2014, ജനുവരി 24, വെള്ളിയാഴ്‌ച

അല്‍ മൊയ്തു(കള്ളു ജിഹാദ്)

ഇന്റെര്‍നെറ്റ് യുഗത്തില്‍ യൂട്യൂബ് കേവലം സംഗീതവും സിനിമയും കോമഡിയും ആസ്വദിക്കാനുള്ള ഒരു വിനോദോപാധി മാത്രമല്ല,  സോഷ്യല്‍ ആക്റ്റിവിസത്തിന്റെ ശക്തമമായ വേദികൂടിയായി ഉപയോഗപ്പെടുത്താമെന്ന് ബോധ്യമായിരിക്കുന്നു. സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ മനോഹരമായി ദൃശ്യവല്‍ക്കരിച്ചും ചിത്രീകരിച്ചും സാമൂഹികബോധവല്‍ക്കരണത്തിന് ഉപയോഗപ്പെടുത്താം എന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് കഴിഞ്ഞദിവസം സകീന്‍ ടി വി, യൂട്യൂബില്‍ റിലീസ് ചെയ്ത അല്‍മൊയ്തു എന്ന ഷോട്ട് ഫിലിം.
ഈ ഷോട്ട്ഫിലിം യൂട്യൂബിലൂടെ കണ്ടപ്പോള്‍, യൂട്യൂബ് എന്ന നവീന ദൃശ്യശ്രാവ്യമാധ്യമത്തെ ഫലവത്തായി ഉപയോഗപ്പെടുത്തുന്ന സൈബര്‍ സോഷ്യല്‍ ആക്റ്റിവിസത്തിന്റെ വിശാലസാധ്യതയെ കുറിച്ചാണ് ഞാന്‍ ആദ്യമാലോചിച്ചത്. ആക്റ്റിവിസം എന്നു പറയാന്‍ കാരണം 24 മണിക്കൂറിനുള്ളില്‍ 32000 പേര്‍ കണ്ടു എന്നതു മാത്രമല്ല (ഇതെഴുതുമ്പോള്‍ 66000 കവിഞ്ഞു), അതോടൊപ്പം കനപ്പെട്ട അഭിപ്രായങ്ങളും രേഖപ്പെടുത്തിയെന്നതുകൊണ്ടാണ്. ഇവിടെയാണ്  യഥാര്‍ത്ഥ ആക്റ്റിവിസത്തിന്റെ ഒരു മുഖം പ്രകടമാകുന്നത്. ഗൗരവതരമായ ചിന്തകള്‍ക്കും സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും വെബ് ലോകത്ത് ഇടമുണ്ടെന്ന് തെളിയിക്കുന്ന ഒരു ആക്ഷേപഹാസ്യ സര്‍ഗസൃഷ്ടിയാണ് 'അല്‍മൊയ്തു'. സമൂഹത്തിന്റെ ഏറ്റവും നീറി നില്‍ക്കുന്നതും ഗൗരവപൂര്‍ണ്ണവുമായ പ്രശ്‌നങ്ങളെ നേര്‍ക്കു നേരെ അവതരിപ്പിക്കുന്നതിനേക്കാള്‍ മൂര്‍ച്ചയേറിയതാണ് ആക്ഷേപഹാസ്യത്തിലൂടെയുള്ള ആഖ്യാനം. എഴുത്തിലും കവിതയിലും മാത്രമല്ല, അല്‍ മൊയ്തുവിന്റെ ദൃശ്യാവിഷ്‌ക്കാരത്തിലും ആക്ഷേപഹാസ്യം ചില മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമേലും നടത്തുന്ന പരിഹാസം കുറിക്കു കൊള്ളുന്നതാണ്. 
നിയമ സംവിധാനങ്ങളും മാധ്യമങ്ങളും ചേര്‍ന്ന് ഒരു സമുദായത്തെ സംശയത്തിന്റെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തി ക്രൂശിക്കുന്നതിനെ ആക്ഷേപ ഹാസ്യത്തിലൂടെ  സംവിധാനിച്ചിരിക്കുകയാണ് റമീസും അശ്കറും. ഈ ചിത്രം മാധ്യമ രംഗത്തെ ദുഷ്പ്രവണതകളെയും  പക്ഷപാതിത്വത്തെയും നിക്ഷിപ്ത താല്‍പ്പര്യങ്ങളെയും തുറന്നു കാണിക്കുമ്പോള്‍ തന്നെ മലയാളിയുടെ ബലഹീനതകളെ നിര്‍ദ്ദയം പരിഹസിക്കുന്നുമുണ്ട്. മാധ്യമങ്ങള്‍ പുലമ്പുന്ന വാര്‍ത്തകള്‍, അതെത്ര യുക്തിരഹിതമാണെങ്കിലും തൊണ്ട തൊടാതെ വിഴുങ്ങാന്‍ മടിക്കാത്ത 'വിദ്യാ'സമ്പന്നനായ മലയാളിയെന്ന ഊതിവീര്‍പ്പിച്ച യുക്തിയെ വല്ലാതെ പരിഹസിക്കുന്നുണ്ട് ഈ ഫിലിം. 
തീവ്രവാദം, മലപ്പുറം, മതപരിവര്‍ത്തനം എന്നീ ത്രയങ്ങളില്‍ നിന്നുകൊണ്ടുള്ള തീമാണ് അല്‍ മൊയ്തുവിന്റേത്. സംഘ് പരിവാരം മലപ്പുറത്തിനെതിരെ, ജില്ലയുടെ രൂപീകരണ കാലം മുതല്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിപ്പോന്ന മിനി പാകിസ്താന്‍, മതപരിവര്‍ത്തനം, തീവ്രവാദ കേന്ദ്രം, കശ്മീര്‍ റിക്രൂട്ട്‌മെന്റ,് മതമൗലിക സംഘടനകളുടെ ഈറ്റില്ലം തുടങ്ങിയ ആരോപണങ്ങളെ മത നിരപേക്ഷ ജനാധിപത്യ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊതു സമൂഹവും  അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തതിന്റെ 'അ'യുക്തിയെ ചോദ്യം ചെയ്യുകയാണ് അല്‍ മൊയ്തു. സംഘ് പരിവാരം പോലെ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന ഏതെങ്കിലും ഫാഷിസ്റ്റ് സംഘങ്ങളും അവരുടെ മാധ്യമങ്ങളും മാത്രമാണ് ഇത്തരം ആപല്‍ക്കരമായ വൈറസുകളെ  സമൂഹത്തില്‍ സംക്രമിപ്പിക്കുന്നതെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു. എന്നാല്‍ പൊതു സമൂഹത്തിന്റെ മനസ്സ് വിഷലിപ്തമാംവിധം കാവിവല്‍ക്കരിക്കപ്പെടുന്നതില്‍ മതമൈത്രിയും സാമുദായിക സൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെ കടുത്ത ഉത്കണ്ഠ പങ്കുവക്കുന്നുണ്ട് ഈ ചിത്രം. (ആ ഉത്കണ്ഠ വെറുംതോന്നലല്ലയെന്നതിന്റെ  ഏറ്റവും പുതിയ ഉദാഹരണമാണ്, പാലക്കാട് സ്‌കൂള്‍ കലോത്സവ വേദിയില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വന്ന മലപ്പുറത്തെ വിദ്യാര്‍ത്ഥികളെ 'തീവ്രവാദികള്‍' എന്നു വിളിച്ചാക്ഷേപിച്ച ജില്ലാപോലീസധികാരിയുടെത്.  കലോത്സവ വേദിയില്‍ നാടക മത്സരത്തില്‍ പങ്കെടുക്കാന്‍ മലപ്പുറം ജില്ലയിലെ ഒരു പറ്റം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വൈകിയെത്തിയതിനെത്തുടര്‍ന്ന്  മത്സരിക്കാന്‍ അവസരംനിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചപ്പോഴാണ് ഉത്തരവാദപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികളെ തീവ്രവാദികള്‍ എന്നു വിളിച്ചത്. തങ്ങളെ തീവ്രവാദിയെന്നുവിളിച്ചതിനെ ത്തുടര്‍ന്നുള്ള മാനസികവ്യഥ പങ്കുവെയ്ക്കുന്ന 15 വയസ്സു പോലും തികയാത്ത കുട്ടികള്‍  മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ വിതുമ്പുന്ന ദൃശ്യം നാംകണ്ടതാണ്.)
മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം വാര്‍ത്തകള്‍ പടച്ചുവിടുന്ന മീഡിയകളേക്കാള്‍ ചിത്രം പരിഹസിക്കുന്നതും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും, പൊതു സമൂഹത്തെയും മതനിരപേക്ഷ സംവിധാനത്തിന്റെ അധികാരവൃന്ദത്തെയുമാണ്. ഇത്തരം വാര്‍ത്തകളുടെ യുക്തി രാഹിത്യവും വൈരുധ്യങ്ങളും സാമാന്യബോധമുള്ള ഏതു മനഷ്യനും മനസ്സിലാകുന്നതാണെങ്കിലും വിദ്യാസമ്പന്നരായ മലയാളികള്‍ക്ക് മനസ്സിലാകാതിരിക്കുന്നതെങ്ങനെ എന്ന ചോദ്യമുയര്‍ത്തുന്നുണ്ട് ഈ ഷോര്‍ട്ട് ഫിലിം. ഈ യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കാന്‍ റമീസും അഷ്‌കറും ഉപയോഗിച്ചിരിക്കുന്നത് പരസ്പര വിരുദ്ധമായ ബിംബങ്ങളെയാണ്. വിരുദ്ധ യാഥാര്‍ത്ഥ്യങ്ങളെ ബിംബവല്‍ക്കരിക്കുന്നതോടൊപ്പം കഥാപാത്രങ്ങളുടെ ചില സംസാരശകലങ്ങള്‍, ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്ന മാധ്യമകുബേരന്‍മാരുടെ നെഞ്ചത്തേക്ക് തൊടുത്തുവിടുന്നുണ്ട്. 'പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ പറ്റിയ നല്ല ഒരു വാര്‍ത്ത തീവ്രവാദമാണ്'. 'തീവ്രവാദം വെച്ചാല്‍ എന്തും ചെലവാകും അതിപ്പോള്‍ പത്രവാര്‍ത്തകളായാലും ചാനല്‍ വാര്‍ത്തകളായാലും. 'തീവ്രവാദത്തിന് വേണ്ടത് വാര്‍ത്തകളല്ല, തിരക്കഥകളാണ്' തുടങ്ങിയ സംഭാഷണങ്ങള്‍, കേരളീയ സമൂഹത്തില്‍ മുന്‍പ് മുസ്‌ലിംകളുടെമേല്‍ പൊതുവെയും മലപ്പുറംമുസ്‌ലിംകളുടെമേല്‍ പ്രത്യേകിച്ചും ചാര്‍ത്തിയിട്ടുള്ള തീവ്രവാദ പരിവേഷത്തെകുറിച്ച ഒരോര്‍മപ്പെടുത്തലാണ്. തുടര്‍ന്നുള്ള സീനുകളില്‍ കള്ള് ഷാപ്പു നടത്തുകയും കള്ളുകൊടുത്ത് 'ബോധമില്ലാതാക്കി' മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന മൊയ്തു വൈരുധ്യങ്ങളുടെ ഒരു ശൃഖല തന്നെ തീര്‍ക്കുന്നുണ്ട്. 
ലൗ ജിഹാദിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ കയറെടുത്തോടിയതിനെയും കേരളീയ പൊതുസമൂഹം നിസ്സംഗതപാലിച്ചതിനെയും വളരെ നന്നായി പരിഹസിക്കുന്നുണ്ട് ഈ ഫിലിം. മാധ്യമങ്ങളുടെ ബോധപൂര്‍വമോ അല്ലാതെയോ ഉള്ള ഈ അബദ്ധങ്ങളും മലയാളിയുടെ നിസ്സംഗതയും മുസ്‌ലിംകളെ തീവ്രവാദികളാക്കാന്‍പോന്ന കള്ളക്കഥകള്‍ക്ക് വഴിയൊരുക്കും എന്ന ശക്തമായ താക്കീതുകൂടിയാണ് അല്‍ മൊയ്തു. 
 അല്‍മൊയ്തു ഷോര്‍ട്ട് ഫിലിം ഈ ലിങ്കില്‍ കാണാം:https://www.youtube.com/watch?v=BLgr3hbMirI&feature=youtube_gdata_player

