2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

വിളക്കണച്ച് അതിഥിയെ സല്‍ക്കരിച്ചവര്‍

തിങ്കള്‍, 29 ഏപ്രില്‍ 2013 05:36
ഒരിക്കല്‍ വിശന്ന് വലഞ്ഞ ഒരാള്‍ നബി(സ)യുടെ സന്നിധിയിലെത്തി. അയാളോട് കൃപ തോന്നിയ പ്രവാചകന്‍ അയാള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഉദ്ദേശിച്ചു. പക്ഷേ, വീട്ടിലന്വേഷിച്ചപ്പോള്‍ അവിടെ പച്ചവെള്ളമല്ലാതെ മറ്റൊന്നുമില്ലെന്ന് അറിയാന്‍ കഴിഞ്ഞു. നബിയുടെ വീട്ടിലെ സ്ഥിതി പലപ്പോഴും അങ്ങനെയായിരുന്നു.
അനന്തരം നബി(സ) അനുയായികളോട് ചോദിച്ചു: 'കൂട്ടരേ, ഇതാ നമുക്കൊരു അതിഥിയുണ്ട്. ഇയാള്‍ക്ക് ഇന്ന് രാത്രി ആര് ഭക്ഷണം കൊടുക്കും.?'
'ഞാന്‍ കൊടുക്കാം ' അബൂത്വല്‍ഹ(റ) ഏറ്റു.
അദ്ദേഹം അതിഥിയെയും കൂട്ടി വീട്ടില്‍ ചെന്നു. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് ഭക്ഷണമില്ലെന്ന്. കുട്ടികള്‍ക്ക് കരുതിവെച്ച കുറച്ച് ഭക്ഷണമുണ്ട് . വേറെ തീരെ ഇല്ല.
ശ്ശെടാ! ബുദ്ധിമുട്ടായല്ലോ. ഇനി എന്ത് ചെയ്യും ? അബൂത്വല്‍ഹ ആലോചിച്ചു. ഒടുവില്‍ ഒരു സൂത്രം കണ്ടുപിടിച്ചു. അദ്ദേഹം പത്‌നിയോട് പറഞ്ഞു. 'ഇന്ന് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കേണ്ട. അതുമിതും പറഞ്ഞ് സമാധാനിപ്പിച്ച് അവരെ ഉറക്കണം. അവരുടെ ഭക്ഷണം അവര്‍ക്ക് കൊടുക്കാം. ഒരുകാര്യം കൂടി ചെയ്യണം. ഭക്ഷണം അതിഥിയുടെ മുന്നില്‍ കൊണ്ടുവെച്ചാല്‍, വിളക്ക് ശരിയാക്കാനെന്ന വ്യാജേന അത് കെടുത്തിക്കളയണം. അയാള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയാല്‍, നമ്മളും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കാന്‍ കൈ താഴോട്ടും മേലോട്ടും ചലിപ്പിച്ചുകൊണ്ടിരിക്കണം. അതിഥി മനസ്സമാധാനത്തോടെ ഭക്ഷണം കഴിക്കട്ടെ. നമ്മള്‍ക്ക് ഭക്ഷണമില്ലെന്ന കാര്യം അയാള്‍ അറിയരുത്. അറിഞ്ഞാല്‍ അയാള്‍ക്ക് മനോവിഷമമുണ്ടാകും. അങ്ങനെയായാല്‍ അയാള്‍ ഭക്ഷണം കഴിച്ചില്ലെന്ന് വരാം.'
അബൂത്വല്‍ഹ(റ)യും ഭാര്യയും അപ്രകാരം ചെയ്തു. അവര്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. അതിഥി മനസ്സമാധാനത്തോടെ വയറ് നിറയെ ഭക്ഷണം കഴിഞ്ഞു. വീട്ടുകാര്‍ പട്ടിണി കിടന്നു. പക്ഷേ, അത് അതിഥി അറിഞ്ഞില്ല.
പിറ്റേ ദിവസം അബൂത്വല്‍ഹ(റ)യെ കണ്ടപ്പോള്‍ നബി ഒരു സന്തോഷവാര്‍ത്ത അറിയിച്ചു. 'അബൂത്വല്‍ഹാ, ഇന്നലെ നിങ്ങള്‍ അതിഥിയോട് കാണിച്ച പെരുമാറ്റം അല്ലാഹുവിന് ഇഷ്ടപ്പെട്ടു.'
മാത്രമല്ല, ഇക്കാര്യം പ്രശംസിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിക്കുകയും ചെയ്തു.
കാന്‍സറിനു വഴിവയ്ക്കുന്ന ബേബി പൗഡര്‍ നിര്‍മിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരേ നടപടി; സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി

2013, ഏപ്രിൽ 25, വ്യാഴാഴ്‌ച


മുസ്ലീം പെണ്‍കുട്ടിയുടെ മാറുന്ന ലോകം

ഈയിടെ, പലരും ഉന്നയിച്ച ഒരു ചോദ്യമുണ്ട്. മറ്റ് സമുദായക്കാരുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികളാണോ കൂടുതല്‍ പ്രേമബന്ധങ്ങളിലും പ്രശ്‌നങ്ങളിലും ചെന്നുപെടുന്നത്?അതെ എന്നു പറയാന്‍ വസ്തുനിഷ്ഠാപരമായ അന്വേഷണം ആരും നടത്തിയിട്ടില്ല. എന്നാല്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ ജാതിമത വ്യത്യാസമന്യേ ആണ്‍പെണ്‍ സൗഹൃദങ്ങളും പ്രേമവും പ്രേമവിവാഹവും, കഴിഞ്ഞ കാലത്തേക്കാളുമേറെ മുതിര്‍ന്നവരെ ഭീതിപ്പെടുത്തുംവിധം പെരുത്തിരിക്കുന്നുവെന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടാവില്ല.
മുസ്‌ലിം പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്ന് പലരും സംശയിക്കുന്നു. മുസ്‌ലിം സമുദായ സംഘടനകളുടെ നേതാക്കളും അദ്ധ്യാപകരുമായ ചിലര്‍ വെളിപ്പെടുത്തിയ നിരീക്ഷണങ്ങള്‍ മുസ്‌ലിം കൗമാരലഹരിക്ക് അടിവരയിടുന്നു. ചിലരുടെ ആശങ്കകള്‍ ഈവിധം:

1. നഗരപ്രാന്തപ്രദേശങ്ങളില്‍പ്പോലുമുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ കൂടുതല്‍ വിവാഹപൂര്‍വബന്ധങ്ങളില്‍പ്പെട്ട് പഠനത്തില്‍നിന്നോ മറ്റു ഗൗരവപ്പെട്ട പ്രവൃത്തികളില്‍നിന്നോ വിട്ടുമാറി മാതാപിതാക്കള്‍ക്ക് ആന്തരിക സംഘര്‍ഷമുണ്ടാക്കുന്നു.

2. നമ്മുടെ നാട്ടില്‍ വിവാഹപൂര്‍വ്വബന്ധങ്ങള്‍ ഭാവിജീവിതത്തെ ഏതുവിധം പ്രതികൂലമായി ബാധിക്കുന്നുവെന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നില്ല. പല പെണ്‍കുട്ടികളുടെയും വിവാഹജീവിതത്തെ പൂര്‍വ്വബന്ധങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നു

3. മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്, മറ്റു സമുദായക്കാരോ സര്‍ക്കാരോ നടത്തുന്ന സ്ഥാപനങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ അതിരുവിട്ട ആണ്‍പെണ്‍ ബന്ധങ്ങളും അതിനോടനുബന്ധിച്ച പ്രശ്‌നങ്ങളും ഉള്ളത്.

4. മുസ്‌ലിം പെണ്‍കുട്ടികള്‍ മറ്റു സമുദായങ്ങളിലുള്ള കുട്ടികളേക്കാളേറെ, അവര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതികസൗകര്യങ്ങള്‍ വഴി ഇവര്‍ വഴിതെറ്റുന്ന ബന്ധങ്ങളിലെത്തിച്ചേരുന്നു.

5. മുസ്‌ലിം പെണ്‍കുട്ടികളെ കേരളത്തിന് പുറത്തുള്ള കലാലയങ്ങളിലോ സര്‍വകലാശാലകളിലോ പഠിക്കാന്‍ വിട്ടുകൂടാ. ഇത്തരമവസരങ്ങള്‍ അവര്‍ക്ക് വഴി തെറ്റാനവസരം നല്കുന്നു.

6. മക്കളുടെ വിവാഹപൂര്‍വ്വബന്ധങ്ങള്‍ നേരത്തേ മനസ്സിലാക്കുന്നതിനോ ഫലപ്രദമായ രീതിയില്‍ ഇടപെടുന്നതിനോ മുസ്‌ലിം രക്ഷിതാക്കള്‍ക്ക് സാധിക്കുന്നില്ല.

കര്‍ശനമായ നിയന്ത്രണങ്ങളോടെയും കടുത്ത ശിക്ഷകളോടെയുമുള്ള രക്ഷാകര്‍ത്തൃത്വമാണ് മുസ്‌ലിം പെണ്‍കുട്ടികളുടെ അപചയമൊഴിവാക്കാന്‍ ആവശ്യം.മുസ്‌ലിങ്ങളല്ലാത്തവരില്‍നിന്നാണെങ്കില്‍ വര്‍ഗ്ഗീയ വിചാരമെന്നും പുരുഷന്മാരില്‍നിന്നാണെങ്കില്‍ വിവേചനപരമെന്നും ആരോപിക്കാവുന്ന പ്രതികരണങ്ങളാണിവ. പൊതുവത്കരിച്ച് വസ്തുതകളാണെന്ന് സ്ഥാപിക്കാവുന്ന നിരീക്ഷണങ്ങളല്ലതാനും. കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികളെ മാത്രം ബാധിക്കുന്ന പ്രശ്‌നപരിസരത്തെയുമല്ല ഇവ വെളിപ്പെടുത്തുന്നത്. ഇപ്പറഞ്ഞതിന് വിരുദ്ധമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളും അനുഭവങ്ങളും എമ്പാടും എടുത്ത് പറയാനുമുണ്ടാവും. എന്നാല്‍ മുസ്‌ലിംപെണ്‍കുട്ടി വഴിമാറി നടക്കുന്നുവെന്ന് ശങ്കിക്കുകയോ ഭയക്കുകയോ ആരോപിക്കുകയോ ചെയ്യുന്നവര്‍ മുസ്‌ലിം സമുദായത്തിന്റെ നന്മ കാംക്ഷിക്കുന്നവരാണ്. അദ്ധ്യാപനം, സാമൂഹ്യക്ഷേമപ്രവര്‍ത്തനം, സന്നദ്ധസേവാസംഘടനാപ്രവര്‍ത്തനം, സമുദായസംഘടനാബന്ധം എന്നിവയോട് ചേര്‍ന്നവരില്‍നിന്നുള്ള ഈ പ്രതികരണങ്ങളെ കേട്ടപാടേ പറഞ്ഞു തള്ളാനാവില്ല. ഇത്തരം സന്ദര്‍ഭങ്ങളെ സ്വജനപക്ഷ മുന്‍വിധികളും അതിവൈകാരികതയും മാറ്റിനിര്‍ത്തി, നിഷ്പക്ഷമായും വസ്തുനിഷ്ഠാപരമായും അന്വേഷണം നടത്തി, വിശകലനം ചെയ്യുകയാണ് വ്യേുത്. അതിനനുസൃതമായി പരിഹാര പരിപാടികളുമാണ് ക്യുെത്ത്യേുത്. നിര്‍ഭാഗ്യവശാല്‍ കൗമാരക്കാര്‍ക്കും യുവതീയുവാക്കള്‍ക്കുമിടയിലുള്ള പുതുപരിണതികളെ ആരും ഗൗരവമായെടുത്തിട്ടില്ല. അന്വേഷണം നടത്തിയിട്ടുമില്ല.

ഇന്ന് പെണ്‍കുട്ടിയുടെ ഇഷ്ടം പരിഗണിക്കാതെ ഒരു മുസ്‌ലിം കുടുംബത്തില്‍ വിവാഹം നടക്കാറില്ല. നിശ്ചയിച്ച വിവാഹം വേണ്ടെന്നു തോന്നുമ്പോള്‍, അത് ഒഴിവാക്കുന്നതില്‍ ഇന്ന് ശബ്ദമുയര്‍ത്തുന്നു മുസ്‌ലിംപെണ്‍കുട്ടികള്‍. രക്ഷിതാക്കള്‍ പറഞ്ഞത് ശിരസാവഹിച്ചിരുന്ന ദേശത്തുതന്നെ, അരനൂറ്റാണ്ടുകാലത്തിനിടയില്‍ അട്ടിമറി നടന്നിരിക്കുന്നു.രണ്ട് വര്‍ത്തമാനകാലവിശേഷങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട് എന്ന് വരുന്നു: മുസ്‌ലിംപെണ്‍കുട്ടികളുടെ വിവാഹപൂര്‍വ്വജീവിതവും, മുസ്‌ലിംസ്ത്രീകളുടെ വിവാഹാനന്തരജീവിതവും. പ്രാദേശിക വ്യത്യാസങ്ങളറിഞ്ഞ് ശാസ്ത്രീയമായ അന്വേഷണം നടത്തി വിശകലനം ചെയ്യേണ്ട കാര്യങ്ങളാണിവ. അതു നടക്കാത്തതുകൊണ്ടാണ് മുസ്‌ലിം പെണ്‍കുട്ടികളെ സംബന്ധിച്ചുള്ള നിഷ്പക്ഷമായ നിരീക്ഷണങ്ങള്‍ക്കും വിശകലനത്തിനും പ്രസക്തിയേറുന്നത്.

മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും പുറത്തിറങ്ങാനും ആണ്‍കുട്ടികളുമായി ഇടപഴകാനുമുള്ള അവസരം കേരളത്തിലെവിടെയുമുണ്ട്. രക്ഷിതാക്കളും അദ്ധ്യാപകരും സമുദായനേതാക്കളും ഇപ്പോള്‍ 'സദാചാരപോലീസും' നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെങ്കിലും സൗഹൃദമോ പ്രേമബന്ധമോ ശാരീരികവേഴ്ചയോ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന രാഷ്ട്രീയാന്തരീക്ഷവും, വിദ്യാഭ്യാസവും തൊഴിലും നേടുന്നതിനുള്ള സാഹചര്യങ്ങളും, നിയമപരമായ പരിരക്ഷയും ഏതു സമുദായത്തിലുള്ളവരെപ്പോലെ മുസ്‌ലിം പെണ്‍കുട്ടികളും അനുഭവിക്കുന്നുണ്ട്. വിവാഹപൂര്‍വ്വബന്ധങ്ങള്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിക്ക് അതപ്രാപ്യമൊന്നുമല്ല. എതിര്‍പ്പുകളും വിലക്കുകളുംകൊണ്ട് ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്ന മുസ്‌ലിം കുടുംബാന്തരീക്ഷത്തില്‍പ്പോലും ആണ്‍പെണ്‍ബന്ധങ്ങളും അതിരുകളലിഞ്ഞ് ശാരീരികബന്ധത്തിലെത്തിച്ചേരുന്ന സൗഹൃദങ്ങളുമൊക്കെ ഉണ്ടാവുന്നുണ്ട്. മതപരമായ വിലക്കുകള്‍ ദുര്‍ബലപ്പെട്ടു പോകുമാറാണ് സാമൂഹികമാറ്റം.

