2014 ജൂൺ 29, ഞായറാഴ്‌ച

ചര്‍മസൗന്ദര്യത്തിന്‌ സ്വാദിഷ്‌ട വിഭവങ്ങള്‍

കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നതാണ്‌ നല്ലത്‌. ആ സൗന്ദര്യം എന്നെന്നും നിലനില്‍ക്കുന്നതാണ്‌.
നമ്മുടെ പാരമ്പര്യവും ജീവിതശൈലിയും ചര്‍മ സൗന്ദര്യത്തില്‍ പ്രധാന പങ്ക്‌ വഹിക്കുന്നു. എങ്കിലും ശരിയായ ഭക്ഷണരീതി ചര്‍മത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാനും ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നതാണ്‌ നല്ലത്‌. ആ സൗന്ദര്യം എന്നും നിലനില്‍ക്കുന്നതാണ്‌. മുഖക്കുരു അകറ്റാന്‍ ഭക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക. നല്ല ചര്‍മ്മത്തിന്‌ ദിവസം ഒരു ഇലക്കറി വീതം കഴിച്ചിരിക്കണം.
വെള്ളരിക്ക, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കണ്ണുകളുടെ തിളക്കത്തിന്‌ ചീര, മുരങ്ങയില, അഗസ്‌തി ചീര, ബീന്‍സ്‌, കാരറ്റ്‌, നീളന്‍പയര്‍ ഇവ ഉള്‍പ്പെടുത്തുക. വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും, കറുത്ത മുന്തിരിങ്ങാ, നെല്ലിക്ക എന്നിവ ചുണ്ടിലെ കറുപ്പുനിറം അകറ്റാനും സഹായിക്കുന്നു.
ദിവസവും കുറഞ്ഞത്‌ ആറ്‌ മുതല്‍ എട്ട്‌ ഗ്ലാസ്‌ വെള്ളം കുടിക്കുന്നതിന്‌ മടികാണിക്കരുത്‌. അതുപോലെ പെട്ടെന്ന്‌ വണ്ണം വയ്‌ക്കുന്നതും അത്‌ പൊടുന്നനെ കുറയ്‌ക്കുന്നതും ചര്‍മ്മം വലിയുന്നതിനും, തന്മൂലം ചുളിവുകളും, സ്‌ട്രെച്ച്‌ മാര്‍ക്കുകള്‍ വീഴുന്നതിനും കാരണമാകും. രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത സൗന്ദര്യവര്‍ധക വസ്‌തുക്ക കളെക്കാള്‍ ദോഷമില്ലാത്തതും ലാഭകരവുമാണ്‌ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല ആഹാരങ്ങളും, അവയുടെ ഗുണഗണങ്ങള്‍ മനസിലാക്കി അതിനുവേണ്ടി സമയം കണ്ടെത്തി ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ കാശും ലാഭിക്കാം. ചര്‍മ്മം സുന്ദരവുമാക്കാം. സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന പത്തുതരം വിഭവങ്ങള്‍.

കാരറ്റ്‌- മാംഗോ ഡ്രിങ്ക്‌

കാരറ്റ്‌ - ഗ്രേറ്റ്‌ ചെയ്‌തത്‌ ഒന്ന്‌
മാങ്ങ (പഴുത്തത്‌) - കഷണങ്ങളാക്കിയത്‌ ഒന്ന്‌
കറുത്ത മുന്തിരി - 4, 5 എണ്ണം
പഞ്ചസാര/ തേന്‍ - ഒരു സ്‌പൂണ്‍

തയാറാക്കുന്ന വിധം

കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തതും, മാങ്ങ കഷണങ്ങളാക്കിയതും, കറുത്ത മുന്തിരി നന്നായി കഴുകിയതും മിക്‌സിയില്‍ അടിക്കുക. പഞ്ചസാരയോ തേനോ ചേര്‍ക്കുക. ആവശ്യത്തിന്‌ വെള്ളം അല്ലെങ്കില്‍ പാല്‍ ഉപയോഗിക്കാവുന്നതാണ്‌. നന്നായി മിക്‌സായതിനു ശേഷം ഒരു ബൗളിലേക്ക്‌ മാറ്റി ആവശ്യത്തിന്‌ തണുപ്പോടുകൂടി കഴിക്കാവുന്നതാണ്‌.

ബനാനാ - യോഗര്‍ട്ട്‌ സ്‌മൂത്തി

ഏത്തപ്പഴം - ഇടത്തരം ഒന്ന്‌
തൈര്‌ (നെയ്‌ നീക്കം ചെയ്‌തത്‌) - അരക്കപ്പ്‌
തേന്‍- 1-2 ടീസ്‌പൂണ്‍
ഐസ്‌ ക്യുബ്‌ - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഏത്തപ്പഴത്തിനുള്ളിലെ കുരു നീക്കം ചെയ്‌തശേഷം ചെറിയ കഷണങ്ങളാക്കി മിക്‌സിയില്‍ മറ്റു ചേരുവകളായ തൈര്‌, തേന്‍ എന്നിവയ്‌ക്കൊപ്പം നന്നായി അടിച്ചെടുക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ പകര്‍ന്നശേഷം തണുപ്പിനാവശ്യമായ ഐസ്‌ക്യൂബ്‌ ചേര്‍ത്ത്‌ കഴിക്കാവുന്നതാണ്‌. ഏത്തപ്പഴത്തിനു പകരം പപ്പായയും ഉപയോഗിക്കാവുന്നതാണ്‌.

ഫ്യൂഷന്‍ സാലഡ്‌

കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ - കാല്‍കപ്പ്‌
വെള്ളരിക്ക - അരക്കപ്പ്‌
കൊത്തിയരിഞ്ഞ കാബേജ്‌ - മുക്കാല്‍കപ്പ്‌
ചെറുതായരിഞ്ഞ തക്കാളി - അരക്കപ്പ്‌
സവാള അരിഞ്ഞത്‌ - ഒരു കപ്പ്‌
ചെറുനാരങ്ങാനീര്‌ - രണ്ട്‌ ടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
തൈര്‌ - വേണമെങ്കില്‍
പച്ചമുളക്‌ - ഒരെണ്ണം എരിവ്‌ ആവശ്യം ഉണ്ടെങ്കില്‍ ചേര്‍ക്കുക.

തയാറാക്കുന്ന വിധം

അരിഞ്ഞുവച്ചിരിക്കുന്ന എല്ലാം കൂടി യോജിപ്പിച്ച്‌ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. തണുത്തതിനുശേഷം ഉപ്പ്‌, ചെറുനാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ വിളമ്പുക. സാലഡിനു പകരം റൈത്താ വേണമെങ്കില്‍ തൈര്‌ കൂടി ചേര്‍ക്കുക. ഫ്യൂഷന്‍ സാലഡ്‌ തയാര്‍.

ആംലാ - ജിഞ്ചര്‍ പഞ്ച്‌

നെല്ലിക്ക - അഞ്ചെണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്‌) - ഒരു ടീസ്‌പൂണ്‍
പഞ്ചസാര - ഒരു സ്‌പൂണ്‍
പുതിനയില - ഒരു ചെറിയ സ്‌പൂണ്‍
തുളസിയില - കാല്‍ ടീസ്‌പൂണ്‍ അരിഞ്ഞത്‌

തയാറാക്കുന്ന വിധം

നെല്ലിക്ക അഞ്ചെണ്ണം കുരുകളഞ്ഞ്‌ ചെറുതായി അരിയുക. അതിനൊപ്പം ഇഞ്ചി അരിഞ്ഞതും ചേര്‍ത്ത്‌ അല്‌പം വെള്ളം കൂടി യോജിപ്പിച്ച്‌ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യത്തിന്‌ പഞ്ചസാര ചേര്‍ക്കുക. തുളസിയില, പുതിനയില ഇവ ചെറുതായി മുറിച്ചതും കുറച്ചു വെള്ളവും ചേര്‍ത്ത്‌ തണുപ്പിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌. പഞ്ചസാരയ്‌ക്കു പകരം ആവശ്യത്തിന്‌ ഉപ്പ്‌, ഒരു ചെറിയ പച്ചമുളക്‌ എന്നിവ ചേര്‍ക്കാവുന്നതാണ്‌.

പപ്പായ പായസം

നന്നായി പഴുത്ത പപ്പായ
(തൊലികളഞ്ഞ്‌ കുരുനീക്കം ചെയ്‌ത കഷണങ്ങളാക്കിയത്‌) - ഒരെണ്ണം
ശര്‍ക്കര പാനി - അര ഗ്ലാസ്‌
തേങ്ങാപ്പാല്‍ - രണ്ടു തേങ്ങയുടെ
(ഒന്നാ പാലും, രണ്ടാം പാലും വേര്‍തിരിച്ചത്‌)
ഉണക്ക മുന്തിരി - 5 എണ്ണം
അണ്ടിപരിപ്പ്‌ (നെയ്യില്‍ വറുത്തത്‌) - 4 എണ്ണം
തേന്‍ - ഒരു ടീസ്‌പൂണ്‍
ഏലയ്‌ക്കാപൊടി - 4 എണ്ണത്തിന്റേത്‌
വെളുത്ത എള്ള്‌ (നെയ്യില്‍ വറുത്തത്‌) - ഒരു സ്‌പൂണ്‍
ജീരകം, ചുക്ക്‌ പൊടിച്ചത്‌ - ഒരു ചെറിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

പപ്പായ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക്‌ രണ്ടാം പാല്‍ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ ചെറുതീയില്‍ വേവിക്കുക. ചെറിയ തിളവരുമ്പോള്‍ ശര്‍ക്കരപാനിയും തേനും ചേര്‍ക്കുക. 10 മിനിറ്റിനുശേഷം ഒന്നാംപാല്‍ ചേര്‍ക്കുക. ഇതിലേക്ക്‌ ജീരക്കം, ചുക്ക്‌, ഏലയ്‌ക്കാപൊടി ഇവ ചേര്‍ത്തിളക്കുക. തിളയ്‌ക്കുന്നതിനുമുമ്പ്‌ മുന്തിരി, അണ്ടിപ്പരിപ്പ്‌, എള്ള്‌ ഇവ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കാഷ്യൂ - ബദാം ഷേക്ക്‌

ബദാം (കുതിര്‍ത്ത്‌ തൊലികളഞ്ഞത്‌) - ഒരു വലിയ സ്‌പൂണ്‍
അണ്ടിപരിപ്പ്‌ - ഒരു വലിയ സ്‌പൂണ്‍
ഈന്തപ്പഴം (ചെറുതായി അരിഞ്ഞത്‌) - കാല്‍ കപ്പ്‌
പാല്‍ - മുക്കാല്‍ കപ്പ്‌
ശര്‍ക്കര/പഞ്ചസാര - ഒരു സ്‌പൂണ്‍

തയാറാക്കുന്ന വിധം

ബദാം, അണ്ടിപരിപ്പ്‌, ഈന്തപ്പഴം, ശര്‍ക്കര/പഞ്ചസാര ഇവ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. കാച്ചിയ പാല്‍ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച്‌ ഈ കൂട്ടില്‍ ചേര്‍ത്തിളക്കി ഒരു ബൗളില്‍ പകരുക. ഇതിനു മുകളില്‍ ബദാം നടുവെ ചെറുതായി നീളത്തില്‍ മുറിച്ചത്‌ വച്ചു അലങ്കരിക്കാം.

പംപ്‌ങ്കിന്‍ സര്‍പ്രൈസ്‌

റവ - 200 ഗ്രാം
വെള്ളശര്‍ക്കര (പാനിയാക്കിയത്‌) - 250 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - അര കപ്പ്‌
എള്ള്‌ - 50 ഗ്രാം
മത്തങ്ങ (കഷണങ്ങളാക്കിയത്‌) - 250 ഗ്രാം
ഏലയ്‌ക്കാപൊടി - ഒരു ചെറിയ സ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍ - ഒരു നുള്ള്‌
മത്തങ്ങാക്കുരു - ഒരു വലിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

റവയും എള്ളൂം കൂടി വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ നന്നായി ചീകിയെടുക്കുക. ഇത്‌ ശര്‍ക്കരപാനിയില്‍ ചേര്‍ത്ത്‌ ചെറു തീയില്‍ വേവിക്കുക. മത്തങ്ങാക്കുരു ചെറിയ സ്‌പൂണ്‍ നെയ്യില്‍ വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ വേകുമ്പോള്‍ ഒന്നാംപാല്‍, ഏലയ്‌ക്കാപ്പൊടി, മത്തങ്ങാക്കുരു പൊടിച്ചത്‌, ബേക്കിംഗ്‌പൗഡര്‍ എന്നിവ ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കുറുകിവരുമ്പോള്‍ തീ കെടുത്തുക. ഒരു ട്രേയില്‍ അല്‍പം എണ്ണ പുരട്ടി ഈ മിശ്രിതം അതിലേക്ക്‌ പകരുക. ഒരു പരന്ന തവി ഉപയോഗിച്ച്‌ നിരത്തുക. തണുത്തശേഷം ചെറിക കഷണങ്ങളാക്കി ഉപയോഗിക്കാവുന്നതാണ്‌.

വെജ്‌ജി സൂപ്പ്‌

തക്കാളി തൊലിയോടെ
മിക്‌സിയില്‍ അടിച്ചെടുത്തത്‌ - 500 മില്ലി
നീളന്‍പയര്‍ ചെറുതായരിഞ്ഞത്‌ - 50 ഗ്രാം
കുമ്പളങ്ങ ചെറുതായരിഞ്ഞത്‌ - 25 ഗ്രാം
വെളുത്തുള്ളി ചതച്ചത്‌ - ഒരു ചെറിയ സ്‌പൂണ്‍
കുരുമുളകുപൊടി - ആവശ്യത്തിന്‌
എള്ള്‌ - ഒരു ചെറിയ സ്‌പൂണ്‍
മുരിങ്ങയില - ഒരു ചെറിയ സ്‌പൂണ്‍
മല്ലിയില - ഒരു ചെറിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

തക്കാളി മിശ്രിതം തിളച്ചുവരുമ്പോള്‍ ചെറുതായി അരിഞ്ഞ നീളന്‍പയര്‍, കുമ്പളങ്ങ, വെളുത്തുള്ളി എന്നിവ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ്‌ കുറുകി വരുമ്പോള്‍ കുരുമുളകുപൊടി, ഉപ്പ്‌, മുരിങ്ങയില, മല്ലിയില, എള്ള്‌ എന്നിവ ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കുക.

പപ്പായ ജാം

(പഴുത്ത പപ്പായയുടെ കുരുനീക്കം ചെയ്‌ത് ഉള്ളിലെ മാര്‍ദവമായ ഭാഗങ്ങള്‍ ഒരു സ്‌പൂണ്‍കൊണ്ട്‌ വേര്‍തിരിച്ചെടുക്കുക. അത്‌ അരിപ്പയില്‍ ഇട്ട്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ പഴക്കാമ്പ്‌ വേര്‍തിരിച്ചെടുക്കുക)
പഴകാമ്പ്‌ - 6 കപ്പ്‌
പഞ്ചസാര - 6 കപ്പ്‌
സിട്രിക്‌ ആസിഡ്‌ - 1 ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

ഒരു സ്‌റ്റീല്‍ പാത്രത്തില്‍ പഴക്കാമ്പെടുത്ത്‌ അടുപ്പില്‍വച്ച്‌ തവികൊണ്ട്‌ തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ പഞ്ചസാര അല്‍പാല്‍പം ചേര്‍ത്ത്‌ ഇളക്കികൊണ്ടിരിക്കുക. ജാം പരുവമാകുമ്പോള്‍ സിട്രിക്കാസിഡ്‌ ചേര്‍ക്കുക.

ആല്‍മണ്ട്‌ റെയ്‌ത്ത

ബദാം (വെള്ളത്തില്‍ കുതിര്‍ത്തത്‌) - അഞ്ച്‌ എണ്ണം
കാരറ്റ്‌ - ഒരു ചെറിയ കഷണം
തേങ്ങ - ഒരു ചെറിയ സ്‌പൂണ്‍
പച്ചമുളക്‌ - ഒന്ന്‌
തൈര്‌ - അര കപ്പ്‌

തയാറാക്കുന്ന വിധം

ബദാം തൊലി കളഞ്ഞെടുക്കുക. ഇതിലേക്ക്‌ ബാക്കി ചേരുവകള്‍ ചേര്‍ത്ത്‌ നന്നായി അരച്ചെടുക്കുക. ഇതിലേക്ക്‌ അധികം പുളിക്കാത്ത തൈര്‌ ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ കടുകും കറിവേപ്പിലയും വറുത്ത്‌ ഇതില്‍ ചേര്‍ക്കാവുന്നതാണ്‌.

                            അന്നാ ജിതിന്‍ വര്‍ഗീസ്‌


പച്ച ഒരു മതമാകുന്നതിന്റെ രാസവിദ്യ

സവര്‍ണ-ഫാസിസ്റ്റ്-ഫ്യൂഡല്‍ തമ്പ്രാക്കളുടെ ആര്‍ഷഭാരത നിഘണ്ടുവില്‍ പണ്ടുകാലത്ത് എഴുതിച്ചേര്‍ക്കുകയും, പിന്നീട് ഈയം ഉരുക്കിയൊഴിക്കാന്‍ പറ്റാതായ ചെവികളിലൂടെ അറിവു നേടിയ അധ:സ്ഥിതന്‍ വെട്ടിമാറ്റുകയും ചെയ്ത മണ്ണാപ്പേടി, പുലപ്പേടി, പറപ്പേടി തുടങ്ങിയ വാക്കുകള്‍ക്കൊപ്പം ആധുനികതയുടെ കച്ചയണിഞ്ഞ മത ഭ്രാന്തന്മാര്‍ക്ക് പേടിക്കാനൊരു പുതിയ വാക്ക്. പച്ചപ്പേടി.

