2013, ജൂലൈ 31, ബുധനാഴ്‌ച

തൗബ

ഇഹലോകത്ത് രണ്ട് കമ്പോളങ്ങളാണ് ഉള്ളത്. ഐഹിഹലോകത്തെ നശ്വരമായ കുറഞ്ഞ ദിനങ്ങള്‍മാത്രം ആസ്വദിക്കാന്‍ കഴിയുന്ന വിഭവങ്ങളുടെ കമ്പോളമാണ് ആദ്യത്തേത്.  ദൈവികസമര്‍പണത്തിലൂടെ നേടിയെടുക്കുന്ന അനശ്വരവിഭവങ്ങളുടെ കമ്പോളമാണ് രണ്ടാമത്തേത്. അല്ലാഹു പറയുന്നു:'സമ്പത്തും സന്താനങ്ങളും ഇഹലോകത്തിന്റെ അലങ്കാരങ്ങളാണ്. സല്‍ക്കര്‍മങ്ങളാണ് നിന്റെ നാഥന്റെ അടുത്ത് പ്രതിഫലവും ശുഭപ്രതീക്ഷയുമായി അവശേഷിക്കുക'.
എന്നാല്‍ ഈ രണ്ടാമത്തെ കമ്പോളത്തെയും അതിലെ നേട്ടങ്ങളെയും കുറിച്ച് അധികപേരും അശ്രദ്ധരാണ്. ശാശ്വതമായ ഈ വിപണിയെ അവഗണിച്ച് നശ്വരമായ അങ്ങാടിയിലേക്ക് ഓടുന്നവര്‍ എത്ര നഷ്ടകാരികളാണ്!
ഇഹലോകത്തിലെ വിഭവങ്ങള്‍ക്കുവേണ്ടി ജീവിതം നശിപ്പിച്ച, ലാഭകരമായ കച്ചവടം ഉപേക്ഷിച്ച നിര്‍ഭാഗ്യവാന്‍മാരില്‍ നാം ഉള്‍പെടാന്‍ പാടില്ല. ലാഭകരമായ കച്ചവടത്തിന്റെ നാളുകളാണ് നമ്മിലേക്ക് വന്നണഞ്ഞിരിക്കുന്നത്. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും സല്‍ക്കര്‍മങ്ങളുടെയും നാളുകള്‍.
മഹത്തായ പ്രതിഫലം ലഭിക്കുന്ന എത്രയെത്ര നിമിഷങ്ങളാണ് നാം വെറുതെ പാഴാക്കിക്കളയുന്നത്.
നമുക്ക് എന്തുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്കും കാരുണ്യത്തിലേക്കും മല്‍സരിച്ചുമുന്നേറിക്കൂടാ ?
സല്‍ക്കര്‍മ്മങ്ങളുടെ കമ്പോളമായ റമദാന്‍ വന്നെത്തിയിരിക്കുന്നു. ഇനിയൊരു റമദാനിനെ സ്വീകരിക്കാന്‍ നാം ജീവനോടെ ഉണ്ടായിരിക്കണമെന്നില്ല. നമുക്ക് ഈ അവസരം മുതലെടുക്കാം.
റമദാന്‍ അതിന്റെ നന്മകളുമായി മുന്നോട്ടുഗമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ സൗരഭ്യം വീശിയടിക്കുന്നു. അതിന്റെ അറകളില്‍ അമൂല്യമായ രത്‌നങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നു. അവസാനത്തെ പത്തുദിനങ്ങള്‍. റമദാന്റെ അമൂല്യമായ നിധിയാണ് അവ. എല്ലാ അനുഗ്രഹങ്ങളും നന്മകളും അവിടെ ഒളിഞ്ഞുകിടക്കുന്നു. പൂര്‍വസൂരികള്‍ ഓരോ ദിനവും എണ്ണിയെണ്ണി കാത്തിരിക്കാറുണ്ടായിരുന്നു. അവസാനത്തെ സുഗന്ധം നുകര്‍ന്നെടുക്കുന്നതിനായി. ഇമാം ഇബ്‌നു റജബ് പറയുന്നു:'അവസാനത്തെ പത്തുദിനങ്ങള്‍ക്കായി അവര്‍ കാത്തിരിക്കാറുണ്ടായിരുന്നു. അവ വന്നണഞ്ഞാല്‍ തങ്ങള്‍ക്കാവശ്യമുള്ളത് നേടിയെടുത്ത് സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ച്, പ്രിയപ്പെട്ട അതിഥിയെ സേവിച്ച് അവര്‍ കഴിഞ്ഞുകൂടുമായിരുന്നു'.
റമദാനില്‍ ഏറ്റവും വിലകൂടിയത് അവസാനത്തെ പത്തുദിനങ്ങള്‍ തന്നെയാണ്. അവസാനത്തെ പത്തിലെ ഏറ്റവും വില കൂടിയ പവിഴം ലൈലതുല്‍ ഖദ്ര്‍ തന്നെയാണ്. അനസ് ബിന്‍ മാലിക് (റ) പറയുന്നു:' റമദാന്‍ ആഗതമായപ്പോള്‍ നബിതിരുമേനി(സ) പറഞ്ഞു:'ഈ മാസം നിങ്ങള്‍ക്കെത്തിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ഒരു രാവുണ്ട് അതില്‍. അത് തടയപ്പെട്ടവന് സകല നന്മകളും തടയപ്പെട്ടിരിക്കുന്നു'.
ദുല്‍ഹജ്ജിലെ പത്തുദിനങ്ങള്‍, അറഫാ ദിനം,  പരിശുദ്ധമായ മാസമായ മുഹര്‍റം, ആശൂറാ ദിനങ്ങള്‍ തുടങ്ങിയ ദിനങ്ങള്‍ക്കുള്ളത് പോലെയുള്ള ശോഭയാണ് റമദാനിലെ അവസാന പത്ത് ദിനങ്ങള്‍ക്കുള്ളത്.
എത്രയെത്ര ആളുകള്‍ ആ പത്തുദിനങ്ങളെ നിസ്സംഗതയോടെ അവഗണിച്ചുകളയുന്നു. അതിനെ പാഴാക്കിയതിന്റെ പേരില്‍ ആരും തന്നെ ആത്മവിചാരണ നടത്താറുമില്ല.
അല്ലാഹു വിശ്വാസികള്‍ക്കായി ഒരുക്കിയ അവസരമാണ് അവ. അല്ലാഹുവിങ്കല്‍ മഹത്തായ പദവി നേടിയെടുക്കാന്‍ അവ മുഖേന വിശ്വാസിക്ക് സാധിക്കുന്നതാണ്. സര്‍വ പാപങ്ങളും പൊറുക്കപ്പെട്ട പ്രവാചകന്‍(സ) പോലും ഈ ദിനങ്ങളില്‍ കഠിനാധ്വാനം ചെയ്തതിനുള്ള കാരണവും മറ്റൊന്നല്ല. ആഇശ(റ) പറയുന്നു:'അവസാന പത്തില്‍ പ്രവേശിച്ചാല്‍ തിരുമേനി(സ) രാത്രിയില്‍ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയ്യാറാവുകയും ചെയ്യാറുണ്ടായിരുന്നു'.
നാം അധികപേരും അശ്രദ്ധ കാണിക്കുന്ന നാളുകളാണ് ഇവ. റമദാനെ യാത്ര അയക്കാനുള്ള അവസരമായാണ് ഈ നാളുകളെ നാം ഉപയോഗപ്പെടുത്താറ്. നമ്മേക്കാള്‍ വലിയ ദരിദ്രര്‍ ആരുണ്ട്. അല്ലാഹു നല്‍കിയ മഹത്തായ സദ്യ ഉപേക്ഷിച്ച്, മറ്റ് പിച്ചച്ചട്ടികളിലേക്ക് അഭയം തേടുന്നവര്‍ എത്ര ദരിദ്രരാണ്.
അവസാന പത്തുദിനങ്ങളെ ഉപയോഗപ്പെടുത്താനും, നന്മ പ്രവര്‍ത്തിക്കാനും ശരിയായ നിയ്യത്തോടെ  ആ ദിനങ്ങളെ നാം സ്വീകരിക്കേണ്ടതുണ്ട്.
നാം ഇഅ്തികാഫിനെക്കുറിച്ച് ധാരാളമായി കേട്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നാമത് പരീക്ഷിച്ചിട്ടുണ്ടോ? നബി തിരുമേനി(സ)യുടെ സ്ഥിരപ്പെട്ട ചര്യയില്‍പെട്ടതാണ് ഇഅ്തികാഫ്. അല്ലാഹുവിനോടൊത്ത്് ഒഴിഞ്ഞിരുന്ന് സ്വകാര്യ സംഭാഷണം നടത്തുന്നതിന്റെ മാധുര്യം വിശ്വാസി അറിയേണ്ടതുണ്ട്.
ലൈലതുല്‍ ഖദ്ര്‍ പ്രാര്‍ത്ഥനയുടെ രാവാണ്. തനിക്കുള്ള ഏത് ആവശ്യവും അടിമ ആകാശഭൂമികളുടെ ഖജനാവിന്നുടമയായ രാജാധിരാജന്റെ മുന്നില്‍ സമര്‍പ്പിക്കുന്ന മഹത്തായ നിമിഷം.
ദൈവികമായ സമ്മാനമാണ് ലൈലതുല്‍ ഖദ്ര്‍. നോമ്പുകാരായ അടിമകള്‍ക്ക് വേണ്ടി അല്ലാഹു ഒരുക്കിയിട്ടുള്ള അമൂല്യ നിധി. അതിനാല്‍ തന്നെ ആ രാവ് നഷ്ടപ്പെട്ടവന് എല്ലാ നന്മയും നഷ്ടപ്പെട്ടിരിക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യവാനാണ് അവന്‍. 

ഞങ്ങളുടെ തമ്പുരാനേ ഞങ്ങള്‍നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും എല്ലാ വന്‍ദോഷങ്ങളെ തൊട്ടും എല്ലാ ചെറുദോ ഷ ങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ ഞങ്ങളുടെ തമ്പുരാനേ ഞങ്ങളെവല്ലാരും ഞങ്ങളുടെ തടിയോട് അനേകം കുറ്റവും ദുര്‍മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന ചീത്ത അടിയാറുകാളാവുന്നു തമ്പുരാനേ ഇപ്പോള്‍ നിന്ടെ രഹ്മത്തെന്ന തൌബയെന്ന വാതില്‍ക്കല്‍ ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ ഇനിയൊരിക്കലും ഒരു ദോഷം കൊള്ളെയും മടങ്ങുകയില്ലെന്നു ഞങ്ങളെവല്ലാരുംഖല്‍ബുകൊണ്ട് നല്ലവണ്ണം കരുതി ഉറപ്പിച്ചു തമ്പുരാനേ നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൌബയെ ഖബൂല്‍ ചെയ്യണം തമ്പുരാനേ നിന്ടെ കൃപ കൊണ്ടും മുഹമ്മദ്‌ വേദാമ്പ ര്‍ ങ്ങളുടെ ബര്കത്ത്‌ കൊണ്ടും നീ ജഹന്നമെന്ന നരകത്തിനെ തൊട്ടു ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ നീ ഞങ്ങള്‍കെല്ലാവര്‍ക്കും ഈ തൌബയും നേര്‍വഴി യും ദീനുല്‍ ഇസ്ലാമും തന്നതില്‍ പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്‍ബിനെ തട്ടിത്തെറിപ്പിച്ച നിന്ടെ ശത്രുവായ സൈത്താന്‍ ഇബ്ലീസിന്ടെ ചെല്ലു കൊള്ളെയും ചെലു കൊള്ളെയും നീ ഞങ്ങളെ ആക്കി കളയല്ല തമ്പുരാനേ നീ നിന്ടെ പക്കല്‍ നിന്നുള്ള രഹ്മതിനെ ഞാങ്ങളെ ല്ലാവരെ അളവിലും ഓശാരമായി ഏറ്റമെറ്റം വഴങ്ങി തരണം തമ്പുരാനേ നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു ഖബറില്‍ അകം കടത്തി ഖബറില്‍ നിന്ന് രണ്ടാമത്ഹയാത്തിട്ടു മഹ്സറ കൊള്ളെ യാത്രയാക്കിയാല്‍ ഞങ്ങളുടെ എല്ലാവരുടെയും നന്‍മയും തിന്‍മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ ഞാങ്ങലെല്ലാവരുടെയും വലം കയ്യി ല്‍ രുവിപ്പിച്ചു നിന്ടെ ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ [സ ]തങ്ങളുടെ ശഫാഹത്തി ല്‍ഒരുമിച്ചു കൂട്ടി സ്വോര്‍കത്തില്‍അകം കടത്തി നിന്ടെ ലിഖാഹിനെയും ആദരവായ നബി [സ ]തങ്ങളുടെ തൃകല്യാണ ത്തിനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില്‍ കൂടുവാനും ഏറ്റ മേറ്റം ഉദവി ചെയ്യണം തമ്പുരാനേ....

