2013, ഡിസംബർ 28, ശനിയാഴ്‌ച

ഒരു വിസിറ്റ് വിശ-കഥ

പതിനാല് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ പലതവണ ആഗ്രഹിച്ചതാണ് ഭാര്യയേയും മകളെയും ഒരു വിസിറ്റ് വിസയിലെങ്കിലും ഇവിടെയൊന്നെത്തിക്കാന്‍... എല്ലാ സ്‌കൂള്‍ അവധിക്കും ശ്രമിക്കുമെങ്കിലും കഴിയാറില്ല.ഒരു വിമാന കമ്പനിയുടെ പരസ്യം കേട്ടാണ് മുന്നിട്ടിറങ്ങിയത്. ടിക്കറ്റും വിസയും വിമാന കമ്പനി തന്നെ ഏര്‍പ്പാടാക്കും. നൂലാമാലകളില്ല. കാശ് കൊടുത്താല്‍ വിസയും ടിക്കറ്റും റെഡി. സഹമുറിയന്‍ പറഞ്ഞു: ''നീ കൊണ്ടുവാടെ ഫാമിലിയെ... നിനക്ക് മകള്‍ ഒന്നല്ലേ ഉള്ളൂ...'' അവന്‍ പറഞ്ഞു. ''എനിക്ക് മക്കള്‍ മൂന്നാണ്.. ടിക്കറ്റും വിസയും റൂമും... എനിക്ക് താങ്ങാന്‍ കഴിയില്ലടേ... അത് കൊണ്ടാ ഞാന്‍ ശ്രമിക്കാത്തത്...'' ഒരു കുഞ്ഞ് ഉള്ളപ്പോഴും മറ്റെന്തോ കാരണമാണ് പറഞ്ഞത്. സത്യത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതാണ് കാരണം.

''എന്ത് ചിലവ് വന്നാലും കുടുംബത്തെ കൊണ്ടുവന്ന് കാണിക്കണം. അവരുമറിയട്ടെ... ഇവിടുത്തെ ചൂടും... തണുപ്പും... അധ്വാനവും ഒക്കെ'' രവിയാണ് പറഞ്ഞത്. ''എന്നിട്ടെന്തേ രവീ നീ കൊണ്ടുവരാത്തത്...'' അബ്ദുള്ളക്കയാണ് ചോദിച്ചത്. രവി ഒന്ന് ചമ്മി. എങ്ങനെ കൊണ്ടുവരാനാ. പെങ്ങടെ കല്ല്യാണം, പെര പണിയല്‍, അച്ഛന്റെ ചികിത്സ, അനുജന്റെ വിദ്യാഭ്യാസം... മതിയേ ഞാനിവിടെയും അവളവിടെയും നിക്കട്ടെ.... രവി ദേഷ്യത്തോടെ അകത്തേക്ക് പോയി.

ഒരിക്കലെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കാത്ത പ്രവാസി ഉണ്ടാവില്ല. ദുബായ് ഫെസ്റ്റിവല്‍ തുടങ്ങിയാല്‍ ടി.വി.യില്‍ കാണുന്ന കാഴ്ചകള്‍ കുട്ടികള്‍ക്ക് ഹരമാണ്. ഈ മായകാഴ്ചകളല്ല യഥാര്‍ത്ഥ ഗള്‍ഫ് എന്ന് മനസ്സിലാക്കാന്‍ ഇവിടെ വരണം.
വിമാനകമ്പനിയുടെ മധുരമായ പരസ്യം കേട്ടാണ് ചെന്നത്. പാസ്‌പോര്‍ട്ട് കോപ്പിയും, ഫോട്ടോയും കെട്ടിവെക്കല്‍ തുകയും നല്‍കി തിരികെ വന്നു. ഒരാഴ്ച കൊണ്ട് വിസ കിട്ടും. അപ്പോള്‍ ടിക്കറ്റെടുക്കണം. നല്ല വിമാന കമ്പനിയാണ്, ചാര്‍ജ് കൂടും. ചാര്‍ജ് കൂടിയാലും വേണ്ടില്ല, നമ്മുടെ 'എക്‌സ്​പ്രസില്‍' വരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്.

ഒരു മാസത്തേക്കാണ് വിസ. അതുമതി. ഒരു മാസം കൊണ്ട് ഇവിടെയൊക്കെ ഒന്നു കണ്ട് പോയ്‌ക്കോട്ടെ.
അടുത്ത കടമ്പ റൂമാണ്. പലരോടും റൂമിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. 'നോക്കാം' എന്ന് എല്ലാവരും സമ്മതിച്ചിട്ടുമുണ്ട്. ഈ ഗള്‍ഫില്‍ ഏത് കാര്യം പറഞ്ഞാലും 'നോക്കാം' എന്നേ പറയൂ.

ബസ് സ്റ്റോപ്പിന് മുകളിലും ടെലഫോണ്‍ ബൂത്തിന് പിറകിലും.... റൂം കൊടുക്കാനുണ്ട് എന്നെഴുതിയ നമ്പറില്‍ വിളിച്ചു. ബംഗാളിയും പാകിസ്താനിയും ഫിലിപ്പൈനിയും... ആണ് ഫോണെടുത്തത്. ഒന്നും നടന്നില്ല. ദിവസം രണ്ട് മൂന്ന് കഴിഞ്ഞു. പറഞ്ഞ പ്രകാരം വിസ കിട്ടാറായി. കൃത്യമായി വന്നാലേ മകളുടെ സ്‌കൂള്‍ തുറക്കുമ്പോഴേക്കും അങ്ങെത്താന്‍ കഴിയൂ..

ഒരു 'സെമിബ്രോക്കറായ' അഹമ്മദിനെ കണ്ടത് കഫ്റ്റീരിയയില്‍ വെച്ചാണ്. അഹമ്മദിനോട് കാര്യം പറഞ്ഞു. ''റൂമുണ്ട്്... കുട്ടികളുണ്ടോ?'' ചോദ്യം. ഞാന്‍ പറഞ്ഞു. ''ഉണ്ട് ഒരാള്‍ പത്ത് വയസ്സ്'' അഹമ്മദ് പറഞ്ഞു. ''അതാണ് പ്രശ്‌നം. കുട്ടികളുണ്ടെങ്കില്‍ നടക്കില്ല. ഷെയിറിങ്ങില്‍ കുട്ടികള്‍ പാടില്ല...'' ഞാന്‍ കാര്യം പറഞ്ഞു. ''അഹമ്മദേ, ഭാര്യയെ ഒഴിവാക്കിയാലും കുട്ടിയെ ഒഴിവാക്കാന്‍ ആവില്ല... അവള്‍ക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെട്ട് ഞാന്‍ വിസയെടുത്തത്'' ഞാന്‍ പരവശനായി. ''നിങ്ങള്‍ ബേജാറാവാതിരി. ഒരു വില്ലയുണ്ട്. കുറച്ച് ദൂരെയാ.. ആരുടെ ശല്യവുമില്ല. 3,500 ദിര്‍ഹം വാടക'' ഞാന്‍ പകച്ചുപോയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റുമെങ്കിലും സമ്മതിച്ചു. ''അഹമ്മദേ അത് പോയി നോക്കാം'' ഞാന്‍ തിടുക്കപ്പെട്ടു. അഹമ്മദ് താടിതടവികൊണ്ട് പറഞ്ഞു. ''ഒരു ചെറിയ പ്രശ്‌നമുണ്ട്. അവിടെയുള്ള ബംഗാളിക്ക് 2000 ദിര്‍ഹം കീ മണി കൊടുക്കണം, എനിക്ക് ഒന്നും വേണ്ട... എന്തേയ്''. എന്റെ ഉത്തരത്തിനായ് അഹമ്മദ് കാത്തിരുന്നു. കഫ്റ്റീരിയയിലെ മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് ഞാന്‍ വെള്ളം നേരെ വായിലേക്കൊഴിച്ചു. വിമ്മിഷ്ടം മാറി എന്നായപ്പോള്‍ ഞാന്‍ പറഞ്ഞു. ''അത് ശരിയാവില്ല അഹമ്മദേ... ഒരു മാസത്തേക്ക് 5,500 ദിര്‍ഹം.. നാട്ടിലെ ഏഴുപതിനായിരം ഉറുപ്പിക'' അറിയാതെ പറഞ്ഞ് പോയി. നാട്ടിലെ കാശിന്റെ കണക്ക്. ഈ വിസയെടുക്കാന്‍ തുടങ്ങിയതുമുതലാണ് ദിര്‍ഹം നാട്ടിലെ പൈസയുമായി ഒത്തുനോക്കല്‍. ഛെ നാണക്കേടായി. അഹമ്മദ് പുറത്തേക്കിറങ്ങുമ്പോള്‍ പറഞ്ഞു. ''നാട്ടിലെ കായി നോക്കിയാല്‍ നിങ്ങള്‍ ഇവിടുന്ന് കുടിയാവെള്ളം കുടിക്കൂല'' അഹമ്മദ് വെയിലിലേക്ക് ഇറങ്ങി.

ഭാര്യയുടെ വിളി വന്നപ്പോഴാണ് പരിസര ബോധമുണ്ടായത്. ''നിങ്ങളെന്താ വിളിക്കാത്തത്... എന്തൊക്കെ കൊണ്ടുവരണം... ചെമ്പ് പാത്രങ്ങള്‍ ഇവിടുന്ന് വാങ്ങണോ, അവിടെ കിട്ടുമോ... എനിക്ക് നല്ല ചുരിദാറില്ല... ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ കൊടുത്തിട്ടുണ്ട്. മോള്‍ക്ക് മൂന്ന് ജോഡി വാങ്ങിച്ചു. റൂമില്‍ നല്ല സൗകര്യമുണ്ടോ...ചേട്ടാ ടി.വിയില്‍ ചാനല്‍ വേണേ... പാരിജാതം ഞാന്‍ മുടങ്ങാതെ കാണുന്നതാ.. ടിക്കറ്റ് ഒക്കെയായാല്‍ വിളിക്കണേ... വെക്കട്ടെ... യാത്ര ചോദിക്കാന്‍ കുടുംബവീട്ടിലൊക്കെ പോകും. ഒക്കെ'' അവള്‍ ഫോണ്‍ വെച്ചു.

റൂമിലേക്ക് നടക്കുന്നതിനിടയിലാണ് രവിയുടെ ഫോണ്‍ വന്നത്. ''റൂം ശരിയായോ?'' രവിയുടെ ചോദ്യം. 'ഇല്ല' ഞാന്‍ പറഞ്ഞു. ''എന്നാലേയ് നിങ്ങള്‍ ഉടനെ കാലിദിയയിലെ തൗഫീഖ് ടൈപ്പിങ്ങ് സെന്ററിനടുത്ത് വരണം.. ങാ... അല്‍മാഹയിരിയുടെ അടുത്ത്്... ഞാന്‍ അവിടെയെത്താം...'' രവി ഫോണ്‍ വെച്ചു. പത്ത് മിനുട്ട് കൊണ്ട് ഞാനും രവിയും കണ്ടുമുട്ടി. കൂടെ ഒരാളും. രവി പറഞ്ഞു. ''ഇയാളുടെ അടുത്ത് ഒരു റൂമുണ്ട്... 2,500 വാടക... പിന്നെ 500 രൂപ നാത്തുറിന് കൊടുക്കണം. എന്തേയ് പറ്റുമോ?'' ഞാന്‍ സമ്മതം മൂളി... ''എങ്കില്‍ റൂം കാണാം'' അവിടുന്ന് ടാക്‌സി പിടിച്ച് മുശിരിഫ് ഏരിയയില്‍ എത്തി. രണ്ട് നില പഴയ കെട്ടിടത്തിലെ ഒരു ഫ്ലറ്റ് ഫാമിലിയും ബാച്ചിലറും താമസിക്കുന്ന ഒരിടം. കുറെ ചെരിപ്പുകള്‍ അഴിച്ചുവെച്ച ഇടനാഴിയിലൂടെ അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു. ആ ഫ്ലറ്റില്‍ അഞ്ച് റൂമുകള്‍ ഉണ്ടെന്ന് തോന്നി. അത് ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ രണ്ട് മുറി മാത്രമേ വരച്ചിട്ടുണ്ടാവൂ. പിന്നീട് മരപ്പലക കൊണ്ട് നാടന്‍ ബ്രോക്കര്‍മാര്‍ തീര്‍ത്ത മൂന്ന് എക്‌സ്ട്രാ മുറികളാണ്. കാണുന്നത് കച്ചവടത്തിന്റെ പുതിയ മുഖം.

രവിയുടെ കൂടെയുള്ളയാള്‍ മുറി തുറന്നു. ലൈറ്റിട്ടു. ഒരെലി കാലിനിടയിലൂടെ പുറത്തേക്ക് പാഞ്ഞു. സിഗരറ്റ് കുറ്റിയും കടലാസ് തുണ്ടുകളും നിറഞ്ഞ ഒരു മുറി. ഫര്‍ണ്ണിച്ചര്‍ മൂന്ന് കാലുള്ള സ്റ്റൂള്‍ മാത്രം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. രവി പറഞ്ഞു. ഒരു ഏ.സി.വെക്കണം. കട്ടില്‍ വാങ്ങണം. പിന്നെ ഒരു വിനോലി (കാര്‍പ്പെറ്റ്) വിരിക്കണം. ഒരു മാസത്തേക്കല്ലേ അണ്ണാ അഡ്ജസ്റ്റ് ചെയ്യൂ. രവി ചിരിച്ചു. കൂടെയുള്ളയാളും. കണക്കുകള്‍ പിഴയ്ക്കുന്നു. ഒന്നും നോക്കാനില്ല, ഇത് സമ്മതിക്കണം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. എന്റെ നിസ്സഹായത് വായിച്ചറിഞ്ഞന്നോണം രവി പറഞ്ഞു. ''പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് നമുക്ക് ഏ.സി.യും കട്ടിലും ഒപ്പിക്കാം, പിന്നെ ടി.വി.യും ഫ്രിഡ്ജും... നമുക്ക് നോക്കമെടാ... തനിക്ക് ഇഷ്ടമായോ റൂം'' രവി ചോദിച്ചു. ഈ ചോദ്യം പണ്ട് എന്റെ ഭാര്യയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ സുഹൃത്ത് ചോദിച്ചതാണ്. 'നിനക്ക് ഇഷ്ടമായോ'... അന്ന് ഇഷ്ടമാകാത്ത എന്റെ ഭാര്യയെ 'സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട്' ഇഷ്ടമായി എന്ന് പറഞ്ഞതാണ്. അതേ ചോദ്യം ഇപ്പോള്‍ രവിയോടും പറയണം. 'കുഴപ്പമില്ല' ഞാന്‍ പറഞ്ഞു. ഇഷ്ടമല്ലാതിരുന്ന ഭാര്യയെ രണ്ട് മൂന്ന് കൊല്ലം കൊണ്ട് ഇഷ്ടമായതുപോലെ ഈ റൂമും ഇഷ്ടമാകുമായിരിക്കും.

'എങ്കില്‍ വാ' രവി ധൃതികൂട്ടി. അഡ്വാന്‍സ് കൊടുക്കൂ... രവി പറഞ്ഞു. കൂടെയുള്ളയാള്‍ നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു. 500 ദിര്‍ഹം ഞാന്‍ അഡ്വാന്‍സ് കൊടുത്തു.

ഇറങ്ങാന്‍ നേരം എലി വീണ്ടും അകത്തേക്ക് കയറി. ഏ.സി.യും അനുബന്ധസാധനങ്ങളും വാങ്ങാന്‍ ഏകദേശം 2,500 ദിര്‍ഹമെങ്കിലും വേണം. നാട്ടിലെ 28000 ഉറുപ്പിക. ഭക്ഷണസാധനങ്ങള്‍, സ്റ്റൗവ്് എന്നിവ കൂടാതെ... ഞാന്‍ കണക്കുകള്‍ ഇന്ത്യന്‍ മണിയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു. തല പെരുക്കുന്നതുപോലെ.

വിസ കാന്‍സല്‍ ചെയ്യാന്‍ ഇനി പറ്റത്തില്ല. മൊബൈലില്‍ നിന്ന് മെസേജ് അയച്ചത് പോലെ. ടലിറ ചെയ്ത് പോയി. ഇനി തിരിച്ചെടുക്കാന്‍ പറ്റില്ല. അവള്‍ ഗള്‍ഫ് യാത്ര ഒരാഘോഷമാക്കുകയാണ്. യാത്ര ചോദിക്കലും.. പെട്ടി വാങ്ങലും...ഇല്ല ഇനി തടയാനാവില്ല... ഞാനെന്നല്ല ഐക്യരാഷ്ട്രസഭ വിചാരിച്ചാല്‍ പോലും അവളെ നിര്‍ത്താനാവില്ല. വരട്ടെ, പതിനാല് വര്‍ഷത്തിന്റെ മോഹസാക്ഷാത്ക്കാരം. ഒരു മാസത്തെ കൂടെകിടപ്പ് കൊണ്ട് അവസാനിക്കട്ടെ.

ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് ലിമിറ്റ് കുറച്ചത് ഒരു വിനയായി. മൂന്ന് ദിവസത്തെ പരക്കംപാച്ചിലില്‍ എല്ലാം ഒന്നൊരുക്കാന്‍ കഴിഞ്ഞു. രവിയും മോഹനനും ഇബ്രാഹിക്കയും നന്നായി സഹകരിച്ചു. റൂം ഒരു വൃത്തിയും വെടിപ്പുമാക്കി. ഞാന്‍ താമസിച്ച റൂമില്‍ നിന്ന് ഒരു പഴയ ടി.വി. കടമായി കിട്ടി. കൊണ്ടുവെച്ചപ്പോഴാണ് ചാനല്‍ ഇല്ല എന്നറിയുന്നത്. നാത്തുറിന് 150 ദിര്‍ഹം കൊടുത്ത് ചാനല്‍ കിട്ടി. ഓണ്‍ ചെയ്തു. സ്‌ക്രീന്‍ തെളിഞ്ഞു. 'അപ്പോഴും പറഞ്ഞില്ലേ കെട്ടണ്ട കെട്ടണ്ടന്ന്' ഏതോ ഒരു തമാശ സീരിയലിലെ ടൈറ്റില്‍ സോങ്ങ് കേട്ടു. 
വിസയും ടിക്കറ്റും റെഡി. അടുത്ത വ്യാഴാഴ്ച അവര്‍ വരും. കോഴിക്കോട് നിന്ന് പാതിരാത്രിയിലെത്തിയ വീര്‍ത്ത വയറുള്ള വിമാനത്തില്‍ നിന്ന് എന്റെ പ്രിയതമയും മകളും പുറത്തേക്ക് വന്നു.

