെടുതിയെ പറ്റിയും അവരെ ബോധവാന്മാരാക്കണം. അവരുടെ ഭാവി അവരുടെ തന്നെ കൈകളിലാണെന്ന് ബോധ്യ െപ്പടു ത്തണം. അതിന് എ ന്തു ചെയ്യണമെന്ന് കാഴ്ചപ്പാട് അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ കാര്യമായി ശ്രമിക്കണം.ലാളി ച്ച് വഷളാക്കുകയല്ല, സ്‌നേഹി ച്ച് സംസ്‌കരിക്കുക.
ആക്ഷേപവും ശകാരവും ശിക്ഷയും ആരെയും നന്നാക്കില്ല. സ്‌നേഹവും ഉ ത്തമ സഹവാസവുമാണ് മനസ്സുകളെ സംസ്‌കരിക്കുക.കുട്ടികള്‍ വളര്‍ന്നുവരുന്നവരും വ്യക്തിത്വം രൂപപ്പെട്ടുവരുന്നവരുമാണ്. അവര്‍ക്ക് ആവശ്യമായ ഗൈഡ്‌ലൈന്‍ ഇ േപ്പാഴേ നല്‍കിയാല്‍ യുവത്വ ത്തിലവര്‍ മാതാപിതാക്കള്‍ക്ക് കണ്‍കുളിര്‍മയും നിര്‍ഭയത്വവും നല്‍കുന്നവരായി മാറും.രക്ഷിതാക്കള്‍ കുട്ടികളോടുള്ള സമീപനം പരിശോധിക്കുക.മാതാപിതാക്കളും മക്കളുമെന്ന കേവല കാഴ്ച പ്പാടില്‍ ഒതുങ്ങിനില്‍ക്കരുത്. മക്കളോടുള്ള സമീപന ത്തില്‍ തികഞ്ഞഫ്രണ്ട്്ഷി പ്പ് ആവശ്യമാണ്. പരുക്കന്‍ സ്വഭാവക്കാരനായ പിതാവും അദ്ദേഹ െത്ത ഭയ െപ്പടുന്ന മാതാവുമാണ് വീട്ടിനക െത്തങ്കില്‍ കുട്ടികളുടെ സ്വഭാവ െത്ത അത് സാരമായി ബാധിക്കും.ആ കുടുസ്സില്‍നിന്ന് പുറ ത്തു ചാടാനായിരിക്കും അവര്‍ വെമ്പല്‍കൊള്ളുക. രക്ഷിതാക്കളോടുള്ള നിഷേധാത്മക സമീപനം മുതല്‍ ഒളി േച്ചാട്ടം വരെ അതുമൂലം ഉണ്ടായേക്കാം. ഭാര്യാഭര്‍ ത്താക്കള്‍ക്കിടയില്‍ തമാശകള്‍ വേണം. കുട്ടികള്‍ക്കും അത് അനുഭവിക്കാനാകണം. എങ്കില്‍ മാത്രമേ അവരുടെ മനസ്സ് രക്ഷിതാക്കളോട് ഒട്ടി േച്ചര്‍ന്നു നില്‍ക്കുകയുള്ളു. കുടുംബയോഗങ്ങള്‍ വിളി ച്ചുകൂട്ടുകയും അവര്‍ക്ക് മനസ്സ് തുറന്ന് പറയാനുള്ള അവസരം കൊടുക്കുകയും വേണം. അവരെ പറ്റിയുള്ള അഭിപ്രായങ്ങളും അവിടെ വെ ച്ച് പറയണം. മൊ ത്ത ത്തില്‍ എല്ലാവര്‍്ക്കും മാതൃകയാകുന്ന രീതിയി ലാകണം അത്. കുട്ടികളെ ചെറിയ പ്രായ ത്തില്‍ അമിതമായി ലാളിക്കരുത്. അത് അവരുടെ വ്യക്തിത്വ െത്ത വികലമാക്കുകയും മാന സിക വളര്‍ ച്ച മുരടി പ്പിക്കുകയും ചെയ്യും. എന്നാല്‍ അനാവശ്യമായ നിയ ്രന്തണങ്ങളും അവരുടെ മേല്‍ അടി േച്ചല്‍ പ്പിക്കരുത്. മിക്കപ്പോഴും പഠനം, പരീക്ഷ, മാര്‍ക്ക് എന്നീ മേഖലകളിലാണ് കുട്ടിളെ രക്ഷിതാക്കള്‍ ഏറെ പ്രയാസ െപ്പടു ത്താറുള്ളത്. ഇത് കുട്ടികളെ അകാരണമായ കുറ്റബോധമുള്ളവരാക്കാനും മാതാപിതാക്കളില്‍നിന്ന് മാനസികമായി അകറ്റാനും സ്വയം അപകര്‍ഷത തോന്നാനും ഇടയാക്കും. കുട്ടിയുടെ ഭാവിയെ ഇത് സാരമായി ബാധിക്കും.

കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക
കുട്ടികളുടെ കഴിവുകള്‍ തിരി ച്ചറിയുകയും അത് പരമാവധി പ്രോത്സാഹി പ്പിക്കുകയും വേണം. അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ രക്ഷിതാക്കളുടെ അവഗണനയും
എതിര്‍പ്പും അവരെ നിരാശരാക്കും. വാശിയോ വൈരാഗ്യമോ അവരുടെ മനസ്സില്‍ വളര്‍ന്നുവരികയും ചെയ്യും. കുട്ടികളുടെ ആരോഗ്യകരമായ താല്‍പര്യങ്ങളെ മാനിക്കണം. തെറ്റായ താല്‍പര്യങ്ങളെ ഗുണകാംക്ഷയോടെ അവരെ ബോധ്യ െപ്പടു ത്തിക്കൊണ്ട് തിരുത്തണം. ഒരിക്കലും രക്ഷിതാക്കളുടെ താല്‍പര്യ െത്ത ഏകപക്ഷീയമായി അവരെ അടിേച്ചല്‍പ്പിക്കരുത്. അത് പല േപ്പാഴും പ്രയാസം ഉണ്ടാക്കും. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെയും താല്‍പര്യങ്ങളെയും കുട്ടികളില്‍ അടി േച്ചല്‍ പ്പിക്കുന്ന പ്രവണത കുട്ടികളുടെ ലക്ഷ്യബോധ െത്ത നശിപ്പിക്കുകയാണ് ചെയ്യുക. സ്വയം തിരഞ്ഞെടു പ്പിന്റെ ഘട്ടം വരുമ്പോള്‍ പല േപ്പാഴും തെറ്റായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കുട്ടികള്‍ അതുമൂലം നിര്‍ബന്ധിതരാകും. കുടുംബസംബന്ധമായ കൂടിയാലോചനകളിലും കുടുംബസന്ദര്‍ശന ത്തിലുമൊക്കെ അവരെയും പങ്കെടു പ്പിക്കണം. കുടുംബരംഗത്ത് തനിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടാനും കുടുംബ േത്താട് കൂറും സ്‌നേഹവും ഉണ്ടാക്കുവാനും ഉപരി സാമൂഹികമായ ഉള്‍ക്കാഴ്ച ഉണ്ടാക്കുവാനും അത് ഉപകരിക്കും. മാതാപിതാക്കളെ അനുസരിക്കുകയും താഴെയുള്ളവരോട് കനിവ് കാണിക്കുകയും മുതിര്‍ന്നവരെ ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബാ ന്തരീക്ഷം വീട്ടിനകത്ത് ഉണ്ടാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പുറമെയുള്ള ചീ ത്ത കൂട്ടുകെട്ടില്‍നിന്നും ഇത് ഒരു പരിധിവരെ കുട്ടികളെ തടയും.

പരിശോധനകള്‍ ആവശ്യമാണ്

കുട്ടികളുടെ പുസ്തകങ്ങളും ബാഗും കിട പ്പുമുറിയും പരിശോധിക്കണം. അവരുടെ പഠനനിലവാരവും വൃ ത്തിയും കൂട്ടുകാരുമായുള്ള ബന്ധങ്ങളും മനസ്സിലാക്കാന്‍ അത് നല്ലതാണ്. അവരുടെ സ്വഭാവദൗര്‍ബല്യങ്ങള്‍ പോലും പുസ്തകങ്ങളില്‍ കണ്ടെന്നുവരാം. അവരുടെ ജീവിത ത്തില്‍ അച്ചടക്കവും അടുക്കും ചിട്ടയും സൃഷ്ടിക്കാന്‍ മാതാവിനാണ് സാധിക്കുക. തിരുത്തേണ്ടത് അ പ്പേപ്പാള്‍ തിരുത്തണം. ആവശ്യമെന്ന് തോന്നുന്ന വിഷയങ്ങള്‍ മാത്രം പിതാവിനെ ഏല്‍പിക്കുക. എന്നാല്‍ അറിയിക്കേണ്ടവ പിതാവില്‍നിന്ന് മറച്ചുവെക്കുന്ന മാതൃസമീപനം പിന്നീട് ദോഷം ചെയ്യും. കുട്ടികള്‍ അറിഞ്ഞുകൊണ്ടു തന്നെ അവരുടെ അദ്ധ്യാപകരുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ രക്ഷിതാക്കള്‍ കാര്യമായി ശ്രദ്ധിക്കണം. പഠനനിലവാരം ഉയര്‍ ത്താനും സ്വഭാവദൂഷ്യ ത്തില്‍നിന്നും മോശ െപ്പട്ട കൂട്ടുകെട്ടില്‍നിന്നും അവരെ തടയാനും അത് ഏറെ ഉപകരിക്കും.
ധാര്‍മിക വിദ്യാഭ്യാസവും പ്രായോഗിക ജീവിതവും അഭ്യസി പ്പിക്കുക
ഏതെങ്കിലും വിധത്തിലുള്ള ദൈവചിന്ത എല്ലാവരെയും സ്വാധീച്ചിട്ടുണ്ടായിരിക്കും. അത്തരം അധ്യാപനങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള സംവിധാനങ്ങള്‍ രക്ഷിതാക്കള്‍ ചെയ്യണം. കളവ്, ചീത്തപറയല്‍, മോഷണം, പരദൂഷണം തുടങ്ങിയ ദുഃസ്വഭാവങ്ങളുടെ ചീ ത്തവശം, വലിയവരോടും ചെറിയവരോടുമുള്ള പെരുമാറ്റരീതികള്‍,മാതാപിതാക്കളോടുള്ള ബാധ്യതകള്‍, വീടിനോടുള്ള ബാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ അവര്‍ക്ക് ഉയര്‍ന്ന കാഴ്ചപാട് നല്‍കാനുതകുന്ന പാഠങ്ങള്‍ നല്‍കണം.അ ത്തരം ബോധമുള്ളവരും തെറ്റുകള്‍ ചെയ്യാറുണ്ട്.മാതാപിതാക്കളെ ധിക്കരിക്കാറുമുണ്ട്്. അതിന് കാരണമെ ന്ത്?കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ധാര്‍മികചി ന്ത പ്രയോഗ ത്തില്‍ വരു ത്താന്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് എത്രമാത്രം ശ്രമമുണ്ടോ അതിനനസരിച്ചായിരിക്കും ഭാവിയില്‍ അത് ഫലം ചെയ്യുന്നത്. പുകവലിയും മദ്യസേവയുമുള്ള പിതാവ് അത് അരുതെന്ന് കുട്ടികളോട് ശാസി ച്ചതുകൊണ്ട് എത്രമാത്രം പ്രയോജമുണ്ടാകാമെന്നത് അവന്റെ മനസ്സുമായി ബന്ധ െപ്പട്ട സംഗതിയാണ്. ധാര്‍മികവിഷയവുമായി ബന്ധമില്ലാ ത്ത രക്ഷിതാക്കളാണെങ്കില്‍ കുട്ടികള്‍ ഭാവിയില്‍ പല േപ്പാഴും അതേ രീതിയില്‍ വളര്‍ന്നുവരും. അക്കാര്യ ത്തില്‍ പിതാവ് അല്‍പം കൂടി മനസ്സ് വെക്കണം.പ്രാര്‍ഥനക്ക് പോകുമ്പോള്‍ കുട്ടികളെയും കൂടെകൂട്ടുക. അ ത്തരം പരിപാടികള്‍ക്ക് അവരെയും പങ്കെടുപ്പിക്കുക. ധാര്‍മിക പാഠങ്ങളുള്ള പുസ്തകങ്ങളും കഥകളും അവര്‍ കേള്‍ പ്പിക്കുക തുടങ്ങിയവ അവലംബിക്കേണ്ട രീതികളാകുന്നു.കുട്ടികളെ വേണ്ട വിധ ത്തില്‍ സ്‌നേഹിക്കുക. മാര്‍ഗദര്‍ശനത്തോടുകൂടി അവരെ നയിക്കുക. അവര്‍ക്കും നിങ്ങള്‍ക്കും വേണ്ടി അവരെ സജ്ജരാവുക. വാര്‍ധക്യ ത്തില്‍ സ്വാസ്ഥ്യം കെടു ത്താ ത്ത, ഉപകാര െപ്പടുന്ന മക്കളെ ലഭിക്കാന്‍ അത് ഉപകരി േച്ചക്കാം
.