വാര്‍ത്തക്കു വേണ്ടി എന്തു തോന്ന്യാസവും പടച്ചുവിടാമെന്ന ചാനല്‍ ജീര്‍ണലിസത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി പച്ചബോര്‍ഡ് വിവാദം കത്തിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. രാജ്യാന്തര നിലവാരത്തിലേക്ക് ക്ലാസ്സ് മുറികളെ ഉയര്‍ത്തുന്നതിനും പരിസ്ഥിതി സൗഹൃദ പഠന സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ നിരവധി അണ്‍ എയിഡഡ് സ്‌കൂളുകളില്‍ നിലവില്‍ പച്ച ബോര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഗൂഗിളിലും വിക്കിപീഡിയയിലും വെറുതെയൊന്ന് ബ്ലാക് ബോര്‍ഡ് എന്ന് തിരഞ്ഞാല്‍ കിട്ടുന്ന ചിത്രങ്ങളിലും വിവരങ്ങളിലും വിവിധ രാജ്യങ്ങളിലെ ബ്ലാക് ബോര്‍ഡുകള്‍ പച്ചയായതിന്റെ കഥയറിയാം.

പച്ച എന്ന നിറത്തെ ഒരു സമുദായത്തിനും പാര്‍ട്ടിക്കും തീറെഴുതിക്കൊടുത്ത് വര്‍ഗീയതയുടെയും ഇസ്‌ലാമോഫോബിയയുടെയും പുത്തന്‍ തലങ്ങള്‍ സൃഷ്ടിക്കാനാണ് ചില ചാനലുകളും അവരെ പിന്താങ്ങുന്ന ബുദ്ധിയില്ലാത്ത ജീവികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബ്ലാക് ബോര്‍ഡുകള്‍ പച്ച നിറമായാല്‍ എല്ലാ കുട്ടികളും നാളെ മുസ്‌ലിംലീഗില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ ക്യൂ നില്‍ക്കുമെന്നാണോ ഇവര്‍ പറയുന്നത്..! അങ്ങനെയെങ്കില്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ക്ലബ്ബുകളെയൊക്കെ പിരിച്ചു വിടേണ്ടി വരും. ഹരിത -പരിസ്ഥിതി രാഷ്ട്രീയക്കാരും പണി മതിയാക്കി വീട്ടിലിരിക്കേണ്ടി വരും.

എസ്.എസ്.എ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനത്തിനു മുന്നോടിയായി നിശ്ചയിച്ച ചടങ്ങില്‍ പങ്കെടുക്കുന്ന അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിക്കണമെന്ന ഒരു ഇടതുപക്ഷ ഉദ്യോഗസ്ഥന്റെ ഉത്തരവും ഇതേ പച്ചപ്പേടിയോടെ എതിര്‍ക്കപ്പെട്ടിരുന്നു. വിശേഷ ദിവസങ്ങളില്‍ ഒരേ വസ്ത്രം ധരിച്ച് അധ്യാപികമാര്‍ എത്തുന്ന പതിവൊന്നും മലയാളനാട്ടില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടേ ഇല്ല എന്ന മട്ടില്‍ പച്ച എന്ന നിറം മുസ്‌ലിംലീഗിന് സംവരണം ചെയ്തുകൊണ്ടുള്ള വിവാദങ്ങളാണ് അന്നു നടന്നത്. ഇനിയങ്ങോട്ട്, കാവി വസ്ത്രം ധരിച്ച സന്യാസിമാരെല്ലാം ആര്‍.എസ്.എസ്സുകാരാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല. അത്രമേല്‍ അപകടത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

നിറങ്ങളെ മതങ്ങളാക്കി മാറ്റുന്ന രാസവിദ്യക്ക് നിങ്ങള്‍ പഠിച്ച പേര് ജേര്‍ണലിസം എന്നാണെങ്കില്‍ അതിനെ ജീര്‍ണലിസം എന്നു വിളിക്കാനാണ് മതേതര കേരളം ഇഷ്ടപ്പെടുന്നത്. മതേതരന്മാര്‍ എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നവര്‍ പോലും ഈ പ്രചാരണങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നു എന്നത് അത്ഭുതം തന്നെ. ഒരു അധ്യാപികയെ സ്ഥലം മാറ്റിയതിനൊപ്പം ജാതിയും മതവും കൂട്ടിക്കെട്ടി ആഘോഷം നടത്തിയവര്‍ തന്നെയാണ് ഇതിനു പിന്നിലുമുള്ളത്. മുന്നേ കടന്നു പോയവര്‍ ജീവിച്ചുതീര്‍ത്ത ഈ മണ്ണിലെ സൗഹൃദത്തിന്റെ പച്ചപ്പിനെക്കുറിച്ച് തെല്ലെങ്കിലും ബോധ്യമുണ്ടായിരുന്നെങ്കില്‍ ഉള്ളിലിപ്പോഴും ഫ്യൂഡലിസത്തിന്റെയും സവര്‍ണതയുടെയും അംശങ്ങള്‍ പേറുന്ന വര്‍ത്തമാനങ്ങള്‍ അവരില്‍നിന്ന് ഉണ്ടാകുമായിരുന്നില്ല. ഒരു നിറത്തെ ഒരു പാര്‍ട്ടിക്ക് പതിച്ചു നല്‍കുന്ന അത്ഭുത പ്രതിഭാസം ഇടതുപക്ഷക്കാര്‍ പോലും സംഘ്‌വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലല്ലാതെ എവിടെ നടക്കാനാണ്!

എന്നാല്‍ ശരി സര്‍, ഇനി മുതല്‍ പരിസ്ഥിതി ദിനം ആഘോഷിക്കില്ല. ഗസറ്റഡ് ഓഫീസറായാലും പച്ചമഷി കൊണ്ട് ഒപ്പിടില്ല. പച്ച പടര്‍ന്ന പുഞ്ചപ്പാടങ്ങളെ നോക്കില്ല. പ്രകൃതിയുടെ നിറത്തേക്കാള്‍ ചോരയുടെ നിറം തന്നെയാണ് നല്ലത്. അങ്ങനെയാവട്ടെ.

ഒന്നേ പറയാനുള്ളൂ, പച്ചപ്പാര്‍ന്ന പ്രകൃതി സൗന്ദര്യം പോലെ മത സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ മണ്ണിനെ പച്ചപ്പുകളൊക്കെ വെട്ടിത്തെളിച്ച് മതവിദ്വേഷത്തിന്റെ ഊഷരഭൂമിയാക്കരുത്. കേരളം എന്തായിരുന്നു എന്നറിയാന്‍ നിങ്ങള്‍ പഠിച്ചതും നിങ്ങളെ പഠിപ്പിച്ചതുമായ മതഭ്രാന്തിന്റെ പഠിപ്പു മതിയാകില്ല. കേരളം എന്താവരുത് എന്ന് ആഗ്രഹിക്കാനും കടന്നുപോയ തലമുറ കരുതിവെച്ച പച്ചപ്പുകളെക്കുറിച്ചുള്ള പഠിപ്പു വേണം. അങ്ങോട്ടുമിങ്ങോട്ടും അറിയാന്‍ വേണ്ടിയാവണം ഇനി പൊതുവിദ്യാലയങ്ങളില്‍ പഠിപ്പു നടക്കേണ്ടത്.

കിരണ്‍ തോമസ് ഫേസ്ബുക്കിലെഴുതിയ ഒരു കമന്റോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു: എസ്.എസ്.എല്‍.സിക്ക് 100% കുട്ടികളെയും വിജയിപ്പിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ഞാന്‍. ഇപ്പോഴത്തെ ഉയര്‍ന്ന വിജയ ശതമാനത്തെ എതിര്‍ക്കുന്നവരോട് ഞാന്‍ പറയുക അവര്‍ പത്ത് ജയിച്ചത് കൊണ്ട് അവരെക്കൊണ്ട് സമൂഹത്തിന് ഒരു ശല്യവും ഇല്ലല്ലോ എന്നാണ്. പക്ഷെ, അവരെല്ലാം കൂടി പിന്നീട് ജേര്‍ണലിസം പഠിച്ച് ചാനലുകളില്‍ കയറും എന്നൊന്നും സ്വപ്‌നത്തില്‍ പോലും കരുതിയില്ല.
                                                               - ഷെരീഫ് സാഗര്‍

2014 ജൂൺ 21, ശനിയാഴ്‌ച

ഭാര്യ എന്നെ പഠിപ്പിച്ചത്

അതിഥികള്‍ സമയം തെറ്റി വന്നാലും മാലാഖമാരുടെ സ്ഥാനത്താണെന്ന് എന്നെ പഠിപ്പിച്ചത് എന്റെ ഭാര്യയായിരുന്നു! സ്വാര്‍ത്ഥത കാണിക്കുന്നത് പൗരുഷത്വത്തിന്റെ അടയാളമല്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയതും അവള്‍ തന്നെയായിരുന്നു! വിഢ്ഢിത്തത്തിന് ചികിത്സയോ, ഓപറേഷന്‍ മുഖേനെയുള്ള പരിഹാരമോ ഇല്ലെന്നും അവളിലൂടെ എനിക്ക് മനസ്സിലായി! പനിനീര്‍ പൂവിനെ ഇഷ്ടപ്പെട്ട പുരുഷന്‍ തന്റെ ഭാര്യയെ ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല! ഏറ്റവും പ്രയാസകരമായ നിരക്ഷരത വൈകാരികമരവിപ്പാണ്! തന്നെ ഉടമപ്പെടുത്തിയ സ്ത്രീയില്‍ നിന്ന് അകലാനാണ് പുരുഷന്‍ ശ്രമിക്കുക! സ്ത്രീയുടെ ഏറ്റവും അപകടകരമായ വാക്കുകള്‍ അവള്‍ പറഞ്ഞവയല്ല മറിച്ച്, പറയാതെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്!
അല്ലാഹു നമ്മെയെല്ലാവരെയും സ്‌നേഹിക്കുന്നുവെന്നും, പക്ഷെ അവനെ എങ്ങനെ സ്‌നേഹിക്കണമെന്ന് നമുക്ക് അറിയില്ല എന്നും എന്നെ പഠിപ്പിച്ചത് എന്റെ ഭാര്യയാണ്! തന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെടുന്ന എല്ലാ ബന്ധനങ്ങളും അവള്‍ നിരസിക്കുന്നു! അവളുടെ മനസ്സിലുള്ള നിയമങ്ങളാണ് പുറമേയുള്ള ഏത് നിയമങ്ങളേക്കാളും കടുത്തത്! തന്റെ പുരുഷന്റെ മുന്‍നിര്‍ത്തിയുള്ള സ്ത്രീയുടെ ആത്മരോഷം അവളുടെ സ്വാര്‍ത്ഥതയെയല്ല, ആത്മപ്രതിരോധത്തെയാണ് കുറിക്കുന്നത്! തനിക്ക് നേരെയുള്ള ആക്രമണത്തെ ചെറുക്കുകയാണ് അവള്‍ അതിലൂടെ ചെയ്യുന്നത്! ഒരു പുരുഷന്‍ തന്റെ ഭാര്യയുടെ കൂടെ ഇരിക്കുന്നത് ഏതെങ്കിലും ഒരു രാജ്ഞിയുടെ കൂടെ ഇരിക്കുന്നത് പോലെയായിരിക്കണം! യാതൊരു വീഴ്ചയും സംഭവിക്കാതെ മുറ പോലെ കൊണ്ടാടേണ്ട ആചാരമാണ് അവളുടെ ജന്മദിനമെന്നും അവളെന്നെ പഠിപ്പിച്ചു!
ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്റെ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഞാന്‍  തിരിച്ചറിഞ്ഞു. ഞാന്‍ തുടങ്ങി വെച്ച സംസാരം അവള്‍ പൂര്‍ത്തീകരിച്ചപ്പോഴാണ് എനിക്കത് അനുഭവപ്പെട്ടത്! ഞാന്‍ ഇഷ്ടപ്പെടുന്നത് പോലെ മറ്റുള്ളവരും സംസാരം ഇഷ്ടപ്പെടുന്നുവെന്നും അവളെന്നെ പഠിപ്പിച്ചു. തന്നെ കളിപ്പിക്കാന്‍ ഭര്‍ത്താവ് പറയുന്ന മണ്ടത്തരങ്ങള്‍ തനിക്ക് നേരെയുള്ള ബോധപൂര്‍വമായ അപമാനമാണെന്ന് അവള്‍ പറയുന്നു! അവളുടെ ഫോണ്‍വിളികളോട് തണുപ്പന്‍ മട്ടില്‍ പ്രതികരിക്കുന്നത് ശരീരം മയക്കാതെ കീറുന്നതിനേക്കാള്‍ അവള്‍ക്ക് പ്രയാസകരമാണ്. ദാമ്പത്യ ജീവിതത്തില്‍ ചെറു കള്ളങ്ങള്‍ കടന്നുവരാമെങ്കിലും ന്യായീകരണമില്ലെങ്കില്‍ അവ പൊറുക്കപ്പെടാവതല്ല! കൂട്ടുകാരെ സ്വീകരിക്കേണ്ടത് സന്തോഷവാര്‍ത്ത സ്വീകരിക്കുന്നത് പോലെയാണ്! അവരെ യാത്രയാക്കുന്നത് സ്വന്തം കുടുംബാംഗങ്ങളെ യാത്രയാക്കുന്നത് പോലെയായിരിക്കണം. നമ്മില്‍ നിന്ന് അകന്നുപോയ സന്താനങ്ങളോട് സംസാരിക്കുന്നത് പോലെയായിരിക്കണം അവരോടുള്ള കുശലാന്വേഷണങ്ങള്‍. 
മറ്റുള്ളവരുടെ തെറ്റുകളിലേക്ക് നോക്കുന്നതിനേക്കാള്‍  സ്വന്തം തെറ്റുകളിലേക്ക് നോക്കുന്നതാണ് മനോഹരമെന്ന് പഠിപ്പിച്ചത് ഭാര്യയാണ്! വികസിക്കാനും മുന്നേറാനും കഴിയുന്ന മനുഷ്യനാണ് ജീവിക്കാന്‍ അര്‍ഹതയുള്ള മനുഷ്യന്‍. പ്രശംസാവചനങ്ങള്‍ മനോഹരമായിരിക്കണമെന്ന് നിര്‍ബന്ധമില്ല, പക്ഷെ അവ നിഷ്‌കളങ്കമായിരിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തിലെ മൗനം ആരും കേള്‍ക്കാത്ത മോശപ്പെട്ട വാക്കുകളാണെന്ന് എന്റെ ഭാര്യ എന്നെ ഉണര്‍ത്തി! ആവശ്യപ്പെടാത്ത് നല്‍കുന്നത് താല്‍പര്യം നേടിയെടുക്കാനുള്ള തന്ത്രമാണ്. അനുഭവത്തില്‍ നിന്ന് ഉറവെടുക്കുന്ന ഒരു കര്‍മം എല്ലാ വാക്കുകള്‍ക്കും മീതെയാണ്. ഭാര്യയുടെ സംസാരത്തിന് ആവശ്യമായ പരിഗണന നല്‍കാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്! ഭര്‍ത്താവിന്റെ വീഴ്ചകളെ ഭാര്യ അവഗണിക്കുന്നത് കൊണ്ട് അവളത് മറന്നുവെന്ന് കരുതേണ്ടതില്ല! ഭാര്യ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ പൊടുന്നനെ അവളുടെ അടുത്തേക്ക് കടന്നുചെല്ലുന്നത്  ഭര്‍ത്താവ് ചെയ്യുന്ന ഭീകരകുറ്റമാണ്! സ്വയം വിശ്വാസമുള്ള ഒരു പുരുഷനും അപ്രകാരം ചെയ്യുകയില്ല. ദാമ്പത്യജീവിതത്തിന്റെ അനുഭവങ്ങളിലൂടെ ഭാര്യയെന്നെ പഠിപ്പിച്ച കാര്യങ്ങളാണിവ. 

2014 മാർച്ച് 9, ഞായറാഴ്‌ച

ചോദ്യം ചെയ്യപ്പെടും

നിങ്ങൾ ആശ്രമങ്ങളിലും , ജാറങ്ങളിലും , മടങ്ങളിലും , പെട്ടികളിലും , ചന്തന തിരികൾക്ക് മുന്നിലും കൊണ്ടിടുന്ന ആ പണത്തിന്റെ യദാർത്ഥ അവകാശികൾ ഇവരൊക്കെയാണ് ! പുതിയ മോഡൽ ബെൻസിലും ഹവായ് ദീപുകളിലും ഉല്ലസിക്കുന്ന ആത്മീയ വേഷധാരികൾക്ക് പണം നീട്ടുമ്പോൾ ഓർക്കുക്ക ... നിങ്ങൾ പ്രവർത്തിക്കുന്നത് ദൈവീക നിയമങ്ങൾക്ക് എതിരായിട്ടാണ് ! ലക്ഷക്കണക്കിനു വർഷങ്ങൾ നീണ്ടു നിൽക്കുന്ന അനന്തമായ ദൈവ സന്നിതിയിൽ നിങ്ങളും ആൾ ദൈവങ്ങളും ചോദ്യം ചെയ്യപ്പെടും !