ആശ്ചര്യം വിടര്‍ന്ന മുഖത്തോടെ ഭാര്യയും മകളും പുറത്തേക്ക് വരുമ്പോള്‍ നിര്‍ജീവമായ മുഖത്തോടെ ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികള്‍ നമ്മളെയും കടന്ന് മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു.

കാറില്‍ നിന്ന് പുറത്തേക്ക് നോക്കി ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങളും വൈദ്യുതി ദീപ അലങ്കാരങ്ങളും ഇവര്‍ക്ക് കൗതുക കാഴ്ചകളായി.

മുറിയിലെത്തി. ഭക്ഷണം കഴിച്ചു. കിടക്കാന്‍ നേരം ഭാര്യ പതുക്കെ പറഞ്ഞു. മകള്‍ വളര്‍ന്നു. അടങ്ങികിടന്നോണം... നേരം വെളുക്കട്ടെ ഇവിടത്തെ ഒരുപാട് കാഴ്ചകള്‍ കാണണം. ഭാര്യ കിടന്നു. നടുവില്‍ മകളും. പഴയ ഏ.സി.യുടെ മുരള്‍ച്ച നെഞ്ചില്‍ നിന്നാണെന്ന് തോന്നി. വിളമ്പി വെച്ച ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു വിശപ്പുള്ളവന്റെ അവസ്ഥയില്‍ ഞാന്‍ ചെരിഞ്ഞ് കിടന്നു.
ദിവസങ്ങള്‍ കടന്നുപോയി. രാത്രി പട്ടിണിയുടെ ദിനങ്ങള്‍ തന്നെ. മകളോട് പുറത്തുപോയി കളിക്കാന്‍ പറയാന്‍ പറ്റാത്ത അവസ്ഥ. ഫിലിപ്പൈനിയും ബംഗാളികളും താമസിക്കുന്ന ഫ്ലറ്റിന്റെ പുറത്തേക്ക് മകളെ തനിച്ചയക്കാന്‍ പേടി.

ഭാര്യ പറഞ്ഞു. ''എന്തായാലും നിങ്ങള്‍ ഉടന്‍ നാട്ടില്‍ വരിക'' ഞാന്‍ പറഞ്ഞില്ല. 'നിന്നെയും മകളെയും കൊണ്ടുവരാന്‍ എനിക്ക് നാട്ടിലെ രണ്ടരലക്ഷം രൂപ ചിലവായെന്ന്, അത് വീട്ടാന്‍ മൂന്ന് വര്‍ഷമെങ്കിലും ഇവിടെ കഷ്ടപ്പെടണമെന്ന്'..

പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും നാട്ടിലേക്കുള്ള പര്‍ച്ചേസിങ്ങിന്റെ ലിസ്്റ്റായി. സാധനങ്ങളും വാങ്ങിച്ചു. പോകാനുള്ള തയ്യാറെടുപ്പിലായി. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിതരാന്‍ പറ്റാത്തതിന്റെ വിഷമവും ഭര്‍ത്താവിന്റെ പ്രകൃതിപരമായ ആവശ്യം സാധിക്കാത്തതിന്റെ മനോവിഷമവുമായി ഭാര്യ യാത്ര പറഞ്ഞു. കണ്ടുതീരാത്ത കാഴ്ചകളുടെ എണ്ണം പറഞ്ഞു മകളും തയ്യാറായി.

നാളെ മുതല്‍ മൂട്ട കടിക്കുന്ന മുറിയിലേക്കുള്ള പറിച്ച് നടല്‍ അലോസരപ്പെടുത്തിയെങ്കിലും... മനസ്സിലെവിടെയോ ഒരു വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദം. പ്രവാസിക്ക് വളരെ വിരളമായി കിട്ടുന്ന ആനന്ദിന്റെ പൂത്തിരി.

ഓവര്‍ടൈം ചെയ്ത് നടുവൊടിയാന്‍ നീണ്ട മൂന്ന് വര്‍ഷത്തിന്റെ ദൈര്‍ഘ്യം. അഞ്ച് മണിക്ക് അലാറം വെച്ച് ചെരിഞ്ഞ് കിടക്കുമ്പോള്‍ ഞാനെന്ന വ്യക്തിത്വത്തിന്... എന്തെന്നില്ലാത്ത ഉള്‍തുടിപ്പ്... സ്വപ്‌നങ്ങളില്‍ ഇഴചേര്‍ത്ത ഒരു കുടുംബ സംഗമത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍...
ഭാര്യയുടെയും മകളുടെയും കൂടെ നടക്കാനിറങ്ങുമ്പോള്‍ കോര്‍ണീഷ് എത്ര മനോഹരം. നടപ്പാതയിലെ പുല്‍തകിടിക്ക് എന്ത് ഭംഗി. എന്നും കവറോളുമിട്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഏ.സി.യില്ലാത്ത ബസ്സില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഈ പതിനാല് വര്‍ഷവും കാണാത്ത മനോഹാരിത ഒരു മാസം എങ്ങനെയുണ്ടായി.

അലാറത്തിന്റെ ശബ്ദത്തില്‍ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിട്ട്... വീണ്ടും പൊങ്ങുന്ന വെയിലിലേക്ക്..
ഇത് ഒരു കഥയാണ്. പലരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ യാഥാര്‍ത്ഥ്യമായ ജീവിത അനുഭവമാണ്. ഓരോ പ്രവാസിയും ഉള്ളില്‍ കൊണ്ടുനടക്കുന്ന മോഹങ്ങള്‍ ഇതൊക്കെയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്ക് നിങ്ങളായി തോന്നിയെങ്കില്‍ ഒട്ടും സംശയിക്കേണ്ട... അത് നിങ്ങള്‍ തന്നെയാണ്...

    എഴുതിയത്: ഫസീല റഫീക്ക് 
   കടപ്പാട്  മാതൃഭൂമി

2013, ഡിസംബർ 26, വ്യാഴാഴ്‌ച

മുസഫര്‍ നഗറില്‍ നടക്കുന്നത്..?

മുസഫര്‍നഗര്‍ അഭയാര്‍ഥിക്യാമ്പിലെ ജീവനുകള്‍ക്ക് യാതൊരുവിലയുമില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഏതാണ്ട് 11 കുട്ടികള്‍ മരണത്തിന് കീഴടങ്ങി. മനസ്സില്‍ കലാപത്തിന്റെ ഓര്‍മകള്‍ ഗര്‍ഭം ധരിച്ച 74 ഗര്‍ഭിണികളുണ്ട്. അതില്‍ 24 പേര്‍ മാസം തികഞ്ഞുനില്‍ക്കുന്നു. അവരാകട്ടെ പോഷകാഹാരക്കുറവിന്റെയും ത്വക് രോഗങ്ങളുടെയും  നരകയാതന അനുഭവിക്കുകയാണ്. ഐസിനെപ്പോലും മരവിപ്പിക്കുന്ന കൊടുംശൈത്യത്തില്‍ കുട്ടികള്‍ നഗ്നപാദരായി ക്യാമ്പില്‍ അങ്ങുമിങ്ങും ഓടിക്കളിക്കുന്നു. അവര്‍ക്ക് കമ്പിളി ഉടുപ്പുപോലുമില്ല.
രക്ഷിതാക്കള്‍ മാനഹാനി ഭീതിയാല്‍  85 പെണ്‍കുട്ടികളുടെ വിവാഹം  ക്യാമ്പിനകത്തുതന്നെ നടത്തിക്കൊടുത്തു.
മുസഫര്‍ നഗറില്‍നിന്ന്് 40 കി.മീ അകലെയുള്ള ലോയിക്യാമ്പില്‍ എത്തിപ്പെട്ടവരെല്ലാം തങ്ങളുടെ ഉടുതുണിയൊഴിച്ച് മറ്റെല്ലാം നഷ്ടപ്പെട്ടവരാണ്. കത്തിക്കരിഞ്ഞ കുടിലും കൃഷിയിടവും ഉപേക്ഷിച്ചാണ് അവരെത്തിയത്. കഴിഞ്ഞ നാലുമാസത്തിനുമുമ്പുള്ള ആ കരാള രാത്രി അവര്‍ക്കിപ്പോഴും പേടിസ്വപ്‌നമാണ്.  അഖിലേഷ് യാദവിന്റെ മന്ത്രിസഭ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക്  നല്‍കിയത് അഞ്ചുലക്ഷം രൂപയാണ്. ഗര്‍ഭിണിയായ മുഅ്മിന ഖാതൂന്‍ വര്‍ഗീയവാദികളെ പേടിച്ച് ജീവനുംകൊണ്ടോടി ഒരു രക്ഷാസങ്കേതം കണ്ടെത്തുകയായിരുന്നു. പക്ഷേ ആറ്റുനോറ്റുകാത്തിരുന്ന ഗര്‍ഭം അലസിപ്പോയി. നഷ്ടപരിഹാരത്തിന് തനിക്കും അര്‍ഹതയില്ലേയെന്നാണ് ആ മാതാവ് ചോദിക്കുന്നത്. ഈ ദുരിതങ്ങള്‍ താണ്ടിവന്ന അഭയാര്‍ഥികളെ ഇപ്പോള്‍ ഗവണ്‍മെന്റ് അധികാരികളും  കാലാവസ്ഥയും ഭീഷണിപ്പെടുത്തുന്നമട്ടിലാണ് നോക്കിക്കൊണ്ടിരിക്കുന്നത്.

സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് എന്തൊക്കെയോ ചടുലനീക്കം നടത്തുന്നതായി ജില്ലാഅധികാരികള്‍ അഭിനയിക്കുന്നുണ്ട്. പക്ഷേ, 480 കുടുംബങ്ങളില്‍പെട്ട 3600 ഓളം വരുന്ന സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഈ മഞ്ഞുകാലം  ക്യാമ്പില്‍തന്നെ ചെലവിടേണ്ടിവരുമെന്ന ആശങ്കയിലാണ് കഴിഞ്ഞുകൂടുന്നത്. മുസഫര്‍നഗര്‍,ശംലി ജില്ലകളിലെ മറ്റ്അഭയാര്‍ഥിക്യാമ്പുകളിലെ അവസ്ഥയെന്തായിരിക്കുമെന്നാണ്  ഇവര്‍ ചിന്തിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ 0.6 ഡിഗ്രിസെല്‍ഷ്യസ് ആയിരുന്നു തണുപ്പ്. കനാലിന്റെയും കരിമ്പിന്‍പാടത്തിന്റെയും അരികില്‍ ഒരു ഫുട്‌ബോള്‍ കോര്‍ട്ടിന്റെ പകുതിവലിപ്പം മാത്രം വരുന്നതാണ് ക്യാമ്പ്.  രാത്രിയാകുമ്പോള്‍ മഞ്ഞ് ടെന്റിന്റെ ഷീറ്റിലൂടെ ഒഴുകിയെത്തി താഴെക്കിടന്നുറങ്ങുന്നവരുടെ മേല്‍ വന്നുവീഴുന്നു. കുട്ടികള്‍ തണുപ്പും വിശപ്പും സഹിക്കവയ്യാതെ രാത്രിമുഴുവന്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. ഇതുകണ്ട് മാതാപിതാക്കളുടെ ഇടനെഞ്ച് പൊട്ടുകയാണ്.
കരിമ്പിന്‍ ഓല നിലത്തുവിരിച്ച് അതിനുമുകളിലാണ് പലരും ഉറങ്ങുന്നത്. തണുപ്പിന്റെ കാഠിന്യം മൂലം പലര്‍ക്കും ഉറങ്ങാന്‍പോലും കഴിയുന്നില്ല. കുട്ടികളുടെ കരച്ചിലിന് തണുപ്പിനോടൊപ്പം തന്നെ വിശപ്പും കാരണമായിട്ടുണ്ട്. മുലയൂട്ടുന്ന മാതാക്കള്‍ക്ക് വേണ്ടത്ര മുലപ്പാലില്ല. അവരെല്ലാം പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. പല സ്ത്രീകളും വെള്ളമോ മറയോ ആദിയായ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ കുളിച്ചിട്ടുതന്നെ ദിവസങ്ങളായി. അതിനാല്‍ തന്നെ പലര്‍ക്കും ത്വഗ്‌രോഗങ്ങള്‍ പിടിപെട്ടിരിക്കുകയാണ്. കുട്ടികള്‍ക്കും മേലാകെ ചൊറിഞ്ഞുപൊട്ടിക്കൊണ്ടിരിക്കുന്നു.

ഫുഗാനയിലെയും ഖരാറിലെയും നിവാസികളാണ് ലോയി ക്യാമ്പിലെത്തപ്പെട്ടവര്‍. 273 കുടുംബങ്ങളില്‍ 173 കുടുംബത്തിനുമാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിച്ചത്. അതും ഗ്രാമങ്ങളില്‍ പോയി  അടുപ്പിന്റെ കണക്ക് എടുത്താണ് കുടുംബങ്ങളെ എണ്ണിയത്. സഹായധനം പൂര്‍ണമായും കിട്ടിയില്ലെന്നാണ് പലരുടെയും പരാതി. 'ജീവനുംകൊണ്ടോടിയാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. പക്ഷേ നഷ്ടപരിഹാരം കിട്ടേണ്ടവരില്‍ ഞങ്ങള്‍ എണ്ണപ്പെട്ടില്ല.' ഉമറുദ്ദീന്‍ പറയുന്നു. അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റുകൂടിയായ ജില്ലാ അധികാരികള്‍ പറയുന്നത് നഷ്ടപരിഹാരത്തിന് അവകാശികളായവരെ തിട്ടപ്പെടുത്തുവാന്‍ പ്രായോഗികബുദ്ധിമുട്ടുകളുണ്ടെന്നാണ് .
നാല് ആണ്‍മക്കളും രണ്ടുപെണ്‍മക്കളുമുള്ള മുഹമ്മദ് അഖ്തറിന് തന്റെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ ധൈര്യമില്ല. ജില്ലാ അധികാരികള്‍ എത്രയും പെട്ടെന്ന് ക്യാമ്പ് വിട്ടുപോകാന്‍ ഭീഷണിപ്പെടുത്തുകയാണ്. ക്യാമ്പ് അടച്ചുപൂട്ടുമെന്നാണ് മുന്നറിയിപ്പ്. പക്ഷേ മുഹമ്മദ് അഖ്തര്‍ പറയുന്നത് തന്റെ പെണ്‍ കുട്ടികളുടെ മാനം പിച്ചിച്ചീന്തപ്പെടുമോയെന്ന ഭയമാണ് ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്നതില്‍നിന്ന് തന്നെ പിന്തിരിപ്പിക്കുന്നതെന്നാണ്. 65 കാരനായ മുഹമ്മദ് ശമീമിന് കരച്ചിലടക്കാനാകുന്നില്ല:'98 തോല(ഒരു തോല -10 ഗ്രാം) വെള്ളിയും 3.5 തോല സ്വര്‍ണവും 55000 രൂപയും എന്റെ മകളുടെ കല്യാണത്തിനായി ഞാന്‍ തയ്യാറാക്കിവെച്ചതായിരുന്നു. എല്ലാം കലാപത്തില്‍ നഷ്ടപ്പെട്ടു.'

വെളിച്ചമെത്താത്ത ക്യാമ്പുകളില്‍ തണുപ്പിനെ പ്രതിരോധിക്കാനായി കൂട്ടുന്ന തീ മാത്രമാണ് അല്‍പമെങ്കിലും വെളിച്ചം പകരുന്നത്. പകല്‍ അധ്യാപകര്‍ വന്ന് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നുണ്ട്.
 'പഠിക്കാന്‍ സമര്‍ഥരായ കുട്ടികള്‍ക്ക് ഗവണ്‍മെന്റ് ഇനി  സ്‌കോളര്‍ഷിപ്പ് കൊടുക്കേണ്ട ആവശ്യംവരില്ലല്ലോ' ഗവണ്‍മെന്റിന്റെ അവഗണനയില്‍ മനംനൊന്ത ഒരു രക്ഷകര്‍ത്താവ് ചോദിക്കുന്നു.
(മുസഫ്ഫര്‍നഗര്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട മുസ്‌ലിംഅഭയാര്‍ഥികളുടെ അവസ്ഥയെന്തെന്ന് പത്രക്കാര്‍ക്കുപോയി വിവരം തിരക്കാമല്ലോയെന്ന് പരിഹസിച്ച അഖിലേഷ് യാദവിന്റെ വെല്ലുവിളി സ്വീകരിച്ച് ലോയി ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ച ടൈംസ് ഓഫ് ഇന്ത്യ ലേഖകരാണ് അവ്ജിതും രാഖിയും. ടൈംസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവിന് മറുപടിയില്ലായിരുന്നു.)

(അവലംബം ടൈംസ് ഓഫ് ഇന്ത്യ ഡിസം.22)

2013, ഡിസംബർ 21, ശനിയാഴ്‌ച

പഴശിരാജയുടെ മകള്‍ ഫാത്തിമയായ കഥ‌

അബ്ദുല്ലാ ഇബ്‌നു സീന‍).). 0
_______________________

ഇരുന്നൂറ്‌ വര്‍ഷത്തിലധികമായി കേരളീയ ചരിത്രത്തില്‍നിന്ന്‌ ബോധപൂര്‍വ്വമോ അല്ലാതെയോ മാറ്റിനിര്‍ത്തപ്പെട്ട ചരിത്രമാണ്‌ പഴശിയുടെ മകള്‍ ശ്രീ പത്മയുടേത്‌. പഴശിയുടെ ഭാര്യ കൈതേരി മാക്കത്തിനും ശേഷിക്കുന്ന കേരള വര്‍മ പഴശിയുടെ പടയാളികള്‍ക്കും മാത്രം അറിയുന്ന വസ്‌തുതയിലേക്കുള്ള അന്വേഷണമാണ്‌ ഈ ചരിത്ര വായന. 

ഗവര്‍ണര്‍ ജനറല്‍ കോണ്‍വെല്ലിയ്‌ക്ക്‌ മുമ്പാകെ 1792-ല്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച്‌ ടിപ്പുസുല്‍ത്താന്‍ അധീനപ്പെടുത്തിയ പ്രദേശങ്ങള്‍ പലതും ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ വിട്ടുകൊടുത്തു. അതോടെ കുരുമുളക്‌, ഏലം തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക്‌ പേരുകേട്ട മലബാര്‍ പ്രദേശം പൂര്‍ണമായും ബ്രിട്ടീഷ്‌ അധീനതയിലായി. കൊന്നും കൊടുത്തും കലഹിച്ചിരുന്ന നാടുവാഴികളുടെ ബലഹീനത ബ്രിട്ടീഷ്‌ ഭരണകൂടം ശരിയായ രീതിയില്‍ ഉപയോഗിക്കുകയായിരുന്നു. ടിപ്പുവിന്റെ മൈസൂര്‍ പട മലബാര്‍ അധിനിവേശത്തെ ചെറുക്കാന്‍, തന്റെ സൈനിക ശക്തിയെ ബ്രിട്ടീഷ്‌ സൈനികരോടൊപ്പം പങ്കുവെച്ച പഴശി രാജാവിന്‌ പിന്നീട്‌ ബ്രിട്ടീഷുകാരോട്‌, അവരുടെ നയങ്ങളോട്‌ കലഹിക്കേണ്ടി വന്നു. കച്ചവട താല്‍പര്യത്തിനായി ഇന്ത്യയിലേക്ക്‌ വന്ന ബ്രിട്ടീഷുകാര്‍ കാലക്രമേണ രാജ്യത്തിന്റെ ഭരണതലത്തിലേയ്‌ക്ക്‌ ഇടപെടുവാന്‍ തുടങ്ങി. ഇത്‌ അന്നത്തെ നാടുവാഴികള്‍ക്ക്‌ സ്വീകാര്യമായിരുന്നില്ല. 