മുസ്‌ലിം പെണ്‍കുട്ടിയുടെ ലോകം അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. അമ്പതുകളില്‍ കാച്ചിയും കുപ്പായവും തട്ടവുമിട്ട് പുറത്തിറങ്ങിത്തുടങ്ങിയ മുസ്‌ലിം പെണ്‍കുട്ടി, രൂപത്തിലും ഭാവത്തിലും ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. കൗണ്‍സലര്‍ എന്ന നിലയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്ന കേസ്സുകള്‍ ഈ മാറ്റത്തിന്റെ അങ്ങേയറ്റമാണ്. പ്ലസ് വണ്‍ ക്ലാസ്സില്‍ പഠിക്കുന്ന ഒരു മുസ്‌ലിം പെണ്‍കുട്ടി സ്‌നേഹിക്കുന്ന ചെറുപ്പക്കാരനൊപ്പം ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ബൈക്കില്‍ യാത്ര നടത്തിയത് കണ്ടുപിടിക്കപ്പെട്ട് കൗണ്‍സിലിങ്ങിന് കൊണ്ടുവന്നപ്പോള്‍ അവളുടെ വിശദീകരണം 'എന്റെ ക്ലാസ്സില്‍ ഇത്തരം ബന്ധമില്ലാത്തവര്‍ വളരെ കുറച്ചേ ഉള്ളൂ. അവരങ്ങനെയായത് സൗന്ദര്യമോ തന്റേടമോ ഇല്ലാത്തതുകൊണ്ടുമാത്രമാണ്' എന്നായിരുന്നു. എട്ടും ഒമ്പതും ക്ലാസ്സില്‍വെച്ച് പ്രേമം ആഘോഷിക്കുന്ന പെണ്‍കുട്ടികള്‍ കരുതുന്നത്, കൗമാരകാലത്തല്ലാതെ വാര്‍ദ്ധക്യത്തിലാണോ പ്രേമിക്കേണ്ടത് എന്നാണ്. കൗമാരക്കാര്‍ക്കുവേണ്ടി നടത്തുന്ന ശില്പശാലയില്‍ ക്ലാസ്സെടുക്കാന്‍ പോയപ്പോള്‍ ഒരു ടീച്ചര്‍പറഞ്ഞത്: 'മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞാഴ്ച ഒരുദിവസം സ്‌കൂളില്‍ വരാതെ ഇഷ്ടക്കാരോടൊപ്പം ഒരു കടല്‍തീര വിനോദസഞ്ചാരകേന്ദ്രത്തില്‍ പകല്‍ ചെലവഴിച്ചതറിയാനിടയായി.' ആണ്‍കുട്ടികള്‍ വാങ്ങിച്ചുകൊടുത്ത മൊബൈലുകള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകളില്‍നിന്ന് കണ്ടെത്താനായതിനെക്കുറിച്ചാണ് ഒരു ഉമ്മയ്ക്ക് പറയാനുള്ളത്. ഡിഗ്രി ക്ലാസ്സിലെത്തുംമുമ്പ്, നാലു തീവ്ര പ്രേമബന്ധങ്ങള്‍ പിന്നിട്ട വിദ്യാര്‍ത്ഥിനിയെയും ഒരേസമയം മൂന്ന് പേരെ പ്രേമിച്ച ഡിഗ്രി വിദ്യാര്‍ത്ഥിനിയെയും അഭിമുഖീകരിക്കാനിട വന്നിട്ടുണ്ട്. പ്രിയപ്പെട്ടയാളുമായി വിവാഹത്തിനുമുമ്പ് ശാരീരിക ബന്ധംവെച്ചു പുലര്‍ത്തിയതില്‍ കുറ്റബോധമില്ലാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നുണ്ട്. വിവാഹം കഴിഞ്ഞും പഴയ കാമുകന്മാരുമായി ബന്ധം തുടരുന്നവരുമുണ്ട്. രേഖപ്പെടുത്താനാവാത്തവിധം വൈവിധ്യ സ്വഭാവങ്ങളോടെയുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപൂര്‍വവിവാഹേതര ബന്ധങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് പലര്‍ക്കും അസ്വസ്ഥകരമായ ഒരനുഭവമാണ്.

വിവാഹേതര ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളിലും ലൈംഗികവ്യവഹാരങ്ങളിലും മുസ്‌ലിംപെണ്‍കുട്ടികള്‍ക്ക് ഗൗരവപ്പെട്ട കാഴ്ചപ്പാടോ വസ്തുനിഷ്ഠാപരമായ അറിവോ ഉണ്ടെന്ന് പറഞ്ഞുകൂടാ. പ്ലസ് ടു പെണ്‍കുട്ടികളുടെ സെമിനാറില്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യമിങ്ങനെ: 'ഒരാളിന്റെ പ്രേമം പഠനത്തെയോ കുടുംബപദവിയെയോ ബാധിക്കുന്നില്ലെങ്കില്‍ അതു തുടരുന്നത് തടയുന്നതെന്തിന്?'. പത്താം ക്ലാസ്സുകാരുടെ ഒരൊത്തുചേരലില്‍ സ്‌കൂള്‍പ്രേമം വിവാഹത്തില്‍ച്ചെന്ന് കലാശിക്കാനിടയില്ലെന്നും അത് പഠനം തുടങ്ങിയ മുന്‍ഗണനകള്‍ മാറ്റിമറിക്കുമെന്നും പറഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ പ്രതികരണം 'പ്രേമം വിവാഹത്തിലവസാനിക്കണമെന്ന വാശിയില്ലെങ്കിലോ?' എന്നായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഒരു സൗഹൃദ ക്ലബ് ശില്പശാലയില്‍ ഉന്നയിച്ച സംശയങ്ങള്‍ ലൈംഗികബന്ധത്തെക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണയും വെളിപ്പെടുത്തുന്നവയായിരുന്നു. ഒന്നിങ്ങനെ: 'തുടര്‍ച്ചയായി രണ്ടുതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഇരട്ടക്കുട്ടികളുണ്ടാവുമോ?'. മറ്റൊന്ന്: 'പെണ്‍കുട്ടികളുടെ വിവാഹപൂര്‍വ്വബന്ധങ്ങളെക്കുറിച്ചുമാത്രം രക്ഷിതാക്കളും അദ്ധ്യാപകരുമെന്തിനാണിത്രമാത്രം വ്യാകുലപ്പെടുന്നത്?'

മുസ്‌ലിം കുട്ടികളുടെ പ്രേമബന്ധങ്ങള്‍ രക്ഷിതാക്കളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. കലാലയങ്ങളില്‍ പഠിക്കുന്ന കാലത്തുതന്നെ പലരെയും കല്യാണം കഴിപ്പിച്ചു കൊടുക്കുന്നത് ഈ ആശങ്കകളാലാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ ധാരാളം ഇന്ന് ഉപരിപഠനത്തിലെത്തുന്നു. വിവാഹിതരായ ബിരുദ വിദ്യാര്‍ത്ഥിനികളുടെ എണ്ണവും കൂടുകയാണ്.ഗര്‍ഭിണികളായ വിദ്യാര്‍ത്ഥിനികളും കോളജുകളിലിന്നുണ്ട്. എന്നാല്‍ ബിരുദാനന്തരബിരുദം കഴിഞ്ഞ് വരുമ്പോഴേക്ക് പെണ്‍മക്കള്‍ക്ക് പ്രായംകൊ്യുിണങ്ങിയ ഭര്‍ത്താക്കന്മാരെ കിട്ടുമോ എന്ന ഭയം പല രക്ഷിതാക്കള്‍ക്കുമുണ്ട്. മിടുക്കികളായ പെണ്‍കുട്ടികളെപ്പോലും ബിരുദാനന്തരബിരുദത്തിനോ അന്യസംസ്ഥാനങ്ങളിലെ പഠനത്തിനോ പറഞ്ഞയയ്ക്കാതിരിക്കുന്നത് ഇത്തരം വേവലാതികള്‍ കൊ്യുാണ്. കേരളത്തിനുപുറത്ത് പറഞ്ഞയക്കാന്‍ വിമുഖത കാണിക്കുന്നതിന്റെ പ്രധാന കാരണം, ഉ്യുായേക്കാനിടയുള്ള പ്രേമബന്ധത്തെക്കുറിച്ചുള്ള ആശങ്കകളാണ്.

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശാരീരികബന്ധത്തെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും പൊതുവേ പല തെറ്റിദ്ധാരണകളുമുണ്ട്. അയഥാര്‍ത്ഥപൂര്‍ണ്ണമോ ഭാഗികമോ ആയ അറിവുകളുമായാണ് പലരും വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നത്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ജീവിതത്തെ ഫലപ്രദമായി അഭിമുഖീകരിക്കാനുള്ള കഴിവുകള്‍ (life skills) വളര്‍ത്തിയെടുക്ക്യേുത് അനിവാര്യമായി വന്നിരിക്കുന്നു. ഇതിനുതകുന്ന വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങിനെക്കുറിച്ച് പറയുമ്പോള്‍ ചിലരുടെ ചോദ്യമിങ്ങനെയായിരുന്നു: 'നമ്മുടെ ഉമ്മമാരും വെല്ലിമ്മമാരുമൊക്കെ ഇങ്ങനെ പരിശീലനം കഴിഞ്ഞാണോ പുതുപ്പെണ്ണായ് പടിയിറങ്ങിയത്?.' ലൈംഗികവിദ്യാഭ്യാസം കൂടുതല്‍ വഴിപിഴപ്പിക്കുമെന്ന വിചാരക്കാരാണ് പലരും. ലൈംഗികമായവ്യവഹാരത്തില്‍ വരുന്ന മാറ്റങ്ങള്‍ അംഗീകരിക്കാനാവാത്ത ഇക്കൂട്ടര്‍ക്ക് ഫലപ്രദമായ മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് പറയാനുമില്ല.

മുസ്‌ലിം പെണ്‍കുട്ടികളുടെ വ്യവഹാരവ്യതിയാനം സദാചാരപ്രശ്‌നമോ അച്ചടക്കരാഹിത്യമോ ആയാണ് പല രക്ഷിതാക്കളും അദ്ധ്യാപകരും സമുദായ നേതാക്കളും കണക്കാക്കുന്നത്. ഇസ്‌ലാമിക വിശ്വാസത്തിന്റെയും ചര്യകളുടെയും അന്തഃസത്ത ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് ചെറുപ്പക്കാരുടെ ഈ അപചയമെന്ന് അവരില്‍ പലരും കരുതുന്നു. എന്നാല്‍ മറ്റേത് കാലത്തേക്കാളും ഏറെ മതപഠനക്ലാസ്സുകളും ഖുര്‍ആന്‍ഹദീസ് പഠനകോഴ്‌സുകളും കേരളത്തിലിന്ന് വിവാദ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. മാതൃഭാഷയില്‍ പരിശുദ്ധ ഗ്രന്ഥത്തിന്റെ സത്തയും ആഴവും അറിയാന്‍ അവസരമുണ്ട്. എന്നിട്ടും പലര്‍ക്കും വിശ്വാസത്തിന്റെ അകക്കാമ്പും ചര്യകളുടെ പ്രാധാന്യവും എന്തുകൊണ്ടാണ് സ്വാംശീകരിക്കാനും ജീവിതത്തില്‍ നടപ്പില്‍വരുത്താനുമാവാത്തതെന്ന് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പരിശുദ്ധ ഗ്രന്ഥവും പ്രവാചകചര്യയും പഠിപ്പിക്കുന്ന രീതികളിലെ അശാസ്ത്രീയത അന്വേഷണ വിധേയമാക്കിയിട്ടില്ലിതുവരെ. മതമൂല്യങ്ങള്‍ ആന്തരികവല്‍ക്കരിക്കാനുതകുംവിധം മതപഠനത്തിന്റെ രീതിശാസ്ത്രമാണ് അടിമുടി മാറ്റിയെടുക്കേണ്ടത്. പുതുതലമുറയിലെ മൂല്യച്യുതിയെ പഴിചാരും മുമ്പേ, കാലം മാറുന്നതറിഞ്ഞ് അതിനെ അഭിമുഖീകരിക്കാനുള്ള സ്വയം സജ്ജീകരണമാണ് നടത്തേണ്ടത്.

മുസ്‌ലിം സമുദായത്തിലടുത്ത കാലത്തു്യുായ സമ്പന്നത സാമൂഹികവ്യവഹാരത്തില്‍ ദോഷഫലമാണ് പല കുടുംബങ്ങളിലുമുണ്ടാക്കുന്നത്. സമ്പന്നത ആധുനിക ജീവിതത്തിന്റെ രീതികളുമായി പെട്ടെന്ന് ബന്ധിപ്പിക്കുന്നു.ബാഹ്യതലസ്പര്‍ശിയായ ജീവിതരീതികളോടും പ്രകടനപരതയോടും മുസ്‌ലിംപെണ്‍കുട്ടികളെ ബന്ധിപ്പിക്കാന്‍ ഉയര്‍ന്ന സാമ്പത്തികാവസ്ഥ വഴിയൊരുക്കുന്നു. നവീന സാങ്കേതികവിദ്യകള്‍ ജീവിതത്തിന്റെ ഭാഗമായ് മാറുന്നു. ആഡംബരത്വത്തിന്റെ അടയാളങ്ങള്‍ ദൈനംദിന ചര്യകളുടെ ഭാഗമാക്കപ്പെടുന്നു. കുട്ടികളുടെ ബൗദ്ധികമോ സര്‍ഗ്ഗാത്മകമോ ആയ തലങ്ങളില്‍ വികാസമുണ്ടാക്കാന്‍ മുസ്‌ലിം സമ്പന്നത പൊതുവേ കാരണമാക്കുന്നില്ല. ലോലവികാരങ്ങളുടെ സാധാരണതയിലാണ് പലരെയും സമ്പന്നത കൊണ്ടു ചെന്നെത്തിക്കുന്നത്. ചിന്തയുടെയോ മൂല്യങ്ങളുടെയോ ലോകങ്ങളിലല്ല, ആഘോഷങ്ങളുടെ ബാഹ്യാകാശങ്ങളിലാണ് പൊതുവേ മുസ്‌ലിം പെണ്‍കുട്ടികളും ഇന്നെത്തിച്ചേരുന്നത്.

മുസ്‌ലിം പെണ്‍കുട്ടിയുടെ വര്‍ത്തമാനകാല സാഹചര്യങ്ങളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധം സമുദായത്തിന്റെ പല തട്ടുകളില്‍ കിടക്കുന്നവര്‍ക്കുമില്ല. അതുകൊണ്ടുതന്നെ പുതുകാലത്ത് കൗമാരക്കാരുടെ വ്യവഹാരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാനും അവര്‍ക്കാവുന്നില്ല. ഇതിനായുള്ള പ്രാഥമികമായ മനഃശാസ്ത്രപാഠങ്ങളും പ്രായോഗിക പരിജ്ഞാനവും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സമുദായനേതൃത്വത്തിലിരിക്കുന്നവര്‍ക്കും ലഭിക്കേണ്ടിയിരിക്കുന്നു. കൗമാരക്കാര്‍ക്കുള്ള വിവാഹപൂര്‍വ്വ കൗണ്‍സലിങ് പ്രാദേശികതലങ്ങളില്‍പോലും സാര്‍വ്വത്രികമാക്കേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു. അഭിമുഖീകരിക്കുന്ന വ്യവഹാരകുടുംബപ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. പോയ്മറഞ്ഞ കാലത്തുതന്നെ മനസ്സും നട്ടിരിക്കുന്നവര്‍ക്ക്, മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വന്നുചേര്‍ന്നത് അപചയമാണെന്ന് കരുതുന്നുവെങ്കില്‍, ഉപകാരപ്രദമായ ഒരു പരിഹാരവും പ്രതിരോധവും ഉണ്ടാക്കാനാവില്ല.

എന്‍ പി ഹാഫിസ് മുഹമ്മദ്

അല്പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ സുന്ദരിയാകാം

രാവിലത്തെ തിരക്കില്‍ രണ്ടോ മൂന്നോ മിനുട്ടുകൊണ്ട് തീര്‍ക്കുന്ന കാക്കക്കുളി. പിന്നെ നിന്ന നില്‍പില്‍ ഭക്ഷണവും വാരിവിഴുങ്ങി 'ദാ' എന്നൊരു പോക്ക്. അതിനിടയില്‍ ആരോഗ്യവും സൗന്ദര്യവും നോക്കാന്‍ സമയമെവിടെ? കുറച്ച് പ്രായമൊക്കെയായി ചര്‍മത്തിനു തിളക്കവും മിനുസവും നഷ്ടപ്പെടുമ്പോഴാവും നമ്മള്‍ സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും.

 എന്നാല്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി, ഉന്മേഷവും പ്രസരിപ്പുമെല്ലാം വീണ്ടെടുക്കാം. ചര്‍മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയുമാവാം. സമയാസമയത്തുള്ള ഭക്ഷണവും ഉറക്കവും തന്നെയാണതിലേറ്റവും പ്രധാനം.

 
 യുവത്വം നിലനിര്‍ത്താന്‍
 ജോലിത്തിരക്കിനിടയില്‍ വൈകുന്ന പ്രഭാതഭക്ഷണം, മൂന്നു മണിക്ക് ഉച്ചയൂണ്, രാത്രി പതിനൊന്നിന് അത്താഴം... ഇങ്ങനെ ഭക്ഷണകാര്യത്തില്‍ ശരിയായ ചിട്ടകള്‍ പാലിക്കാത്ത ചിലരുണ്ട്. ഇടയ്‌ക്കൊക്കെ സമയം തെറ്റിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നല്ല. എല്ലാ ദിവസവും ഇങ്ങനെ സമയം തെറ്റി ആഹാരം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും.

 പ്രധാന ഭക്ഷണത്തിനു ശേഷവും ഇടക്കിടയ്ക്ക് ഓരോന്നു കൊറിച്ചുകൊണ്ടിരിക്കുന്നത് ചില ആളുകളുടെ ശീലമാണ്. ഇങ്ങനെ വായടയ്ക്കാതെ ഓരോന്ന് കഴിക്കുന്നത് ദഹനപ്രക്രിയ തടസ്സപ്പെടുത്തും. വല്ലാതെ വിശപ്പ് തോന്നുകയാണെങ്കില്‍ പഴങ്ങളോ മറ്റോ കഴിക്കാം.
 രാത്രി പത്തു മണിയെങ്കിലുമാവാതെ ഭക്ഷണം കഴിക്കാത്തവരാണ് നമ്മളൊക്കെ. എന്നാല്‍ രാത്രി ഭക്ഷണം കഴിക്കുന്നതും നേരത്തെയാക്കണമെന്നതാണ് പറയുന്നത്. എട്ടു മണിയൊക്കെ ആവുമ്പോള്‍ ഭക്ഷണം കഴിക്കാം. ഉറങ്ങുമ്പോഴേക്ക് ഭക്ഷണം ദഹിക്കണമെന്നര്‍ത്ഥം.

 ഭക്ഷണത്തില്‍ ഉപ്പ്, പുളി, എരിവ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഉപ്പ് അധികം കഴിക്കുന്നത് അകാലനര, മുടികൊഴിച്ചില്‍ എന്നിവയ്ക്ക് ഇടയാക്കും. പുളി കൂടിയാല്‍ ചര്‍മരോഗങ്ങള്‍, വിളര്‍ച്ച എന്നിവ വരാം.

 ചൂടുകാലത്ത് വെള്ളരിക്ക, കുമ്പളങ്ങ, തക്കാളി, കാരറ്റ്, കോളിഫ്‌ലാവര്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഈ പച്ചക്കറികളില്‍ ജലാംശം കൂടുതലാണ്. മൈദ, റവ എന്നിവ ഒഴിവാക്കണം. ഇവ ദഹിക്കാന്‍ കൂടുതല്‍ ഊര്‍ജം വേണ്ടിവരുമെന്നതാണ് കാരണം. കപ്പ, പപ്പായ, വെളുത്തുള്ളി എന്നിവ ചൂടാണ്. ഇവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം. പയറുവര്‍ഗത്തില്‍ ചെറുപയര്‍, ഉഴുന്നുപരിപ്പ് തുടങ്ങിയവ ഉപയോഗിക്കാം. രാമച്ചം, കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ചാറിയ വെള്ളം ഇടക്കിടെ കുടിക്കാം.

 മഴക്കാലത്ത് ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, കായ തുടങ്ങിയ നീര് അധികമില്ലാത്ത ഭക്ഷണമാണ് നല്ലത്. മുതിര, വന്‍പയര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

 അതിരാവിലെ എണീക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമില്ല. പക്ഷേ, ബ്രാഹ്മമുഹൂര്‍ത്തമാണ് (പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍) ഉണരാന്‍ പറ്റിയ സമയമെന്ന് ആയുര്‍വേദം പറയുന്നു. ശുദ്ധവായു ധാരാളം കിട്ടുമെന്നതിലാണിത്. രാവിലെ കിട്ടുന്ന ആ ഉന്മേഷം ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്യും.

 ജോലിയുള്ള ദിവസങ്ങളില്‍ നേരത്തെയെണീക്കുക, അവധി ദിവസങ്ങളില്‍ പത്തു മണിവരെയൊക്കെ കൂര്‍ക്കം വലിച്ചുറങ്ങുകയും നമ്മുടെയൊരു ശീലമാണിത്. പക്ഷേ, ഓരോ ദിവസവും ഓരോ നേരത്ത് ഉണരുന്നത് ആരോഗ്യത്തിനു നന്നല്ല.

 ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും എണ്ണ തേച്ചുള്ള കുളി നിര്‍ബന്ധമാക്കാം. ധന്വന്തരം തൈലം, ബലാശ്വഗന്ധാദി എന്നിവയില്‍ ഏതെങ്കി ലുമൊന്ന് ശരീരത്തില്‍ നന്നായി തേച്ചു പിടിപ്പിക്കുക. പതിനഞ്ചു മിനുട്ടിനു ശേഷം കഴുകിക്കളയാം. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ ഇതു സഹായിക്കും.

 എണ്ണ ചെറുതായൊന്ന് ചൂടാക്കിയ ശേഷമാണ് ദേഹത്ത് പുരേട്ടണ്ടത്. ശരീരത്തില്‍ എണ്ണ നന്നായി പിടിക്കാന്‍ വേണ്ടിയാണിത്. ശരീരത്തിലെ മെഴുക്കിളക്കാന്‍ നല്ലത് ചെറുപയര്‍പൊടിയോ കടലമാവോ ആണ്. ഈ പൊടികൊണ്ട് മസാജ് ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കും. ശരീരത്തിനൊരു ഉണര്‍വേകാന്‍ ഈ മസാജിംഗ് സഹായിക്കും.

 വീട്ടിലെ ജോലിക്കിടയിലും സൗന്ദര്യം സംരക്ഷിക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഇഡ്ഡലിക്കോ ദോശക്കോ മാവ് അരയ്ക്കുമ്പോള്‍ അല്പം ഉഴുന്നുമാവ് മാറ്റിവെയ്ക്കുക. എന്നിട്ട് മുഖത്ത് പുരട്ടി നോക്കൂ. മുഖത്തിന്റെ ശോഭ വര്‍ധിക്കും. അതുപോലെ ചെറുനാരങ്ങയുടെ തോടെടുത്ത് കൈകളിലും കൈമുട്ടുകളിലും ഉരച്ചു പിടിപ്പിക്കുകയുമാവാം. ചര്‍മത്തിന്റെ പരുപരുപ്പ് മാറിക്കിട്ടും.

 അനാവശ്യ കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കുന്ന ചിലരുണ്ട്. പിന്നെ ആവശ്യമില്ലാതെയുള്ള ടെന്‍ഷനും. ഇത്തരം വികാരങ്ങള്‍ സൗന്ദര്യത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അകാലനര, മുടികൊഴിച്ചില്‍ ഇങ്ങനെ പല പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഉറക്കവും ആഹാരവും കുറയും. ഇത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. അങ്ങനെ ചര്‍മത്തിന്റെ പ്രസരിപ്പും ഓജസും കുറയും. ശരീരത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴുകയും ചെയ്യും.

 മുഖ സൗന്ദര്യം
 മുഖം ദിവസവും മൂന്ന് തവണയെങ്കിലും പച്ചവെള്ളം ഉപയോഗിച്ച് കഴുകണം. വീര്യം കൂടിയ സോപ്പുപയോഗിച്ച് മുഖം കഴുകരുത്. നെല്ലിക്കാപ്പൊടിയാണ് ഏറ്റവും നല്ലത്. ചെറുപയര്‍ പൊടി, കടലമാവ് എന്നിവയും ഉപയോഗിക്കാം. ദിവസവും രാവിലെ രക്തചന്ദനം അരച്ച് മുഖത്തു പുരട്ടി പച്ചവെള്ളത്തില്‍ കഴുകുന്നത് മുഖകാന്തി കൂട്ടും.

 കടലമാവ് പാലില്‍ കലക്കി മുഖത്ത് പുരട്ടുന്നത് സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ പോകാന്‍ കുങ്കുമാദി തൈലം ഉപയോഗിക്കാം. ഒന്നോ രണ്ടോ തുള്ളി കൈയിലെടുത്ത് മുഖത്ത് പുരട്ടുക. അല്‍പ്പനേരത്തിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകാം.

 ആഴ്ചയിലൊരിക്കല്‍ മുഖം ആവി പിടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കും. കുളിക്കുമ്പോള്‍ പാച്ചോറ്റിത്തൊലി പൊടിച്ച് തേങ്ങാവെള്ളത്തില്‍ കുഴച്ച് മുഖത്ത് തേക്കുക. മുഖക്കുരുവിന് കുറവുണ്ടാകും. വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചര്‍മ രോഗങ്ങളകറ്റും. കസ്തൂരി മഞ്ഞള്‍ അരച്ചു പുരട്ടുന്നത്, മുഖത്തെ അനാവശ്യ രോമങ്ങള്‍ കളയും.

 തിളങ്ങുന്ന മുഖം
 ചെറുതേനും തുളസിനീരും തുല്യ അളവിലെടുത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. മുഖത്തിന് പ്രസരിപ്പ് കൂടും.

 ചെറുപയര്‍പൊടി, രക്തചന്ദനം, മഞ്ഞള്‍ അരച്ചത് ഇവ തുല്യ അളവിലെടുത്ത് മുഖത്ത് പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോള്‍ കഴുകിക്കളയുക.

 നാല്‍പാമരാദി വെളിച്ചെണ്ണ കുറച്ചെടുത്ത് മുഖത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് നെല്ലിക്കാപ്പൊടിയും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയാം.

 തക്കാളിനീരും ചെറുനാരങ്ങനീരും ഓരോ സ്പൂണ്‍ വീതമെടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. മുഖത്തിന് നല്ല തിളക്കംകിട്ടും.

 തിളപ്പിക്കാത്ത പാല്‍, അല്പമെടുത്ത് അതിലേക്ക് അല്പം നാരങ്ങനീര് ചേര്‍ത്ത് മുഖത്ത് പുരട്ടാം. ചര്‍മം മൃദുവാകും.

 നവര പാലില്‍ കുറുക്കി നന്നായി തിരുമ്മിപ്പിടിപ്പിക്കുക. ഇത് ചര്‍മത്തിന്റെ വരള്‍ച്ച കുറയ്ക്കും.

 വരണ്ട തൊലിയുള്ളവര്‍ക്ക് സോപ്പിനു പകരം കുതിര്‍ത്ത ഉഴുന്ന് അരച്ച് ഉപയോഗിക്കാം.

 കഴുത്തിലെ കറുപ്പ്
 ഭക്ഷണത്തിലെ പ്രശ്‌നങ്ങള്‍ മൂലമാണ് പ്രധാനമായും കഴുത്തില്‍ കറുപ്പുണ്ടാകുന്നത്. ആഹാരത്തില്‍ എരിവ്, പുളി തുടങ്ങിയവ മിതമാക്കുകയാണ് ഏറ്റവും പ്രധാനം. നാല്‍പാമരാദി വെളിച്ചെണ്ണയോ ഏലാദി വെളിച്ചെണ്ണയോ കുറച്ചെടുത്ത് കഴുത്തില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യുക. കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലതാണ്. ഉലുവ അരച്ച് തൈരില്‍ ചേര്‍ത്ത് പുരട്ടിയാലും മതി.

 കണ്ണിന്റെ ആരോഗ്യം
 കണ്ണിനു ഇടയ്ക്കിടയ്ക്ക് ശരിയായ വിശ്രമം കൊടുക്കുക. പിന്നെ മതിയായ ഉറക്കവും വേണം. കണ്ണിന്റെ ആരോഗ്യത്തിനു ഇവ രണ്ടുമാണ് ഏറ്റവും പ്രധാനം.


 കണ്ണുകളുടെ ആരോഗ്യത്തിനും ഭംഗിക്കും അഞ്ജനം എഴുതണമെന്നാണ് പഴമക്കാര്‍ പറയുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍, രാവിലെയും വൈകുന്നേരവും ഓരോ തുള്ളി ഇളനീര്‍ക്കുഴമ്പ് കണ്ണിലെഴുതാം.

 ത്രിഫലാദി പൊടി തണുത്ത വെള്ളത്തില്‍ കലക്കിയെടുത്ത് കണ്ണിനു മുകളില്‍ വെക്കുന്നത്, ചൂടുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കും. ത്രിഫലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ പഞ്ഞി മുക്കി, കണ്ണിനു മുകളില്‍ വെക്കുന്നത്, നല്ല തണുപ്പ് കിട്ടാന്‍ സഹായിക്കും.

 കക്കിരി മുറിച്ച് കണ്‍പോളയില്‍ വെക്കുന്നതും തണുപ്പ് കിട്ടാന്‍ നല്ലതാണ്. ചെറുപയര്‍ മുളപ്പിച്ചത്, ഇലക്കറികള്‍, ആടിന്റെ കരള്‍, മുരിങ്ങയില എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

 പാലില്‍ രക്തചന്ദനചൂര്‍ണം ചാലിച്ച് പുരട്ടുന്നത് ക്ഷീണം കൊണ്ടുണ്ടാകുന്ന കണ്‍തടങ്ങളിലെ കരുവാളിപ്പ് ഇല്ലാതാക്കും. പനിനീരില്‍ തുണി മുക്കി തുടയ്ക്കുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കും.

 ശരീരദുര്‍ഗന്ധം അകറ്റാന്‍
 രാമച്ചമിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ ശരീരദുര്‍ഗന്ധം അകലും. നല്ല ഊര്‍ജസ്വലത കിട്ടുകയും ചെയ്യും. അല്‍പ്പം ചന്ദനം അരച്ചത്, വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് ശരീരത്തിനു നല്ല തണുപ്പ് കിട്ടാന്‍ സഹായിക്കും. 