2013, ജൂലൈ 30, ചൊവ്വാഴ്ച

വിദൂരവിദ്യഭ്യാസം ചുരുങ്ങിയ ചിലവിൽ

 കേരള സർവകലാശാലയുടെ വിദൂരവിദ്യഭ്യാസ വിഭാഗം www.ideku.net എന്ന പേരിൽ ഒരു പോർട്ടൽ തുടങ്ങിയിട്ടുണ്ട് ഉപരിപഠനത്തിനു വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന് കോഴ്സ് ചെയ്യാൻ സാധിക്കാത്തവരേയും,നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരേയും ഉദ്ദേശിച് വിവിധ സർട്ടിഫിക്കറ്റ്,ഡിപ്ലോമ ,ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് 54 വിഷയങ്ങളിൽ നടത്തിവരുന്നു.          
                                 IT വിഷയങ്ങളിൽ MSc കംപ്യുട്ടർ സയൻസ്,BScകംപ്യുട്ടർ സയൻസ്,BCA,PGDCA,B.Com with കംപ്യുട്ടർ ആപ്ലികേഷൻ എന്നീ കോഴ്സുകൾക്കും അഡ്മിഷൻ ആരംഭിച്ചു മാധ്യമരംഗം,ആരോഗ്യരംഗം ,ഫൈൻ ആർട്സ് ഹുമാനിറ്റീസ്,ഭാഷ പഠനം ലൈബ്രറിയൻസ്,മാനെജ്മെന്റ് തുടങ്ങിയ വിഭാഗങ്ങളിൽ താല്പര്യവും അടിസ്ഥാന യോഗ്യാതയും അനുസരിച്ചുളള കോഴ്സുകൾ തിരഞ്ഞടുക്കാവുന്നതാണ്‌ കോഴ്സുകൾ വീട്ടിലിരുന്നു പഠിക്കുന്നതോടൊപ്പം കേരളത്തിൽ എല്ലാ ജില്ലകളിലും കോണ്‍ടാക്റ്റ്‌ സ്റ്റെഡി സ്ഥാപനങ്ങളിലും അവധി ദിവസങ്ങളിൽ പഠനം നടത്തുന്നതിനും സംശയ നിവാരണത്തിനും സൗകര്യ എർപെടുത്തിയിട്ടുള്ള കോഴ്സുകളെ കുറിച്ചുള്ള വിവരങ്ങളും ഫീസും മറ്റു കാര്യങ്ങളും വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട് 

പാസ്പോർട്ട് വിരൽത്തുമ്പിൽ

പാസ്പോർട്ടിന് അപേക്ഷ നൽകികാതിരുന്നവർക്ക്സ്ഥിതിഎന്തെന്ന് അറിയാൻ മൊബൈൽ ഫോണിൽ ആപ്ലിക്കേഷൻ,ആന്ട്രോയ്ട്,ഐ ഒഎസ്.എന്നിവയിൽ പ്രവർത്തിക്കുന്നസ്മാർട്ട് ഫോണുകൾക്കായാണ് വിദേശ മന്ത്രലയത്തിൻ എം-ഇ-എ ഇന്ത്യഎന്നാ ആപ്                
                     ഏതാനും മാസങ്ങൾക്കകം പാസ്പോര്ട്ടിനു മൊബൈൽ ഫോണിലൂടെഅപേക്ഷിക്കാൻ ആവുമെന്നു ആപ് അവതരിപ്പിച്ചു സെക്രട്രിരഞ്ജൻ മത്തായി പറഞ്ഞു 124  രാജ്യാങ്ങളിലെ ഇന്ത്യ സ്ഥാനപതി ഓഫീസുകളിലെ വിവരങ്ങളും വിദേശത്തു ആവുമ്പോൾ ഇന്ത്യൻ സ്ഥാനപതി കാര്യാലവുമായി ബന്ധപെടാനുള്ളവഴിയുമൊക്കെആപ് വഴി ലഭിക്കും

2013, ജൂലൈ 26, വെള്ളിയാഴ്‌ച

മരണം വിളിപ്പാടകലെ

(ദുബായ് ഇസ്‌ലാഹിസെന്റര്‍ പുറത്തിറക്കിയ
കയ്യെഴുത്ത്മാഗസിന് വേണ്ടി എഴുതിക്കൊടുത്തത്.)
My Photo അബൂറസീൽ പൊന്നാനി

കിടന്നാണോ പത്രംവായന!', പാൽ‍ക്കാരൻ രാജേഷ് സൈക്കിൾ സ്റ്റാൻറിൽ കയറ്റിവെച്ച് ഒരുകുപ്പി പാലുമായി ഗേറ്റ് കടന്നുവരുമ്പോൾ ചോദിച്ചു. കോലായിലെ (സിറ്റ്ഔട്ട്‌) തിണ്ണയിൽ പത്രം കയ്യിൽ‍പിടിച്ച് ചെരിഞ്ഞു കിടക്കുകയായിരുന്നു സലീം. പിടുത്തം അയഞ്ഞ രീതിയിൽ നിലത്ത് മുട്ടിക്കിടക്കുന്ന പത്രക്കടലാസുകളിലെ ഏറ്റവും മുകളിലുണ്ടായിരുന്ന ചരമവാർത്താ പേജ് സീലിംഗ്ഫാനിന്റെകാറ്റിൽ താഴേക്കുവീണു. ഉറക്കം വന്നപ്പോൾ കിടന്നതോ, അല്ലെങ്കിൽ വായനക്കിടയിൽ മയങ്ങിപ്പോയതോ ആയിരിക്കാം എന്നുകരുതി ഒന്നുകൂടി ഉച്ചത്തിൽ രാജേഷ്‌ പറഞ്ഞു, "പാൽ ഇവിടെ വെക്കുന്നുണ്ട്ട്ടോ".ശബ്ദം കേട്ട് സലീമിൻറെ ഉമ്മ ഇറങ്ങിവന്നു. "ഇങ്ങോട്ടു തന്നേക്ക്‌മോനെ". "ഇതെന്താ പതിവില്ലാത്ത ഒരുകിടത്തം? അകത്തു പോയിക്കിടക്ക് സലീമേ". ഉമ്മ സലീമിനെ തട്ടിവിളിച്ചതും പരിഭ്രമത്തോടെ രാജേഷിനെ വിളിച്ചലറിയതും ഒരുമിച്ചായിരുന്നു. "മോനെ രാജേഷേ- ഒന്നിങ്ങുവന്നെ. ൻറെമോനെന്തോ സുഖല്ലാത്ത പോലെ".
രാജേഷ്‌ സൈക്കിൾ അവിടെത്തന്നെ വെച്ചു ഓടിയെത്തി. സലിം
വിളികേൾക്കുന്നില്ല. പിടിച്ചു മലർ‍ത്തിക്കിടത്തി. തുണിക്കഷണം
പോലെ തളർന്നിട്ടുണ്ടായിരുന്നു സലീം. വെള്ളം ആവശ്യപ്പെടുന്നതുപോലെ തോന്നി. താങ്ങിപ്പിടിച്ച് വീടിനകത്ത് കൊണ്ടുപോയിക്കിടത്തി. അവിടെ കൂട്ടക്കരച്ചിലുയർ‍ന്നു. രാജേഷ്‌ വേഗം വണ്ടിപിടിക്കാൻ പുറത്തേക്കോടി. വെള്ളവുമായെത്തിയ ഉമ്മ അത് പൊന്നുമോന്റെ വായിൽ അല്‍പ്പാല്‍പ്പമായി ഒഴിച്ചുകൊടുത്തു. രണ്ടുമൂന്നിറക്ക് മാത്രമേ കുടിച്ചുള്ളൂ, സലീം വല്ലാത്ത ഒരു നോട്ടം എല്ലാവരേയുമായി നോക്കി. ധൃതിപ്പെട്ട് നോക്കുന്നത് പോലെ. ആദ്യം ഉമ്മയെ,പിന്നെ സഹധർ‍മ്മിണിയെ, പിന്നെ തൻറെ പിഞ്ചോമനകളെ. പറക്കമുറ്റാത്ത ആ കുഞ്ഞുങ്ങളിലേക്കുള്ള നോട്ടം അൽ‍പ്പം നീണ്ടുനിന്നു. വല്ലാത്ത മൂർച്ചയുണ്ടായിരുന്നു ആ നോട്ടത്തിന്.
അവരോടായി എന്തൊക്കെയോ പറയാനുള്ളതു പോലെ. അവർക്കുവേണ്ടി എന്തൊക്കെയോ ചെയ്യാൻ ബാക്കിയുള്ളതു പോലെ. എല്ലാം വെറും നിമിഷങ്ങൾ‍ക്കുള്ളിലായിരുന്നു എന്നു മാത്രം.
പെട്ടന്ന് നോട്ടത്തിന്റെ തീഷ്ണത കുറഞ്ഞു. ചുണ്ടുകൾ എന്തോ ഉരുവിടുന്നതുപോലെ തോന്നിച്ചു.നെഞ്ചിൻ‍കൂട് അൽ‍പ്പമൊന്ന് ഉയര്‍ന്നുതാഴ്ന്നു. ഇത് കണ്ടുനിന്നവരെ കൂടുതൽ ഭീതിയിലാക്കി. ഉമ്മ  പൊന്നുമോനെ രണ്ടു കൈകൾ‍‍‍കൊണ്ടും മുറുക്കിപ്പിടിച്ചിരിക്കുന്നു. കരയുന്ന കൈകുഞ്ഞിനെ മാറോടമർത്തി ഭാര്യയും. അവർ‍ക്ക് പരിഭ്രമവും വല്ലാത്ത തളർച്ചയും അനുഭവപ്പെട്ടു. കൈകാലുകൾ‍ കുഴയുന്നതു പോലെ. എങ്കിലും എല്ലാം പടച്ചതമ്പുരാനിലേക്ക് ഏൽപ്പിച്ചുകൊണ്ട് ആ സഹധർമ്മിണി തൻറെ പ്രിയതമനിലേക്ക് ചേർ‍ന്നു നിന്നു. പ്രാര്‍ഥനാനിർ‍ഭരമായ മനസ്സോടെ. അപ്പോഴേക്കും രാജേഷും കൂട്ടുകാരും വണ്ടിയുമായെത്തിയിരുന്നു. എല്ലാവരും കൂടി സലീമിനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. ഡോക്ടർ പരിശോധിച്ച് വിധിയെഴുതി, "മരണം സംഭവിച്ചിരിക്കുന്നു". പ്രഷർ കുറഞ്ഞതാണ് മരണ കാരണമായി ഡോക്ടർ പറഞ്ഞത്.
ഇപ്പോൾ വർഷം  അഞ്ച് കഴിഞ്ഞിരിക്കുന്നു. പക്ഷെ ആ കുടുംബത്തിന് ഇപ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞ സംഭവം പോലെ മനസ്സിൽ തങ്ങി നിൽ‍ക്കുകയാണ്. പ്രത്യേകിച്ച് മരണത്തിനു തൊട്ടുമുൻ‍പുള്ള സലീമിൻറെ ആ നോട്ടം.



മരണസമയത്തുള്ള അവസ്ഥ വിശുദ്ധക്വുർആൻ നമ്മോട് ഇപ്രകാരമുണർത്തുന്നു.

"ചില മുഖങ്ങൾ അന്ന് പ്രസന്നതയുള്ളതും - അവരുടെ രക്ഷിതാവിൻറെ നേർ‍ക്ക്‌ ദൃഷ്ട്ടി തിരിച്ചവരുമായിരിക്കും.ചില മുഖങ്ങൾ അന്ന് കരുവാളിച്ചതായിരിക്കും; ഏതോ അത്യാപത്ത് അവയെ പിടികൂടാൻ പോകുകയാണ് എന്ന് അവർ വിചാരിക്കും. അല്ല- (പ്രാണൻ) തൊണ്ടക്കുഴിയിൽ എത്തുകയും, മന്ത്രിക്കാൻ ആരുണ്ട് എന്ന് പറയപ്പെടുകയും,അത് തൻറെ  വേർപാടാണെന്ന് അവൻ വിചാരിക്കുകയും,കണങ്കാലും കണങ്കാലും തമ്മിൽ കൂട്ടിപ്പിണയുകയും ചെയ്‌താൽ.അന്ന് നിന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചുകൊണ്ടുപോകുന്നത്."

(സൂറ:അൽ‍ക്വിയാമ 22 -30 .)

അതെ,ഈ മരണത്തിൽ‍‍നിന്നും രക്ഷപ്പെടാൻ ആർ‍ക്കും സാധ്യമെയല്ല. മരണത്തെ സംവിധാനിച്ച സ്രഷ്ടാവിനെ അംഗീകരിച്ചവനും, അംഗീകരിക്കാതിരുന്നവനുമെല്ലാം അന്ന് ആ സ്രഷ്ടാവിൻറെ തീരുമാനത്തിന് മുന്നിൽ‍ മുട്ട് മടക്കേണ്ടി വരും. മരണത്തിന് അസഹ്യമായ വേദനയുണ്ടാകുമെങ്കിലും വിശ്വസിക്കുകയും സൽ‍‍‍കർമ്മങ്ങൾ‍വഴി ജീവിതം ധന്യമാക്കുകയും ചെയ്തവൻ ആ വേദനക്കൊടുവിൽ വളരെ ശാന്തതയോട് കൂടി മരണത്തെ പുൽ‍‍‍കുന്നു. എന്നാൽ അവിശ്വാസിയാകട്ടെ മരണവേദന വർദ്ധിച്ചുവർ‍ദ്ധിച്ച് ഉപമയില്ലാത്തവിധം ഭയാനകതയോടെ മരണത്തിന് കീഴടങ്ങുന്നു. അത്തരക്കാരുടെ മരണത്തെക്കുറിച്ച് ‌വിശുദ്ധ ക്വുർആൻ ഒന്നുകൂടി ഉണര്‍ത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.

"കുറ്റവാളികൾ തങ്ങളുടെ രക്ഷിതാവിന്റെയടുക്കൽ തല താഴ്ത്തിക്കൊണ്ട്, 'ഞങ്ങളുടെ രക്ഷിതാവെ, ഞങ്ങളിതാ (നേരിൽ) കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഞങ്ങളെ നീ തിരിച്ചയച്ചു തരേണമേ, എങ്കിൽ ഞങ്ങൾ നല്ലത് പ്രവർത്തിച്ചുകൊള്ളാം. തീർച്ചയായും ഞങ്ങളിപ്പോൾ ദൃഢവിശ്വാസമുള്ളവരാണ്; എന്ന് പറയുന്ന സന്ദർഭം നീ കാണുകയാണെങ്കിൽ. (അതെന്തൊരു കാഴ്ചയായിരിക്കും)

[സൂറ:സജദ-12]




ഓർ‍‍ക്കുക, തീർച്ചയായും നമ്മളെല്ലാവരും മരണത്തെ രുചിക്കേണ്ടവരാണ്. പത്രങ്ങളിലെ ചരമവാർ‍ത്താപേജിൽ ഒരു ചരമകോളം നമുക്കുവേണ്ടിയും കാത്തിരിക്കുന്നുണ്ട്. ഇസ്‌ലാഹി പ്രവർ‍ത്തകരായ സഹോദരങ്ങളോട് പ്രത്യേകം ഉണ൪ത്തട്ടെ, ശബാബിലെ ഒരു അനുസ്മരണപേജ് ഓരോ പ്രവർ‍ത്തകനുവേണ്ടിയും മഷി പുരണ്ടേക്കാം. അതിൽ ഓരോരുത്തരുടെയും പ്രവർത്തനങ്ങളെയും മറ്റും നന്നായി അനുസ്മരിച്ചിട്ടുമുണ്ടാകും.
അതുവായിച്ചു വേണ്ടപ്പെട്ടവരൊക്കെ കണ്ണീർ വാർ‍ത്തെന്നുമിരിക്കും.പക്ഷേ അതുകൊണ്ടൊന്നും നമ്മുടെ പരലോകം രക്ഷപ്പെട്ടു എന്ന് വരില്ല, അല്ലാഹുവിൻറെപ്രീതിമാത്രം ഉദ്ദേശിച്ചുകൊണ്ട് ചെയ്ത നിഷ്കളങ്ക പ്രവര്‍ത്തനങ്ങൾ കൂട്ടിനുണ്ടെങ്കിലല്ലാതെ. അതിനാൽ മരണത്തെക്കുറിച്ചോർക്കുക, വളരെ കുറഞ്ഞകാലം മാത്രമുള്ള ഈ ഇഹലോക ജീവിതത്തിലെ സുഖലോലുപതയിൽ മരണത്തെ മറന്നുപോകുന്ന നിമിഷങ്ങളെ നാം ഭയപ്പെടുക. നമ്മുടെവീടിന് അലങ്കാരമായിക്കൊണ്ട് ചുമരിൽതൂങ്ങുന്ന ഘടികാരം യഥാർത്ഥത്തിൽ അലങ്കാരമല്ല. നമ്മുടെ മരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽ‍കിക്കൊണ്ടിരിക്കുന്ന യന്ത്രമാണത്. അതിൻറെ സെക്കണ്ട്സൂചിചലിക്കുന്ന ടിൿ ടിൿ ശബ്ദം മുന്നറിയിപ്പുമാണ്. അതെ,ആയുസ്സിൻറെ ഒരുനിമിഷംകൂടി കഴിഞ്ഞിരിക്കുന്നു എന്ന മുന്നറിയിപ്പ്.
                                                                                 

2013, ജൂലൈ 25, വ്യാഴാഴ്‌ച

ഇറച്ചി അപ്പം

ചേരുവകള്‍ :-
ഇറച്ചി ഉപ്പിട്ടു വേവിച്ചു( ചീകിയെടുത്തത്)-250 ഗ്രാം
(കയമ അരി)- 1 കപ്പ്
തേങ്ങ – 1 പകുതി
മുട്ട – 1 എണ്ണം
ഉപ്പ് – പാകത്തിന്
സവാള – 1 (ചെറുത്)
പച്ചമുളക് – 2 എണ്ണം
കറിവേപ്പില, മല്ലിയില
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി – 1 കഷണം

പാകം ചെയ്യുന്ന വിധം:-
അരി കുതിര്‍ത്തു വയ്ക്കുക. ഇറച്ചി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇവ പുരട്ടി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. ഇവ ചെറുതായി മാത്രം പൊരിക്കുക.ഈ വെളിച്ചെണ്ണയില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില ഇവ ചെറുതായി കൊത്തിയരിഞ്ഞു വഴറ്റുക, മല്ലിയില തൂവുക, കുതിര്‍ത്തുവച്ച അരി, തേങ്ങ, മുട്ട, ഉപ്പ് ഇവ നേര്‍മയായി നന്നായി അരച്ചെടുക്കുക. ഇഡ്ഡലി തട്ടില്‍ വെളിച്ചെണ്ണ തടവി കുറച്ചു മാവൊഴിച്ചു മുകളില്‍ മസാലയിട്ടു വീണ്ടും മാവൊഴിച്ചു വേവിച്ചെടുക്കുക.  