എ.ഡി. 1766-ല്‍ ഹൈദരലിയുടെയും ടിപ്പു സുല്‍ത്താന്റെയും സൈന്യങ്ങള്‍ മലബാറിലെങ്ങും പടയോട്ടം നടത്തിയ ഘട്ടത്തില്‍, മൈസൂര്‍ പടയ്‌ക്കും ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കുമെതിരെ മലബാര്‍ നാടുവാഴികള്‍ ബ്രിട്ടീഷുകാരുമായി സഖ്യം സ്ഥാപിച്ചുകൊണ്ട്‌ യുദ്ധം നയിച്ചതിന്റെ കാര്യകാരണങ്ങള്‍ അധിനിവേശ ചെറുത്തുനില്‍പ്പായിരുന്നില്ല. ബ്രിട്ടീഷ്‌ സഖ്യം വഴി ടിപ്പുവിന്റെ ഭരണം അട്ടിമറിക്കാമെന്നും അങ്ങനെ സുരക്ഷിതമായി രാജ്യത്തിന്റെ ചെങ്കോലും കിരീടവും തങ്ങളുടെ കൈകളില്‍ വന്നുചേരുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. പക്ഷെ, നാടുവാഴികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌ ഭരണതലത്തിലേക്കുള്ള നേരിട്ടുള്ള ഇടപെടലുകള്‍ ബ്രിട്ടീഷുകാര്‍ നടത്തുകയുണ്ടായി. 

ഇതിന്റെ ആദ്യപടിയെന്നോണം ഡങ്കന്‍ സായിപ്പ്‌ നാട്ടുരാജാക്കന്മാരില്‍ നിന്നായി നാല്‌ ലക്ഷത്തി നാല്‍പതിനായിരം നികുതി പിരിച്ചെടുത്തു കമ്പനിക്ക്‌ മുമ്പാകെ ഹാജരാക്കുവാന്‍ കല്‍പിച്ചു. നികുതിപ്പണം അടക്കാത്തവരില്‍ നിന്നായി ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടുവാനും കമ്പനി നിര്‍ദ്ദേശിച്ചു. ഈ കരാര്‍ പഴശി കേരള വര്‍മ്മയുടെ ജ്യേഷ്‌ഠസഹോദരന്‍ വീരവര്‍മ അംഗീകരിച്ചു. പക്ഷെ, കേരള വര്‍മ പഴശി തമ്പുരാന്‍ ഈ കരാര്‍ അംഗീകരിച്ചില്ല. 

ഇതിനു ചരിത്രപരമായ ചില കാരണങ്ങള്‍ ഉണ്ട്‌. രാജാധികാരം മക്കള്‍ക്ക്‌ മൂപ്പു മുറയ്‌ക്ക്‌ ലഭിക്കുന്ന പിന്‍തുടര്‍ച്ചാ ക്രമമായിരുന്നില്ല വടക്കന്‍ മലബാറിലെ നാട്ടുരാജാക്കന്മാര്‍ക്ക്‌ ഉണ്ടായിരുന്നത്‌. ഒരു കുടുംബ താഴ്‌വേരില്‍നിന്ന്‌ ശാഖകളിലെ പുരുഷ പ്രജകളില്‍ ഏറ്റവും മൂത്ത ആളിനെ രാജാവായി അംഗീകരിക്കുകയും അവശേഷിക്കുന്നവരെ പ്രഥമനനുസരിച്ച്‌ അധികാര ശ്രേണിയില്‍ അവരോധിക്കുകയും ചെയ്യുന്ന കുറുവ വാഴ്‌ച സമ്പ്രദായമായിരുന്നു ഇവിടെ. പുറെ കീഴാര്‍ നാട്‌ എന്ന കോട്ടയം രാജവംശത്തിന്‌ 1790-95 ല്‍ കാലത്ത്‌ പഴശി കേരള വര്‍മയുടെ ജ്യേഷ്‌ഠ സഹോദരന്‍ അധികാര ശ്രേണിയില്‍(വീരവര്‍മ) മൂന്നാം സ്ഥാനത്തായിരുന്നു. പഴശി തമ്പുരാന്‍ എന്ന കേരള വര്‍മ ആകട്ടെ അഞ്ചാം സ്ഥാനത്തും. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ മലബാറില്‍ പൂര്‍ണ അധികാരം ലഭിച്ചപ്പോള്‍ നാട്ടുരാജ്യങ്ങളിലെ പ്രജകളില്‍നിന്ന്‌ കമ്മീഷന്‍ കൂലി വ്യവസ്ഥയില്‍ പിരിച്ചോ പിടിച്ചു പറിച്ചോ നികുതി ശേഖരിക്കുവാന്‍ അതത്‌ നാട്ടുരാജ്യങ്ങളിലെ നാടുവാഴികളോട്‌ രാജ്യപ്രതിനിധിയെയോ ജന്മിയെയോ സംബന്ധിച്ച്‌ ഉണ്ടായ തീരുമാനങ്ങളില്‍ ഒരു പ്രതിസന്ധി ഉണ്ടായി. സാമ്പത്തിക കാര്യങ്ങളായിരുന്നു ഈ പ്രതിസന്ധിക്ക്‌ കാരണം. 

1792 കുറുമ്പനാട്‌, പരപ്പനാട്‌, നാട്ടുരാജ്യങ്ങളിലെ നികുതി പിരിവിന്‌ കരാര്‍ എടുത്ത വീര വര്‍മ, പഴശി കേരള വര്‍മയെ നീക്കം ചെയ്‌തു. കോട്ടയം നാട്ടില്‍ അദ്ദേഹം പ്രതിഷ്‌ഠിക്കപ്പെട്ടത്‌ ഏതെങ്കിലും തരത്തിലുള്ള ദുസ്വാധീനം ഉപയോഗിച്ചായിരുന്നില്ല. ജോലിയിലുള്ള സാമര്‍ത്ഥ്യം, സത്യസന്ധത, കോട്ടയം രാജവംശത്തിലെ മൂപ്പുമുറ ഉയര്‍ന്ന സ്ഥാനങ്ങള്‍ എന്നിവയാണ്‌. എന്നാല്‍ കമ്പനിയില്‍നിന്ന്‌ കൂടുതല്‍ കമ്മീഷന്‍ നേടുവാന്‍ പഴശി ശ്രമിച്ചതും പഴശ്ശി തമ്പുരാനിലെ താന്‍പ്രമാണിത്തവും പഴശിയെ വളരെ പതുക്കെ കമ്പനിയില്‍നിന്നും അകറ്റുവാന്‍ കാരണമായി. കേരള വര്‍മയുമായി തെറ്റി പിരിഞ്ഞ വീരവര്‍മക്ക്‌ എതിരെ നിരന്തരമായ ആരോപണങ്ങള്‍ ഉയര്‍ത്തി. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു കേരള വര്‍മ രാജാവ്‌ കുറുമ്പനാട്ടിലേക്ക്‌ ദത്തുപോയ ആളാണെന്ന്‌ വരെ പ്രചരിപ്പിച്ചത്‌. എന്നാല്‍ ഈ വാദം ബ്രിട്ടീഷ്‌ കമ്പനിയോ കുറുമ്പനാട്‌ കുടുംബങ്ങളോ അംഗീകരിച്ചിരുന്നില്ല. പഴശി കേരള വര്‍മയും വീര വര്‍മയും തമ്മില്‍ ഉണ്ടായ അഭിപ്രായ ഭിന്നതകള്‍ അധികാര സാമ്പത്തിക മേഖലയിലെ അകല്‍ച്ച ബ്രിട്ടീഷ്‌ സൈനിക ശക്തിക്ക്‌ ഒരു മുതല്‍ക്കൂട്ടായി മാറിയെന്നതാണ്‌ വസ്‌തുത. 1796-ല്‍ കോട്ടയം നികുതി തര്‍ക്കം നടക്കുന്നതിനിടയില്‍ പഴശി കോവിലകത്തേക്ക്‌ സൈന്യത്തെ അയച്ചു സ്വത്തുക്കള്‍ മുഴുവനായി പിടിച്ചടക്കിയതോടുകൂടി പഴശി ബ്രിട്ടീഷുകാരോട്‌ ശത്രുതയില്‍ ആയി. 
വയനാടന്‍ കാടുകളിലേക്ക്‌ പഴശിയുടെ പലായനം ബ്രിട്ടീഷ്‌ സൈനിക ശക്തി പഴശിയെ വേട്ടയാടുവാന്‍ തുടങ്ങി. പ്രതിരോധിക്കുവാന്‍ ആവശ്യമുള്ളത്ര സൈനിക ബലം വിമോചനത്തിന്‌ കാരണമായി തീര്‍ന്നു. ഇതേ സമയം വീര വര്‍മയുടെ രംഗപ്രവേശനത്തിനു അതൃപ്‌തി പൂണ്ട തന്‍കാര്യക്കാരായ നായര്‍ പ്രമാണിക്കാരാണ്‌ വീരവര്‍മ കുറമ്പ്രനാട്‌ രാജവംശത്തിലേക്ക്‌ ദത്തുപോയ ആളാണെന്ന്‌ വാദമുയര്‍ത്തിയത്‌. എന്നാല്‍ ഈ വാദം ബ്രിട്ടീഷ്‌ കമ്പനി അംഗീകരിച്ചില്ല. പഴശി തമ്പുരാന്‍ പോലും ഈ വാദഗതിയോടും പ്രചരണത്തോടും യോജിച്ചിരുന്നില്ല. ഈ കാര്യങ്ങളെല്ലാം കമ്പനി രേഖയില്‍ തെളിഞ്ഞുകാണാം. വീര വര്‍മയെ നികുതി പിരിവില്‍നിന്നും മാറ്റി നിര്‍ത്തുവാന്‍ നായര്‍ പടയാളികള്‍ ഒരുപാട്‌ ജല്‍പനങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. നിരന്തരമായ പരാതികളും ബ്രിട്ടീഷ്‌ തലശ്ശേരി കമ്പനിക്ക്‌ നല്‍കിയിരുന്നു. അതില്‍ പ്രധാനമായ ആരോപണങ്ങളില്‍ ചിലത്‌ നിധി അപഹരണം, ഭൂമി കൈവശപ്പെടുത്തല്‍ തുടങ്ങിയവയായിരുന്നു. പക്ഷെ, അന്വേഷണങ്ങളില്‍ ആരോപണങ്ങള്‍ ഒക്കെ അടിസ്ഥാന രഹിതമായിരുന്നു എന്നു തെളിഞ്ഞു. പഴശി കേരള വര്‍മയും വീരവര്‍മയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ അധികാര സാമ്പത്തിക മേഖലകളിലെ അകല്‍ച്ചയാണെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പക്ഷെ, ബ്രിട്ടീഷുകാരുടെ ചതിക്കുഴികള്‍ പഴശി തമ്പുരാന്‌ ഏറെ പെട്ടെന്ന്‌ ഗ്രഹിച്ചെടുക്കുവാന്‍ സാധിച്ചുയെന്നതിന്റെ ഫലമാകാം പിന്നീടുള്ള അധിനിവേശ വിരുദ്ധ പോരാട്ടത്തിലേക്ക്‌ നയിച്ചത്‌. 

തന്റെ രാജ്യത്തെയും ജനതയെയും അടിമക്കൂട്ടങ്ങളായി ഭിന്നിപ്പിച്ചു ഭരിക്കുകയും തന്റെ രാജ്യത്തിലെ കാര്‍ഷിക വിളവുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന ബ്രിട്ടീഷ്‌ സൈനിക ശക്തിയെ തകര്‍ക്കുവാന്‍ ബദല്‍ സൈനിക ശക്തിയെ സൃഷ്‌ടിക്കുവാന്‍ പഴശി വയനാടന്‍ കാര്‍ഷിക മേഖലയെ തെരഞ്ഞെടുത്തു. ഈ സൈനിക ശക്തിയെ രൂപപ്പെടുത്തിയെടുക്കുവാന്‍ പഴശി തന്റെ പിന്നീടുള്ള കാലഘട്ടം മാപ്പിള പോരാളികളെയും കുറിച്യരെയും നായര്‍ പോരാളികളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതില്‍ വിജയിക്കുകയും ചെയ്‌തു. കാര്‍ഷിക വിളവുകള്‍ക്ക്‌ കേന്ദ്രീയമായ കാര്‍ഷിക മേഖലയെ പ്രതിരോധിച്ചു നിര്‍ത്തുന്നതില്‍ പഴശിയുടെയും മാപ്പിളപോരാളികളുടെയും കുറിച്യപടയാളികള്‍ ഏറെ വിജയിക്കുകയും ചെയ്‌തു. കുഞ്ഞാലി മരക്കാര്‍ക്കും സാമൂതിരിക്കും ശേഷം മത സൗഹാര്‍ദ്ദത്തില്‍ അതിഷ്‌ഠിതമായ ഒരു സംഘപോരാട്ടമായി ഇതിനെ വായിച്ചെടുക്കാം. പഴശിയോടൊപ്പം അണിനിരന്ന കൈതേരി അബു, ഇടച്ചേന കുങ്കന്‍, സഹോദരങ്ങളായ ഒതേനന്‍, രായരപ്പന്‍, മരുമകന്‍ അബു, ബന്ധു കരിങ്ങോലി കണ്ണന്‍, കോഴിലേറി ശേഖരന്‍, ആലി ഹസ്സന്‍ മകന്‍ ബാവുട്ടി ഹാജി, ഉണ്ണി മൂസ, ധീര ദേശാഭിമാനി കജം... തുടങ്ങിയവര്‍ ഈ സമരമുഖത്തെ മുന്നണി പടയാളികളാണ്‌. 

ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തുവാന്‍ പഴശിയുടെ കീഴില്‍ നിലയുറപ്പിച്ച സൈനിക ശക്തിക്ക്‌ സാധിച്ചു. ഈ സമരമുഖത്ത്‌ ശ്രദ്ധേയ കാര്യം എം.എന്‍. നമ്പ്യാരുടെ പൂര്‍ണ പിന്തുണ പഴശിക്കു ഉണ്ടായതായിരുന്നു. പക്ഷെ, സ്വന്തം കുടുംബത്തില്‍നിന്നും തന്നെ ചാരശൃംഘല തീര്‍ക്കുവാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ സാധിച്ചുവെന്നത്‌ പഴശിയുടെ പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്‌. തലക്കല്‍ ചന്തു, കാര്യസ്ഥന്‍ മലേച്ച, കണാരമേനോന്‍, ആദിവാസി മൂപ്പന്‍ എന്നിവരുടെ സഹായങ്ങള്‍ ബ്രിട്ടീഷ്‌ സൈനിക ശക്തി ശരിക്കും ഉപയോഗപ്പെടുത്തി. ഇതില്‍ തലക്കല്‍ ചന്തു ഒരു കാലത്ത്‌ പഴശിയുടെ സഹചാരിയും ടിപ്പുവിനെതിരെയുള്ള യുദ്ധകാലഘട്ടത്തില്‍ ഒന്നിച്ച്‌ പോരാടിയ ഒരാളുമാണ്‌. ടിപ്പുവിന്റെ പിന്‍മാറ്റത്തിനു ശേഷം ബ്രിട്ടീഷുകാര്‍ക്കൊപ്പം അയാള്‍ നിലയുറപ്പിച്ചതും ചരിത്രത്തിന്റെ ഭാഗം. പിന്നീട്‌ ഒറ്റുകാരുടെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ പലരെയും പിടികൂടി. കണ്ണവത്തെ നമ്പ്യാരെയും മകനെയും പരസ്യമായി തന്നെ തൂക്കിലേറ്റി. പിന്നീട്‌ ആദിവാസി സൈനികനായ കുറിച്ചി, ചന്തുവിനെയും തൂക്കിലേറ്റി. കൈതേരി അബു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടുകൂടി പഴശിയുടെ പരാജയത്തിനു കാരണമായി. സൈനിക തലവന്‍ കുങ്കന്‍ നായര്‍ മരണപ്പെട്ടതോടുകൂടി തകര്‍ച്ച പൂര്‍ണമായി. 

