2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ആത്മസംഘര്‍ഷം ഇല്ലാത്ത മനസ്സ്

താന്‍ നട്ടുവളര്‍ത്തിയ തന്റെ കൃഷി വെയിലേറ്റ് ഉണങ്ങി നശിച്ചാല്‍ അവനതില്‍ നന്മ ദര്‍ശിക്കുന്നു. അല്ലാഹു തനിക്ക് അതിനേക്കാള്‍ ഉത്തമമായത് പകരം വെക്കുമെന്ന് അവന്‍ വിശ്വസിക്കുന്നു. തന്റെ പ്രണയത്തില്‍ പരാജയപ്പെട്ടാല്‍, പ്രസ്തുത പരാജയമാണ് വിവാഹ പരാജയത്തേക്കാള്‍ ഉത്തമമെന്ന് അവന്റെ മനസ്സ് പറയുന്നു. വിവാഹ ജീവിതത്തില്‍ പരാജയപ്പെടുന്നുവെങ്കില്‍ 'അല്ലാഹുവിന് സ്തുതി, അവന്‍ തിന്മ എടുത്ത് കളഞ്ഞ് എനിക്ക് ആശ്വാസം നല്‍കിയല്ലോ' എന്ന് അവന്‍ പ്രതിവചിക്കുന്നു. മോശപ്പെട്ട കൂട്ടിനേക്കാള്‍ ഉത്തമമായത് ഏകനായി ജീവിക്കുന്നതാണല്ലോ. തന്റെ കച്ചടം പൊളിഞ്ഞ് പോയാല്‍ 'അല്ലാഹുവിന് സ്തുതി, ഞാന്‍ സമ്പന്നനായാല്‍ വഴികെട്ടേക്കാം എന്ന് അറിഞ്ഞവനാണ് അവന്‍' എന്നായിരിക്കും വിശ്വാസിയുടെ ആത്മഗതം. വിശ്വാസിയുടെ സമീപനം എപ്പോഴും 'നിങ്ങള്‍ വെറുക്കുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് നന്മയായേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് തിന്മയായേക്കാം. അല്ലാഹുവാണ് കാര്യങ്ങള്‍ നന്നായി അറിയുന്നവന്‍...                                                                                                                                      (വിശുദ്ധ ഖുര്‍ആന്‍)....") .
മാനസിക രോഗമെന്ന നിലക്ക് ഒന്നും തന്നെ വിശ്വാസിയെ അലട്ടുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം തന്റെ നേരെ വന്നടുക്കുന്ന എല്ലാ നന്മ തിന്മകളോടും പൊരുത്തപ്പെടാന്‍ വിശ്വാസിക്കുമാത്രമേ സാധിക്കുകയുള്ളൂ. വിശ്വാസി ഈ ലോകത്ത് വിമാനയാത്രികനെപ്പോലെയാണ്. അവന് തന്റെ വിമാനം നിയന്ത്രിക്കുന്ന പൈലറ്റിനെക്കുറിച്ച് പൂര്‍ണ വിശ്വാസമാണ് ഉള്ളത്. പൈലറ്റിന് വഴിതെറ്റുകയില്ലെന്നും, അദ്ദേഹത്തിന് തന്റെ മേഖലയില്‍ പരിജ്ഞാനവും വൈദഗ്ധ്യവും ഉണ്ടെന്നും വിശ്വാസിക്ക് അറിയാം. എല്ലാ സാഹചര്യങ്ങളും അഭിമുഖീരിക്കാന്‍ അവന്‍ സജ്ജനാണ്. ചൂടും തണുപ്പും, കാറ്റും മഴയും ഭേദിച്ച് വിമാനം മുന്നോട്ട് ഗമിക്കുക തന്നെ ചെയ്യും.
വിശ്വാസി സമാധാനത്തോടെ ഉറങ്ങുകയും ശാന്തമായി തന്റെ സീറ്റില്‍ ഇരിക്കുകയും ചെയ്യുന്നു. യാത്രക്കിടയില്‍ വിമാനം മെല്ലെ ചെരിയുകയോ, താഴുകയോ, ഉയരുകയോ ചെയ്താല്‍ പോലും അദ്ദേഹത്തിന് വിറയോ കുലുക്കമോ ബാധിക്കുകയില്ല. അവയെല്ലാം പൂര്‍ണ ആസൂത്രണത്തോടെ, പൈലറ്റിന്റെ ഉദ്ദേശ്യത്തോടെയാണ് നടക്കുന്നതെന്ന് വിശ്വാസി മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ വിശ്വാസി തന്റെ മനസ്സിനെ പൂര്‍ണമായും അതിന് സജ്ജമാക്കുന്നു. അദ്ദേഹം പൈലറ്റിനെ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ഇല്ല. തന്റെ എല്ലാ വിശ്വാസവും അദ്ദേഹത്തില്‍ സമര്‍പിച്ച് ശാന്തമായ മനസ്സോടെ തന്റെ സീറ്റില്‍ അടങ്ങിയൊതുങ്ങി ഇരിക്കുകയാണ് ചെയ്യുന്നത്. 
ഇപ്രകാരമാണ് വിശ്വാസിയും തന്റെ നാഥനും തമ്മിലുള്ള ബന്ധം. സംഭവങ്ങളുടെ ഗതി നിര്‍ണയിക്കുന്ന, ഗോളങ്ങളെ നയിക്കുന്ന, അവയുടെ ദിശ നിര്‍ണയിക്കുന്ന, അവയുടെ ഉദയാസ്തമയങ്ങള്‍ തീരുമാനിക്കുന്നവനാണ് വിശ്വാസിയുടെ നാഥന്‍. തന്റെ കഴിവില്‍പെടാത്ത എന്ത് കാര്യവും ഒടുവില്‍ തനിക്ക് നന്മയായി ഭവിക്കുമെന്ന് വിശ്വാസി ഉറച്ച് പ്രതീക്ഷിക്കുന്നു. 
അവന് രോഗം ബാധിക്കുകയും അത് ചികിത്സിച്ചുമാറ്റാന്‍ വൈദ്യശാസ്ത്രം പരാജയപ്പെടുകയുംചെയ്താല്‍ അത് തനിക്ക് നന്മയാണെന്ന് അവന്‍ മനസ്സില്‍ വിശ്വസിക്കുന്നു. താന്‍ നട്ടുവളര്‍ത്തിയ തന്റെ കൃഷി വെയിലേറ്റ് ഉണങ്ങി നശിച്ചാല്‍ അവനതില്‍ നന്മ ദര്‍ശിക്കുന്നു. അല്ലാഹു തനിക്ക് അതിനേക്കാള്‍ ഉത്തമമായത് പകരം വെക്കുമെന്ന് അവന്‍ വിശ്വസിക്കുന്നു. തന്റെ പ്രണയത്തില്‍ പരാജയപ്പെട്ടാല്‍, പ്രസ്തുത പരാജയമാണ് വിവാഹ പരാജയത്തേക്കാള്‍ ഉത്തമമെന്ന് അവന്റെ മനസ്സ് പറയുന്നു. വിവാഹ ജീവിതത്തില്‍ പരാജയപ്പെടുന്നുവെങ്കില്‍ 'അല്ലാഹുവിന് സ്തുതി, അവന്‍ തിന്മ എടുത്ത് കളഞ്ഞ് എനിക്ക് ആശ്വാസം നല്‍കിയല്ലോ' എന്ന് അവന്‍ പ്രതിവചിക്കുന്നു. മോശപ്പെട്ട കൂട്ടിനേക്കാള്‍ ഉത്തമമായത് ഏകനായി ജീവിക്കുന്നതാണല്ലോ. തന്റെ കച്ചടം പൊളിഞ്ഞ് പോയാല്‍ 'അല്ലാഹുവിന് സ്തുതി, ഞാന്‍ സമ്പന്നനായാല്‍ വഴികെട്ടേക്കാം എന്ന് അറിഞ്ഞവനാണ് അവന്‍' എന്നായിരിക്കും വിശ്വാസിയുടെ ആത്മഗതം. വിശ്വാസിയുടെ സമീപനം എപ്പോഴും 'നിങ്ങള്‍ വെറുക്കുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് നന്മയായേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് തിന്മയായേക്കാം. അല്ലാഹുവാണ് കാര്യങ്ങള്‍ നന്നായി അറിയുന്നവന്‍. നിങ്ങള്‍ അറിവില്ലാത്തവരാണ്'. (വിശുദ്ധ ഖുര്‍ആന്‍). 
ഹൃദയശാന്തതയും മനസ്സമാധാനവും വിശ്വാസിയുടെ തുണയാണ്. ഇഹലോകം പരീക്ഷണകേന്ദ്രമാണെന്നും, അത് സ്ഥിരവാസകേന്ദ്രമല്ല മറിച്ച് കേവലം ഇടവഴിയാണെന്നും, താല്‍ക്കാലിക ആതിഥേയത്വമാണ് അവിടെ നിന്ന് ലഭിക്കുന്നതെന്നും മനസ്സിലാക്കാനുള്ള ഉള്‍ക്കാഴ്ച വിശ്വാസിക്ക് മാത്രമേ ഉള്ളൂ. ഇഹലോകത്ത് ക്ഷമയോടെ, കൃതജ്ഞതാപൂര്‍വം ജീവിക്കുന്നവനാണ് നേട്ടം കൊയ്തവനും വിജയം വരിച്ചവനുമെന്ന് അവന്‍ തിരിച്ചറിയുന്നു. അവന്റെ ഹൃദയത്തിലേക്ക് ആശങ്ക കടന്നുവരികയില്ല. അവന്റെ മനസ്സില്‍ അസ്വസ്ഥതകളില്ല. കാരണം അവയെല്ലാം അല്ലാഹുവിനെ എപ്പോഴും  സ്മരിച്ചുകൊണ്ടേയിരിക്കുകയാണ്. ഓരോ ഹൃദയമിടിപ്പിനോടും ചേര്‍ന്ന് അല്ലാഹ്.... അല്ലാഹ്... എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നു അവന്‍. പിശാചിന് അവന്റെ മനസ്സില്‍ ഇടമില്ല. അവന് അവിടെ കാല്‍വെക്കാന്‍ പോലും സ്ഥലം ലഭിക്കില്ല. പ്രകൃതി വിപത്തോ, ദുരന്തങ്ങളോ കുലുക്കാത്ത, ഭൂകമ്പങ്ങളില്‍ തകര്‍ന്നുപോകാത്ത ഹൃദയമാണ് അത്. 
സ്‌നേഹവും കരുണയും ക്ഷമയും നന്ദിയും വിവേകവും വിട്ടുവീഴ്ചയും ആത്മനിര്‍വൃതിയുമെല്ലാമാണ് അവന്റെ മനസ്സിലുള്ളത്. നിരാശയോ, വേദനയോ, ദുഖമോ, വഞ്ചനയോ, പ്രതികാരമോ, അസൂയയോ, ഭയമോ അതില്‍ പ്രവേശിക്കുന്നില്ല. കാരണം അത് വിശ്വാസിയുടെ രാഷ്ട്രമാണ്. അവിടേക്ക് മാനസിക രോഗങ്ങള്‍ക്കോ, അസ്വസ്ഥതകള്‍ക്കോ പ്രവേശനമില്ല. 

സമ്പത്ത്, വികാരം, കുലമഹിമ, അധികാരം തുടങ്ങിയ ബിംബങ്ങളെ അവന്‍ മുമ്പേ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അവയ്ക്കിനി എഴുന്നേറ്റ് നില്‍ക്കാനാവില്ല. ദൃഢനിശ്ചയത്തോടെ, ശാന്തതയോടെ, മനസ്സിനെ നിയന്ത്രണ വിധേയമാക്കി വിശ്വാസി മുന്നോട്ട് ഗമിക്കുന്നു. മനസ്സിന്റെ അടിമയില്‍ നിന്ന് അതിന്റെ ഉടമയായി അവന്‍ മാറിയിരിക്കുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുഞ്ഞുമനസ്സിന്റെ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് അത്. അല്ലാഹുവിന്റെ മനോഹരമായ ആവിഷ്‌കാരത്തെയും സൃഷ്ടിവൈഭവത്തെയും ചുറ്റും നിന്ന് അവന്‍ വായിച്ചെടുക്കുന്നു. വിജ്ഞാനം അധികരിക്കുന്നതനുസരിച്ച് അവന്റെ വിസ്മയം അധികരിച്ചുകൊണ്ടേയിരിക്കുന്നു. അവന് മടുപ്പോ ആലസ്യമോ, പ്രയാസമോ വിഷമമോ അനുഭവപ്പെടുന്നേയില്ല.   (ഡോ. മുസ്ത്വഫാ മഹ്മൂദ്)

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരും

 10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് തുക 10,000ന് മുകളിലുണ്ടെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കേണ്ടി വരിക. പുതിയ കസ്റ്റംസ് ചട്ടപ്രകാരമാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കളും ഡ്യൂട്ടി അടച്ച് കൊണ്ടുവാന്‍ അനുമതിയുള്ള സാധനങ്ങളും സ്വര്‍ണം ഉള്‍പ്പെടെയുള്ളവ ഇല്ലെന്നും ഡിക്ലറേഷന്‍ നല്‍കണം. പുതിയ കസ്റ്റംസ് ചട്ടപ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തു നിന്നും പുറത്തേക്ക് പോകുന്നവര്‍ മാത്രം അടുത്ത മാസം മുതല്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാവും. പുതിയ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സന്ദര്‍ശിച്ച രാജ്യങ്ങളും ഒപ്പം പാസ്‌പോര്‍ട്ട് നമ്പറും പൂരിപ്പിച്ച് നല്‍കണം. കഴിഞ്ഞ 10 തിയ്യതിയാണ് സാമ്പത്തിക മന്ത്രാലയം പുതിയ ഫോറം നടപ്പാക്കുന്നത് പ്രഖ്യാപിച്ചത്. ഹാന്റ് ലഗേജ് ഉള്‍പ്പെടെ എത്ര ബാഗേജുകളാണ് കൊണ്ടുവന്നതെന്നും ഇതില്‍ രേഖപ്പെടുത്തണം. കസ്റ്റംസിനെ പറ്റിച്ച് രാജ്യത്തേക്ക് നിരോധിക്കപ്പെട്ട വസ്തുക്കളും സ്വര്‍ണവും കടത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.
നിലവില്‍ പുരുഷന്മാര്‍ക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണം വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രവാസികള്‍ക്ക് ഫോറിന്‍ കറന്‍സി നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും 5,000 ഡോളറില്‍ കൂടുതലാണെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കണം. കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള 19 വിമാനത്താവളങ്ങളിലൂടെയും വരുന്നവര്‍ ഡിക്ലറേഷന്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്.

ക്യാമറകൾ ഇന്ത്യയിലേക്ക്‌ കൊണ്ട് പോകുന്നവരുടെ ശ്രദ്ധക്ക് 30000 രൂപക്ക് മുകളിലുള്ള എല്ലാ തരത്തിലുള്ള ക്യാമറകൾക്കും എയർ പോർട്ട്‌ ഡ്യൂട്ടി അടക്കേണ്ടിവരും

കസ്റ്റംസ്‌ നിയമങ്ങൾ അറിയാത്ത പ്രവസികൾക്ക്‌ എയർപ്പോർട്ടിൽ വൻനഷ്ടം സംഭവിക്കുന്നു.....

പ്രവാസികൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കസ്റ്റംസ്‌ നിയമങ്ങൾ ഇവിടെ നിങ്ങള്‍ക്ക്‌ വായിക്കാം..

ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കസ്റ്റംസ്സ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം വിലപിടിപ്പുള്ള സാധനങ്ങള്‍ അടക്കം വിമാനത്താവളത്തില്‍ നഷ്ടമാകുന്നു. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരന് കൊണ്ടുവരാന്‍

അനുമതിയുള്ള സാധനങ്ങളെ കുറിച്ചും അവര്‍ക്കു നല്‍കേണ്ട നികുതിയെ കുറിച്ചും മറ്റുമുള്ള അജ്ഞതയാണ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ സാധനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടാതായോ പിഴനല്‍കേണ്ടതായോ വരുന്നത്. സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചതോടെ വിമാനത്താവളത്തി കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
സ്വര്‍ണ്ണം, വിദേശത്ത് ഉപയോഗിച്ചതും പുതിയതുമായ ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ , വസ്ത്രങ്ങള്‍ , സിഗരറ്റ് തുടങ്ങിയവയെല്ലാം പിഴയടച്ചും പിഴയടക്കാന്‍ തുകയില്ലാതെ ഉപേക്ഷിക്കേണ്ടിയും വരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശത്തു നിന്ന് എത്തുന്ന ഒരു യാത്രക്കരന് എത്ര പണം കൈവശം വയ്ക്കാം എന്നതില്‍ പോലും പലരും അജ്ഞരാണ്. സാധാരണഗതിയില്‍ പതിനായിരം അമേരിക്കന്‍ ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ യാത്രകാരന് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്. ഇതിനു മുകളില്‍ ഒരു തുക കൊണ്ടുവരണമെങ്കില്‍ കസ്റ്റംസില്‍ ഡിക്ലറേഷന്‍ നല്‍കണം കൊണ്ടുവരുന്ന തുക രാജ്യദ്രോഹമടക്കമുള്ള പ്രവര്‍ത്തികള്‍ക്ക് വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഡിക്ലറേഷന്‍ നല്‍ കേണ്ടത്. രാജ്യത്തിലേക്ക് സ്വര്‍ണ്ണം കൊണ്ടുവരുന്നതിലും ഈ നിയന്ത്രണങ്ങള്‍ ഉണ്ട്. 6 മാസം വിദേശത്ത് താമസിച്ച ഒരു പുരുഷന് അമ്പതിനായിരം രൂപയുടെ സ്വര്‍ണ്ണവും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണവും കൊണ്ടുവരാം. സ്വര്‍ണ്ണം ആഭരണമായി മാത്രമേ അനുവദിക്കുകയുള്ളു. ഇതിനു മുകളില്‍ സ്വര്‍ണ്ണം ആഭരണമായി കൊണ്ടുവന്നാല്‍ 15 ശതമാനവും സ്വര്‍ണ്ണകട്ടിക്ക് 10 ശതമാനവും നികുതി നല്‍കണം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായാല്‍ പിഴയും നല്‍കണം.
6 മാസം ഗള്‍ഫില്‍ കഴിഞ്ഞ ഒരാള്‍ക്ക് നികുതി അടച്ച് ഒരു കിലോ സ്വര്‍ണ്ണം കൊണ്ടുവരാം. ഇതിനാദ്യം കസ്റ്റംസിന്റെ അനുമതി വാങ്ങണം. 2,70,000 രൂപ സ്വര്‍ണ്ണത്തിന് നികുതിയും നല്‍കണം. ഗള്‍ഫില്‍ ഉപയോഗിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരുന്ന മുഴുവന്‍ സാധനങ്ങള്‍ക്കും നികുതി നല്‍കണം.
ഗള്‍ഫില്‍ ഉപയോഗിച്ച ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്ക് സാധണങ്ങള്‍ക്ക് നികുതിയുണ്ട്. ടെലിവിഷന്‍ പുതിയതായാല്‍ മാര്‍ക്കറ്റ് വില അനുസരിച്ചും പഴയതാണെങ്കില്‍ നിലവില്‍ ഒരു തുക നിശ്ചയിച്ച് അതിനുള്ള നികുതിയും നല്‍കണം. വസ്ത്രങ്ങള്‍ കൊണ്ടുവരുമ്പോള്‍ പത്തില്‍ കൂടാന്‍ പാടില്ല. പര്‍ദ്ദ ഉള്‍പ്പെടെയുള്ളവക്ക് ഈ നിയന്ത്രണമുണ്ട്.
കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്‍കേണ്ടിവരും. സിഗരറ്റ് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഏറെയുണ്ട്. നിയമപ്രകാരം മുന്നറിയിപ്പുള്ള 200 സിഗരറ്റ് മാത്രമാണ് ഒരാള്‍ക്ക് കൊണ്ടുവരാന്‍ അനുമതിയുള്ളത് അല്ലാത്തവയ്ക്ക് പിഴയും നികുതിയും ചുമത്തും. മയക്കുമരുന്ന്, ആയുധങ്ങള്‍ , വെടിയുണ്ട, നിരോധിത മരുന്നുകള്‍ , അനുമതിയില്ലാത്തവിത്തുകള്‍ , ജീവനുള്ള പക്ഷികള്‍ , മൃഗങ്ങള്‍ എന്നിവകൊണ്ടുവരുന്നതും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ നിയമങ്ങള്‍ പാലിച്ച് സാധനങ്ങള്‍ കൊണ്ടുവരണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു...