2013, മേയ് 21, ചൊവ്വാഴ്ച


ഷെയര്‍ മാര്‍ക്കറ്റ് ഇന്ത്യയില്‍
ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശമാണ് ഓഹരി അഥവാ, ഷെയര്‍. ഓഹരി വാങ്ങിയിട്ടുള്ളവര്‍ കമ്പനിയുടെ ഉടമസ്ഥരാണ്. ആ കമ്പനിയുടെ സ്വത്തിലും (ആസ്തി) വരുമാനത്തിലുമുള്ള ഒരു പങ്കിന് അവര്‍ക്ക് അവകാശമുണ്ട്. കൈവശമുള്ള ഓഹരികളുടെ എണ്ണത്തിനനുസരിച്ചുള്ള അവകാശം ആ കമ്പനിയില്‍ ആ വ്യക്തിക്കുമുണ്ട്. അതിന്റെ ലാഭവിഹിതം അയാള്‍ക്കും കിട്ടും. കമ്പനിയുടെ ചില കാര്യങ്ങളില്‍ ഓഹരിയുടമകള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടക്കുന്നു എന്നറിയാനും അവര്‍ക്ക് അവകാശമുണ്ട്.
ഏതൊരു സാധനവുമെന്നപോലെ ഓഹരി ഉടമസ്ഥതയും കൈമാറ്റം ചെയ്യാം. വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാം. ഇനി ഗിഫ്റ്റായി കൊടുക്കണമെങ്കില്‍ അതുമാവാം. പ്രസ്തുത ഓഹരിയുടെ ഉടമസ്ഥനായി തുടരണോ വേണ്ടയോ എന്ന് ഓഹരിയുടമയ്ക്ക് തീരുമാനിക്കാം എന്നര്‍ത്ഥം.
ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇടമാണ് ഓഹരിവിപണി. ഈ കൈമാറ്റങ്ങള്‍ക്ക് വേദിയൊരുക്കുന്നത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ്. ഓഹരികൈമാറ്റം രണ്ടു തരത്തിലാണ് പ്രാഥമിക വിപണിയും, ദ്വിതീയ വിപണിയും.
ഇനീഷ്യല്‍ പബ്ലിക് ഓഫര്‍(ഐ.പി.ഒ)
ഒരു കമ്പനി നേരിട്ട് പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിക്കുന്നതിനെയാണ് ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) എന്നു പറയുന്നത്. ഇതാണ് പ്രാഥമിക വിപണി. ഐപിഒ കഴിഞ്ഞ് ഓഹരികള്‍ വിതരണം ചെയ്തുകഴിഞ്ഞാല്‍ ആ കമ്പനി ഈ ഓഹരികള്‍ ഓഹരിവിപണിയില്‍ എത്തിക്കും. ഇത് 'ലിസ്റ്റിംഗ്' എന്നറിയപ്പെടുന്നു. ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ പൊതുജനങ്ങള്‍ക്ക് സൗകര്യമായി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. ഇങ്ങനെയുള്ള വില്‍ക്കല്‍ വാങ്ങലുകള്‍ നടക്കുന്ന ഓഹരിവിപണിയാണ് ദ്വിതീയ വിപണി. അതിനാല്‍ത്തന്നെ സാധാരണയായി ഓഹരിവിപണി എന്നു പറഞ്ഞാല്‍ ഈ ദ്വിതീയ വിപണി എന്നാണര്‍ത്ഥമാക്കുന്നത്.
കമ്പനികള്‍ക്ക് ദ്വിതീയ വിപണിയില്‍ നേരിട്ട് ഓഹരി വില്‍ക്കാന്‍ സാധ്യമല്ല. അതായത് ദ്വിതീയ വിപണയിയിലെ ഓഹരിക്കച്ചവടങ്ങള്‍ക്ക് കമ്പനികളുമായി നേരിട്ട് ബന്ധമൊന്നുമില്ല എന്നര്‍ത്ഥം.
ഓഹരിവിപണിയിലെ കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ്. ഓഹരിക്കച്ചവടങ്ങള്‍ക്കായി ഇടപാടുകാര്‍ക്ക് ഉണ്ടായിരിക്കേണ്ട അക്കൗണ്ടിന്റെ പേരാണ് ഡി.പി അക്കൗണ്ട്. ഈ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്നത് ഓഹരിവിപണിയിലെ ലൈസന്‍സുള്ള അംഗങ്ങളാണ്. ഇവരാണ് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകള്‍ എന്നറിയപ്പെടുന്നത്. പൊതുവെ ഓഹരിവിപണിയിലെ ബ്രോക്കര്‍മാരും ബാങ്കുകളുമൊക്കെയാണ് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകളായി പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ സംവിധാനം നിലവില്‍ വന്നതോടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതും മറ്റും ഡെപ്പോസിറ്ററി എന്ന സംവിധാനത്തിന്‍ കീഴിലായി. ഇത് ഡീമാറ്റ് രീതി എന്നറിയപ്പെടുന്നു.
എല്ലാവര്‍ക്കും ഓഹരിക്കച്ചവടം നടത്താന്‍ സാധ്യമല്ല. അതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കുന്നത് ഷെയര്‍ ബ്രോക്കര്‍മാരാണ്. ബ്രോക്കര്‍മാര്‍ക്കാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരിക്കച്ചവടം നടത്താന്‍ അധികാരമുള്ളത്. ഒരാള്‍ ഒരു ബ്രോക്കറെ സമീപിക്കുമ്പോള്‍ അയാള്‍ ഉദ്ദേശിക്കുന്ന വിലയ്ക്ക് ബ്രോക്കര്‍ ഓഹരികള്‍ വാങ്ങും. പണം ബ്രോക്കര്‍മാക്കാണ് നല്‍കേണ്ടത്. അവര്‍ ആ ഓഹരികള്‍ ആ വ്യക്തിയുടെ ഡിപി അക്കൗണ്ടിലേക്ക് മാറ്റും. ഈ സേവനത്തിന് ബ്രോക്കര്‍ക്ക് കമ്മീഷന്‍ നല്‍കണം. ഓഹരിക്കൈമാറ്റ നികുതിയും വാങ്ങുന്നയാള്‍ നല്‍കേണ്ടതുണ്ട്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെയല്ലാതെയും ഓഹരിക്കച്ചവടം നടത്താമെങ്കിലും അതു സംബന്ധിച്ച പരാതികള്‍ക്ക് നിയമം അനുകൂലമാവില്ല.
ബ്രോക്കറുടെ ഓഫീസില്‍ നേരിട്ടുചെന്നോ, ഫോണ്‍വഴിയോ, ഇന്റര്‍നെറ്റു വഴിയോ കച്ചവടം നടത്താം. വാങ്ങുന്ന ഓഹരികളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന കോണ്‍ട്രാക്റ്റ് നോട്ട് എന്ന രേഖ, ബ്രോക്കര്‍ വാങ്ങുന്നയാള്‍ക്ക് നല്‍കും. എല്ലാ കച്ചവടത്തിനും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഒരു പ്രത്യേക കോഡ് നല്‍കും. ഇത് 'യുനീക് ഓര്‍ഡര്‍ കോഡ് നമ്പര്‍' എന്നറിയപ്പെടുന്നു. ഈ യുനീക് നമ്പറും മറ്റു വിവരങ്ങളും അടങ്ങിയ കോണ്‍ട്രാക്റ്റ് നോട്ട് ഓഹരിക്കച്ചവടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. കച്ചവടത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഈ രേഖയാണ് ഹാജരാക്കേണ്ടത്. ഓഹരി വാങ്ങിയാല്‍, ആദ്യം ബ്രോക്കറുടെയോ സബ് ബ്രോക്കറുടെയോ ഡീമാറ്റ് അക്കൗണ്ടിലേക്കാണ് അതെത്തുക. ഇത് ഉടമയുടെ അക്കൗണ്ടിലേക്കു മാറ്റുന്നത് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ആണ്.
ഇന്ത്യയില്‍ ഓഹരിവിപണിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തമായ സ്ഥാപനമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി. 1988ലാണ് ഈ സ്വയംഭരണ സ്ഥാപനം രൂപീകരിച്ചത്. 1992ല്‍ 'സെബി ആക്റ്റ് 1992' എന്ന നിയമനിര്‍മ്മാണവുമുണ്ടായി. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുകയും പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കുകയും മറ്റും ചെയ്യുന്നത് സെബിയാണ്. ഓഹരി വ്യാപാരത്തിനുള്ള ലൈസന്‍സ് നല്‍കുന്നതും സെബിയാണ്. സെബിയുടെ ലൈസന്‍സില്ലാതെ ഒരാള്‍ക്ക് ഓഹരികള്‍ വില്‍ക്കുവാനോ വാങ്ങുവാനോ കഴിയില്ല.