അതോടെ പഴശിയുടെ ഒളിത്താവളം കണ്ടെത്തുവാനും ആക്രമിക്കുവാനും ബ്രിട്ടീഷുകാര്‍ക്ക്‌ സാധിച്ചു. പരസ്‌പര യുദ്ധങ്ങളില്‍ അവസാനം വരെ പഴശി പോരാടി. 1805 നവംബര്‍ 30-ന്‌ പഴശിയെന്ന കേരള വര്‍മ വെടിയേറ്റ്‌ മരിച്ചു. ഇതില്‍ ശേഷിക്കുന്നവരെ ബ്രിട്ടീഷുകാര്‍ തടവിലാക്കി. അതില്‍ പഴശിയുടെ ഭാര്യ മാക്കവും ഒരു വയസുകാരി മകള്‍ ശ്രീ പത്മയും ഉള്‍പ്പെടും. പിടികൊടുക്കാതെ രക്ഷപ്പെട്ടവര്‍ വാര്യര്‍, ഒതേനന്‍ തുടങ്ങിയ ഏതാനും പേര്‍ മാത്രം. 
വീര വര്‍മ പഴശിയുടെ ഭാര്യമാര്‍ നിലവിലുള്ള രേഖയനുസരിച്ച്‌ പഴശി വര്‍മക്ക്‌ മൂന്ന്‌ ഭാര്യമാര്‍ ഉണ്ടായിരുന്നു. 1) പച്ചൂര്‍ മലനായരുടെ ഭാഗിനി. 2) കല്‍പറുയിലെ കോട്ടയില്‍ തറവാട്ടു കാരണവത്തിയായ കുങ്കിയമ്മയുടെ നേരാങ്ങളുടെ മകളായ ഉണ്ണിനിലി. 3) കൈതേരി മാക്കം. (കൈതേരി മാക്കത്തെ വിവാഹം കഴിക്കുവാന്‍ താല്‍പര്യം ഉണ്ടായിരുന്ന മാക്കത്തിന്റെ സഹോദരി ഭര്‍ത്താവും പഴശിയുടെ സഹചാരിയുമായിരുന്ന പഴയോത്തില്‍ ചന്തുവാണത്രെ പഴശിയുടെ നീക്കങ്ങളത്രയും ഒറ്റുകൊടുത്തതെന്ന്‌ ചരിത്രത്തില്‍ കാണുന്നു). മൂന്ന്‌ ഭാര്യമാരില്‍ കൈതേരി മാക്കത്തിന്ന്‌ മാത്രമാണ്‌ ഒരു പെണ്‍കുട്ടി ജനിച്ചത്‌. ഈ കുട്ടിയുടെ പേര്‌ ശ്രീപത്‌മയെന്നായിരുന്നു. പഴശി ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി മരിക്കുന്ന വേളയില്‍ ബ്രിട്ടീഷുകാര്‍ ഇവരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ രക്ഷിക്കുന്നതിനായി മാപ്പിള സൈനികരുടെ സഹായമാണ്‌ പിന്നീട്‌ പഴശിയുടെ ശേഷിക്കുന്ന പടയാളികള്‍ ആശ്രയിച്ചത്‌. ശ്രീപത്മയെയും മാക്കത്തെയും രക്ഷപ്പെടുത്തിയത്‌ പടയാളികളായിരുന്ന അലി ഹസ്സനും മകന്‍ ബാവുട്ടിയുമാണ്‌. കോട്ടയം അങ്ങാടിയില്‍ ഇന്നത്തെ ഹൈസ്‌കൂളിനടുത്താണ്‌ അന്ന്‌ അവര്‍ താമസിച്ചിരുന്ന പാറപ്രം എന്ന സ്ഥലം. ഇവിടെയാണ്‌ ആലി ഹസ്സന്‍ എന്ന വ്യവസായ പ്രമുഖനും അറേബ്യന്‍ വംശജനുമായ ആലി ഹസ്സന്‍ താമസിച്ചിരുന്നത്‌. ഇദ്ദേഹം കല്യാണം കഴിച്ചത്‌ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ വംശപരമ്പരയിലെ മരക്കാര്‍ കുടുംബത്തില്‍ നിന്നാണ്‌. ആലി ഹസ്സനും കുടുംബവും മാപ്പിള പടയാളികള്‍ക്കൊപ്പം പഴശിക്ക്‌ വേണ്ടി യുദ്ധം നയിച്ചവരില്‍ പ്രധാനിയാണ്‌. 
ആലി ഹസ്സന്റെ കുടുംബം മലബാറില്‍ താമസം ഉറപ്പിച്ച അറബി വ്യാപാരികളുടെ പിന്‍തലമുറയില്‍പെട്ട കടല്‍ വ്യാപാരികളാണ്‌ മുഹമ്മദ്‌, സഹോദരന്‍ ഇബ്രാഹീം എന്നിവര്‍. പോര്‍ച്ചുഗീസുകാരുടെ ഉപദ്രവം കാരണം ഇവര്‍ കൊച്ചിയില്‍നിന്നും പൊന്നാനിയിലേക്ക്‌ താമസം മാറ്റി. മുഹമ്മദും ഇബ്രാഹീമും കൂടി കോഴിക്കോട്‌ വന്ന്‌ സാമൂതിരിയെ കണ്ട്‌ പോര്‍ച്ചുഗീസുകാര്‍ക്ക്‌ എതിരെയുള്ള യുദ്ധത്തില്‍ തങ്ങളുടെ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. ഈ വാഗ്‌ദാനം സ്വീകരിച്ച്‌ ഇവര്‍ക്ക്‌ കുഞ്ഞാലി എന്ന സ്ഥാനം മുഹമ്മദിന്‌ നല്‍കി. ഇങ്ങനെയാണ്‌ കുഞ്ഞാലി മരക്കാര്‍ കുടുംബത്തിന്റെ ഉദ്‌ഭവം. എ.ഡി. 1538-ലാണ്‌ ഇദ്ദേഹത്തിന്റെ മരണം. പിന്നീട്‌ ഈ സ്ഥാനത്തേക്ക്‌ കുഞ്ഞാലി രണ്ടാമനും(1569-ല്‍ മരണം) രണ്ടാമനുശേഷം കുഞ്ഞാലി മൂന്നാമനും (1569-1595) അതിനുശേഷം കുഞ്ഞാലി നാലാമനും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടി. 

കുഞ്ഞാലി നാലാമന്റെ രക്തസാക്ഷിത്വത്തിനുശേഷം കുഞ്ഞാലി മരക്കാര്‍ ഫാമിലി ക്ഷയിച്ചു. എങ്കിലും കുഞ്ഞാലിമരക്കാര്‍ നാലാമനോടൊപ്പം പോര്‍ച്ചുഗീസുകാര്‍ പിടികൂടിയ മച്ചുതന്‍കുട്ടി അഹമ്മദ്‌ ഗോവയിലെ പോര്‍ച്ചുഗീസ്‌ ജയിലില്‍നിന്ന്‌ രക്ഷപ്പെട്ടതിനുശേഷം തിക്കോടിയില്‍ എത്തിപ്പെട്ടു. പിന്നീട്‌ തിക്കോടി താവളമാക്കി മുസ്‌ലിം ഭടന്മാരെ സംഘടിപ്പിച്ച്‌ നാവികസേന സൃഷ്‌ടിച്ചു. ഈ വംശപരമ്പരയിലെ കണ്ണിയായ കുഞ്ഞാലി മരക്കാരുടെ മകളുടെ മകളെയാണ്‌ ആലി ഹസ്സന്‍ വിവാഹം ചെയ്‌തത്‌. വിവാഹശേഷം കോട്ടയം അങ്ങാടിയില്‍ വന്ന്‌ താമസിക്കുകയായിരുന്നു. അന്നത്തെ പടയാളിയും വ്യവസായ പ്രമുഖനുമായിരുന്നു ആലി ഹസ്സന്‍. ഭാര്യഫാത്തിമ. ഇതില്‍ ഇവര്‍ക്ക്‌ ഉണ്ടായ മൂത്ത മകനാണ്‌ ബാവൂട്ടി ഹാജി. ഇദ്ദേഹത്തിന്റെ ഖബ്‌ര്‍ കോട്ടയം അങ്ങാടിയില്‍ പാറപ്രം എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു. സഹോദരന്‍ മായിന്‍ പോക്കര്‍. ഇദ്ദേഹത്തിന്റെ ഖബ്‌ര്‍ ഇരിക്കൂര്‍ നിലാമുറ്റത്ത്‌ സ്ഥിതി ചെയ്യുന്നു. മറ്റ്‌ സഹോദരന്മാര്‍ വളപട്ടണത്തും കോട്ടയത്ത്‌ അങ്ങാടി നിലയിലിട്ടു പള്ളിയിലും താഴത്തെ പള്ളിയിലും അന്ത്യവിശ്രമം കൊള്ളുന്നു. 

കൈതേരി മാക്കത്തെയും മക്കള്‍ ശ്രീപത്മയെയും പഴശിയുടെ ശേഷിക്കുന്ന പടയാളികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആലി ഹസ്സനും കൂട്ടരും രക്ഷപ്പെടുത്തി. കൈതേരി മാക്കത്തെ സ്വന്തം ജന്മദേശമായ കൈതേരിയിലേക്ക്‌ എത്തിച്ചു. കൈതേരി മാക്കത്തെയും മകള്‍ ശ്രീപത്മയെയും ബ്രിട്ടീഷുകാര്‍ വേട്ടയാടി. വിവിധ ഒളിത്താവളങ്ങളില്‍ അവരെ താമസിപ്പിച്ചു. കുട്ടിയെ സുരക്ഷിതമായ ഇടത്ത്‌ താമസിപ്പിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആലി ഹസ്സന്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. അന്ന്‌ ശ്രീ പത്മയ്‌ക്ക്‌ രണ്ടു വയസായിരുന്നു പ്രായം. മാക്കത്തിന്‌ പിന്നീട്‌ എന്തു സംഭവിച്ചു ചരിത്ര രേഖകളില്‍ കാണുന്നില്ല. പിന്നീടുള്ള ചരിത്രം മാക്കത്തിന്റെ കുടുംബവും ശേഷിച്ച പഴശിപടയാളികളുടെ പിന്മുറക്കാരും വാമൊഴിയായികൊണ്ടുനടക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കൈതേരിയില്‍ മാക്കത്തിന്റെ കോവിലകം ഇപ്പോഴുമുണ്ട്‌. കൈതേരി ഇടം ക്ഷേത്രവും കാവും പിന്‍തലമുറയും ചരിത്ര സാക്ഷ്യങ്ങളായി നിലനില്‍ക്കുന്നു. പഴശി തമ്പുരാന്‌ മാക്കത്തോട്‌ ആയിരുന്നു കൂടുതല്‍ ഇഷ്‌ടം തോന്നിയിരുന്നത്‌. പഴശി തന്നെ രചിച്ച കാവ്യങ്ങള്‍ അതിന്‌ തെളിവാണ്‌. 

ജാതി ഇതാണു കമ്പാ ഭവ ശരണ/മായേ മല്ലികേ കൂപ്പു കൈ തേ/കൈതേ കൈതേരി മാക്കം മാബരിയിലണിയാന്‍/കയ്യുയര്‍ത്തും ദശായാം/ഏതാനെ താന്‍ മദിയാന്‍ അലര്‍ശ/പരരിതം വോദയാന്‍/ആ ശുതിതാന്‍/നീതാനുണര്‍ത്തിടുക ചടുലകയല്‍ കണ്ണിതന്‍/കര്‍മ്മമൂലെ. 

പഴശ്ശി ഏറെ സ്‌നേഹിച്ചിരുന്ന കൈതേരി മാക്കത്തന്റെ മകള്‍ ശ്രീപത്മ എന്ന രണ്ടു വയസ്സുകാരി ആലി ഹസ്സന്റെ വീടിന്റെ അകത്തളത്ത്‌ വളരെ സുരക്ഷിതമായി കളിച്ചു വളര്‍ന്നു. 16 വയസ്സായപ്പോള്‍ ആലി ഹസ്സന്റെ മൂത്ത മകന്‍ ബാവൂട്ടി ശ്രീപത്മയെ വിവാഹം ചെയ്‌തു. ശ്രീ പത്മ ഫാത്തിമയായി. ഈ വിവാഹത്തില്‍ ഒമ്പത്‌ ആണ്‍കുട്ടികള്‍ ജനിച്ചുവെന്ന്‌ പൊന്നമ്പലത്ത്‌ പാറപ്രം അബൂബക്കറും കോട്ടാല്‍ മറിയുമ്മയും സാക്ഷ്യപ്പെടുത്തുന്നു. 1) മൂത്തമകന്‍ സൗ. 2) കുഞ്ഞായിന്‍. 3) കുട്ട്യാത്ത. 4) കുട്ട്യാലി. 5) കുഞ്ഞഹമ്മദ്‌. 6) വല്യ മൊയ്‌തു. 7) വലിയ പോക്കര്‍. 8)ചെറിയ പോക്കര്‍. 9) ചെറിയ കുട്ട്യാത്ത. മൂത്ത മകന്‍ സൗ വിവാഹം ചെയ്‌തത്‌ ഓര്‍ക്കാട്ടേരി മലിക്കരവിട കോട്ടാലില്‍ (കഠാരം കുന്നില്‍) രണ്ടാമത്തെ കല്യാണം മൂസക്കോയയുടെ സഹോദരിയെ. അങ്ങനെയാണ്‌ തലശേരി പാണ്ട്യാല കേയി കുടുംബത്തില്‍ വന്നുചേരുന്നത്‌. ഇതിലുണ്ടായ മകനാണ്‌ ബാബു കേയി. ആദ്യ വിവാഹത്തില്‍ ബാവൂട്ടി എന്നീ മക്കളും ജനിച്ചു. മറ്റുള്ള എട്ട്‌ ആണ്‍കുട്ടികളുടെ വംശപരമ്പരയില്‍പെട്ടവരും ഇന്ന്‌ കണ്ണൂര്‍ ജില്ലയിലെ വിവിധ ദേശങ്ങളില്‍ താമസിക്കുന്നു. 

പഴശി മരിച്ചതിന്‌ ശേഷം വൈത്തിരി മുന്‍സിഫ്‌ കോടതിയില്‍ 1891-ല്‍ ഹാജരാക്കിയ രേഖയില്‍ പഴശിയുടെ മകളുടെ വംശത്തില്‍പെട്ട മക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. പഴശി തമ്പുരാന്റെ അവകാശികളായി ആരെങ്കിലുമുണ്ടോ എന്ന ബ്രിട്ടീഷ്‌ കോടതിയുടെ ചോദ്യത്തിന്‌ ശ്രീപത്മ തന്നെ ഹാജരായതായും സ്വത്തുക്കള്‍ കിട്ടിയതായും ഈ കുടുംബം വാമൊഴികളായി സൂക്ഷിക്കുന്നു. അന്നത്തെ ചോമ്പാലയില്‍ പകര്‍ത്തിയാണ്‌ ശ്രീ പത്മയെന്ന ഫാത്തിമക്ക്‌ കിട്ടിയത്‌. പഴശിയുടെ മറ്റ്‌ സ്വത്തുക്കള്‍ മാക്കത്തിന്റെ ബന്ധുവും ബാവൂട്ടി ഹാജിയും വീതിച്ചെടുത്തു. മാക്കത്തിനും ബന്ധുവിനും എരഞ്ഞോളി പാലത്തിന്റെ ഭാഗങ്ങളും വീതിച്ചു കൊടുത്തു. ബ്രീട്ടീഷ്‌ രജിസ്റ്റര്‍ രേഖകള്‍ ചരിത്രത്തിന്‌ വെളിച്ചം വീശുന്ന പൗരാണിക ചരിത്രത്തിന്റെ യഥാര്‍ത്ഥങ്ങളിലേക്ക്‌ കടക്കുവാന്‍ സാധിക്കുന്നതാണ്‌. കോട്ടയം അങ്ങാടി ഇന്നത്തെ ഹൈസ്‌കൂളിനടുത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന പാറപ്രം പൊന്നമ്പലം തറവാടിന്റെ അധീനതയിലുള്ള പുതിയ പള്ളിയിലെ മുന്‍വശത്ത്‌ ചരിത്രത്തിന്റെ ശേഷിപ്പുകളായി പൗരാണിക ചരിത്രത്തിന്റെ കണ്ണിചേലരലായി ശ്രീപത്മയെന്ന ഫാത്തിമയുടെയും ബാവൂട്ടി ഹാജിയുടെയും ഖബ്‌റുകള്‍ സ്ഥിതിചെയ്യുന്നു. പുതിയ പള്ളിക്ക്‌ താഴെ ശ്രീപത്മയുടെ പിന്‍തലമുറയില്‍പെട്ട മുസ്‌ലിം കുടുംബവും. പുതിയ തലമുറയോട്‌ പങ്കുവെക്കുവാന്‍ അവര്‍ക്കുള്ളത്‌ ഒരു കാലത്തിന്റെ സാക്ഷ്യങ്ങളായി മുന്‍തലമുറ പകര്‍ന്ന്‌ നല്‍കിയ ഒരുപാട്‌ വാമൊഴികളും.

അമേരിക്കയ്ക്കെതിരെ വാളെടുക്കും മുമ്പ് ..