2014 മാർച്ച് 6, വ്യാഴാഴ്‌ച

പ്രതിഭാസം(കവിത)

എനിക്കും നിനക്കും നര ബാധിച്ചിരിക്കുന്നു ചോര പൊടിഞ്ഞ നക്ഷത്രങ്ങളെ നോക്കിയ കണ്ണുകൾ തളർന്നിരിക്കുന്നു നീ തൊടുത്തു വിട്ട അംബ് ജീർണ്ണിച്ച എന്റെ ശരീരത്തെ മുറിവേല്പ്പിച്ചില്ല ദൈവം വരച്ച ചുമരിൽ ഭ്രുണം കിടന്നു പിടയുന്നു മറവിയുടെ തീജ്വാലകൾ എന്നെ കരിചിരുന്നുവെങ്കിൽ കരിങ്കല്ലുകളെ ഞാൻ അടക്കി ഭരിച്ചേനെ വീണ്ടും ഓർമ്മപെടുതലുകൾ ചിലന്തി വലപോലെ എന്നെ പൊതിഞ്ഞിരിക്കുന്നു ദൈവമേ ഞാനൊന്നു നിശ്ചലമയെങ്കിൽ ഈ പ്രതിഭാസം ഇവിടെ അവസാനിച്ചേനെ.........

2014 മാർച്ച് 4, ചൊവ്വാഴ്ച

അമൃതാനന്ദമയി മഠത്തിനെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയ സഖാവ് വി വിജേഷുമായി അഭിമുഖം

വാര്‍ത്തകളില്‍ വിശുദ്ധ പശുവായിരുന്നു അമൃതാനന്ദമയിയും മഠവും. ആശ്രമത്തിനെതിരെ എന്ത് ആരോപണങ്ങള്‍ ഉണ്ടായാലും അത് വാര്‍ത്തകളില്‍ നിറയാതെ പോകുന്ന അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ ചില ദൃശ്യ മാധ്യമങ്ങളും നവമാധ്യമങ്ങളും ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങളും സംഭവങ്ങളും പക്ഷപാതമില്ലാതെ റിപ്പോര്‍ട്ട് ചെയ്‌തു. ആ ധീരതയില്‍ നിന്നും ഉണ്ടായതാണ് കരുനാഗപ്പള്ളിയിലെ പ്രാദേശിക നേതാവ് വി വിജേഷ് മഠത്തിനുള്ളില്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷന്‍. ധീരമായി മഠത്തിന്റെ നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ പോരാടുന്ന വി വിജേഷുമായി അഭിമുഖം.

അമൃതാനന്ദമയി മഠത്തിനെതിരെ പരാതി കൊടുക്കാനുള്ള സാഹചര്യമെന്തായിരുന്നു?
കേസ് ഞാന്‍ നല്‍കിയത് ഇപ്പോഴൊന്നുമല്ല. 2010 -ല്‍ ആണ് ഞാന്‍ ആദ്യമായി ഇതിനെതിരെ പരാതി കൊടുക്കുന്നത്. കൊല്ലത്തെ ക്ലാപന എന്ന പഞ്ചായത്തിലാണ് മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി തന്നെയുള്ളത്. കഴിഞ്ഞ മൂന്ന് തവണയായി ഈ പഞ്ചായത്ത് ഭരിക്കുന്നതും കോണ്‍ഗ്രസ് തന്നെയാണ്. ആ വകുപ്പില്‍ പഞ്ചായത്തിലെ വയലുകളും തണ്ണീര്‍ തടങ്ങളുമെല്ലാം വാങ്ങുകയും അത് നികത്തി കെട്ടിടങ്ങള്‍ കെട്ടുകയും ചെയ്യുന്നതാണ് മഠത്തിന്റെ രീതി. ഇപ്രകാരം കെട്ടിയ കെട്ടിടങ്ങള്‍ മിക്കതും അനുമതി ഇല്ലാത്തതോ, അനധികൃതമായി കെട്ടിയതോ ആണ്. അതിനാല്‍ തന്നെ അവര്‍ ഈ കെട്ടിടങ്ങള്‍ക്ക് ടാക്‌സും അടയ്ക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ പരാതി കൊടുത്തപ്പോള്‍ തങ്ങള്‍ 5 കെട്ടിടങ്ങളാണുള്ളതെന്ന് പറഞ്ഞ് 17 ലക്ഷം രൂപ ഇവര്‍ ടാക്‌സുള്‍പ്പെടെയുള്ള നികുതികള്‍ അടച്ചിരുന്നു. എന്നാല്‍ ഇതിനെയും ചോദ്യം ചെയ്‌ത് ഞാന്‍ പരാതി നല്‍കി. കാരണം മഠത്തിന് എത്രകെട്ടിടങ്ങളാണുള്ളതെന്ന് എനിക്ക് അറിയാമായിരുന്നു.
അങ്ങനെ എന്റെ പരാതി കോടതി പരിഗണിക്കുകയും ഇത് അന്വേഷിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ഈ സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് 49 കെട്ടിടങ്ങളാണ് ഇവര്‍ക്ക് ആ പഞ്ചായത്തില്‍ മാത്രമുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള കെട്ടിടങ്ങള്‍ മാത്രമല്ല ഇതില്‍ ഉള്ളത്. വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും ഉണ്ട്.
ഈ പഞ്ചായത്തില്‍ എന്ത് വ്യവസായമാണ് മഠം നടത്തുന്നത്?
എന്താണ് ഇല്ലാത്തത്. ഹോളോ ബ്രിക്‌സ് നിര്‍മ്മാണം, തടി മില്ല്, വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പുകള്‍ എന്നു തുടങ്ങി നമുക്ക് അറിയാത്ത നിരവധി വ്യവസായങ്ങള്‍ ഇവര്‍ക്ക് ഇവിടെ ഉണ്ട്. ഈ പഞ്ചായത്തിലെ എല്ലാ കെട്ടിടങ്ങളുടെയും ടാക്‌സ് മാത്രം നോക്കുകയാണെങ്കില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര കോടി രൂപ ഇവര്‍ സര്‍ക്കാറിന് നല്‍കണം. ശുദ്ധ ബിസിനസാണ് മഠത്തിന്റെ പേരില്‍ നടക്കുന്നത്. മാത്രമല്ല, വയലുകള്‍ നികത്തിയാണ് മിക്ക കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നതും. അതിനാല്‍ തന്നെ എന്റെ പാര്‍ട്ടിയുടെ നയങ്ങളില്‍ നിന്നുകൊണ്ട് ഞാന്‍ പരാതിയുമായി പോയത്.
ഇപ്പോള്‍ ആരോപിതമായ സ്ഥലം മഠത്തിന്റെ പേരില്‍ ഉള്ളതല്ലല്ലോ?
മഠത്തിന്റെ പേരില്‍ ഉള്ളതല്ല. അമൃതാനന്ദമയിയുടെ സഹോദരങ്ങളാണ് അത് വാങ്ങിയിരിക്കുന്നത്. മഠത്തിന് ഭൂമി വാങ്ങുന്നതില്‍ ഒരു നയമുണ്ട്. ഭീമമായ തുക ഉപയോഗിച്ചാണ് ഭൂമി വാങ്ങേണ്ടതെങ്കില്‍ അത് മഠം നേരിട്ട് വാങ്ങും, അതല്ലെങ്കില്‍ അമൃതാനന്ദമയിയുടെ സ്വന്തം സഹോദരങ്ങളെ കൊണ്ടു വാങ്ങിക്കും. അവര്‍ ഇത് സ്വാധീനമുപയോഗിച്ച് നികത്തിയ ശേഷം മഠത്തിന് നല്‍കും. വര്‍ഷങ്ങളായി നടന്നു വരുന്നത് ഇത് തന്നെയാണ്. അങ്ങനെയാകുമ്പോള്‍ വയല്‍ നികത്തിയെന്ന നിയമവിരുദ്ധ പ്രവര്‍ത്തനം മഠത്തിന്റെ പേരില്‍ ആരോപിക്കപ്പെടുകയില്ലല്ലോ. ഇപ്പോള്‍ മൂന്ന്, നാല് ഏക്കര്‍ നികത്തി അവര്‍ക്ക് അവിടെ എന്തോ പുതിയ പ്രോജക്‌ട് ഉണ്ട്. അതിനാണ് കേസില്‍ നിന്നും പിന്തിരിയാന്‍ എന്നെ സ്വാധീനിക്കുന്നത്.
പുതിയ പ്രോജക്റ്റുകള്‍ ഉണ്ടെന്ന് തറപ്പിച്ച് പറയുന്നല്ലോ? എന്താണ് പ്രോജക്റ്റ്?
കൃത്യമായി എനിക്ക് പറയാന്‍ കഴിയില്ല. എന്നാലും എനിക്ക് ലഭിച്ച അറിവ് വച്ച് ഞാന്‍ പറയാം. ഒരു ഹെലിപാഡ്, ലോ അക്കാഡമി, അവരുടെ സര്‍വ്വകലാശാലക്ക് കീഴില്‍ ഒരു സംസ്‌കൃത യൂണിവേഴ്‌സിറ്റി എന്നിവയാണ് ഇതുവരെ എനിക്ക് അറിയാന്‍ കഴിഞ്ഞത്. അവര്‍ എന്ത് പണിതാലും എന്ത് നടത്തിലായും എനിക്ക് കുഴപ്പമില്ല. പക്ഷെ, അത് തണ്ണീര്‍ തടം നികത്തി നിയമം ലംഘിച്ചിട്ട് വേണ്ട.
2010-ല്‍ ഉള്ള കേസ് എന്നാല്‍ ഇപ്പോഴാണ് മഠത്തില്‍ ചര്‍ച്ചക്ക് പോകാനും, അത് ഒളിക്യാമറയില്‍ പകര്‍ത്താനും തോന്നിയത് എന്താണ് അതിനു കാരണം?
എന്നെ ഇതിന്റെ സമാധാന ചര്‍ച്ചകള്‍ക്കായി വര്‍ഷങ്ങളായി അവിടെയുള്ള പല സ്വാമികളും വിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പോകാതെ നില്‍ക്കുകയായിരുന്നു, വിട്ടുവീഴ്‌ചയ്ക്ക് തയ്യാറല്ലെന്ന് മനസ്സിലുള്ളത് കൊണ്ട് തന്നെയാണ് പോയത്. എന്നാല്‍ ഇപ്പോള്‍ പോയത് അവര്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങള്‍ ഉള്ളത് കൊണ്ടാണ്. മാത്രമല്ല, ഗെയില്‍ ട്രെഡ്‌വെല്ലിന്റെ പുസ്‌തകം വിവാദമായതോടെ അവര്‍ക്കെതിരെ മൃദു പ്രതിഷേധമെങ്കിലും ഉയരാന്‍ സാധ്യതയുള്ള ആളുകളെയെല്ലാം അവര്‍ ചാക്കിട്ട് കൊണ്ടിരിക്കുകയാണ്. നേരത്തെ മഠത്തില്‍ നിന്നും തെറ്റിതിരിഞ്ഞ് പോയവരെയൊക്കെ അവര്‍ അനുനയിപ്പിച്ച് തിരികെ വിളിക്കുകയാണ്. എന്നെയും കേസിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ അമ്മക്ക് കാണണമെന്ന് പറഞ്ഞ് നിരന്തരം വിളിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അവിടേക്ക് പോകാന്‍ തീരുമാനിക്കുന്നത്.
അങ്ങനെ ഒറ്റയ്ക്ക് പോകാനുള്ള ധൈര്യമുണ്ടായിരുന്നോ? എങ്ങനെയായിരുന്നു പ്ലാന്‍?
ഞാന്‍ ഒറ്റയ്ക്ക് അല്ല പോയത്, എന്നോടൊപ്പം എന്റെ സുഹൃത്തുണ്ടായിരുന്നു. പോകുന്നതിന് മുമ്പ് തന്നെ എനിക്ക് പരിചയമുള്ള മാധ്യമ സുഹൃത്തുക്കളെ വിളിച്ച് ഞാന്‍ സംസാരിച്ചിരുന്നു. അങ്ങനെ സംസാരിച്ചതിന്റെ ഭാഗമായാണ് ഒരു മാധ്യമ സുഹൃത്ത് തനിക്ക് ഒളിക്യാമറ തന്നുവിട്ടത്. ഭയമൊന്നുമില്ലായിരുന്നു. അമൃതാനന്ദമയിക്ക് കാണണം, സംസാരിക്കണമെന്ന് പറഞ്ഞത് കൊണ്ടും ഒരുപാട് നിര്‍ബന്ധിച്ചത് കൊണ്ടും മാത്രമാണ് പോയത്.
പോയി കഴിഞ്ഞുള്ള അനുഭവം?
നിറയെ ആളായിരുന്നു അവിടെ. എന്നോട് ചെന്ന് ദര്‍ശനം എടുക്കാന്‍ പറഞ്ഞു. ഞാന്‍ ദര്‍ശനത്തിനല്ല വന്നത്. എന്തോ ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വന്നതാണെന്ന് പറഞ്ഞു. അത് സാരമില്ല, ഇവിടെ വരുന്നവരെല്ലാം ദര്‍ശനം എടുക്കാറുണ്ടെന്ന് നിര്‍ബന്ധിച്ചു. എനിക്ക് വിശ്വാസമില്ല. അതിനാല്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞ് ഞാന്‍ പിന്തിരിഞ്ഞ് നടക്കാന്‍ ശ്രമിച്ചു. അപ്പോഴെക്കും എന്നെ അമൃതാനന്ദമയിയുടെ അടുത്തേക്ക് കൊണ്ടുപോയി. അവര്‍ എന്നെ നോക്കിയിട്ട് മനസ്സിലാകാത്ത പോലെ നിന്നു. എന്താ കാര്യമെന്നൊക്കെ അറിയാത്ത പോലെ ചോദിച്ചു. അടുത്ത് നിന്ന സ്വാമി, പാടം നികത്തുന്നതിനെതിരെയും ടാക്‌സ് അടയ്ക്കാത്തതിനെതിരെയും കേസ് കൊടുത്ത വിജേഷ് ആണെന്ന് പറഞ്ഞു. അപ്പോഴാണ് അവര്‍ സംസാരിക്കാന്‍ തുടങ്ങിയത്.
ഇത് ശരിയാണോ വിജേഷേ, നിങ്ങള്‍ സിപിഐഎമ്മുകാര്‍ക്ക് ഞങ്ങളോട് മാത്രമെന്താണ് ഇത്ര വിരോധം, പാടം നികത്തിയാല്‍ എന്താണ് കുഴപ്പം, കൃഷിയില്ലാത്ത ഇടമല്ലേ, വേറെ മതങ്ങള്‍ക്കെതിരെ സിപി‌എം ഇത്തരത്തില്‍ പ്രതിഷേധിക്കാറില്ലല്ലോ എന്നൊക്ക പറഞ്ഞു. ലുലു മാള്‍ പാടം നികത്തിയപ്പോള്‍ നിങ്ങള്‍ സമരം ചെയ്‌തില്ലല്ലോ. പാടം നികത്തുന്നത് നിയമവിരുദ്ധമാണെന്നും, ജലക്ഷാമമുണ്ടാക്കുമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അതിനല്ലേ ബോര്‍വെല്‍ ഉള്ളത്. ഇവിടെ എല്ലാം നിയമം അനുസരിച്ചാണോ നടക്കുന്നതെന്ന രീതിയില്‍ സംസാരിച്ചു. ഞാന്‍ കല്ല് ചുമന്നും, പട്ടിണി കിടന്നും കഷ്‌ടപ്പെട്ടുണ്ടാക്കിയ കാശ് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നൊക്കെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു. കേസില്‍ നിന്നും പിന്തിരിയണമെന്നും നിങ്ങള്‍ക്ക് മാത്രമെന്താണ് ഇതില്‍ പ്രശ്‌നമെന്നുമൊക്കെ പറഞ്ഞു കൊണ്ടിരുന്നു. അവര്‍ പറയുന്നതിനൊക്കെ എതിര്‍ വാദങ്ങള്‍ ഞാന്‍ നിരത്തി കൊണ്ടേയിരുന്നു. ഇടയ്ക്ക് പ്രകോപിതയാകുന്നത് പോലെ സംസാരിക്കുന്നതായി എനിക്ക് തോന്നി. അടുത്ത് നിന്നവരൊക്കെ എന്റെ മറുപടികള്‍ കേള്‍ക്കുമ്പോള്‍ അസ്വസ്‌തരാകുന്നത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ഏകദേശം അരമണിക്കൂറോളം സംസാരിച്ചു. ഞാന്‍ എന്റെ നിലപാടുകളില്‍ നിന്നും പിന്മാറില്ലെന്ന് ഉറപ്പിച്ച് തന്നെ അവരെ അറിയിച്ചു. എന്നിട്ട് ഞാന്‍ തന്നെ ചര്‍ച്ച അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
ഒടുവില്‍ മാതൃദാസ് എന്ന സ്വാമിയോട് എന്നെ അനുനയിപ്പിക്കാന്‍ പറഞ്ഞു. അദ്ദേഹം എന്നോട് കുറച്ച് നേരം സംസാരിച്ചു. എന്ത് ആവശ്യമുണ്ടെങ്കിലും ഇവിടെ വരണമെന്നും. എന്തു വേണമെങ്കിലും ചെയ്യാമെന്നും അയാള്‍ പറഞ്ഞു. ഞാന്‍ ഒന്നിനും വഴങ്ങിയില്ല. തിരികെ പോന്നു.
പണമൊന്നും ഓഫര്‍ ചെയ്‌തില്ലേ?
അത്തരത്തില്‍ ഒന്നും പറഞ്ഞില്ല. എന്ത് സഹായം വേണമെങ്കിലും ചെയ്യാമെന്ന് പറഞ്ഞു കൊണ്ടേയിരുന്നു.
മുതിര്‍ന്ന നേതാക്കളെ സ്വാധീനിച്ച് വിളിപ്പിക്കുക വല്ലതും ചെയ്‌തിരുന്നോ?
അത്തരത്തില്‍ ഒരു സ്വാധീനവും ഉണ്ടായിട്ടില്ല. മാത്രമല്ല, സിപിഐഎമ്മിന്റെ സംസ്ഥാന നേതാക്കളും മറ്റും എന്നെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. അമൃതാശ്രമത്തിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ ഡിഐഎഫ്‌ഐ ഒരു പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. അതിനെയെല്ലാം നേതാക്കള്‍ അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണുണ്ടായത്.
സുനാമി ബാധിതര്‍ക്ക് വീടൊക്കെ കെട്ടി നല്‍കി നല്ല സാമൂഹ്യപ്രവര്‍ത്തനം കൂടി മഠം ചെയ്യുന്നില്ലേ?
സുനാമി ബാധിതര്‍ക്ക് വീട് കെട്ടി നല്‍കിയത് മഠത്തിലെ ആളുകള്‍ മാത്രമല്ല. നമുടെ പാര്‍ട്ടി മുന്‍‌കൈയെടുത്തും അവിടെ വീടുകള്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ നന്നായി നിലനില്‍ക്കുന്ന വീടുകള്‍ അവ മാത്രമാണ്. മഠം കെട്ടി നല്‍കിയ വീടുകളുടെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ അവിടെ നേരിട്ട് ചെന്ന് തന്നെ മനസ്സിലാക്കുന്നതാകും നല്ലത്. അതുമാത്രമല്ല, സാമൂഹിക പ്രവര്‍ത്തനത്തിന്റെ പേരില്‍ നിയമലംഘനം നടത്താന്‍ എന്ത് അവകാശമാണ് അവര്‍ക്കുള്ളത്?