ഓഹരി മര്‍ക്കറ്റും ഇസ്‌ലാമും
പണം സമ്പാദിക്കുക,സൂക്ഷിച്ച് വെക്കുക, നിക്ഷേപം നടത്തുക എന്നിവ ഇസ്‌ലാം അനുവദിച്ച സാമ്പത്തിക പ്രക്രിയകളാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
'അല്ലാഹു നിനക്കുതന്നിട്ടുള്ള സമ്പത്തുകൊണ്ട് പാരത്രികഗേഹം നേടാന്‍ നോക്കണം. എന്നാല്‍ ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളതുപോലെ നീയും നന്മ ചെയ്യുക. ഭൂമിയില്‍ അധര്‍മം പരത്താന്‍ ശ്രമിക്കരുത്. അധര്‍മം പരത്തുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.' (അല്‍ ഖസസ്-74)
ഇസ്‌ലാം നിരോധിച്ചതല്ലാത്ത മാര്‍ഗങ്ങളില്‍ സമ്പത്ത് വിനിയോഗിക്കാം. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍(മഖാസിദു ശ്ശരീഅ)പൂര്‍ത്തീകരിക്കുന്നതായിരിക്കണം ഇടപാടുകള്‍. വഞ്ചനയും ചതിയും അടങ്ങിയ എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ നിരോധിക്കപെട്ടതാണ്. എല്ലാ ഇടപാടുകളും സുതാര്യവും ഉപരി സമ്മതത്തോടുകൂടി നടപ്പിലാക്കപ്പെടുന്നതുമായിരിക്കണം. ഓരോ കമ്പനിയും ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതം പ്രവര്‍ത്തിക്കുന്നതാണോ എന്നറിയാന്‍ വ്യത്യസ്ത ഏജന്‍സികള്‍ ഇന്ത്യയിലും ലോക തലത്തിലും നടന്നു വരുന്നുണ്ട് ഇവയുമായുള്ള കണ്‍സള്‍ട്ടന്‍സിയിലൂടെയാണ് ഇടപാടുകളുടെ ഹലാല്‍ ഹറാമുകള്‍ തീരുമാനിക്കപ്പെടുന്നത്.
ഇസ്ലാമില്‍ വ്യക്തികളുടെയോ പണ്ഡിതരുടെയോ വാക്കുകള്‍ പൂര്‍ണമായും ആധികാരികമായിക്കൊള്ളണമെന്നില്ല. വാക്കുകളും പ്രസ്താവനകളും ആധികാരികവും ഇസ്ലാമികമാകണമെങ്കില്‍ അവ ഖുര്‍ആനിനെയും സുന്നത്തിനെയും അംഗീകരിക്കുന്നതും അവയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാവുകയും വേണം. അപ്പോള്‍ ഒരാള്‍ക്ക് സറ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുകയോ സ്‌റ്റോക്ക് മാര്‍ക്കറ്റാനന്തര കച്ചവട ഇടപാടുകളില്‍ പങ്കെടുക്കുകയോ ചെയ്യാമോ എന്ന ചോദ്യത്തിന്, അതെ എന്നാണുത്തരം. എന്നാല്‍ നമ്മള്‍ ഇടപാടു നടത്തുന്ന കമ്പനി ഇടപാടുകളില്‍ ചില അടിസ്ഥാന ഇസ് ലാമിക മൂല്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചതിന് ശേഷമായിരിക്കണം ഇടപാട് നടത്തേണ്ടതെന്ന് മാത്രം. ഏത് ഇടപാടാണെങ്കിലും അതില്‍ ഗറര്‍ (വഞ്ചന, ചതി, അപരന്റെ ധനം അന്യായമായി വഞ്ചനയിലൂടെ അപഹരിച്ചെടുക്കുക)ഇല്ലെങ്കില്‍ ഇടപാട് അനുവദനീയമാണ്.

ഇനീഷ്യല്‍ പബ്ലിക് ഓഫര്‍(ഐ.പി.ഒ)
ഒരു കമ്പനി നേരിട്ട് പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിക്കുന്നതിനെയാണ് ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) എന്നു പറയുന്നത്. ഇതാണ് പ്രാഥമിക വിപണി. ഐപിഒ കഴിഞ്ഞ് ഓഹരികള്‍ വിതരണം ചെയ്തുകഴിഞ്ഞാല്‍ ആ കമ്പനി ഈ ഓഹരികള്‍ ഓഹരിവിപണിയില്‍ എത്തിക്കും. ഇത് 'ലിസ്റ്റിംഗ്' എന്നറിയപ്പെടുന്നു. ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ പൊതുജനങ്ങള്‍ക്ക് സൗകര്യമായി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. ഇങ്ങനെയുള്ള വില്‍ക്കല്‍ വാങ്ങലുകള്‍ നടക്കുന്ന ഓഹരിവിപണിയാണ് ദ്വിതീയ വിപണി. അതിനാല്‍ത്തന്നെ സാധാരണയായി ഓഹരിവിപണി എന്നു പറഞ്ഞാല്‍ ഈ ദ്വിതീയ വിപണി എന്നാണര്‍ത്ഥമാക്കുന്നത്.
കമ്പനികള്‍ക്ക് ദ്വിതീയ വിപണിയില്‍ നേരിട്ട് ഓഹരി വില്‍ക്കാന്‍ സാധ്യമല്ല. അതായത് ദ്വിതീയ വിപണയിയിലെ ഓഹരിക്കച്ചവടങ്ങള്‍ക്ക് കമ്പനികളുമായി നേരിട്ട് ബന്ധമൊന്നുമില്ല എന്നര്‍ത്ഥം.
ഓഹരിവിപണിയിലെ കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ്. ഓഹരിക്കച്ചവടങ്ങള്‍ക്കായി ഇടപാടുകാര്‍ക്ക് ഉണ്ടായിരിക്കേണ്ട അക്കൗണ്ടിന്റെ പേരാണ് ഡി.പി അക്കൗണ്ട്. ഈ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്നത് ഓഹരിവിപണിയിലെ ലൈസന്‍സുള്ള അംഗങ്ങളാണ്. ഇവരാണ് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകള്‍ എന്നറിയപ്പെടുന്നത്. പൊതുവെ ഓഹരിവിപണിയിലെ ബ്രോക്കര്‍മാരും ബാങ്കുകളുമൊക്കെയാണ് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകളായി പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ സംവിധാനം നിലവില്‍ വന്നതോടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതും മറ്റും ഡെപ്പോസിറ്ററി എന്ന സംവിധാനത്തിന്‍ കീഴിലായി. ഇത് ഡീമാറ്റ് രീതി എന്നറിയപ്പെടുന്നു.
എല്ലാവര്‍ക്കും ഓഹരിക്കച്ചവടം നടത്താന്‍ സാധ്യമല്ല. അതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കുന്നത് ഷെയര്‍ ബ്രോക്കര്‍മാരാണ്. ബ്രോക്കര്‍മാര്‍ക്കാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരിക്കച്ചവടം നടത്താന്‍ അധികാരമുള്ളത്. ഒരാള്‍ ഒരു ബ്രോക്കറെ സമീപിക്കുമ്പോള്‍ അയാള്‍ ഉദ്ദേശിക്കുന്ന വിലയ്ക്ക് ബ്രോക്കര്‍ ഓഹരികള്‍ വാങ്ങും. പണം ബ്രോക്കര്‍മാക്കാണ് നല്‍കേണ്ടത്. അവര്‍ ആ ഓഹരികള്‍ ആ വ്യക്തിയുടെ ഡിപി അക്കൗണ്ടിലേക്ക് മാറ്റും. ഈ സേവനത്തിന് ബ്രോക്കര്‍ക്ക് കമ്മീഷന്‍ നല്‍കണം. ഓഹരിക്കൈമാറ്റ നികുതിയും വാങ്ങുന്നയാള്‍ നല്‍കേണ്ടതുണ്ട്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെയല്ലാതെയും ഓഹരിക്കച്ചവടം നടത്താമെങ്കിലും അതു സംബന്ധിച്ച പരാതികള്‍ക്ക് നിയമം അനുകൂലമാവില്ല.
ബ്രോക്കറുടെ ഓഫീസില്‍ നേരിട്ടുചെന്നോ, ഫോണ്‍വഴിയോ, ഇന്റര്‍നെറ്റു വഴിയോ കച്ചവടം നടത്താം. വാങ്ങുന്ന ഓഹരികളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന കോണ്‍ട്രാക്റ്റ് നോട്ട് എന്ന രേഖ, ബ്രോക്കര്‍ വാങ്ങുന്നയാള്‍ക്ക് നല്‍കും. എല്ലാ കച്ചവടത്തിനും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഒരു പ്രത്യേക കോഡ് നല്‍കും. ഇത് 'യുനീക് ഓര്‍ഡര്‍ കോഡ് നമ്പര്‍' എന്നറിയപ്പെടുന്നു. ഈ യുനീക് നമ്പറും മറ്റു വിവരങ്ങളും അടങ്ങിയ കോണ്‍ട്രാക്റ്റ് നോട്ട് ഓഹരിക്കച്ചവടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. കച്ചവടത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഈ രേഖയാണ് ഹാജരാക്കേണ്ടത്. ഓഹരി വാങ്ങിയാല്‍, ആദ്യം ബ്രോക്കറുടെയോ സബ് ബ്രോക്കറുടെയോ ഡീമാറ്റ് അക്കൗണ്ടിലേക്കാണ് അതെത്തുക. ഇത് ഉടമയുടെ അക്കൗണ്ടിലേക്കു മാറ്റുന്നത് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ആണ്.
ഇന്ത്യയില്‍ ഓഹരിവിപണിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തമായ സ്ഥാപനമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി. 1988ലാണ് ഈ സ്വയംഭരണ സ്ഥാപനം രൂപീകരിച്ചത്. 1992ല്‍ 'സെബി ആക്റ്റ് 1992' എന്ന നിയമനിര്‍മ്മാണവുമുണ്ടായി. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുകയും പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കുകയും മറ്റും ചെയ്യുന്നത് സെബിയാണ്. ഓഹരി വ്യാപാരത്തിനുള്ള ലൈസന്‍സ് നല്‍കുന്നതും സെബിയാണ്. സെബിയുടെ ലൈസന്‍സില്ലാതെ ഒരാള്‍ക്ക് ഓഹരികള്‍ വില്‍ക്കുവാനോ വാങ്ങുവാനോ കഴിയില്ല.
ഓഹരി മര്‍ക്കറ്റും ഇസ്‌ലാമും
പണം സമ്പാദിക്കുക,സൂക്ഷിച്ച് വെക്കുക, നിക്ഷേപം നടത്തുക എന്നിവ ഇസ്‌ലാം അനുവദിച്ച സാമ്പത്തിക പ്രക്രിയകളാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
'അല്ലാഹു നിനക്കുതന്നിട്ടുള്ള സമ്പത്തുകൊണ്ട് പാരത്രികഗേഹം നേടാന്‍ നോക്കണം. എന്നാല്‍ ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളതുപോലെ നീയും നന്മ ചെയ്യുക. ഭൂമിയില്‍ അധര്‍മം പരത്താന്‍ ശ്രമിക്കരുത്. അധര്‍മം പരത്തുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.' (അല്‍ ഖസസ്-74)
ഇസ്‌ലാം നിരോധിച്ചതല്ലാത്ത മാര്‍ഗങ്ങളില്‍ സമ്പത്ത് വിനിയോഗിക്കാം. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍(മഖാസിദു ശ്ശരീഅ)പൂര്‍ത്തീകരിക്കുന്നതായിരിക്കണം ഇടപാടുകള്‍. വഞ്ചനയും ചതിയും അടങ്ങിയ എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ നിരോധിക്കപെട്ടതാണ്. എല്ലാ ഇടപാടുകളും സുതാര്യവും ഉപരി സമ്മതത്തോടുകൂടി നടപ്പിലാക്കപ്പെടുന്നതുമായിരിക്കണം. ഓരോ കമ്പനിയും ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതം പ്രവര്‍ത്തിക്കുന്നതാണോ എന്നറിയാന്‍ വ്യത്യസ്ത ഏജന്‍സികള്‍ ഇന്ത്യയിലും ലോക തലത്തിലും നടന്നു വരുന്നുണ്ട് ഇവയുമായുള്ള കണ്‍സള്‍ട്ടന്‍സിയിലൂടെയാണ് ഇടപാടുകളുടെ ഹലാല്‍ ഹറാമുകള്‍ തീരുമാനിക്കപ്പെടുന്നത്.
ഇസ്ലാമില്‍ വ്യക്തികളുടെയോ പണ്ഡിതരുടെയോ വാക്കുകള്‍ പൂര്‍ണമായും ആധികാരികമായിക്കൊള്ളണമെന്നില്ല. വാക്കുകളും പ്രസ്താവനകളും ആധികാരികവും ഇസ്ലാമികമാകണമെങ്കില്‍ അവ ഖുര്‍ആനിനെയും സുന്നത്തിനെയും അംഗീകരിക്കുന്നതും അവയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാവുകയും വേണം. അപ്പോള്‍ ഒരാള്‍ക്ക് സറ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുകയോ സ്‌റ്റോക്ക് മാര്‍ക്കറ്റാനന്തര കച്ചവട ഇടപാടുകളില്‍ പങ്കെടുക്കുകയോ ചെയ്യാമോ എന്ന ചോദ്യത്തിന്, അതെ എന്നാണുത്തരം. എന്നാല്‍ നമ്മള്‍ ഇടപാടു നടത്തുന്ന കമ്പനി ഇടപാടുകളില്‍ ചില അടിസ്ഥാന ഇസ് ലാമിക മൂല്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചതിന് ശേഷമായിരിക്കണം ഇടപാട് നടത്തേണ്ടതെന്ന് മാത്രം. ഏത് ഇടപാടാണെങ്കിലും അതില്‍ ഗറര്‍ (വഞ്ചന, ചതി, അപരന്റെ ധനം അന്യായമായി വഞ്ചനയിലൂടെ അപഹരിച്ചെടുക്കുക)ഇല്ലെങ്കില്‍ ഇടപാട് അനുവദനീയമാണ്.