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന കാലം

 
മാതാവും പിതാവും ഗുരുവും എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നിരക്ഷരരും അത്താഴ പട്ടിണിക്കാരുമായ പാവം നാട്ടിന്‍പുറത്തുകാര്‍ ദൃഷ്ടി ദോഷമാകറ്റാനും വസൂരി മാറാനും വേണ്ടി വാറ്റുചാരായവും നാടന്‍ കഞ്ചാവും വച്ച് വണങ്ങുന്ന കാവിലമ്മയും കുട്ടിചാത്തനുമല്ല, ആണവശാസ്ത്രഞ്ജന്മാര്‍ മുതല്‍ കോര്‍പ്പറേറ്റ് രാജാക്കന്മാര്‍ വരെ ശീതികരിച്ചമുറികളില്‍ ലക്ഷങ്ങളും കോടികളും വച്ച് വണങ്ങുന്ന, ലോകമെമ്പാടും വേരുകളുള്ള ഭക്തി ബിസിനസ്‌ ശ്രിഖലയുടെ അധിപന്മാരായ പുത്തന്‍ തലമുറ ആള്‍ ദൈവങ്ങള്‍...



കൊല്ലം ജില്ലയിലെ പറയകടവ് കടപ്പുറത്തെ സുധാമണി എന്ന മുക്കുവ സ്ത്രീ ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനകോടികളുടെ അമ്മയായി മാറിയ അത്ഭുത കഥയാണ്‌ മാതാ അമൃതാനന്തമയിയുടേത്. അമ്മയുടെ കരലാളനം കൊതിച്ചു കാലദേശഭേദമന്യേ ജനലക്ഷങ്ങള്‍ പ്രവഹിച്ചുകൊണ്ടേ ഇരിക്കുന്നു. യൌവനകാലം മുതല്‍ കെട്ടിപിടിച്ചും ഉമ്മവച്ചും നല്‍കിയിരുന്ന സ്വര്‍ഗീയസുഖവും ദിവ്യാനുഭൂതിയും ഈ പ്രായത്തിലും ഭക്തര്‍ക്ക് നല്കാനാകുന്നു എന്നത് മാത്രമല്ല സുധാമണിയുടെ വിജയ രഹസ്യം. സുനാമി ദുരിതാശ്വാസം അടക്കം കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌നടത്തി കൈയ്യടി നേടിയാണ്‌ ആ സ്ത്രീയുടെ പ്രസ്ഥാനം ഇന്ന് കാണുന്ന ഉയരങ്ങളില്‍ എത്തിയത്.

മരണം പോലും നാടകമാക്കിയ സായി ബാബയുടെ കഥയും വ്യത്യസ്തമല്ല. അന്തരീക്ഷത്തില്‍ നിന്നും ആമാശയത്തില്‍ നിന്നും സ്വര്‍ണമാലയും സ്വര്‍ണഗോളവും പുറത്തെടുത്തു ജനലക്ഷങ്ങളെ പറ്റിച്ചാണ് ബാബ എത്രയും ഉയരത്തില്‍ എത്തിയത്. ഒന്നൊഴിയാതെ എല്ലാം കള്ളത്തരവും മാജിക്‌ ട്രിക്ക്സും ആണെന്നത് പല തവണ തെളിയിക്കപ്പെട്ടതുമാണ്. എന്നിട്ടും ജനലക്ഷങ്ങള്‍ ബാബയുടെ മാസ്മരിക വലയത്തില്‍ അകപ്പെട്ടു കൊണ്ടേ ഇരുന്നു. കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബാബ ട്രസ്റ്റ്‌ നടത്തുന്നതായി അറിയുന്നു. സന്തോഷം. ആളുകളെ പറ്റിച്ചു പെട്ടെന്നൊരു ആയിരം കോടി എന്റെ കൈയ്യില്‍ കിട്ടിയാലും അതില്‍ ഒരു നൂറു നൂറ്റമ്പതു കോടിക്കെങ്കിലും ജീവകാരുണ്യമോ മരണകാരുണ്യമോ നടത്തുന്നതില്‍ എനിക്കും സന്തോഷമേ ഉള്ളു.

ഈ ശാന്തിക്കും സമാധാനത്തിനും ഒക്കെ ഇത്രയധികം ചിലവുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച ഒരു മഹാനാണ് ശ്രീ*2 രവിശങ്കര്‍. അദ്ധേഹത്തിന്റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ്,(അദ്ദേഹം ജീവിക്കാന്‍ വേണ്ടി നടത്തുന്ന കല) യോഗാ കോഴ്സ്നു വന്‍ തുക നല്‍കി ചേര്‍ന്നാല്‍ ശാന്തിയും സമാധാനവും ബസ്‌ പിടിച്ചു വരുമത്രേ!!! കൈയ്യിലുള്ള പണവും കൊടുത്തിട്ട് ശുഭ്രവസ്ത്രം ധരിച്ചു അല്പം സ്ത്രൈണഭാവത്തില്‍ കൊഞ്ചി കൊഞ്ചിയുള്ള അങ്ങേരുടെ വര്‍ത്തമാനം കേള്‍ക്കേണ്ടി വരുന്നവന്റെ യോഗം എന്നല്ലാതെ എന്ത് പറയാന്‍?

ഇതെല്ലാം വന്‍കിട സെറ്റപ്പുകള്‍ ആണെങ്കില്‍ വേറെയും ഉണ്ട് ഒരു കൂട്ടര്‍. ചുട്ട കോഴിയെ പറപ്പിക്കുകയും (ചുടാത്ത കോഴിയെ പറപ്പിക്കാന്‍ ഞാനായാലും മതി), ചൂട് വെള്ളത്തിലൂടെ നടക്കുകയും, അതി രാവിലെ തുണിയില്ലാതെ ദര്‍ശനം കൊടുക്കുകയും, പോലീസുകാരെ തോക്ക് ചൂണ്ടി പീഡിപ്പിക്കുകയും(പേടിപ്പിക്കലിനോന്നും ഇപ്പൊ ഡിമാന്റില്ല), സില്‍മ നടിക്ക് പൂജിക്കാന്‍ സ്വന്തം ലിംഗം വരെ കൊടുക്കുകയും, നഗ്ന പൂജ നടത്തിയാതിന്റെ വീഡിയോ വേണ്ടാതീനം കാണിക്കാന്‍ വേണ്ടി സൂക്ഷിക്കുകയും (ഇപ്പൊ ജയിലില്‍ എങ്ങനെ സാധിക്കുന്നോ ആവോ !!!) ചെയ്യുന്ന പ്രാദേശിക ആള്‍ ദൈവങ്ങള്‍.

പച്ചവെള്ളത്തില്‍ തുപ്പിയും തൂറിയും രോഗമകറ്റുന്ന, അര അണയുടെ ചരട് ആസനത്തിനു മുകളില്‍ കെട്ടി പേടിയകറ്റുന്ന, കോഴിമുട്ടയില്‍ ഡയലോഗ് എഴുതി ആരാന്റെ പറമ്പില്‍ കുഴിച്ചിട്ട് അവനിട്ട് പണി കൊടുക്കുന്ന, തങ്ങള്‍മാരും സിദ്ധന്മാരും സൂഫിമാരും പരിഷ്കൃത ലോകത്തെ നോക്കി കൊഞ്ഞനം കാട്ടുന്നു.

സുധാമണിയും സത്യനാരായണ രാജുവും രവിശങ്കറും എല്ലാം ഓരോ ഐക്കണ്‍ പ്ലയെര്‍മാര്‍ മാത്രമാണ്. ഇവരെ ഓരോരുത്തരെയും നിയന്ത്രിക്കുന്നത്, അല്ലെങ്കില്‍ ഇവരെ മുന്‍നിര്‍ത്തി ലാഭം കൊയ്യുന്നതും വന്‍കിട കോര്‍പറേറ്റ്കളും മാഫിയാ സംഘങ്ങളുമാണ്. സ്വാമി ശാശ്വതീകാനന്ത അടക്കം ധ്യാനകേന്ദ്രങ്ങളിലും ആശ്രമങ്ങളിലും നടക്കുന്ന അസ്വാഭാവിക മരണങ്ങളുടെ എണ്ണം മാത്രം കണക്കിലെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകും. കള്ളക്കടത്തിനും കൂട്ടിക്കൊടുപ്പിനും അധ്യാത്മകതയെക്കാള്‍ നല്ല മറവ് വേറെ കിട്ടാനില്ല.
കോര്‍പൊറേറ്റ് സംഘങ്ങളുടെ കളികളും കാണാതിരുന്നു കൂടാ.ആള്‍ ദൈവങ്ങളുടെ പേരില്‍ ഉള്ള ട്രസ്റ്റുകളില്‍ മറിയുന്നത് കോടികളുടെ കള്ളപ്പണമാണ്. ഉള്ള വെള്ളപ്പണത്തിനാകട്ടെ ടാക്സ് അടക്കുകയും വേണ്ട. ചാരിറ്റിയുടെ പേരില്‍ സര്‍ക്കാര്‍ മിക്ക ആള്‍ദൈവങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിടുണ്ട്. (അല്ലെങ്കില്‍ തന്നെ ദൈവത്തിനു എന്ത് നികുതി!!!)

ഓരോ ആള്‍ ദൈവത്തിനും ഭക്തന്മാര്‍, ശിഷ്യന്മാര്‍ എന്നൊക്കെ പറഞ്ഞു കുറെ കോടീശ്വരന്മാരും വന്‍കിട രാഷ്ട്രീയക്കാരും ബ്യുറോക്രാറ്റുകളും സിനിമാ താരങ്ങളും കൂട്ടിനുണ്ടാകും. ദൈവത്തിന്റെ കൈ മുത്താനും കാല്‍ കഴുകാനും ഒക്കെ മുന്നില്‍ നില്‍ക്കുന്നത് ഇവരാകും. കള്ളപ്പണത്തിന്റെ മുഖ്യ ഉപഭോക്താക്കള്‍ ഇവര്‍ തന്നെ. ഇന്ത്യക്കാരുടെ കോടികളുടെ കള്ളപ്പണം സ്വിസ്സ് ബാങ്കില്‍ നിന്നും മന്‍മോഹന്‍ജി തിരിച്ച് കൊണ്ട് വരുമ്പോള്‍(!!!) അതില്‍ നല്ലൊരു പങ്ക് ഈ ഭക്തി വ്യവസായത്തിന്റെയാകും എന്നുറപ്പ്

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

അമ്മയെ അറിയാന്‍ ( ഗെയില്‍ ട്രെഡ്‍വെല്‍ മനസ്സു തുറക്കുന്നു)

അമൃതാനന്ദമയിയുടെ പ്രമുഖ ശിഷ്യയായിരുന്ന ഗെയില്‍ ഗായത്രി ട്രെഡ്‍വെലിന്റെ പുസ്തകമായ 'വിശുദ്ധ നരകത്തിന്റെ' ഇരുപതാം അധ്യായത്തിന്റെ പരിഭാഷ. അമൃതാനന്ദമയിയുടെ ഏറ്റവും പ്രമുഖ ശിഷ്യനില്‍ നിന്നുണ്ടായ ദുരനനുഭവങ്ങളെ കുറിച്ച് ഈ അധ്യാത്തില്‍ ഗെയില്‍ ട്രെഡ്‍വെല്‍ മനസ്സു തുറക്കുന്നു.

ഒരു രാത്രി ഗാഡനിദ്രയിലായിരിക്കേ എനിക്കൊരു സ്വപ്നമുണ്ടായി. കണ്ണീര്‍ കറകളുള്ള മുഖങ്ങളുമായി ആയിരക്കണക്കിനു പേര്‍ അമ്മയെ നോക്കി ആര്‍ത്തുവിലപിക്കുന്നതു ഞാന്‍ കണ്ടു. “എന്തിന്, എന്തിന്?” ഉറക്കെ വിലപിച്ച അവര്‍ അലങ്കരിച്ച ആശ്രമ കവാടത്തിനു പുറത്തു നിന്നു സ്വയം മാന്തിപ്പറിച്ചു.
“അങ്ങയോടുള്ള ഭക്തിയാല്‍, വിശുദ്ധമായ ആനന്ദം ഞങ്ങള്‍ ബലികഴിച്ചു. പുരുഷനോടോ സ്ത്രീയോടോ ഒപ്പം ഞങ്ങള്‍ ശയിച്ചില്ല. ഇതായിരുന്നോ ഞങ്ങളും അങ്ങും തമ്മിലുള്ള കരാര്‍? ഇതായിരുന്നോ ഞങ്ങളില്‍ നിന്ന് അങ്ങ് തേടിയത്? ” അവര്‍ വിലപിച്ചു.  അമ്മേ, പറയുന്നത് പ്രവര്‍ത്തിക്കാതെ അങ്ങേക്കെങ്ങനെ ഞങ്ങളെ വഞ്ചിക്കാന്‍ സാധിക്കുന്നു. 
വിലപിക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ മുഖമുണ്ടായിരുന്നില്ല. കാരണം അവരുടെ നിരവധി രഹസ്യങ്ങള്‍ എനിക്കറിയാമായിരുന്നു.
ഉള്ളില്‍ നിന്ന് നിരന്തരം കൊളുത്തിവലിക്കുകയും അറപ്പും നടുക്കവും ഉളവാക്കുകയും ചെയ്യുന്ന രഹസ്യങ്ങള്‍ എനിക്ക് തന്നെയുണ്ടായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ പേറി നടന്ന രഹസ്യം.
തലതിരിഞ്ഞ രീതിയില്‍ ഞാന്‍ ‘മറ്റൊരു സ്ത്രീയായി’ മാറിയിരുന്നു.
വിഹാഹിതായ ഒരു സ്ത്രീയെ  വഞ്ചിക്കാനോ മറ്റൊരാളുടെ പ്രണയത്തെ തട്ടിയെടുക്കാനോ ഞാന്‍ ശ്രമിച്ചിരുന്നില്ല. തിളച്ചുമറിയുന്ന ഒരു പ്രണയബന്ധത്തിലും ഞാന്‍ അകപ്പെട്ടുമില്ല. സ്വയമറിയാതെ, ഒരു തരത്തില്‍, ബലാല്‍കാരമായി  ഒരു ലൈംഗിക ത്രികോണത്തിലകപ്പെടുകയായിരുന്നു ഞാന്‍. ആദ്യത്തെ വ്യക്തി ( ത്രികാലജ്ഞാനിയായ ഗുരുമാതാവ്) രണ്ടാമത്തെയാള്‍( ശിഷ്യയും സേവകയുമായ സ്ത്രീ) അവരുടെ പരിപാവനമായ വാസ സ്ഥാനത്ത് വെച്ച്, ചില സമയങ്ങളില്‍ അവരുറങ്ങുമ്പോള്‍ അവരുടെ‌കിടക്കക്ക് തൊട്ടരികെ വെച്ച് പോലും, നിരന്തരം അപമാനിക്കപ്പെടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്നത് അറിഞ്ഞേയില്ല.   സ്ഥലകാലങ്ങള്‍ക്കതീതമായ അവരുടെ ആത്മീയ സംരക്ഷണം ഏറ്റവുമധികം വ്യാപിച്ചു കിടക്കുന്ന സ്ഥലത്താണ് അവരുടെ മൂക്കിനു കീഴെ ഇത് നടമാടിയത്.
സ്നേഹവും ജ്ഞാനോദയവും തേടിയാണ് ഞാന്‍ ആശ്രമത്തില്‍ ചേര്‍ന്നത്. വിശുദ്ദമായ ആദര്‍ശങ്ങളും ഉന്നതമായ ലക്ഷ്യങ്ങളുമായിരുന്നു എന്റെ കൈമുതല്‍. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ വികാരാധീനനായി പ്രണയാഭ്യര്‍ഥന നടത്തുന്ന ഒരു പുരുഷന്‍ എന്റെ മുന്നിലെത്തുമെന്ന് ഞാന്‍ നിനച്ചതേയില്ല. അയാളുടെ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ അടിയറവ് പറയുമെന്നും വര്‍ഷങ്ങളോളം അതെന്നെ ഭരിക്കുമെന്നും ഞാന്‍ കരുതിയതേയില്ല. നിഷ്കളങ്കവും മൃദുലവുമായ എന്റെ പ്രകൃതം കൊണ്ട്, ഒരു നിമിഷത്തെ ദൌര്‍ബല്യം കൊണ്ട്, ബാലുവിന്റെ കാമദാഹം തീര്‍ക്കാനുള്ള ഒരു വസ്തുവായി ഞാന്‍ മാറി. വെട്ടിത്തുറന്നു പറയുകയാണങ്കില്‍, അയാളുടെ വക്രബുദ്ധിയുടേയും നിരന്തരമായ ബലാല്‍സംഗങ്ങളുടേയും ഇരയായി ഞാന്‍ മാറി.
1980കളിലെ ഒരു സാധാരണ ദിവസം. ഉച്ച സമയത്ത് മണല്‍ വിരിച്ച മുറ്റത്തുകൂടെ ചെയ്തു തീര്‍ക്കാനുള്ള നൂറുകൂട്ടം കാര്യങ്ങളെ കുറിച്ചാലോചിച്ച് നടക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് പിന്നില്‍ നിന്നൊരാള്‍ ഓടിക്കിതച്ച് വന്ന് എന്റെ ദേഹത്ത് വന്ന് തട്ടി. ഞെട്ടിത്തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ബാലുവിനെയായിരുന്നു. അയാളുടെ മുഖത്ത് അല്‍പം പിശകുള്ള ഒരു ചിരിയുണ്ടായിരുന്നു.
“ഒന്നു മാറിനില്‍ക്കെന്നേ,”എന്റെ തോളത്ത് തട്ടി അയാള്‍ കളി പറഞ്ഞു. നടന്നു പോകുമ്പോള്‍ അര്‍ത്ഥം നിറഞ്ഞ ചിരിയുമായി അയാള്‍ കൂടെ കൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം, ഞാനൊന്നു ചൂളി. ദൈവമേ, അയാളെന്നോട് ശ്രംഗരിക്കുകയായിരുന്നോ? അടുത്ത നിമിഷം തന്നെ ഞാന്‍ ആ ചിന്ത മനസ്സില്‍ നിന്നൊഴിവാക്കി. അനാവശ്യമായ കാര്യങ്ങള്‍ ചിന്തിച്ചുകൂട്ടി വിഡ്ഡിയാവേണ്ടെന്ന് ഞാന്‍ സ്വയം പറഞ്ഞു. എന്റെ ആത്മീയ സഹോദരന്‍മാരാണ് ഇവരൊക്കെ. കഴിഞ്ഞ 5 വര്‍ഷമായി ഇവരോടൊത്ത് താമസിക്കുമ്പോള്‍ ഒരു തരത്തിലുള്ള അസ്വാഭാവികമായ അനുഭവങ്ങളും എനിക്കുണ്ടായിട്ടില്ല.


