2013, ജൂൺ 3, തിങ്കളാഴ്‌ച

മരിച്ചു കഴിഞ്ഞവരോട് അവരുടെ സുഹൃത്തുക്കൾ കാണിക്കേണ്ട ഒരു മിനിമം മര്യാദയുണ്ട്. ആ വ്യക്തിയെക്കുറിച്ച് പൊതുസമൂഹത്തിൽ ആശാസ്യകരമല്ലാത്ത വിവാദങ്ങളും ചർച്ചകളും തുടങ്ങി വെക്കാതിരിക്കുക. സ്വന്തം നിലപാട് വ്യക്തമാക്കാൻ ആ വ്യക്തി ജീവിച്ചിരിപ്പില്ലാത്തിടത്തോളം കാലം അവരുടെ സ്വകാര്യ ജീവിതത്തിന്റെ വിശുദ്ധിയെ അപകീർത്തിപ്പെടുത്തും വിധമുള്ള പ്രചാരണങ്ങൾ നടത്തുന്നത് സാമാന്യ മര്യാദയുടെ ലംഘനമാണ്. മാധവിക്കുട്ടി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണ്.കമല സുരയ്യ മുസ്ലിമായി എന്നത് കൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും എന്തെങ്കിലും പ്രതാപമോ ഐശ്വര്യമോ ലഭിക്കുന്നില്ല. അവർ ഇസ്ലാമിലേക്ക് വന്നില്ല എന്നത് കൊണ്ട് ഇസ്ലാമിക വിശ്വാസത്തിനു എന്തെങ്കിലും കോട്ടവും വരുന്നില്ല. നേരെ തിരിച്ചും അതുപോലെ തന്നെ. മാധവിക്കുട്ടി ഇസ്ലാം മതം വിശ്വസിച്ചു എന്നത് കൊണ്ട് ഹിന്ദുമതം ചെറുതാവുകയോ അവർ ഹിന്ദുമതത്തിൽ തുടർന്നു എന്നതുകൊണ്ട്‌ ആ മതം വലുതാവുകയോ ചെയ്യുന്നില്ല...