2014, ജനുവരി 23, വ്യാഴാഴ്‌ച

പ്രണയം

പ്രണയം എന്നത് കാലഘട്ടത്തിന്റെ ബിംബമാവുകയും, അതിന് എന്റെയും നിങ്ങളുടെയും അടുത്ത് പരമപ്രാധാന്യം കല്‍പിച്ചുകിട്ടുകയും യുവാക്കളെല്ലാം അതിനുവേണ്ടി ചോരയൊഴുക്കാന്‍ തയ്യാറാവുകയും,  ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രണയകാവ്യങ്ങള്‍ വിരചിക്കപ്പെടുകയും, അതിന് വേണ്ടി കാല്‍പനികതാളം കൊട്ടുകയും, അവ സിനിമയായും നാടകമായും പ്രദര്‍ശിക്കപ്പെടുകയും ചെയ്യുന്നു നമ്മുടെ പരിസരത്ത്. എല്ലാവരും ആരാധിക്കുന്ന ദൈവമായും, എല്ലാവരും തേടുന്ന ലക്ഷ്യമായും ജീവിതത്തിന്റെ അനിവാര്യ ഘടകമായും പ്രണയം വിലയിരുത്തപ്പെട്ടിരിക്കുന്നു. അതിന്റെ അഭാവത്തില്‍ ജീവനില്ലാത്ത ജീവിതമാണ് നാം നയിക്കുന്നതെന്ന ധാരണയാണ് നിലവിലുള്ളത്.
ഈ പ്രണയത്തിന്റെ ഇരകളോ, കുറ്റവാളികളോ ആണ് നാം എല്ലാവരും. സ്വയം മുറിവേല്‍ക്കുകയോ, വേദനിക്കുകയോ ചെയ്തവരോ, മറ്റുള്ളവരെ മുറിവേല്‍പിക്കുകയോ, വേദനിപ്പിക്കുകയോ ചെയ്തവരോ ആണ് നാം. പ്രണയം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഇത്ര ജീവഗന്ധിയായ വിഷയമായി നിലനില്‍ക്കെ തന്നെ ഏതാനും ചില ആലോചനകളും ചിന്തകളും ഇവിടെ സമര്‍പിക്കുവാന്‍ ഞാന്‍ നിങ്ങളോട് അനുവാദം ചോദിക്കുകയാണ്. നമ്മുടെ യുവാക്കളും യുവതികളും വൃദ്ധന്മാരും കുഞ്ഞുങ്ങളും ഒരു പോലെ നീന്തുന്ന ഈ മഹാസമുദ്രത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള എളിയശ്രമമാണിത്. 
ആദ്യമായി ഞാന്‍ എന്നോടും നിങ്ങളോടുമായി ചോദിക്കട്ടെ 'എന്തുകൊണ്ടാണ് എപ്പോഴും സ്‌നേഹം വേദനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്. എന്തുകൊണ്ടാണ് പലപ്പോഴും സ്‌നേഹം കണ്ണുനീരിലും നിരാശയിലും അവസാനിക്കുന്നത്? എനിക്കുതോന്നുന്ന ഉത്തരം ഇതാണ്. സ്‌നേഹവും ആഗ്രഹവും ഒന്നിച്ചുവരുന്നവയാണ്. ഉദാഹരണമായി ഒരു സ്ത്രീയെ ആഗ്രഹിക്കാതെ അവളെ പ്രണയിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. അതിനാല്‍ ആഗ്രഹമുള്ള, വാല്‍സല്യമുള്ള സ്‌നേഹ കിരണങ്ങള്‍ മാംസത്തോടും രക്തത്തോടും കലരുന്നു. മനുഷ്യ സൃഷ്ടി തീപ്പൊരിയിലേക്കും, ചുഴലിക്കാറ്റിലേക്കും നീങ്ങുന്ന അവസ്ഥയാണ് ഇത്. ശക്തമായ വികാരത്താല്‍ മാംസവും എല്ലും ഉരുകുന്ന സവിശേഷമായ അവസ്ഥ. അണയുന്നത് വരെ കത്തിജ്ജ്വലിക്കുന്ന നൈമിഷിക ആസ്വാദനമാണ് അത്. 
ഗോപ്യമായ ശത്രുതയും, അധികാരവും സ്‌നേഹത്തില്‍ ഗര്‍ഭം ധരിക്കാനും സാധ്യതയുണ്ട്. വൈകാരിക തലത്തിലേക്ക് സ്‌നേഹം മാറുമ്പോഴാണ് അത് സംഭവിക്കുക. തന്റെ ആത്മാവിന് മേല്‍ പുരുഷന്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുന്ന സ്ത്രീ, അയാളുടെ ആത്മാവിന് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തുക. ഇക്കാര്യത്തില്‍ അവര്‍ രണ്ടുപേരും പരസ്പരം രഹസ്യമായ ശത്രുത പുലര്‍ത്തുകയും ചെയ്യുന്നു. 
വിശുദ്ധ ഖുര്‍ആന്‍ പ്രണയത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഒരു സന്ദര്‍ഭം ഈജിപ്തിലെ രാജപത്‌നിക്ക് യൂസുഫ് പ്രവാചകനോട് തോന്നിയ അനുരാഗത്തെപ്പറ്റിയാണ്. യൂസുഫ് വിശുദ്ധി കാത്തുസൂക്ഷിച്ചപ്പോള്‍ ആ സ്ത്രീ എന്താണ് ചെയ്തത്? യൂസുഫിനെ ജയിലിലടക്കാനും പീഡിപ്പിക്കാനുമായിരുന്നു അവരുടെ കല്‍പന. അവര്‍ തന്റെ കൂട്ടുകാരികളോട് തന്റെ പ്രണയകഥ വിവരിച്ചത് എങ്ങനെയായിരുന്നു? 'പ്രഭുപത്‌നി പറഞ്ഞു 'ഇദ്ദേഹത്തിന്റെ കാര്യത്തിലാണ് നിങ്ങളെന്നെ ആക്ഷേപിച്ചുകൊണ്ടിരുന്നത്. തീര്‍ച്ചയായും ഞാനിദ്ദേഹത്തെ വശപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. ഞാന്‍ കല്‍പിക്കുംവിധം ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞാനിവനെ ജയിലിലടക്കും. അങ്ങനെ ഇവന്‍ നിന്ദ്യനായിത്തീരും'. (യൂസുഫ് 32)
ഇവിടെ രാജ്ഞിയുടെ പ്രണയം അധികാരവും, പീഡനവുമായാണ് പുറത്തുവന്നത്. പക്ഷെ യൂസുഫ് പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു 'യൂസുഫ് പറഞ്ഞു 'എന്റെ നാഥാ, ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്കാണോ അതിനേക്കാള്‍ എനിക്കിഷ്ടം തടവറയാണ്. ഇവരുടെ കുതന്ത്രം നീയെന്നില്‍ നിന്ന് തട്ടിമാറ്റുന്നില്ലെങ്കില്‍ ഞാന്‍ അവരുടെ കെണിയില്‍ കുടുങ്ങി അവിവേകികളില്‍പെട്ടവനായേക്കാം'. (യൂസുഫ് 33)
പ്രണയം തടവറയാണെന്നും, വികാരത്തിന് കീഴ്‌പെടുന്ന പക്ഷം മരണം വരെ തന്റെ കഴുത്തില്‍ അത് കുരുങ്ങുമെന്നും മനസ്സിലാക്കാനുള്ള ഉള്‍ക്കാഴ്ച യൂസുഫിന് ഉണ്ടായിരുന്നു. അതിനാല്‍ ഏതാനും വര്‍ഷം ജയിലില്‍ കിടക്കുന്നതാണ് ഉത്തമമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 
പ്രണയം ഒരിക്കലും നിഷ്‌കളങ്കമോ, സുതാര്യമോ ആവുന്നില്ല. പ്രണയം, വികാരം, ശത്രുത ഇവ മൂന്നും ചേര്‍ന്നുമാത്രമെ മനുഷ്യ പ്രകൃതിയില്‍ അത് കടന്നുവരികയുള്ളൂ. വികാരങ്ങള്‍ കലര്‍ന്ന പ്രണയം വൈകാരിക പൂര്‍ത്തീകരണത്തോടെ അവസാനിക്കുന്നു. പിന്നീട് ക്ഷീണവും, ആലസ്യവും, വേര്‍പെടാനുള്ള താല്‍പര്യവുമാണ് അവര്‍ക്കിടയില്‍ ജനിക്കുന്നത്. അവര്‍ പരസ്പരം സംശയിക്കുകയും പരസ്പരം വഞ്ചിക്കുകയും ചെയ്യുന്നു. കാരണം തങ്ങളുടെ വികാരങ്ങളെ തീജ്ജ്വാലയിലെരിക്കാനാണ് അവര്‍ക്ക് താല്‍പര്യം. അങ്ങനെയാണ് പ്രണയം നാശത്തിനും, വേദനക്കും, കണ്ണുനീരിനും  കാരണമായി ഭവിക്കുന്നത്. 
മേല്‍പറഞ്ഞ മൂന്ന് ഘടകങ്ങള്‍ ചേരുമ്പോഴാണ് പരാജയവും ദുഖവും സംഭവിക്കുന്നത്. തല്‍ഫലമായാണ് പ്രണയം ശത്രുതയും വെറുപ്പുമായി പരിണമിക്കുന്നത്. അതിനാല്‍ തന്നെ ഇവ വിവാഹത്തിന്റെ അടിസ്ഥാനങ്ങളായി പരിഗണിക്കാന്‍ പറ്റാത്തവയാണ്. അവ മുഖേനെ ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ സാധിക്കില്ല. രണ്ടുപേര്‍ക്കിടയില്‍ സുശക്തമായ ബന്ധം സ്ഥാപിക്കാന്‍ പറ്റിയ അടിത്തറകളല്ല അവ. 
വിശുദ്ധ ഖുര്‍ആന്‍ വിവാഹത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ അവിടെ പ്രണയത്തെയല്ല, സ്‌നേഹം, കാരുണ്യം, സമാധാനം എന്നിവയെയാണ് പരാമര്‍ശിക്കുന്നത്. രണ്ട് മനസ്സുകള്‍ പരസ്പരം ഒന്നിക്കാനും, ശാന്തമായി നിലകൊള്ളാനും, കലര്‍പ്പില്ലാതെ സ്‌നേഹിക്കാനും സാധിക്കണമെന്നതാണ് വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശം. ഇവയാണ് ഒരു കുടുംബത്തിന്റെ താക്കോല്‍. കാരുണ്യം സ്‌നേഹത്തെ അനിവാര്യമാക്കുന്നു. എന്നാല്‍ സ്‌നേഹം കാരുണ്യം ഉള്‍ക്കൊള്ളുന്നതല്ല. ചിലപ്പോള്‍ വികാരം കൊണ്ട് സ്‌നേഹം ശത്രുതയായി മാറാനും സാധ്യതയുണ്ട്. കാരുണ്യം സ്‌നേഹത്തേക്കാള്‍ പരിശുദ്ധവും, തെളിമയാര്‍ന്നതുമാണ്.
നാമെല്ലാവരും സ്‌നേഹിക്കാന്‍ സാധിക്കുന്നവരാണ്. എന്നാല്‍ നമ്മില്‍ വളരെ കുറഞ്ഞ ആളുകള്‍ക്കെ കരുണ ചെയ്യാന്‍ സാധിക്കാറുള്ളൂ. ആയിരം കാമുകിമാരുണ്ടെങ്കില്‍ അവരില്‍ ഒന്നോ രണ്ടോ പേരോടുമാത്രമെ നമുക്ക് കരുണയുണ്ടാവുകയുള്ളൂ. മറ്റുള്ളവരൊക്കെ കേവലം വികാരപൂര്‍ത്തീകരണത്തിനും ആസ്വാദനത്തിനും വേണ്ടിയുള്ളവര്‍ മാത്രമാണ്. പ്രണയത്തെക്കുറിച്ച് പറയാതെ വിശുദ്ധ ഖുര്‍ആന്‍ വിവാഹത്തെ വിശദീകരിച്ചിരിക്കുന്നു! വിശ്വാസികള്‍ കഅ്ബാലയത്തിലെ ബിംബങ്ങളെ തകര്‍ത്തെറിഞ്ഞതു പോലെ കാലഘട്ടത്തിന്റെ വിഗ്രഹത്തെ തച്ചുതകര്‍ക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ ചെയ്തിരിക്കുന്നത്.  

2014, ജനുവരി 17, വെള്ളിയാഴ്‌ച

സ്പെയിനിലെ അവസാന മുസ്ലിം കേന്ദ്രം(അല്‍ പുജാരസ്)

