പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളുടെയും പ്രതീകങ്ങളുടെയും നൈരന്തര്യം ഉറപ്പുവരുത്തുന്നതാണ് പ്രജനനം. പലപ്പോഴും പലപ്രതിഭാസങ്ങളുടെയും പിന്നില്‍ ഊര്‍ജ്ജത്തിന്റെ ധാരമുറിയാത്ത പ്രവാഹത്തിന്റെ വാഗ്ദത്തമുണ്ട്. പ്രജനനം പലപ്പോഴും പാരമ്പര്യങ്ങളുടെയും പ്രതീകങ്ങളുടെയും കൈമാറ്റമോ, ശാക്തീകരണമോ ആണ് . മനുഷ്യന്റെ പങ്ക് പ്രപഞ്ചത്തിലെ ധാര്‍മികമൂല്യങ്ങളുടെ നൈരന്തര്യത്തെ ഉറപ്പുവരുത്തുന്നതിലാണ്്. അത്തരം മൂല്യങ്ങളുടെ ഈടുവെയ്പ് ഉറപ്പുവരുത്താന്‍ കഴിയാതാകുന്നതോടെ പ്രസ്തുതമനുഷ്യസമൂഹത്തിന്റെ (സാംസ്‌കാരിക-നാഗരികതയുടെ) നിലനില്‍പിന് അന്ത്യം കുറിക്കുന്നു. മുന്‍കാല മനുഷ്യചരിത്രം അത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
മനുഷ്യന്‍ യഥാര്‍ഥത്തില്‍ ഭൂമിയില്‍ നിര്‍വഹിക്കുന്നത് അല്ലെങ്കില്‍ നിര്‍വഹിക്കേണ്ടത് ദൈവികദൗത്യമാണ്(ഖിലാഫത്). അതായത് നന്‍മയുടെയും സംന്തുലനത്വത്തിന്റെയും പ്രപഞ്ചതാളത്തിന്റെയും സംരക്ഷണം. അതിന് മനുഷ്യനെ പ്രാപ്തനാക്കുന്നത് ദൈവികനിയമങ്ങളാണെന്നുമാത്രം. മനുഷ്യന് സ്വന്തംനിലയ്ക്ക് ബുദ്ധിഉപയോഗപ്പെടുത്തി ഈ പ്രപഞ്ചത്തിന്റെ സന്തുലിതത്വം നിലനിര്‍ത്താനുള്ള നടപടിക്രമങ്ങളോ നിയമങ്ങളോ ആവിഷ്‌കരിക്കാനാകില്ല. കാരണം, പ്രപഞ്ചത്തിലെ എത്രയോ പ്രകൃതിപ്രതിഭാസങ്ങളെ ഇനിയും അവന്‍ കണ്ടുപിടിക്കാനിരിക്കുന്നു. കണ്ടുപിടിച്ചവയില്‍ അധികപങ്കിന്റെയും പ്രവര്‍ത്തനരഹസ്യം അവനൊട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുമില്ല. ഭൂമിയില്‍ അവന്‍ എന്തൊക്കെ ന്യായവാദങ്ങള്‍ നടത്തിയാലും എങ്ങനെ ജീവിക്കണമെന്ന വിഷയത്തില്‍ സ്വയം പര്യാപ്തനാണ് താനെന്ന് അവനൊരിക്കലും അവകാശപ്പെടാന്‍ കഴിയില്ല.അവന്റെ ശരീരാവയവങ്ങളുടെ ദൗര്‍ബല്യം അത് അവനെ ബോധ്യപ്പെടുത്തുന്നുണ്ട്.