അമേരിക്കയ്ക്കെതിരെ വാളെടുക്കും മുമ്പ് ............ അമേരിക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കൗണ്‍സിൽ ജനറല്‍ ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്യുകയും ജയിലിൽ വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയും മയക്കുമരുന്ന് കേസ് പ്രതികൾക്കൊപ്പം താമസിപ്പിക്കുകയും ചെയ്ത നടപടിയോടുള്ള പ്രതിഷേധമാണ് ഫേസ് ബുക്കിൽ എങ്ങും. നമ്മുടെ സാഹചര്യങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ അമേരിക്കൻ പൊലിസിന്റെ / അധികൃതരുടെ നടപടി തീർത്തും അപലപനീയമാണ്. പക്ഷെ ഓരോ രാജ്യത്തും അവരുടെതായ എഴുതപ്പെട്ട നിയമങ്ങൾ ഉണ്ട്. ഇന്ത്യയിൽ നിയമങ്ങൾ ഉണ്ടെങ്കിലും അതാരും പാലിക്കാറില്ല എന്ന് വച്ച് എല്ലാ രാജ്യങ്ങളും അതേപോലെ ആയിരിക്കണമെന്ന് നമ്മൾക്ക് എങ്ങനെയാണ് വാശിപിടിക്കാൻ പറ്റുക. ഭോപ്പാൽ വാതക ദുരന്തത്തിന് ഉത്തരവാദികളായവരെ, ബൊഫോർസ് കേസ്സിലെ പ്രധാനപ്രതികളെ, കടൽകൊല കേസ്സിലെ പ്രതികളെ തുടങ്ങി വിദേശികളായ ഏതാണ്ട് എല്ലാ കുറ്റവാളികൾകക്കും രാജ്യം വിടാൻ നമ്മുടെ ഗവണ്മെന്റുകൾ അവസരം ഒരുക്കികൊടുത്തിരുന്നു, അത് നമ്മുടെ കഴിവുകേട്‌. ചില കേസുകളിൽ അമേരിക്കയും ഇങ്ങനെ ചെയ്തിട്ടുണ്ടാവാം. ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്തത് വിസയിൽ കൃത്രിമം കാട്ടി എന്നാരോപിച്ചാണ്. അവിടുത്തെ നിയമ പ്രകാരം മണിക്കൂറിനു 9.75 ഡോളറാണ് വീട്ടുവേലകാരിക്ക് കൊടുക്കേണ്ട മിനിമം വേതനം. ലേബർ കോണ്‍ട്രാക്റ്റിൽ മിനിമം വേതനം രേഖപ്പെടുത്തിയിരുന്നുവെങ്കിലും വെറും 3 ഡോളറാണ് വീട്ടുവേലകാരിക്ക് ദേവയാനി നല്കിവന്നത്. അവിടുത്തെ നിയമ പ്രകാരം 10 വർഷം വരെ തടവ്‌ ലഭിക്കുന്ന കുറ്റമാണിത്. വീട്ടുവേലക്കാരി പോലീസിൽ പരാതിനല്കുകയും പരാതി ശരിയാണ് എന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് പൊലിസ് അവരെ അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്യുന്ന സമയത്ത് അവർ കുറ്റം സമ്മതിക്കുകയാണെങ്കിൽ അവരെ നേരെ കോടതിയിൽ ഹാജരാക്കുകയാണ് അവിടുത്തെ രീതി, അതല്ലാ എങ്കിൽ പൊലിസ് കസ്റ്റടിയിൽ വെക്കും. ദേവയാനി കുറ്റം സമ്മതിച്ചില്ല എന്ന് മാത്രമല്ല അറസ്റ്റിനു വിസമ്മതിച്ചു എന്നാണ് കേൾക്കുന്നത്. പൊലീസ് സ്റ്റേഷനിലെ സെല്ലിൽ കയറ്റുന്നതിനു മുമ്പ് സാധാരണ നടത്താറുള്ള ദേഹപരിശോധന അവർക്കും നടത്തി, കുറ്റം തെളിയിക്കപെടാതെ തടവിൽ കഴിയുന്ന മറ്റു പ്രതികളുടെ കൂടെ അവരെയും താമസിപ്പിച്ചു. ഇന്ത്യയിൽ രാഷ്ട്രീയക്കാർക്കും ഉന്നതങ്ങളിൽ പിടിപാടുള്ളവർക്കും പൊലീസ് കസ്റ്റഡിയിലും ജയിലിലും മറ്റും വി ഐ പി പരിഗണന കിട്ടുന്നുണ്ട്‌, അത് അന്യ രാജ്യത്തും കിട്ടണമെന്നാണോ? പിന്നെ, ഈ അറസ്റ്റിനെതിരെ നമ്മുടെ ഗവണ്മെന്റ് എടുക്കുന്ന കടുത്ത നടപടികൾക്ക് പിന്നിൽ രണ്ടു കാര്യങ്ങളാണ്. ഒന്ന്, വരാൻ പോകുന്ന തെരെഞ്ഞെടുപ്പ്. കടുത്ത നടപടികൾ എടുത്തു എന്ന് കാണിച്ചില്ലെങ്കിൽ ബിജെപി അത് ആയുധമാക്കും(ആം ആദ്മി പാര വേറെ). രണ്ട്, മുംബൈ ആദർശ് ഫ്ലാറ്റ് കുംഭകോണത്തിലെ പ്രധാന പ്രതികളിൽ ഒരാളായ, മഹാരാഷ്ട്ര IAS കേഡറിൽ നിന്നും വിരമിച്ച ഉത്തം ഖോബ്രഗഡയുടെ മകളാണ് ദേവയാനി ഖോബ്രഗഡ, അതുകൊണ്ടാണ് ദേവയാനിയുടെ അറസ്റ്റ് കോണ്‍ഗ്രസ്‌ ഭരിക്കുന്ന കേന്ദ്രത്തിനു ഇത്ര പൊള്ളിയത്..!!! ധാരാളം ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ട് ,ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. തെറ്റ് ചെയ്തവരും നിരപരാധികളും എല്ലാം ഇതിലുല്പെടും. സൗദി ആശുപത്രിയിൽ ഗർഭിണി മരിച്ചതിനു നേഴ്സ്മാര്‍ ജയിൽവാസം അനുഭവിക്കുന്നില്ലേ, കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയ എത്രയോ നാവികർ ഇനിയും രക്ഷ പെടാതെ നരകിക്കുന്നില്ലേ? ഗൾഫുനാടുകളിൽ എത്രയോ ഡ്രൈവർമാർ ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പോലും ജയിലിലല്ലെ? ഇവരുടെയെല്ലാം ബന്ധുക്കൾ മുട്ടാത്ത വാതിലുകൾ ബാക്കി ഇല്ല; ഇവരെയൊന്നും ആര്‍ക്കും തന്നെ വേണ്ട. കാരണം ഇവരൊക്കെ പാവം തൊഴിലാളികൾ അല്ലെ, വെറും സാധാരണക്കാർ! അവരൊക്കെ ജയിലിൽ കിടന്നു മരിച്ചോട്ടെ .....കുഴപ്പമില്ല... ജോലിക്കാരിക്ക് നേരെ ചൊവ്വേ ശമ്പളം കൊടുക്കാത്ത ആയമ്മയെ പോലീസ് പിടിച്ചപ്പോ ചിലര്‍ക്കൊക്കെ പൊള്ളി , വലിയ വിഷമം ആയി പോയി!!! അവരെ അറസ്റ്റ് ചെയ്ത രീതി നമ്മുടെ വീക്ഷണത്തിൽ തെറ്റാണെങ്കിൽ പോലും അതിനെക്കാൾ വലിയ കുറ്റമല്ലേ ഒരു തൊഴിലാളിക്ക് നിശ്ചയിച്ച മിനിമം വേതനം പോലും നല്കാതെ വഞ്ചിക്കുന്നത്? സാമ്രാജ്യത്വ കഴുകന്മാരായ അമേരിക്കക്കെതിരായി എല്ലായ്പ്പോഴും നില കൊള്ളുമ്പോഴും ചില സത്യങ്ങള്‍ നമ്മള്‍ മറക്കരുത്... (courtesy/fb)

2013, ഡിസംബർ 18, ബുധനാഴ്‌ച

ഉണരുവാന്‍ മനസ്സുള്ളവര്‍ക്ക് തിരിച്ചുവരാം

അഡ്വ. കെ.എന്‍.എ ഖാദര്‍

ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷി ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ്. അതീവ ജാഗ്രത രാഷ്ട്രീയ രംഗത്തു പുലര്‍ത്തുവാന്‍ ആ പാര്‍ട്ടിയെ നിര്‍ബന്ധിക്കുന്ന തരത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം പുറത്തുവന്നിരിക്കുന്നത്. സംഘടനാപരമായ ദൗര്‍ബല്യങ്ങളില്‍ നിന്നും കോണ്‍ഗ്രസ് കക്ഷി കരകയറണം. പ്രവര്‍ത്തന ശൈലിയിലെ വീഴ്ചകള്‍ക്കു പരിഹാരം കാണണം. നയപരമായ വിഷയങ്ങളില്‍ കൂടുതല്‍ ജനകീയ ആഭിമുഖ്യം പുലര്‍ത്തണം. മതേതരത്വത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധത സംശയാതീതമായി ഇന്ത്യയെ ബോധ്യപ്പെടുത്തണം. മതനിരപേക്ഷ ശക്തികളും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളും സമൂഹത്തിലെ ദുര്‍ബലരും ഏതുകാലത്തും കോണ്‍ഗ്രസിനോടൊപ്പം നിലകൊള്ളുവാനാണ് ശ്രമിച്ചിട്ടുള്ളത്. ഈ മഹാഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനു ഇളക്കം തട്ടാതെ സൂക്ഷിക്കുവാന്‍ കോണ്‍ഗ്രസിനു കഴിയണം.

അതേ സമയം, ഇന്ത്യയെ ഒരു വന്‍ സാമ്പത്തിക ശക്തിയാക്കാനുള്ള അതിന്റെ പരിശ്രമങ്ങള്‍ ത്വരിതഗതിയിലാക്കണം. ചേരിചേരാ പ്രസ്ഥാനത്തിന്റെ കാലം കഴിഞ്ഞുപോയെങ്കിലും സാമ്രാജ്യത്വ ശക്തികളുടെ ദാസ്യവൃത്തി ചെയ്യുന്നവരെന്ന ആക്ഷേപം കേള്‍ക്കാന്‍ ഇടയാക്കുന്ന യാതൊരു നടപടികളും ഉണ്ടാവരുത്. അഴിമതിക്കാരായ ആരോടും പാര്‍ട്ടിക്കകത്തോ പുറത്തോ ആയാലും സന്ധി ചെയ്യരുത്. സ്ത്രീകള്‍, കുട്ടികള്‍, തൊഴില്‍ രഹിതര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വാര്‍ദ്ധക്യം ബാധിച്ചവര്‍, രോഗികള്‍, അവശര്‍ തുടങ്ങി സകലരോടും കോണ്‍ഗ്രസിന്റെ നിലപാട് ഒരു രക്ഷകന്റെ വേഷത്തിലായിരിക്കണം. ഇതൊക്കെയാണ് ജനങ്ങള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ആ പാര്‍ട്ടിയുടെ നേതൃത്വം അടിയന്തരമായി ഈ വഴിക്കു പോകുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുംവിധം ചിലത് പ്രവര്‍ത്തിക്കണം. തെരഞ്ഞെടുപ്പ് കാലത്തൊരു നയവും ഭരണത്തിലേറിയാല്‍ മറ്റൊന്നും ഉണ്ടാവരുത്. ഇതൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് അതിവേഗം പതിവുപോലെ തള്ളിക്കളയാവുന്നതാണ്. കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ബല്യങ്ങളും നയപരമായ വ്യതിയാനങ്ങളും പ്രവര്‍ത്തന ശൈലിയും രാജ്യതാല്‍പര്യങ്ങളുമായും ജനജീവിതവുമായും അടുത്തു ബന്ധപ്പെട്ടാണിരിക്കുന്നതെന്ന യഥാര്‍ത്ഥ്യം അവര്‍ അറിയേണ്ടതാണ്.

കോണ്‍ഗ്രസുപോലെ മഹത്തായ ഒരു പാര്‍ട്ടിയുടെ നയനിലപാടുകളും ജയപരാജയങ്ങളും രാഷ്ട്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുമെന്നതിനാല്‍ ഈ വിഷയം അതിപ്രധാനമാണ്. ജനം ഓരോ തെരഞ്ഞെടുപ്പിലും ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയേയോ സഖ്യത്തേയോ സ്വീകരിക്കുന്നത് പാര്‍ട്ടി എന്ന നിലയിലല്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആ പാര്‍ട്ടിയുടെ നയവും ശൈലിയും പര്യാപ്തമാണോ എന്ന് നോക്കിയാണ്. ഒരു കൊടിയുടെ നിറത്തിനോ നേതാവിന്റെ വ്യക്തിത്വത്തിനോ രണ്ടാം സ്ഥാനമേ പൊതുജനം കല്‍പ്പിക്കുകയുള്ളൂ.

ഓരോ പാര്‍ട്ടിയുടെയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കൊടിയും നേതാവുമൊക്കെ വലുതായിരിക്കും. തന്റെ പാര്‍ട്ടി സ്വീകരിക്കുന്ന ഏത് ജനവിരുദ്ധ നയത്തെയും ആ പാര്‍ട്ടിക്കാര്‍ കാലാകാലവും പിന്താങ്ങിക്കൊള്ളും. അത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ കൂടി ആ പാര്‍ട്ടിയുടെ വിജയപരാജയങ്ങളോട് ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. പൊതുജനങ്ങള്‍ക്ക് ഇതൊന്നും ബാധകമേയല്ല. ആ സത്യം പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ വിസ്മരിക്കുന്നു. പാര്‍ട്ടിയുടെ നേതൃത്വവും ഭരണവും ഏതു വഴിക്കുപോയാലും അതിനെ ശരിവെക്കുകയും ന്യായീകരിക്കുകയും ചെയ്യുകവഴി പാര്‍ട്ടി പൊതുജനങ്ങളില്‍ നിന്ന് അകറ്റപ്പെടുന്നു.

നേതൃത്വം തെറ്റുകള്‍ തിരച്ചറിയാനുള്ള സാധ്യത മങ്ങുന്നു. സത്യം ഒളിച്ചുവെക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനം എല്ലാം വെളിച്ചത്തു കൊണ്ടുവരുന്നു. വോട്ടു ചെയ്യുന്നതിലൂടെ ജനങ്ങള്‍ ജനാധിപത്യത്തില്‍ അവരുടെ നയനിലപാടുകള്‍ പ്രഖ്യാപിക്കുകയാണ്. അത് സ്വീകരിക്കുകയും മനസ്സിലാക്കുകയും വേണം. ഒരു രാഷ്ട്രീയ കക്ഷിയും ഭരണത്തില്‍ വരുന്നതും ജയിക്കുന്നതും അവരുടെ പാര്‍ട്ടി മെമ്പര്‍മാരുടെയും അനുഭാവികളുടെയും വോട്ടു കൊണ്ടല്ല. ജനങ്ങള്‍ മഹാഭൂരിപക്ഷവും പാര്‍ട്ടികള്‍ക്ക് പുറത്താണ്.

ഇന്ത്യയിലെ സകല രാഷ്ട്രീയ കക്ഷികളിലും അംഗമായിട്ടുള്ളവരുടെ അംഗസംഖ്യ ചേര്‍ത്തുവെച്ചാല്‍പോലും അതൊരു ചെറിയ ന്യൂനപക്ഷമായിരിക്കും. ഒരു പാര്‍ട്ടിയിലും അംഗമാകാത്തവരും തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും തലച്ചോറും പണയം വെക്കാത്തവരുമായ ഒരു വന്‍ജനാവലി രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനങ്ങളെ സദാ ജാഗ്രതയോടെ നിരീക്ഷിച്ചുവരുന്നുണ്ട്. അവര്‍ ഓരോ തെരഞ്ഞെടുപ്പിലും കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഗുണദോഷങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുകയാണ് പതിവ്. ഈ വിഭാഗമാണ് ജനാധിപത്യത്തിലെ യഥാര്‍ത്ഥ യജമാനന്‍മാര്‍.

അവര്‍ക്ക് തെറ്റുകള്‍ സംഭവിക്കാറുണ്ട്. അത് രാജ്യത്തിന് നാശകരമായി തീരാറുമുണ്ട്. അവരെ പ്രചാരണ കോലാഹലങ്ങളിലൂടെ ചിലപ്പോള്‍ വഴിതെറ്റിക്കുവാന്‍ ചിലര്‍ക്ക് കഴിഞ്ഞെന്നും വരാം. ഒരു രാഷ്ട്രീയ കക്ഷിയുടെ ശരിയായ ഇടപെടലുകളിലൂടെയും ചെയ്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെയും മാത്രമെ സത്യം ഗ്രഹിക്കുവാന്‍ ജനങ്ങള്‍ക്ക് കഴിയുകയുള്ളൂ.

അറിവും പരിചയവും വിദ്യാഭ്യാസവും കൊണ്ട് കാര്യങ്ങള്‍ സ്വന്തമായി വിലയിരുത്തുവാന്‍ ആളുകള്‍ക്ക് പ്രാപ്തി കൈവരുമ്പോള്‍ ജനാധിപത്യത്തിന് അതൊരു മുതല്‍കൂട്ടാവും. അഴിമതിയും സ്വജനപക്ഷപാതവും കഴിവുകേടും ജീര്‍ണ്ണതകളുമൊക്കെ ജനം വേഗം തിരിച്ചറിയും. ആരു മറച്ചുവെക്കാനാഗ്രഹിച്ചാലും എല്ലാ സത്യങ്ങളും പുറത്തുവരും.

ഭരിക്കുന്നവര്‍ എന്തു തെറ്റുകള്‍ ചെയ്താലും അതാരും ഒരിക്കലും കണ്ടുപിടിക്കപ്പെടുകയില്ലെന്ന് ധരിക്കരുത്. അതിനെ തിരിച്ചറിഞ്ഞു പ്രതികരിക്കുന്നതില്‍ ജനം വീഴ്ച വരുത്തിയാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുവാന്‍ അതു ഭരണാധികാരികള്‍ക്കു പ്രേരണയാവും. സദാ ജാഗ്രത പുലര്‍ത്തുന്ന ജനതക്കു മാത്രമെ ജനാധിപത്യം ശരിയായി സംരക്ഷിക്കുവാന്‍ കഴിയുകയുള്ളൂ.

ജനങ്ങളുടെ അഭിപ്രായങ്ങളും ചിലപ്പോള്‍ സത്യത്തോടു ചേര്‍ന്നു പോകുന്നതാവണമെന്നില്ല. അവരെ നേര്‍വഴിക്കുനയിക്കുവാനുള്ള ബാധ്യതകളും രാഷ്ട്രീയ കക്ഷികള്‍ക്കു തന്നെയാണ്.

ഇപ്പോള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചുവെന്നു കരുതാനാവില്ല. മിസോറാമില്‍ ഒഴികെ ഒരിടത്തും ഭരണത്തിലെത്താന്‍ കോണ്‍ഗ്രസിനായില്ല. കനത്ത പരാജയം കോണ്‍ഗ്രസിനു സംഭവിച്ചു. ആം ആദ്മി പാര്‍ട്ടിയും കെജ്‌രിവാളും നേടിയ വിജയം ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. കോണ്‍ഗ്രസ് വിരുദ്ധത പങ്കുവെക്കുവാന്‍ ആ പാര്‍ട്ടിക്കും ബി.ജെ.പിക്കും സാധിച്ചുവെന്നു മാത്രം.
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് വഴിയൊരുങ്ങുമ്പോള്‍ വീണ്ടും ഭരണാധികാരം കോണ്‍ഗ്രസില്‍ തന്നെ എത്തുകയും ചെയ്യും.

ബി.ജെ.പിയെ അധികാരത്തിലേറ്റുവാന്‍ ജനം ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ക്ക് തല്‍ക്കാലം മാപ്പില്ലെന്നും തീരുമാനിച്ച വോട്ടര്‍ മറ്റൊരു ബദല്‍ സംവിധാനം ആഗ്രഹിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ഡല്‍ഹി ഫലം. ഷീല ഒന്നാം തരം മുഖ്യമന്ത്രിയായിരുന്നു. ആളുകള്‍ക്ക് അവരെ ഇഷ്ടവുമായിരുന്നു. ഭേദപ്പെട്ട മറ്റൊന്നിനെ അവര്‍ സ്വീകരിച്ചുവെന്നുമാത്രം. ആം ആദ്മി ഒരു ശരിയായ രാഷ്ട്രീയ കക്ഷിയായി തീര്‍ന്നിട്ടില്ല. സംഘടനാപരമായ ചട്ടവട്ടങ്ങളോ നയപരമായ കാര്യങ്ങളോ പക്വമായി കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ അടുത്ത തെരഞ്ഞെടുപ്പോടെ ആ പാര്‍ട്ടി അപ്രത്യക്ഷമാവാനും സാധ്യതയുണ്ട്. അങ്ങിനെ ചിലര്‍ വരികയും പോകുകയും ചെയ്യുക രാഷ്ട്രീയത്തില്‍ പുതുമയില്ലാത്തതാണ്. എങ്കിലും നിസ്സാരമെന്നു കരുതിയവര്‍ അത്ര ചെറുതല്ലെന്നു തെളിയിച്ചു. നഷ്ടം കോണ്‍ഗ്രസിനു തന്നെ.