ഓഹരി മര്‍ക്കറ്റും ഇസ്‌ലാമും
പണം സമ്പാദിക്കുക,സൂക്ഷിച്ച് വെക്കുക, നിക്ഷേപം നടത്തുക എന്നിവ ഇസ്‌ലാം അനുവദിച്ച സാമ്പത്തിക പ്രക്രിയകളാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
'അല്ലാഹു നിനക്കുതന്നിട്ടുള്ള സമ്പത്തുകൊണ്ട് പാരത്രികഗേഹം നേടാന്‍ നോക്കണം. എന്നാല്‍ ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളതുപോലെ നീയും നന്മ ചെയ്യുക. ഭൂമിയില്‍ അധര്‍മം പരത്താന്‍ ശ്രമിക്കരുത്. അധര്‍മം പരത്തുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.' (അല്‍ ഖസസ്-74)
ഇസ്‌ലാം നിരോധിച്ചതല്ലാത്ത മാര്‍ഗങ്ങളില്‍ സമ്പത്ത് വിനിയോഗിക്കാം. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍(മഖാസിദു ശ്ശരീഅ)പൂര്‍ത്തീകരിക്കുന്നതായിരിക്കണം ഇടപാടുകള്‍. വഞ്ചനയും ചതിയും അടങ്ങിയ എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ നിരോധിക്കപെട്ടതാണ്. എല്ലാ ഇടപാടുകളും സുതാര്യവും ഉപരി സമ്മതത്തോടുകൂടി നടപ്പിലാക്കപ്പെടുന്നതുമായിരിക്കണം. ഓരോ കമ്പനിയും ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതം പ്രവര്‍ത്തിക്കുന്നതാണോ എന്നറിയാന്‍ വ്യത്യസ്ത ഏജന്‍സികള്‍ ഇന്ത്യയിലും ലോക തലത്തിലും നടന്നു വരുന്നുണ്ട് ഇവയുമായുള്ള കണ്‍സള്‍ട്ടന്‍സിയിലൂടെയാണ് ഇടപാടുകളുടെ ഹലാല്‍ ഹറാമുകള്‍ തീരുമാനിക്കപ്പെടുന്നത്.
ഇസ്ലാമില്‍ വ്യക്തികളുടെയോ പണ്ഡിതരുടെയോ വാക്കുകള്‍ പൂര്‍ണമായും ആധികാരികമായിക്കൊള്ളണമെന്നില്ല. വാക്കുകളും പ്രസ്താവനകളും ആധികാരികവും ഇസ്ലാമികമാകണമെങ്കില്‍ അവ ഖുര്‍ആനിനെയും സുന്നത്തിനെയും അംഗീകരിക്കുന്നതും അവയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാവുകയും വേണം. അപ്പോള്‍ ഒരാള്‍ക്ക് സറ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുകയോ സ്‌റ്റോക്ക് മാര്‍ക്കറ്റാനന്തര കച്ചവട ഇടപാടുകളില്‍ പങ്കെടുക്കുകയോ ചെയ്യാമോ എന്ന ചോദ്യത്തിന്, അതെ എന്നാണുത്തരം. എന്നാല്‍ നമ്മള്‍ ഇടപാടു നടത്തുന്ന കമ്പനി ഇടപാടുകളില്‍ ചില അടിസ്ഥാന ഇസ് ലാമിക മൂല്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചതിന് ശേഷമായിരിക്കണം ഇടപാട് നടത്തേണ്ടതെന്ന് മാത്രം. ഏത് ഇടപാടാണെങ്കിലും അതില്‍ ഗറര്‍ (വഞ്ചന, ചതി, അപരന്റെ ധനം അന്യായമായി വഞ്ചനയിലൂടെ അപഹരിച്ചെടുക്കുക)ഇല്ലെങ്കില്‍ ഇടപാട് അനുവദനീയമാണ്.

എന്നാല്‍ കമ്പനിയുടെ നടത്തിപ്പിന്റെ ചുമതല, ഓഹരിയുടമകളില്‍ നിന്നു തെരഞ്ഞെടുത്ത ഒരു ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്.
എഴുതിയത് : പി. അബ്ദുല്‍മജീദ്‌   
ചൊവ്വ, 21 മെയ് 2013 

2013, മേയ് 19, ഞായറാഴ്‌ച

കോഴിക്കോട് : സൈബര്‍ മലയാളലോകത്ത് ഇതിനകം ശ്രദ്ധേയമായ 'ഓളം' ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്‌സിലേക്ക് മാറുന്നു. സ്വന്തന്ത്ര സോഫ്റ്റ്‌വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനമേകുന്ന നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.

ഓപ്പണ്‍ സോഴ്‌സ് ആകുന്നു എന്നത് മാത്രമല്ല 'ഓള'ത്തിന്റെ ഇപ്പോഴത്തെ പ്രത്യേകത. ഇതുവരെ ഉപയോക്താക്കള്‍ക്ക് വാക്കുകളും വിശദീകരണവും സമര്‍പ്പിക്കാവുന്ന ഇംഗ്ലീഷ് - മലയാളം നിഘണ്ടു മാത്രമായിരുന്നു ഓളമെങ്കില്‍, ഇപ്പോള്‍ അതൊരു 'മലയാളം-മലയാളം നിഘണ്ടു' കൂടിയായി മാറിയിരിക്കുന്നു.

83,000 ലേറെ പദങ്ങളും അവയുടെ ഒന്നര ലക്ഷത്തിനടുത്ത് വിശദീകരണവുമുള്ള 'മലയാളം-മലയാളം നിഘണ്ടു' ശനിയാഴ്ച്ച (മെയ് 18) മുതല്‍ ഓളത്തിന്റെ ഭാഗമായതായി, ഈ ഓണ്‍ലൈന്‍ നിഘണ്ടു സ്ഥാപിച്ച ബി.എന്‍.കൈലാഷ് നാഥ് അറിയിച്ചു. 

മൂന്നുവര്‍ഷം മുമ്പ് ലണ്ടനിലെ മിഡില്‍സക്‌സ് സര്‍വകലാശാലയില്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യില്‍ പി.എച്ച്.ഡി. ചെയ്യുന്ന വേളയിലാണ് കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥ് 'ഓളം' ആരംഭിച്ചത്. ഇപ്പോള്‍ പ്രതിമാസം 80,000 സന്ദര്‍ശകരുള്ള, പത്തുലക്ഷത്തിലേറെ പേജ് വ്യൂ ലഭിക്കുന്ന സൈറ്റാണ് ഓളം (www.olam.in/)

ഉപയോക്താക്കള്‍ക്ക് പദങ്ങളും വിശദീകരണങ്ങളും സമര്‍പ്പിക്കാവുന്ന രീതിയിലാണ് ഓളം ആരംഭിച്ചത്. അത്തരത്തില്‍ ഇതിനകം 60,000 ത്തോളം പദങ്ങളും രണ്ടുലക്ഷത്തോളം വിശദീകരണങ്ങളും ചേര്‍ക്കാനായി. നിലവില്‍ പ്രതിമാസം ആയിരത്തോളം പദങ്ങളും വിശദീകരണങ്ങളും യൂസര്‍മാര്‍ ഓളത്തിന് സമര്‍പ്പിക്കാറുണ്ടെന്ന് കൈലാഷ് നാഥ് പറയുന്നു. 

'ദത്തുക്' കെ.ജെ.ജോസഫ് 
എന്നയാള്‍ 1990 കളില്‍ കമ്പ്യൂട്ടറിലാക്കിയ ഡേറ്റയാണ്, ഓളത്തില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ട 'മലയാളം - മലയാളം നിഘണ്ടു'വിന്റെ അടിസ്ഥാനം. പഴയൊരു മലയാളം നിഘണ്ടുവില്‍നിന്ന് നൂറുകണക്കിന് പേജുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്‌തെടുക്കാന്‍ ജോസഫിന് കഴിഞ്ഞു. ആ ഡേറ്റയെ ഓളത്തിലാക്കാന്‍ രണ്ടുവര്‍ഷമായി കൈലാഷ് നാഥ് ശ്രമിച്ചു വരികയായിരുന്നു.

ഓളത്തിലെ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും, മലയാളം-മലയാളം നിഘണ്ടുവും താമസിയാതെ ഓപ്പണ്‍ സോഴ്‌സ് ആകുമെന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം കൈലാഷ് നാഥ് പ്രഖ്യാപിച്ചിരുന്നു. 'ദി ദത്തുക് കോര്‍പ്പസ്' എന്ന പേരിലാകും മലയാളം-മലയാളം നിഘണ്ടു ഓപ്പണ്‍സോഴ്‌സില്‍ എത്തുകയെന്ന് കൈലാഷ് നാഥ് അറിയിച്ചു. 