കേരളീയ നന്മയുടെ അടയാളപ്പെടുത്തല്‍



റിയാസ്‌ ടി. അലി
വായക്കാര്‍ മറന്നുകാണില്ല, രണ്ടു വര്‍ഷം മുമ്പ്‌ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്‌ കാളികാവിലാണ്‌ സംഭവം നടന്നത്‌. ചില തട്ടിപ്പുകേസുകളില്‍പെട്ട മുജീബ്‌ റഹ്‌മാന്‍ എന്ന വ്യക്തിയെ അറസ്റ്റ്‌ ചെയ്യാനെത്തിയ എസ്‌.ഐ വിജയകൃഷ്‌ണനെ പ്രതി വെടിവെച്ചു കൊന്നു. തികച്ചും ദുരൂഹമായ ഒരു ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു മുജീബ്‌. ഭാര്യയും പത്തു വയസ്സായ ദില്‍ഷാദ്‌ എന്ന മകനും
നാലുവയസ്സുകാരി മുഹ്‌സിനയുമടങ്ങുന്ന കുടുംബം. ഏതോ ഒരു നിമിഷത്തില്‍ തോന്നിയ കുബുദ്ധി കൃത്യനിര്‍വ്വഹണത്തിനെത്തിയ നിയമപാലകന്റെ നേരെ നിറയൊഴിക്കുന്നതില്‍ കലാശിച്ചു. നിഷ്‌കളങ്കരായ രണ്ടു മക്കളേയും കൈ പിടിച്ച്‌ ഭാര്യയെയും കൂട്ടി പ്രതി നിലമ്പൂര്‍ കാടുകളിലേക്ക്‌ ഓടിയൊളിച്ചു. പ്രതിക്കു വേണ്ടി വലിയൊരു പോലീസ്‌ സന്നാഹം തെരച്ചില്‍ ആരംഭിച്ചു. പശ്ചിമഘട്ട താഴ്വരകള്‍ അരിച്ചു പെറുക്കുന്ന പോലീസിനു മുന്നില്‍ ശ്വാസമടക്കിപ്പിടിച്ചു ഒരു കുറ്റിക്കാട്ടില്‍ രണ്ടു പിഞ്ചുങ്ങളെ ചേര്‍ത്തുപിടിച്ചൊരു മാതാവും പ്രതിയായ പിതാവും ഒളിച്ചു നിന്നു. തൊണ്ടപോലും അനക്കാന്‍ സാധിക്കാത്ത മക്കള്‍. പോലീസ്‌ മുന്നിലൂടെ ജാഗ്രതയോടെ നീങ്ങുന്നത്‌ മക്കള്‍ ഭീതിയോടെ കാണുന്നുണ്ട്‌. പോലീസിന്റെ കണ്ണില്‍ പെടാതെ ഒരു ഒരു രാത്രി വെളുക്കുവോളം അവിടെ കഴിച്ചുകൂട്ടി. നേരം പുലര്‍ന്നപ്പോള്‍ കാട്ടരുവിയിലെ വെള്ളം കൈക്കുടന്നയില്‍ നിറച്ച്‌ ഉമ്മയും ഉപ്പയും ആ മക്കള്‍ക്കു നല്‍കി. ഇന്നലെ ഭക്ഷണം കഴിച്ചതാണ്‌. കാട്ടില്‍ നിന്നെന്തു കിട്ടാനാ..! വിശന്നും ക്ഷീണിച്ചും തളര്‍ന്ന മക്കളോടു ആ ഉമ്മയും ഉപ്പയും "ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നും നിങ്ങളു വീട്ടിലേക്കു പൊയ്‌ക്കോളൂ. മൂത്താപ്പ നോക്കുമെന്നും" പറഞ്ഞ്‌ വീട്ടിലേക്കയക്കുന്നു. ഉമ്മയെയും ഉപ്പയെയും തിരിഞ്ഞു നോക്കി മനമില്ലാ മനസ്സോടെ വീട്ടിലേക്കു പോകുന്ന മക്കള്‍.... നടന്നു നീങ്ങുമ്പോള്‍ പുറകില്‍ വെടിയൊച്ച. പ്രിയമാതാവു വെടിയേറ്റു വീഴുന്നു. ഉടന്‍ തന്നെ രണ്ടാമത്തെ വെടിശബ്ദവും. സ്വയമുതിര്‍ത്ത വെടിയില്‍ ഉപ്പയും മറിഞ്ഞുവീഴുന്ന,പിടഞ്ഞുമരിക്കുന്ന രംഗം കണ്ടു പകച്ചു കൊണ്ട്‌ മക്കള്‍ വീട്ടിലേക്കുതിരിക്കുന്നു....
*********************************
വെടിയേറ്റു മരിച്ച എസ്‌.ഐ വിജയകൃഷണന്റെ വീട്ടില്‍ ദുഃഖാര്‍ത്തരായ അമ്മ ജാനകിയും ഭാര്യ ശോഭനയും മക്കള്‍ വിജിനയും വിനൂപും...
കുടുംബത്തിന്റെ ഏക അത്താണിയെ നഷ്ടപ്പെട്ട വ്യഥയില്‍ കണ്ണീരുമായി അവര്‍ അവര്‍ ഇഴുകിച്ചേര്‍ന്നു. വണ്ടൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ നൂറുക്കണക്കിനാളുകള്‍ മനുഷ്യസ്‌നേഹിയായ ആ നിയമപാലകന്റെ മൃതദേഹം കാണാന്‍ കോരിച്ചൊരിയുന്ന പേമാരിയെ വകവെക്കാതെ ഒത്തുകൂടി. തിമര്‍ത്തുപെയ്യുന്ന മഴയത്ത്‌ ജയകൃഷണന്റെ മൃതദേഹം വഹിച്ച്‌ സ്വഗൃഹത്തിലെത്തിയ ആംബുലന്‍സിനെ കണ്ടതോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും നിയന്ത്രണം വിട്ടു.
ഒടുവില്‍ ആ നല്ല മനുഷ്യനും കുടുംബത്തെ വേദനയിലും കണ്ണീരിലുമാഴ്‌ത്തി ഓര്‍മയായി...
**************************************
ദില്‍ഷാദും മുഹ്‌സിനയും ഉത്സവപ്പറമ്പിലൊറ്റപ്പെട്ട പ്രതീതി...!
ഉപ്പയുടെയും ഉമ്മയുടെയും വിശാലമായ മൈതാനത്ത്‌ വിരലില്‍ നിന്നൂര്‍ന്നു പോയ ഇളംവിരലുകള്‍....
ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കരുവാരക്കുണ്ട്‌ ദാറുന്നജാത്ത്‌ ഓര്‍ഫനേജ്‌ കുട്ടികളെ ഏറ്റെടുത്തു. പഠനവും ഭക്ഷണവും വസ്‌ത്രവും നജാത്‌ കമ്മിറ്റി വഹിക്കാമെന്നേറ്റു. ബാല്യത്തിന്റെ രണ്ടു വേദനകള്‍ നജാതിലേക്ക്‌ യാത്രയായി. പഠന മേഖലയിലേക്കും.
അവിടെ ഒരു കുടുംബം പോലെ മക്കള്‍ കഴിച്ചുകൂട്ടി.
****************************************
ദിവസങ്ങള്‍ കൊഴിഞ്ഞുവീണു.
മധ്യവേനലവധി...
സ്‌കൂളടച്ചു. അനാഥരും അഗതികളുമായ അനേകം മക്കള്‍ വീട്ടിലേക്ക്‌ പോവുകയാണ്‌.
ദില്‍ഷാദിനും മുഹ്‌സിനക്കും പോകാന്‍ സ്വന്തമായി ഒരു വീടില്ല.
കാടിനരികില്‍ ടാര്‍പോളിന്‍ കൊണ്ടു വലിച്ചുകെട്ടിയ ഒരു ഷെഡ്‌ മാത്രം.
അവിടെയാണെങ്കില്‍ ഓര്‍ക്കാനാവാത്ത ഒരുതരം ഭീതി തളംകെട്ടി നില്‍ക്കുന്നു.
സന്മനസ്സുള്ള ഒരധ്യാപകനു മനസ്സില്‍ തോന്നിയ ആശയം സഹാധ്യാപകരോടും മറ്റു വിദ്യാര്‍ത്ഥികളോടും പങ്കുവെച്ചു. നാമെല്ലാവരും ഇന്നു മുതല്‍ ദിവസവും ഒരു ചെറിയ സംഖ്യ, നമ്മളാല്‍ കഴിയുന്ന ഒരു തുക മുഹ്‌സിനക്കും ദിലുവിനും വേണ്ടി ഒരു പെട്ടിയില്‍, അല്ലെങ്കില്‍ ഒരു കാശുകുടുക്ക വാങ്ങി അതില്‍ നിക്ഷേപിക്കുന്നു. ആര്‍ക്കാണ്‌ കൂടുതലുള്ളതെന്നറിയാമല്ലോ... ഒരു വര്‍ഷം കഴിഞ്ഞ്‌ അതു പൊട്ടിച്ചു കിട്ടുന്ന സംഖ്യ സ്വരൂപിച്ച്‌ നമുക്ക്‌ ദില്‍ഷാദിനും മുഹിസിനക്കും ഒരു വീടുണ്ടാക്കാം. നല്ലൊരാശയം കേട്ട വിദ്യാര്‍ത്ഥികളും സഹാധ്യാപകരും "സ്വരൂക്കൂട്ടല്‍" ആരംഭിച്ചു.
കുട്ടികളെല്ലാം ആവേശത്തോടെ രംഗത്തിറങ്ങി...
10 രൂപയുടെ പേന വാങ്ങുന്ന കുട്ടി 5 രൂപയുടെ പേന വാങ്ങി ബാക്കി 5 രൂപ കുടുക്കയിലിട്ടു...
പുത്തനുടുപ്പു വാങ്ങുമ്പോഴും പഠനോപകരണങ്ങള്‍ വാങ്ങുമ്പോഴും കുട്ടികള്‍ മിച്ചം വെച്ചു...
ഒരു വര്‍ഷമങ്ങനെ കടന്നുപോയി....
****************************************
നാളെ പെട്ടി പൊട്ടിക്കുകയാണ്‌...
ആ സന്തോഷനിമിഷമാലോചിച്ച്‌ നജാത്തിലെ കുട്ടികളാരും അന്നത്തെ രാത്രി ഉറങ്ങിക്കാണില്ല...
പെട്ടികളെല്ലാം പൊട്ടിച്ചു...
സ്വരൂക്കൂട്ടിയ അമൂല്യധനം ഒരു കൊച്ചുവീടായി രൂപാന്തരപ്പെട്ടു.
വീടുപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ...
ഇനി ഗൃഹപ്രവേശം....
അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാ കാര്യത്തിനും മുന്നില്‍ തന്നെ നിന്നു....
ഗൃഹപ്രേവേശത്തിനു ക്ഷണിയ്‌ക്കാനായി അധ്യാപകര്‍ എസ്‌.ഐ ജയകൃഷ്‌ണന്റെ വീട്ടിലെത്തി..
തന്റെ പ്രിയതമനെ വെടിവെച്ചുകൊന്ന കൊലയാളികളുടെ മക്കള്‍ക്കു വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാന ചടങ്ങിലേക്ക്‌ ക്ഷണിയ്‌ക്കപ്പെടുന്ന ഭാര്യയും മക്കളും..
വല്ലാത്തൊരു വെല്ലുവിളിയാണത്‌....
ഒരര്‍ത്ഥത്തിലൊരു പരിഹാസമാണത്‌.....
പക്ഷേ, ആ അമ്മ ശോഭന കണ്ണീരോടെ പ്രതികരിച്ചതിങ്ങനെ...
"ഞാന്‍ പുറത്തെങ്ങും അങ്ങനെ പോകാറില്ല. ആ കുട്ടികളോടു നന്നായി പഠിയ്‌ക്കാന്‍ പറയണം. എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ പറയണം. സാമ്പത്തിക പ്രശ്‌നം കൊണ്ട്‌ പഠിക്കാതിരിക്കരുത്‌... എന്റെ വക എല്ലാ പ്രാര്‍ത്ഥനകളുമുണ്ട്‌....."
ക്ഷണിയ്‌ക്കാന്‍ പോയ അധ്യാപകരും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ണീരു തുടച്ചു...
വീടിനു വെളിയിലിറങ്ങിയ അധ്യാപകര്‍ പിന്നില്‍ നിന്നുള്ള വിളി കേട്ട്‌ തിരിഞ്ഞു നോക്കി.
"ഇനി ഞാന്‍ വരാത്തതിനു മക്കള്‍ക്കൊരു വിഷമം വേണ്ട. എന്റെ മോന്‍ വിനുവിനെ പറഞ്ഞയക്കാം...."
അതുകൂടി കേട്ടപ്പോള്‍ വല്ലാത്തൊരവസ്ഥയിലായി അധ്യാപകര്‍....
പി.ജി കഴിഞ്ഞതാണ്‌ വിനു. പിതാവിന്റെ വഴിയേ പോലീസുകാരനാവാനാഗ്രഹിച്ച്‌ നില്‍ക്കുകയാണ്‌ മകനും....
****************************************
വീടിന്റെ താക്കോല്‍ ദാന ചടങ്ങ്‌....
ഗ്രാമാന്തരീക്ഷത്തില്‍ ഉയര്‍ന്ന ചെറിയൊരു സ്റ്റേജ്‌....
നാട്ടുപ്രമാണിമാരും എം.എല്‍.എയും ഓര്‍ഫനേജ്‌ ഭാരവാഹികളും ഉള്ള വേദി...
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തിങ്ങി നിറഞ്ഞ സദസ്സ്‌.....
പ്രാഥമിക യോഗ നടപടികള്‍ക്കു ശേഷം താക്കോല്‍ദാനം നിര്‍വ്വഹിക്കപ്പെടുന്നു....
മൈക്കിലൂടെ അനൗണ്‍സ്‌ കേട്ടു...
"അടുത്തതായി വീടിന്റെ താക്കോല്‍ ദാനമാണ്‌. താക്കോല്‍ ഏറ്റുവാങ്ങാന്‍ വേണ്ടി ദില്‍ഷാദിനെയും മുഹ്‌സിനയെയും ക്ഷണിച്ചു കൊള്ളുന്നു... "
ദില്‍ഷാദും മുഹ്‌സിനയും സദസ്സില്‍ നിന്നെഴുന്നേറ്റു..
ആളുകളുടെ കണ്ണുകള്‍ ആ നിഷ്‌കളങ്കബാല്യങ്ങളില്‍ പതിഞ്ഞു...
അവര്‍ വേദിയിലേക്ക്‌ നടക്കുമ്പേള്‍ സദസ്സില്‍ നിന്ന്‌ മറ്റൊരാള്‍ കൂടി എഴുന്നേറ്റു...
വിനു... എസ്‌.ഐ ജയകൃഷ്‌ണന്റെ മകന്‍ ....
ദില്‍ഷാദിനെയും മുഹ്‌സിനയെയും തന്റെ ഇടത്തും വലത്തും ചേര്‍ത്തു പിടിച്ച്‌ ഒരു വല്യേട്ടനായി വിനു വേദിയിലേക്ക്‌....
ആ രണ്ടു ഇളം കൈകളെയും വിനു ചേര്‍ത്തു പിടിച്ചു കൊണ്ട്‌ താക്കോല്‍ ഏറ്റുവാങ്ങുന്നു...
കണ്ടുനിന്നവരുടെ കണ്‌ഠമിടറുന്ന കാഴ്‌ച....
വീര്‍പ്പടക്കിയാണ്‌ സദസ്യര്‍ ഈ രംഗം കാണുന്നത്‌.
വേദിയിലുള്ളവര്‍ കണ്ണീരു തുടക്കുന്നു....
വല്ലാത്തൊരു നിശബ്ദത.....
താക്കോല്‍ വാങ്ങി ആ അനിയനെയും അനിയത്തിയെയും തോളില്‍ കൈയിട്ടു വിനു സദസ്സിലേക്ക്‌.....
ഒന്നു കൈയടിക്കാന്‍ പോലും മറന്നു പോയ സദസ്യര്‍....
അവിടേക്കു പുഞ്ചിരി തൂകി കടന്നു വന്ന മൂന്നു വേദനകള്‍......
മലയാളമേ .. നിന്റെ ഉത്തമ സംസ്‌കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...
നീ വിതയ്‌ക്കുന്ന മഹത്വമാം സംസ്‌കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്‍ഷപുളകിതരാവുന്നു.....
താക്കോല്‍ വാങ്ങി ആ അനിയനെയും അനിയത്തിയെയും തോളില്‍ കൈയിട്ടു വിനു സദസ്സിലേക്ക്‌.....
ഒന്നു കൈയടിക്കാന്‍ പോലും മറന്നു പോയ സദസ്യര്‍....
അവിടേക്കു പുഞ്ചിരി തൂകി കടന്നു വന്ന മൂന്നു വേദനകള്‍......
മലയാളമേ .. നിന്റെ ഉത്തമ സംസാകാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...
നീ വിതയ്‌ക്കുന്ന മഹത്വമാം സംസ്‌കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്‍ഷപുളകിതരാവുന്നു....
.

തേങ്ങ അരച്ച മീന്‍ കറി .

ചേരുവകള്‍ :-
1. ചെറിയ മീന്‍ വൃത്തിയാക്കി എടുത്ത്-10 എണ്ണം
2. തേങ്ങ ചുരണ്ടിയത്- 5 സ്പൂണ്‍
3. മുളകുപൊടി- 1 സ്പൂണ്‍
4. മല്ലിപൊടി- അര സ്പൂണ്‍
5. മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍
6. പച്ചമുളക് – 2 എണ്ണം
7. ഇഞ്ചി- ഒരു കഷ്ണം
8. വെളുത്തുള്ളി- 2 അല്ലി
9. ചുമന്നുള്ളി- 2 എണ്ണം
10. ഉപ്പ്,എണ്ണ,കറിവേപ്പില-ആവശ്യത്തിന്
11. കുടംപുളി- 2 ചെറിയ കഷ്ണം (വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് ചതച്ച് എടുത്ത്)

പാകം ചെയ്യുന്ന വിധം:-
1. തേങ്ങയും, പൊടികളും ചുമന്നുള്ളിയും കൂടി നന്നായി അരച്ചെടുക്കുക.
2. വളരെ കുറച്ച് വെള്ളം ചേര്‍ത്ത് അരപ്പും കുടംപുളി ചതച്ചതും ഒരു പാത്രത്തിലാക്കി അടുപ്പില്‍ വെക്കുക.
3. പച്ച മുളക് നടുവേ കീറിയതും വെളുത്തുള്ളിയും ഇഞ്ചിയും തീരെ ചെറുതായി അരിഞ്ഞ് അരപ്പില്‍ ചേര്‍ക്കുക.
4. അരപ്പ് തിളച്ചു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.
5. വൃത്തിയാകി വെച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങള്‍ തിളയ്ക്കുന്ന അരപ്പില്‍ ചേര്‍ത്ത് തീ കുറയ്ക്കുക.
6. മീന്‍ കഷ്ണങ്ങള്‍ വെന്തു കഴിയുമ്പോള്‍ കറിവേപ്പിലയും എണ്ണയും ഒഴിച്ചു മൂടി വെക്കുക. അല്പസമയത്തിനു ശേഷം എടുത്തു ഉപയോഗിക്കുക.

2013, ജൂലൈ 24, ബുധനാഴ്‌ച

ചിക്കന്‍ ബിരിയാണി.