125 വര്‍ഷക്കാലത്തെ പാരമ്പര്യവും അനുഭവ സമ്പത്തും കൈമുതലായിട്ടുള്ള കോണ്‍ഗ്രസിനെ തല്‍ക്കാലം വെള്ളം കുടിപ്പിക്കുവാന്‍ ഇന്നലെ പെയ്ത മഴക്ക് ഇന്നു കുതിര്‍ത്തവര്‍ക്ക് കഴിഞ്ഞു. രാഷ്ട്രീയത്തിലെ കൊടുംചൂടില്‍ ആ ചെടി താമസിയാതെ കരിഞ്ഞുപോയേക്കാം. എങ്കിലും ഡല്‍ഹി നല്‍കുന്ന പാഠവും പഠിക്കേണ്ടതുതന്നെ. മധ്യപ്രദേശില്‍ ശിവരാജ്‌സിങ് ചൗഹാന്‍ ജനപ്രീതിയുള്ള മുഖ്യമന്ത്രിയായിരുന്നു. രാജസ്ഥാനിലും എം.പിയിലും ബി.ജെ.പിക്കുണ്ടായ നേട്ടത്തില്‍ പ്രാദേശിക ചുവയുണ്ട്. ദേശീയ തലത്തില്‍ മോഡി ഉണ്ടാക്കിയെടുക്കുവാന്‍ ശ്രമിക്കുന്ന പ്രതിച്ഛായയുടെ സ്വാധീനം അതില്‍ ഏറെയില്ലെന്നു കരുതാം. എങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിന് കാലതാമസം നേരിടുമെന്ന് ഉറപ്പാണ്.

ഛത്തീസ്ഗഡിലും സ്ഥിതി വ്യത്യസ്ഥമല്ല. അജിത് ജോഗിയുടെ നഷ്ടപ്രഭാവവും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അനൈക്യവും പരാജയത്തിനു കാരണമായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അടിസ്ഥാനപരമായ മാറ്റങ്ങള്‍ പാര്‍ട്ടിയുടെ സംഘടനാതലത്തിലും നയനിലപാടുകളിലും പ്രവര്‍ത്തന ശൈലിയിലും വരുത്തുക ഒരു പാര്‍ട്ടിക്കും എളുപ്പമാവില്ല. വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനു പ്രത്യേകിച്ചും. സമയം പരിമിതമാണ്. പക്ഷേ നല്ലൊരു കിടിലന്‍ തുടക്കം കുറിക്കാനാണ് ശ്രമിക്കേണ്ടത്. കിടിലന്‍ എന്ന പ്രയോഗം ഇവിടെ നടത്തിയത് ഓപ്പറേഷന്‍ തന്നെ. ചെറുതുപോര എന്ന അര്‍ത്ഥത്തിലാണ്. സോണിയ ഗാന്ധിയും രാഹുലും കൂടുതല്‍ ആത്മ വിശ്വാസം പ്രകടിപ്പിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് വിധിയോടുള്ള പ്രതികരണം അത് ശക്തമായി തോന്നിയില്ല.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിര ഇപ്പോഴും സമ്പന്നമാണ്. കൂട്ടായ ഒരു ശ്രമത്തിലൂടെ മാത്രമെ ആ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനാവൂ. കേരളത്തില്‍ സ്ഥിതി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. എന്നും കേരളം അങ്ങിനെയായിരുന്നു. അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയൊന്നാകെ ഇന്ദിരക്കും കോണ്‍ഗ്രസിനുമെതിരെ വിധിയെഴുതിയപ്പോള്‍ മറിച്ചൊരു വിധിയാണ് കേരളം പ്രഖ്യാപിച്ചത്. പ്രാദേശികമായ ചില അനുകൂല സാഹചര്യങ്ങളും അന്ന് ഇവിടെ കോണ്‍ഗ്രസിനെ തുണച്ചു. കേരളത്തില്‍ ശക്തമായി ചില മാറ്റങ്ങള്‍ക്ക് ഐക്യജനാധിപത്യമുന്നണിയും കോണ്‍ഗ്രസും ഇതര ഘടക കക്ഷികളും ധൈര്യം കാണിക്കണം.

ഓരോ ഘടക പാര്‍ട്ടികളും ഇന്നു തുടരുന്ന സംഘടനാ രീതികള്‍ പലപ്പോഴും അരാജകത്വപരമാണ്. ഒന്നും നേരെയാവില്ലെന്ന് വിധിയെഴുതരുത്. ആരുടെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വഴങ്ങാതെ ഓരോ പാര്‍ട്ടിയും അവരവരുടെ കക്ഷിയെ ഫലവത്താക്കി തീര്‍ക്കണം. ഘടക കക്ഷികളും മുന്നണിക്കു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം പരമാവധി ഈടുറ്റതാക്കി മാറ്റണം. പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമെ ഇവിടെയുള്ളൂ. നീന്താനെല്ലാവര്‍ക്കുമറിയാം. പക്ഷേ വെള്ളത്തിലിറങ്ങാന്‍ കാണിക്കുന്ന വിമുഖത ഉപേക്ഷിക്കണം.

പരസ്യ വിവാദങ്ങളോ തര്‍ക്കങ്ങളോ കാര്യമായ ഫലം ചെയ്യില്ല. ഓരോരുത്തരും എവിടെ നില്‍ക്കുന്നു എന്നത് ഇതിനകം ജനത്തിനു ബോധ്യമായിട്ടുണ്ട്. ഈ സര്‍ക്കാര്‍ ചെയ്ത ഒട്ടനേകം നല്ല കാര്യങ്ങള്‍ ജനമധ്യത്തിലെത്തിക്കണം. വന്‍ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടനെ തുടക്കം കുറിക്കണം. ഒരുമിച്ച് നിന്ന് അതു ചെയ്യുവാന്‍ കഴിയണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇടതു പക്ഷങ്ങളും കേരളത്തില്‍ ഒരു വര്‍ഷമായി നടത്തിപ്പോരുന്ന നുണ പ്രചരണങ്ങളെ ഉടന്‍ മറികടക്കണം. ആദ്യ രണ്ടു വര്‍ഷം ഇടതുപക്ഷമുന്നണിയിലെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേയും അനൈക്യം കാരണം അവര്‍ നിശബ്ദരായി. യു.ഡി.എഫ് സര്‍ക്കാറിന്റെ ജനോപകാര നടപടികളില്‍ അവര്‍ പകച്ചു പോയി. എല്ലാം നശിച്ചെന്ന് കരുതി ഇടതുപക്ഷം നിരാശയുടെ പടുകുഴിയിലായിരുന്നു.

പിന്നീട് അവര്‍ മുങ്ങിപ്പോയ രാഷ്ട്രീയക്കയങ്ങളില്‍ നിന്ന് കയറാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഭരണ കക്ഷിയുടെ അലസതയും അനൈക്യവും കാരണം ഏറെ കുറെ അവര്‍ തിരിച്ചു വരാന്‍ തുടങ്ങി. ഇപ്പോഴും അവര്‍ നാശത്തിന്റെ വക്കില്‍ തന്നെയാണ്. ഐക്യജനാധിപത്യമുന്നണിയുടെ വീഴ്ച്ചകള്‍ അവര്‍ക്കു നല്‍കിയ ആത്മവിശ്വാസം തകര്‍ക്കാവുന്ന നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ നില തുടരുന്നതായാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് ഊഹിക്കുവാന്‍ അധിക വിവരമൊന്നും വേണ്ട. തെരഞ്ഞെടുപ്പ് അകലെയല്ല. സമയം പരിമിതവുമാണ്. ഇരിക്കുന്നകൊമ്പെങ്കിലും മുറിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നല്ലത്. ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളോ വരാന്‍ പോവുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോ എന്തായാലും അവസാനത്തേതല്ല. ജാഗ്രത പുലര്‍ത്തുന്നവര്‍ക്കും ജനങ്ങളുടെ വിധി മാനിച്ച് ആരെയും കൂസാതെ തെറ്റു തിരുത്തുന്നവര്‍ക്കും തിരിച്ചു വരാം.

2013, ഡിസംബർ 14, ശനിയാഴ്‌ച

(എയിഡ്‌സ് സ്വവര്‍ഗലൈംഗികതയുടെ സംഭാവന...?

പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളുടെയും പ്രതീകങ്ങളുടെയും നൈരന്തര്യം ഉറപ്പുവരുത്തുന്നതാണ് പ്രജനനം. പലപ്പോഴും പലപ്രതിഭാസങ്ങളുടെയും പിന്നില്‍ ഊര്‍ജ്ജത്തിന്റെ ധാരമുറിയാത്ത പ്രവാഹത്തിന്റെ വാഗ്ദത്തമുണ്ട്.  പ്രജനനം പലപ്പോഴും പാരമ്പര്യങ്ങളുടെയും പ്രതീകങ്ങളുടെയും കൈമാറ്റമോ, ശാക്തീകരണമോ ആണ് . മനുഷ്യന്റെ പങ്ക് പ്രപഞ്ചത്തിലെ ധാര്‍മികമൂല്യങ്ങളുടെ നൈരന്തര്യത്തെ ഉറപ്പുവരുത്തുന്നതിലാണ്്. അത്തരം മൂല്യങ്ങളുടെ ഈടുവെയ്പ് ഉറപ്പുവരുത്താന്‍ കഴിയാതാകുന്നതോടെ പ്രസ്തുതമനുഷ്യസമൂഹത്തിന്റെ (സാംസ്‌കാരിക-നാഗരികതയുടെ)  നിലനില്‍പിന് അന്ത്യം കുറിക്കുന്നു. മുന്‍കാല മനുഷ്യചരിത്രം അത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
മനുഷ്യന്‍ യഥാര്‍ഥത്തില്‍ ഭൂമിയില്‍ നിര്‍വഹിക്കുന്നത് അല്ലെങ്കില്‍ നിര്‍വഹിക്കേണ്ടത് ദൈവികദൗത്യമാണ്(ഖിലാഫത്). അതായത് നന്‍മയുടെയും സംന്തുലനത്വത്തിന്റെയും പ്രപഞ്ചതാളത്തിന്റെയും സംരക്ഷണം. അതിന് മനുഷ്യനെ പ്രാപ്തനാക്കുന്നത് ദൈവികനിയമങ്ങളാണെന്നുമാത്രം. മനുഷ്യന് സ്വന്തംനിലയ്ക്ക്  ബുദ്ധിഉപയോഗപ്പെടുത്തി ഈ പ്രപഞ്ചത്തിന്റെ സന്തുലിതത്വം നിലനിര്‍ത്താനുള്ള നടപടിക്രമങ്ങളോ നിയമങ്ങളോ ആവിഷ്‌കരിക്കാനാകില്ല.  കാരണം, പ്രപഞ്ചത്തിലെ എത്രയോ പ്രകൃതിപ്രതിഭാസങ്ങളെ ഇനിയും അവന്‍ കണ്ടുപിടിക്കാനിരിക്കുന്നു. കണ്ടുപിടിച്ചവയില്‍ അധികപങ്കിന്റെയും പ്രവര്‍ത്തനരഹസ്യം അവനൊട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുമില്ല. ഭൂമിയില്‍ അവന്‍ എന്തൊക്കെ ന്യായവാദങ്ങള്‍ നടത്തിയാലും  എങ്ങനെ ജീവിക്കണമെന്ന വിഷയത്തില്‍ സ്വയം പര്യാപ്തനാണ് താനെന്ന് അവനൊരിക്കലും അവകാശപ്പെടാന്‍ കഴിയില്ല.അവന്റെ ശരീരാവയവങ്ങളുടെ ദൗര്‍ബല്യം അത് അവനെ ബോധ്യപ്പെടുത്തുന്നുണ്ട്.

നന്‍മയുടെയും ധര്‍മത്തിന്റെയും ഉദാത്തമൂല്യങ്ങളുടെയും സ്വാംശീകരണം സാധിക്കുന്നത് നൈസര്‍ഗികഛോദനയിലൂടെയും സനാതന-മതധാര്‍മികാധ്യാപനങ്ങളിലൂടെയുമാണ്. മനുഷ്യന്റെ ഇന്നേവരെയുള്ള കണ്ടുപിടുത്തങ്ങളും സംഭാവനകളും എല്ലാം തന്നെ ദൈവപ്രോക്തമായ വൈജ്ഞാനികസ്രോതസ്സില്‍നിന്നുള്ളവയാണ്. അതായത്, മനുഷ്യന് അവന്റെ നാഗരിക-സാംസ്‌കാരികപുരോഗതിയുടെ ഓരോ ഘട്ടത്തിലും  ഉപയുക്തമെന്ന് തോന്നുന്ന അറിവ് അല്ലാഹു ഓരോ വ്യക്തികളിലൂടെയും നല്‍കുന്നു. ശാസ്ത്രീയകണ്ടുപിടുത്തങ്ങള്‍ എന്നപേരില്‍ നാം കൊട്ടിഘോഷിക്കുന്നവയെല്ലാം ആ ഗണത്തില്‍ പെടുന്നതാണ്.

മനുഷ്യാസ്തിത്വം എന്നത് ആത്മാവും ഭൗതികശരീരവും കൂടിച്ചേര്‍ന്നതാണ്. പ്രസ്തുതരണ്ടുഘടകങ്ങളും ഉള്‍ച്ചേര്‍ന്നെങ്കിലേ ഈ പ്രപഞ്ചത്തിലെ ഒരു ഭാഗം എന്ന നിലക്ക് മനുഷ്യന് തന്റെ മേല്‍ അര്‍പിതമായ ബാധ്യത നിര്‍വഹിക്കാനാകൂ. ആത്്മാവ് എപ്പോഴും അനന്തതയുടെ, ഉല്‍ക്കര്‍ഷേച്ഛയുടെ സമാധാനത്തിന്റെ വിതാനമാണ് കൊതിക്കുന്നത്. അതേസമയം ശരീരം  ആഹാരത്തിന്റെ, ആസ്വാദനത്തിന്റെ, അനുഭൂതിയുടെ ലോകത്ത് വിഹരിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ അതിന് തിടുക്കവും വെപ്രാളവും ആകാംക്ഷയും കൂടുതലായിരിക്കും. കാരണം ഭൂമി അതിന്റെ പരിമിതിലായിരിക്കെത്തന്നെ ഒട്ടേറെ വിഭവങ്ങളുടെ വിളനിലമാണ്. അതിലെ വിഭവങ്ങളെ കാംക്ഷിക്കുകയെന്നത് അവന്റെ പ്രകൃതവുമാണ്.

മനുഷ്യന് തന്റെ നൈസര്‍ഗികപ്രകൃതിയില്‍ സ്വാഭാവികമായി തോന്നുന്ന വികാരങ്ങളിലൊന്നാണ് വിശപ്പ്. തന്റെ നാവിനെ രസിപ്പിക്കുന്ന , രുചികരമായ ഭക്ഷ്യവിഭവങ്ങള്‍ അവനിഷ്ടപ്പെടുന്നു. വയറിനെ നിറച്ചുനിറുത്തുന്നതായിരിക്കണം പ്രസ്തുതവിഭവം എന്ന് അവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബുദ്ധിമാനായ മനുഷ്യന്‍ താന്‍ കഴിക്കുന്ന വിഭവങ്ങള്‍ നാവിനെയും മനസ്സിനെയും തൃപ്തിപ്പെടുത്തുന്നതോടൊപ്പം  ശരീരത്തിന് ഊര്‍ജ്ജ്ദായകവും ആരോഗ്യസംരക്ഷകവും ആയിരിക്കണമെന്ന് തീരുമാനിക്കുന്നു(വിവേകശാലിയുടെ മനസംതൃപ്തി അതിലായിരിക്കുമെന്നതാണ് വാസ്തവം). വിശപ്പ് ശമിപ്പിക്കുകയെന്നതിനപ്പുറം എന്തെങ്കിലും സദാ കുടിച്ചും കൊറിച്ചും ആസ്വദിച്ചുകൊണ്ടിരിക്കുക എന്ന മുദ്രാവാക്യംമുഴങ്ങുന്ന ഇന്നത്തെ ലോകക്രമത്തില്‍  ശരീരത്തെ സംരക്ഷിക്കുകയും ആയുര്‍ദൈര്‍ഘ്യം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഭക്ഷണക്രമം പലപ്പോഴും അപ്രാപ്യമാകുന്നുവെന്നത് ലോകമെത്തിപ്പെട്ടിരിക്കുന്ന ദുരന്തത്തിന്റെ ഒരു മുഖമാണ്. നല്ല ഭക്ഷണം, ഉത്കൃഷ്ടവിഭവം സത്കര്‍മങ്ങള്‍ ചെയ്യാന്‍ മനുഷ്യന് അനിവാര്യമാണ്  എന്ന് ദ്യോതിപ്പിക്കുന്ന(അല്ലാഹുവിന്റെ ദൂതന്‍മാരേ, നല്ല ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷിക്കുക. സല്‍ക്കര്‍മങ്ങള്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് നാം-അല്‍ മുഅ്മിനൂന്‍-51) ഖുര്‍ആനികവചനം പ്രസക്തമാകുന്നതിവിടെയാണ്.(ഇവിടെ സത്കര്‍മങ്ങള്‍ക്കുമുമ്പേ നല്ല ഭക്ഷ്യവസ്തുക്കളെ എടുത്തുപറഞ്ഞു.)