എന്താണ് വിജേഷിന്റെ അടുത്തഘട്ട പരിപാടികള്‍?
എന്റെ പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് എന്റെ നിലപാടുകളില്‍ ഞാന്‍ ഉറച്ചു നില്‍ക്കും. വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, എന്നാല്‍ അതിന്റെ പേരില്‍ നിയമലംഘനം നടത്താന്‍ ആര്‍ക്കും അവകാശമില്ല. അത് അനുവദിക്കുകയുമില്ല. എന്നെ സ്വാധീനിക്കാന്‍ മഠം ഇനി ശ്രമിക്കില്ലെന്ന് കരുതുന്നു. കോടതിയില്‍ കേസ് പുരോഗമിക്കുന്നതേയുള്ളൂ. അതിന് അനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും.

2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ആത്മസംഘര്‍ഷം ഇല്ലാത്ത മനസ്സ്

താന്‍ നട്ടുവളര്‍ത്തിയ തന്റെ കൃഷി വെയിലേറ്റ് ഉണങ്ങി നശിച്ചാല്‍ അവനതില്‍ നന്മ ദര്‍ശിക്കുന്നു. അല്ലാഹു തനിക്ക് അതിനേക്കാള്‍ ഉത്തമമായത് പകരം വെക്കുമെന്ന് അവന്‍ വിശ്വസിക്കുന്നു. തന്റെ പ്രണയത്തില്‍ പരാജയപ്പെട്ടാല്‍, പ്രസ്തുത പരാജയമാണ് വിവാഹ പരാജയത്തേക്കാള്‍ ഉത്തമമെന്ന് അവന്റെ മനസ്സ് പറയുന്നു. വിവാഹ ജീവിതത്തില്‍ പരാജയപ്പെടുന്നുവെങ്കില്‍ 'അല്ലാഹുവിന് സ്തുതി, അവന്‍ തിന്മ എടുത്ത് കളഞ്ഞ് എനിക്ക് ആശ്വാസം നല്‍കിയല്ലോ' എന്ന് അവന്‍ പ്രതിവചിക്കുന്നു. മോശപ്പെട്ട കൂട്ടിനേക്കാള്‍ ഉത്തമമായത് ഏകനായി ജീവിക്കുന്നതാണല്ലോ. തന്റെ കച്ചടം പൊളിഞ്ഞ് പോയാല്‍ 'അല്ലാഹുവിന് സ്തുതി, ഞാന്‍ സമ്പന്നനായാല്‍ വഴികെട്ടേക്കാം എന്ന് അറിഞ്ഞവനാണ് അവന്‍' എന്നായിരിക്കും വിശ്വാസിയുടെ ആത്മഗതം. വിശ്വാസിയുടെ സമീപനം എപ്പോഴും 'നിങ്ങള്‍ വെറുക്കുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് നന്മയായേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് തിന്മയായേക്കാം. അല്ലാഹുവാണ് കാര്യങ്ങള്‍ നന്നായി അറിയുന്നവന്‍...                                                                                                                                      (വിശുദ്ധ ഖുര്‍ആന്‍)....") .
മാനസിക രോഗമെന്ന നിലക്ക് ഒന്നും തന്നെ വിശ്വാസിയെ അലട്ടുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം തന്റെ നേരെ വന്നടുക്കുന്ന എല്ലാ നന്മ തിന്മകളോടും പൊരുത്തപ്പെടാന്‍ വിശ്വാസിക്കുമാത്രമേ സാധിക്കുകയുള്ളൂ. വിശ്വാസി ഈ ലോകത്ത് വിമാനയാത്രികനെപ്പോലെയാണ്. അവന് തന്റെ വിമാനം നിയന്ത്രിക്കുന്ന പൈലറ്റിനെക്കുറിച്ച് പൂര്‍ണ വിശ്വാസമാണ് ഉള്ളത്. പൈലറ്റിന് വഴിതെറ്റുകയില്ലെന്നും, അദ്ദേഹത്തിന് തന്റെ മേഖലയില്‍ പരിജ്ഞാനവും വൈദഗ്ധ്യവും ഉണ്ടെന്നും വിശ്വാസിക്ക് അറിയാം. എല്ലാ സാഹചര്യങ്ങളും അഭിമുഖീരിക്കാന്‍ അവന്‍ സജ്ജനാണ്. ചൂടും തണുപ്പും, കാറ്റും മഴയും ഭേദിച്ച് വിമാനം മുന്നോട്ട് ഗമിക്കുക തന്നെ ചെയ്യും.
വിശ്വാസി സമാധാനത്തോടെ ഉറങ്ങുകയും ശാന്തമായി തന്റെ സീറ്റില്‍ ഇരിക്കുകയും ചെയ്യുന്നു. യാത്രക്കിടയില്‍ വിമാനം മെല്ലെ ചെരിയുകയോ, താഴുകയോ, ഉയരുകയോ ചെയ്താല്‍ പോലും അദ്ദേഹത്തിന് വിറയോ കുലുക്കമോ ബാധിക്കുകയില്ല. അവയെല്ലാം പൂര്‍ണ ആസൂത്രണത്തോടെ, പൈലറ്റിന്റെ ഉദ്ദേശ്യത്തോടെയാണ് നടക്കുന്നതെന്ന് വിശ്വാസി മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ വിശ്വാസി തന്റെ മനസ്സിനെ പൂര്‍ണമായും അതിന് സജ്ജമാക്കുന്നു. അദ്ദേഹം പൈലറ്റിനെ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ഇല്ല. തന്റെ എല്ലാ വിശ്വാസവും അദ്ദേഹത്തില്‍ സമര്‍പിച്ച് ശാന്തമായ മനസ്സോടെ തന്റെ സീറ്റില്‍ അടങ്ങിയൊതുങ്ങി ഇരിക്കുകയാണ് ചെയ്യുന്നത്. 
ഇപ്രകാരമാണ് വിശ്വാസിയും തന്റെ നാഥനും തമ്മിലുള്ള ബന്ധം. സംഭവങ്ങളുടെ ഗതി നിര്‍ണയിക്കുന്ന, ഗോളങ്ങളെ നയിക്കുന്ന, അവയുടെ ദിശ നിര്‍ണയിക്കുന്ന, അവയുടെ ഉദയാസ്തമയങ്ങള്‍ തീരുമാനിക്കുന്നവനാണ് വിശ്വാസിയുടെ നാഥന്‍. തന്റെ കഴിവില്‍പെടാത്ത എന്ത് കാര്യവും ഒടുവില്‍ തനിക്ക് നന്മയായി ഭവിക്കുമെന്ന് വിശ്വാസി ഉറച്ച് പ്രതീക്ഷിക്കുന്നു. 
അവന് രോഗം ബാധിക്കുകയും അത് ചികിത്സിച്ചുമാറ്റാന്‍ വൈദ്യശാസ്ത്രം പരാജയപ്പെടുകയുംചെയ്താല്‍ അത് തനിക്ക് നന്മയാണെന്ന് അവന്‍ മനസ്സില്‍ വിശ്വസിക്കുന്നു. താന്‍ നട്ടുവളര്‍ത്തിയ തന്റെ കൃഷി വെയിലേറ്റ് ഉണങ്ങി നശിച്ചാല്‍ അവനതില്‍ നന്മ ദര്‍ശിക്കുന്നു. അല്ലാഹു തനിക്ക് അതിനേക്കാള്‍ ഉത്തമമായത് പകരം വെക്കുമെന്ന് അവന്‍ വിശ്വസിക്കുന്നു. തന്റെ പ്രണയത്തില്‍ പരാജയപ്പെട്ടാല്‍, പ്രസ്തുത പരാജയമാണ് വിവാഹ പരാജയത്തേക്കാള്‍ ഉത്തമമെന്ന് അവന്റെ മനസ്സ് പറയുന്നു. വിവാഹ ജീവിതത്തില്‍ പരാജയപ്പെടുന്നുവെങ്കില്‍ 'അല്ലാഹുവിന് സ്തുതി, അവന്‍ തിന്മ എടുത്ത് കളഞ്ഞ് എനിക്ക് ആശ്വാസം നല്‍കിയല്ലോ' എന്ന് അവന്‍ പ്രതിവചിക്കുന്നു. മോശപ്പെട്ട കൂട്ടിനേക്കാള്‍ ഉത്തമമായത് ഏകനായി ജീവിക്കുന്നതാണല്ലോ. തന്റെ കച്ചടം പൊളിഞ്ഞ് പോയാല്‍ 'അല്ലാഹുവിന് സ്തുതി, ഞാന്‍ സമ്പന്നനായാല്‍ വഴികെട്ടേക്കാം എന്ന് അറിഞ്ഞവനാണ് അവന്‍' എന്നായിരിക്കും വിശ്വാസിയുടെ ആത്മഗതം. വിശ്വാസിയുടെ സമീപനം എപ്പോഴും 'നിങ്ങള്‍ വെറുക്കുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് നന്മയായേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് തിന്മയായേക്കാം. അല്ലാഹുവാണ് കാര്യങ്ങള്‍ നന്നായി അറിയുന്നവന്‍. നിങ്ങള്‍ അറിവില്ലാത്തവരാണ്'. (വിശുദ്ധ ഖുര്‍ആന്‍). 
ഹൃദയശാന്തതയും മനസ്സമാധാനവും വിശ്വാസിയുടെ തുണയാണ്. ഇഹലോകം പരീക്ഷണകേന്ദ്രമാണെന്നും, അത് സ്ഥിരവാസകേന്ദ്രമല്ല മറിച്ച് കേവലം ഇടവഴിയാണെന്നും, താല്‍ക്കാലിക ആതിഥേയത്വമാണ് അവിടെ നിന്ന് ലഭിക്കുന്നതെന്നും മനസ്സിലാക്കാനുള്ള ഉള്‍ക്കാഴ്ച വിശ്വാസിക്ക് മാത്രമേ ഉള്ളൂ. ഇഹലോകത്ത് ക്ഷമയോടെ, കൃതജ്ഞതാപൂര്‍വം ജീവിക്കുന്നവനാണ് നേട്ടം കൊയ്തവനും വിജയം വരിച്ചവനുമെന്ന് അവന്‍ തിരിച്ചറിയുന്നു. അവന്റെ ഹൃദയത്തിലേക്ക് ആശങ്ക കടന്നുവരികയില്ല. അവന്റെ മനസ്സില്‍ അസ്വസ്ഥതകളില്ല. കാരണം അവയെല്ലാം അല്ലാഹുവിനെ എപ്പോഴും  സ്മരിച്ചുകൊണ്ടേയിരിക്കുകയാണ്. ഓരോ ഹൃദയമിടിപ്പിനോടും ചേര്‍ന്ന് അല്ലാഹ്.... അല്ലാഹ്... എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നു അവന്‍. പിശാചിന് അവന്റെ മനസ്സില്‍ ഇടമില്ല. അവന് അവിടെ കാല്‍വെക്കാന്‍ പോലും സ്ഥലം ലഭിക്കില്ല. പ്രകൃതി വിപത്തോ, ദുരന്തങ്ങളോ കുലുക്കാത്ത, ഭൂകമ്പങ്ങളില്‍ തകര്‍ന്നുപോകാത്ത ഹൃദയമാണ് അത്. 
സ്‌നേഹവും കരുണയും ക്ഷമയും നന്ദിയും വിവേകവും വിട്ടുവീഴ്ചയും ആത്മനിര്‍വൃതിയുമെല്ലാമാണ് അവന്റെ മനസ്സിലുള്ളത്. നിരാശയോ, വേദനയോ, ദുഖമോ, വഞ്ചനയോ, പ്രതികാരമോ, അസൂയയോ, ഭയമോ അതില്‍ പ്രവേശിക്കുന്നില്ല. കാരണം അത് വിശ്വാസിയുടെ രാഷ്ട്രമാണ്. അവിടേക്ക് മാനസിക രോഗങ്ങള്‍ക്കോ, അസ്വസ്ഥതകള്‍ക്കോ പ്രവേശനമില്ല. 

സമ്പത്ത്, വികാരം, കുലമഹിമ, അധികാരം തുടങ്ങിയ ബിംബങ്ങളെ അവന്‍ മുമ്പേ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അവയ്ക്കിനി എഴുന്നേറ്റ് നില്‍ക്കാനാവില്ല. ദൃഢനിശ്ചയത്തോടെ, ശാന്തതയോടെ, മനസ്സിനെ നിയന്ത്രണ വിധേയമാക്കി വിശ്വാസി മുന്നോട്ട് ഗമിക്കുന്നു. മനസ്സിന്റെ അടിമയില്‍ നിന്ന് അതിന്റെ ഉടമയായി അവന്‍ മാറിയിരിക്കുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുഞ്ഞുമനസ്സിന്റെ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് അത്. അല്ലാഹുവിന്റെ മനോഹരമായ ആവിഷ്‌കാരത്തെയും സൃഷ്ടിവൈഭവത്തെയും ചുറ്റും നിന്ന് അവന്‍ വായിച്ചെടുക്കുന്നു. വിജ്ഞാനം അധികരിക്കുന്നതനുസരിച്ച് അവന്റെ വിസ്മയം അധികരിച്ചുകൊണ്ടേയിരിക്കുന്നു. അവന് മടുപ്പോ ആലസ്യമോ, പ്രയാസമോ വിഷമമോ അനുഭവപ്പെടുന്നേയില്ല.   (ഡോ. മുസ്ത്വഫാ മഹ്മൂദ്)

2014 ഫെബ്രുവരി 25, ചൊവ്വാഴ്ച

മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരും

 10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് തുക 10,000ന് മുകളിലുണ്ടെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കേണ്ടി വരിക. പുതിയ കസ്റ്റംസ് ചട്ടപ്രകാരമാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കളും ഡ്യൂട്ടി അടച്ച് കൊണ്ടുവാന്‍ അനുമതിയുള്ള സാധനങ്ങളും സ്വര്‍ണം ഉള്‍പ്പെടെയുള്ളവ ഇല്ലെന്നും ഡിക്ലറേഷന്‍ നല്‍കണം. പുതിയ കസ്റ്റംസ് ചട്ടപ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തു നിന്നും പുറത്തേക്ക് പോകുന്നവര്‍ മാത്രം അടുത്ത മാസം മുതല്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാവും. പുതിയ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സന്ദര്‍ശിച്ച രാജ്യങ്ങളും ഒപ്പം പാസ്‌പോര്‍ട്ട് നമ്പറും പൂരിപ്പിച്ച് നല്‍കണം. കഴിഞ്ഞ 10 തിയ്യതിയാണ് സാമ്പത്തിക മന്ത്രാലയം പുതിയ ഫോറം നടപ്പാക്കുന്നത് പ്രഖ്യാപിച്ചത്. ഹാന്റ് ലഗേജ് ഉള്‍പ്പെടെ എത്ര ബാഗേജുകളാണ് കൊണ്ടുവന്നതെന്നും ഇതില്‍ രേഖപ്പെടുത്തണം. കസ്റ്റംസിനെ പറ്റിച്ച് രാജ്യത്തേക്ക് നിരോധിക്കപ്പെട്ട വസ്തുക്കളും സ്വര്‍ണവും കടത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.
നിലവില്‍ പുരുഷന്മാര്‍ക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണം വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രവാസികള്‍ക്ക് ഫോറിന്‍ കറന്‍സി നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും 5,000 ഡോളറില്‍ കൂടുതലാണെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കണം. കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള 19 വിമാനത്താവളങ്ങളിലൂടെയും വരുന്നവര്‍ ഡിക്ലറേഷന്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്.

ക്യാമറകൾ ഇന്ത്യയിലേക്ക്‌ കൊണ്ട് പോകുന്നവരുടെ ശ്രദ്ധക്ക് 30000 രൂപക്ക് മുകളിലുള്ള എല്ലാ തരത്തിലുള്ള ക്യാമറകൾക്കും എയർ പോർട്ട്‌ ഡ്യൂട്ടി അടക്കേണ്ടിവരും

കസ്റ്റംസ്‌ നിയമങ്ങൾ അറിയാത്ത പ്രവസികൾക്ക്‌ എയർപ്പോർട്ടിൽ വൻനഷ്ടം സംഭവിക്കുന്നു.....

പ്രവാസികൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കസ്റ്റംസ്‌ നിയമങ്ങൾ ഇവിടെ നിങ്ങള്‍ക്ക്‌ വായിക്കാം..

ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കസ്റ്റംസ്സ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം വിലപിടിപ്പുള്ള സാധനങ്ങള്‍ അടക്കം വിമാനത്താവളത്തില്‍ നഷ്ടമാകുന്നു. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരന് കൊണ്ടുവരാന്‍

അനുമതിയുള്ള സാധനങ്ങളെ കുറിച്ചും അവര്‍ക്കു നല്‍കേണ്ട നികുതിയെ കുറിച്ചും മറ്റുമുള്ള അജ്ഞതയാണ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ സാധനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടാതായോ പിഴനല്‍കേണ്ടതായോ വരുന്നത്. സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചതോടെ വിമാനത്താവളത്തി കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
സ്വര്‍ണ്ണം, വിദേശത്ത് ഉപയോഗിച്ചതും പുതിയതുമായ ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ , വസ്ത്രങ്ങള്‍ , സിഗരറ്റ് തുടങ്ങിയവയെല്ലാം പിഴയടച്ചും പിഴയടക്കാന്‍ തുകയില്ലാതെ ഉപേക്ഷിക്കേണ്ടിയും വരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശത്തു നിന്ന് എത്തുന്ന ഒരു യാത്രക്കരന് എത്ര പണം കൈവശം വയ്ക്കാം എന്നതില്‍ പോലും പലരും അജ്ഞരാണ്. സാധാരണഗതിയില്‍ പതിനായിരം അമേരിക്കന്‍ ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ യാത്രകാരന് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്. ഇതിനു മുകളില്‍ ഒരു തുക കൊണ്ടുവരണമെങ്കില്‍ കസ്റ്റംസില്‍ ഡിക്ലറേഷന്‍ നല്‍കണം കൊണ്ടുവരുന്ന തുക രാജ്യദ്രോഹമടക്കമുള്ള പ്രവര്‍ത്തികള്‍ക്ക് വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഡിക്ലറേഷന്‍ നല്‍ കേണ്ടത്. രാജ്യത്തിലേക്ക് സ്വര്‍ണ്ണം കൊണ്ടുവരുന്നതിലും ഈ നിയന്ത്രണങ്ങള്‍ ഉണ്ട്. 6 മാസം വിദേശത്ത് താമസിച്ച ഒരു പുരുഷന് അമ്പതിനായിരം രൂപയുടെ സ്വര്‍ണ്ണവും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണവും കൊണ്ടുവരാം. സ്വര്‍ണ്ണം ആഭരണമായി മാത്രമേ അനുവദിക്കുകയുള്ളു. ഇതിനു മുകളില്‍ സ്വര്‍ണ്ണം ആഭരണമായി കൊണ്ടുവന്നാല്‍ 15 ശതമാനവും സ്വര്‍ണ്ണകട്ടിക്ക് 10 ശതമാനവും നികുതി നല്‍കണം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായാല്‍ പിഴയും നല്‍കണം.
6 മാസം ഗള്‍ഫില്‍ കഴിഞ്ഞ ഒരാള്‍ക്ക് നികുതി അടച്ച് ഒരു കിലോ സ്വര്‍ണ്ണം കൊണ്ടുവരാം. ഇതിനാദ്യം കസ്റ്റംസിന്റെ അനുമതി വാങ്ങണം. 2,70,000 രൂപ സ്വര്‍ണ്ണത്തിന് നികുതിയും നല്‍കണം. ഗള്‍ഫില്‍ ഉപയോഗിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരുന്ന മുഴുവന്‍ സാധനങ്ങള്‍ക്കും നികുതി നല്‍കണം.
ഗള്‍ഫില്‍ ഉപയോഗിച്ച ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്ക് സാധണങ്ങള്‍ക്ക് നികുതിയുണ്ട്. ടെലിവിഷന്‍ പുതിയതായാല്‍ മാര്‍ക്കറ്റ് വില അനുസരിച്ചും പഴയതാണെങ്കില്‍ നിലവില്‍ ഒരു തുക നിശ്ചയിച്ച് അതിനുള്ള നികുതിയും നല്‍കണം. വസ്ത്രങ്ങള്‍ കൊണ്ടുവരുമ്പോള്‍ പത്തില്‍ കൂടാന്‍ പാടില്ല. പര്‍ദ്ദ ഉള്‍പ്പെടെയുള്ളവക്ക് ഈ നിയന്ത്രണമുണ്ട്.
കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്‍കേണ്ടിവരും. സിഗരറ്റ് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഏറെയുണ്ട്. നിയമപ്രകാരം മുന്നറിയിപ്പുള്ള 200 സിഗരറ്റ് മാത്രമാണ് ഒരാള്‍ക്ക് കൊണ്ടുവരാന്‍ അനുമതിയുള്ളത് അല്ലാത്തവയ്ക്ക് പിഴയും നികുതിയും ചുമത്തും. മയക്കുമരുന്ന്, ആയുധങ്ങള്‍ , വെടിയുണ്ട, നിരോധിത മരുന്നുകള്‍ , അനുമതിയില്ലാത്തവിത്തുകള്‍ , ജീവനുള്ള പക്ഷികള്‍ , മൃഗങ്ങള്‍ എന്നിവകൊണ്ടുവരുന്നതും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ നിയമങ്ങള്‍ പാലിച്ച് സാധനങ്ങള്‍ കൊണ്ടുവരണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു...

2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച

എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന കാലം

 
മാതാവും പിതാവും ഗുരുവും എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നിരക്ഷരരും അത്താഴ പട്ടിണിക്കാരുമായ പാവം നാട്ടിന്‍പുറത്തുകാര്‍ ദൃഷ്ടി ദോഷമാകറ്റാനും വസൂരി മാറാനും വേണ്ടി വാറ്റുചാരായവും നാടന്‍ കഞ്ചാവും വച്ച് വണങ്ങുന്ന കാവിലമ്മയും കുട്ടിചാത്തനുമല്ല, ആണവശാസ്ത്രഞ്ജന്മാര്‍ മുതല്‍ കോര്‍പ്പറേറ്റ് രാജാക്കന്മാര്‍ വരെ ശീതികരിച്ചമുറികളില്‍ ലക്ഷങ്ങളും കോടികളും വച്ച് വണങ്ങുന്ന, ലോകമെമ്പാടും വേരുകളുള്ള ഭക്തി ബിസിനസ്‌ ശ്രിഖലയുടെ അധിപന്മാരായ പുത്തന്‍ തലമുറ ആള്‍ ദൈവങ്ങള്‍...



കൊല്ലം ജില്ലയിലെ പറയകടവ് കടപ്പുറത്തെ സുധാമണി എന്ന മുക്കുവ സ്ത്രീ ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനകോടികളുടെ അമ്മയായി മാറിയ അത്ഭുത കഥയാണ്‌ മാതാ അമൃതാനന്തമയിയുടേത്. അമ്മയുടെ കരലാളനം കൊതിച്ചു കാലദേശഭേദമന്യേ ജനലക്ഷങ്ങള്‍ പ്രവഹിച്ചുകൊണ്ടേ ഇരിക്കുന്നു. യൌവനകാലം മുതല്‍ കെട്ടിപിടിച്ചും ഉമ്മവച്ചും നല്‍കിയിരുന്ന സ്വര്‍ഗീയസുഖവും ദിവ്യാനുഭൂതിയും ഈ പ്രായത്തിലും ഭക്തര്‍ക്ക് നല്കാനാകുന്നു എന്നത് മാത്രമല്ല സുധാമണിയുടെ വിജയ രഹസ്യം. സുനാമി ദുരിതാശ്വാസം അടക്കം കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌നടത്തി കൈയ്യടി നേടിയാണ്‌ ആ സ്ത്രീയുടെ പ്രസ്ഥാനം ഇന്ന് കാണുന്ന ഉയരങ്ങളില്‍ എത്തിയത്.

മരണം പോലും നാടകമാക്കിയ സായി ബാബയുടെ കഥയും വ്യത്യസ്തമല്ല. അന്തരീക്ഷത്തില്‍ നിന്നും ആമാശയത്തില്‍ നിന്നും സ്വര്‍ണമാലയും സ്വര്‍ണഗോളവും പുറത്തെടുത്തു ജനലക്ഷങ്ങളെ പറ്റിച്ചാണ് ബാബ എത്രയും ഉയരത്തില്‍ എത്തിയത്. ഒന്നൊഴിയാതെ എല്ലാം കള്ളത്തരവും മാജിക്‌ ട്രിക്ക്സും ആണെന്നത് പല തവണ തെളിയിക്കപ്പെട്ടതുമാണ്. എന്നിട്ടും ജനലക്ഷങ്ങള്‍ ബാബയുടെ മാസ്മരിക വലയത്തില്‍ അകപ്പെട്ടു കൊണ്ടേ ഇരുന്നു. കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബാബ ട്രസ്റ്റ്‌ നടത്തുന്നതായി അറിയുന്നു. സന്തോഷം. ആളുകളെ പറ്റിച്ചു പെട്ടെന്നൊരു ആയിരം കോടി എന്റെ കൈയ്യില്‍ കിട്ടിയാലും അതില്‍ ഒരു നൂറു നൂറ്റമ്പതു കോടിക്കെങ്കിലും ജീവകാരുണ്യമോ മരണകാരുണ്യമോ നടത്തുന്നതില്‍ എനിക്കും സന്തോഷമേ ഉള്ളു.

ഈ ശാന്തിക്കും സമാധാനത്തിനും ഒക്കെ ഇത്രയധികം ചിലവുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച ഒരു മഹാനാണ് ശ്രീ*2 രവിശങ്കര്‍. അദ്ധേഹത്തിന്റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ്,(അദ്ദേഹം ജീവിക്കാന്‍ വേണ്ടി നടത്തുന്ന കല) യോഗാ കോഴ്സ്നു വന്‍ തുക നല്‍കി ചേര്‍ന്നാല്‍ ശാന്തിയും സമാധാനവും ബസ്‌ പിടിച്ചു വരുമത്രേ!!! കൈയ്യിലുള്ള പണവും കൊടുത്തിട്ട് ശുഭ്രവസ്ത്രം ധരിച്ചു അല്പം സ്ത്രൈണഭാവത്തില്‍ കൊഞ്ചി കൊഞ്ചിയുള്ള അങ്ങേരുടെ വര്‍ത്തമാനം കേള്‍ക്കേണ്ടി വരുന്നവന്റെ യോഗം എന്നല്ലാതെ എന്ത് പറയാന്‍?

ഇതെല്ലാം വന്‍കിട സെറ്റപ്പുകള്‍ ആണെങ്കില്‍ വേറെയും ഉണ്ട് ഒരു കൂട്ടര്‍. ചുട്ട കോഴിയെ പറപ്പിക്കുകയും (ചുടാത്ത കോഴിയെ പറപ്പിക്കാന്‍ ഞാനായാലും മതി), ചൂട് വെള്ളത്തിലൂടെ നടക്കുകയും, അതി രാവിലെ തുണിയില്ലാതെ ദര്‍ശനം കൊടുക്കുകയും, പോലീസുകാരെ തോക്ക് ചൂണ്ടി പീഡിപ്പിക്കുകയും(പേടിപ്പിക്കലിനോന്നും ഇപ്പൊ ഡിമാന്റില്ല), സില്‍മ നടിക്ക് പൂജിക്കാന്‍ സ്വന്തം ലിംഗം വരെ കൊടുക്കുകയും, നഗ്ന പൂജ നടത്തിയാതിന്റെ വീഡിയോ വേണ്ടാതീനം കാണിക്കാന്‍ വേണ്ടി സൂക്ഷിക്കുകയും (ഇപ്പൊ ജയിലില്‍ എങ്ങനെ സാധിക്കുന്നോ ആവോ !!!) ചെയ്യുന്ന പ്രാദേശിക ആള്‍ ദൈവങ്ങള്‍.

പച്ചവെള്ളത്തില്‍ തുപ്പിയും തൂറിയും രോഗമകറ്റുന്ന, അര അണയുടെ ചരട് ആസനത്തിനു മുകളില്‍ കെട്ടി പേടിയകറ്റുന്ന, കോഴിമുട്ടയില്‍ ഡയലോഗ് എഴുതി ആരാന്റെ പറമ്പില്‍ കുഴിച്ചിട്ട് അവനിട്ട് പണി കൊടുക്കുന്ന, തങ്ങള്‍മാരും സിദ്ധന്മാരും സൂഫിമാരും പരിഷ്കൃത ലോകത്തെ നോക്കി കൊഞ്ഞനം കാട്ടുന്നു.

സുധാമണിയും സത്യനാരായണ രാജുവും രവിശങ്കറും എല്ലാം ഓരോ ഐക്കണ്‍ പ്ലയെര്‍മാര്‍ മാത്രമാണ്. ഇവരെ ഓരോരുത്തരെയും നിയന്ത്രിക്കുന്നത്, അല്ലെങ്കില്‍ ഇവരെ മുന്‍നിര്‍ത്തി ലാഭം കൊയ്യുന്നതും വന്‍കിട കോര്‍പറേറ്റ്കളും മാഫിയാ സംഘങ്ങളുമാണ്. സ്വാമി ശാശ്വതീകാനന്ത അടക്കം ധ്യാനകേന്ദ്രങ്ങളിലും ആശ്രമങ്ങളിലും നടക്കുന്ന അസ്വാഭാവിക മരണങ്ങളുടെ എണ്ണം മാത്രം കണക്കിലെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകും. കള്ളക്കടത്തിനും കൂട്ടിക്കൊടുപ്പിനും അധ്യാത്മകതയെക്കാള്‍ നല്ല മറവ് വേറെ കിട്ടാനില്ല.
കോര്‍പൊറേറ്റ് സംഘങ്ങളുടെ കളികളും കാണാതിരുന്നു കൂടാ.ആള്‍ ദൈവങ്ങളുടെ പേരില്‍ ഉള്ള ട്രസ്റ്റുകളില്‍ മറിയുന്നത് കോടികളുടെ കള്ളപ്പണമാണ്. ഉള്ള വെള്ളപ്പണത്തിനാകട്ടെ ടാക്സ് അടക്കുകയും വേണ്ട. ചാരിറ്റിയുടെ പേരില്‍ സര്‍ക്കാര്‍ മിക്ക ആള്‍ദൈവങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിടുണ്ട്. (അല്ലെങ്കില്‍ തന്നെ ദൈവത്തിനു എന്ത് നികുതി!!!)

ഓരോ ആള്‍ ദൈവത്തിനും ഭക്തന്മാര്‍, ശിഷ്യന്മാര്‍ എന്നൊക്കെ പറഞ്ഞു കുറെ കോടീശ്വരന്മാരും വന്‍കിട രാഷ്ട്രീയക്കാരും ബ്യുറോക്രാറ്റുകളും സിനിമാ താരങ്ങളും കൂട്ടിനുണ്ടാകും. ദൈവത്തിന്റെ കൈ മുത്താനും കാല്‍ കഴുകാനും ഒക്കെ മുന്നില്‍ നില്‍ക്കുന്നത് ഇവരാകും. കള്ളപ്പണത്തിന്റെ മുഖ്യ ഉപഭോക്താക്കള്‍ ഇവര്‍ തന്നെ. ഇന്ത്യക്കാരുടെ കോടികളുടെ കള്ളപ്പണം സ്വിസ്സ് ബാങ്കില്‍ നിന്നും മന്‍മോഹന്‍ജി തിരിച്ച് കൊണ്ട് വരുമ്പോള്‍(!!!) അതില്‍ നല്ലൊരു പങ്ക് ഈ ഭക്തി വ്യവസായത്തിന്റെയാകും എന്നുറപ്പ്

2014 ഫെബ്രുവരി 18, ചൊവ്വാഴ്ച

അമ്മയെ അറിയാന്‍ ( ഗെയില്‍ ട്രെഡ്‍വെല്‍ മനസ്സു തുറക്കുന്നു)

അമൃതാനന്ദമയിയുടെ പ്രമുഖ ശിഷ്യയായിരുന്ന ഗെയില്‍ ഗായത്രി ട്രെഡ്‍വെലിന്റെ പുസ്തകമായ 'വിശുദ്ധ നരകത്തിന്റെ' ഇരുപതാം അധ്യായത്തിന്റെ പരിഭാഷ. അമൃതാനന്ദമയിയുടെ ഏറ്റവും പ്രമുഖ ശിഷ്യനില്‍ നിന്നുണ്ടായ ദുരനനുഭവങ്ങളെ കുറിച്ച് ഈ അധ്യാത്തില്‍ ഗെയില്‍ ട്രെഡ്‍വെല്‍ മനസ്സു തുറക്കുന്നു.