സ്‌പെയിനിലെ തിരക്കുപിടിച്ച ഹൈറേഞ്ച് കഫേകളിലെയും ഷോപിങ് പ്ലാസകളിലെയും  ജനലുകളിലൂടെ പുറത്തേക്കുനോക്കിയാല്‍ അത്രയകലെയൊന്നുമല്ലാതെ മഞ്ഞുമൂടിയ പര്‍വ്വതനിരകള്‍ കാണാം. അതില്‍പെട്ട  മലനിരകളിലൊന്നിലുള്ള ഗ്രാമത്തില്‍ ചെറുവീടുകള്‍ നമ്മുടെ കണ്‍മുന്നിലേക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. അത് അന്തലൂസ്യയുടെ ചരിത്രത്തിലെ  തങ്ങളുടെതായ വ്യതിരിക്തപ്രതിഛായ കാത്തുസൂക്ഷിച്ച മുസ്‌ലിംകളുടെതാണ്. നഗരത്തിരക്കിന്റെ മടുപ്പുളവാക്കുന്ന നിശ്വാസങ്ങളില്‍നിന്ന് രക്ഷപ്പെട്ട് ശുദ്ധവായുശ്വസിക്കാന്‍ ഏറ്റവും നല്ലൊരിടമാണിത്.
ഗ്രാനഡയിലെ അവസാന മുസ് ലിംരാജവംശമായ നസ്‌റിദുകളിലെ അവസാന രാജകുമാരനായ ബോബ്ദില്‍ 1492 ല്‍ കത്തോലിക്കാരാജവാഴ്ചയ്ക്കുമുമ്പാകെ കീഴടങ്ങിയശേഷം പിന്നീടുള്ള കാലം കഴിച്ചുകൂട്ടിയത് അല്‍പുജറാസ്  പര്‍വതനിരകളിലായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ അല്‍പുജറാസ് പട്ടുനൂല്‍ കൃഷിയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു. ആ മേഖലയിലെ നാനൂറോളം ഗ്രാമങ്ങളിലായി നിവസിക്കുന്ന ഒന്നരലക്ഷത്തോളം പേരുടെ നിത്യവൃത്തിയായിരുന്നു പട്ടുനൂല്‍ ഉല്‍പാദനം.
ശതാബ്ദങ്ങള്‍ക്കു മുമ്പ് അന്തലൂസ്യ ഭരിച്ചിരുന്നബെര്‍ബെര്‍ രാജവംശമാണ്  വനപ്രദേശമായ അല്‍പുജറാസ്  പട്ടുനൂല്‍ ഉല്‍പാദനത്തിന് പറ്റിയ പ്രദേശമാണെന്ന് തിരിച്ചറിഞ്ഞ് അവിടം തെരഞ്ഞെടുത്തത്. പ്രസ്തുത ബെര്‍ബെര്‍ രാജവംശത്തിന്റെ സ്വാധീനം ഇന്നും അന്നാട്ടില്‍ കാണാം. മൊറോക്കോയിലെ അറ്റ്‌ലസ് പര്‍വതനിരകളില്‍നിന്നും അങ്ങനെതന്നെ പറിച്ചുനട്ട രീതിയില്‍  ചെറുതായി വെള്ളപൂശിയ, താഴെ തൊഴുത്തും കൃഷിയുപകരണങ്ങളും സൂക്ഷിക്കുന്ന സ്റ്റോറുകളോടുകൂടിയ വീടുകള്‍ ഇന്നും അവിടെയുണ്ട്.
ഗ്രാനഡ വിട്ട് അല്‍പുജറാസില്‍ താമസംതുടങ്ങിയ ബോബ്ദില്‍ പക്ഷേ മുസ് ലിംകളെ കത്തോലിക്ക രാജവാഴ്ചയുടെ കിരാതപീഡനങ്ങള്‍ക്ക്  വിട്ടുകൊടുത്ത് അവിടം വിട്ടു. 1500കളില്‍ തുടങ്ങിയ കത്തോലിക്കാപീഡനം ദശാബ്ദങ്ങളോളം തുടര്‍ന്നു.1567 ല്‍ അന്നത്തെ രാജാവായ ഫിലിപ്പ് രണ്ടാമന്‍ അറബി ഭാഷയിലുള്ള പേരുകളും, സംസാരങ്ങളും, നിരോധിച്ചു. അതെത്തുടര്‍ന്ന് രണ്ടുവര്‍ഷം നീണ്ടുനിന്ന ഗറില്ലായുദ്ധം കൊടുമ്പിരികൊണ്ടു. അല്‍പുജറാസ് വനപ്രദേശം അത്തരം പ്രതിരോധമുറയ്ക്ക് തികച്ചുംഅനുയോജ്യമായിരുന്നു.  ഗറില്ലാനേതാവും അദ്ദേഹത്തിന്റെ കസിനും സ്‌പെയിന്‍രാജവംശം നിയോഗിച്ച പുതിയസൈന്യാധിപന്റെ നീക്കത്തിനൊടുവില്‍ കൊല്ലപ്പെട്ടതോടെയാണ് ഗറില്ലായുദ്ധത്തിന് വിരാമമായത്. അതോടെ  ആ പ്രദേശത്തെ ജനത സ്‌പെയിനിന്റെ വ്യത്യസ്തഭാഗങ്ങളിലായി ചിതറിപ്പോവുകയായിരുന്നു.
അല്‍പുജറാസിന്റെ സുവര്‍ണകാലത്ത് 400 ഓളം ഗ്രാമങ്ങളുണ്ടായിരുന്നത് പിന്നീട് 270 ആയി ചുരുങ്ങി. പട്ടുനൂലുല്‍പാദനം ക്രമേണ നാമാവശേഷമായി. മള്‍ബെറിച്ചെടികള്‍ വെട്ടിയൊതുക്കി അവിടെ മറ്റുകൃഷികളും ഖനികളും ക്വാറികളും  സ്ഥാനം പിടിച്ചു.
ഒഴിവുകാല സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് അല്‍പുജറാസ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മുല്‍ഹാചന്‍ പര്‍വതത്തിലേക്ക് ട്രക്കിങും അതിലൊന്നുംതാല്‍പര്യമില്ലാത്തവര്‍ക്ക്  ഹരിതാഭഭംഗി ആസ്വദിച്ചുള്ള ഇരിപ്പും ആകാം. വസന്തകാലത്തും ശരത്കാലത്തും  നല്ല സൂര്യപ്രകാശമുള്ള ദിനങ്ങളില്‍ പോലും കടുത്ത തണുപ്പുതോന്നുന്ന മലനിരകളുടെ ഉച്ചിയില്‍ ചെന്നെത്തണമെന്നുള്ളവര്‍ കമ്പിളി, ലെതര്‍ ജാക്കറ്റുകള്‍ കരുതണം. കടുത്ത ഹിമപാതം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നതാണ് വസന്ത,ശരത്കാലങ്ങളുടെ പ്രത്യേകത. ജൂലൈ, സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ വരികയാണെങ്കില്‍ ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യേണ്ടിവരും.
ബുബിയോണിലെ കാസാ അല്‍പുജറീനാ മ്യൂസിയത്തില്‍ പഴയകാലത്തെ കാര്‍ഷികോപകരണങ്ങളും  ഗ്രാമീണവീട്ടുപകരണങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. അന്നത്തെ ഗ്രാമ്യജീവിതത്തിന്റെ ഫോട്ടോഗ്രാഫുകളും കൂട്ടത്തിലുണ്ട്. അതുപോലെത്തന്നെ വ്യത്യസ്തജീവികളുടെ മാംസങ്ങളും, പാല്‍ക്കട്ടികളും , കൈത്തറി-കരകൗശല ഉല്‍പന്നങ്ങളും  വില്‍പനക്കുവെച്ചിരിക്കുന്നത് കാണാം.  ഇതെല്ലാംകാണാന്‍ വരുന്ന മുസ് ലിംസന്ദര്‍ശകരെ ഉദ്ദേശിച്ചുള്ള താമസസൗകര്യങ്ങളും അവിടെയുണ്ട്. ഹോട്ടല്‍ എല്‍ പാവോറിയലിലും  കപിലേറിയയിലെ ഹോസ്റ്റല്‍ റൂറല്‍ അതലായയിലും ഹലാല്‍ വിഭവങ്ങള്‍ ലഭ്യമാണ്. ഇതൊക്കെയാണെങ്കിലും അവിടെ നമസ്‌കാരത്തിനായി പള്ളികളൊന്നും കാണാന്‍ കഴിയില്ല. അരമണിക്കൂര്‍ കാര്‍യാത്രാദൂരമുള്ള ഗ്രാനഡയിലാണ് പള്ളിയുള്ളത്.

2014, ജനുവരി 13, തിങ്കളാഴ്‌ച

നബിദിനം കൊണ്ടാടുന്ന വേളയില്‍

ചോ:നാടെങ്ങും  നബിദിനം കൊണ്ടാടുന്ന വേളയില്‍ ഈ അവസരം ഉപയോഗപ്പെടുത്തി മുഹമ്മദ് നബി(സ)യെ അമുസ്‌ലിംസഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ നമുക്ക് കഴിയില്ലേ ?
................................................
മുസ്‌ലിംകളെന്ന നിലക്ക് അല്ലാഹുവിനെക്കഴിഞ്ഞാല്‍ നാം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് മുഹമ്മദ് നബി(സ)യെയാണ്. പ്രവാചകനോടുള്ള പ്രസ്തുതസ്‌നേഹം പ്രകടിപ്പിക്കാന്‍ ഒട്ടേറെ അനുവദനീയ മാര്‍ഗങ്ങള്‍ നമുക്കുമുമ്പിലുണ്ട്. അത്തരത്തില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് ഇക്കാലത്തെ മുസ്‌ലിംകള്‍ക്ക് വളരെയേറെ പ്രയോജനപ്രദമാണ്.
മുഹമ്മദ് നബി(സ) ജനിച്ച റബീഉല്‍അവല്‍ മാസത്തില്‍ പ്രത്യേകമായിത്തന്നെ പ്രവാചകജീവചരിത്രം പഠിക്കാനും അദ്ദേഹത്തിന്റെ ജീവിതരീതികള്‍ അനുസ്മരിക്കാനും അവ ജീവിതത്തില്‍ പകര്‍ത്താനും അവ മുസ്‌ലിം-അമുസ് ലിം ഭേദമന്യേ മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചുകൊടുക്കാനും നാം ഈ അവസരം ഉപയോഗിക്കണം. ജീവിതത്തില്‍ പ്രവാചകന്‍ എങ്ങനെയായിരുന്നു എല്ലാവരോടും ഇടപെട്ടിരുന്നതെന്ന് ചരിത്രോദാഹരണങ്ങള്‍ സഹിതം  ഇതരമതസമുദായങ്ങളില്‍പെട്ടവര്‍ക്ക് വിശദീകരിച്ചുകൊടുക്കണം. ആയിരത്തിനാനൂറില്‍ചില്വാനം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ആ മഹാത്മാവ് ആഗോളസമൂഹത്തിന്റെ നേതാവാണെന്നും ലോകാവസാനംവരെയും ആയിരിക്കുമെന്നും സ്വജീവിതത്തിലൂടെ അവര്‍ക്ക് കാണിച്ചും വിശദീകരിച്ചുംകൊടുക്കുക.
വ്യത്യസ്തമേഖലയിലുള്ള ജനവിഭാഗങ്ങളെ പ്രവാചകജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പ്രഭാഷണപരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയ സംഘടിപ്പിച്ച് അതിലേക്ക് ക്ഷണിക്കാം.
പ്രവാചകനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന സ്‌നേഹവികാരം അതിരുകവിയാത്ത കവിതകള്‍, പാട്ടുകള്‍ എന്നിവ ചൊല്ലുന്ന വേദികള്‍ സംഘടിപ്പിക്കാം.
പ്രവാചകജീവിതത്തെ സംബന്ധിച്ച ഉപന്യാസമത്സരം, ലേഖനമത്സരം  തുടങ്ങിയവ നടത്താം.
മേല്‍പറഞ്ഞ രീതിയിലുള്ള പരിപാടികളില്‍ കക്ഷിവ്യത്യാസമില്ലാതെ എല്ലാ മുസ് ലിംസഹോദരങ്ങളെയും ക്ഷണിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രവാചകസ്‌നേഹം പ്രകടിപ്പിക്കാനും മുഹമ്മദ് നബിയുടെ പ്രസക്തി ആധുനികസമൂഹത്തില്‍ എത്രത്തോളം സംഗതമാണെന്നും ബോധ്യപ്പെടുത്തുന്ന മേല്‍പറഞ്ഞ പരിപാടികള്‍ അവതരശൈലികള്‍കൊണ്ടും ആസൂത്രണംകൊണ്ടും ആകര്‍ഷകവും ഫലപ്രദവുമാക്കാമെന്ന് കൂട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്. 
എല്ലാറ്റിനെയും സംബന്ധിച്ച് അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍.

