ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ചര്‍മ്മ സംരക്ഷണത്തിന്, നഖത്തിന്‍റെ ആരോഗ്യത്തിന്, മുടിയുടെ സംരക്ഷണത്തിന് തുടങ്ങിയവയക്ക് ഓറഞ്ച് ജ്യൂസ് ഉത്തമമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓറഞ്ചിലെ വിറ്റാമിന്‍ സി, ഫോളിക് ആസിഡ് ആസിഡ്, പൊട്ടാസ്യം എന്നിവ സൗന്ദര്യവര്‍ദ്ധനയ്ക്ക് സഹായികരമാകുന്നു എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍.
സൂര്യപ്രകാശം ഏല്‍ക്കുന്നതുമൂലം നമ്മുടെ ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഓറഞ്ചിലെ മഞ്ഞ നിറം പരിഹാരമുണ്ടാക്കുന്നു. കൂടാതെ ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കാനും നമ്മുടെ കൊളസ്ട്രോള്‍ ലവലും രക്ത സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനും ഓറഞ്ച് ജ്യൂസ് സഹായിക്കുന്നു. ഓറഞ്ച് ജ്യൂസ് കുടിക്കുമ്പോള്‍ പഞ്ചസാര ഒഴിവാക്കുന്നതാകും നല്ലത്. 200 മില്ലിഗ്രാം ഓറഞ്ച് ജ്യൂസില്‍ 60 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു