ആകാശ വീഥിയിൽ നിലച്ച് പോയ എയർലൈൻസ്

പ്രതീക്ഷിക്കാതെയാണ് അയാൾ ഓഫീസിലേക്ക് കയറി വന്നത്. തലയിൽ കഷണ്ടി
കയറിയിരിക്കുന്നു. കാഴ്ച്ചയിൽ അന്പ
ത് വയസ്സിലധികം പ്രായം
തോന്നിക്കും. ഇരിക്കാൻ പറയുന്നതിന് മുന്പ് എന്നെ കെട്ടിപിടിച്ച്
പറഞ്ഞു, കേട്ടിട്ടുണ്ട് കാണാൻ പറ്റിയതിൽ സന്തോഷം. എന്റെ പേര്
നസിറുദ്ദീൻ അബ്ദുൾ വാഹിദ്. പഴയ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ
ചെയർമാൻ. ഇന്ത്യയിൽ ശ്രീ രാജീവ് ഗാന്ധി സ്വകാര്യ വിമാന കന്പനികൾക്ക്
ലൈസൻസ് അനുവദിച്ചപ്പോൾ വ്യോമയാന വ്യവസായ രംഗത്ത് രണ്ടാമത്
കടന്ന് വന്ന് പുതിയ ചക്രവാളങ്ങൾ തേടി പറന്നുയർന്ന കന്പനിയുടെ
ചെയർമാൻ. ഒരു കാലത്ത് കേന്ദ്ര മന്ത്രിമാരും, ബോളിവുഡ് നടമാരും
ബഹു
മാനിച്ച് പിറകെ നടന്നിരുന്ന വ്യവസായ പ്രമുഖൻ.
ആകാശ
വീഥിയിൽ പുതിയ സ്വപ്നങ്ങളുമായി തുഴഞ്ഞ് നീങ്ങിയ പുഷ്പക വിമാനത്തിൽ
“ഫാഷൻ ഷോ” വരെ നടത്തി സേവന മേഖലയിൽ പുതിയ സീമകൾ തേടിയ പ്രസ്ഥാനം
െപട്ടന്ന് തന്നെ വളർന്ന് പന്തലിച്ച് തുടങ്ങി. സ്ഥാപനത്തിന്റെ
മാനേജിങ്ങ് ഡയറക്ടറായ നസിറുദ്ദീന്റെ സഹോദരൻ തക്കിയുദ്ദീൻ വാഹിദ്
വ്യവസായത്തിലെടുത്ത സൂക്്ഷമവും, സമയബന്ധിതവുമായ തീരുമാനങ്ങളും
ഈ വളർച്ചയ്ക്ക് കാരണമായി. 1992ൽ ഇന്ത്യൻ എയർലൈൻസ്
പണിമുടക്കിയപ്പോൾ അന്നത്തെ വ്യോമയാന മന്ത്രി മാധവറാവു സി
ന്ധ്യ
തക്കിയുദ്ദീനെ വിളിച്ച് കൂടുതൽ വിമാനങ്ങൾ ഇറക്കാൻ ആവശ്യപ്പെടുകയും
അതു വഴി നിലച്ച് പോയ എയർലൈൻസ് മേഖലയിൽ പുതിയ തുടക്കം കുറിക്കാനും
ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന് സാധിച്ചു.
ഇതേ മേഖലയിലേക്ക് കടന്നു
വരാൻ ശ്രമിച്ച പുതിയ പല വടക്കേഇന്ത്യൻ ലോബികളും, ഈസ്റ്റ്
വെസ്റ്റിനോടൊപ്പം പിടിച്ച് നിൽക്കാൻ പറ്റാതെ വരുമെന്ന് മനസ്സിലാക്കി,
1995 നവംബർ 13ന് ബോംബെയിലെ ഈസ്റ്റ് കോസ്റ്റ് എയർലൈൻസ് ഓഫീസിനു മുന്പിൽ
വെച്ച് തക്കിയുദ്ദീൻ വാഹിദിനെ വെടിവെച്ച് കൊന്നു. അപ്രതീക്ഷിതമായ
സഹോദരന്റെ മരണത്തിനൊപ്പം അധോലോക ബന്ധം ചാർത്തി സർക്കാർ
അന്വേഷണത്തിനും ഉത്തരവിട്ടപ്പോൾ പി.എൽ.എം എന്ന വിമാന ലീസിംഗ്
കന്പനി അവർക്ക് വാടകപ്രകാരം കിട്ടാനുള്ള പന്ത്രണ്ട് മില്യൺ
രൂപയ്ക്ക് വേണ്ടി കോടതി കയറി. ഇവരുടെ കൈയിൽ നിന്നും വാടകക്കെടുത്ത
മൂന്ന് വിമാനങ്ങൾ തിരിച്ച് നൽകാൻ കോടതി ഉത്തരവിട്ടപ്പോൾ പല
റൂട്ടിലേയ്ക്കുള്ള സർവ്വീസുകൾ ഈസ്റ്റ് വെസ്റ്റിന് റദ്ദാക്കേണ്ടി വന്നു.
പിന്നീട് കോഴിക്കോടേയ്ക്കും കൊച്ചിയിലേയ്ക്കും,
തിരുവനന്തപുരത്തേയ്ക്കും മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും
കടക്കെണിയിലും കേസിലും പെട്ട് കന്പനി 1996 ആഗ്സറ്റ് മാസം എട്ടാം
തീയ്യതി പൂട്ടി കെട്ടി.
