2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

<ഒരു ഹൃദയസ്പൃക്കായ കഥ!>>>>>>>>>>
പെണ്‍കുട്ടികളുടെ ക്ലാസ് റൂമില്‍ പെട്ടെന്ന് ആരോ വിളിച്ചു പറഞ്ഞു "എന്‍റെ പേഴ്സിലുണ്ടായിരുന്ന പണം നഷടപ്പെട്ടിരിക്കുന്നു" എല്ലാവരും പരിഭ്രാന്തരായിരിക്കുന്നു; ടീച്ചര്‍ സെക്യൂരിറ്റിയെ വിളിപ്പിച്ചു എല്ലാവരുടേയും പേഴ്സ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു, പരിശോധന ആദ്യ ബെഞ്ചില്‍ നിന്ന് തുടങ്ങിയതേയുള്ളൂ അവസാന ബെഞ്ചിലെ ഒരു വിദ്യാര്‍ത്ഥിനി അസാധാരണമായ വിധത്തില്‍ പരിഭ്രമിക്കുകയും ശരീരം വിറക്കാന്‍ തുടങ്ങുകയും ചെയ്തു!, സെക്യൂരിറ്റി ആ കുട്ടിയുടെ അരികിലേക്ക് വന്നപ്പോള്‍ അവള്‍ കൂടുതല്‍ അസ്വസ്ഥയാവുകയും കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊഴിക്കുകയും ചെയ്തു!

സെക്യൂരിറ്റി അവളോട് പേഴ്സ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ പേഴ്സ് കൈമാറാന്‍ വിസമ്മതിച്ചു! സഹപാഠികള്‍ അവള്‍ തന്നെയാണ്‌ പണം മോഷ്ടിച്ചെതെന്ന് ഉറപ്പിച്ചു, പെണ്‍കുട്ടി ഒച്ചവെക്കാന്‍ തുടങ്ങിയപ്പോള്‍ പ്രിന്‍സിപ്പള്‍ വന്നു അവളെ തന്‍റെ ഓഫീസിലേക്ക് കൂട്ടി കൊണ്ടു പോയി.പ്രിന്‍സിപ്പലും മറ്റു സ്റ്റാഫും പെണ്‍കുട്ടിയും തനിച്ചുള്ള ആ ഓഫീസില്‍ വെച്ച് അവളോട് പേഴ്സ് പരിശോധനക്കായി നല്‍കണമെന്ന് പ്രിനസിപ്പള്‍ ആവശ്യപ്പെട്ടു.
അപ്പോള്‍ ആ പെണ്‍കുട്ടി തന്‍റെ പേഴ്സ് നല്‍കിയപ്പോള്‍ പ്രിന്‍സിപ്പല്‍ പേഴ്സ് തുറന്നു നോക്കി! അതുഭുതം അതില്‍ നിറയേ ബിസ്കറ്റുകളുടേയും ബ്രഡിന്‍റേയും മറ്റു ഭക്ഷണസാധനങ്ങളുടേയും പൊട്ടുപൊടികളായിരുന്നു!!

അവര്‍ ആശ്ചര്യപ്പെട്ടുകൊണ്ട് ചോദിച്ചു "എന്താ കുട്ടീ ഇത്?!" അവള്‍ പറഞ്ഞു "ഞാനെന്‍റെ സഹപാഠികളുടെ മുമ്പില്‍ വെച്ച് എന്‍റെ പേഴ്സ് തുറക്കാന്‍ വിസമ്മതിച്ചത്, അവര്‍ എന്നെ പരിഹസിക്കുകയും ഞാന്‍ ഒന്നിനും കൊള്ളാത്തവളാനെന്ന് അവര്‍ പറയുകയും ചെയ്യും എന്ന് പേടിച്ചതു കൊണ്ടാണ്‌, ഞാനെപ്പോഴും എന്‍റെ സഹപാഠികള്‍ തിന്ന് ഉപേക്ഷിക്കുന്ന ബിസ്കറ്റുകളുടേയും ബ്രഡുകളുടേയും അവശിഷ്ടങ്ങള്‍ ശേഖരിക്കാറുണ്ട്,വീട്ടിലെത്തി ഞാനും എന്‍റെ കൊച്ചു സഹോദരങ്ങളും മാതാവും ഇതാണ് കഴിക്കാറുള്ളത്! ഞങ്ങളുടെ ഉപജീവനം തന്നെ ഇതാണ്‌!!" സ്റ്റാഫ് അവളോട് ക്ഷമാപണം നടത്തി.
ഇങ്ങിനെ നമ്മില്‍ എത്രപേര്‍?!,........ പുറം മോഡിയില്‍ മാത്രം കണ്ണുകളുടക്കുന്ന നാം ഇല്ലാത്തവന്‍റെ പുകയുന്ന ഉള്ളിനെ കുറിച്ച് ചിന്തിക്കാറുണ്ടോ?
സ്വാര്‍ത്ഥത കൈവെടിഞ്ഞ് നാം പരോപകാരികളാവുക