2014, ജനുവരി 11, ശനിയാഴ്‌ച

ഹൃദയം ചെയ്യുന്ന ചില തിന്‍മകള്‍

ഡോ ;യൂസുഫുല്‍ ഖറദാവി

ബാഹ്യവും പ്രത്യക്ഷവുമായ പ്രവൃത്തികള്‍ മാത്രമല്ല വന്‍ പാപങ്ങള്‍. മറിച്ചു ഹൃദയം ചെയ്യുന്ന ചില തിന്‍മകള്‍ അതിനേക്കാള്‍ അപകടരവും ദോഷകരവുമാണ്.
ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ബാഹ്യമായ പ്രവര്‍ത്തനങ്ങളേക്കാള്‍ ഏറെ ശ്രേഷ്ഠവും ഉല്‍കൃഷ്ടവുമെന്നതു പോലെ പാപങ്ങളില്‍ ഹൃദയത്തിന്റെ പാപം തന്നെയാണ് ഏറ്റവും കഠിനവും അപകടകരവും.
ലോകത്ത് ആദ്യമായി സംഭവിച്ച രണ്ട് പാപങ്ങളെക്കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. അല്ലാഹുവിന്റെ കല്‍പ്പന ലംഘിച്ച് വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് പഴം ഭക്ഷിച്ചുവെന്നതാണ് ആദ്യ പാപം.
ബാഹ്യമായ തിന്‍മയുടെ ഒരുദാഹരണമാണത്. മറവിമൂലവും നിശ്ചയദാര്‍ഢ്യം ഇല്ലാതിരുന്നതുകൊണ്ടും  സംഭവിച്ചതാണ് ഈ പാപം. പ്രസ്തുത സംഭവം അല്ലാഹു ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്.'നാം ആദമിനോട് മുമ്പ് കരാര്‍ ചെയ്തിരുന്നു. എന്നിട്ട് അദ്ദേഹം മറന്നു പോയി. അദ്ദേഹത്തിന് ഇച്ഛാശക്തിയുണ്ടായിരുന്നില്ല '(ത്വാഹാ 115)
ശപിക്കപ്പെട്ട പിശാച് ആദമിനെ മറപ്പിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യം ഇല്ലാതെ പോയത്. അങ്ങനെ അദ്ദേഹത്തിനും ഭാര്യക്കും ആ പഴം തിന്നാല്‍ കൊള്ളാമെന്നു തോന്നി. അവര്‍ രണ്ടു പേരും വഞ്ചിക്കപ്പെടുകയായിരുന്നു. എന്നാല്‍ തെറ്റ് മനസ്സിലായ ആദമും ഹവ്വയും ഉടനടി പിന്തിരിഞ്ഞു. അവരുടെ ഹൃദയത്തിലെ ഈമാന്‍ ഉണര്‍ന്നു. തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കി അല്ലാഹുവോട് മാപ്പിരന്നു. അവര്‍ രണ്ടുപേരും പ്രാര്‍ത്ഥിച്ചു:'ഞങ്ങളുടെ നാഥാ ഞങ്ങള്‍ സ്വയം അക്രമം പ്രവര്‍ത്തിച്ചു. നീ ഞങ്ങള്‍ക്കു പൊറുത്തു തരികയും നീ ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നഷ്ടകാരികളില്‍ പെട്ടുപോകും'(സൂറതുല്‍ അഅ്‌റാഫ് 23) ഒടുവില്‍ അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു.
ബാഹ്യ കര്‍മ്മങ്ങളുടെ തിന്‍മകള്‍ക്കുള്ള ഉദാഹരണമാണ് ആദമിന്റെയും ഹവ്വയുടെയും പാപങ്ങള്‍.
രണ്ടാമത്തെ പാപമായ ഹൃദയത്തിന്റെ (മനസ്സിന്റെ) പാപത്തിനുള്ള ഉദാഹരണം, അല്ലാഹു ഇബ്‌ലീസിനോട് മലക്കുകളോടൊപ്പം ആദമിന് സുജൂദ് ചെയ്യാന്‍ കല്‍പ്പിച്ചപ്പോഴുള്ള ധിക്കാരമാണ്. ആദമിനെ ആദരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടുമുള്ള പ്രസ്തുത സുജൂദ് ചെയ്യാന്‍ ഇബ്‌ലീസ് വിസമ്മതിച്ചു. അതിന് ഇബ്‌ലീസ് നിരത്തിയ ന്യായം തീയില്‍നിന്നാണ് തന്നെ സൃഷ്ടിച്ചതെന്നാണ്. 'തീ കൊണ്ടു സൃഷ്ടിക്കപ്പെട്ട ഞാന്‍ മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട ആദമിനു സുജൂദുചെയ്യുകയോ ?  അങ്ങനെ മലക്കുകളൊക്കെയും പ്രണാമം ചെയ്തു ഇബ്‌ലീസ് ഒഴിച്ച്. അവന്‍ പ്രണാമം ചെയ്യുന്നവരുടെ കൂടെ ചേരാന്‍ വിസമ്മതിച്ചു. റബ്ബ് ചോദിച്ചു: 'ഹേ ഇബ്‌ലീസ്, പ്രണാമം ചെയ്തവരുടെ കൂടെ ചേരാതിരിക്കാന്‍ നിനക്കെന്തു കാര്യം?' അവന്‍ പറഞ്ഞു: 'വരണ്ടതും ഗന്ധമുളളതുമായ കറുത്ത കളിമണ്ണില്‍നിന്നു സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കാന്‍ ഞാനില്ല. റബ്ബ് കല്‍പിച്ചു: 'ശരി, എങ്കില്‍ നീ ഇവിടെ നിന്നു പുറത്തു പോവുക. എന്തുകൊണ്ടെന്നാല്‍ നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. ഇനി പ്രതിഫലം നല്‍കുന്ന നാള്‍വരെ നിന്നില്‍ ശാപമുണ്ട്. (അല്‍ ഹിജ്ര്‍: 30)

ഇബ് ലീസ് ഇവിടെ കാണിച്ച അനുസരണക്കേട് അവന്റെ ഹൃദയത്തിലുണ്ടായ അപകടകരമായ പാപത്തിന്റെ പ്രതിഫനമാണ്. അല്ലാഹുവിന്റെ കല്‍പ്പനയെ ധിക്കരിക്കാന്‍ പ്രേരിപ്പിച്ചത് ഇബ് ലീസിന്റെ മനസ്സിലെ അഹങ്കാരവും അഹംഭാവവുമാണ്. സുറുതല്‍ ബഖറയില്‍ അതിങ്ങനെ വിശദീകരിക്കുന്നുണ്ട് അല്ലാഹു:'ഇബ്‌ലീസ് ഒഴികെ മലക്കുകള്‍ എല്ലാവരും അദ്ദേഹത്തിന് സുജൂദ് ചെയ്തു. ഇബ്‌ലീസ് അഹന്ത നടിച്ചു പിന്തിരിഞ്ഞു. അവന്‍ സത്യനിഷേധികളില്‍പ്പെട്ടവനായിരുന്നു'. (അല്‍ബഖറ 34).
ആദമിന്റെയും ഇബ്‌ലീസിന്റെയും ചെയ്തികള്‍ പാപങ്ങളാണ്. എന്നാല്‍ രണ്ടു പാപങ്ങളും തുല്യമല്ല. ആദമും ഹവ്വയും ചെയ്ത പാപം വളരെ സ്പഷ്ടവും വ്യക്തവുമായ അനുസരണക്കേടിന്റെ പ്രതിഫലനം കര്‍മരൂപത്തില്‍ പുറത്തു വന്നു. പ്രകടനമായ തിന്‍മ. എന്നാല്‍ ഉടനെ പശ്ചാത്തപിച്ചു മടങ്ങി. എന്നാല്‍ ഇബ്‌ലീസിന്റെ പാപം പുറത്തു കാണാന്‍ സാധ്യമല്ല. ഹൃദയത്തിന്റെ അകത്തളത്തിലെ ഒരു പാപമാണത്. കഠിനമായ ശിക്ഷക്കു വിധേയമാകുന്ന പാപം.

2014, ജനുവരി 9, വ്യാഴാഴ്‌ച

അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫാ (സ)യുടെ ചികിത്സാ രീതികള്‍

'ത്വിബ്ബുന്നബി' (പ്രവാചക ചികിത്സ) എന്ന പേരുതന്നെ ദുര്‍വ്യാക്യാനംചെയ്യപ്പെടുകയും ചെയ്ത ഒരു യൂനാനി കാലഘട്ടമാണിത്. മറ്റു മെഡിക്കല്‍ ഇംഗ്ലീഷ് മരുന്നുകളുടെ നൂതന കണ്ടുപിടിത്തങ്ങള്‍ കാരണം പ്രവാചക ചികിത്സയുടെ പ്രാധാന്യം കുറഞ്ഞു പോവുകയാണ് ഇന്ന്.
അല്ലാഹു അവന്റെ അടിമകള്‍ക്ക് വേണ്ട അവതരിപ്പിച്ച ജീവിത പദ്ധതിയാണ് ദീനൂല്‍ ഇസ്ലാം. മര്‍ത്യന്‍ ഇരു ലോകത്ത് വിജയം സമ്പാദിക്കുവാനുള്ള സിദ്ധാന്തങ്ങളാണ് അതുള്‍ക്കൊള്ളുന്നത്. മനുഷ്യവര്‍ഗത്തിന്റെ എക്കാലത്തേക്കുമുള്ള മാര്‍ഗദര്‍ശിയായിട്ടാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫാ (സ)യെ അല്ലാഹുനിയോഗിച്ചത്. അത് കൊണ്ട് ജനജീവിതത്തിലെ മുഴുപ്രശ്‌നങ്ങള്‍ക്കും അവിടന്ന് പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്. അതിനിസ്സാരമായ ഒരുകാര്യം പോലും അവഗണിക്കപ്പെട്ടില്ല. രോഗചികിത്സാവിഷയത്തിലും അവിടുന്ന് മാതൃക കാണിച്ചു തന്നിട്ടുണ്ട്. രോഗമനുഭവപ്പെടുന്ന സന്തര്‍ഭങ്ങളില്‍ അവിടന്ന് സ്വയം ചികിത്സിക്കാറുണ്ടായിരുന്നു.
രോഗശമനം തേടി തിരുസന്നിധിയിലെത്തുന്നവര്‍ക്ക് ചികിത്സാവിധികള്‍ നിര്‍ദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. മനുഷ്യര്‍ക്ക് സ്വാഭാവികമായും രോഗം വരും. ഭേദമാകണമെങ്കില്‍ ചികിത്സിക്കണം. രോഗം വരാതിക്കാന്‍ പ്രധിരോധമാര്‍ഗങ്ങള്‍ സ്വീഗരിക്കണം. രോഗം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹുതന്നെ അതിന് പരിഹാരം വിധിച്ചിട്ടുണ്ട്. പ്രധിവിധിയില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. ചിലരോഗങ്ങളുടെ യഥാര്‍ത്ഥ ശമനൗശദങ്ങള്‍ അല്‍പജ്ഞാനികളായ മനുഷ്യര്‍ കണ്ടെത്തിയിട്ടെല്ലെന്ന് മാത്രം. അതുകൊണ്ട് തന്നെയാണ് ചിലമാറാ രോഗങ്ങള്‍ അവശേഷിക്കുന്നത്. നിരന്തരഗവേഷണങ്ങളിലൂടെ ആധുനിക വൈദ്യശാസ്ത്രജ്ഞന്മാര്‍ (ആയുര്‍വേദിക്) ഇത്തരം രോഗങ്ങള്‍ക്കും പ്രധിവിധികണ്ടെത്തുമ്പോഴേക്കും മറ്റുചില പുതിയ മാറാരോഗങ്ങള്‍ രംഗപ്രവേശനം ചെയ്യുന്നു. മനുഷ്യന്റെ വിജ്ഞാനപരിമിതിയാണ് ഇതിന് കാരണം എന്ന് ഇതില്‍ നിന്ന് വ്യക്തമാക്കുന്നു. പ്രവാചകര്‍ ഹബീബ് (സ) അരുളിയിരുന്നു: പ്രതിവിധിയില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. (ബുഖാരി). സര്‍വരോഗങ്ങള്‍ക്കും പ്രതിവിധിയുണ്ട്. ഏത് രോഗവും അതിന്റെതായ മരുന്ന് ഉപയോഗിക്കുന്നതായാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുഖപ്പെടുത്തുക തന്നെ ചെയ്യുന്നതാണ്. (മുസ്‌ലിം). നിശ്ചയം രോഗത്തെയും മരുന്നുകളെയും അല്ലാഹുവിണറുക്കിയത്. ഓരോ രോഗത്തിനും അതിന്റെതായ മരുന്നും അവന്‍ പടച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ചികിത്സിച്ചു കൊള്ളുക. പക്ഷേ നിരോധിക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍കൊണ്ട് ചികിത്സ ചെയ്യരുത്. (അബൂദാവൂദ്). മരണമല്ലത്ത മറ്റെല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്ന് അവിടുന്ന് അരുളിയതായി ഹദീസുകളില്‍ കാണാം.

രോഗം ഒരു ദൈവാനുഗ്രഹം
ഒരു യഥാര്‍ത്ഥ മുസല്‍മനെ സംബന്ധിച്ചിടത്തോളം രോഗം എന്നുള്ള ഒരു അനുഗ്രഹമാണ്. ഇഹത്തിലും പരത്തിലും അനുഗ്രഹം തന്നെ. ചില നിസ്സാരമായ രോഗങ്ങള്‍ കാരണം മറ്റു മാരകമായ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ചില ചെറിയ രോഗങ്ങള്‍ മറ്റു വലിയ രോഗങ്ങളെ പ്രതിരോധിക്കും എന്നാണ്. ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് പ്രവാചകന്‍ (സ) ഇങ്ങനെ പറഞ്ഞിരിക്കുന്നു. 'കണ്ണുവേദന, ജലദോശം, തുമ്മല്‍, ചൊറിച്ചില്‍, എന്നീ നാലു രോഗങ്ങള്‍ ചീത്തയാണെന്നു ധരിക്കരുത്. കാരണം കണ്ണുവേദന അനുഭവപ്പെട്ട് സുഖമായാല്‍ കാഴ്ച ശക്തി നഷ്ടപ്പെടാതിരിക്കുന്നതിനും ജലദോശം കുഷ്ഠ രോഗം വരാതിരിക്കുന്നതിനും തുമ്മല്‍ വാദരോഗം വരാതിരിക്കുന്നതിനും ചൊറി വസൂരി പിടിപെടാതിരിക്കുന്നതിനും സഹായകമാണ്.' ഈ ഹദീസ് ജാമിഅ് കബീറില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഇതൊക്കെ നാം ജീവിക്കന്ന ദുനിയാവിലെ കാര്യമാണ്. ഇതിനേക്കാള്‍ മേന്മയേറിയതാണ് പാരത്രിക ജീവിതത്തില്‍ ലഭ്യമാകുന്നത്. ഇബ്‌നുമസ്ഊദില്‍ നിന്ന് ചെയ്യുന്നു. തിരുമേനി അതിശക്തമായ പനി പിടിപെട്ട് കിടക്കുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ തിരുസന്നിദിയില്‍ ചെന്നു. കഠിനമായ ഈ പനി അവിടത്തേക്കു ഇരട്ടി പ്രതിഫലം സിദ്ധിക്കാന്‍ വേണ്ടിയായിരിക്കുമല്ലോ? എന്നു ഞാന്‍ ചോദിച്ചപ്പോള്‍ തിരുമേനി (സ) അരുളി രോഗം ബാധിച്ചാല്‍ മരത്തില്‍നിന്ന് ഇലയുണങ്ങി കൊ ഴിയുന്നത് പോലെ പാപങ്ങള്‍ അവനില്‍ നിന്നും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കും.(ബുഖാരി). ഒരു മുസ്‌ലിമിന്റെ കാലില്‍ ഒരു മുള്ള് കുത്തി, അല്ലെങ്കില്‍ അവനല്‍പം ക്ഷീണം ബാധിച്ചു എങ്കില്‍ പോലും അവനില്‍ നിന്ന് പാപങ്ങള്‍ അല്ലാഹു പൊറുക്കുന്നതാണ്.
രോഗബാധിതാവസ്ഥയില്‍ ഏതൊരാളുടെ സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും പ്രകടമായ വ്യത്യാസം കാണുക സാധാരയാണ്. അനാവശ്യവും അനാശാസ്വവുമായ പലകൃത്യങ്ങളില്‍ നിന്നും പിന്തിരിയുകയും പകരം ഉല്‍കൃഷ്ട ഗുണങ്ങള്‍ അവലംബിച്ചു ജീവിക്കുകയും ചെയ്യാന്‍ രോഗം പലര്‍ക്കും വേദിയൊരുക്കാറുള്ളത് എന്നത് ഒരു സത്യാവസ്ഥയാണ്.
വൈദ്യശാസ്ത്രത്തെ ഇസ്ലാം അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു കാലത്ത് വൈദ്യശാസ്ത്രം മുസ്‌ലിംകളുടെ മാത്രം കുത്തകയായിരുന്നു. മഹാരഥന്മാരായ അനേകം മുസ്‌ലിം പണ്ഡിതര്‍ ഈ വിഷയത്തില്‍ അതുല്യവും അനശ്വരവുമായ സേവനമുദ്രകള്‍ പതിപ്പിച്ചവരായുണ്ട്. ഇബ്‌നുസീന(അവിസന്ന) ഹകീം അബൂബക്കര്‍ അര്‍റാജി ഇഹ്‌റാവി പോലോത്തവര്‍.

തിരുനബിയുടെ ചികിത്സാരീതികള്‍
________________________________

തിരുമേനിയുടെ ചികിത്സാരീതികള്‍ അഞ്ചുവിധത്തിലായിരുന്നു. 1 മുന്‍കരുതല്‍ സ്വീകരിക്കാതിരിക്കല്‍ 2 മരുന്നുകള്‍ ഉപയോഗിക്കല്‍ 3 വിശുദ്ധഖുര്‍ആന്‍ സൂക്തങ്ങള്‍, പ്രത്യേക ദുആകള്‍ എന്നിവ ഓതല്‍ 4 ചില പ്രത്യേക ര്‍മങ്ങള്‍ അനുഷ്ടിക്കല്‍ 5 ചിലപ്രവര്‍ത്തനങ്ങള്‍ വര്‍ജ്ജിക്കല്‍ എന്നിവയാണ്.
പലര്‍ക്കും ഇന്നു തെറ്റിദ്ധാരണയുണ്ട്. ആറാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ മുഹമ്മദ് നബി (സ) നിര്‍ദേശിച്ച ചികിത്സ വിധികള്‍ , 21ാം നൂറ്റാണ്ടിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്ന ഈ കാലഘട്ടത്തിലും പ്രയോഗിക്കാമെന്നു വിശ്വസിക്കുന്നത് പരമ്പര വിഡ്ഢിത്തമല്ലേ? അന്നത്തെ ജനത അജ്ഞരും അപരിഷ്‌കരുമായിരുന്നു. അവരുടെ ജീവിത നിലവാരം വളരെ താഴ്ന്ന നിലയിലായിരുന്നു. ആവശ്യങ്ങള്‍ പരിമിതമായിരുന്നു. വിഭവങ്ങളുടെ ലഭ്യതയും തീരെ കുറവായിരുന്നു. വൈദ്യജ്ഞാന രംഗത്ത് യാതൊരു കാല്‍വെപ്പുമുണ്ടായിരുന്നില്ല. വൈദ്യശാസ്ത്രം മൂര്‍ദ്ധന്യ നിലയിലെത്തിയ ഈ കാലത്ത് ആയിരത്തി അഞ്ഞൂറോളം പഴക്കമുള്ള ചികിത്സകള്‍ അവലംബിക്കുന്നത് #ുക്തിക്കു നിരക്കാത്തതാണോ? ഇങ്ങനെ സംശയിക്കുന്നവര്‍ നമുക്കിടയില്‍ തന്നെ പലരുണ്ട്. ഇത്തരം സംശയങ്ങളുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാന്‍ ശ്രമം നടത്തുന്ന മോസോണിസ്റ്റുകളുടേയും തിരുത്തല്‍ വാദികളുടെയും വാദഗതികളെക്കുറിച്ച് പറഞ്ഞിട്ട കാര്യമില്ല. കാരണം അവര്‍ ഉറക്കം നടിക്കുന്നവരാണ്. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താനൊക്കുകയില്ല. പക്ഷേ നല്ലവരായ പലരും ഇവരുടെ വലയില്‍ വീണ് പോകാറുണ്ട്. അവരെ അവഗണിക്കാനൊക്കുകയില്ലല്ലോ. ഒരു കാര്യം മനസ്സിലാക്കണം. തിരുനബി (സ) സര്‍വലോകങ്ങള്‍ക്കും അനുഗ്രഹമായി അവതരിക്കപ്പെട്ട പ്രവാചകനാണ്. അത് കൊണ്ട് തന്നെ ജവിതത്തിന്റെ വലുതും ചെറുതുമായ സമസ്ത പ്രശ്‌നങ്ങളിലും പ്രവാചക ചര്യകളേയും നിര്‍ദേശ കല്‍പനകളേയും അനുസരിക്കുക എന്നത് മാത്രമാണ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിട്ടുള്ളത്. അല്ലാഹു പറയുന്നു എന്റെ ദൂതന്‍ നിങ്ങള്‍ക്ക് വിധിച്ചതെന്തോ അത് സ്വീകരിക്കുകയും വിരോധിച്ചതെന്തോ അതുപേക്ഷിക്കുകയും ചെയ്യുക(വി:ഖു:59:7:).
തിരുമേനി (സ)യുടെ ചികിത്സകള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അത് പൂര്‍ണമായി നമ്മുടെ യുക്തിക്ക് പ്രഥമ ദൃശ്ട്യാ യോജിക്കണമെന്നില്ല. അല്ലാഹുവില്‍ നിന്നുള്ള കാര്യങ്ങള്‍ മനുഷ്യന്റെ യുക്തി ചിന്തയുടെ ഉരക്കല്ലില്‍ മാറ്റുനോക്കുന്നതിനേക്കാള്‍ വിഡ്ഢിത്തം മറ്റെന്താണുള്ളത്? മനുഷ്യന്‍ എത്രവലിയവനായാലും അവന്റെ അറിവിന് പരിധികളും പരിമിധികളുമുണ്ട്. അല്‍പജ്ഞാനികള്‍ മാത്രമാണ് മനുഷ്യന്‍. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.(വി:ഖു, 17:85) ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം നമുക്ക് വ്യക്തമാക്കാം. ഒരീച്ച പാനീയത്തില്‍ വീണാല്‍ അതിനെ പൂര്‍ണമായും മുക്കി പിന്നെ പുറത്തെടുത്തതിന് ശേഷം ആ പാനീയം വീണ്ടും കുടിക്കാം എന്ന് പ്രവാചകന്‍ (സ)നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതെന്നിനാണെന്ന് അവിടന്ന് വിശദമാക്കിയിട്ടുണ്ട്. ഈച്ചയുടെ ഒരു ചിറകില്‍ വിഷവും മറ്റെ ചിറകില്‍ അതിനുള്ള മരുന്നുമാണുള്ളത്.വിഷമുള്ള ചിറകാണ് ഈച്ച ആദ്യം പാനീയത്തില്‍ മുക്കന്നത്. ബുഖാരി അടക്കമുള്ള പ്രാമാണികമായ എല്ലാ ഹദീസ് ഗ്രന്ദങ്ങളും ഇതുദ്ധരിച്ചിട്ടുണ്ട്.

ദന്തചികിത്സ

മനുഷ്യ ശരീരത്തിലുള്ള പല്ലുകള്‍ക്കള്ള സ്ഥാനം വിശദീകരണത്തിനാവശ്യമില്ലാത്തവിധം പരിചിതമാണ്. പ്രവാചകര്‍ (സ)അതിപ്രധാനമായ സ്ഥാനമാണ് അതിന് കല്‍പിച്ചിരിക്കുന്നത്. എന്റെ വിഷമകരമായി തീരുമെന്ന് ഭയപ്പെട്ടിരുന്നില്ലെങ്കില്‍ എല്ലാനമസ്‌കാരങ്ങള്‍ക്കും വേണ്ടി'മിസ്‌വാക്ക് ' ചെയ്യാന്‍ ഞാന്‍ അവരോട് നിര്‍ബന്ധിക്കുമായിരുന്നു എന്ന് അവിടന്ന അരുളിയിട്ടുണ്ട്. ദന്തശുചീകരണം ആരോഗ്യരക്ഷക്കും രോഗപ്രതിരോധത്തിനും ബഹുമുഖമായ വിധത്തില്‍ പ്രയോചനപ്പെടുന്നു. പല്ലുകളും മോണകളും വായയും വൃത്തിയാകുന്നു, മുഖകാന്തി വര്‍ദ്ധിക്കുന്നു,കാഴ്ച ശക്തി നിലനിര്‍ത്തുന്നു. ശബ്ദം ശ്രവണസുഖമുള്ളതായിത്തീരുന്നു. ഓര്‍മശക്തി കുറയുകയില്ല. വാര്‍ദ്ധക്യത്തിലും മുതുകൊടിയുകയില്ല, ദഹനശക്തി വര്‍ദ്ധിക്കും, ശരീരത്തിനും മനസ്സിനും ആരോഗ്യമുണ്ടാകും.
' നിങ്ങള്‍ പല്ലു കൊണ്ട് സ്വന്തം ശവകുഴി തോണ്ടരുത്' എന്ന് ലുഖ്മാനുല്‍ ഹഖീം (റ) പ്രസ്താവിച്ചിട്ടുണ്ട്. പല്ലുകള്‍ ശുദ്ധിവരുത്താതെ അവകേട്‌സംഭവിക്കുന്നതുമൂലം അതില്‍നിന്നുരുത്തിരിഞ്ഞുണ്ടാകുന്ന രോഗങ്ങള്‍ അകാലമരണത്തിന് കാരണമായിത്തീരുമെന്നാണതിന്നര്‍ത്ഥം.

നയനസംരക്ഷണം

മനുഷ്യ ശരീരത്തിലെ അമൂല്യമായ അവയവങ്ങളാണ് കണ്ണുകള്‍. കണ്ണ്‌നഷ്ടപ്പെട്ടവര്‍ക്ക് മാത്രമെ കണ്ണിന്റെ മഹത്വം അറിയുകയുള്ളൂ. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തില്‍ പെട്ടതാണ് നയനങ്ങള്‍. 
അവയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തേണ്ടതാണ്.
സുറുമഇടുന്നത് മൂലം കണ്ണുകള്‍ക്ക് തിളക്കം കൂടുകയും കാഴ്ച ശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു. പുരികങ്ങളുടെ നീളം കൂടുന്നു. പലനേത്രരോഗങ്ങളില്‍ നിന്നും അഭയം നല്‍കുന്നു.
സുറുമകള്‍ പലവിധത്തിലുണ്ട്. അതില്‍ ഉത്തമമായത് 'ഇസ്മുത്' എന്നയിനമാണ്. ഇതായിരുന്നു തിരുമേനിക്ക് ഏറ്റവും പ്രിയം. 'ഇസ്ബഹാന്‍' പ്രദേശത്തെ അജ്ഞനക്കല്ലുകളില് നിന്ന് തയ്യാറാക്കപ്പെടുന്നതാണത്. ചുവപ്പും കറുപ്പും കലര്‍ന്ന നിറത്തിലുള്ള ഈ സുറുമ വിശ്വപ്രസിദ്ധമാണ്.
നേത്രരോഗത്തന് തിരുമേനി നിര്‍ദേശിച്ച മറ്റൊരൗഷദമാണ് കൂണ്‍(കുമിള്‍). ഉഷ്ണത്താലുണ്ടാവുന്ന നേത്രവ്യാതികള്‍ക്കും കൂണ്‍ പിഴിഞ്ഞെടുക്കുന്ന നീര് കണ്ണിലൊഴിച്ചാല്‍ സുഖപ്പെടും. ശൈത്യകാലത്തുണ്ടാകുന്ന കണ്ണു രോഗത്തിന് കൂണ്‍ നീരില്‍ സുറുമ ഇട്ട് നാല്‍പത് ദിവസത്തിനു ശേഷം കണ്ണിലൊഴിച്ചാല്‍ സുഖപ്പെടാവുന്നതാണ്.

കറിയുപ്പ്. 

കുടില്‍ തൊട്ട് കൊട്ടാരം വരെ ലോകത്ത് നാനാഭാഗത്തും ജനങ്ങള്‍ സാര്‍വ്വത്രികമായി ഉപയോഗിച്ചു വരുന്ന ഒരു പദാര്‍ത്ഥമാണ് കറിയുപ്പ്. കമ്പോളത്തില്‍ വില കുറവാണെങ്കിലും അതിന്റെ ഉപയോഗം വളരെ കൂടുതലാണ്.
മനുഷ്യന്റെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ ഉപ്പിനുള്ള പ്രാധാന്യത്തെയും അതിന്റെ അഭാവത്തില്‍ അനുഭവപ്പെടുന്ന അനര്‍ത്ഥങ്ങളെയും കുറിച്ച് പുരാതന കാലംമുതല്‍ തന്നെ വൈദ്യശാസ്ത്രം അറിവ് നല്‍കിയിട്ടുണ്ട്.
ഭക്ഷണം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതും ഉപ്പ് കൊണ്ടായിരിക്കണമെന്ന് പ്രവാചകര്‍ അരുളിയിട്ടുണ്ട്. വാതം പിത്തം കഫം രക്തദൂഷ്യം ആമാശയരോഗങ്ങള്‍, വീക്കം തരിപ്പ് നീര്‍ദോഷങ്ങള്‍ മുറിവുകള്‍ എന്നിങ്ങനെ അനേകം രോഗങ്ങള്‍ക്കും പ്രതിവിധിയാണ്.
വയറ്റില്‍ ശൈത്യംകാരം കൂടുതലായി അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ തിരുമേനി (സ)വെള്ളരിക്ക് ഉപ്പില്‍ തൊട്ടു കഴിക്കാറുണ്ടായിരുന്നുവെന്ന് ഹദീസ് അബൂനഈം തന്റെ വൈദ്യഗ്രന്ദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണത്തിന് രുചി കൂട്ടാന്‍ മാത്രമല്ല അതിനെ വേഗത്തില്‍ ദഹിപ്പിക്കാനും ഉപ്പിനു കഴിവുണ്ട്. അത് ശരീരത്തിന്റെ യഥാര്‍ത്ഥ നിറത്തിനു മാറ്റം വരാതെ സൂക്ഷിക്കുന്നു.
തേനും സുര്‍ക്കയും കലര്‍ത്തിയ മിശ്രിതത്തില്‍ ഉപ്പ് ചേര്‍ത്തുകഴിക്കുന്നത് പല വിഷബാധക്കും പരിഹാരമാണ്.

പനി

നമുക്ക് പലപ്പോഴും അനുഭവപ്പെടാറുള്ള സര്‍വ്വസാധാരണയായൊരു രോഗമാണ് പനി. പനിപിടിപെട്ടവര്‍ കളിക്കുകയോ തണുത്തവെള്ളം കുടിക്കുകയോ ചെയ്യരുത് എന്നാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ ഉഷ്ണ സംബന്ധമായ പനിബാധിച്ചവര്‍ തണുത്തവെള്ളത്തില്‍ ദിവസങ്ങളോളം കുളിക്കുന്നതാണ് അതിനുള്ള പരിഹാരം. ഇതുവെറുതെ പറയുന്നതല്ല. തിരുമെനി അങ്ങനെയാണ് ചികിത്സിച്ചിട്ടുള്ളത്. 'പനി ചൂട് നരാകാഗ്‌നിയുടെ ചൂടിന്റെ ഭാഗമാണ്.' (ഹദീസ്). അതിനാല്‍ സൂര്യോദയത്തിന് മുമ്പ് ഒഴുക്കുള്ള വെള്ളത്തില്‍ കുളിച്ച് അതിനെ തണുപ്പിക്കുക. പ്രാര്‍ത്ഥിച്ച് കൊണ്ട് മൂന്ന്പ്രാവശ്യം മുങ്ങിക്കുളിക്കുളിക്കുക. ഇങ്ങനെ മൂന്ന് ദിവസം തുടര്‍ച്ചയായി കുളിച്ചിട്ടും പനിമാറിയില്ലെങ്കില്‍ അഞ്ചുദിവസവും അതുകൊണ്ട് മാറിയില്ലെങ്കില്‍ ഒമ്പതാം ദിവസം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുഖപ്പെടുന്നതാണ് എന്ന് തിരുമേനി (സ) അരുളിയിട്ടുണ്ട്.
********************************************************************************************************
*ഈ കരിഞ്ചീരകം; നിങ്ങള്‍  ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതില്‍  ശമനമുണ്ട്  (ഹദീസ്).
അനുഗ്രഹത്തിന്റെ  വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ  കാലത്തും ഒരു ഉത്തമ ശമനൌഷധമായി ഉപയോഗിച്ചു വരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യര്‍  ഈ ദിവ്യ ഔഷധത്തിലൂടെ വിവിധ രോഗങ്ങളിള്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്.
കരിഞ്ചീരകത്തിന് മനുഷ്യ ശരീരത്തിന് പ്രകൃത്യാലുള്ള  രോഗ പ്രതിരോധ ശക്തിയെ നിലനിര്‍ത്താനും ദൃഢീകരിക്കാനും കഴിയുമെന്ന്  അനിഷേധ്യാമാം വണ്ണം തെളിയിക്കപ്പട്ടിട്ടുണ്ട് . മനുഷ്യ ശരീരത്തിലെ മുഴുവന്‍ വ്യവസ്തകളുമായും ഈ രോഗപ്രതിരോധ ശേഷി നേരിട്ടോ അല്ലാതയോ ബന്ധപെട്ടിരിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരത്ത ഏതൊരു രോഗം കടന്നാക്രമിക്കുമ്പാഴും ശരീരത്തിന്റെ  മൊത്തം പ്രതിരോധ ശേഷിയെ തന്നയാണ് ബാധിക്കുന്നത്. വൈറസ്, ബാക്ടീരിയ, ഫംഗസുകള്‍, പരോപജീവികള്‍  തുടങ്ങിയ സൂക്ഷമ രോഗാണുക്കളും കീടങ്ങളും ശരീരത്തിന്റെ
*ഇന്ത്യയില്‍  ഏതാനും ഭാഗങ്ങളിലും കുറ്റിക്കാടുകളായി വളരുന്ന കരിഞ്ചീരകച്ചെടിയില്‍  നിന്നാണ് സര്‍വ്വരോഗ സംഹാരിയായി വ്യത്യസ്ഥനാടുകളില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്ന കരിഞ്ചീരക മണികള്‍ ലഭിക്കുന്നത്. അരമീറ്റര്‍ ഉയരത്തില്‍ വളരുന്ന കരിഞ്ചീരകച്ചെടിയുടെ പുഷ്പങ്ങള്‍ക്ക് നീല നിറമാണ്. തുര്‍ക്കിയും ഇറ്റലിയുമാണ് ഈ ചെടിയുടെ ജന്മഗേഹങ്ങള്‍. പ്രാചീനകാല ഭിഷഗ്വരന്മാര്‍ അത് ഏഷ്യയിലേക്ക് പ്രാചീനകാല ഭിഷഗ്വരന്മാര്‍ അത് ഏഷ്യയിലേക്ക് കൊണ്ടുവരികയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നട്ടു വളര്‍ത്തുകയും ചെയ്തു. ത്രികോണാകൃതിയിലുള്ളതും കടുംകറുപ്പ് നിറമുള്ളതുമായ ഇതിന്റെ വിത്തുകള്‍ക്ക് തീഷ്ണഗന്ധവുമുണ്ട്. ഇതില്‍ ഗണ്യമായ അളവില്‍ എണ്ണ അടങ്ങിയിരിക്കുന്നു.
__________
മുഹമ്മദ് നബി(സ്വ)യോടുകൂടി സമ്പൂര്‍ണമാക്കപ്പെട്ട ദൈവികമായ വൈദ്യശാഖയാണ്പ്രവാചക വൈദ്യം (അത്വിബ്ബുന്നബവി). തിബ്ബുന്നബി, ഇസ്‌ലാമിക് മെഡിസിന്‍, ഖുര്‍ആന്‍ ചികിത്സ എന്നിവയെല്ലാം ഒന്നാണെന്ന് തോന്നിക്കാമെങ്കിലുംവൈദ്യത്തോടുള്ള വ്യത്യസ്ത സമീപനങ്ങളെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.നബി(സ്വ) ആദ്യകാലത്ത് ഗ്രീക്ക് വൈദ്യന്മാരുടെ അടുത്തേക്ക് ആളെവിട്ടിരുന്നതായി കാണാം. ഇതുവെച്ച് നബിയുടേത് യൂനാനി വൈദ്യമാണെന്ന്ചിലര്‍ വിശദീകരിക്കാന്‍ ശ്രമിക്കാറുണ്ട്. അതു ശരിയല്ല. പ്രബോധനത്തിന്റെആദ്യ ഘട്ടത്തില്‍ തന്നെ രോഗം നിര്‍ണയിക്കലും മരുന്ന് നിര്‍ദ്ദേശിക്കലുംസ്വയമായി ചെയ്യുകയും മരുന്ന് വാങ്ങാന്‍ വേണ്ടി മാത്രം അക്കാലത്ത്ജീവിച്ചിരിപ്പിലുണ്ടായിരുന്ന ഭഹാരിസുബ്‌നു കല്‍ദ'യെപോലുള്ള വൈദ്യന്മാരെസമീപിക്കാന്‍ പറയലുമാണ് ചെയ്തിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തിലേക്ക്കടന്നതോടെ മരുന്ന് നിര്‍മാണവും ഏറ്റെടുത്ത് ഗ്രീക്ക് മെഡിസിനോട്‌വിടപറയുകയാണ് ചെയ്തിട്ടുള്ളത് എന്ന് ചരിത്ര പിന്‍ബലത്തോടെതെളിയുന്നതാണ്.
___________
മലപ്പുറം: ഡാര്‍വിന്‍ ബയോളജിയും കൊമേഴ്‌സ്യല്‍ മെഡിസിനലിസവും ചേര്‍ന്നു വളര്‍ന്ന ആധുനിക വൈദ്യവും അതിന്റെ വ്യവസായ സ്ഥാപനങ്ങളും ചികില്‍സകളില്‍ മരണത്തിന്റെ ഗന്ധം വര്‍ധിപ്പിച്ചിരിക്കുകയാണെന്നും പകരം വിമോചനത്തിന്റെ നൂതന വൈദ്യമായി പ്രവാചക വൈദ്യശാസ്ത്രം വളര്‍ന്നുവരികയാണെന്നും മുന്‍ ആര്‍.സി.സി സീനിയര്‍ ഫിസിഷ്യനും ഗവേഷകനുമായ ഡോ. ബാലസുബ്രഹ്മണ്യറാം പ്രസ്താവിച്ചു.
മലപ്പുറം ഗ്രേസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഫറ്റോപതി സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
__________
അഞ്ജനക്കല്ല്
പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ സുറുമകളില്‍ ഏറ്റവും ഉത്തമം അഞ്ജനമാണ്. അത് കണ്ണിന് തെളിച്ചം നല്‍കുകയും മുടി മുളപ്പിക്കുകയും ചെയ്യും (അബൂദാവൂദ്).
പ്രവാചകന് ഒരു സുറുമക്കുപ്പിയുണ്ടായിരുന്നു. അതില്‍നിന്ന് എല്ലാ രാത്രിയും ഓരോ കണ്ണിലും മൂന്നു പ്രാവശ്യം വീതം പ്രവാചകന്‍ സുറുമയിടാറുണ്ടായിരുന്നു (തുര്‍മുദി).
കോഴിമുട്ട
കോഴിമുട്ട വളരെ ഉത്തമമുള്ള ഒന്നാണ്. അത് പകുതി വേവിച്ച് കഴിക്കുന്നതാണ് നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരു മുഖത്ത് തേച്ചാല്‍ വെയില്‍ കൊണ്ടുണ്ടായ അടയാളം ഇല്ലാതാവും. തീ പൊള്ളുന്നതിന് അത് പുരട്ടുന്നത് ഫലപ്രദമാണ്. അത് രക്തരോധം (ഭക്ഷണം തൊണ്ടയില്‍ കെട്ടുന്ന രോഗം), കണ്ണുവേദന, ഒച്ചടപ്പ്, രക്തം, തുപ്പല്‍ എന്നിവക്ക് ഫലപ്രദമാണ്. പല പോഷകാംശങ്ങളും മുട്ടയില്‍ ഉള്‍കൊള്ളുന്നു. കാമവികാരം വര്‍ദ്ധിപ്പിക്കുന്നു (ഥിബ്ബുന്നബവിദഹബി).
----------
കക്കരി
പ്രവാചകന്‍ ഈത്തപ്പഴത്തോടുകൂടി കക്കരി ഭക്ഷിക്കാറുണ്ടായിരുന്നു (ബുഖാരി).
ആയിശ (റ) പറയുന്നു: എന്റെ മാതാവ് പല ചികിത്സകള്‍ ചെയ്തു നോക്കിയെങ്കിലും ഞാന്‍ തടി വെച്ചില്ല. അവസാനം കക്കിരിക്കയും ഈത്തപ്പഴവും തിന്നപ്പോഴാണ് തടിയുണ്ടായത്.
ചുരങ്ങ
അനസ് (റ) പറഞ്ഞു: പ്രവാചകന്‍ ചുരങ്ങ ഇഷ്ടപ്പെട്ടിരുന്നു (മുസ്‌ലിം).
പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ ചുരങ്ങ തിന്നുക. അത് ബുദ്ധിയും മസ്തിഷ്‌കവും ശക്തിപ്പെടുത്തും.
ആയിശാ (റ) പറയുന്നു: ചുരങ്ങ പയര്‍ സഹിതം കഴിച്ചാല്‍ ഹൃദയം മൃതുവാകുകയും ഭോഗശക്തിവര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ചുരങ്ങ ചുമക്ക് ഫലപ്രദമാണ്. പനിയുള്ളവര്‍ക്ക് ശക്തി പകരുന്ന വസ്തുകൂടിയാണ് (ഥിബ്ബുന്നബവി).
---------------
അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: കരിഞ്ചീരകം നിങ്ങള്‍ നിര്‍ബന്ധമാക്കുക. അതില്‍ മരണമൊഴികെ എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമുണ്ട് (തുര്‍മുദി).
അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളുമടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയേണ്‍ (ഇരുമ്പ്), ഫോസ്ഫറസ്, കാര്‍ബണ്‍ ഹേഡ്രേറ്റ് തുടങ്ങിയവ അതില്‍ അടങ്ങിയിരിക്കുന്നു. അതിന്റെ ഇരുപത്തിയെട്ട് ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ, വൈറസിനെയും മറ്റു സൂക്ഷ്മാണുക്കളെയും നഷിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങള്‍, കാന്‍സറിനെ പ്രതിരോധിക്കുന്ന കരോട്ടിന്‍, ശക്തവും ഉന്മേഷ ദായകവുമായ ജനിതക ഹോര്‍മോണുകള്‍, മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡ്യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍, അമ്ലപ്രതിരോധങ്ങള്‍ തുടങ്ങിയവയും അതില്‍ അടങ്ങിയിരിക്കുന്നു (മുഅ്ജിസാത്തുശ്ശിഫാഅ്: 14).
--------------