ചേരുവകള്‍ :-
1. ബസ്മതി അരി – 1 കിലോ
2. കോഴിയിറച്ചി – 1 കിലോ
3. സവോള – 250 ഗ്രാം
4. നെയ്യ്‌ – 150 ഗ്രാം
5. ഏലക്കാ – 10-12 എണ്ണം
6. ഗ്രാമ്പൂ – 8-10 എണ്ണം
7. കറുവാ പട്ട – 6 എണ്ണം
8. ഇഞ്ചി 2 കഷണം
9. വെളുത്തുള്ളി – 5-6 അല്ലി

10. ഉപ്പ്‌ പാകത്തിന്‌
11. തക്കാളി – 1 എണ്ണം
12. തൈര്‌ – 1/2 കപ്പ്
13. കുരുമുളക്‌ – 10 എണ്ണം
14. ചെറുനാരങ്ങാ – 1 എണ്ണം
15. മഞ്ഞള്‍പ്പൊടി – 1 നുള്ള്‌
16. മുളക്‌ പൊടി – 2 ടീസ്പൂണ്‍
17. മല്ലിയില – അല്‍പം
18. അണ്ടിപ്പരിപ്പ്‌ – 25 ഗ്രാം 
19. ഉണക്കമുന്തിരി – 15 ഗ്രാം

പാകം ചെയ്യുന്ന വിധം:-
1. ചോറുവയ്ക്കാന്‍ ആവശ്യമായ വെള്ളത്തില്‍ ഉപ്പിട്ട്‌ വെട്ടിത്തിളയ്ക്കുമ്പോള്‍ ബിരിയാണി അരിയും, കറുവ പട്ടയും, ഏലക്കായും, കുരുമുളകും, ഗ്രാമ്പൂവും ഇട്ട്‌ അരി അധികം വെന്തുപോകാതെയും പൊടിഞ്ഞുപോകാതെയും പകുതിവേവില്‍ ചോറ്‌ കോരി കുട്ടയിലോ, പരന്ന പാത്രത്തിലോ നിരത്തി വയ്ക്കുക.
2. അണ്ടിപ്പരിപ്പും സവോള നീളത്തിലരിഞ്ഞതും നെയ്യില്‍ വറുത്ത്‌ കോരുക. 3. കോഴി കഷണങ്ങളാക്കി മുറിയ്ക്കുക. പിന്നീട്‌ ഇഞ്ചി, പച്ചമുളക്‌, സവോള, മസാല, ഉപ്പ്‌, മുളക്‌ പൊടി ഇവ ഒരോന്ന് മൂപ്പിക്കുക. എണ്ണ തെളിയുമ്പോള്‍ തക്കാളി ചേര്‍ക്കുക.
4. വീണ്ടും എണ്ണ തെളിയുമ്പോള്‍ ഒരുകപ്പ്‌ വെള്ളം ചേര്‍ത്ത്‌ തിളയ്ക്കുമ്പോള്‍ ഇറച്ചി ചേര്‍ത്ത്‌ വേവിക്കുക.
5. ഈ റോസ്റ്റ്‌ ഒരു പീസ്‌ ഒരു പാത്രത്തില്‍ എടുത്ത്‌ ചോറുകൊണ്ട്‌ മൂടി വറുത്ത അണ്ടിപ്പരിപ്പും,ഉണക്കമുന്തിരിയും, സവോള വറുത്തതും മുകളില്‍ വിതറി വിളമ്പാം.

മൊറോക്കന്‍ താജാചിക്കന്‍ .

വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നതും കുട്ടികള്‍ ഇഷ്ടപ്പെടുന്നതുമായ ഒരു ചിക്കന്‍ വിഭവമാണ് മൊറോക്കന്‍ താജാചിക്കന്‍ .
ആവശ്യമായ സാധനങ്ങള്‍
1. ഒലിവ് എണ്ണ- 2 ടേബിള്‍ സ്പൂണ്‍
2.ചിക്കന്‍ (എല്ലുകളഞ്ഞ് കഷ്ണങ്ങളാക്കിയത്)-8
3.സവാള-ഒരെണ്ണം
4.വെളുത്തുള്ളി(ചതച്ചത്)-രണ്ടെണ്ണം
5.കരയാമ്പൂ-മൂന്നുകഷ്ണം
6.ഇറച്ചി വെന്ത വെള്ളം-3 കപ്പ്
7.കുങ്കുമപ്പൂവ് അല്ലെങ്കില്‍ മഞ്ഞള്‍-ഒരു കഷ്ണം
6.ജീരകം, കറുവാപ്പട്ട-അര ടീസ്പൂണ്‍
8.തേന്‍-ഒരു ടീസ്പൂണ്‍
9.ഇടത്തരം ക്യാരറ്റ് നീളത്തിലരിഞ്ഞത്-4എണ്ണം
10.അയമോദകം -നന്നായി പൊടിച്ചത് -ഒരൗണ്‍സ്
തയ്യാറാക്കുന്ന വിധം
തയാറാക്കുന്ന പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ചശേഷം ചിക്കന്‍കഷ്ണങ്ങള്‍ അതിലേക്കിട്ട് മഞ്ഞ നിറമാവുന്നതുവരെ വറുക്കുക. ശേഷം 3,4,5 ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. രണ്ടുമിനിറ്റിന് ശേഷം തുടര്‍ന്ന് 6,7,8,9ഇനങ്ങള്‍ ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് പാത്രം മൂടി വെച്ച് വേവിക്കുക. അരമണിക്കൂറിന് ശേഷം മുകളില്‍ അയമോദകവും ആവശ്യത്തിന് ഉപ്പും വിതറി സേവിക്കുക.
     കടപ്പാട് ഇസ്ലാം പാഠശാല

2013, ജൂലൈ 21, ഞായറാഴ്‌ച

'അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ ദീനില്‍ അവന് അവഗാഹം നല്‍കുന്നതാണ'