ഒരു രാത്രി ഗാഡനിദ്രയിലായിരിക്കേ എനിക്കൊരു സ്വപ്നമുണ്ടായി. കണ്ണീര്‍ കറകളുള്ള മുഖങ്ങളുമായി ആയിരക്കണക്കിനു പേര്‍ അമ്മയെ നോക്കി ആര്‍ത്തുവിലപിക്കുന്നതു ഞാന്‍ കണ്ടു. “എന്തിന്, എന്തിന്?” ഉറക്കെ വിലപിച്ച അവര്‍ അലങ്കരിച്ച ആശ്രമ കവാടത്തിനു പുറത്തു നിന്നു സ്വയം മാന്തിപ്പറിച്ചു.
“അങ്ങയോടുള്ള ഭക്തിയാല്‍, വിശുദ്ധമായ ആനന്ദം ഞങ്ങള്‍ ബലികഴിച്ചു. പുരുഷനോടോ സ്ത്രീയോടോ ഒപ്പം ഞങ്ങള്‍ ശയിച്ചില്ല. ഇതായിരുന്നോ ഞങ്ങളും അങ്ങും തമ്മിലുള്ള കരാര്‍? ഇതായിരുന്നോ ഞങ്ങളില്‍ നിന്ന് അങ്ങ് തേടിയത്? ” അവര്‍ വിലപിച്ചു.  അമ്മേ, പറയുന്നത് പ്രവര്‍ത്തിക്കാതെ അങ്ങേക്കെങ്ങനെ ഞങ്ങളെ വഞ്ചിക്കാന്‍ സാധിക്കുന്നു. 
വിലപിക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ മുഖമുണ്ടായിരുന്നില്ല. കാരണം അവരുടെ നിരവധി രഹസ്യങ്ങള്‍ എനിക്കറിയാമായിരുന്നു.
ഉള്ളില്‍ നിന്ന് നിരന്തരം കൊളുത്തിവലിക്കുകയും അറപ്പും നടുക്കവും ഉളവാക്കുകയും ചെയ്യുന്ന രഹസ്യങ്ങള്‍ എനിക്ക് തന്നെയുണ്ടായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ പേറി നടന്ന രഹസ്യം.
തലതിരിഞ്ഞ രീതിയില്‍ ഞാന്‍ ‘മറ്റൊരു സ്ത്രീയായി’ മാറിയിരുന്നു.
വിഹാഹിതായ ഒരു സ്ത്രീയെ  വഞ്ചിക്കാനോ മറ്റൊരാളുടെ പ്രണയത്തെ തട്ടിയെടുക്കാനോ ഞാന്‍ ശ്രമിച്ചിരുന്നില്ല. തിളച്ചുമറിയുന്ന ഒരു പ്രണയബന്ധത്തിലും ഞാന്‍ അകപ്പെട്ടുമില്ല. സ്വയമറിയാതെ, ഒരു തരത്തില്‍, ബലാല്‍കാരമായി  ഒരു ലൈംഗിക ത്രികോണത്തിലകപ്പെടുകയായിരുന്നു ഞാന്‍. ആദ്യത്തെ വ്യക്തി ( ത്രികാലജ്ഞാനിയായ ഗുരുമാതാവ്) രണ്ടാമത്തെയാള്‍( ശിഷ്യയും സേവകയുമായ സ്ത്രീ) അവരുടെ പരിപാവനമായ വാസ സ്ഥാനത്ത് വെച്ച്, ചില സമയങ്ങളില്‍ അവരുറങ്ങുമ്പോള്‍ അവരുടെ‌കിടക്കക്ക് തൊട്ടരികെ വെച്ച് പോലും, നിരന്തരം അപമാനിക്കപ്പെടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്നത് അറിഞ്ഞേയില്ല.   സ്ഥലകാലങ്ങള്‍ക്കതീതമായ അവരുടെ ആത്മീയ സംരക്ഷണം ഏറ്റവുമധികം വ്യാപിച്ചു കിടക്കുന്ന സ്ഥലത്താണ് അവരുടെ മൂക്കിനു കീഴെ ഇത് നടമാടിയത്.
സ്നേഹവും ജ്ഞാനോദയവും തേടിയാണ് ഞാന്‍ ആശ്രമത്തില്‍ ചേര്‍ന്നത്. വിശുദ്ദമായ ആദര്‍ശങ്ങളും ഉന്നതമായ ലക്ഷ്യങ്ങളുമായിരുന്നു എന്റെ കൈമുതല്‍. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ വികാരാധീനനായി പ്രണയാഭ്യര്‍ഥന നടത്തുന്ന ഒരു പുരുഷന്‍ എന്റെ മുന്നിലെത്തുമെന്ന് ഞാന്‍ നിനച്ചതേയില്ല. അയാളുടെ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ അടിയറവ് പറയുമെന്നും വര്‍ഷങ്ങളോളം അതെന്നെ ഭരിക്കുമെന്നും ഞാന്‍ കരുതിയതേയില്ല. നിഷ്കളങ്കവും മൃദുലവുമായ എന്റെ പ്രകൃതം കൊണ്ട്, ഒരു നിമിഷത്തെ ദൌര്‍ബല്യം കൊണ്ട്, ബാലുവിന്റെ കാമദാഹം തീര്‍ക്കാനുള്ള ഒരു വസ്തുവായി ഞാന്‍ മാറി. വെട്ടിത്തുറന്നു പറയുകയാണങ്കില്‍, അയാളുടെ വക്രബുദ്ധിയുടേയും നിരന്തരമായ ബലാല്‍സംഗങ്ങളുടേയും ഇരയായി ഞാന്‍ മാറി.
1980കളിലെ ഒരു സാധാരണ ദിവസം. ഉച്ച സമയത്ത് മണല്‍ വിരിച്ച മുറ്റത്തുകൂടെ ചെയ്തു തീര്‍ക്കാനുള്ള നൂറുകൂട്ടം കാര്യങ്ങളെ കുറിച്ചാലോചിച്ച് നടക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് പിന്നില്‍ നിന്നൊരാള്‍ ഓടിക്കിതച്ച് വന്ന് എന്റെ ദേഹത്ത് വന്ന് തട്ടി. ഞെട്ടിത്തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ബാലുവിനെയായിരുന്നു. അയാളുടെ മുഖത്ത് അല്‍പം പിശകുള്ള ഒരു ചിരിയുണ്ടായിരുന്നു.
“ഒന്നു മാറിനില്‍ക്കെന്നേ,”എന്റെ തോളത്ത് തട്ടി അയാള്‍ കളി പറഞ്ഞു. നടന്നു പോകുമ്പോള്‍ അര്‍ത്ഥം നിറഞ്ഞ ചിരിയുമായി അയാള്‍ കൂടെ കൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം, ഞാനൊന്നു ചൂളി. ദൈവമേ, അയാളെന്നോട് ശ്രംഗരിക്കുകയായിരുന്നോ? അടുത്ത നിമിഷം തന്നെ ഞാന്‍ ആ ചിന്ത മനസ്സില്‍ നിന്നൊഴിവാക്കി. അനാവശ്യമായ കാര്യങ്ങള്‍ ചിന്തിച്ചുകൂട്ടി വിഡ്ഡിയാവേണ്ടെന്ന് ഞാന്‍ സ്വയം പറഞ്ഞു. എന്റെ ആത്മീയ സഹോദരന്‍മാരാണ് ഇവരൊക്കെ. കഴിഞ്ഞ 5 വര്‍ഷമായി ഇവരോടൊത്ത് താമസിക്കുമ്പോള്‍ ഒരു തരത്തിലുള്ള അസ്വാഭാവികമായ അനുഭവങ്ങളും എനിക്കുണ്ടായിട്ടില്ല.


ആ ദിവസം വൈകീട്ട് വൈകുന്നേരം ഭജനകള്‍ക്കിടെ ആശ നിറഞ്ഞ കണ്ണുകളോടെ അയാളെന്നെ അടിമുടി നോക്കി. അയാളുടെ കണ്ണു നിറഞ്ഞിരുന്നു. നിരവധി തവണ ഇതാവര്‍ത്തിച്ചു. ഭക്തിയുടെ പാരമ്യത്തിലുള്ള അശ്രുധാരയല്ല അതെന്ന് വളരെ പെട്ടെന്ന് തന്നെ ഞാന്‍ മനസ്സിലാക്കി. പെട്ടെന്ന് തന്നെ കണ്ണുകളടച്ച ഞാന്‍ ഗാനാലാപനം കഴിയുന്നതുവരെ അവ അടച്ചു തന്നെ വെച്ചു.
പതിയെ എന്നില്‍ ആശങ്ക തലപൊക്കി. ഒരു പക്ഷെ ഇതൊക്കെ ഞാന്‍ വെറുതേ ചിന്തിച്ചു കൂട്ടിയതുമാത്രമാവില്ല.
അയാളുടെ അസ്വാഭാവിക പെരുമാറ്റം കുറച്ചു ദിവസങ്ങള്‍ കൂടി തുടര്‍ന്നു. ഒരു ദിവസം അമ്മയുടെ മുറിക്ക് മുന്നില്‍ അയാള്‍ തന്റെ വികാരങ്ങള്‍ എന്നോട് തുറന്നു പറഞ്ഞു. കണ്ണീരൊലിപ്പിച്ചും മൂക്കുചിറ്റിയും  ആ രഹസ്യം അയാള്‍ എന്നോട് തുറന്നു പറഞ്ഞു.
ഗായത്രി, ഞാന്‍ നിന്നെ അതിയായി സ്നേഹിക്കുന്നു.
ഞെട്ടിപ്പോയ ഞാന്‍ ചുറ്റുപാടും നോക്കി ആരും ഞങ്ങളെ കേള്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. “എന്താണ് നിങ്ങള്‍ പറയുന്നത്. ഇത് ശരിയല്ല. നിങ്ങള്‍ സ്വയം നിയന്ത്രിക്കണം. ”
കുറച്ച് കൂടി മുന്നോട്ട് വന്ന് എന്നെ പിടിച്ചിരുത്താന്‍ വികാരനിര്‍ഭരമായി അയാള്‍ പറഞ്ഞു. “എനിക്ക് നിന്നെ കാണണം. എനിക്ക് നിന്നെ തനിച്ച് കാണണം.”
പിറകോട്ട് മാറി, പ്രതിരോധിച്ച ഞാന്‍ അയാളോട് പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ പോവണം. അമ്മ വഴക്കുപറഞ്ഞ കുഞ്ഞിനെ പോലെ ചൊടിച്ചും മൂക്കുചീറ്റിയും അയാള്‍ മുറിവിട്ടു പോയി. എനിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങി. ഇതെവിടെയാണെത്തുകയാണെന്ന് ചിന്തിച്ചിട്ട് ഒരെത്തുപിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ആ രാത്രി, കരഞ്ഞ് തളര്‍ന്ന് ഞാനുറങ്ങിപ്പോയി. ഇതിന്റെ അന്തരഫലങ്ങളെ കുറിച്ചോര്‍ത്ത് എന്റെ മനസ്സില്‍ ഭയം ഉരുണ്ടുകൂടി.
പരമസത്യത്തിലേക്കുള്ള എന്റെ പ്രയാണത്തില്‍ മാസംനിബദ്ധമായ രാഗത്തിന് തെല്ലും സ്ഥാനമുണ്ടായിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേണുവിനോട് പ്രണയം തോന്നുവെന്ന സംശയം എന്നില്‍ ഉടലെടുത്ത ഉടനെ തന്നെ ഞാന്‍ അതിനെ മുളയിലേ നുള്ളിക്കളഞ്ഞതാണ്. അതിനും മുമ്പ് തിരുവണ്ണാമലയില്‍ എത്തിയപ്പോള്‍ തന്നെ ഞാന്‍ ബ്രഹ്‍മചര്യത്തിന്റെ വഴി തിരഞ്ഞെടുത്തിരുന്നു. അതിനു ശേഷം ഒരു പുരുഷനേയും ഞാന്‍ ആശയോടെ നോക്കിയിട്ടില്ല. ദൈവത്ത മാത്രം ഞാന്‍ ആശിച്ചു.
എന്നിരുന്നാലും ഞാനാകുന്ന മനുഷ്യമാംസത്തിന്റെ അടിത്തട്ടിലെവിടെയോ ബാലുവിന് എന്നോടുള്ള തീവ്രമായ അഭിനിവേശം ചെറിയ ഓളങ്ങള്‍ സൃഷ്ടിച്ചു. എന്റെ നിയന്ത്രണം പതിയെ നഷ്ടമാകുന്നതായി എനിക്ക് തോന്നി.
പിറ്റേന്ന് രാവിലെ അമ്മയുടെ മുറിയുടെ വരാന്തയില്‍ ഞാന്‍ കിടന്നുറങ്ങുമ്പോള്‍ ആരോ എന്നെ അല്‍പം പരുക്കനായി തന്നെ ഉണര്‍ത്തി. കണ്ണു തുറന്നപ്പോള്‍ ഇരുമ്പഴികള്‍ക്കുള്ളിലൂടെ ഒരു നീളന്‍ വടി എന്റെ ദേഹത്ത് കുത്തുന്നതാണ് ഞാന്‍ കണ്ടത്. ഞെട്ടിപ്പോയ ഞാന്‍ ഇരുന്നു. നോക്കുമ്പോള്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ ഒരു വലിയ കമ്പുമായി ബാലു നില്‍കുന്നതാണ് കണ്ടത്. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.
“പോ, ” പേടിച്ചു പോയ ഞാന്‍ അയാളോട് ആംഗ്യം കാണിച്ചു.
അയാള്‍ പോയി. പക്ഷെ സന്ധ്യക്ക് വീണ്ടും അയാള്‍ വന്നു. അമ്മയുടെ അടുക്കളക്കുള്ളിലെ ഏണിയുടെ മുകളിലെ പടിയിലിരുന്ന് അയാള്‍ പറഞ്ഞു. “നിന്നെ കൂടാതെ എനിക്ക് ജീവിക്കാനാവില്ല. എനിക്ക് നിന്നെ തനിച്ച് കാണണം. ”
“എന്തിനാണ്, നിങ്ങള്‍ക്ക് ഇവിടെ വെച്ച് തന്നെ സംസാരിക്കാമല്ലോ. ”
എനിക്ക് തലകറങ്ങുന്നതു പോലെ തോന്നി. ഹൃദയം പടപടാ മിടിച്ചു. തന്റെ അനുചരവൃന്ദത്തിനുള്ളില്‍ വൈകാരികമായ ബന്ധങ്ങളുടലെടുക്കുന്നത് അമ്മ ഒരിക്കലും പ്രോല്‍സാഹിപ്പിച്ചിരുന്നില്ല.
പെട്ടെന്നയാള്‍ മുന്നോട്ട് കുനിഞ്ഞ് എന്റെ മുട്ട് ചുറ്റിപ്പിടിച്ച്  തേങ്ങി തേങ്ങിക്കരയാന്‍ തുടങ്ങി.