മയ്യിത്ത് പരിപാലനം

മയ്യിത്ത് പരിപാലനം

ഏറെ പുണ്യമുള്ള കാര്യമാണ്‌ മയ്യിത്ത് പരിപാലനം. മുസ്ലിംകള്‍ പരസ്പരമുള്ള ബാധ്യതകളെ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ മയ്യിത്ത് സംസ്കരണത്തെയും നബി(സ) പറഞ്ഞതായി കാണാം. മയ്യിത്തിനെ അനുഗമിക്കല്‍, നിസ്ക്കരിക്കല്‍, മറമാടല്‍ തുടങ്ങിയവ ഏറെ പ്രതിഫലമുള്ളവയായി പ്രവാചകന്‍ പഠിപ്പിച്ചു. അങ്ങനെ ചെയ്യുന്ന ഒരാള്‍ക്ക് രണ്ട് ഖിറാത്ത് പ്രതിഫലമുണ്ടെന്നാണ്‌ അവിടന്ന് പഠിപ്പിച്ചത്. ഉഹ്‌ദ് മലയോളം വരും ഒരു ഖിറാത്തെന്ന് അവിടെന്ന് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. മയ്യിത്ത് സംസ്കരണത്തിനു സ്വന്തക്കാര്‍ തന്നെയാണ്‌ മുന്‍‌കൈയെടുക്കേണ്ടത്.

പരിപാലനം

1. ഒരാളുടെ മരണം സംഭവിച്ചാല്‍ അയാളുടെ കണ്ണുകള്‍ അടയ്ക്കുക, താടി കെട്ടുക.

2. കുളിപ്പിക്കുക

കുളിപ്പിക്കല്‍

മരിച്ചത് ആണോ പെണ്ണോ കുട്ടിയോ വൃദ്ധനോ ആരുമാകട്ടെ അവരെ കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്‌ (അല്ലഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്ത് ശഹീദായവര്‍ ഒഴികെ).

കുളിയുടെ രൂപം താഴെ കൊടുക്കുന്നു:

1. മയ്യിത്തിന്റെ നഗ്നത മറക്കുക.

2. മയ്യിത്തിന്റെ തല ഭാഗം അല്പം ഉയര്‍ത്തിവെച്ച് വയറ്റത്ത് ലോലമായി തടവുക. കുളിപ്പിക്കുന്നവന്‍ കൈയില്‍ ശീലയോ മറ്റോ കെട്ടുന്നത് നല്ലതാണ്‌.

3. ശൗച്യം ചെയ്തു കൊടുക്കുക.

4. നമസ്ക്കാരത്തിനെന്ന പോലെ വുദു ഉണ്ടാക്കുക.

5. തല, താടി എന്നിവ വെള്ളവും താളിയും ഉപയോഗിച്ച് കഴുകുക.

6. വലതു വശവും തുടര്‍ന്ന് ഇടതു വശവും കഴുകുക. മൂന്ന് പ്രാവശ്യം ഇങ്ങനെ കഴുകണം. ഓരോ തവണയും കൈ വയറ്റത്തു കൂടി നടത്തണം. അപ്പോള്‍ വല്ലതും പുറത്തുവന്നാല്‍ ശുദ്ധീകരിച്ച് വുദു പുതുക്കണം. പിന്‍‌ദ്വാരം പരുത്തി പോലുള്ള വസ്തുക്കള്‍ കൊണ്ട് അടയ്ക്കുക. വീണ്ടും വല്ലതും പുറപ്പെട്ടിട്ടുണ്ടെങ്കില്‍ ശുദ്ധീകരിച്ച് വീണ്ടും വുദു ചെയ്യിക്കുക.

7. മൂന്നു പ്രാവശ്യം കൊണ്ടും കുളി ശുദ്ധിയായില്ലെങ്കില്‍ അഞ്ച്, ഏഴ് തവണ കുളിപ്പിക്കാം.

8. വസ്ത്രം കൊണ്ട് തുടക്കുക.

9. സുജൂദിന്റെ സ്ഥാനത്തും ഗുഹ്യസ്ഥാനത്തും കക്ഷത്തിലും സുഗന്ധം പുരട്ടുക. ശരീരം മുഴുവന്‍ പുരട്ടുന്നത് നല്ലതാണ്‌.

10. കഫന്‍ പുടവയില്‍ സുഗന്ധം പുകപ്പിക്കണം.

11. മീശ, നഖം എന്നിവ വലുതാണെങ്കില്‍ വെട്ടിക്കളയണം. മുടി ചീകേണ്ടതില്ല.

12. സ്ത്രീയുടെ മുടി മൂന്നായി ഭാഗിച്ച് പിന്‍‌‌‌ഭാഗത്തേക്കിടുക.

പുരുഷനെ പുരുഷനാണ്‌ കുളിപ്പിക്കേണ്ടത്. എന്നാല്‍ ഭര്‍ത്താവിനെ ഭാര്യക്ക് കുളിപ്പിക്കാം. അതുപോലെ സ്ത്രീയെ സ്ത്രീ തന്നെയാണ്‌ കുളിപ്പിക്കേണ്ടത്. എന്നാല്‍ ഭര്‍ത്താവിന്‌ ഭാര്യയെ കുളിപ്പിക്കാം.

കഫന്‍ ചെയ്യല്‍

പുരുഷനെ മൂന്ന് വെള്ള തുണിയില്‍ കഫന്‍ ചെയ്യലാണ്‌ ഏറ്റവും ഉത്തമം. കുപ്പായം, തലപ്പാവ് എന്നിവയില്ല. തുണികള്‍ ഒന്ന് ഒന്നിന്റെ മീതെയായി ചുറ്റണം. സ്ത്രീയെ അഞ്ച് വസ്ത്രങ്ങളിലാണ്‌ കഫന്‍ ചെയ്യേണ്ടത്. ഒരു നിസ്ക്കാരക്കുപ്പായം, മക്കന, തുണി, ചുറ്റാനുള്ള രണ്ട് തുണികള്‍ എന്നിവയാണവ.
ആണ്‍കുട്ടിയെ ഒന്നുമുതല്‍ മൂന്നുവരെ തുണികളില്‍ കഫന്‍ ചെയ്യാം. പെണ്‍കുട്ടിയാണെങ്കില്‍ ഒരു കുപ്പായവും ചുറ്റാനുള്ള രണ്ട് തുണികളും.

ജനാസ നിസ്ക്കാരം (മയ്യിത്ത് നിസ്ക്കാരം)

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ പേരില്‍ അല്ലാഹുവിന്‌ വേണ്ടി നിര്‍വ്വഹിക്കുന്ന നിസ്ക്കാരത്തിന്നാണ്‌ ജനാസ നിസ്ക്കാരം എന്നു പറയുന്നത്.

മയ്യിത്ത് നിസ്ക്കാരം നിയമമാക്കപ്പെട്ടത് മദീനയില്‍ വെച്ചാണ്‌. രക്തസാക്ഷിയായി മരിച്ചവര്‍ ഒഴികെ മുസ്ലിം മയ്യിത്തിന്റെ മേല്‍ നിസ്ക്കരിക്കല്‍ ഫര്‍‌ള്‌ കിഫായയാണ്‌.

ഒരു മുസ്ലിം മരണപ്പെട്ടു കഴിഞ്ഞാല്‍ മറ്റു മുസ്ലിംകളെ സംബന്ധിച്ചേടത്തോളം നിര്‍ബന്ധമായ ചില കാര്യങ്ങളുണ്ട്. മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, ജഢം മറവ് ചെയ്യുക തുടങ്ങിയവ. ഇതൊന്നും മയ്യിത്തിന്റെ വീട്ടുകാരുടെ മാത്രം കടമയല്ല. സമൂഹത്തിന്റെ ഒന്നാകെയുള്ള ബാധ്യതയാണ്‌. ഇത്തരം കടമകളില്‍ പെട്ടതാണ്‌ ജനാസ നിസ്ക്കാരം.

ജനാസ നിസ്ക്കാരം ‘ഫര്‍ള്‌ ഐന്‍’(വ്യക്തിഗത നിര്‍ബന്ധം) അല്ല. സുന്നത്ത്(ഐഛികം) കര്‍മ്മവുമല്ല. മറിച്ച്, അത് സമൂഹത്തെ ആകമാനം ബാധിക്കുന്ന ബാധ്യതയാണ്‌. സമൂഹത്തില്‍ ഏതെങ്കിലും ഒരു വ്യക്തി അതു നി‌ര്‍വ്വഹിച്ചാല്‍ എല്ലാവരുടെയും ബാധ്യത തീരും. ആരും നിര്‍വ്വഹിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരായിത്തീരുകയും ചെയ്യും. എന്നിരുന്നാലും കഴിയുന്ന‌ത്ര ആളുകള്‍ ജനാസ നിസ്ക്കാരത്തിലും മറ്റു മയ്യിത്ത് സംസ്കരണത്തിലും പങ്കെടുക്കാന്‍ ശ്രമിക്കണം. ഒരു വിഭാഗം ചെയ്താലും നമ്മുടെ ബാധ്യത തീരും എന്നു കരുതി ആരും മാറി നില്‍കരുത്. കൂടുതല്‍ പേര്‍ ജനാസ നിസ്ക്കാരത്തില്‍ പങ്കെടുക്കുന്നത് മയ്യിത്തിന്‌ ഗുണകരമാണ്‌.

ജനാസ നിസ്ക്കാരത്തിന്റെ ശര്‍ഥുകള്‍

 ജനാസ നിസ്ക്കാരത്തിന്‌ 6 ശര്‍ഥുകള്‍ ഉണ്ട്.

1) നിസ്‌കരിക്കുന്നവൻ ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയായിരിക്കുക.

2) നജസിൽ നിന്ന് ശുദ്ധിയായിരിക്കുക.

3) ഔറത്ത് മറക്കുക.

4) ഖിബ്‌ലക്ക് മുന്നിടുക

5) ജനാസ നിസ്ക്കാരത്തിന്‌ മയ്യിത്തിനെ കുളിപ്പിച്ച് ശുദ്ധിയാക്കണം. കുളിപ്പിക്കുന്നതിനു മുമ്പ് ജനാസ നിസ്ക്കാരം നിര്‍വ്വഹിച്ചാല്‍ അത് സ്വഹീഹാവുകയില്ല. മയ്യിത്തിനെ കഫന്‍ ചെയ്യുന്നതിനു മുമ്പ് ജനാസ നിസ്ക്കാരം നിര്‍വ്വഹിക്കുന്നതിന്‌ വിരോധമില്ല. എന്നാല്‍ അത് കറാഹത്താണ്‌.

6) സ്ഥലത്തുള്ള മയ്യിത്തിന്റെ പേരില്‍ ജനാസ നിസ്ക്കരിക്കുമ്പോള്‍ മയ്യിത്തിനെ മറികടന്ന് നില്‍ക്കാതിരിക്കുക. മയ്യിത്തിനെ മറികടന്നു നിന്ന് നിസ്ക്കരിച്ചാല്‍ ആ ജനാസ നിസ്ക്കാരം സ്വഹീഹാവുകയില്ല.

ജനാസ നിസ്ക്കാരത്തിന്റെ ഫര്‍‌ളുകള്‍

നിസ്ക്കാരത്തിന്റെ ഫര്‍‌ളുകള്‍ 14 എണ്ണമാണ്‌. എന്നാല്‍ ജനാസ നിസ്ക്കാരത്തിന്‌ അത് ബാധകമല്ല. എന്നാല്‍ ജനാസ നിസ്ക്കാരത്തിന്‌ ഏഴ് ഫര്‍ളുകളാണുള്ളത്.

1. നിയ്യത്ത്. നിയ്യത്ത് ഏതൊരു ആരാധനാ കര്‍മ്മത്തിന്റെയും ഫര്‍ളാണ്‌. മറ്റു നിസ്ക്കരങ്ങളിലെ പോലെ നിയ്യത്ത് തക്ബീറതുല്‍ ഇഹ്‌റാമിനോട് ചേര്‍ന്ന് വരണം. ഹാജറുള്ള മയ്യിത്തിനു വേണ്ടിയോ ഖബ്‌റിന്നരികത്തു വെച്ചോ നിസ്ക്കരിക്കുമ്പോള്‍ “ഈ മയ്യിത്തിന്റെ പേരില്‍ ഫര്‍ളാക്കപ്പെട്ട നിസ്ക്കാരം ഞാന്‍ നിര്‍വ്വഹിക്കുന്നു” എന്നോ “ഈ മയ്യിത്തിന്റെ പേരില്‍ ജനാസ നിസ്ക്കരിക്കുന്നു” എന്നോ കരുതണം. ജമാഅത്തായി നിസ്ക്കരിക്കുന്നെങ്കില്‍ അതും കൂടി കരുതണം.

സ്ഥലത്തില്ലാത്ത മയ്യിത്തിന്റെ പേരിലാണ്‌ ജനാസ നിസ്ക്കരിക്കുന്നതെങ്കില്‍, പേര്‌ കൊണ്ടോ മറ്റോ മയ്യിത്തിനെ നിജപ്പെടുത്തണം. ഇമാം നിസ്ക്കരിക്കുന്ന മയ്യിത്തിന്റെ പേരില്‍ ഞാനും നിസ്ക്കരിക്കുന്നു എന്ന് കരുതിയാലും മതി.

2. നില്‍ക്കാന്‍ കഴിവുള്ളവന്‍ നില്‍‌ക്കല്‍. കഴിയില്ലെങ്കില്‍ ഇരുന്നോ കിടന്നോ നിസ്ക്കരിക്കം.

3. തക്ബീറത്തുല്‍ ഇഹ്‌റാം ഉ‌ള്‍പ്പെടെ നാല്‌ തക്‌ബീര്‍ ചൊല്ലല്‍.

4. ഫാത്തിഹ ഓതല്‍. ആദ്യത്തെ തക്ബീറിനു ശേഷം ഫാത്തിഹ ഓതുക. ഫാത്തിഹക്കു മുമ്പായി ‘അഊദു ബില്ലാഹി മിനശ്ശൈഥാനിര്‍‌റജീം’ എന്നു ചൊല്ലലും അവസാനം ‘ആമീന്‍’ എന്നു ചൊല്ലലും സുന്നത്താണ്‌. എന്നാല്‍ ദുആഉല്‍ ഇഫ്ത്തിതാഹ്(പ്രാരംഭ പ്രാര്‍ത്ഥന) സുന്നത്തില്ല. സൂറത്ത് ഓതലും സുന്നത്തില്ല.

5. രണ്ടാമത്തെ തക്ബീറിനു ശേഷം നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലുക. മറ്റേതെങ്കിലും തക്ബീറിനു ശേഷം സ്വലാത്ത് ചൊല്ലിയാല്‍ പോരാ. സാധാരണ നിസ്ക്കാരങ്ങളില്‍ അത്തഹിയ്യാത്തിനു ശേഷം ചൊല്ലാറുള്ള പൂര്‍ണ്ണമായ സ്വലാത്താണ്‌ ഇവിടെയും ചൊല്ലേണ്ടത്.

6. മൂന്നാം തക്ബീറിനു ശേഷം മയ്യിത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യല്‍. മരിച്ചത് ശിഷുവാണെങ്കിലും. ഇമാം മുസ്ലിം റിപ്പേര്‍ട് ചെയ്ത ദുആ ഇതാണ്‌:

اَللّهُمَّ اغْفِرْ لَهُ وَارْحَمْهُ وَاعْفُ عَنْهُ وَ عَافِهِ وَ اَكْرِمْ نُزُلَهُ وَ وَسِّعْ مَدْخَلَهُ وَ اغْسِلْهُ بِا لْمَاءِ وَ الثَلْجِ وَالْبَرَدِ وَ نَقِّهِ مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الاَبْيَضُ مِنَ الدَّنَسِ وَ اَبْدِلْهُ دارًا خَيْرًا مِنْ دَارِهِ وَ اَهْلاً خَيْرًا مِنْ اَهْلِهِ وَ زَوْجًا خَيْرًا مِنْ زَوْجِهِ وَ اَدْخِلْهُ الْجَنَّةَ وَ اَعِذْهُ مِنْ عَذَابِ الْقَبْرِ وَ فِتْنَتِهِ  وَ مِنْ عَذَابِ النَّارِ

“അല്ലാഹുമ്മഗ്വ്ഫിര്‍ ലഹു വര്‍ഹംഹു വഅ്‌ഫു അന്‍‌ഹു വ‌അക്‌രിം നുസുലഹു വ വസ്സിഅ്‌ മദ്‌ഖലഹു വഗ്വ്‌സില്‍ഹു ബില്‍ മാ‌ഇ വസ്സല്‍ജി വല്‍ ബറദി വ നഖ്ഖിഹി മിനല്‍ ഖഥായാ കമാ യുനഖ്ഖ‌സ്സൗബുല്‍ അബ്‌യളു മിനദ്ദനസി വ അബ്ദില്‍ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹി വ അഹ്‌ലന്‍ ഖൈറന്‍ മിന്‍ അഹ്‌ലിഹി വ സൗജന്‍ ഖൈറന്‍ മിന്‍ സൗജിഹി വ ജീറാനന്‍ ഖൈറന്‍ മിന്‍ ജീറാനിഹി വ അദ്ഖില്‍ഹുല്‍ ജന്നത്ത വ അ‌ഇ‌ദ്‌ഹു മിന്‍ അദാബില്‍ ഖബ്‌രി വ ഫിത്ത്നത്തിഹി വമിന്‍ അദാബിന്നാ‌ര്‍”

അര്‍ത്ഥം: അല്ലാഹുവേ, ഈ മയ്യിത്തിന്‌ നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ. ഇവന്ന് നീ മാന്യമായ സ്വീകരണം നല്‍കുകയും ഇവന്റെ പ്രവേശന മാര്‍ഗ്ഗം വിശാലമാക്കുകയും ചെയ്യേണമേ. ഇവനെ വെള്ളം കൊണ്ടും മഞ്ഞ് കൊണ്ടും തണുപ്പ് വെള്ളം കൊണ്ടും നീ കഴുകി ശുദ്ധിയാക്കേണമേ. വെള്ള വസ്ത്രം അഴുക്ക് കള‌ഞ്ഞ് വൃത്തിയാക്കുന്നതു പോലെ തെറ്റുകുറ്റങ്ങളില്‍ നിന്നും ഇവനെ നീ ശുദ്ധിയാക്കേണമേ. ഈ മയ്യിത്തിന്‌ ഇവിടെത്തേക്കാള്‍ നല്ല വീടും കുടുംബവും ഇണയും അയല്‍ക്കാരും നീ പകരമായി നല്‍കേണമേ. ഇവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശി‌പ്പിക്കുകയും ഖബ്‌റിലെ ശിക്ഷയില്‍ നിന്നും പരീക്ഷണത്തില്‍ നിന്നും നരക ശിക്ഷയില്‍ നിന്നും ഇവന്‌ മോചനം നല്‍കുകയും ചെയ്യേണമേ.

ഇതിനു പുറമെ ഇനി പറയുന്ന പ്രാര്‍ത്ഥന കൂടി സുന്നത്തുണ്ട്.

اللّهُمَّ اغْفِرْ لِحَيِّنَا وَ مَيِّتِنَا وَ شَاهِدِنَا وَ غَائِبِنَا وَ صَغِيرِنَا وَ كَبِيرِنَا وَ ذَكَرِنَا وَ اُنْثَانَا اَللّهُمَّ مَنْ اَحْيَيْتَهُ مِنَّا فَاَحْيِهِ عَلَى الإسْلاَمِ وَ مَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الإيمَانِ

(അല്ലാഹുവേ, ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും സ്ഥലത്തുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ചെറിയവര്‍ക്കും വലിയവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നീ പൊറുക്കണേ. അല്ലാഹുവേ നീ ഞങ്ങളില്‍ ജീവിപ്പിക്കുന്നവരെ ഇസ്‌ലാമില്‍ തന്നെ ജീവിപ്പിക്കുകയും മരിപ്പിക്കുന്നവരെ ഈമാനോടെ മരിപ്പിക്കുകയും ചെയ്യണേ)

7. നാലാമത്തെ തക്ബീറിനു ശേഷം സലാം ചൊല്ലുക. മറ്റു നിസ്ക്കാരങ്ങളിലെന്ന പോലെ ഒരു സലാം ചൊല്ലുന്നതേ നിര്‍ബന്ധമുള്ളൂ. രണ്ടാമത് സലാം ചൊല്ലുന്നത് സുന്നത്താണ്‌. ആദ്യത്തെ സലാം പറയുമ്പോള്‍ വലതു ഭാഗത്തേക്കും രണ്ടാമത്തെ സലാം പറയുമ്പോള്‍ ഇടതു ഭാഗത്തേക്കും മുഖം തിരിക്കല്‍ സുന്നത്താണ്‌. സലാം പറയുമ്പോള്‍ ‘വറഹ്‌മത്തുല്ലാഹി വബറകാത്തുഹു’ എന്നു പറയുന്നതും സുന്നത്താണ്‌.

നാലാം തക്ബീറിനു ശേഷം സലാം ചൊല്ലുന്നതിനു മുമ്പായി ഈ പ്രാര്‍ത്ഥന ചൊല്ലുന്നതും സുന്നത്താണ്‌.

 اَللّهُمَّ لاَ تَحْرِمْنَا اَجْرَهُ وَلاَ تَفْتِنَّا بَعْدَهُ وَ اغْفِرْ لَنَا وَلَهُ

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِيالآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

അല്ലാഹുമ്മ ലാ തുഹര്‍‌രിംനാ അജ്‌റഹു വലാ തഫ്‌ത്തിന്നാ ബ‌അ്‌ദഹു വഗ്വ്‌ഫിര്‍ ലനാ വലഹു, റബ്ബനാ ആത്തിനാ ഫിദ്ദുന്‍‌യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍.

അര്‍ത്ഥം: അല്ലാഹുവേ, ഇതിന്റെ പ്രതിഫലം ഞങ്ങള്‍ക്ക് നീ നിഷേധിക്കരുത്. ഇതിനു ശേഷം ഞങ്ങളെ നീ പരീക്ഷിക്കുകയുമരുത്. ഈ മയ്യിത്തിനും ഞങ്ങള്‍ക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ നാഥാ, ഇഹലോകത്തും പരലോകത്തും ഞങ്ങ‌ള്‍ക്ക് നീ നന്മ പ്രദാനം ചെയ്യുകയും നരക ശിക്ഷയില്‍നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കുകയും ചെയ്യേണമേ.

സുന്നത്തുകൾ

പ്രാരംഭ പ്രാർത്ഥന (വജ്ജഹ്തു ) ഒഴിവാക്കുക. പതുക്കെയോതുക. ഇമാം തക്‌ബീറും സലാമും ഉറക്കെ പറയുക. സ്വലാത്ത് ഇബ്‌റാഹീമിയ്യ ഓതുക. സ്വലാത്തിന്റെ ആദ്യം ഹംദും, അവസാനം മുഅ്മിനീങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയും കൊണ്ട് വരിക. നാലാം തക്‌ബീറിനു ശേഷം ‘ അല്ലാഹുമ്മ ലാ തഹ് രിം നാം അജ്റഹു …. എന്ന പ്രാർത്ഥന ചൊല്ലുക. രണ്ട് സലാമും വീട്ടുക .( പൂർണ്ണ രൂപം السلام عليكم ورحمة الله وبركاته ) . നിസ്‌കാരം പള്ളിയിൽ വെച്ചായിരിക്കൽ. ജമാഅത്തായി നിസ്‌കരിക്കൽ, ഇമാമും ഒറ്റക്ക് നിസ്‌കരിക്കുന്നവനും പുരുഷന്റെ (മയ്യിത്തിന്റെ ) തലയുടെ അടുത്ത് നിൽക്കലും , സ്തീയുടെ (മയ്യിത്തിന്റെ ) അരക്കെട്ടിന്റെ ഭാഗത്ത് നിൽക്കലും

മയ്യിത്ത് നിസ്‌കാരത്തിൽ പിന്തി തുടർന്നാൽ :

മയ്യിത്ത് നിസ്കാരത്തിൽ പിന്തിത്തുടർന്നവൻ തന്റെ ക്രമമനുസരിച്ച് ദിക്‌ർ ചൊല്ലണം. ഇമാം അടുത്ത തക്‌ബീറിലേക്ക് പ്രവേശിച്ചാൽ അവനും അടുത്ത തക്‌ബീറിലേക്ക് പോവണം. ഫാത്തിഹ പൂർത്തീകരിക്കേണ്ടതില്ല. ഇമാം സലാം വീട്ടിയാൽ ബാക്കിയുള്ള തക്‌ബീറുകൾ ദിക്‌റുകൾ സഹിതം ചെയ്ത് നിസ്‌കാരത്തെ പൂർത്തിയാക്കണം.

മയ്യിത്ത് നിസ്‌കാരത്തിന് ഇമാ‍മാവാൻ ബന്ധപ്പെട്ടവർ :

യഥാക്രമം മയ്യിത്തിന്റെ (മരണപ്പെട്ട ആളുടെ )പിതാവ്, പിതാമഹൻ, മകൻ, മകന്റെ മകൻ, സഹോദരൻ, സഹോദരന്റെ മകൻ, പിതൃവ്യൻ, പിതൃവ്യന്റെ മകൻ എന്നിവരാ‍ണവർ