ആ ദിവസം വൈകീട്ട് വൈകുന്നേരം ഭജനകള്‍ക്കിടെ ആശ നിറഞ്ഞ കണ്ണുകളോടെ അയാളെന്നെ അടിമുടി നോക്കി. അയാളുടെ കണ്ണു നിറഞ്ഞിരുന്നു. നിരവധി തവണ ഇതാവര്‍ത്തിച്ചു. ഭക്തിയുടെ പാരമ്യത്തിലുള്ള അശ്രുധാരയല്ല അതെന്ന് വളരെ പെട്ടെന്ന് തന്നെ ഞാന്‍ മനസ്സിലാക്കി. പെട്ടെന്ന് തന്നെ കണ്ണുകളടച്ച ഞാന്‍ ഗാനാലാപനം കഴിയുന്നതുവരെ അവ അടച്ചു തന്നെ വെച്ചു.
പതിയെ എന്നില്‍ ആശങ്ക തലപൊക്കി. ഒരു പക്ഷെ ഇതൊക്കെ ഞാന്‍ വെറുതേ ചിന്തിച്ചു കൂട്ടിയതുമാത്രമാവില്ല.
അയാളുടെ അസ്വാഭാവിക പെരുമാറ്റം കുറച്ചു ദിവസങ്ങള്‍ കൂടി തുടര്‍ന്നു. ഒരു ദിവസം അമ്മയുടെ മുറിക്ക് മുന്നില്‍ അയാള്‍ തന്റെ വികാരങ്ങള്‍ എന്നോട് തുറന്നു പറഞ്ഞു. കണ്ണീരൊലിപ്പിച്ചും മൂക്കുചിറ്റിയും  ആ രഹസ്യം അയാള്‍ എന്നോട് തുറന്നു പറഞ്ഞു.
ഗായത്രി, ഞാന്‍ നിന്നെ അതിയായി സ്നേഹിക്കുന്നു.
ഞെട്ടിപ്പോയ ഞാന്‍ ചുറ്റുപാടും നോക്കി ആരും ഞങ്ങളെ കേള്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. “എന്താണ് നിങ്ങള്‍ പറയുന്നത്. ഇത് ശരിയല്ല. നിങ്ങള്‍ സ്വയം നിയന്ത്രിക്കണം. ”
കുറച്ച് കൂടി മുന്നോട്ട് വന്ന് എന്നെ പിടിച്ചിരുത്താന്‍ വികാരനിര്‍ഭരമായി അയാള്‍ പറഞ്ഞു. “എനിക്ക് നിന്നെ കാണണം. എനിക്ക് നിന്നെ തനിച്ച് കാണണം.”
പിറകോട്ട് മാറി, പ്രതിരോധിച്ച ഞാന്‍ അയാളോട് പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ പോവണം. അമ്മ വഴക്കുപറഞ്ഞ കുഞ്ഞിനെ പോലെ ചൊടിച്ചും മൂക്കുചീറ്റിയും അയാള്‍ മുറിവിട്ടു പോയി. എനിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങി. ഇതെവിടെയാണെത്തുകയാണെന്ന് ചിന്തിച്ചിട്ട് ഒരെത്തുപിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ആ രാത്രി, കരഞ്ഞ് തളര്‍ന്ന് ഞാനുറങ്ങിപ്പോയി. ഇതിന്റെ അന്തരഫലങ്ങളെ കുറിച്ചോര്‍ത്ത് എന്റെ മനസ്സില്‍ ഭയം ഉരുണ്ടുകൂടി.
പരമസത്യത്തിലേക്കുള്ള എന്റെ പ്രയാണത്തില്‍ മാസംനിബദ്ധമായ രാഗത്തിന് തെല്ലും സ്ഥാനമുണ്ടായിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേണുവിനോട് പ്രണയം തോന്നുവെന്ന സംശയം എന്നില്‍ ഉടലെടുത്ത ഉടനെ തന്നെ ഞാന്‍ അതിനെ മുളയിലേ നുള്ളിക്കളഞ്ഞതാണ്. അതിനും മുമ്പ് തിരുവണ്ണാമലയില്‍ എത്തിയപ്പോള്‍ തന്നെ ഞാന്‍ ബ്രഹ്‍മചര്യത്തിന്റെ വഴി തിരഞ്ഞെടുത്തിരുന്നു. അതിനു ശേഷം ഒരു പുരുഷനേയും ഞാന്‍ ആശയോടെ നോക്കിയിട്ടില്ല. ദൈവത്ത മാത്രം ഞാന്‍ ആശിച്ചു.
എന്നിരുന്നാലും ഞാനാകുന്ന മനുഷ്യമാംസത്തിന്റെ അടിത്തട്ടിലെവിടെയോ ബാലുവിന് എന്നോടുള്ള തീവ്രമായ അഭിനിവേശം ചെറിയ ഓളങ്ങള്‍ സൃഷ്ടിച്ചു. എന്റെ നിയന്ത്രണം പതിയെ നഷ്ടമാകുന്നതായി എനിക്ക് തോന്നി.
പിറ്റേന്ന് രാവിലെ അമ്മയുടെ മുറിയുടെ വരാന്തയില്‍ ഞാന്‍ കിടന്നുറങ്ങുമ്പോള്‍ ആരോ എന്നെ അല്‍പം പരുക്കനായി തന്നെ ഉണര്‍ത്തി. കണ്ണു തുറന്നപ്പോള്‍ ഇരുമ്പഴികള്‍ക്കുള്ളിലൂടെ ഒരു നീളന്‍ വടി എന്റെ ദേഹത്ത് കുത്തുന്നതാണ് ഞാന്‍ കണ്ടത്. ഞെട്ടിപ്പോയ ഞാന്‍ ഇരുന്നു. നോക്കുമ്പോള്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ ഒരു വലിയ കമ്പുമായി ബാലു നില്‍കുന്നതാണ് കണ്ടത്. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.
“പോ, ” പേടിച്ചു പോയ ഞാന്‍ അയാളോട് ആംഗ്യം കാണിച്ചു.
അയാള്‍ പോയി. പക്ഷെ സന്ധ്യക്ക് വീണ്ടും അയാള്‍ വന്നു. അമ്മയുടെ അടുക്കളക്കുള്ളിലെ ഏണിയുടെ മുകളിലെ പടിയിലിരുന്ന് അയാള്‍ പറഞ്ഞു. “നിന്നെ കൂടാതെ എനിക്ക് ജീവിക്കാനാവില്ല. എനിക്ക് നിന്നെ തനിച്ച് കാണണം. ”
“എന്തിനാണ്, നിങ്ങള്‍ക്ക് ഇവിടെ വെച്ച് തന്നെ സംസാരിക്കാമല്ലോ. ”
എനിക്ക് തലകറങ്ങുന്നതു പോലെ തോന്നി. ഹൃദയം പടപടാ മിടിച്ചു. തന്റെ അനുചരവൃന്ദത്തിനുള്ളില്‍ വൈകാരികമായ ബന്ധങ്ങളുടലെടുക്കുന്നത് അമ്മ ഒരിക്കലും പ്രോല്‍സാഹിപ്പിച്ചിരുന്നില്ല.
പെട്ടെന്നയാള്‍ മുന്നോട്ട് കുനിഞ്ഞ് എന്റെ മുട്ട് ചുറ്റിപ്പിടിച്ച്  തേങ്ങി തേങ്ങിക്കരയാന്‍ തുടങ്ങി.

ഈ രീതി കുറച്ചു ദിവസങ്ങള്‍ കൂടി ആവര്‍ത്തിച്ചു. പിന്നീടാണത് സംഭവിച്ചത്. എന്റെ മനസ്സാനിധ്യത്തിന് ഉലച്ചില്‍ തട്ടിത്തുടങ്ങി. പിറ്റേന്ന് പുലര്‍ച്ചെ അയാളുടെ മുറിയില്‍ വെച്ച് തമ്മില്‍ കാണാമെന്ന് ഞാന്‍ സമ്മതിച്ചു. അമ്മയുടെ അടുത്ത് ചെന്ന് ഉണ്ടായതെല്ലാം തുറന്ന് പറഞ്ഞാല്‍ അയാളില്‍ നിന്ന് എനിക്ക് സംരക്ഷണം ലഭിച്ചേനെ. പക്ഷെ ഞാനതിനു തുനിഞ്ഞില്ല. അവരുടെ പരുക്കന്‍ സ്വഭാവം എന്നെ തളര്‍ത്തുകയും വേദനിപ്പിക്കുയും ചെയ്തതിനാല്‍ എന്നോട് മൃദുലമായി പെരുമാറുന്ന ആളോട് എനിക്ക് സ്വാഭാവികമായും ഒരു പ്രതിപത്തി തോന്നി. അയാളെ കാണാമെന്ന് സമ്മതിച്ചപ്പോള്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നത് എന്റെ മനസ്സിന്റെ വിദൂരമായ കോണില്‍ പോലുമുണ്ടായിരുന്നില്ല. ഈ ആത്മീയ സഹോദരന്‍മാരില്‍ കാമം തിളച്ചു നില്‍പുണ്ട് എന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര നിഷ്കളങ്കയായിരുന്നു ഞാന്‍ ആ സമയത്ത്. അമ്മയുമായുള്ള അവരുടെ ബന്ധം പരമപരിശുദ്ധമാണെന്ന് ധരിച്ചുവശായതുകൊണ്ട് തന്നെ ബാലു അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും അശക്തയായിരുന്നു ഞാന്‍. അയാള്‍ എന്നോട് കാണിച്ച സ്നേഹത്തില്‍ നിന്ന് വൈകാരികമായ ഒരാശ്വസവും അല്‍പം ഊര്‍ജവും ലഭിക്കാനാണ് ഞാന്‍ പോയതെന്ന് തോന്നുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍, അയാളുടെ വേദനക്ക് കാരണക്കാരി ഞാനല്ലേയെന്ന്  എന്റെ മനസ്സിന്റെ ഒരു വശം എന്നോട് പറഞ്ഞതായി ഞാനോര്‍ക്കുന്നു. അല്ലെങ്കില്‍ അങ്ങനെ കരുതാന്‍ മാത്രം വൈകാരികമായ അടിമത്വത്തിലായിരുന്നു ഞാന്‍.
ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കൊടുംഭീതി എന്റെ തലക്കുചുറ്റും വട്ടമിട്ടു പറന്നു. എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അമ്മക്കറിയില്ലേ? ഞങ്ങളുടെ മനസ്സിലെ ഓരോ ചലനങ്ങളും അറിയേണ്ടവരല്ലേ അവര്‍. പിന്നെന്തുകൊണ്ടാണ് അവര്‍ ഇപ്പോഴും ഇടപെടാത്തത്? അല്ലെങ്കില്‍‌ ഇതൊക്കെ അവരുടെ അനുവാദത്തോടു കൂടി തന്നെയാണോ?
ഞാന്‍ കടുത്ത ആശയക്കുഴപ്പത്തിലായി. എന്റെ സപ്തനാഡികളും തളര്‍ന്നു. അടുത്ത ദിവസം പുലര്‍ച്ചെ അയാളോട് സംസാരിക്കാന്‍ ലൈബ്രറിയിലേക്ക് നടന്നു. പെട്ടെന്ന് അയാള്‍ വാതില്‍ കുറ്റിയിട്ടു എന്നെ വട്ടം ചുറ്റിപ്പിടിച്ചു. എനിക്കെന്തെങ്കിലും മനസ്സിലാവുന്നതിനു മുമ്പ് തറയില്‍ കിടക്കുന്ന എന്റെ മേല്‍ അയാളുടെ ശരീരമെത്തിയിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്.  പ്രതിരോധിക്കാന്‍ അശക്തയായിരുന്നു ഞാന്‍. ആദ്യമായി അയാളെന്നില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ പുളഞ്ഞു പോയി. ഞാന്‍ കന്യകയായിരുന്നില്ല. പക്ഷെ ഒരു പുരുഷന്‍ എന്നില്‍ പ്രവേശിച്ചിട്ട് 6 വര്‍ഷത്തോളമായിരുന്നു. ചുമരിനെ നോക്കി ഞാന്‍ ചലനമറ്റു നിന്നു. പക്ഷെ ഇപ്രാവശ്യം നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകളായിരുന്നു. ഭീതിയും ഞെട്ടലുമായിരുന്നു എന്റെ ശരീരത്തിലൂടെ പ്രവഹിച്ചത്. ലൈംഗിക സുഖത്തിന്റെ നേരിയ അംശം പോലും ഞാനനുഭവിച്ചില്ല. സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ സമയം വൈകിപ്പോയിരുന്നു.
ഏതായാലും, കാര്യങ്ങളെല്ലാം ഒരു മിനിറ്റു കൊണ്ടു തന്നെ കഴിഞ്ഞു. കൈയില്‍ കരുതിയ ഒരു തുണിക്കഷ്ണത്തിലേക്ക് അയാള്‍ സ്ഖലനം നടത്തി. ഏതായാലും ഞാന്‍ ഗര്‍ഭം ധരിക്കില്ല. എന്റെ ഉദരത്തില്‍ നിന്ന് 18 പൌണ്ട് തൂക്കം വരുന്ന ട്യൂമര്‍ നീക്കം ചെയ്തതിനു ശേഷം ഗര്‍ഭം ധരിക്കാനുള്ള എന്റെ ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. അമ്മയും ഇയാളും അമ്മയുടെ മുറിയില്‍ തനിച്ചിരുന്നതിനു ശേഷം ഇത്തരം തുണിക്കഷ്ണങ്ങള്‍ അമ്മയുടെ കുളിമുറിയില്‍ പാതി കഴുകി ഉണങ്ങാനിട്ടിരുന്ന ദൃശ്യങ്ങള്‍ എന്റെ മനസ്സില്‍ മിന്നിമറഞ്ഞു.
ഞാന്‍ ഇതു രണ്ടും മനസ്സിലിട്ടു കൂട്ടിക്കിഴിച്ചു. ഞാനൊരിക്കലും ഗര്‍ഭിണിയാവില്ല. പക്ഷെ അമ്മക്ക് ഗര്‍ഭം ധരിക്കാം. ആ നിമിഷം അയാള്‍ അമ്മയുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നുണ്ടായിരിക്കാം എന്ന് ഞാന്‍ ആദ്യമായി സംശയിച്ചു. ഞാന്‍ എന്നെ വെറുത്തു. അയാളെ വെറുത്തു. എല്ലാത്തിലുമപ്പുറം അമ്മയെ വെറുത്തു.
തറയില്‍ നിന്നെഴുന്നേറ്റ് ഞാന്‍ എന്റെ സാരി ശരിപ്പെടുത്തി. ഭയവും വെറുപ്പും എന്നെ അടിമുടി ഉലച്ചു കളഞ്ഞു. ഇത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ അയാളോട് തറപ്പിച്ചു പറഞ്ഞു. എന്റെ പിഴവ് കഴുകിക്കളയാന്‍ ഞാന്‍ കുളിമുറിയിലേക്ക് ഓടി. അപ്പോഴാണ് എന്റെ സ്കര്‍ട്ടില്‍ ഞാന്‍ രക്തക്കറ കണ്ടത്. ഞാന്‍ വിറങ്ങലിച്ചു പോയി. ഒരു നിമിഷം എന്റെ കന്യാചര്‍മ്മം വീണ്ടും വളര്‍ന്നുവോഎന്ന് ഞാന്‍ ശങ്കിച്ചു. അല്ലെങ്കില്‍ ശസ്ത്രക്രിയക്ക് ശേഷം മുറിവുണങ്ങാത്ത ഏതെങ്കിലും കോശങ്ങള്‍ ഇപ്പോഴും എന്റെ ശരീരത്തില്‍ അവശേഷിക്കുന്നുണ്ടോ. എന്നാല്‍ എന്റെ ആദ്യത്തെ പരിഗണന വേഴ്ചയുടെ തെളിവ് ആരും കാണില്ലെന്നുറപ്പു വരുത്തുന്നതിനായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ എന്റെ സ്കര്‍ട്ട് അഴിച്ചു മാറ്റി, അതിലെ കറകള്‍ കഴുകിക്കളഞ്ഞതിനു ശേഷം പരമാവധി ഉരച്ചു വീണ്ടും നനച്ചു. രക്തക്കറ കഴുകിക്കളഞ്ഞെങ്കിലും അകക്കറ മാഞ്ഞില്ല. എനിക്ക് സംഭവിച്ചത് വര്‍ഷങ്ങളോളം എന്നെ നിരന്തരം വേട്ടയാടാന്‍ പോന്നതായിരുന്നു.
കുറച്ചാഴ്ചകള്‍ക്ക് ശേഷം അയാള്‍ വീണ്ടും വന്നു. “എനിക്ക് നിന്നെ കാണണം. ” അയാള്‍ പരിക്ഷീണമായ സ്വരത്തില്‍ പറഞ്ഞു. അയാളോട് വാദിച്ച് രക്ഷപ്പെടാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഭ്രാന്തുപിടിച്ച അയാള്‍ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. കെണിയലകപ്പെട്ടതായി എനിക്ക് തോന്നി. ഞാനയാള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അയാള്‍ പരിഭവക്കെട്ടഴിക്കാനും വിചിത്രമായ ഭാവഹാവാദികള്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങും. ഇത് കണ്ടാല്‍ ചുറ്റുമുള്ളവര്‍ എന്താണ് സംഭവിക്കുന്നതെന്ന് തലപുകക്കാനിടയുണ്ട്. ഇതെങ്ങാനും വെളിച്ചത്തുവന്നാല്‍ ഞാനായിരിക്കും അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക. ബാലുവായിരിക്കില്ല, ഞാനായിരിക്കും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുക. ഒരിക്കലും അമ്മ എന്നോട് പ്രത്യേകിച്ചൊരു ദാക്ഷിണ്യവും കാണിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഇപ്രാവശ്യം മറിച്ച് സംഭവിക്കുമെന്ന് കരുതാന്‍ എനിക്ക് ന്യായമില്ലായിരുന്നു. പാശ്ചാത്യ സ്ത്രീകള്‍ സദാചാരബോധമില്ലാത്തവരാണെന്നാണ് ഇന്ത്യയിലെ പൊതുധാരണ. എല്ലാ പഴികളും ഞാന്‍ കേള്‍ക്കേണ്ടിവരുമെന്ന് എനിക്ക് തോന്നി. ചിലപ്പോള്‍ എന്നെ ആശ്രമത്തില്‍ നിന്ന് തന്നെ പുറത്താക്കാക്കുകയും അതുവഴി അമ്മയെ സേവിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തേക്കാം. അങ്ങനെയുള്ള സാഹചര്യം താങ്ങാന്‍ എനിക്കാവില്ലെന്ന് എനിക്ക് നന്നായറിയാമായിരുന്നു. അയാളുടെ കുടിടലത നിറഞ്ഞ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ എന്റെ മുന്നില്‍ മറ്റുവഴികളില്ലെന്ന് എനിക്ക് തോന്നി.