2013, മേയ് 15, ബുധനാഴ്‌ച

മിക്‌സഡ് ഫ്രൂട്ട് ഡ്രിങ്ക്


1മുന്തിരിനീര് 250 മില്ലി
2കൈതച്ചക്കനീര് 250 മില്ലി
3മധുരനാരങ്ങ അല്ലെങ്കില്‍ മുസംബി നീര് 250 മില്ലി
4പഴുത്ത മാങ്ങാച്ചാര്‍ 250 മില്ലി
5ചെറുനാരങ്ങ നീര് 50 മില്ലി
6മാങ്ങ ചെറുതായി മുറിച്ചത് കാല്‍ കപ്പ്
7കൈതച്ചക്ക ചെറുതായി മുറിച്ചത് കാല്‍ കപ്പ്
8ഓറഞ്ച് അല്ലി പാടയും കുരുവും നീക്കി മുറിച്ചത് കാല്‍ കപ്പ്
9മുന്തിരിങ്ങ കുറച്ച്
10ഐസ് പൊടിച്ചത് ഒരു ഗ്ലാസ്

 

പാചകം ചെയ്യുന്ന വിധം

ആറു മുതല്‍ ഒന്‍പതു വരെയുള്ള ചേരുവകള്‍ ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. എല്ലാ ജ്യൂസുകളും ഒരുമിച്ച് മിക്‌സിയിലാക്കി ഐസ് പൊടിച്ചതും ചേര്‍ത്ത് അടിക്കുക.

നാല് ഗ്ലാസ്സുകള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. തണുത്ത ഗ്ലാസ്സുകളിലേക്ക് തയ്യാറാക്കിയ ജ്യൂസ് ഒഴിക്കുക. മുകളില്‍ തണുപ്പിച്ച പഴക്കഷണങ്ങള്‍ ചേര്‍ത്ത് കഴിക്കാം.


പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും


നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും
 പാവയ്ക്ക: പാവയ്ക്കയും അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്‌രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്.

 കോളിഫ്‌ലാവര്‍: കോളിഫ്‌ലാവര്‍ കൊണ്ട് സൂപ്പുണ്ടാക്കി അതില്‍ ശര്‍ക്കരചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കുന്നതാണ്. അതുപോലെ കോളിഫ്‌ലാവര്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും.

കോവയ്ക്ക: കോവയ്ക്ക എന്നും കഴിക്കുക. തോരന്‍ വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക് സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും.

 ചീര: ചീരയില ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്‍ വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ആറ് ഔണ്‍സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്‍ മൂത്രനാളീവീക്കം മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്‍ക്കും ആശ്രയിക്കാവുന്ന ഇലക്കറിയാണ് ചീര. 'സോറിയാസിസ്' നിയന്ത്രണവിധേയമാക്കാനും ചീര സഹായിക്കും.

 വെണ്ടയ്ക്ക: മൂക്കാത്ത വെണ്ടയ്ക്ക ദിവസവും 100 ഗ്രാം എടുത്ത് സ്വല്പം പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ശരീരം നല്ലപോലെ പുഷ്ടിപ്പെടും. ബുദ്ധിശക്തി വര്‍ധിക്കാനും വെണ്ടയ്ക്ക നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉപകരിക്കും. ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ് മാറിക്കിട്ടുന്നതാണ്.

 പടവലങ്ങ: പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. ഇത് താളിപോലെ നിത്യവും ഉപയോഗിക്കുക. പടവലങ്ങ കൊത്തമല്ലിയോടൊപ്പം വേവിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദിയും അതിസാരവും ശമിക്കുന്നതാണ്.

 കാബേജ്: പ്രമേഹരോഗികള്‍ക്ക് ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിച്ച് ശരീരാരോഗ്യം കൈവരിക്കാന്‍ കാബേജ് ഉപകരിക്കും. 'സോറിയാസിസിന് കാബേജ് വേവിച്ച് പശുവിന്‍പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പല രോഗികളിലും ഫലപ്രദമായി കണ്ടിട്ടുണ്ട്.

 കുമ്പളങ്ങ: കുമ്പളങ്ങാത്തൊലിയുടെ രണ്ടൗണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും വരിനെല്ലിന്റെ പതിനഞ്ച് ഗ്രാം തവിടും ചേര്‍ത്ത് കാലത്തും അതേ പ്രകാരം വൈകുന്നേരവും കഴിക്കുകയാണെങ്കില്‍ പ്രമേഹരോഗം നിയന്ത്രണവിധേയമാകും.

 കാരറ്റ്: കാരറ്റ് നീരും അതിന്റെ പകുതി ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍ തൈരും ചേര്‍ത്ത് കാലത്തും അതേ പ്രകാരം വൈകുന്നേരവുംകഴിച്ച് ശീലിച്ചാല്‍ രക്തദൂഷ്യം ശമിക്കും.

2013, മേയ് 13, തിങ്കളാഴ്‌ച


കറിവേപ്പില മീന്‍.:


നെയ്മീന്‍ :- ഒരു കഷ്ണം
വെളിച്ചെണ്ണ:- അഞ്ചു സ്പൂണ്‍ ( അധികം എണ്ണ ഉപയോഗിക്കണ്ട )
കറിവേപ്പില :- രണ്ടു പിടി
ഉലുവ പൊടിച്ചത് :- അര സ്പൂണ്‍
കുരുമുളക് പൊടി :- രണ്ടു സ്പൂണ്‍
പച്ചമുളക് :- ഒന്നു
മഞ്ഞള്‍ പൊടി :- അര സ്പൂണ്‍
നാരങ്ങാ നീര് :- രണ്ടു സ്പൂണ്‍
തൈര് :- ഒരു സ്പൂണ്‍
ഉപ്പ് :- പാകത്തിന്
പച്ച മുളക് നന്നായി അരച്ചെടുക്കുക.കറിവേപ്പില നന്നായി വറുത്ത ശേഷം തരുതരുപ്പായി പൊടിച്ചെടുക്കുക . ഇതില്‍ മറ്റു പൊടികളും മുളകരച്ച്ചതും നാരങ്ങാനീരും ഉപ്പും അലപം വെള്ളവും ചേര്‍ത്ത് ഒരു പേസ്റ്റ് ആക്കിയ ശേഷം മീനില്‍ പുരട്ടുക.ഇതു പത്ത് മിനിട്ടു ഫ്രിഡ്ജില്‍ വയ്ക്കുക. മസാല മീനില്‍ നന്നായി പിടിയ്ക്കാന്‍ ഇതു സഹായിക്കുക്. അല്ലെങ്കില്‍ അര മണിക്കൂര്‍ പുറത്ത് വച്ചാലും മതി.
ചൂടാകിയ എണ്ണയിലിട്ട് മൊരിച്ചെടുക്കുക 

മുഹ് യുദ്ദീന്‍ശൈഖിന്റെ വീടിനടുത്ത് ദുഷ്ടനായ ഒരയല്‍വാസി ഉണ്ടായിരുന്നു. ഒരു ജൂതന്‍. അയാള്‍ എപ്പോഴും ശൈഖിനെ ശല്യംചെയ്തുകൊണ്ടിരുന്നു. പ്രത്യേകിച്ച്, അദ്ദേഹം നമസ്‌കരിക്കുമ്പോഴും ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും. ആ സമയത്ത് അയാള്‍ ഉച്ചത്തില്‍ പാട്ടുപാടുകയോ വീണവായിക്കുകയോ ചെയ്യും.
എന്നാല്‍ ശൈഖ് ഇതെല്ലാം ക്ഷമിക്കുകയാണ് ചെയത്.അദ്ദേഹം ജൂതനെ അധിക്ഷേപിക്കാനോ അയാളോട് പ്രതികാരം ചെയ്യാനോ പോയില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം എന്തോ കാരണത്താല്‍ ജൂതനെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. എന്നാല്‍ ഈ വിവരം ശൈഖ് അറിഞ്ഞില്ല.
രണ്ടുമൂന്നുദിവസമായി,താന്‍ നമസ്‌കരിക്കുമ്പോഴും ഖുര്‍ആന്‍ ഓതുമ്പോഴും ജൂതന്റെ പാട്ടും കൊട്ടും കേള്‍ക്കുന്നില്ലല്ലോ.
അയാള്‍ക്ക് എന്തോ പറ്റിയിട്ടുണ്ട്. ശൈഖ് അന്വേഷിച്ചു. അപ്പോഴാണ് അറിഞ്ഞത്. അയാള്‍ ജയിലിലായിട്ട് താന്‍ അറിഞ്ഞില്ലല്ലോ.
ഉടനെ അദ്ദേഹം പോലീസ് സ്‌റ്റേഷനില്‍ ചെന്ന് തിരക്കി. അയല്‍വാസിയെ വിടണമെന്നും അയാളുടെ പേരില്‍ കേസെടുക്കരുതെന്നും അധികൃതരോട് അപേക്ഷിച്ചു. പിഴ അടക്കണമെങ്കില്‍ താന്‍ അടച്ചുകൊള്ളാമെന്ന് പറഞ്ഞ് ഏല്‍പിക്കുകയും ചെയ്തു.
അതനുസരിച്ച് അധികൃതര്‍ രേഖകള്‍ പരിശോധിച്ചു. ഭാഗ്യത്തിന് ജൂതന്‍ കുറ്റവിമുക്തനാണെന്ന് തെളിഞ്ഞു. ഉടനെ അയാളെ വിട്ടു.
ശൈഖിന്റെ ഈ പെരുമാറ്റം ജൂതന്റെ മനസില്‍ വലിയ മാറ്റമുണ്ടാക്കി. ഇത്രയും കാലം താന്‍ ഈ നല്ല മനുഷ്യനോട് മോശമായി പെരുമാറിയല്ലോ. അയാള്‍ക്ക് ഖേദം തോന്നി. അയാള്‍ ശൈഖിനോട് മാപ്പുചോദിച്ചു.'ഞാന്‍ അങ്ങയെ വളരെയേറെ ശല്യപ്പെടുത്തിയിട്ടുണ്ട്. അങ്ങയുടെ ഇബാദത്തിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അങ്ങൊരിക്കലും എന്നോട് പ്രതികാരം ചെയ്തിട്ടില്ല. എല്ലാം അങ്ങ് ക്ഷമിക്കുകയാണ് ചെയ്തത്. ഞാന്‍ ജയിലിലായപ്പോള്‍ വാസ്തവത്തില്‍ അങ്ങ് സന്തോഷിക്കേണ്ടതായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യാതെ അങ്ങെന്നെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. അങ്ങയുടെ ഉള്ളില്‍ ഇത്ര വലിയ മനസ്സുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല.എന്റെ തെറ്റുകള്‍ പൊറുക്കണേ. മേലില്‍, അങ്ങയെ ഞാന്‍ ഒരു വിധത്തിലും ദ്രോഹിക്കില്ല.'
ഇതു കേട്ടപ്പോള്‍ ശൈഖ് പറഞ്ഞു. 'സഹോദരാ, അതിനുമാത്രം ഉപകാരമൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. താങ്കള്‍ക്കുവേണ്ടി കൂടുതലൊന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ എനിക്ക് വലിയ ദുഃഖമുണ്ട്. അയല്‍വാസിയോട് നല്ല നിലയില്‍ പെരുമാറണമെന്നും അയാള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യണമെന്നും ഇസ് ലാം പഠിപ്പിച്ചതനുസരിച്ചാണ് ഞാനിതൊക്കെ ചെയ്തത്.'
ഇസ് ലാമില്‍ ഇങ്ങനെയൊക്കെ പഠിപ്പിക്കുന്നുണ്ടോ ? എങ്കിലതെത്ര നല്ല മതം. ഞാനിതാ ഈ നിമിഷം തന്നെ ഇസ് ലാമിലേക്ക് വരുന്നു.'എന്നുംപറഞ്ഞ് അയാള്‍ ഉടനെ സത്യവാചകം ചൊല്ലി മുസ് ലിമായി.