ഈ രീതി കുറച്ചു ദിവസങ്ങള്‍ കൂടി ആവര്‍ത്തിച്ചു. പിന്നീടാണത് സംഭവിച്ചത്. എന്റെ മനസ്സാനിധ്യത്തിന് ഉലച്ചില്‍ തട്ടിത്തുടങ്ങി. പിറ്റേന്ന് പുലര്‍ച്ചെ അയാളുടെ മുറിയില്‍ വെച്ച് തമ്മില്‍ കാണാമെന്ന് ഞാന്‍ സമ്മതിച്ചു. അമ്മയുടെ അടുത്ത് ചെന്ന് ഉണ്ടായതെല്ലാം തുറന്ന് പറഞ്ഞാല്‍ അയാളില്‍ നിന്ന് എനിക്ക് സംരക്ഷണം ലഭിച്ചേനെ. പക്ഷെ ഞാനതിനു തുനിഞ്ഞില്ല. അവരുടെ പരുക്കന്‍ സ്വഭാവം എന്നെ തളര്‍ത്തുകയും വേദനിപ്പിക്കുയും ചെയ്തതിനാല്‍ എന്നോട് മൃദുലമായി പെരുമാറുന്ന ആളോട് എനിക്ക് സ്വാഭാവികമായും ഒരു പ്രതിപത്തി തോന്നി. അയാളെ കാണാമെന്ന് സമ്മതിച്ചപ്പോള്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നത് എന്റെ മനസ്സിന്റെ വിദൂരമായ കോണില്‍ പോലുമുണ്ടായിരുന്നില്ല. ഈ ആത്മീയ സഹോദരന്‍മാരില്‍ കാമം തിളച്ചു നില്‍പുണ്ട് എന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര നിഷ്കളങ്കയായിരുന്നു ഞാന്‍ ആ സമയത്ത്. അമ്മയുമായുള്ള അവരുടെ ബന്ധം പരമപരിശുദ്ധമാണെന്ന് ധരിച്ചുവശായതുകൊണ്ട് തന്നെ ബാലു അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും അശക്തയായിരുന്നു ഞാന്‍. അയാള്‍ എന്നോട് കാണിച്ച സ്നേഹത്തില്‍ നിന്ന് വൈകാരികമായ ഒരാശ്വസവും അല്‍പം ഊര്‍ജവും ലഭിക്കാനാണ് ഞാന്‍ പോയതെന്ന് തോന്നുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍, അയാളുടെ വേദനക്ക് കാരണക്കാരി ഞാനല്ലേയെന്ന്  എന്റെ മനസ്സിന്റെ ഒരു വശം എന്നോട് പറഞ്ഞതായി ഞാനോര്‍ക്കുന്നു. അല്ലെങ്കില്‍ അങ്ങനെ കരുതാന്‍ മാത്രം വൈകാരികമായ അടിമത്വത്തിലായിരുന്നു ഞാന്‍.
ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കൊടുംഭീതി എന്റെ തലക്കുചുറ്റും വട്ടമിട്ടു പറന്നു. എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അമ്മക്കറിയില്ലേ? ഞങ്ങളുടെ മനസ്സിലെ ഓരോ ചലനങ്ങളും അറിയേണ്ടവരല്ലേ അവര്‍. പിന്നെന്തുകൊണ്ടാണ് അവര്‍ ഇപ്പോഴും ഇടപെടാത്തത്? അല്ലെങ്കില്‍‌ ഇതൊക്കെ അവരുടെ അനുവാദത്തോടു കൂടി തന്നെയാണോ?
ഞാന്‍ കടുത്ത ആശയക്കുഴപ്പത്തിലായി. എന്റെ സപ്തനാഡികളും തളര്‍ന്നു. അടുത്ത ദിവസം പുലര്‍ച്ചെ അയാളോട് സംസാരിക്കാന്‍ ലൈബ്രറിയിലേക്ക് നടന്നു. പെട്ടെന്ന് അയാള്‍ വാതില്‍ കുറ്റിയിട്ടു എന്നെ വട്ടം ചുറ്റിപ്പിടിച്ചു. എനിക്കെന്തെങ്കിലും മനസ്സിലാവുന്നതിനു മുമ്പ് തറയില്‍ കിടക്കുന്ന എന്റെ മേല്‍ അയാളുടെ ശരീരമെത്തിയിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്.  പ്രതിരോധിക്കാന്‍ അശക്തയായിരുന്നു ഞാന്‍. ആദ്യമായി അയാളെന്നില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ പുളഞ്ഞു പോയി. ഞാന്‍ കന്യകയായിരുന്നില്ല. പക്ഷെ ഒരു പുരുഷന്‍ എന്നില്‍ പ്രവേശിച്ചിട്ട് 6 വര്‍ഷത്തോളമായിരുന്നു. ചുമരിനെ നോക്കി ഞാന്‍ ചലനമറ്റു നിന്നു. പക്ഷെ ഇപ്രാവശ്യം നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകളായിരുന്നു. ഭീതിയും ഞെട്ടലുമായിരുന്നു എന്റെ ശരീരത്തിലൂടെ പ്രവഹിച്ചത്. ലൈംഗിക സുഖത്തിന്റെ നേരിയ അംശം പോലും ഞാനനുഭവിച്ചില്ല. സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ സമയം വൈകിപ്പോയിരുന്നു.
ഏതായാലും, കാര്യങ്ങളെല്ലാം ഒരു മിനിറ്റു കൊണ്ടു തന്നെ കഴിഞ്ഞു. കൈയില്‍ കരുതിയ ഒരു തുണിക്കഷ്ണത്തിലേക്ക് അയാള്‍ സ്ഖലനം നടത്തി. ഏതായാലും ഞാന്‍ ഗര്‍ഭം ധരിക്കില്ല. എന്റെ ഉദരത്തില്‍ നിന്ന് 18 പൌണ്ട് തൂക്കം വരുന്ന ട്യൂമര്‍ നീക്കം ചെയ്തതിനു ശേഷം ഗര്‍ഭം ധരിക്കാനുള്ള എന്റെ ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. അമ്മയും ഇയാളും അമ്മയുടെ മുറിയില്‍ തനിച്ചിരുന്നതിനു ശേഷം ഇത്തരം തുണിക്കഷ്ണങ്ങള്‍ അമ്മയുടെ കുളിമുറിയില്‍ പാതി കഴുകി ഉണങ്ങാനിട്ടിരുന്ന ദൃശ്യങ്ങള്‍ എന്റെ മനസ്സില്‍ മിന്നിമറഞ്ഞു.
ഞാന്‍ ഇതു രണ്ടും മനസ്സിലിട്ടു കൂട്ടിക്കിഴിച്ചു. ഞാനൊരിക്കലും ഗര്‍ഭിണിയാവില്ല. പക്ഷെ അമ്മക്ക് ഗര്‍ഭം ധരിക്കാം. ആ നിമിഷം അയാള്‍ അമ്മയുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നുണ്ടായിരിക്കാം എന്ന് ഞാന്‍ ആദ്യമായി സംശയിച്ചു. ഞാന്‍ എന്നെ വെറുത്തു. അയാളെ വെറുത്തു. എല്ലാത്തിലുമപ്പുറം അമ്മയെ വെറുത്തു.
തറയില്‍ നിന്നെഴുന്നേറ്റ് ഞാന്‍ എന്റെ സാരി ശരിപ്പെടുത്തി. ഭയവും വെറുപ്പും എന്നെ അടിമുടി ഉലച്ചു കളഞ്ഞു. ഇത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ അയാളോട് തറപ്പിച്ചു പറഞ്ഞു. എന്റെ പിഴവ് കഴുകിക്കളയാന്‍ ഞാന്‍ കുളിമുറിയിലേക്ക് ഓടി. അപ്പോഴാണ് എന്റെ സ്കര്‍ട്ടില്‍ ഞാന്‍ രക്തക്കറ കണ്ടത്. ഞാന്‍ വിറങ്ങലിച്ചു പോയി. ഒരു നിമിഷം എന്റെ കന്യാചര്‍മ്മം വീണ്ടും വളര്‍ന്നുവോഎന്ന് ഞാന്‍ ശങ്കിച്ചു. അല്ലെങ്കില്‍ ശസ്ത്രക്രിയക്ക് ശേഷം മുറിവുണങ്ങാത്ത ഏതെങ്കിലും കോശങ്ങള്‍ ഇപ്പോഴും എന്റെ ശരീരത്തില്‍ അവശേഷിക്കുന്നുണ്ടോ. എന്നാല്‍ എന്റെ ആദ്യത്തെ പരിഗണന വേഴ്ചയുടെ തെളിവ് ആരും കാണില്ലെന്നുറപ്പു വരുത്തുന്നതിനായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ എന്റെ സ്കര്‍ട്ട് അഴിച്ചു മാറ്റി, അതിലെ കറകള്‍ കഴുകിക്കളഞ്ഞതിനു ശേഷം പരമാവധി ഉരച്ചു വീണ്ടും നനച്ചു. രക്തക്കറ കഴുകിക്കളഞ്ഞെങ്കിലും അകക്കറ മാഞ്ഞില്ല. എനിക്ക് സംഭവിച്ചത് വര്‍ഷങ്ങളോളം എന്നെ നിരന്തരം വേട്ടയാടാന്‍ പോന്നതായിരുന്നു.
കുറച്ചാഴ്ചകള്‍ക്ക് ശേഷം അയാള്‍ വീണ്ടും വന്നു. “എനിക്ക് നിന്നെ കാണണം. ” അയാള്‍ പരിക്ഷീണമായ സ്വരത്തില്‍ പറഞ്ഞു. അയാളോട് വാദിച്ച് രക്ഷപ്പെടാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഭ്രാന്തുപിടിച്ച അയാള്‍ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. കെണിയലകപ്പെട്ടതായി എനിക്ക് തോന്നി. ഞാനയാള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അയാള്‍ പരിഭവക്കെട്ടഴിക്കാനും വിചിത്രമായ ഭാവഹാവാദികള്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങും. ഇത് കണ്ടാല്‍ ചുറ്റുമുള്ളവര്‍ എന്താണ് സംഭവിക്കുന്നതെന്ന് തലപുകക്കാനിടയുണ്ട്. ഇതെങ്ങാനും വെളിച്ചത്തുവന്നാല്‍ ഞാനായിരിക്കും അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക. ബാലുവായിരിക്കില്ല, ഞാനായിരിക്കും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുക. ഒരിക്കലും അമ്മ എന്നോട് പ്രത്യേകിച്ചൊരു ദാക്ഷിണ്യവും കാണിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഇപ്രാവശ്യം മറിച്ച് സംഭവിക്കുമെന്ന് കരുതാന്‍ എനിക്ക് ന്യായമില്ലായിരുന്നു. പാശ്ചാത്യ സ്ത്രീകള്‍ സദാചാരബോധമില്ലാത്തവരാണെന്നാണ് ഇന്ത്യയിലെ പൊതുധാരണ. എല്ലാ പഴികളും ഞാന്‍ കേള്‍ക്കേണ്ടിവരുമെന്ന് എനിക്ക് തോന്നി. ചിലപ്പോള്‍ എന്നെ ആശ്രമത്തില്‍ നിന്ന് തന്നെ പുറത്താക്കാക്കുകയും അതുവഴി അമ്മയെ സേവിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തേക്കാം. അങ്ങനെയുള്ള സാഹചര്യം താങ്ങാന്‍ എനിക്കാവില്ലെന്ന് എനിക്ക് നന്നായറിയാമായിരുന്നു. അയാളുടെ കുടിടലത നിറഞ്ഞ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ എന്റെ മുന്നില്‍ മറ്റുവഴികളില്ലെന്ന് എനിക്ക് തോന്നി.

അമൃതാപുരിയിലെ ഒരു സായാഹ്നം

ജാമ്യാപേക്ഷ -ഇത് ആരുടേയും വിശ്വാസത്തെ ഹനിക്കുവാന്‍ വേണ്ടിയല്ല .പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചപ്പോള്‍ നായ് ഒലിയിടുന്നതും അല്ല .ഓരോരുത്തരുടെ വിശ്വാസങ്ങള്‍ അവരവരെ രക്ഷിക്കട്ടെ .

ഒരിക്കല്‍ പോലും എന്‍റെ യാത്ര ലിസ്റ്റില്‍ ആ സ്ഥലത്ത് പോകണം എന്നില്ലായിരുന്നു .തലേന്ന് രാത്രി കിടക്കുമ്പോള്‍ ഭാര്യ പറഞ്ഞു അസ്തമയം കാണണം എന്ന് .എന്നാല്‍ പിന്നെ കൊല്ലത്ത് പോയി കാണാം എന്നും പറഞ്ഞു .അങ്ങനെ തന്നെ നിശ്ചയിച്ചു കിടന്നുറങ്ങി .രാവിലെ എഴുന്നേറ്റു ചില സ്ഥലത്ത് പോയ കൂട്ടത്തില്‍ കൃഷ്ണപുരത്തെ ആരാമില്‍ കയറി രണ്ടു തണുപ്പിച്ച ബിയര്‍ കഴിക്കുന്ന കൂട്ടത്തില്‍ ആണ് ഡ്രൈവര്‍ പറഞ്ഞത് .കൊല്ലത്ത് പോകുനതിനേക്കാള്‍ നല്ലത് കരുനാഗപ്പള്ളി അമൃതാ പുരിയുടെ അടുത്തുള്ള കടല്‍ കരയില്‍ പോകാം എന്ന് പറഞ്ഞത് .അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും കരുതി .അമ്മയുടെ ആശ്രമം ഒന്ന് കാണുകയും ചെയ്യാം .ഏക് ഗോലി ദോ പക്ഷി .അങ്ങനെ നാല് മണി ആയി യാത്ര തിരിച്ചു .

യാത്ര തുടങ്ങിയപ്പോള്‍ തന്നെ മഴ മേഘങ്ങള്‍ ആകാശത്തെ മൂടിയിരുന്നു .ഓച്ചിറ കഴിഞ്ഞു കരുനാഗപ്പള്ളിയോടടുത്ത് തുടങ്ങിയപ്പോള്‍ മഴ ചാറി തുടങ്ങി .എങ്കിലും പ്രതീക്ഷ കൈവിട്ടില്ല .ആകാശം തെളിഞ്ഞേക്കും എന്ന് മനസ് പറയുന്നു .അങ്ങനെ പറയാന്‍ എന്തേ കാരണം എന്‍റെ അപ്പന്‍ ചന്തു കണിയാര്‍ ആല്ലല്ലോ ?
അമൃതാ പുരിയോടടുക്കുന്നു .കായലിന്റെ തീരത്തില്‍ കൂടിയുള്ള യാത്ര .കാറിന്റെ ഗ്ലാസ് താഴ്ത്തി വെച്ച്‌ കാറ്റേറ്റ് രസിച്ചു .കായലിലെ ജലത്തിലെ മണം മൂക്കില്‍ അടിച്ചു കയറുന്നു .കായല്‍ തീരങ്ങളില്‍ ചെറിയ ചെറിയ മരങ്ങളുടെ തൈകള്‍ വെച്ച്‌ പിടിപ്പിച്ചിരിക്കുന്നു .സുനാമിയുടെ സമയത്ത് ശവങ്ങള്‍ അടക്കിയ സ്ഥലങ്ങള്‍ ആണത്രേ .ഒരു കൊന്ന തെങ്ങിന്റെ പൊക്കത്തില്‍ സുനാമി തിരകള്‍ അടിച്ചിട്ടും ആശ്രമത്തിന് ഒന്നും സംഭവിചില്ലത്രേ .ഡ്രൈവര്‍ വാചാലമാകുന്നു .അത് അമ്മയുടെ മഹത്വം ആണന്ന് അവന്‍ പറഞ്ഞു .അവന്റെ വിശ്വാസവും അവനെ രക്ഷിക്കട്ടെ .

വഴികളില്‍ ഒന്നും യാതൊരു പ്രതെകതയും ഇല്ല .ഒരു തീര ദേശത്തില്‍ കൂടിയുള്ള യാത്ര .എല്ലാം കുടിലുകള്‍ .ചില വീടുകള്‍ മാത്രം ചെറിയ ഇരുനില കെട്ടിടം .അതിനു മുന്നില്‍ അമ്മയുടെ ഫോട്ടോയും .ഈ ഇരുനില വീടുകള്‍ എല്ലാം അമ്മ പണിയിപ്പിച്ചു കൊടുത്തതാണ് .കായലും കടലും കൂടി ചേരുന്ന ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി .കടലിനെയും കായലിനെയും തമ്മില്‍ വേര്‍തിരിക്കുന്ന പാറ ക്കൂട്ടങ്ങള്‍ .ഇനിയും അവിടേക്ക് വണ്ടി പോകില്ല .ആശ്രമത്തിലേക്ക് ഈ ഇടവഴിയില്‍ കൂടി നടക്കണം .ഡ്രൈവര്‍ പറഞ്ഞു .ഞങ്ങള്‍ ആ വഴിയെ നടന്നു .തലയില്‍ ബിയറിന്റെ തിരയിളക്കങ്ങള്‍ അടങ്ങിയിരുന്നില്ല .കായലിന്റെ ഒരു സൈഡില്‍ ഞാന്‍ കണ്ടു രണ്ടു കൊന്ന തെങ്ങിന്റെ പൊക്കത്തില്‍ നില്‍ക്കുന്ന ആശ്രമം .ശരിയാണ് .അമ്മയുടെ ശക്തി തന്നെ . ഇനി കടല്‍ മുഴുവന്‍ ഇളകി വന്നാലും ഒന്നും സംഭവിക്കില്ല .

ആകാശത്തേക്ക് കാലുയര്‍ത്തി നില്‍ക്കുന്ന കുതിരകള്‍ ആശ്രമത്തിന്റെ മുകളില്‍ ആയി കാണാം .അകത്തു നിന്നും ഭജനയുടെ നേര്‍ത്ത ശബ്ദം .തികച്ചും ശാന്തമായ അന്തരീഷം .അങ്ങിങ്ങായി വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച മദാമ്മമാര്‍ .ഞങ്ങള്‍ മുന്നോട്ടു നടന്നു .അപ്പുറത്തായി വീണ്ടും കായല്‍ .കായലിനു കുറുകെ ആയി ഒരു പാലം.കഷ്ടിച്ച് നടന്നു പോകാം .ഒരു ചെറിയ മാരുതി കാറുപോലും അതില്‍ കൂടി വരില്ല .ഇന്ത്യന്‍ പ്രസിഡന്റ് ഡോക്ടര്‍ .അബ്ദുല്‍ കലാം ആണത്രേ അതിന്റെ നാട മുറിക്കാന്‍ എത്തിയത് .

കടവില്‍ ഒരു വള്ളം .വള്ളം കണ്ടപ്പോള്‍ ഭാര്യക്കും കുട്ടികള്‍ക്കും അതില്‍ കയറിയേ പറ്റു.അങ്ങനെ അതില്‍ കയറിയപ്പോള്‍ ആണ് കടത്തുകാരന്‍ രണ്ടു പേരെ കൂടി വിളിക്കുന്നത്‌ " സാറെ അക്കരക്കാണോ " അതെ എന്ന് പറഞ്ഞു അവര്‍ അതില്‍ കയറി .രണ്ടു പേരും ഞങ്ങളെ സൂക്ഷിച്ചു നോക്കി എന്നിട്ട് എന്നോട് ചോദിച്ചൂ , എന്തേ അമ്മയെ കാണാന്‍ വന്നതാണോ ? ഞാന്‍ ഒന്ന് ശങ്കിച്ചു ആണ് എന്ന് പറഞ്ഞാല്‍ പ്രശ്നം അല്ല എന്ന് പറഞ്ഞാലും പ്രശ്നം .അല്ല എന്ന് പറഞ്ഞാല്‍ ഇനി കായലില്‍ എങ്ങാനും പിടിച്ചു മുക്കിയാലോ ? എനിക്ക് നീന്തല്‍ നല്ല വശമില്ല ..കൂടാതെ തലയില്‍ ഫിറ്റും .ഞാന്‍ പറഞ്ഞു ഞാന്‍ എല്ലാവരെയും കാണാന്‍ വന്നതാണ് .കൂട്ടത്തില്‍ ആശ്രമവും ഈ കായലും കടലും എല്ലാം .പിന്നീട് അവര്‍ തമ്മില്‍ ചര്‍ച്ച ആയി സ്വാമിമാരെ പൊക്കുന്ന ഈ സമയത്ത് അമ്മയെക്കുറിച്ച് അന്വഷിക്കണം എന്ന് ആരോ പത്രത്തില്‍ പറഞ്ഞു പോലും .അക്കരെ അവരെ ഇറക്കിയിട്ട്‌ ഞങ്ങള്‍ തിരിച്ചു പോന്നു .അപ്പോള്‍ കടത്തുകാരന്‍ പറഞ്ഞു ഇപ്പോള്‍ പോയതില്‍ ഒരു കഷി റിട്ടയേര്‍ഡ്‌. എക്സ്സിസ് കമ്മി . ആണത്രേ .ഇക്കരെ കടന്നപ്പോള്‍ കടത്തു കാരന് അമ്പത് രൂപ കൊടുത്തു .അയാള്‍ എന്നെ നോക്കി പറഞ്ഞു ഇത് പോര സാര്‍ .അയാള്‍ ഒരു പക്ഷേ മനസ്സില്‍ വിചാരിച്ചു കാണും ഇവന്‍ ഏതു നാട്ടുകാരന്‍ .പിന്നെ നൂറു രൂപ കൊടുത്തപ്പോള്‍ ആണ് അയാള്‍ ഒന്ന് തണുത്തത് .