അമൃതാപുരിയിലെ ഒരു സായാഹ്നം

ജാമ്യാപേക്ഷ -ഇത് ആരുടേയും വിശ്വാസത്തെ ഹനിക്കുവാന്‍ വേണ്ടിയല്ല .പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചപ്പോള്‍ നായ് ഒലിയിടുന്നതും അല്ല .ഓരോരുത്തരുടെ വിശ്വാസങ്ങള്‍ അവരവരെ രക്ഷിക്കട്ടെ .

ഒരിക്കല്‍ പോലും എന്‍റെ യാത്ര ലിസ്റ്റില്‍ ആ സ്ഥലത്ത് പോകണം എന്നില്ലായിരുന്നു .തലേന്ന് രാത്രി കിടക്കുമ്പോള്‍ ഭാര്യ പറഞ്ഞു അസ്തമയം കാണണം എന്ന് .എന്നാല്‍ പിന്നെ കൊല്ലത്ത് പോയി കാണാം എന്നും പറഞ്ഞു .അങ്ങനെ തന്നെ നിശ്ചയിച്ചു കിടന്നുറങ്ങി .രാവിലെ എഴുന്നേറ്റു ചില സ്ഥലത്ത് പോയ കൂട്ടത്തില്‍ കൃഷ്ണപുരത്തെ ആരാമില്‍ കയറി രണ്ടു തണുപ്പിച്ച ബിയര്‍ കഴിക്കുന്ന കൂട്ടത്തില്‍ ആണ് ഡ്രൈവര്‍ പറഞ്ഞത് .കൊല്ലത്ത് പോകുനതിനേക്കാള്‍ നല്ലത് കരുനാഗപ്പള്ളി അമൃതാ പുരിയുടെ അടുത്തുള്ള കടല്‍ കരയില്‍ പോകാം എന്ന് പറഞ്ഞത് .അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും കരുതി .അമ്മയുടെ ആശ്രമം ഒന്ന് കാണുകയും ചെയ്യാം .ഏക് ഗോലി ദോ പക്ഷി .അങ്ങനെ നാല് മണി ആയി യാത്ര തിരിച്ചു .

യാത്ര തുടങ്ങിയപ്പോള്‍ തന്നെ മഴ മേഘങ്ങള്‍ ആകാശത്തെ മൂടിയിരുന്നു .ഓച്ചിറ കഴിഞ്ഞു കരുനാഗപ്പള്ളിയോടടുത്ത് തുടങ്ങിയപ്പോള്‍ മഴ ചാറി തുടങ്ങി .എങ്കിലും പ്രതീക്ഷ കൈവിട്ടില്ല .ആകാശം തെളിഞ്ഞേക്കും എന്ന് മനസ് പറയുന്നു .അങ്ങനെ പറയാന്‍ എന്തേ കാരണം എന്‍റെ അപ്പന്‍ ചന്തു കണിയാര്‍ ആല്ലല്ലോ ?
അമൃതാ പുരിയോടടുക്കുന്നു .കായലിന്റെ തീരത്തില്‍ കൂടിയുള്ള യാത്ര .കാറിന്റെ ഗ്ലാസ് താഴ്ത്തി വെച്ച്‌ കാറ്റേറ്റ് രസിച്ചു .കായലിലെ ജലത്തിലെ മണം മൂക്കില്‍ അടിച്ചു കയറുന്നു .കായല്‍ തീരങ്ങളില്‍ ചെറിയ ചെറിയ മരങ്ങളുടെ തൈകള്‍ വെച്ച്‌ പിടിപ്പിച്ചിരിക്കുന്നു .സുനാമിയുടെ സമയത്ത് ശവങ്ങള്‍ അടക്കിയ സ്ഥലങ്ങള്‍ ആണത്രേ .ഒരു കൊന്ന തെങ്ങിന്റെ പൊക്കത്തില്‍ സുനാമി തിരകള്‍ അടിച്ചിട്ടും ആശ്രമത്തിന് ഒന്നും സംഭവിചില്ലത്രേ .ഡ്രൈവര്‍ വാചാലമാകുന്നു .അത് അമ്മയുടെ മഹത്വം ആണന്ന് അവന്‍ പറഞ്ഞു .അവന്റെ വിശ്വാസവും അവനെ രക്ഷിക്കട്ടെ .

വഴികളില്‍ ഒന്നും യാതൊരു പ്രതെകതയും ഇല്ല .ഒരു തീര ദേശത്തില്‍ കൂടിയുള്ള യാത്ര .എല്ലാം കുടിലുകള്‍ .ചില വീടുകള്‍ മാത്രം ചെറിയ ഇരുനില കെട്ടിടം .അതിനു മുന്നില്‍ അമ്മയുടെ ഫോട്ടോയും .ഈ ഇരുനില വീടുകള്‍ എല്ലാം അമ്മ പണിയിപ്പിച്ചു കൊടുത്തതാണ് .കായലും കടലും കൂടി ചേരുന്ന ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി .കടലിനെയും കായലിനെയും തമ്മില്‍ വേര്‍തിരിക്കുന്ന പാറ ക്കൂട്ടങ്ങള്‍ .ഇനിയും അവിടേക്ക് വണ്ടി പോകില്ല .ആശ്രമത്തിലേക്ക് ഈ ഇടവഴിയില്‍ കൂടി നടക്കണം .ഡ്രൈവര്‍ പറഞ്ഞു .ഞങ്ങള്‍ ആ വഴിയെ നടന്നു .തലയില്‍ ബിയറിന്റെ തിരയിളക്കങ്ങള്‍ അടങ്ങിയിരുന്നില്ല .കായലിന്റെ ഒരു സൈഡില്‍ ഞാന്‍ കണ്ടു രണ്ടു കൊന്ന തെങ്ങിന്റെ പൊക്കത്തില്‍ നില്‍ക്കുന്ന ആശ്രമം .ശരിയാണ് .അമ്മയുടെ ശക്തി തന്നെ . ഇനി കടല്‍ മുഴുവന്‍ ഇളകി വന്നാലും ഒന്നും സംഭവിക്കില്ല .

ആകാശത്തേക്ക് കാലുയര്‍ത്തി നില്‍ക്കുന്ന കുതിരകള്‍ ആശ്രമത്തിന്റെ മുകളില്‍ ആയി കാണാം .അകത്തു നിന്നും ഭജനയുടെ നേര്‍ത്ത ശബ്ദം .തികച്ചും ശാന്തമായ അന്തരീഷം .അങ്ങിങ്ങായി വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച മദാമ്മമാര്‍ .ഞങ്ങള്‍ മുന്നോട്ടു നടന്നു .അപ്പുറത്തായി വീണ്ടും കായല്‍ .കായലിനു കുറുകെ ആയി ഒരു പാലം.കഷ്ടിച്ച് നടന്നു പോകാം .ഒരു ചെറിയ മാരുതി കാറുപോലും അതില്‍ കൂടി വരില്ല .ഇന്ത്യന്‍ പ്രസിഡന്റ് ഡോക്ടര്‍ .അബ്ദുല്‍ കലാം ആണത്രേ അതിന്റെ നാട മുറിക്കാന്‍ എത്തിയത് .

കടവില്‍ ഒരു വള്ളം .വള്ളം കണ്ടപ്പോള്‍ ഭാര്യക്കും കുട്ടികള്‍ക്കും അതില്‍ കയറിയേ പറ്റു.അങ്ങനെ അതില്‍ കയറിയപ്പോള്‍ ആണ് കടത്തുകാരന്‍ രണ്ടു പേരെ കൂടി വിളിക്കുന്നത്‌ " സാറെ അക്കരക്കാണോ " അതെ എന്ന് പറഞ്ഞു അവര്‍ അതില്‍ കയറി .രണ്ടു പേരും ഞങ്ങളെ സൂക്ഷിച്ചു നോക്കി എന്നിട്ട് എന്നോട് ചോദിച്ചൂ , എന്തേ അമ്മയെ കാണാന്‍ വന്നതാണോ ? ഞാന്‍ ഒന്ന് ശങ്കിച്ചു ആണ് എന്ന് പറഞ്ഞാല്‍ പ്രശ്നം അല്ല എന്ന് പറഞ്ഞാലും പ്രശ്നം .അല്ല എന്ന് പറഞ്ഞാല്‍ ഇനി കായലില്‍ എങ്ങാനും പിടിച്ചു മുക്കിയാലോ ? എനിക്ക് നീന്തല്‍ നല്ല വശമില്ല ..കൂടാതെ തലയില്‍ ഫിറ്റും .ഞാന്‍ പറഞ്ഞു ഞാന്‍ എല്ലാവരെയും കാണാന്‍ വന്നതാണ് .കൂട്ടത്തില്‍ ആശ്രമവും ഈ കായലും കടലും എല്ലാം .പിന്നീട് അവര്‍ തമ്മില്‍ ചര്‍ച്ച ആയി സ്വാമിമാരെ പൊക്കുന്ന ഈ സമയത്ത് അമ്മയെക്കുറിച്ച് അന്വഷിക്കണം എന്ന് ആരോ പത്രത്തില്‍ പറഞ്ഞു പോലും .അക്കരെ അവരെ ഇറക്കിയിട്ട്‌ ഞങ്ങള്‍ തിരിച്ചു പോന്നു .അപ്പോള്‍ കടത്തുകാരന്‍ പറഞ്ഞു ഇപ്പോള്‍ പോയതില്‍ ഒരു കഷി റിട്ടയേര്‍ഡ്‌. എക്സ്സിസ് കമ്മി . ആണത്രേ .ഇക്കരെ കടന്നപ്പോള്‍ കടത്തു കാരന് അമ്പത് രൂപ കൊടുത്തു .അയാള്‍ എന്നെ നോക്കി പറഞ്ഞു ഇത് പോര സാര്‍ .അയാള്‍ ഒരു പക്ഷേ മനസ്സില്‍ വിചാരിച്ചു കാണും ഇവന്‍ ഏതു നാട്ടുകാരന്‍ .പിന്നെ നൂറു രൂപ കൊടുത്തപ്പോള്‍ ആണ് അയാള്‍ ഒന്ന് തണുത്തത് .

ആശ്രമത്തിന്റെ മുന്നിലായി കരിക്ക് വില്‍ക്കുന്ന ഒരു സ്ത്രീ .കരിക്ക് കണ്ടതും മകള്‍ ചാടി വീണു .അവള്‍ക്ക്‌ കരിക്ക് കുടിക്കണം .ചോദിച്ചപ്പോള്‍ രണ്ടു കരിക്ക് മാത്രം ബാക്കി .അസല്‍ ഒരു അരയ സ്ത്രീ .അമ്മയുടെ മുഖശ്ചായ .ഞാന്‍ കുശലന്വാഷണം നടത്തി .ഞാന്‍ പറഞ്ഞു " അമ്മേ അമ്മക്ക് മാതാവിന്റെ അതേ ശ്ചായ നിങ്ങള്‍ ബന്ധുക്കള്‍ ആണോ ? അവര്‍ തുടങ്ങി. അതെല്ലാം പഴയ കഥ കുഞ്ഞേ , പറഞ്ഞാല്‍ ഒത്തിരി പറയാന്‍ കിടക്കുന്നു .ഞാന്‍ വീണ്ടും ചോദിച്ചു " അമ്മ ഇവിടെ ഇപ്പോള്‍ ഉണ്ടോ ?
ഇല്ല
ഇപ്പോള്‍ യുസ് ,പാരീസ് പര്യടനത്തില്‍ ആണ് .
ഇതെങ്ങനെയാണ് ഇങ്ങനെയെല്ലാം സംഭവിച്ചത് ? ഞാന്‍ ചോദിച്ചു .

ഇരുപത്തി എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കഥയാണിത് ഒരു സായിപ്പ് ഈ തുറയില്‍ വന്നു. അമ്മയുമായി പരിചയപ്പെട്ടു .സായിപ്പിന് അമ്മ പറഞ്ഞതെല്ലാം വിശ്വാസമായി. തിരിച്ചുപോകുകയും ചെയ്തു .പിന്നീട് സായിപ്പുംമാര്‍ കുല കുല ആയിട്ടല്ലേ .അവര്‍ പറഞ്ഞു നിര്‍ത്തി .

ഒരു പക്ഷേ അവര്‍ ഒരു കരിക്ക് കച്ചവടക്കാരി ആയിട്ടായിരിക്കണം ഈ കുല കുല എന്ന വാക്ക് വന്നത് .കൂട്ടത്തോടെ ആയിരിക്കണം വന്നത് .എന്തോ ഈ അമ്മയുടെയും ഒരു ഫോട്ടോ എടുത്തു ഞങ്ങള്‍ കടല്‍ക്കരയിലേക്ക്‌ നടന്നു .

പോകുന്ന വഴിയില്‍ ഞാന്‍ ആലോചിച്ചു .
എന്‍റെ നാട്ടിലും ഒരു കൈ നോട്ടക്കാരി കാക്കാത്തി ഉണ്ട് .വര്‍ഷങ്ങള്‍ ആയി പലരുടെയും കൈ നോക്കുന്നു ,മുഖ ലക്ഷണം പറയുന്നു .ചില കാര്യങ്ങള്‍ ഒക്കെ സത്യവും ആകാറുണ്ട് .ആദ്യമൊക്കെ ഒരു കൂട്ടിലടച്ച തത്തയുമായി ആയിരുന്നു വന്നത് .കഴിഞ്ഞ പ്രാവശ്യവും വീട്ടില്‍ വന്നു.ഞാന്‍ വന്നു എന്നറിഞ്ഞാല്‍ ഓടി വരും പലരും.ഓരോരുത്തര്‍ക്കും കൈ മടക്കും കൊടുക്കും .ഈ പ്രാവശ്യം തത്ത ഉണ്ടായിരുന്നില്ല .അവരുടെ അമ്മ അമ്മു കാക്കാത്തി ഓച്ചിറ പന്ത്രണ്ടു വിളക്കിനൊക്കെ പോയിരുന്നാല്‍ ഓരോരുത്തര്‍ ആയിരവും രണ്ടായിരവും ഒക്കെ ആയി അവര്‍ ഇരിക്കുന്നിടത്ത് വരുമായിരുന്നു .കൈ നോക്കാനും ,ഭാവി അറിയാനുമായിട്ട്.അമ്മു കാക്കാത്തി മരിച്ചു .പിന്നീട് ഇവര്‍ ഭാരതി ആ ജോലി ഏറ്റെടുത്തു.എന്‍റെ മനസ്സില്‍ കൂടി പോയത് ഇവര്‍ ആരും എന്തേ അവരുടെ നല്ല സമയത്ത് ഒരു സായിപ്പിനെ കണ്ടില്ല .എങ്കില്‍ കാപ്പില്‍ ദേശത്ത് കൂടി ഒരമ്മ ജനിക്കുമായിരുന്നു .ഞങ്ങളുടെ കഷടകാലം .