ഇന്ത്യയിലാകമാനം ചർച്ച ചെയ്യപ്പെട്ട്,
വളർന്ന് പന്തലിച്ച് വന്ന ഒരു വൻ വൃക്ഷത്തിന്റെ ശിഖിരങ്ങൾ ഓരോന്നായി
വടക്കേ ഇന്ത്യൻ ലോബി മുറിച്ച് മാറ്റുകയായിരുന്നു. പിന്നീട്
വർഷങ്ങൾക്ക് ശേഷം ഈ ദുരന്ത സ്മരണയിൽ നിന്ന് മോചിതനായി
ഉയർത്തെഴുന്നേൽക്കാൻ ശ്രമിച്ച് പറക്കാൻ പറ്റാതെ, തളർന്ന് വീഴുന്ന ഒരു
ഫീനിക്സ് പക്ഷിയുടെ ദയനീയ മുഖം ഞാൻ അന്ന് ശ്രീ നസിറുദ്ദീൻ അബ്ദുൾ
വാഹിദിന്റെ മുഖത്ത് കണ്ടു. ബഹ്റിനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും
വ്യവസായ പ്രമുഖരെ കൂട്ട് പിടിച്ച് വീണ്ടും ഈസ്റ്റ് വെസ്റ്റ്
എയർലൈൻസ് പറപ്പിക്കാനുള്ള നസിറുദ്ദീന്റെ മോഹം പക്ഷെ നടന്നില്ല.
അവസാനം സഹായവാഗ്ധാനം നൽകിയ പലരും പിൻവാങ്ങിയപ്പോൾ
കൈയിലുണ്ടായിരുന്ന ബാക്കി സ്വത്തും, പണവും നഷ്ടപ്പെട്ട് അദ്ദേഹം
ഡൽഹിയിലേക്ക് കുടിയേറി.
ഇതേ പോലെ വടക്കേ ഇന്ത്യൻ ലോബികൾ ഒതുക്കി
തീർത്ത കേരളത്തിൽ നിന്നുള്ള മറ്റൊരു വ്യവസായിയായിരുന്നു ബിസ്കറ്റ്
രാജാവ് എന്നറിയപ്പെട്ട ശ്രീ ബ്രിട്ടാനിയ രാജൻ പിള്ള. 1892ൽ
കൽക്കത്തയിൽ 295 രൂപ മൂലധനമായി തുടങ്ങിയ “ബ്രിട്ടാനിയ ഇന്റസ്ട്രീസ്
ലിമിറ്റഡ്” എന്ന കന്പനിയുടെ തലപ്പത്ത് ശ്രീ രാജൻ പിള്ള കയറി
പറ്റിയത് 1980കളിലാണ്. ബിസ്കറ്റ് രാജാവ് എന്നറിയപ്പെട്ട പിള്ള
പിന്നീട് വാദിയ ഗ്രൂപ്പിന് ഷെയർഓഹരിയുടെ ഭൂരിഭാഗം കന്പനിയുടെ
വികസനാവശ്യത്തിനായി വിറ്റിരിന്നു. പക്ഷെ ദാനോൻ ഗ്രൂപ്പിലും
തുല്യമായ ഷെയർനേടിയ വാദിയയുമായി പൊരുത്തപ്പെടാൻ പറ്റാതെ പിള്ള
സിംഗപൂരിലേയ്ക്ക് കുടിയേറ്റം നടത്തി. ബ്രിട്ടാനിയ ഗ്രൂ
പ്പിൽ
സാന്പത്തിക തിരിമറി ആരോപിച്ച് പിന്നീട് തീഹാർ ജയിലിൽ അടക്കപ്പെട്ട
പിള്ളപ്രാഥമിക ചികിത്സ പോലും ലഭിക്കാതെ1995ൽ മരണപ്പെട്ടു. പിന്നീട്
അദ്ദേഹത്തിന്റെ ഭാര്യ സർക്കാറിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്
കേസ് രജിസ്റ്റർ ചെയ്യുകയും വർഷങ്ങൾക്ക് ശേഷം പരാതി ശരിയാണെന്ന്
മനസിലാക്കി കോടതി 20 ലക്ഷം നഷ്ടപരിഹാരമായി നൽകി. ഈ തുക
പാവപ്പെട്ടവരുടെ ഉന്നമനത്തിനായി അവർ പിന്നീട് സംഭാവന
ചെയ്യുകയുണ്ടായി.
വിദേശരാജ്യങ്ങളിൽ ജീവിച്ച് ഇന്ത്യയും ലോകം
മുഴുവനും അറിയപ്പെടുന്ന പല മലയാളികളെയും നമുക്കറിയും. പക്ഷെ
കേരളത്തിൽ നിന്ന് വടക്കേ ഇന്ത്യയിൽ പോയി പിടിച്ച് നിന്നവർ വളരെ
വിരളം. 1957ൽ ഹോട്ടൽ സേവന രംഗത്തേയ്ക്ക് കടന്നു വന്ന ലീലഗ്രൂപ്പ് ഓഫ്
ഹോട്ടൽസിന്റെ ചെയർമാൻ ക്യാപ്റ്റൻ സി.പി കൃഷ്ണൻ നായർ, പുറവങ്കര
പ്രൊജക്ട്സ് ലിമിറ്റഡ് എന്ന കന്പനിയുടെ ഉടമ രവി പുറവങ്കര
എന്നിങ്ങിനെ ചുരുക്കം ചിലർ മാത്രമേ ലോക കോടീശ്വരൻമാരുടെ
പട്ടികയിലേക്ക് കേരളത്തിൽ നിന്ന് കടന്ന് വന്നിട്ടുള്ളൂ. ഇത് കേവലം
ബിസിനസ്സിൽ മാത്രമല്ല, സിനിമ പോലുള്ള കലാപരമായ കഴിവ്
പ്രകടിപ്പിക്കുന്ന മേഖലയിലും, കായിക പ്രകടനത്തിന്റെ മേഖലയിലും
കൊണ്ടു വരുന്നുണ്ട്. (4pm news)