ആശ്രമത്തിന്റെ മുന്നിലായി കരിക്ക് വില്‍ക്കുന്ന ഒരു സ്ത്രീ .കരിക്ക് കണ്ടതും മകള്‍ ചാടി വീണു .അവള്‍ക്ക്‌ കരിക്ക് കുടിക്കണം .ചോദിച്ചപ്പോള്‍ രണ്ടു കരിക്ക് മാത്രം ബാക്കി .അസല്‍ ഒരു അരയ സ്ത്രീ .അമ്മയുടെ മുഖശ്ചായ .ഞാന്‍ കുശലന്വാഷണം നടത്തി .ഞാന്‍ പറഞ്ഞു " അമ്മേ അമ്മക്ക് മാതാവിന്റെ അതേ ശ്ചായ നിങ്ങള്‍ ബന്ധുക്കള്‍ ആണോ ? അവര്‍ തുടങ്ങി. അതെല്ലാം പഴയ കഥ കുഞ്ഞേ , പറഞ്ഞാല്‍ ഒത്തിരി പറയാന്‍ കിടക്കുന്നു .ഞാന്‍ വീണ്ടും ചോദിച്ചു " അമ്മ ഇവിടെ ഇപ്പോള്‍ ഉണ്ടോ ?
ഇല്ല
ഇപ്പോള്‍ യുസ് ,പാരീസ് പര്യടനത്തില്‍ ആണ് .
ഇതെങ്ങനെയാണ് ഇങ്ങനെയെല്ലാം സംഭവിച്ചത് ? ഞാന്‍ ചോദിച്ചു .

ഇരുപത്തി എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കഥയാണിത് ഒരു സായിപ്പ് ഈ തുറയില്‍ വന്നു. അമ്മയുമായി പരിചയപ്പെട്ടു .സായിപ്പിന് അമ്മ പറഞ്ഞതെല്ലാം വിശ്വാസമായി. തിരിച്ചുപോകുകയും ചെയ്തു .പിന്നീട് സായിപ്പുംമാര്‍ കുല കുല ആയിട്ടല്ലേ .അവര്‍ പറഞ്ഞു നിര്‍ത്തി .

ഒരു പക്ഷേ അവര്‍ ഒരു കരിക്ക് കച്ചവടക്കാരി ആയിട്ടായിരിക്കണം ഈ കുല കുല എന്ന വാക്ക് വന്നത് .കൂട്ടത്തോടെ ആയിരിക്കണം വന്നത് .എന്തോ ഈ അമ്മയുടെയും ഒരു ഫോട്ടോ എടുത്തു ഞങ്ങള്‍ കടല്‍ക്കരയിലേക്ക്‌ നടന്നു .

പോകുന്ന വഴിയില്‍ ഞാന്‍ ആലോചിച്ചു .
എന്‍റെ നാട്ടിലും ഒരു കൈ നോട്ടക്കാരി കാക്കാത്തി ഉണ്ട് .വര്‍ഷങ്ങള്‍ ആയി പലരുടെയും കൈ നോക്കുന്നു ,മുഖ ലക്ഷണം പറയുന്നു .ചില കാര്യങ്ങള്‍ ഒക്കെ സത്യവും ആകാറുണ്ട് .ആദ്യമൊക്കെ ഒരു കൂട്ടിലടച്ച തത്തയുമായി ആയിരുന്നു വന്നത് .കഴിഞ്ഞ പ്രാവശ്യവും വീട്ടില്‍ വന്നു.ഞാന്‍ വന്നു എന്നറിഞ്ഞാല്‍ ഓടി വരും പലരും.ഓരോരുത്തര്‍ക്കും കൈ മടക്കും കൊടുക്കും .ഈ പ്രാവശ്യം തത്ത ഉണ്ടായിരുന്നില്ല .അവരുടെ അമ്മ അമ്മു കാക്കാത്തി ഓച്ചിറ പന്ത്രണ്ടു വിളക്കിനൊക്കെ പോയിരുന്നാല്‍ ഓരോരുത്തര്‍ ആയിരവും രണ്ടായിരവും ഒക്കെ ആയി അവര്‍ ഇരിക്കുന്നിടത്ത് വരുമായിരുന്നു .കൈ നോക്കാനും ,ഭാവി അറിയാനുമായിട്ട്.അമ്മു കാക്കാത്തി മരിച്ചു .പിന്നീട് ഇവര്‍ ഭാരതി ആ ജോലി ഏറ്റെടുത്തു.എന്‍റെ മനസ്സില്‍ കൂടി പോയത് ഇവര്‍ ആരും എന്തേ അവരുടെ നല്ല സമയത്ത് ഒരു സായിപ്പിനെ കണ്ടില്ല .എങ്കില്‍ കാപ്പില്‍ ദേശത്ത് കൂടി ഒരമ്മ ജനിക്കുമായിരുന്നു .ഞങ്ങളുടെ കഷടകാലം .

അന്തരീഷം മാറിയിരിക്കുന്നു .സന്ധ്യ ആകാറായി .ഞങ്ങള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി .അമ്മയുടെ പാദ സ്പര്‍ശം ഏറ്റ മണ്ണാണിത് .തൊട്ടു തലയില്‍ വെക്കാന്‍ തോന്നുന്നു .ഡ്രൈവര്‍ വന്ന് പറഞ്ഞു അപ്പുറത്ത് കായല്‍ കരയില്‍ പാറ കൂട്ടത്തിനിടയില്‍ കുറെ പേര്‍ ചൂണ്ട ഇടുന്നു .ഞാന്‍ അങ്ങോട്ട്‌ പോയി .നല്ല പിടക്കുന്ന കോര മീന്‍ .ഒരെണ്ണം വലുതും രണ്ടെണ്ണം ചെറുതും .

ഞാന്‍ ചോദിച്ചു എത്ര ആണ് വില ? അവര്‍ പറഞ്ഞു നാന്നൂറ് ..
ഒരിരിന്നൂര് രൂപ തരും വേണമെങ്കില്‍ പറ. അവര്‍ ഒന്നും പറഞ്ഞില്ല .ഡ്രൈവര്‍ പറഞ്ഞു നമുക്ക് പോകാം അതാ നല്ലത് .ശരി പിന്നെ വരാം എന്നും പറഞ്ഞു ഞങ്ങള്‍ പോയി .കുറെ നേരം കടലില്‍ വീണ്ടും കുളിച്ചു .അസ്തമയം ആകാന്‍ ഇനിയും കിടക്കുന്നു അര മണിക്കൂര്‍ കൂടി .കുളി മതിയാക്കി ഞങ്ങള്‍ വീണ്ടും ചൂണ്ടക്കാരുടെ അടുത്തെത്തി .പിന്നീട് അവര്‍ക്ക് ഒന്നും കിട്ടിയില്ല .

അകലെ ആകാശത്ത് വിളറിയ സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു .മഴ മേഘങ്ങള്‍ വല്ലാതെ സൂര്യനെ പൊതിഞ്ഞിരിക്കുന്നു .ഞാന്‍ ചോദിച്ചു എന്ത് പറയുന്നു കൊടുക്കുന്നോ അതോ ഞങ്ങള്‍ പോകണോ ? അവര്‍ ചൂണ്ടയിടുന്നതില്‍ ശ്രദ്ധിച്ചുകൊണ്ടിരിന്നു.ഡ്രൈവര്‍ ശാന്തി അവരോട് എന്തെല്ലാമോ തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നു .ഞാന്‍ ചോദിച്ചൂ എന്താണ് ചിരിക്കുന്നത് ? എന്റെ വില കേട്ടിട്ടാണോ ?

അപ്പോഴാണ്‌ പറഞ്ഞത് ,രണ്ടു കോളേജ് പിള്ളാര്‍ ( ആണും പെണ്ണും ) ആ പാറ ക്കൂട്ടത്തിന്റെ അങ്ങേ അറ്റത്ത്‌ എന്തോ കാട്ടി കൂട്ടുന്നു .കേരളം എത്ര വളര്‍ന്നിരിക്കുന്നു .

ഞങ്ങള്‍ തിരികെ കാറിന്റെ അടുത്തേക്ക് നടന്നു .അപ്പോള്‍ പിറകില്‍ നിന്നും ഒരു വിളി .തിരിഞ്ഞു നോക്കി , ആ ചൂണ്ടക്കാരന്‍ .പറഞ്ഞ തുകക്ക് മീന്‍ വാങ്ങി .എന്‍റെ സന്തോഷത്തിനു വേണ്ടി അമ്പത് രൂപ കൂടി അവന് കൊടുത്തു ഞങ്ങള്‍ കടല്ക്കരയോട് യാത്ര പറഞ്ഞു
________________________________________________________
ജീവ കാരുന്ന്യം നടത്തുന്നവര്‍ എല്ലാം ദൈവമാണോ അങ്ങിനെയെങ്കില്‍ 
ദാവൂദ്  ഇബ്രാഹിമും ജീവകാരുണ്യത്തിന് കാശ് ചെലവഴിക്കുന്നുണ്ട്.ബുഷ് ഭരണകൂടവും ഒരുപാട് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്.സന്തോഷ് മാധവന്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്തെന്ത് കാരുണ്യ പ്രവര്ത്തനങ്ങള്‍ നടത്തുമായിരുന്നില്ല!! തോക്കു സ്വാമയാണെങ്കില്‍ ആതുരസേവനത്തിന് ആശുപത്രി തുടങ്ങാന്‍ പരിപാടിയിടുന്നതിനിടയിലാണ് കസ്റ്റഡിയിലായത്.തങ്കുവും യോഹന്നാനും ഒക്കെ ഇപ്പോള്‍ തന്നെ എന്തെല്ലാം പുണ്യ കര്മ്മങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്! ആനിലയ്ക്ക് ഇവരെ സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ കേരളം സ്വര്ഗ്ഗമാക്കില്ലായിരുന്നോ?അവരും മാതാവിനെപ്പോലെ സ്വന്തം ചാനലും സ്ഥാപനങ്ങളും സംഘടിപ്പിക്കില്ലായിരുന്നോ?

പ്രസിഡന്‍റും പ്രധാനമന്ത്രിയും ആരാധിക്കുന്നതു കൊണ്ട് വ്യാജദൈവങ്ങള്‍ പുണ്യാത്മാക്കളാകുമോ? കുറേ നാള്‍ കൂടി സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ മുമ്പ് പരാമര്ശിച്ച വ്യാജരുടെ കാലടിയിലും മടിയിലും പ്രസ്തുത പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ചെന്നു വീഴുമായിരുന്നു.രാജഗോപാലിനെപ്പോലെയുള്ളവര്‍ അവരുടെ ഏജന്‍റുമാരായി മാറുമായിരുന്നു.പണ്ട് ഇന്‍ഡ്യാഗേറ്റില്‍ ഉണ്ടായിരുന്ന ഒരു കുട്ടിദൈവത്തിന്‍റെ മുമ്പില്‍ കേന്ദ്ര മന്ത്രിയും തമിഴ്നാടു ഗവര്ണ്ണറും ആയിരുന്ന മാന്യന്‍ കുമ്പിടുന്ന പടം എല്ലാ പത്രങ്ങളിലും വന്നിരുന്നു.ബാലദൈവം സ്ത്രീ പീഡനത്തിനും കള്ളക്കടത്തിനും പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കാലുമാറി.ചന്ദ്രസ്വാമിയുടെ ഭക്തരായി എത്ര നേതാക്കന്മാരാണ് ഉണ്ടായിരുന്നത്?ഇപ്പോഴും അയാള്‍ ദൈവമാണെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുമോ?

അക്ഷരാഭ്യാസമില്ലാത്ത അമ്മദൈവം അടിക്കടി വിദേശ യാത്ര ചെയ്യുന്നത് ആരെ ഉദ്ബുദ്ധരാക്കാനാണ്?അങ്ങോട്ടും ഇങ്ങോട്ടും ഇവരും പരിവാരങ്ങളും കൂടി എന്തൊക്കെയാണു കടത്തുന്നതെന്ന് കസ്റ്റംസുകാര്‍ 
അന്വേഷിക്കില്ല.ഗള്‍ഫില്‍ പോയി ചോര നീരാക്കി സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വരുന്ന പാവങ്ങളുടെ 
അടിവസ്ത്രം വരെ പരിശോധിക്കുന്നവര്‍ ഗ്രീന്‍ ചാനല്‍ വഴി പോകുന്ന 'അമ്മ'യ്ക്ക് അകമ്പടി സേവിക്കും.ഏതാനും ആഴ്ച മുമ്പ് വരെ സന്തോഷ് 

മാധവനും കൊട്ടിയം മാതാവിനും ഇവര് അകമ്പടി പോയിട്ടുണ്ടാകും.

ആര് എസ് എസ്,സംഘപരിവാര്‍,അരയ സമാജ,സംഘങ്ങള്‍ക്കും മറ്റു ഭീകരസംഘങ്ങള്‍ക്കും ധനസഹായം ഇവര്‍ നല്‍കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.സുനാമിയ്ക്ക് സംഭാവന
നല്‍കിയതിനെ വാഴ്ത്തുന്നവര്‍ ആ പണം എങ്ങനെയുണ്ടായി എന്നുകൂടി അന്വേഷിക്കണം.ലക്ഷങ്ങള്‍ മുടക്കി 
സ്വന്തം കല്യാണം നടത്തിയ ബ്ലൂഫിലിം സ്വാമിയുടെ വരുമാന സ്രോതസ്സ് തേടുന്നവര്‍,കോടികള്‍ വാരിയെറിഞ്ഞ്
ഹൈടെക് ഫിഫ്റ്റി പൂര്‍ത്തി(അമ്പതാം പിറന്നാള്‍)അഘോഷിച്ച 'മാതാ'വിന്‍റെ സമ്പത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കാത്തതെന്ത്?


ദൈവാവതാരമാണെന്നും മാറാരോഗങ്ങള്‍ ഭേദമാക്കിയെന്നും പ്രചരിപ്പിക്കുന്നത് ആളുകളെ കബളിപ്പിക്കലാണ്.
ഈ ഒറ്റക്കാരണം മതി 'അമ്മ'യെ കസ്റ്റഡിയില്‍ എടുക്കാന്‍.അതിനു പകരം അവരുടെ ആലിംഗനത്തിലമരാനാണ്
പല ഭരണാധികാരികളും തുനിഞ്ഞിരുന്നത്.ഏകെ.ആന്‍റണി,ഉമ്മന്‍ ചാണ്ടി,കരുണാകരന്‍, മാണി തുടങ്ങിയ
യു ഡി എഫ് നേതാക്കള്‍ അവരെ കെട്ടിപ്പിടിക്കാന്‍ പോയിട്ടുള്ളതു കൊണ്ട്  ബാധ്യതയ്ണ്ട്.പണവും പണ്ടവും മറ്റ് നക്കാപ്പിച്ചകളും കിട്ടുന്നതു കൊണ്ട് വര്‍ഗ്ഗീയ നേതാക്കളും കോമരങ്ങളും അവരെ വാഴ്ത്തും.പക്ഷേ കമ്യുണിസ്റ്റുകാരെന്നവകാശപ്പെടുന്ന ചിലരും അതേ രീതി അവലംബിക്കുന്നതാണ് മനസ്സിലാകാത്തത്.

എല്ലാ അര്‍ത്ഥത്തിലും കമ്യൂണിസ്റ്റായിരുന്ന സ.പി കെ.വിയ്ക്കെതിരെ തിരുവനന്തപുരം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒ.രാജഗോപാലിന് 'അമ്മ' ആളും അര്‍ത്ഥവും അനുഗ്രഹവും നല്‍കിയിട്ടും ജയിക്കാന്‍ കഴിഞ്ഞില്ലെന്ന് ഈ സോ കാള്‍ഡ് കമ്യൂണിസ്റ്റുകള്‍ ഓര്‍ക്കണം.ആത്മീയതയുടെ മറവില്‍ തട്ടിപ്പും 
വെട്ടിപ്പും രാജ്യ വഞ്ചനയും ജനവഞ്ചനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ വച്ചുനീട്ടുന്ന അവിഹിത സമ്പാദ്യത്തിന്‍റെ ഉച്ചിഷ്ടം കണ്ടു കണ്ണു മഞ്ഞളിക്കാത്തവര്‍‍ക്കേ അവര്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കാന്‍ കഴിയൂ.