സോളാര്‍ എനര്‍ജി പവർ പ്ലാന്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം?

സോളാര്‍ എനര്‍ജി പവർ പ്ലാന്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം?

ഇന്‍ഡ്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നല്ലൊരു കൂട്ടം ആളുകള്‍ സോളാര്‍ പവര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത് പല 
പലതരത്തിലുള്ളതും തലത്തിലുള്ളതുമായ അവകാശവാദങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള പൊള്ളയായ പരസ്യങ്ങൾ ദിവസേനയെന്നോണം കാണുമ്പോൾ ഉപഭോക്താവിന് ആശയകുഴപ്പമുണ്ടാവുക സ്വാഭാവികമാണ്‌. ശ്രദ്ധിക്കാതേയും വിലയിരുത്താതേയും സാമാന്യം വിലയുള്ള സോളാർ പവർ പ്ലാന്റുകൾ സ്ഥാപിച്ചാൽ സാമ്പത്തിക നഷ്ടത്തിനുപുറമെ വീടിനുമുകളിലെ നല്ലൊരു സ്ഥലവും നഷ്ടമാകും.

ആദ്യമായി സൂചിപ്പിക്കാനുള്ളത്, ഇലക്ട്രിസിറ്റി ബില്ല് ലാഭിക്കാനായി മാത്രം സോളാർ പ്ലാന്റുകൾ സ്ഥാപിക്കരുതെന്നാണ്, സാമാന്യം വിലയുള്ള സോളാർ പവർ പ്ലാന്റിനായി മുടക്കുന്ന തുക ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി നൽകിയാൽ ലഭിക്കുന്ന വരുമാനം കൊണ്ട് ഇലക്ട്രിസിറ്റിബില്ല് അടക്കാനാവുമെന്നതാണ് കാരണം.

ഔദ്യോഗികവും അനൌദ്യോഗികവുമായ ലോഡ് ഷെഡ്ഡിങ്ങടക്കം പല സമയങ്ങളിലും വൈദ്യുതിലഭിക്കാത്ത കേരളത്തിലെ വീടുകൾക്ക്, ഒരു പരിധിവരെയെങ്കിലും ഇലക്ട്രിസിറ്റിൽ സ്വയം പര്യാപ്തത കൈവരിക്കുക; കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റിയിൽ നിന്നും സ്വതന്ത്രരവുക എന്നതിനൊക്കെ പുറമെ, ജലസ്രോദസ്സുകളെ പ്രധാനമായും ഡിപ്പെൻഡ് ചെയ്യുന്ന കേരള വൈദ്യുത മേഖലയെ രക്ഷിക്കുക, പരിസ്ഥിതിയേയും ഭൂമിയേയും സംരക്ഷിക്കുക എന്ന വിശാല ഉദ്ദേശമായിരിക്കണം സോളാർ പവർ പ്ലാന്റ് സ്വന്തമായി സ്ഥാപിക്കാൻ പോകുന്ന ഉപഭോക്താവ് ലക്ഷ്യം വെക്കേണ്ടത് അങ്ങിനെയാവുമ്പോൾ അത് തിരഞ്ഞെടുപ്പിൽ കുറച്ചുകൂടി ശ്രദ്ധചെലുത്താൻ ഉപഭോക്താവിന് സാധിക്കും.

സോളാർ പവർ പ്ലാന്റിന്റെ കപാസിറ്റി

വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന സർവ്വതും സോളാർ പവറിൽ പ്രവർത്തിപ്പിക്കാമെങ്കിലും, സാമാന്യം നല്ല വിലയുള്ളതും കപ്പാസിറ്റിക്കനുബന്ധമായി കൂടുന്നതുമാണ് സോളാർ പവർ പ്ലാന്റുകളുടെ വില.

അതുകൊണ്ട്തന്നെ ഏതൊക്കെ ഉപകരണങ്ങളാണ് സോളാർ പവറിൽ പ്രവർത്തിക്കേണ്ടതെന്ന ഒരു ധാരണ ആദ്യമേയുണ്ടായാൽ കൃത്യമായ കപ്പാസിറ്റിയിലുള്ള പ്ലാന്റ് തിരഞ്ഞെടുക്കാൻ സാധിക്കും. ഉദാഹരണത്തിന്, എ.സി (എയർ കണ്ടീഷൻ), പമ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉൾപ്പെടുത്തി സോളാർ പവർ പ്ലാന്റിന്റെ കപ്പാസിറ്റി കൂട്ടുന്നതിനേക്കാൾ ലൈറ്റ്, ഫാന്, ടി.വി. തുടങ്ങിയവ മാത്രം പ്രവർത്തിപ്പിക്കാനായി സോളാർ പവർ പ്ലാന്റുകൾ തിരഞ്ഞെടിക്കുന്നതാണ് ഉത്തമം.

അതുപോലത്തന്നെ, കൂടുതൽ ഉപകരണങ്ങൾ കൂട്ടുന്നതിനേക്കാൾ അത്യാവശ്യം ഉപകരണങ്ങൾ ഉൾപ്പെടുത്തുകയും കൂടുതൽ സമയം സോളാർ പവർ ലഭ്യമാക്കത്തതുമായ പ്ലാന്റുകൾ തിരഞ്ഞെടുക്കുന്നതാൺ കേരളം പോലുള്ള വൈദ്യുതി പലപ്പോഴും തടസ്സപ്പെടുന്നിടത്തേക്ക് നല്ലത്. ഉദാഹരണത്തിനു് ആയിരം വാട്ട് വൈദ്യുതി ഏഴുമണിക്കൂർ ലഭ്യമാക്കുന്ന സോളാർ പവർ പ്ലാന്റാണ് രണ്ടായിരം വാട്ട് വൈദ്യുതി മൂന്നുമണിക്കൂർ മാത്രം ലഭ്യമാക്കുന്ന സോളാർ പ്ലാന്റിനേക്കാളുത്തമം.

ഇതൊക്കെയാണെങ്കിലും ഉപഭോക്താവിന്റെ കഴിവനുസരിച്ച് സോളാർ പവർ പ്ലാന്റിന്റെ കപ്പാസിറ്റി തീരുമാനിക്കാം.ഒരു ശുപാർശയായിട്ട് സൂചിപ്പിച്ചാൽ, ഉപഭോക്താവ് തിരഞ്ഞെടുത്ത കപാസിറ്റി വൈദ്യുതി ഏഴോ എട്ടോ മണിക്കൂർ നേരം ലഭ്യമാക്കുന്ന സോളാർ പ്ലാന്റ് വാങ്ങിക്കുകയാവും നല്ലത്.


ബാക്കപ്പ് ടൈം

സോളാർ പവർ പ്ലാന്റ് ദിവസത്തിൽ എത്ര മണിക്കൂർ സമയം തിരഞ്ഞെടുത്ത കപ്പാസിറ്റിയിലുള്ള വൈദ്യുതി ലഭ്യമാകും എന്നാണിത് കാണിക്കുന്നത്. ഉദാഹരണത്തിന്, 1000 വാട്ട് പവർ / ബാക്ക് അപ്പ് ടൈം ഏഴുമണിക്കൂർ എന്നുപറഞ്ഞാൽ; ദിവസം ഏഴുമണിക്കൂർ സമയം 1000W വൈദ്യുതി സൌരോർജ്ജത്തിൽ നിന്നും ഉത്പാദിപ്പിച്ച് ലഭ്യമാക്കും.


കപ്പാസിറ്റിയും, ബാക്കപ്പ് ടൈമും തീരുമാനിച്ചുകഴിഞ്ഞതിനു ശേഷം ഒരു ഉപഭോക്താവിനത് വാങ്ങിക്കാനായി സോളാർ കമ്പനികളെ സമീപിക്കാം. ഇനിയാണ് ഉപഭോക്താവായ നിങ്ങൾ വഞ്ചിക്കപ്പെടാനുള്ളതെല്ലാമിരിക്കുന്നത്.

വാങ്ങിക്കേണ്ട കപ്പാസിറ്റിയും ബാക്കപ് ടൈമും അറിയീച്ചാൽ മോഹവിലയോടെ പല ഉറപ്പുകളുമായും സെയിത്സ് മാൻ നിങ്ങളെ സമീപിക്കും. നിങ്ങൾക്ക് തരാൻ പോകുന്ന സോളാർ പവർ പ്ലാന്റിന്റെ ഓരോ ഘടകങ്ങളും വിലയിരുത്താതെ സെയിത്സ് മാൻ തന്ന ‘ഉറപ്പിൽ’ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചാൽ, തീരെ പ്രവർത്തിക്കാത്തതോ അപൂർണ്ണമായി പ്രവർത്തിക്കുന്നതോ ആയ നില്ല നിറത്തിലുള്ള കുറച്ച് ഗ്ലാസ്സ് ഫ്രെയിമുകളാവും നിങ്ങളുടെ ടെറസ്സിൽ ഇരിക്കുന്നത്.

സോളാർ കമ്പനി ഓഫർ ചെയ്യുന്ന പ്ലാന്റ് നിങ്ങളുടെ ഉപകരണങ്ങൾ, ബാക്കപ്പ് ടൈം വരെ പ്രവർത്തിക്കാൻ പര്യാപ്തമാണോ എന്ന് കാറ്റലോഗിൽ നോക്കി സ്വയം കണക്കുകൂട്ടിയോ അല്ലെങ്കിൽ സോളാർ കമ്പനിയിലെ ആളുകളോട് തന്നെ കണക്കുകൂട്ടി പറഞ്ഞുതരാനോ ആവശ്യപ്പെടുക.

സോളാർ പവർ പ്ലാന്റിന്റെ ഘടകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.

സോളാര്‍ പാനലുകള്‍ കൺസ്ട്രക്ഷൻ (നിർമ്മിതി)

സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കു സോളാര്‍ പാനലുകളാണ് സോളാർ പവർ പ്ലാന്റിന്റെ പ്രധാന ഘടകം. പ്രധാനമായും മൂന്ന് വിഭാഗത്തിലുള്ള സോളാർ പാനലുകളാണുള്ളത്, മോണോ ക്രിസ്റ്റലൈന്‍ , പോളി ക്രിസ്റ്റലൈന്‍, തിൻ ഫിലിം. ഇവയിൽ പ്രവർത്തന ക്ഷമത കുറഞ്ഞതിനാൽ തിൻ ഫിലിം വിഭാഗമൊഴിച്ച് മറ്റ് രണ്ട് വിഭാഗമാണ് സാധാരണ സോളാർ പവർ പ്ലാന്റിനൊപ്പം ലഭിക്കുക. നിർമ്മിതിയിലെ വ്യത്യാസമാണ് തരം തിരിവിനാധാരം.

സാധാരണ രീതിയിൽ കറുപ്പ് നിറത്തിലാണ് മോണോ വിഭാഗത്തെ കാണുക, പ്രവർത്തന ക്ഷമത മോണോവിഭാഗത്തിന് പോളിയെ അപേക്ഷിച്ച് കൂടുതലാണ്, വിലയും മോണോ ക്രിസ്റ്റലൈൻ വിഭാഗത്തിനാണ് കൂടുതൽ.