മനുഷ്യന്റെ മറ്റൊരു സ്വാഭാവികവികാരത്തില്‍പെട്ടതാണ് ലൈംഗികവികാരം. വിശപ്പ് മനുഷ്യന്റെ വൈയക്തികനിലനില്‍പിനെ സംരക്ഷിക്കാനുള്ള ഉപാധിയാണെങ്കില്‍ ലൈംഗികവികാരം മനുഷ്യസമൂഹത്തിന്റെ നിലനില്‍പ് ഉറപ്പുവരുത്തുന്ന പ്രകൃതിനിയമമാണ്.  വിശക്കുന്ന മനുഷ്യന്‍ വിവേകമുണ്ടെങ്കില്‍ നാവിനെമാത്രം രസിപ്പിക്കുന്ന വിഭവങ്ങള്‍ക്കുപകരം ശരീരത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനംചെയ്യുന്ന ഭക്ഷണമാണ് സ്വീകരിക്കുക. പക്ഷേ, ഇന്ന് കുത്തകകമ്പനികള്‍ പരസ്യപ്രലോഭനത്തിലൂടെ ആഗോളമനുഷ്യരാശിയെ പലതും ഭക്ഷിപ്പിക്കുന്നു (അതിനായി ലബോറട്ടറികള്‍സ്ഥാപിച്ച് രുചിക്കൂട്ടുകള്‍ ഗവേഷണംചെയ്‌തെടുക്കുന്നു). എല്ലാം ആസ്വദിക്കാനുള്ളതാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന നാഗരികതയാണ് ഇവിടെവില്ലനാകുന്നത്. അതേ നാഗരികസംസ്‌കാരത്തിന്റെ ഭാഗമാണ് ലൈംഗികവികാരത്തെ വഴിതിരിച്ചുവിട്ട സ്വവര്‍ഗലൈംഗികത. കൗമാരത്തില്‍നിന്ന് യൗവനത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്ന ഘട്ടത്തില്‍ തീവ്രമായി അനുഭവപ്പെടുന്ന സ്വവര്‍ഗത്തോടുതോന്നുന്ന ദിശാബോധമില്ലാത്ത ലൈംഗികമോഹത്തെ ന്യായീകരിച്ചുകൊണ്ടാണ്  അതിന് ശാസ്ത്രീയപിന്‍ബലംനല്‍കാന്‍ അതിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്. നേര്‍വഴിക്ക് ഉദാത്തീകരിച്ചാല്‍ തീരുന്നതേയുള്ളൂ പ്രസ്തുത വികാരവൈകൃതം. പക്ഷേ, യൗവനത്തിലും വ്യത്യസ്തലിംഗങ്ങള്‍തമ്മിലുള്ള പരസ്പരവിവാഹമെന്ന, സന്താനപരിപാലനമെന്ന, അതിലൂടെ രാഷ്ട്രസംരക്ഷണമെന്ന  മഹത്തായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിക്കുന്ന ആത്യന്തികഭോഗികളുടെ ആവശ്യമായി സ്വവര്‍ഗഭോഗം മാറിയിരിക്കുന്നു. ലൈംഗികാവയവങ്ങളുടെ ശരിയായ ഉപയോഗംപോലും സാധ്യമല്ലാത്ത, രോഗസംക്രമണത്തിന്റെ പശ്ചാത്തലം ഒരുക്കുന്ന(എയിഡ്‌സ് സ്വവര്‍ഗലൈംഗികതയുടെ സംഭാവനയാണെന്ന് പറയപ്പെടുന്നു) അരാജകത്വഭാവമാണ് സ്വവര്‍ഗലൈംഗികത. അതില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മസാലക്കൂട്ടുചേര്‍ത്താല്‍ സാംസ്‌കാരികസമൂഹത്തിന്റെ ഇഷ്ടഭോജ്യമായി മാറില്ലെന്ന് നാം മനസ്സിലാക്കണം. കാരണം ലൈംഗികത ഒരേ സമയം പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും സമര്‍പണത്തിന്റെയും ത്യാഗത്തിന്റെയും ഉദാത്തപ്രകടനമാണ്. അതില്‍ ഉത്തരവാദിത്തബോധത്തിന് മുഖ്യപങ്കുണ്ട്. ഈ ഭൂമിയിലേക്ക് ധാര്‍മികസദാചാരമൂല്യബോധവും പ്രതിഭാശേഷിയും മാനവഗുണങ്ങളുമുള്ള മനുഷ്യരെ  തന്നാലാകുംവിധം സംഭാവനചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ് വിവാഹത്തിലൂടെ ഒരാള്‍ ചെയ്യുന്നത്. അന്യനായ സ്ത്രീയുടെയോ, പുരുഷന്റെയോ അവകാശങ്ങള്‍ക്കുമേല്‍ കയ്യേറ്റം നടത്തില്ലെന്ന  സന്ദേശവും  വിവാഹജീവിതത്തിലൂടെ പകര്‍ന്നുനല്‍കുന്നുണ്ട്. സ്വവര്‍ഗവിവാഹത്തില്‍ അത് സാധ്യമല്ല.   ആണായിരിക്കുന്നതിന്റെയും പെണ്ണായിരിക്കുന്നതിന്റെയും വൈജാത്യപരമായ അവകാശം സ്വവര്‍ഗവിവാഹത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നില്ല. (പലപ്പോഴും വൈകാരികമായി പൂര്‍ത്തീകരിക്കപ്പെട്ടേക്കാമെങ്കിലും ശാരീരികമായി പൂര്‍ത്തീകരിക്കപ്പെടുന്നില്ല).

ദേശീയത ശക്തമായി ഉയര്‍ത്തപ്പെടുന്ന ഒരു ലോകക്രമത്തില്‍ സ്വവര്‍ഗലൈംഗികത എന്ന അരാഷ്ട്രീയ വാദം ഇത്തരത്തില്‍ ശക്തമായി ഉയര്‍ത്തപ്പെടുന്നത് ആശ്ചര്യജനകമാണ്. പിശാച് മനുഷ്യനെ എത്രത്തോളം വഞ്ചിക്കുന്നുവെന്നതിന് ഇതില്‍പരം മറ്റൊരുതെളിവ് ആവശ്യമില്ല. ഒരുരാഷ്ട്രം നിലനില്‍ക്കണമെങ്കില്‍ അവിടെ മനുഷ്യസമൂഹം ആവശ്യമാണ്.  മനുഷ്യന്റെ പ്രജനനത്തെയും വംശവര്‍ധനയെയും നിരാകരിക്കുന്ന സ്വവര്‍ഗലൈംഗികത നിയമനിര്‍മാണത്തിലൂടെ പൊതുബോധത്തിന്റെ ഭാഗമാക്കണമെന്ന് ശാഠ്യംപിടിക്കുന്നവര്‍ യഥാര്‍ഥത്തില്‍ സമൂഹത്തെയും രാഷ്ട്രത്തെയും ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്.  വിവാഹത്തെയും കുടുംബത്തെയും നിരാകരിച്ച പടിഞ്ഞാറ് ജനസംഖ്യാദാരിദ്ര്യത്തിന്റെ ചുഴിയില്‍പെട്ടുഴറിയപ്പോള്‍ ഒട്ടേറെ സമ്മാനങ്ങള്‍ വെച്ചുനീട്ടി കുടുംബസംവിധാനത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ  കോഹാബിറ്റിങും സ്വവര്‍ഗവിവാഹവും നിയമവിധേയമായതോടെ പ്രസ്തുതസംസ്‌കാരം ജനങ്ങളെ കീഴ്‌പ്പെടുത്തുകയായിരുന്നു. അതിനാല്‍ ഇപ്പോള്‍ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അത് നഗ്നസത്യമായി നമ്മുടെ മുമ്പിലുള്ളതുകൊണ്ടാണ് സ്വവര്‍ഗരതിയെ നിയമവിധേയമാക്കരുതെന്ന് ആവശ്യപ്പെടുന്നത്. ആര്‍ക്കെങ്കിലും അത്തരംവൈകൃതങ്ങളില്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്കത് ആരുംകാണാതെ, ഇരുളിന്റെ മറവില്‍ അപരനെ ശല്യപ്പെടുത്താതെ സ്വകാര്യമായി ആകാം. അത്തരക്കാരെ പരസ്യവിചാരണയ്ക്ക് വിധേയമാക്കണമെന്ന് ആര്‍ക്കും താല്‍പര്യമില്ല. സ്വവര്‍ഗരതിയെ നിയമവിധേയമാക്കുന്നതിനെതിരെ ഭൂരിപക്ഷമതധാര്‍മികസമൂഹം പ്രകടിപ്പിക്കുന്ന  പ്രതിഷേധം യഥാര്‍ഥത്തില്‍ ജനസമൂഹത്തിന്റെ നിലനില്‍പിനുവേണ്ടിയുള്ള ജനാധിപത്യപോരാട്ടമാണ്. അതംഗീകരിക്കാന്‍ സന്നദ്ധമാകുകയാണ് വിവേകവും ആര്‍ജ്ജവവും  ഉത്തരവാദിത്വബോധവുമുള്ളവര്‍ ചെയ്യേണ്ടത്. അല്ലാതെ മതവിശ്വാസികളെ കല്ലെറിയാനും ജനാധിപത്യവിരുദ്ധരെന്ന് മുദ്രകുത്താനുമല്ല.

പിന്‍കുറി: സ്വവര്‍ഗഭോഗികളുടെ അവകാശത്തെ അംഗീകരിച്ചുകൊടുക്കുന്നതില്‍ എന്താണ് തെറ്റെന്നുചോദിക്കുന്ന നിഷ്‌കളങ്കരുണ്ട്. അവരത് പരസ്യമായിചെയ്യുന്നില്ലല്ലോ എന്നാണ് അവരുടെ ചോദ്യം. പാശ്ചാത്യനാടുകളില്‍ പരസ്യമായി വൈകൃതങ്ങളിലേര്‍പ്പെടുന്ന സ്വവര്‍ഗഭോഗികളുടെ ചിത്രം സാഹിത്യ-സാംസ്‌കാരികനായകര്‍ വരച്ചുകാട്ടാറുണ്ട്. അധാര്‍മികപ്രവണതകളെല്ലാം പടിപടിയായാണ് നമ്മിലേക്ക് ഊറിയിറങ്ങുന്നതെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയുക. തിന്‍മകളെല്ലാം തിന്‍മകള്‍തന്നെയെന്ന യാഥാര്‍ഥ്യം നിലനിര്‍ത്തുന്നതില്‍ ആര്‍ക്കും ചേതമുണ്ടാകേണ്ട കാര്യമില്ലല്ലോ. 

2013, ഡിസംബർ 12, വ്യാഴാഴ്‌ച

ഗോതമ്പ് ചപ്പാത്തി കഴിക്കാറുണ്ടോ ?

അരിയേക്കാളേറെ ഗോതമ്പിന് പ്രാധാന്യമേറി വരുന്ന കാലമാണിത്. മലയാളികളുടെ കാര്യമെടുക്കുകയാണെങ്കില്‍ പലരും രാത്രിയിലെ കഞ്ഞി, ചോറി ശീലങ്ങളില്‍ നിന്നും ചപ്പാത്തിയിലേക്കു മാറിക്കഴിഞ്ഞിരിയ്ക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ നേരത്തെ തന്നെ ചപ്പാത്തിയ്ക്കാണ് മുന്‍ഗണന. പലതരം അസുഖങ്ങളുള്ളവര്‍ക്കും തടി കുറയ്ക്കുവാന്‍ ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം ഉത്തമഭക്ഷണമാണിത്. ധാരാളം നാരടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനത്തിനും നല്ലത്. ഗോതമ്പിന്റെ വിവിധ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

രക്തം ശുദ്ധീകരിയ്ക്കുവാന്‍ ഗോതമ്പ് രക്തം ശുദ്ധീകരിയ്ക്കുവാന്‍ സഹായിക്കുന്നു. രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ ഇതുവഴി കുറയും.
തടി കുറയ്ക്കുവാന്‍ തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പറ്റിയ നല്ലൊന്നാന്തരം ഭക്ഷമാണ് ഗോതമ്പ്. ഡയറ്റെടുക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാം
ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഗോതമ്പ് നല്ലതാണ്.ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് നല്ലതാണ്.

ക്യാന്‍സര്‍ ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയുന്നതിനും ഗുണകരമാണ്.
ബിപി ഗോതമ്പ് ബിപി കുറയ്ക്കാനും സഹായിക്കും. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാന്‍ നല്ലതാണ്.
തൈറോയ്ഡ് തൈറോയ്ഡ് അസുഖമുള്ളവര്‍ക്കും ഗോതമ്പ് നല്ലൊന്നാന്തരം ഭക്ഷണമാണ്.
ശ്വാസദുര്‍ഗന്ധം ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റുന്നതിനും ഗോതമ്പ് നല്ലതാണ്. ഇതിലുള്ള വൈറ്റമിനുകളാണ് ഇതിന് സഹായിക്കുന്നത്.
അസ്ഥി അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും ഗോതമ്പ നല്ലതു തന്നെ.
പ്രമേഹം പ്രമേഹം തടയുവാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണിത്. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കുവാന്‍ പറ്റിയ ഒന്ന്.
മലബന്ധം ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ മലബന്ധം തടയുവാനും ഗോതമ്പ് നല്ലതാണ്.
കിഡ്‌നി സ്‌റ്റോണ്‍ കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കഴിയുവാനും ഗോതമ്പിന് കഴിയും.
വിളര്‍ച്ച വിളര്‍ച്ച മാറ്റാനും ഗോതമ്പുല്‍പന്നങ്ങള്‍ സഹായിക്കും.
പ്രോട്ടീന്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്.

2013, ഡിസംബർ 11, ബുധനാഴ്‌ച

മനുഷ്യാവകാശങ്ങളെക്കുറിച്ച് ചില ഖുര്‍ആനിക സുവിശേഷങ്ങള്‍...

വിശ്വാസികള്‍ അവകാശങ്ങളുടെ മാഗ്നാ കാര്‍ട്ടയായി അംഗീകരിക്കുന്നത് വിശുദ്ധ ഖുര്‍ആനിനെയാണ്. രാഷ്ട്രീയവും മതപരവും സാമ്പത്തികവുമായ എല്ലാ പാരമ്പര്യ അധികാര കേന്ദ്രങ്ങളുടെ അടിമത്വത്തില്‍ നിന്നും ഖുര്‍ആന്‍ മനുഷ്യനെ മോചിപ്പിച്ചു. ഖുര്‍ആന്‍ പറയുന്നു: 'നിന്റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്നവസാനിക്കുന്നത്.' (നജ്മ് - 53)
എല്ലാ മനുഷ്യാവകാശ സങ്കല്‍പങ്ങളും മാനുഷികമാണെന്നും അത് നിഷേധിക്കുന്നത് മനുഷ്യത്വത്തിന്റെ തന്നെ നിഷേധമാണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ദൈവം മനുഷ്യന്റെ ശാരീരികമായ ഘടന സൃഷ്ടിക്കുകയും ഒരു ജീവിയായി ഭൂമിയിലേക്ക് അയക്കുകയും ചെയ്തു. ദൈവകല്‍പനകളെ പ്രയോഗവല്‍കരിക്കുമ്പോഴാണ് പരിഷ്‌കൃതനായ മനുഷ്യന്‍ രൂപംകൊള്ളുന്നത്. അപ്പോഴാണ് അവന് ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തമായ മനുഷ്യത്വം എന്ന ഗുണം ലഭിക്കുന്നത്. ഈ തത്ത്വമനുസരിച്ച് മനുഷ്യന് ദൈവനിയമങ്ങളില്‍ കൈകടത്താനും അതിനെ നിഷേധിക്കുവാനും സാധ്യമല്ല. ദൈവം ചെയ്യുന്നതിനെല്ലാം ലക്ഷ്യമുണ്ടല്ലോ? ബാഹ്യമായ ശാരീരിക ഘടന നല്‍കി. ഇഹലോകത്ത് ജീവിക്കുവാനും വളരുവാനുമുള്ള അവസരം ഒരുക്കിക്കൊടുക്കുക എന്നതാണ് ദൈവത്തിന്റെ ഉത്തരവാദിത്തം. അത് ദൈവം നല്‍കിയിട്ടുണ്ട്. ഈ അവകാശങ്ങളെ അതായത് ഉപജീവനത്തിന്റെയും വളര്‍ച്ചയുടെയും അവകാശങ്ങള്‍ അതിനെ നിഷേധിക്കല്‍ ദൈവനിഷേധമാണ്.
ജീവിക്കുവാനുള്ള അവകാശം
മനുഷ്യജീവിതം പവിത്രമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. 'ദാരിദ്ര്യം കാരണം നിങ്ങള്‍ നിങ്ങളുടെ മക്കളെ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും അന്നം നല്‍കുന്നത്.' (അന്‍ആം - 151) മനുഷ്യനിലെ വ്യക്തിക്ക് സ്ഥാനമില്ല. മനുഷ്യസമൂഹം അതിനെയാണ് വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്. അതിനാല്‍ തന്നെ വ്യക്തിയോട് ചെയ്യുന്ന അനീതി സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്. അത് മുഴുവന്‍ മനുഷ്യസമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. 'അക്കാരണത്താല്‍ ബനൂഇസ്രയേല്‍ സമൂഹത്തോട് നാം കല്‍പിക്കുകയുണ്ടായി മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന് പകരമായോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും സംരക്ഷിച്ചാല്‍ അത് മനുഷ്യസമൂഹത്തെ മുഴുവന്‍ സംരക്ഷിച്ചതിന് തുല്യമാണ്.'(അല്‍മാഈദ 32).

ആദരിക്കപ്പെട്ട മനുഷ്യന്‍
'ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു.'(ഇസ്‌റാഅ് - 70) മനുഷ്യനെ ആദരിക്കുവാനുള്ള കാരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ഇതര ദൈവസൃഷ്ടികള്‍ക്കില്ലാത്ത വിധം ഭാരിച്ച ചുമതലകള്‍ ദൈവം വിശ്വസിച്ചേല്‍പിച്ചിരിക്കുന്നത് മനുഷ്യരിലാണ് എന്നതിനാലാണ്. ഖുര്‍ആന്‍ പറയുന്നു: 'തീര്‍ച്ചയായും ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്വം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിച്ചു. അതിനെപ്പറ്റി അവര്‍ക്ക് പേടിതോന്നുകയും ചെയ്തു. മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ അക്രമിയും അവിവേകിയുമാണ്.'( അല്‍ അഹ്‌സാബ് -72) മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും അല്ലാഹു മനുഷ്യന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതിലൂടെ ഭൂമിയില്‍ മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. ഖുര്‍ആന്‍ പറയുന്നു: 'ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്നുവെന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക.' (അല്‍ ബഖറ - 30)
ഏറ്റവും ഉയര്‍ന്നതും മികച്ചതുമായ ദൈവത്തിന്റെ സൃഷ്ടിയാണ് മനുഷ്യന്‍ എന്നാണ് അല്ലാഹു മനുഷ്യനെ കുറിച്ച് പറയുന്നത്. 'തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ശരീര ഘടനയോടെ സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് നാം അവനെ അധമരില്‍ അധമനാക്കി മാറ്റി.' (അത്തീന്‍ - 4)
ചിന്താശേഷിയും, തെറ്റും ശരിയും വേര്‍തിരിച്ചറിയാനുള്ള കഴിവും നന്മ സ്വീകരിക്കാനും തിന്മ വെടിയുവാനുമുള്ള മനസ്സുമാണ് മനുഷ്യനില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുന്നത്.