 നാല്‍പ്പാമരം, വേപ്പില എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീരദുര്‍ഗന്ധം അകറ്റും. ചര്‍മരോഗങ്ങളെ തടയുകയും ചെയ്യും. താന്നിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുന്നതും വിയര്‍പ്പുശല്യം കുറയ്ക്കും.

 പല്ലിന്റെ വെണ്‍മയും ആരോഗ്യവും
 ലഹയിലെ എല്ലാ അസുഖങ്ങള്‍ക്കും കരിങ്ങാലി നല്ലതാണ്. കരിങ്ങാലി ഇട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുന്നത് മോണയുടെ ആരോഗ്യത്തിനും ഏറെ നന്ന്. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഇതു വളരെ നല്ലതാണ്. ഉപ്പിട്ടവെള്ളം കൊണ്ട് ഇടയ്ക്കിടയ്ക്ക് കവിള്‍ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും.

 ത്രിഫലയുടെ പൊടി തിളച്ച വെള്ളത്തിലിട്ട് ഇളം ചൂടോടെ കവിള്‍ കൊള്ളുന്നതും വായനാറ്റത്തിന് ശമനമുണ്ടാക്കും. ഗ്രാമ്പു പൊടിച്ചത്, ഏലക്കായ എന്നിവ വായിലിട്ട് ചവയ്ക്കുന്നത് വായ ശുചിയാക്കും.

 വിണ്ടുകീറലിന് പ്രതിവിധി
 ചര്‍മത്തിലുണ്ടാവുന്ന വരള്‍ച്ചയാണ് കാലില്‍ വീണ്ടുകീറുന്നതിനുള്ള പ്രധാന കാരണം. വിണ്ടുകീറിയ ഭാഗം എണ്ണ പുരട്ടി പതുക്കെ തടവുക. എന്നും, ഉറങ്ങുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നത് വിണ്ടുകീറല്‍ തടയും. ഒപ്പം, നന്നായി വെള്ളം കുടിക്കുകയും വേണം. ശതധൗതഘൃതം കാലില്‍ പുരട്ടുന്നതും വിണ്ടുകീറലിനു ശമനമുണ്ടാക്കും.

 മൈലാഞ്ചിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് കാല്‍ കഴുകുന്നത്, കുഴിനഖത്തിന് ആശ്വാസം നല്‍കും. ജാത്യാദിഘൃതവും നല്ലതാണ്. ഉപ്പിട്ട് തിളപ്പിച്ച ചൂടുവെള്ളംകൊണ്ട് കാല്‍ കഴുകുന്നത് കുഴിനഖം അകറ്റും. 

 താരന്‍
 താരന്‍ കുറയാന്‍ ഏറ്റവും നല്ലത് വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ ഇളം ചൂടാക്കിയിട്ട് തലയോട്ടിയില്‍ മസാജ് ചെയ്യുക. അല്‍പ്പസമയത്തിനുശേഷം കഴുകിക്കളയാം. മെഴുക്കിളക്കാന്‍ ഏറ്റവും നല്ലത് നെല്ലിക്കാപ്പൊടിയാണ്. നെല്ലിക്കാത്തോട് തലേന്ന് വെള്ളത്തിലിട്ടുവെച്ച് അരച്ച് തലയില്‍ തേക്കുന്നതും നല്ലതാണ്. പുളിപ്പുള്ളതു കാരണം മുടിയുടെ ആരോഗ്യത്തിനു ഇത് വളരെ ഗുണം ചെയ്യും. നെല്ലിക്കാപ്പൊടി താളിയുടെ കൂടെ തേക്കുകയോ വെള്ളത്തില്‍ കലക്കി തേക്കുകയോ ആവാം.

 വിവരങ്ങള്‍ക്ക് കടപ്പാട്: 
 ഡോ.ടി.പി.ഉദയകുമാരി

ജീവിതത്തിലെ സ്‌നേഹഭാജനം

നമ്മളെല്ലാവരും സ്‌നേഹം ആഗ്രഹിക്കുന്നവരാണ്. മനുഷ്യന്റെ നൈസര്‍ഗികചോദനയാണ് സ്‌നേഹം കൊതിക്കുക എന്നത്. അതുകൊണ്ടാണ് ഇസ്്‌ലാം വിവാഹത്തെ പ്രോത്സാഹിച്ചത്. അതോടെ ഈമാനിന്റെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാകുന്നു എന്നാണ് ദീന്‍ പഠിപ്പിക്കുന്നു. അതിനാല്‍ കഥയിലെ രാജകുമാരന്റെ സുന്ദരിയായ രാജകുമാരിയെക്കുറിച്ചുള്ള വിവാഹ സങ്കല്‍പ്പങ്ങളില്‍ നിന്ന് പുറത്തുകടന്ന് നമുക്ക് വിവാഹജീവിതത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം.
സ്‌നേഹത്തിന്റെ മുല്ലവള്ളിയെ ജീവിതത്തിലെ വിലപിടിച്ച മറ്റ് വസ്തുക്കളെപോലെ  കണ്ടെത്തുകയെന്നത് വളരെ ദുഷ്‌ക്കരമാണിന്ന്. കാരണം, പ്രസ്തു മുല്ലവള്ളിയെ തുടര്‍ന്നും വെള്ളവും വളവുമാകുന്ന പ്രേമം ആവോളം നല്‍കി പരിപോഷിപ്പിച്ച് നിര്‍ത്തുക എന്ന ഭാരിച്ച ദൗത്യം തന്നെ. അതിന് ചെറുതല്ലാത്ത ഉള്‍ക്കാഴ്ച വേണ്ടതുണ്ട്. അതോടൊപ്പം സ്വത്ത്വത്തെ തിരിച്ചറിയുകയും പരസ്പരം അംഗീകരിച്ചുകൊണ്ട് കൊടുക്കല്‍-വാങ്ങലുകള്‍ നടത്തുകയും ചെയ്യണം. ഇങ്ങനെയൊക്കെയാണെങ്കിലും പലപ്പോഴും പലവിധ സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ പെട്ട് അത് നടക്കാതെ പോകുന്നു. നാം സ്‌നേഹം കിട്ടാനായി യത്‌നിക്കുന്നു. നമുക്കത് കിട്ടിയില്ലെങ്കിലോ ആശങ്കപ്പെടുകയാണ് നാം. നമുക്കത് കണ്ടെത്തുക തന്നെ വേണം. യോജിച്ച ഇണയെ കണ്ടെത്തുക പ്രയാസം. കിട്ടിയില്ലെങ്കില്‍ അതൊരു നഷ്ടമായി ബാക്കി നില്‍ക്കും. അതിനാല്‍ പടച്ചവന്റെ സഹായം മാത്രമേ അവലംബമായുള്ളൂ. 
അസംതൃപ്തമായ വിവാഹജീവിതങ്ങളുടെ വര്‍ധിച്ച സ്ഥിതി വിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. വിവാഹമോചന നിരക്കിന്റെ ആധിക്യം കണ്ടിട്ടല്ല ഇപ്രകാരമൊരു നിഗമനത്തിലെത്തുന്നത്. അസംതൃപ്ത ദാമ്പത്യത്തിന്റെ ലക്ഷണം വിവാഹമോചനം മാത്രമല്ലല്ലോ? ഒരുപാട് ദാമ്പത്യങ്ങള്‍ സ്‌നേഹത്തിന്റെ ചങ്ങലകളില്‍ ബന്ധിതമല്ലെന്നതാണ് വാസ്തവം. പക്ഷേ, എങ്ങനെയൊക്കയോ വലിച്ചുനീട്ടി മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് മാത്രം. 
' എനിക്കിതാണ് ഇഷ്ടം', ' എന്റെ ആവശ്യമാണിത്' എന്നിങ്ങനെയുള്ള മനസ്ഥിതിയോടെ വിവാഹം കഴിക്കാന്‍ മുതിരുന്നത് തികഞ്ഞ അബദ്ധമാണ്. അത്തരം ധാരണ വെച്ച് പുലര്‍ത്തുന്നവര്‍ക്ക് അല്പസ്വല്പം വിട്ട് വീഴ്ച ചെയ്യുക എന്നത് പ്രയാസകരമായിരിക്കും. വൈവാഹിക ജീവിതത്തില്‍ തിരിച്ചറിവ് പുലര്‍ത്തി കാര്യങ്ങള്‍ അവധാനതയോടെ വീക്ഷിക്കാന്‍ അവര്‍ക്ക് കഴിയില്ല. ആത്മാവലോകനം നടക്കുന്നില്ലെങ്കില്‍ തന്റെ സ്വാര്‍ത്ഥതയും അപക്വവീക്ഷണവും കൂടുകെട്ടിയ വിരസജീവിതമായി ദാമ്പത്യം പരാജയപ്പെടും. ആത്മാര്‍ത്ഥതയില്ലായ്്മ വന്നാല്‍ ദാമ്പത്യ വിരസതയുടെ കാരണക്കാര്‍ നമ്മള്‍ തന്നെ എന്നര്‍ത്ഥം. 
നമ്മുടേത് ഉപഭോഗ സംസ്‌കൃതിയുടെ കാലമായതുകൊണ്ടാണെന്നുതോന്നുന്നു, ഇക്കാലത്ത് വിവാഹത്തിലൂടെ ആളുകള്‍ സ്ഥാനമാനങ്ങളും സമ്പത്തും മറ്റുമാണ് ലക്ഷ്യമിടുന്നത്. അത്തരമാളുകള്‍ സ്വാര്‍ത്ഥന്മാരും ഭൗതിക നേട്ടങ്ങള്‍ കൊതിക്കുന്നവരുമായതുകൊണ്ട് തങ്ങളുടെ ബന്ധങ്ങളില്‍ അവര്‍ക്ക് ഊഷ്മളത നിലനിര്‍ത്താനാവില്ല. 'സുഭദ്ര ദാമ്പത്യം' തങ്ങള്‍ക്ക് അന്തസ്സും സമ്പത്തും വര്‍ദ്ധിപ്പിച്ച് തരുമെന്നവര്‍ കരുതുമ്പോഴും പരസ്പര ബന്ധത്തിന്റെ വിഷയത്തില്‍ അവരുടെ ഹൃദയം മറ്റെവിടെയൊക്കയോ ആണ് എന്നതാണ് സത്യം. പരസ്പര ബന്ധവും ഹൃദയ അടുപ്പവും വിലപേശി പൈസ കൊടുത്ത് വാങ്ങാനാവില്ലല്ലോ. ആളുകള്‍ ആഗ്രഹിക്കുന്ന ഇത്തരത്തിലൊരു പങ്കുവെപ്പ് സാധ്യമായ ആളെക്കിട്ടുന്നതാണ് എനിക്ക് ചേര്‍ന്ന പെണ്ണിനെ/ പുരുഷനെ കിട്ടിയെന്ന് പറയുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. നമ്മുടെ മനസ്ഥിതിക്കനുസരിച്ച്, ഹൃദയവിചാരങ്ങള്‍ക്കനുസരിച്ച് തന്റെ സ്‌നേഹ ഭാജനത്തെക്കുറിച്ച സങ്കല്‍പ്പങ്ങള്‍ ഏറിയും കുറഞ്ഞുമിരിക്കും. എന്തായാലും ഹൃദയത്തെ വിമലീകരിച്ച് ശുദ്ധി വരുത്താതെ, ബുദ്ധിപൂര്‍വ്വകവും ചടുലവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാതെ അര്‍ത്ഥവത്തായ ദാമ്പത്യം സാധ്യമല്ലെന്ന് നാം തിരിച്ചറിയുക. ഈയൊരു തിരിച്ചറിവോടുകൂടി തന്റെ ഇണയെ സമീപിക്കുമ്പോള്‍ അവനു(ളു)മായി അടുപ്പവും സൗഹൃദവും വര്‍ധിപ്പിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്ന് മനസ്സിലാകും. മനസ്സില്‍ സന്തോഷം നിറഞ്ഞുവഴിയുന്നതും നമുക്ക് അനുഭവപ്പെടും. അസൂയ, വെറുപ്പ്, കുറ്റപ്പെടുത്തല്‍ തുടങ്ങിയവയില്‍ നിന്ന് ഹൃദയം വിമുക്തമാകുമ്പോള്‍ തന്റെ ഇണയുടെ ഹൃദയ വികാരങ്ങളെ അടുത്തറിയാന്‍ സാധിക്കും. എല്ലാം അടക്കിപ്പിടിച്ച് വീര്‍പ്പുമുട്ടുന്ന അവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയത് പോലെ അനുഭവപ്പെടും. ചാപല്യമോ സംശയമോ അകമ്പടി സേവിക്കാതെ സ്വത്തബോധവും ആത്മാഭിമാനവും വീണ്ടെടുത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം  ഇണയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ കഴിയും.
ജീവിതത്തിലെ വ്യത്യസ്്ത സംഭവവികാസങ്ങള്‍, നമ്മുടെ ആരോഗ്യസ്ഥിതി, അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം തുടങ്ങിയവക്കനുസരിച്ച് നമ്മുടെ സ്‌നേഹവികാരങ്ങള്‍ക്ക് ഭാവവ്യത്യാസമുണ്ടാകുന്നു. അല്ലാഹുവിനോട് ഹൃദയം തുറന്ന് ഭാഷണം നടത്തുമ്പോള്‍ മനസ്സില്‍ അനുഭവപ്പെടുന്ന കുളിര്‍മ; അതുതന്നെയാണ് തന്റെ പ്രേയസിയെ ഹൃദയം തുറന്ന് സ്‌നേഹിക്കുമ്പോഴും, അതുവഴി സ്‌നേഹിക്കപ്പെടുമ്പോഴും നമുക്കുണ്ടാകുന്ന അനുഭൂതി. നാം ഏറെ സ്‌നേഹിക്കുന്ന നമ്മുടെ ഹൃദയഭാജനം സന്തോഷം പകരുമ്പോള്‍ പോലും മനുഷ്യനെന്ന നിലക്ക് മാനസികാവസ്ഥയുടെ വ്യത്യാസമനുസരിച്ച് സ്‌നേഹ പ്രകടനത്തിലും ഏറ്റക്കുറച്ചിലുണ്ടാകുമെന്ന ഓര്‍മയുണ്ടാകണം. നമ്മുടെ അവസ്ഥ എപ്പോഴും ഒരുപോലെയല്ലല്ലോ. ഈമാന്‍ കൂടുകയും കുറയുകയും ചെയ്യുന്നതുപോലെ. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അന്തര്‍ദാഹത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഇവിടെയാണ് നമ്മുടെ ഉത്കൃഷ്ട സ്വഭാവത്തിന്റെ പ്രസക്തി. തന്റെ പങ്കാളിക്ക് നിരാശയോ അരക്ഷിത ബോധമോ അനുഭവപ്പെടുന്നു എന്ന് തോന്നിയാല്‍ ഉടന്‍ കഥാ നായകന്‍/ നായിക പ്രസ്തുത വികവ് നികത്തുന്നു. വലിച്ച് നിവര്‍ത്താനും ചുരുങ്ങാനും കഴിയുന്ന റബര്‍ നാടപോലെയാണ് ദമ്പതികള്‍. അവര്‍ പരസ്പരം നീണ്ടും ചുരുങ്ങിയും ദാമ്പത്യബന്ധത്തിലെ സംഘര്‍ഷാവസ്ഥകളെ ലഘൂകരിക്കേണ്ടതുണ്ട്. നിങ്ങള്‍ അന്യോന്യം ചേര്‍ന്നുനില്‍ക്കുമ്പോഴാണ്  ജീവിതം ആസ്വദിക്കാനാവുക. നിങ്ങളുടെ അഭിരുചികള്‍ വ്യത്യസ്തങ്ങളാവാം. വര്‍ഷങ്ങളായി അടുത്തുകഴിഞ്ഞവരുമാകാം നിങ്ങള്‍. പക്ഷേ, ഇണയുടെ ഹൃദയാന്തരാളങ്ങളിലേക്ക് ചെന്ന് ആ വ്യക്തിത്വത്തെ തൊട്ടറിയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. 
ദാമ്പത്യം ഇനിയും നവരസക്കൂട്ടുകള്‍ അണിയട്ടെ. അതിന് നിങ്ങള്‍ക്കു കഴിയും. പുതിയൊരു കോണിലൂടെ നിങ്ങള്‍ അതിനെ സമീപിക്കൂ. ചിലപ്പോള്‍ ദമ്പതികളുടെ ഹൃദയങ്ങള്‍ അടുക്കാനാകാത്തത്ര അകല്‍ച്ചയിലാകാം. പക്ഷേ, പരസ്പരം അറിഞ്ഞ് ഏറ്റുപറഞ്ഞ് സന്തോഷംകണ്ടെത്തുന്ന ഒരു ആത്മീയ തലത്തിലേക്ക് നിങ്ങള്‍ യാത്ര ചെയ്ത് നോക്കിയിട്ടുണ്ടാവില്ല. അവിടെ സൗഹൃദക്കാറ്റിന്റെ മൂളല്‍ നിങ്ങള്‍ക്ക് കേള്‍ക്കാനാകും. അത് പുതിയൊരു ജീവിതത്തിലേക്കുള്ള സ്വാഗതഗാനമാണ്. ഹൃദയങ്ങളെ സ്‌നേഹ സാന്ദ്രമാക്കാന്‍, ആ വസന്തം നിലനിര്‍ത്താന്‍ ഈമാനിന്റെ മൂന്നില്‍ രണ്ട് പൂര്‍ത്തിയാക്കിത്തന്ന ദാമ്പത്യത്തിന് കഴിയില്ലെന്നുമാത്രം പറയാതിരിക്കുക.

ഊഷ്മള ദാമ്പത്യത്തിന് ചില ചുവടുവെയ്പുകള്‍

എന്റെ സഹോദരന്‍ കഴിഞ്ഞ കുറേ നാളുകളായി വലിയ നിരാശയിലാണ്. അവന്റെ പ്രശ്‌നങ്ങളിലും വേദനകളിലും ഞാനല്‍പം ആശ്വാസമാകുന്നതു കൊണ്ടാകാം അവന്‍ എന്നോട്ടു  മാനസിക പ്രയാസങ്ങള്‍ തുറന്നു പറയാറുണ്ട്. പ്രശ്‌നങ്ങളുടെ മര്‍മ്മമറിഞ്ഞ് ഞാന്‍ പരിഹാര നിര്‍ദേശങ്ങള്‍ അവനോടു നിര്‍ദേശിക്കാറുമുണ്ട്. 
 എന്റെ സഹോദരന്‍ വിവാഹതിനായതില്‍ പിന്നെ ആരംഭിച്ചതാണ് അവന്റെ നിരാശ. ഈയടുത്താണ് അവന്‍ വിവാഹിതനായത്.എല്ലാ ദിവസവും അവന്റെ ഭാര്യയുമായി അവന്‍ ശണ്ഠ കൂടുന്നു. അവന്റെ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അവനൊരു പ്രതീക്ഷയുമില്ല. അവന്റെ ഭാര്യക്കുമുണ്ട് അവളുടേതായ കുറേ വേദനകള്‍. അവര്‍ രണ്ടു പേരും പരസ്പരം ഭാര്യാഭര്‍ത്താക്കന്‍മാര്‍ എന്ന നിലയില്‍ മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം. 
ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരാശ്രിതരും മനസിണക്കവുമുള്ളവരായിരിക്കേണ്ടവരാണ. ശാരീരികവും മാനസികവും സാമ്പത്തികവുമായ കാര്യങ്ങളിലൊക്കെ അവര്‍ പരസ്പരംആശ്രിതരാകണം എങ്കിലേ ദാമ്പത്യബന്ധം വിജയത്തിലെത്തിക്കാന്‍ കഴിയൂ..വിശപ്പടക്കാന്‍ അവര്‍ക്ക് ഭക്ഷണം നല്‍കുന്നതും ഭയത്തില്‍നിന്ന് അവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതുംഅല്ലാഹുവാണെന്ന് വി. ഖുര്‍ആന്‍ പറയുന്നുണ്ട്. 

ദാമ്പത്യബന്ധത്തിന്റെ ഊഷ്മളതയ്ക്കും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണ്ദമ്പതികള്‍ സ്വയം തങ്ങളുടെ വൈകാരികാവസ്ഥകളെ പരസ്പരം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കുകയെന്നത്.സ്‌നേഹത്തിന് വേണ്ടിയുള്ള ഉള്‍ക്കടമായ താല്‍പര്യം
മനുഷ്യന് ഏറ്റവും ആവശ്യമുള്ള കാര്യങ്ങളില്‍ ഒന്നാണ് സ്‌നേഹം. ദമ്പതികള്‍ തങ്ങള്‍ കൂടുതല്‍ സ്‌നേഹിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ദാമ്പത്യ ജീവിതത്തിന്റെ മുന്നോട്ടുള്ള സുഖകരമായ പ്രയാണത്തിന് സ്‌നേഹം അവിഭാജ്യഘടകമാണ്. അതുകൊണ്ട് ദമ്പതികള്‍ അവരുടെ സ്‌നേഹം പുതുക്കിക്കൊണ്ടിരിക്കേണ്ടതുണ്ട്. ഊഷ്മളമായ ഭാര്യഭര്‍തൃബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള ചില നിര്‍ദേശങ്ങളാണ് ചുവടെ;

1. വിവാഹത്തിന്റെയും വിവാഹ നിശ്ചയത്തിന്റെയും ഇടയിലുള്ള കാലഘട്ടത്തെ തമ്മില്‍ താരതമ്യം ചെയ്യരുത്.
    ദമ്പതികളില്‍ ഇരുവര്‍ക്കും വ്യത്യസ്തമായ അഭിരുചികളും താല്‍പര്യങ്ങളുമുണ്ടായിരിക്കും. വിവാഹിതരായ പല ദമ്പതികളും പലപ്പോഴും ആകുലപ്പെടുന്നതും വിവാഹ നിശ്ചയത്തിന്റെയും വിവാഹം വരെയെത്തുന്ന സന്ദര്‍ഭത്തിലും ഉണ്ടായ ശക്തമായ പ്രേമവികാരം ഉണ്ടാകുന്നില്ലായെന്നാണ്. വിവാഹ ശേഷമുള്ള സ്‌നേഹ പ്രകടനത്തിന് കുറച്ചു കൂടി പക്വത വന്നിരിക്കും. അത്തരം വൈകാരിക സംസാരങ്ങളും പ്രകടനങ്ങളുമാണ് പിന്നീടുള്ള ജീവിതത്തില്‍ ദമ്പതികള്‍ക്കുണ്ടാവുക. 

2.  ജീവിത പ്രശ്‌നങ്ങളിലും പ്രാരാബ്ധങ്ങളിലും പതറരുത്
    ദാമ്പത്യ ജീവിതത്തിലുമുണ്ടാകും നിരവധി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും. പ്രത്യേകിച്ച് കുട്ടികള്‍ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍. കുട്ടികളയും കുടുംബത്തെയും ഒരുമിച്ച് പരിചരിക്കാനും നോക്കാനും കഴിയാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. അത്തരം പ്രയാസങ്ങള്‍ പര്‍വതീകരിച്ച് കാണുന്നത് ദമ്പതികളുടെ ജീവിതത്തില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കും. 

3. മറ്റുള്ള ദമ്പതികളെ മാതൃകാ ദമ്പതികളായി വിലയിരുത്തരുത്.
    മറ്റു ദമ്പതികളെ ഒരു നിലക്കും താരതമ്യത്തിന് വിധേയമാക്കാതിരിക്കുക. ഒരു ഭര്‍ത്താവും ഭാര്യയെ കുറിച്ച് നീ അവളെ പോലെയാകണം. അവളുടെ സ്വഭാവം ശീലിക്കണം എന്നൊന്നും പറയരുത്. അതു പോലെ തന്നെ തിരിച്ചും. ദമ്പതികള്‍ അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ പുറമേ നാം കാണുന്നതു പോലെ ആയിക്കൊള്ളണമെന്നില്ല. .

4. തെറ്റുകളില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യുക
പങ്കാളിയുടെ പോരായ്മകളും വീഴ്ചകളും പരതുന്നതിനു പകരം അവരുടെ നല്ല വശങ്ങള്‍ കണ്ടറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക. പരസ്പര ബഹുമാനവും ആദരവും പരിഗണനയും വര്‍ധിക്കുവാന്‍ അതാണ് ഏറ്റവും നല്ല ഉപാധി. 

5. ലാളിത്യം: 

    ജീവിതം യഥാര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണമാണ്. അതിനെ ലളിതമാക്കാന്‍ ദമ്പതികള്‍ പരസ്പരം ശ്രമിക്കണം. ജീവിതത്തിന്റെ പ്രയാസങ്ങളില്‍ നിന്ന് സമാധാനം ലഭിക്കുന്ന ഇടമായിരിക്കണം കുടുംബം. 

6. സ്‌നേഹം പ്രകടിപ്പിക്കുക

    കഴിയുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും ദമ്പതികള്‍ അവരുടെ സ്‌നേഹം പങ്കുവെക്കണം. സ്‌നേഹം അവര്‍ വളര്‍ത്തിക്കൊണ്ടുവരികയും അതിനെ ശക്തിപ്പെടുത്തുകയും അതിനെ ആസ്വദിക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍ പല  സംസ്‌കാരങ്ങളിലും പുരുഷന്‍മാര്‍ അവരുടെ വികാരം തുറന്ന് പ്രകടിപ്പിക്കാന്‍ അനുവദിക്കുന്നില്ലായെന്നത്് സങ്കടകരമാണ്. പുരുഷന്റെ ആണത്തത്തിന്റെ ലക്ഷണം അവരുടെ ഗൗരവപൂര്‍ണമായ പെരുമാറ്റമാണെന്നും അങ്ങനെയല്ലെങ്കില്‍ അവരുടെ അന്തസ് കുറയുമെന്നും അവര്‍ ഭയപ്പെടുന്നു. 
മുഹമ്മദ് നബി (സ) ഏറ്റവും സ്‌നേഹസമ്പന്നനായ ഭര്‍ത്താവായിരുന്നു. വളരെ അനുകമ്പയോടെയും താല്‍പര്യത്തോടെയുമാണ് അദ്ദേഹം അവരോടു പെരുമാറുക
തന്റെ ഭാര്യമാരോടുള്ള പ്രവാചകന്റെ ഉദാരമായ സമീപനം ഇക്കാലത്തെ മുസ് ലിം പുരുഷന്‍മാര്‍ക്ക് മാതൃകയാകേണ്ടതുണ്ട്. 
സ്ത്രീകള്‍ വളരെ പ്രയാസത്തിലായിരിക്കുന്ന സന്ദര്‍ഭങ്ങളിലാണ് പുരുഷന്‍മാരുടെ കൂടുതല്‍ സംരക്ഷണവും സ്‌നേഹവും പരിചരണവും വേണ്ടത്. അവരുടെ ഗര്‍ഭധാരണ- പ്രസവ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ കൂടുതല്‍ പരിചരണം നല്‍കേണ്ടതുണ്ട്.
7. സ്വാതന്ത്ര്യം

    സ്ത്രീകള്‍ക്ക്് പല കാര്യങ്ങളിലും ആവശ്യം വേണ്ട സ്വാതന്ത്ര്യം പോലും നല്‍കാന്‍ വിസമ്മതിക്കുന്ന സാമൂഹികസാഹചര്യമാണ് മുസ്‌ലിം സമൂഹത്തിലുള്ളത്, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍.ഭാര്യക്ക് അത്യാവശ്യം വേണ്ട ചിലവുകള്‍ നിര്‍വഹിക്കാന്‍ വേണ്ടിയുള്ള പണം ഭര്‍ത്താവ് നല്‍കണം. മഹ്‌റ് ചോദിക്കാന്‍ സ്ത്രീകള്‍ക്ക് ഇസ് ലാം അനുവാദം നല്‍കിയിരിക്കുന്നത് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടണമെന്നതിന്റെ സൂചനയാണ്. 

അഭിപ്രായ സ്വാതന്ത്ര്യം
ഒരാളുടെ അഭിപ്രായം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇരുവരുടെയും അഭിപ്രായ ഭിന്നതകളെ പരസ്പരം അംഗീകരിക്കുകയും ഉള്‍ക്കൊളളുകയും വേണം. പങ്കാളിയുടെ അഭിപ്രായത്തെ വിലകുറച്ചുകാണുന്ന സ്വഭാവം നല്ല ദാമ്പത്യത്തിന്റെ ലക്ഷണമല്ല.

ശരീഅഃയുടെ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള സാമൂഹിക സ്വാതന്ത്ര്യം
    കോളേജിലും ജോലി സ്ഥലത്തും ബന്ധുമിത്രാദികളെ സന്ദര്‍ശിക്കാന്‍ പോകുന്ന ഭാര്യയെക്കുറിച്ചും ഭര്‍ത്താവിന് ആത്മവിശ്വാസം വേണം. അനാവശ്യമായ സംശയത്തിന്റെ കണ്ണുകള്‍ അവളുടെ മേല്‍ പതിക്കുന്നത് ഒരു നല്ല ഭര്‍ത്താവിന്റെ ലക്ഷണമല്ല. 

8. വിജയത്തിന്റെ ആവശ്യം
    ഭാര്യഭര്‍ത്താക്കന്‍മാര്‍ക്ക് അവരുടെ ജീവിതത്തിലും ജോലി പഠനമേഖലകളിലെ വിജയത്തിനും പരസ്പരം സഹായവും സഹകരണവും ആവശ്യമാണ്. വളരെ ചെറിയ കാര്യങ്ങളില്‍ പോലും വേണം ഈ സഹകരണം. 

9. സംതൃപ്തമായ ലൈംഗിക ജീവിതം

മനുഷ്യന്റെ ലൈംഗികാസക്തി പ്രകൃതിപരമാണ്. പങ്കാളികള്‍ ഇരുവരും പരസ്പരം ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇണയെ തൃപ്തിപ്പെടുത്തണം. ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് സമ്മതിക്കാന്‍ പ്രയാസമുണ്ടാകരുത്. ഇരുവരും രണ്ടു പേരുടെയും ലൈംഗിക പൂര്‍ത്തീകരണത്തിനുവേണ്ടി സമര്‍പ്പിതരാകണം. ദാമ്പത്യ പ്രശ്‌നങ്ങളില്‍ 70 %  ലൈംഗിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
എല്ലാത്തിനുമുപരി ദമ്പതികള്‍ തമ്മില്‍ പരസ്പര സ്‌നേഹവും അനുകമ്പയും നില നില്‍ക്കുന്നുണ്ടെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. 
 കൂട്ടിന് തോഴനില്ലായ്കയാലെന്‍ മന
ക്കൂടുതുറന്നഹോ നിദ്ര പറന്നുപോയ്.
ഈശ്വരന്‍ സത്യമാണീശന്റെ ശിക്ഷക
ളാശു മറക്കുകിലാടുമിക്കട്ടിലും.

