ഖുറാന്‍ അവതരിച്ച മാസമാണ് റമദാന്‍.
ലോകത്തിന് വെളിച്ചവും യതാര്‍ഥ മാര്‍ഗ്ഗനിര്‍ദ്ദേശവും,വിശദീകരണവും നല്‍കാന്‍ ഇറങ്ങിയ ഖുറാന്‍ അവതരിച്ച മാസമാണ് റമദാന്‍. അനന്തമായ മനുഷ്യ ജീവിതത്തിന്റെ ഇടവേളയിലുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും. മനുഷ്യന്റെ ഇഹപര വിജയത്തിനാവശ്യമായ കാര്യങ്ങളുമാണു ഖുറാനിലുള്ളത്.മറ്റ് മാസങ്ങള്‍ പോലെ കേവല ഒരു മാസമല്ല ഒരു വിശ്വാസിക്ക് റമദാന്‍.ആത്മ സംസകരണവും ദൈവ ഭക്തിയുമാണ് റമദാനില്‍ ഒരു വിശ്വാസി നേടിയെടുക്കേണ്ടത്. കേവലം സീസണ്‍ ഭക്തിയല്ല. നിങ്ങള്‍ക്കു ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്:ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല(ഖുറാന്‍ 2:185).പ്രഭാതം മുതല്‍ പ്രദോഷം വരെ പട്ടിണി കിടന്നത് കൊണ്ട് വ്രതം പൂര്‍ണ്ണമായി എന്ന് കരുതേണ്ടതില്ല.നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്ത് ഒരാള്‍ പട്ടിണി കിടന്നത് കൊണ്ട് ഒരു കാര്യവുമില്ലെന്നര്‍ഥം.കാരുണ്യം,ഐക്യം,ത്യാഗം,സാഹോദര്യം,ത്യാഗം,ദാനദര്‍മ്മം,ഔദാര്യം,ബന്ധം,സ്വഭാവ സംസകരണം,പാവപ്പെട്ടവന്റെ അവസ്ഥ മനസ്സിലാക്കല്‍,ഇച്ചകളെ നിയന്ത്രിക്കല്‍ എന്നീ കാര്യങ്ങളാണ് റമദാന്‍ വ്രതത്തിലൂടെ ഒരു വിശ്വാസി നേടേണ്ടത്.അല്ലാതെ എല്ലാ ഇച്ചകളേയും വികാര വിചാരങ്ങളെ നിയത്രിച്ച ഒരു വിശ്വാസി ഒരു മാസം നീണ്ട ഭക്തി ഒരൊറ്റ പെരുന്നാള്‍ ദിവസം തെരുവില്‍ കൂത്താടി മറ്റുള്ളവരുടെ മുന്നില്‍ മതത്തേയും ആചാരത്തേയും ചെളിവാരി എറിയുക്കുകല്ല ചെയ്യേണ്ടത്...