അന്തരീഷം മാറിയിരിക്കുന്നു .സന്ധ്യ ആകാറായി .ഞങ്ങള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി .അമ്മയുടെ പാദ സ്പര്‍ശം ഏറ്റ മണ്ണാണിത് .തൊട്ടു തലയില്‍ വെക്കാന്‍ തോന്നുന്നു .ഡ്രൈവര്‍ വന്ന് പറഞ്ഞു അപ്പുറത്ത് കായല്‍ കരയില്‍ പാറ കൂട്ടത്തിനിടയില്‍ കുറെ പേര്‍ ചൂണ്ട ഇടുന്നു .ഞാന്‍ അങ്ങോട്ട്‌ പോയി .നല്ല പിടക്കുന്ന കോര മീന്‍ .ഒരെണ്ണം വലുതും രണ്ടെണ്ണം ചെറുതും .

ഞാന്‍ ചോദിച്ചു എത്ര ആണ് വില ? അവര്‍ പറഞ്ഞു നാന്നൂറ് ..
ഒരിരിന്നൂര് രൂപ തരും വേണമെങ്കില്‍ പറ. അവര്‍ ഒന്നും പറഞ്ഞില്ല .ഡ്രൈവര്‍ പറഞ്ഞു നമുക്ക് പോകാം അതാ നല്ലത് .ശരി പിന്നെ വരാം എന്നും പറഞ്ഞു ഞങ്ങള്‍ പോയി .കുറെ നേരം കടലില്‍ വീണ്ടും കുളിച്ചു .അസ്തമയം ആകാന്‍ ഇനിയും കിടക്കുന്നു അര മണിക്കൂര്‍ കൂടി .കുളി മതിയാക്കി ഞങ്ങള്‍ വീണ്ടും ചൂണ്ടക്കാരുടെ അടുത്തെത്തി .പിന്നീട് അവര്‍ക്ക് ഒന്നും കിട്ടിയില്ല .

അകലെ ആകാശത്ത് വിളറിയ സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു .മഴ മേഘങ്ങള്‍ വല്ലാതെ സൂര്യനെ പൊതിഞ്ഞിരിക്കുന്നു .ഞാന്‍ ചോദിച്ചു എന്ത് പറയുന്നു കൊടുക്കുന്നോ അതോ ഞങ്ങള്‍ പോകണോ ? അവര്‍ ചൂണ്ടയിടുന്നതില്‍ ശ്രദ്ധിച്ചുകൊണ്ടിരിന്നു.ഡ്രൈവര്‍ ശാന്തി അവരോട് എന്തെല്ലാമോ തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നു .ഞാന്‍ ചോദിച്ചൂ എന്താണ് ചിരിക്കുന്നത് ? എന്റെ വില കേട്ടിട്ടാണോ ?

അപ്പോഴാണ്‌ പറഞ്ഞത് ,രണ്ടു കോളേജ് പിള്ളാര്‍ ( ആണും പെണ്ണും ) ആ പാറ ക്കൂട്ടത്തിന്റെ അങ്ങേ അറ്റത്ത്‌ എന്തോ കാട്ടി കൂട്ടുന്നു .കേരളം എത്ര വളര്‍ന്നിരിക്കുന്നു .

ഞങ്ങള്‍ തിരികെ കാറിന്റെ അടുത്തേക്ക് നടന്നു .അപ്പോള്‍ പിറകില്‍ നിന്നും ഒരു വിളി .തിരിഞ്ഞു നോക്കി , ആ ചൂണ്ടക്കാരന്‍ .പറഞ്ഞ തുകക്ക് മീന്‍ വാങ്ങി .എന്‍റെ സന്തോഷത്തിനു വേണ്ടി അമ്പത് രൂപ കൂടി അവന് കൊടുത്തു ഞങ്ങള്‍ കടല്ക്കരയോട് യാത്ര പറഞ്ഞു
________________________________________________________
ജീവ കാരുന്ന്യം നടത്തുന്നവര്‍ എല്ലാം ദൈവമാണോ അങ്ങിനെയെങ്കില്‍ 
ദാവൂദ്  ഇബ്രാഹിമും ജീവകാരുണ്യത്തിന് കാശ് ചെലവഴിക്കുന്നുണ്ട്.ബുഷ് ഭരണകൂടവും ഒരുപാട് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്.സന്തോഷ് മാധവന്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്തെന്ത് കാരുണ്യ പ്രവര്ത്തനങ്ങള്‍ നടത്തുമായിരുന്നില്ല!! തോക്കു സ്വാമയാണെങ്കില്‍ ആതുരസേവനത്തിന് ആശുപത്രി തുടങ്ങാന്‍ പരിപാടിയിടുന്നതിനിടയിലാണ് കസ്റ്റഡിയിലായത്.തങ്കുവും യോഹന്നാനും ഒക്കെ ഇപ്പോള്‍ തന്നെ എന്തെല്ലാം പുണ്യ കര്മ്മങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്! ആനിലയ്ക്ക് ഇവരെ സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ കേരളം സ്വര്ഗ്ഗമാക്കില്ലായിരുന്നോ?അവരും മാതാവിനെപ്പോലെ സ്വന്തം ചാനലും സ്ഥാപനങ്ങളും സംഘടിപ്പിക്കില്ലായിരുന്നോ?

പ്രസിഡന്‍റും പ്രധാനമന്ത്രിയും ആരാധിക്കുന്നതു കൊണ്ട് വ്യാജദൈവങ്ങള്‍ പുണ്യാത്മാക്കളാകുമോ? കുറേ നാള്‍ കൂടി സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ മുമ്പ് പരാമര്ശിച്ച വ്യാജരുടെ കാലടിയിലും മടിയിലും പ്രസ്തുത പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ചെന്നു വീഴുമായിരുന്നു.രാജഗോപാലിനെപ്പോലെയുള്ളവര്‍ അവരുടെ ഏജന്‍റുമാരായി മാറുമായിരുന്നു.പണ്ട് ഇന്‍ഡ്യാഗേറ്റില്‍ ഉണ്ടായിരുന്ന ഒരു കുട്ടിദൈവത്തിന്‍റെ മുമ്പില്‍ കേന്ദ്ര മന്ത്രിയും തമിഴ്നാടു ഗവര്ണ്ണറും ആയിരുന്ന മാന്യന്‍ കുമ്പിടുന്ന പടം എല്ലാ പത്രങ്ങളിലും വന്നിരുന്നു.ബാലദൈവം സ്ത്രീ പീഡനത്തിനും കള്ളക്കടത്തിനും പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കാലുമാറി.ചന്ദ്രസ്വാമിയുടെ ഭക്തരായി എത്ര നേതാക്കന്മാരാണ് ഉണ്ടായിരുന്നത്?ഇപ്പോഴും അയാള്‍ ദൈവമാണെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുമോ?

അക്ഷരാഭ്യാസമില്ലാത്ത അമ്മദൈവം അടിക്കടി വിദേശ യാത്ര ചെയ്യുന്നത് ആരെ ഉദ്ബുദ്ധരാക്കാനാണ്?അങ്ങോട്ടും ഇങ്ങോട്ടും ഇവരും പരിവാരങ്ങളും കൂടി എന്തൊക്കെയാണു കടത്തുന്നതെന്ന് കസ്റ്റംസുകാര്‍ 
അന്വേഷിക്കില്ല.ഗള്‍ഫില്‍ പോയി ചോര നീരാക്കി സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വരുന്ന പാവങ്ങളുടെ 
അടിവസ്ത്രം വരെ പരിശോധിക്കുന്നവര്‍ ഗ്രീന്‍ ചാനല്‍ വഴി പോകുന്ന 'അമ്മ'യ്ക്ക് അകമ്പടി സേവിക്കും.ഏതാനും ആഴ്ച മുമ്പ് വരെ സന്തോഷ് 

മാധവനും കൊട്ടിയം മാതാവിനും ഇവര് അകമ്പടി പോയിട്ടുണ്ടാകും.

ആര് എസ് എസ്,സംഘപരിവാര്‍,അരയ സമാജ,സംഘങ്ങള്‍ക്കും മറ്റു ഭീകരസംഘങ്ങള്‍ക്കും ധനസഹായം ഇവര്‍ നല്‍കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.സുനാമിയ്ക്ക് സംഭാവന
നല്‍കിയതിനെ വാഴ്ത്തുന്നവര്‍ ആ പണം എങ്ങനെയുണ്ടായി എന്നുകൂടി അന്വേഷിക്കണം.ലക്ഷങ്ങള്‍ മുടക്കി 
സ്വന്തം കല്യാണം നടത്തിയ ബ്ലൂഫിലിം സ്വാമിയുടെ വരുമാന സ്രോതസ്സ് തേടുന്നവര്‍,കോടികള്‍ വാരിയെറിഞ്ഞ്
ഹൈടെക് ഫിഫ്റ്റി പൂര്‍ത്തി(അമ്പതാം പിറന്നാള്‍)അഘോഷിച്ച 'മാതാ'വിന്‍റെ സമ്പത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കാത്തതെന്ത്?


ദൈവാവതാരമാണെന്നും മാറാരോഗങ്ങള്‍ ഭേദമാക്കിയെന്നും പ്രചരിപ്പിക്കുന്നത് ആളുകളെ കബളിപ്പിക്കലാണ്.
ഈ ഒറ്റക്കാരണം മതി 'അമ്മ'യെ കസ്റ്റഡിയില്‍ എടുക്കാന്‍.അതിനു പകരം അവരുടെ ആലിംഗനത്തിലമരാനാണ്
പല ഭരണാധികാരികളും തുനിഞ്ഞിരുന്നത്.ഏകെ.ആന്‍റണി,ഉമ്മന്‍ ചാണ്ടി,കരുണാകരന്‍, മാണി തുടങ്ങിയ
യു ഡി എഫ് നേതാക്കള്‍ അവരെ കെട്ടിപ്പിടിക്കാന്‍ പോയിട്ടുള്ളതു കൊണ്ട്  ബാധ്യതയ്ണ്ട്.പണവും പണ്ടവും മറ്റ് നക്കാപ്പിച്ചകളും കിട്ടുന്നതു കൊണ്ട് വര്‍ഗ്ഗീയ നേതാക്കളും കോമരങ്ങളും അവരെ വാഴ്ത്തും.പക്ഷേ കമ്യുണിസ്റ്റുകാരെന്നവകാശപ്പെടുന്ന ചിലരും അതേ രീതി അവലംബിക്കുന്നതാണ് മനസ്സിലാകാത്തത്.

എല്ലാ അര്‍ത്ഥത്തിലും കമ്യൂണിസ്റ്റായിരുന്ന സ.പി കെ.വിയ്ക്കെതിരെ തിരുവനന്തപുരം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒ.രാജഗോപാലിന് 'അമ്മ' ആളും അര്‍ത്ഥവും അനുഗ്രഹവും നല്‍കിയിട്ടും ജയിക്കാന്‍ കഴിഞ്ഞില്ലെന്ന് ഈ സോ കാള്‍ഡ് കമ്യൂണിസ്റ്റുകള്‍ ഓര്‍ക്കണം.ആത്മീയതയുടെ മറവില്‍ തട്ടിപ്പും 
വെട്ടിപ്പും രാജ്യ വഞ്ചനയും ജനവഞ്ചനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ വച്ചുനീട്ടുന്ന അവിഹിത സമ്പാദ്യത്തിന്‍റെ ഉച്ചിഷ്ടം കണ്ടു കണ്ണു മഞ്ഞളിക്കാത്തവര്‍‍ക്കേ അവര്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കാന്‍ കഴിയൂ. 

ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിക്കരികിലൂടെ കഴിഞ്ഞ രാത്രി കടന്നുപോയി



മൂന്ന് ഫുട്‌ബോള്‍ കളങ്ങളുടെ വിസ്താരമുള്ള ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിക്കരികിലൂടെ കഴിഞ്ഞ രാത്രി കടന്നുപോയി. മണിക്കൂറില്‍ 43,000 കിലോമീറ്റര്‍ വേഗത്തില്‍ , ഭൂമിയ്ക്ക് 34 ലക്ഷം കിലോമീറ്റര്‍ അകലെ കൂടിയാണ് അത് സഞ്ചരിച്ചത്. 

ഭൂമിയിലെ തോതുവെച്ച് ഇത് വലിയ അകലമാണെന്ന് തോന്നാമെങ്കിലും, പ്രാപഞ്ചികതലത്തില്‍ ഭൂമിയുടെ 'അരികിലൂടെ'യാണ് ക്ഷുദ്രഗ്രഹം ( asteroid ) കടന്നുപോയത്. 'ഭൂമി അതിന്റെ ഇടിയില്‍നിന്ന് രക്ഷപ്പെട്ടു' എന്ന് പറയാമെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

60 അടി വിസ്താരമുള്ള ഒരു ഭീമന്‍ ഉല്‍ക്ക, റഷ്യയിലെ ചെലിയാബെന്‍സ്‌കിന് മുകളില്‍ അന്തരീക്ഷത്തില്‍വെച്ച് പൊട്ടിത്തകര്‍ന്ന് ധൂളുകളും കഷണങ്ങളുമായി ഭൂമിയില്‍ പതിച്ചിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളു.

ഏതാണ്ട് 30 ആറ്റംബോംബുകളുടെ ശക്തിയിലാണ് അത് പൊട്ടിത്തകര്‍ന്ന് വീണത്. ഉല്‍ക്കാശകലങ്ങളേറ്റ് കെട്ടിടങ്ങളുടെ ചില്ലുപാളികളും മറ്റും പൊട്ടിത്തെറിച്ച് 1500 പോര്‍ക്ക് റഷ്യയില്‍ പരിക്കേറ്റിരുന്നു.

ക്ഷുദ്രഗ്രഹങ്ങളും ഭീമന്‍ ഉത്ക്കകളും ഭൂമിക്ക് സൃഷ്ടിക്കുന്ന ഭീഷണിയുടെ തോത് വ്യക്തമാക്കുന്നതായിരുന്നു ഒരുവര്‍ഷം മുമ്പുണ്ടായ ആ ഉല്‍ക്കാപതനം. ഈ പശ്ചാത്തലത്തില്‍ മൂന്ന് ഫുട്‌ബോള്‍ കളങ്ങളുടെ വലിപ്പമുള്ള ക്ഷുദ്രഗ്രഹം ( 2000 EM26 ) ഭൂമിക്കരികിലൂടെ കടന്നുപോയി എന്ന വാര്‍ത്ത, ആശ്വാസത്തോടെയാണ് ലോകം കേട്ടത്.

'സ്ലൂഷ് സ്‌പേസ് ക്യാമറ' ( Slooh Space Camera ) യാണ് 
കഴിഞ്ഞ രാത്രി ആ ഭീമന്‍ ക്ഷുദ്രഗ്രഹത്തിന്റെ നിക്കം പിന്തുടര്‍ന്ന്, ഭൂമിക്കരികിലൂടെ അത് കടന്നുപോയ വിവരം സ്ഥിരീകരിച്ചത്. (കടപ്പാട് : വിവിധ വാര്‍ത്താഏജന്‍സികള്.
)

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ബഹുമാനപെട്ട പാണക്കാട് സൈദ്‌ സാദിക്ക് അലി തങ്ങള്‍ക്കു ..അയ്യര്‍ കൊല്ലം