നന്‍മയുടെയും ധര്‍മത്തിന്റെയും ഉദാത്തമൂല്യങ്ങളുടെയും സ്വാംശീകരണം സാധിക്കുന്നത് നൈസര്‍ഗികഛോദനയിലൂടെയും സനാതന-മതധാര്‍മികാധ്യാപനങ്ങളിലൂടെയുമാണ്. മനുഷ്യന്റെ ഇന്നേവരെയുള്ള കണ്ടുപിടുത്തങ്ങളും സംഭാവനകളും എല്ലാം തന്നെ ദൈവപ്രോക്തമായ വൈജ്ഞാനികസ്രോതസ്സില്‍നിന്നുള്ളവയാണ്. അതായത്, മനുഷ്യന് അവന്റെ നാഗരിക-സാംസ്‌കാരികപുരോഗതിയുടെ ഓരോ ഘട്ടത്തിലും ഉപയുക്തമെന്ന് തോന്നുന്ന അറിവ് അല്ലാഹു ഓരോ വ്യക്തികളിലൂടെയും നല്‍കുന്നു. ശാസ്ത്രീയകണ്ടുപിടുത്തങ്ങള്‍ എന്നപേരില്‍ നാം കൊട്ടിഘോഷിക്കുന്നവയെല്ലാം ആ ഗണത്തില്‍ പെടുന്നതാണ്.
മനുഷ്യാസ്തിത്വം എന്നത് ആത്മാവും ഭൗതികശരീരവും കൂടിച്ചേര്‍ന്നതാണ്. പ്രസ്തുതരണ്ടുഘടകങ്ങളും ഉള്‍ച്ചേര്‍ന്നെങ്കിലേ ഈ പ്രപഞ്ചത്തിലെ ഒരു ഭാഗം എന്ന നിലക്ക് മനുഷ്യന് തന്റെ മേല്‍ അര്‍പിതമായ ബാധ്യത നിര്‍വഹിക്കാനാകൂ. ആത്്മാവ് എപ്പോഴും അനന്തതയുടെ, ഉല്‍ക്കര്‍ഷേച്ഛയുടെ സമാധാനത്തിന്റെ വിതാനമാണ് കൊതിക്കുന്നത്. അതേസമയം ശരീരം ആഹാരത്തിന്റെ, ആസ്വാദനത്തിന്റെ, അനുഭൂതിയുടെ ലോകത്ത് വിഹരിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ അതിന് തിടുക്കവും വെപ്രാളവും ആകാംക്ഷയും കൂടുതലായിരിക്കും. കാരണം ഭൂമി അതിന്റെ പരിമിതിലായിരിക്കെത്തന്നെ ഒട്ടേറെ വിഭവങ്ങളുടെ വിളനിലമാണ്. അതിലെ വിഭവങ്ങളെ കാംക്ഷിക്കുകയെന്നത് അവന്റെ പ്രകൃതവുമാണ്.
മനുഷ്യന് തന്റെ നൈസര്‍ഗികപ്രകൃതിയില്‍ സ്വാഭാവികമായി തോന്നുന്ന വികാരങ്ങളിലൊന്നാണ് വിശപ്പ്. തന്റെ നാവിനെ രസിപ്പിക്കുന്ന , രുചികരമായ ഭക്ഷ്യവിഭവങ്ങള്‍ അവനിഷ്ടപ്പെടുന്നു. വയറിനെ നിറച്ചുനിറുത്തുന്നതായിരിക്കണം പ്രസ്തുതവിഭവം എന്ന് അവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബുദ്ധിമാനായ മനുഷ്യന്‍ താന്‍ കഴിക്കുന്ന വിഭവങ്ങള്‍ നാവിനെയും മനസ്സിനെയും തൃപ്തിപ്പെടുത്തുന്നതോടൊപ്പം ശരീരത്തിന് ഊര്‍ജ്ജ്ദായകവും ആരോഗ്യസംരക്ഷകവും ആയിരിക്കണമെന്ന് തീരുമാനിക്കുന്നു(വിവേകശാലിയുടെ മനസംതൃപ്തി