നീതിസ്ഥാപിക്കുക,നടപ്പിലാക്കുക

നീതിക്ക് വേണ്ടി നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു:'സത്യ വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരുജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്.' (അല്‍മാഇദ: 8)
'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവര്‍ എന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കുതന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍. അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കുതന്നെയോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍
വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു' (അന്നിസാഅ്: 135)
ഇതിലെ ഖുര്‍ആന്‍ വചനങ്ങളില്‍ സമാനതതോന്നിക്കുന്ന വ്യാപകാര്‍ത്ഥമുള്ള രണ്ട് പദങ്ങളാണ് ഖുര്‍ആന്‍ ഉപയോഗിച്ചത്. ഒന്ന് 'അദ്‌ല്' (നീതി), രണ്ട് 'ഇഹ്‌സാന്‍' (പരിപൂര്‍ണത)

 മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
'തീര്‍ച്ചയായും അല്ലാഹുകല്‍പിക്കുന്നത് നീതിപാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്.'
ഇവടത്തെ നീതി എന്ന പദത്തിന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതര്‍ നല്‍കുന്ന ആശയം 'അദ്‌ല്' എന്നാണ്. തുല്യം എന്നാണര്‍ത്ഥം - കോടതിയില്‍ പ്രശ്‌നപരിഹാരത്തിന് കേസുമായി വരുന്നവരോട് ഒരു ഭാഗത്തേക്കും പക്ഷം ചേരാതെ വിധിക്കുന്നതിനാണ് 'അദ്‌ല്' അല്ലെങ്കില്‍ നീതി പാലനം എന്ന് പറയുന്നത്. പൂര്‍ണാര്‍ത്ഥത്തില്‍ നീതി എങ്ങനെ നടപ്പാകും? നീതി നടപ്പാക്കുന്നതിനിടയില്‍ വിധികര്‍ത്താക്കളുടെ അശ്രദ്ധയിലൂടെ ഉണ്ടാകുന്ന തെറ്റുകള്‍ ഏതെങ്കിലും ഒരു കക്ഷിയുടെ തെറ്റായി ഭവിക്കാം- പക്ഷെ യഥാര്‍ത്ഥത്തില്‍ അയാള്‍ തെറ്റ് ചെയ്തിട്ടുമുണ്ടാവില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളൊഴിവാക്കാന്‍ ഖുര്‍ആന്‍ സൂക്ഷ്മത പുലര്‍ത്താന്‍ ആവശ്യപ്പെടുന്നു. അതാണ് ഇഹ്‌സാന്‍. ഖുര്‍ആന്‍ പറയുന്നു:
അതല്ല മൂസയുടേയും ഇബ്രാഹീമിന്റെയും വേദങ്ങളില്‍ ഉള്ളതിനെപറ്റി അവന് വിവരം അറിയിക്കപ്പെട്ടില്ലേ- അതായത് പാപ ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപം വഹിക്കില്ലെന്നും മനുഷ്യന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.

സ്വാതന്ത്ര്യത്തിനുള്ള അവകാശം

മനുഷ്യന്‍ സൃഷ്ടികളുടെ അടിമകളല്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സ്വതന്ത്രമായി ചിന്തിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം മനുഷ്യനുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്റെ ദാസന്മാരായിരിക്കുവിന്‍ എന്ന് പറയുന്നത് അല്ലാഹുവിന് യോജിച്ചതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും പഠിച്ചുകൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്റെ നിഷ്‌കളങ്ക ദാസന്മാരായിരിക്കണം.
ഇസ് ലാമിന്റെ ആഗമന കാലത്ത് അറേബ്യ അടിമ വ്യാപാര ശാലയായിരുന്നു. അറേബ്യന്‍ സമൂഹത്തിന്റെ സാമ്പത്തിക അടിത്തറ പോലും അടിമ വ്യാപാരത്തിലധിഷ്ഠിതമായിരുന്നു. തുടര്‍ന്ന് മാനുഷിക പരിഗണനയോടുകൂടി അതവസാനിപ്പിക്കാനായിരുന്നു ഖുര്‍ആന്‍ ശ്രമിച്ചത്. ഖുര്‍ആന്‍: 'നിങ്ങള്‍ അയല്‍ക്കാരോടും അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക' (അന്നിസാഅ്- 36)
നിങ്ങളുടെ യുദ്ധത്തടവുകാരെ ബന്ധിക്കുകയോ മോചന മൂല്യം വാങ്ങി തിരിച്ചയക്കുകയോ ചെയ്യുക. യുദ്ധഭീതി മാറുന്നതു വരെയത്രെ അത്(മുഹമ്മദ് 4).
അടിമവ്യാപാരം നിലനിര്‍ത്തി മനുഷ്യനെ ചൂഷണം ചെയ്യുന്നത് ഇസ്്‌ലാം നിരോധിച്ചു- പകരം സാവധാനത്തില്‍ അടിമത്ത നിരോധനം സാധ്യമാകുന്ന അന്തരീക്ഷമൊരുക്കുകയാണ് ഇസ്്‌ലാം ചെയ്യുന്നത്.

സ്വകാര്യതക്കുള്ള അവകാശം

ഖുര്‍ആന്‍ മനുഷ്യന് സ്വകാര്യജീവിതത്തിന് അവസരം ഒരുക്കിയിട്ടുണ്ട്. വ്യക്തിസ്വകാര്യത നശിപ്പിക്കും വിധമുള്ള പെരുമാറ്റങ്ങളെ ഖുര്‍ആന്‍ നിയന്ത്രിച്ചതായി കാണാം.
'ഹേ സത്യവിശ്വാസികളേ- അനുവാദം തേടുകയോ സലാം പറയുകയോ ചെയ്യാതെ നിങ്ങള്‍ നിങ്ങളുടേതല്ലാത്ത വീടുകളില്‍ പ്രവേശിക്കരുത്.' (അന്നൂര്‍-27)

അഭിമാന സംരക്ഷണത്തിനുള്ള അവകാശം
ഇസ്്‌ലാം ഒരാളുടെ അഭിമാനം നഷ്ടപ്പെടുത്തുന്ന തരത്തില്‍ - മാനസികപീഢനമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവനകളും വാക്കുകളും പ്രയോഗിക്കുന്നത് നിരോധിച്ചതായി കാണാം. സത്യവിശ്വാസികളേ നിങ്ങള്‍ പരസ്പരം കുത്തുവാക്ക് പറഞ്ഞ് പരിഹസിക്കരുത്. (ഹുജുറാത്ത്-11).
നിയമത്തിന് വേണ്ടി നിയമം ഉണ്ടാക്കാതെ നിയമങ്ങളുടെ പ്രായോഗികവശം കൂടി പരിഗണിച്ചുകൊണ്ടാണ് ഖുര്‍അന്‍ നിയമങ്ങള്‍ നടപ്പിലാക്കിയത്.അല്ലാഹു പറയുന്നു: 'ചീത്ത വാക്ക് പരസ്യപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (നിസാഅ്- 148)

അറിയുവാനുള്ള അവകാശം
എല്ലാ വിധത്തിലുള്ള അറിവും ഇസ് ലാം പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ ആദ്യത്തെ അവതരണം തന്നെ അറിവിന്റെ അനിവാര്യത ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു. (അലഖ് 96:15)
ഖുര്‍ആന്‍ അറിവുള്ളവന് മഹത്തായ പദവിയാണ് നല്‍കുന്നത്. ഖുര്‍ആന്‍ പറയുന്നു:'അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ?     (സുമര്‍ -37: 9)

2013, ഡിസംബർ 8, ഞായറാഴ്‌ച

ആരാണ് കെജ്‍രിവാള്‍?

ഗോബിന്ദ് റാന്‍ കെജ്‍രിവാളിന്റെയും ഗീതാദേവിയുടെയും 1968 ആഗസ്ത് 16ന് ഹരിയാനയിലെ ഹിസാരില്‍ ബനിയ കുടുംബത്തിലാണ് കെജ്‍രിവാളിന്റെ ജനനം . ജന്‍മനാടായ ഹിസാര്‍,  സോനാപാത്, ഗാസിയാബാദ് എന്നിവിടങ്ങളിലായിരുന്നു കുഞ്ഞു കെജ്‍രിവാളിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഐ.ഐ.ടി ഖാരക്പൂരില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം 1989ല്‍ ടാറ്റാ സ്റ്റീലില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു. 1992ല്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കാനായി അദ്ദേഹം ടാറ്റാസ്റ്റീലിലെ ജോലി ഉപേക്ഷിച്ചു. സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്ത് കൊല്‍കത്തിയിലെ രാമകൃഷ്ണ മിഷനിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ജയിച്ചു കയറിയ കെ‍ജ്‍രിവാള്‍ 1995ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ സര്‍വ്വീസിലെ തന്റെ സേവനം ആരംഭിച്ചു.
ആദായ നികുതി, വൈദ്യുതി, റേഷന്‍ തുടങ്ങിയ മേഖലകളില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനായി 1999ല്‍ അദ്ദേഹം പരിവര്‍ത്തന്‍ എന്ന  സംഘടന ആരംഭിച്ചു.
ആദായ നികുതി വകുപ്പില്‍ ജോയിന്റ് കമ്മീഷണരായിരിക്കേ അദ്ദേഹം സാമൂഹ്യ സേവനത്തിനായി മുഴുവന്‍  സമയവും ചെലവഴിക്കാന്‍ 2006ല്‍ ജോലി രാജിവെച്ചു.
വിവരാവകാശ നിയമം ജനനന്മക്ക് ഉപയോഗപ്പെടുത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലും അടിസ്ഥാന ജനവിഭാഗങ്ങളെ ശാക്തീകരിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലും 2006ല്‍ അദ്ദേഹം മാഗ്‍സെസെ അവാര്‍ഡിന് അര്‍ഹനായി.
2006ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹം മാഗ്സാസെ അവാര്‍ഡിന് ലഭിച്ച സമ്മാനത്തുക താന്‍ സ്ഥാപിച്ച എന്‍.ജി. ഒ ആയ പബ്ലിക് കോസ് റിസര്‍ച്ച് ഫൌണ്ടേഷന് ദാനം ചെയ്തു.
അധികാര വൃത്തങ്ങളിലെ നാറുന്ന അഴിമതിക്കഥകള്‍ തുറന്നു കാട്ടാന്‍ വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട് കെജ്‍രിവാള്‍. ആദായ നികുതി വിഭാഗം, ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍, ദല്‍ഹി ഇലക്‍ട്രിസിറ്റി ബോര്‍ഡ് തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ നടമാടുന്ന അഴിമതിയും സ്വജന പക്ഷപാതവും പലപ്പോഴും ഒറ്റയാള്‍ പോരാട്ടത്തിലൂടെ കെജ്‍രിവാള്‍ ജനസമക്ഷം കൊണ്ടു വന്നു.
അന്നാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ദ സമരത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ലോക് പാല്‍ ബില്ലിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായപ്പോള്‍  ജനലോക ബില്ലിന്റെ കരടു രൂപം തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയില്‍ പൌര സമൂഹത്തിന്റെ പ്രതിനിധിയായി കെജ്‍രിവാള്‍. ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമരത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍  കെജ്‍രിവാളിന് ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
2012 നവംബര്‍ 26ന് ദല്‍ഹിയില്‍ വെച്ചാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് കെജ്‍രിവാള്‍ തന്റെ പൊതു ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടന്നു. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ സാധാരണക്കാരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ പാര്‍ട്ടി നിലകൊള്ളുന്നതെന്നാണ് കെജ‍്‍രിവാളിന്റെ വാദം.
  ഒരു വര്‍ഷം തികഞ്ഞ ഉടനെ തന്നെ ആം ആദ്‍മി തെരഞ്ഞെടുപ്പിന്റെ ചുടിലേക്ക് എറിയപ്പെട്ടു. കടുത്ത ആം ആദ്‍മി ആരാധകനെ പോലും സ്തബ്ധരാക്കുന്ന രീതിയുലുള്ള സ്വപ്നക്കുതിപ്പ് നടത്തുകയും ചെയ്തു.
ക്ലീന്‍ ഇമേജുള്ള ഷീലാദീക്ഷിതിനെ അട്ടിമറിച്ച് ഇന്ദ്രപ്രസ്ഥത്തില്‍ കെജ്‍രിവാള്‍ പുത്തനധ്യായം തീര്‍ക്കുമ്പോള്‍ അത് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള മുന്നേറ്റമാവുമോ എന്നറിയാന്‍ അടുത്ത ലോക്‍സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. ചെറിയ ചുവടുകളില്‍ നിന്നാണ് വലിയ ചുവടുകള്‍ ഉണ്ടാകുന്നതെന്ന് കെജ്‍രിവാള്‍ ഒരു മുഴം മുന്നേയെറിഞ്ഞിട്ടുണ്ട്. 

2013, ഡിസംബർ 4, ബുധനാഴ്‌ച

ഒരു മകന് അമ്മ അയച്ച കത്ത് ....

 ""എന്‍റെ മോന്"" വീട്ടില്‍ നിന്നും പോന്നപ്പോള്‍ മോന്‍റെ ഒരു പഴയ ഷര്‍ട്ട്‌ അമ്മ എടുത്തോണ്ടു പോന്നാര്‍ന്നു. നല്ല തണുപ്പുള്ളപ്പോള ്‍ അമ്മ അതിട്ടോണ്ടാ കിടക്കാറ്. ഇവിടെ പുതപ്പില്ലാഞ്ഞി ട്ടല്ല എന്‍റെ മോന്‍റെ ഷര്‍ട്ട്‌,. അതിടുമ്പോള്‍ അമ്മയ്ക്ക് ഒരു ധൈര്യം പോലാ. മോന്‍റെ ഒന്നാം പിറന്നാളിന് അച്ഛന്‍ വാങ്ങിച്ചു തന്ന പുടവ അത് മാത്രമേ അമ്മ ഉടുത്തിട്ടുള്ളൂ . അത് അതുപോലെ തെക്കേ മുറിയിലെ അലമാരയില്‍ ഇരിക്കുവാ. അച്ഛന്‍റെ ഓര്‍മ്മയുടെ ബാക്കി കഷ്ണമാ അത്. അതുടുപ്പിച്ചു വേണം മോന്‍ അമ്മയെ ചിതയില്‍ വെയ്ക്കാന്‍. അതുടുത്ത് കാണാന്‍ അച്ഛന് വല്യ ഇഷ്ട്ടായിരുന്നു . അച്ഛന്‍ കെട്ടിയ താലി മോന്‍ വീട് വച്ചപ്പോള്‍ പണയം വച്ചതാ. അത് ന്‍റെമോന്‍ മറന്നു കാണും. അത് തിരിച്ചെടുക്കണേ . അച്ഛന്‍റെ ഫോട്ടോ ഇരിക്കുന്ന മുറിയില്‍ അച്ഛന്‍റെ വെറ്റില പെട്ടിയില്‍ ഇട്ടു സൂക്ഷിച്ചു വെക്കണം. നന്ദു മോള്‍ടെ കല്യാണത്തിനു അമ്മൂമയുടെ വകയായി അത് കൊടുക്കണം . അമ്മേടെ ഒരാഗ്രഹമാ. അമ്മയ്ക്ക് തരാന്‍ വെരോന്നുമില്ലല് ലോ ... ഈ വൃദ്ധസദനത്തില്‍ അമ്മയെ കക്കൂസില്‍ കൊണ്ട് പോവേം കൊണ്ട് വരേം ചെയ്യുന്ന ഒരു ദേവൂ ഉണ്ട് . ദേവൂന്‍റെ കയ്യില്‍ അമ്മേടെ ഒരു പഴേ ഫോട്ടോ അമ്മ കൊടുത്തിട്ടുണ്ട ് . അത്വലുതാക്കി അച്ഛന്‍റെ അടുത്തു തന്നെ വെക്കണം. മോന്‍റെ കയ്യില്‍ അമ്മേടെ വേറെ ഫോട്ടോ കാണില്ലന്നറിയാം ... ടി വി ക്കാര്‍ ഒരിക്കല്‍ ഇവിടെവന്നു എല്ലാരുടേം സംസാരമൊക്കെ പിടിച്ചു. അമ്മ സമ്മതിച്ചില്ല . ന്‍റെ മോന് അത് നാണക്കേടാവൂലെ.. . ഒരു വിഷമമേ അമ്മയ്ക്കുള്ളൂ. ഇതൊക്കെ അച്ഛന്‍റെ ആത്മാവ് കാണുന്നുണ്ടാവ്വ ോ...? വിഷമങ്ങ ളൊന്നും സഹിക്കാന്‍ മനസ്സിന് കട്ടിയുള്ള ആളല്ല. മോനറിയ്വോ ഇവിടെ എന്നെപ്പോലെ 28 അമ്മമാരുണ്ട് . ഓരോരുത്തര്‍ക്കു ം ഓരോരോ നമ്പര്‍ ഉണ്ട്. അമ്മേടെ നമ്പര്‍ 12 ആണ്. അമ്മേ ദഹിപ്പിചിട്ട് മോനിവിടെ വരണം. ദേവു മോന് ഒരു താക്കോല്‍ തരും . അത് 12 ആം നമ്പര്‍ പെട്ടിയുടെതാ . അതില്‍ മോന്‍ന്‍റെന്നു എടുത്തോണ്ട് വന്ന ഷര്‍ട്ടുണ്ട്. കഴുകി വെച്ചിരിക്കുവാ . മോനിടത്തില്ലെങ് കിലും മോന് അമ്മ അത് തിരിച്ചു തരുവാ . അമ്മേടതല്ലാത്ത ഒന്നും അമ്മക്ക് വേണ്ട . ആ പെട്ടീല് അച്ഛന്‍റെ പഴേ മരുന്നിന്‍റെ തുണ്ടൊക്കെ ഇപ്പോഴും അമ്മ വെച്ചിട്ടുണ്ട്. എന്തിനാന്നറിയില ്ല കളയാന്‍ മനസ്സ് വന്നില്ല . പിന്നെ ഒരു കാണിക്കവഞ്ചിയില ്‍ കുറച്ചു പൈസ കാണും. അമ്മ ഇട്ടു കൂട്ടിയതാ. അച്ഛന്‍ മരിച്ചിട്ടിപ്പോ ള്‍ പത്തു വര്‍ഷം തികയുകയല്ലേ . വിഷ്ണൂന്‍റെ അമ്പലത്തില്‍ നേര്‍ച്ച കൊടുക്കാന്‍ കൂട്ടി വെച്ചതാ. 200 രൂപ തെകയാന്‍ ഇനി 18 രൂപ കൂടി മതിയാര്‍ന്നു . തികഞ്ഞില്ല. ഞാന്‍ ദേവൂന്‍റെടുത്തു പറഞ്ഞിട്ടുണ്ട് . അവള്‍ 18 രൂപ മോന് തരും. അച്ഛന്‍റെ പേരില്‍ അത് അമ്പലത്തില്‍ കൊടുത്തേരെ . മോന് സുഖം തന്നെ ...? അമ്മയ്ക്കൊന്നു കാണാന്‍ കൊതിയാകുവാ . എനിക്കറിയാം, മോന് തിരക്കാണ്, വരാന്‍ പറ്റില്ലാന്ന്. അമ്മയ്ക്ക് കാലു തീരെ വയ്യ . ആകുമായിരുന്നേല് ‍ അമ്മ വന്നു ഒന്ന് മോനെ കണ്ടേനെ. അച്ഛന്‍ ഉണ്ടായിരുന്നേ.. ... എന്ന് ഓര്‍ത്ത്‌ പോകുവാ .... വേറെന്താ...ഒന്ന ുമില്ല മോനെ... സുഖം. മോനുവേണ്ടി പ്രാര്‍ഥിച്ചു കൊണ്ട്‌ അമ്മ ഉറങ്ങാന്‍ കിടക്കുവാ ....ഒരിക്കലും ഉണരാതിരുന്നെങ്ക ില്‍ .... നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്നേഹിക്കുന്നു എന്നതിനു തെളിവാണ് ഇപ്പോള്‍ നിന്‍റെ കണ്ണ് നിറഞ്ഞത്(ഒരു സുഹുർത്ത് എഴുതിയ കഥ ..shafi parampil facebook pg)