ബഹുമാനപെട്ട പാണക്കാട് സൈദ്‌ സാദിക്ക് അലി തങ്ങള്‍ക്കു ..അയ്യര്‍ കൊല്ലം എന്ന ഈയുള്ളവന്റെ പ്രണാമം .. അങ്ങയുടെ കുടുബ്ബത്തോട് , അങ്ങയോട് ഞങ്ങള്‍ക്കുള്ള സ്നേഹവും ആദരവും വര്‍ദ്ധിപ്പിക്കുകയാണ് .. അങ്ങയുടെ സമുദായത്തിലെ പലരും എല്ലാ ഹിന്ദുക്കളെയും ആര്‍ എസ് എസ് ക്കാരായി കാണുന്നു ,,ഹിന്ദു ക്കളുടെ പരിപാടിയില്‍ നിന്നും മുസ്ലിങ്ങള്‍ മാറി നിലക്കണം എന്ന് മത വിധി നല്‍കുന്നു ..അത്തരം മത വിധി നലുന്നവരില്‍ പുരോഗമനത്തിന്റെ അപ്പ്ലോസ്തന്മാരയായ ജമാഅത്തെ ഇസ്ലാമി ക്കാരും ഉണ്ട് എന്നത് സങ്കടകരമാണ് ,,, ഞങ്ങള്‍ സനാധന ധര്മ്മക്കാര്‍ക്ക് എങ്ങനെ ആര്‍ എസ് എസ് ആവാന്‍ കഴിയും .. ഞങ്ങള്‍ അയ്യേര്‍ സമുഹം കേരളത്തില്‍ കുടുതല്‍ ഉള്ള പ്രദേശം ആണ് കാസര്‍ഗോഡ്‌..കഴിഞ്ഞ തവണ സമുദായത്തിന്റെ വോട്ടു മുസ്ലിം ലീഗിന് ആണ് നല്‍കിയത് .. ഞങ്ങള്‍ മാറി ചിന്തിച്ചിരുന്നു വെന്ക്കില്‍ അവിടെ താമര ജയിക്കുമായിരുന്നു .പക്ഷെ ഞങ്ങള്‍ സത്യത്തില്‍ വിശ്വാസിക്കുന്നു ....വേദം ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന ഒരു സംഘമാണ് കാശ്യപ വേദ റിസേര്‍ച്ച് ഫൗണ്ടേഷന്‍..അതില്‍ ഞാനും അംഗമാണ് ... ഞങ്ങള്‍ ഒരു കോഴിക്കോട് ഒരു യാഗംവെച്ചു.. .ഇതിന്‍റെ ചീഫ് പാട്രണ്‍ ജനതാ ദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ്. പാട്രണ്‍ മാരില്‍ ചിലര്‍ കോഴിക്കോട് എം പി എം കെ രാഘവന്‍, കണ്ണൂര്‍ എം പി കെ സുധാകരന്‍, പിന്നെ സി പി എം നേതാവ് തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങി പ്രമുഖര്‍...ആ പരിപാടിയില്‍ മുസ്ലിം നേതാവ് എന്ന നിലയില്‍ പാണക്കാട് സാദിഖലി ശിഹാ.ബ് തങ്ങള്‍ എന്ന താങ്കളെ ഞങ്ങള്‍ യോഗത്തില്‍ ക്ഷണിച്ചു ..താങ്കള്‍ വന്നു ... യോഗാച്ചരിയന്‍ എന്നാ നിലയില്‍ ബാബ രാം ദേവിനെയും ഞങ്ങള്‍ വിളിച്ചിരുന്നു ..എന്നാല്‍ താങ്കളെ കണ്ടപ്പോള്‍ ബാബ രാം ദേവ് അശേളിഷിച്ചു അത് ഇപ്പോള്‍ ചിലര്‍ വിവാദമാക്കിയിരിക്കുയാണ്, ബംഗ്ലാദേശില്‍ പാവങ്ങളെ കൊന്ന ജമാഅത്തെ ഇസ്ലാമി യുടെ കേരളത്തിലെ അതി തിവ്ര നേതാവ് മാസങ്ങള്‍ക്ക് മുന്‍പ്പ് സാദിക്ക് അലി തങ്ങളെ കെട്ടി പിടിച്ചത് ഓര്‍ക്കുയാണ് .. സുടപ്പികരും ജമാത്തെ ഇസ്ലാമിക്കാരും ഹിന്ദുക്കളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുസ്ലിങ്ങള്‍ പാടില്ല എന്ന് മത വിധി നല്‍കിയിരിക്കുകയാണ് ....ഹിന്ദുക്കളുടെ പരിപാടിക്ക് പോകുന്നതു മുസ്ലിങ്ങള്‍ക്ക്‌ പാതകമാണോ ???മുസ്ലി൦ ലീഗും പാണക്കാട് തങ്ങള്‍ കുടുംബവും, രാഷ്ട്രീയമായി വിരുദ്ധ ദ്രുവങ്ങളില്‍ നില്‍കുന്നവരുമായും വിവിധ മതസ്ഥരുമായും നല്ല ബന്ധവും അവരുമായി സഹകരിക്കുകയും സ്നേഹ സന്ദേശങ്ങള്‍ കൈമാറുകയും ചെയ്ത് പോരുന്നത് ജമാ-സുടാ നല്‍കുന്ന സര്‍ടിഫിക്കറ്റ് കക്ഷത്തില്‍ തിരുകിയാണോ ?? അല്ലന്നു ഞങ്ങള്‍ക്ക് അറിയാം ..കാശ്യപ വേദ റിസേര്‍ച്ച് ഫൗണ്ടേഷന്നു പ്രഖ്യാപിത ലകഷ്യമുണ്ട് .. അതിന്റെ പ്രഖ്യാപിത ലകഷ്യത്തിന് വിരുദ്ധമായി ഒരു പക്ഷെ ആ വേദി ബാബ രാം ദേവ് ഉപയോഗപ്പെടുത്തിയെങ്കില്‍ അതിനന്റെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു .. .അല്ലാതെ അവിടെ ക്ഷണിതാവായി എത്തിയ താങ്കള്‍ അല്ല . അതിന്റെ രക്ഷടികാരി സി പി എം നേതാവ് തോട്ടത്തില്‍ രവീന്ദ്രനും അതില്‍ പങ്കെടുത്ത .സി പി എം എം എല്‍ എ ശശീന്ദ്രനു൦ എങ്ങനെയാണ് ഉത്തരവാദിത്തത്തില്‍ നിന്നും മാറി നിലക്കാന്‍ കഴിയുന്നത്‌ ??
തൊഗാഡിയയുടെ വിഷം വമിക്കുന്ന പ്രസ്താവന ഹിന്ദുക്കളെയും വിഷമിപ്പികുന്നു .. അയാള്‍ ലീഗിനെ പേരെടുത്ത് പറഞ്ഞാണ് ഗുജറാത്തും മുസഫറാബാദും പറഞ്ഞ് പേടിപ്പിക്കുന്നത്. കേരളത്തിലെ സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് ലീഗിന്‍റെ സൗമ്യ ഇടപെടലുകളാണെന്ന് ആര്‍ എസ് എസ് മന്സില്‍ക്കുനുണ്ടാവാം . അതി വൈകാരികത കൈ മുതലാക്കിയ മുസ്ലിം തിവ്ര പക്ഷക്കാര്‍ ഇപ്പോഴും താങ്കളെ സംശയിക്കുന്ന്നുണ്ടാവാം ..എന്നാലും ഞങ്ങള്‍ പാണക്കാട് കുടുബത്തെ സ്നേഹിക്കുന്നു .. ആ സ്നേഹത്തെ വാരിപുണരാന്‍ ആഗ്രഹിക്കുന്നു ..... അയ്യര്‍ കൊല്ലം

എന്തേ നമ്മളിങ്ങനെയൊക്കെ ആവുന്നേ.....!!!???

അബൂദാബിയിലെ റൂമിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ അഞ്ച് നേരവും നമസ്കാരത്തിനെത്തുന്ന ഒരു സഹോദരനുമായി പരിചയപ്പെട്ടു.... ദിവസങ്ങള്‍ കൊണ്ട് അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു.... ഒരു ദിവസം സിറ്റിയില്‍ പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ അവനുമുണ്ട് ബസ് സ്റ്റോപ്പില്‍ .... ബസ് വന്നപ്പോള്‍ രണ്ട് പേരുടേയും ചില്ലറ ഞാനിടാമെന്നു പറഞ്ഞു (അബൂദാബിയില്‍ ബസ്സില്‍ സ്ഥാപിച്ച ഒരു പെട്ടിയില്‍ ചില്ലറ നിക്ഷേപിക്കുന്ന രീതിയാണ് നിലവിലുള്ളത്)...ഉടനെ അവനെന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു, വേണ്ട എന്റെ കയ്യില്‍ ബസ് കാര്‍ഡുണ്ട്..... ബസ്സില്‍ ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ഒരു കൗതുകത്തിന് അവന്റെ കാര്‍ഡ് ഒന്ന് വാങ്ങി നോക്കി.... വളരെ ഫ്രഷ്... ഒരു ഡെയ്റ്റും സ്‌ക്രാച്ച് ചെയ്തതായി കാണുന്നില്ല (ഒരു മാസമാണ് കാര്‍ഡുകളുടെ കാലാവധി, ആദ്യം ഉപയോഗിക്കുന്ന അന്നത്തെ തിയ്യതി സ്ക്രാച്ച് ചെയ്യണം എന്നാണ് നിയമം, ഇപ്പോള്‍ ഈ തട്ടിപ്പ് തടയാല്‍ വില്പന കൗണ്ടറില്‍ നിന്ന് തന്നെ സ്‌ക്രാച്ച് ചെയ്തിട്ടാണ് കൊടുക്കാറ്)...ഞാന്‍ ചോദിച്ചു..ഇതെന്താ ഇങ്ങനെ...?? ഉടനെ വന്നു പുഞ്ചിരിയോട് കൂടി അവന്റെ മറുപടി.... ആരെങ്കിലും ചെക്കിങ്ങിന് വരുമ്പോള്‍ സ്‌ക്രാച്ച് ചെയ്താല്‍ മതിയല്ലോ...അത്രയും കാലം ഉപയോഗിക്കാമല്ലോ.... ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്‌തബ്‌ധനായിപ്പോയി.... അഞ്ചുനേരം മുറതെറ്റാതെ നമസ്കരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണോ ഇത് കേള്‍ക്കുന്നത്....?? "നിശ്ചയം, നമസ്‌കാരം തിന്മകളില്‍ നിന്നും മ്ലേച്ചതകളില്‍ നിന്നും തടയുന്നു" എന്ന സൂറ: അന്‍‌കബൂത്തിലെ നാല്പത്തി അഞ്ചാം വചനം എന്റെ മനസ്സിലൂടെ കടന്ന് പോയി..... 'അവിഹിതമായി സമ്പാദിച്ച ഒരു ദിര്‍ഹമെങ്കിലും ആരുടേയെങ്കിലും സമ്പാദ്യത്തിലുണ്ടെങ്കില്‍ അവന്‍ അനുഷ്ടിക്കുന്ന ഒരു കര്‍മ്മവും അല്ലാഹു സ്വീകരിക്കില്ല' എന്ന പ്രവാചക വചനവും ഞാനോര്‍ത്തു..... നാമെല്ലാവരും നമസ്കരിക്കുന്നു... പക്ഷെ, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കടന്നുവരുന്ന തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആ നമസ്കാരം നമ്മെ പ്രാപ്തരാക്കുന്നില്ല എന്നാണെങ്കില്‍ നമ്മുടെ നമസ്കാരത്തിന് എന്തോ പാളിച്ചകളുണ്ട്.... ഓഫീസുകളില്‍ തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നവര്‍... കച്ചവടത്തില്‍ അവിഹിതമായി പണം കൊയ്യുന്നവര്‍ .... അനാവശ്യവും അശ്ലീലവുമായവ കേള്‍ക്കുകയും കാണുകയും ചെയ്യുന്നവര്‍ ...... പരദൂഷണം ശീലമാക്കിയവര്‍.... പരസ്പരം ശകാരിക്കുകയും തെറിപറയുകയും ചെയ്യുന്നവര്‍ .... തന്റെ കീഴിലെ തൊഴിലാളികളോട് മാന്യമായി പെരുമാറാത്തവര്‍ .....പലിശ ഭുജിക്കുന്നവര്‍ ..... മദ്യം സേവിക്കുന്നവര്‍ ...പരസ്ത്രീ/പുരുഷ ഗമനം നടത്തുന്നവര്‍ ..... തിന്മകളൂടെ ഒരു വലിയ നിര തന്നെ നമ്മുടെ മുന്നിലുണ്ട്.... നാം അനുഷ്ടിക്കുന്ന നമസ്കാരവും മറ്റ് കര്‍മ്മങ്ങളും ഇത്തരം തിന്മകളില്‍ നിന്ന് നമ്മെ തടയുന്നില്ല എന്നാണെങ്കില്‍ നമ്മുടെ ജീവിതത്തെ കുറിച്ചും, വരാനിരിക്കുന്ന വിചാരണയെ കുറിച്ചും നാമൊരു പുനരാലോചനക്ക് തയ്യാറാകേണ്ടതുണ്ട്.
*******************************************************

നമുക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് മറവി..... അതില്ലായിരുന്നുവെങ്കില്‍ ഒരു വേള, നാം നീറി നീറി മരിച്ച് പോകുമായിരുന്നു.... നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പ്പാടുകളും,

അപകടങ്ങളുമെല്ലാം മറക്കുന്നത് കൊണ്ടാണ് ചിലപ്പോഴെങ്കിലും നാം മുന്നോട്ട് പോകുന്നത് തന്നെ.... പക്ഷെ, പലപ്പോഴും സ്വന്തത്തെ കുറിച്ചും, വരാനിരിക്കുന്ന മരണത്തെ കുറിച്ചും, ശേഷമുള്ള വിചാരണയെ കുറിച്ചുമെല്ലാം നാം മറക്കുന്നു എന്നിടത്താണ് ഈ 'മറവി' അപകടകാരിയായി മാറുന്നത്.... അഥവാ അല്ലാഹുവിനെ കുറിച്ച് തന്നെ നാം മറന്ന് പോകുന്നു.... വളരെ സന്തോഷത്തിലാണ് നാം പലപ്പോഴും ..... കുടുംബത്തേയും കുട്ടികളേയും കൂട്ടി പുറത്ത് പോകുന്നു.... ഉല്ലസിക്കുന്നു.... ആഹ്ലാദകരമായ ആസ്വാദനങ്ങളില്‍ മുഴുകുന്നു..... എല്ലാം സന്തോഷപ്രദമായ കാര്യങ്ങള്‍ ..... ഒരു പക്ഷെ, നാളെ നേരം പുലര്‍ന്നാല്‍, അല്ലെങ്കില്‍ അടുത്തമാസം, അടുത്തവര്‍ഷം എന്ത് സംഭവിക്കും എന്നുള്ള വിവരം മുന്‍‌കൂട്ടി അറിയാനുള്ള ശേഷി അല്ലാഹു നമുക്ക് നല്‍കിയിരുന്നുവെങ്കില്‍ നാമൊന്നും ഇത്രമാത്രം ആഹ്ലാദിക്കില്ലായിരുന്നു.... അഥവാ....തീര്‍ത്തും അനിശ്ചിതത്വം നിറഞ്ഞതാണ് നമ്മുടെ ജീവിതം..... നമ്മുടെ ചുറ്റുപാടുകളില്‍, നമുക്ക് വേണ്ടപ്പെട്ടവരില്‍ നാം അറിയുന്ന ഒരുപാട് പരീക്ഷണങ്ങളൂണ്ട്..... ഒരു സുപ്രഭാതത്തില്‍ പ്രിയപ്പെട്ടവര്‍ മരണത്തിന് കീഴടങ്ങിയ അനുഭവങ്ങള്‍ ..... മാരകമായ അപകടങ്ങളാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ ..... ഗുരുതരമായ അസുഖങ്ങള്‍ കൊണ്ട് നീറി നീറി കഴിയുന്നവര്‍ ..... കടുത്ത സാമ്പത്തിക പ്രതിസന്ധികളും അസുഖങ്ങളുമെല്ലാം ഒരേസമയം അനുഭവിക്കുന്നവര്‍ ..... ഓടിച്ചാടി നടക്കേണ്ടുന്ന പ്രായത്തില്‍ തന്നെ അനങ്ങാനാവാതെ കിടപ്പിലായവര്‍ ...... ഇനിയുമിനിയും എത്രയോ.... നമുക്കറിയില്ല, നാളെ നേരം പുലരുമ്പോള്‍ ഇതുപോലുള്ള എന്ത് വാര്‍ത്തയാണ് നമ്മെ തേടിയെത്താനിരിക്കുന്നത് എന്ന്.... സമ്പത്തിന്റെ പളപളപ്പില്‍ തിളക്കുമ്പോള്‍ നാളെ ദാരിദ്ര്യവും അസുഖങ്ങളും കൊണ്ട് പരീക്ഷിക്കപ്പെട്ടേക്കാം എന്ന ഒരു ചിന്തപോലും നമ്മെ അലട്ടുന്നില്ല.....!!! എന്റെ മരണവാര്‍ത്ത കേട്ടുകൊണ്ടായിരിക്കാം നാളെ നേരം പുലരുന്നത് , ഞാനില്ലാത്ത, എനിക്കൊന്നുമറിയാന്‍ സാധ്യമല്ലാത്ത ഈ ലോകത്ത് എന്റെ പ്രിയപ്പെട്ടവര്‍ തേങ്ങിക്കരയുമ്പോള്‍ ഒന്നും ഉരിയാടാനാവാതെ, അവരെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാവാതെ ഞാന്‍ നിസ്സഹായനായിരിക്കും എന്ന് നാം ചിന്തിക്കുന്നുപോലുമില്ല.... ഞാനകപ്പെട്ട ഭയാനകമായ ഒരു അപകടത്തിന്റെ വാര്‍ത്തയുമായിട്ടായിരിക്കാം നാളത്തെ പ്രഭാത പത്രങ്ങള്‍ പുറത്തിറങ്ങുന്നത് എന്ന് നാം ഓര്‍ക്കുന്നുപോലുമില്ല.... കേവലമൊരു പനിയുടെ പേരില്‍ ഡോക്ടറെ കാണാനിരിക്കുന്ന എനിക്ക് മാരകമായ അസുഖത്തെ കുറിച്ചുള്ള വിവരമായിരിക്കാം അവിടെ നിന്ന് ലഭിക്കുന്നത് എന്ന് നാം ആലോചിക്കുന്നുപോലുമില്ല..... അഥവാ, അതെല്ലാം മറ്റുള്ളവര്‍ക്ക്, എന്റെ കാര്യത്തില്‍ അതൊന്നും ബാധകമല്ല എന്നൊരു ഭാവത്തിലാണ് നാം നാളുകള്‍ കഴിച്ച് കൂട്ടുന്നത്.... പക്ഷെ, അത് നമ്മുടെ ഒരു 'അമിത വിചാരം' മാത്രമാണെന്ന് നമുക്കുതന്നെ നന്നായറിയാം.... അതുകൊണ്ട്, ഞാനെന്തെ ഇങ്ങനെയൊക്കെ ആയിപ്പോകുന്നൂ എന്ന് ചിന്തിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഇനിയും വൈകിക്കൂടാ.... "അല്ലാഹുവെ സൂക്ഷിക്കുക, നീ എവിടെയാണെങ്കിലും" (മുഹമ്മദ് നബി)
                                                                     face book (Ashkar Pk Pothukandiyil)

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

എനിക്ക് എന്‍റെ അമ്മയെ വെറുപ്പായിരുന്നു

എനിക്ക് എന്‍റെ അമ്മയെ വെറുപ്പായിരുന്നു അവര്
ഒറ്റകണ്ണി ആയതുതന്നെ കാരണം.എന്‍റെ കൂട്ടുകാരു
എന്നെ പരിഹാസപാത്രമാക്കുന്ന
വികൃതരൂപമായിരുന്നു അമ്മയ്ക്ക്,അമ്മ ഈ
ലോകത്തോട് വിടപറഞ്ഞെങ്കില്‍ എന്ന് ഞാന്‍
ആഗ്രഹിച്ചുകൊണ്ടേയിരുന്നു.

ഒറ്റ കണ്ണിനെച്ചൊല്ലി പരിഹസിച്ചപ്പോഴോ
ന്നും അമ്മ പ്രതികരിച്ചതേയില്ല.ചെറിയ കട
നടത്തി പാതി ദാരിദ്രത്തില് ആണ് അമ്മ
എന്നെ വളര്‍ത്തിയിരുന്നത്.

അമ്മയുടെ തുണ കൂടാതെ വലിയ നിലയിലെത്തി ഈ
ഒറ്റകണ്ണിൽ നിന്നും രക്ഷപെടുമെന്നു ഞാന്‍
നിശ്ചയിച്ചു!!!!!

ഞാന്‍ കഷ്ട്ടപ്പെട്ട് പഠിച്ചു സര്‍വ കലാശാലയില്‍
‍ നിന്നും ഉന്നത ബിരുദം നേടി ജോലി സമ്പാദിച്ചു
ച്ച്, വിവാഹവും കഴിച്ചു കുട്ടികളുമായി സുഖമായി കഴിഞ്ഞു

ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി വൃദ്ധയായ
അമ്മ വന്നു ഞാന്‍ അമ്മയെ തിരിച്ചറിയാത്തതയി ഭാവിച്ചു കടന്നു പോകാന്‍ ആവശ്യപ്പെട്ടു

അമ്മ പോയി,,,,,,,,,,,

അടുത്ത ദിവസം എന്‍റെ പഴയ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ക്ഷണം കിട്ടി
ഞാന്‍ ചെന്ന് തിരികെ പോരും വഴി ഞങ്ങളുടെ പഴയ
കൂര കണ്ടേക്കാമെന്നു കരുതി ചെന്നപ്പോള്‍

അമ്മബോധം കേട്ട് കിടക്കുന്നു. കയ്യില് ഒരു കുറിപ്പ്

മോനെ ഞാന്‍ വേണ്ടതിലേറെ ജീവിച്ചു
ഇനി നിന്നെ തേടി വരില്ല
ഞാന്‍ നിന്‍റെ അഭിമാനത്തിനു ചേരില്ല

നിന്‍റെ ചെറുപ്രായത്തില്‍ ഒരപകടത്തിൽ പെട്ട്
നിന്‍റെ ഒരു കണ്ണ് പോയീ, ആ രൂപത്തിൽ
നിന്നെ കാണാന്‍ ഇഷ്ട്ടപെടാത്തതിനാല്
എന്‍റെയൊരു കണ്ണ് നിനക്ക് തന്നു രണ്ടു കണ്ണുള്ള
നിന്‍റെ സുന്ദര രൂപത്തിൽ ഞാന്‍ ആസ്വദിക്കുന്നു...

മലപ്പുറം മേളക്ക് കോട്ടക്കുന്നില്‍ തിരശ്ശീല ഉയര്‍ന്നു

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലപ്പുറം മേളക്ക് കോട്ടക്കുന്നില്‍ തിരശ്ശീല ഉയര്‍ന്നു. ഇന്നലെ വൈകീട്ട് വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തതോടെ ജില്ലക്കിനി വിജ്ഞാനത്തിന്റെയും കലയുടെയും പത്ത് ദിനരാത്രങ്ങള്‍. വ്യവസായ-വാണിജ്യ വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും സഹകരണത്തോടെ നടക്കുന്ന മലപ്പുറം മേളയുടെ സന്ധ്യാസമയങ്ങളെ ആസ്വാദ്യകരമാക്കാന്‍ വിവിധ നൃത്ത-നൃത്യ-സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്.

വ്യവസായ പ്രോത്സാഹനം, വാണിജ്യ പൂരോഗതി, ഐ.ടി വികസനം, ഐ.ടി പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഇതിനായി 32000 സ്‌ക്വയര്‍ഫീറ്റില്‍ നൂറിലധികം സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആയിരത്തില്‍പരം ജീവനക്കാര്‍ വിവിധ സ്റ്റാളുകളില്‍ സേവനം ചെയ്യുന്നുണ്ട്.

മേള സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് രുചിയൂറുന്ന വിവിധ ഭക്ഷണ വിഭവങ്ങള്‍ നുണയുവാനും വിനോദോപാധികളില്‍ ഏര്‍പ്പെടാനും അവസരമൊരുക്കിയിട്ടുണ്ട്. കപ്പബിരിയാണി, കപ്പപുട്ട്, മുളയരി പായസം, അടപ്രഥമന്‍ തുടങ്ങിയ വിഭവങ്ങള്‍ മേളയുടെ ആകര്‍ഷണമാണ്. ഇതോടൊപ്പം കോഴിക്കോടിന്റെ പാരമ്പര്യ ഭക്ഷണ വിഭവങ്ങളായ കോഴിക്കോടന്‍ ബിരിയാണി, കോഴിയിറച്ചി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ഇവയെല്ലാം മേളയുടെ ശ്രദ്ധാകേന്ദ്രമാണ്. ഭക്ഷണത്തിന് മാത്രമായി 10 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

10 ദിവസങ്ങളിലായി വിവിധ പരിപാടികളില്‍ 400ല്‍ പരം പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. ഇതോടൊപ്പം നാടന്‍പ്പാട്ട്, ഒപ്പന, മാപ്പിളപ്പാട്ട്, ഓട്ടംത്തുള്ളല്‍ തുടങ്ങിയ കലാ-സാംസ്‌കാരിക പരിപാടികളും വേദിയില്‍ അരങ്ങേറും. രാഘവന്‍ മാസ്റ്ററുടെ പഴയ ഗാനങ്ങളുടെ പുനരാവിഷ്‌കാരമാണ് ആസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന കലാപരിപാടി. ഇതിനു പുറമെ മെഹന്തി ഫെസ്റ്റ് മൈലാഞ്ചിയിടല്‍ മത്സരവും ഒരുക്കിയിട്ടുണ്ട്.

ഐ.ടി മേഖലയില്‍ തൊഴിലവസരം തേടിയലയുന്ന യുവാക്കള്‍ക്കായി ആറ് സെമിനാറുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. സിവില്‍ സര്‍വീസ് മേഖലക്ക് ഐ.ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതടക്കമുള്ള കാര്യങ്ങള്‍ സെമിനാറില്‍ വിശദീകരിക്കും. നിതാഖാത്ത് മൂലവും അല്ലാതെയും പ്രവാസി ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന 2 ശില്പശാലകളുമുണ്ട്. പ്രവാസികളുടെ ഭാവി ജീവിതത്തിലേക്ക് വെളിച്ചം വീശാനുപകരിക്കുന്ന രീതിയിലാണ് സെമിനാറുകള്‍ നടക്കുക.

മേള സന്ദര്‍ഷിക്കുന്നവര്‍ക്ക് ടിപ്‌സ് ആന്റ് ഗിഫ്റ്റ് എന്ന ടി.വി ഷോ എല്ലാ ദിവസവും ലക്കി ഡ്രോ, ഇന്ത്യയില്‍ ആദ്യമായി സോളാര്‍ എനര്‍ജി ഉപയോഗിച്ച് ഓടിക്കുന്ന കാറിന്റെ പ്രദര്‍ശനം, മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിച്ച് ഓടിക്കാവുന്ന കാറിന്റെ പ്രദര്‍ശനം തുടങ്ങിയവയും സജ്ജീകരിക്കുന്നുണ്ട്. മേള സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം സൗജന്യമായി നേത്ര പരിശോധനക്കും തിമിര ശാസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് സൗജന്യ ചികില്‍സയും സൗകര്യമുണ്ട്.

മേളയില്‍ നിന്നുള്ള വരുമാനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് നല്‍കും. സെമിനാറുകളും ഐ.ടി എക്‌സ്‌പോയും എയര്‍ കണ്ടീഷന്‍ ചെയ്ത സ്റ്റാളുകളിലാണ് നടക്കുന്നത്.

സെമിനാറുകള്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. രണ്ട് ദിവസങ്ങളില്‍ ഐ.ടിയുമായി ബന്ധപ്പെട്ട സെമിനാറുകളും 6 ദിവസങ്ങളില്‍ മറ്റ് വ്യവസായ വികസനവുമായി ബന്ധപ്പട്ട സെമിനാറുകളുമാണ്. പ്രദര്‍ശനം ഉച്ചക്ക് ശേഷം 3 മണി മുതല്‍ രാത്രി 9 മണി വരെയും ഐ.ടി എക്‌സ്‌പോ രാവിലെ 11 മണിക്കും തുടങ്ങും. കലാപരിപാടികള്‍ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്കാണ് തുടങ്ങുക.

32000 സ്‌ക്വയര്‍ ഫീറ്റില്‍ പ്രദര്‍ശന സ്റ്റാള്‍ സജ്ജമായിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയര്‍ മലപ്പുറം മേളയിലെ ഏറ്റവും ശ്രദ്ധേയമായ ഇനമാണ്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ജോബ് ഫെയറില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവുക. നാളെ രാവിലെ മുതല്‍ ജോബ് ഫെയര്‍ ആരംഭിക്കും. മേളയുടെ സമാപന സമ്മേളനത്തില്‍ തന്നെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പ്ലൈസ്‌മെന്റ് നല്‍കും.

സൈബര്‍ ചതിക്കുഴികള്‍

ചതിയുടേയും വഞ്ചനയുടേയും സാങ്കേതിക രൂപങ്ങള്‍ നടത്തുന്ന വേഷപ്പകര്‍ച്ചകളില്‍ ജീവനും ജീവിതവും നശിക്കുന്ന യുവതീ യുവാക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വെളിച്ചത്തിന്റെ ഗുണാനുഭവത്തേക്കാള്‍ കൂരിരുട്ടിന്റെ അരക്ഷിതാവസ്ഥയിലേക്കാണ് സൈബര്‍ കേന്ദ്രീകൃത യുവത്വം ആനയിക്കപ്പെടുന്നതെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ഈ വിപത്തിനെ പ്രതിരോധിക്കാന്‍ അധികാര കേന്ദ്രങ്ങള്‍ക്കും നിയമങ്ങള്‍ക്കും സമൂഹത്തിനും എന്ത് ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യം പ്രസക്തമാവുകയാണ്.

ഐ.ടി യുഗത്തിന്റെ ഏറ്റവും വികസിത രൂപത്തിലാണ് ഇന്ന് ലോകം എത്തിനില്‍ക്കുന്നത്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ കേരളത്തിലും പുതിയ തലമുറയുടെ ജീവിതം സാങ്കേതിക വിപ്ലവത്തിന്റെ ആഘോഷത്തിലാണ്.

അധികാര ശ്രേണികളിലും നിയമ വ്യവഹാരങ്ങളിലും കുറ്റാന്വേഷണ രീതികളിലും തൊഴില്‍ രംഗങ്ങളിലുമെല്ലാം സൈബര്‍ സാങ്കേതിക വിദ്യകള്‍ ഏറെ പ്രയോജനപ്പെടുമ്പോള്‍ ഇതിന്റെ നന്മകള്‍ വിലമതിക്കാനാവാത്തതെന്ന് വിലയിരുത്താന്‍ കഴിയും. അതേ സമയം ദുരുപയോഗം ചെയ്താല്‍ ഏറ്റവും കൊടിയ ദുരന്തമായി ഇത് പരിണമിക്കുകയും ചെയ്യും. മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ്, ഫേയ്‌സ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗ്, യുട്യൂബ് തുടങ്ങിയവ ജീവിതത്തിന്റെ അനിവാര്യമായ ഭാഗമായിത്തീരുമ്പോള്‍തന്നെ ഇതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രതിലോമകരമായ പ്രത്യാഘാതമായി ആഞ്ഞടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഫേയ്‌സ്ബുക്കിലൂടെ ബന്ധുവായ യുവാവ് അപവാദം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് അമ്പലപ്പുഴ തോട്ടപ്പള്ളിയിലെ വിജിതയെന്ന ഭര്‍തൃമതി ആത്മഹത്യചെയ്ത സംഭവത്തിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. ഇത് സംബന്ധിച്ച് പരാതി നല്‍കിയ വിജിതയെ അപമാനിക്കുന്ന സമീപനമാണ് പൊലീസും സ്വീകരിച്ചത്. ഇതോടെ വിജിത ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തിന് തൊട്ട് പിറകെയാണ് കോട്ടയത്ത് മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുടെ ഫേയ്‌സ്ബുക്ക് പ്രൊഫൈല്‍ ഹാക്ക് ചെയ്ത് അപകീര്‍ത്തികരമായ ചിത്രം ഒരു യുവാവ് പ്രചരിപ്പിച്ചത് സംബന്ധിച്ച വാര്‍ത്തയും പുറത്തുവന്നത്.

അടുത്തിടെ കാസര്‍കോട്ടെ ഒരു ബിസിനസുകാരന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ കയറ്റിയത് സംബന്ധിച്ച കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. കാസര്‍കോടിനടുത്ത മംഗലാപുരത്ത് ഫേയ്‌സ്ബുക്ക് വഴി ഒരു യുവതിയെ പ്രണയിച്ച യുവാവിന് സംഭവിച്ച ദുരന്തം അങ്ങേയറ്റം ദയനീയമായിരുന്നു. കാമുകന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ചോര്‍ത്തി യുവതി പണം തട്ടുകയാണുണ്ടായത്. ഇതില്‍ മനംനൊന്ത് യുവാവ് പിന്നീട് ആത്മഹത്യചെയ്യുകയായിരുന്നു.

സ്വന്തമായ വ്യക്തിത്വം അടയാളപ്പെടുത്തുന്നതിനും സ്വതന്ത്രമായ നിലപാടുകളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നതിനും ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതിനോടൊപ്പം പുതിയ അറിവുകളും തിരിച്ചറിവുകളും നേടിക്കൊണ്ട് ആശയ സംവാദത്തിന്റെ വൈജ്ഞാനിക തലങ്ങള്‍ കണ്ടെത്തുന്നതിനും ഫേയ്‌സ്ബുക്ക് എന്ന മാധ്യമം ഏറെ പ്രയോജനകരമാണ്.

എന്നാല്‍ അപവാദ പ്രചരണത്തിനും വ്യക്തിഹത്യക്കും പകപോക്കലിനുമൊക്കെയായി ഇത് ദുരുപയോഗം ചെയ്യുമ്പോള്‍ അത് വിപരീത ഫലങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്നതാണ് യാഥാ ര്‍ത്ഥ്യം. ഫേയ്‌സ്ബുക്ക് ബന്ധങ്ങളിലൂടെയുണ്ടാകുന്ന സൗഹൃദങ്ങളും പ്രണയങ്ങളുമെല്ലാം സത്യസന്ധമാകണമെന്നില്ല. കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഫേയ്‌സ്ബുക്കിലൂടെ പ്രണയിച്ച യുവാവ് ഈ പെണ്‍കുട്ടിയെ കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

ഫേയ്‌സ്ബുക്കിന്റെ അമിതമായ ഉപയോഗം കൗമാര പ്രായക്കാരുടെ പഠന നിലവാരത്തെയും കര്‍മ്മശേഷിയെയും നിര്‍വീര്യമാക്കുന്നുണ്ട്. സ്‌കൂള്‍ വിട്ട് വന്നാല്‍ ഫേയ്‌സ്ബുക്കിന് മുന്നില്‍ ചെലവഴിക്കുന്ന വിദ്യാര്‍ത്ഥികളും ജോലി കഴിഞ്ഞ് എത്തിയാല്‍ 'ഇതേ രോഗ'മുള്ള യുവതീ യുവാക്കളും തങ്ങളുടേതായ ലോകത്ത് അഭിരമിക്കുമ്പോള്‍ ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളൊന്നും അറിയുന്നതേയില്ല. നല്ല ബന്ധങ്ങളെയും അവിഹിത ബന്ധങ്ങളേയുമെല്ലാം പരിപോഷിപ്പിക്കുന്ന ഫേയ്‌സ്ബുക്ക് ചാറ്റിംങ് രീതികള്‍ക്ക് അടിമകളാണ് നല്ലൊരു ശതമാനം യുവതീ യുവാക്കളുമെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്.

നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്കും പെണ്‍വാണിഭം, വര്‍ഗീയത, തീവ്രവാദം, രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കുമെതിരെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട യുവത്വത്തിന്റെ ഊര്‍ജ്ജസ്വലത പ്രായോഗികതയിലെത്താതെ ഫേയ്‌സ്ബുക്കിലെ യാന്ത്രിക പ്രതികരണങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവുകയാണ്.

പൈശാചിക രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിച്ചും വര്‍ഗീയ വികാരം ഇളക്കിവിടുന്ന പരാമര്‍ശങ്ങള്‍ നടത്തിയും മത തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചുമുള്ള വിഷം ചുരത്തുന്ന ആശയങ്ങളും ഫേയ്‌സ്ബുക്കുകളിലൂടെയും മറ്റും സാമൂഹിക മനസ്സില്‍ കുത്തിനിറക്കപ്പെടുന്നു.

രാഷ്ട്രീയപരവും മതപരവുമായ വിഭാഗീയ ചിന്താഗതികള്‍ക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഫേയ്‌സ്ബുക്കുകളില്‍ സംഘടനാപരവും വ്യക്തിപരവുമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അനുവദിക്കപ്പെടുന്നുണ്ടെങ്കിലും ജനാധിപത്യപരമായ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന മനസ്സുകളെ പ്രതികൂലമായി സ്വാധീനിക്കാന്‍ ഇത്തരം പ്രവണതകള്‍ക്ക് സാധിച്ചുവെന്ന് വരാം.

നെറികെട്ട അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നതിനും സോഷ്യല്‍ മീഡിയകളെ കരുക്കളാക്കുന്നുണ്ട്. ഇക്കഴിഞ്ഞ നബി ദിനത്തില്‍ കാസര്‍കോട്ടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് മരണപ്പെട്ടുവെന്ന പ്രചാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ കത്തിപ്പടരുകയായിരുന്നു. സത്യാവസ്ഥ അറിയാതിരുന്നവര്‍ക്കെല്ലാം ഈ വ്യാജ വിവരം വല്ലാത്തൊരു ഞെട്ടലാണുളവാക്കിയത്.

ഇങ്ങനെയൊരു മരണം സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ജനങ്ങള്‍ക്ക് പാടുപെടേണ്ടിവന്നു.
പത്ര മാധ്യമങ്ങളും വാര്‍ത്താ ചാനലുകളും സ്പര്‍ധയും വര്‍ഗീയ വികാരവുമൊക്കെ ഉളവാക്കുന്ന വാര്‍ത്തകള്‍ പ്രകോപനമുണ്ടാക്കാത്ത വിധത്തില്‍ ജാഗ്രതയോടെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുമ്പോള്‍ സോഷ്യല്‍ മീഡിയകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണുള്ളത്. സോഷ്യല്‍ മീഡിയകള്‍ക്കും വേണം ചില നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും. ദുരന്തങ്ങളിലേക്കുള്ള ലൈക്കും ചാറ്റിംങുമല്ല നാടിന്റെ നന്മക്കുവേണ്ടിയുള്ള ഇടപെടലായി ഫേയ്‌സ്ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം.
                                                      ടി.കെ പ്രഭാകരന്‍( ( (കടപ്പാട് ചന്ദ്രികാ ന്യൂസ്‌പേപ്പര്‍ ) 

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

വാലന്റൈന്‍സ് ദിനം

ചോദ്യം: വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നതിന്റെ ഇസ് ലാമിക വിധി എന്താണ് ?
ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേ എല്ലാവരോടും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും സമീപിക്കണമെന്നാണ് ഇസ് ലാമിന്റെ പൊതുതത്വം. എന്നാല്‍ ആ സ്‌നേഹപ്രകടനം മറ്റു ആചാരരീതികളെയോ സമ്പ്രദായങ്ങളെയോ അനുകരിച്ചും ഇസ് ലാമിക മൂല്യങ്ങള്‍ പരിഗണിക്കാതെയും ആവരുതെന്നാണ് ഇസ് ലാം നിഷ്‌കര്‍ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ അധികമായി വാലന്റൈന്‍സ് ഡേ  ദിനം പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന പ്രവണത കണ്ടുവരുന്നു.
ധാര്‍മിക മൂല്യങ്ങളുടെ അടിവേരറുക്കുന്നതും ഇസ് ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമായ ഈ ആഘോഷം ഇളംതലമുറയെപോലും തെറ്റിലേക്ക് വഴിനടത്തുന്നു എന്നതാണ് അനുഭവം.

ചരിത്രം
വാലന്റൈന്‍സ് ദിനവുമായി ബന്ധപ്പെടുത്തി കുറച്ചധികം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. അവയിലൊന്ന് ഇവിടെ കുറിക്കാം.
മൂന്നാം നൂറ്റാണ്ടില്‍ റോം ഭരിച്ച ക്ലോഡിയസ് ചക്രവര്‍ത്തിയുടെ കാലത്ത് വാലന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ യുവാക്കള്‍ കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും യുദ്ധത്തില്‍ വീര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നു എന്ന് തോന്നിയ ചക്രവര്‍ത്തി വിവാഹം നിരോധിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ബിഷപ്പ് വാലന്റൈന്‍ പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തി. ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ ജയിലിലടച്ചു. അവിടെവെച്ച് അദ്ദേഹം അസ്റ്റീരിയസ് എന്ന ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലായി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് കാഴ്ച ലഭിച്ചു. വാലന്റൈന്റെ ഈ ബന്ധം അറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ തലവെട്ടാന്‍ കല്‍പിച്ചു. ക്രി. 270 ഫെബ്രുവരി 14 നായിരുന്നു ഈ സംഭവം. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനു മുമ്പ് പെണ്‍കുട്ടിക്ക് 'From Your Valentine'  എന്നൊരു കുറിപ്പ് ബിഷപ്പ് എഴുതിവെച്ചു. അതിനുശേഷമാണ് വാലന്റൈന്റെ ഓര്‍മക്കായി ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു.

വാലന്റൈന്‍സ് ഡേ പല രൂപങ്ങളില്‍ ആഘോഷിക്കപ്പെട്ടു. വിവാഹപ്രായമെത്തിയ സ്ത്രീകളുടെ പേരുകള്‍ എഴുതി ഒരു ബോക്‌സില്‍ നിക്ഷേപിക്കുന്നു. കല്യാണ പ്രായമായ പുരുഷന്മാര്‍ അതില്‍ നിന്ന് ഒന്നെടുത്ത്, ആരുടെ പേരാണോ അതില്‍ ഉള്ളത് ആ സ്ത്രീയുമായി ഒരു വര്‍ഷക്കാലം സഹവസിക്കുന്നു. ആ സമയത്തിനിടക്ക് അവര്‍ പരസ്പരം സമ്മതിച്ച് വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും ഇതേ ആഘോഷത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നു.
പിന്നീട് ക്രൈസ്തവ സഭ ഇത്തരം ആഘോഷങ്ങള്‍ വിലക്കുകയും അതിന്റെ ഫലമായി ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍  ചില പാശ്ചാത്യ രാജ്യങ്ങളില്‍ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ പുനരാരംഭിച്ചു. പ്രണയ ലേഖനങ്ങളും കവിതകളും ആശംസകളും അടങ്ങിയ 'വാലന്റൈന്‍സ് ബുക്ക്' എന്ന പുസ്തകം വിപണിയില്‍ വ്യാപകമായി കിട്ടിത്തുടങ്ങി. പിന്നീട് ഇന്റര്‍നെറ്റും ദൃശ്യ-ശ്രാവ്യ- അച്ചടി മാധ്യമങ്ങളും ഈ ആഘോഷത്തെ വ്യാപിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.

ഇസ് ലാമിക കാഴ്ചപ്പാട്
വാലന്റൈന്‍സ് ഡേ ആഘോഷത്തെക്കുറിച്ച് അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഫസറായ ഡോ. സഊദ് ഇബ് റാഹീം സ്വാലിഹ് പറയുന്നു: തീര്‍ച്ചയായും ഇസ് ലാം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'വിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണ്. അതിനാല്‍ നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ ബന്ധങ്ങള്‍ നന്നാക്കുവിന്‍, അല്ലാഹുവിനോട് ഭക്തിയുള്ളവരാവുകയും ചെയ്യുവിന്‍. നിങ്ങള്‍ അനുഗ്രഹിക്കപ്പെടുമെന്നാശിക്കാം'(അല്‍ഹുജുറാത്ത് : 10).
മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, സ്‌നേഹത്തിന്റെ ഏത് രൂപത്തിലും ഏറ്റവും ഉയര്‍ന്ന മുന്‍ഗണന അല്ലാഹു കഴിഞ്ഞാല്‍, മഹാനായ പ്രവാചകന്‍  മുഹമ്മദ് നബി(സ)ക്കാണ് ലഭിക്കേണ്ടതെന്നതാണ്.
ആളുകളെ  പരസ്പരം മാനസികമായി അടുപ്പിക്കുന്നതിനും അവരുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമുള്ള അവസരങ്ങള്‍ ഇസ് ലാം ഒരുക്കിയിട്ടുണ്ട്. പക്ഷേ, വാലന്റൈന്‍സ് ഡേ പോലുള്ള പ്രത്യേക അവസരങ്ങളില്‍ പാശ്ചാത്യന്‍ രീതികളെ അന്ധമായി അനുകരിച്ച് അധാര്‍മിക മാര്‍ഗം അവലംബിക്കുന്നതിനെ ഇസ് ലാം ശക്തിയായി എതിര്‍ക്കുന്നു. മാത്രമല്ല, വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിന് ഇസ് ലാമികമായി യാതൊരു അടിസ്ഥാനവും ഇല്ല. അതിനാല്‍ ഈ ആഘോഷത്തില്‍ ഏത് രൂപത്തിലുള്ള പങ്കാളിത്തവും ഒഴിവാക്കപ്പെടേണ്ടതാണ്.
വര്‍ഷം മുഴുവനും മനുഷ്യരെ സ്‌നേഹിക്കാനാണ് ഇസ് ലാം ആവശ്യപ്പെടുന്നത്; മറിച്ച് ഒരു വര്‍ഷത്തെ ഒറ്റ ദിവസത്തിലേക്ക് ചുരുക്കി, ആ ദിവസം മാത്രം സ്‌നേഹിക്കാനല്ല.  മതപരമായ കല്‍പനകള്‍ ലംഘിക്കപ്പെടാവുന്ന ധാരാളം അവസരങ്ങള്‍ ആ ദിവസം സൃഷ്ടിക്കുമെന്നതിലും സംശയമില്ല. സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് ഈ ആഘോഷം നീളുന്ന കാഴ്ചയാണ് വര്‍ത്തമാനം നമുക്ക് കാണിച്ചുതരുന്നത്. വാണിജ്യവല്‍ക്കരിക്കപ്പെട്ട ഇത്തരം ആഘോഷങ്ങള്‍ യഥാര്‍ഥ സ്‌നേഹത്തില്‍ നിന്ന് മനുഷ്യനെ അകറ്റുകയും ധാര്‍മിക മൂല്യച്യുതിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
അവലംബം :ഓണ്‍ ഇസ് ലാം ഡോട്ട് നെറ്റ്‌

2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം, സുഖപ്പെടുത്താം‍

ഹൃദ്രോഗത്തിന്‌ സമമായ രോഗമായി കണക്കാക്കി ചികില്‍സിക്കേണ്ട ഒന്നാണ്‌ കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നത്‌ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും കാരണമാകും. പലവിധ രോഗങ്ങള്‍മൂലവും രക്‌തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ വര്‍ധിക്കാം.
ഹൃദയത്തെയാണ്‌ കൊളസ്‌ട്രോള്‍ വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. തലച്ചോറിലേക്ക്‌് രക്‌തമെത്തിക്കുന്ന കരോട്ടിസ്‌ ധമനികളിലുണ്ടാകുന്ന തടസം പലതരം രോഗങ്ങളും ഉണ്ടാക്കും. ഇതില്‍ പ്രധാനമാണ്‌ ഹെമീപ്ലീജിയ, മോണോപ്ലീജിയ എന്നീ അവസ്‌ഥകള്‍. തലച്ചോറിലേക്കുള്ള രക്‌തക്കുഴലുകളില്‍ തടസമുണ്ടായാല്‍ ചിലപ്പോള്‍ ശരീരത്തിന്റെ ഒരു വശം തളര്‍ന്നുപോകുകയും ശരീരത്തിന്റെ ചലനശേഷി നശിക്കുകയും ചെയ്യും. രോഗിയുടെ ഒരു കാലും ഒരു കൈയും ഒരുമിച്ച്‌ ചലനരഹിതമായിത്തീരുന്ന ഈ അവസ്‌ഥയാണ്‌ ഹെമിപ്ലീജിയ. ഒരു കൈയോ കലോ മാത്രമായി ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം തളര്‍ന്നു പോകുന്നതാണ്‌ മോണോപ്ലീജിയ.
ഹെമിപ്ലീജിയ, മോണോപ്ലീജിയ എന്നീ അവസ്‌ഥകളെല്ലാം ചേര്‍ന്ന്‌ സ്‌ട്രോക്ക്‌ എന്ന്‌ അറിയപ്പെടുന്നു. തലച്ചോറിന്റെ ഏതുഭാഗത്തേക്കുള്ള രക്‌തയോട്ടത്തിലാണ്‌ തടസമുണ്ടാകുന്നത്‌ എന്നതിനെ ആശ്രയിച്ചായിരിക്കും ശരീരഭാഗങ്ങള്‍ തളര്‍ന്നുപോകുക.
പ്രമേഹരോഗികളില്‍ തൊണ്ണൂറു ശതമാനത്തിനും ബി.പി, കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഈ രോഗങ്ങളാണ്‌ പ്രമേഹരോഗിയുടെ കാലിന്‌ തകരാറുണ്ടാക്കുന്നത്‌. പ്രമേഹ രോഗികളെ അപേക്ഷിച്ച്‌ പ്രമേഹം ഇല്ലാത്തവര്‍ക്ക്‌ കൊളസ്‌ട്രോള്‍ ഉണ്ടാകാന്‍ സാധ്യത വളരെക്കൂടുതലാണ്‌.
വൃക്കയെ ബാധിക്കുമ്പോള്‍
ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ നില കൂടിയവരില്‍ വൃക്കയില്‍ കൊളസ്‌ട്രോള്‍ ക്രിസ്‌റ്റലുകള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌. വൃക്കയില്‍ മറ്റു കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന കാത്സ്യം ഓക്‌സ്ലേറ്റ്‌, ട്രിപ്പിള്‍ ഫോസ്‌ഫേറ്റ്‌ എന്നീ ക്രിസ്‌റ്റലുകളില്‍നിന്നും വേറിട്ടതാണ്‌ കൊളസ്‌ട്രോള്‍ ക്രിസ്‌റ്റലുകള്‍. വൃക്കയില്‍ സാധാരണ ഉണ്ടാകുന്ന കല്ലുകള്‍ വളരെ പതിയെ മാത്രമേ വലുതാകൂ. ആദ്യഘട്ടത്തില്‍ അവ രോഗിക്ക്‌ വേദന ഉണ്ടാക്കുക മാത്രമേ ചെയ്യൂ. കൊളസ്‌ട്രോള്‍ പരലുകള്‍ വൃക്കയില്‍ അടിയുകയാണെങ്കില്‍ അവ വളരെപ്പെട്ടെന്ന്‌ വൃക്ക തകരാറിനും കാരണമാകും.
അപ്രതീക്ഷിതമായി ശരീരത്തില്‍ നീരുണ്ടാകുക, തീരെ അവശനാകുക, ശരീരഭാരം അപ്രതീക്ഷിതമായി കൂടുക, ഛര്‍ദി, വിശപ്പില്ലായ്‌മ തുടങ്ങിയവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. ഒരു ബാഹ്യലക്ഷണവും ഇല്ലാതെ പൊടുന്നനെ ഒരു ദിവസത്തിലായിരിക്കും വൃക്കയുടെ രോഗം രോഗി തിരിച്ചറിയുക.
കണ്ണുകളിലേക്കുള്ള രക്‌തയോട്ടം കുറയുന്നതും കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ മറ്റൊരു അനന്തര ഫലമാണ്‌. കണ്ണിലെ റെറ്റിനയിലേക്കുള്ള രക്‌തക്കുഴലുകളിലുണ്ടാകുന്ന തടസം കാഴ്‌ചശക്‌തി നശിക്കും.
കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍
ആഹാരം ദഹിപ്പിക്കാനുള്ള പിത്തരസം അമിതമായി കരളില്‍ അടിയുമ്പോഴാണ്‌ ബിലേറിബിറോസിസ്‌ ഉണ്ടാകുന്നത്‌. ഇങ്ങനെയുള്ളവരുടെ ശരീരത്തില്‍ അനിയന്ത്രിതമായി കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്‌. ഇങ്ങനെ കൊളസ്‌ട്രോള്‍ വര്‍ധിച്ചാല്‍ അതു നിയന്ത്രണവിധേയമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്‌. കരളിനെ ബാധിക്കുന്ന മറ്റുരോഗങ്ങളുടെ ഫലമായും ശരീരത്തിലെ കൊളസ്‌ട്രോള്‍ നിലയില്‍ വര്‍ധനയുണ്ടാകാം. കൊളസ്‌ട്രോള്‍മൂലം വൃക്കയ്‌ക്ക് രോഗമുണ്ടാകുന്നതുപോലെതന്നെ വൃക്കയ്‌ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍മൂലവും ശരീരത്തിലെ കൊളസ്‌ട്രോളും വര്‍ധിക്കും. നെഫ്രോട്ടിക്‌ സിന്‍ഡ്രോം എന്ന വൃക്കരോഗമുള്ളവരില്‍ കൊളസ്‌ട്രോള്‍ വര്‍ധനയ്‌ക്കു സാധ്യതയുണ്ട്‌. തൈറോയ്‌ഡ് സംബന്ധമായ രോഗങ്ങള്‍മൂലവും കൊളസ്‌ട്രോള്‍ വര്‍ധനയുണ്ടാകും. ഈ കൊളസ്‌ട്രോള്‍ വര്‍ധന ചികിത്സിച്ചു കുറയ്‌ക്കാന്‍ എളുപ്പമാണ്‌.
തൈറോയിഡ്‌ ഗ്രന്ഥയില്‍നിന്നും പ്രധാനമായും മൂന്നുതരം ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. തൈറോയിഡില്‍നിന്നും ഹോര്‍മോണുകള്‍ കുറയുന്ന മിക്‌സിഡിമ എന്ന രോഗാവസ്‌ഥയുമുണ്ട്‌. ശരീരം തടിക്കുക, ശരീരത്തില്‍ നീരുണ്ടാകുക എന്നിവയാണ്‌ ലക്ഷണങ്ങള്‍. സ്‌ത്രീകള്‍ക്ക്‌ കൊളസ്‌ട്രോള്‍ വരാനുള്ള സാധ്യതകള്‍ കുറവാണെങ്കിലും തൈറോയിഡിനുണ്ടകുന്ന ഇത്തരം രോഗങ്ങളുടെ ഫലമായി കൊളസ്‌ട്രോള്‍ ഉണ്ടാകാം.
രോഗിയില്‍ പ്രകടമായി കാണുന്ന രോഗലക്ഷണങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ഹോമിയോപ്പതി വൈദ്യശാസ്‌ത്ര പ്രകാരം എല്ലാ രോഗങ്ങള്‍ക്കും മരുന്നുകള്‍ നല്‍കുന്നത്‌. കൊളസ്‌ട്രോളിനം എന്ന ഔഷധം ഈ രോഗത്തിന്‌ ഏറ്റവും പ്രധാനപ്പെട്ട മരുന്നാണ്‌. കൂടാതെ കര്‍സിനോമ, നെക്‌സോമിക്ക, ചിലിഡോണിയം, ക്രറ്റാഗസ്‌, വെറാട്ടറം ആല്‍ബ്‌ തുടങ്ങിയ ഹോമിയോ ഔഷധങ്ങളും ഈ രോഗത്തിന്‌ ലക്ഷണാനുസരണം ഉപയോഗിക്കാം.