അതിലായിരിക്കുമെന്നതാണ് വാസ്തവം). വിശപ്പ് ശമിപ്പിക്കുകയെന്നതിനപ്പുറം എന്തെങ്കിലും സദാ കുടിച്ചും കൊറിച്ചും ആസ്വദിച്ചുകൊണ്ടിരിക്കുക എന്ന മുദ്രാവാക്യംമുഴങ്ങുന്ന ഇന്നത്തെ ലോകക്രമത്തില്‍ ശരീരത്തെ സംരക്ഷിക്കുകയും ആയുര്‍ദൈര്‍ഘ്യം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഭക്ഷണക്രമം പലപ്പോഴും അപ്രാപ്യമാകുന്നുവെന്നത് ലോകമെത്തിപ്പെട്ടിരിക്കുന്ന ദുരന്തത്തിന്റെ ഒരു മുഖമാണ്. നല്ല ഭക്ഷണം, ഉത്കൃഷ്ടവിഭവം സത്കര്‍മങ്ങള്‍ ചെയ്യാന്‍ മനുഷ്യന് അനിവാര്യമാണ് എന്ന് ദ്യോതിപ്പിക്കുന്ന(അല്ലാഹുവിന്റെ ദൂതന്‍മാരേ, നല്ല ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷിക്കുക. സല്‍ക്കര്‍മങ്ങള്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് നാം-അല്‍ മുഅ്മിനൂന്‍-51) ഖുര്‍ആനികവചനം പ്രസക്തമാകുന്നതിവിടെയാണ്.(ഇവിടെ സത്കര്‍മങ്ങള്‍ക്കുമുമ്പേ നല്ല ഭക്ഷ്യവസ്തുക്കളെ എടുത്തുപറഞ്ഞു.)
മനുഷ്യന്റെ മറ്റൊരു സ്വാഭാവികവികാരത്തില്‍പെട്ടതാണ് ലൈംഗികവികാരം. വിശപ്പ് മനുഷ്യന്റെ വൈയക്തികനിലനില്‍പിനെ സംരക്ഷിക്കാനുള്ള ഉപാധിയാണെങ്കില്‍ ലൈംഗികവികാരം മനുഷ്യസമൂഹത്തിന്റെ നിലനില്‍പ് ഉറപ്പുവരുത്തുന്ന പ്രകൃതിനിയമമാണ്. വിശക്കുന്ന മനുഷ്യന്‍ വിവേകമുണ്ടെങ്കില്‍ നാവിനെമാത്രം രസിപ്പിക്കുന്ന വിഭവങ്ങള്‍ക്കുപകരം ശരീരത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനംചെയ്യുന്ന ഭക്ഷണമാണ് സ്വീകരിക്കുക. പക്ഷേ, ഇന്ന് കുത്തകകമ്പനികള്‍ പരസ്യപ്രലോഭനത്തിലൂടെ ആഗോളമനുഷ്യരാശിയെ പലതും ഭക്ഷിപ്പിക്കുന്നു (അതിനായി ലബോറട്ടറികള്‍സ്ഥാപിച്ച് രുചിക്കൂട്ടുകള്‍ ഗവേഷണംചെയ്‌തെടുക്കുന്നു). എല്ലാം ആസ്വദിക്കാനുള്ളതാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന നാഗരികതയാണ് ഇവിടെവില്ലനാകുന്നത്. അതേ നാഗരികസംസ്‌കാരത്തിന്റെ ഭാഗമാണ് ലൈംഗികവികാരത്തെ വഴിതിരിച്ചുവിട്ട സ്വവര്‍ഗലൈംഗികത. കൗമാരത്തില്‍നിന്ന് യൗവനത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്ന ഘട്ടത്തില്‍ തീവ്രമായി അനുഭവപ്പെടുന്ന