വിജ്ഞാന സദസ്സുകളുടെ കാലമാണ് റമദാന്‍. ദീനിനെ പഠിക്കാനുള്ള അവസരമാണ് അതൊരുക്കുന്നത്. ഇസ്ലാം വിജ്ഞാനത്തിന്റെ ദര്‍ശനമായിരിക്കെ അത് പഠനത്തിന് മഹത്തായ സ്ഥാനം നല്‍കിയിരിക്കുന്നു. നബിതിരുമേനി(സ)യെ ആദ്യമായി അഭിംസബോധന ചെയ്ത് കൊണ്ട് അല്ലാഹു പറഞ്ഞത് 'സൃഷ്ടിച്ചവനായ താങ്കളുടെ നാഥന്റെ നാമത്തില്‍ വായിക്കുക' എന്നാണ്. ഈ കല്‍പന വിജ്ഞാനസമ്പാദനത്തിന്റെയും മനനത്തിന്റെയും പ്രാധാന്യത്തെയാണ് കുറിക്കുന്നത്.
മുആവിയ(റ) നിവേദനം ചെയ്യുന്നു. പ്രവാചകന്‍(സ) പറഞ്ഞു:'അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ ദീനില്‍ അവന് അവഗാഹം  നല്‍കുന്നതാണ'. അബുദ്ദര്‍ദാഅ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു:' നബിതിരുമേനി(സ) പറയുന്നതായി ഞാന്‍ കേട്ടു:'വിജ്ഞാനത്തിന്റെ മാര്‍ഗത്തില്‍ ആരെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ അല്ലാഹു അവന് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുന്നതാണ്.
ആ ദാസനില്‍ സംതൃപ്തരായി അവനുമേല്‍ മാലാഖമാര്‍ ചിറകുവിരിക്കുന്നതാണ്. ആകാശഭൂമികളിലുള്ള സകലതും -വെള്ളത്തിലെ മത്സ്യംപോലും- പണ്ഡിതന് വേണ്ടി പാപമോചനം അര്‍ത്ഥിക്കുന്നതാണ്.  ഭക്തനേക്കാള്‍ പണ്ഡിതനുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള സ്ഥാനമാണ്. പണ്ഡിതന്മാര്‍ പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്‍മാര്‍ ദീനാറോ ദിര്‍ഹമോ അല്ല വിജ്ഞാനമാണ് അനന്തരമെടുത്തത്'.
ലുഖ്മാന്‍ മകനെ ഉപദേശിച്ചതായി ഇമാം മാലികി ഉദ്ധരിക്കുന്നു:'കുഞ്ഞുമകനേ, പണ്ഡിതന്മാരോട് സഹവസിക്കുക, നിന്റെ മുട്ടുകാല്‍ ഉപയോഗിച്ച് അവരെ തിരക്കുക, ആകാശത്തുനിന്നുള്ള മഴ വരണ്ടുണങ്ങിയ ഭൂമിയെ ചൈതന്യവത്താക്കുംപോലെ വിജ്ഞാനദീപ്തിയാല്‍  അല്ലാഹു ഹൃദയങ്ങളെ ജീവിപ്പിക്കും'.
അനസ്(റ) റിപ്പോര്‍ട്ടുചെയ്യുന്നു. നബിതിരുമേനി(സ) പറഞ്ഞു:'വിജ്ഞാനമന്വേഷിച്ചിറങ്ങിയവന്‍ തിരിച്ചെത്തുംവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്'.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വിജ്ഞാനത്തെയും പണ്ഡിതന്മാരെയും ആദരിച്ചിരിക്കുന്നു:'താനല്ലാതെ ദൈവമില്ലെന്ന് അല്ലാഹു സാക്ഷ്യം സമര്‍പിച്ചിരിക്കുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിന് സാക്ഷ്യംവഹിച്ചിട്ടുണ്ട്. അവന്‍ നീതി നടത്തുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍'. (ആലുഇംറാന്‍ : 18).
'വിവരമുള്ളവരും വിവരമില്ലാത്തവരും തുല്യമാവുമോ? ബുദ്ധിശാലികളെ ചിന്തിക്കുകയുള്ളൂ'.(സുമര്‍ : 9).
'നിങ്ങളില്‍ വിശ്വസിച്ചവരുടെയും ജ്ഞാനികളുടെയും പദവി അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു'. (അല്‍മുജാദില : 11).
'അല്ലാഹുവിന്റെ അടിമകളില്‍ പണ്ഡിതന്മാര്‍ മാത്രമാണ് അവനെ ഭയപ്പെടുക'. (അല്‍ഫാത്വിര്‍ : 28).
നബിതിരുമേനി(സ) പറയുന്നു:'ആദം സന്തതി മരണപ്പെട്ടാല്‍ മൂന്നുകാര്യങ്ങളാണ് അവശേഷിക്കുക. നിലക്കാത്ത ദാനധര്‍മവും, പ്രയോജനപ്രദമായ വിജ്ഞാനവും അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സല്‍ക്കര്‍മിയായ മകനും'.
ഇക്കാര്യം മനസ്സിലാക്കിയതിനാലാണ് കേവലം ഒരു ഹദീസിനായി ജാബിര്‍ ബിന്‍ അബ്ദില്ലാഹ് ഒരു മാസം യാത്ര ചെയ്ത് അബ്ദുല്ലാഹ് ബിന്‍ ഉനൈസിന്റെ അടുത്തെത്തിയത്. ജാബിര്‍ ബിന്‍ അബ്ദില്ലാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു:'ഞാന്‍ കേള്‍ക്കാത്ത ഒരു ഹദീസ് പ്രവാചകാനുചരന്മാരില്‍ ഒരാളുടെ കയ്യിലുണ്ടെന്ന് ഞാന്‍ അറിഞ്ഞു. ഞാന്‍ ഒരു കുതിരയെ വാങ്ങി അദ്ദേഹത്തിന്റെ അടുത്തേക്ക് യാത്ര തുടങ്ങി. ഒരു മാസം യാത്ര ചെയ്ത് ഞാന്‍ ശാമിലെത്തി. അവിടെയായിരുന്നു അബ്ദുല്ലാഹ് ബിന്‍ ഉനൈസ് അന്‍സ്വാരി എന്ന പേരുള്ള അദ്ദേഹം ഉണ്ടായിരുന്നത്. ജാബിര്‍ ബിന്‍ അബ്ദുല്ലാഹ് തന്റെ ദൂതനെഅയച്ച് താന്‍ വന്ന വിവരം അറിയിച്ചു. അദ്ദേഹം പുറത്തേക്കുവന്നു ജാബിര്‍ ബിന്‍ അബ്ദുല്ലയെയും ദൂതനെയും ആലിംഗനം ചെയ്തു. ജാബിര്‍ പറഞ്ഞു 'താങ്കള്‍ പ്രവാചകനില്‍ കേട്ട, ഞാന്‍ കേട്ടിട്ടില്ലാത്ത ഹദീസ് തേടി വന്നതാണ്. ഞാനത് കേള്‍ക്കുന്നതിന് മുമ്പ് ഞാനോ, താങ്കളോ മരണപ്പെട്ടേക്കുമെന്ന് ഞാന്‍ ഭയന്നു'. അങ്ങനെ ആ ഹദീസ് സ്വീകരിച്ചതിന് ശേഷമാണ് ജാബിര്‍ ബിന്‍ അബ്ദില്ലാഹ് മടങ്ങിയത്.
ധനത്തേക്കാള്‍ മൂല്യമുള്ള നന്മയാണ് വിജ്ഞാനം. നീ സമ്പത്തിനെ സംരക്ഷിക്കുമ്പോള്‍ വിജ്ഞാനം നിന്നെ സംരക്ഷിക്കുന്നു. വിജ്ഞാനം കര്‍മത്തെ ശുദ്ധീകരിക്കുന്നു. ധനം അത് കുറക്കുകയാണ് ചെയ്യുന്നത്. വിജ്ഞാനം ഭരിക്കുകയും സമ്പത്ത് ഭരിക്കപ്പെടുകയും ചെയ്യുന്നു.
ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് ഖിലാഫത്ത് ഏറ്റെടുത്തശേഷം ഓരോ പ്രദേശങ്ങളില്‍ നിന്നും അദ്ദേഹത്തെ അഭിനന്ദിക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനുമായി വിവിധദേശക്കാരായ പ്രതിനിധി സംഘങ്ങള്‍ എത്തുകയുണ്ടായി. അപ്രകാരം ഹിജാസില്‍ നിന്നും ഒരു സംഘം അദ്ദേഹത്തിന്റെ അടുത്തെത്തി. വളരെ പ്രായം കുറഞ്ഞ ഒരു പയ്യനായിരുന്നു അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ മുന്നോട്ടുവന്നത്. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു 'നിന്നേക്കാള്‍ പ്രായമുള്ളവര്‍ മുന്നോട്ടുവരട്ടെ'. ഇതുകേട്ട ആ കുട്ടി പറഞ്ഞു 'അല്ലാഹു താങ്കള്‍ക്ക് നന്മ വരുത്തട്ടെ, ഹൃദയവും നാവും ചെറുതായിരിക്കെ തന്നെ അല്ലാഹു ഒരാള്‍ക്ക് ഹൃദിസ്ഥമാക്കാന്‍ കഴിയുന്ന ഹൃദയവും, ശക്തിയുള്ള നാവും നല്‍കിയിട്ടുണ്ടെങ്കില്‍, ശ്രോതാക്കളുടെ ഹൃദയംകീഴടക്കുമെങ്കില്‍ അവന്‍ സംസാരിക്കാന്‍ യോഗ്യനാണ്. പ്രായം പരിഗണിച്ചാണ് അമീറുല്‍ മുഅ്മിനീനെ തെരഞ്ഞടുക്കുന്നതെങ്കില്‍ താങ്കളെക്കാള്‍ യോഗ്യതയുള്ളവര്‍ വേറെയുണ്ട്.' ഇതു കേട്ട ഉമര്‍ പറഞ്ഞു 'നീ സത്യമാണ് പറഞ്ഞത്. നിന്റെ വിഷയം സംസാരിച്ചു കൊള്ളുക. അവന്‍ പറഞ്ഞു 'അമീറുല്‍ മുഅ്മിനീന്‍, ഞങ്ങള്‍ ആവശ്യങ്ങളുന്നയിക്കാന്‍ വന്നവരല്ല, താങ്കളെ അഭിനന്ദിക്കാനെത്തിയവരാണ്. താങ്കളെ കൊണ്ട് അല്ലാഹു ഞങ്ങള്‍ക്ക് മേല്‍ നല്‍കിയ അനുഗ്രഹം കാരണമാണ് ഞങ്ങള്‍ ഇവിടെ വന്നത്. ഭയം കാരണത്താലോ, പ്രീതി തേടിയോ അല്ല ഞങ്ങള്‍ വന്നത്.' ഉമര്‍ അവനോട് പറഞ്ഞു 'നീയെന്ന ഉപദേശിച്ചാലും'. അവന്‍ തുടര്‍ന്നു 'അമീറുല്‍ മുഅ്മിനീന്‍, ഒടുങ്ങാത്ത ആഗ്രഹവും, ജനങ്ങളുടെ പുകഴ്ത്തലും കൊണ്ട് വഞ്ചിതരാവുകയും, കാല്‍വഴുതി നരകത്തില്‍ വീഴുകയും ചെയ്ത ചിലരുണ്ട്. താങ്കള്‍ക്ക് അത് സംഭവിക്കരുത്. താങ്കള്‍ ഈ ഉമ്മത്തിലെ സല്‍ക്കര്‍മ്മികളോടൊപ്പമാണ് ചേരേണ്ടത്.' ഇത്രയും പറഞ്ഞ് അവന്‍ നിര്‍ത്തി. 'എത്രയാണ് ഇവന്റെ പ്രായം' ഉമര്‍ ചോദിച്ചു. 'പതിനൊന്നുവയസ്സ്' സംഘത്തില്‍ നിന്ന് ആരോ പറഞ്ഞു. പിന്നീട് അവനെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഹുസൈന്‍(റ) മകനായിരുന്നു അത്. ഉമര്‍ അവനെ പുകഴ്ത്തുകയും അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇമാം ഇബ്‌നു ഹസം അന്‍ദലുസി ഇരുപത്തിയാറാം വയസ്സില്‍ വിജ്ഞാനം തേടാന്‍ തുടങ്ങിയതിന് പിന്നില്‍ ഒരു സംഭവമുണ്ട്. അദ്ദേഹം തന്നെ പറയുന്നു 'മുതിര്‍ന്ന ഒരു മനുഷ്യന്റെ ജനാസയെ അനുഗമിച്ച് ഞാന്‍ പള്ളിയിലെത്തി. അസ്വ്‌റിന് മുമ്പുള്ള സമയമായിരുന്നു അത്. ഒരുപാട്  ആളുകളുണ്ട് പള്ളിയില്‍. ഞാന്‍ നമസ്‌കരിക്കാതെ നിലത്തിരുന്നു. അപ്പോള്‍ എന്റെ ഉസ്താദ് എഴുന്നേറ്റ് നമസ്‌കരിക്കാന്‍ ആംഗ്യം കാണിച്ചു. എനിക്കാവട്ടെ കാര്യം മനസ്സിലായതുമില്ല. അപ്പോള്‍ അടുത്തിരിക്കുന്നവര്‍ അദ്ദേഹത്തിന് കാര്യം വിശദീകരിച്ച് കൊടുത്തു 'ഇത്ര പ്രായമായിട്ടും പള്ളിയില്‍ കയറിയാല്‍ തഹിയ്യത്ത് നമസ്‌കാരം നിര്‍ബന്ധമാണെന്ന് അറിയില്ലേ?' ഞാന്‍ എഴുന്നേറ്റു നമസ്‌കരിക്കുകയും ഉസ്താദ് പറഞ്ഞത് മനസ്സിലാക്കുകയും ചെയ്തു. ജനാസ നമസ്‌കാരവും, ഖബ്‌റടക്കവും കഴിഞ്ഞ് ഞാന്‍ വീണ്ടും മറ്റുള്ളവരോടൊപ്പം പള്ളിയിലെത്തി. ഉടനെ തന്നെ നമസ്‌കരിക്കാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ ആരോ എന്നോട് ഇരിക്കാന്‍ പറഞ്ഞു. 'ഇത് നമസ്‌കാരത്തിന്റെ സമയമല്ല' എന്നാണ് അയാള്‍ പറഞ്ഞു. ഞാന്‍ ലജ്ജയോടെ നമസ്‌കാരം നിര്‍ത്തി. എനിക്ക് സംഭവിച്ച അബദ്ധത്തില്‍ വല്ലാത്ത നാണക്കേട് തോന്നി. ഞാന്‍ ഉസ്താദിനോട് പറഞ്ഞു 'ഇവിടെ പണ്ഡിതനായ അബൂഅബ്ദുല്ലാഹ് ബിന്‍ ദഹൂന്റെ വീട് എനിക്ക് കാണിച്ച് തരുമോ?' ഉസ്താദ് എനിക്ക് അത് കാണിച്ചു തന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തുചെന്ന് നടന്നതെല്ലാം പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ അനുവാദം ചോദിച്ചു. ഇമാം മാലികിന്റെ മുവത്വ വായിക്കാന്‍ അദ്ദേഹമെന്നോട് നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം മുതല്‍ തന്നെ ഞാന്‍ അത് വായിക്കുകയും അദ്ദേഹത്തില്‍ നിന്നും മറ്റ് പണ്ഡിതരില്‍ നിന്നും വിജ്ഞാനം ആര്‍ജിക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തോളം ഇത് തുടര്‍ന്നു.
ഹിശാം ബിന്‍ ഇമാര്‍ പറയുന്നു 'എന്റെ പിതാവ് ഇരുപത് ദീനാറിന് വീടുവിറ്റു, അതുമായി എന്നെ ഹജ്ജിന് പറഞ്ഞയച്ചു. ഞാന്‍ മദീനയില്‍ എത്തി, ഇമാം മാലികിന്റെ വിജ്ഞാന സദസ്സില്‍ ചെന്നിരുന്നു. ജനങ്ങള്‍ അദ്ദേഹത്തോട് സംശയങ്ങള്‍ ചോദിക്കുകയും അതിനൊക്കെ അദ്ദേഹം മറുപടി നല്‍കുന്നതുമാണ്് എനിക്ക് കാണാനായത്.. ഒടുവില്‍ എന്റെ ഊഴമെത്തി. ഞാന്‍ പറഞ്ഞു 'എനിക്ക് ഒരു ഹദീസ് പറഞ്ഞു തന്നാലും'.  എന്നാല്‍ എന്നോട് ചോദ്യമുന്നയിക്കാന്‍ ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. ഞാന്‍ വീണ്ടും ഹദീസ് പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പഴയതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു. ഒടുവില്‍  അദ്ദേഹത്തോട് തര്‍ക്കിച്ചപ്പോള്‍ അദ്ദേഹം എന്റെ നേര്‍ക്ക് കോപിഷ്ടനായി. അവിടെയുണ്ടായിരുന്നവനോട് ഇമാം മാലിക് പറഞ്ഞു 'ഇദ്ദേഹത്തെ കൊണ്ടു പോയി പതിനഞ്ച് അടി നല്‍കുക'. അവരിലൊരാള്‍ എന്നെ കൊണ്ടുപോയി പതിനഞ്ചു അടിതന്നശേഷം ഇമാം മാലികിന്റെ അടുത്ത് തിരികെയെത്തിച്ചു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു 'എന്റെ പിതാവ്  വീട് വിറ്റുകിട്ടിയ പണവുമായാണ് എന്നെ താങ്കളുടെ അടുത്തേക്ക് വിജ്ഞാനസമ്പാദനത്തിനായി അയച്ചത്. പക്ഷെ താങ്കളെന്നോട് അക്രമം പ്രവര്‍ത്തിച്ചു. ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല.' ഇതുകേട്ട ഇമാം മാലിക് ചോദിച്ചു 'പ്രായശ്ചിത്തമായി ഞാന്‍ എന്താണ് ചെയ്യേണ്ടത്?' ഞാന്‍ പറഞ്ഞു 'എനിക്ക് പതിനഞ്ച് ഹദീസ് പറഞ്ഞുതന്നാലും. അദ്ദേഹം അപ്രകാരം ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു 'എന്നെ കൂടുതല്‍ അടിക്കുകയും കൂടുതല്‍ ഹദീസ് പറഞ്ഞു തരികയും ചെയ്താലും'. ഇതുകേട്ട ഇമാം മാലിക് ചിരിച്ചു കൊണ്ട് പറഞ്ഞു 'നീ മടങ്ങിപ്പോവുക'.
ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ നിയമങ്ങളെത്തിക്കുന്ന ജ്ഞാനികളാണ് ഏറ്റവും പ്രസന്നവദരായിട്ടുള്ളത്. അവരാണ് ഏറ്റവും മഹത്ത്വമുള്ളവര്‍. നബി തിരുമേനി(സ) അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരിക്കുന്നു.:'എന്റെ വചനം കേള്‍ക്കുകയും അത് കേട്ടതുപോലെ മറ്റുള്ളവര്‍ക്ക് എത്തിക്കുകയും ചെയ്ത മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ'.
ഖലീഫ ഹാറൂന്‍ റഷീദിന്റെ സന്താനങ്ങളായ അമീന്‍, മഅ്മൂന്‍ തുടങ്ങിയവര്‍ക്ക് വിജ്ഞാനം പകര്‍ന്നിരുന്നത് ഇമാം കസാഇ ആയിരുന്നു. ക്ലാസ് കഴിഞ്ഞതിന് ശേഷം പുറപ്പെടാനായി ഇമാം കസാഈ എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തിന്റെ ചെരുപ്പ് എടുത്തുകൊടുക്കുന്ന കാര്യത്തില്‍ അമീനും മഅ്മൂനും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ ഒരു ചെരുപ്പ് ഒരാള്‍ വീതം എടുത്ത് കൊടുക്കാമെന്ന് അവര്‍ പരസ്പരം ഒത്തുതീര്‍പ്പിലായി. ഈ കാര്യം ഖലീഫ ഹാറൂന്‍ റഷീദിന്റെ ചെവിയിലെത്തി. അദ്ദേഹം കസാഇയെ വിളിച്ച് വരുത്തി ചോദിച്ചു 'ജനങ്ങളില്‍ ഏറ്റവും മഹത്വമുള്ളവന്‍ ആരാണ്?' അമീറുല്‍ മുഅ്മിനീന്‍ തന്നെയാണല്ലോ എന്നായിരുന്നു കസാഇയുടെ മറുപടി. ഹാറൂന്‍ റഷീദ് പറഞ്ഞു 'അല്ല, ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്ന ഏതൊരാളുടെ ചെരുപ്പ് എടുത്തുകൊടുക്കാനാണോ ജനങ്ങള്‍ പരസ്പരം മത്സരിക്കുന്നത് പ്രസ്തുത ആളാണ് ഏറ്റവും മഹത്വമുള്ളയാള്‍'. ഇതുകേട്ട കസാഇ നടന്ന സംഭവം ഖലീഫയെ കോപാകുലനാക്കിയെന്നു കരുതി ക്ഷമാപണം നടത്തി. ഖലീഫ ഹാറൂന്‍ റഷീദ് അദ്ദേഹത്തോട് പറഞ്ഞു 'താങ്കളവരെ തടഞ്ഞിരുന്നെങ്കില്‍ അത് എന്നെ ക്രുദ്ധനാക്കുമായിരുന്നു.  അവരുടെ ചെയ്തി മഹത്വം വര്‍ധിപ്പിക്കുകയാണ് ചെയ്തത്.'
റമദാന്‍ പഠനത്തിനും വായനക്കും വൈജ്ഞാനിക സദസ്സുകള്‍ക്കുമുള്ള അവസരമാണ്. അതിനാല്‍ പ്രസ്തുത അവസരത്തെ ഉപയോഗപ്പെടുത്തേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.