ഏറ്റവും ചുരുങ്ങിയത് മുപ്പത് വർഷം ഉപയോഗിക്കേണ്ട, വെയിലും മഴയും കൊള്ളേണ്ട ഒന്നാണ് സോളാർ പാനലുകൾ അതുകൊണ്ടുതന്നെ ഗുണനിലവാരത്തിൽ നിർമ്മിക്കപ്പെട്ടതാണോ എന്നുറപ്പുവരുത്തൽ വളരെ പ്രധാനമാണ്. കാഴ്ചയിൽ തന്നെ നിലവാരമുള്ള പാനലുകൾ തിരിച്ചറിയാനാവും. അലുമിനിയം കൊണ്ട് ഷാർപ്പ് മൂലകളില്ലാതെ ഉണ്ടാക്കിയ ഫ്രെയിമിലുള്ള പാനലുകൾ നല്ലതാണ്‌.

പാനൽ ഫ്രെയിമുകളുടെ മൂലകൾ ഷാർപ്പായി പൊന്തിനിൽക്കുന്നതാണെങ്കിൽ ആഭാഗത്ത് പൊടിയും ചെളിയുമൊക്കെ തടഞ്ഞുനിന്ന് പാനലുകളിൽ സൂര്യപ്രകാശം തട്ടാതെ പൂർണ്ണ കപ്പാസിറ്റിയിൽ വൈദ്യുതി ഉതപാദിപ്പിക്കാതിരിക്കാൻ സാധ്യതയുണ്ട്. കോർണ്ണറുകൾ ഷാർപ്പല്ലെങ്കിൽ മഴവെള്ളവും മറ്റും തങ്ങിനിൽക്കാതെ ഒഴുകുന്നതിനാൽ ഷാർപ്പില്ലാത്ത കോർൺറുകളുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

സോളാർ പാനലുകൾ - പവർ

വൈദ്യുതി ഉത്പാദിക്കാനുള്ള ശേഷിയുടെ അടിസ്ഥാനത്തിൽ പല വാട്ട് പവറിലാണ് സോളാർ പാനലുകള്‍ ലഭിക്കുന്നത്, ഉദാഹരണം 10, 50, 200, 250 W അങ്ങിനെ പോകുന്നു. നിങ്ങൾ വഞ്ചിക്കപ്പെടാനുള്ള മറ്റൊരു സാഹചര്യമാണിവിടെയുള്ളത്. നിങ്ങൾ വാങ്ങിക്കാൻ പോകുന്ന സോളാർ പവർ പാനലുകളുടെ കപ്പാസിറ്റിയുടെ ആകെത്തുകയായിരിക്കണം പ്ലാന്റിന്റെ കപ്പാസിറ്റി എന്നുറപ്പുവരുത്തേണ്ടത് ഏറ്റവും അടിസ്ഥാനമായ സംഗതിയാണ്.

അതായത് ആയിരം വാട്ടിന്റെ ഒരു സോളാര്‍ പവര്‍ പ്ലാന്‍റ്റില്‍ 250 വാട്ടിന്റെ നാലു സോളാർ പാനലുകളോ 200W പവറിന്റെ അഞ്ച് സോളാർ പാനലുകളോ ഏറ്റവും ചുരുങ്ങിയത് ഉണ്ടായിരിക്കണം. എന്നാൽ, സോളാർ പവർ പാനലുകളിൽ സൂചിപ്പിച്ച പവർ യഥാർത്ഥത്തിൽ ലഭിക്കില്ല എന്നുകൂടി മനസ്സിലാക്കുക, അതായത് 250W പവർ എന്ന് എഴുതിയിരിക്കുന്ന സോലാർ പാനൽ ശെരിയായ അർത്ഥത്തിൽ 250W പവറിൽ കുറവ് വൈദ്യുതിയേ ഉത്പാദിപ്പിക്കൂ അങ്ങിനെ വരുമ്പോൾ, 1000W സോളാർ പവർ പ്ലാന്റിന് 200W ന്റെ അഞ്ചു പാനലുകളോ 250W ന്റെ നാലുപാനലുകളോ മതിയാവില്ലെന്ന് ചുരുക്കം.

വിശദമാക്കാം: 250W എന്നടയാളപ്പെടുത്തിയിരിക്കുന്ന സോളാർ പാനൽ സത്യത്തിൽ 250W വൈദ്യുതി തരിക STC ( Standard Testing Condition) ൽ മാത്രമാണ്. STC ഇ പ്രധാനം രണ്ട് പരാമീറ്ററുകൾക്കാണ്, ടെമ്പറേച്ചർ, സോളാർ രശ്മിയുടെ ശക്തി ; 25 ഡിഗ്രി ചൂടും 1000W/sq.m സൂര്യപ്രകാശത്തിന്റെ ശക്തി. 250W സോളാർ പവർ പ്ലാന്റ് നമ്മുടെ കാലാവസ്ഥയിൽ 250W ൽ കുറവ് വൈദ്യുതോർജ്ജമേ ഉത്പാദിപ്പിക്കൂ. എത്ര ഉത്പാദിപ്പിക്കും എന്നത് കണ്ടുപിടിക്കുന്നത് സോളാർ പാനലുകളിൽ തന്നെ അടയാളപ്പെടുത്തിയ പരാമീറ്റർ നോക്കി കണ്ട് പിടിക്കാം.

ടെമ്പെറെച്ചര്‍ കോയിഫിഷ്യന്റ്

250 W എന്നെഴുതിരിക്കുന്ന ഒരു സോളാർ പാനൽ 250 W വൈദ്യുതി ഉത്പാദിപ്പിക്കുക 25 ഡിഗ്രി സെന്റിഗ്രേഡിലാണ്. സൂര്യപ്രകശത്തിലിരിക്കുന്ന സോളാർ പാനലിന്റെ ചൂട് കൂടുന്നതനുസരിച്ച് അതുത്പാദിപ്പിക്കുന്ന വൈദ്യുതിയിലും കുറവുവരും, എത്ര കുറവെന്നത് Temperature Coeff, താപവുമനുസരിച്ചിരിക്കും. ഒരേകദേശ കണക്കായി 35 ഡിഗ്രി ചൂടിൽ സൂര്യപ്രകാശം കൊണ്ടിരിക്കുന്ന സോളാർ പാനൽ, നാല്പത്തഞ്ചു ഡിഗ്രി ചൂടിൽ പ്രവർത്തിക്കുകയാണെങ്കിൽ 20XTemperature Coeff വാട്ട് പവർ 250 W ൽ നിന്നും കുറവുമാത്രമേ ലഭിക്കുകയുള്ളൂ.

പവർ ടോളറൻസ്

സോളാർ പാനലുകൾ യഥാർത്ഥത്തിൽ എത്ര വൈദ്യുതി ലഭ്യമാക്കും എന്ന് കണ്ടെത്താനാവുന്ന മറ്റൊരു parameter ആണിത്. എല്ലാ സോളാർ പാനലുകളിലും ഇത് സൂചിപ്പിച്ചിരിക്കും, ഉദാഹരണത്തിന് 250 W സോളാർ പാനലിൽ എഴുതിയിരിക്കുക 250+- 5% ( എന്നോ +3%) എന്നോ ഒക്കെ ആയിരിക്കും, നിർമ്മിക്കുന്നതിന്റേയും മറ്റും നിലവാരമനുസരിച്ച് ഇതിൽ വ്യത്യാസവും വരും.

ഇതിനർത്ഥം 250 വാട്ട് സോളാർ പാനലിൽ നിന്നും 237.5 വാട്ടോ അല്ലെങ്കിൽ 262.5 വാട്ടോ ലഭിച്ചേക്കാം എന്നാണ്. അത്യാധുനികമായ സാങ്കേതികത്തോടെ നിലവാരത്തിൽ നിർമ്മിച്ച പാനൽ നിർമ്മാതാക്കൾ Positive Power Tolerance അതായത് + മാത്രം നൽകുന്നവരുണ്ട്, ഉദാഹരണത്തിന് 250+ 0 / 3% അതായത് . അത്തരം സോളർ പാനലുകൾ 250 W ഓ 257.5 വാട്ടോ ഉറപ്പുനൽകുന്നു അതായത് ഏറ്റവും ചുരുങ്ങിയത് എഴുതിയ 250 W power out put തരുന്നെന്നർത്ഥം.

വാറണ്ടി

ഉപഭോക്താവ് ആശയകുഴപ്പത്തിലാവാൻ സാധ്യതയുള്ള മറ്റൊരു വിഷയമാണിത്.
അടിസ്ഥാനപരമായി സിലിക്കൺ കൊണ്ട് നിർമ്മിച്ചതിനാൽ കാലപ്പഴക്കം കൊണ്ട് കേടുവരുന്ന ഒന്നല്ല സോളാർ പാനലുകൾ, അതുകൊണ്ടുതന്നെ 25വർഷം വാറണ്ടി എന്ന് മാത്രം പറയുന്നതിൽ ചില ചതികൾ ഒളിഞ്ഞുകിടപ്പുണ്ട്.

കാലപ്പഴക്കം കൊണ്ട് സോളാർ പാനലിന്റെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കഴിവിനാണ് കുറവുവരിക അല്ലാതെ പാനലുകൾ അമ്പതുവർഷം കഴിഞ്ഞാലും കാണാൻ ഒരുപോലിരിക്കാം.

ഇന്ന് സ്ഥാപിക്കുന്ന 250വാട്ട് പവറ് തരുന്ന ഒരു സോളാർ പാനൽ രണ്ടുവർഷം കഴിഞ്ഞാൽ അത്രയും തരണമെന്നില്ല. നിർമ്മിക്കാനുപയോഗിച്ച അടിസ്ഥാന പദാർത്ഥങ്ങളുടെ ഗുണനിലവാരവും, നിർമ്മിതിക്കുപയോഗപ്പെടുത്തുന്ന സാങ്കേതികതയേയും അടിസ്ഥാനപ്പെടുത്തിയാണ് എത്ര ശതമാനം കുറവുവരുമെന്നതിനടിസ്ഥാനമിരിക്കുന്നത്.

നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങളിലും പലതരത്തിലുമുള്ള ഗുണനിലവാരങ്ങളനുസരിച്ച് പാനലുകളുടെ അടിസ്ഥാന ഘടകമായ സെല്ലുകളുടെ നിലവാരം നാലായി ( അനൌദ്യോഗികമായി) തിരിച്ചിട്ടുണ്ട്. ഈ പല നിലവാരത്തിലുമുള്ള സെല്ലുകൾ കൊണ്ടുണ്ടാക്കുന്ന സോളാർ പാനലുകള്‍ കാലപ്പഴക്കം കൂടുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലും വ്യത്യാസപ്പെട്ടിരിക്കും; ഇവിടെയാണ്‍ വാറണ്ടിയുടെ മറിമായങ്ങളിരിക്കുന്നത്.

ഇരുപത്തഞ്ചുവര്‍ഷം വാറണ്ടി എന്നല്ല, 25 വര്ഷം കഴിഞ്ഞാല്‍ എത്ര ശതമാനം പവര്‍ തരുമെന്നതിനാണ്‍ വാറണ്ടി നല്‍കേണ്ടത്. 25 വർഷം കഴിഞ്ഞാൽ 80% പവർ തരും എന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പത്തുവര്‍ഷമോ അഞ്ചു വര്ഷമോ കഴിഞ്ഞാൽ എത്ര ഔട്ട് പുട്ട് പവർ തരുമെന്ന് സൂചിപ്പിക്കുന്നതാണ്. അതുപോലെ ചുരുങ്ങിയ കാലയളവിൽ എത്ര പവർ തരുമെന്ന് സൂചിപ്പിക്കുന്ന കമ്പനികളുടെ സോളാർ പാനലുകളാൺ ഉത്തമം.

വിശദമാക്കാം; 80% Power output @ 25 വര്ഷം എന്നുപറയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്, 90% Power output @ 5 വര്ഷം എന്നോ 10 വര്ഷം എന്നോ പറയുന്ന സോളാർ പാനലാവും.

100% Power output @ 10 വര്ഷത്തേക്ക് വാറണ്ടി കൊടുക്കുന്ന അത്യാധുനിക സോളാർ പാനലുകളും ഇന്ന് മാർക്കെറ്റിൽ ഉണ്ട്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാനലുകള്‍ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളായി.

ഇന്‍വേര്‍ട്ടർ

തന്റെ വീട്ടിലുള്ള ഇൻ‌വേർട്ടറുകൾ സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിച്ചുകൂടേ എന്നത് മിക്ക ഉപഭോക്താക്കൾക്കുമുള്ള ഒരു സംശയമാണ്. സോളാർ ഇൻ‌വേർട്ടർ കരുതുന്നതുപോലെ വെറുമൊരു ഇൻ‌വേർട്ടറല്ല, അതിനൊപ്പം സോളാർ പവർ ചാർജിങ്ങ് കണ്ട്രോൾ ചെയ്യാനുള്ളതെല്ലാം അടങ്ങിയ ഒന്നാണ്.

ഇൻ‌വേർട്ടറുകളിൽ പ്രധാനമായും നോക്കേണ്ടത് രണ്ടുകാര്യമാണ്, ഒന്ന് കപ്പാസിറ്റി രണ്ട് വേവ് ഫോം.
പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ പവറിന്റെ ആകെത്തുകയായിരിക്കണം സോളാർ കമ്പനി ഓഫർ ചെയ്യുന്ന ഇൻ‌വേർട്ടറിന്റെ കപ്പാസിറ്റി. വേവ്ഫോം Pure Sine wave ആകുന്നതാണുത്തമം.

ബാറ്ററി

ബാറ്ററിയുടെ കപ്പാസിറ്റിയാണ് സോളാർ പവർ പ്ലാന്റിൽ പ്രവർത്തിക്കാനായുൾപ്പെടുത്തിയ ഉപകരണങ്ങൾ നിശ്ചിത ബാക്കപ്പ് ടൈം നിശ്ചയിക്കുന്നത്.

പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നത് ബാറ്ററിയുടെ കപ്പാസിറ്റി മാത്രമാണ്. അതുകൊണ്ടുതന്നെ കപ്പാസിറ്റിയാണ് മുഖ്യമായും ബാറ്ററി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. സൂര്യപ്രകാശത്തിന്റെ അളവനുസരിച്ച് കൂടിയും കുറഞ്ഞും ചാര്ജ്ജ് ചെയ്യുകയും തുടര്ച്ചയായി റീചാര്ജ്ജ് ചെയ്യുകയും ചെയ്യുന്നതിനാല്‍ ഡീപ് ഡിസ്ചാര്ജിങ്ങ് ടൈപ്പ് ബാറ്ററികളാണ് സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിക്കേണ്ടത്. സോളാർ കമ്പനി ഓഫർ ചെയ്യുന്ന ബാറ്ററി സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിക്കാൻ പറ്റുന്നതാണോ,

കപ്പാസിറ്റിയനുസരിച്ച് ബാക്കപ് ടൈം ലഭ്യമാകുമോ എന്ന രണ്ടുവിഷയങ്ങൾ ശ്രദ്ധിച്ചാൽ മതിയാവും. കാര്‍ ബാറ്ററികൾ, നിലവിൽ ഉപയോഗിക്കുന്ന ബാറ്ററികൾ സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിച്ചാൽ മുകളിൽ സൂചിപ്പിച്ച ച്ഛാർ‌ജിങ്ങ് ഡിസ്ചാർ‌ജിച്ച് മൂലം അധികകാലം പ്രവർത്തിക്കില്ല.

സോളാർ പ്ലാന്റിനൊപ്പം നൽകുന്ന ബാറ്ററിയുടെ കപ്പാസിറ്റിയിൽ , സോളാർ പവർ പ്ലാന്റ് അതിന്റെ പൂർണ്ണ കപ്പാസിറ്റിയിൽ നിശ്ചിത ബാക്കപ്പ് സമയം പ്രവർത്തിക്കാനാവുമോ എന്നത് മനസ്സിലാക്കാൻ ചില അടിസ്ഥാന കണക്കുകളിഞ്ഞാൽ മാത്രം മതി.

ഒന്നുകിൽ സ്വന്തമായോ അല്ലെങ്കിൽ സോളാർ കമ്പനികളോടോ പ്രസ്തുത കണക്ക് പറഞ്ഞുതരാൻ ആവശ്യപ്പെടുക. ഈ കപ്പാസിറ്റി ശെരിയല്ലാത്ത പക്ഷം ഒന്നുമനസ്സിലാക്കുക, നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് സോളർ പവറിലല്ല കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റിയിൽ തന്നെയാണ്!

വിലകുറവില്‍ സോളാര്‍ പ്ലാന്റുകള്‍ ഓഫര്‍ ചെയ്യുന്ന പരസ്യകമ്പനികളോട് മുകളിൽ സൂചിപ്പിച്ച കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി കൃത്യമായി സർ‌ട്ടിഫിക്കറ്റുകളുള്ളവ വാങ്ങിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക, പരസ്യക്കെണിയില്‍ വീഴാതിരിക്കുക, നല്ല സോളാര്‍ പാനലുകൾക്ക് നല്ല വില കൊടുക്കണം ആരുകുറവില്‍ തരുന്നുവോ ശ്രദ്ധിക്കുക അതിലെന്തോ ഒളിഞ്ഞുകിടപ്പുണ്ട്.
കടപ്പാട് : Aliyu Palathingal

2013, മേയ് 9, വ്യാഴാഴ്‌ച

പഴങ്ങള്‍ കൊണ്ട് സൗന്ദര്യ സംരക്ഷണം

വേനല്‍ക്കാലം ശരീരത്തെ മാത്രമല്ല, ചര്‍മത്തെയും മുടിയേയും തളര്‍ത്തും. വേനല്‍ക്കാലത്ത് ക്ഷീണമകറ്റാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുകയെന്നത്. എന്നാല്‍ ഇവ ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും കൂടി ആരോഗ്യകരമാണ്. ചര്‍മത്തിനും മുടിയ്ക്കും പഴവര്‍ഗങ്ങള്‍ ഏതെല്ലാം വിധത്തില്‍ ഉപകാരപ്പെടുമെന്നു നോക്കൂ. ഇവ ഉപയോഗിക്കേണ്ട രീതിയും താഴെപ്പറയുന്നു.ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും മൃതകോശങ്ങള്‍ അകറ്റാനും പറ്റിയ നല്ലൊന്നാന്തരം വഴിയാണ് ഓറഞ്ച്. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എ്ന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഒരു മുട്ട മഞ്ഞ, രണ്ടു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് നീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എ്ന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. മാങ്ങ വേനല്‍ക്കാലത്തു ധാരാളം ലഭിയ്ക്കും. ഇത് ചര്‍മത്തിനും മുടിയ്ക്കും ഈര്‍പ്പം നല്‍കാന്‍ നല്ലതുമാണ്. പഴുത്ത മാങ്ങ ഉടച്ച് ഇതില്‍ തേന്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടാം. അല്‍പം കഴിഞ്ഞ് ഷാംപൂ, കണ്ടീഷണര്‍ എന്നിവയുപയോഗിച്ചു കഴുകിക്കളയാം. തണ്ണിമത്തന്‍ ശരീരത്തിനു മാത്രമല്ല, മുഖത്തിനും നല്ലതാണ്. തണ്ണിമത്തന്‍ ഉടച്ചു മുഖത്തു പുരട്ടാം. തണ്ണിമത്തന്‍ തോടില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുഖത്തു മസാജ് ചെയ്യാനും നല്ലതാണ്. പൈനാപ്പിള്‍ കൊണ്ടും മുഖത്തിനു ചേര്‍ന്ന മാസ്‌കുണ്ടാക്കാം. പൈനാപ്പിള്‍ നല്ലപോലെ മിക്‌സിയിലിട്ട് അരയ്ക്കുക. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവ മാറ്റാന്‍ നല്ലതാണ്. ഇത്തരം സൗന്ദര്യവഴികള്‍ പരീക്ഷിച്ചു നോക്കൂ. ഭംഗി കൂട്ടാം, ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്ന പണം ലാഭിക്കുകയും ചെയ്യാം.

ഗോതമ്പ് ഉപ്പുമാവ് തയ്യാറാക്കൂ

ഉപ്പുമാവ് പെട്ടെന്നു തന്നെ തയ്യാക്കാവുന്ന ഒരു ഭക്ഷണമാണ്. ഇത് സാധാരണ റവ കൊണ്ടാണ് തയ്യാറാക്കാറെങ്കിലും സേമിയ, അവല്‍ തുടങ്ങിയവ ഉപയോഗിച്ചും ഇവ തയ്യാറാക്കാറുണ്ട്. ഇവയ്ക്കു പുറമെ ഗോതമ്പു നുറുക്ക് ഉപയോഗിച്ചും ഉപ്പുമാവ് തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ. പ്രഭാത ഭക്ഷണമായി മാത്രമല്ല, വൈകീട്ട് സ്‌കൂളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്കും ഇത് നല്‍കാം.

ഗോതമ്പു നുറുക്ക്-അര കപ്പ്

ഗ്രീന്‍പീസ്-അരക്കപ്പ

ക്യാരറ്റ്-1

സവാള-1

പച്ചമുളക്-2

ഇഞ്ചി-അര ടേബിള്‍ സ്പൂണ്‍

കടുക്-അര ടേബിള്‍സ്പൂണ്‍

എണ്ണ

ഉപ്പ്

മല്ലിയില

കറിവേപ്പില

വെള്ളം

ഗോതമ്പു നുറുക്ക് നല്ലപോലെ കഴുകുക. ഇത് 2 കപ്പ് വെള്ളം ചേര്‍ത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. ബാക്കിയുള്ള വെള്ളം ഊറ്റിക്കളയണം. സവാളയും ക്യാരറ്റും ചെറുതായി അരിയണം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. കടുക് ഇതിലേക്കിട്ടു പൊട്ടിയ്ക്കണം. ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കണം. ഇത് രണ്ടു മിനിറ്റ് ഇളക്കുക. ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്തിളക്കാം. ഇതിനു ശേഷം ഗ്രീന്‍പീസ്, ക്യാരറ്റ് എന്നിവ ചേര്‍ക്കുക. ഇവ ചേര്‍ത്ത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. ഇതിലേക്ക് ഗോതമ്പു നുറുക്കു ചേര്‍ക്കണം. ഒരു കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കണം. ഗോതമ്പ് ഉപ്പുമാവ് വെന്തുകഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് വാങ്ങാം. മേമ്പൊടി പ്രഷര്‍ കുക്കറില്‍ ഇത് പെട്ടെന്നു തയ്യാറാക്കാം. രണ്ടു വിസില്‍ വന്നാല്‍ മതിയാകും. വെള്ളം നല്ലപോലെ വറ്റിച്ചെടുക്കാന്‍ ശ്രദ്ധിയ്ക്കണം.