സ്വവര്‍ഗത്തോടുതോന്നുന്ന ദിശാബോധമില്ലാത്ത ലൈംഗികമോഹത്തെ ന്യായീകരിച്ചുകൊണ്ടാണ് അതിന് ശാസ്ത്രീയപിന്‍ബലംനല്‍കാന്‍ അതിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്. നേര്‍വഴിക്ക് ഉദാത്തീകരിച്ചാല്‍ തീരുന്നതേയുള്ളൂ പ്രസ്തുത വികാരവൈകൃതം. പക്ഷേ, യൗവനത്തിലും വ്യത്യസ്തലിംഗങ്ങള്‍തമ്മിലുള്ള പരസ്പരവിവാഹമെന്ന, സന്താനപരിപാലനമെന്ന, അതിലൂടെ രാഷ്ട്രസംരക്ഷണമെന്ന മഹത്തായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിക്കുന്ന ആത്യന്തികഭോഗികളുടെ ആവശ്യമായി സ്വവര്‍ഗഭോഗം മാറിയിരിക്കുന്നു. ലൈംഗികാവയവങ്ങളുടെ ശരിയായ ഉപയോഗംപോലും സാധ്യമല്ലാത്ത, രോഗസംക്രമണത്തിന്റെ പശ്ചാത്തലം ഒരുക്കുന്ന(എയിഡ്‌സ് സ്വവര്‍ഗലൈംഗികതയുടെ സംഭാവനയാണെന്ന് പറയപ്പെടുന്നു) അരാജകത്വഭാവമാണ് സ്വവര്‍ഗലൈംഗികത. അതില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മസാലക്കൂട്ടുചേര്‍ത്താല്‍ സാംസ്‌കാരികസമൂഹത്തിന്റെ ഇഷ്ടഭോജ്യമായി മാറില്ലെന്ന് നാം മനസ്സിലാക്കണം. കാരണം ലൈംഗികത ഒരേ സമയം പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും സമര്‍പണത്തിന്റെയും ത്യാഗത്തിന്റെയും ഉദാത്തപ്രകടനമാണ്. അതില്‍ ഉത്തരവാദിത്തബോധത്തിന് മുഖ്യപങ്കുണ്ട്. ഈ ഭൂമിയിലേക്ക് ധാര്‍മികസദാചാരമൂല്യബോധവും പ്രതിഭാശേഷിയും മാനവഗുണങ്ങളുമുള്ള മനുഷ്യരെ തന്നാലാകുംവിധം സംഭാവനചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ് വിവാഹത്തിലൂടെ ഒരാള്‍ ചെയ്യുന്നത്. അന്യനായ സ്ത്രീയുടെയോ, പുരുഷന്റെയോ അവകാശങ്ങള്‍ക്കുമേല്‍ കയ്യേറ്റം നടത്തില്ലെന്ന സന്ദേശവും വിവാഹജീവിതത്തിലൂടെ പകര്‍ന്നുനല്‍കുന്നുണ്ട്. സ്വവര്‍ഗവിവാഹത്തില്‍ അത് സാധ്യമല്ല. ആണായിരിക്കുന്നതിന്റെയും പെണ്ണായിരിക്കുന്നതിന്റെയും വൈജാത്യപരമായ അവകാശം സ്വവര്‍ഗവിവാഹത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നില്ല. (പലപ്പോഴും വൈകാരികമായി പൂര്‍ത്തീകരിക്കപ്പെട്ടേക്കാമെങ്കിലും ശാരീരികമായി പൂര്‍ത്തീകരിക്കപ്പെടുന്നില്ല).
ദേശീയത ശക്തമായി ഉയര്‍ത്തപ്പെടുന്ന ഒരു ലോകക്രമത്തില്‍ സ്വവര്‍ഗലൈംഗികത എന്ന അരാഷ്ട്രീയ വാദം ഇത്തരത്തില്‍ ശക്തമായി ഉയര്‍ത്തപ്പെടുന്നത് ആശ്ചര്യജനകമാണ്. പിശാച് മനുഷ്യനെ എത്രത്തോളം വഞ്ചിക്കുന്നുവെന്നതിന് ഇതില്‍പരം മറ്റൊരുതെളിവ് ആവശ്യമില്ല. ഒരുരാഷ്ട്രം നിലനില്‍ക്കണമെങ്കില്‍ അവിടെ മനുഷ്യസമൂഹം ആവശ്യമാണ്. മനുഷ്യന്റെ പ്രജനനത്തെയും വംശവര്‍ധനയെയും നിരാകരിക്കുന്ന സ്വവര്‍ഗലൈംഗികത നിയമനിര്‍മാണത്തിലൂടെ പൊതുബോധത്തിന്റെ ഭാഗമാക്കണമെന്ന് ശാഠ്യംപിടിക്കുന്നവര്‍ യഥാര്‍ഥത്തില്‍ സമൂഹത്തെയും രാഷ്ട്രത്തെയും ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്. വിവാഹത്തെയും കുടുംബത്തെയും നിരാകരിച്ച പടിഞ്ഞാറ് ജനസംഖ്യാദാരിദ്ര്യത്തിന്റെ ചുഴിയില്‍പെട്ടുഴറിയപ്പോള്‍ ഒട്ടേറെ സമ്മാനങ്ങള്‍ വെച്ചുനീട്ടി കുടുംബസംവിധാനത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ കോഹാബിറ്റിങും സ്വവര്‍ഗവിവാഹവും നിയമവിധേയമായതോടെ പ്രസ്തുതസംസ്‌കാരം ജനങ്ങളെ കീഴ്‌പ്പെടുത്തുകയായിരുന്നു. അതിനാല്‍ ഇപ്പോള്‍ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അത് നഗ്നസത്യമായി നമ്മുടെ മുമ്പിലുള്ളതുകൊണ്ടാണ് സ്വവര്‍ഗരതിയെ നിയമവിധേയമാക്കരുതെന്ന് ആവശ്യപ്പെടുന്നത്. ആര്‍ക്കെങ്കിലും അത്തരംവൈകൃതങ്ങളില്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്കത് ആരുംകാണാതെ, ഇരുളിന്റെ മറവില്‍ അപരനെ ശല്യപ്പെടുത്താതെ സ്വകാര്യമായി ആകാം. അത്തരക്കാരെ പരസ്യവിചാരണയ്ക്ക് വിധേയമാക്കണമെന്ന് ആര്‍ക്കും താല്‍പര്യമില്ല. സ്വവര്‍ഗരതിയെ നിയമവിധേയമാക്കുന്നതിനെതിരെ ഭൂരിപക്ഷമതധാര്‍മികസമൂഹം പ്രകടിപ്പിക്കുന്ന പ്രതിഷേധം യഥാര്‍ഥത്തില്‍ ജനസമൂഹത്തിന്റെ നിലനില്‍പിനുവേണ്ടിയുള്ള ജനാധിപത്യപോരാട്ടമാണ്. അതംഗീകരിക്കാന്‍ സന്നദ്ധമാകുകയാണ് വിവേകവും ആര്‍ജ്ജവവും ഉത്തരവാദിത്വബോധവുമുള്ളവര്‍ ചെയ്യേണ്ടത്. അല്ലാതെ മതവിശ്വാസികളെ കല്ലെറിയാനും ജനാധിപത്യവിരുദ്ധരെന്ന് മുദ്രകുത്താനുമല്ല.
പിന്‍കുറി: സ്വവര്‍ഗഭോഗികളുടെ അവകാശത്തെ അംഗീകരിച്ചുകൊടുക്കുന്നതില്‍ എന്താണ് തെറ്റെന്നുചോദിക്കുന്ന നിഷ്‌കളങ്കരുണ്ട്. അവരത് പരസ്യമായിചെയ്യുന്നില്ലല്ലോ എന്നാണ് അവരുടെ ചോദ്യം. പാശ്ചാത്യനാടുകളില്‍ പരസ്യമായി വൈകൃതങ്ങളിലേര്‍പ്പെടുന്ന സ്വവര്‍ഗഭോഗികളുടെ ചിത്രം സാഹിത്യ-സാംസ്‌കാരികനായകര്‍ വരച്ചുകാട്ടാറുണ്ട്. അധാര്‍മികപ്രവണതകളെല്ലാം പടിപടിയായാണ് നമ്മിലേക്ക് ഊറിയിറങ്ങുന്നതെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയുക. തിന്‍മകളെല്ലാം തിന്‍മകള്‍തന്നെയെന്ന യാഥാര്‍ഥ്യം നിലനിര്‍ത്തുന്നതില്‍ ആര്‍ക്കും ചേതമുണ്ടാകേണ്ട കാര്യമില്ലല്ലോ.