2013, ജൂലൈ 19, വെള്ളിയാഴ്‌ച

ഈത്തപ്പഴം

സ്വര്‍ഗത്തില്‍ വിശ്വാസികള്‍ക്കായി അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന പഴങ്ങളില്‍ ഒന്നാകുന്നു ഈത്തപ്പഴം. അതുകൊണ്ടു തന്നെ അത് അനുഗ്രഹീതമായിരിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്. ഈത്തപ്പനയും ഉറുമാന്‍ പഴവുമുണ്ട്.' (55:68)
ഈത്തപ്പഴത്തെക്കുറിച്ച് കൂടുതലായി അറിഞ്ഞാല്‍ ഒരുപാട് പ്രത്യേകതകള്‍ അതിനുള്ളതായി കാണാനാവും. പ്രകൃതിയിലെ ആദികാല സസ്യജാലങ്ങളിലൊരിനമായ ഈത്തപ്പനയിലുണ്ടാവുന്ന് ഈ പഴം സ്വാദിഷ്ഠമാണ്. അതേസമയം പോഷകസമൃദ്ധവും. ഇതിന്റെ ഗുണങ്ങള്‍ കൂടുതല്‍ കൂടുതലായി ശാസ്ത്രലോകം മനസ്സിലാക്കിവരുന്നതേയുള്ളൂ. ഔഷധമായും ഭക്ഷ്യപദാര്‍ഥമായും ആളുകള്‍ ഇതുപയോഗിച്ചുകൊണ്ടിരിക്കുന്നു.
സൂറത്തു മര്‍യം 23 മുതല്‍ 26 വരെയുള്ള സൂക്തങ്ങള്‍ കാണുക:
'അങ്ങനെ പ്രസവവേദന അവളെ ഒരു ഈത്തപ്പഴമരത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിനു മുമ്പു തന്നെ മരിക്കുകയും പാടെ വിസ്തരിച്ച് തള്ളപ്പെട്ടവളാവുകയും ചെയ്തിരുന്നങ്കില്‍ എത്ര നന്നായേനേ. അങ്ങനെ അവളുടെ താഴ് ഭാഗത്തുനിന്ന് (ഒരാള്‍) അവളെ വിളിച്ചു പറഞ്ഞു: നീ വ്യസനിക്കേണ്ട. നിന്റെ രക്ഷിതാവ് നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. നീ ഈത്തപ്പനയുടെ തടി നിന്റെ അടുക്കലേക്ക് പിടിച്ച് കുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈത്തപഴം വീഴ്ത്തിത്തരുന്നതാണ്.. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണ് കുളിര്‍ത്തിരിക്കുകയും ചെയ്യുക...'
അല്ലാഹു മര്‍യമിനോട് ഈ പഴം തിന്നുകൊള്ളാന്‍ കല്പിക്കുന്നതില്‍ വലിയ യുക്തി അടങ്ങിയിരിക്കുന്നു. ഗര്‍ഭിണികള്‍ക്കും പ്രസവിച്ചവര്‍ക്കും അത്യുത്തമമായ ഒരാഹാര പദാര്‍ഥമത്രെ ഈത്തപ്പഴം. ഇത് അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്ര സത്യമാണ്. മര്‍യമിന് പ്രസവം ആയാസരഹിതമാക്കാന്‍ ഈത്തപ്പഴത്തിനു കഴിയുമെന്ന ഒരുദ്‌ബോധനം കൂടി മേല്‍ സൂക്തത്തില്‍ അടങ്ങിയിട്ടുണ്ട്. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഇതില്‍ 6065 ശതമാനം പഞ്ചസാരയുടെ അംശമുണ്ട്. പ്രസവം കഴിഞ്ഞുടന്‍ പഴവര്‍ഗങ്ങള്‍ കൊടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. പ്രസവം കാരണം ദുര്‍ബലമായ ശരീരം ഉത്തേജിപ്പിക്കാനും ഊര്‍ജസ്വലമാക്കാനും വേണ്ടിയാണത്രെ ഇത്. നവജാത ശിശുവിനു വേണ്ടത്ര പാലുല്പാദിപ്പിക്കാനും ഇതാവശ്യമാകുന്നു.
പ്രസവംമൂലം നഷ്ടപ്പെടുന്ന രക്തം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ കാരണമാക്കുന്നു. ഈത്തപ്പഴം കഴിക്കുന്നതോടെ ആവശ്യമായ പഞ്ചസാര ശരീരത്തിന് ലഭിക്കുകയും രക്തസമ്മര്‍ദം കുറഞ്ഞു പോവുന്നതിനെ തടയുകയും ചെയ്യുന്നു. കൂടിയ കലോറി ഊര്‍ജമടങ്ങിയ ഈത്തപ്പഴം, രോഗം കാരണം അവശരായ ആഅളുകള്‍ക്കും തളര്‍ച്ച ബാധിച്ചവര്‍ക്കും ശക്തി പ്രദാനം ചെയ്യുന്നു.
ശരീരത്തിന് ഉന്മേഷവും ഊര്‍ജവും ആരോഗ്യവും പ്രദാനംചെയ്യാന്‍ കഴിവുള്ള പത്തില്‍ കൂടുതല്‍ മൂലകങ്ങള്‍ ഊ പഴത്തിലടങ്ങിയിട്ടുണ്ട്. ആധുനിക ശാസ്ത്രജ്ഞന്മാര്‍, ഈത്തപ്പഴവും വെള്ളവും മാത്രം കഴിച്ച് കൊല്ലങ്ങളോളം ജീവിക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇവരില്‍ പ്രഗത്ഭനായ ഡൗസണ്‍ പറയുന്നത്. ഒരു കീറ് ഈത്തപ്പഴവും ഒരു ഗ്ലാസ് പാലും കഴിച്ചാല്‍ തന്നെ ഒരു മനുഷ്യന് ഒരു ദിവസത്തേക്ക് വേണ്ടതായ പോഷകം മുഴുവന്‍ ലഭിക്കുമെന്നാണ്.

ഇതിലടങ്ങിയിരിക്കുന്ന ഓക്‌സിടോസിന്‍ സുഖപ്രസവത്തിന് ഡോക്ടര്‍മാര്‍ നല്‍കുന്ന ഔഷധത്തിലെ ഒരു പ്രധാന കൂട്ടാണ്. സമൃദ്ധമായി പാലുണ്ടാവാനും ഇത് സഹായകമാണ്.

ശരീരത്തിലെ ശ്ലേഷ്മഗ്രന്ഥികളുല്പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍ പ്രസവസമയത്ത് ശിശുവിനെ ഗര്‍ഭാശയത്തില്‍നിന്നു പുറത്ത് കൊണ്ടുവരാന്‍ ഗര്‍ഭപാത്രത്തെ സങ്കോചിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്.

ശരീരത്തിന് കൂടുതല്‍ ചാലകശക്തിനല്‍കുന്നതും എളുപ്പം ദഹനം സംഭവിക്കുന്നതുമായ ഒരു പ്രത്യേകതരം പഞ്ചസാരയാണ് ഈത്തപ്പഴത്തിലടങ്ങിയിട്ടുള്ളത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിപ്പിക്കുന്ന ഗ്ലൂക്കോസ് ഇനത്തില്‌പ്പെട്ട പഞ്ചസാരയല്ല്‌ല ഈത്തപ്പഴത്തിലേത്. ഗ്ലൂക്കോസ് പഞ്ചസാരയുടെ തോത് വര്‍ധിക്കാനിടയായാല്‍ അത് കണ്ണിനെയും വൃക്കകളെയും ഹൃദയത്തെയു ധമനികളെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്നു.

ഈത്തപ്പഴത്തില്‍ ഒട്ടേറെ വിറ്റാമിനുകളും മൂലകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാല്‍ സമൃദ്ധം. സോഡിയം, പൊട്ടാസിയം, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഗന്ധകം, ഫോസ്ഫറസ്, ക്ലോറിന്‍ എന്നീ മൂലകങ്ങളും വിറ്റാമിന്‍ എ, ബി1, ബി3, സി6 എന്നിവയും അടങ്ങിയിക്കുന്നു.

വിറ്റാമിന്‍ ബി കൊണ്ട് ധന്യമായ ഫോലിക് അമ്ലം ഇതിലുണ്ട്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ഒന്ന്. പുതിയ കോശനിര്‍മിതിക്കും അമിനോ അമ്ലത്തിന്റെ ഉത്പാദനത്തിനും കോശ പുനര്‍നിര്‍മാണത്തിനും അത്യന്താപേക്ഷിതം. ഫോളിക് അമ്ലത്തിന്റെ അളവ് കുറഞ്ഞാല്‍ വിളര്‍ച്ചയാണ് ഫലം. കോശവിഭജനത്തിന് സാധാരണമായും ഗര്‍ഭകാലത്ത് പ്രത്യേകിച്ചും ഇത് ആവശ്യം തന്നെ.

ഗര്‍ഭകാലത്ത് നിലയ്ക്കാത്ത ഛര്‍ദിയുണ്ടാവുന്നുവെങ്കില്‍ അത് പൊട്ടാസ്യത്തിന്റെ കുറവുകൊണ്ടാണെന്ന് മനസ്സിലാക്കാം. ഈ മൂലകം ശരീരത്തില്‍ ജലസന്തുലനം നിലനിര്‍ത്തുന്നു. തലച്ചോറില്‍ ജീവ വായു എത്തിച്ച് ശരിയായി ചിന്തിക്കാന്‍ കളമൊരുക്കുന്നു. ശരീരത്തിലെ ദ്രവങ്ങള്‍ക്ക് ക്ഷാരഗുണം നല്‍കി മാലിന്യങ്ങളെ പുറന്തള്ളാന്‍ വൃക്കകളെ കരുത്തുറ്റതാക്കുന്നു. കൂടിയ രക്തസമ്മര്‍ദം കുറയ്ക്കുകയും തൊലിക്ക് സൗന്ദര്യവും തിളക്കുകയും നല്‍കുകയും ചെയ്യുന്നു.

ഇതിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കുന്നു. ഇത് വിളര്‍ച്ച വരാതെ കാത്തുസൂക്ഷിക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ദിനേന 15 ഈത്തപ്പഴം പതിവാക്കിയാല്‍ ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചു വേവലാതിപ്പെടേണ്ടി വരില്ല. മാനസിക സമ്മര്‍ദവും പിരിമുറുക്കവും കുറയ്ക്കും. രണ്ടോ മൂന്നോ ഈത്തപ്പഴം ദിവസവും കഴിച്ചാല്‍ ഫോസ്ഫറസിന്റെ കുറവ് പരിഹരിക്കാനാവും. ഇത് വൃക്കകളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യുത്തമം.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണങ്ങള്‍ ഈത്തപ്പഴത്തിന്നുണ്ടെന്നറിയുക. ഈത്തപ്പഴം പതിവായി കഴിക്കുക, രോഗങ്ങളെ ചെറുക്കുക.

2013, ജൂലൈ 8, തിങ്കളാഴ്‌ച

ഖുറാന്‍ അവതരിച്ച മാസമാണ് റമദാന്‍.

ലോകത്തിന് വെളിച്ചവും യതാര്‍ഥ മാര്‍ഗ്ഗനിര്‍ദ്ദേശവും,വിശദീകരണവും നല്‍കാന്‍ ഇറങ്ങിയ ഖുറാന്‍ അവതരിച്ച മാസമാണ് റമദാന്‍. അനന്തമായ മനുഷ്യ ജീവിതത്തിന്റെ ഇടവേളയിലുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും. മനുഷ്യന്റെ ഇഹപര വിജയത്തിനാവശ്യമായ കാര്യങ്ങളുമാണു ഖുറാനിലുള്ളത്.മറ്റ് മാസങ്ങള്‍ പോലെ കേവല ഒരു മാസമല്ല ഒരു വിശ്വാസിക്ക് റമദാന്‍.ആത്മ സംസകരണവും ദൈവ ഭക്തിയുമാണ് റമദാനില്‍ ഒരു വിശ്വാസി നേടിയെടുക്കേണ്ടത്. കേവലം സീസണ്‍ ഭക്തിയല്ല. നിങ്ങള്‍ക്കു ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്:ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല(ഖുറാന്‍ 2:185).

പ്രഭാതം മുതല്‍ പ്രദോഷം വരെ പട്ടിണി കിടന്നത് കൊണ്ട് വ്രതം പൂര്‍ണ്ണമായി എന്ന് കരുതേണ്ടതില്ല.നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്ത് ഒരാള്‍ പട്ടിണി കിടന്നത് കൊണ്ട് ഒരു കാര്യവുമില്ലെന്നര്‍ഥം.

കാരുണ്യം,ഐക്യം,ത്യാഗം,സാഹോദര്യം,ത്യാഗം,ദാനദര്‍മ്മം,ഔദാര്യം,ബന്ധം,സ്വഭാവ സംസകരണം,പാവപ്പെട്ടവന്റെ അവസ്ഥ മനസ്സിലാക്കല്‍,ഇച്ചകളെ നിയന്ത്രിക്കല്‍ എന്നീ കാര്യങ്ങളാണ് റമദാന്‍ വ്രതത്തിലൂടെ ഒരു വിശ്വാസി നേടേണ്ടത്.അല്ലാതെ എല്ലാ ഇച്ചകളേയും വികാര വിചാരങ്ങളെ നിയത്രിച്ച ഒരു വിശ്വാസി ഒരു മാസം നീണ്ട ഭക്തി ഒരൊറ്റ പെരുന്നാള്‍ ദിവസം തെരുവില്‍ കൂത്താടി മറ്റുള്ളവരുടെ മുന്നില്‍ മതത്തേയും ആചാരത്തേയും ചെളിവാരി എറിയുക്കുകല്ല ചെയ്യേണ്ടത്...

2013, ജൂലൈ 3, ബുധനാഴ്‌ച

റമദാന് മുമ്പുതന്നെ

കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും മാസമായ റമദാന്‍ നമ്മിലേക്ക് അടുത്തിരിക്കുന്നു. അനുഗ്രഹത്തിന്റെയും നരകവിമോചനത്തിന്റെയും മാസമാണത്. നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെയും നാളുകള്‍. ക്ഷമയുടെയും, നന്ദിയുടെയും, പ്രാര്‍ത്ഥനയുടെയും ദൈവബോധത്തിന്റെയും മാസമാണ് ഇത്.
അല്ലാഹു തന്റെ ദാസന്‍മാര്‍ക്ക് ധാരാണമായി പൊറുത്തു കൊടുക്കുന്ന മാസമാണ് അത്. സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും, നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന മാസം. തികഞ്ഞ അവിവേകികള്‍ മാത്രമേ പവിത്രമായ റമദാന്റെ സുവര്‍ണാവസരം നഷ്ടപ്പെടുത്തുകയുള്ളൂ. നന്മ നിഷേധിക്കപ്പെട്ട വിഡ്ഢി മാത്രമേ അവ വേണ്ടെന്ന് വെക്കുകയുള്ളൂ. എന്നാല്‍ അല്ലാഹു ഹൃദയത്തെ പ്രകാശിതമാക്കിയവര്‍ റമദാന്‍ ആഗതമാവുന്നതിന് മുമ്പ് തന്നെ അതിനെ വരവേല്‍ക്കുന്നതിനായി തയ്യാറാവുന്നതാണ്.

1- ആത്മാര്‍ത്ഥമായ തൗബ പുതുക്കല്‍
റമദാന് മുമ്പുതന്നെ
എല്ലാ തെറ്റുകളില്‍ നിന്നും പാപങ്ങളില്‍ നിന്നും വിശ്വാസി ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കേണ്ടിയിരിക്കുന്നു. റമദാനില്‍ ഒരു പുതിയ തുടക്കം കുറിക്കാനും നന്മകളാല്‍ പ്രശോഭിതമായ ഏട് ജീവിതത്തില്‍ തുന്നിച്ചേര്‍ക്കാനും ഇതുപകരിക്കും. അല്ലാഹു പറയുന്നു: 'അല്ലയോ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ച് മടങ്ങുക. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു നല്‍കുകയും അല്ലാഹു പ്രവാചകനെയും വിശ്വാസികളെയും നിന്ദിക്കാത്തദിനത്തില്‍ താഴ്ഭാഗത്ത് ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമത്തില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം'. (അത്തഹ്‌രീം : 8)
പകല്‍ തെറ്റുചെയ്തവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കാന്‍ രാവിലും, രാത്രിയില്‍ ചെയ്ത പാപങ്ങള്‍ പൊറുക്കാന്‍ പകലിലും അല്ലാഹു കൈ നീട്ടിയിരിക്കുകയാണെന്ന് നാം അറിയേണ്ടതുണ്ട്. ലോകാവസാനം വരെ അതു തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ്.

2- ന്യൂനതകളില്‍ നിന്ന് ഹൃദയത്തെ ശുദ്ധീകരിക്കുക
അല്ലാഹുവിലേക്ക് ഏറ്റവുമടുത്ത ഹൃദയം ദൈവബോധമുള്ളതും തെളിമയുള്ളതുമേ്രത . ഹൃദയത്തിന്റെ തെളിമ വിശ്വാസത്തിന്റെ അടയാളമാണ്. അല്ലാഹു പറയുന്നു: 'സമ്പത്തും സന്താനങ്ങളും ഉപകരിക്കാത്ത ദിനം. അല്ലാഹുവിന്റെ അടുത്തേക്ക് സുരക്ഷിതമായ ഹൃദയവുമായി വന്നവര്‍ക്കല്ലാതെ. ദൈവബോധമുള്ളവരിലേക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുകയും ചെയ്യും'(അശ്ശുഅറാഅ് : 88-90)
അബ്ദുല്ലാഹ് ബിന്‍ അംറ്(റ) പറയുന്നു: 'റസൂല്‍(സ) ചോദിക്കപ്പെട്ടു. ജനങ്ങളില്‍ ആരാണ് ഉത്തമര്‍? എല്ലാ വൃത്തിയുള്ള ഹൃദയമുള്ളവരും സത്യസന്ധമായ നാവുള്ളവരും. അവര്‍ ചോദിച്ചു. സത്യസന്ധമായ നാവുള്ളവന്‍ ആരെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ വൃത്തിയുള്ള ഹൃദയം എന്നത് കൊണ്ടുള്ള ഉദ്ദേശമെന്താണ്? തിരുമേനി പറഞ്ഞു 'അസൂയയോ, കുശുമ്പോ, വഞ്ചനയോ, പാപമോ ഇല്ലാത്ത ദൈവബോധവും വിശുദ്ധിയുമുള്ള ഹൃദയങ്ങള്‍'.

അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ) റിപ്പോര്‍ട്ടുചെയ്യുന്നു: ' നബി തിരുമേനി(സ) തന്റെ അനുചരന്മാരോട് അരുള്‍ ചെയ്തു. 'എന്റെ സ്്വഹാബാക്കളില്‍പെട്ട ആരെയും കുറിച്ച് ആരും എന്നോട് ഒന്നും പറയാതിരിക്കട്ടെ. തെളിമയാര്‍ന്ന ഹൃദയവുമായി നിങ്ങളിലേക്ക് ഇറങ്ങി വരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'

3- റമദാന്റെ ആഗമനത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുക
നിറഞ്ഞ മനസ്സോടെ റമദാനെ വരവേല്‍ക്കുകയെന്നത് സുപ്രധാനമാണ്. അതിന്റെ പവിത്രമായ രാവുകളില്‍ ഏതെങ്കിലുമൊന്നില്‍ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും നമുക്കുമേല്‍ വര്‍ഷിച്ചേക്കാം. ഇഹ-പര ലോകങ്ങളില്‍ നമുക്ക് വിജയം പ്രദാനം ചെയ്യാന്‍ ഒരു പക്ഷേ അവയ്ക്ക് സാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം നമ്മോടൊത്ത് നോമ്പനുഷ്ഠിച്ച, രാത്രിയില്‍ നിന്ന് നമസ്‌കരിച്ച ഒട്ടേറെ പേര്‍ ഇന്നില്ല. അവര്‍ മറ്റൊരു ലോകത്തേക്ക് യാത്രയായിരിക്കുന്നു. മരണവും നാശവും ഒന്നുകില്‍ പൊടുന്നനെ, അല്ലെങ്കില്‍ അല്‍പം വൈകി എല്ലാവരിലേക്കും തേടിയെത്തുന്നതാണ്.
റമദാന്‍ എത്രയും വേഗം തങ്ങളിലേക്ക് വിരുന്നുവരാനായി നബി തിരുമേനി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്ന് അനസ്(റ) റിപ്പോര്‍ട്ടുചെയ്യുന്നു. റജബ് മാസം വന്നെത്തിയാല്‍ പ്രവാചകന്‍(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവത്രേ (അല്ലാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചൊരിയുകയും റമദാന്‍ എത്തിക്കുകയും ചെയ്യേണമേ).
മഅ്‌ല ബിന്‍ ഫദ്ല്‍ പറയുന്നു. പൂര്‍വ്വസൂരികള്‍ റമദാന്‍ എത്തിക്കുന്നതിനായി ആറുമാസങ്ങള്‍ക്ക് മുമ്പേ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പിന്നീടുള്ള ആറുമാസം റമദാനിലെ കര്‍മങ്ങള്‍ സ്വീകരിക്കാനും അവര്‍ പ്രാര്‍ത്ഥിക്കും.

4- ഔന്നത്യവും മഹത്ത്വവും നേടാനുള്ള അഭിലാഷം
നോമ്പനുഷ്ഠിച്ചും രാത്രിയില്‍ നമസ്‌കരിച്ചും അല്ലാഹുവിങ്കല്‍ നിന്ന് മഹത്ത്വവും ശ്രേഷ്ഠതയും നേടാനാണ് വിശ്വാസി റമദാനില്‍ പരിശ്രമിക്കുക. നബി തിരുമേനി(സ) പറഞ്ഞതായി സഹല്‍ ബിന്‍ സഅ്ദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ജിബ്‌രീല്‍ എന്റെ അടുത്തുവന്നു പറഞ്ഞു. അല്ലയോ മുഹമ്മദ്, താങ്കള്‍ ആഗ്രഹിക്കുന്നേടത്തോളം ജീവിക്കുക, താങ്കള്‍  മരിക്കാനുള്ളതാണ്. താങ്കളുദ്ദേശിക്കുന്നവരെ ഇഷ്ടപ്പെടുക. താങ്കളവരെ വേര്‍പിരിയുന്നതാണ്. താങ്കളുദ്ദേശിക്കുന്ന കര്‍മങ്ങള്‍ ചെയ്യുക, താങ്കള്‍ക്കതിന് പ്രതിഫലം ലഭിക്കുന്നതാണ്. വിശ്വാസിയുടെ മഹത്ത്വം രാത്രിയിലെ നമസ്‌കാരത്തിലും അവന്റെ പ്രതാപം ജനങ്ങളില്‍ നിന്ന് നിരാശ്രയനാകുന്നതിലുമാണ്.

5- നന്മയുടെയും പുണ്യങ്ങളുടെയും അവസരങ്ങള്‍ മുതലെടുക്കുക
മനുഷ്യ ജീവിതത്തിലെ മഹത്തായ അവസരമാണ് റമദാന്‍. നന്മകള്‍ അധികരിക്കുകയും, തിന്മകള്‍ പൊറുക്കപ്പെടുകയും ചെയ്യുന്ന ലാഭകരമായ ജീവിത മുഹൂര്‍ത്തമാണ് അത്.
സത്യസന്ധമായി നോമ്പനുഷ്ഠിക്കുന്നവന്‍ തന്റെ നോമ്പില്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നു. അവന്റെ അവയവങ്ങളും, മനസ്സും നോമ്പില്‍ പങ്കു ചേരുന്നു. തിന്മകളില്‍ നിന്നകന്ന്, നന്മ മാത്രം പ്രവര്‍ത്തിച്ച് അവന്‍ നോമ്പില്‍ പൂര്‍ണമായി പങ്കു ചേരുന്നു. റമദാന്‍ ആഗതമായാല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത്, ദിക്ര്‍ ദുആകള്‍ ഉരുവിട്ട് ,പാപമോചനം അര്‍ത്ഥിച്ച് സജീവമാവാറുണ്ടായിരുന്നു പൂര്‍വസൂരികള്‍. ചുരുക്കത്തില്‍ , റമദാനില്‍ തുറക്കപ്പെട്ട എല്ലാ നല്ല അവസരങ്ങളും മുതലെടുക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി.