മദ്ധ്യവേനലവധിക്കാലം കഴിഞ്ഞ് നാളെ സ്ക്കൂളുകൾ തുറക്കുകയാണ്.! തെക്കേലെ മൂവാണ്ടൻ മാവിൽ ചാടിക്കളിച്ച് രസിപ്പിച്ച അണ്ണാറക്കണ്ണനോടും, മുറ്റത്തെ ചാമ്പയിൽ കൂട്ടമായി വന്നിരുന്ന് കുസ്രുതികൾ കാട്ടിയ കുരുവികൂട്ടങ്ങളോടും, പരസ്പ്പരം കൂവി തോൽപ്പിക്കാൻ എന്നും വന്നിരുന്ന പുള്ളികുയിലിനോടും താൽക്കാലിക വിട നൽകി വീണ്ടും നാളെ മുതൽ അക്ഷരലോകത്തേക്ക്....