ഹൃദ്രോഗത്തിന് സമമായ രോഗമായി കണക്കാക്കി ചികില്‍സിക്കേണ്ട ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നത് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും കാരണമാകും. പലവിധ രോഗങ്ങള്‍മൂലവും രക്‌തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കാം.
ഹൃദയത്തെയാണ് കൊളസ്‌ട്രോള്‍ വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. തലച്ചോറിലേക്ക്‌് രക്‌തമെത്തിക്കുന്ന കരോട്ടിസ് ധമനികളിലുണ്ടാകുന്ന തടസം പലതരം രോഗങ്ങളും ഉണ്ടാക്കും. ഇതില്‍ പ്രധാനമാണ് ഹെമീപ്ലീജിയ, മോണോപ്ലീജിയ എന്നീ അവസ്‌ഥകള്‍. തലച്ചോറിലേക്കുള്ള രക്‌തക്കുഴലുകളില്‍ തടസമുണ്ടായാല്‍ ചിലപ്പോള്‍ ശരീരത്തിന്റെ ഒരു വശം തളര്‍ന്നുപോകുകയും ശരീരത്തിന്റെ ചലനശേഷി നശിക്കുകയും ചെയ്യും. രോഗിയുടെ ഒരു കാലും ഒരു കൈയും ഒരുമിച്ച് ചലനരഹിതമായിത്തീരുന്ന ഈ അവസ്‌ഥയാണ് ഹെമിപ്ലീജിയ. ഒരു കൈയോ കലോ മാത്രമായി ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം തളര്‍ന്നു പോകുന്നതാണ് മോണോപ്ലീജിയ.
ഹെമിപ്ലീജിയ, മോണോപ്ലീജിയ എന്നീ അവസ്‌ഥകളെല്ലാം ചേര്‍ന്ന് സ്‌ട്രോക്ക് എന്ന് അറിയപ്പെടുന്നു. തലച്ചോറിന്റെ ഏതുഭാഗത്തേക്കുള്ള രക്‌തയോട്ടത്തിലാണ് തടസമുണ്ടാകുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ശരീരഭാഗങ്ങള്‍ തളര്‍ന്നുപോകുക.
പ്രമേഹരോഗികളില്‍ തൊണ്ണൂറു ശതമാനത്തിനും ബി.പി, കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ രോഗങ്ങളാണ് പ്രമേഹരോഗിയുടെ കാലിന് തകരാറുണ്ടാക്കുന്നത്. പ്രമേഹ രോഗികളെ അപേക്ഷിച്ച് പ്രമേഹം ഇല്ലാത്തവര്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടാകാന്‍ സാധ്യത വളരെക്കൂടുതലാണ്.
വൃക്കയെ ബാധിക്കുമ്പോള്‍
ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ നില കൂടിയവരില്‍ വൃക്കയില്‍ കൊളസ്‌ട്രോള്‍ ക്രിസ്‌റ്റലുകള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. വൃക്കയില്‍ മറ്റു കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന കാത്സ്യം ഓക്‌സ്ലേറ്റ്, ട്രിപ്പിള്‍ ഫോസ്‌ഫേറ്റ് എന്നീ ക്രിസ്‌റ്റലുകളില്‍നിന്നും വേറിട്ടതാണ് കൊളസ്‌ട്രോള്‍ ക്രിസ്‌റ്റലുകള്‍. വൃക്കയില്‍ സാധാരണ ഉണ്ടാകുന്ന കല്ലുകള്‍ വളരെ പതിയെ മാത്രമേ വലുതാകൂ. ആദ്യഘട്ടത്തില്‍ അവ രോഗിക്ക് വേദന ഉണ്ടാക്കുക മാത്രമേ ചെയ്യൂ. കൊളസ്‌ട്രോള്‍ പരലുകള്‍ വൃക്കയില്‍ അടിയുകയാണെങ്കില്‍ അവ വളരെപ്പെട്ടെന്ന് വൃക്ക തകരാറിനും കാരണമാകും.
അപ്രതീക്ഷിതമായി ശരീരത്തില്‍ നീരുണ്ടാകുക, തീരെ അവശനാകുക, ശരീരഭാരം അപ്രതീക്ഷിതമായി കൂടുക, ഛര്‍ദി, വിശപ്പില്ലായ്‌മ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഒരു ബാഹ്യലക്ഷണവും ഇല്ലാതെ പൊടുന്നനെ ഒരു ദിവസത്തിലായിരിക്കും വൃക്കയുടെ രോഗം രോഗി തിരിച്ചറിയുക.
കണ്ണുകളിലേക്കുള്ള രക്‌തയോട്ടം കുറയുന്നതും കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ മറ്റൊരു അനന്തര ഫലമാണ്. കണ്ണിലെ റെറ്റിനയിലേക്കുള്ള രക്‌തക്കുഴലുകളിലുണ്ടാകുന്ന തടസം കാഴ്‌ചശക്‌തി നശിക്കും.
കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍
ആഹാരം ദഹിപ്പിക്കാനുള്ള പിത്തരസം അമിതമായി കരളില്‍ അടിയുമ്പോഴാണ് ബിലേറിബിറോസിസ് ഉണ്ടാകുന്നത്. ഇങ്ങനെയുള്ളവരുടെ ശരീരത്തില്‍ അനിയന്ത്രിതമായി കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ കൊളസ്‌ട്രോള്‍ വര്‍ധിച്ചാല്‍ അതു നിയന്ത്രണവിധേയമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. കരളിനെ ബാധിക്കുന്ന മറ്റുരോഗങ്ങളുടെ ഫലമായും ശരീരത്തിലെ കൊളസ്‌ട്രോള്‍ നിലയില്‍ വര്‍ധനയുണ്ടാകാം. കൊളസ്‌ട്രോള്‍മൂലം വൃക്കയ്‌ക്ക് രോഗമുണ്ടാകുന്നതുപോലെതന്നെ വൃക്കയ്‌ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍മൂലവും ശരീരത്തിലെ കൊളസ്‌ട്രോളും വര്‍ധിക്കും. നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന വൃക്കരോഗമുള്ളവരില്‍ കൊളസ്‌ട്രോള്‍ വര്‍ധനയ്‌ക്കു സാധ്യതയുണ്ട്. തൈറോയ്‌ഡ് സംബന്ധമായ രോഗങ്ങള്‍മൂലവും കൊളസ്‌ട്രോള്‍ വര്‍ധനയുണ്ടാകും. ഈ കൊളസ്‌ട്രോള്‍ വര്‍ധന ചികിത്സിച്ചു കുറയ്‌ക്കാന്‍ എളുപ്പമാണ്.
തൈറോയിഡ് ഗ്രന്ഥയില്‍നിന്നും പ്രധാനമായും മൂന്നുതരം ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്. തൈറോയിഡില്‍നിന്നും ഹോര്‍മോണുകള്‍ കുറയുന്ന മിക്‌സിഡിമ എന്ന രോഗാവസ്‌ഥയുമുണ്ട്. ശരീരം തടിക്കുക, ശരീരത്തില്‍ നീരുണ്ടാകുക എന്നിവയാണ് ലക്ഷണങ്ങള്‍. സ്‌ത്രീകള്‍ക്ക് കൊളസ്‌ട്രോള്‍ വരാനുള്ള സാധ്യതകള്‍ കുറവാണെങ്കിലും തൈറോയിഡിനുണ്ടകുന്ന ഇത്തരം രോഗങ്ങളുടെ ഫലമായി കൊളസ്‌ട്രോള്‍ ഉണ്ടാകാം.
രോഗിയില്‍ പ്രകടമായി കാണുന്ന രോഗലക്ഷണങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഹോമിയോപ്പതി വൈദ്യശാസ്‌ത്ര പ്രകാരം എല്ലാ രോഗങ്ങള്‍ക്കും മരുന്നുകള്‍ നല്‍കുന്നത്. കൊളസ്‌ട്രോളിനം എന്ന ഔഷധം ഈ രോഗത്തിന് ഏറ്റവും പ്രധാനപ്പെട്ട മരുന്നാണ്. കൂടാതെ കര്‍സിനോമ, നെക്‌സോമിക്ക, ചിലിഡോണിയം, ക്രറ്റാഗസ്, വെറാട്ടറം ആല്‍ബ് തുടങ്ങിയ ഹോമിയോ ഔഷധങ്ങളും ഈ രോഗത്തിന് ലക്ഷണാനുസരണം ഉപയോഗിക്കാം.