ഉമര്‍(റ) അവളുടെ കഥ അന്വേഷിച്ചു. അപ്പോള്‍ ദീര്‍ഘകാലമായി സൈന്യത്തില്‍ പോയ ഒരു പട്ടാളക്കാരന്റെ പത്‌നിയാണ് അവരെന്ന് മനസ്സിലായി. അതിനാല്‍ മക്കളായ ഹഫ്‌സയോട് ചോദിച്ചു: 'ഭര്‍ത്താവിനെക്കൂടാതെ ഒരു സത്രീക്ക് ക്ഷമിച്ചിരിക്കാവുന്ന ഏറ്റവും കൂടിയ കാലം എത്രയാണ്.?' അവര്‍ പറഞ്ഞു:' നാലുമാസം'.

അങ്ങനെ വിശ്വാസികളുടെ നായകന്‍ അന്നുമുതല്‍ ഒരു ഭര്‍ത്താവും തന്റെ ഭാര്യയില്‍ നിന്ന് നാലുമാസത്തിലധികം വിട്ടുനില്‍ക്കരുതെന്ന് തീരുമാനിക്കുകയുണ്ടായി.


സഹാര്‍ അബ്ദു

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവര്‍ ശ്രദ്ധിക്കുക...!!

1 വെബ് സൈറ്റില്‍ ഓപണ്‍ ചെയ്യുക.
www.passportindia.gov.in
2 ഒരു യൂസര്‍ ഐടിയും പാസ്സ് വേര്‍ഡും ക്രിയേറ്റ്‌ ചെയ്യുക.

3 അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ ലൈനായി സമര്‍പ്പിക്കുക.

4 അപേക്ഷാ റഫറന്‍സ്‌ നമ്പര്‍ (എ. ആര്‍ . എന്‍ ) കുറിച്ചു വയ്ക്കുക. സേവാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്ന ദിവസവും സമയവും തിരഞ്ഞെടുക്കുക.

5 സമയവും തിയതിയും ലഭിച്ചാല്‍ അതിന്റെ പ്രിന്റ്‌ എടുക്കുക.

6 ആവശ്യമുള്ള എല്ലാ യഥാര്‍ത്ഥ രേഖകളുമായി തിരഞ്ഞെടുത്ത തിയതിയില്‍ കൃത്യ സമയത്ത്‌ അപേക്ഷകന്‍ നേരിട്ട് ഹാജരാവുക.

7 പ്രഥമ പരിശോധനാ കൌണ്ടറില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റുക.

8 ടോക്കണിന്റെ ബാര്‍ കോഡ് സുരക്ഷാ കവാടത്തില്‍ കാണിച്ച് ലോഞ്ചിലേക്ക് പ്രവേശിക്കുക. ഇവിടെ കാണുന്ന സ്ക്രീനില്‍ നമ്പര്‍ ടോക്കണ്‍ നമ്പര്‍ തെളിയുമ്പോള്‍ അതിനു നേരെ കാണിക്കുന്ന 'എ' സെക്ഷന്‍ കൌണ്ടറിലേക്ക് പോവുക.

9 'എ' കൌണ്ടറില്‍ വെച്ച് അപേക്ഷയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കും. ഇവിടെ നിന്ന് പാസ്പോര്‍ട്ടിന് ആവശ്യമായ ഫോട്ടോയും വിരലടയാളവും എടുക്കും. ഇത് കാണാനായി അപേക്ഷകന് അഭിമുഖമായി മോണിറ്റര്‍ ഉണ്ടായിരിക്കും. അപേക്ഷാ ഫീസ്‌ ഈ കൌണ്ടറില്‍ അടക്കുക. ബന്ധപ്പെട്ട രേഖകളുടെ സ്കാനിംഗ് ഈ കൌണ്ടറില്‍ തന്നെ നടക്കുന്നതായിരിക്കും.

10 ഇവിടെ നിന്നും 'ബി' കൌണ്ടറില്‍ എത്തണം. ഇവിടെ നിന്നും രേഖകളുടെ പരിശോധന നടക്കും. ആവശ്യമായ എല്ലാ രേഖകളും ഉണ്ടെങ്കില്‍ പാസ്സ്പോര്‍ട്ട് ഗ്രാന്റിംഗ് വിഭാഗമായ 'സി' കൌണ്ടറിലേക്ക് പോകാം.

11 'സി' കൌണ്ടറില്‍ നിന്നും പുറത്തേക്ക്‌ കടക്കുമ്പോള്‍ അക്നോളഡ്ജ്മെന്റ് സ്ലിപ്പ്‌ ലഭിക്കും. സ്ലിപ്പില്‍ പാസ്പോര്‍ട്ട് ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തിയതി, ആവശ്യമായ നിര്‍ദ്ദേശം, തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. പുറത്ത്‌ കടക്കുമ്പോള്‍ സേവാ കേന്ദ്രത്തില്‍ നിന്നും ലഭിച്ച സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സൌകര്യങ്ങളും അപേക്ഷകന് അവസരമുണ്ട്

ചെമ്മീന്‍ ഉണ്ട


ചെമ്മീന്‍  ഉണ്ട
ചേരുവകള്‍

പൊരിച്ച ചെമ്മീന്‍ 200 ഗ്രാം
വലിയ ഉള്ളി 2
പച്ചമുളക് 4
ഇഞ്ചി അരച്ചത് 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് 1 ടീസ്പൂണ്‍
മുളക്‌പൊടി1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി1 നുള്ള്
പെരുഞ്ചീരകം പൊടിച്ചത് 1 നുള്ള്
മല്ലിയില, കറിവേപ്പില ചെറുതായി അരിഞ്ഞത് കുറച്ച്
തേങ്ങ ചിരവിയത് 1/2 കപ്പ്
വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍
വറുത്ത അരിപ്പൊടി 1 കപ്പ്
ഉപ്പ് ആവശ്യത്തിന്

 

പാചകം ചെയ്യുന്ന വിധം

ചെമ്മീന്‍ നന്നായി കഴുകിയെടുത്ത് മഞ്ഞള്‍പൊടി, മുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. (ചെമ്മീന്‍ വലുതാണെങ്കില്‍ ചെറുതായി മുറിച്ചെടുക്കണം) വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വലിയ ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരച്ചത്, ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്തിളക്കി, വേവിച്ചെടുത്തചെമ്മീന്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പെരുഞ്ചീരകപ്പൊടിയും തേങ്ങ ചിരവിയതും ചേര്‍ത്ത് മൊരിച്ച് വഴറ്റി മാറ്റിവെയ്ക്കുക.

അരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചൂടുവെള്ളമുപയോഗിച്ച് കുഴച്ച് മാവാക്കിയെടുക്കുക. ഇത് ഒരു ചെറുനാരങ്ങാവലുപ്പത്തില്‍ ഉരുളകളാക്കി, ചെറുതായൊന്ന് പരത്തി അതില്‍ കുറച്ച് ചെമ്മീന്‍ മസാല വെച്ച് ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക.

മീന്‍ തോരന്‍

1.മീന്‍ വൃത്തിയാക്കി മുറിച്ച് കഴുകി പാകത്തിന് കൊടുമ്പുളിയും ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്തു വേവിച്ച് മുള്ള നീക്കി പൊടിച്ചത്.-2കപ്പ്
2.മീന്‍ വേവിച്ച വെള്ളം വറ്റിച്ചത്-കാല്‍കപ്പ്
3.തിരുമ്മിയ തേങ്ങ-അരകപ്പ്
പച്ചമുളക്-ഒന്ന്
വെളുത്തുള്ളിയല്ലി-3
ഇഞ്ചി-ഒരുചെറിയ കഷ്ണം
4.എണ്ണ-കാല്‍കപ്പ്
5.കടുക്-അരടീസ്പൂണ്
അരി-2ടീസ്പൂണ്‍
6.സവാള പൊടിയായി കൊത്തിയരിഞ്ഞത്-അരകപ്പ്

ഉണക്ക മുളക്-2
കറിവേപ്പില-ഒരുതണ്ട്
ഉപ്പ്-പാകത്തിന്
പാചക രീതി-
പച്ചമുളക്,വെളുത്തുള്ളിയല്ലി,ഇഞ്ചി,തേങ്ങ ഇവ തോരന്റെ പാകത്തില്‍ അരച്ചെടുക്കുക.മീന്‍ പൊടിച്ചത് ചാറുതളിച്ച് അടുപ്പില്‍ വെക്കുക.ചൂടാകുമ്പോള്‍ അരപ്പുനടുക്കു വെച്ച് ബാക്കി പൊടിച്ച മീന്‍ കൊണ്ട് മൂടി പാത്രം മൂടി ആവി വരുമ്പോള്‍ തവിക്കണ കൊണ്ട് കുഴയാതെ ഇളക്കി തോര്‍ത്തി എടുക്കുക. ചൂടായഎണ്ണയില്‍ കടുകിട്ടു പൊട്ടിയാലുടന്‍ അരിയിടുക.  നല്ലതു പോലെ പൊരിഞ്ഞു വരണം. ഇതില്‍ സവാള ചേര്‍ത്തു വഴിറ്റി ഇളം ചുവപ്പു നിറമാകുമ്പോള്‍ മുളക് കറിവേപ്പില ഇവ ഇട്ട് മൂപ്പിക്കുക.മീന്‍ തോരന്‍ കുടഞ്ഞിട്ടു തോര്‍ത്തി എടുത്ത് ചൂടോടെ ഉപയോഗിക്കുക.

മീന്‍ മസാല

1.മത്തി വൃത്തിയായി മുറിച്ച് കഴുകി അടുപ്പിച്ച വരഞ്ഞത്-അരകിലോ
2.മുളക് പൊചി-ഒരു ഡിസേര്‍ഡ് സ്പൂണ്‍
കുരുമുളക്-കാല്‍ ടീസ്പൂണ്‍
കടുക്-അരക്കാല്‍ ടീസ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്-ഒരു ഡിസേര്‍ഡ് സ്പൂണ്‍
വെളുത്തുള്ളി-3അല്ലി
ഇഞ്ചി-ഒരു കഷ്ണം
ഉപ്പ് -പാകത്തിന്

പാചകരീതി-
രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചെടുക്കുക.മീനില്‍ ഈമസാലപുരട്ടി ഒരു മണിക്കൂര്‍ വെക്കണം. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു നല്ലതുപോലെ ചൂടാകുമ്പോള്‍ അരപ്പു പുരട്ടി വെച്ചിരിക്കുന്ന മീന്‍ അതിലിട്ട് ഇടത്തരം തീയില്‍ ഇരുവശവും മൂപ്പിച്ചെടുക്കുക. ഇത് ചൂടോടെ തന്നെ ഉപയോഗിക്കണം.

പെണ്‍കുട്ടികളുടെ പേരുകള്‍ (ദ)


ദന്‍ജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദിന്‍ജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദുനൈജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദന്‍ജിയ്യ - ഭദ്രമാക്കുന്നവള്‍
ദിന്‍ജിയ്യ - ഭദ്രമാക്കുന്നവള്‍
ദുനൈജിയ്യ - ഭദ്രമാക്കുന്നവള്‍
ദാനിയ - അടുക്കുന്നവള്‍
ദനാവ - അടുപ്പം (ഉള്ളവള്‍)
ദന്‍വ - അടുപ്പം (ഉള്ളവള്‍)
ദുവൈനിയ - (കൊച്ചു) അടുക്കുന്നവള്‍
ദന്‍വിയ്യ - അടുക്കുന്നവള്‍
ദിന്‍വിയ്യ - അടുക്കുന്നവള്‍
ദാഇല - പ്രശസ്ത
ദാല - പ്രശസ്തിയുള്ളവള്‍

ദീമ - ശാന്തമായ മഴ
ദാമില - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദംലിയ്യ - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദിംലിയ്യ - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദുമൈലിയ്യ - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദംല - സംയോജനം (ചെയ്യുന്നവള്‍)
ദിംല - സംയോജനം (ചെയ്യുന്നവള്‍)
ദുമൈല - സംയോജനം (ചെയ്യുന്നവള്‍)
ദറജ - ഔന്നത്യം (ഉള്ളവള്‍)
ദറജിയ്യ - ഉന്നത
ദജ്‌ന - വാസം (ഉള്ളവള്‍)
ദിജ്‌ന - വാസം (ഉള്ളവള്‍)
ദജ്‌നിയ്യ - വസിക്കുന്നവള്‍
ദിജ്‌നിയ്യ - വസിക്കുന്നവള്‍
ദര്‍ബ - നൈപുണ്യം (ഉള്ളവള്‍)
ദിര്‍ബ - നൈപുണ്യം (ഉള്ളവള്‍)
ദുറൈബ - നൈപുണ്യം (ഉള്ളവള്‍)
ദാരിജ - ഉന്നത
ദര്‍ജ - ഔന്നത്യം (ഉള്ളവള്‍)
ദിര്‍ജ - ഔന്നത്യം (ഉള്ളവള്‍)
ദര്‍ജിയ്യ - ഔന്നത്യം (ഉള്ളവള്‍)
ദിര്‍ജിയ്യ - ഔന്നത്യം (ഉള്ളവള്‍)
ദാരിസ - പഠിക്കുന്നവള്‍
ദര്‍സിയ്യ - പഠിക്കുന്നവള്‍
ദിറാസിയ്യ - പഠിക്കുന്നവള്‍
ദുറൈസിയ്യ - പഠിക്കുന്നവള്‍
ദര്‍സ - പഠനം (ഉള്ളവള്‍)
ദിറാസ - പഠനം (ഉള്ളവള്‍)
ദിര്‍സ - പഠനം (ഉള്ളവള്‍)
ദര്‍ഫിയ്യ - തണലിനു തുല്യ
ദാരിയ - ജ്ഞാനമുള്ളവള്‍
ദലീല - മാര്‍ഗദര്‍ശിനി
ദില്ലിയ്യ - മാര്‍ഗദര്‍ശിനി
ദലാലിയ്യ - മാര്‍ഗദര്‍ശിനി
ദാലിയ - ലോലമായി പെരുമാറുന്നവള്‍
ദല്‍വിയ്യ - ലോലമായി പെരുമാറുന്നവള്‍
ദില്‍വിയ്യ - ലോലമായി പെരുമാറുന്നവള്‍
ദല്‍വ - ലോലമായ പെരുമാറ്റം (ഉള്ളവള്‍)
ദില്‍വ - ലോലമായ പെരുമാറ്റം (ഉള്ളവള്‍)
ദാഇബ - നിഷ്ഠയുള്ള
ദാബ - നിഷ്ഠയുള്ളവള്‍
ദുഐബ - നിഷ്ഠയുള്ളവള്‍
ദഅബിയ്യ - നിഷ്ഠയുള്ളവള്‍
ദാഇമ - സുശക്തമാക്കുന്നവള്‍
ദാമ - സുശക്തമാക്കുന്നവള്‍
ദാമിയ്യ - സുശക്തമാക്കുന്നവള്‍
ദുഐമ - സുശക്തമാക്കുന്നവള്‍
ദിര്‍യ - ജ്ഞാനം (ഉള്ളവള്‍)
ദിറായ - ജ്ഞാനം (ഉള്ളവള്‍)
ദാശിന - നല്‍കുന്നവള്‍
ദിഫ്‌ലാ - അരലി (ഒരു ചെടി)
ദലാല - മാര്‍ഗ്ഗദര്‍ശനം (ഉള്ളവള്‍)
ദിലാല - മാര്‍ഗ്ഗദര്‍ശനം (ഉള്ളവള്‍)
ദാജിന - വസിക്കുന്നവള്‍
ദാബില - മെച്ചപ്പെടുത്തുന്നവള്‍

പ്രേമക്കുരുക്കിലകപ്പെട്ട പെണ്‍കുട്ടി

ഞാന്‍ 28 വയസുള്ള യുവതിയാണ്. വിവാഹം കഴിഞ്ഞിട്ടില്ല. ആരുമായും ഇതേവരെ ഏതെങ്കിലും രീതിയിലുള്ള ബന്ധം സ്ഥാപിച്ചിട്ടില്ല. പലരും എന്നോട് പ്രേമാഭ്യര്‍ഥനകള്‍ നടത്തിയെങ്കിലും ഞാനതിനോടെല്ലാം പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു ഇതുവരെ. തെറ്റുകളിലേക്ക് വഴുതിവീണെങ്കിലോ എന്നു ഭയന്നതുകൊണ്ടായിരുന്നു അത്. ഞാന്‍ എന്റെ ഭര്‍ത്താവിന് മാത്രമേ എന്റെ മനസും ശരീരവും നല്‍കുകയുള്ളൂ എന്ന് ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. അതിനാല്‍ ഇക്കാലമത്രയും  വിശുദ്ധയായി (അതായത് ആരും എന്റെ കരംഗ്രഹിക്കുകയോ, എന്നെ ആശ്ലേഷിക്കുകയോ, ചുംബിക്കുകയോ ചെയ്തിട്ടില്ല) ആ പ്രതിജ്ഞ മുറുകെപ്പിടിച്ചുകൊണ്ട് ജീവിക്കാന്‍ കഴിഞ്ഞതില്‍ സ്വന്തത്തെപ്പറ്റി പലപ്പോഴും അഭിമാനം തോന്നാറുണ്ട്.
എന്നാല്‍ മൂന്നുമാസത്തിനുമുമ്പ് തികച്ചും അപരിചിതനായ ഒരു വ്യക്തി എന്റെയടുക്കല്‍ വന്നു പരിചയപ്പെട്ടു. അതിനുശേഷം എനിക്ക് മുമ്പൊന്നുമുണ്ടായിട്ടില്ലാത്തവിധം മനസില്‍ എന്തോ ഒരു തിരയിളക്കം അനുഭവപ്പെട്ടു. ഇടക്കിടക്ക് തമ്മില്‍കാണും അത്രമാത്രം. ആഴ്ചകള്‍ക്കുശേഷം  അയാളെന്നെ മൊബൈലില്‍ വിളിച്ചു. ഒന്നു കാണണമെന്നുപറഞ്ഞു. പരസ്പരം സ്പര്‍ശിക്കുകയോ മറ്റു മോശത്തരങ്ങളിലേക്കു വഴുതിവീഴുകയോ  ചെയ്യാതിരുന്നാല്‍ മതിയല്ലോ എന്ന് സ്വയം ആശ്വസിച്ചുകൊണ്ട് ഞാന്‍ യെസ് മൂളി.  മറ്റൊരിക്കല്‍ ഞാനെന്റെ സുഹൃത്തുമായി നടന്നുവരവേ ഈ ആളെക്കണ്ടുമുട്ടി. കുറേനേരം ഞങ്ങളെല്ലാം പരസ്പരം തമാശയൊക്കെ പറഞ്ഞ് രസിച്ചിരുന്നു. തികഞ്ഞ കൂട്ടുകാരെപ്പോലെയായല്ലോ  എന്ന് ഞാന്‍ ആഹ്ലാദം കൊണ്ടു. കുറച്ചുദിവസം കൂടിക്കാഴ്ചകളൊന്നുമുണ്ടായില്ല. ആ ദിവസങ്ങളിലൊക്കെ ഒരു ശോകച്ഛവി മനസില്‍ വിങ്ങിനിന്നു. ഒരാഴ്ചക്കുശേഷം അയാളെന്നെ വിളിച്ചു. പാര്‍ക്കില്‍അയാളുമൊത്ത് നടന്നു വര്‍ത്തമാനം പറഞ്ഞ് സമയം ചിലവഴിച്ചു.. അയാളൊടൊപ്പമുള്ള നിമിഷങ്ങള്‍ എന്നില്‍ പ്രത്യേക അനുഭൂതി നിറച്ചിരുന്നു. പിന്നെ അയാളെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. അങ്ങനെ ആദ്യമായി ഞാന്‍ അയാളുടെ ഫോണിലേക്കുവിളിച്ചു. തമ്മില്‍ കാണാന്‍ അവസരമുണ്ടാകുമോ എന്നാരാഞ്ഞു. അയാള്‍ സുഹൃത്തുക്കളോടൊത്ത് എന്തൊക്കെയോ പരിപാടികളിലാണെന്നും കാണാന്‍ സമയമില്ലെന്നും മറുപടി നല്‍കി. ഞാനുമായി  വിവാഹത്തിന് സന്നദ്ധനാണോ എന്ന് തുറന്നുചോദിക്കാന്‍ പല തവണ അയാളെ വിളിച്ചു. അപ്പോഴൊക്കെ എന്തെങ്കിലുമൊക്കെ തിരക്കുകള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു അയാള്‍. അതോടെ എല്ലാം ഉപേക്ഷിക്കാന്‍ ഞാന്‍ തീര്‍ച്ചയാക്കി. ഞാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിച്ചു;അയാള്‍ എനിക്കുള്ള നല്ല ഭര്‍ത്താവാണെങ്കില്‍  കാര്യങ്ങള്‍ എളുപ്പമാക്കിത്തരണേ എന്ന്. അയാളോടൊപ്പം ചുറ്റിയടിക്കാതെ കാര്യങ്ങള്‍ക്ക് തീര്‍ച്ചയും മൂര്‍ച്ചയും ഉണ്ടാക്കണമെന്ന് ഞാനുറച്ചു. പലവട്ടം അയാളെന്നെ പുറത്തേക്ക് ക്ഷണിച്ചുകൊണ്ട് മെസ്സേജ് അയച്ചു. ഞാന്‍ പ്രതികരിച്ചില്ല.  എന്നാല്‍ നിരന്തരമുള്ള മെസ്സേജുകള്‍ക്കും ഫോണ്‍കോളുകള്‍ക്കുമൊടുവില്‍ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.  അയാളോടൊപ്പം പുറപ്പെട്ടു. എല്ലാ കുസൃതികള്‍ക്കൊടുവില്‍ അയാളെന്നെ ആദ്യമായി ചുംബിച്ചു.(എന്റെ ജീവിതത്തിലെ ആദ്യത്തെ ചുംബനം.) അല്ലാഹു എനിക്ക് പൊറുത്തുതരട്ടെ. അങ്ങനെ കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശരീരത്തില്‍ തൊട്ടുതലോടിക്കൊണ്ടായി എന്നോടുള്ള അയാളുടെ ഇടപെടലുകളൊക്കെ. പലപ്പോഴും അതിരുവിട്ട ആവശ്യങ്ങളൊക്കെ അയാളെന്നോട് ഉന്നയിച്ചുതുടങ്ങി. ഞാന്‍ എന്റെ ഭര്‍ത്താവിനോടുമാത്രം പ്രവര്‍ത്തിക്കാനുദ്ദേശിച്ചതൊക്കെ  വിലക്കുകള്‍ പൊട്ടിച്ച് ചെയ്യുവോളം ഞാനയാള്‍ക്ക് മുമ്പില്‍ ദുര്‍ബലയായി. പക്ഷേ , അല്‍ഹംദുലില്ലാഹ്! ഞാനയാള്‍ക്കു  പൂര്‍ണമായി വഴങ്ങിക്കൊടുത്തില്ലല്ലോ എന്നതില്‍ ആശ്വാസം കൊണ്ടു. ഞാനറിഞ്ഞിടത്തോളം അയാള്‍ നമസ്‌കാരം കൃത്യമായി അനുഷ്ഠിക്കുന്നയാളല്ല. റമദാനില്‍ നോമ്പുനോല്‍ക്കാറുണ്ട്. ദീനിനെപ്പറ്റി  അത്യാവശ്യം കുറച്ചൊക്കെ അറിവുണ്ട്. തന്റെതായ സ്വപ്‌നങ്ങളും അതനുസരിച്ചുള്ള സ്ഥിരോത്സാഹവുമൊക്കെയുള്ള വ്യക്തിയാണയാള്‍. എന്നേക്കാള്‍ നാലുവയസിന് മൂത്തതാണ്. അയാള്‍ക്ക് ഒരു ഗേള്‍ഫ്രണ്ടുണ്ട്. കഴിഞ്ഞ അഞ്ചാറുകൊല്ലമായി അവളുമായി സൗഹൃദത്തിലാണ്.  എന്റെ കാമുകന്റെ കോഴ്‌സ് ഒന്നരവര്‍ഷത്തിനുശേഷം പൂര്‍ത്തിയാകുമ്പോള്‍ അവള്‍ അയാളെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്ന കാര്യം അവളുടെ സുഹൃത്തില്‍നിന്ന് ഞാനറിഞ്ഞു. ഇത്രയും കാലം അതയാളെന്നോട് പറഞ്ഞിട്ടില്ല.  ഒരിക്കല്‍ ഞാന്‍ അതിനെ ക്കുറിച്ച് ചോദിച്ചപ്പോള്‍ അവളുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂ എന്നു പറഞ്ഞു. ഞാനുമായുള്ള ബന്ധം ഏതുരീതിയിലാണ് കാണുന്നതെന്നും എന്നെ വിവാഹം കഴിക്കാന്‍ സന്നദ്ധനാണോയെന്നും ആരാഞ്ഞപ്പോള്‍  ഇനിയും പരസ്പരം അറിയാനുണ്ടെന്ന മറുപടിയാണയാള്‍ നല്‍കിയത്. എന്നോട് അയാള്‍ക്ക് പെരുത്തിഷ്ടമാണെന്നും അത് നിലനിര്‍ത്തണമെന്നാണാഗ്രഹമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.  അയാളുടെ തീരുമാനം അറിയാന്‍ ഇനിയും മാസങ്ങളോളം കാത്തിരിക്കാനാവില്ലെന്ന്  ഞാന്‍ തീര്‍ത്തുപറഞ്ഞു. ഞാനെന്റെ മൊബൈല്‍നമ്പര്‍ മാറ്റി. ഞാനുമായുള്ള ബന്ധം തുടരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ എന്നെ വന്നുകാണട്ടെ എന്ന് ഞാന്‍ കരുതുന്നു. കുറച്ചുനാളുകളായി ഞങ്ങള്‍തമ്മില്‍ കണ്ടിട്ടും സംസാരിച്ചിട്ടും. പക്ഷേ എനിക്ക് ആത്മനിയന്ത്രണം നഷ്ടപ്പെടുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ മനസില്‍ അയാളുടെ മുഖം മാത്രമേ തെളിയുന്നുള്ളൂ. ഞാനെന്തുചെയ്യണം? അയാളെ കണ്ടുമുട്ടുന്നതിനുമുമ്പുള്ള ആ ഈമാനികാവസ്ഥയിലേക്ക് മടങ്ങിയെത്തണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. അയാളെക്കുറിച്ചുള്ള ചിന്തകളാല്‍ എന്റെ കുടുംബാംഗങ്ങളുമായുള്ള ഇടപെടലുകളില്‍ പൊട്ടിത്തെറിയുണ്ടാകുന്നുണ്ട്.  ദയവായി ഒരു പോംവഴി നിര്‍ദേശിക്കാമോ?

ഉത്തരം: നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ഞാന്‍ അഭിനസന്ദിക്കുന്നു. നിങ്ങളാവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അയാളെ കണ്ടുമുട്ടുന്നതിനുമുമ്പുള്ള ഈമാനികചൈതന്യം തിരിച്ചുകിട്ടണമെന്നാണ്. തീര്‍ച്ചയായും നിങ്ങള്‍ക്കത് സാധിക്കും.  അനുഭവത്തില്‍ നിന്ന് പല ആണുങ്ങളും സദുദ്ദേശ്യത്തോടെയല്ല പെണ്ണുങ്ങളെ സമീപിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്ന് വിചാരിക്കുന്നു. ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ള ഏതു യുവതിക്കും പുരുഷന്മാരോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ നമ്മള്‍ സ്ത്രീകള്‍ ആണുങ്ങളില്‍നിന്ന് അകലം പാലിക്കുന്നതാണ് സൂക്ഷ്മതയ്ക്കു നല്ലത്. 
 വാസ്തവത്തില്‍ വരുംവരാകയ്കകളെപ്പറ്റി നമ്മുടെ ശരീരം ബോധവാനല്ല. അതിനെന്താണോ വേണ്ടത് അതിനായി കൊതിക്കും . ആഗ്രഹം നമ്മുടെ ശരീരത്തെ കീഴ്‌പെടുത്തിയാല്‍ ഹൃദയം തകര്‍ന്നുപോകും. ചില ആദരണീയരായ ആളുകള്‍ നമ്മള്‍ സ്ത്രീകളുടെ ഹൃദയം തകരാതെ അതിനെ സംരക്ഷിച്ചുകൊണ്ട് അവരെ ബഹുമാനിക്കും. മറ്റു ചിലരാകട്ടെ, തങ്ങളുടെ കാര്യം സാധിച്ചുകൊണ്ട് ഹൃദയത്തെ  തകര്‍ത്തുകളയും. നമ്മള്‍ ലോലഹൃദയരാണ്.  ഒരു പുരുഷന്‍ അതുകൊണ്ടുതന്നെ ആ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യാവതല്ല. സ്ത്രീ ഒരു പ്രത്യേകനിമിഷത്തില്‍ തന്റേതെല്ലാം പുരുഷന് സമര്‍പിച്ചാല്‍  അവളെ കുറ്റപ്പെടുത്തി സ്വന്തത്തെ ന്യായീകരിക്കുകയാണ് ചെയ്യാറ്. മുസ്‌ലിം സ്ത്രീകളായ നമ്മള്‍ ഒരിക്കലും അത്തരം ഒരു ഘട്ടത്തിലേക്ക് ചെന്നെത്തരുത്. പക്ഷേ, സ്ത്രീകളും മനുഷ്യരാണല്ലോ. ഒറ്റപ്പെടുന്ന അവസ്ഥയില്‍ ഒരു പുരുഷന്‍ കൂടെയുണ്ടാവാന്‍ അവള്‍ കൊതിക്കുന്നു.  പലപ്പോഴും പുരുഷനോടൊപ്പം തനിച്ചാവുകയും ചെയ്യുന്നു. 
നിങ്ങളോടൊപ്പമുള്ള അയാള്‍ നിങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. നിങ്ങള്‍ എളുപ്പം വശംവദയാകുമെന്ന് അയാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അയാള്‍ ഒരു ഭാര്യയെയല്ല ആഗ്രഹിക്കുന്നത്. തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനുപയുക്തമായ സ്ത്രീശരീരമാണ് അയാള്‍ ലക്ഷ്യമിടുന്നത്. നിങ്ങളെ വേദനിപ്പിക്കുന്ന ഒരു മാനസികാവസ്ഥയില്‍ അയാള്‍ നിങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു.  നമ്മുടെ വേറെ ചില സഹോദരങ്ങള്‍  സ്വവര്‍ഗരതിയെയാണ് ആശ്രയിക്കാറ്. വളരെ സങ്കടകരമാണ് അവരുടെ കാര്യം . നിങ്ങളുടെ കാമുകന്‍ എന്നും നിങ്ങളുടേതായിരിക്കാന്‍ താല്‍പര്യമള്ളയാളല്ല. അയാളുമായുള്ള എല്ലാ ആശയവിനിമയങ്ങളും അറുത്തുമുറിച്ചത് ബുദ്ധിപൂര്‍വകമായ ഒന്നാണ്. ആ അവസ്ഥ തുടര്‍ന്നും നിലനിലനിര്‍ത്താന്‍ നിര്‍ബന്ധം കാണിക്കണം.ഇനി അയാളുമായി സംസാരിക്കാനേ പാടില്ല.
ഏതെങ്കിലും പുരുഷനില്‍ അനുരക്തനായി തന്റെ വീട്ടുകാരെയുപേക്ഷിച്ച് അവന്റെയടുത്തേക്ക്  പോകുന്ന പെണ്‍കുട്ടിയെ പക്വമായി കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തുന്ന ആണുങ്ങള്‍ മുമ്പൊക്കെയുണ്ടായിരുന്നു. നീ വീട്ടിലേക്കുതിരിച്ചുചെല്ലൂ, ഉമ്മയോടു കാര്യങ്ങള്‍ തുറന്നുസംസാരിക്കൂ , വിവാഹംകഴിയുന്നതുവരെ ആണുങ്ങളുമായി ഇടപെടുന്നത് ഒഴിവാക്കൂ എന്നൊക്കെ ഗുണകാംക്ഷയോടെ സഹോദരബുദ്ധ്യാ ഉപദേശിക്കുന്നവര്‍. നല്ല ആദര്‍ശവാദികളായ ചെറുപ്പക്കാര്‍  വളരെ അപൂര്‍വമാണിന്ന്.  മുസ്‌ലിമാണെന്ന് പറഞ്ഞിട്ടുകാര്യമില്ല.ഇൗ പരിഷ്‌കൃതയുഗത്തില്‍. അധികആണുങ്ങളും തങ്ങളുടെ പക്കല്‍ എത്തിച്ചേരുന്ന പെണ്‍കുട്ടികളെ വിവാഹവാഗ്ദാനം നല്‍കി സുഖം കണ്ടെത്താന്‍ മിടുക്കരാണ്. സ്ത്രീയുടെ ചാരിത്ര്യം പാവനമാണെന്ന് ആണുങ്ങള്‍ക്ക് യാതൊരുവിചാരവുമില്ല; പെണ്‍കുട്ടികള്‍ക്കാകട്ടെ   ഇതൊക്കെ ഒരു നേരമ്പോക്കുപോലെയും. സാമൂഹികാന്തരീക്ഷമാകട്ടെ ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്ന  അരാജകവ്യവസ്ഥിതിയും.
ഖുര്‍ആന്‍ ആത്മാവിനെ വഞ്ചിച്ചുകൊണ്ട് പാപവൃത്തിയിലേര്‍പ്പെടുന്നതിനെതൊട്ട് താക്കീത് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരവും ആത്മാവും വേര്‍പെടുത്താന്‍കഴിയില്ല. ആസ്വാദനം ശരീരത്തിലേക്കു തുളച്ചുകയറിയാകുമ്പോള്‍  ആത്മാവിലാണത് തുളവീഴ്ത്തുന്നത്. ശരീരത്തെ ക്ഷതപ്പെടുത്തുമ്പോള്‍ ആത്മാവിനെയാണത് ക്ഷതപ്പെടുത്തുന്നത്. അല്‍ഹംദുലില്ലാഹ്!സഹോദരിയുടെ ശരീരം കളങ്കപ്പെട്ടില്ലല്ലോ. അതിനാല്‍ സഹോദരിക്ക് ഈ പ്രതിസന്ധിയില്‍നിന്ന് മോചനം നേടാനാകും.
എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങള്‍ ചെയ്തതാണ് ശരി. ആത്മീയവിശുദ്ധിയാണ് നമുക്കേറ്റവും പ്രാധാന്യമുള്ള സംഗതി. ആ വിശുദ്ധി വീണ്ടെടുക്കുന്നതിന് നിങ്ങളെ ജീവിതപങ്കാളിയാക്കാന്‍ താല്‍പര്യമില്ലാത്ത ആ മനുഷ്യനുമായി യാതൊരുവിധത്തിലുമുള്ള ആശയവിനിമയവും നടത്തേണ്ടതില്ലെന്ന് നിങ്ങള്‍ തീരുമാനിച്ചത് വളരെ ഉചിതമായി.
ഇനി നിങ്ങളുടെ മനസിനേറ്റ മുറിവിനുള്ള ചികിത്സയാണ്. അതിന് ദൈവത്തോടുള്ള പ്രാര്‍ഥനയേ പോംവഴിയുള്ളൂ. നിങ്ങളുടെ ശാരീരികവും വൈചാരികവും മാനസികവും ആത്മീയവുമായ സ്വത്ത്വത്തെ പരിവര്‍ത്തിപ്പിക്കുന്നു. നിഷിദ്ധതയുടെ മാര്‍ഗത്തിലേക്ക്  അറിയാതെ കാലെടുത്തുവെച്ചുപോയതിന് ദൈവത്തോട് മാപ്പപേക്ഷിക്കുക. അല്ലാഹു അങ്ങേയറ്റം പൊറുത്തുതരുന്നവനാണല്ലോ. അല്ലാഹു പൊറുത്തുതരുമെന്ന ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് സ്വന്തം മനസാക്ഷിക്ക് നിങ്ങള്‍ മാപ്പുകൊടുക്കുക..ആത്മനിന്ദ ഒഴിവാക്കുക. 'എനിക്കെന്നോടുതന്നെ വെറുപ്പുതോന്നുന്നു'വെന്ന ചിന്ത മാറ്റിവെക്കുക. അല്ലാഹുവിന്റെ അപാരമായ കാരുണ്യം താങ്കളിലേക്ക് വര്‍ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ ആത്മാവിന് ശിക്ഷ വിധിക്കാതിരിക്കുക. ആത്മാവിനെ ശുദ്ധീകരിക്കുകവഴി ആത്മാവിന് നവചൈതന്യം കൈവന്നുചേരും എന്നറിയുക.

ഈ കയ്‌പേറിയ അനുഭവത്തില്‍ നിന്ന് നേടിയെടുത്ത പാഠം ഒരിക്കലും മറക്കാതിരിക്കുക. ഈമാനിനെ മൂര്‍ച്ച കൂട്ടുവാന്‍ ഈ സംഭവത്തെ നിമിത്തമാക്കുക.  പാപങ്ങള്‍ കഴുകിക്കളയുന്ന അല്ലാഹുവിന്റെ  കാരുണ്യവും വിട്ടുവീഴ്ചയും അനുഭവിച്ചറിയുമ്പോള്‍ നിങ്ങളെ മുതലെടുക്കാന്‍ ശ്രമിച്ച ആ സഹോദരനെ എന്നെന്നേക്കുമായി മറക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.
നിങ്ങളുടെ ചാരിത്ര്യം അയാള്‍ കവര്‍ന്നെടുത്തില്ലയെന്നതില്‍ ആശ്വസിക്കുക. ഇനിയും അയാളെ വിശ്വസിച്ചാല്‍ ഒരുപക്ഷേ നാളെ അയാള്‍ അതും കവര്‍ന്നെടുക്കും. ഈ കാലഘട്ടത്തിലെ നമ്മുടെ ചെറുപ്പക്കാര്‍ ഗുരുതരമായ മിഥ്യാസങ്കല്‍പങ്ങളിലാണ്. അവര്‍ കരുതുന്നത് സ്ത്രീകളൊക്കെ വിവാഹേതര ലൈംഗികത ആഗ്രഹിക്കുന്നുവെന്നാണ്. പക്ഷേ അതിന് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല.
അധികപുരുഷന്‍മാര്‍ക്കും തങ്ങളിഷ്ടപ്പെടുന്ന സ്ത്രീകളെ വേദനിപ്പിക്കാനോ അവരെ ലൈംഗികമായി ചൂഷണം ചെയ്യാനോ താല്‍പര്യമില്ല. പക്ഷേ, വിവാഹത്തിനുമുമ്പ് ആരെങ്കിലുമായും ലൈംഗികമായി ബന്ധപ്പെട്ടില്ലെങ്കില്‍ പൗരുഷം ചോദ്യം ചെയ്യപ്പെടുമെന്ന് അവര്‍ തെറ്റുധരിപ്പിക്കപ്പെട്ടിരിക്കയാണ്.അതുകൊണ്ട് നിങ്ങളെ മാത്മ്രല്ല, വന്‍പാപത്തിലകപ്പെടാതെ നിങ്ങളുടെ സഹോദരനെയും രക്ഷിച്ച അല്ലാഹുവിന് ആയിരമായിരം സ്തുതിചൊല്ലുക. കാര്യം ബോധ്യപ്പെട്ട നിങ്ങള്‍ക്ക് ആ സഹോദരന്  പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ. അതുവഴി ആത്മീയതയുടെ ഉന്നതസോപാനങ്ങളില്‍ നിങ്ങള്‍ക്കും  എത്തിച്ചേരാവുന്നതേയുള്ളൂ. ശരീരവിശുദ്ധി അതിന്റെ പ്രാഥമികഘട്ടം ആണ്. ദീനിന്റെ പൂര്‍ത്തീകരണം ശരീരത്തിന്റെയും മനസിന്റെും സംസ്‌കരണത്തിലൂടെയും ശുദ്ധീകരണത്തിലൂടെയുമാണ്. നിങ്ങള്‍ മുമ്പുണ്ടായിരുന്നതിനേക്കാളെത്രയേറെ ആത്മവിശുദ്ധി നേടിക്കഴിഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയുക.
 നമ്മെ ദീനിലേക്കടുപ്പിക്കുന്നതും ദീനിന്റെ അര്‍ധാംശം പൂര്‍ത്തീകരിക്കുന്നതുമാണ് വിവാഹം എന്നുപറയാറുണ്ട്. നമ്മള്‍ ജീവിക്കുന്നതെന്താണോ അതാണ് നമ്മുടെ ദീന്‍. താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാതെ ഒരുപെണ്ണിനേയും വിവാഹം കഴിക്കില്ലെന്ന് ശാഠ്യം പിടിക്കുന്ന ചെറുപ്പക്കാരുടെ ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. പക്ഷേ ഇത് വന്‍പാപമാണ്. ആണുങ്ങള്‍  കാര്‍ 'ടെസ്റ്റ് ഡ്രൈവ്' ചെയ്യുകയാണിപ്പോള്‍. അതില്‍ സംതൃപ്തിതോന്നിയില്ലെങ്കില്‍  കാര്‍ വാങ്ങാന്‍ അവര്‍ വിസമ്മതിക്കുന്നു. അവരൊരിക്കലും സംതൃപ്തരാവാത്തരാണ്. കാര്‍ വാങ്ങുകയെന്നാല്‍ അത് കൊണ്ടുനടക്കലുമാണല്ലോ. അതിന് എന്തെങ്കിലുമൊക്കെ തകരാറുസംഭവിച്ചാല്‍ അത് റിപ്പയര്‍ ചെയ്‌തെടുക്കണം. എന്നുപറഞ്ഞാല്‍ അതൊരുത്തരവാദിത്വമാണ്. പണം സമ്പാദിക്കാനുള്ള വഴികണ്ടെത്താതെ നിങ്ങള്‍ക്ക് ഒരു കാര്‍ സ്വന്തമാക്കാനാവില്ല.  കാറിനെ പരിചരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഒരാള്‍ക്ക് കാര്‍ കൈവശംവെക്കാനാകില്ലയെന്ന് ചുരുക്കം.
അതായത്, സ്ത്രീയെ ഒരു കാറായി സങ്കല്‍പിക്കുകയാണെങ്കില്‍ അവളെ ടെസ്റ്റുഡ്രൈവ് ചെയ്യുന്നതാണ് തെറ്റാണ്. കാരണം അവള്‍ക്ക് ആത്മാവുണ്ട്. ആത്മാവിനെ നിങ്ങള്‍ ആസ്വദിക്കുന്നതോടെ  അവള്‍ക്ക് തിരികെകൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.. എന്നല്ല, നിങ്ങള്‍ അവളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായി.അല്ലാത്തപക്ഷം നിങ്ങള്‍ ചതിയനാണ്.കാര്യം സുവ്യക്തമാണ്.  യുവതികളേ, നിങ്ങളൊരുകാര്യം മനസ്സിലാക്കുക! നിങ്ങള്‍ക്കൊരുമൂല്യമുണ്ട് . അത് നിങ്ങള്‍ തിരിച്ചറിയുക. കാര്‍മോഷ്ടാക്കള്‍  കാര്‍ കട്ടെടുക്കുന്നതുപോലെ  ഒരാള്‍ക്കും  നിങ്ങളെ മോഷ്ടിക്കരുത്.നിങ്ങളെ ഉപയോഗിക്കാനും നിങ്ങളെ ടെസ്റ്റുഡ്രൈവുചെയ്യാനും അവസരം കൊടുക്കരുത്.
സഹോദരീ, നിങ്ങള്‍ വിവാഹം കഴിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ സമുദായം നിങ്ങള്‍ വിവാഹത്തിന് സജ്ജയാണെന്നറിയട്ടെ. നിങ്ങള്‍ സ്ഥൈര്യമായിരിക്കുക. നിങ്ങള്‍ ചെറുപ്പമാണിപ്പോഴും. നിങ്ങളുടെ ശരീരത്തേക്കാളേറെ നിങ്ങളുടെ സ്വഭാവഗുണത്തെ ഇഷ്ടപ്പെടുന്ന ഒരു പുരുഷന്‍ ഇന്നും ഈ ലോകത്തുണ്ട്. ഒരു സംശയവും വേണ്ട. നിങ്ങള്‍ ഉത്തമസ്വഭാവഗുണസമ്പന്നയാണ്. നിങ്ങളെ രുചിച്ചുനോക്കാതെ ആരും വിവാഹത്തിനുസന്നദ്ധരല്ലെന്നുപറയുകയാണെങ്കില്‍ അവരുമായി വിവാഹത്തിലേര്‍പ്പെടരുത്.

അതിനാല്‍ നമസ്‌കാരം ക്രമപ്രകാരം അനുഷ്ഠിക്കുക. പ്രാര്‍ഥന അധികരിപ്പിക്കുക. സ്വന്തത്തിന് മാപ്പുകൊടുക്കുക എന്തെന്നാല്‍ അല്ലാഹു നിങ്ങള്‍ക്കു മാപ്പുനല്‍കിക്കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ കഥാനായകനും മാപ്പുകൊടുക്കുക. മനോധൈര്യം വീണ്ടെടുത്ത്, നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിക്കുക. അല്ലാഹു കാണിച്ചുതന്ന പാതയിലൂടെ മുന്നേറുക.അല്ലാഹു അനുഗ്രഹിക്കട്ടെ.


ഡോ മറിയം ബാഷ്മീര്‍